☠️ യോദ്ധാവ് ☠️ Chapter 1
Yodhavu Chapter 1 | Author : Sathan
വയലൻസ് വയലൻസ് വയലൻസ് 😂 എന്തുചെയ്യാനാ അതങ്ങ് പിടിച്ചുപോയി 😌. പുതിയ ഒരു കഥയുമായി വീണ്ടും എത്തിയിരിക്കുന്നു എല്ലാവരും കണ്ടറിഞ്ഞു അങ്ങ് SUPPORT ചെയ്യണം കേട്ടോ 😌😌
ആ പിന്നെ വായിക്കുന്നതിനു മുൻപ് ആ ❤️സഖി❤️ എന്ന എന്റെ കഥ കൂടി വായിച്ചേക്ക് കേട്ടോ ചിലപ്പോൾ എല്ലാം മനസ്സിലാവാൻ സഹായിക്കും 😜
ബാക്കി കഥയിൽ 😌
☠️യോദ്ധാവ് ☠️ by സാത്താൻ 😈
പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് തിരുവനന്തപുരം
ഒന്നിന് പുറകെ ഒന്നായി സിറ്റി പോലീസ് മേധാവിയുടെ മേശയിലിരിക്കുന്ന ഫോണുകൾ ഒന്നൊന്നായി അടിച്ചുകൊണ്ടീയിരുന്നു. അതിൽ ഒരു കോൾ പോലും എടുക്കാതെ തലയ്ക്കു കൈകൊടുത്തിരിക്കുന്ന കമ്മിഷണർ ഐസക് ജോൺ IPS നോടായി അസിസ്റ്റന്റ് കമ്മീഷണർ തമിഴ്നാട്ടുകാരൻ സെൽവരാജ് IPS തന്റെ പ്രിയ സുഹൃത്തും മേലുദ്യോഗസ്തനുമായ ഐസക്കിനോട് ചോദിക്കാൻ തുടങ്ങി.
സെൽവരാജ് : സാർ ഏതാവത് പ്രെചനയാ? ഏൻ നീങ്കെ എന്ത ഫോണുമെ ആൻസർ പണ്ണാമെ ഇറുക്കിങ്കെ?
ഐസക്ക് : സെൽവ നീ ഇരിക്ക് ഞാൻ പറയാം. ഇന്ന് രാവിലെ മുതൽ രണ്ടുപേരെ കാണാതെ പോയ വിവരം നീ അറിഞ്ഞിരുന്നോ?
സെൽവരാജ് : ആമ കാലയിലെ ന്യൂസ് പാത്തെ അത് കൂടാതെ ഇങ്കെ യാരെല്ലാമോ പേസിക്കിട്ടിരുന്തത് കേട്ടെ അതുക്ക് ഇപ്പൊ എണ്ണ പ്രെചനെ?
ഐസക്ക് : ആ കാണാതെ പോയത് നിസ്സാരക്കാർ അല്ല ഈ സംസ്ഥാനത്തിന്റെ പ്രതിപക്ഷവും ഭരണപക്ഷവുമെല്ലാം ഒരേപോലെ ഭരിക്കുന്ന രണ്ട് ബിസ്സിനെസ്സ് മഗ്നെറ്റ്സ് ആണ് അവർ അതുകൊണ്ട് തന്നെ രാവിലെ തുടങ്ങിയ വിളിയാണ് എല്ലാംകൂടെ എന്തായി കണ്ടെത്തിയോ കണ്ടെത്തിയില്ലേൽ ജോലി കളയും എന്നൊക്കെ പറഞ്ഞുകൊണ്ട് അതാ പിന്നെ ഞാൻ എടുക്കണ്ട എന്ന് കരുതിയത്.
സെൽവരാജ് : അപ്പൊ ഇത് അവളോ പെരിയ പ്രശ്നമാണോ?
ഐസക്ക് : അങ്ങനെ ചോദിച്ചാൽ ആണെന്ന് തന്നെ പറയേണ്ടി വരും കാരണം ഈ കാണാത്തായവരുടെ രണ്ടാളുടെയും രക്തം കൊണ്ടാണ് അവരെ ഇനി പ്രതീക്ഷിക്കണ്ട എന്ന് ആ വീട്ടിൽ എഴുതി വെച്ചിരിക്കുന്നത്. അതുപോലെ അവരുടെ രണ്ടാളുടെയും ഓരോ വിരലുകളും അവിടെ മുറിച്ചു വെച്ചിരുന്നു. സൊ സംഗതി കുറച്ചു അല്ല കുറച്ചധികം സീരിയസ് ആണ്.
സെൽവരാജ് : ഓ.. അപ്പൊ പ്രെഷർ ജാസ്തിയ ഇരുപ്പൊമേ
ഐസക്ക് : yes നീ പറഞ്ഞത് ശെരിയാണ് ഇപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുവരെ വിളിവന്നു കഴിഞ്ഞു എത്രയും പെട്ടന്ന് ഒരു ടീം സെറ്റുചെയ്ത് അന്വേഷണം ആരംഭിക്കാൻ ആണ് DGP ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സെൽവരാജ് : അപ്പിടിയാ യാർ കേസ് deal പണ്ണപൊറത്?
ഐസക്ക് : സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിൽ നിന്നും ഏതോ ഒരു ആന്റണി അയാളും അയാളുടെ ടീമും ആണ് കേസ് കൈകാര്യം ചെയ്യുന്നത്. മേൽനോട്ടം മാത്രമാണ് എനിക്ക്. പിന്നെ ഈ പോയവന്മാരെ തിരികെ കിട്ടുമ്പോൾ പറയണ്ടേ എന്നെ വിളിച്ചിരുന്നു എന്ന് അതിനാണ് ഈ പഞ്ചായത്ത് പ്രസിഡണ്ട് മുതൽ മന്ത്രിമാർ വരെയുള്ളവർ കിടന്ന് വിളിക്കുന്നത്. എന്തിനു ഇപ്പോൾ ഈ കേസ് എല്പിച്ചിരിക്കുന്നത് പോലും CM നേരിട്ടാണ്.
സെൽവരാജ് : സാർ നീങ്ക പറഞ്ഞ ഈ ആന്റണി ഇത്രയുംനാൾ കേരളാവുക്ക് വെളിയിലെ താനാ ഡ്യൂട്ടി പന്നിട്ടിരുന്തത്? As an encounter specilalist?
ഐസക്ക് : yes അത് തന്നെയാണ് ആൾ എന്താ തനിക്കറിയോ അയാളെ?
സെൽവരാജ് : സാർ അന്ത ആൾ വന്ത് പെരിയ സൈക്കോ സാർ അവ കൂടെ ഇറുക്കിറാവങ്കെ കൂടെ സൈക്കോ സെരിയാണ പൊറുക്കി. ഇന്ത കേസിലെ അന്ത ആളെ പോസ്റ്റ് പണ്ണിറുക്ക് എങ്കിൽ അന്ത കിഡ്ണാപ്പേഴ്സ് കണ്ടിപ്പാ സാവപ്പൊറൻ എന്ന് താ.
ഐസക്ക് : അതെന്താ അങ്ങനെ?
സെൽവരാജ് : സാർ അന്ത ആൾ അസ്സൈൻ പണ്ണ എന്ത കേസിലെയുമെ യാറെയും അറസ്റ്റും പണ്ണത്തില്ല ഡയറക്റ്റാ എൻകൌണ്ടർ താ. ഇന്നും കൊഞ്ചം തെളിവാ സൊള്ളണംന്നാ അവർ ഇന്ത പോലീസിലെ ഇറുക്കിറ പ്രേഫോഷണൽ കില്ലർ താ.
ഐസക്ക് : താൻ പറയുന്നതൊക്കെ കേട്ടാൽ ഈ തട്ടിക്കൊണ്ടുപോവലിലും അതന്നേക്ഷിക്കാൻ ഇയാളെ ഇങ്ങോട്ട് അസൈൻ ചെയ്തതിലും ഒക്കെ പുറംലോകം അറിയാൻ പാടില്ലാത്ത അല്ലങ്കിൽ അറിയാൻ പാടില്ലെന്നു ആരൊക്കെയോ കരുതുന്ന എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്.
സെൽവരാജ് : കണ്ടിപ്പാ ഇറുപ്പോം.
ഐസക്ക് : സൊ അത് വെളിയിൽ അറിയാതിരിക്കാൻ ആണ് അവരെ രക്ഷിക്കുന്നതിനൊപ്പം കടത്തികൊണ്ട് പോയവരെ കൊല്ലാൻ ഇയാളെ ഇങ്ങോട്ട് വരുത്തിയിരിക്കുന്നതല്ലേ? അപ്പോൾ നമുക്കും ഇതിന്റെ പുറകെ ഒന്ന് പോയി നോക്കിയാലോ?
സെൽവരാജ് : നമുക്ക് അത് തേവയാ സാർ?
ഐസക്ക് : സെൽവാ എന്തോ വലിയ ഒരു കാര്യം തന്നെ ഈ കടത്തലിനു പിന്നിലുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു അത് പുറംലോകം അറിയണം അതിന് ആ കിഡ്ണാപ്പേഴ്സ് നമ്മുടെ കയ്യിൽ തന്നെ കിട്ടണം. ഒന്നുമില്ലേലും ഈ നാട്ടിലെ പാവപ്പെട്ടവന്റെ നികുതി പണമല്ലെടോ നമ്മുടെ ശമ്പളം അപ്പോൾ ആ പണം തരുന്ന സാധാരണ കാരന് വേണ്ടി എന്തേലും ഒക്കെ ചെയ്യണ്ടേ?
സെൽവരാജ് : ബട്ട് സാർ ഒഫീഷ്യലി നമുക്ക് എതുവും പന്നമുടിയാതെ.
ഐസക്ക് : ഒഫീഷ്യലി വേണ്ട രഹസ്യമായി മതി. എന്ത് കഷ്ടപ്പെട്ടും ഈ കേസിലെ പ്രതികളെ നമുക്ക് കണ്ടെത്തണം. എന്തോ സാദൂകരിക്കാനാവുന്ന ഒരു കാരണം അയാൾ അല്ലെങ്കിൽ അവർ ഇതൊക്കെ ചെയ്യുന്നതിന് പിന്നിലുണ്ടെന്നൊരു തോന്നൽ.
സെൽവരാജ് : നീങ്കെ മുടിവെടുത്തിറുക്ക് എന്ന് തെറിയ്ത്. അപ്രോം എന്ന പണ്ണിടുവോം ഇപ്പോൾ ഇന്ത നിമിഷത്തിലെ ഇരുന്ത് നാമ ഇന്ത കേസ് ഇൻവെസ്റ്റിഗേറ്റ് പണ്ണപോറേ
ഐസക്ക് : ഓക്കേ അപ്പോൾ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു കാണാം.
സെൽവരാജ് : ശെരി സാർ. ഞാൻ ഓഫീസ് മുന്നാടി വെയിറ്റ് ചെയ്തോളാം.
അതും പറഞ്ഞുകൊണ്ട് അയാൾക്ക് ഒരു സല്യൂട്ടും കൂടി കൊടുത്ത ശേഷം സെൽവരാജ് ആ കാബിനിൽ നിന്നും പുറത്തേക്കിറങ്ങി.
ഐസക്ക് ഇപ്പോഴും എന്തോ ചിന്തയിൽ തന്നെയായിരിക്കും.
“ഇത്രയും പിടിപാടുള്ളവരെ ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ അതും ഏത് സമയവും സുരക്ഷയ്ക്ക് അമ്പത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരിക്കുന്ന ആ വീട്ടിൽ നിന്നും കടത്തികൊണ്ട് പോയിട്ടുണ്ടേൽ അത് ചെയ്തവർ നിസാരക്കാർ ആയിരിക്കില്ല. അതുപോലെ തന്നെ പ്രൊഫഷണൽസ് ആണെന്ന് തോന്നുന്നു ഒരു ഫിംഗർ പ്രിന്റ് പോലും കിട്ടിയിട്ടില്ലലോ. കൈവിരൽ മുറിച്ചെടുത്തു ആ രക്തംകൊണ്ട് അവിടെ അങ്ങനെ എഴുതണം എങ്കിൽ അത്രയ്ക്ക് പൈശാചികമായ മനക്കട്ടി ഉള്ളവരും ആയിരിക്കണം അവർ.
അതുപോലെ തന്നെ ഒരു കാര്യം ഇതിൽ നിന്നെല്ലാം പകൽ പോലെ വ്യക്തം ഒരിക്കലും ഇത് കൊട്ടഷൻ അല്ല കാരണം ഇങ്ങനെയൊക്കെ ചെയ്യണം എങ്കിൽ അതിൽ ഒരേ ഒരു മോട്ടിവേ ഉണ്ടാവു പക അടങ്ങാത്ത പക ”
അയാളുടെ മനസ്സ് അയാളോടായി പറഞ്ഞുകൊണ്ട് ഇരുന്നു. ഇത്രയും പിടിപാടുള്ള രണ്ടുപേരെ കൊണ്ടുപോയത് ആരായിരിക്കും എന്നാലോചിച്ചുകൊണ്ട് അയാൾ ആകെ ആസ്വസ്തനായി തന്നെ ആണ് അവിടെ ഇരുന്നത്. അയാൾ ഉടനെ തന്നെ തന്റെ ഓഫീസിലെ റെക്കോർഡ്സ് റൂമിൽ വിളിച്ച ശേഷം തട്ടിക്കൊണ്ടു പോയ ആ രണ്ടുപേരുടെയും മുഴുവൻ ഹിസ്റ്ററി ഉം എടുക്കാൻ ഓർഡർ കൊടുത്തു.
************************************************
“കഴിഞ്ഞ 24 മണിക്കൂറായി എന്റെ അനിയന്മാരെ കാണാതായിട്ട് എന്നിട്ട് താനൊക്കെ ഇവിടെ എന്താടോ ചെയ്തത് 😡 അവരെ കൊണ്ടുപോയത് ആരാണെന്നെങ്കിലും തന്റെ പോലീസ് കണ്ടുപിടിച്ചോടോ മൈരേ? എന്നിട്ടിപ്പോൾ കൊണ്ടുപോയവന്മാരെ ഒലത്താൻ ആരെയോ എല്പിച്ചെന്നും പറഞ്ഞു വിളിച്ചിരിക്കുന്നു ഒരു മുഖ്യ മന്ത്രി 😡”
തന്റെ അനിയന്മാരെ കാണാതായ ദേഷ്യത്തിൽ സമാധാനിപ്പിക്കാനായി വിളിച്ച മന്ത്രിയോട് തന്റെ രോക്ഷമെല്ലാം പ്രകടിപ്പിക്കുകയായിരുന്നു മാർക്കോ എബ്രഹാം. സഹോദരന്മാരായ ജോർജ് എബ്രഹാം, ജോൺ എബ്രഹാം എന്നിവരെ കാണാതായിട്ട് ഏകദേശം 24 മണിക്കൂർ പിന്നിടുമ്പോഴും അവരെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ലാത്തതിന്റെ ടെൻഷൻ അയാളെ നല്ലതുപോലെ ബാധിച്ചിരുന്നു. കേരളത്തിലെ തന്നെ പ്രമുഖ വ്യവസായികളായ ഈ മൂന്ന് സഹോദരങ്ങാളാണ് ഇന്ന് കേരളത്തിൽ നടക്കുന്ന സകല കൊലപാതകങ്ങൾക്കും തട്ടിപ്പുകളുടെയും പിന്നിൽ എന്ന് പരസ്യമായ രഹസ്യമാണ്. പക്ഷെ ഭയം അതൊന്നുകൊണ്ടുമാത്രം ആരും ഇവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കുവാൻ തയ്യാറായിരുന്നില്ല. മാത്രവുമല്ല ഇന്ന് കേരളത്തിൽ ഏത് പാർട്ടി ജയിക്കണം തോൽക്കണം എല്ലാം ഇവരുടെ തീരുമാനം പോലെയാണ് നടക്കുന്നത്. ഇത്രയൊക്കെ പിടിപാടുണ്ടായിട്ടും സ്വന്തം കൂടെപ്പിറന്നവരെ കണ്ടെത്താൻ പോലും സാധിക്കാത്തത്തിൽ അയാൾക്ക് അതിയായ ദേഷ്യം തന്നെ തോന്നി.
അയാൾ ഫോണിലൂടെ വീണ്ടും അലറികൊണ്ടേ ഇരുന്നു.
” ദേ താൻ ഇനി ഈ മന്ത്രികസേരയിൽ ഇരിക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടേൽ അല്ല അതിൽ ഇരിക്കാൻ തനിക്ക് കഴുത്തിനു മുകളിൽ തലയുണ്ടാവണം എന്നുണ്ടേൽ എന്റെ പിള്ളേരെ എനിക്ക് കണ്ടെത്തി തന്നിരിക്കണം. അതിനു പറ്റിയ ആണ്പിള്ളേര് എന്റെ അടുത്തില്ലാഞ്ഞിട്ടല്ല അറിയാല്ലോ ഇന്നത്തെ ഈ സാഹചര്യം അതായി പോയി ”
അയാൾ ഒരു ഭീഷണിപ്പോലെ ഫോണിന് മറുതലക്കൽ ഉള്ള മന്ത്രിയോടായി പറഞ്ഞു.
” ഇല്ല മാർക്കോ ഞാൻ തനിക്ക് ഉറപ്പ് തരുന്നു ഇന്ന് ഇരുട്ടി വെളുക്കുന്നതിനു മുൻപ് തന്നെ അവരെ കണ്ടെത്തിയിരിക്കും അത് ചെയ്തത് ആരായാലും അവരുടെ തല തന്റെ കാൽകീഴിൽ എത്തിയിരിക്കും ഇത് എന്റെ ഉറപ്പാണ് ”
മാർക്കൊയുടെ ഭീഷണിയെ ഭയന്നിട്ടാവണം യാതൊരു ഉറപ്പോയുമില്ലാത്ത ഒരു വാക്ക് അയാൾ മാർക്കോയ്ക്ക് നൽകി. ഇത് നടക്കുവോ ഇല്ലയോ എന്നൊന്നും അയാൾക്ക് ആലോചിക്കാൻ അപ്പോൾ തീരെ സമയമുണ്ടായിരുന്നില്ല എന്നതാണ് സത്യം.
മന്ത്രി പറഞ്ഞതിന് മറുപടി പോലും നൽകാതെ അയാൾ ഫോൺ കട്ട് ചെയ്ത ശേഷം തനിക്ക് പുറകിലായി കൈകൾ രണ്ടും കെട്ടി മുട്ടുകുത്തി നിറുത്തിയിരിക്കുന്ന അയാളുടെ തന്നെ വീട്ടിൽ സെക്യൂരിറ്റി ആയി ജോലിചെയ്യുന്ന മൂന്നുപേർക്ക് നേരെ തിരിഞ്ഞു. അയാൾ അവരോടായി ദേഷ്യത്തോടെ തന്നെ പറയാൻ തുടങ്ങി.
മാർക്കോ : എനിക്കറിയാം ആരാ കൊണ്ടുപോയതെന്നോ എന്തിനാ കൊണ്ടുപോയതെന്നോ നിങ്ങൾക്ക് മൂന്നിനും അറിയില്ല എന്ന് പക്ഷെ ആ സമയം ഈ വീട്ടിൽ ആരേലും കയറുന്നുണ്ടോ എന്നറിയാൻ അല്ലേടാ തായോളികളെ നിന്നെയൊക്കെ ഇവിടെ നിറുത്തിയിരിക്കുന്നത് എന്നിട്ട് 😡😡😡😡
ആ മൂന്നുപേരും അയാളുടെ ഭാവം കണ്ടു കിടു കിട വിറക്കാൻ തുടങ്ങി വിറക്കുന്ന ചുണ്ടുകളോട് കൂടെ തന്നെ അതിൽ ആദ്യത്തെയാൽ പറയാൻ തുടങ്ങി.
” സാർ ഞങ്ങളെ ഒന്നും ചെയ്യരുത് 🙏 ഞങ്ങൾ പറഞ്ഞില്ലേ ചെറിയ മുതലാളിയുടെ കൂടെ ഒരു പെണ്ണ് വന്നിരുന്നു വേറെ ആരും ഇങ്ങോട്ട് വന്നതായി ഞങ്ങൾ കണ്ടില്ല അല്ല വന്നിട്ടില്ല. പ്ലീസ് ഞങ്ങൾ പറയുന്നത് വിശ്വസിക്കണം.”
അയാൾ ദയനീയമായി തന്നെ മുന്നിൽ നിൽക്കുന്ന മാർക്കോയോടായി പറഞ്ഞു.
മാർക്കോ : നിയൊക്കെ പറയുന്നതുപോലെ ഒരു പെണ്ണ് ഇവിടെ വന്നെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും എന്തായാലും ഒരു പെണ്ണിന് അവരെ രണ്ടാളെയും ഒറ്റക്ക് കൊണ്ടുപോവാൻ പറ്റില്ല അപ്പോൾ വേറെ ആരോ ഇവിടെ വന്നിട്ടുണ്ട് അത് ആരാ എന്നാണ് എനിക്കറിയേണ്ടത്..
” സാർ അങ്ങനെ ആരും വന്നതായി ഞങ്ങളാരും കണ്ടിട്ടില്ല പ്ലീസ് വിശ്വസിക്കണം 😭”
അവരിൽ രണ്ടാമനും അയാളോടായി പറഞ്ഞു.
പക്ഷെ അതിനു മറുപടിയായി മാർക്കോ ഒന്നും തന്നെ മിണ്ടിയിരുന്നില്ല ബിതല കുനിച്ചുകൊണ്ട് അയാൾക്ക് മുന്നിൽ നിന്നിരുന്ന അവർ മൂന്നുപേരും മാർകോയുടെ മുഖത്തേക്ക് തലയുയർത്തി നോക്കി ആ സമയം തന്നെ ആ കൊട്ടാര സമാനമായ വീട്ടിൽ മൂന്ന് വെടിയൊച്ചകൾ മുഴങ്ങി കേട്ടു.
തന്റെ മുന്നിലായി മരിച്ചു വീണ ആ മൂന്നുപേരുടെ ശവ ശരീരങ്ങളെ നോക്കി അയാൾ പറഞ്ഞു.
” സംരക്ഷണം ഏറ്റെടുത്തവർക്ക് അത് നേരെ ചൊവ്വേ ചെയ്യാൻ കഴിയുന്നില്ല എങ്കിൽ അവർക്ക് ജീവിക്കാനും അവകാശമില്ല അതിപ്പോൾ ആരായാലും 😡”
മാർക്കോയുടെ ആ പ്രവർത്തിയിൽ അയാൾക്ക് ചുറ്റും നിന്നിരുന്ന ജോലിക്കാർ എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും ചതിക്കും അശ്രദ്ധയ്ക്കും മാർക്കോയുടെ ശിക്ഷ മരണമായതുകൊണ്ട് അവർക്കാർക്കും അതൊരു പുതിയ അനുഭവമായി തോന്നിയില്ല എന്ന് പറയുന്നതാവും ശെരി. തങ്ങളുടെ മുന്നിലൂടെ ഭ്രാന്ത് പിടിച്ചതുപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മാർക്കോയെ അവർ എല്ലാവരും ഭയത്തോടെ നോക്കി നിന്നു. അതിൽ നിന്നും നാലുപേർ മുന്നോട്ട് വന്നശേഷം അവിടെ മരിച്ചു കിടക്കുന്ന ഓരോ ബോഡികളായി എടുത്തികൊണ്ട് പുറത്തേക്ക് പോയി. ബാക്കിയുള്ളവരോടായി മാർക്കോ പറഞ്ഞു തുടങ്ങി..
മാർക്കോ : പോലീസിനെ മാത്രം നോക്കി നിന്നതുകൊണ്ട് ഒരു ഗുണവും ഉണ്ടാവുമെന്ന് തോന്നുന്നില്ല ഇപ്പോൾ ഈ നിമിഷം മുതൽ നിങ്ങളും അന്നെഷിച്ചു തുടങ്ങണം എത്രയും പെട്ടന്ന് ഒരു പോറൽ പോലും സംഭവിക്കാതെ എന്റെ അനിയന്മാരെ എനിക്ക് കിട്ടിയിരിക്കണം.
മുന്നിൽ ആയുധധാരികളായി നിൽക്കുന്നവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരാൾ അല്പം മുന്നോട്ട് വന്നശേഷം മാർക്കോയ്ക്ക് മറുപടിയായി പറഞ്ഞു തുടങ്ങി.
” ശെരി സാർ കഴിയുന്നത്ര വേഗത്തിൽ തന്നെ ഞങ്ങൾ അവരെ കണ്ടെത്തിയിരിക്കും പിന്നെ ഇത് ചെയ്തവർ ആരായാലും ജീവനോടെ തന്നെ അവരെ ഞങ്ങൾ സാറിന്റെ അടുത്ത് എത്തിക്കും. ”
മാർക്കോ : എത്തിച്ചിരിക്കണം. 😡 പിന്നെ അറിയാമല്ലോ എന്തേലും പിഴവ് പറ്റിയാലോ എന്റെ പിള്ളേർക്ക് എന്തേലും സംഭവിച്ചാലോ ആദ്യം പോവുന്നത് നിന്റെ തലയായിരിക്കും 😡.
“ഇല്ല സാർ അങ്ങനെ ഒന്നും സംഭവിക്കില്ല. ”
അയാൾ അതും പറഞ്ഞ ശേഷം തന്റെ കൂട്ടത്തിൽ നിന്നും കുറച്ചു പേരെ കൂടേ കൂട്ടികൊണ്ട് പുറത്തേക്കിറങ്ങി വണ്ടിയുമായി പോയി. എന്തൊക്കെ ചെയ്തിട്ടും തന്റെ സഹോദരന്മാർക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് അയാളെ വല്ലാതെ പിടിച്ചുടച്ചുകൊണ്ടേ ഇരുന്നു. അയാൾ തന്റെ വിശ്വസ്ഥനും മനസാക്ഷി സൂക്ഷിപ്പുകാരനുമായ മഹി എന്ന മഹേന്ത്രനോടായി സംസാരിച്ചു തുടങ്ങി.
മാർക്കോ : മഹി ജോർജും ജോണും അവസാനം കൈകാര്യം ചെയ്ത deal ഏതായിരുന്നു?
മഹി : അത് ആ വിജയ് മെമ്മോറിയൽ ഹോസ്പിറ്റൽസും മറ്റു സ്ഥാപനങ്ങളുമില്ലേ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആയിരുന്നു.
മാർക്കോ : ഏത് ആ മാധവന്റെ?…
മഹി : അതെ അതുതന്നെയാണ്.
മാർക്കോ : ഇനി ആ ചെക്കന്റെ പ്ലാൻ വലതുമാണോ ഈ നടക്കുന്നതൊക്കെ? വിഷ്ണുവിന്റെ?
മഹി : ഒരിക്കലും അതാവാൻ സാധ്യതയില്ല സാർ കാരണം അവൻ ഇപ്പോഴും കോമയിൽ തന്നെയാണ്. പിന്നെ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ മാത്രം ധൈര്യമുള്ള ആരും അവന്റെ കൂടേ ഇല്ല.
മാർക്കോ : അവന്റെ രണ്ട് കൂട്ടുകാർ ഇല്ലായിരുന്നോ അവരോ?
മഹി : അവന്മാർ അന്ന് തന്നെ തീർന്നു ഇവൻ മാത്രേ രക്ഷപെട്ടിട്ടുള്ളു അതും കോമയിൽ തന്നെയാണ്. ഇതെന്തായാലും അവരുമായി ബന്ധമുള്ള ആരും ആണെന്ന് തോന്നുന്നില്ല.
മാർക്കോ : എന്തായാലും ഒന്നും വിട്ടുകളയണ്ട ചിലപ്പോൾ നമ്മൾ വേണ്ടന്ന് കരുതി വിട്ടുകളയുന്നവന്മാർ ആയിരിക്കും നമുക്ക് ഏറ്റവും കൂടുതൽ തലവേദന ഉണ്ടാക്കുന്നത് ഉദാഹരണം ഈ പറഞ്ഞ വിഷ്ണു തന്നെ. അല്ല അന്ന് മാധവന്റെ ഒപ്പം ഒരു പള്ളിലച്ചൻ കൂടി ഉണ്ടായിരുന്നില്ലേ അയാളുടെ ഏതേലും ആൾക്കാർ?
മഹി : അയാൾക്ക് പ്രത്യേകിച്ച് ബന്ധുക്കൾ ആരുമില്ല പിന്നെ എന്തേലും ഒക്കെ ചെയ്യാൻ കഴിയുന്നത് അവൻ ആയിരുന്നു വിഷ്ണു അവനും ഇന്ന് ഒന്നിനും പറ്റില്ല മാത്രവുമല്ല അവരാണ് ഇത് ചെയ്തത് എങ്കിൽ ആദ്യം ജയദേവനെയും ജിബിനെയും ഒക്കെ അല്ലെ പൊക്കു.
മാർക്കോ : അതും ശെരിയാണ് എന്നാലും ഒന്നും വിട്ടുകളയണ്ട. പിന്നെ നമ്മുടെ ആൾക്കാരോട് നമ്മൾ ഇതിൽ നേരിട്ട് ഇറങ്ങിയത് ആരും അറിയരുതെന്ന് പ്രത്യേകം പറയണം അറിയാമല്ലോ.
മഹി : ശെരി സാർ ഞാൻ പറഞ്ഞോളാം. പിന്നെ സാർ ആ ഇൻവെസ്റ്റിഗഷൻ ഓഫീസർ ആന്റണി നിസ്സാരക്കാരൻ അല്ല ആൾ കറപ്റ്റഡ് ആണെങ്കിലും ഏറ്റെടുക്കുന്ന ജോലി കൃത്യമായി പൂർത്തിയാക്കിയിരിക്കും.
മാർക്കോ : ഞാൻ കേട്ടിട്ടുണ്ട് പക്ഷെ എന്തോ ഇത് പോലീസിനെ കൊണ്ട് തീരുന്ന വിഷയമല്ല എന്നെനിക്ക് തോന്നുന്നു. മാത്രവുമല്ല ഇത് ചെയ്തവരും നമ്മൾ കരുതുന്നത് പോലെ നിസ്സാരക്കാർ അല്ല എന്നെന്റെ മനസ്സ് പറയുന്നു. എന്തായാലും എല്ലാം സൂക്ഷിച്ചു കൈകാര്യം ചെയ്യണം ഒരു കാരണം കൊണ്ടും ജോണിനും ജോർജിനും ഒന്നും സംഭവിക്കാൻ പാടില്ല.
മഹി : ശെരി സാർ ഞാൻ നോക്കിക്കോളാം സാർ ഒന്ന് റസ്റ്റ് എടുത്തോളൂ. ഉടനെ തന്നെ സന്തോഷം തരുന്ന വാർത്തയുമായി ഞാൻ എത്തിയിരിക്കും.
മാർക്കോ : മ്മ്മ്..
അത്രയും പറഞ്ഞ ശേഷം മഹി വണ്ടിയുമെടുത്തു തന്റെ കൂടെയും കുറച്ചാൽക്കാരെ കൂടേ കൂട്ടി പുറത്തേക്ക് പോയി. ഇരുപ്പുറക്കുന്നില്ല എങ്കിലും മാർക്കോ തന്റെ മുറിയിലേക്ക് പോയി. അവിടെ എത്തി ഒരു ഗ്ലാസ്സിലേക്ക് തന്റെ അലമാരയിൽ നിന്നും മദ്യം പകർന്ന ശേഷം അതും കുടിച്ചുകൊണ്ട് ഇരിക്കുമ്പോഴായിരുന്നു അയാളുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് അതെടുക്കാൻ ആയി പോയത്. താൻ കാത്തിരിക്കുന്നത് പോലെ അനിയന്മാരെ കുറിച്ചെന്തെങ്കിലും ഒരു വിവരം നൽകാൻ ആരേലും വിളിച്ചതാവും എന്ന് കരുതി ചെന്ന മർകസ് ഫോൺ കയ്യിലെടുത്തുകൊണ്ട് വന്ന ഫോൺ കോൾ അറ്റന്റ് ചെയ്തു. നമ്പർ കാണിക്കാതെയുള്ള ഏതോ ഒരു പ്രൈവറ്റ് നമ്പറിൽ നിന്നുള്ള വീഡിയോ കോൾ അയാളെ ഒന്ന് അതെടുക്കുന്നതിൽ നിന്നും പിന്തിരിച്ചെങ്കിലും അയാൾ അത് ആൻസർ ചെയ്തു.
ഫോൺ എടുത്ത അയാൾ അക്ഷരർദ്ധത്തിൽ ഞെട്ടി തരിച്ചു എന്ന് പറയുന്നതാവും ശെരി.
തലകീഴായി കെട്ടിയിട്ടിരിക്കുന്ന തന്റെ സഹോദരന്മാരെ ക്രൂരതയുടെ അവസാനവാക്ക് എന്ന് പറയും വിധം പ്രഹരിക്കുന്ന ദൃശ്യമായിരുന്നു അയാൾക്ക് അതിലൂടെ കാണാൻ കഴിഞ്ഞത്.
ആദ്യമൊന്ന് ഞെട്ടി തരിച്ചുപോയി എങ്കിലും തന്റെ ഇളയ സഹോദരൻ ജോണിന്റെ നിലവിളി അയാളെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഉള്ളിൽ ഉയർന്നുവന്ന ദേഷ്യം അടക്കാനാവാതെ അയാൾ അവിടെ നിന്നലറി..
മാർക്കോ : ഡാ 😡😡😡😡 ഏതവനാടാ ഇത് ചെയ്യാൻ മാത്രം ധൈര്യമുള്ളത്. എന്റെ പിള്ളേരെ വിടുന്നതാ നിനക്കൊക്കെ നല്ലതാ അല്ലങ്കിൽ നിന്നെയൊന്നും കുടുംബത്തെ പോലും ബാക്കി വെച്ചേക്കത്തില്ല ഞാൻ 😡😡😡😡😡😡
അയാൾ ഫോണിലെ ദൃശ്യത്തിൽ നിന്നും മുഖം മാറ്റാതെ അവിടെ നിന്നുകൊണ്ടാലറി. മുഴുവനായും കറുപ്പ് വസ്ത്രം ധരിച്ചുകൊണ്ട് മുഖം മൂടി ദാരികളായ ആരൊക്കെയോ ചേർന്നാണ് അവരെ മർദിക്കുന്നത് എന്നല്ലാതെ അതാരാണെന്ന് അയാൾക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അയാളുടെ ഭീഷണി കലർന്ന ശബ്ദം കേട്ടതുകൊണ്ടാവണം അടിച്ചുകൊണ്ടിരുന്നവരിൽ ഒരാൾ തന്റെ കയ്യിലിരുന്ന ഇരുമ്പ് വടികൊണ്ട് ജോണിന്റെയും ജോർജിന്റെയും മുഖത്തേക്ക് തന്നെ പലയാവർത്തി ആഞ്ഞടിച്ചുകൊണ്ടേ ഇരുന്നു.
തന്റെ കണ്മുന്നിൽ നരകയാധന അനുഭവിക്കുന്ന സ്വന്തം സഹോദരന്മാരെ രക്ഷിക്കാൻ പോലും ഇത്രയുംനാൾ താൻ ഉണ്ടാക്കിയ സമ്പത്തിനു ആൽബലത്തിനും സാധിക്കുന്നില്ലല്ലോ എന്നയാൾ മനസ്സാൽ ആലോചിച്ചുകൊണ്ടേ ഇരുന്നു. ശരീരമാസകലം രക്തം ഒഴുകുന്നതരത്തിൽ മുറിവുകളുമായി വീണ്ടും പീഡനങ്ങൾക്ക് ഇരയാവുന്ന തന്റെ അനിയന്മാരുടെ അവസ്ഥ കാണുവാൻ കഴിയാത്തത് കൊണ്ട് അയാൾ തന്റെ കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു. ശേഷം പറയാൻ തുടങ്ങി.
മാർക്കോ : നിനക്കൊക്കെ എന്താണ് വേണ്ടത് പറ? എത്ര കോടികൾ വേണമെങ്കിലും തരാം ഇനി അവരെ ഉപദ്രവിക്കരുത്.
അപേക്ഷയുടെ സ്വരത്തിൽ അയാൾ അവരോട് വീണ്ടും പറഞ്ഞു.
“ആജ്ഞാപിച്ചു മാത്രം ശീലമുള്ള നിനക്ക് അപേക്ഷിക്കാനും അറിയാം അല്ലെ മാർക്കോ 😈”
ഫോണിലൂടെ കേട്ട ആരുടെയോ ശബ്ദം ചെവിയിൽ വീണയുടനെ മാർക്കോ കണ്ണുകൾ തുറന്നു. കറുപ്പ് വസ്ത്രത്തിൽ അതെ നിറത്തിലുള്ള മാസ്കും ധരിച്ചു നിൽക്കുന്ന ആ യുവാവിന്റെ അവൻ കണ്ണെടുക്കാതെ നോക്കി. അവന്റെ കണ്ണുകളിൽ എരിയുന്ന പക മാർക്കോയിൽ ചെറുതല്ലാത്ത ഭയം ഉളവാക്കുന്നത് അവന്റെ മുഖത്ത് തന്നെ പ്രകടമായിരുന്നു. മാർക്കോയുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ആ ചെറുപ്പക്കാരനോടായി മാർക്കോ ചോദിച്ചു.
മാർക്കോ : നീ… നീ ആരാണ് നിനക്ക് എന്താണ് വേണ്ടത്? പണം ആണോ എത്രവേണം?
“ഹ…. ഹ… ഹാ… സ്വന്തം അനിയന്മാരുടെ ഈ അവസ്ഥ കണ്ടിട്ടും നിനക്ക് തോന്നുന്നുണ്ടോ മാർക്കോ ഞാൻ പണത്തിനുവേണ്ടി ആണ് ഇതൊക്കെ ചെയ്യുന്നതെന്ന് 🤣. എനിക്ക് കാണണം ആയിരുന്നു വേണ്ടപ്പെട്ടവരൊക്കെ ഇഞ്ചിഞ്ചായി അനുഭവിക്കുന്നത് കണ്ടുകൊണ്ട് നീ ഇങ്ങനെ ഒന്നും ചെയ്യാനാവാതെ നിൽക്കുന്നത് എനിക്ക് കാണണം ആയിരുന്നു 😂
പിന്നെ നീ ചോദിച്ചില്ലേ എനിക്ക് എന്താ വേണ്ടതെന്നു ജീവൻ ഒരുപാട് പേരുടെ സ്വപ്നങ്ങളും കുടുംബങ്ങളും സ്വന്തം സ്വർത്ഥതയ്ക്ക് വേണ്ടി നശിപ്പിച്ച നിന്റെയും ദേ ഇവന്മാരുടെയും ജീവൻ അത് തന്നെയാണ് എനിക്ക് വേണ്ടത് ”
മാർക്കോ : നിയൊക്കെ ആരോടാണ് കളിക്കുന്നതെന്ന് അറിയാവോടാ നിനക്കൊകെ. എന്റെ ചെക്കന്മാർക്ക് വല്ലതും സംഭവിച്ചാൽ ഒന്നിനെയും ഒന്നിനെയും ഞൻ വെറുതെ വിടത്തില്ല ഓർത്തോ 😡 മര്യാദക്ക് അവരെ വിട്ടേച്ചും എങ്ങോട്ടേക്കാണ് എന്നുവെച്ചാൽ ഓടി പൊയ്ക്കോ അതാ നിനക്കൊക്കെ നല്ലത് 😡
അല്പം ഒന്ന് ഭയപ്പെട്ടിരുന്നെങ്കിലും പണത്തിനുവേണ്ടിയല്ല ഇത് അവർ ചെയ്യുന്നതെന്ന് അറിഞ്ഞ മാർക്കോ ഭീഷണിയോട് കൂടെ തന്നെ അവരോട് അലറി.
” മാർക്കോ നീയും ഇവന്മാരും ചെയ്തതിനൊക്കെയും അനുഭവിച്ചിട്ടേ അല്ല അനുഭവിപ്പിച്ചിട്ടേ ഞാൻ പോവൂ. പിന്നെ ഞാൻ ആരാ എന്താ എന്നൊന്നും നിനക്ക് അറിയില്ല പക്ഷെ നീ ആരാ എന്താ നിന്നെക്കൊണ്ട് എന്തൊക്കെ ചെയ്യാൻ കഴിയും ഇതെല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇതിനു ഇറങ്ങി പുറപ്പെട്ടത് 😡. പിന്നെ നിനക്കുള്ള ഒരു സമ്മാനം ഞാൻ ഗേറ്റിനു വെളിയിൽ എത്തിച്ചിട്ടുണ്ട്.
അപ്പോൾ ശെരി വൈകാതെ നേരിൽ കാണാം. 😡
പിന്നെ നീ ഭയപ്പെടുത്തി രക്ഷപെടാം എന്ന് കരുതണ്ട ഒരിക്കൽ ഞാൻ നിന്നോട് എന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ട് അന്ന് നീ അത് ചെവികൊണ്ടില്ല now its my turn.
And I have no fear because AM THE DEVIL 😈”
അത്രയും പറഞ്ഞുകൊണ്ട് ഫോൺ കട്ട് ആയി. പുറത്ത് എന്തോ എത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞതുകൊണ്ട് മാർക്കോ വെളിയിലേക്ക് ഇറങ്ങി. തന്റെ ഗേറ്റിന്റെ അടുത്ത് നിൽക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്തോ ഒരു ബോക്സ് പിടിച്ചുകൊണ്ടു വരുന്നത് അയാൾ അല്പം ഭയത്തോട് കൂടേ നോക്കി നിന്നു. തന്റെ അടുത്തായി ആ ബോക്സ് കൊണ്ടുവന്നു വെച്ച ശേഷം അവരിൽ ഒരാൾ ആ ബോക്സ് ഓപ്പൺ ചെയ്യാൻ തുടങ്ങി.
അല്പം ഭയത്തോടെ മാർക്കോ അത് നോക്കി നിന്നു. ബോക്സ് തുറന്നതും അതിനകത്തെ കാഴ്ച കണ്ടതും മാർക്കോ ഞെട്ടി വിറച്ചു. തന്റെ വലംകൈ ആയിട്ട് നടക്കുന്ന കുറച്ചു മുന്നേ തനിക്കരികിൽ നിന്നും പോയ മഹിയുടെയും അയാളുടെ കൂടേ പോയ മറ്റുള്ളവരുടെയും അറുത്തെടുത്ത തലകൾ ആയിരുന്നു അതിനകത്തുണ്ടായിരുന്നത്. അത് കണ്ടുകൊണ്ട് നിൽക്കുന്ന മാർക്കോയുടെ ശരീരത്തിലൂടെ ഒരു മരവിപ്പ് കടന്നുപോവുന്നത് അയാൾ അറിഞ്ഞു.
അയാൾ അല്പം ഭയത്തോട് കൂടേ പുറകോട്ട് മാറി പക്ഷെ അതൊരിക്കലും മരിച്ചവരുടെ തലകൾ കണ്ടതുകൊണ്ട് ആയിരുന്നില്ല ആ ബോക്സിൽ ഉണ്ടായിരുന്ന സീൽ കണ്ടിട്ടായിരുന്നു.
തന്നിൽ നിറഞ്ഞുകൊണ്ടിരിക്കുന്ന ഭയത്തെ ഇരട്ടിയാക്കും വിധം ശക്തി ആ സീലിനു ഉണ്ടായിരുന്നു. വിറക്കുന്ന ചുണ്ടുകളോട് കൂടേ അയാൾ ആ പേര് പറഞ്ഞു.
“ഡാർക്ക് ഡെവിൾസ് 😈”
***********************************************
ചുറ്റും വനത്താൽ ചുറ്റപ്പെട്ട ഒരു ബംഗ്ലാവിന് ഉള്ളിൽ നിന്നും ജോണിന്റെയും ജോർജിന്റെയും നിലവിളി മുഴങ്ങി കേട്ടുകൊണ്ടിരുന്നു. ആ വനത്തിലുള്ള ജീവജാലങ്ങൾ പോലും അവരുടെ നിലവിളി കേട്ട് ഭയന്നിരുന്നു.
തലകീഴായി കെട്ടിയിട്ടിരിക്കുന്ന ജോണിന്റെയും ജോർജിന്റെയും അടുത്തേക്കായി നടന്നു വരുന്ന രണ്ടുപേരെ അവർ ഇരുവരും ഭയത്തോടെ നോക്കി. അവരുടെ ശരീരത്തിൽ നിന്നും ഇറ്റ് വീഴുന്ന രക്തം അവിടമാകെ നിറഞ്ഞു നിന്നിരുന്നു. തങ്ങളെ പകയോട് കൂടേ നോക്കികൊണ്ട് നടന്നു വരുന്ന അവരെ രണ്ടാളെയും നോക്കികൊണ്ട് ജോൺ ചോദിച്ചു.
ജോൺ : നിയൊക്കെ ആരാ എന്തിനാ ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത്?
” ജോൺ നിയൊക്കെ എന്തിനാണ് ഇത്രയും കാലം ഓരോരുത്തരെ ഉപദ്രവിച്ചുകൊണ്ട് ഇരുന്നത്? “
നടന്നുവന്നവരിൽ മുൻപ് മാർക്കോയെ ഫോണിൽ വിളിച്ച ആ ചെറുപ്പക്കാരൻ ജോണിനൊടായി ചോദിച്ചു.
ആ ചോദ്യത്തിന് മറുപടി പറയാൻ ജോണിന് കഴിഞ്ഞിരുന്നില്ല അല്ല അതിനുള്ള മറുപടി അയാൾക്ക് അറിയുമായിരുന്നില്ല.
” മറുപടിയില്ല അല്ലെ? എന്നാൽ ഞാൻ പറയാം ആർത്തി പണം സ്വത്ത് പതവി ഇതിനോടൊക്കെയുള്ള നിന്റെയൊക്കെ ആർത്തി 😡 എനിക്കും ആർത്തിയാണ് പക്ഷെ അത് പണത്തോടല്ല നിരവതി ജീവനുകൾ നശിപ്പിച്ച കുടുംബങ്ങൾ നശിപ്പിച്ച നിന്നോടൊക്കെയുള്ള നിന്റെയൊക്കെ മരണം കണ്ട് ആസ്വദിക്കാനുള്ള ആർത്തി 😡😈”
ജോൺ : ഞങ്ങളുടെ ഇച്ചായൻ നിന്നെയൊക്കെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ?
” നിന്റെയൊക്കെ ഈ ഭീഷണിയിൽ ഞാൻ വീണു പോവും എന്ന് നിനക്കൊക്കെ തോന്നുന്നുണ്ടോ ജോൺ 😈 എന്തായാലും നിന്റെ ഇച്ചായൻ ഞങ്ങളെ അങ്ങ് കൊന്ന് കളയുമെന്നല്ലേ നിയൊക്കെ പറയുന്നത് അപ്പോൾ ദേ ഇതുകൂടെ അവനോട് പറഞ്ഞു കൊടുത്തേക്ക് 😈”
അതും പറഞ്ഞുകൊണ്ട് അയാൾ അവിടെ ഇരുന്ന ഒരു ബക്കറ്റിൽ കലക്കി വെച്ചിരുന്ന മുളകുപൊടി കലക്കിയ വെള്ളം അവർ ഇരുവരുടെയും ശരീരത്തിലേക്ക് ഒഴിച്ച്.
വേദനകൊണ്ടും മുറിവിലൂടെ ഇറങ്ങുന്ന മുളകിന്റെ നീറ്റലുകൾ കൊണ്ടും കിടന്നലറുന്ന ജോണിനെയും ജോർജിനെയും നോക്കി കണ്ടുകൊണ്ട് അതാസ്വാതിച്ചുകൊണ്ട് അവർ രണ്ടുപേരും അവർക്ക് മുന്നിലായി നിന്നു.
” പ്ലീസ് ഞങ്ങളെ ഒന്നും ചെയ്യരുത് കാലുപിടിക്കാം 🙏🙏😭😭😭😭🥹”
വേദന സഹിക്കാനാവാതെ ജോണും ജോർജും അവർക്കു മുന്നിൽ നിൽക്കുന്നവരോടായി അപേക്ഷിച്ചുകൊണ്ടിരുന്നു.
” നിന്നോടൊക്കെ ഇതുപോലെ എത്രപേർ അപേക്ഷിച്ചിട്ട്ടുണ്ടാവും? ജീവനുവേണ്ടി എത്രപേർ യാചിച്ചിട്ടുണ്ടാവും അതൊക്കെ നിയൊക്കെ ചെവിക്കൊണ്ടിരുന്നു എങ്കിൽ ഇന്ന് എനിക്ക് ഇത് ചെയ്യേണ്ടി വരില്ലായിരുന്നു ”
അവരോടായി അയാൾ പറഞ്ഞു.
ജോൺ : നീ ആരാ? നിനക്കൊക്കെ ഞങ്ങളുമായി എന്താ ബന്ധം?
” ഞാൻ ആരാ എന്ന ചോദ്യം അവിടെ നിൽക്കട്ടെ നിനക്കൊക്കെ ഇവളെ ഓർമ്മയുണ്ടോ? ”
അയാൾക്കരികിൽ നിൽക്കുന്ന പെൺകുട്ടിയെ ചൂണ്ടി കാണിച്ചുകൊണ്ട് അയാൾ ചോദിച്ചു.
ജോണും ജോർജും തങ്ങളുടെ നോട്ടം അവർക്ക് മുന്നിൽ നിൽക്കുന്ന മാസ്ക് ധരിച്ച പെൺകുട്ടിയിലേക്ക് മാറ്റി.
മുഖം മറച്ചിരുന്ന മാസ്ക് അഴിച്ചു മാറ്റിയ ആ പെണ്ണിനെ കണ്ടതും അവരുടെ മുഖത്ത് ഉണ്ടായിരുന്ന ഭയം ഇരട്ടിച്ചു അവർ രണ്ടാളും ഒരുപോലെ ആ പേര് പറഞ്ഞു.
” ഐശ്വര്യ 😯”
“ആഹാ അപ്പോൾ ഓർമയുണ്ടല്ലോ രണ്ടാൾക്കും. ഇപ്പോൾ മനസ്സിലായോ നിങ്ങളെ ഇവിടെ എത്തിച്ചത് ഏത് കണക്കിൽ പെടുമെന്ന്? നിയൊക്കെ കൂടി ഇല്ലാതാക്കിയത് ഞങ്ങളുടെകുടുംബമാണ് നായിന്റമക്കളെ 😡”
മുഖം മൂടി വെച്ചിരുന്ന ആ ചെറുപ്പക്കാരൻ അവരോടായി അലറി. പക്ഷെ അപ്പോഴും അവൻ ആരാണെന്ന് അവർക്ക് ഒരു പിടിയും കിട്ടിയിരുന്നില്ല. കാരണം ആ കുടുംബത്തിൽ ആകെ ഇനി അവശേഷിക്കുന്നത് വിഷ്ണുവും ഐശ്വര്യവും മാത്രമാണ് എന്ന് അവർക്ക് ഉറപ്പായിരുന്നു.
” നിന്റെയൊക്കെ ഉള്ളിലെന്താണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലാവുന്നുണ്ട് ഞാൻ ആരാ എന്നല്ലേ ഇനിയിപ്പോൾ അത് മാത്രമായി മറച്ചുവെക്കേണ്ട ആവശ്യമില്ലല്ലോ എന്തായാലും ഞങ്ങൾ ആരാ എന്ന് നീയൊന്നും പുറത്തുപറയാൻ പോവുന്നില്ല കാരണം ഇവിടുന്ന് നിനക്കൊന്നും ജീവനോടെ പുറത്തുപോവാൻ വിധിയില്ല അത്രതന്നെ 😡”
അത്രയും പറഞ്ഞുകൊണ്ട് അയാൾ തന്റെ മുഖം മൂടിയിരുന്ന ആ മാസ്ക് മാറ്റി. പകയിൽ കത്തിയെരിയുന്ന കണ്ണുകൾ പോലെ തന്നെ അയാളുടെ മുഖഭാവം മുഴുവനും പക മാത്രമായിരുന്നു. ഭയത്തോടെ അയാളെ നോക്കുന്ന ജോണിനെയും ജോർജിനെയും നോക്കികൊണ്ട് അയാൾ പറഞ്ഞു.
” ഞാൻ ജൂഡ്, ….. ജൂഡ് ആന്റണി നിയൊക്കെ കത്തിച്ചുകളഞ്ഞ ആ പാവം ഔസപ്പ് അച്ഛനില്ലേ അദ്ദേഹം സ്വന്തം മക്കളെപ്പോലെ വളർത്തിയ രണ്ട് ആൺമക്കളിൽ ഒരാൾ. നിയൊക്കെ കൈവെച്ചത് എന്റെ കുടുംബത്തെയാണ് അവിടെ ആ ഹോസ്പിറ്റലിൽ ജീവനുവേണ്ടി കിടക്കുന്നില്ലേ അവൻ വിഷ്ണു അവൻ എന്റെ കൂടെപ്പിറപ്പാണ് നായിന്റാമക്കളെ 😡 ഒരമ്മയുടെ വയറ്റിൽ പിറക്കുന്നതിനു പകരം കാലം എനിക്കായി കരുതിവെച്ച എന്റെ കൂടപ്പിറപ്പ്. ഇനി ഒരിക്കലും അവനും ഞങ്ങളുടെ കുടുംബത്തിനും എന്തിനു നിന്റെയൊക്കെ ദുഷ്ടതക്ക് ഇരയായ ഒരു കുടുംബത്തിനും സംഭവിച്ചത് ഇനിയും മറ്റൊരാൾക്കും സംഭവിക്കാതിരിക്കാൻ ഇതെന്റെ ഗുരുതി 😡 😡😡😡😡”
അത് പറഞ്ഞു തീരുന്നതിനൊപ്പം തന്നെ ജോണിന്റെയും ജോർജിന്റെയും മൂർച്ചയെറിയ ഒരു വാളിനാൾ അറുത്തെറിയപ്പെട്ടിരുന്നു…..
Yes The devils Rivenge Starts over them 😈
സഖി എന്ന കഥയുടെ ഒരു sequel ആണ് ഈ കഥ അതുകൊണ്ട് സഖി ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുന്നത് നന്നായിരിക്കും 😌
By the by
Welcome to Satan’s 😈 യൂണിവേഴ്സ് ഓഫ് ലവ് 😈
(ലവ് എന്ന് പറയുമ്പോൾ പ്രണയം മാത്രമല്ല കേട്ടോ സഹോദര സ്നേഹവും സുഹൃത്ത് ബന്ധവുമെല്ലാം ഉൾപ്പെടും 😌)
Responses (0 )