വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 5
World Famous Haters Part 5 | Author : Fang leng
[ Previous Part ] [www.kambistories.com ]
ഇത്തരം ചിന്തകളുമായി ആദി പതിയെ കണ്ണുകൾ അടച്ചു
കുറച്ചു സമയത്തിനു ശേഷം
“കോപ്പ് ഉറക്കവും വരുന്നില്ലല്ലൊ ”
ആദി പതിയെ തന്റെ ഫോൺ കയ്യിലേക്കെടുത്തു
“എന്തായാലും വിളിക്കാം അവളുടെ പ്രതികരണം എന്താണെന്ന് അറിയാലോ നാളെ കോളേജിൽ വന്ന് അവൾ എന്തെങ്കിലും വിളിച്ചു കൂവിയാൽ ഞാൻ ആകെ നാറും കാര്യം ഇപ്പൊൾ തന്നെ പറഞ്ഞു തീർക്കുന്നതാണ് നല്ലത് ”
ആദി പതിയെ ഫോണിൽ രൂപയുടെ നമ്പർ തപ്പി
“ഇതാണെന്നാ തോന്നുന്നത് സേവ് ചെയ്തേക്കാം ”
“മൊട്ടച്ചി ”
ആദി രൂപയുടെ നമ്പർ ഫോണിൽ സേവ് ചെയ്തു ശേഷം പതിയെ കാൾ ചെയ്തു
“റിങ് ചെയ്യുന്നുണ്ടല്ലൊ ഇവൾ എന്താ എടുക്കാത്തെ ”
… “ഹലോ ” പെട്ടന്നാണ് രൂപ കാൾ അറ്റന്റ് ചെയ്തത്
“(ദൈവമേ എടുത്ത് ) ഹലോ.. ഇത് ഞാനാ ആദിത്യൻ
രൂപ : മനസ്സിലായി എന്താ
രൂപ കുറച്ചു കടുത്ത ശബ്‍ദത്തിൽ അവനോടായി ചോദിച്ചു
ആദി : (കലിപ്പിലാണല്ലൊ ) രൂപേ ഉറങ്ങിയായിരുന്നോ
രൂപ : ടാ നമ്പർ ഇടാതെ എന്തിനാ വിളിച്ചതെന്ന് പറ അവൻ ഉറക്കാൻ വന്നേക്കുന്നു
ആദി :(കോപ്പ് വിളിക്കണ്ടായിരുന്നു ) നീ എന്തിനാടി എപ്പോഴും ഇങ്ങനെ കടിച്ചു കീറാൻ നിക്കുന്നെ
രൂപ : ഞാൻ ഇങ്ങനെയാ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറ ഇല്ലെങ്കിൽ വെച്ചിട്ട് പോ
ആദി : ടീ കോപ്പേ അല്പം താഴ്ന്നു തരുന്നു എന്ന് കരുതി തലയിൽ കയറി നിരങ്ങരുത് നിന്നെ പോലെ ഇത്രയും വൃത്തികെട്ട സ്വഭാവം ഉള്ള ഒരുത്തിയെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല
രൂപ : വെച്ചിട്ട് പോടാ നിന്റെ സ്വഭാവം എന്താണെന്നു എനിക്കിന്ന് ശെരിക്ക് പിടികിട്ടിയതാ അതുകൊണ്ട് മോൻ സ്വഭാവത്തെ പറ്റി കൂടുതൽ ഉണ്ടാക്കണ്ട
ആദി : നിർത്തടി പുല്ലേ നിന്റെ പറച്ചില് കേട്ടാൽ തോന്നുമല്ലോ ഞാൻ എന്തോ വേണം എന്നു വെച്ച് ചെയ്തതാണെന്ന് അത്രക്ക് ദാരിദ്രമൊന്നും എനിക്കില്ല അറിയാതെ പറ്റിയതാണെങ്കിലും നിന്നോട് സോറി പറയാം എന്ന് കരുതിയാ ഞാൻ വിളിച്ചത് ഇനി യില്ല
രൂപ : നീ കൂടുതൽ ന്യായീകരിച്ച് കഷ്ടപ്പെടണ്ട നിന്റെ വർഗത്തിൽ പെട്ട എല്ലായെണ്ണവും ഇങ്ങനെ തന്നെയാ അവസരം കിട്ടിയാൽ നീയൊക്കെ എന്തും ചെയ്യും
ആദി : എല്ലാം എന്റെ തെറ്റാടി പുല്ലേ നിന്റെ സ്വഭാവം ഇതാണെന്ന് അറിഞ്ഞിട്ടും ഞാൻ നിന്നെ വിളിച്ചില്ലേ അതാ ഞാൻ ചെയ്ത തെറ്റ് ഇനി മേലാൽ എന്നോട് സംസാരിക്കാനോ മിണ്ടാനോ നീ വന്ന് പോകരുത്
രൂപ :അതിനാര് വരുന്നു നീ…
ഇത് കേട്ട ആദി വേഗം ഫോൺ കട്ട് ചെയ്തു
“പോലയാടി മോള് അവൾ ആരാന്നാ അവളുടെ വിചാരം എനിക്ക് ഇത് തന്നെ കിട്ടണം സോറി ഊമ്പാൻ പോയതല്ലേ ഇത് തന്നെ കിട്ടണം ”
“എന്താ ആദി അവിടെ ”
പെട്ടെന്നാണ് അമ്മ അവനോട് വിളിച്ചു ചോദിച്ചത്
ആദി :ഒന്നുമില്ല 😡
ഇത്രയും പറഞ്ഞു ആദി തന്റെ ദേഷ്യം കടിച്ചമർത്തി ബെഡിൽ കിടന്നു
പിറ്റേന്നു രാവിലെ
അമ്മ : കൊള്ളാടാ ആദി നല്ല ചുള്ളനായിട്ടുണ്ട്
ആദി :ഒരുപാട് വർക്ക് ഉള്ളതാ അതിനിടയിൽതന്നെ അവമ്മാർക്ക് ഫ്രഷേഴ്‌സ് ഉണ്ടാക്കിയാലെ പറ്റുള്ളു കയ്യിലാണെങ്കിൽ പൈസയും കുറവാ
അമ്മ :ഓരോന്ന് പറഞ്ഞോണ്ട് നിൽക്കാതെ പോയിട്ട് വാടാ ഇതൊക്കെ ജീവിതത്തിൽ ഒരിക്കലേ ഉണ്ടാകും
ആദി : ശെരി ദാ പോകുവാ
അമ്മ :ടാ നീ ബസിലാണോ പോകുന്നെ
ആദി :ബസിലോ അതും ഈ മുണ്ടും ഷർട്ടും ഇട്ടോണ്ട് നന്നായിരിക്കും ഞാൻ അരുണിനോട് ബൈക്ക് ചോദിച്ചിറ്റുണ്ട്
അമ്മ : എന്നാൽ ശെരി നീ ഇറങ്ങിക്കൊ
ആദി :ശെരിയമ്മേ അമ്മാവൻ വന്നാൽ ഞാൻ നാളെ കടയിലോട്ട് ഇറങ്ങാം എന്ന് പറഞ്ഞേക്ക്
ഇത്രയും പറഞ്ഞു ആദി വീടിനു പുറത്തേക്കു നടന്നു
കുറച്ചു സമയത്തിനു ശേഷം കോളേജിനു മുന്നിൽ
ഗീതു : അപ്പോൾ ഇന്നലെ ഇത്രയും പുകിലുകൾ ഉണ്ടായോ
രൂപ : ഉം ഇതിങ്ങനെപോയാൽ എന്ത് ചെയ്യുമെന്നാ ഞാൻ ആലോചിക്കുന്നത്
ഗീതു : ഒന്നും ആലോചിക്കാൻ ഇല്ല നമുക്ക് പരാതി കൊടുക്കാം ഇതിങ്ങനെ വിട്ടാൽ പറ്റില്ല
രൂപ : നീ നടക്കുന്ന കാര്യം വല്ലതും പറ ഗീതു
ഗീതു : എന്താ നടക്കാത്തത് നീ ഒന്ന് മുൻകൈയെടുത്താൽ എല്ലാം നടക്കും
രൂപ : എനിക്ക് കുറച്ച് നാൾ കൂടി ഇങ്ങനെ പിടിച്ചു നിന്നെ പറ്റു അതിനിടക്ക് ഒരു പ്രശ്നം വേണ്ട എന്നു വെച്ചിട്ടാ ഞാൻ എല്ലാം കണ്ടില്ല എന്ന് നടിക്കുന്നത്
ഗീതു : ടീ പക്ഷെ..
രൂപ : നീ അതൊക്കെ വിട്ടെ എന്നിട്ട് എനിക്കി സാരി എങ്ങനെയുണ്ടെന്ന് പറ
ഗീതു :ഞാൻ ഒരു നൂറു വട്ടം പറഞ്ഞല്ലൊ നിനക്കിത് നന്നായി ചേരുന്നുണ്ട്
രൂപ : സത്യമാണോടി
ഗീതു :ഇവളെ കൊണ്ട്
രൂപ :എനിക്കെന്തോ ഇത് ഇട്ടുകൊണ്ട് ക്ലാസ്സിൽ കയറാൻ ഒരു ചമ്മൽ പോലെ
ഗീതു : ഒരു ചമ്മലും വേണ്ട ഇപ്പോൾ നിന്നെ കണ്ടാൽ ആരായാലും ഒന്ന് വീണു പോകും എന്തിന് ആ ആദിത്യൻ പോലും വീണുപോകും
രൂപ :ടീ വേണ്ട കേട്ടാ കൂടുതൽ ഓവർ ആകണ്ട എന്ത് പറഞ്ഞാലും അവളുടെ ഒരു ആദിത്യൻ
ഗീതു : അതിന് നീയല്ലേ നാഴികയ്ക്ക് നാല്പതു വട്ടം അവന്റെ പേര് പറഞ്ഞുകൊണ്ടിരിക്കുന്നത് ഇപ്പോൾ കുറ്റം എനിക്കായോ അല്ല ഇന്ന് അവനെ പറ്റി ഒന്നും പറഞ്ഞില്ല
രൂപ : എന്ത് പറയാൻ ഇന്നലെ അവനുമായി വീണ്ടും ഉടക്കി
ഗീതു : ഹോ അത് പുതിയ കാര്യമൊന്നുമല്ലല്ലൊ
രൂപ : ഇത് അങ്ങനെയല്ല ഇന്നലെ രാത്രി അവൻ എന്നെ വിളിച്ചിരുന്നു
ഗീതു : രാത്രിയോ എടീ ഭയങ്കരീ എന്നിട്ട്
രൂപ : എന്നിട്ടെന്താകാൻ ഞാൻ ആകെ കലിപ്പിൽ നിൽക്കുവായിരുന്നു എല്ലാ ദേഷ്യവും കൂടി ഞാൻ അവനിൽ തീർത്തു
ഗീതു : നിനക്കിത് എന്തിന്റെ കേടാ രൂപേ അവൻ എന്ത് ചെയ്തിട്ടാ
രൂപ : ആ സമയത്ത് അവനോട് എന്നെ വിളിക്കാൻ ആരെങ്കിലും പറഞ്ഞോ
ഗീതു : അല്ലെങ്കിലും എല്ലാം ചെയ്തിട്ട് ന്യായീകരിക്കാൻ നിനക്ക് നല്ല മിടുക്കാ നീ അവനെ എന്തൊക്കെ പറഞ്ഞു
രൂപ : ഞാൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു ഇപ്പോൾ ആലോചിച്ചപ്പോൾ അത് വേണ്ടായിരുന്നെന്ന് തോന്നുന്നു
ഗീതു : നിനക്ക് അങ്ങനെ തോന്നിയത് തന്നെ വലിയ കാര്യം എന്തയാലും നീ അവനോട് ഒരു സോറി പറഞ്ഞേക്ക്
രൂപ :സോറിയോ അതും ഞാൻ
ഗീതു : എന്താ നിന്റെ വായിന്നു സോറി എന്ന വാക്ക് വരില്ലെ
രൂപ : ശെരി പറയാം പോരെ
ഗീതു : എനിക്ക് വേണ്ടി ഇവിടെ ആരും ഒന്നും പറയണ്ട
രൂപ : നിനക്ക് വേണ്ടിയൊന്നുമല്ല എനിക്ക് തോന്നിയിട്ട് തന്നെയാ പറയാൻ പോകുന്നത് നീ വന്നേ സമയം ഒരുപാടായി
ഇത്രയും പറഞ്ഞു അവർ കോളേജിനുള്ളിലേക്ക് കയറി
പെട്ടെന്നാണ് പാർക്കിങ്ങ് ഏരിയയിൽ ബൈക്ക് വെച്ച് മുന്നോട്ട് നടക്കുന്ന ആദിയെ ഗീതു കണ്ടത്
ഗീതു :ടീ ആദിത്യൻ ഇന്ന് ബൈക്കിലാണല്ലൊ
രൂപ : അവൻ വന്നോ എവിടെ
“ദോ പോകുന്നു ”
ഗീതു മുന്നോട്ടു കൈ ചൂണ്ടികൊണ്ട് പറഞ്ഞു
രൂപ :ആദി… ആദി..
രൂപ ആദിയെ പുറകിൽ നിന്ന് വിളിച്ചു ശബ്ദം കേട്ട ആദി പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കി
“കോപ്പ് വന്ന് കയറിയപ്പോൾ തന്നെ ഈ മൈരാണല്ലൊ കണി ”
ഇത്രയും പറഞ്ഞു കൊണ്ട് ആദി വെട്ടി തിരിഞ്ഞു നടന്നു
ഗീതു : അവൻ മൈൻഡ് പോലും ചെയ്തില്ലല്ലൊ അപ്പോൾ ഇന്നലെ നീ അത്രത്തോളം അവനെ പറഞ്ഞു അല്ലേ
രൂപ : ഗീതു ഞാൻ അവന്റെ അടുത്തേക്ക് പോകുവാണെ
ഇത്രയും പറഞ്ഞു രൂപ മുന്നോട്ട് ഓടി
ഗീതു :ടീ നിക്ക്..
“ആദി…”
രൂപ വീണ്ടും മുന്നോട്ട് ഓടി
ആദി : പോലയാടിമോൾ ഇതെന്തിനുള്ള പുറപ്പാടാ
ഇത്രയും പറഞ്ഞു ആദി കൂടുതൽ വേഗത്തിൽ മുന്നോട്ട് നടക്കുവാൻ തുടങ്ങി ശേഷം കെമിസ്ട്രി ഡിപ്പാർട്ട് മെന്റിലേക്ക് എത്തിയ ആദി വേഗം തന്നെ സ്റ്റേയേഴ്സ് ഓടി കയറുവാൻ തുടങ്ങി
പിന്നാലെ എത്തിയ രൂപയും അവനു പിന്നാലെ മുകളിലേക്ക് ഓടി കയറാൻ തുടങ്ങി
“ടാ നിക്ക് ”
രൂപ പെട്ടെന്ന് തന്നെ ആദിയുടെ ഷർട്ടിനു പുറകിൽ പിടുത്തമിടാനായി ശ്രമിച്ചു എന്നാൽ പെട്ടെന്ന് അവളുടെ കാലു തെറ്റി അവൾ പതിയെ സ്റ്റെയറിൽ നിന്ന് താഴേക്കു വീഴാൻ ഒരുങ്ങി പെട്ടെന്നാണ് ആദി അവളുടെ കയ്യിൽ പിടുത്തമിട്ടത് ശേഷം അവൻ അവളെ വലിച്ചു തന്നിലേക്ക് അടുപ്പിച്ചു
ആദി : നിനക്കെന്താടി പ്രാന്തുണ്ടോ, ഈ സാരിയും ചുറ്റികൊണ്ടാണോടി ഓടുന്നെ ഇപ്പോൾ വീണു ചത്തേനെ
പെട്ടെന്നുണ്ടായ നെട്ടലിൽ നിന്ന് രൂപ വേഗം തന്നെ മുക്തയായി
രൂപ : താങ്ക്സ്
ആദി : അവളുടെ ഒരു താങ്ക്സ് നിന്നെ കണ്ട അന്ന് മുതൽ എനിക്ക് ശനി ദശയാ ധന നഷ്ടം മാനഹാനി അങ്ങനെ എല്ലാമായി നീയെങ്ങാൻ ഇവിടെ നിന്ന് വീണ് ചത്താൽ അതും എന്റെ തയിലാകും അതുകൊണ്ട് മാത്രം പിടിച്ചു കയറ്റിയതാ അല്ലാതെ നിന്നോടുള്ള സ്‌നേഹം കൊണ്ട് ചെയ്തതല്ല പിന്നെ ഈ താക്സ് പറഞ്ഞ നീ തന്നെ അവസരം വരുമ്പോൾ ഞാൻ നിന്നെ കയറി പിടിച്ചു എന്ന് പറയും അതും എനിക്ക് നന്നായി അറിയാം
രൂപ :മതി ..ഞാൻ സോറി പറയാൻ വന്നതാ
ആദി : സോറിയോ
രൂപ :അതെ ഇന്നലെ പറഞ്ഞതിനൊക്കെ സോറി
ആദി : കൊണ്ട് പോയി പുഴുങ്ങി തിന്നടി നിന്റെ സോറി നിന്റെ പുളിച്ച നാവ് കൊണ്ട് നീ എന്നെ എന്തൊക്കെയാടി പറഞ്ഞത് എന്നിട്ട് സോറി പോലും
രൂപ :അത് പിന്നെ
ആദി : മിണ്ടരുത് ഞാൻ ഇന്നലെ പറഞ്ഞത് ഓർമ്മയുണ്ടൊ നീ ഇനി എന്നോട് മിണ്ടരുത് സംസാരിക്കാൻ വരരുത്
രൂപ : അത് രണ്ടും ഒന്ന് തന്നെയല്ലേ
ആദി : ഓഹ് കോമഡി അതിന് മാത്രം ഒരു കുറവുമില്ല ദാ ഇപ്പോൾ പറഞ്ഞെക്കുവാ നമ്മൾ തമ്മിൽ ഇനി ഒരിടപാടുമില്ല ഇനി എന്റെ പുറകേ വരരുത്
ഇത്രയും പറഞ്ഞ ശേഷം ആദി വീണ്ടും മുന്നോട്ട് നടന്നു
അല്പസമയത്തിനുള്ളിൽ ആദി ക്ലാസ്സിനു മുൻപിൽ
അജാസ് : ആദി എന്തടാ താമസിച്ചെ
ആദി : വഴിയിൽ വെച്ച് ഒരു പേ പട്ടി ശല്യം ചെയ്യാൻ വന്നു അതാ വൈകിയത്
അജാസ് : പേ പട്ടിയോ നിനക്കെന്താടാ
ആദി : നീ അതൊക്കെ വിട് പരുപാടി തുടങ്ങിയോ
അജാസ് : ഇല്ലടാ പ്രോഗ്രാം സീനിയേഴ്സിന്റെ ക്ലാസ്സിലാ അവർ എന്തൊക്കെയോ ഒരുക്കികൊണ്ടിരിക്കുവാ നമ്മളോട് ക്ലാസ്സിൽ തന്നെ ഇരിക്കാൻ പറഞ്ഞു സമയമാകുമ്പോൾ അവർ വന്ന് വിളിച്ചോളും
ആദി : എന്നാൽ ശെരി വാ ക്ലാസ്സിൽ കയറാം
ഇത്രയും പറഞ്ഞു അവർ പതിയെ ക്ലാസ്സിലേക്ക് കയറി അപ്പോഴാണ് ക്ലാസ്സിനുള്ളിൽ കൂട്ടുകാരുമായി സംസാരിച്ചു കൊണ്ട് നിൽക്കുന്ന സാന്ദ്രയെ ആദി കണ്ടത് അവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു
അജാസ് : നീ എന്തടാ സ്വപ്നം കാണുവാണോ
അജാസ് ആദിയോടായി ചോദിച്ചു
ആദി : ടാ സാന്ദ്രക്ക് സാരി നന്നായി ചേരുന്നുണ്ട് അല്ലേ
അജാസ് : ശെരിയാ രാവിലെ മുതൽ എല്ലായെണ്ണവും അവളുടെ പിറകെയാ
ആദി : അജാസേ നീ ബെഞ്ചിലേക്ക് പൊക്കൊ ഞാൻ അവളോട് ഒന്ന് സംസാരിച്ചിട്ട് വരാം
അജാസ് : എന്നാൽ ഞാൻ കൂടി വരാം
ആദി : ടാ പ്ലീസ് അഞ്ചു മിനിറ്റ്
അജാസ് : ശെരി പോയി എന്താന്ന് വെച്ചാൽ പറ പിന്നെ അവള് വളയും എന്നൊന്നും കരുതണ്ട
ആദി : ശെരി അതൊക്കെ ഞാൻ നോക്കികൊള്ളാം
ഇത്രയും പറഞ്ഞു ആദി സാന്ദ്രയുടെ അടുത്തേക്ക് ചെന്നു
ആദി : ഹായ് സാന്ദ്ര
സാന്ദ്ര : ഹായ് ആദി ഓഹ് സോറി അങ്ങനെ വിളിക്കാമോ
ആദി :അതിനെന്താ സാന്ദ്ര അങ്ങവിളിച്ചോ ☺️
സാന്ദ്ര : ആദിയുടെ ഡ്രസ്സ് നന്നായിട്ടുണ്ട് കേട്ടോ
ആദി : ഓഹ് താക്സ് പിന്നെ തനിക്ക് ഈ സാരീ നന്നായി ചേരുന്നുണ്ട്
സാന്ദ്ര :അപ്പോൾ വേറേ ഒന്നും ചേരില്ല എന്നാണോ
ആദി :ഹേയ് അങ്ങനെയല്ല തനിക്ക് എല്ലാം ചേരും പക്ഷെ ഈ സാരി കുറച്ചു കൂടി നന്നായിട്ടുണ്ട്
സാന്ദ്ര : പൊക്കി പൊക്കി എന്റെ തല സീലിങ്ങിൽ മുട്ടിക്കോ
ആദി : ഞാൻ പൊക്കി പറഞ്ഞതല്ല ശെരിക്കും തനിക്കിത് നന്നായി ചേരുന്നുണ്ട്
സാന്ദ്ര : താക്സ് ആദി, ഇതിട്ടപ്പോൾ നന്നാവുമോന്ന് പേടിയുണ്ടായിരുന്നു പക്ഷെ താൻ കൊള്ളാം എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി പേടിക്കാനില്ല
സാന്ദ്ര ചിരിച്ചു കൊണ്ട് പറഞ്ഞു ഇത് കേട്ട ആദിയും പതിയെ ചിരിച്ചു പെട്ടെന്നാണ് ക്ലാസ്സിലേക്ക് രൂപയും ഗീതുവും എത്തിയത് എന്നാൽ ആദി അവരെ കണ്ട ഭാവം നടിച്ചില്ല ആദിയെ ശ്രദ്ധിച്ചുകൊണ്ട് രൂപ തന്റെ സീറ്റിലേക്ക് ചെന്നിരുന്നു
ആദിയും സാന്ദ്രയും തമ്മിലുള്ള സംസാരം കുറച്ചു കൂടി നീണ്ടു നിന്നു ശേഷം ഇരുവരും തങ്ങളുടെ സീറ്റിലേക്ക് പോയി
അജാസ് :സംസാരിച്ചു കഴിഞ്ഞോ
ആദി : ഉം കഴിഞ്ഞു
അജാസ് : എന്നിട്ടവൾ വളഞ്ഞോ
ആദി :നീ ഒന്ന് പോയേ അജാസേ അത് ഒരു ഫ്രണ്ട്‌ലി ടോക്ക് ആയിരുന്നു
അജാസ് : ഉം വിശ്വാസിച്ചു.. ടാ പിന്നെ നീ രൂപയെ കണ്ടായിരുന്നോ സാരി അവൾക്ക് നന്നായി ചേരുന്നുണ്ട് സാന്ദ്രയുടെ അത്രയും വന്നില്ലെങ്കിലും കൊള്ളാം
ആദി : മൈര് നിനക്ക് വേറേ ഒന്നും പറയാൻ ഇല്ലേ അവളെ പറ്റി ഇനി എന്നോട് മിണ്ടിപോകരുത് ആ പേര് കേൾക്കുന്നതേ എനിക്ക് കലിയാ നീ വേറേ വല്ലതും പറ
അജാസ് : എന്താടാ വീണ്ടും ഉടക്കിയോ
ആദി : നീ അത് വിട്
അജാസ് :ഇല്ല എന്തോ പ്രശ്നം ഉണ്ട് എന്തയാലും എന്നോട് പറ
ആദി : ഒന്നുമില്ലടാ
അജാസ് : നീ എന്നെ കൂട്ടുകാരനായി കാണുന്നുണ്ടെങ്കിൽ പറ
ആദി നടന്നതെല്ലാം അജാസിനോട് പറയാൻ തുടങ്ങി
അജാസ് : ടാ നീ അവളെ ജാക്കി വെച്ചോ 😮
ആദി :ടാ കോപ്പേ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞില്ലെ
അജാസ് :അത് മാത്രമാണോ ഉണ്ടായത്
ആദി :അറിയാതെ വയറിലും ഒന്ന് പിടിച്ചു പോയി
അജാസ് :🤯
ആദി : അതിനൊക്കെ സോറി പറയാൻ വേണ്ടി രാത്രി ഞാൻ അവളെ വിളിച്ചു അതിനാ താടക എന്നെ ഇനി പറയാൻ ബാക്കി ഒന്നുമില്ല എന്നിട്ട് രാവിലെ സോറിയും മൂഞ്ചിക്കൊണ്ട് വന്നേക്കുന്നു ഞാൻ നല്ലത് കൊടുത്തിറ്റുണ്ട്
അജാസ് : എന്തൊരു ദുഷ്ടനാടാ ആദി നീ
ആദി : ദുഷ്ടനൊ നിനക്കെന്തിന്റെ കേടാടാ
അജാസ് : ദുഷ്ടൻ അല്ലാതെ പിന്നെ നീ ആരാ ഒരു പെൺകുട്ടിയോട് അങ്ങനെയൊക്കെ ചെയ്താൽ അവൾ പിന്നെ എങ്ങനെ പ്രതികരിക്കണം അവൾ പല്ലടിച്ച് താഴെ ഇടാത്തത് ഭാഗ്യം
ആദി : ഞാൻ അതിന് മനഃപൂർവ്വമാണോ അത് ചെയ്തത്
അജാസ് :അത് അവൾക്കറിയില്ലല്ലൊ നീ കാൾ ചെയ്തപ്പോൾ നീ അവളെ വളക്കാൻ വേണ്ടി വിളിക്കുന്നതാണെന്ന് അവൾ കരുതി കാണും അതായിരിക്കും നിന്നോട് ദേഷ്യത്തിൽ പെരുമാറിയത് പിന്നീട് ആലോചിച്ചപ്പോൾ നീ നിരപരാധിയാണെന്ന് അവൾക്ക് മനസ്സിലായി കാണും അത് കൊണ്ടായിരിക്കും സോറി പറയൻ വന്നത് എന്നിട്ട് നീ എന്താ ചെയ്തത്
ആദി : നീ ഒന്ന് പോയെ നീ ആരാ അവളുടെ വക്കീലോ വാ അടക്കി ഇരുന്നോ അവളോട് ഒരു സെന്റിമെൻസും വേണ്ട
അജാസ് : വേണ്ടെങ്കിൽ വേണ്ട അവളുടെ മുഖം കണ്ടാൽ അറിയാം നല്ല വിഷമമുണ്ട് നീ അവളെ ഒരുപാട് ചീത്ത പറഞ്ഞല്ലെ
ആദി : വല്ലാതെ വിഷമം തോന്നുന്നെങ്കിൽ നീ അവളെ അങ്ങ് കെട്ടിക്കൊ
അജാസ് : കെട്ടിയാൽ ഇപ്പോൾ എന്താ കുഴപ്പം ഞാൻ വേണമെങ്കിൽ കെട്ടും
ആദി :നീ കെട്ടുകയോ കളയുകയോ എന്ത് വേണമെങ്കിലും ചെയ്തോ പക്ഷെ എന്നോട് അവളെ പറ്റി ഇനി ഒന്നും മിണ്ടരുത്
അജാസ് : ഓഹ് ഉത്തവ്
ഇതേ സമയം രൂപ
“അവനോട് മിണ്ടരുത് പോലും അതിന് ഇനി ആര് അവനോട് മിണ്ടാൻ പോകുന്നു കോഴി കാട്ട് കോഴി ഒലിപ്പിച്ചോണ്ട് നിക്കുന്നു 😡”
ഗീതു : എന്താടി ഇരുന്നു പിറുപിറുക്കുന്നെ സോറി പറയാൻ പോയിട്ട് എന്തായി
രൂപ : എന്താകാൻ അവന്റെ വായിലിരിക്കുന്നത് മൊത്തം ഞാൻ കേട്ടു ഞാൻ ഒരു തെറ്റ് ചെയ്തു പോയി അതുകൊണ്ട് മാത്രമാ ഒന്നുമിണ്ടാതെ എല്ലാം കേട്ടത് ഇനിയെങ്ങാനും അവൻ എന്റെ മെക്കിട്ട് കേറാൻ വന്നാൽ..
ഗീതു : റിലാക്സ് രൂപേ നീ എന്തിനാ ടെൻഷൻ ആകുന്നെ
രൂപ : ആര് ടെൻഷൻ ആയി പിന്നെ ഗീതു ഇനി എനിക്ക് ആ തെണ്ടിയുമായി ഒരിടപാടും ഇല്ല ഇനി അവന്റെ മുഖത്ത് പോലും ഞാൻ നോക്കില്ല
ഗീതു : ഇനി നോക്കിയിട്ടും കാര്യമില്ല ആ സാന്ദ്ര അവനെ കറക്കി എടുക്കുമെന്നാ തോന്നുന്നെ അവരുടെ കളിയും ചിരിയും കണ്ടാൽ അറിയാം അവര് സെറ്റാകും നിനക്ക് ഭാഗ്യമില്ലെടി
രൂപ : നിനക്കെന്താടി ആ കോഴിയെ കിട്ടില്ലെങ്കിൽ എനിക്കെന്താ അവനെ കണ്ടാലും മതി ചെറ്റ പിന്നെ ഇനി നീയും അവനോട് മിണ്ടാൻ പോകരുത്
ഗീതു : ഞാൻ മിണ്ടിയാൽ എന്താ നിങ്ങൾ തമ്മിൽ അല്ലേ പ്രശ്നം
രൂപ : മിണ്ടണ്ട അത്ര തന്നെ മിണ്ടിയാൽ പിന്നെ എന്നോട് മിണ്ടാൻ വന്നേക്കരുത്
ഗീതു : ശെരി ഇനി ഇതിന്റെ പേരിൽ എന്നോട് വഴക്കിടണ്ട പക്ഷെ നീയും അവനും ഒരു ടീം അല്ലേ മിണ്ടിയില്ലേങ്കിൽ പിന്നെങ്ങനെ വർക്ക് ചെയ്യും
രൂപ : ടീം കോപ്പാണ് ഞാൻ മിസ്സിനോട് ടീം ചേഞ്ച് ചെയ്യാൻ പറയും പറ്റില്ലെങ്കിൽ പിന്നെ ഞാൻ ലാബിൽ കയറില്ല
ഗീതു : ടീ വെറുതെ പൊട്ടത്തരം പറയല്ലേ
രൂപ :ഇത് പൊട്ടത്തരം ഒന്നുമല്ല രണ്ട് മൂന്ന് ക്ലാസ്സ് കയറാതെ വരുമ്പോൾ അവർ തന്നെ ടീം മാറ്റിതന്നു കൊള്ളും
പെട്ടെന്നാണ് ക്ലാസ്സിലേക്ക് വിഷ്ണുവും ആരതിയും എത്തിയത്
ആരതി : നിങ്ങൾക്ക് ഇങ്ങനെ കാര്യം പറഞ്ഞോണ്ട് ഇരുന്നാൽ മതിയോ നമുക്ക് പരുപാടി തുടങ്ങണ്ടെ
ആരതി ജൂനിയേഴ്സിനോടായി ചോദിച്ചു
അപ്പോഴാണ് വിഷ്ണു രൂപയെ ശ്രദ്ധിച്ചത്
വിഷ്ണു : എന്താടോ താൻ വരാൻ വൈകിയോ
രൂപ : ബ്ലോക്ക് ആയിരുന്നു
ഇത് കേട്ട വിഷ്ണു പതിയെ ബാക്ക് ബെഞ്ചിലിരിക്കുന്ന ആദിയെ നോക്കി
വിഷ്ണു : എന്നാൽ ശെരി ആരു നീ എല്ലാവരെയും കൂട്ടി ക്ലാസ്സിലേക്ക് പൊക്കൊ
ഇത് കേട്ട കുട്ടികൾ എല്ലാംബെഞ്ചിൽ നിന്ന് പതിയെ എഴുനേറ്റു
വിഷ്ണു : രൂപേ താൻ ഇവിടെ നിക്ക് ആദിത്യാ നീയും
പുറത്തേക്കു പോകാൻ ഒരുങ്ങിയ ആദിയോടും രൂപയോടുമായി വിഷ്ണു പറഞ്ഞു
ആദി : ഇങ്ങേർക്കിത് എന്തിന്റെ കേടാ
അജാസ് : നിനക്കെന്തോ പണി വരുന്നുണ്ടെടാ
വിഷ്ണു : എന്താ ഒരു സംസാരം ടാ നിന്നോട് ഞാൻ നിക്കാൻ പറഞ്ഞില്ലല്ലൊ വേഗം പോകാൻ നോക്ക്
വിഷ്ണു അജാസിനോടായി പറഞ്ഞു
അല്പസമയത്തിനുള്ളിൽ തന്നെ ക്ലാസ്സിലെ ബാക്കി കുട്ടികൾ എല്ലാം തന്നെ പുറത്തേക്കു പോയി
വിഷ്ണു : ടാ നീ എന്താ മാറി നിക്കുന്നെ ഇവിടെ വാ
വിഷ്ണു ആദിയെ രൂപയുടെ അടുത്തേക്ക് വിളിച്ചു
രൂപയെ ഒന്നു നോക്കിയ ശേഷം ആദി പതിയെ അവളുടെ അടുത്തേക്ക് വന്നു നിന്നു
ആദി : എന്തിനാ ചേട്ടാ നിക്കാൻ പറഞ്ഞെ
വിഷ്ണു : ഹേയ് അങ്ങനെ വലുതായി ഒന്നുമില്ല നീയും ഇവളും കൂടി ഇന്നൊരു പാട്ടോ ഡാൻസോ അവതരിപ്പിക്കണം ഫ്രഷേഴ്‌സ് ആയത് കൊണ്ട് നിങ്ങളുടെ ക്ലാസ്സിൽ നിന്ന് കൂടി കുറച്ചു പ്രോഗ്രാസ് വേണം എന്താണെന്നു വച്ചാൽ നിങ്ങൾ പ്ലാൻ ചെയ്തോ
ആദി : ചേട്ടാ എനിക്ക് പാട്ട് പാടാൻ ഒന്നും അറിയില്ല
വിഷ്ണു : എങ്കിൽ ഡാൻസ് ചെയ്താൽ മതി അത്ര വലിയ സ്റ്റെപ്സ് ഒന്നും വേണമെന്നില്ല വെറും രണ്ട് മിനിറ്റ് അത്രയും മതി
രൂപ : ചേട്ടാ ഞങ്ങൾ..
വിഷ്ണു : ഒന്നും പറയണ്ട പ്ലീസ് എനിക്ക് വേണ്ടി ഒന്നു ചെയ്യ് അപ്പൊ നിങ്ങൾ എന്താന്ന് വെച്ചാൽ പ്ലാൻ ചെയ്തിട്ട് അങ്ങോട്ട് വാ
ഇത്രയും പറഞ്ഞു വിഷ്ണു ക്ലാസ്സിൽ നിന്ന് പുറത്തേക്കിറങ്ങി
ആദി : മൈര് ഇയ്യാൾക്ക് വല്ല പ്രാന്തും ഉണ്ടോ നീ ഒറ്റൊരുത്തിയാ എല്ലാത്തിനും കാരണം
രൂപ : ഞാൻ എന്ത് ചെയ്തെന്നാ
ആദി : നീയല്ലേ ഞാൻ നിന്റെ കാമുകൻ ആണെന്ന് വിളിച്ചു കൂവിയത് അത് കാരണമാ ഇതെല്ലാം ഉണ്ടാകുന്നത്
രൂപ : ഞാൻ മാത്രമല്ലല്ലൊ നീയും ചേട്ടന്റെ മുന്നിൽ അഭിനയിച്ചില്ലെ
ആദി :അതേടി അഭിനയിച്ചു അതെന്റെ ഗതികേട് ഇപ്പോൾ നിന്നോട് സംസാരിക്കേണ്ടി വരുന്നില്ലെ അതും എന്റെ ഗതികേടാ
രൂപ : എങ്കിൽ നീ സംസാരിക്കേണ്ട പിന്നെ രാവിലെ ഒന്നും മിണ്ടിയില്ല എന്ന് കരുതി മെക്കിട്ടു കയറാൻ വന്നാൽ ഞാൻ മിണ്ടാതെ നിൽക്കില്ല
ആദി : നീ എന്ത് ചെയ്യുമെടി.. അവള് സാരിയും ചുറ്റികൊണ്ട് ഇറങ്ങിയേക്കുന്നു കണ്ടാലും മതി നിനക്ക് വീട്ടിൽ കിടന്നൂടായിരുന്നോടി
രൂപ : നീ പിന്നെ വലിയ സുന്ദരൻ ആണല്ലൊ പോയി കണ്ണാടി നോക്കെടാ അവന്റെ ഒരു ഓഞ്ഞ ഹെയർ സ്റ്റൈല് നിനക്കിന്ന് കടയിൽ ഒരു പണിയും ഇല്ലായിരുന്നോ എങ്ങനെ കാണും എല്ലാവരുടേയും സാധങ്ങൾ തുലച്ചു കൊടുക്കലല്ലെ നിന്റെ പണി
ആദി : ആളെ പറ്റിക്കൽ അല്ലേടി നിന്റെ പണി
രൂപ : ടാ..
ആദി : പോടി പോ
ഇത്രയും പറഞ്ഞു ആദി അവിടെ ഉണ്ടായിരുന്ന ഒരു ബെഞ്ചിൽ കയറി കിടന്നു രൂപ അവിടെ കിടന്ന ചെയറിൽ ഇരിക്കുകയും ചെയ്തു
5 മിനിറ്റിന് ശേഷം
രൂപ : ആദി
ആദി : എന്താടി കോപ്പേ എന്നോട് മിണ്ടരുതെന്ന് പറഞ്ഞിട്ടില്ലേ
രൂപ : അപ്പൊൾ നിനക്ക് മിണ്ടാമോ ഞാൻ പറയുന്നത് ഒന്നു കേൾക്ക്
ആദി : നീ ഒന്നും പറയണ്ട
രൂപ : വിഷ്ണു ചേട്ടൻ വരുമ്പോൾ എന്ത് പറയും
ആദി : ഒന്നും പറയണ്ട അങ്ങേര് കൊല്ലുന്നെങ്കിൽ കൊല്ലട്ടെ
ഇത്രയും പറഞ്ഞു ആദി വീണ്ടും കണ്ണടച്ച് കിടന്നു
5 മിനിറ്റ് കൂടി കഴിഞ്ഞ്
രൂപ : ഞാൻ ഇന്നലെ പറഞ്ഞതിനൊക്കെ സോറി
ആദി : ഓഹ് നാശം നിന്റെ ശബ്ദം കേൾക്കുന്നത് തന്നെ എനിക്ക് കലിയാടി ഒന്നു മിണ്ടാതെ ഇരിക്ക്
രൂപ : പ്ലീസ് സമയം പോകുവാ നമുക്ക് എന്തെങ്കിലും ഒന്നു പ്ലാൻ ചെയ്യാം
ആദി : ഒറ്റക്കിരുന്നു പ്ലാൻ ചെയ്യ്
ഇത് കേട്ട രൂപ എഴുനേറ്റ് ആദിയുടെ അടുത്തേക്ക് എത്തി അവനെ തട്ടി വിളിച്ചു
“എഴുനേൽക്ക് പ്ലീസ് ”
ആദി : ദേഹത്ത് തൊടരുത്
രൂപ : ഇന്നലെ എന്റെ വീട്ടിൽ വലിയ വഴക്ക് നടന്നു അതിന്റെ ദേഷ്യത്തിലാ ഞാൻ നിന്നോട് അങ്ങനെയൊക്കെ പറഞ്ഞത്
ആദി : അയ്യോ പാവം കുറച്ച് കണ്ണീരു കൂടി വരുത്തിയാൽ ഞാൻ വിശ്വസിക്കാം
ഇത് കേട്ട രൂപ വീണ്ടും ചെയറിലേക്ക് ചെന്ന് തല കുനിച്ചിരുന്നു
ഇത് കണ്ട ആദി പതിയെ ബെഞ്ചിൽ നിന്നെഴുന്നേറ്റു
ആദി : നിന്റെ അച്ഛനും അമ്മയും തമ്മിലായിരുന്നോ വഴക്ക്
ആദി രൂപയോടായി ചോദിച്ചു
രൂപ : എന്താ
ആദി : വീട്ടിൽ വഴക്കായിരുന്നു എന്നല്ലേ പറഞ്ഞത് അത് അച്ഛനും അമ്മയും തമ്മിൽ ആയിരുന്നോന്ന്
രൂപ :അതെ
ആദി : അപ്പോൾ ആ ദേഷ്യമാണ് എന്റെടുത്ത് തീർത്തത് അല്ലേ
രൂപ :സോറി
ആദി : മതി മതി ഇപ്പോൾ തന്നെ കുറേ ആയി എന്തായാലും നീ സോറി പറഞ്ഞ സ്ഥിതിക്ക് എനിക്ക് കൂടി ഒരു സോറി പറയണം ഇന്നലെ ബസിൽ വെച്ച് ഉണ്ടായതൊന്നും ഞാൻ മനപ്പൂർവം ചെയ്തതല്ല
രൂപ : എനിക്കറിയാം അതിന് സോറി ഒന്നും പറയണ്ട
ആദി : ഓഹ് എന്തൊരു പാവം കാര്യം കണ്ട് കഴിയുമ്പോൾ നീ വീണ്ടും തനി നിറം കാണിക്കും എന്നെനിക്ക് നന്നായി അറിയാം അതുകൊണ്ട് ഓവർ അഭിനയം ഒന്നും വേണ്ട വാ പോകാം
രൂപ : എങ്ങോട്ട് നമ്മൾ ഒന്നും പ്ലാൻ ചെയ്തില്ലല്ലൊ
ആദി : ഒരു പ്ലാനും വേണ്ട നമ്മൾ ഒരു ഡാൻസ് കളിക്കുന്നു
രൂപ : ഡാൻസോ അപ്പൊ സ്റ്റെപ്സ്
ആദി :ഞാൻ കളിക്കുമ്പോൾ കൂടെ കളിച്ചാൽ മതി
രൂപ : പക്ഷേ
ആദി : വരുന്നോ ഇല്ലെ
ഇത് കേട്ട രൂപ ആദിയോടൊപ്പം പുറത്തേക്കു നടന്നു
ആദി : പിന്നെ ഇത് കഴിഞ്ഞാൽ എല്ലാം പഴയ പോലെ തന്നെയായിരിക്കും നമ്മൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പും വേണ്ട
രൂപ : (അല്ലെങ്കിൽ തന്നെ ആർക്ക് വേണം നിന്റെ ഫ്രണ്ട്ഷിപ്പ് )
ആദി : എന്താ
രൂപ :ശെരിയെന്നു പറഞ്ഞതാ
ആദി : നീ ഉള്ളിൽ ചീത്ത വിളിക്കുന്നുണ്ടെന്ന് എനിക്കറിയാടി
കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ സീനിയേഴ്സിന്റെ ക്ലാസ്സിന് മുന്നിൽ എത്തി
വിഷ്ണു :എവിടെ ആയിരുന്നു രണ്ടാളും എന്താ ചെയ്യാൻ പോകുന്നെ
ആദി : ഡാൻസ് കളിക്കാം ചേട്ടാ
വിഷ്ണു : ഒക്കെ ഏത് സോങ് വേണം
ആദി : പവിഴ മഴയേ
വിഷ്ണു : ശെരി നിങ്ങൾ അകത്ത് പോയി ഇരിക്ക് സമയം ആകുമ്പോൾ സ്റ്റേജിലേക്ക് വിളിക്കാം
ഇത് കേട്ട ആദിയും രൂപയും ക്ലാസ്സിലേക്ക് കയറി
രൂപ : പവിഴ മഴ റൊമാന്റിക് സോങ് അല്ലെ
ആദി :അതെ അതാ കളിക്കാൻ എളുപ്പം അധികം സ്റ്റെപ് ഒന്നും വേണ്ടി വരില്ല നീ പോയി എവിടെയെങ്കിലും ഇരിക്ക്
ഇത്രയും പറഞ്ഞു ആദി അജാസിനെ തിരക്കി ശേഷം അവന്റെ അടുത്ത് തന്നെ ചെന്നിരുന്നു
അജാസ് :എവിടെയായിരുന്നെടാ പരുപാടി തുടങ്ങിയിട്ട് കുറച്ചായല്ലൊ
ആദി : അതൊന്നുമില്ലടാ എത്ര പരുപാടി കഴിഞ്ഞു
അജാസ് : സീനിയേഴ്സിന്റെ കുറച്ചു പാട്ടും ഡാൻസുമൊക്കെ കഴിഞ്ഞു
ആദി : ഉം സ്റ്റേജ് സെറ്റ് ചെയ്തത് കൊള്ളാം അല്ലെ
അജാസ് : ഉം കൊള്ളാം പിന്നെ മിക്ക സീനിയേഴ്സും വന്നിട്ടില്ല അവർക്കൊക്കെ പ്രൊജക്റ്റ് ഉണ്ട് പിന്നെ വിഷ്ണുയേട്ടനും ഗ്യാങ്ങുമാണ് എല്ലാം സെറ്റ് ചെയ്തത് എന്തായാലും കുറഞ്ഞ സമയം കൊണ്ട് അവർ ഇത്രയും സെറ്റ് ചെയ്തില്ലെ
കുറച്ച് സമയത്തിനുള്ളിൽ തന്നെ അവിടെ നടന്നുകൊണ്ടിരുന്നു ഡാൻസ് അവസാനിച്ചു
അതിനു ശേഷം ആരതി പതിയെ മൈക്കുമായി സ്റ്റേജിലേക്ക് എത്തി
ആരതി :അപ്പോൾ സീനിയേഴ്സിന്റെ പ്രോഗ്രാം ഒക്കെ തീർന്നു ഇനി നിങ്ങളുടെ കൂട്ടത്തിൽ ഉള്ളവരുടെ പ്രോഗ്രാസ് ആണ് അതിനു ശേഷം ഉച്ച ഭക്ഷണം ഞങ്ങൾ സെറ്റ് ചെയ്തിട്ടുണ്ട് അത് കഴിച്ച ശേഷം കുറച്ചു ഫൺ ഗെയിസ് അതിന് ശേഷം നമുക്ക് അവസാനിപ്പിക്കാം അപ്പോൾ ആദ്യമായി ഒരു ഡാൻസ് പ്രേഫോമെൻസ് ആണ് അതും ഒരു പെയർ ഡാൻസ് അപ്പോൾ നമുക്ക് അവരെ വിളിക്കാം ആദിത്യൻ ആൻഡ് രൂപ
അജാസ് : ആദി നീയാ അതും അവളുടെ കൂടെ
ആദി : എല്ലാം സംഭവിച്ചു പോയടാ😔
ഇത്രയും പറഞ്ഞു ആദി സ്റ്റേജിലേക്ക് നടന്നു ഒപ്പം രൂപയും
ആദി : നീ അങ്ങ് വെറുതെ നിന്നാൽ ഞാൻ നിന്നെയും കൊണ്ട് കളിച്ചോളാം മനസ്സിലായോ
രൂപ : ഉം ശെരി
പതിയെ ഇരുവരും സ്റ്റേജിലേക്ക് എത്തി
വിഷ്ണു : പാട്ടിടുവാണെ
“ദൂരേ ഒരു മഴ വില്ലിൻ ഏഴാം വർണ്ണം പോൽ..”
പാട്ട് തുടങ്ങിയ ഉടനെ ആദി പതിയെ രൂപയെ ചുറ്റി നടക്കുവാൻ തുടങ്ങി ശേഷം പതിയെ അവളുടെ കവിൾളിൽ തലോടി
“നീയാം സ്വരജതിയിൽ എൻ മൗനം…”
ആദി പതിയെ തന്റെ കൈകൾ രൂപയ്ക്ക് നേരെ നീട്ടി ശേഷം അതിൽ പിടിക്കുവാൻ കണ്ണുകാണിച്ചു രൂപ പതിയെ അവന്റെ കൈകളിൽ പിടിച്ചു ആദി പതിയെ അവളെ വട്ടം ചുറ്റിച്ച് തന്നിലേക്ക് അടുപ്പിച്ചു
ആദി : ( പ്രതിമ പോലെ നിൽക്കാതെ സഹകരിക്കെടി )
ഇത് കേട്ട രൂപ പതിയെ ആദിയുടെ മുഖത്ത് തഴുകിയ ശേഷം അവനെ തള്ളി മാറ്റി മുന്നോട് നടന്നു ആദി വേഗം തന്നെ അവളുടെ കയ്യിൽ പിടുത്തമിട്ടു വീണ്ടും തന്നിലേക്ക് അടുപ്പിച്ചു ശേഷം പതിയെ അവളുടെ കണ്ണിലേക്ക് നോക്കി നിന്നു
പെട്ടെന്ന് തന്നെ എല്ലാവരും കയ്യടിക്കുവാൻ തുടങ്ങി ആദി പതിയെ രൂപയെ വിട്ട് മാറി നിന്നു
ആരതി : ഹോ ഒറ്റ പ്രഫോമെൻസ് കൊണ്ട് തന്നെ ജൂനിയേഴ് നമ്മളെ മലർത്തി അടിച്ചിരിക്കുകയാണ് മക്കളെ എന്തായാലും ഇവരുടെ കെമിസ്ട്രി സൂപ്പർ ആയിരുന്നു എന്നാൽ നിങ്ങൾ ചെന്നിരിക്ക് അടുത്തതായി ഒരു പാട്ട് പാടാൻ എത്തുന്നു അമൽ
ആദിയും രൂപയും പതിയെ സ്റ്റേജിൽ നിന്ന് താഴേക്കിറങ്ങി ആദി ഒരിക്കൽ കൂടി അവളെ നോക്കിയ ശേഷം അജാസിനടത്തേക്ക് ചെന്നിരുന്നു
അജാസ് : ഓന്ത് ഇത്പോലെ നിറം മാറുമോടാ നാറി
ആദി : എന്താ പ്രശ്നം
അജാസ് : ഒരു പ്രശ്നവുമില്ല രാവിലെ എന്തായിരുന്നു അവളെ പറ്റി മിണ്ടരുത് അവളുടെ പേര് പറയരുത് തുഫ് നാണം ഉണ്ടോടാ
ആദി : അത് പിന്നെ ആ വിഷ്ണു ചേട്ടൻ പറഞ്ഞിട്ടാ ഇല്ലെങ്കിൽ ഞാൻ കളിക്കില്ലായിരുന്നു
അജാസ് : ഓഹ് വിഷ്ണു ചേട്ടൻ എന്തൊക്കെയടാ നീ കാണിച്ചു കൂട്ടിയത് കവിളിൽ തൊടുന്നു ചുറ്റികറക്കുന്നു
“ആ പാട്ടിലെ പോലെ അവൾക്കൊരു മുത്തം കൂടി കൊടുക്കാത്തതെന്താ ”
ആദി : നീയാ എല്ലാത്തിനും കാരണം
അജാസ് : ഞാനോ
ആദി :അതെ നീ രാവിലെ പറഞ്ഞതൊക്കെ എന്റെ മനസ്സിൽ കിടക്കുവായിരുന്നു കുറ്റബോധം തോന്നിയത് കൊണ്ടാ ഞാൻ ഡാൻസ് കളിക്കാൻ തയ്യാറായത് പിന്നെ അവളെ കൊണ്ട് ഞാൻ ഒരു നാലഞ്ചു തവണ സോറിയും പറയിച്ചു
അജാസ് : എന്തായാലും നിങ്ങള് ഫ്രിണ്ട്സ് ആയല്ലൊ അത് മതി
ആദി :അതിന് ആര് ഫ്രിണ്ട്സ് ആയി അവളും ഞാനും തമ്മിൽ ഒരു ബന്ധവും ഇല്ല
അജാസ് : കേട്ടിട്ടുണ്ട് ഒരുപാട് കേട്ടിട്ടുണ്ട്
ഇതേ സമയം രൂപയും ഗീതുവും
ഗീതു : പവിഴ മഴയേ..
രൂപ : എന്താടി നിനക്ക് മിണ്ടാതെ വാ വച്ചോണ്ട് ഇരുന്നോ
ഗീതു : ഹോ മുഖമെല്ലാം ചുമന്നിട്ടുണ്ടല്ലൊ
രൂപ : തേങ്ങ ചുമന്നു ഒന്നു പോടി
ഗീതു : അവനോട് മിണ്ടരുത് കോഴി എന്തൊക്കെ യായിരുന്നു എന്നിട്ട് പോയി ഡാൻസ് കളിച്ചേക്കുന്നു
രൂപ : വിഷ്ണു ചേട്ടൻ പറഞ്ഞിട്ടാ ഡാൻസ് കളിച്ചത് അല്ലാതെ എനിക്ക് ഇഷ്ടം ഉണ്ടായിട്ടല്ല
ഗീതു : എന്തായാലും അവൻ നിന്റെ കൂടെ കളിച്ചില്ലെ ഇപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി അവന് നിന്നോട് ചെറിയ ഇഷ്ടമൊക്കെയുണ്ട്
രൂപ : കോപ്പാണ് ഞാൻ കാലു പിടിക്കും പോലെ പറഞ്ഞിട്ടാ അവൻ കളിക്കാൻ വന്നത് അവന്റെ അഹങ്കാരം നീ ഒന്നു കാണേണ്ടതായിരുന്നു
ഗീതു : ഉം എന്തൊക്കെ പറഞ്ഞാലും ഡാൻസ് പൊളിയായിരുന്നു
രൂപ : നീ അതൊക്കെ വിട് ഇന്ന് വൈകുന്നേരം വരെ പ്രോഗ്രാംസ് ഉണ്ടെന്നല്ലെ ഇവർ പറയുന്നത് നിനക്ക് ഉച്ചക്ക് എങ്ങോട്ടോ പോകാനില്ലേ
ഗീതു : ഉം പോകണം ഒരു ഫംഗ്ഷൻ ഉണ്ടായിരുന്നു ഞാൻ സ്നേഹ ചേച്ചിയോട് പറഞ്ഞിട്ടുണ്ട് ഉച്ചക്ക് വിടാം എന്നാ പറഞ്ഞത്
രൂപ : നീ കഴിക്കാൻ കാണില്ലെ
ഗീതു :ഇല്ലെടി കഴിക്കാൻ നിന്നാൽ വൈകും
രൂപ : എന്നാൽ ശെരി നീ ഉച്ചക്ക് വിട്ടോ എനിക്ക് പിന്നെ വേറേ അത്യാവശ്യമൊന്നുമില്ലാത്തത് കൊണ്ട് പരുപാടിയൊക്കെ കഴിഞ്ഞിട്ട് വരാം നീ രാത്രി വിളിച്ചാൽ മതി
ഗീതു : ശെരി പിന്നെ നീ തിരിച്ചു ബസിൽ ഒന്നും പോകാൻ നിക്കണ്ട ആദിത്യൻ നിന്റെ വീടിനടുത്തല്ലെ അവനോട് ലിഫ്റ്റ് ചോദിച്ചാൽ മതി 😁
രൂപ : പോടി.. പൊടി.. എന്റെ പട്ടി ചോദിക്കും അവനോട് ലിഫ്റ്റ്
കുറച്ച് സമയത്തിനു ശേഷം ലഞ്ച് ടൈം
“ഡേയ് എല്ലാവരും ഒന്ന് വേഗം കഴിച്ചിട്ട് വരണേ ഒരുപാട് പ്രോഗ്രാം ബാക്കിയുള്ളതാ ”
എല്ലാവർക്കും ഭക്ഷണം വിളമ്പി നൽകിയ ശേഷം രാജീവ് പറഞ്ഞു
അജാസ് : ഹാ ചിക്കൻ ബിരിയാണി ഇന്ന് വന്നില്ലായിരുന്നെങ്കിൽ നഷ്ടമായേനെ ഇതിനൊക്കെ ഇവർക്ക് എവിടെ നിന്നാടാ പൈസ
ആദി : അപ്പം തിന്നാൽ പോരെ കുഴിയെണ്ണണോ
അജാസ് : കുഴിയെണ്ണണ്ടെങ്കിൽ എണ്ണണ്ട പീസ് എണ്ണാലോ നിന്റേ എത്ര പീസ് ഉണ്ട്
ആദി : ഞാൻ എണ്ണിയില്ല
അജാസ് : ഇവര് രണ്ടാമത് ചോദിച്ചാൽ തരുവായിരിക്കൊ
ആദി : ഒന്ന് മിണ്ടാതിരുന്ന് കഴിക്കെടാ അജാസേ
അജാസ് :ഓഹ് ശരി
അവർ ഇരുവരും പതിയെ കഴിക്കാൻ ആരംഭിച്ചു
എന്നാൽ പെട്ടെന്ന് തന്നെ കഴിക്കുന്നത് മതിയാക്കിയ ആദി എന്തോ നോക്കി പതിയെ ചിരിക്കാൻ തുടങ്ങി
അജാസ് : നിനക്കെന്താടാ വട്ടായോ
ആദി : അജാസേ നീ അത് കണ്ടോ
ആദി പതിയെ മുന്നിലേക്ക് കണ്ണുകാണിച്ചു കൊണ്ട് ചോദിച്ചു അജാസ് പതിയെ അങ്ങോട്ടേക്ക് നോക്കി അവിടെ രൂപ ഒരു ചിക്കൻ കാല് കടിച്ചു പറിക്കുകയായിരുന്നു
ആദി : നീ തീറ്റിപണ്ടാരം എന്ന് കേട്ടിട്ടുണ്ടോ ദോ അതാണ് സാധനം 🤣
അജാസ് : നിനക്ക് അവളെ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ല അല്ലെ
ആദി : ഇതൊക്കെ കണ്ടിട്ട് എങ്ങനെ പറയാതിരിക്കും ആ എല്ല് അവളുടെ തൊണ്ടയിൽ കുടുങ്ങാതിരുന്നാൽ ഭാഗ്യം അല്ല അവളുടെ ആ കൂട്ടുകാരി പോയോ
അജാസ് : പോയത് കൊണ്ടല്ലെ അവൾ ഒറ്റക്കിരുന്നു കഴിക്കുന്നത്
ആദി : ഒരൊറ്റ പെണ്ണുങ്ങൾ പോലും അവളെ അടുപ്പിക്കുന്നില്ലല്ലൊടാ എങ്ങനെ അടിപ്പിക്കും അതല്ലേ സ്വഭാവം
അജാസ് : പറയുന്നത് കേട്ടാൽ തോന്നുമല്ലോ നിന്നെ എല്ലാവരും അടുപ്പിക്കുമെന്നു ഞാൻ അല്ലാതെ നിനക്കിവിടെ വേറെ ഏത് കൂട്ടുകാരനാടാ ഉള്ളത്
ആദി : ഒന്ന് പോടാ അത് ഞാൻ ആയിട്ട് തന്നെ മിണ്ടാത്തതാ അല്ലാതെ എന്നോട് മിണ്ടാത്തതല്ല
അജാസ് : ഓഹ് ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലൊ
ആദി : എന്താ
അജാസ് : ഒന്നുമില്ല ഒന്നിരുന്ന് കഴിക്കാൻ പറഞ്ഞതാ
ലഞ്ച് ടൈമിനു ശേഷം വീണ്ടും പ്രോഗ്രാംസ് ആരംഭിച്ചു
സ്‌നേഹ : പിള്ളേരൊക്കെ നല്ല ആക്റ്റീവ് ആണല്ലെ
രാജീവ് : ഉം അവർ പ്രോഗ്രാമ്സ് ഒക്കെ നന്നായി എൻജോയ് ചെയ്യുന്നുണ്ട്
ആരതി : അല്ല ഈ വിഷ്ണു ഇതെവിടെ പോയി
രാജീവ് : ഒരു കാൾ വന്നു ഇവിടെ നല്ല ശബ്ദം ആയത് കൊണ്ട് അങ്ങോട്ട് മാറി നിൽക്കുവാ
ആരതി : അവനോട് വേഗം വരാൻ പറ അടുത്ത ഗെയിം സെറ്റ് ചെയ്യണ്ടെ
രാജീവ് : ദോ വരുന്നുണ്ട്
അങ്ങോട്ടേക്ക് നടന്നു വരുന്ന വിഷ്ണുവിനെ ചൂണ്ടി രാജീവ് പറഞ്ഞു
രാജീവ് : ആരാടാ വിളിച്ചത്
വിഷ്ണു : ചെറിയൊരു പ്രശ്നം ഉണ്ടെടാ
സ്നേഹ : എന്ത് പ്രശ്നം
വിഷ്ണു : നമ്മുടെ കിരണിന്റെ ഒരു ഫ്രിണ്ട് ഉണ്ട് അവന്റെ അനിയന് ഇന്നൊരു ആക്‌സിഡന്റ് പറ്റി ഒരു ഓപ്പറേഷൻ വേണമെന്നാ പറയുന്നത് അതിന് അല്പം ബ്ലഡ് വേണ്ടി വരും
ആരതി :അതിനെന്താ നമുക്ക് അറേൻജ് ചെയ്യാം
വിഷ്ണു :അതാണ് പ്രശ്നം അവന്റെ ബ്ലഡ് ഗ്രൂപ്പ് b – വാണ് ബ്ലഡ് ബാങ്കിൽ ഒന്നും ബ്ലഡ് കിട്ടാനില്ല ഈ ബ്ലഡ് ഗ്രൂപ്പ് ഉള്ള ഒന്ന് രണ്ട് പേരെ ബന്ധപ്പെട്ടു നോക്കി അവരോക്കെ ഈ അടുത്ത് ബ്ലഡ് കൊടുത്തതേയുള്ളു അതുകൊണ്ട് തന്നെ അവർക്കിനി നൽകാൻ പറ്റില്ല
ആരതി :ഞാൻ nss ഗ്രൂപ്പ് വഴി ഒന്ന് ശ്രമിച്ചു നോക്കാം
വിഷ്ണു :ശെരി നീ ശ്രമിച്ചു നോക്ക്
സ്നേഹ : നീ ഇവിടെ ഇരിക്കുന്ന പിള്ളേരോടൊക്കെ ഒന്ന് ചോദിച്ചു നോക്ക് അവരുടെ കൂട്ടത്തിലോ അറിവിലോ ആരെങ്കിലും ഉണ്ടെങ്കിലോ
വിഷ്ണു :ശെരിയാ ഞാൻ ഒന്ന് ചോദിച്ചുനോക്കാം
ഇത്രയും പറഞ്ഞു വിഷ്ണു പാട്ടു നിർത്തിയ ശേഷം സ്റ്റേജിലേക്ക് കയറി
വിഷ്ണു : സോറി നിങ്ങളോട് ഒരത്യാവശ്യ കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു നിങ്ങളുടെ കൂട്ടത്തിൽ ആർക്കെങ്കിലും b- ബ്ലഡ് ഗ്രൂപ്പ് ആണോ അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ആർക്കെങ്കിലും b- ബ്ലഡ് ഗ്രൂപ്പ് ഉള്ളതായി അറിയാമോ
വിഷ്ണു ജൂനിയേഴ്സിനോടായി ചോദിച്ചു
അജാസ് : b- വോ അങ്ങനെയും ബ്ലഡ് ഗ്രൂപ്പ് ഉണ്ടോ
ആദി : ഉണ്ട് ഇന്ത്യയിൽ മൊത്തതിൽ 2% മാത്രമുള്ള റെയർ ബ്ലഡ് ഗ്രൂപ്പുകളിൽ ഒന്നാണ്
അജാസ് : ഈ അറിവൊക്കെ എവിടുന്ന് കിട്ടി
ആദി : +11 ൽ ബ്ലഡ് ഗ്രൂപ്പുകളെ പറ്റി പഠിക്കാൻ ഉണ്ടായിരുന്നു
അജാസ് : നമിച്ചളിയാ
വിഷ്ണു :ആരുമില്ലേ
പെട്ടെന്നാണ് രൂപ സീറ്റിൽ നിന്ന് എഴുനേറ്റത്
വിഷ്ണു :എന്താ തന്റെ പരിചയത്തിൽ ആരെങ്കിലുമുണ്ടോ
രൂപ : എന്റെ ബ്ലഡ് ഗ്രൂപ്പ് b- വാണ്
ഇത് കേട്ട വിഷ്ണു വേഗം രൂപയുടെ അടുത്തേക്ക് എത്തി
വിഷ്ണു : താൻ ഈ അടുത്ത് എപ്പോഴെങ്കിലും ബ്ലഡ് കൊടുത്തിരുന്നോ
രൂപ : ഞാൻ ഇതുവരെ ബ്ലഡ് കൊടുത്തിട്ടില്ല
വിഷ്ണു : യെസ് എങ്കിൽ താൻ ഇന്ന് ബ്ലഡ് കൊടുക്കുന്നു
രൂപ : ഞാനോ
വിഷ്ണു :അതെ അല്പം അർജന്റാ താൻ വാ
ഇത്രയും പറഞ്ഞു വിഷ്ണു രൂപയേയും കൊണ്ട് ക്ലാസ്സിനു പുറത്തേക്കിറങ്ങി
അജാസ് : ടാ അവളുടെ ബ്ലഡ് ഗ്രൂപ്പ് b- ആണെന്ന്
ആദി : അവള് റെയർ ജെനുസാണെന്ന് എനിക്ക് നേരത്തേ തന്നെ അറിയാമായിരുന്നു
ഇതേ സമയം ക്ലാസ്സിനു പുറത്ത്
വിഷ്ണു : ഞാൻ ഇവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകുവാ നിങ്ങള് പരുപാടി തുടങ്ങിക്കൊ
രാജീവ് : നീയില്ലാതെ ഒന്നും നടക്കില്ല നീയല്ലെ ഗെയിമൊക്കെ സെറ്റ് ചെയ്തത്
വിഷ്ണു : ടാ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് എനിക്കിപ്പോൾ പോയല്ലേ പറ്റു
സ്നേഹ : ഹോസ്പിറ്റൽ കാര്യം തന്നെയാ ഇപ്പോൾ പ്രധാനം നമുക്ക് പ്രോഗ്രാം സ്റ്റോപ്പ് ചെയ്യാം
വിഷ്ണു : ഹേയ് പിള്ളേരൊക്കെ വലിയ സന്തോഷത്തിലാ
ആരതി : പിന്നെ എന്ത് ചെയ്യാനാ
വിഷ്ണു : ഉം ഒരു വഴിയുണ്ട് നിങ്ങൾ ഇവിടെ നിൽക്ക്
ഇത്രയും പറഞ്ഞു വിഷ്ണു ക്ലാസ്സിലേക്ക് വീണ്ടും കയറി
“ടാ ആദിത്യാ ഇങ്ങോട്ട് വാ ”
വിഷ്ണു ആദിയെ വിളിച്ചു
അജാസ് : അടുത്ത പണി വരുന്നുണ്ട് ആദി
ആദിത്യൻ വേഗം വിഷ്ണുവിന്റെ അടുത്തേക്ക് എത്തി
ആദി : എന്താ ചേട്ടാ
വിഷ്ണു : വാ പറയാം
ഇത്രയും പറഞ്ഞു വിഷ്ണു ആദിയുമായി പുറത്തേക്കിറങ്ങി
രൂപ : ( ചേട്ടനെന്തിനാ ഇവനെയും കൂട്ടികൊണ്ട് വരുന്നത് )
വിഷ്ണു :ആദിത്യാ നീ എനിക്ക് ഒരു സഹായം ചെയ്യണം
ആദി : എന്ത് സഹായം
വിഷ്ണു : നീ രൂപയേയും കൊണ്ട് ഇവിടെ അടുത്ത് സിറ്റി ഹോസ്പിറ്റൽ വരെ ഒന്ന് പോകണം
ആദി : സിറ്റി ഹോസ്പിറ്റലോ പക്ഷെ..
വിഷ്ണു :എന്റെ ഫ്രിണ്ടിന്റെ അനിയൻ ആക്സിഡന്റായി അവിടെ കിടപ്പുണ്ട് അവനത്യാവശ്യമായി അല്പം ബ്ലഡ് വേണം നീ രൂപയേയും കൊണ്ട് അവിടെ വരെ ഒന്ന് ചെന്നാൽ മതി ബാക്കിയൊക്കെ ഞാൻ സെറ്റ് ആക്കിക്കൊളാം ഞാൻ പോകാമെന്നു വച്ചാൽ ഈ പരുപാടി നിർത്തേണ്ടി വരും പിന്നെ നീയാകുമ്പോൾ രൂപ കുറച്ച് കൂടി കംഫർട്ടബിളും ആയിരിക്കും
ആദി : ശെരി ഞാൻ പോകാം
വിഷ്ണു : താക്സ് ടാ പിന്നെ എന്തുണ്ടെങ്കിലും എന്നെ ഒന്ന് വിളിച്ചാൽ മതി പിന്നെ വണ്ടിക്കുള്ള പൈസ
വിഷ്ണു പോക്കറ്റിൽ നിന്ന് പൈസ എടുക്കുവാൻ തുടങ്ങി
ആദി :വേണ്ട ചേട്ടാ ഞാൻ ബൈക്കിലാ വന്നത് അതിൽ പൊക്കൊളാം
വിഷ്ണു : എങ്കലും വല്ല ആവശ്യവും വന്നാലോ ഇത് വച്ചോ
ആദി :അതൊന്നും വേണ്ട ചേട്ടാ എന്റെയ്യിൽ പൈസയുണ്ട്
വിഷ്ണു : ടാ അതല്ല
ആദി : കുഴപ്പമില്ല ചേട്ടാ ഞാൻ നോക്കികൊള്ളാം വാ പോകാം
രൂപയെ വിളിച്ച ശേഷം ആദി മുന്നോട്ട് നടന്നു
ആരതി : പിള്ളേര് കൊള്ളാം അല്ലേ
വിഷ്ണു : ഉം മെയ്ഡ് ഫോർ ഈച്ച് അദർ
രാജീവ് : ഇതൊക്കെ എത്ര കണ്ടിരിക്കുന്നു 3 വർഷം കഴിയുമ്പോൾ രണ്ട് പേരും രണ്ട് വഴിക്ക് പോകും
ആരതി : നെഗറ്റീവ് പറയാതെടാ
സ്നേഹ : അവൻ പറഞ്ഞത് ശെരിയാ ഈ ക്യാമ്പസ് ലവ് ഒക്കെ 99% മാനവും വിജയിക്കാറില്ല ഒന്നാമത് ഏകദേശം ഒരേ പ്രായം പിന്നെ കോളേജ് കഴിഞ്ഞാൽ അവർ തമ്മിൽ കാണുമോ എന്ന് തന്നെയാ സംശയമാ
വിഷ്ണു : എന്നാലും 1% ബാക്കിയില്ലെ അതിൽ ഇവർ പെടുമെന്നാ എനിക്ക് തോന്നുന്നത് എന്തോ എനിക്കീ പിള്ളേരെ ഭയങ്കര ഇഷ്ടമായി എന്തോ സംതിങ് സ്പെഷ്യൽ ആയി തോന്നുന്നു
രാജീവ് : സ്പെഷ്യൽ എങ്കിൽ സ്പെഷ്യൽ അവരെ അവരുടെ പാട്ടിനു വിട്ടിട്ട് വാ പ്രോഗ്രാം റീ സ്റ്റാർട്ട് ചെയ്യാം
ഇത്രയും പറഞ്ഞു അവർ എല്ലാവരും തിരികെ ക്ലാസ്സിലേക്ക് കയറി
തുടരും..
കുറേ കൂടി എഴുതിയ ശേഷം അപ്‌ലോഡ് ചെയ്യാം എന്നാണ് കരുതിയത് പക്ഷെ നിങ്ങളെ ഇനിയും കാത്തിരുത്തുന്നത് ശെരിയല്ലല്ലൊ തൽക്കാലം ഇത്രയും മതി ബാക്കി ഉടനെ തരാം
ഇഷ്ടപ്പെട്ടാൽ ലൈക്കും കമെന്റ് ഉം ചെയ്യുക
അഭിപ്രായം എന്തായാലും അറിയിക്കുക സപ്പോർട്ട് ഉണ്ടെങ്കിലെ എഴുതാൻ ഒരു രസം ഉണ്ടാകു
💙💙💙
Responses (0 )