യുദ്ധം 2
Yudham Part 2 | Author : Luci
[ Previous Part ] [ www.kkstories.com]
കസോൾ
തണുപ്പ് സീസൺ ആയതുകൊണ്ട് തന്നെ അത്യാവശ്യം നല്ല രീതിയിൽ കോടയും മഞ്ഞും ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്
അവിടെ തന്നെയുള്ള ഒരു ക്യാമ്പിങ് സൈറ്റ്.. രാവിലെ ആയത് കൊണ്ട് തന്നെ ആൾകാർ ഒക്കെ എഴുനേറ്റു ഓരോ ട്രക്കിങ്ങിനും ഒക്കെ ആയി ഉള്ള ഒരുക്കം ആണ്.
അവിടെ തന്നെ അവരുടെ ഓഫീസിലേക്ക് റിനോഷ് കയറുമ്പോൾ തന്നെ കാണുന്നത് ഒരു പെൺകുട്ടി അവന്റെ സ്റ്റാഫ്‌നോട് വളരെയധികം ചൂടായി സംസാരിക്കുന്നത് ആണ്
“Whats happening “
അത് കേട്ടതും ആ പെൺകുട്ടി അവനു നേരെ തിരിഞ്ഞു…അവളെ പിടിച്ചു വലിച്ചു വേണ്ട എന്ന് പറഞ്ഞു കൊണ്ട് തന്നെ ഒരു പെൺകുട്ടി അവളെ തത്കാലം അടക്കി നിർത്താൻ നോക്കുന്നുണ്ട്
അത് കേട്ടതും അവനു ഇവർ മലയാളികൾ ആണെന്ന് മനസ്സിലായി
“ഏയ് എന്താ മാം ഇഷ്യൂ.. എന്ത് ഉണ്ടെങ്കിലും ശരി ആക്കാമല്ലോ “
അത് കേട്ടപ്പോൾ അവൾ അവനെ ഒരു നിമിഷം നോക്കി
“ഓഹ് മലയാളി ആണോ…നിങ്ങൾ ആണോ ഇതിന്റെ ഓണർ…ഇവിടെ ട്രക്കിങ്ങിനു ഒക്കെ ആയി വല്ല്യ പൈസ മേടിച് വെക്കുന്നുണ്ടല്ലോ…എന്നിട്ട് നമ്മുടെ ഗൈഡ് എവിടെ.. “
അത് കേട്ടതും അവൻ സ്റ്റാഫ് നെ നോക്കി..
“സർ…വിളിച്ചിട്ട് കിട്ടുന്നില്ല…എവടെ ആണെന്നും അറിയില്ല.. “
സ്റ്റാഫ് ഒന്നും അറിയില്ല എന്ന പോലെ കൈ മലർത്തി
റിനോഷ് അപ്പൊ ഒരു നിമിഷം എന്ത് ചെയ്യും എന്ന് ആലോചിച്ചു.. ശേഷം ആ പെണ്ണിനെ നോക്കി
“മാം ന്റെ നെയിം “
“ഐറിൻ…”
അവൾ അത്ര താല്പര്യം ഇല്ലാത്തത് പോലെ പറഞ്ഞു
“ഐറിൻ എനിക്ക് ഒരു 10 മിനിറ്റ് സമയം തരാമോ…ഞാൻ എന്തെങ്കിലും വഴി നോക്കട്ടെ…പ്ലീസ്.. “
അത് പറഞ്ഞു അവൻ സ്റ്റാഫ് ന് നേരെ ചെന്നു
“ശ്രീ എവിടെ”
“അറിയില്ല…ഇന്ന് ഇങ്ങോട്ടേക്ക് വന്നിട്ടേയില്ല…”
അത് കേട്ടപ്പോൾ അവൻ ഒന്നും മിണ്ടാതെ പുറത്തേക് ഇറങ്ങി ചെന്നു.. കൂടെ അവൻ ഫോൺ എടുത്തു ശ്രീ എന്നാ കോൺടാക്ട് ലേക്ക് വിളിക്കാൻ തുടങ്ങി…
————————
ഒരു പുഴയുടെ സൈഡിൽ ആയി ഉള്ള ഒരു പാറ…ആ പുഴയിൽ കുത്തി മറിയുന്ന വെള്ളത്തിലേക്ക് നോക്കി അവൻ കയ്യിൽ ഉള്ള ചുരുട്ട് കത്തിച്ചു കൊണ്ട് ഇരുന്നു…മനസ്സിലൂടെ പല കാര്യങ്ങളും ഓടി കൊണ്ട് നിൽക്കുന്ന അവന് ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒന്നും അങ്ങനെ അറിയുന്നുകൂടെ ഇല്ലായിരുന്നു.
അപ്പോഴാണ് അവനെ ബോധത്തിലേക് എത്തിച്ചുകൊണ്ട് സൈഡിൽ വച്ചിരുന്ന ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്…അതിൽ റിനോ എന്നാ പേര് കണ്ടതും അവൻ കാൾ എടുത്തു
“ഹലോ..”
“ഡാ.. ശ്രീ.. ബോധത്തോടെ ആണോ അതോ…. “
“നീ കാര്യം പറ മോനെ…”
അവൻ കയ്യിലുള്ള ആ ചുരുട്ട് ആ വെള്ളത്തിലേക് ഇട്ടു കൊണ്ട് എഴുനേറ്റു
“മ്മ്മ് രണ്ട് പേർ വന്നിട്ടുണ്ട്.. മലയാളികൾ ആണ്…അവർക്ക് ഇന്ന് ട്രെക്കിങ് പറഞ്ഞിട്ടുള്ളതായിരുന്നു.. നീ കൊണ്ട് വന്ന തെണ്ടിയെ വിളിച്ചിട്ട് പോലും കിട്ടാനില്ല “
ശ്രീ അപ്പൊൾ ഒന്നും മിണ്ടിയില്ല കുറച്ചു നേരം
“ഡാ നീ കേൾക്കുന്നുണ്ടോ “
“ഞാൻ ഇപ്പൊ അവരെ കൊണ്ട് പോകണം.. അത്രയല്ലേ ഉള്ളു…”
അത് കേട്ടപ്പോൾ റിനോഷ് ഒന്ന് ചിരിച്ചു
“അതെ…മോൻ ഒന്ന് ഇങ്ങോട്ട് വന്നാൽ എല്ലാം നല്ല രീതിയിൽ തീരുമായിരുന്നു.. “
“മ്മ്മ് നിക്ക് ഞാൻ വരാം “
അത് പറഞ്ഞു അവൻ കാൾ കട്ട് ആക്കിയ ശേഷം അവിടെ നിന്നും എഴുനേറ്റു നടന്നു
അപ്പോഴാണ് ഒരു പയ്യൻ അവന്റെ അടുത്തേക് വന്നത്
“ചേട്ടാ…ചായ വേണ്ടേ…”
“വേണ്ട നീ കുടിച്ചോ…”
അത് പറഞ്ഞു അവന്റെ തലയിൽ ഒന്ന് തടവിയ ശേഷം ശ്രീ മുകളിലേക്കു നടന്നു…
————-
റൂമിൽ അത്യാവശ്യം നല്ല ദേഷ്യത്തിൽ തന്നെ ആയിരുന്നു ഐറിൻ…. ദേഷ്യം ഒന്ന് കുറയ്ക്കാൻ ആയി അവൾ ഫോൺ തോണ്ടി ഇരിക്കുവാണ്
സൈഡിൽ ആയി അവളേം നോക്കി അനു ഇരിക്കുന്നുണ്ടായിരുന്നു
“അതേയ്…. നിനക്ക് വട്ടാണോ…എന്താ ഏതാ എന്ന് പോലും നോക്കാതെ അറിയാത്ത സ്ഥലം വരെ ആണ്…എന്നിട്ട്…”
ഐറിൻ അത് കേട്ട് അവളെ നോക്കി..
“നീ പോയെ…ഇത്രേം പൈസ മേടിച്ചിട്ട് ഇങ്ങനെ കാണിച്ച ഞാൻ എന്താ കെട്ടിപിടിച് ഉമ്മ വെക്കണോ അവരെ “
“അയ്യോ എന്റെ തെറ്റ്…ഒന്നും പറയുന്നില്ല..എല്ലാം തിരിച്ചെടുത്തു “
അത് പറഞ്ഞു പൂജ പുറത്തേക് നോക്കിയപ്പോൾ ആണ് റൂമിലേക്കു റിനോഷ് കയറി വന്നത്
“നിങ്ങൾടെ പുതിയ ഗൈഡ് പുറത്ത് ഉണ്ട്.. എല്ലാം എടുത്ത് വന്നോളൂ.. ഇനിം ലേറ്റ് ആക്കേണ്ട”
അത് പറഞ്ഞു അവൻ പോയതും ഐറിൻ പ്രിയയെ നോക്കി
“ദേ കണ്ടോ…. ഒന്ന് പ്രശ്നം ആക്കിയതും എല്ലാം റെഡി ആയില്ലേ…വാ.. “
അത് പറഞ്ഞു അവൾ ബാഗും എടുത്തു മുന്നിൽ ഇറങ്ങി ചെന്നു
പൂജ ഒന്നും മിണ്ടാതെ കൂടേം
എന്നാൽ അവർ പുറത്ത് ഇറങ്ങിയപ്പോൾ കാണുന്നത് അവിടെ ഒരു കസേരയിൽ ഇരുന്നു ചുരുട്ട് കത്തിച്ചു ഇരിക്കുന്ന ഒരാളെ ആണ്
ഒരു ടീഷർട്ടും അതിനു മുകളിൽ ആയി ജാക്കറ്റും ഇട്ടു മുടിയും താടിയും നീട്ടി വളർത്തിയ ഒരാൾ…
അയാൾ എന്നാൽ ഒന്നും ശ്രദ്ധിക്കാതെ പുറത്തേക് നോക്കി വലിച്ചു കൊണ്ട് ഇരിക്കുവാണ്
അപ്പോഴാണ് അവൻ അവരെ കണ്ടത്.. അവൻ അത് അവിടെ ഇട്ട ശേഷം ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക് നടന്നു കൈ നീട്ടി
“ശ്രീ…. “
എന്നാൽ ഐറിൻ ഒന്നും മിണ്ടാതെ നടന്നു പോയി…എന്നാൽ പൂജ അവനു കൈ കൊടുത്തു
“പൂജ …”
അപ്പോൾ അവൻ ചിരിച്ചു
“ഇപ്പൊ പോയതിന് കുറച്ചു അഹങ്കാരം കൂടുതൽ ആണോ…”
അത് കേട്ട പൂജ ചിരിച്ചു
“ഇച്ചിരി.. ചേട്ടൻ മൈൻഡ് ആക്കണ്ട…”
“മ്മ്മ് ശരി ശരി…അഹങ്കാരം ഞാൻ കുറച്ചോളാം.. “
അത് പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ അവളെയും കൂട്ടി നടന്നു.. എന്നാൽ മൂന്ന് പേരും വന്നു നിന്നത് ഒരു പിക്ക് അപ്പ് ട്രക്കിന്റെ മുന്നിൽ ആയിരുന്നു
ഐറിൻ ഒരു നിമിഷം അതിലേക് തന്നെ നോക്കി നിന്നു ശേഷം അവനേം
ശ്രീ എന്നാൽ ഒന്നും മിണ്ടാതെ അതിന്റെ പിന്നിലേക്ക് കയറി കൂടെ പ്രിയയും..
ഐറിൻ കയറാതെ നോക്കുന്നത് കണ്ടപ്പോൾ അവൻ അവളെ നോക്കി
“എന്താ പോകണ്ടേ…മടിക്കാതെ കേറെന്നെ “
അത് കേട്ട ഐറിൻ അവരെ നോക്കി തന്നെ നിന്നു
“ഇതിൽ ആണോ പോകുന്നെ”
അത് കേട്ട് അവൻ ചിരിച്ചു
“എന്റെ മാഡം…അങ്ങോട്ട് ബെൻസിൽ ഒന്നും പോകാൻ പറ്റില്ല…അടിവാരം വരെ ഇതിൽ തന്നെ പോകണം…. മടിച്ചു നിക്കാതെ കയറിക്കോ..”
അത് പറഞ്ഞു അവൻ അവൾക് കയറാൻ ആയി കൈ നീട്ടി…. അവൾ മടിച്ചിട്ട് ആണേലും അവന്റെ കയ്യിൽ പിടിച്ചു ആ വണ്ടിയിലേക്ക് കയറി…
അവർ കയറിയതും ആ വണ്ടി സ്റ്റാർട്ട് ചെയ്തു നീങ്ങി.. അടിവരവും ലക്ഷ്യമാക്കി…
————–
“ആദി…ഒരു ദിവസം വരും…നിന്റെ എല്ലാം വേരോടെ ഞാൻ പിഴിഞ്ഞ് എറിയും…നീ കാത്ത് ഇരുന്നോ ആ ദിവസത്തിന് “
പെട്ടെന്നാണ് ആദി കട്ടിലിൽ നിന്നും ഞെട്ടി എഴുന്നേറ്റത്…അവൻ ചുറ്റും ഒന്ന് നോക്കി…അവന്റെ ദേഹം ഒക്കെ ആകെ വിയർത്തിരുന്നു…ആകെ ഒരു മരവിപ്പ്…
അപ്പോഴും അവന്റെ ഉള്ളിൽ ആ വാക്കുകൾ തന്നെ മുഴങ്ങിക്കൊണ്ടിരുന്നു….
അവൻ എഴുനേറ്റു ആ ടേബിളിൽ ഉണ്ടായിരുന്ന പെട്ടിയിൽ നിന്നും ഒരു സിഗററ്റ് എടുത്തു കത്തിച്ച ശേഷം ബാൽക്കണിൽ ചെന്ന് നിന്നു.. അപ്പോഴും അവന്റെ ഉള്ളിൽ പഴയ കാര്യങ്ങളും ഒക്കെ തിങ്ങി നിന്നു
അവൻ ആദ്യം മടിച്ചിട്ട് ആണെങ്കിലും ഫോൺ എടുത്തു റാം നെ വിളിച്ചു
ഇതേ സമയം നല്ല ഉറക്കം ആയിരുന്ന റാം കാൾ എടുത്തു
“എന്താടാ രാവിലെ തന്നെ “
എന്നാൽ അപ്പുറത് നിന്നും മറുപടി ഒന്നും വന്നില്ല…
“ഡാ…എന്താ ഒന്നും പറയാൻ ഇല്ലേ”
“ഞാൻ…ഞാൻ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…പക്ഷെ…”
“പക്ഷെ…കാര്യം പറയെടാ…. “
“ഞാൻ ലാസ്റ്റ് വീക്ക് കാസോളിൽ ചെന്നത്…വെറുതെ കറങ്ങാൻ ആയിരുന്നില്ല…”
“പിന്നെ…വേറെ എന്തിനാടാ നീ ആ മല മുകളിൽ ഒകെ കേറി പോകുന്നെ “
“വിഷ്ണു…. “
അത് കേട്ടതും ഉറക്കച്ചടവിൽ ആയിരുന്ന റാം ഞെട്ടി എഴുനേറ്റു..
“വിഷ്ണു…. “
“ഒരു വിവരം കിട്ടിയിട്ട് പോയതാണ്…വിഷ്ണു അവിടെ ഉണ്ടെന്ന്…പക്ഷെ.. ഇൻഫോ തെറ്റാണെന്ന് തോനുന്നു…പോയിട്ട് ഒന്നും കിട്ടിയില്ല “
അത് കേട്ട റാം കുറച്ചു നേരം മിണ്ടിയില്ല.. അവൻ ആകെ ഒരു തരുപ്പിൽ ആയിരുന്നു
“ആദി…നിന്നോട് ഞാൻ കഴിഞ്ഞ 4 വർഷം ആയി പറയുന്ന കാര്യം ആണ്.. ഇപ്പോഴും അതെ പറയാൻ ഉള്ളു.. വിഷ്ണു ഇപ്പൊ ജീവനോടെ ഇല്ല…അവൻ മരിച്ചു…കൊന്നു…നമ്മൾ തന്നെ…”
“നമ്മൾ അവന്റെ ബോഡി കണ്ടോ…”
“ഡാ.. നിന്റെ അച്ഛന്റെ ആൾകാർ തന്നെ അല്ലെ അവർ…അവർ എന്താ പറഞ്ഞത്…. ഓർമ ഇല്ലേ…അവർ അവനെ തീർത്തു എന്ന് പറഞ്ഞാൽ തീർത്തത് തന്നെ ആണ്…അതിൽ നീ ഇപ്പഴും എന്തിനാ പേടിക്കുന്നത്.. നീ പോയെ എന്റെ ഉറക്കം കളയാൻ.. ഇന്ന് ഓഫീസിലെ ഫസ്റ്റ് ഡേ അല്ലെ.. ചെല്ല്..“
അത് പറഞ്ഞു റാം കാൾ കട്ട് ആക്കി
ആദി കുറച്ചു നേരം പുറത്തേക് തന്നെ നോക്കി ഇരുന്നു…അവന്റെ കയ്യിൽ ഉള്ള ഒരു പെട്ടി സിഗേരറ്റ് അവൻ മുഴുവൻ തീർത്ത ശേഷം ആണ് അവിടെ നിന്നു എഴുനേറ്റു പോയത്…
—————-
ഓഫീസിലേക്ക് വന്നു കയറുന്ന സമയവും ആദി ആകെ ടെൻഷനിൽ തന്നെ ആയിരുന്നു…. അവന്റെ ഉള്ളിൽ അപ്പോഴും ആ കാര്യങ്ങൾ ഒക്കെ ഓടി കൊണ്ടിരുന്നു..
അത് കൊണ്ട് തന്നെ അവൻ ഒന്നും അങ്ങനെ ശ്രദ്ധിച്ചില്ല…. അവന് വേണ്ടി ചെറിയ ഒരു വരവേൽപ് അവർ നൽകിയെങ്കിലും അവന്റെ മനസ്സ് ആകെ ചാഞ്ഞടികൊണ്ടിരുന്നു
ആദി അവന്റെ കേബിനിൽ ചെന്നിരുന്നു ശേഷം വേഗം തന്നെ വർക്കിലെക് കടന്നു…ഓരോ പ്രൊജക്റ്റും നോക്കുന്ന ആൾകാരേം എല്ലാം അവൻ കേബിനിൽ വിളിച്ചു പരിചയപെടുകയും അതെ പോലെ തന്നെ അപ്ഡേറ്റ്സ് ഒക്കെ അറിയുകയും ചെയ്തു
ഇതേ സമയം ഗൗരി പുതിയ എംഡി വന്നു എന്ന് അറിഞ്ഞെങ്കിലും വരവേല്പിനൊന്നും ചെന്നിരുന്നില്ല…അവൾ എന്നത്തേയും പോലെ ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ വർക്കിൽ തന്നെ ആയിരുന്നു
ഇതേ സമയം ശ്യാമ ആദിയുടെ അടുത്തെത്തി
“സർ.. എന്തിനാ വിളിച്ചത്……. “
ആദി അപ്പോൾ അവളെ നോക്കി..
“ഈ പ്രൊജക്റ്റ് ആരാ ചെയ്തത്…”
“സർ…അത് ഗൗരി ആണ് നോക്കിയത്…വിളിക്കണോ…. “
ഗൗരി എന്നാ പേര് കേട്ടതും അവൻ ഒന്ന് വിറച്ചു..അവൻ മൂളുക മാത്രം ചെയ്തു.. അവൾ പോയതും അവൻ തിരിഞ്ഞു ഇരുന്നു ആ ഗ്ലാസിലുടെ പുറത്തെ സിറ്റി നന്നായി തന്നെ കാണാം..
“ഗൗരി…നിന്നെ എംഡി വിളിക്കുന്നുണ്ട്…. “
അത് കേട്ടപ്പോൾ ആണ് അവൾ ഒന്ന് നോക്കിയത്…
“എന്നെയോ..”
“നീ ചെയ്ത പ്രൊജക്റ്റ് ന്റെ കാര്യം ഒക്കെ ചോദിക്കാൻ ആകും.. നീ വേഗം ചെന്നോ.. ആൾ ഒരു ചൂടൻ ആണ്…”
അത് കേട്ടപ്പോൾ ഗൗരി അവളുടെ ലാപ്ടോപ്പും അതെ പോലെ ഒരു ഫയലും കയ്യിൽ എടുത്തു പ്രിയയോടെ പറഞ്ഞ ശേഷം എംഡി റൂം ലേക്ക് നടന്നു
“May i come in sir “
“Yes “
അത് കേട്ടതും അവൾ അകത്തേക്ക് കയറി…എന്നാൽ അവൾ കാണുന്നത് പുറത്തേൻ നോക്കി നിൽക്കുന്ന എംഡി നെ ആയിരുന്നു..
അവൾ അയാളുടെ ടേബിളിന് മുന്നിൽ ഉള്ള ചെയറിനു അടുത്ത് നിന്നു
“സർ…”
അത് കേട്ട ആദി തിരിഞ്ഞതും അവളെ കണ്ട് ഞെട്ടി നിന്നു…ശരിക്കും തരിച്ചു പോയിരുന്നു…മുന്നിൽ ഉള്ള ആൾ…കുറച്ചു നേരം ഒന്നും സംസാരിക്കാൻ പോലും അവന് ആയില്ല..
എന്നാൽ ആദിയെ കണ്ട അവളുടെ മുഖത്ത് ഒരു തരിപ്പ് ആയിരുന്നു…എന്നാൽ പെട്ടെന്നു തന്നെ അവൾ ബോധം വീണ്ടെടുത്തു..അവൾ ഒന്നും നടക്കാത്തത് പോലെ നിന്നു..
“സർ…”
ആ വിളി കേട്ടപ്പോൾ ആണ് അവൻ ഒന്ന് ഉണർന്നത്
“ഹാ.. ഗൗരി…അത്…പ്രോജെക്ടിന്റെ കാര്യം അറിയാൻ.. “
അത് കേട്ടതും അവൾ ലാപ്ടോപ് അവന് നേരെ നീട്ടി എല്ലാം പറയാൻ തുടങ്ങി…അവൻ ഈ സമയം മുഴുവൻ അവളുടെ മുഖത്തേക്ക് തന്നെയാണ് നോക്കി ഇരുന്നത്…
എല്ലാം കഴിഞ്ഞപ്പോൾ അവൾ ആദിയെ നോക്കി
“സർ.. ഞാൻ പോകട്ടെ “
അവൻ അതിനു മൂളുക മാത്രമാണ് ചെയ്തത്…അവൾ എന്നാൽ വലിയ ഭാവബേധം ഒന്നുമില്ലാതെ പുറത്തേക് ഇറങ്ങി..
എന്നാൽ പുറത്ത് ഇറങ്ങിയതും അവൾ നേരെ സാധനങ്ങൾ അവളുടെ കേബിനിൽ ചെന്നു വച്ച ശേഷം. വാഷ് റൂമിലേക് ചെന്നു..
അവിടെ ഉള്ള വാഷ് ബേസിനിൽ നിന്നും മുഖം കഴുകി അവൾ ആ കണ്ണാടിയിലേക് നോക്കി.. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ…മറക്കാൻ ശ്രമിച്ചത്…മറന്നത്…എല്ലാം പിന്നെയും ജീവിതത്തിലേക്കു വരുന്ന അവസ്ഥ.. അതായിരുന്നു അപ്പോൾ അവൾ അനുഭവിച്ചുകൊണ്ടിരുന്നത്
————-
ശ്രീയും ഐറിനും പൂജയും ഇപ്പോൾ ആ മല കയറി കൊണ്ടിരിക്കുകയാണ്…ഇപ്പൊ സൂര്യൻ പുറത്തേക് വന്നത് കൊണ്ട് തന്നെ കുറച്ചു വെയിൽ ഉണ്ട്.. എന്നാൽ അപ്പോഴും ആ തണുപ്പ് മാറിയിട്ടില്ല
ഐറിൻ എന്നാൽ ഒന്നും ശ്രദ്ധിക്കാത്തത് പോലെ മുകളിലേക്കു ഒറ്റയ്ക്കു നടന്നു പോകുവാണ്.. പിന്നിൽ ആയി ബാക്കി രണ്ടു പേരും
“അതേയ്…ഇവൾ എപ്പോഴും ഇങ്ങനെ തന്നെയാണോ…”
കയ്യിലെ ചുരുട്ടും കത്തിച്ചുകൊണ്ട് മുന്നോട്ട് നടക്കുന്ന ശ്രീ അത് ചോദിച്ചതും പൂജ അവനെ നോക്കി ചിരിച്ചു
“ചെറുതായിട്ട്…ഇങ്ങനെ തന്നെ ആണ്.. എന്തെ.. “
അതിന് അവന് അവളെ നോക്കി ഒന്ന് ചിരിച്ചു
“മ്മ്മ് അത് ഇപ്പൊ മാറിക്കോളും…”
അത് പറഞ്ഞു കഴിഞ്ഞതും ആഹ്ഹ എന്നാ ഒരു അലർച്ചയാണ് മുന്നിൽ നിന്നും രണ്ട് പേരും കേട്ടത്..
അലർച്ച കേട്ട് നോക്കിയ പൂജ കാണുന്നത് മുന്നിൽ തെന്നി അടിച്ചു വീണ ഐറിനെ ആയിരുന്നു..
പൂജ പെട്ടെന്ന് തന്നെ ഐറിന്റെ അടുത്തേക് ഓടി.. എന്നാൽ ശ്രീ ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു വന്നു അവരുടെ അടുത്തേക്ക്
പൂജ അപ്പോഴേക്കും ഐറിനെ പിടിച്ചു നിർത്തി സൈഡിൽ ഇരുത്തിയിരുന്നു…ദേഹത്തു സൈഡിൽ ഒക്കെ ആയി നന്നായിട്ടുണ്ട്…ദേഹത്തു എന്നാൽ പരിക്കുകൾ ഒന്നും ഇല്ല.. എന്നാൽ കാൽ നിവർത്തിയതും അവൾ നല്ല വേദന അറിഞ്ഞു
ആഹ്…അമ്മേ…
ഐറിൻ വേദന കൊണ്ട് പിടഞ്ഞു പോയി.. എന്നാൽ ശ്രീ ഒന്നും നോക്കാതെ മുട്ടിൽ ഇരുന്നു അവളെ ഒന്ന് നോക്കി
“നല്ല വേദന ഉണ്ടോ..”
അവൻ അത് ചോദിച്ചപ്പോഴും അവൾ ഒന്നും മിണ്ടിയില്ല.. എന്നാൽ ശ്രീ ഒന്ന് ചിരിച്ചു
“അതെ…ഇനി കേറാൻ പറ്റും എന്ന് തോന്നുന്നില്ല…നമുക്ക് താഴേക്ക് ഉ
ഇറങ്ങിയാലോ.. “
പൂജ പറഞ്ഞത് കേട്ട ശ്രീ അവരെ നോക്കി
“ഏയ്…ഇറങ്ങിയിട്ട് കാര്യം ഇല്ല…കുറച്ചു കൂടെ മുകളിലേക്കു പോയാൽ സ്ഥലം എത്തി.. താഴേക്കു കുറച്ചു പ്രശ്നം ആകും “
അത് കേട്ട ഐറിൻ ഇനി എന്ത് ചെയ്യും എന്നപോലെ രണ്ടു പേരേം മാറി മാറി നോക്കി
ശ്രീ എന്നാൽ ഒന്ന് ചിരിച്ചു
“ഒരു വഴി ഉണ്ട്…ഞാൻ എടുക്കാം…മുകളിലേക്കു…ശേഷം അവിടെ റസ്റ്റ് എടുക്കാം.. നാളേക്ക് വേദന കുറയും.. ഓക്കേ അല്ലെ “
“നോ…നോ വേ “
ഐറിൻ പെട്ടെന്നു തന്നെ അത് പറഞ്ഞു അവരെ നോക്കി.. എന്നാൽ ശ്രീക്കു വല്ല്യ ഭാവ വിത്യാസം ഇല്ല..
“ദേ ഇനി വാശി പിടിച്ചിട്ട് കാര്യം ഇല്ല…വേറെ വഴി ഇല്ല “
പൂജ ശബ്ദം കുറച്ചു ഐറിനോട് അത് പറഞ്ഞപ്പോൾ അവൾ കുറച്ചു ദേഷ്യം കൊണ്ട് തല താഴ്ത്തി..
“ശരി…ഓക്കേ ആണ്.. “
അത് കേട്ട ശ്രീ ചിരിച്ചു കൊണ്ട് അവളെ എടുത്തു.. ഒരു കൈ പുറകിലൂടേം ഒരു കൈ തുടയുടെ അടിയിലുടേം പിടിച്ചു അവളെ ചേർത്ത പിടിച്ചു ആ കയറ്റം നടന്നു കയറാൻ തുടങ്ങി..
പൂജ അവരുടെ കൂടെ തന്നെ നടന്നു…പൂജയും അവനും ഓരോന്ന് പറഞ്ഞു സംസാരിക്കുമ്പോഴും ഐറിൻ ആകെ സൈലന്റ് ആയിരുന്നു.. വേറെ ഒരാൾ എടുത്തു നടക്കുന്നത് അവൾക് ഒരു വല്ലാത്ത അവസ്ഥ ആയിരുന്നു
ഏകദേശം 2 മണിക്കൂർ കൂടെ നടന്നപ്പോൾ ആണ് അവർ ഒരു വീട് പോലെ ഒരു സ്ഥലത്തേക്ക് എത്തിയത്.. ശ്രീ ഐറിനെ അവിടെ ഉള്ള ഒരു മേശയിൽ ഇരുത്തി
എന്നിട്ട് പൂജയെ നോക്കി
“ദാ.. ഇതാണ് നിങ്ങൾക് ഉള്ള സ്റ്റേ…ഇവിടെ നിന്ന് കുറച്ചു നടന്നാൽ ചെറിയ കടകളും വ്യൂ പോയിന്റും ഒക്കെ ഉണ്ട്.. ഇവിടെ ഇരുന്നാലും നല്ല വ്യൂ കിട്ടും.. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി ഞാൻ മുകളിൽ ഉണ്ടാകും.. “
അത് പറഞ്ഞു അവൻ നടന്നു
“ഡോ…”
പെട്ടെന്നു ഉള്ള വിളി കേട്ടപ്പോൾ ശ്രീ ഒന്ന് തിരിഞ്ഞ് നോക്കി..ഐറിൻ ആയിരുന്നു അവനെ വിളിച്ചത്
“എന്റെ കാൽ എന്ത് ചെയ്യും…ഇങ്ങനെ ഇരിക്കാൻ ഒന്നും എനിക്ക് ആകില്ല…”
അത് കേട്ടപ്പോൾ അവൻ ചിരിച്ചു കൊണ്ട് പൂജയെ ഒന്ന് നോക്കി.. ശേഷം ഐറിനെ നോക്കി
“എണ്ണയിട്ട് ഒന്ന് തിരുമി തരാം…നാളെ ആകുമ്പോഴേക്കും റെഡി ആയിക്കോളും…പോരെ “
അവൾ അപ്പോ അവനെ ഒന്ന് കോർപ്പിച്ചു നോക്കി…അവൾക് എന്നാൽ ഇതല്ലാതെ വേറെ വഴി ഇല്ല എന്നറിയാമായിരുന്നു
പൂജ എന്നാൽ ഇതൊക്കെ കണ്ട് ചിരിച്ചു
“ഞാൻ സാധനം ഒക്കെ എടുത്ത് അകത്തേക്കു വെക്കാം “
അതും പറഞ്ഞു അവൾ നൈസ് ആയി അവിടെ നിന്ന് ഒഴിഞ്ഞു മാറി…
ശ്രീ അപ്പോൾ ചിരിച്ചു കൊണ്ട് അവളെ എടുത്തു അകത്തേക്കു നടന്നു
അവിടെ ഹിന്ദി കാർ ആയ ഒരു ഭാര്യയും ഭർത്താവും ആയിരുന്നു ഉണ്ടായിരുന്നു നോക്കി നടത്താൻ
ശ്രീ അവരോടു കാര്യങ്ങൾ സംസാരിച്ച ശേഷം അവളെ അവിടെ ഉള്ള ഒരു കസേരയിൽ ഇരുത്തി
ശേഷം അവിടെ നിന്നും പോയി ഒരു കുപ്പി എണ്ണയും കൊണ്ട് വന്നു
“അപ്പൊ തുടങ്ങിയാലോ…ആ പാന്റ്സ് ഒന്ന് പോക്കാമോ…”
അത് കേട്ടപ്പോൾ അവൾ അവനെ നോക്കി
“എന്തിനു…നോ…അതൊന്നും പറ്റില്ല…”
“പിന്നെ പാന്റ് ന്റെ മോളിലൂടെ തെയ്ക്കാൻ ആകുമോ..”
അത് പറഞ്ഞു അവൻ തന്നെ ആ ട്രാക്ക് പാന്റ്സ് പൊക്കി വച്ചു മുട്ടിനു മുകളിൽ വരെ ആയി…ശേഷം അവൻ എണ്ണ ഒഴിച് തടവാൻ തുടങ്ങി
ഓരോ തവണ ആ ഭാഗത്തു എത്തുമ്പോഴും അവൾ വേദന കൊണ്ട് സൗണ്ട് ആക്കുന്നുണ്ടായിരുന്നു
“അവിടെ.. ആഹ്ഹ തൊടണ്ട…. “
“മിണ്ടാതെ ഇരുന്നില്ലേ ഞാൻ ഈ കുന്നിന്റെ താഴേക്ക് എടുത്ത് ഇടും…എന്താ അത് വേണോ…”
അത് കേട്ടപ്പോൾ അവൾ ഒന്ന് വിറച്ചു
“എന്ത്…നീ എന്താ പറഞ്ഞെ.. ഞാൻ ആരാ എന്ന് അറിയോ.. “
അത് കേട്ടപ്പോൾ അവൻ ഒന്ന് നോക്കി അവളുടെ കണ്ണിലേക്കു തന്നെ
“ഞാൻ ആരാ എന്ന് അറിയോ…ഇനിം ഇങ്ങനെ മിണ്ടികൊണ്ട് നിന്നാൽ ദാ ഞാൻ ശരിക്കും എടുത്ത് ഏറിയും.. ഇവിടെ നിന്ന് കാണാതെ ആയാലും ആരും നോക്കാൻ പോലും വരില്ല.. എന്താ വേണോ “
അത് കേട്ടപ്പോ അവൾ ഒന്ന് ഭയന്നു…അവൾ ഒന്ന് സൈലന്റ് ആയി ഇരുന്നു അപ്പോൾ.. വേദന ഉണ്ടെങ്കിലും അവൾ സൗണ്ട് ആക്കാതെ ഇരിക്കുന്നത് കണ്ട് അവൻ ചിരിച്ചു
എണ്ണ ഇട്ട് കഴിഞ്ഞപ്പോൾ അവൻ എഴുനേറ്റു അവിടെ വാഷ്റൂമിലെ ടാപ്പിൽ നിന്നും കൈ കഴുകി.. ശേഷം അവളുടെ അടുത്തേക് വന്നു
“എന്തെങ്കിലും ഉണ്ടെങ്കി വിളിച്ച മതി.. ദേ…അറിയാലോ…എന്ത് പറ്റിയാലും ആരും ഒന്നും അറിയില്ല.. സൂക്ഷിച്ചോ.. “
അവൾ അത് കേട്ടപ്പോൾ ഇഷ്ടം ആകാത്ത പോലെ ഇരുന്നു എന്നാലും ഉള്ളിൽ ഉള്ള ആ പേടി കാരണം അവൾ ഒന്നും മിണ്ടിയില്ല..
അവൻ അത് കണ്ട് ചിരി വന്നു പുറത്തേക് നടന്നു…ഇതേ സമയം തന്നെ ഇതെല്ലാം കണ്ട് പുറത്ത് പൂജ ഇരിക്കുന്നുണ്ടായിരുന്നു.. അവളെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് അവൻ അവിടെ നിന്നും പോയി..
——————-
——–
രാത്രി ആയതും അവിടെ എല്ലാം നല്ല കോടയും മഞ്ഞും കൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു…അവിടെ തന്നെ ആ കോടയിൽ ഒരു ജാക്കറ്റും ഇട്ടു വെറുതെ മാനം നോക്കി ഇരിക്കുകയായിരുന്നു ശ്രീ..
അപ്പോഴാണ് അവന്റെ പോക്കറ്റിലെ സാറ്റലൈറ്റ് ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്.. അവൻ അത് കയ്യിൽ എടുത്തു ചുറ്റും ഒന്ന് നോക്കി.. ശേഷം കുറച്ചു മാറി നിന്നു ആ കാൾ എടുത്തു
“ഹലോ…”
“സാർ പറഞ്ഞ ആൾ ദാ എന്റെ മുന്നിൽ ഇരിക്കുന്നുണ്ട് “
അതും പറഞ്ഞു അവൻ കയ്യിലെ ഫോൺ സ്പീക്കറിൽ ഇട്ട ശേഷം മുന്നിലെ ടേബിൾ ലേക്ക് വച്ചു
ആ ടേബിളിന് മറുവശത്തു ആയി കസേരയിൽ ബന്ധിച്ച നിലയിൽ ശേഖരും ഉണ്ടായിരുന്നു..
“പ്ലീസ്…എന്നെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നത്…നിങ്ങൾ പറഞ്ഞ പോലെ തന്നെ ഞാൻ ചെയ്തില്ലേ…നിങ്ങൾ പറഞ്ഞ കമ്പനി ഞാൻ ടേക്ക്ഓവർ ചെയ്തു.. നിങ്ങൾ തന്ന പേപ്പർസിൽ ഞാൻ ഒപ്പിട്ടു..
ആദിയെ ഞാൻ എവിടേക്ക് പറഞ്ഞു വിട്ടു…എല്ലാം നിങ്ങൾ പറഞ്ഞ പോലെ ഞാൻ ചെയ്തില്ലേ…ഇനി എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത് “
അത് കേട്ട ശ്രീ ചിരിച്ചു
“ശേഖർ…നമ്മൾ ഒരാളോട് അടങ്ങാത്ത പക ഉണ്ടെങ്കിൽ അയാളെ ചിലപ്പോ നമ്മൾ കൊന്ന് കളയും…അത് സാധാരണ കാര്യം ആയി വേണേൽ എടുക്കാം…
പക്ഷെ ഈ കൊന്ന് കഴിഞ്ഞിട്ടും അയാളുടെ ജീവിതം തന്നെ കളഞ്ഞിട്ടും പിന്നെയും എല്ലാരുടേം മുന്നിൽ അയാളെ മോശക്കാരൻ ആക്കുക…ബാക്കി ഉള്ള അയാൾ ആരുടെയെങ്കിലും മനസ്സിൽ ഉണ്ടോ അത് കൂടെ കളയുക.. ഇതൊക്കെ കുറച്ചു കൂടുതൽ അല്ലെ..”
ശ്രീ പറയുന്നത് കേട്ട ശേഖർ എന്നാൽ ഒന്നും മനസ്സിലാകാതെ ആ ഫോണിലേക്കും മുന്നിൽ ഉള്ള ആളെയും നോക്കി ഇരുന്നു
“നിങ്ങൾ…നിങ്ങൾ എന്താ ഈ പറയുന്നത്…”
ശ്രീ എന്നാൽ പൊട്ടി ചിരിക്കാൻ തുടങ്ങി…അത് അയാളിൽ ഒരു പേടി ഉണ്ടാക്കിയിരുന്നു..
“ആദിയുടെ വാക്കും കേട്ട് താൻ കാണിച്ചു കൂട്ടിയതിന് ശിക്ഷ അനുഭവിക്കണ്ടേ…എന്റെ കോടതിയിൽ അതിനു ഒരു ശിക്ഷ മാത്രമേ ഉള്ളു..മരണം “
അത് കേട്ടതും അയാളിൽ ഒരു വിറയൽ ഉണ്ടായി…കയ്യും കാലും വിറയ്ക്കാൻ തുടങ്ങി…
അപ്പോൾ തന്നെ മുന്നിൽ ഇരുന്ന ആൾ ആ ഫോൺ എടുത്തു ചെവിയിൽ വച്ചു
“ഇയാളെ എന്താ ചെയേണ്ടത്..”
“ആ കിളവനെ കെട്ടി തൂക്കിയെക്ക്…കാണുന്ന ആൾകാർക്ക് ആത്മഹത്യാ ആയി തന്നെ തോന്നണം…കേസിന്റെ കാര്യം ഒക്കെ ഫെഡറിക് നോക്കിക്കോളും..“
അത് പറഞ്ഞു ശ്രീ കട്ട് ചെയ്തു
അവൻ അയാളെ നോക്കി ശേഷം ഒന്ന് ചിരിച്ചു…അയാൾ ആണേൽ പേടി കൊണ്ട് വിറച്ചു..
“പ്ലീസ്…വേണ്ട…”
അത് പറഞ്ഞതും പിന്നിൽ ആയി നിന്ന ആൾ അയാളുടെ കഴുത്തിൽ പിന്നിൽ നിന്നും കയർ കൊണ്ട് മുറുക്കി…ശേഖർ ഒന്നും ചെയ്യാൻ അകത്തെ ശ്വാസം മുട്ടി മുട്ടി പിടയാൻ തുടങ്ങി…അയാ
ളുടെ കണ്ണുകൾ പുറത്തേക് വരുന്നത് പോലെ തോന്നി.. ഇതേ സമയം തന്നെ അയാളുടെ വീട്ടിൽ 5-6 വേറെ ആൾക്കാരും ആ കാഴ്ച നോക്കി ഇരിക്കുന്നുണ്ടായിരുന്നു..
—————-
ഫോൺ കട്ട് ചെയ്തപ്പോൾ ശ്രീ ആ മുന്നിലെ ഇരുട്ടിലേക് തന്നെ നോക്കി നിന്നു…. അത്രേം. നേരം ഇല്ലാത്ത ഒരു വന്യത ആ മുഖത്ത് ഉണ്ടായിരുന്നു…
“ചേട്ടാ…വരുന്നില്ലേ…ഫുഡ് കഴിക്കാം “
പിന്നിൽ നിന്നുമുള്ള ആ വിളി കേട്ടതും അവൻ പഴയത് പോലെ ആയി…അവൻ ചിരിച്ചു കൊണ്ട് പൂജയെ നോക്കി.. ശേഷം എവിടേക്ക് നടന്നു….
തുടരും……
ആദ്യം തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു…ലൂസിഫർ എന്ന പേരിൽ ഇവിടെ വേറെ ഒരു കഥകാരൻ ഉള്ളതായി എനിക്ക് അറിയില്ലായിരുന്നു…പെട്ടെന്നു കിട്ടിയ ഒരു പേരായി ആണ് ലൂസിഫർ എന്ന് കൊടുത്തത്
ഞാൻ എല്ലാവരുടേം അഭിപ്രായം മാനിച്ചു എന്റെ പേര് ലുസി എന്നാക്കിയിട്ടുണ്ട്…
കഥ എല്ലാവർക്കും ഇഷ്ടമായെന്ന് കരുതുന്നു…കുറച്ചു വലിയ കഥയാണ്…കുറച്ചു ആലോചിച്ചു ടൈം എടുത്താണ് എഴുതുന്നത്…അത് കൊണ്ട് തന്നെ പേജുകൾ കുറവായി തോന്നും…അധികം വയ്‌ക്കേണ്ട എന്ന് കരുതി ആണ് ഇത് ഇട്ടത്…ഇനി ഉള്ള ഭാഗങ്ങൾ പേജുകൾ കൂട്ടാൻ ശ്രമിക്കാം
പിന്നെ ഈ കഥയിൽ ആര് നായകൻ ആര് വില്ലൻ എന്ന ചിന്തകൾ ചിലർക്ക് എങ്കിലും വന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു…എല്ലാത്തിനും ഉള്ള ഉത്തരം പയ്യെ ഞാൻ തരുന്നതാണ്..
പിന്നെ ഈ കഥാപാത്രങ്ങൾ എഴുതുമ്പോൾ ആ കഥാപാത്രത്തിനു എന്റെ മനസ്സിൽ മുഖങ്ങൾ ഒന്നും വന്നിട്ടില്ല…. നിങ്ങൾക് ഇത് വായിച്ചിട്ട് തോന്നുന്ന ആൾക്കാരെ പറഞ്ഞാൽ എനിക്ക് കുറച്ചു കൂടെ നന്നായി എഴുതാൻ ആകും
എന്ന്
ലുസി
Responses (0 )