-50% Intro price for the next 72 hours only!. Buy now →

Kambi stories

യുഗം 11 [Achilies]

യുഗം 11 Yugam Part 11 | Author : Achilies | Previous part     ഈ പാർട്ടിനു പ്രവാസി ബ്രോയോട് സ്പെഷ്യൽ താങ്ക്സ്, ഈ പാർട്ട് എഴുതാൻ പറ്റിയ ഒരു മൂഡിനു വേണ്ടി കുറച്ചു നാളായിട്ടു ഇരിപ്പായിരുന്നു. പിന്നെ write to us കണ്ട് കുറച്ച് ധൈര്യം സംഭരിച്ചാണേലും സ്വയംവരം അങ്ങ് ഒറ്റ ഇരിപ്പിന് ഇരുന്നു വായിച്ചു. പക്ഷെ മോട്ടിവെഷൻ ഇച്ചിരി കൂടിപ്പോയോ എന്നെ സംശയം ഉള്ളു. ആഹ് ഒരു ഫീലിൽ ഇരുന്നാണ് 11 […]

0
1

യുഗം 11

Yugam Part 11 | Author : Achilies | Previous part

 

 

ഈ പാർട്ടിനു പ്രവാസി ബ്രോയോട് സ്പെഷ്യൽ താങ്ക്സ്, ഈ പാർട്ട് എഴുതാൻ പറ്റിയ ഒരു മൂഡിനു വേണ്ടി കുറച്ചു നാളായിട്ടു ഇരിപ്പായിരുന്നു. പിന്നെ write to us കണ്ട് കുറച്ച് ധൈര്യം സംഭരിച്ചാണേലും സ്വയംവരം അങ്ങ് ഒറ്റ ഇരിപ്പിന് ഇരുന്നു വായിച്ചു. പക്ഷെ മോട്ടിവെഷൻ ഇച്ചിരി കൂടിപ്പോയോ എന്നെ സംശയം ഉള്ളു. ആഹ് ഒരു ഫീലിൽ ഇരുന്നാണ് 11 ആം ഭാഗം എഴുതിയത് എന്താകുമോ എന്തോ……….
യുഗം 11…………ഒരാഴ്ച്ച ഒന്ന് കടന്നു കിട്ടാൻ ഞാൻ പെട്ട പാട്, ദിവസവും അതുങ്ങളെ വിളിക്കുമെങ്കിലും കാണാഞ്ഞിട്ടു ആകെ ഒരു വല്ലായ്മ, പക്ഷെ സമ്മതിച്ചു കൊടുത്താൽ പിന്നെ അതും പറഞ്ഞും രണ്ടൂടെ എന്നെ ഇട്ടു കളിയാക്കും. അതോണ്ട് ഉള്ളിൽ വിമ്മിഷ്ടം ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെയാണ് ഞാൻ അവളുമാരോട് സംസാരിക്കാറുള്ളതും. പക്ഷെ എന്നെ എന്നെക്കാളും നന്നായിട്ട് അറിയാവുന്ന രണ്ടെണ്ണം ആണ് അപ്പുറത്തുള്ളത് എന്ന് ചിലനേരത്തെങ്കിലും മറക്കുന്ന ഞാൻ മിക്കപ്പോഴും രണ്ട് കുരുപ്പുകളുടെയും കളിയാക്കലുകൾ നിർദാക്ഷിണ്യം ഏറ്റു വാങ്ങി നിർവൃതി അടഞ്ഞു കൊണ്ടിരുന്നു.
ഒരാഴ്ച്ചക്കിടെ അജയേട്ടനും ഇടയ്ക്ക് വന്നു മല്ലിയിൽ ചില പര്യവേഷണങ്ങൾ നടത്തി പോയി, പെങ്ങള്മാര് അങ്ങേർക്ക് കല്യാണം ആലോചിക്കാൻ ആലോചന നടത്തുന്നുണ്ടെന്ന് പറഞ്ഞ എന്നെ കായും പൂയും ചേർത്ത് രണ്ടു തെറിയും പറഞ്ഞു ഓടിക്കും.
അങ്ങേരു നന്നാവത്തൊന്നുമില്ല, വെറുതെ ഇന്ദിരാമ്മയുടെ പ്രാക്ക് മേടിച്ചു കൂട്ടാൻ വേണ്ടി നടക്കുവാ.
ഞാൻ ആണേൽ ദിവസവും എണ്ണി ഇവിടെ മലമൂട്ടിൽ കൂട്ടിലിട്ട വെരുകിന്റെ അവസ്ഥയിലും, ഒരാഴ്ച്ച നിക്കാൻ വന്ന ഇന്ദിരാമ്മ അനിയന്റെ വീട്ടിൽ എന്തോ ആവശ്യം വന്നിട്ട് പോവേണ്ടിയും വന്നു.കേട്ടപാതി അങ്ങോട്ട് തിരിക്കാൻ നിന്ന എന്നെ വീണ്ടും ഇവിടെ തളച്ചു വസൂ ചെക്ക് വെച്ചു.
അത് കൊണ്ട് കൂടിയാണ് ഒരാഴ്ച്ച കഴിഞ്ഞു പിന്നെയും രണ്ടു ദിവസം കൂടെ കഴിഞ്ഞിട്ടേ വരൂന്ന് പറഞ്ഞ് വസൂന് ചെക്ക് വെച്ചിട്ട്, അവരാരെയും അറിയിക്കാതെ കൃത്യം ഒരാഴ്ചയ്ക്കിപ്പുറം ഞാൻ വീട്ടിലെത്തിയത്. കാറിന്റെയോ ഓട്ടോടെയോ ഒച്ച കേട്ടാൽ അപ്പൊ തന്നെ എവിടെന്നേലും ഓടിപ്പിടിച്ചു മുമ്പിൽ എത്തുന്ന ഗംഗയെ പേടിച്ചിട്ട്, ഞാൻ ഗേറ്റിനും അകലെ വെച്ച് ഓട്ടോയെ കാശ് കൊടുത്തു പറഞ്ഞു വിട്ട്. ഞാൻ ഗേറ്റും തുറന്നു അകത്തേക്ക് കയറി, കോലായിൽ ആരെയും കണ്ടില്ല. പക്ഷെ മുൻവാതിൽ തുറന്നിട്ടിട്ടുണ്ട്. അപ്പൊ ഹാളിൽ ആളുണ്ടാവുമെന്ന് എനിക്ക് മനസ്സിലായി. കോലായി കടന്നപ്പോൾ ടി വി യുടെ ഒച്ചയും കേട്ടു അതോടെ ഇരിക്കുന്ന ആളെ കണ്ടില്ലേലും ഒന്നു ഞെട്ടിക്കാം എന്ന് വിചാരിച്ചു, ചാടി അകത്തു കേറിയ ഞാനാണ് സോമനായത്. ഹാളിൽ സോഫയിലും ആരുമില്ല ടി വി പക്ഷെ ഓൺ ആയിരിപ്പുണ്ട്. വാതിലും തുറന്നിട്ട് ഇവരിതെവിടെ പോയി എന്നാലോചിച്ചു നിന്നപ്പോഴാണ് മുകളിലേക്കുള്ള കോണിയിൽ മരം ഇളകി തമ്മിൽ ഉരയുന്ന

ശബ്ദം കേട്ടത് മുകളിലേക്കുള്ള കോണിയിലെ പടികൾ കുറച്ചു വിടവ് വന്നു അതിൽ ചവിട്ടുമ്പോൾ ഉണ്ടാവുന്ന ശബ്ദമാണ്. ഹേമയാവും എന്ന് കരുതി ബാക്കി രണ്ടും എവിടെ എന്ന് ചോദിക്കാൻ അങ്ങോട്ടു ചെന്ന ഞാൻ കാണുന്നത്, സ്‌റ്റെപ്പിറങ്ങി വരുന്ന ഗംഗയെ ആണ്. കണ്ടപാടെ എന്റെ നെഞ്ച് ഒന്നു വെട്ടി.
വസുവും ഹേമയും ഒരു പൊടി പോലും ദേഹത്ത് തട്ടരുതെന്നു കരുതി, ഒരു പണി പോലും ചെയ്യിക്കാതെ കൊണ്ട് നടക്കുന്ന ഗംഗ സ്റ്റെപ്പിൽ വലിഞ്ഞു കയറി നിൽക്കുന്നത് കണ്ടതും എനിക്ക് ദേഷ്യം ഇരച്ചു കയറി, ചെറിയ കുറുമ്പുകൾ എല്ലാം അസ്വദിക്കാറുണ്ടെങ്കിലും ഇത്, എന്തേലും സംഭവിച്ചു പോയാലോ.
പടിക്കു കീഴെ എന്നെ കണ്ട ഗംഗയുടെ മുഖം പെട്ടെന്നു വിടർന്നെങ്കിലും, വലിഞ്ഞു മുറുകി ദേഷ്യത്തോടെ നിന്ന എന്നെ കണ്ടതും മുഖം വിളറി അതിൽ ഭയം ചേക്കേറി, അല്പം തളർന്ന പോലെ വിറച്ചു വിറച്ചു അവൾ പടിയിറങ്ങി എന്റെ മുമ്പിൽ നിന്നു.”ഹരി…..ഞാൻ,…മോളിൽ മീനുട്ടിയുടെ മുറിയിൽ എന്തോ ഒച്ച കേട്ടപ്പോൾ അറിയാതെ…………”

തപ്പി തപ്പി എങ്ങനെയോ അവൾ പറഞ്ഞതും, എന്റെ കൈ അവളുടെ കവിളിൽ പതിച്ചിരുന്നു.
അടിയുടെ ശക്തിയിൽ പെണ്ണൊന്നു വശത്തേക്ക് നീങ്ങിപ്പോയി. അടികൊണ്ട കവിൾ വേഗം പൊത്തിപ്പിടിച്ചു. അപ്പോഴും ദേഷ്യം കൊണ്ട് വിറക്കുന്ന എന്നെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എങ്ങലടിച്ചു കരയുന്ന ഗംഗയെ കാണുമ്പോൾ ഉള്ളിൽ ഹൃദയം നീറിപ്പുകയുമ്പോളും ഇനി ഒരിക്കലും ഇതുപോലെ ഉണ്ടാവരുതെന്ന എന്റെ വാശി ആയിരിക്കണം അവളെ ഒന്ന് ആശ്വസിപ്പിക്കുന്നതിൽ നിന്ന് പോലും എന്നെ പിന്തിരിപ്പിച്ചത്. ഒപ്പം മീനാക്ഷിയെ ഇവിടുന്നു പുറത്താക്കാനുള്ള ഒരു കാരണം കിട്ടിയതിലെ ചൂടും.

“ഇന്ന് ഞാൻ ഇവിടുന്നിറക്കും ആഹ് പോലയാടി മോളെ, നിന്റെയും വസൂന്റെയും വാശി അതൊന്നു മാത്രമാണ് അവളെ ഇത്രയും കാലം ഈ വീട്ടിൽ നിർത്തിയത്. എന്നിട്ട് അവൾക്ക് വീട്ടു വേലക്കാരെ പോലെ നില്ക്കാൻ നീയും അവളും, മതി ഇത്രയും സഹാനുഭൂതി ഒന്നും അവൾക്ക് വേണ്ട ഇന്നത്തോടെ അവളുടെ ഇവിടുള്ള പൊറുതി ഞാൻ നിർത്തും, എങ്ങോട്ടെങ്കിലും പോട്ടെ ശവം.”

അലറി കൊണ്ട് ഞാൻ പടികൾ കയറുമ്പോൾ തേങ്ങിക്കൊണ്ട് കൈവരിയിൽ കണ്ണീരൊഴുക്കി ഞാൻ പറയുന്ന ഓരോ വാക്കിനും ഞെട്ടി കൊണ്ടിരുന്ന ഗംഗ പിന്നെ അവിടുന്ന് കാരഞ്ഞോണ്ട് തന്നെ പോവുന്നതും ഞാൻ കണ്ടു.
പടി കയറി മുകളിലെത്തുമ്പോഴും എന്റെ ദേഷ്യത്തിനും സങ്കടത്തിനും കുറവുണ്ടായിരുന്നില്ല, മീനാക്ഷിയോടുള്ള എന്റെ കലി കൂടി കൂടി വരുകയായിരുന്നു, അവൾ കാരണമാണ് ഞങ്ങളുടെ ജീവിതത്തിൽ ഇത്രയും പ്രെശ്നങ്ങൾ ഉണ്ടായത്. ഒരിക്കൽ ഗംഗ എന്നെ തല്ലിയതും, ഇപ്പോൾ ഒരിക്കലും കരയിക്കില്ല എന്ന് വാക്ക് കൊടുത്ത ഞാൻ തന്നെ എന്റെ ഗംഗയെ തല്ലി, അവളുടെ കണ്ണീരൊഴുക്കി.
അവളുടെ ആഹ് മുഖം കാണുമ്പോഴെല്ലാം എന്റെ മനസ്സ് ഉരുകിയൊലിക്കുകയായിരുന്നു, ആഹ് കനൽ അടങ്ങും മുൻപ് മീനാക്ഷിയുടെ കാര്യത്തിന് തീരുമാനം ഉണ്ടാക്കണമെന്ന് തോന്നി. അവളുടെ മുറിയുടെ വാതിൽ തള്ളി തുറക്കാൻ വാതിലിൽ കൈ വെച്ചതും കൈ ഒന്ന് വിറച്ചത് ഞാൻ അറിഞ്ഞു ഒപ്പം നെഞ്ചിലും ഒരു പിടപ്പ്. എട്ട് വർഷത്തിന് ശേഷം ആദ്യമായാണ് ഒരിക്കൽ എന്റെ എല്ലാം എല്ലാം ആയിരുന്ന അവളെ കാണാൻ പോകുന്നത്.
“ഇല്ല മൃദു വികാരങ്ങൾക്ക് ഇനി സ്ഥാനമില്ല ഇന്ന് നടക്കേണ്ടത് എന്തായാലും നടക്കണം ഇല്ലെങ്കിൽ ചിലപ്പോ ഇനി ഒരിക്കലും നടക്കില്ല.”

സ്വയം പറഞ്ഞു മനസ്സിനെ പിടിയിലൊതുക്കി ഇരുപാളി വാതിൽ ഞാൻ തള്ളി തുറന്നു.

കണ്ണുകൾ ആദ്യം ഉടക്കിയത് നിലത്താകെ ചിതറി കിടന്ന പല നിറത്തിലുള്ള ക്രയോൺസുകളിലും, പെൻസിലുകളിലും ഒക്കെ ആണ്. പുറത്തു പോവുമ്പോഴെല്ലാം വസുവും ഗംഗയും വാങ്ങി കൂട്ടിയിരുന്ന നിറക്കൂട്ടുകൾ പലതും പിന്നീടൊരിക്കലും ഞാൻ കാണാറില്ലാതിരുന്നതിന്റെ കാരണം ഇപ്പോൾ എനിക്ക് വ്യക്തമായി.
കണ്ണുകൾ മുറിയിലെ ജനാലയ്ക്കടുത്ത് കണ്ട രൂപത്തിലേക്ക് നീണ്ടു, പാറിപ്പറക്കുന്ന അനുസരണയില്ലാത്ത മുടി വലിച്ചു കെട്ടി വെച്ചിരുന്നു, ഒരു അയഞ്ഞ ഷർട്ടും ഫുൾ പാവാടയുമായിരുന്നു വേഷം, എനിക്ക് തിരിഞ്ഞു നിന്ന് ഭിത്തിയിൽ എന്തോ എഴുതി കൂട്ടുന്നു. ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല എന്ന് തോന്നി. ഭിത്തിയിൽ ചലിക്കുന്ന അവളുടെ കൈകൾക്ക് ഒരു താളം ഉണ്ടായിരുന്നില്ല. ഒരു തരം വ്യഗ്രത, അത് അവളുടെ ശരീരത്തിലേക്കും വ്യാപിച്ചിരുന്നു. അപ്പോഴാണ് ഞാൻ ആദ്യമായി ഈ വീട്ടിൽ രോഗി ആയി കിടന്നിരുന്ന മുറിയുടെ യഥാർത്ഥ നില കണ്ണിലേക്ക് വന്നത്. മുറിയിൽ പലയിടത്തായി ചിതറി കിടക്കുന്ന തുണികൾ, നിലത്തും കിടക്കയിലുമായി കിടക്കുന്ന പലനിറത്തിലുള്ള പെൻസിലുകളും ക്രയോൺസും, ഒപ്പം മൂടിയഴിഞ്ഞു പടർന്നു കൂടിച്ചേർന്ന പലവർണ്ണങ്ങളുടെ ചെറിയ ടപ്പികളും ,നിലത്തു പടർന്ന വർണ്ണക്കൂട്ടിൽ ചവിട്ടിയതിനാൽ മുറിയുടെ തറയിൽ പലയിടത്തും അവളുടെ നിറം പിടിച്ച കാല്പാടുകൾ അവളിലേക്കുള്ള വഴി കാട്ടി ആയി കിടപ്പുണ്ടായിരുന്നു. ഭിത്തിയിൽ ഒരു കൈപൊക്കത്തിൽ എല്ലാം പല നിറങ്ങളിൽ എന്തൊക്കെയോ എഴുതി കൂട്ടിയിട്ടുണ്ട് ഭിത്തിയിൽ ഇനി നിറം പിടിക്കാത്ത ഭാഗങ്ങളില്ല എന്ന് തന്നെ പറയാം, അതിൽ ചില ഭാഗങ്ങളിൽ തെളിഞ്ഞു കണ്ട ഒരു വാക്ക് എന്നെ പിടിച്ചുലക്കാൻ പോന്നതായിരുന്നു.”ഹരി.”
പല സ്ഥലത്തും ആഹ് പേര് മറ്റു വാക്കുകളിൽ നിന്നും തെളിമയോടെ എടുത്തു നിന്നിരുന്നു. എന്റെ നെഞ്ച് നിലവിട്ടു മിടിക്കാൻ തുടങ്ങി, അത് എന്റെ ചെവിയിൽ എനിക്ക് കേൾകാം എന്ന അവസ്ഥയായി.

“മീനാക്ഷി….”
കയറി വന്ന ഉറച്ച തീരുമാനമുള്ള എന്റെ ശബ്ദമായിരുന്നില്ല പുറത്തേക്ക് വന്നത്, ഞാൻ പോലുമറിയാതെ ആഹ് പഴയ ഡിഗ്രികാരനായിരുന്നു അവളെ വിളിച്ചത്.
പെട്ടെന്ന് കേട്ട അപരിചിതമായ ശബ്ദം കൊണ്ടാവണം അവൾ പെട്ടെന്ന് തിരിഞ്ഞു.
കണ്ണിലെ തിളക്കം എന്നിലേക്ക് തുളച്ചു കയറുന്നതായി തോന്നി, കവിളൊട്ടി കണ്ണിനടിയിൽ കറുപ്പ് നിറഞ്ഞ്, എനിക്ക് അവളെ മനസ്സിലാക്കാൻ തന്നെ കഴിയാത്ത അവസ്ഥ, അവളുടെ ചുണ്ടിൽ എന്നെ മയക്കിയ പാൽപുഞ്ചിരി ഇപ്പോഴില്ല, വരണ്ട ചുണ്ടിൽ അപരിചിതമായ എന്തോ ഒന്ന് പിറു പിറുത്തു കൊണ്ടിരിക്കുന്നു.
എന്നെ കണ്ട കണ്ണുകളിൽ പെട്ടെന്ന് ഭയം വന്നു നിറഞ്ഞു, പിന്നെ സഹായത്തിനായി അവളുടെ രക്ഷയ്ക്കായി ആരെയൊക്കെയോ നോക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും തല വെട്ടിച്ചവൾ നോക്കി. പിന്നെ ആരെയും കാണാനില്ലാത്ത നിസ്സഹായതയിൽ കൈകൾ മടക്കി മാറോടു ചേർത്ത് കണ്ണടച്ച് പിടിച്ചു എന്തൊക്കെയോ കുറച്ചൂടെ ഒച്ചയിൽ പിറുപിറുത്തു.

“മീനാക്ഷി……..”

എന്റെ വിളിയിൽ ഒരു കരച്ചിൽ കൂടി കലർന്നിരുന്നോ, അറിയില്ല.
വിളിയിൽ ഞെട്ടിത്തെറിച്ച അവൾ പെട്ടെന്ന് ഓടി കട്ടിലിനടിയിലേക്ക് കയറി. അവിടെ നിന്നും അപ്പോഴും അവളുടെ അടക്കിപ്പിടിച്ച സ്വരം പുറത്തു വരുന്നുണ്ടായിരുന്നു. കട്ടിലിനടിയിലേക്ക് ഇരുന്നു അവളെ നോക്കിയ ഞാൻ കണ്ടത് തല മുട്ടുകാലിലേക്ക് പൂഴ്ത്തി ഇരുന്നു വിറക്കുന്ന അവളെ ആണ്.
“ഹരി..”

എന്നെ വിളിച്ച വിളിയിൽ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത്. കണ്ണീരുമായി എന്നെ നോക്കി നിൽക്കുന്ന ഹേമയെയും വസൂനെയുമാണ്.
എന്റെ നോട്ടം കണ്ട് അത് താങ്ങാനാവാതെ ഹേമ തലതാഴ്ത്തി. വസൂ അപ്പോഴേക്കും കട്ടിലിന്റെ അപ്പുറെ വശത്ത് ചെന്നിരുന്നു, കണ്ണ് തുടച്ചു. താഴെക്കിരുന്നു മീനാക്ഷിയെ തോണ്ടി വിളിച്ചു.”മോളെ മീനുട്ടി നോക്കിയേ,……..ഞാനാ ഇത് വസൂച്ചിയാ വിളിക്കണേ ഇങ്ങോട്ടു നോക്കിയേ പേടിക്കണ്ട മീനുട്ടി പുറത്തേക്ക് വാ.”
വസുവിന്റെ വിളി കേട്ട് തല ഉയർത്തിയ എന്നെ കണ്ട അവൾ വീണ്ടും പേടിച്ച് തല കുമ്പിട്ടു അവിടെ തന്നെ ഇരുന്നു.
അത് കണ്ടിട്ടാണ് വസൂ എന്നെ നോക്കി കണ്ണ് താഴ്ത്തി കാണിച്ചു.
കാര്യം മനസ്സിലായ ഞാൻ ഇടറിയ നെഞ്ചും തറഞ്ഞു പോയ കാലുകളും വലിച്ചു എങ്ങനെയോ റൂമിനു പുറത്തു വന്നു, ഒരടി പോലും നടക്കാൻ കഴിയാതെ താഴേക്കുള്ള പടിക്കെട്ടിൽ തളർന്നു ഇരുന്നു പോവുകയായിരുന്നു ഞാൻ.
കണ്ണിൽ നിന്നും കണ്ണീരൊഴുകിയിറങ്ങി എന്റെ മീശയിലും കുറ്റി താടിയിലും തട്ടിയിറങ്ങി.
സ്വപ്നത്തിൽ പോലും അവളെ ഇങ്ങനെ കാണേണ്ടി വരുമെന്ന് വിചാരിച്ചിരുന്നില്ല. ജയിലിൽ നിന്നിറങ്ങി അവളുടെ വീട്ടിൽ നിന്നാട്ടിയിറക്കി വിട്ടു ഇവിടെ ഗംഗയോടും വസുവിനോടുമൊപ്പം ജീവിക്കുമ്പോഴും, അവൾക്കായി നല്ലൊരു ജീവിതം ഉണ്ടായല്ലോ എന്നൊരു നേരിയ ആശ്വാസം മനസ്സിനെ തണുപ്പിച്ചിരുന്നു. അതാണ് ഹേമയെ അവളുടെ ഭർത്താവ് പ്രാപിക്കുന്നത് കണ്ടപ്പോൾ മനസ്സുലയാൻ കാരണമായതും, മനസ്സിൽ നിന്ന് മീനാക്ഷിയെ പറിച്ചു മാറ്റാൻ നോക്കുമ്പോഴെല്ലാം ഉള്ളിൽ തികട്ടി വന്ന അതേ നോവയിരിക്കണം അന്ന് ഹേമയെ ആഹ് ഹോട്ടലിൽ നിന്ന് രക്ഷിക്കാനും കാരണം, അതിനെല്ലാം പിറകിൽ എന്നോ മീനാക്ഷിയോട് ഉണ്ടായിരുന്ന ഇഷ്ടം കാരണമായിരുന്നു എന്ന് ഇപ്പോൾ അവളെ ഇങ്ങനെ ഒരവസ്ഥയിൽ കണ്ടപ്പോൾ ഒഴുകിയിറങ്ങിയ കണ്ണീരും നീറിപ്പുകയുന്ന ഹൃദയവും ഉത്തരമേകി.

“അഞ്ചു കൊല്ലായി ന്റെ മോളിങ്ങനെ….”

കോണിയുടെ വരിയിൽ ചാരി നിന്ന് കണ്ണ് തുടച്ചു ഇടറിയ ശബ്ദത്തോടെ ഹേമ പറഞ്ഞു.
എന്ത് പറ്റി എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ തൊണ്ടക്കുഴിയിൽ ഉമിനീരിന്റെ ലാഞ്ചന പോലുമില്ല, കഴുത്തിൽ ആരോ കുത്തിപ്പിടിച്ചപോലെ.
ഒരു വിധത്തിൽ ശ്വാസം എടുത്ത് വിങ്ങുന്ന നെഞ്ചിനെ മനപ്പൂർവ്വം മനസ്സ് കൊണ്ട് ഒന്ന് വൃഥാ തണുപ്പിക്കാൻ ശ്രെമിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

“അവൾക്ക് എന്ത് പറ്റീതാ….”
പിടയുന്ന ഹൃദയത്തിൽ നിന്ന് വന്ന വാക്കിനും വിറ പൂണ്ടിരുന്നു.

“അവൾക്ക്……….”
“ഹേമേട്ടത്തി ഒന്ന് ഇങ്ങോട്ടു വരുവോ.”

ഹേമ പറയാൻ തുടങ്ങും മുൻപ് വസൂ മുറിയിൽ നിന്നും അവരെ വിളിച്ചു.
വസൂവിന്റെ വിളി കേട്ട് എന്നെ ഒന്ന് നോക്കി, ഹേമ മുറിയിലേക്ക് പോയി. പക്ഷെ എന്റെ അവസ്ഥ ഓരോ നിമിഷം കഴിയുംതോറും വഷളാവുകയായിരുന്നു, നെഞ്ചിൽ അനുഭവിക്കുന്ന കനത്ത ഭാരം, ശ്വാസം കഴിക്കാൻ പോലും എനിക്ക് കഴിയുന്നില്ല, അവിടെ ഇരുന്നിട്ട് എനിക്ക് ആകെ വീർപ്പുമുട്ടലായി. അവസാനം ഇനിയും ആഹ് മുറിക്ക് പുറത്ത് ഇങ്ങനെ ഇരുന്നാൽ എനിക്കും ചിലപ്പോ എന്നെ കൈ വിട്ടു പോവുമെന്നു തോന്നി. ഇടറുന്ന കാലടികളുമായി ഞാൻ താഴേക്ക് ഇറങ്ങി എത്രയും വേഗം എനിക്ക് ഒന്ന് പുറത്തു കടന്നാൽ മതി എന്നായി, മനസ്സാകെ കലമ്പിച്ചിരിക്കുന്നു, തൊടിയിലെത്തിയതും കൃഷിയിടത്തിൽ കെട്ടിയുണ്ടാക്കിയ മാടത്തിൽ എത്തിയത്തുമെല്ലാം ഒരു സ്വപ്നത്തിലെന്നപോലെ ആയിരുന്നു.

മലർന്നു കിടന്നു ശ്വാസം വലിച്ചു വിടുമ്പോൾ ഒക്കെ ഹൃദയം മിടിക്കുന്നത് ചെവിയിൽ എനിക്ക് കേൾക്കാമായിരുന്നു.
തല പിളരുന്ന പോലെ പക്ഷെ കണ്ണടക്കാൻ വയ്യ കണ്ണടച്ചാൽ അവളാണ് കണ്മുന്നിൽ, മീനാക്ഷി. നെറ്റിയിൽ കുറിയും കറുത്ത് കുറുകിയ മുടിയും, തുടുത്ത കവിളിണകളിൽ എന്നെ മയക്കിയ പാൽപുഞ്ചിരിയിൽ തെളിയുന്ന നുണക്കുഴികളുമായി. എന്നും എന്നെ കാത്തു നിന്നിരുന്ന അവൾ, പക്ഷെ കൂടുതൽ നേരം കണ്ട് നില്ക്കാൻ കഴിയില്ല, നേരത്തോടൊപ്പം അവളുടെ രൂപവും മാഞ്ഞു വരുന്നു പകരം ഇന്ന് കണ്ട എനിക്ക് പോലും അറിയാത്ത മീനാക്ഷി.
ഈശ്വരാ എന്തിന് എന്നെ ഈ കാഴ്ച കാണിച്ചു.
ഉള്ളു നീറി ഞാൻ പറയുമ്പോൾ, കണ്ണീരൊഴുകി എന്റെ കണ്ണ് മൂടി തുടങ്ങിയിരുന്നു.
നീർപാളികൾ നിറഞ്ഞ മൂടുപടത്തിന് അപ്പുറം വ്യക്തമല്ലാതെ കണ്ട രൂപമാണ്, എന്നെ വീണ്ടും തിരികെ കൊണ്ടുവന്നത്. കണ്ണ് തുടച്ചു എഴുന്നേറ്റ എന്നെ നോക്കി ഹേമ നിൽപ്പുണ്ടായിരുന്നു.
ഞാൻ നോക്കുന്നത് കണ്ടതും, നിറഞ്ഞു തുളുമ്പിയ കണ്ണീര് പുറം കൈകൊണ്ട് തുടച്ചു അവർ എന്നെ നോക്കി.”മോന് ഇപ്പോഴും ഇഷ്ട്ടാരുന്നല്ലേ അവളെ……….”

അവരുടെ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടായിരുന്നില്ല.
അവർ ഒരുത്തരം പ്രതീക്ഷിച്ചുമിരുന്നില്ല. എന്റെ മുഖത്ത് നിന്ന് തന്നെ അവർ ഉത്തരം കണ്ടെത്തി.

“ഭാഗ്യം കെട്ടവളാ എന്റെ മോള് എന്നെ പോലെ, ആഗ്രഹിച്ച ജീവിതം ജീവിക്കാൻ ഭാഗ്യമില്ലാത്ത ജന്മങ്ങൾ……. പക്ഷെ എന്റെ മോൾടെ ഭാഗ്യം തല്ലികെടുത്തിയത് ഞാൻ തന്നെ ആണല്ലോ എന്നോർക്കുമ്പോഴാ…….”
പിടിച്ചു നിർത്താൻ കഴിയാതെ വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ടവർ ഒരു താങ്ങില്ലാതെ കുഴഞ്ഞു താഴേക്ക് വീഴാൻ പോയത് കണ്ടാണ് ഞാൻ അവരെ ചേർത്ത് പിടിച്ചത്. ഒരു താങ്ങിന് കൊതിചെന്നപോലെ എന്നോട് ചേർന്ന് ആഹ് മാടത്തിൽ അവർ ഇരുന്നു. നെഞ്ചിനെ നനച്ചിറങ്ങിയ കണ്ണീരിന്റെ മഴ ഒന്ന് പെയ്തൊഴിഞ്ഞപ്പോൾ അവർ പറഞ്ഞു തുടങ്ങി, മീനാക്ഷിയെ എന്നിൽ നിന്നും ജീവിതത്തിൽ നിന്നും പറിച്ചെറിഞ്ഞ കഥ….

*******************************************************************

ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിൽ ഉണ്ടായ അനുഭവം അതിൽ ഉരുത്തിരിഞ്ഞ പുതിയ സാഹചര്യം മീനുവിനെ ആകെ ഉലച്ചിരുന്നു. കൂടെ രക്ഷിച്ച ജീവനായി കണ്ട ആൺ എട്ട് വർഷത്തേക്ക് തനിക്ക് വേണ്ടി ജയിലിൽ പോയതും കൂടി ആയപ്പോൾ, നോർമൽ ലൈഫിലേക്ക് വരാൻ അവൾക്ക് കുറച്ചു സമയം വേണ്ടി വന്നു. പക്ഷെ നിന്നോടുള്ള പ്രണയം അത് മാത്രമായിരുന്നു അവളെ പിടിച്ചു നിർത്തിയത്. ഓരോ നിമിഷവും നിന്റെ തിരിച്ചു വരവ് എണ്ണി കാത്തിരുന്നു എന്റെ മോള്……
നീ പോയതോടെ ഒറ്റയ്ക്കായിപോയ അവളെ ഒത്തിരി നിർബന്ധിച്ചാണ് പരീക്ഷ എഴുതിച്ചത്, പക്ഷെ അവളുടെ ഉള്ളിൽ തിങ്ങി നിന്ന നിന്റെ നഷ്ടങ്ങളുടെ ഓർമ്മകളാവണം അവൾ ഒരു വരിപോലും ഒരു പരീക്ഷയ്ക്കും എഴുതിയില്ല. വീട്ടിൽ എപ്പോഴും ഒരു മുറിയിൽ അടച്ചുമൂടി ഇരുന്നു കരയും, പിന്നെ വരയ്ക്കും രാത്രികൾ നീളുവോളം, കണ്ട സ്വപ്നങ്ങളെല്ലാം ഓർത്തെടുത്തു വരച്ചു അവൾ വീണ്ടും കരയും. അവളെ നഷ്ടപ്പെടുമോ എന്ന് തോന്നിയപ്പോളാണ് മോൾടെ അച്ഛനൊന്നു വീണുപോയത്. ഒരു സ്‌ട്രോക്ക് വന്നതാ അതിനു കാണിച്ചപ്പോൾ ലങ്സ് കാൻസർ കൂടി കണ്ടെത്തിയതോടെ തകർച്ച പൂർണ്ണമായി.

അദ്ദേഹത്തെയും കൊണ്ട് പല ആശുപത്രികളും കയറി ഇറങ്ങുമ്പോളാണ് പണമില്ലാത്തവർക്ക് ഇവിടെ ജീവിക്കാൻ കൂടി അവകാശമില്ലെന്നത് ഞങ്ങൾ മനസിലാക്കിയത്, പലയിടത് നിന്നും കടം വാങ്ങിയും സ്വരൂക്കൂട്ടിയതുമൊന്നും ഒന്നുമാവില്ലെന്നു കണ്ടതോട് കൂടിയാണ് വീടും സ്ഥലവും ഈട് വെച്ച് പലിശക്കെടുത്തത്, പക്ഷെ എല്ലാം തീർന്നു, പണത്തിനൊന്നും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ല. വീടിന്റെ നടുംതൂൺ പോയ രണ്ട് പെണ്ണുങ്ങൾ മാത്രമായി ബാക്കി………..
അടവ് തിരിച്ചടക്കാതെ കടം ഏറി വന്നു. ഞാൻ വീടുകളിൽ വീട്ട് ജോലിക്ക് പോയും മറ്റും കൊണ്ട് വരുന്ന എന്തേലും കൊണ്ട് മാത്രം മുന്നോട്ടു പോവാൻ കഴിയില്ല എന്ന് മനസ്സിലാക്കീട്ടാവണം മീനുവും ഒരു കടയിൽ സെയിൽസ് ഗേൾ ആയി പോയി തുടങ്ങി. പലിശ അടക്കാൻ കഴിഞ്ഞില്ലെങ്കിലും വാങ്ങിച്ച കടങ്ങളൊക്കെ തിരിച്ചു കൊടുക്കാൻ അതുകൊണ്ട് പറ്റിയിരുന്നു. അവളുടെ ഒറ്റപ്പെടലിനു ഒരു മാറ്റം ആവുമെന്ന് കരുതി എനിക്കും അതൊരു ആശ്വാസമായി.
അവിടെ വെച്ചാണ് അവൾ അവനെ കാണുന്നത്. വിജയ്യെ, ബേസ്മെന്റിൽ നിന്നും കൊണ്ട് വന്ന പുതിയ ഡ്രെസ്സുകളുടെ കാർട്ടൺ പൊട്ടി നിലത്തേക്ക് വീണ തുണികൾ എടുത്തു കൂട്ടുമ്പോൾ, ഫ്ലോർ മാനേജരുടെ ചീത്ത വിളിക്കിടയിലും നാണക്കേടുകൊണ്ട് കുനിഞ്ഞു പോയ തല ഉയർത്താതെ താഴെ വീണ തുണികൾ എടുക്കാൻ അവളെ സഹായിച്ച അവൻ, വിജയ്…. അന്നാദ്യമായി അവൾ അവനെ കണ്ടു. പിന്നെ ഷോപ്പിൽ നിന്നു വരുമ്പോഴും പോവുമ്പോഴുമെല്ലാം അവളെയും കാത്തു വഴിയരികിൽ അവനുണ്ടാവുമായിരുന്നു അല്പം നീങ്ങി ഒരു പുഞ്ചിരിയുമായി. സഹായിച്ച ആളോട് തോന്നിയ ഒരു പരിചയത്തിൽ തിരികെ അവളും പുഞ്ചിരിച്ചിരുന്നു. പക്ഷെ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഒരു ദിവസം അയാൾ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്. ബ്രോക്കറും കൂടെ ഉണ്ടായിരുന്നു. പുറത്തു വെച്ച് കണ്ടിഷ്ടപ്പെട്ട മീനാക്ഷിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞായിരുന്നു വരവ്. ഞാനും മോളും പെട്ടെന്ന് അത് കേട്ട് ഒന്ന് അമ്പരന്നെങ്കിലും മോന്റെ കാര്യവും മീനാക്ഷിയോടുള്ള ബന്ധവും ഒക്കെ പറഞ്ഞപ്പോൾ അയാൾ തികച്ചും നോർമാലായ രീതിയിൽ അതൊക്കെ എടുത്തു. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അവരുടെ മുന്നിലേക്കാണ് പാലിശക്കാരയച്ച ആളുകൾ വന്നത്. ഞങ്ങളോട് സംസാരിച്ചു വാക്കേറ്റം ആയപ്പോൾ അവനതിൽ ഇടപെട്ടു അവസാനം കടം മുഴുവൻ അവൻ തീർക്കും എന്ന് പറഞ്ഞത് വാശിപുറത്താണെന്നു കരുതിയ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് പിറ്റേന്ന് അവൻ വന്നത് ഞങ്ങളുടെ ആധാരവും കൊണ്ടായിരുന്നു. വേണ്ടാന്ന് അയാൾ പറഞ്ഞിട്ടും മീനാക്ഷിയുടെ വാശിയിൽ ആണ് പുതിയ എഗ്രിമെന്റ് അയാളുടെ പേരിൽ കടം വാങ്ങിയ കാശിന്റെ പേരിൽ എഴുതിയത്.
അതോടെ അവനിലുള്ള എന്റെ വിശ്വാസം വർധിക്കുകയായിരുന്നു. വളരെ മാന്യമായ പെരുമാറ്റം നല്ല ജോലി, ഇതൊക്കെ കണ്ടപ്പോൾ എന്റെ മനസ്സും ഇടയ്ക്ക് എവിടെയൊക്കെയോ ചാഞ്ചാടി പോയിരുന്നു. ദൂരെ ഹോസ്പിറ്റലിൽ കിടക്കുന്ന അവന്റെ അമ്മ മോൻ ഒരു ജീവിതമുണ്ടായി കാണുന്നതും കാത്ത് ഇരിക്കുവാണെന്നും, മീനാക്ഷിയുടെ ഫോട്ടോ കാട്ടിയപ്പോൾ മരുമോളായി അവളെ കണ്ടു കൊതിച്ചുപോയെന്നും അങ്ങനെ അമ്മയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ പെണ്ണ് ചോദിച്ചു വന്നതെന്നുമൊക്കെ മീനാക്ഷി ഇല്ലാത്ത ഒരു ദിവസം വന്നു പറഞ്ഞപ്പോൾ. അവനോട് തോന്നിയ മതിപ്പ് മീനാക്ഷിക്ക് അവനൊപ്പം കിട്ടിയെക്കാവുന്ന നല്ലൊരു ജീവിതം മനസ്സിൽ കണ്ടപ്പോൾ, എനിക്ക് നിന്നെ ഓർക്കാൻ തോന്നിയില്ല……………..
പിന്നെ മീനാക്ഷിയെ സമ്മതിപ്പിക്കാനായി എന്റെ ശ്രെമം മുഴുവൻ പക്ഷെ ഉള്ളിൽ നിന്നെ മാത്രം കൊണ്ടുനടക്കുന്ന മീനാക്ഷി ഒരിക്കലും ഇതിനു സമ്മതിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. ചെയ്യാൻ പടില്ലാത്തതാ ഞാൻ ചെയ്തത് അവളുപോലും അറിയാതെ വീടിന്റെ എഗ്രിമെന്റ് എന്ന രീതിയിൽ രജിസ്ട്രാറുടെ മുന്നിൽ അവളെ കബിളിപ്പിച്ചു ഒപ്പീടിപ്പിക്കുമ്പോഴും എന്റെ

മുന്നിൽ തെളിഞ്ഞു നിന്നത് അവൾക്ക് കിട്ടാൻ പോവുന്ന നല്ലൊരു ജീവിതമായിരുന്നു. എന്റെ മാത്രം സ്വാർത്ഥത, എന്റെ തെറ്റ്…..അപ്പോളൊന്നും എനിക്കറിയില്ലായിരുന്നു മോനെ എന്റെ മോൾക്ക് ഇങ്ങനെ ഒരു ഗതികേടു വരുമെന്ന കാര്യം.
തളർന്നു കിടക്കുന്ന അമ്മയെ കാണിക്കണമെന്ന് എന്നോട് പറഞ്ഞാണ് അവളെയും കൂട്ടി അവൻ ബാംഗ്ലൂരിലേക്ക് പോയത്. അവിടെ ചെന്നാൽ അവന്റെ വഴിക്ക് നല്ലൊരു ജോലി തരപ്പെടുത്തി തരാം എന്ന് അവൻ പറഞ്ഞ കള്ളം വിശ്വസിച്ചു പാവം എന്റെ മോള്………..
ഞാൻ കൂടി അതിനു നിർബന്ധിച്ചു…..മുള പൊട്ടി ചിതറും പോലെ എന്റെ കൈക്കുള്ളിൽ കിടന്നവർ വാവിട്ടു കരഞ്ഞു. ആശ്വസിപ്പിക്കാനോ എന്തിന് അനങ്ങാൻ പോലുമാവാതെ എല്ലാം കേട്ട് മരവിച്ചിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.

അൽപ നേരം കഴിഞ്ഞു ഒന്ന് തണുത്ത അവർ വീണ്ടും പറഞ്ഞു തുടങ്ങി.

അന്ന് അവന്റെ കൂടെ ഒന്നും അറിയാതെ എന്റെ മോള് പോയി, ഒരാഴ്ച കഴിഞ്ഞു വന്ന ഒരു ഫോൺ കാൾ, അതോർക്കുമ്പോൾ ഇപ്പോഴും എന്റെ നെഞ്ച് പിടയും.
മോൾക്ക് അവിടെ വച്ചൊരു ആക്സിഡന്റ് ഉണ്ടായെന്നും പറഞ്ഞു. പക്ഷെ തിരികെ വന്ന മോള് എന്നെ അമ്മേന്ന് വിളിച്ചിട്ടില്ല, ജീവനുള്ള വെറുമൊരു ശവം. താളം പിഴച്ചുപോയ മനസ്സുള്ള വെറുമൊരു ശരീരം മാത്രമായി എന്റെ മോള്. ഒന്നുമറിയാതെ ഒരു മുറിയിൽ അടച്ചുപൂട്ടി പുറം ലോകത്തെ ഭയന്നു…..അഞ്ച് കൊല്ലോയി മോനേ അവൾ ഒന്നു ചിരിച്ചു ഞാൻ കണ്ടിട്ട്. അവളെ അങ്ങനെ കൊണ്ട് വന്നു എന്റെ മുമ്പിൽ എറിഞ്ഞിട്ടു പോയ അവൻ പിന്നെ തിരിഞ്ഞു നോക്കാതായി, റേഷനരീം ചമ്മന്തീം കൂട്ടിയാ എണ്ണി തീർക്കാൻ പറ്റാത്ത ദിവസങ്ങളിൽ ഞാനും ന്റെ മോളും വിശപ്പടക്കിയെ. ഇവളെ ഏൽപ്പിച്ചു പോകാൻ ആരുമില്ലാതെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പോലും ജോലിക്ക് പോകാൻ കഴിയാതെ ഞാൻ അവളേം കെട്ടിപ്പിടിച്ചു കരഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം എന്റെ മോള് നിന്റെ പേര് മുരളുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ എങ്ങാനാട മോനെ ഈ കോലത്തിൽ അവൾക്ക് വേണ്ടി ജയിലിൽ പോയ നിനക്ക് അവളെ തരുന്നത്.
മോള് വിശപ്പ് സഹിക്കാൻ പറ്റാതെ കരയുമ്പോൾ എങ്ങനെ എങ്കിലും ഒന്ന് അവസാനിച്ചു കിട്ടിയാൽ മതീന്നു തോന്നിട്ടുണ്ട് പല രാത്രികളിലും. ഒരു ദയ പോലെ അവളെ എന്റെ കൈ കൊണ്ട് അവളുടെ ശിക്ഷ അവസാനിപ്പിച്ച് സ്വയം മരിച്ചാലോ എന്ന് ആലോചിച്ച നിമിഷം പോലും ഉണ്ടായിട്ടുണ്ട്. പക്ഷെ അവൾക് നിന്നിലുള്ള പ്രതീക്ഷയിൽ കലമ്പിച്ച മനസ്സിലും ഉരുവിടുന്ന നിന്റെ പേര് കേൾക്കുമ്പോൾ എനിക്ക് കഴിയാതെ പോയി….
പിന്നീട് അവൻ വന്നത് രണ്ട് വര്ഷം മുന്പാണ് തല്ലിയിറക്കാൻ ഞാൻ തുനിഞ്ഞതാ പക്ഷെ വീട് അവന്റെ കയ്യിലായിരുന്നു. ഇവളേം കൊണ്ട് പെരുവഴിയിലിറങ്ങേണ്ടി വരുമെന്നായപ്പോൾ എനിക്ക് വേറെ വഴി ഒന്നുമുണ്ടായിരുന്നില്ല, നീ വരുന്ന വരെയെങ്കിലും എന്റെ മോള് ജീവനോടെ വേണം എന്ന് തോന്നി. പിന്നെ അവന്റെ ആട്ടും തുപ്പും കേട്ട് ആഹ് വീട്ടിൽ…. എല്ലാം സഹിച്ചു ഞാൻ…
അവന്റെ ഉള്ളിലെ പിശാച് എത്ര നീചമായിരുന്നു എന്ന് അറിയുകയായിരുന്നു ഞാൻ പിന്നീടുള്ള ദിവസങ്ങളിൽ. അവന്റെ വൈകൃതങ്ങൾ തീർക്കാനുള്ള വെറുമൊരു വസ്തുവായി മാറി ഞാൻ, എന്റെ ശരീരം മുഴുവൻ അവൻ കടിച്ചു

പറിച്ചു. മൃഗീയമായ അവന്റെ ഭോഗത്തിന് ശേഷം ബോധം പോയി ഞാൻ കിടന്നിട്ടുണ്ട്, അനുസരിച്ചില്ലെങ്കിൽ അവൻ ചെല്ലുന്നത് മീനാക്ഷിയുടെ അടുത്തേക്കാവും അവളെ ഉപദ്രവിക്കാൻ പോലും മടിക്കാത്ത ആഹ് ചെകുത്താന്റെ മുമ്പിൽ പിന്നെ ഞാൻ വേദനകൾ അറിയാത്ത വെറും ശരീരമായി നിന്ന് കൊടുക്കും. മോനെയും അവളെയും ചതിച്ചതിനു ദൈവം തന്ന കൂലി. അമ്മയായിരിക്കാനുള്ള യോഗ്യത പോലും ഇല്ലാത്തൊണ്ടാവണം എന്റെ മോള് എന്നെ പിന്നെ അമ്മെ എന്ന് വിളിക്കാത്തത്. ഏല്പിച്ചു പോവാൻ ആരും ഉണ്ടായിരുന്നില്ല എനിക്ക് ഇപ്പോൾ വസൂ മോളുണ്ട് ഗംഗ മോളുണ്ട്, പിന്നെ മോനും മതി, എന്നെ അമ്മേന്ന് വിളിച്ചില്ലെങ്കിലും വസുമോളെ അവൾ വസൂചി ന്നും ഗംഗമോളെ ഗംഗേച്ചിന്നും വിളിക്കുമ്പോൾ എനിക്ക് തോന്നിട്ടുണ്ട് ഏതോ മുജ്ജന്മ പുണ്യം കൊണ്ടാവണം അവളിവിടെ എത്തീതെന്നു.
അമ്മെന്നുള്ള വിളി കേൾക്കാൻ കൊതിയുണ്ടെങ്കിലും അർഹത ഇല്ലല്ലോ എന്ന തോന്നാലുള്ളത് കൊണ്ട് എനിക്ക് വിഷമമില്ല.
ഓരോ പ്രാവശ്യവും അവന്റെ ഭീഷണിക്ക് മുമ്പിൽ വഴങ്ങി അവൻ എനിക്ക് നൽകുന്ന വേദനകൾ മുഴുവൻ കടിച്ചമർത്തി സാഹിക്കുമ്പോഴെല്ലാം നീ വരുമ്പോൾ മീനുവിനെ കൈയിലേല്പിക്കണം എന്ന് മാത്രേ ഉണ്ടായിരുന്നുള്ളു.
പക്ഷെ ഇങ്ങനെ ആയിപോയില്ലേ നിന്നെ ഏല്പിക്കേണ്ടി വന്നത് എന്ന സങ്കടമാണ് എന്നെ ഇപ്പോഴും വേട്ടയാടുന്നത്.വിതുമ്പി എന്റെ നെഞ്ച് നനച്ചു കൊണ്ട് തേങ്ങി കരഞ്ഞ ഹേമയെ ചേർത്ത് പിടിച്ച് ഞാനും അവിടെ അൽപ നേരം ഇരുന്നു.

“എന്നിട്ടെന്താ അന്ന് ഞാൻ വന്നപ്പോൾ ഇതൊന്നും പറയാഞ്ഞത്, അവളെ എന്നെ ഏല്പിക്കാഞ്ഞത്. എന്നോട് ആഹ് കള്ളമെല്ലാം പറഞ്ഞത്.”

“അവൾക്ക് വേണ്ടി ഒരു ജീവിതം എരിയിച്ചു തീർത്ത നീ ഒരു ജീവിതം മുന്നിൽ കണ്ട് വരുമ്പോൾ എങ്ങെനെയാടാ അവളെ ആഹ് ഒരു അവസ്ഥയിൽ മുന്നിൽ നിർത്തുന്നെ, അവൻ അകത്തിരിക്കുമ്പോൾ ഇതെല്ലം നിന്നോട് പറഞ്ഞാൽ പിന്നെ നടക്കുന്നതെന്താവും എന്നാലോചിച്ചു എനിക്ക് പേടിയും ഉണ്ടായിരുന്നു. നിന്നെ ഒരിക്കൽ കൂടി നഷ്ടപ്പെടേണ്ടി വന്നാൽ പിന്നെ ജീവിതത്തിൽ ഒന്നും ബാക്കി ഇല്ലാത്ത ഞങ്ങൾ പിന്നെ എന്തിന് വേണ്ടി ജീവിക്കണം. അവൻ പോകാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ, പോയിക്കഴിഞ്ഞു നിന്നെ അന്വേഷിച്ചു വന്ന എനിക്ക് പിന്നെ നിന്നെ കാണാൻ കഴിഞ്ഞില്ല, നിന്റെ ഒരറിവും കിട്ടിയില്ല. ഒറ്റ നിമിഷം കൊണ്ട് ജീവിതം അവസാനിച്ച പോലെ ആയിരുന്നു എനിക്ക്. കാത്തിരുന്നിട്ടു കൈ വിട്ടു പോയ പോലെ, ഞാനും അവളെ പോലെ ആയി പോവുമോ എന്ന് പോലും പേടിച്ച സമയം, തലയിൽ തെളിഞ്ഞു വന്ന മൂളൽ കടിച്ചു പിടിച്ചു മറക്കാൻ ശ്രെമിക്കുമ്പോൾ എന്റെ മുമ്പിൽ എന്റെ മോള് മാത്രമേ ഉണ്ടായിരുന്നുള്ളു, വീണു പോയാൽ എന്റെ മോൾക്ക് പിന്നെ ആരും ഇല്ലാണ്ടായി പോവും എന്ന തോന്നലാ പിന്നെ എന്നെ ഇതുവരെ ജീവിക്കാൻ പ്രേരിപ്പിച്ചത്. പക്ഷെ ഇപ്പോൾ………ഇപ്പോൾ ഞാൻ ഇല്ലാണ്ടായാലും എന്റെ മോളെ നോക്കാൻ അവരുണ്ട് അവരുടെ സ്നേഹതിന് പകരം കൊടുക്കാൻ ഒന്നുമില്ല എന്നിട്ടും സ്വന്തം അനിയത്തിയെ പോലെ അതുങ്ങള് അവളെ സ്നേഹിക്കുന്ന കാണുമ്പോൾ എനിക്ക് തോന്നാറുണ്ട് ഇനി എന്റെ മോള് തനിച്ചാവില്ലെന്നു. അതുകൊണ്ട് ഇപ്പോൾ എനിക്ക് മരിക്കാൻ പേടിയില്ല, പക്ഷെ…………”

അവരുടെ അവസാന വാക്കുകളിൽ എന്തോ മറഞ്ഞു കിടക്കുന്നതായി എനിക്ക് തോന്നി. പക്ഷെ ഇപ്പോഴൊന്നും ചോദിക്കേണ്ട എന്നെനിക്കു തോന്നി.
അൽപനേരം കൂടി ആഹ് തണലിൽ ഇരുന്നു അവർ മനസ്സിലെ വിങ്ങലെല്ലാം കരഞ്ഞു തീർത്തു.

“വരുന്നില്ലേ….”
ആദ്യമായി ഹേമയോട് സംസാരിക്കുമ്പോൾ എന്റെ സ്വരം നേർത്തത് ഞാൻ അറിഞ്ഞു.

“ഇല്ല ഹരി ഞാൻ ഇത്തിരി നേരം കൂടെ ഇവിടെ ഒറ്റയ്ക്കിരുന്നോട്ടെ, വർഷങ്ങൾ കഴിഞ്ഞിട്ടാ കനമില്ലാതെ ഇങ്ങനെ ശ്വാസം എടുക്കുന്നെ ഉള്ളു നീറാതെ ഇങ്ങനെ ഇരിക്കാൻ കഴിയുന്നെ….ഞാൻ കുറച്ചൂടെ ഇരുന്നിട്ട് അങ്ങ് വന്നോളാം മോൻ പേടിക്കണ്ട.”ഒരു നനുത്ത പുഞ്ചിരി ഹേമ വാക്കുകൾക്കൊപ്പം എനിക്കായി നീട്ടിയപ്പോൾ തിരിച്ചും പുഞ്ചിരിക്കാതിരിക്കാൻ എനിക്ക്
കഴിഞ്ഞില്ല.

“ആഹ് പിന്നെ ഗംഗ മോൾക്ക് ഇപ്പൊ വിഷമൊന്നും കൊടുക്കരുത്, സന്തോഷായിട്ട് ഇരിക്കേണ്ട സമയാ…. മീനു കാരണം മോൻ കുഞ്ഞിനെ തല്ലീലെ, ഒന്ന് സമാധാനിപ്പിക്കണം, അധികൊന്നും വേണ്ട മോനൊന്നു അടുത്തിരുന്നാൽ മതി ആഹ് പാവത്തിന്റെ സങ്കടം മാറാൻ.”

അവരെ നോക്കി ഒന്ന് ചിരിച്ചു തലയാട്ടി ഞാൻ തിരികെ വീട്ടിലേക്ക് നടന്നു.
വീട്ടിലേക്ക് കയറുമ്പോൾ മുമ്പിൽ ആദ്യം ഒരാളെ ഉണ്ടായിരുന്നുള്ളു, എന്നെ എന്നേക്കാളധികം സ്നേഹിക്കുന്ന എന്റെ പെണ്ണ്, എന്റെ ഗംഗ…..

മുറിയിലേക്ക് കയറുമ്പോളെ പതിഞ്ഞ ഏങ്ങലടി കേൾക്കാം, പാവം….
പതിയെ നടന്നു അവളുടെ അരികിൽ കട്ടിലിലേക്ക് കിടന്ന് അവളോടൊട്ടി. ഞാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന പോലെ കൈ പുറകിലേക്ക് കൊണ്ടുവന്നു എന്റെ വയറ്റിൽ ഒന്ന് കുത്തി എന്നിൽ നിന്ന് നീങ്ങി കിടന്നു. വാശി പിന്നെ ഗംഗകുട്ടിക്ക് കൂടെപിറപ്പണല്ലോ. പിന്നെ ഒന്നും നോക്കാൻ പോയില്ല വലിച്ച് എന്റെ മേലേക്ക് കിടത്തി. പെണ്ണിന്റെ ഇടിയും പിച്ചും മാന്തും ഒക്കെ കുറച്ചു നേരം നല്ല ഭേഷായിട്ട് വാങ്ങി കൂട്ടി. ഒന്നടങ്ങിയപ്പോൾ ഒന്ന് കൂടി എന്റെ നെഞ്ചിലേക്ക് അവളെ കൂട്ടിപ്പിടിച്ചു.

“സോറി……..”
തല്ലിയ കവിളിൽ പതിയെ ചുണ്ടമർത്തി ഞാൻ പറഞ്ഞു.

“ആർക്ക് വേണം നിന്റെ സോറി…. കൊണ്ട് പോയി വല്ല നേർച്ചപ്പെട്ടീലുമിട്ടോ.”

ആളിത്തിരി കലിപ്പിലാണെന്നു അതോടെ മനസ്സിലായി.

“എനിക്കറിയില്ലായിരുന്നു ഗംഗകുട്ടി, എന്നെ പോലെ എന്റെ ജീവിതത്തിലെ നഷ്ടങ്ങളും സ്വപ്നങ്ങളും കൂടി നീയൊക്കെ എനിക്കുവേണ്ടി ചേർത്ത് വെക്കുന്നുണ്ടായിരുന്നെന്ന്. അതറിയാതെ ഞാൻ അപ്പോഴത്തെ ആഹ് ഒരു…..സാഹചര്യത്തിൽ,……”

ഇടറി തുടങ്ങിയ എന്റെ ശബ്ദം കേട്ടതും പെണ്ണിന്റെ ദേഷ്യമെല്ലാം ഐസ്സ്പ്രൂട് പോലെ അലിഞ്ഞു പോയി.

പതിയെ കവിളിലെ ചുവപ്പിലൂടെ വിരലന്നോടിച്ചപ്പോൾ പെണ്ണ് എരിവ് വലിക്കുന്നത് കേട്ട് ഞാൻ കയ്യെടുത്തു.

“ഇപ്പോഴും നോവുന്നുണ്ടോ.”

“കുറേശ്ശെ….ന്നാലും സാരൂല്ലാ സ്നേഹക്കൂടുതൽ കൊണ്ടല്ലേ അതോണ്ട് ക്ഷെമിച്ചിരിക്കുന്നു.”

മുല്ലപ്പൂ പല്ലുകാട്ടി എന്നെ നോക്കി ചിരിക്കുന്ന ഗംഗയെ കണ്ടപ്പോൾ എങ്ങനെ ഈ മൊതലിനെ കുറച്ചു മുൻപ് തല്ലാൻ തോന്നി എന്നാലോചിച്ചു പോയി.

“എന്നാലും നീയൊക്കെ എനിക്ക് വേണ്ടി എന്തൊക്കെയാടി ചെയ്യുന്നേ.. ഇങ്ങനെ ഒക്കെ എങ്ങനാ സ്നേഹിക്കാൻ കഴിയുന്നെ.”

എന്റെ നെഞ്ചിൽ കമിഴ്ന്നു കിടന്ന് എന്റെ മുഖത്തൂടെ വിരലോടിച്ചു എന്റെ മൂക്കിലും ചുണ്ടിലുമൊക്കെ നുള്ളിയും വലിച്ചും ഇരുന്ന ഗംഗ ട്രേഡ്മാർക്ക് ചിരിയോടെ എന്നെ നോക്കി.

“അയിന് നിനക്ക് വേണ്ടി അല്ലല്ലോ നിക്കും ഇച്ചേയിക്കും ഒരു അനിയത്തിയെ കൂടി വേണോന്നു തോന്നി അപ്പോൾ മീനുട്ടിയെ കുറിച്ചറിഞ്ഞു വിളിച്ചോണ്ട് വന്നു…..
അല്ലാണ്ട് ഈ കൊരങ്ങനു വേണ്ടീന്നുമല്ല…..”

“ഡി തെണ്ടി കള്ളം പറയാനറിയില്ലേൽ പറയരുത്, അവള് എന്റടുത് വന്നു കള്ളം പറയുന്നു. ”
കൈത്തണ്ടയിൽ ഒന്ന് പിച്ചിയപ്പോൾ ചുണ്ടു കൂർപ്പിച്ചു എന്നെ ഒന്ന് നോക്കി പിന്നെ വീണ്ടും നെഞ്ചിൽ തല വെച്ച് കിടപ്പായി.

“നിനക്ക് പേടിതോന്നില്ലേ ഗംഗേ…..”

“എന്തിന്..”

“മീനുവിനെ കൂട്ടികൊണ്ട് വന്നപ്പോൾ, മുകളിൽ ഇങ്ങനെ ഒരവസ്ഥയിൽ അവളും താഴെ ഒരിക്കൽ അവളെ ജീവനെക്കാളേറെ സ്നേഹിച്ച ഞാനും ഉണ്ടായിരുന്നപ്പോൾ, ഇപ്പോൾ എല്ലാമറിഞ്ഞു കഴിഞ്ഞു ഇനി എന്താവുമെന്നും അറിയാതെ,…. നിനക്ക് പേടി തോന്നുന്നില്ലേ.”

“നീ എന്നേം ഇച്ചേയിയേം വിട്ടു പോവുന്ന പേടിയാണോ എനിക്ക് തൊന്നേണ്ടേ ഹരി.. ന്നാൽ കേട്ടോ നിക്ക് ന്നെക്കാളും വിശ്വാസമുണ്ട് നിന്നെ, അത് തകർക്കാൻ നിനക്ക് പറ്റില്ല ഹരി നീ എന്തൊക്കെ ചെയ്താലും, അതിനുള്ള എന്റെ ഏറ്റവും വലിയ ഉറപ്പാ ന്റെ വയറ്റിലുള്ളത്. അത് മാത്രം മതി നിക്ക് ന്റെ ചെക്കൻ ഞങ്ങളെ വിട്ടു പോവില്ലാന്ന ഉറപ്പിന്…….”

ഗംഗയുടെ വാക്കുകൾക്ക് വല്ലാത്ത കട്ടി ഉണ്ടായിരുന്നു ഒരിക്കൽ പോലും പറയുന്നതിനിടയ്ക്ക് പതറിയില്ല. പെണ്ണ് വീണ്ടും തല ചായ്ക്കാൻ ഒരുങ്ങി.

“അയ്യോ നീ ഒന്നെഴുന്നേറ്റ……”
അവളെ ഉയർത്താൻ നോക്കിയപ്പോൾ മടിച്ചു എന്റെ നെഞ്ചിലേക്ക് തന്നെ തല വെച്ചിട്ട് എന്നെ കണ്ണുയർത്തി എന്താ എന്ന് ചോദിച്ചു.

“വന്നിട്ട് ഞാൻ എന്റെ വാവയ്‌ക്കൊരു ഉമ്മ കൊടുത്തില്ല.”

ആള് പിന്നെ ചിരിയോടെ നേരെ കിടന്നു വയറിലെ സാരി മാറ്റി, എന്നേ നോക്കി.
ഞാൻ പതിയെ താഴേക്ക് ചെന്ന് ഉന്തിയ അടിവയറിൽ കവിൾ ചേർത്തൊന്നു ഉരുമ്മി.

“ഹിഹി…ഇക്കിളിയാവണു ചെക്കാ..”

“അയ്യട നിനക്കല്ല ഞാൻ എന്റെ വാവയെയാ കൊഞ്ചിച്ചെ.”

കേട്ടതും പെണ്ണ് കണ്ണുരുട്ടി പോടാ എന്ന് ചുണ്ടനക്കി.

ഞാൻ വീണ്ടും അടിവയറിലേക്ക് മുഖം താഴ്ത്തി എന്റെ കുഞ്ഞൂന് ഒരു ഉമ്മ കൊടുത്തു. പിന്നെ അല്പം ഉയർന്നു പെണ്ണിന്റെ പൊക്കിളിലും.
ഒന്നിളകിയ പെണ്ണ് എന്നെ തോണ്ടി.

“ഇത് എന്റെ കുഞ്ഞൂസിനെ താങ്ങുന്ന വയറിനുള്ളതാ അതിനു നിനക്കെന്താ…”
അവളുടെ അതെ രീതിയിൽ കണ്ണുരുട്ടി ഞാനും ചോദിച്ചു.

“അയ്യാ ന്നാലെ ആഹ് വയറിനൊരു ഉടമയുണ്ടെ അയാൾക്ക് കൂടി വേണം.”

ഇച്ചിരി നാണത്തോടെയാണ് ഗംഗ അത് പറഞ്ഞത്, അല്പം വാശിയിലും.

“അച്ചോടാ എന്റെ പെണ്ണിനൊരുമ്മ വേണേൽ അങ്ങ് ചോദിച്ചാൽ പോരെ.”

പൊങ്ങി വന്നു അവളുടെ തേൻചുണ്ടുകൾ മുത്തി പിന്നെ കീഴ്ചുണ്ടും മേൽചുണ്ടും ചപ്പി എടുത്തു വിട്ടപ്പോൾ. പൂനിലാവ് ഉദിച്ചപോലെ ഉണ്ടായിരുന്നു.

“പോരെ ഉടമയ്ക്ക്….”

“ഇല്ല ന്നെ തല്ലീലെ അതിനു ശിക്ഷ ഉണ്ട്.”

കൈകെട്ടി എന്നെ പേടിപ്പിച്ചു നിർത്തും പോലെയാണ് പെണ്ണിന്റെ ഭാവം നാലാം ക്ലാസ്സിലെ ടീച്ചറെ
പോലെ.

“ശിക്ഷ എന്താണാവോ…”

അത് കേട്ടതും പെണ്ണ് വിരൽ കവിളിൽ കുത്തി എന്തൊക്കെയോ കുറച്ചു നേരം ആലോചിച്ചു. പിന്നെ പിടി കിട്ടിയപോലെ എന്നെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.

*******************************************************************

“ഞാൻ കടേന്നു വാങ്ങി കൊണ്ട് തരാം എന്റെ പൊന്നുമോളല്ലേ ഞാൻ ഇറങ്ങിക്കോട്ടെ.”

“പറ്റത്തില്ല ഒന്നൂടെ മുകളിൽ കേറിയാൽ പറിക്കാം കേറട ചെക്കാ.”

“ഇനീം കേറിയ എനിക്ക് തലകറങ്ങൂടി.”

“മാങ്ങ പറിക്കാണ്ട്‌ മോൻ താഴെ ഇറങ്ങിയാൽ ഇച്ചേയി എന്നെ തല്ലാൻ വാങ്ങിയ ചൂരലോണ്ട് പത്തടി ഞാൻ നിന്റെ ചന്തീമ്മേൽ അടിക്കും സമ്മതാണെൽ എറങ്ങിക്കോ.”

“വേണ്ട ഞാൻ മാങ്ങ പറിച്ചോളാം…”

“ആഹ് വെരി ഗുഡ്…”

ശിക്ഷ പറയാൻ പറഞ്ഞപ്പോൾ ഈ വട്ടത്തി എന്നെ തൊടിയിലെ മാവിന്റെ മോളിൽ കേറ്റുമെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. എന്നെ രക്ഷിക്കാൻ വന്ന വസൂ, തല്ലുകൊണ്ടത് ഞാൻ അല്ലെ എന്ന ഗംഗയുടെ ഒറ്റ ഡയലോഗിൽ മറുകണ്ടം ചാടിയതോടെ ഞാൻ മാവിന്റെ മുകളിൽ എത്തി. തോട്ടി കൊണ്ട് പറിക്കാൻ പോലും താഴെ നിക്കുന്ന എന്റെ തങ്കകുടം സമ്മതിച്ചില്ല.
ഒരു വിധത്തിൽ ഒരു കുല മാങ്ങ ഞെട്ട് പൊട്ടിച്ചു താഴേക്കിട്ടു തപ്പിയും പിടിച്ചും ഒരു വിധത്തിൽ താഴെക്കെത്തി.
അവിടെ ആയിരം വാട്ട് ചിരിയുമായി ആള് നിൽപ്പുണ്ട് കയ്യിൽ താഴെ വീണ മാങ്ങയുമുണ്ട്. ഇളിച്ചോണ്ട് അതും പിടിച്ചോണ്ട് പോണ ആഹ് സാധനത്തിനിട്ട് ഒരു ചവിട്ട് കൊടുക്കാൻ തോന്നിയെങ്കിലും തിരിച്ചു എന്നെ ചിലപ്പോൾ ഗരുഡൻ തൂക്കും എന്നറിയാവുന്നത് കൊണ്ട് ഒന്നും ചെയ്യാൻ പോയില്ല.

അടുക്കള വഴി കയ്യും കാലും കഴുകി ചെല്ലുമ്പോൾ ഉച്ചക്കത്തെ ഭക്ഷണം ഉണ്ടാക്കുന്ന ഹേമയുടെ ഒപ്പം കഴുകി കൊണ്ട് വന്ന മാങ്ങയുമായി ഇരിപ്പുണ്ട് കുരുപ്പ്.
എന്നെ കണ്ട് ഒരു കടി മാങ്ങയിൽ കടിച്ചതും.

“ബേ…. യ്യോ എന്തൊരു പുളിയാ ഇതെങ്ങെനാ തിന്നാന… ഇതിനാണോ ഈ ഗർഭിണി ആവുമ്പോൾ പെണ്പിള്ളേര് വാശി പിടിക്കണേ എനിക്കെങ്ങും വേണ്ട…”

“എടി പട്ടി തെണ്ടി എന്നെകൊണ്ട് കഷ്ടപ്പെട്ടു ആഹ് പണ്ടാര പൊക്കോള്ള മാവിൽ കേറ്റിച്ചിട്ടു നിനക്കിപ്പൊ മാങ്ങയ്ക്ക് പുളി ആണല്ലേ…
നീ തിന്നെടി നീ മാങ്ങേം തിന്നു ആഹ് അണ്ടീം നിന്നെകൊണ്ട് നടീപ്പിച്ചിട്ടെ നിന്നെ ഞാൻ വിടൂള്ളൂ.”

അത് കേട്ടതും ആളുടെ ഗ്യാസ് പോയി. ഒരു സഹായതിനെന്നവണ്ണം അവൾ ഹേമയെ നോക്കി.
അവളുടെ ദയനീയമായ ആഹ് നോട്ടം കണ്ടാൽ ആർക്കും ഒരു സഹാനുഭൂതി വരും ഈ എന്നെത്തന്നെ വരച്ച വരയിൽ അവൾ നിർത്തുന്നത് അങ്ങനെയല്ലേ.

“നിർബന്ധിച്ചു കഴിപ്പിക്കണ്ട ഹരി വയറിനു പിടിച്ചില്ലേൽ പിന്നെ അതുമതി. ഗംഗ മോള് പാവോല്ലേ.”

അത് കേട്ടതും പൂച്ച നോക്കുന്ന പോലെ ആള് എന്നെ നോക്കി.

“ഹ്മ്മ് ശെരി നിന്റെ ഡെലിവറി കഴിയട്ടെടി നിന്നെ കൊണ്ട് ഞാൻ ഒരു ചാക്ക് മാങ്ങ തീറ്റിക്കും.”

“അപ്പോഴേക്കും ഞാൻ അടുത്ത വാവയെ വയറ്റിലാക്കികൊള്ളാം.”

പതിയെ പിറുപിറുക്കുന്ന പോലെയാണ് അവളത് പറഞ്ഞത്. ഞാൻ നോക്കിയപ്പോൾ എന്നെ നോക്കി ഇളിച്ചു കാണിച്ചു. പിന്നെ പതിയെ ഞാൻ അടുക്കളയിൽ നിന്ന് പുറത്തിറങ്ങി.
**************************************************

അന്ന് ഉച്ചയ്ക്കത്തെ ഭക്ഷണം മീനാക്ഷിക്ക് കൊടുക്കാൻ പതിവില്ലാതെ വസൂ ആണ് കൊണ്ട് പോയത്, ഞങ്ങൾ കഴിച്ചു കഴിഞ്ഞതും ഗംഗ പതിവ് ഉറക്കത്തിനു പോയി ഹേമയും പാത്രം കഴുകനായി അടുക്കളയിലേക്കും പോയി. എനിക്കാകെ ഉറക്കം നഷ്ടപെട്ടു ആകെ വല്ലാത്ത അവസ്ഥയായി. അവളെ ഒന്ന് കാണണമെന്നുണ്ട് അറിയാത്ത കുറ്റത്തിന് അവളെ ശപിച്ച ഓരോ കാര്യവുമോർത്തു വീണ്ടും മനസ്സിൽ കുറ്റബോധം നിറയാൻ തുടങ്ങി,
അവളെ ആഹ് ഒരു കോലത്തിൽ കണ്ട് നില്ക്കാൻ കഴിയുമോ എന്നുമറിയില്ല………
ഒടുവിൽ മുകളിലേക്കുള്ള പടികൾ കയറുമ്പോൾ മനസ്സിൽ ഉറച്ച തീരുമാനം എടുത്തിരുന്നു. അവളെ തിരികെ കൊണ്ട് വരണം അതിനു ചെയ്യാവുന്നതെല്ലാം ചെയ്യണം.

“എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു….
എത്രയോ സ്നേഹിച്ചിരുന്നിരുന്നൂ…..
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം.
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർ മഞ്ഞു കാലത്തെ സ്നേഹതീരം
പുലർ മഞ്ഞു കാലത്തെ സ്നേഹതീരം….”

വാതില് തുറന്ന് അകത്തേക്ക് കയറിയ എന്നെ എതിരേറ്റത് ഈ വരികളായിരുന്നു.
അകത്ത് കട്ടിലിന്റെ ക്രാസ്സിയിൽ ചാരി വസൂ ഇരിപ്പുണ്ടായിരുന്നു. വസുവിന്റെ മടിയിൽ തല വെച്ച് ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ കിടന്നുറങ്ങുന്നു. അവളുടെ മുടിയിലൂടെ കയ്യോടിച്ചു ഒരമ്മയുടെ ഭാവത്തിലായിരുന്നു വസൂ, എന്നെ കണ്ടപ്പോൾ കണ്ണിൽ അത്ഭുതം നിറഞ്ഞു പിന്നെ പൂ വിരിഞ്ഞ പോലെ എന്നെ നോക്കി ചിരിച്ചു കൈ കാട്ടി വിളിച്ചു.

“ന്റെ കൊച്ചിനെ വഷളാക്കി വെച്ചിരിക്കുവാ ചെക്കൻ.”

ഞാൻ എന്താ എന്ന ഭാവത്തിൽ പുരികമുയർത്തിയപ്പോൾ ഒന്നൂടെ വെളുക്കനെ ചിരിച്ചു.

“നിന്നെ പോലെ തന്നാടാ മീനുട്ടിയും പാട്ടു കേട്ടോണ്ടിരുന്നാൽ കൂൾ ആയി പെട്ടെന്ന് ഉറങ്ങിക്കോളും.”

“ഡി വസൂ ഒരുത്തി ചൊറിഞ്ഞു കഴിഞ്ഞേ ഉള്ളു ഇനി നിന്റെ വകയാ.”

“ഒച്ച വെക്കല്ലേടാ ചെക്കാ പെണ്ണിപ്പൊ ഒന്നുറങ്ങിയെ ഉള്ളൂ.”

ഒന്നൂടെ കയ്യോടിച്ചു വസൂ തോളിൽ പതിയെ കുഞ്ഞിങ്ങളെ ഉറക്കും പോലെ അവളെ ഒന്ന് തട്ടി ആട്ടി എന്നെ ശകാരിച്ചു.

ഞാൻ അപ്പോൾ അവളെ നോക്കുവാരുന്നു, കാലങ്ങൾ കഴിഞ്ഞാവും അവളിതുപോലെ ഒന്നുമറിയാതെ ഉറങ്ങുന്നത്.
പഴയ മീനാക്ഷിയേ അല്ല ഇടയ്ക്ക് സ്വപ്നം കണ്ടെന്ന പോലെ ഞെട്ടുന്നുണ്ട് അപ്പോഴെല്ലാം വസൂ അവളെ തട്ടി സമാധാനിപ്പിക്കും.

കയ്യിലെ വെളുപ്പിൽ അവിടവിടെ ആയി തെളിഞ്ഞു കണ്ട കറുത്ത വട്ടങ്ങൾ വിജയ് എന്ന മനോരോഗിയുടെ വൈകൃതങ്ങളുടെ ശേഷിപ്പെന്നോണം കാണാം.
വെള്ളിക്കൊലുസിന്റെ കൊഞ്ചലുകൾ ഒരിക്കൽ കയ്യടക്കി നിന്നിരുന്ന അവളുടെ പാദങ്ങളിൽ എന്നോ മുറുകിയിരുന്ന കയറിന്റെ ചുവപ്പു രാശി മാത്രം ബാക്കിയായി, കൂടുതൽ നോക്കി നിൽക്കുന്തോറും എന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.
ഞാൻ ഉണ്ടായിട്ടു കൂടി ഇവൾക്ക്…….. ചോദ്യം എന്നെ വേട്ടയാടി കൊണ്ടിരുന്നു.

“ഡാ ഹരി എന്താടാ ഇത് കരയല്ലേ മീനുട്ടി തിരികെ വരും അതെന്റെ വാക്കാ, ഞാൻ കൊണ്ടോന്നു തരും. നീ കരയല്ലേ ഹരി.”

എന്റെ കണ്ണീർ കാണാൻ കഴിയാത്ത സഹിക്കാത്ത എന്റെ പെണ്ണിന്റെ വാക്ക്. എന്റെ കണ്ണിലെ കണ്ണീരിനെ അടക്കാൻ പോന്നതായിരുന്നു.

മുറിയിലെങ്ങും അവൾ കോറിയിട്ട എന്റെ പേരിനു നടുവിൽ നിൽക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.
ജനലിനരികിൽ കണ്ണോടിയപ്പോൾ അവൾ വരച്ചിട്ട ആഹ് ചിത്രം എണ്ണിയാലൊടുങ്ങാത്ത തവണയുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായി നിന്നിരുന്ന വാക മരവും വാകപ്പൂവിന്റെ രക്തച്ചുവപ്പാൽ മൂടിയ മണ്ണും മരവും താഴെ പരസ്പരം പുണർന്നു നിൽക്കുന്ന രണ്ട് പേരും. അവളുടെ ഓർമ്മകളിൽ ആകെ തെളിഞ്ഞു നിൽക്കുന്ന ഒരേയൊരു നല്ല ഓര്മ ഇതായിരുന്നിരിക്കണം മഷിയുടെ നിറത്തിനുമപ്പുറം അതിനു എന്റെയും അവളുടെയും ജീവിതത്തിന്റെ പകർച്ചയിൽ മനസ്സിൽ കോറിയ പോലെ നീറുന്നു.
അധികം അവിടെ അങ്ങനെ നില്ക്കാൻ തോന്നിയില്ല, വേഗം പുറത്തേക്കിറങ്ങി. എന്റെ പിറകെ മീനാക്ഷിയെ ശ്രെദ്ധയോടെ കിടത്തിയിട്ട് വസുവും ഇറങ്ങി. താഴെക്കിറങ്ങുമ്പോൾ ഹേമ മുകളിലേക്ക് കയറുന്നുണ്ടായിരുന്നു.

“മീനുട്ടി ഇപ്പോൾ ഉറങ്ങിയെ ഉള്ളുട്ടോ.”
ഹേമയോട് പറഞ്ഞ് വസൂ താഴേക്ക് എന്റെ ഒപ്പം വന്നു.
ഹാളിലെ സോഫയിൽ എന്റെ മടിയിൽ കിടന്നു ഉറങ്ങുന്ന വസുവിന്റെ മുടിയിലൂടെ തഴുകി ഇരിക്കുമ്പോൾ മനസ്സ് പലയിടങ്ങളിലായി ഉത്തരങ്ങൾക്കായി പരതുകയായിരുന്നു.

“നീ ഉറങ്ങീല്ലേ…”

കുറച്ചു കഴിഞ്ഞു ഉറക്കം ഉണർന്ന വസൂ ഞാൻ ആലോചനയിൽ ഇരിക്കുന്ന കണ്ട് ചോദിച്ചു.

“ഇല്ലടോ ഉറക്കം വന്നില്ല….”

വസൂ എഴുനേറ്റു എന്റെ മടിയിലേക്ക് ഇരുന്നു, എന്റെ നെഞ്ചിൽ ചാരിയ അവളെ വയറിലൂടെ ചുറ്റിപ്പിടിച് ഞാനും.

“മീനുട്ടീടെ കാര്യാണോ നിന്റെ പ്രെശ്നം….. എന്റെ പൊന്നു ചെക്കാ അവളെ ഇവിടെ കൊണ്ട് വന്ന മുതൽ നീ മൂന്നാർ പോവുമ്പോഴെല്ലാം ഞങ്ങൾ അവളേം കൊണ്ട് എന്റെ ഹോസ്പിറ്റലിലെ സൈക്കാട്രിസ്റ്റിനെ കാണിക്കാറുണ്ടായിരുന്നു, ആൻഡ് അവൾക്ക് മുമ്പത്തേക്കാളും മാറ്റോണ്ട് ഇപ്പോൾ അതൊണ്ടല്ലേ ഞാൻ അവളെ തിരികെ കിട്ടുമെന്ന് ഇത്ര ഉറപ്പ് പറേണേ……..ഇനി അവളെ കിട്ടിക്കഴിയുമ്പോ ഞങ്ങളെ നോക്കുവോന്നാ…”

അവളുടെ വയറിൽ ഒരു പിച്ച് പിച്ചിയും തോളിൽ ഒരു കടി കൊടുത്തുമാണ് ഞാൻ എന്റെ ദേഷ്യം തീർത്തത്.

“നിന്റെ അനിയത്തിക്കും ഉണ്ടായിരുന്നു ഈ പേടി അത് ഞാൻ തീർത്തു കൊടുത്തിട്ടുണ്ട് ഇനി നിനക്കും പേടിയാണെങ്കിൽ അതിനും പരിഹാരം എനിക്കറിയാം.”

അവളുടെ അടിവയറ്റിൽ തഴുകി, ചെവി ഒന്ന് കടിച്ചു ഞാൻ തുടർന്നു.

“ഇവിടെ എന്റെ വിത്ത് മുളപ്പിച്ചു നിനക്ക് ഞാൻ ഉറപ്പ് തരാം.”

തല തിരിച്ച് എന്റെ ചുണ്ട് വലിച്ചു കുടിച്ച് എന്റെ മുഖം മുഴുവൻ ഉമിനീർ നിറച്ചാണ് വസൂ അതിന്റെ കടം തീർത്തത്.

“കൊതിയില്ലാഞ്ഞിട്ടല്ലട എനിക്ക് അതിനുള്ള കഴിവില്ലാത്തത് കൊണ്ടാ, മച്ചി ആയിപോയില്ലേ ഞാൻ, ഇല്ലെങ്കിൽ നിന്റെ കുഞ്ഞിനെ ചുമക്കാനും മുലയൂട്ടനും ഞാൻ എന്നെ ഒരുങ്ങിയേനെ.”

പറഞ്ഞു തീർന്നതും വലിച്ചു പൊക്കി അവളുടെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി ഞാൻ…

“ഒന്നും വേണ്ട നിനക്ക് എന്നും കുഞ്ഞായി ഞാൻ ഉണ്ടാവും ഗംഗയും പിന്നെ നമ്മുടെ വരാൻ പോവുന്ന വാവയും. അത് പോരെ…”

വിടർന്ന പൂർണേന്ദു വദനത്തോടെ മനസ്സ് നിറഞ്ഞ വസൂ എന്നെ നോക്കി അൽപ നേരം ഇരുന്നു പിന്നെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു. എന്റെ മടിയിലിരുത്തി അവളെ ഞാൻ തട്ടിയുറക്കി.
******************************************************************

“ഇതെങ്ങോട്ടാടാ ചെക്കാ രാവിലെ പെട്ടീം പായ്ക്ക് ചെയ്ത്.”

“ഒന്ന് മൂന്നാർ വരെ പോയിട്ട് ഓടി ഇങ്ങു വരാം ഗംഗ കുട്ടി.”

“അതിനു നീ ഇപ്പൊ അവിടുന്ന് വന്നല്ലേ ഉള്ളു, പിന്നെന്താ ഇപ്പൊ വീണ്ടും പോണേ.”

രാവിലെ ബാഗിൽ അത്യാവശ്യം കുറച്ചു ഡ്രസ്സ് എടുത്ത് വെക്കുന്നത് കണ്ടിട്ടാണ് പെണ്ണിന്റെ ചോദ്യം.

“അജയേട്ടനെ ഒന്ന് കാണണം പിന്നെ തൊട്ടത്തിലുമൊന്നു പോണം. അവിടെ ലോഡ് പായ്ക്ക് ചെയ്യാൻ തുടങ്ങീട്ടുണ്ട് പ്രീമിയം സാധനമല്ലേ അപ്പോൾ ഒന്ന് പോയി നോകീട്ട് വരാന്നു വെച്ചു.”

“അല്ലേൽ ഉന്തി തള്ളി വിടാണൊരുന്നല്ലോ ഇപ്പൊ പെട്ടെന്നെന്തു പറ്റി.”

“ഈ പെണ്ണ് മനുഷ്യനെ നന്നാവാനും സമ്മതിക്കില്ലേ, ഇനി വേണ്ടെങ്കിൽ വേണ്ട പോണില്ല.”

“അയ്യേ ഞാൻ വെറുതെ പറഞ്ഞതല്ലേ, എന്തായാലും ഉടുപ്പൊക്കെ എടുത്തതല്ലേ മോൻ പോയിട്ട് വാ. പിന്നെ പെട്ടെന്ന് വരണോട്ടോ.”

“എന്റെ പെണ്ണുങ്ങള് രണ്ടും ഇവിടെ അല്ലെ അപ്പോൾ ഇവിടെ തിരിച്ചെത്താൻ എനിക്ക് കൊതിയാവില്ലേ, ഇത് ഇടയ്ക്കൊന്നു പോയില്ലെങ്കിൽ തടിച്ചി പറയും എനിക്ക് ഉത്തരവാദിത്വമില്ലെന്നു. അപ്പോൾ അത് കേൾക്കണേന് മുൻപ് ഞാൻ ഒന്ന് പോകാന്ന് വെച്ചതാ, നാളെ ദേ ഞാൻ എത്തി.”

“ഉം.”

അവളുടെ മുമ്പിൽ മുട്ടുകുത്തി സാരി മാറ്റി വയറിൽ ഒന്ന് മുത്തി.

“തിരിച്ച് വരുന്ന വരെ അമ്മെനെ വട്ടു പിടിപ്പിക്കണോട്ടോ അച്ഛേട കുഞ്ഞൂസ്.”

പിന്നെ എണീറ്റ് ഗംഗയുടെ രണ്ട് കണ്ണിലും പിന്നെ ചുണ്ടിലും ഉമ്മ വെച്ച ശേഷം യാത്ര പറഞ്ഞു ഞാൻ ഇറങ്ങി.

ഒരു പുതിയ അധ്യായം തുറക്കാൻ…….കഥയ്ക്ക് വേണ്ട നല്ല പ്രോത്സാഹനങ്ങളും, നിർദ്ദേശങ്ങളും നൽകി എന്റെ ഈ കുഞ്ഞു കഥയെ സ്വീകരിച്ച എല്ലാവര്ക്കും നന്ദി പറയുന്നു.
ഈ പാർട്ടിൽ കമ്പി ഉണ്ടായിരുന്നില്ല അറിയാം…അതിനുള്ള സാഹചര്യമില്ലാതെ തിരുകി കയറ്റാൻ തോന്നിയില്ല ഇനിയുള്ള ഭാഗങ്ങളിലും സാഹചര്യങ്ങൾ അനുവദിച്ചാൽ മാത്രമേ കമ്പി ഉണ്ടാവൂ……കമ്പി സ്നേഹികൾ ക്ഷെമിക്കണം….
ഒരിക്കൽക്കൂടി kk യിലെ എല്ലാ കൂട്ടുകാർക്കും നന്ദി.
ഇനിയുള്ള ഭാഗങ്ങൾ അല്പം വൈകി വരാനുള്ള സാധ്യത ഉണ്ട്, എങ്കിലും വൈകാതെ ഇരിക്കാൻ ശ്രെമിക്കാം….
സ്നേഹപൂർവ്വം ❤❤❤❤❤❤❤❤

a
WRITTEN BY

admin

Responses (0 )