വെള്ളിനക്ഷത്രം
Vellinakshathram | Author : RDX-M
ഇത് ഇവിടെ മുൻപ് പോസ്റ് ചെയ്തിരുന്ന സ്റ്റോറി ആയിരുന്നു.ചില പേഴ്സണൽ കാരണങ്ങൾ കൊണ്ട് എനിക്ക് ഇത് റിമൂവ് ആക്കേണ്ടതായി വന്നിരുന്നു…അത് റിപോസ്റ് ചെയ്യുകയാണ്… ഒരു സാധാരണ സ്റ്റോറി പോലെ വായിക്കുക…🙏🙏
( 5000 വർഷം മുൻപ് )
ഒരു വലിയ യുദ്ധകളം അവിടെ ഇവിടെയായി കുറെ പടയാളികൾ മരിച്ചു കിടക്കുന്നു. എങ്ങും രക്തമയം.
ചുറ്റും കൂടി നിൽക്കുന്ന ജനങ്ങൾ.അവരുടെ മുഖം എല്ലാം കോപം കൊണ്ട് വലിഞ്ഞു മുറുകി നിൽക്കുന്നു. അവരുടെ ദൃഷ്ടി ഒരു സ്ത്രിയിൽ ആണ്. ജനക്കൂട്ടത്തിന് നടുവിൽ ആയുധം ഏന്തിയ ഒരു വീരൻ.
അവനു കീഴെ മുട്ടുകുത്തി തലകുനിച്ചു കീഴടങ്ങി നിൽക്കുമാർ ഒരു സ്ത്രീ ഇരിക്കുന്നു…
അവൻ ആ സ്ത്രീയുടെ കഴുത്തിലേക്ക് ആയുധം വച്ചു…. അവൻ്റെ മുഖം ആകെ വലിഞ്ഞു മുറുകി നിൽക്കുന്നു….
അവൻ ദേഷ്യത്തിൽ ആ വാൾ ചെറുതായി ചലിപ്പിച്ചു…അതിൻ്റെ മറുപടി എന്നോണം അവളുടെ കഴുത്തിൽ ആ വാൾ ചെറിയ മുറിവേൽപ്പിച്ചു…
അതു അവൾക്ക് ചെറിയ വേദന ഉണ്ടാക്കി… അവൾ ചെറുതായി എരിവ് വലിക്കുന്ന പോലെ കഴുത്ത് മാറ്റി…
വേദന മാറിയതും അവള് അവൻ്റെ മുഖത്തേക്ക് നോക്കി…അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
ഞാൻ തെറ്റ് ചെയ്തു എന്ന് കരുതുന്നുണ്ടോ ദേവ നി…. ഞാൻ അത്ര നീചം ആയ പ്രവർത്തി ചെയ്യുമോ….
അവളുടെ തൊണ്ട ഇടറിയിരുന്നു….
ഇത് പറയുമ്പോഴും ഗ്രാമത്തിലെ ജനങ്ങൾ എല്ലാവരും ഒരു ശത്രുവിനെ പോലെ അവളെ നോക്കി കൊണ്ട് ഇരുന്നു…. അവരുടെ കണ്ണുകളിൽ അവളോട് ഉള്ള അമർഷം നിറഞ്ഞു നിന്നിരുന്നു… അവളുടെ മരണം കാണണം എന്ന നിശ്ചയത്തോടെ….
നി ഒരു ക്രൂര ആണ് എന്ന് ഞാൻ കരുതുന്നില്ല… പക്ഷെ എന്നെ സ്വന്തം ആക്കാൻ ആയി നീ എന്തൊക്കെ ആണ് ചെയ്തത് എന്ന് നീ ഒന്ന് ചിന്തിച്ചു നോക്ക്…
അത് ചെയ്യാൻ നി ആരുടെ സഹായം ആണ് തേടിയത് എന്നും നി ഓർക്കുന്നത്തെ നന്നായിരിക്കും….
പാവപ്പെട്ട ജനങ്ങൾ, അവരുടെ കുട്ടികൾ അവരൊക്കെ നിന്നോട് എന്ത് തെറ്റാണു ചെയ്തത്,,,”
ദേവൻ്റെ ആ ചോദ്യത്തിന് മുൻപിൽ അവൾ ഉത്തരം കിട്ടാതെ അവളുടെ തല താഴ്ന്നു..അവളുടെ കണ്ണ് നിറഞ്ഞിരുന്നു.
“,,,,,എന്റെ പ്രണയം സത്യം ആണ്…അതിന് വേണ്ടി ആണ് ഞാൻ ഇതെല്ലാം ചെയ്തത്…അതിനു ഇടയിൽ ശേരിയോ തെറ്റോ ഞാൻ നോക്കിയില്ല… എൻ്റെ മുന്നിൽ നി മാത്രം ആയിരുന്നു…”
സൂര്യൻ അത് ഒരു നിമിഷം നോക്കി… അവന്റെ ഉള്ളിൽ അത് കണ്ടു ചെറിയ വേദന വരാൻ തുടങ്ങി. പെട്ടന്ന് അവന്റെ മനസിലേക്ക് കുട്ടികളുടെ കരച്ചിലും ജനങ്ങളുടെ പ്രണാരക്ഷിക്കാൻ നിലവിളികളും അവന്റെ ചെവിയിൽ മുഴങ്ങി…
അവന്റെ മനസിലേക്ക് കോപം ഇരട്ടി വാൾ അവളുടെ കഴുതിലേക്കു കൂടുതൽ അടുപ്പിച്ചു.
“,,,,,,നിന്റെ അപേക്ഷയ്ക്കോ, ഈ കണ്ണുനീരിലോ നീ ചെയ്ത് തെറ്റിന് ഒരു പ്രായശ്ചിത്തം അല്ല.. പറയു കഴുത്തു ഛേദിക്കുന്നതിന് മുൻപേ നിന്റെ അവസാന ആഗ്രഹം,,,,,”
അവളുടെ കഴുത്തിലേക്കു വാൾ മുട്ടിച്ചു സൂര്യൻ ഉറക്കെ പറഞ്ഞു..
“പല കാര്യങ്ങളും എനിക്ക് ഇവിടെ പറയാൻ കഴിയില്ല ദേവ… അത് നി ഒരിക്കലും അറിയാനും പാടില്ല…
അവള് ചിരിയോടെ കൂട്ടിച്ചേർത്തു…ദേഷ്യത്തോടെ നിൽക്കുന്ന അവൻ്റെ മുഖം ഒരു സംശയത്തോടെ അവളെ ചൂഴ്ന്നു നോക്കി…
,,,,,എനിക്ക് ഒരു ആഗ്രഹമേ ഉള്ളു.. ഈ ജന്മത്തിൽ എനിക്ക് സാധിക്കാതെ പോയ ഒന്ന് അത് നീ… നീയാണ് എന്റെ ആഗ്രഹം അടുത്ത ജന്മത്തിൽ എങ്കിലും എനിക്ക് അത് നേടണം… ഇതാണ് എനിക്ക് വേണ്ടത്,,,,”
അവൾ കണ്ണുകൾ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു… അവസാന പുഞ്ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി…
സൂര്യൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി. ഒരു ചെറു പുഞ്ചിരിയോടെ അവന്റെ കണ്ണിലേക്ക് നോക്കി നിൽക്കുന്നു..
അവൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നുപോയി. അവന്റെ കൈ തളരുന്നപോലെ തോന്നി..
സൂര്യൻ അവന്റെ ഇടതു വശത്തേക്ക് നോക്കി. അവിടെ അവനെ നോക്കി രാജാകീയം ആയ വസ്ത്രങ്ങളും തലയിൽ ചെറിയ കിരീടവും കയ്യിൽ ഒരു ദണ്ടും ഏന്തി രാജകുമാരി നിൽപ്പുണ്ട്. അവള് ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന ഭാവത്തിൽ ദൂരേക്ക് നോക്കി നിൽക്കുന്നു… അവളുടെ മുഖത്തും ചെറിയ അമർഷം കാണാം…
ആ കുമാരിക്ക് പിന്നിൽ ആയി തടിച്ചു കൂടിയ ജനങ്ങളും.. അവൾ കയ്യിൽ ഉണ്ടായിരുന്ന ദണ്ട് ഉയർത്തി നിലത്തേക്ക് ഇടിച്ചു…കൊല്ലുവാൻ ആജ്ഞ എന്നോണം കാണിച്ചു…
അവൻ അവളെ നോക്കി. അവൾ കണ്ണ് അടച്ചു മരണത്തെ തയ്യാറായി നിൽക്കുന്നു.,, അവളുടെ മുഖത്ത് ഒരു ജയിച്ച വീര ആയ സ്ത്രീയുടെ പുഞ്ചിരി ഉണ്ടായിരുന്നു…
അവൻ ജനങ്ങളെയും കുമാരിയെയും പ്രകൃതിയെയും സാക്ഷ്യം ആക്കി വാൾ ഉയർത്തി താഴെക്ക് ആഞ്ഞു വീശി..
അവളുടെ കഴുത്തിനു മുന്നിലൂടെ വാൾ കയറി ഇറങ്ങി അവളുടെ കഴുത്തിൽ നിന്നും അവളുടെ തല വേർപെട്ട് വീണു … അവളുടെ ശരീരം ഒരു വശത്തേക്ക് വീണു പിടച്ചു… അതിൽ നിന്നും രക്തം ഒഴുകി കൊണ്ട് ഇരുന്നു… പതിയെ പതിയെ അവളുടെ തലയില്ലത്ത ശരീരം നിച്ഛലം ആയി…
അറ്റ് കിടക്കുന്ന അവളുടെ മുഖത്ത് അപ്പോഴും പുഞ്ചിരി ഉണ്ടായിരുന്നു..
എങ്ങും ജനങ്ങളുടെ ആരവം മുഴങ്ങി
“സേനാധിപതിദേവേന്ദ്രൻ,,,വിജയിക്ട്ടെ”
“സേനാപതിദേവേദ്രൻ,,,, വിജയിക്കട്ടെ..
ജനങ്ങൾ സന്തോഷത്തോടെ ആരവം മുഴക്കി. നാട് ആകെ അറിയിച്ചു..
കാർ മേഘത്താൽ മൂടിയ ആകാശം വഴി ഒരു നീല പ്രകാശത്തോടെ വാൽ നക്ഷത്രം കടന്നു പോയി… അത് ആരും കണ്ടില്ല… ആരാവങ്ങൾക് ഇടയിൽ ആരും അത് ശ്രെദ്ധിച്ചതും ഇല്ല.
ഗ്രാമത്തിലെ ജനങ്ങളും കൊട്ടാരത്തിലെ ആളുകളും പിരിഞ്ഞു പോയി… എന്നാൽ അവിടെ ഒരാൾ മാത്രം അവശേഷിച്ചിരുന്നൂ… അത് ദേവനായിരുന്നു…
അവൻ അവളുടെ മുഖത്തേക്കും അവളുടെ ജീവൻ നിലച്ച ശരീരത്തിലേക്കു അവൻ മാറി മാറി നോക്കി കൊണ്ട് നിന്നിരുന്നു….
പതിയെ അവൻ്റെ കയ്യിൽ നിന്നും അവൻ്റെ ഉടവാൾ ഒഴുകി നിലത്തേക്ക് വീണു…അവൻ്റെ അവളൂടെ എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോട് കൂടിയ തലയെ കോരി എടുത്തു.. അവളുടെ ജീവൻ അറ്റ് കിടക്കുന്ന ശരീരത്തോട് ചേർത്ത് വച്ച്…
ഞാൻ വളർന്നു വലിയ പടത്തലവൻ ആയാൽ നിന്നെ ഞാൻ കല്യാണം നിന്നെ ഞാൻ കല്യാണം കഴിക്കും എന്നിട്ട് നമ്മൾ ഒരുമിച്ച് കുറെ കാലം ജീവിക്കും….
തൻ്റെ കളികൂട്ടുകാരി ആയ പന്ത്രണ്ട് വയസുകാരിയോട് താൻ കളിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ വാക്ക് കൊടുത്തത് അവൻ ഓർമയിലേക്ക് ഓടി വന്നു….
അതുവരെ അവൻ പിടിച്ചു നിന്ന കണ്ണുനീർ അവൻ്റെ കണ്ണുകളെ കടന്നു പുറത്തേക്ക് ഒഴുകി ഇറങ്ങി…
അവൻ അവളുടെ ജീവൻ അറ്റ ശരീരവും എടുത്ത് അലറി കരയാൻ തുടങ്ങി….
തൻ്റെ വേദനകളെ സ്വന്തം വേദന ആയി കണ്ട് തന്നെ ഉയർത്തിയ തൻ്റെ കളികൂട്ടുകാരിയുടെ ജഡം മടിയിലേക്ക് വച്ച് അവൻ പൊട്ടി കരഞ്ഞു കൊണ്ട് ഇരുന്നു…
ഇതെല്ലാം കണ്ട് കൊണ്ട് മരത്തിൻ്റെ മറവിൽ ഒരാളും അവിടെ ഉണ്ടായിരുന്നു… അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു… അവളുടെ മുഖം ഒരു നിർവികാരം ആയ ഭാവം ആയിരുന്നു… താൻ എന്തോ തെറ്റ് ചെയ്തു എന്നപോലെ…
ജനങ്ങൾ എല്ലാവരും ജയ് വിളിച്ചും…മദ്യം സേവിച്ചും… നൃത്തം ചെയ്തും മതി മറന്നു ആഹ്ലാധിക്കുക ആയിരുന്നു…എന്നാല് അവർ അറിഞ്ഞിരുന്നില്ല അവർക്ക് പിന്നിൽ വലിയ ദുരന്തം വരുന്നത് അറിയാതെ…..
<<<<<<<<<<< # >>>>>>>>>>>
5000 വർഷങ്ങൾക്ക് ശേഷം:
*
ഭൂമിയിൽ നിന്നും ഒരുപാട് പ്രകാശ വർഷം അകലെ ഒരിടം അവിടേക്കു അതിവേഗത്തിൽ പല നിരങ്ങളോട് കൂടിയ രണ്ടു പ്രകാശം ശരവേഗത്തിൽ വണ്ണുകൊണ്ട് ഇരിക്കുന്നു…
അതു ഒരു കൂട്ടി മുട്ടലിന്റെ തുടക്കം പോലെ അടുത്ത് കൊണ്ട് ഇരിക്കുകയാണ്.
അതിന്റെ വേഗതയിൽ ചുറ്റും ഉണ്ടായിരുന്ന കൊച്ചു കല്ലുകൾ വരെ ഉരുകി.
എല്ലാ പ്രതീക്ഷയായും ശെരിവച്ചു ആ പ്രകാശം തമ്മിൽ കൂട്ടി മുട്ടി…
അതിന്റെ ഫലമായി അതിഭയങ്കരം ആയ സ്ഫോടനം അവിടെ ഉയർന്നു. ഒരു വലിയ പ്രകാശ ഗോളം അവിടെ രൂപപ്പെട്ടു. അതിന്റെ ശക്തിയിൽ അവിടെ ആകെ കണ്ണിനെ തുളക്കും പോലെ പ്രകാശം ഉയർന്നു . എങ്ങും പൊടിഞ്ഞ ഉൽക്ക കല്ലുകളും പ്രകാശവും അവിടെ പരന്നു..
പതിയെ ആ ചുറ്റും ഉള്ള ഉൽക്ക കക്ഷണങ്ങൾക്ക് പതിയെ ചലനമാറ്റം സംഭവിക്കാൻ തുടങ്ങി അവയെല്ലാം ആ പ്രകാശത്തെ ലക്ഷ്യം ആക്കി നീങ്ങി…
ആ പ്രകാശം ചുറ്റും ഉള്ളതിനെ എല്ലാം പ്രകാശത്തിന്റെ ഉള്ളിലേക്ക് ആഗിരണം ചെയ്ത് കൊണ്ട് ഇരുന്നു… എല്ലാം ആഗിരണം ചെയ്ത ശേഷം വീണ്ടും വലിയ പ്രകാശം ആയി മാറി.. ഒരു നക്ഷത്രം എന്ന പോലെ രൂപപ്പെട്ടു…
അവിടെ പുതിയ ഒരു നക്ഷത്ര വലയം രൂപപ്പെട്ടു… നടുവിൽ വലിയ ഗോളവും ചുറ്റിനും രണ്ടു നക്ഷത്രം മാത്രം ഉള്ള ഒരു ചെറിയ വലയം …
അതിൽ രണ്ടു ഭ്രമണ പദം..അതിന്റെ നടുവിൽ ഉൽക്കകൾ കൊണ്ട് രൂപപെട്ട ഒരു ഗോളം… പകുതി പ്രകാശവും മറു പകുതി അന്ധകാരവും നിറഞ്ഞ ഗോളം.. ഭ്രമണ പദത്തിൽ നക്ഷത്രം രണ്ടും എതിർ ദിശയിൽ ആണ് സ്ഥിതി ചെയ്യുന്നു…
ആ രണ്ടു നക്ഷത്രവും ആ വലിയ ഗോളത്തെ നടുവിൽ ആക്കി തങ്ങളുടെ ഭ്രമണ പദം വഴി പതിയെ ചലിക്കാൻ തുടങ്ങി….
******** ******* ******** *********
ചന്ദ്രോത് തറവാട് :
പെട്ടന്ന് ജനാർത്ഥനൻ ഞെട്ടി എഴുനേറ്റു… അയാൾക്ക് ആകെ വെപ്രാളം പോലെ ആയി.
അയാൾ ചുറ്റും നോക്കി അടുത്ത് ഉണ്ടായിരുന്ന വെള്ളം നിറച്ച് വച്ചിരുന്ന മണ് കൂജയിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു..
അയാളുടെ മനസ് ആകെ ഭാരം എടുത്ത് വെച്ച പോലെ ആയി…
അയാൾ പേടിയോടെ അയാളുടെ മാലയിൽ കൈ മുറുക്കി.അയാൾ ആകെ വിയർത്തിരുന്നു. എന്തൊ പേടി അയാളെ കാർന്നു തിന്നുകൊണ്ട് ഇരുന്നു….
” ഞാൻ എന്താണ് ഈ കണ്ടത് എന്റെ ദേവ്യെ…വീണ്ടും എല്ലാം തുടങ്ങും എന്നാണോ”?..
” വീണ്ടും അത് നടന്നാൽ നമ്മുടെ കുലം തന്നെ നശിക്കും..ഇല്ലാ ആപത്തിൽ നിന്നും ഞങ്ങളെ കാക്കണേ അമ്മേ…”
അയാൾ തൊഴു കയ്യോടെ റൂമിനു ഉള്ളിൽ ഉണ്ടായിരുന്ന ദേവിയുടെ ചിത്രത്തിൽ നോക്കി പറഞ്ഞു..
അയാൾക്ക് അപ്പോഴും മനസിന് ആകെ ഒരു വല്ലായ്മ പോലെ. ആകെ തെറ്റ് സംഭവിച്ചിരിക്കുന്നു എന്ന് ആരോ ഉള്ളിൽ നിന്നും പറയും പോലെ.
ചിന്തകളെ മുറിച്ചു അപ്പോഴേക്കും ക്ലോക്കിൽ അഞ്ചരക്ക് ഉള്ള അലാറം അടിച്ചു..
ഭാരിച്ച മനസുമായി അയാൾ പ്രാർത്ഥിച്ചു എഴുനേറ്റു.. തന്റെ പ്രഭാത കർമങ്ങൾക്ക് ആയി കുളക്കരയിലേക്ക് നീങ്ങി..
വാർദ്ധയക്യ കാലം ആയിട്ടും അയാളുടെ കരുത് എടുത്ത് പറയേണ്ട ഒന്നാണ്.. പല അയോദ്ധന കർമങ്ങൾ വശം ഉള്ള ഒരാൾ കൂടിയാണ് ജാനാർദ്ദനൻ. ചന്ദ്രോത് തറവാടിന്റെ മൂത്ത കാരണവർ.
അയാൾ കുളിക്കാൻ ആയി തറവാടിൻ്റെ കിഴക്കേ ദിക്കിൽ സ്ഥിതി ചെയ്യുന്ന കുള കരയിൽ എത്തി.
കിഴക്കു ചെറുതായി വെളുത്തിട്ടുണ്ട്. അങ്ങു ദൂരെ ദേവി ക്ഷേത്രത്തിൽ നിന്നും പാട്ടു കേൾക്കുണ്ട്.. അയാൾ മന്ത്രങ്ങൾ ജപിച്ചു അയാൾ കുളത്തിലേക്കു നോക്കി. അയാൾ സ്ഥബ്ധനായി പോയി.
കുളം ആകെ കലങ്ങി മറിഞ്ഞു കിടക്കുന്നു.മാത്രവും അല്ല കുളത്തിന് പകുതിയോളം വെള്ളം കുറഞ്ഞിട്ടുണ്ട്. ജലം പകുതിയും ഉൾ വലിഞ്ഞിട്ടുണ്ട്.
അയാള് ആകെ മരവിച്ചു പോയി…അയാൾക്ക് ആകെ വെപ്രാളം ആവാൻ തുടങ്ങീ….
വേനൽ കാലത്തു പോലും വറ്റാത്ത ഈ കുളത്തിന് ഈ മഴക്കാലത്തു ഇത് എങ്ങനെ സംഭവിച്ചു..
പെട്ടന്ന് അയാൾക്ക് സ്വപനത്തിലെ കാര്യങ്ങൾ ഓരോന്നായി മനസിലേക്ക് വന്നു. അയാളുടെ പേടിയ അത് ഇരട്ടിച്ചു….
അയാൾ നെഞ്ചിൽ കൈ വച്ചു അവിടെ ഇരുന്നു പോയി..
ശത്രുവിന്റെ മുന്നിൽ പോയി നെഞ്ചുറപ്പോടെ നിൽക്കുന്ന ജനാർദ്ദന വർമ്മ ആകെ തകർന്നു.. അയാൾ തന്റെ ഗുരു പകർന്നു തന്ന ചിരിത്ര കഥകൾ അയാളുടെ മുന്നിലേക്ക് ഒരു ചിത്രം പോലെ ഓടി… അനർത്ഥം അത് സംഭവിക്കാൻ പോകുന്നു….
********* ******** ******** ********
(ചന്ദ്രോത് തറവാടിൻ്റെ മറ്റൊരു മുറിയിൽ)
വിശ്വൻ പതിയെ കണ്ണ് തുറന്നു.. അയാൾ തല തിരിച്ചു നോക്കി…
തന്റെ ഭാര്യ എഴുനേറ്റു പോയിരുന്നു.. ഗർഭിണി ആണെങ്കിലും പറഞ്ഞാൽ അനുസരിക്കില്ല.. ഇപ്പോൾ അടുക്കളയിൽ കയറി ജോലി തുടങ്ങിയിട്ടുണ്ടാകും..
അയാൾ എഴുനേറ്റു താഴെ അടുക്കളയിലേക്ക് നീങ്ങി..
നിന്നോട് ജോലി ഒന്നും എടുക്കണ്ട എന്ന് പറഞ്ഞതല്ലേ… പറഞ്ഞാൽ ഒരു പൊടി അനുസരിക്കില്ലേ..
വിശ്വൻ ജോലി ചെയുന്ന തന്റെ ഭാര്യ ആയ തുളസിയെ നോക്കി ശാസിച്ചു…
എപ്പോഴും ഇങ്ങനെ റസ്റ്റ് എടുത്താൽ കുട്ടിക്ക് നല്ലത് അല്ല.. ഇടയ്ക്കു ഒരു വ്യായാമം ഒക്കെ വേണം.. തുളസി ചിരിയോടെ പറഞ്ഞു…
അയാളും ഒന്ന് തലയാട്ടി ചിരിച്ചു…
അച്ഛൻ ഇന്ന് കുളി കഴ്ഞ്ഞു ഇതുവരെ വന്നില്ലല്ലോ.. ഇന്ന് എഴുന്നേറ്റില്ലേ.. അവൾ സംശയം ചോദിച്ചു..
വിശ്വൻ പൂജാ മുറിയിലേക്ക് നോക്കി എന്നാൽ അത് അടഞ്ഞ് തന്നെ കിടക്കുന്നു
ഇല്ലന്നാ തോന്നണേ…പൂജ തുടങ്ങേണ്ട സമയം കഴിഞ്ഞല്ലോ…ഞാൻ പോയി നോക്കട്ടെ
അവൻ ഒന്ന് തിരിഞ്ഞു നടന്നു അച്ഛന്റെ മുറി ലക്ഷ്യം ആക്കി നടന്നു. എന്നാൽ അവിടെ അച്ഛൻ ഉണ്ടായിരുന്നില്ല..
ഇവിടെ എല്ലാത്തതു കൊണ്ട് വിശ്വൻ കുളക്കരയിൽ നീങ്ങി..
ദൂരെ നിന്നും തന്നെ വിശ്വൻ അച്ഛനെ കണ്ടു.. എന്നാൽ അച്ഛൻ അവിടെ ഇരിക്കുകയാണ് ചെയ്യുന്നത്. അതിൽ പന്തികേട് തോന്നിയ വിശ്വൻ വേഗം അച്ഛന്റെ അടുത് എത്തി…
എന്താ അച്ഛാ ഇവിടെ ഇരിക്കുന്നെ. എന്തെകിലും വയ്യായ്ക തോന്നുന്നുണ്ടോ..
വിശ്വൻ ഒരു വേവലാതിയോടെ ചോദിച്ചു..
എന്നാൽ ജനാർദ്ദനൻ ഒന്നും പറയാതെ ആയാൾ ദൂരേക്ക് നോക്കി നിന്നു. വിശ്വനും അത് ശ്രെധിച്ചു അങ്ങോട്ട് നോക്കി..
അവനു ആ കാഴ്ച് കണ്ടു അതിശയിച്ചു..
അച്ഛാ… ഇത്….ഇത് ഇങ്ങനെ. അവൻ അച്ഛനോട് ചോദിച്ചു…
എനിക്കും കൃത്യം ആയി അറിയില്ല പക്ഷെ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു.. അഞ്ഞുറു വർഷങ്ങൾക്ക് മുൻപ് ഇല്ലാതായ ആ ശത്രു വീണ്ടും വരുന്നു.
വീണ്ടും പുനർജൻമം നടക്കാൻ പോകുന്നു…അതിന്റെ സൂചനകൾ കുല ദൈവങ്ങൾ കാണിച്ചു തരുന്നത് ആണ് അയാൾ പറഞ്ഞു..
അപ്പോൾ ഭ്രമണം തുടങ്ങിയോ…വിശ്വൻ ചോദിച്ചു
ഉണ്ടായി.. പക്ഷെ രണ്ടു നക്ഷത്രങ്ങൾ മാത്രം…നമ്മെ സഹായിക്കേണ്ട ആ മൂന്നാമത്തെ നക്ഷത്രം ഉണ്ടായില്ല.ആ നക്ഷത്രത്തിനു എന്തോ സംഭവിച്ചിരിക്കുന്നു. അതിനു അർത്ഥം…..അയാൾ നിർത്തി
അതിനു അർത്ഥം തോൽവി ആണോ… അവൻ ചോദിച്ചു…
അതെ തോൽവി തന്നെ ആണ്… നമ്മുടെ കുലത്തെ പ്രതിനീതികരിക്കുന്ന നക്ഷത്രവും.. ശത്രു നക്ഷത്രവും ആണ് ഉള്ളതു. രണ്ടും എതിർ ദിശയിൽ ആയതിനാൽ അത്രെയും നന്നത്. എന്നോ ചെയ്ത നല്ല പ്രവർത്തിയുടെ ഫലം…
പക്ഷെ സഹായക നക്ഷത്രം ഇല്ലാതെ അത് രണ്ടും സഞ്ചരിച്ചു നേർ രേഖയിൽ വന്നാൽ അന്ന് എല്ലാം അവസാനിക്കും…അയാൾ പറഞ്ഞു നിർത്തി….
അപ്പോൾ അച്ഛൻ പണ്ട് പറഞ്ഞത് നമ്മുടെ കുലത്തിനു എതിരായി ശത്രുകൾ ഉണ്ടാവില്ല എന്നല്ലേ.. വിശ്വൻ ചോദിച്ചു
മ്മ്… അതെ ഉണ്ടാവില്ല എന്ന് തന്നെ ആണ് എന്റെ ഗുരുവും എന്നെ പഠിപ്പിച്ചത്… പക്ഷെ എവിടെ ആണ് തെറ്റ് പറ്റിയത് എന്ന് അറിയില്ല. സഹായിക്കാൻ ഗുരുവും സ്ഥലത്ത് ഇല്ല.. എന്താണ് ചെയ്യേണ്ടന്ത് എന്നും അറിയില്ല…
പോയി മേപ്പാടൻ തിരുമേനിയെ ഒന്ന് കാണണം… നീ ഇത് കുടുബത്തിലെ ആരോടും പറയാൻ നിൽക്കണ്ട…
തുളസി ഗർഭിണി അല്ലെ. അവളോട് ഇതൊന്നും പറയണ്ട. ചിലപ്പോൾ പ്രെശ്നം ആകും… നീ പൊക്കോ ഞാൻ ഒന്ന് തല നനക്കട്ടെ..
ജനാർദ്ദനൻ കുളത്തിലെ തെളിഞ്ഞ വശം നോക്കി കുളത്തിലേക്കു ഇറങ്ങി….അയാൾ ഒന്ന് തിരിഞ്ഞു വിശ്വനെ നോക്കി.
ഒരു കാരണവശാലും ഇത് തുളസിയുടെ കൊട്ടാരം അറിയാൻ പാടില്ല… ജനാർദ്ദനൻ ഒന്ന് നിർത്തി…
വിശ്വൻ ഒന്ന് ആലോചിച്ചു വീട്ടിലേക്കു നടന്നു….
*********** *********** ***********
രാവിലെ ഉള്ള പൂജ കഴിഞ്ഞു ജനാർദ്ദനൻ ആദ്യം പോയത് മേപ്പാടൻ തിരുമേനിയെ കാണാൻ ആയിരുന്ന്…
അയാള് നേരേ കാർ ഇല്ലത്തിന് മുന്നിൽ പാർക്ക് ചെയ്തു ഇല്ലത്തേക്ക് വേഗത്തിൽ ഓടി കയറി…
എനിക്ക് മേപ്പാടൻ തിരുമേനിയെ കാണണം ഒന്ന് വിളിക്കുമോ…
തിരുമേനിയുടെ ഇല്ലത്തിനു മുന്നിൽ എത്തി അവിടെ ഉണ്ടായിരുന്ന ഒരു പയ്യനോട് ചോദിച്ചു…
തിരുമേനി പൂജയിൽ ആണ് കുറച്ചു കഴിഞ്ഞേ ഇറങ്ങു.. അവൻ പറഞ്ഞു.
എന്താ ജനാർദ്ദന പെട്ടന്ന് ഒരു വരവ്..ഇപ്പോൾ അധികം ഇങ്ങോട്ട് കാണുന്നില്ലലോ…
അകത്തുനിന്നും മേപ്പടൻ ഒരു ചിരിയോടെ പുറത്തേക്ക് വന്നു ചോദിച്ചു..
സമയം അങ്ങനെ കിട്ടാറില്ല അതാ… എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം അറിയണമായിരുന്നു…അതാണ് പെട്ടന്ന് വരേണ്ടി വന്നത്
അയാൾ പെട്ടന്ന് വന്ന കാര്യം പറഞ്ഞു…
എന്തായാലും പറയാൻ പോകുന്നത് അത്ര നല്ല കാര്യം അല്ലെന്നു തന്റെ മുഖത്ത് നിന്നും അറിയാം… മ്മ് അകത്തേക്ക് വാ…
തിരുമേനി അകത്തേക്ക് കയറി.. അയാളെ അനുഗമിച്ചു ജനാർദ്ദനനും…
പൂജ മുറിയിൽ വിളക്കുകളും മറ്റും കത്തിച്ചു വച്ച ഒരു ഹോമ കുണ്ഠത്തിന് വശത്തായി ജനാർദ്ദനൻ ഇരുന്നു..
തിരുമേനി അതിലേക്കു തീ പകർന്നു മന്ത്രങ്ങൾ ജപിച്ചു പൂജ ആരഭിച്ചു…
ഇനി പറ എന്താണ് പ്രെശ്നം….
ജനാർദ്ദനൻ തന്റെ സ്വപ്നവും കുലത്തിന്റെ വിശ്വാസങ്ങളും ഓരോന്നായി അയാളോട് പറഞ്ഞു….
എനിക്ക് ആണെങ്കിൽ ഒരു സമാധാനവും ഇല്ല..ഇതൊന്നു അറിയാൻ വേണ്ടിയാണ്…
ജനാർദ്ദനൻ പറഞ്ഞു നിർത്തി…
മ്മ്… തിരുമേനി തല കുലുക്കി….
അയാൾ പൂജ തുടങ്ങി… മന്ത്രങ്ങൾ ഉച്ചത്തിൽ മുഴങ്ങി.. അയാൾ ഒന്ന് കണ്ണടച്ച് കയ്യിൽ എടുത്ത പൊടി അതിലേക്കു ഇട്ടു…
തീ ചെറിയ രീതിയിൽ ഉയർന്നു
ആ തീയിൽ മേപ്പാടന്റെ കണ്ണിൽ ചില ദൃശ്യങ്ങൾ കാണാൻ തുടങ്ങി.. നക്ഷത്രങ്ങളും അതിന്റെ ചലനവും അതിനെ പ്രതീനീകരിക്കുന്ന വ്യക്തിയുടെ രൂപവും അവർ നിൽക്കുന്ന സ്ഥലവും അയാൾ സസൂക്ഷ്‌മം നോക്കി …
പെട്ടന്ന് ഭൂ.. മ്…. എന്ന ശബ്‍ദത്തോടെ ഹോമ കുണ്ഠത്തിലെ തീ അണഞ്ഞു…
അതുപോലെ അവിടെ വിളക്കുകളും ചന്ദന തിരി അടക്കം എല്ലാം അണഞ്ഞു…
ആ മുറി മുഴുവൻ അന്ധകാരത്തിൽ ആണ്ടു പോയി…
ജന്നാർദ്ദനൻ എന്താണ് നടന്നത് എന്ന് ചുറ്റും നോക്കി.
തിരുമേനി ഒരു ചെറിയ വിളക്ക് കത്തിച്ചു അന്ധകാരത്തെ അകറ്റി.. എന്നിട്ടു ജനാർദ്ദനനെ ശ്രെധിച്ചു …
അയാൾ ആകെ പേടിച്ച ഒരു മുഖത്തോടെ ഇരിക്കുകയാണ്…
വാ പുറത്തു ഇറങ്ങാം….തിരുമേനി പറഞ്ഞു
അയാൾ പുറത്തുള്ള ചാരു കസേരയിൽ ഇരുന്നു. അയാളുടെ അടുത്തായി ജനാർദ്ദനനും…
മേപ്പാടൻ കണ്ണുകൾ അടച്ചു കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നു… അയാൾ കണ്ട ദൃശ്യങ്ങൾ ഓരോന്ന് മനസ്സിൽ കൊണ്ടു വന്നു…
തന്റെ സ്വപ്നങ്ങളും അതിലെ കാര്യങ്ങളും ഒക്കെ അപ്പടി ശെരി ആണ്.. മേപ്പാടൻ പറഞ്ഞു
ജനാർദ്ദനൻ ആകെ വിയർക്കാൻ തുടങ്ങി…
പക്ഷെ ശത്രു ഗ്രഹം ഇപ്പോഴും ഇരുട്ടിന്റെ മറവിൽ തന്നെ ആണ് ചലിക്കുന്നത് അതിനാൽ ശത്രുവിന്റെ ജനനം ഉടനെ അടുത്ത കാലത്തു ഒന്നും ഉണ്ടാവില്ല..
തിരുമേനി പറഞ്ഞു ജനാർദ്ദനനെ നോക്കി
അയാൾക്ക് പറഞ്ഞത് കേട്ട് കുറച്ചു സമാധാനം ആയെങ്കിലും പൂർണമായും മാറിയില്ല…
നിങ്ങളുടെ കുലത്തിനെ പ്രതിനികരിക്കുന്ന കുട്ടിയുടെ ജനനം ഉടൻ ഉണ്ടാകും. അതാണ് നക്ഷത്രത്തിന്റെ ഉദയം പറയുന്നത്… അങ്ങനെ ആരെങ്കിലും ഉണ്ടോ…
മേപ്പാടൻ ചോദിച്ചു…..
ഉണ്ട് എന്റെ മരുമകൾ ഗർഭിണി ആണ്… അയാൾ പറഞ്ഞു..
മ്മ് പേടിക്കേണ്ട യാതൊരു ആവിശ്യവും ഇല്ല… നിങ്ങൾ ധൈര്യം ആയി ഇരിക്കു…
തിരുമേനി പുഞ്ചിരിച്ചു…
അപ്പോൾ ആ മുറിയിൽ നടന്നതോ അത് എന്താണ്.. കുഴപ്പം വല്ലതും…
ജനാർദ്ദനൻ ചോദിച്ചു..
അത് ആ നക്ഷത്രം…..നിങ്ങളുടെ സഹായകർ ആകുന്ന നക്ഷത്രം അതിന്റെ ദിശ നോക്കിയതാണ്… അത് ഉടനെ ഉണ്ടാകും.. ഭ്രമണ പദം ഉടനെ രൂപപ്പെടും… പക്ഷെ…
തിരുമേനി ജനാർദ്ദനനെ നോക്കി…
ജനാർദ്ദനനും ഒരു സംശയത്തോടെ തിരുമേനിയെ നോക്കി
അതിനെ പ്രതിനിധികരിക്കുന്ന കുട്ടിയുടെ ജന്മമോ ദേശമോ ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല.. മുഴുവൻ അന്ധകാരം കൊണ്ട് മറച്ചു കളഞ്ഞു…
തിരുമേനി പറഞ്ഞു നിർത്തി…
അപ്പോൾ കുഴപ്പം ഒന്നും കാണുന്നില്ലേ… ജനാർദ്ദനൻ ചോദിച്ചു
ഒന്നും ഇല്ല….നിങ്ങളുടെ മരുമൾക്ക് ഉണ്ടാകുന്ന കുട്ടി ഇല്ല കഴിവുകളോടും ഐശ്വര്യങ്ങളോട് കൂടിയ കുട്ടി ആയിരിക്കും.. ദൈവത്തിന്റെ അനുഗ്രഹവും ആവോളം ഉണ്ട്… ഭയപ്പെടേണ്ട ഒരു കാര്യവും ഇല്ല…താൻ സമാധാനത്തോടെ പോകൂ…
മേപ്പാടാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
അത് കേട്ടതോടെ ജനാർദ്ദന്റെ മുഖത്തെ പരിഭ്രമം എല്ലാം മാറി… അയാൾ ചിരിയോടെ എഴുനേറ്റു. കയ്യിൽ കരുതിയ പണം തിരുമേനിയെ ഏല്പിച്ചു അവിടെ നിന്നു ഇറങ്ങി…
ഒത്തിരി നന്ദി തിരുമേനി എന്റെ സംശയം മാറ്റിയതിനു ജനാർദ്ദനൻ ചിരിയോടെ മേപ്പാടനെ വണങ്ങി…
എന്താടോ ഇത് നമുക്കുള്ളി ഇതൊക്കെ വേണമോ.. നമുക്ക് ഇനിയും കാണാൻ ഉള്ളത് അല്ലെ.. ചിരിയോടെ മേപ്പാടൻ പറഞ്ഞു…
ജനാർദ്ദനൻ നടന്നു നീങ്ങുന്നത് മേപ്പാടൻ ചിരിയോടെ നോക്കി നിന്നു…
അയാൾ കണ്ണിൽ നിന്നു മറഞ്ഞതും ആ ചിരി പതിയെ ഇല്ലാതെ ആയി..അയാൾ ഒരു സംഭ്രമത്തോടെ അയാൾ ചാരു കസേരയിൽ ഇരുന്നു…
തിരുമേനി കുറച്ചു നേരം ആലോചിച്ചു അയാൾ ഒരു ചെറിയ പേപ്പർ എടുത്തു അതിൽ എന്തൊക്കെയോ എഴുതാൻ തുടങ്ങി….
എഴുതി തീർന്ന ശേഷം അത് ചുരുട്ടി ചെറുത് ആക്കിയ ശേഷം വിരൽ വലുപ്പം ഉള്ള ഒരു ചെറിയ കുഴലിലേക്ക് ഇട്ടു അത് അടപ്പ് ഉപയോഗിച്ച് അടച്ചു…..
മേപ്പാടൻ അയാളുടെ ശിഷ്യനെ അടുത്ത് വിളിച്ചു. അത് അവനെ ഏല്പിച്ചു…
ഇത് എത്രെയും വേഗം പക്ഷി മാർഗം എന്റെ ഗുരുവിനെ അറിയിക്കണം അവനോട് പറഞ്ഞു… അവനെ പറഞ്ഞു വിട്ടു
അയാൾ വീണ്ടും ചിന്തയിൽ മുഴുകി… അയാൾ അക കണ്ണിൽ തിളങ്ങി നിൽക്കുന്ന വെള്ളി നിറത്തിൽ ഒരു വാൾ കണ്ടു.
അയാളുടെ പിഴക്കാത്ത മന്ത്രങ്ങൾ പോലും തെറ്റുന്നത് അയാൾ മനസിലാക്കി….
ജനാർദ്ദനൻ പറഞ്ഞപോലെ സഹായക നക്ഷത്രം…നക്ഷത്രത്തിൻ്റെ ചലനം അതിനെ പ്രതിനിധീകരിക്കുന്ന ആളെ മറച്ച രീതി…അത് മേപ്പടനനിൽ ഒരു ചോദ്യം ആയി നില കൊണ്ടു….
നക്ഷത്രത്തെ മറച്ചത് അന്ധകാരം കൊണ്ട് ആണ്…അപ്പോൾ സഹായക നക്ഷത്രം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് തിന്മ ആണ്…
തൻ്റെ ശിഷ്യൻ കൂടി ആയ ജനാർദ്ദനൻ്റെ കുടുംബത്തിന് മുകളിൽ ഒരു കരി നിഴൽ പോലും താൻ അനുവദിക്കില്ല അയാള് മനസിൽ പറഞ്ഞു…
പക്ഷേ…..
ശത്രു സ്ത്രീയോ പുരുഷനോ പക്ഷെ ശക്തൻ ആണ്…
അറിയാതെ തന്നെ അയാളുടെ നാവ് അത് ഉച്ചരിച്ചു….
<<<<<<<<<<< >>>>>>>>>>
കുറച്ച് ദിവസങ്ങൾക്ക് ശേഷം…..
സമയം പുലർച്ച നാലു മണി …..
നിലാവുകൾ എങ്ങും പ്രകാശിതമായ ശാന്തമായ ഒരു പ്രദേശം… എങ്ങും നിലാവിൽ മുങ്ങി നിൽക്കുന്ന മരങ്ങൾ ..
ചെറിയ ശബ്ദത്തോടെ ശാന്തം ആയി ഒഴുകുന്ന ഒരു വലിയ നദി.
ആ നദിക്കു അപ്പുറം കുറച്ചു അകലെ ഒരു കരിങ്കൽ കുന്നിന് മുകളിൽ തലയെടുപ്പോടെ നിൽക്കുന്ന തലയിൽ വലിയ കൊമ്പുകളോടെ ആരോഗ്യവതൻ ആയ യോദ്ധവിനെ പോലെ തോന്നിപ്പിക്കുന്ന ധീരതയുടെ ദേവൻ ആയ യവി എന്ന് വിളിച്ചു ആളുകൾ ആരാധിക്കുന്ന പ്രതിമ..
അതിനു കീഴെ മിന്നാമിനുങ്ങ് പോലെ വെളിച്ചം പ്രകാശിച്ചു വീടുകൾ..ഒരു കൂട്ടം വീടുകളും മരങ്ങളും കൂടിയ ഇടം…
” ദേശം ഗ്രാമം,,,,കർഷകരുടെയും അടിമകളുടെയും ഗ്രാമം!
ദേശം ഗ്രാമം….
അവിടെ ഗ്രാമവാസികൾ എല്ലാം ഗ്രാമതലവന്റെ വീടിനു മുന്നിൽ എല്ലാം തടിച്ചു കൂടി നിൽക്കുന്നു.
തങ്ങളുടെ അമ്മ ആയ ഗ്രാമതലവന്റെ ഭാര്യയുടെ പ്രസവം ആണ്.. അവരുടെ ഗ്രാമത്തിന്റെ കുട്ടിയെ കാണാൻ എല്ലാവരും ആകാംഷയോടെ മുറ്റത്തു നിന്നു വാതിലേക്കു നോക്കുകയാണ് .
വീടിനു മുന്നിലൂടെ കേസരി എന്ന തലവൻ നഖം കടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു .
നീ ഇങ്ങനെ പേടിക്കാതെ അവിടെ അടങ്ങി ഇരി അവൾക്ക് ഒന്നും പറ്റില്ല.. തല മൂത്ത കാരണവർ കേസരിയോട് പറഞ്ഞു..
“എങ്ങനെ പേടിക്കാതെ ഇരിക്കും പറഞ്ഞതിലും മുന്നേ അല്ലെ ഇത്… ആകെ ഉള്ളാരു ഹോസ്പിറ്റലിൽ വലിയവർക്കും പണക്കാർക്കും മാത്രം പ്രവേശനം.. എന്ത് നിയമം ആണ് ദേവ”…. അയാള് മലമുകളിൽ നിന്ന വലിയ പ്രതിമയെ നോക്കി അയാൾ വിലപിച്ചു..
കുറച്ചു നേരം കഴിഞ്ഞു പ്രതീക്ഷക്ക് വിരാമം ഇട്ടു വയറ്റാട്ടി കുഞ്ഞിനെ എടുത്തു വാതിൽ തുറന്നു പുറത്തേക്ക് കൊണ്ടു വന്നു..
എന്നാല് അവരുടെ മുഖത്ത് ഒരു സന്തോഷവും കാണാൻ ഇല്ലായിരുന്നു… അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു…വിഷമം അടക്കി പിടിച്ചു nilkkuva എന്നോണം അവർ ചുണ്ട് കടിച്ചു പിടിച്ചു ആയിരുന്നു വന്നത്….
അവർ കുഞ്ഞിനെ ആകാംഷയോടെ നോക്കി നിന്ന കേസരിയുടെ കയ്യിലേക്ക് കൊടുത്തു..
ചാപ്പിള്ള ആണ് …. ഇതും പറഞ്ഞു വിതുമ്പിക്കൊണ്ട് അകത്തേക്ക് പോയി… അകത്തു നിന്നും കേസരി പത്നിയുടെ കരച്ചിലും പുറത്തു നിൽക്കുന്നവർക്ക് കേൾക്കാമായിരുന്നു.
സന്തോഷ് വാർത്ത പ്രതീക്ഷിച്ച കേസരിയും ജനങ്ങളും ഇടി വെട്ടു ഏറ്റപോലെ നിന്നു. അയാൾ കുഞ്ഞിനെ വാങ്ങി. നിഷ്കളങ്കം ആയ കുഞ്ഞു മുഖം ആകെ നീല പടർന്നിരുന്നു.. അയാളുടെ കണ്ണ് നിറഞ്ഞു.
അയാൾ ആ ഓമനത്തം ഉള്ള മുഖത്തേക്ക് ചുണ്ടു ചേർത്തു. അയാൾ കണ്ണ് നിറഞ്ഞു. എന്തോ ഉറപ്പിച്ചത് പോലെ ഒന്നും മിണ്ടാതെ അയാൾ പുറത്തേക്ക് നടന്നു. ഗ്രാമനിവാസികൾ അത് കണ്ടു കരഞ്ഞു നിലത്തേക്കിരുന്നു പോയി..
അയാളുടെ നടത്തം നിന്നത് യവിയെ ആരാധിക്കുന്ന ഒരു കോവിലിൻ്റെ മുന്നിൽ ആയിരുന്നു..
അല്ലയോ ദേവ അങ്ങേ പുജിച്ചും ആരാധിച്ചും നടന്ന എനിക്കും പത്നിക്കും നീ തിരിച്ചു തന്നത് സങ്കടം മാത്രം ആണല്ലോ… എങ്ങനെ ചെയ്യാൻ ഞാൻ എന്ത് തെറ്റാണു ചെയ്തത്…. കേസരി ഉറക്കെ കരഞ്ഞു
ഞങ്ങളുടെ ഈ കിടക്കുന്ന ജീവനെ തിരിച്ചു എടുത്ത് എന്തിനാണ് ഞങ്ങളോട് ഈ ക്രൂരത കാട്ടിയത്. ഇങ്ങനെ ചെറുപ്രായത്തിൽ തന്നെ ഇവൻ്റെ ജീവൻ എടുക്കാൻ ഇവൻ എന്ത് തെറ്റ് ആണ് ചെയ്തത്.….
താൻ അറിഞ്ഞു കൊണ്ട് ഇതുവരെ ആരെയും വേദനിപ്പിച്ചിട്ടില്ല എന്നിട്ടും തനിക്കും നാട്ടുകാർക്കും എന്താണ് ഇങ്ങനെ….
അയാളുടെ വിഷമം കണ്ടു പ്രകൃതി പോലും കരഞ്ഞു. മിന്നലുകൾ രൂപപ്പെടാൻ തുടങ്ങി അത് ചാറ്റൽ മഴ ആയി മണ്ണിൽ പതിച്ചു.. കൂടെ അയാളുടെ കണ്ണുനീരും..
———————————————-
( ആകാശങ്ങൾക്കും മുകളിൽ പുതുതായി രൂപം കൊണ്ട വലയത്തിൽ രണ്ടു നക്ഷത്രങ്ങൾക്ക് ഇടയിൽ പുതിയ ഒരു ഭ്രമണ പദം ചെറുതായി രൂപം കൊണ്ടു .. അതിൽ പുതിയ നക്ഷത്രം രൂപം കൊള്ളാൻ തയ്യാറായി എന്ന സൂചനയിൽ )
——————————————
ആകാശത്തിന്റെ നിറങ്ങൾ പല നിറത്തിൽ മാറി.. ശക്തമായ മിന്നലുകൾ രൂപപ്പെട്ടു. ആ ഗ്രാമം കണ്ടതിൽ വച്ച് ഭയാനകമായി പ്രകൃതി മാറി. ശക്തം ആയ മിന്നലുകൾ.
തെളിഞ്ഞ ആകാശം പെട്ടന്ന് മാറിയത് കണ്ട് ഗ്രാമവാസികൾ ഭയപ്പെട്ടു.
പെട്ടന്ന് പ്രകൃതി നിച്ഛലം ആയി.. എങ്ങും ശാന്തത പെയ്യാൻ തുടങ്ങിയ മഴത്തുള്ളികൾ വായുവിൽ ഉയർന്നു നിന്നു.
മരങ്ങളുടെ ഇലകൾ പോലും നിച്ഛലം ആയി.കേസരി ഒഴികെ സകല ജീവജാലങ്ങളും നിച്ഛലം..
കോവിലകത്തിന്റെ വാതിൽ ഒരു ഞരകത്തോടെ പതിയെ തുറന്നു. അതിനു ഉള്ളിൽ ഗ്രാമത്തിന്റെ ആരാധന ദൈവം ആയ യവി ദേവന്റെ സ്വർണ പ്രതിമ..
അതിൽ നിന്നും ചെറിയ പ്രകാശങ്ങൾ വരാൻ തുടങ്ങി… പ്രകാശം വലുതായി ആ പ്രതിമയ്ക്ക് പിറകിലായി സ്വർണ പ്രഭ ഉയർന്നു വരാൻ തുടങ്ങീ….
ആ പ്രതിമയിലെ നെറ്റിയിലെ രത്‌നം പതിയെ പ്രകാശിച്ചു..
കേസരിയുടെ കയ്യിൽ നിന്നു കുഞ്ഞു പതിയെ വായുവിൽ ഉയർന്നു പൊങ്ങി.
പതിയെ കുഞ്ഞിന് ചുറ്റും ഒരു സുതാര്യം ആയ രക്ഷാ കവചം ഒൻപത് വലയങ്ങൾ രൂപപ്പെട്ടു. അത് ഓരോന്നായി കുഞ്ഞിനെ വലം വച്ച് കറങ്ങി.. ആ വലയങ്ങൾ സ്വയം വ്യത്യസ്ത നിറത്തിൽ പ്രകാശം പ്രകാശിപ്പിച്ചു..
ഈ മായ കാഴ്ച കണ്ടു കേസരിയുടെ കണ്ണ് അത്ഭുതം കൊണ്ടു നിറഞ്ഞു. അയാളുടെ കൈ അറിയാതെ തന്നെ കൂപ്പി.
യവി ദേവൻ്റെ നെറ്റിയിൽ നിന്നും വന്ന ആ പ്രകാശം നീണ്ടു കുഞ്ഞിന്റെ ദേഹത്തേക്ക് പതിച്ചു. പതുക്കെ കുട്ടിയുടെ ശരീരത്തിൽ ചൂട് വർധിക്കാൻ തുടങ്ങി അതോടപ്പം നീല നിറം മാഞ്ഞു ചെറിയ ചുവപ്പ് വന്നു…
അയാളെ ഞെട്ടിച്ചു കൊണ്ട് കുഞ്ഞു ഉറക്കെ കരയാൻ തുടങ്ങി.. വായുവിൽ ഉയർന്നു കുഞ്ഞു കരയുന്നത് അയാൾ അത്ഭുതത്തോടെ ആ കാഴ്ച കണ്ടു നിറഞ്ഞ കണ്ണുകളോടെ ദേവനെ കൈ കൂപ്പി…
പ്രകാശം പതിയെ കുറഞ്ഞു കോവിലകത്തിന്റെ വാതിൽ പതിയെ അടഞ്ഞു…പ്രകൃതി നിഛലത വിട്ടു സാധാരണ നിലയിൽ ആയി.
കുഞ്ഞു അയാളുടെ കയ്യിലേക്ക് ചെന്നിരുന്നു. കുഞ്ഞിനെ ഒരു നോക്കി. നീല കൃഷ്ണമണി ഉള്ള ഒരു പൈതൽ അയാൾ കുഞ്ഞിനെ ചുംബനം കൊണ്ടു മൂടി…അയാൾ കരഞ്ഞുകൊണ്ട് ഗ്രാമത്തിലേക്കു ഓടി.
കരഞ്ഞു കൊണ്ടിരുന്ന ഗ്രാമത്തിലെ ജനങ്ങൾ കേസരി ഓടി വരുന്നത് കണ്ടു എല്ലാവരും എഴുനേറ്റു..
അയാൾ വിളമ്പരം നടത്തുന്ന വലിയ മൺതിട്ടക്ക് മുകളിൽ കയറി.. അയാൾ കിഴക്കു ദിക്കിനിനെയും ഗ്രാമത്തെയും ജനങ്ങളെയും സാക്ഷി ആക്കി കുഞ്ഞിനെ മുകളിലേക്ക് ഉയർത്തി… കുഞ്ഞു ഉറക്കെ കരഞ്ഞു.
അയാൾ തൊണ്ട പൊട്ടുമാറ് അലറി വിളിച്ചു…
…………സൂര്യ കർണൻ…………..
ജീവനോടെ തിരികെ കിട്ടിയതിൽ ഗ്രാമത്തിലെ ജനങ്ങൾ ഒന്നടങ്കം ആ കാഴ്ച അൽഭുദ്ധതോടെ കണ്ടു കരഞ്ഞു….ഉച്ചത്തിൽ തങ്ങളുടെ ഗ്രാമത്തിന്റെ രാജകുമാരന്റെ പേര് വിഷമം മറന്നു ഉറക്കെ വിളിക്കാൻ തുടങ്ങി… അവരുടെ ശബ്ദം ആ ഗ്രാമം മുഴുവൻ ഉയർന്നു കേട്ടു…
സൂര്യകർണൻ ……. സൂര്യകർണ്ണൻ…..
എങ്ങും ആ പേര് മുഴങ്ങി കേട്ടു……
( ——————————————– )
വലിയ ശബ്ദത്തോടെ ഒരു പ്രകാശം സൂര്യനിൽ നിന്നു വേർപെട്ട് അത് ഓരോ നവഗ്രഹങ്ങളെയും വലം വച്ച് അത് മറ്റൊരു ദിശ ലക്ഷ്യം ആക്കി കുതിച്ചു… അത് അവസാനിച്ചത് പുതുതായി രൂപം കൊണ്ട് ഭ്രമണ വലയത്തിൽ . അത് പദത്തിൽ സ്ഥാനം ഉറപ്പിച്ചതും വലിയ രീതിയിൽ പ്രകാശം പല വർണങ്ങൾ ഉയർന്നു…അതിൽ നിന്നു ഒൻപതു പ്രകാശ വലയം നക്ഷത്രത്തിനു ചുറ്റും രൂപംകൊണ്ടു…ആ നക്ഷത്രം സൂര്യനെ പോലെ ജ്വലിച്ചു നിന്നു….
(————————————-)
കിഴക്കു അനുഗ്രഹം ചൊരിഞ്ഞു സൂര്യൻ പതിയെ ഗ്രാമത്തിന് മേൽ ഉയർന്നു..ഒരു പുതിയ ഉദയത്തിൽ തുടക്കം എന്നോണം അതിന്റെ രശ്മികൾ ഗ്രാമം ആകെ പരക്കാൻ തുടങ്ങി.. ഉദയം ആരഭിച്ചു.
കുഞ്ഞിനേയും അനുഗ്രഹിച്ചു സൂര്യപ്രകാശം അവനുമേൽ വീഴ്ത്തി.. ആ അനുഗ്രഹം എന്നോണം കുഞ്ഞിന്റെ മുതുകിൽ ഒരു നക്ഷത്ര ചിഹ്നം രൂപപ്പെട്ടു ഒരു പുനർ ജന്മത്തിന്റെയും ഒരു വലിയ ദൗത്യത്തിന്റെയും അടയാളം ആയി..
( അങ്ങ് അക്കരെ കോവിലിൽ നിന്നും അവനു വേണ്ടി ഉറക്കെ ശംഖു നാദം മുഴങ്ങി…..അതിന്റെ അകമ്പടിയായി മണി നാദവും . )
___________________
ഒരു പാട് ദൂരെ ഒരു മലകൾക്ക് അടിയിൽ ഒരു ഗുഹയിൽ പാറയിൽ ഉരുകി പറ്റിച്ചേർന്ന നിലയിൽ ഉള്ള ഒരു ഇരുതല വാൾ പതിയെ ചലിച്ചു
വാൾപിടിയിൽ ഉള്ള ചുവന്ന രത്‌നം പതിയെ സ്വയം പ്രകാശിച്ചു കൊണ്ട് ഒരു ശബ്ദവും ഉയർന്നു.പാറയിൽ ലയിച്ച ആ വാൾ അനങ്ങിയതിനു ഫലം ആ പാറയിൽ വിള്ളൽ വീഴ്ത്തിൽ രൂപപ്പെട്ടു.
കുറച്ചു നേരത്തിനു ശേഷം ആ വാൾ നിച്ഛലം ആയി.
അതിനു അർഥം ഇനിയും അതിനു സമയം ആയിട്ടില്ല എന്നാണ്.
ആ പാറക്ക് തൊട്ടു താഴെ കിടന്ന ഒരു നീല നിറത്തിൽ ഉള്ള ഒരു മാല സ്വയം പ്രകാശിച്ചു ഉയർന്നു. പ്രകാശം അവിടെ പരന്നു. എന്നാൽ ആ മാലക്ക് ഒരു വശം പാറക്ക് കീഴേ ആയതിനാൽ മുഴുവനായി അതിനു ഉയരാൻ കഴിഞ്ഞില്ല. മാല ഉയരാൻ സ്വയം ശ്രെമിച്ചും അതിനു കഴിഞ്ഞില്ല. അത് പഴയ സ്ഥാനത് വന്നിരുന്നു പ്രകാശം പതിയെ ഇല്ലാതായി.
തുടരും……
അടുത്ത ഭാഗം എഴുതിക്കൊണ്ട് ഇരിക്കുവാണ്..ഉടനെ ഉണ്ടാകും…
Responses (0 )