-50% Intro price for the next 72 hours only!. Buy now →

Kambi stories

❤️വൃന്ദാവനം 3 [കുട്ടേട്ടൻ]

വൃന്ദാവനം 3 Vrindhavanam Part 3 | Author : Kuttettan | Previous Part     എന്‌റെ കഥകളുടെ കമന്‌റ് ബോക്‌സിൽ അടുത്ത ഭാഗം എന്നാ കുട്ടേട്ടാ, ഈ വർഷമുണ്ടാകുമോ എന്നു പലരും ചോദിക്കാറുണ്ട്. ആ കമന്‌റിനു ഞാൻ, ഞാൻ മാത്രമാണ് കാരണം എന്ന് എനിക്കു നന്നായി അറിയാം.ഓരോ വർഷത്തിന്‌റെ ഇടവേളകളിൽ കഥകളിട്ടാൽ ആരായാലും ചോദിച്ചുപോകും. ഏതായാലും ആ സ്വഭാവം മാറ്റാൻ ഞാൻ തീരുമാനിച്ചു.കൃത്യമായ ഇടവേളകളിൽ ഇനി വൃന്ദാവനത്തിന്‌റെ തുടർഭാഗങ്ങൾ പോസ്റ്റു ചെയ്യുന്നതായിരിക്കും. ഇതു […]

0
1

വൃന്ദാവനം 3

Vrindhavanam Part 3 | Author : Kuttettan | Previous Part

 

 

എന്‌റെ കഥകളുടെ കമന്‌റ് ബോക്‌സിൽ അടുത്ത ഭാഗം എന്നാ കുട്ടേട്ടാ, ഈ വർഷമുണ്ടാകുമോ എന്നു പലരും ചോദിക്കാറുണ്ട്. ആ കമന്‌റിനു ഞാൻ, ഞാൻ മാത്രമാണ് കാരണം എന്ന് എനിക്കു നന്നായി അറിയാം.ഓരോ വർഷത്തിന്‌റെ ഇടവേളകളിൽ കഥകളിട്ടാൽ ആരായാലും ചോദിച്ചുപോകും.
ഏതായാലും ആ സ്വഭാവം മാറ്റാൻ ഞാൻ തീരുമാനിച്ചു.കൃത്യമായ ഇടവേളകളിൽ ഇനി വൃന്ദാവനത്തിന്‌റെ തുടർഭാഗങ്ങൾ പോസ്റ്റു ചെയ്യുന്നതായിരിക്കും. ഇതു സത്യം സത്യം സത്യം (സത്യമായിട്ടും.)
കഥകളെ നന്നായി ഫീൽ ചെയ്ത് ഇടുന്ന ആസ്വാദന കമന്‌റുകളാണ് ഓരോ എഴുത്തുകാരന്‌റെയും ഊർജവും ഇന്ധനവും. കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ കുറേ സുഹൃത്തുക്കൾ (എണ്ണത്തിൽ കുറവാണെങ്കിലും) ഇത്തരം പ്രോൽസാഹനം നൽകി.അവർക്കുവേണ്ടിയുള്ള സമർപ്പണമാണ് ഈ ഭാഗം.കുട്ടേട്ടൻ

കതകിലെ മുട്ടു കേട്ടു സഞ്ജു പതിയെ എഴുന്നേറ്റു. ആറുമണിയായിയിരിക്കുന്നു.ഇന്നലത്തെ യാത്രാക്ഷീണം മൂലം നല്ലപോലെ ഉറങ്ങിപ്പോയി.
അവൻ പെട്ടെന്നെഴുന്നേറ്റു മുഖം കഴുകി കതകു തുറന്നു.

ദത്തൻ ചെറിയച്ഛന്‌റെ മകൻ പക്രുവാണ്. ഈ കുരിപ്പിനു രാവിലെ ഒരു പണിയുമില്ലേ…സഞ്ജു മനസ്സിൽ പറഞ്ഞു.
‘ നിന്നെ നന്ദുച്ചേച്ചി വിളിക്കുന്നു. അമ്പലത്തിൽ പോകാൻ ചെല്ലാൻ, കിടന്നുറങ്ങാതെ പോകാൻ നോക്കടാ’ അവനതു പറഞ്ഞിട്ട് ഓടിപ്പോയി

കാര്യം മൂത്ത ചേട്ടനാണെങ്കിലും തറവാട്ടിലെ പിള്ളേർക്കൊന്നും സഞ്ജുവിനെ യാതൊരു വിലയുമില്ല, എടാ പോടാ എന്നൊക്കെയാണു വിളി.
അപ്പോഴാണു നന്ദു ഇന്നു ക്ഷേത്രത്തിൽ പോകാൻ കൂട്ടുചെല്ലണമെന്നു പറഞ്ഞ കാര്യം സഞ്ജു ഓർത്തത്.പിന്നെ ഒറ്റ ഓട്ടമായിരുന്നു കുളിമുറിയിലേക്ക്,കുളിച്ചെന്നു വരുത്തി വെളുത്ത കുർത്തയും മുണ്ടും ധരിച്ച്, നേരീയ ചെമ്പൻ മുടി ചീകിയൊതുക്കി സഞ്ജു താഴേക്കു പാഞ്ഞു.കുർത്തയിലും മുണ്ടിലും അവനേതോ ഗന്ധർവ കുമാരനാണെന്നു തോന്നിപ്പോയി.

പാഞ്ഞു പോയ സഞ്ജു സ്വീകരണ മുറിയിലെത്തി അതുപോലെ ബ്രേക്കിട്ടു നിന്നു.

സ്വീകരണമുറിയിലെ സോഫയിൽ നിറഞ്ഞ ചിരിയുമായി നന്ദിത ഇരുപ്പുണ്ടായിരുന്നു. ഷോക്കടിച്ചവനെ നീലത്തിമിംഗലം പിടിച്ചെന്നൊരു ചൊല്ലുണ്ടല്ലോ (ഇല്ലെങ്കിൽ ഇന്നു മുതൽ ആ ചൊല്ലു നിലവിൽ വന്നൂട്ടോ).ഏതാണ്ട് ആ അവസ്ഥയിലായിരുന്നു സഞ്ജു.
വേറൊന്നുമല്ല, നന്ദിതയുടെ ഇരിപ്പ്…എന്‌റെ പൊന്നേ…
സവ്യസാചി ഡിസൈൻസിലെ മോഡലുകളെപ്പോലെ. വിലകൂടിയ സ്വർണക്കരയുള്ള ഒരു സെറ്റുസാരിയും സ്വർണനിറമുള്ള ബ്ലൗസുമായിരുന്നു വേഷം.കഴുത്തിൽ ഒരു വജ്രനെക്ലേസ്. കുളികഴിഞ്ഞു വാർമുടി ഭംഗിയായി കെട്ടിവച്ച് അതിൽ മുല്ലപ്പൂവും ചാർത്തിയിരുന്നു.
ആംഖോം കി, ഗുസ്താഹിയാ മാഫ് ദോ….കാലിൻമേൽ കാൽ കയറ്റിവച്ച് ഹംദിൽകേ ചുപ് കേസനത്തിലെ ഹിന്ദി ഗാനം മൂളിക്കൊണ്ടായിരുന്നു അവളുടെ ഇരിപ്പ്. തൊട്ടടുത്ത് ഒരു കൈത്താലത്തിൽ ക്ഷേത്രത്തിലേക്കുള്ള പൂക്കൾ.
എന്തിനാണാവോ അമ്പലത്തിൽ ഒക്കെ ഇനി പോകുന്നത്. ക്ഷേത്രത്തിലെ ദേവി തന്നെ ഇങ്ങു വീട്ടിൽ വന്നു എന്നു തോന്നും. എന്താ ഐശ്വര്യം.പതിനെട്ടു വയസ്സിൽ ഇവൾ ഇങ്ങനെയാണെങ്കിൽ 22 വയസ്സിൽ എങ്ങനെയായിരിക്കും.

സഞ്ജുവിന്‌റെ പാദപതന ശബ്ദം കേട്ട് നന്ദിത പാട്ടു നിർത്തി.

‘ഹാ സഞ്ജുമോൻ വളരെ ഏർലി ആണല്ലോ,’ അവനെ നോക്കി, ഗുൽമോഹർ മരങ്ങളിൽ പൂക്കൾ വിടർന്നു നിൽക്കുന്ന പോലെ അവൾ കൂടുതൽ വശ്യമായി പുഞ്ചിരിച്ചു.

‘സോറി നന്ദൂ, ഇന്നലെ ഒരുപാടു യാത്ര ചെയ്തതുകൊണ്ടാകണം, നന്നായി ഉറങ്ങിപ്പോയി-സഞ്ജു പറഞ്ഞു.

ഓഹ് സോറിയൊന്നും എന്‌റെ ചെക്കൻ എന്നോടു പറയേണ്ട കേട്ടോ.’ അവൾ മെല്ലെ സോഫയിൽ നിന്ന് എഴുന്നേറ്റ് അവനു നേർക്ക് അടിവച്ചു നടന്നുകൊണ്ടു പറഞ്ഞു. ഒരു മാലാഖ സാരിയുടുത്ത് ഒരുങ്ങിവന്നാൽ എങ്ങനെയിരിക്കും.അങ്ങനെതന്നെയായിരുന്നു അവൾ.
ഇടയ്ക്കിടെ അവൾ ‘എന്‌റെ ചെക്കൻ, എന്‌റെ ചെക്കൻ ‘ എന്നു തന്നെ വിശേഷിപ്പിക്കുന്നത് ഒരേ സമയം സഞ്ജുവിനെ സന്തോഷിപ്പിക്കുകയും മറുവശത്ത് സംഭീതനാക്കുകയും ചെയ്തു.ഒരു തരം പരിഭ്രമം.

‘പോകാം നമുക്ക്,’ അവൾ അവനോടു പറഞ്ഞു.അവളുടെ കണ്ണുകളിൽ ഒരുപാടു സ്‌നേഹമുണ്ടായിരുന്നു. ചിരിയിലും വല്ലാത്ത ഒരു ഭാവം.

‘പോകാം’ അവൻ പറഞ്ഞു.

‘ഡാ സഞ്ജൂ ‘ പെട്ടെന്ന് ഉള്ളിൽ നിന്നൊരു വിളി. രേവതിച്ചെറ്യമ്മയുടേതാണ്.

‘എന്താ ചെറ്യമ്മേ’ സഞ്ജു ചോദിച്ചു.

ചെറ്യമ്മ പുറത്തേക്കു വന്നു. ‘ഡാ, മീരയും അമ്പലത്തിലേക്കു വരണുണ്ടേ്രത നിങ്ങളോടു വെയ്റ്റ് ചെയ്യാൻ പറഞ്ഞിട്ട് അവൾ കുളിക്കാൻ പോയി’

സഞ്ജു ഒരു നിമിഷം ധൃതംഗപുളകിതനും വിക്രമവിഹീനനുമായി നിന്നു. സംസ്‌കൃതം മനസ്സിലാവത്തരോടു പറയാൻ ഒന്നേയുള്ളൂ. കിളി പോയി നിന്നു എന്ന്.കാരണം മീര വരുമെന്നു സഞ്ജു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
നന്ദിതയുടെ മുഖം ഒന്നു കാണേണ്ടതായിരുന്നു. വെളുത്ത അവളുടെ മുഖത്തേക്കു രക്തം ഇരച്ചുകയറി റോസാപ്പൂവ് പോലെ ചുവന്നു.

‘എനിക്ക് ഒരു വഴിപാട് കഴിക്കാനുണ്ട് ചെറ്യമ്മേ, ഇപ്പോ പോയില്ലേൽ വൈകും ഞങ്ങൾ പോയ്‌ക്കോട്ടെ ‘ നന്ദിത ഒരടവിറക്കി നോക്കി.

‘ഹേയ് വേണ്ട വേണ്ട, നിങ്ങൾ മൂന്നാളും ഒരുമിച്ചു പോയാൽ മതി.അതല്ലേ നല്ലത് ‘ ചെറിയമ്മ പറഞ്ഞു. മുതിർന്നവർ എന്തു പറഞ്ഞാലും അനുസരിക്കുക എന്നതാണു ചന്ത്രോത്തെ ചട്ടം.അതിനാൽ നന്ദിത പിന്നീടൊന്നും മിണ്ടിയില്ല.

അവൾ തന്‌റെ കൈയിലിരുന്ന പൂത്താലത്തിലേക്കു നോക്കി തല കുനിച്ചു നിന്നു.
ആ സമയം മുകളിലെ വാതിൽ തുറന്ന് ആരോ പടികളിറങ്ങി വരുന്ന ശബ്ദം ഉയർന്നു.മീരയായിരുന്നു അത്.
സഞ്ജു ആകാംഷയോടെ അങ്ങോട്ടു നോക്കി. എന്‌റെ പിതാമഹൻമാേേേേര…അവൻ മനസ്സിൽ അറിയാതെ നിലവിളിച്ചു.

അത്തരമൊരു വരവു തന്നെയായിരുന്നു അത്.

ഒരു പച്ച സുതാര്യമായ ിസൈനർ സാരിയായിരുന്നു അവളുടെ വേഷം. അവൾ ബ്ലൗസ് ധരിച്ചിട്ടില്ലേ? ഉണ്ട്, ഓ സ്ലീവ്‌ലെസ് ആണ്. സ്ലീവ്‌ലെസ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും.ഒരു ബ്രേസിയറിനേക്കാൾ കഷ്ടമായ സ്ലീവ്‌ലെസ് ബ്ലൗസ്.നന്നേ വെളുത്ത അവളുടെ ശരീരത്തിൽ പച്ചസാരി കൂടിയായപ്പോൾ സൗന്ദന്ദര്യം പതിൻമടങ്ങു വർധിച്ചതു പോലെ സഞ്ജുവിനു തോന്നി.
അവളുടെ മാറിടങ്ങളുടെ ശരിക്കുള്ള വലിപ്പം ആ സാരിയിലും ബ്ലൗസിലും പ്രകടമായിരുന്നു.നിറഞ്ഞുതുളുമ്പുന്ന മാറിടങ്ങൾ അവൾ സ്റ്റെപ്പിൽ നിന്നു നടക്കുന്നതിനനുസരിച്ചു മുകളിലേക്കും താഴേക്കും തുള്ളിത്തുളുമ്പുന്നുണ്ടായിരുന്നു.

മീരയ്ക്കു നീളം കൂടുതലാണല്ലോ, അതേ പോലെ തന്നെയാണ് അവളുടെ വയറും. നീണ്ടു പരന്ന അണിവയറിൽ സാരിയുടെ പ്ലീറ്റുകൾ.

പൊക്കിളിനു വളരെ താഴ്ത്തിയാണ് സാരി ഉടുത്തിരിക്കുന്നതെന്നു വ്യക്തം.എന്നാൽ പ്ലീറ്റ് കിടക്കുന്നതിനാൽ പൊക്കിൾ കാണാൻ വയ്യ. ഒരു കാറ്റടിച്ച് ആ പ്ലീറ്റൊന്നു സ്ഥാനം മാറിയാൽ അവളുടെ പൊക്കിൾക്കുഴിയുടെ ദർശനം കിട്ടുമെന്ന് സഞ്ജു മനസ്സിൽ കാൽക്കുലേറ്റ് ചെയ്തു.തൊട്ടടുത്ത നിമിഷം തന്നെ പതിവുപോലെ പശ്ചാത്തപിച്ച് ‘മാമനോടൊന്നും തോന്നല്ലേ മക്കളേ’ ശൈലിയിലുള്ള ഡയലോഗ് മനസ്സിൽ ഉരുവിടുകയും ചെയ്തു.

അവളുടെ ചാടാത്ത ആലില പോലെ വിരിഞ്ഞുള്ള അണിവയർ അവസാനിക്കുന്നിടത്ത് വീതിയേറിയ അരക്കെട്ട്. എന്തൊരു വീതിയാണ് ആ അരക്കെട്ടിന്. ഒരുമാതിരി ഇലിയാന ഡിക്രൂസിന്‌റെയൊക്കെ പോലെ.അവൾ ധരിച്ചിരുന്ന പൊന്നരഞ്ഞാണം അരക്കെട്ടിൽ കൃത്യമായി കാണാം. വീതിയേറിയ അരക്കെട്ടിൽ ഒരലങ്കാരം പോലെ അതു കിടക്കുന്നു.

അവൾ സഞ്ജുവിനും നന്ദിതയ്ക്കും സമീപമെത്തി. നന്ദിതയെ ഒന്നും മൈൻഡ് പോലും ചെയ്യാതെ അപ്പുവിന്‌റെ നേർക്ക് രൂക്ഷമായ എന്നാൽ കാമോദ്ദീപകമായ ഒരു നോട്ടമെറിഞ്ഞ് അവൾ പതുക്കെ പറഞ്ഞു. ‘പോകാം’.

‘പ്ലോകാം….സോറി പോകാം’ ക്ലച്ചും ബ്രേക്കും തമ്മിൽ ഏതാ ചവിട്ടേണ്ടതെന്നു കൺഫ്യൂഷനിലായ കെഎസ്ആർടിസി ഡ്രൈവറെ പോലെ ഭാവമിട്ട് സഞ്ജു പറഞ്ഞു.

അന്നനട പോലെ മീര മുന്നോട്ടു നടന്നു.സഞ്ജുവിന്‌റെ നോട്ടം എവിടേക്കാണെന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.പിന്നിൽ തന്നെ.അവളുടെ ബ്ലൗസിനു പിന്നിൽ ഒരു ചരടുമാത്രമാണ് ഉണ്ടായിരുന്നത്.നഗ്നമായ അവളുടെ ഏക്കറുകളോളം വിസ്താരമുള്ള പുറം.

ഫുട്‌ബോളുകൾ പോലെയുള്ള മീരയുടെ നിതംബപ്പന്തുകൾ കിടന്നു തുള്ളിത്തെറിക്കുന്ന കാഴ്ച അവനെ മത്തുപിടിപ്പിച്ചു ഒരു വണ്ടുപരുവത്തിലാക്കി.

ഇവൾ ശരിക്കും രാധികാമ്മായിയുടെ മോൾ തന്നെയാണോ അതോ വല്ല കിം കർദാഷിയാനും അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെ അവർ ദത്തെടുത്തതാണോ. എന്തൊരു ഹൗസിങ് എന്‌റെ കോലാപ്പൂരി ബാബോ….അവൻ ചിന്തിച്ചു.

അയ്യോ നൈഷ്ഠിക ബ്രഹ്‌മചാരിയായ കോലാപ്പൂരി ബാബയെ വിളിച്ചല്ലേ താൻ മീരയുടെ ഹൗസിങ്ങിന്‌റെ കാര്യം പറഞ്ഞത്. എന്നോടു ക്ഷമിക്കേണമേ കുലഗുരുവായ കോലാപ്പൂരി ബാബാാ- അവൻ മനസ്സിൽ പ്രാർഥിച്ചു.

മീര അറബിക്കുതിര നടക്കുന്നതു പോലെ കാർഷെഡ്ഡിലേക്കാണു പോകുന്നതെന്ന് അവനു മനസ്സിലായി. ഇതു കണ്ട് നന്ദിതയും വേഗത്തിൽ പൂമുഖത്തേക്കിറങ്ങി.
മുൻസീറ്റ് പിടിക്കാനുള്ള പോക്കാണെന്നു സഞ്ജുവിനു മനസ്സിലായി. പണ്ടേ ഇവളുമാർക്കു രണ്ടുപേർക്കും കാറിൽ ഡ്രൈവറുടെ വശത്തുള്ള മുൻസീറ്റിലിരിക്കാനാണു താൽപര്യം.അന്നേ ഇതും പറഞ്ഞു രണ്ടും അടിയായിരുന്നു.ഇപ്പോളും അതു തന്നെയാകും സീൻ. മുൻസീറ്റു കിട്ടിയില്ലെങ്കിൽ ഇവളുമാരിൽ ആരെങ്കിലുമൊരാൾ പിണങ്ങും.പിന്നെ ഇന്നത്തെ ദിവസം മുഴുവൻ മുഖം വീർപ്പിച്ചിരിപ്പാകും.എന്തെങ്കിലും ചെയ്യണം.
തന്‌റെ പ്രിയ വാഹനമായ ജീപ്പ് കോംപസിന്‌റെ താക്കോലും കൈയിലെടുത്ത് സഞ്ജു വണ്ടിയുടെ അടുത്തേക്കു നടന്നു. അവൻ വിചാരിച്ചതു പോലെ. മീരയും നന്ദിതയും മുൻസീറ്റു ലക്ഷ്യമിട്ടു വണ്ടിയുടെ വശത്തു തന്നെ നിൽപ്പുറപ്പിച്ചിരിക്കുകയാണ്.

എന്താണു ചെയ്യേണ്ടത്? -അവൻ ഒരു നിമിഷം ചിന്തിച്ചു.ഐഡിയ -പെട്ടെന്ന് അവന്‌റെ തലയിൽ ബൾബ് കത്തി.

അവൻ തിരക്കിട്ട് അവരുടെ അടുത്തേക്കു ചെന്നു. ഇരുവരുടെയും നേർക്കു കൈ നീട്ടി.

‘എന്താ’-ഇരുവരും ഒരേ സ്വരത്തിൽ ചോദിച്ചു.

‘നിങ്ങളുടെ കൈയിലിരിക്കുന്ന പൂത്താലങ്ങൾ അമ്പലത്തിൽ കൊടുക്കാനുള്ളതല്ലേ.ഇങ്ങു തന്നേക്കൂ. വേദപുരത്തപ്പനു കാറിന്‌റെ മുൻസീറ്റിൽ വച്ചോണ്ടു വരുന്ന പൂക്കൾ വലിയ ഇഷ്ടമാണെന്ന് ഈയടുത്തിടെ ദേവപ്രശ്‌നത്തിൽ തെളിഞ്ഞു. അങ്ങനെയുള്ളവരുടെ എന്താഗ്രഹവും ഭഗവാൻ ക്ഷണം സാധിച്ചുകൊടുക്കുമത്രേ.തന്നോളൂ താലങ്ങൾ’- സഞ്ജു പറഞ്ഞുകൊണ്ടു കൈ കൂടുതൽ നീട്ടി.

‘ശരിക്കും’ പെൺകുട്ടികൾ ഇരുവരും അദ്ഭുത ഭാവത്തിൽ ചോദിച്ചു.
‘ശരിക്കും ശരിക്കും.’ സഞ്ജു പറഞ്ഞു.

ഇരുവരും താലങ്ങൾ സഞ്ജുവിനു നൽകി.അവൻ ക്ഷണത്തിൽ അവ വാങ്ങി കാറിന്‌റെ ഡോർ തുറന്നു മുൻസീറ്റിലേക്ക് അവ എടുത്തു വച്ചു. പിന്നിലെ ഡോറുകൾ അവൻ തുറന്നു.അത്ര താൽപര്യമില്ലാത്തതു പോലെ നന്ദിതയും മീരയും മധ്യത്തിലുള്ള സീറ്റുകളിൽ ഇരുന്നു. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ വശത്തേക്കു നോക്കിയിരുന്നു.

സഞ്ജു കാർ മുന്നോട്ടെടുത്തു.സഞ്ജുവിന്‌റെ ചങ്കിടിപ്പുയരുകയായിരുന്നു. ഒരു കാറിൽ രണ്ട് സൗന്ദര്യത്തിടമ്പുകളെയും കൊണ്ട് പോകുകയാണ്.ഒന്ന് പ്രണയദേവതയും മറ്റൊന്ന് രതിദേവതയും.ഒന്ന് ക്യൂട്ടിയും മറ്റേത് ഹോട്ടിയും. അമ്പലപ്പറമ്പിലുള്ള സകല

ഞരമ്പൻമാരും ഇന്ന് ഇവരെ വായി നോക്കി നടക്കും.എന്തു ചെയ്യാൻ ആ രീതിയിലല്ലേ വേഷവിധാനം. നന്ദിത കുഴപ്പമില്ല, മറയ്‌ക്കേണ്ടതെല്ലാം മറച്ചിട്ടുണ്ട്.പക്ഷേ മീര, സാരിയുടുത്ത് കൊണ്ട് എത്രത്തോളം ശരീരപ്രദർശനം നടത്താമെന്ന് ഇവൾ ഗവേഷണം ചെയ്തിട്ടുണ്ടെന്നു തോന്നുന്നു.

ഏതായാലും പെൺപിള്ളേർക്കു ബോറടിക്കേണ്ട ഒരു പാട്ടിട്ടേക്കാം.
സഞ്ജു കാറിലെ ഓഡിയോ പ്ലേ ചെയ്തു.

കല്യാണപ്പട്ടും ചുറ്റി കസ്തൂരിപ്പൊട്ടും കുത്തി
കണിക്കൊന്ന മുത്തേ മുന്നിൽ വാ
നീ നിലാത്താലി കെട്ടിക്കൊണ്ടേ വാ..

പഴയ ഏതോ മലയാളം പടത്തിലെ പാട്ട് കാറിൽ മുഴങ്ങി.ആ പാട്ടു കേട്ടപ്പോൾ നന്ദിതയെക്കുറിച്ചാണ് സഞ്ജു ചിന്തിച്ചത്.അവൻ റിയർവ്യൂവിലൂടെ നന്ദിതയെ നോക്കി. നെയിൽപോളിഷ് പുരട്ടി ഭംഗിയാക്കിയ കൈവിരലുകളാൽ വിൻഡോയിൽ താളം കൊട്ടിയിരിക്കുന്ന സുരസുന്ദരിയായ നന്ദു. കണിക്കൊന്ന പൂത്തുലഞ്ഞതുപോലെ ഒരഴകി…
കാർ അമ്പലമുറ്റത്തു പ്രവേശിച്ചു.സഞ്ജു കാറിൽ നിന്നിറങ്ങി താലങ്ങൾ എടുത്ത് നന്ദിതയുടെയും മീരയുടെയും കൈകളിൽ കൊടുത്തു.സഞ്ജുവിനൊപ്പം ഇരുവരും ക്ഷേത്രത്തിലേക്കു നടന്നു.

ക്ഷേത്രത്തിൽ തൊഴാൻ വന്ന ആണുങ്ങളും പെണ്ണുങ്ങളുമായ ആബാലവൃദ്ധം ജനങ്ങളുടെയും ശ്രദ്ധ മീരയുടെയും നന്ദിതയുടെയും നേർക്കായിരുന്നു.സ്വർഗലോകത്തു നിന്നെങ്ങാനും താഴെ വീണ അപ്‌സര നർത്തകികളാണോ ഇവർ എന്നായിരിക്കും അവരുടെ ചിന്ത. അത്രയ്ക്കു മാസ്മരികമായിരുന്നു അവരുടെ സൗന്ദര്യം. മീരയുടെ ശരീരത്ത് പിന്നെ വസ്ത്രങ്ങൾ കുറവായതു കൊണ്ടു കുറച്ചു ശ്രദ്ധ കൂടുതൽ കിട്ടി.

സഞ്ജുവിനെ വളച്ചെടുക്കാൻ വ്രതം നോറ്റു നടക്കുന്ന സ്വാതിയും ക്ഷേത്രത്തിലുണ്ടായിരുന്നു(ആദ്യ ഭാഗത്ത് ഇവളെപ്പറ്റി പറയുന്നുണ്ട്).അവൾ നോക്കിയപ്പോൾ കാണുന്നത് സഞ്ജു ബോളിവുഡ് നടിമാരെപ്പോലെയുള്ള രണ്ടു സുന്ദരിമാരുമായി വരുന്നു.അവളുടെ മുഖത്തേക്ക് അമർഷവും നിരാശയും ഇരച്ചുകയറി.

‘എടി സ്വാതി സഞ്ജുവിനൊപ്പം ആരാ രണ്ടു പെൺകുട്ടികൾ.’ അവളുടെ കൂട്ടുകാരിലൊരാൾ ചോദിച്ചു.
‘അവന്‌റെ മുറപ്പെണ്ണുങ്ങളാ..’നന്ദിതയും മീരയും.സ്വാതി പറഞ്ഞു.

‘ഇവരാണോ നീ വെയിലടിച്ചു കരുവാളിച്ചു കാണുമെന്നൊക്കെ പറഞ്ഞത്. നല്ല നെയ്യ് ഹൽവകൾ പോലെ ഇരിക്കുന്നു രണ്ടും.ഇനി നീ സഞ്ജുവിനു പിന്നാലെ നടക്കേണ്ട. ഈ സുന്ദരിമാരെ വിട്ട് അവൻ നിന്നെ കെട്ടുമെന്ന് കരുതുകയേ വേണ്ട.’ ഒരു കൂട്ടുകാരി അവൾക്കു കിള്ളിക്കൊടുത്തു. സ്വാതി കരച്ചിലിന്‌റെ വക്കിലെത്തി.

‘ശരിക്കുംഡീ, അവളുമാരു ഞാൻ വിചാരിച്ചതിലും സുന്ദരികളാ.ഒന്നു രംഭയും മറ്റേത് ഉർവശിയും.എന്‌റെ ചെക്കനെ ഇവരു തട്ടിയെടുക്കും.എന്‌റെ സഞ്ജുവിനെ എനിക്കു നഷ്ടപ്പെടുമോടീ.’വിതുമ്പലിനിടയിൽ സ്വാതി പറഞ്ഞു.

‘അയ്യടാ നിന്‌റെ സഞ്ജുവോ, ഏതു വകയിലാ അവൻ നിന്‌റേത് ആയേ? സ്വപ്‌നം കണ്ടുനടക്കാതെ പോയി വേറെ പണിനോക്ക് സ്വാതീ.’കൂട്ടുകാരി പറഞ്ഞിട്ടു ശ്രീകോവിലിനടുത്തേക്കു പോയി.

സ്വാതി കുറച്ചുനേരം കൂടി ചിണുങ്ങിക്കൊണ്ടു നിന്നു.മഞ്ഞപ്പട്ടുപാവാടയും ബ്ലൗസുമായിരുന്നു അവളുടെ വേഷം. സഞ്ജുവിന്‌റെ മുറപ്പെണ്ണുമാരുടെ ഗ്ലാമറോ വേഷങ്ങളോ തനിക്കില്ലെന്നു സ്വാതിക്കു മനസ്സിലായി. എന്നാൽ സഞ്ജുവിനോട് അഗാധമായ സ്‌നേഹമായിരുന്നു ആ പാവത്തിന്. ഒരിക്കലും സഞ്ജു ഒരു രീതിയിലും അവളെ പരിഗണിച്ചിട്ടില്ലെങ്കിലും.
ഇല്ല. ഇവളുമാർക്ക് ഞാൻ എന്‌റെ സഞ്ജുവിനെ വിട്ടുകൊടുക്കില്ല. ഒരിക്കൽ അവൻ എന്‌റെ സ്‌നേഹം മനസ്സിലാക്കും. അന്ന് ഇവരെയെല്ലാം വിട്ട് അവൻ എന്‌റെ കൂടെ വരും അവൾ മനസ്സിൽ പറഞ്ഞു.
ചുറ്റമ്പലത്തിൽ പ്രവേശിച്ച മീരയും നന്ദിതയും കൃഷ്ണവിഗ്രഹത്തിനു മുന്നിൽ കൈകൂപ്പി നിന്നു.ഇരുവരും കണ്ണടച്ചു ഗാഢമായ പ്രാർഥനയിലായിരുന്നു. സഞ്ജു അവരുടെ പിന്നിൽ നിന്നു പ്രാർഥിച്ചു നിന്നു.മുംബൈയിലും യുഎസിലുമൊക്കെ പഠിച്ചിട്ടും വളർന്നിട്ടും ഇരുവരും നല്ല ഈശ്വരവിശ്വാസമുള്ള ഭക്തകളാണ്. ആ അറിവു സഞ്ജുവിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.എന്തായിരിക്കും ഇവർ ഇങ്ങനെ ശക്തമായിട്ടു പ്രാർഥിക്കുന്നത്.

തന്‌റെ മഹാറാണിമാരൊടൊപ്പം ക്ഷേത്രദർശനത്തിനു വന്ന സുന്ദരനായ രാജകുമാരനെപ്പോലെയുണ്ടായിരുന്നു സഞ്ജുവിനെ അപ്പോൾ കാണാൻ.
നന്ദിത ഒരു മുഴുക്കാപ്പ് വഴിപാടായി നേർന്നിരുന്നു.അരമണിക്കൂറോളം നേരമെടുക്കുന്ന വഴിപാടാണ് മുഴുക്കാപ്പ്.വഴിപാടു നടക്കുന്ന സമയമത്രയും നേർന്നയാൾ ശ്രീകോവിലിനു മുന്നിൽ തൊഴുതു പ്രാർഥിച്ചു നിൽക്കണമെന്നാണു ചട്ടം. നന്ദിത ശ്രീകോവിലിനു മുന്നിൽ കൈകൂപ്പി നിന്നു.
കുറച്ചു നേരം സഞ്ജു അവൾക്കരികിൽ നിന്നു.കൈയിൽ ആരോ തട്ടിയത് കണ്ടാണ് തിരിഞ്ഞു നോക്കിയത്. ഇലക്കീറിൽ ചന്ദനവും സിന്ദൂരവുമായി മീര നിൽക്കുന്നു.ഇതു വരെ കണ്ട കലുഷിതമായ ഭാവമില്ല,നേരീയ ഒരു ചിരി,അവളുടെ തിരുനെറ്റിയിൽ ക്ഷേത്രത്തിലെ സിന്ദൂരമണിഞ്ഞിരിക്കുന്നു. ഒരു പ്രൗഢയായ കുലവനിതയെപ്പോലുണ്ടായിരുന്നു അവളപ്പോൾ.’നന്ദിത….ദേ മുഴുക്കാപ്പ് നടക്ക്വാ’ നന്ദിതയെ ചൂണ്ടിക്കാട്ടി സഞ്ജു പറഞ്ഞു.

‘അവളവിടെ മുഴുക്കാപ്പും നടത്തി നിൽക്കട്ടേന്നേ, നമ്മളെന്തിനാ വെയിറ്റ് ചെയ്തു ബോറടിക്കുന്നേ, നമുക്കു ചുറ്റമ്പലം വലംവച്ചു തൊഴുതു വരാം’ മീര പറഞ്ഞു.

സഞ്ജു ഒന്നു ശങ്കിച്ചു നിന്നു. നന്ദിത ഇതൊന്നുമറിയുന്നില്ല, അവൾ കണ്ണടച്ച് മനസ്സ് ഏകാഗ്രമാക്കി പ്രാർഥന തുടരുകയാണ്.

‘വരൂന്നേ…’ ഇത്തവണ മീരയുടെ സ്വരത്തിൽ നല്ല ആജ്ഞാശക്തി സ്ഫുരിക്കുന്നുണ്ടായിരുന്നു.
അവൻ യാന്ത്രികമായി അവൾക്കു പിന്നാലെ നടന്നു.നടക്കുമ്പോളും ഇടയ്ക്ക് അവന്‌റെ നോട്ടം അവളുടെ തടിച്ചുരുണ്ട നിതംബങ്ങളിൽ വീണു.

ശ്ശോ..സഞ്ജു വീണ്ടും പശ്ചാത്തപിക്കാനൊരുങ്ങി, ആ സമയം തന്നെ വീണ്ടും നോട്ടം നിതംബങ്ങളിലേക്ക്, ഒരു പ്രത്യേകതാളത്തിലാണ് മീര നടക്കുന്നത്. ഓരോ അടിവയ്ക്കുമ്പോളും ആ നിതംബപാളികൾ സാരിക്കുള്ളിൽ കിടന്ന് ഉലഞ്ഞു തുള്ളിത്തെറിക്കുന്നു.എങ്കിൽ പിന്നെ വീട്ടിൽ പോയിട്ട് എല്ലാംകൂടി ഒരുമിച്ചു പശ്ചാത്തപിച്ചേക്കാം. സഞ്ജു മനസ്സിൽ വിചാരിച്ചു.

ഉഡുരാജ മുഖി, മൃഗരാജ കടി, ഗജരാജ വിരാജിത മന്ദഗതി….പണ്ടേതോ ഞരമ്പൻ കവി എഴുതിയ കവിതയാണ് സഞ്ജുവിന് ഓർമ വന്നത്.ഇതു പോലെ ഏതെങ്കിലും പെണ്ണുങ്ങളെ കണ്ടപ്പോൾ എഴുതിയതാകും.
അവളുടെ ശരീരത്തിൽ അടിച്ചിരുന്ന പെർഫ്യൂമിനും വളരെ വശ്യമായ സുഗന്ധമായിരുന്നു.

‘ഈ പെർഫ്യൂമേതാ നല്ല സുഗന്ധംണ്ടല്ലോ ‘ അവൻ മീരയോടു ചോദിച്ചു.

‘വിക്ടോറിയ ബെക്കം കലക്ഷൻ.എന്തേ ഇഷ്ടായോ’ അവൾ ചോദിച്ചു.

‘ഇഷ്ടായി അല്ല ഈ വിക്ടോറിയ ബെക്കമെന്നു പറയുന്നത് ഫുട്‌ബോൾ താരം ബെക്കമിന്‌റെ ഭാര്യയല്ലേ…’ അവൻ ചോദിച്ചു.

‘അതേലോ, അവരു പണ്ടു വലിയ പോപ് സിംഗറായിരുന്നു. പിന്നെ റിട്ടയറായ ശേഷം ബ്യൂട്ടി കലക്ഷൻ തുടങ്ങി,അമേരിക്കയിലെ പെൺകുട്ടികൾക്കൊക്കെ ഇവരെന്നു പറഞ്ഞാൽ ക്രേസാണ്. ഡേറ്റ് നൈറ്റ്‌സിനൊക്കെ ഇവരുടെ ബ്യൂട്ടി പ്രോഡക്ട്‌സാ എല്ലാവരും ഉപയോഗിക്കുന്നത്.’

‘ഡേറ്റ് നൈറ്റ്‌സോ…അതെന്താ സാധനം’ സഞ്ജു അറിവില്ലാത്ത പോലെ ചോദിച്ചു.

‘അയ്യോ അതു സഞ്ജു അറിയില്ലേ, അമേരിക്കയിൽ പെൺകുട്ട്യോൾ കല്യാണത്തിനു മുൻപേ കാമുകനൊപ്പം ഡേറ്റിങ് നടത്തും. ഫസ്റ്റ് ഡേറ്റ്, സെക്കൻഡ് ഡേറ്റ്, തേർഡ് ഡേറ്റെന്നു വച്ചാൽ ഡേറ്റ് നൈറ്റ്.’ രാത്രി അവരൊരുമിച്ചു താമസിക്കും.

‘അവർ എന്തിനാ രാത്രി ഒരുമിച്ചു താമസിക്കുന്നേ..’ സഞ്ജു വീണ്ടും ചോദിച്ചു.
‘അയ്യേ ഈ സഞ്ജുവിന് ഒന്നും അറീലേ, ഹോളിവുഡ് മൂവീസോന്നും കാണാറില്ലേ, അവർ ഇന്‌റിമേറ്റാകും.അമേരിക്കയിൽ അതൊന്നും വലിയ പ്രശ്‌നമില്ല. ‘അവൾ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.

‘മീര എത്ര ഡേറ്റ് നൈറ്റ്‌സിനു പോയിട്ടുണ്ട്.സഞ്ജു പൊടുന്നനെ ചോദിച്ചു.’തീക്ഷ്ണമായിരുന്നു അവന്‌റെ ചോദ്യം.
ഉല്ലാസപൂർവം നടന്നുകൊണ്ടിരുന്ന മീര പെട്ടെന്നു നിന്നു. ഒരു നിമിഷം അവളൊന്നു തിരിഞ്ഞു.

‘മൂന്നെണ്ണം, ആദ്യം ഹൈസ്‌കൂളിൽ, എന്‌റെ ഫസ്റ്റ് ബോയ്ഫ്രണ്ടിനൊപ്പം,പിന്നെ രണ്ടെണ്ണം കോളജിൽ ‘ അവൾ പറഞ്ഞു.
ഓഹ് സഞ്ജു നിരാശയോടെ മൂളി.അവന്‌റെ നെഞ്ചിൽ എന്തോ ഒരു വിങ്ങൽ നാമ്പെടുത്തു. ഇവളെ ഇനി നോക്കിയിട്ടു വലിയ കാര്യമില്ല. മൂന്നു കാമുകൻമാരുമായി ബന്ധപ്പെട്ടിട്ടുണ്ട് ഇവൾ.

അതു ചിന്തിച്ചു തീർന്നില്ല,അതിനു മുൻപ് തന്‌റെ കവിളിൽ പടക്കേ എന്ന് എന്തോ വീണതു പോലെ സഞ്ജുവിനു തോന്നി.മീര അടിച്ചതാണ്.

അവൻ കരണം പൊത്തി നിന്നു.അവിടെങ്ങും ആരുമില്ലാത്തതു മൂലം ആരും കണ്ടില്ല.
അടിയുടെ കെട്ടൊന്നു വിട്ടപ്പോൾ അവൻ തലയുയർത്തി നോക്കി.ക്രുദ്ധയായി, രോഷം നിറഞ്ഞ ഭാവത്തോടെ നിൽക്കുകയാണ് മീര. ബാഹുബലി സിനിമയിൽ ദേവസേന നിൽക്കുന്നതു പോലെ.

‘നീ ഞാൻ പറഞ്ഞതു വിശ്വസിച്ചു അല്ലേ, അല്ലേ..’ അവന്‌റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് അവൾ ചോദിച്ചു.

പൊട്ടൻ സഞ്ജു അവൻ അറിയാതെ തലയാട്ടി.

മീര കുലുക്കൽ നിർത്തി.തിരിഞ്ഞു നിന്നു.എന്തോ പൊട്ടിച്ചിതറുന്നതു പോലെ. അവൾ ഏങ്ങലടിച്ചു കരയുകയാണ്.

സഞ്ജു ആകെ സ്തബ്ധനായി.ഇതെന്തു പുകിൽ, അവൻ വിറച്ചുകൊണ്ട് തന്‌റെ കരതലം അവളുടെ പുറത്ത് അമർത്തി.. ‘മീരേ നീ വെറുതേ സീൻ ആക്കാതെ എന്തിനേ ഇപ്പോ ഇങ്ങനെ കരയണൂ, ‘ അവൻ ചോദിച്ചു.

‘നീ വിശ്വസിച്ചില്ലേ എന്നാലും, നീ മീരയെ ഇത്രേമല്ലേ മനസ്സിലാക്കിയുള്ളൂ, അമേരിക്കേൽ പോയ എല്ലാ പെൺപിള്ളേരും ഇങ്ങനെയാന്നാ ഇവിടുള്ളോർടെ തോന്നൽ.എനിക്കു കാമുകൻമാരുമില്ല, ഞാൻ ഡേറ്റ് നൈറ്റ്‌സിനും പോയിട്ടില്ല….
കാത്തു വച്ചിരിക്കാ ഞാൻ. എന്നിട്ട് ഇങ്ങനെ പറഞ്ഞേേല്ലാ…’ മീര വിതുമ്പിക്കൊണ്ടു പറഞ്ഞു.

സഞ്ജുവിന് ഒന്നും മനസ്സിലായില്ല.പെണ്ണുങ്ങളുമായി അധികം ഇടപെടാത്തതു കൊണ്ട് അവരുടെ വികാരവിചാരങ്ങൾ അവന് അന്യമായിരുന്നു.ഏതായാലും മീര താനുദ്ദേശിച്ചപോലെ ഒന്നും അല്ലാന്ന് അവൻ മനസ്സിലാക്കി.

‘അയാം സോറി മീര, ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല.’

‘ങൂം എനിക്കു മനസ്സിലായി നിന്നെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.നീയൊരു പൊട്ടനാണ്,പരപ്പൊട്ടൻ.’ അവൾ പറഞ്ഞു. സ്ഥിതി വഷളാക്കണ്ടെന്നു കരുതി സഞ്ജു കൂടുതൽ ഒന്നും ഉരിയാടാൻ പോയില്ല.

തെല്ലുനേരം നിന്നപ്പോൾ മീര ഓക്കെയായി, അവളുടെ മുഖത്തു വീണ്ടും സ്‌നേഹച്ചിരി പരന്നു.

‘നീ ചന്ദനം തൊട്ടില്ലാല്ലോ, ഇങ്ങു വാ തൊട്ടുതരാം.’ അവൾ പറഞ്ഞു.

‘ഇങ്ങു തന്നേ, ഞാൻ തൊട്ടോളാം.’ സഞ്ജു പറഞ്ഞു.

‘അങ്ങനെയിപ്പോ തരണില്യ, ഇങ്ങട്ട് വാടാ..വാടാ…’ മീര സ്വരം കടുപ്പിച്ചു പറഞ്ഞു.

സഞ്ജു അനുസരണയുള്ള പട്ടിക്കുട്ടിയെപ്പോലെ അവളുടെ മുന്നിലേക്കു നീങ്ങി നിന്നു.നീണ്ട വെളുത്ത കൈയിലെ നെയിൽപോളിഷ് ഇട്ടു ഭംഗിയാക്കിയ നഖങ്ങളോടു കൂടിയ വിരലുകൾ.ചൂണ്ടുവിരൽ ചന്ദനത്തിൽ തൊട്ട് അവൾ അവന്‌റെ നെറ്റിയിൽ മുട്ടിച്ചു. കൂടംകുളം ആണവനിലയത്തിൽ ഉത്പാദിപ്പിച്ച എല്ലാ വൈദ്യുതിയും ആ സ്പർശത്തിൽ തന്‌റെ ദേഹത്തേക്കു കയറിയെന്നു സഞ്ജുവിനു തോന്നിപ്പോയി. അവൻ നിർവൃതി പൂണ്ട് നിന്നു.

അതേ സമയം തന്നെ മീരയുടെ സാരിയുടെ പ്ലീറ്റ് കാറ്റടിച്ചു തെന്നിമാറി..

അവളുടെ അണിവയർ നഗ്നമായി. റോസപ്പൂവിന്‌റെ വിരിയാറായ മൊട്ടുപോലെയുള്ള അവളുടെ പൊക്കിൾ കുഴി അവനു മുന്നിൽ തെളിഞ്ഞു.അവൾ ഡയമണ്ട് സ്റ്റഡുകളൊക്കെ പിടിപ്പിച്ച ഒരു അരഞ്ഞാണം അരയിൽ ധരിച്ചിരുന്നു. നമ്മുടെ നാട്ടിലെ അരഞ്ഞാണമല്ല, വെയിസ്റ്റ് ചെയിൻ എന്നൊക്ക പറയുന്ന ടൈപ്പ്.
താനുടലോടെ വേറെ ഏതോ ഗ്രഹത്തിൽ എത്തിയെന്ന് അവനു തോന്നി.
അവനതിലേക്കു തന്നെ നോക്കി നിന്നു.എത്ര ശ്രമിച്ചിട്ടും നോട്ടം പിൻവലിക്കാൻ പറ്റുന്നില്ല.
‘ഊപ്‌സ്’ പറഞ്ഞുകൊണ്ട് മീര പ്ലീറ്റ് പിടിച്ചു നേരെയിട്ടതോടെ സഞ്ജു നോർമലായി.തിരിഞ്ഞു നോക്കിയ അവനെ കാത്ത് മറ്റൊരു സർപ്രൈസ് ഉണ്ടായിരുന്നു.

ദേഷ്യം കൊണ്ട് ജ്വലിക്കുന്ന നോട്ടത്തോടെ നന്ദിത നിൽക്കുന്നു. അവളുടെ ചുണ്ടുകൾ വിറപൂണ്ടിരിക്കുന്നു.
പെട്ടെന്നു സഞ്ജു നോട്ടം മാറ്റി.
ചന്ദനക്കുറിയിട്ടു കഴിഞ്ഞെങ്കിൽ നമുക്കു പോകാമായിരുന്നു.തറവാട്ടിൽ എല്ലാവരും കാത്തിരിക്കുകയാകും. നന്ദിത അൽപം പരുഷമായി പറഞ്ഞു.
അതു മൈൻഡ് ചെയ്യാതെ മീര അൽപസമയം കൂടി അവന്‌റെ നെറ്റിയിൽ വിരലമർത്തി നിന്നു.ക്രുദ്ധമായ ഒരു നോട്ടം നന്ദിതയ്ക്കു സമ്മാനിച്ചു കൊണ്ട് അവൾ വിരൽ പിൻവലിച്ചു.
‘ഹൂൂം…’ നന്ദിത ഇഷ്ടപ്പെടാത്തതു പോലെ മുഖം വെട്ടിത്തിരിച്ചു.
ഏതായാലും അൽപസമയത്തിനു ശേഷം അവർ ക്ഷേത്രത്തിൽ നിന്നു വീട്ടിലേക്കു മടങ്ങി.
——————-
ഊൺമുറിയിൽ ആകെ ഒരു ബഹളമായിരുന്നു. പ്രാതൽ കഴിക്കാനൊരുങ്ങുകയായിരുന്നു ചന്ത്രോത്തെ കുടുംബാംഗങ്ങൾ.വാ തോരാതെ സംസാരം മുഴങ്ങി.ചന്ദ്രുവിന്‌റെ അപ്പൂപ്പനും ചന്ത്രോത്തെ കാരണവരുമായ രാഘവേന്ദ്രപ്പെരുമാൾ മുറിയിലേക്കു കടന്നു വന്നതോടെ സംസാരം ഒതുങ്ങി. അദ്ദേഹം കസേര വലിച്ചിട്ട് ഇരുന്നു.

‘മീരമോൾ ഇവിടെ വരൂ, അപ്പൂപ്പനൊപ്പം ഇരിക്കാം.’ അദ്ദേഹം അടുത്തുള്ള കസേരയിലേക്കു മീരയെ ക്ഷണിച്ചു.അവൾ വളരെ അടക്കത്തോടെയും ഒതുക്കത്തോടെയും അപ്പൂപ്പനു സമീപമുള്ള കസേരയിൽ വന്നിരുന്നു.അപ്പൂപ്പന്‌റെ വലതു സൈഡിലുള്ള കസേരയിലേക്ക് ഇരിക്കാൻ സഞ്ജു ഒരുങ്ങി.അത് അവന്‌റെ സ്ഥിരം കസേരയാണ്. അപ്പൂപ്പൻ അവനെ വിലക്കി. ‘ഇന്ന് നീയിവിടെ ഇരിക്കേണ്ട, നന്ദു എവിടെ’

അദ്ദേഹം ചോദിച്ചു.

‘പറഞ്ഞതു പോലെ അവളെ കണ്ടില്ലാല്ലോ എവിടെ അവൾ’ അമൃത വല്യമ്മ ഇഡ്ഡലിപ്പാത്രവുമായി വരുന്നതിനിടെ ചോദിച്ചു.

‘നന്ദേച്ചി മുറിയിലാ. ഞാൻ വിളിച്ചിട്ടു വാതിൽ തുറന്നില്ല.’ രേവതി ചെറ്യമ്മയുടെ മകൾ പറഞ്ഞു.

‘ചിലപ്പോ ഉറങ്ങിക്കാണും.എടാ സഞ്ജു പോയി അവളെ വിളിച്ചുവാ’ രേവതി ചെറ്യമ്മ സഞ്ജുവിനോട് ആവശ്യപ്പെട്ടു.

‘ശരി ചെറ്യമ്മേ,’ അവൻ തീൻമേശയിൽ നിന്ന് എഴുന്നേറ്റു മുകളിലെ നിലയിലുള്ള നന്ദിതയുടെ മുറിക്കുമുന്നിലെത്തി.

നന്ദൂ, നന്ദൂ, അവൻ മുറിയുടെ വാതിലിൽ കൊട്ടിക്കൊണ്ട് വിളിച്ചു.
രണ്ടു മൂന്നു തവണ കൊട്ടിയപ്പോൾ അവൾ വാതിൽ തുറന്നു,അവളുടെ സുന്ദരമായ മുഖം വീർത്തുകെട്ടിയിരിപ്പുണ്ടായിരുന്നു.

‘എന്താ’ ദേഷ്യം കലർന്നു പരുഷമായ സ്വരത്തിൽ അവൾ സഞ്ജുവിനോട് ആരാഞ്ഞു.

‘താഴെ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു നിന്നെ വിളിക്കുന്നു.’ അൽപം ചൂളിയ സ്വരത്തിൽ മറുപടി പറഞ്ഞശേഷം അവൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.

ഒന്നവിടെ നിന്നേ…അവൾ തീക്ഷ്ണമായ ശബ്ദത്തിൽ സഞ്ജുവിനോട് ആവശ്യപ്പെട്ടു. അവൻ ബ്രേക്കിട്ടതുപോലെ നിന്നു.

‘മുറപ്പെണ്ണു നെറ്റിയിൽ ഇട്ട ചന്ദനമൊക്കെ ഇപ്പോളും ഉണ്ടല്ലോ..’ അതു പറഞ്ഞുകൊണ്ട് അവൾ സഞ്ജുവിന്‌റെ നെറ്റിയിൽ കൈകൾ കൊണ്ട് ആഞ്ഞുരച്ചു. മീര തൊട്ടുകൊടുത്ത ചന്ദനക്കുറി മാഞ്ഞു.

നന്ദൂ നീയെന്താ ഈ കാട്ടണേ…സഞ്ജു സ്തബ്ധമായ സ്വരത്തിൽ അവളോടു ചോദിച്ചു.

‘എന്താ കാട്ടണേന്നോ..ചന്ദനക്കുറിയിട്ടപ്പോൾ അവളുടെ വയറും പൊക്കിളും നോക്കി നീയ് മിഴിച്ചു നിൽപ്പുണ്ടാരുന്നല്ലോ, ഇത്ര വഷളനാണോ നീയ്, ശേ നിന്നെക്കുറിച്ച് ഇങ്ങനെ വിചാരിച്ചിരുന്നില്ല.’ നന്ദിത അവനു നേരെ കയർത്തു.

സഞ്ജുവിന്‌റെ തിരശ്ശീല കീറിയ ഒരു ഡയലോഗായിരുന്നു അത്. ശ്ശേ, താൻ നോക്കിനിന്നെന്നതു സത്യമാണ്.ഇതിവൾ ഇത്ര കൃത്യമായി എങ്ങനെ കണ്ടെത്തി. കൃഷ്ണാ, പണി പാളിയല്ലോ, ഇനി എങ്ങനെ രക്ഷപ്പെടും.അവൻ മനസ്സിലോർത്തു.

എന്തേലും കള്ളം പറഞ്ഞു രക്ഷപ്പെടടേ..ഇതൊക്കെ ഞാൻ ഇനി പ്രത്യേകം പറയണോ, കൃഷ്ണഭഗവാൻ ഉടൻ തന്നെ അവനു റിപ്ലൈയും കൊടുത്തു.

‘ശരിയാ…ഞാൻ നോക്കുകയായിരുന്നു.സഞ്ജു പറഞ്ഞു.എന്തൊരു ഡ്രെസിങ്ങാണു മീരയുടേത്. ശരീരമെല്ലാം കാട്ടിക്കൊണ്ട്, ഞാൻ ആ കുട്ടിയോട് ഇതു പറയണം എന്നു വിചാരിച്ചതാണ്. ചന്ത്രോത്തെ പെൺകുട്ടികളൊന്നും ഇങ്ങനെ തുറന്നുകാട്ടി ഡ്രസ് ചെയ്യരുതെന്ന്. ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി പറഞ്ഞില്ല.’ അപ്പോ മനസ്സിൽ വന്ന ഒരു കള്ളം സഞ്ജു പറഞ്ഞു.

നന്ദിതയുടെ മുഖം ആ മറുപടി കേട്ടതോടെ പൂത്തുവിടർന്നു.

‘സഞ്ജു പറഞ്ഞത് തികച്ചും ശരിയാണ്. വളരെ വൾഗർ ആയിട്ടാണ് അവൾ സാരിയുടുത്ത് വന്നത്. ക്ഷേത്രത്തിലൊക്കെ ഇങ്ങനെ വരാൻ പാടുണ്ടോ..’ നന്ദിത അദ്ഭുതം കൂറിക്കൊണ്ട് പറഞ്ഞു. മീരയുടെ വസ്ത്രധാരണത്തെ സഞ്ജു കുറ്റം പറഞ്ഞത് അവളെ തീർത്തും സന്തോഷിപ്പിച്ചിരുന്നു.

‘ആന്നേ…എന്തിനാവോ ഇങ്ങനെ ഒക്കെ ഡ്രസ് ചെയ്യണത്, എനിക്കതിന്‌റെ ലോജിക് പിടികിട്ടണതേയില്യ’ സഞ്ജു വീണ്ടും ഒരു ഗോളടിച്ചു.

‘അറ്റൻഷൻ..ചീപ്പ് അറ്റൻഷൻ അതിനു വേണ്ടി. ചില പെൺകുട്ടികൾ ഇങ്ങനെയാണ് മറ്റുള്ളോരു വായിനോക്കാനായി ഇത്തരം വേഷവുമിട്ടു വരും.മുംബൈയിൽ എനിക്ക് ഇങ്ങനെ കുറേയെണ്ണത്തിനെ അറിയാം. എല്ലാം പോക്കു കേസുകളാ.’ വളരെ താൽപര്യപൂർവം നന്ദിത ഏഷണി വച്ചു കൊടുത്തു.

സഞ്ജു മൂക്കത്തു വിരൽവച്ചു നിന്നു. ഇത്രയും വിരോധം ഇവൾക്കു മീരയോടുണ്ടായിരുന്നോ.ചുമ്മാതല്ല പത്തു തല ചേർത്തുവച്ചാലും നാലു മുല ചേരത്തില്ലെന്നു പഴമക്കാർ പറയുന്നത്. ഇവളുമാർക്കാണെങ്കിൽ മുലയുടെ വലുപ്പവും കൂടുതലാ..ശ്ശേ താനെന്തൊക്കെയാ ഈ ചിന്തിക്കണത്. സഞ്ജു തലയ്ക്കു തട്ടി.

‘അല്ലാ അതിനെന്തിനാ എന്‌റെ നെറ്റിയിലെ ചന്ദനം തുടച്ചുകളഞ്ഞത് ‘ സഞ്ജു അവളോടു ചോദിച്ചു.

‘അതു കാണാൻ ഒരു രസമില്ല. സഞ്ജുവിനു വേണേൽ നല്ലതു പോലെ ഞാനിട്ടുതരാം. ഇടട്ടേ’ നന്ദു ചോദിച്ചു.

‘ഇപ്പോ വേണ്ട, വാ ഭക്ഷണം കഴിക്കാം.വൈകിയാൽ അപ്പൂപ്പനു ദേഷ്യം വരും’ സഞ്ജു അവളോടു പറഞ്ഞു.

ചന്ത്രോത്ത് രാഘവേന്ദ്ര പെരുമാൾ ചെറുപ്പത്തിൽ കുറേക്കാലം സൈന്യത്തിൽ കമ്മിഷൻഡ് ഓഫിസറായിരുന്നു. അന്നത്തെ പട്ടാളച്ചിട്ടയൊക്കെ ഇപ്പോഴും അദ്ദേഹം നിലനിർത്തിപ്പോകുന്നുണ്ട്. സമയം പാലിക്കുന്നതിലൊക്കെ അച്ചട്ടാണ്.ആരെങ്കിലും സമയക്ലിപ്തത കാട്ടിയില്ലെങ്കിൽ അദ്ദേഹം കോപിഷ്ഠനാകും.

‘ഞാൻ ദേ വര്ണൂ,’ സഞ്ജുവിനൊപ്പം നടന്നു കൊണ്ട് നന്ദു പറഞ്ഞു.

‘നീയിദ് എവിടെയായിരുന്നു നന്ദൂ’ താഴെ ചെന്നപ്പോൾ തന്നെ ചഞ്ചുവോപ്പ അവളോടു ചോദിച്ചു.

‘ഞാൻ ചെറുതായി ഒന്നു മയങ്ങി’ ഓപ്പേ അവൾ മറുപടി പറഞ്ഞു.

‘പെൺകുട്ട്യോൾ പകൽസമയത്ത് ഇങ്ങനെ ഉറങ്ങാൻ പാടില്യ നന്ദൂട്ടി’ സ്‌നേഹത്തിൽ പൊതിഞ്ഞ ഒരു ഉപദേശം അപ്പൂപ്പൻ അവൾക്കു നൽകി.അപ്പൂപ്പന്‌റെ വലതുവശത്തെ കസേരയിൽ അവൾ ഇരുന്നു.

അപ്പൂപ്പന്‌റെ ഇടതുവശത്ത് മീരയും വലതുവശത്ത് നന്ദിതയും.തന്‌റെ മുന്നിലെ പാത്രത്തിൽ നിന്നു ഇഡ്ഢലി മുറിച്ച് ചട്ണിയിൽ മുക്കി രണ്ടു പേരക്കുട്ടികളുടെയും വായിൽ വച്ചു കൊടുത്തു അപ്പൂപ്പൻ.
‘എന്‌റെ തങ്കക്കുടങ്ങൾക്ക്ഇതു പോലെ തന്നിട്ട് എത്ര കാലമായി’ വാൽസല്യത്തോടെ ആ വൃദ്ധൻ പറഞ്ഞു. കൊച്ചുമക്കളിൽ അപ്പൂപ്പന് ഏറ്റവുമിഷ്ടം മീരയെയും നന്ദിതയെയുമാണ്.

നല്ല തങ്കക്കുടങ്ങൾ. അപ്പൂപ്പന് ഇവളുമാരുടെ യഥാർഥ സ്വഭാവം ഒന്നും അറിയാൻ പാടില്ലാഞ്ഞിട്ടാണ്. സഞ്ജു മനസ്സിൽ പറഞ്ഞു.

ഒരുപാടു സമയമെടുത്ത്, വിശേഷങ്ങളും പൊട്ടിച്ചിരികളുമായിട്ടാണ് കുടുംബാംഗങ്ങൾ പ്രാതൽ കഴിച്ചത്. സഞ്ജു ഒന്നും മിണ്ടാതെ നിശ്ശബ്ധനായി ഇരുന്നു. അവന്‌റെ ഉള്ളിൽ ചി്ന്തകളായിരുന്നു. ഇടയ്ക്കിടെ മീരയുടെയും നന്ദിതയുടെയും കാതരമിഴികൾ അവന്‌റെ മുഖത്തേക്കു പറന്നു വീണു.
താൻ ഏതോ വലിയ പ്രശ്‌നത്തിൽ പെട്ടിരിക്കുകയാണെന്ന് അവനു തോന്നി. മീരയുടെയും നന്ദിതയുടെയും വരവ്, അതു ചുമ്മാതല്ല, എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചാണ് രണ്ടാളും വന്നിരിക്കുന്നത്.എന്തൊക്കെയാണോ എന്തോ, കോലാപ്പൂരി ബാബാ, തെറ്റുകുറ്റങ്ങൾ ക്ഷമിച്ച് കാത്തോണേ അവൻ മനസ്സിൽ പ്രാർഥിച്ചു.

‘അപ്പൂപ്പാ, താഴെപ്പറമ്പിലെ കുളപ്പുര മാളിക ഇപ്പോഴുമുണ്ടോ’ മീര പെരുമാളിനോടു ചോദിച്ചു. ചന്ത്രോത്തെ തറവാട്ടിൽ നിന്ന് അൽപം മാറിയുള്ള കുളക്കടവാണ് അത്.പണ്ടു തറവാട്ടിലെ അംഗങ്ങൾ അവിടെയാണ് കുളിച്ചിരുന്നത്. പിന്നീട് അറ്റാച്ച്ഡ് ബാത്‌റൂമിന്‌റെ സൗകര്യത്തിലേക്കു മാറിയതോടെ ആരും അത് ഉപയോഗിക്കാറില്ല. വല്ലപ്പോഴും അപ്പൂപ്പനോ വല്യച്ഛനോ അവിടെത്തി കുളിക്കാറുണ്ട്.

‘ഉവ്വല്ലോ, ഇപ്പോ ആരും കുളത്തിൽ കുളിക്കാറില്യ കുട്ട്യേ, എന്നാലും അതു നന്നായി തന്നെ ഇട്ടിട്ടുണ്ട്. എന്തേ…’ അപ്പൂപ്പൻ അവളോടു ചോദിച്ചു.

‘എനിക്കൊന്നു നീന്തി കുളിക്കണംന്നു മോഹം.’ അവൾ പറഞ്ഞു.

‘അത്രേയുള്ളൂ, ശരിയാക്കിത്തരാല്ലോ, ഇന്നു വൈകിട്ടു തന്നെ നീയവിടെ പോയി കുളിച്ചോ. നന്ദിതാ നീയും പോകൂ. രണ്ടാൾക്കും ഒരുമിച്ചു കുളിക്കാം.’ അപ്പൂപ്പൻ നന്ദുവിനോടു പറഞ്ഞു.

‘അയ്യയ്യോ, എനിക്കു കുളത്തിൽ കുളിക്കണത് ഇഷ്ടല്യ അപ്പൂപ്പാ.’ നന്ദിത ഉത്തരം പറഞ്ഞു.കുളിക്കുന്നത് ഇഷ്ടമല്ലാഞ്ഞിട്ടല്ല മറിച്ച് മീരയുടെ കൂടെ പോകുന്നതിന്‌റെ വൈഷമ്യമാണ് നന്ദിതയ്‌ക്കെന്നു സഞ്ജുവിനു മനസ്സിലായി.

‘അതേയോ എന്നാൽ വേണ്ട, എടാ സഞ്ജൂ നീയ് മോളേം കൊണ്ടു പോകൂ.ഏതായാലും ഇവളെ ഒറ്റയ്ക്കു വിടേണ്ട’ അപ്പൂപ്പനതു പറഞ്ഞപ്പോൾ മീരയുടെ മുഖത്ത് ആയിരം വാട്ടുള്ള രണ്ടായിരം എൽഇഡി ബൾബുകൾ കത്തിത്തെളിഞ്ഞു.

‘ഞാൻ പൊയ്‌ക്കോളാം അപ്പൂപ്പാ, അവിടൊക്കെ ഒന്നു കാണ്വേം ചെയ്യാലോ’ അബദ്ധം മനസ്സിലാക്കിയ നന്ദിത ചാടിപ്പറഞ്ഞു.

‘വേണ്ട വേണ്ട, ഇഷ്ടല്യാത്ത കാര്യങ്ങൾ ചെയ്യേണ്ട, സഞ്ജുവും മീരയും പോയാൽ മതി.’ അപ്പൂപ്പൻ വിധിച്ചു.അപ്പൂപ്പൻ അങ്ങനെയാണ്, ഒരിക്കൽ ഒരാൾ ഒരു തീരുമാനം പറഞ്ഞാൽ അതു മാറ്റുന്നത് അദ്ദേഹത്തിനിഷ്ടമല്ല, പഴയ പട്ടാളച്ചിട്ട.

നന്ദിതയുടെ മുഖം മങ്ങി.അവൾ പ്ലേറ്റിൽ വിരലോടിച്ചു ചിന്താമഗ്നായായി ഇരുന്നു.
ഒരു രണ്ടാം ലോകമഹായുദ്ധം ജയിച്ച സന്തോഷമുണ്ടായിരുന്നു മീരയുടെ മനസ്സിൽ.

സഞ്ജുവിനാണെങ്കിൽ ആകെ കിരുകിരുപ്പ് ആയിരുന്നു. ഇന്നു രാവിലെ മുതൽ മീരയുടെ മാദകശരീരത്തിന്‌റെ ഓർമയാണ് ഉള്ളിൽ.ഇനിയിപ്പോ അവളുടെ കുളിസീനും കൂടി കാണേണ്ടി വരുമോ. ചിന്തിച്ചാൽ അന്തവുമില്ല കുന്തവുമില്ല, ചിന്തിക്കാതിരിക്കാനും പറ്റുന്നില്ലല്ലോ എന്ന അവസ്ഥ.

(തുടരും)

a
WRITTEN BY

admin

Responses (0 )



















Related posts