-50% Intro price for the next 72 hours only!. Buy now →

Kambi stories

☠️യോദ്ധാവ്☠️ 2 [സാത്താൻ😈]

☠️ യോദ്ധാവ് ☠️ Chapter 2 Yodhavu Chapter 2 | Author : Sathan [ Previous Part ] [ www.kkstories.com ]   മുൻപ് പറഞ്ഞിട്ടുള്ളത് പോലെ സഖിയും ഈ കഥയുടെ ആദ്യ ഭാഗവും വായിച്ചതിനു ശേഷം വായിച്ചാൽ ചിലപ്പോൾ എല്ലാം വ്യക്തമായി മനസ്സിലാവുമായിരിക്കും. 😈 അപ്പോൾ welcome to Satan’s universe of love ❤️ അപ്പോൾ ബാക്കിയൊക്കെ കഥയിൽ 😌   ☠️യോദ്ധാവ്☠️ chapter 2 by സാത്താൻ😈   […]

0
1

☠️ യോദ്ധാവ് ☠️ Chapter 2

Yodhavu Chapter 2 | Author : Sathan

[ Previous Part ] [ www.kkstories.com ]


 

മുൻപ് പറഞ്ഞിട്ടുള്ളത് പോലെ സഖിയും ഈ കഥയുടെ ആദ്യ ഭാഗവും വായിച്ചതിനു ശേഷം വായിച്ചാൽ ചിലപ്പോൾ എല്ലാം വ്യക്തമായി മനസ്സിലാവുമായിരിക്കും. 😈 അപ്പോൾ welcome to Satan’s universe of love ❤️ അപ്പോൾ ബാക്കിയൊക്കെ കഥയിൽ 😌

 

☠️യോദ്ധാവ്☠️ chapter 2 by സാത്താൻ😈

 

ശരീരത്തിൽ നിന്നും വേർപെട്ട് കിടക്കുന്ന തലകളിലേക്ക് വീണ്ടും വീണ്ടും പകയോടുകൂടെ വീട്ടിക്കൊണ്ടിരിക്കുന്ന ജൂഡിനെ അവന് ചുറ്റുമായി നിന്നവർ എല്ലാവരും അല്പം ഭയത്തോടുകൂടെ തന്നെ നോക്കി നിന്നു.

 

ജോണിന്റെയും ജോർജിന്റെയും മുഖം പോലും വ്യക്തമാവാത്ത വിധം അവരുടെ മുഖം അവൻ വികൃതമാക്കി കഴിഞ്ഞിരുന്നു. അപ്പോഴേക്കും .

ഇതുവരെ പലരെയും വകവരുത്തിയിട്ടുള്ള തങ്ങളുടെ ചീഫ് ഇത്രക്ക് വെറുപ്പിടിച്ച ഒരു മുഖത്തെക്കാൾ പാശാചികമായി പെരുമാറുന്നത് കണ്ടതുകൊണ്ടാവണം ആ കൂട്ടത്തിൽ നിന്നിരുന്ന ഒരു പെണ്ണ് ഇംഗ്ലീഷിൽ അവനോട് ചോദിച്ചു.

 

“Chief , why are you behaving so devilishly without paying even for their dead bodies? And for an orphaned check that no one wants? After all you teach us kill people and respect their body’s right?”

 

(ചീഫ്,താങ്കൾ ഇത്രക്ക് പൈശാചികമായി ഇവരുടെ ശവ ശരീരത്തിന് പോലും വിലകൊടുക്കാതെ പെരുമാറുന്നത് എന്തിനാണ്? അതും ആർക്കും വേണ്ടാത്ത ഒരു അനാഥ ചെക്കന് വേണ്ടി? ഒന്നുമല്ലങ്കിലും നിങ്ങൾ തന്നെയല്ലേ ആൾക്കാരെ കൊന്നാലും ശവശരീരത്തിനു ബഹുമാനം നൽകണം എന്ന് ഞങ്ങളെ പഠിപ്പിച്ചത്? ”

 

 

 

അവൾ അത് പറഞ്ഞു തീർന്നതും ജൂഡിൽ നിന്നും ഒരു പൊട്ടിത്തെറി അവർ ആരും പ്രതീക്ഷിച്ചിരുന്നില്ല..

ഉയർന്നുവന്ന ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും അകമ്പാടിയോടു കൂടെ അവൻ നിന്നലറി,

 

“Does one stop? Who said he was just an orphan chicken to me? No, never, he is the one who understood me more than anyone else in the world, yes, my one.

What should I do with the Malarans who made him this way? Having said this, I don’t mean that no one should stay to give advice, those who can stay with you can stay and those who can’t, leave now. I will finish what I have to do 😡”

 

(ഒന്ന് നിർത്തുന്നുണ്ടോ? ആരാണ് പറഞ്ഞത് വെറും ഒരു അനാഥ ചെക്കൻ ആണ് അവൻ എനിക്കെന്ന്? അല്ല ഒരിക്കലുമല്ല ഈ ലോകത്ത് മറ്റാരേക്കാളും കൂടുതൽ എന്നെ മനസ്സിലാക്കിയ കൂടപ്പിറപ്പാണ് അവൻ, അതെ എന്റെ കൂടപ്പിറപ്പ്,

അവനെ ഈ വിധത്തിലാക്കിയ മലരന്മാരെ പിന്നെ ഞാൻ എന്ത് ചെയ്യണം? ഇതും പറഞ്ഞു ആരും ഇനി ഉപദേശിക്കാൻ നിൽക്കണം എന്നില്ല കൂടെ നിൽക്കാൻ പറ്റുന്നവർക്ക് നിൽക്കാം അല്ലാത്തവർ ഇപ്പോൾ തന്നെ പൊയ്ക്കോളൂ. ഞാൻ ചെയ്തു തീർക്കേണ്ടത് തീർത്തിരിക്കും 😡)

 

 

 

ഇതുവരെ കണ്ടിരുന്ന അവരുടെ നേതാവിനെ ആയിരുന്നില്ല ആ നിമിഷം അവർ ആരും തന്നെ അവിടെ കണ്ടത്,

തനിക്ക് ഈ ലോകത്ത് തന്നെ ഏറ്റവും പ്രിയപ്പെട്ടതൊക്കെ നഷ്ടപ്പെട്ട ഒരുത്തന്റെ രോധനവും അത് നഷ്ടപ്പെടുത്തിയവരോടുള്ള പകയും ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു.

അവന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാവാം ആ പെൺകുട്ടി അവന്റെ തോളിൽ കൈ ചേർത്തുകൊണ്ട് അവനോട് പറഞ്ഞത്

 

 

 

“Sorry Chief. I…. I didn’t know who it was, the Chief’s cousin is our brother, we will be there for anything, we will not spare anyone who caused him to be in this situation, nothing but you who taught us all that we are a family, will we not be there when there is a need 🙂 we are always be with you “

 

(ക്ഷമിക്കണം ചീഫ്. ഞാൻ….. എനിക്ക് അറിയില്ലായിരുന്നു അത് ആരാണ് എന്ന്, ചീഫിന്റെ കൂടപ്പിറപ്പ് ഞങ്ങളുടെയും സഹോദരൻ തന്നെയാണ്, ഞങ്ങളുണ്ടാവും എന്തിനും കൂടെ, അയാൾക്ക് ഈ അവസ്ഥ ഉണ്ടാവാൻ കാരണക്കാർ ആയ ഒരുത്തനെയും വെറുതെ വിടില്ല, ഒന്നുമല്ല എങ്കിലും നമ്മൾ ഒരു കുടുംബമാണ് എന്ന് എല്ലാവരെയും പഠിപ്പിച്ച നിങ്ങൾക്ക് ഒരു ആവശ്യം വരുമ്പോൾ പിന്നെ ഞങ്ങൾ ഉണ്ടാവില്ലേ 🙂)

 

അവന്റെ മനസ്സ് വായിച്ചറിഞ്ഞതുപോലെ അവൾ അത് പറയുമ്പോൾ ബാക്കിയുള്ളവരും അവർക്കരികിലേക്ക് വന്നുകൊണ്ട് അവൾ പറഞ്ഞതിനെ ഏറ്റു പിടിച്ചിരുന്നു.

ഒരു ഗാങ് എന്നതിലുപരി ഒരു കുടുംബമായി കഴിഞ്ഞിരുന്ന അവരിൽ ഒരാൾക്ക് എന്തേലും പ്രശ്നം ഉണ്ടായാൽ ജീവൻ പോലും കൊടുക്കാൻ അവർ തയ്യാർ ആയിരുന്നു.

 

“Thanks natasha, thanks to all 🫂”

 

അത് പറഞ്ഞുകൊണ്ടവൻ ആ പെൺകുട്ടിയെ കെട്ടിപിടിച്ചു ഒപ്പം അവരുടെ കൂട്ടത്തിലുള്ള എല്ലാവരെയും.

 

 

 

“ഏയ് ഐശ്വര്യ താൻ മാത്രമെന്താ മാറി നിൽക്കുന്നത് വാടോ ഇപ്പോൾ താനും ഈ കുടുംബത്തിലുള്ളതല്ലേ? ”

 

അവരുടെ കൂട്ടത്തിൽ റോബിൻ എന്നൊരു പയ്യൻ ഐഷുവിനോടായി ചോദിച്ചു. പക്ഷെ അതിനൊന്നും പറ്റിയ ഒരു മനസ്സികാവസ്ഥയിൽ അല്ലാത്തിരുന്ന ഐഷുവിന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാവും ജൂഡ് അവനോട് പറഞ്ഞത്,

 

 

 

“റോബി വേണ്ട അവൾ ഇപ്പോൾ അതിന് പറ്റിയ ഒരു അവസ്ഥയിലല്ല ”

 

അത് പറഞ്ഞ ശേഷം ജൂഡ് അവൾക്കരികിലേക്ക് നടന്നടുത്തു, ശേഷം അവളോടായി പറഞ്ഞു

 

“ഐഷു…. എടൊ തന്റെ അവസ്ഥ എനിക്ക് മനസ്സിലാവും,

നേരിട്ട് പരിചയമില്ല എന്നേയുള്ളു ഈ പെങ്ങളെ എനിക്ക് നല്ല പരിചയമാണ്. പിന്നെ താൻ ഇങ്ങനെ ഡിപ്രെസ്ഡ് ആയിട്ട് എപ്പോഴും ഇരിക്കല്ലേ, വിച്ചുവിന് പറ്റിയത് നിനക്ക് താങ്ങാവുന്നതിലും അപ്പുറമാണ് എന്ന് എനിക്കറിയാം

അവൻ പഴയതിലും ആക്റ്റീവ് ആയിട്ട് തന്നെ തിരിച്ചു വരുമെടോ,

ഇതിലും വലിയ പല സാഹചര്യങ്ങളിൽ നിന്നും അവൻ രക്ഷ പെട്ടിട്ടുണ്ട്, അപ്പോൾ അവൻ വരുമ്പോൾ താൻ ഇങ്ങനെ നടക്കുന്നത് കണ്ടാൽ അവന് സഹിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ മാത്രവുമല്ല നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ ആരോഗ്യവും നിന്റെ മാനസികാവസ്ഥക്ക് അനുസരിച്ചല്ലേ ഉണ്ടാവു എല്ലാം നോക്കണ്ടേ മോളെ “

 

 

 

അവൻ അവളോട് പറയുമ്പോഴും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. പിടിച്ചു നിറുത്താൻ പല തവണ ശ്രമിച്ചിട്ടും കഴിയാതെ ആയതോടെ വിതുമ്പി കരഞ്ഞു കൊണ്ട് അവൾ അവനോട് പറയാൻ തുടങ്ങി.

 

 

 

“ചേട്ടന് അറിയോ ഒരാളെ പോലും നോവിക്കാൻ മനസ്സില്ലാത്ത ഒരു പാവമാണ് ഒരു ബോധവുമില്ലാതെ ആ ഹോസ്പിറ്റലിൽ കിടക്കുന്നത്. അവന്റെ അവസ്ഥ കണ്ടിട്ടും ഞാൻ എങ്ങനെ ആണ് 😭😭😭😭……

 

ഇങ്ങനെ ദ്രോഹിക്കാൻ ഞങ്ങൾ ആരെങ്കിലും ഇവരോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടേൽ പിന്നെയും പറയാം…….”

 

അവൾ പറഞ്ഞു മുഴുവപ്പിക്കാൻ കഴിയാതെ അവിടെ ഇരുന്ന് കരയുവാൻ തുടങ്ങി. എപ്പോഴും ധൈര്യത്തോട് കൂടെ പെരുമാറുന്ന ഐഷുവിനെ വിച്ചു പറഞ്ഞു ജൂഡിന് നല്ല പരിചയമായിരുന്നു ആ പെൺകുട്ടി ഇപ്പോൾ ഇത്രയും തകരണം എങ്കിൽ എത്രത്തോളം അനുഭവിച്ചിട്ടുണ്ടാകും എന്ന് അവന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.

നിലത്തിരുന്നു കരയുന്ന അവളുടെ തോളിൽ പിടിച്ചേഴുന്നേൽപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു

 

” എനിക്ക് മനസ്സിലാവും മോളെ, നീ ഇപ്പോൾ വിളിച്ചത് പോലെ നിന്റെ സ്വന്തം ചേട്ടൻ ആയി ഞാൻ നിനക്ക് വാക്ക് തരുവാ,

ഇതിനൊക്കെ കാരണക്കാർ ആയ ഒരുത്തനും ഇനി നിങ്ങളെ ദ്രോഹിക്കാൻ വരില്ല, വരാൻ അവർ ആരുമിനി ഉണ്ടാവില്ല ”

 

അവളോട് അത് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോഴും ഉള്ളിൽ ജ്വാലിച്ചുകൊണ്ടിരിക്കുന്ന പകയുടെ തീ നാളം അവന്റെ കണ്ണുകളിൽ വ്യക്തമായിരുന്നു.

 

 

 

 

————————————————–

 

Office of special investigation officer,

 

 

 

മൂന്നു ദിവസത്തിന് മുകളിൽ ആയിട്ടും ജോർജിനെയും ജോണിനെയും കണ്ടെത്തുവാൻ കഴിയാത്തതിന്റെ എല്ലാ അമർഷവും ആന്റണിയിൽ കാണുവാൻ സാധിക്കുന്നുണ്ടായിരുന്നു. അയാൾ തന്റെ കൂടെയുള്ള മറ്റു ഓഫീസർ മാരോടായി പറയാൻ തുടങ്ങി.

 

 

 

“മൂന്നു ദിവസം മൂന്ന് ദിവസമായി അവരെ കാണാതായിട്ട് ഒരു തുമ്പ് പോലും ലഭിച്ചിട്ടില്ല നിയൊക്കെ എവിടെ ആണ് അന്നേക്ഷിക്കുന്നത്? 😡 ഇതുവരെ നമ്മൾ ഒരു കേസും 2 ദിവസത്തിന് മുകളിൽ കൊണ്ടുപോയിട്ടില്ല പക്ഷെ ഇത് ഇത് മാത്രം എന്താണ് ഇത്ര ബുദ്ധിമുട്ട് “

 

 

 

തന്റെ മുന്നിൽ നിൽക്കുന്നവരോടായി തന്റെ അമർഷം മറച്ചു വെക്കാതെ തന്നെ അയാൾ ചോദിച്ചു.

 

 

 

“സാർ സാധാരണ എന്തെങ്കിലും ഒരു തെളിവ് എങ്കിലും നമുക്ക് ലഭിക്കാറുണ്ട് പക്ഷെ ഇവിടെ അങ്ങനെ ഒന്നും കിട്ടിയിട്ടില്ല, വളരെ കൃത്യതയോടു കൂടെ എക്സിക്യൂട്ട് ചെയ്ത ഒരു ക്രൈം തന്നെയാണ് ഇത് ”

 

 

 

ആ കൂട്ടത്തിലുള്ള ഒരാൾ ആന്റനിയോടായി പറഞ്ഞു.

 

 

 

“ശെരിയായിരിക്കാം പക്ഷെ ഇതിങ്ങനെ നീട്ടികൊണ്ട് പോവാൻ പറ്റത്തില്ലല്ലോ എങ്ങനെയും അവരെ കണ്ടെത്തിയിരിക്കണം മാത്രവുമല്ല അനിയന്മാരെ ജീവനോടെ തിരിച്ചേൽപ്പിക്കാം എന്ന് ഉറപ്പ് നൽകിയാണ് ആ മാർക്കോയോട് പൈസ വാങ്ങിയത് ഓർമയുണ്ടല്ലോ എല്ലാത്തിനും. അയാൾ എങ്ങനെയുള്ളവൻ ആണെന്നും അറിയാമല്ലോ? പറഞ്ഞ വാക്ക് പാലിക്കാതിരിക്കുന്നതിലും അയാളുടെ പുസ്തകത്തിൽ ശിക്ഷ മരണം തന്നെയാണ് ”

 

 

 

തന്റെയുള്ളിലുള്ള അമർഷത്തിന്റെ കാരണം ആയ ഭയം കൂടെ അയാൾ തന്റെ കൂട്ടാളികളോട് വ്യക്തമാക്കികൊണ്ട് പറഞ്ഞു.

 

“പക്ഷെ സാർ ഇനി അഥവാ അവർ മരിച്ചിട്ടുണ്ടെൽ എന്ത് ചെയ്യും? ”

 

ആ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ അയാളുടെ സംശയങ്ങളും മറച്ചു വെക്കാതെ തന്നെ ആന്റണിയോട് ചോദിച്ചു.

 

 

 

“അങ്ങനെ എന്തേലും സംഭവിച്ചാൽ ജോലി എല്പിച്ച ആളെ തന്നെ നമ്മൾ തീർക്കേണ്ടി വരും ജീവൻ രക്ഷിക്കാൻ നമ്മുടെ മുന്നിൽ അത് മാത്രമായിരിക്കും ഉള്ളത് ”

 

 

 

മറ്റു വഴികളൊന്നും ഇല്ലാത്ത ആന്റണിയുടെ മുന്നിൽ അഥവാ അവരെ ജീവനോടെ കിട്ടിയില്ല എങ്കിൽ മാർകോയെ തീർക്കുക എന്നൊരു വഴി മാത്രമേ ഉള്ളു എന്നവൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

 

അവരുടെ ചർച്ചകൾക്കിടയിലേക്ക് ആ കൂട്ടത്തിൽ തന്നെ പെട്ട മറ്റൊരു ഉദ്യോഗസ്ഥൻ കയറി വന്നു. അയാളുടെ ആ വരവിൽ എന്തോ ഒരു തുമ്പ് കിട്ടിയതായി തോന്നിയ ആന്റണി പ്രതീക്ഷയോടെ അയാളെ നോക്കി.

മുറിയിലേക്ക് കയറിയ അയാൾ ആന്റണിയെ സല്യൂട്ട് ചെയ്ത ശേഷം പറഞ്ഞു തുടങ്ങി.

 

 

 

” സാർ ചെറിയ ഒരു ഹിന്റ് കിട്ടിയിട്ടുണ്ട്”

 

 

 

“എന്താ പറ ”

ആകാംഷയോടെ തന്നെ അയാളോട് ആന്റണി ചോദിച്ചു.

 

 

 

“അന്നേ ദിവസം രാവിലെ മിസ്സിംഗായ ജോണിന്റെയൊപ്പം ഒരു പെൺകുട്ടി ഒരു കോഫി ഷോപ്പിൽ കയറിയിരുന്നു. അതിന്റെ cctv ദൃശ്യങ്ങളിൽ നിന്നും ആ പെണ്ണിന്റെ ഫോട്ടോയും കിട്ടിയിട്ടുണ്ട്, ഇനി ആ വീട്ടിലെ ജോലിക്കാർ പറഞ്ഞ അവരുടെ മിസ്സിങ്ങിന് മുൻപ് ആ വീട്ടിലെത്തിയ പെണ്ണ് ഇവൾ ആണെങ്കിലോ?”

 

 

 

അയാൾ തന്റെ കയ്യിലുള്ള ഒരു ചിത്രം ആന്റണിക്ക് കൈമാറിക്കൊണ്ട് തന്റെ നിഗമനം വ്യക്തമാക്കി.

 

 

 

“Well done 🫂🫂🫂 കണ്ടുപടിക്കട ഒരു തുമ്പുമില്ല എന്നും പറഞ്ഞു മൂഞ്ചി കുത്തി ഇരുന്നാൽ പോരാ ദേ ഇതുപോലെ ഒന്ന് അന്ന്വേക്ഷിക്കണം. ഇപ്പോൾ കണ്ടോ തുമ്പ് ഉണ്ടായത്, എത്രയും വേഗം തന്നെ ദേ ഇവളെ പൊക്കിയിരിക്കണം”

 

 

 

മറ്റുള്ളവരോട് അത് പറഞ്ഞുകൊണ്ട് അയാൾ തന്റെ കയ്യിലിരിക്കുന്ന ഫോട്ടോ ഉയർത്തി കാണിച്ചു. അവർ ഓരോരുത്തരും ഓരോ സ്ഥലങ്ങളിലേക്ക് അന്നെഷിച്ചു ഇറങ്ങി. ഇതേ സമയം ഈ വിവരം ആന്റണി മാർകോയെ വിളിച്ചറിയിച്ചു കഴിഞ്ഞിരുന്നു.

 

 

 

————————————————–

 

ഇതേ സമയം

കമ്മിഷണർ ഓഫീസ്

 

 

 

നേരത്തെ പറഞ്ഞതുപോലെ ജോണിന്റെയും ജോർജിന്റെയും മിസ്സിങ്ങിന് പുറകെ unofficial ആയി സഞ്ചരിക്കാൻ ഐസക്കും സെൽവരാജ് ഉം തുടങ്ങി കഴിഞ്ഞിരുന്നു. അതിന്റെ ആദ്യ പാടിയെന്നവണ്ണം അവർ ഇരുവരും ജോണിന്റെയും അവർ മൂന്ന് സഹോദരന്മാരുടെയും ക്രൂരതകൾക്ക് ഇരയായവരുടെ ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കി കഴിഞ്ഞിരുന്നു.

 

 

 

ഓരോരുത്തരുടെയും ഫോട്ടോ ഐസക്കിനെ കാണിച്ചുകൊണ്ട് സെൽവരാജ് അയാളോട് പറയാൻ തുടങ്ങി.

 

“സാർ ഇന്ത ഫോട്ടോകളും അതിൽ ഇറുക്കിറ ആളുകളും ഇന്ത മൂന്ന് സഹോദരർ കയ്യാലേ സത്തവർ താ, ഏൻ ഇവങ്ക കുടുംബത്തിലെ കൂടെ ഒരു ആൾ കൂടെ ഇപ്പൊ ഉയിർയോടെ ഇല്ലേ. ആണാ ഇന്ത പയ്യൻ ഇവൻ മട്ടും താ ഇവങ്ക കയ്യിലെ ഇരുന്ത്‌ ഉയിർയോടെ തപ്പിച്ചിറുക്ക് ആണാ അവൻ വന്ത് ഡീപ് കോമായിലെ ഇറുക്ക്.

സൊ ഇവങ്ക യാരും ഇത് പണ്ണ മാതിരി തോന്നലെ ”

 

അയാൾ തനിക്കറിയാവുന്ന മലയാളവും തമിഴിൽ കൂട്ടി കലർത്തി ഐസക്കിനോട് പറഞ്ഞു.

 

“സെൽവ നീ പറഞ്ഞത് ശെരിയായിരിക്കാം പക്ഷെ ഈ രക്ഷപെട്ട പയ്യന്റെ കുടുംബത്തിൽ ആരേലും ഉണ്ടോ ”

 

 

 

അയാൾ അത് സെൽവയോട് ചോദിച്ചപ്പോൾ മറുപടിയായി അയാൾ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

 

“സാർ കൊഞ്ചം വർഷങ്ങൾക്ക് മുൻപേ തന്നെ ഇവങ്കെ അവ കുടുംബത്തെ അഴിച്ചിട്ടാ എല്ലാം അവ സ്വാതുക്കാകെ താ, എന്ത ഒരു പ്രൊപ്പാർട്ടി ഇന്ത ജോൺ and brothers ക്ക് പുടിച്ചിട്ടേയോ അത് എപ്പടിയാവത് ഇവങ്കെ സ്വന്തമാക്കിടും. ആണാ ഇവൻ കാര്യത്തിലെ കൊഞ്ചം മിസ്റ്റേക്സ് പറ്റിടിച്ചു. അവ അപ്പവേയും അമ്മവെയും ഒരു church ഫാദറെയും ഇവങ്കെ പൊട്ടിട്ട് അവൻ തലയിലെ വെച്ചിട്ടാ but എപ്പടിയോ അവൻ എല്ലാ സത്യങ്ങളും തെളിയിച്ചു, അത് മട്ടും ഇല്ലാമേ ഇന്ത സ്വത്തുക്കൾ എല്ലാമേ അവ അപ്പാ അവ പേരിലെ എഴുതിട്ടാ…. But ഇവങ്കെ ഇപ്പൊ അവനെയും ഒതുക്കിയാച് അവ കുടുംബത്തിലെ ഇനി യാരുമേ ഉയിർയോടെ ഇല്ല സാർ ”

 

 

 

 

“ഓ ഓക്കേ….. But എനിക്ക് എന്തോ ഈ ഫോട്ടോകളിൽ തന്നെയുള്ള ആരുടെയോ അല്ലങ്കിൽ ആരോ ആണ് ഇത് ചെയ്തതെന്ന് തന്നെയാണ് തോന്നുന്നത്. എന്തായാലും കുറച്ചുകൂടി ഡീറ്റൈൽ ആയി നമുക്ക് ഒന്ന് അന്നെഷിക്കണം. പിന്നെ ഇപ്പോൾ ഈ പറഞ്ഞ പയ്യനില്ലേ അവൻ കിടക്കുന്ന ഹോസ്പിറ്റലിലും അതുപോലെ അവനുമായി അത്രക്ക് അടുപ്പമുള്ള ആരേലും ഇനിയുണ്ടോ എന്നൊക്കെ കൂടി ഒന്ന് അന്വേഷിക്കണം കേട്ടോ ”

 

 

 

സെൽവരാജിന്റെ വാക്കുകൾക്ക് ഐസക്കിന്റെ മറുപടി ഇങ്ങനെയായിരുന്നു. എങ്ങനെയും ഇത് ചെയ്തവരെ കണ്ടെത്തണം എന്നൊരു ത്വര അവർ ഇരുവരിലും നിറഞ്ഞിരുന്നു. അതിലൂടെ ചിലപ്പോൾ കൊടും ക്രിമിനലുകൾ ആയ ആ സഹോദരന്മാരെ എന്നെന്നേക്കുമായി ജയിലിൽ അടക്കാൻ കഴിയുമെന്നും അവർ വിശ്വസിച്ചു.

 

 

 

————————————————

 

“ജോണിനെയും ജോർജിനെയും കാണാതായിട്ട് ഇപ്പോൾ മൂന്ന് ദിവസങ്ങൾ കഴിയുന്നു എന്നിട്ടും നിനക്കൊന്നും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലേ 😡”

 

തന്റെ അനിയന്മാരെ ഇതുവരെ കണ്ടുപിടിക്കാൻ കഴിയാത്തതിന്റെ ദേഷ്യത്തിൽ തന്നെ മാർക്കോ തനിക്ക് മുന്നിൽ നിൽക്കുന്നവരോടായി ചോദിച്ചു.

അയാളുടെ ചോദ്യത്തിനുള്ള മറുപടി ആരുടേയും കൈവശമില്ലാത്തത് കൊണ്ടാവും അവിടമാകെ ഒരു നിശബ്ദത മാത്രം നിഴലിച്ചു നിന്നത്.

ആർക്ക് വേണ്ടിയാണോ താൻ ജീവിക്കുന്നത് ഈ കാണുന്നതെല്ലാം വെട്ടി പിടിച്ചത് അവർ ഇന്ന് എവിടെയാണ് എന്ന് പോലും അറിയാൻ കഴിയാത്തതിന്റെ ദേഷ്യത്തിലായിരിക്കണം മാർകോയുടെ കണ്ണുകൾ ചോരപോലെ ചുവന്നു തുടുത്തിരുന്നു.

 

 

 

“ഇവിടെ വന്ന ആ പെണ്ണ് ആരാണ് എന്നെങ്കിലും എന്തേലും വിവരം കിട്ടിയോ ”

 

അയാൾ വീണ്ടും കൂട്ടാളികളെ നോക്കി ചോദിച്ചു.

 

“ഇല്ല ”

 

മുൻപിൽ കൂടിനിന്നവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരാൾ അയാളോട് പറഞ്ഞു.

 

“പിന്നെ നീയൊക്കെ ഈ മൂന്ന് ദിവസം ആരുടെ ഊമ്പാൻ പോയേക്കുവായിരുന്നെടാ മൈരുകളെ 😡”

 

ദേഷ്യത്തിൽ വിറച്ചുകൊണ്ട് തന്നെ അയാൾ അവരോട് അത് ചോദിച്ചു.

 

അതെ സമയം തന്റെ കാർ പോർച്ചിലേക്ക് ഒരു വണ്ടി വരുന്ന ശബ്ദം കേട്ട് അയാൾ അങ്ങോട്ട് നോക്കി. നേരത്തെ പോയ തന്റെ കൂട്ടാളികൾ തന്നെയായിരുന്നു അത്. ആ കൂട്ടത്തിലെ തലവൻ എന്ന് തോന്നിക്കുന്നയാൾ മാർകോയുടെ അടുത്തേക്ക് വന്ന ശേഷം പറയാൻ തുടങ്ങി.

 

“സാർ ആന്റണി സാർ വിളിച്ചിരുന്നു അവർക്ക് ഏതോ ഒരു പെണ്ണിന്റെ ഫോട്ടോ കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞു. കാണാതായ ദിവസം ജോൺ സാറിന്റെ കൂടെ ഒരു കോഫി ഷോപ്പിൽ ആ പെണ്ണിനെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു ”

 

അയാൾ പറയുന്നത് കേട്ട് മാർക്കോയിൽ എവിടെയൊക്കെയോ ഒരു പ്രതീക്ഷ തെളിഞ്ഞു തുടങ്ങിയിരുന്നു. അയാൾ ഉടനെ തന്നെ ഫോൺ എടുത്തു ആന്റണിയെ വിളിച്ചു.

 

📲

 

“ആന്റണി മാർകോയാണ് ഏതൊരു പെണ്ണിനെ കുറിച്ച് വിവരങ്ങൾ കിട്ടി എന്ന് അറിഞ്ഞു ”

 

അയാൾ ആന്റണിയോട് ചോദിച്ചു.

 

“സാർ കാണാതായ ദിവസം ജോണും ഒരു പെണ്ണുമായി ഒരു കോഫി ഷോപ്പിൽ വെച്ചു മീറ്റ് ചെയ്തിരുന്നു. നിങ്ങളുടെ സെക്യൂരിറ്റി ഓഫീസർസ് പറഞ്ഞത് പ്രകാരം അന്ന് ആ ദിവസം അവരുടെ കൂടെ വീട്ടിൽ ഉണ്ടായിരുന്നത് ആ പെൺകുട്ടി ആവാൻ ആണ് സാധ്യത.”

 

മാർക്കോയോട് ആന്റണി പറഞ്ഞു.

 

“അവൾ ആരാണ് എന്ന് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ ”

 

എന്തെങ്കിലും അറിയാനുള്ള കച്ചി തുരുമ്പ് കിട്ടിയ ഒരു ആവേശത്തോടെ അയാൾ ആന്റണിയോട് ചോദിച്ചു.

 

“ആരാണ് എന്ന് അന്വേഷിച്ചു വരുന്നേയുള്ളൂ സാർ. ക്രൈം ലിസ്റ്റിൽ ഒന്നും ഉള്ളതല്ല, പിന്നെ ആധാർ വഴി ഡീറ്റെയിൽസ് കിട്ടുവോ എന്ന് നോക്കാൻ ആളെ വിട്ടിട്ടുണ്ട്.”

 

 

 

“ഓക്കേ എന്തായാലും താൻ ആ പെണ്ണിന്റെ ഫോട്ടോ എനിക്ക് ഒന്ന് അയക്കണം. ഇപ്പോൾ തന്നെ, കണ്ടുപിടിക്കാൻ പറ്റുവോ എന്ന് ഞങ്ങളും ഒന്ന് നോക്കാം ”

 

പോലീസിനെ മാത്രം വിശ്വസിച്ചത്കൊണ്ട് കാര്യമില്ലന്ന് അറിയാവുന്ന മാർക്കോ അന്റണിയോടായി പറഞ്ഞു.

 

“ഈ കാര്യം ഞാൻ അങ്ങോട്ട് പറയാൻ നിൽക്കുവാരുന്നു. ഫോട്ടോ ഞാൻ ഇപ്പോൾ തന്നെ മെയിൽ ചെയ്യാം നിങ്ങളുടേതായ രീതിക്ക് കൂടി ഒന്ന് അന്വേക്ഷിക്കുന്നത് നല്ലതായിരിക്കും ”

 

മാർകോയുടെ ആ ചോദ്യം കാത്തുനിന്നതുപോലെ ആന്റണി അത് പറഞ്ഞു.

 

“ശെരി ഇപ്പോൾ തന്നെ അയക്ക് ”

 

അത് കൂടി പറഞ്ഞുകൊണ്ട് അയാൾ ഫോൺ കട്ട്‌ ചെയ്തു.

 

അൽപ സമയം കഴിഞ്ഞപ്പോൾ അയാളുടെ ഫോണിൽ ആന്റണി പറഞ്ഞതുപോലെ തന്നെ ആ പെണ്ണിന്റെ ഫോട്ടോ മെയിലിൽ വന്നിരുന്നു.

ഫോട്ടോ ലോഡ് ആവുന്നത് നോക്കി നിന്ന മാർക്കോ ഫോട്ടോ കണ്ട് ഒന്ന് കണ്ണ് മിഴിച്ചു പോയി.

 

 

 

“ജൂലി 😳? ഇവൾ ഇവളെങ്ങനെ അവന്റെയൊപ്പം എത്തി ”

 

ഫോട്ടോയിൽ കണ്ട ആ പെണ്ണിന്റെ മുഖം കണ്ട മാർക്കോ സ്വയം പറഞ്ഞു. കാരണം എല്പിച്ച ജോലി കൃത്യമായി പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ ഇനിയുള്ള കാലം പുറം രാജ്യത്ത് ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുത്തു വിട്ട അവൾ എന്തിനു വീണ്ടും തിരികെയെത്തി എന്നൊരു ചോദ്യം അയാളുടെ മനസ്സിലാകെ നിറഞ്ഞിരുന്നു.

 

ഒരുപാട് ആലോചിച്ചു സമയം കളയാതെ തന്നെ അയാൾ ഫോൺ എടുത്ത് ജിബിന്റെ നമ്പറിലേക്ക് വിളിച്ചു.

 

📲

“ഹലോ ജിബിൻ നീ ഇപ്പോൾ എവിടയാണ്? “

 

മറുതലക്കൽ ഫോൺ ആൻസർ ആയ ഉടനെ തന്നെ മാർക്കോ ചോദിച്ചു.

 

“ഞാൻ സിറ്റിയിൽ തന്നെയുണ്ട് എന്താണ് സാർ ”

 

മാർകോയുടെ പതിവില്ലാത്ത വിളി വന്നത് കണ്ട് ജിബിൻ അയാളോട് പറഞ്ഞു.

 

“ജൂലി നാട്ടിൽ വന്നിരുന്നോ? ”

 

അവനോട് അടുത്ത ചോദ്യമായി മാർക്കോ ചോദിച്ചു.

 

“വന്നിരുന്നല്ലോ ഒരാഴ്ചയായി കാണും. പുതിയ ഏതോ അസ്സിഗ്ന്മെന്റ് ഉണ്ട് എന്ന് പറഞ്ഞു ജോൺ സാർ ആണ് വരുത്തിയത്.”

 

അവന് അറിയാവുന്ന കാര്യങ്ങൾ അവൻ മാർക്കോയോടും പറഞ്ഞു.

 

“എന്ന് ആര് പറഞ്ഞു ജോൺ പറഞ്ഞോ? ”

 

മാർകോയുടെ ആ ചോദ്യത്തിൽ ജിബിനു എന്തോ ഒരു പന്തികേട് തോന്നിയത് കൊണ്ടാവും അവൻ അയാളോട് പറഞ്ഞു.

 

“ഇല്ല ജോൺ സാർ എന്തേലും പണി ഉള്ളപ്പോഴേ വിളിക്കാറുള്ളു ഇത് ജൂലി പറഞ്ഞതാണ്. എന്താ സാർ എന്തേലും പ്രശ്നം ഉണ്ടോ? ”

 

 

 

“എടാ മൈരേ അവൾ വന്നത് തന്നെ ജോണിനെയും ജോർജിനെയും കുടുക്കാൻ ആണ്. മൂന്ന് ദിവസമായി അവർ രണ്ടും മിസ്സിംഗ്‌ ആയിട്ട്. അവസാനം അവരെ കണ്ടത് അവളാണ് അവൾക്ക് അറിയാം എന്താ സംഭവിച്ചേ എന്ന് അവൾക്കേ അറിയൂ. നീ എത്രയും വേഗം അവളെ ലൊക്കേറ്റ് ചെയ്യ് ”

 

അല്പം കടുത്ത ശബ്ദത്തിൽ തന്നെ മാർക്കോ ജിബിനോട് പറഞ്ഞു.

 

“ശെരി സാർ. അവളെ കോൺടാക്ട് ചെയ്തിട്ട് ഞാൻ ബാക്കി അപ്ഡേറ്റ് ചെയ്തോളാം ”

 

അയാൾക്ക് എന്നപോലെ അവൻ മറുപടി പറഞ്ഞു.

 

“ജിബിൻ ആരോ നമ്മളെയെല്ലാം സ്കെച്ച് ചെയ്തിട്ടുണ്ട് അത് കൊണ്ട് തന്നെ അവളെ കണ്ടുപിടിച്ചാൽ ഉടനെ തന്നെ എന്നെ അറിയിക്കണം ഒരു കാരണവശാലും ഒറ്റക്ക് പോവരുത്. ആരായാലും നിസ്സാരക്കാർ അല്ല ഇതിനു പിന്നിലുള്ളത് ”

 

ഒരു മുന്നറിയിപ്പ് കണക്കെ മാർക്കോ അവനോട് പറഞ്ഞു.

 

 

 

“ശെരി സാർ….”

 

അത് പറഞ്ഞു അവൻ ഫോൺ കട്ട്‌ ആക്കി. മാർകോയും കൂട്ടരും ഒരു ഭാഗത്തും പോലീസിന്റെ നേതൃത്വത്തിൽ മറ്റൊരു ഭാഗത്തും ജൂലിയെ തേടിയുള്ള തിരച്ചിൽ നടന്നുകൊണ്ടേ ഇരുന്നു. അവളെ കണ്ടെത്തിയാൽ മാത്രമേ ജോണും ജോർജും എവിടെയുണ്ട് എന്നറിയാൻ കഴിയു എന്ന് എല്ലാവർക്കും വ്യക്തമായിരുന്നു.

 

—————————————–

 

ഇതേ സമയം ഹോസ്പിറ്റലിൽ,

 

 

 

 

“May i come in doctor”

 

ഡോക്ടറുടെ കാബിനു വെളിയിൽ നിന്നും ജൂഡ് ഡോക്ടറോട് ചോദിച്ചു.

 

“ആ ജിബിൻ വരൂ ഇരിക്ക്, ഐശ്വര്യ വാടോ ഇരിക്ക് ”

 

പുറത്ത് നിൽക്കുന്ന ജൂഡിനെയും ഐശ്വര്യയെയും കണ്ട ഡോക്ടർ അവരോടായി പറഞ്ഞു. ഇരുവരും ഡോക്ടറുടെ മുന്നിലുള്ള ചെയറിൽ ഇരിപ്പുറപ്പിച്ചു.

ശേഷം ചോദിക്കാൻ തുടങ്ങി.

 

ജൂഡ് : ഡോക്ടർ അവന്റെ കാര്യത്തിൽ എന്തെങ്കിലും ഒരു മാറ്റം?

 

ഡോക്ടർ : yes അയാൾ ചെറുതായി റെസ്പോണ്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

 

ഐഷു : സാർ എന്റെ വിച്ചു അപ്പോൾ പഴയത് പോലെ ആവുമല്ലേ?

 

ഡോക്ടർ : ഉറപ്പായും, മരുന്നിനോടൊക്കെ അയാൾ റെസ്പോണ്ട് ചെയ്യുന്നുണ്ട്. ശരീരത്തിനും ചെറിയ ചലനങ്ങൾ ഒക്കെ വന്നു തുടങ്ങിയിട്ടുമുണ്ട്. താൻ പേടിക്കണ്ടടോ തന്റെ ഭർത്താവ് അയാളുടെ കുഞ്ഞു ഭൂമിയിലേക്ക് വരുന്നതിനു മുൻപ് തന്നെ പൂർണ ആരോഗ്യവാൻ ആയിരിക്കും. അത് ഞാൻ ഉറപ്പ് നൽകാം. മാത്രവുമല്ല മാധവൻ സാറിന്റെ മോനെ എന്ത് വില കൊടുത്തും രക്ഷിച്ചില്ല എങ്കിൽ പിന്നെ ഞങ്ങളൊക്കെ ഡോക്ടർസ് ആണെന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ലല്ലോ. 😊

 

 

 

ഡോക്ടറുടെ വാക്കുകൾ കേട്ട് ഐശ്വര്യക്ക് പകുതി ജീവൻ തിരികെ ലഭിച്ച ആശ്വാസമായിരുന്നു ലഭിച്ചത്.

 

“ഡോക്ടർ എനിക്ക് അവനെ ഒന്ന് കാണുവാൻ സാധിക്കിവോ ”

 

കഴിഞ്ഞ മൂന്ന് നാല് മാസമായി അവനെ ഒന്ന് കാണാൻ പോലും കഴിയാത്തത് കൊണ്ട് അവൾ ഡോക്ടറോട് അപേക്ഷ പോലെ ചോദിച്ചു.

 

 

 

“വിസിറ്റേഴ്സ് allowed അല്ല. പിന്നെ എന്റെ സ്വന്തം റിസ്കിൽ വേണമെങ്കിൽ തനിക്ക് അയാളെ കാണാനുള്ള അവസരം ഉണ്ടാക്കാം 😊”

 

ഡോക്ടർ അത് പറയുമ്പോൾ സന്തോഷത്താൽ അവളുടെ മുഖം ഒന്ന് തെളിയുന്നത് ജൂഡ് ശ്രദ്ധിച്ചിരുന്നു

 

അണുബാധ ഉണ്ടാവാതിരിക്കാൻ പ്രത്യേകം വസ്ത്രങ്ങൾ ധരിപ്പിചാണ് അവളെ icu നു ഉള്ളിലേക്ക് കയറ്റിയത്.

ജീവശവം കണക്കെ കിടക്കുന്ന വിഷ്ണുവിനെ കണ്ട് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടേ ഇരുന്നു.

അവനരികിലായി ബെഡിൽ ഇരുന്നുകൊണ്ട് അവൾ അവന്റെ കയ്യിൽ പിടിച്ചുകൊണ്ടു ഇരുന്നു.

 

 

 

“വിച്ചു നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? ഉണ്ടെന്ന് ആണ് ഞാൻ കരുതുന്നത് 😔 എന്ത് കിടപ്പാ ഇത് നിനക്ക് ഒന്നുമില്ലല്ലോ 😭 നമ്മുടെ വാവ വരുന്നതിനു മുൻപ് അങ്ങ് എണീറ്റ് വന്നേക്കണം കേട്ടോ 😔 പറ്റുന്നില്ലടാ നിന്റെ ഈ കിടപ്പ് കാണാൻ 😭 നീ വരുന്നതും കാത്ത് എല്ലാവരും പുറത്തുണ്ട് 🥹 ”

 

 

 

അവനോട് ഓരോന്ന് പറയുമ്പോഴും അറിയാതെ അവളുടെ കണ്ണുകൾ കവിഞ്ഞു ഒഴുകികൊണ്ടിരുന്നു.

 

 

 

“വിച്ചു, ഞാൻ പോവാ ഒരുപാട് സമയം ഇതിനകത്ത് നിൽക്കാൻ കഴിയില്ല എന്നാ ഡോക്ടർ പറഞ്ഞത് 😔 പിന്നെ ജൂഡ് ചേട്ടായി പുറത്തുണ്ട് കേട്ടോ. നിനക്ക് ഈ അവസ്ഥ വരുത്തിയവരിൽ രണ്ടുപേരെ ജൂഡ് ചേട്ടായി പിടിച്ചിരുന്നു. അവരും ഇപ്പോൾ അങ്കിളും ആന്റിയും ഉള്ളയിടത്തേക്ക് പോയി അല്ല പറഞ്ഞയച്ചിട്ടുണ്ട്. അവസാനത്തെയാളെ നീ കൂടി വന്നിട്ട് തീർപ്പാക്കാം എന്നാണ് ചേട്ടായി പറയുന്നത്. പെട്ടന്ന് എഴുന്നേറ്റ് വരണേ നീ ഇല്ലാതെ പറ്റുന്നില്ലടാ എനിക്ക് 😭 ഞാൻ പോവാ ഇനിയും നിന്നാൽ ചിലപ്പോൾ എനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല 😔 ”

 

 

 

അതും പറഞ്ഞുകൊണ്ട് തിരികെ നടക്കാൻ ഒരുങ്ങിയ അവളുടെ കൈകളിൽ പെട്ടന്ന് വിഷ്ണുവിന്റെ കൈകൾ പിടുത്തമിട്ടു. പെട്ടന്ന് ഒന്ന് ഞെട്ടിയെങ്കിലും അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അനങ്ങാനാവാത്ത അവസ്ഥയിലും കണ്ണുനീർ ധാരയായി ഒഴുകുന്ന വിഷ്ണുവിനെ ആയിരുന്നു. ഇത്രയും നാൾ താൻ കരഞ്ഞു തീർത്തതിനൊക്കെ ഒരുമിച്ചു തന്നെ ദൈവം പകരം നൽകിയതായിട്ടാണ് അവൾക്ക് ആ നിമിഷം തോന്നിയത്.

 

 

 

വിഷ്ണുവിൽ ഒരു മാറ്റം വന്നത് മനസ്സിലാക്കിയ അവൾ ഉടൻ തന്നെ ഡോക്ടറെ വിളിച്ചു. ഉടൻ തന്നെ ഡോക്ടർസ് ആ മുറിയാകെ നിറഞ്ഞു.

അകത്തേക്ക് പോയ ഡോക്ടർസ് തിരിച്ചിറങ്ങുന്നതും കാത്തുകൊണ്ട് ഐശ്വര്യവും ജൂഡ് ഉം കാത്തുനിന്നു.

 

 

 

അൽപ സമയത്തിന് ശേഷം പുറത്തേക്ക് എത്തിയ ഡോക്ടർ വളരെ സന്തോഷത്തോടു കൂടെ തന്നെ അവരോട് മുറിയിലേക്ക് വരാൻ പറഞ്ഞ ശേഷം മുറിയിലേക്ക് നടന്നു.

മുറിയിലേക്ക് കയറിയ ഐശ്വര്യയോട് അദ്ദേഹം വളരെ സന്തോഷത്തോടെ പറഞ്ഞു തുടങ്ങി.

 

 

 

” എന്ത് അത്ഭുതമാടോ താൻ അകത്തു കാണിച്ചത്. മരുന്നിനോടൊക്കെ പ്രതികരിക്കുന്നുണ്ട് എന്നല്ലാതെ ഒരു വികാരവും ഇല്ലാതിരുന്ന വിഷ്ണു ഇപ്പോൾ എല്ലാം തുറിച്ചറിയുന്നുണ്ട്. എന്തായാലും താൻ ഇത്രയും നാൾ കരഞ്ഞു തീർത്തതിനൊക്കെ ഫലം കണ്ടന്നെ ഞാൻ പറയു.

 

ഡോക്ടറുടെ വാക്കുകൾ കേട്ട അവൾ സന്തോഷത്താൽ കരഞ്ഞുകൊണ്ട് കൈകൾ കൂപ്പി.

 

 

 

“എന്താ മോളെ നീ കരയല്ലേ ഇപ്പോൾ എല്ലാം ഏകദെശം ശരിയായി വരുന്നുണ്ടല്ലോ പിന്നെയും എന്തിനാ ഇങ്ങനെ കരയുന്നത്. മതി കരഞ്ഞത് ഒരുപാട് കരഞ്ഞതല്ലേ നിങ്ങൾ രണ്ടാളും മതി ഇനി സന്തോഷത്തോടെ ജീവിക്കാൻ നോക്ക് കേട്ടോ 😊”

 

ഡോക്ടർ അവളോടായി വീണ്ടും പറഞ്ഞു.

 

 

 

” അവൾ സന്തോഷത്തിൽ കരയുന്നതാ ഡോക്ടർ. ഈ ഒരു വാർത്ത കേൾക്കാൻ മാസങ്ങളായി കാത്തിരിക്കുന്നതല്ലേ അതിന്റെയ 😊”

 

ജൂഡ് ആയിരുന്നു അത് പറഞ്ഞത്.

 

“നിങ്ങൾ എന്തായാലും ഇപ്പോൾ പൊയ്ക്കോളൂ ഇനി നിങ്ങൾ വരുമ്പോൾ ഇപ്പോൾ കണ്ടതിലും ഒരുപാട് മാറ്റങ്ങളോടെ എല്ലാ വിധത്തിലും പഴയ ആ വിഷ്ണുവിനെ ഞാൻ തിരികെ എല്പിച്ചിരിക്കും. ”

 

ഡോക്ടർ അത് പറയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം അവർ ഇരുവരിലും നിലനിന്നിരുന്നു. അതുപോലെ ഒരു ആത്മവിശ്വാസം ഡോക്ടറിലും തെളിഞ്ഞു നിന്നിരുന്നു.

 

 

 

“🙏🥹”

 

ഡോക്ടറെ കൈകൾ കൂപ്പി ഒന്ന് വണങ്ങിക്കൊണ്ട് ഐശ്വര്യവും ജൂഡ് ഉം അവിടെ നിന്നും പുറത്തേക്കിറങ്ങി.

 

 

 

വീട്ടിലേക്കുള്ള യാത്രയിൽ ഇരുവരും വളരെ സന്തോഷത്തിൽ ആയിരുന്നു. അവളിൽ നിറയുന്ന സന്തോഷം കണ്ട് ജൂഡിന്റെയും മനസ്സ് നിറയുന്നുണ്ടായിരുന്നു.

തിരികെ പോവും വിധം ജൂഡ് ഐഷുവിനോട് ആയി പറഞ്ഞു.

 

“എല്ലാം ശെരിയായില്ലേ ഇനിയാണ് ശെരിക്കുമുള്ള കളി 😈”

 

 

 

 

 

 

——————————————

 

 

 

 

 

 

ബ്രേക്കിങ് ന്യൂസ്‌…..

 

 

 

 

നഗരത്തിലെ പ്രധാന വ്യവസായിയും ബിസ്സിനെസ്സ് മഗ്നെറ്റും ആയ മാർകോയുടെ സഹോദരന്മാർ വ്യവസായ പ്രമുഖരായ ജോണിന്റെയും ജോർജിന്റെയുംമൃതദേഹം നഗരത്തിലെ മാലിന്യ കൂമ്പാരത്തിൽ നിന്നും കണ്ടെടുത്തു.

ഒരു മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറം വേദന അനുഭവിച്ചാണ് ഇരുവരും മരിച്ചിരിക്കുന്നതെന്ന് സംഭവസ്ഥലത്തു എത്തിയ ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. മുഖം പോലും വ്യക്തമാവാത്ത വിധം വെട്ടി മുറിച്ച ഭൗതീക ശരീരങ്ങൾ പോസ്റ്മാർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് അധികാരികൾ വ്യക്തമാക്കി.

ഇത്രയും ക്രൂരമായ കൊലപാതകം നടത്തി അല്ലങ്കിൽ നടത്തുന്നതിന് കൂട്ടുനിന്നു എന്ന് കരുതപ്പെടുന്ന ജൂലി എന്ന് പറയുന്ന പെൺകുട്ടിയുടെ രേഖാ ചിത്രം അന്വേഷണ ഉദ്യോഗസ്ഥൻ ആന്റണി മാധ്യമങ്ങൾക്ക് നൽകി. ഈ പെൺകുട്ടിയെ എവിടെ വെച്ചു കണ്ടാലും പോലീസിൽ അറിയിക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

 

 

 

 

 

 

 

 

 

“ആ……………..”

 

സഹോദരന്മാരുടെ മരണവാർത്ത ടീവിയിലൂടെ കണ്ടുകൊണ്ടിരുന്ന മാർക്കോ സങ്കടത്തിലും ദേഷ്യത്തിലും അലറിവിളിച്ചു കരഞ്ഞു. ഇത് ചെയ്തവരെ ഇല്ലാതാക്കണം എന്ന ചിന്ത മാത്രമായിരുന്നു അയാളുടെ മനസ്സിൽ.

 

 

 

 

 

 

—————————————–

 

ഇതേ സമയം മരകുരിശിൽ ഇരു കാലുകളും കൈകളും കെട്ടിയിട്ടിരിക്കുന്ന ജൂലിയുടെ മുൻപിൽ ഒരു അറവുകാരനെ പോലെ കത്തിയുമായി ഇരിക്കുകയായിരുന്നു ജൂഡ്.

തികച്ചും ഒരു സാത്താനെ പോലെ 😈

 

തുടരും 😈………

 

 

 

 

ഒരുപാട് മിസ്റ്റേക്സ് ഉണ്ടെന്ന് അറിയാം sorry അപ്പോൾ അടുത്ത കഥയിൽ കാണും വരെ bye 😈

 

 

 

(ആരതി ക്ലൈമാക്സിൽ സൂസനെ അങ്ങ് തട്ടിയാലോ 😌 അഭിപ്രായം പറയണേ 😈)

a
WRITTEN BY

admin

Responses (0 )



















Related posts