വെള്ളരിപ്രാവ് 3
VellariPravu Part 3 | Author : Aadhu | Previous Part
രണ്ടുമിനുട്ടിനുള്ളിൽ അവൻ വന്നു. എന്റെ കോലംകണ്ടിട്ട് അവൻ എന്താചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ്. എന്റെ പാന്റും ടീഷർട്ടിന്റെ മുക്കാൽ ഭാഗവും ചെളിപിടിച്ചിരിക്കാണ്. അവൻ ഒന്നും മിണ്ടിയില്ല. എന്തെങ്കിലും പറഞ്ഞാൽ ഞാൻ ദേഷ്യപെടുമെന്ന് അവനറിയാം. കുറച്ച് നേരം ഒന്നും മിണ്ടാതെനിന്ന അമൽ
അമൽ : ഡാ നിന്റെ കൈമുട്ടിന്ന് രക്തം ഒലിക്കുന്നുണ്ട്.
ഞാൻ : ആ.. ഒന്ന് തൊലി പോയിട്ടുണ്ട്. കുഴപ്പൊന്നുല്ലടാ.
അമൽ : എന്നാലും ഏതവളാഡാ അത്.
ഞാൻ : ആ.. എനിക്കറിയില്ല. ഇവനോട് ചോദിച്ചുനോക്ക്. ഞാൻ കിച്ചുവിന് നേരെ ചൂണ്ടിപറഞ്ഞു.
അമൽ :നിനക്കറിയോടാ…
കിച്ചു : ഇല്ലടാ.. ഞാൻ ആദ്യായിട്ടാകാണുന്നെ. ഇവിടെ അടുത്തുള്ളതൊന്നും അല്ലാന്നാ തോന്നുന്നേ.
അമൽ: മം…
കിച്ചു ഫോണെടുത്തു മെക്കാനിക്കിനെ വിളിച്ചു.അവൻ ഇപ്പൊ എത്തുമെന്ന് പറഞ്ഞു ഫോൺ വെച്ചു.
അമൽ : ഡാ ഏതാ വണ്ടി.
ഞാൻ : ഏത്
അമൽ: അവളെ വണ്ടി ഏതെന്ന് മൈരേ.
ഞാൻ : ഒരു ബ്ലാക്ക് BM
അമൽ : ഇയ്യ് വണ്ടിനമ്പർ നോക്കിയോ.
ഞാൻ : യ്യോ… ഇല്ലടാ. ഞാൻ എന്റെ തലയ്ക്കു പിറകെ ഒരു കൊട്ടുംകൊടുത്തു പറഞ്ഞു.
അമൽ :ആ ബെസ്റ്റ്. നിയോടാ…. അവൻ കിച്ചൂനെ നോക്കി ചോദിച്ചു.
കിച്ചു ഒന്ന് ചിരിച് ഒരുകണ്ണടച്ചു കയ്യോണ്ട് തംസ്‌അപ്പ് കാണിച്ചു പറഞ്ഞു
കിച്ചു : ഒരു ത്രിവൻഡ്രം രെജിസ്ട്രേഷൻ വണ്ടി ആണ് BM 1
അമൽ എന്റെ നേരെനോക്കിയിട്ട് ഒരു പ്രതികാര ചിരി ചിരിച്ചിട്ട് പറഞ്ഞു
“നമുക്ക് വഴിയുണ്ടാക്കാം മച്ചു ”
ഞാൻ അതെ ടോണിൽ അവനും ഒരു ചിരി കൊടുത്തു. പെട്ടന്ന് തന്നെ മെക്കാനിക്ക് വന്നു. അവനോട് നടന്നതൊന്നും പറയാതെ വണ്ടി വയലിലേക്ക് വീണു ചെയിൻ അഴിഞ്ഞുന്നു മാത്രം പറഞ്ഞു. വണ്ടി നേരെയാക്കി ഞങ്ങൾ അവിടുന്ന് പിരിഞ്ഞു. പോകുന്ന വഴിക്ക് കിച്ചു വീട്ടിൽ പറയാൻ ഒരുക്കള്ളവും പറഞ്ഞു തന്നു.
പാറു :ഇന്ന് ഏട്ടന് കാളപ്പൂട്ട് മത്സരംവല്ലതും ഉണ്ടായിരുന്നോ.
ഞാൻ ഒരു വളിച്ച ചിരി പാസാക്കി അവളോട്‌പറഞ്ഞു
ഞാൻ : എടി പോത്തേ ഒന്ന് പതുക്കെ പറ അമ്മ ഞാൻ വന്നത് അറിയും.
പാറു : അതിനെന്താ…. അംമ്.. അവൾ അമ്മേനെ വിളിക്കാൻ വായതുറന്നപ്പോയെ ക്കും ഞാൻ അവളോട് കൈക്കൂപ്പി പ്ലീസ് മിണ്ടല്ലേ എന്ന് പറഞ്ഞു.
അവൾ ചിരിച്ചിട്ട് ചോദിച്ചു. എന്ന പറ ഏട്ടൻ എങ്ങിനെ ചെളില്കുളിച്ചേ.
ഞാൻ:അതൊക്കെ ഞാൻ പറഞ്ഞ്തര.ഇയ്യ് ഇപ്പൊപോയി ഒരു തോർത്ത് എടുത്തു വന്നേ.
പാറു ഒന്ന് സംശയിച്ചുനിന്നു. അവളെ നിൽപ്പ് കണ്ടു ഞാൻ പറഞ്ഞു. ഞാൻ കുളിച്ചു വന്നിട്ട് എന്താ ഉണ്ടായെന്നു പറഞ്ഞുതരാം.
എന്റെ മറുപടി കേട്ട് അവൾ എന്നെ ഒന്ന് ഇരുത്തി നോക്കി ഉള്ളിലോട്ടു പോയി. പെട്ടന്ന് തന്നെ ഒരു തോർത്തും കൊണ്ട് പാറു വന്നു. അവളുടെ പിറകെ ജാനുവും ഉണ്ടായിരുന്നു.
പിന്നെ പറയണോ…. അവൾ എന്നെ കളിയാക്കി ചിരിച്ചു ചിരിച് ഉള്ളിലുള്ള അമ്മയും ചെറിയമ്മയുമെല്ലാം ഉമ്മറത്തേക്കുവന്നു. എന്നെ കണ്ട അമ്മ കാര്യം തിരക്കി.
ഞാൻ :ഒന്നുല്ല അമ്മ. പോരുന്ന വായിക്കു കുട്ടികൾ ചെളില് ഫുട്ബോൾ കളിക്കുന്നത് കണ്ടു.അപ്പൊ ഞാനും കിച്ചുവും അവരുടെ കൂടെ കൂടി. അതാ..
ഇത് കേട്ട് ചെറിയമ്മ എന്തോ പറയാൻ വന്നപ്പോഴാണ് എന്റെ കൈമുട്ടിന്ന് രക്തം വരുന്നത് കണ്ടത്.
ചെറിയമ്മ :അയ്യോ ലക്ഷ്മിയേച്ചി അച്ചുന്റെ കയ്യിന്നു രക്തം വരണൂ..
ചെറിയമ്മ പറഞ്ഞപ്പോഴാണ് അമ്മ അത് ശ്രദ്ധിച്ചേ.
എല്ലാരും വെപ്രാളപ്പെട്ട് എന്റെ അടുത്തേക്ക് ഓടിവന്നു. അമ്മ കൈ തിരിച്ചും മറിച്ചും നോക്കി. തൊലി പോയിട്ടൊള്ളുന്നു അറിഞ്ഞപ്പോഎല്ലാർക്കും സമാധാനമായി.
അമ്മ :എങ്ങിനാടാ മുറിവായെ..
ഞാൻ :എന്റെ അമ്മേ അത് കളിച്ചപ്പോ വീണിരുന്നു. വല്ല കല്ലിലും കൊണ്ടതാവും.
അമ്മ ഒന്ന് ഇരുത്തി മൂളി. പിന്നെ എന്നോട് പോയി കുളിച്ചിട്ടു വരാൻ പറഞ്ഞു. ഞാൻ അമ്മ പറഞ്ഞതനുസരിച് കുളത്തിൽ പോയി ഒന്ന് ഉഷാറായി നീന്തി കുളിച്ചു.വെള്ളം തട്ടിയപ്പോ നല്ല നീറ്റൽ.അപ്പോഴും എന്റെ ചിന്ത അവളെ കുറിച്ചായിരുന്നു.എന്ത് അഹങ്കാരാണ് ആ സാധനത്തിന്.ഈശ്വരാ ഞാൻ ആ പൂതനനെ വെല്ലുവിളിച്ചു വടിപോലെ അവിടെത്തന്നെ നിന്നിരുന്നേ ഇപ്പൊ ശരിക്കും വടിയായേനെ 😂😂. ഒരു പണി അവൾക്ക് കൊടുത്തില്ലേ പിന്നെ എനിക്ക് ഒരു സമാധാനം ആവില്ല. മ്മ് നോക്കാം.
അങ്ങിനെ കുളി കയിഞ്ഞു വന്ന് ഞാൻ നേരെ റൂമിലേക്ക് പോയി.ഡ്രസ്സ് മറികയിഞ്ഞപ്പോയെക്കും ദേ വരുന്നു പിശാശ്.
പാറു: ഏട്ടാ പറയ്യ്.
പാറു : ദേ കാളിക്കല്ലട്ടോ. ഇന്ന് മേലിൽ ചളി ആയതു.
ഞാൻ :അത് ഞാൻ പറഞ്ഞില്ലേ. അമ്മനോട് പറഞ്ഞത് നീയും കേട്ടതല്ലേ.
പാറു :അതുവിട് മോനെ. എനിക്ക് നിന്നെ നല്ലപോലെ അറിയാം. പിന്നെ കള്ളം പറയുമ്പോ പ്രത്യേകിച്ചും.
ഞാൻ : എന്ത് കള്ളം പറഞ്ഞെന്ന നീ ഈ പറയണേ. അവളുടെ ചോദ്യത്തിൽ പതറാതെ ഞാൻ മറുപടി പറഞ്ഞു.
പാറു : നിന്റെ ബൈക്കിൽ എങ്ങിനെയാ ഏട്ടാ ചെളിയായെ. അല്ല നീ അതിനെയും കൊണ്ടാണോ കളിച്ചത് . 😆😆
അവൾ ചോദിച്ചത് കേട്ട് ഞാൻ ഒന്ന് ചെട്ടി.ഈ തെണ്ടി ബൈക്ക് എങ്ങിനെ കണ്ടു എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. എന്റെ പരുങ്ങൽക്കണ്ടു അവൾ പറഞ്ഞു.
പാറു : നിന്നെ എനിക്ക് അറിയാവുന്നതല്ലേ എന്റെ പൊന്നെട്ടാ. നീ പറയുന്നത് കേട്ടപോയെ എനിക്ക് ഒരു വശപ്പിശക് അടിച്ചതാണ്.രണ്ടൂസം മുന്നേ ക്ലാസ് കയിഞ്ഞു പോരുമ്പോ മിഥുൻ(പാറൂന്റെ ക്ലാസിൽ പഠിക്കുന്ന )പറഞ്ഞിരുന്നു വയലെല്ലാം നെല്ലാണ് ഇനി വിളവെടുപ്പ് കൈഞ്ഞേ കളിക്കാൻ പറ്റൂന്ന്.
അവളുടെ മറുപടിക്ക് എനിക്ക് ഒരു ഉത്തരം ഇല്ലാത്തോണ്ട് ഞാൻഒരുവളിച്ച ചിരി ചിരിച്ചു.
പാറൂ : അപ്പൊ പറ മോനെ. എന്താ സംഭവം.
ഞാൻ പിന്നെ കള്ളത്തരം കാണിക്കാൻ നിന്നില്ല. തെറി ഒഴിച്ച് എല്ലാം അവളോട് പറഞ്ഞു.കേട്ട് കയിഞ്ഞു അവൾ എന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കി. എന്നിട്ട് കളിയാക്കി ഉറക്കെ പൊട്ടിച്ചിരിച്ചു.ഇത് കണ്ട എനിക്കാണേൽ ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു.
ഞാൻ:ഡി ഡി അവളുടെ ഒരു കോപ്പിലെ ചിരി
പാറു:പിന്നെ ചിരിക്കാതെ. ഒരു പെണ്ണിന്റെന്നു കിട്ടിയ പണിയും മേടിച്ചു വന്നേക്കുന്നു.വില കളയാനായിട്ട്.
ഞാൻ :പിന്നെ ആ സമയത്ത് ഞാൻ ആ വണ്ടിയെ ഓടിച്ചിട്ട് പിടിക്കണോ. അല്ല പിന്നെ
പാറു :മ്മ് അതും ശരിയാ.നീ നമ്പർ നോക്കിയോ.
ഞാൻ :കിച്ചുന് അറിയാം.
പാറു:മ്മ്…. എന്നാലും ഒരു പെണ്ണൊക്കെ… ചെ ചെ…
അവൾ എന്നെ തളർത്താൻ ഇറങ്യെക്കണ്.
ഞാൻ :നീ നിന്ന് ചൊറിയാതെ പോയെ. അവൾക്കുള്ള പണി ഞാൻ കൊടുക്കുന്നുണ്ട്. നീ നോക്കിക്കോ.
പാറു:മം… കണ്ട മതിയായിരുന്നു.
ഞങ്ങളുടെ സംഭാഷണത്തിനിടക്ക് അമ്മ ഞങ്ങളെ രണ്ടുപേരെയും വിളിച്ചു. ചെറിയമ്മയുടെ വീടിലേക്ക് പോകൻ വേണ്ടിയാണ്.അച്ഛൻ വരാൻ കാത്തിരിക്കുവായിരുന്നു പോവാൻ . അങ്ങിനെ അച്ഛൻ വന്നു. എല്ലാവരും ചെറിയമ്മയുടെ വീടിലേക്ക് പുറപ്പെട്ടു. ക്രെറ്റയിലാണ് യാത്ര. രാമേട്ടനോട് അച്ഛൻ വീട്ടിലേക് പോവാൻ പറഞ്ഞിരുന്നു.അത് കൊണ്ടുതന്നെ ഞാനാണ് വണ്ടി ഡ്രൈവ് ചെയ്യുന്നത്.വീട്ടിന്നു ഒരു 12കിലോമീറ്റർ ദൂരമേ ചെറിയമ്മയുടെ വീട്ടിലെക്കൊള്ളു. എല്ലാവരും ഓരോ സംസാരത്തിലാണ്.ഞാൻ അതിലേക്ക് ഒന്നും ശ്രദ്ധിച്ചില്ല.എന്റെ മനസ്സിൽ അപ്പോളും ഇന്ന് വൈകിട്ട് നടന്ന
അച്ഛൻ :എന്താടാ.. കൊച്ചു കുട്ടിയൊന്നും അല്ലല്ലോ നീയ്യ്. ശ്രദ്ധിക്കണ്ടടാ….
ഞാൻ അച്ഛന് ബാൻഡേജ് ഓടിച്ചത് കാണിച്ചു കൊടുത്തിട്ടുണ്ട് പറഞ്ഞു.
ഞാൻ :അതിനുമാത്രം ഒന്നും ഇല്ല അച്ച…
അച്ഛൻ മുറിവിലൂടെ ഒന്ന് വിരലോടിച്ചു..
അച്ഛൻ :ശ്രദ്ധിക്കണം ട്ടോ… വേദന ഉണ്ടോ ഇപ്പൊ… എന്റെ അച്ഛൻ ഒരു പാവംആണ്.സ്നേഹിക്കാൻ മാത്രാ അതിനു അറിയൂ. അതാണ് നിങ്ങൾ ഇപ്പൊ കാണുന്നത്.
ഞാൻ : ഇല്ലന്നെ…. ഞാൻ ശ്രദ്ധിച്ചോളാം.
അങ്ങിനെ ഓരോന്ന് പറഞ്ഞു ചെറിയമ്മന്റെ വീട്ടിൽ എത്തി. ഞങ്ങൾ ചെല്ലുമ്പോൾ അവരുടെ വീട്ടുമുറ്റത്ത് ഒരു റെഡ് വോൾക്സ് വാഗൺ കിടപ്പുണ്ട്. അത് കണ്ടുചെറിയമ്മ പറഞ്ഞു.രാഹുൽ നേരത്തെ എത്തിയോ. ഞാൻ വണ്ടി പോളോന്റെ ബാക്കിലായി പാർക്ക് ചെയ്തു. എല്ലാവരും വണ്ടിന്ന് ഇറങ്ങി.രാഹുൽ ചെറിയമ്മന്റെ അനിയത്തി മീനു എന്ന മീനാക്ഷിയെ കല്യാണം കൈക്കാൻ പോകുന്ന ആളാണ്.മീനു എന്നേക്കാൾ മൂന്നു വയസ്സ് മൂത്തതാണ്.അവരുടെ അച്ഛനമ്മമാർക്ക് അവര് രണ്ടു പെണ്കുട്ടികളണ്. അവളുടേതും പ്രണയവിവാഹം തന്നെ .രാഹുൽ അവരുടെ അമ്മയുടെ ചേച്ചിയുടെ മകനാണ്. ഇവർ തമ്മിൽ ഒരുവയസ്സിന്റെ വ്യത്യാസം മാത്രേ ഒള്ളു.പുള്ളി ഡിഗ്രി കയിഞ്ഞു എന്തോ ബിസിനസ് നടത്താണ് എന്നാണ് ചെറിയമ്മ പറഞ്ഞത്.
ഞങ്ങൾ വന്നവണ്ടിയുടെ ശബ്ദം കേട്ടിട്ട് ചെറിയമ്മയുടെ അച്ഛനും അമ്മയും മീനുവും എല്ലാം ഉമ്മറത്തു തന്നെ ഉണ്ട്.ഞങ്ങൾ എല്ലാവരും ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി.
ഓരോരുത്തരും ഓരോ വിശേഷം പറച്ചിലിലേക്ക് നീങ്ങി.പാറു മീനുവിന്റെ കൂടെ അകത്തേക്ക് പോയി.ജാനൂനെ അവളുടെ അമ്മമ്മ കൊഞ്ചിച് അമ്മയെയും മുത്തശ്ശിയേയും കൂട്ടി ഉള്ളിലേക്ക് കയറി.അച്ചന്മാരും അവരുടേതായ വിശേഷം പറച്ചിലിലാണ്.ഞാൻ നോക്കുന്നത് നമ്മുടെ രാഹുലെട്ടനെയായിരുന്നു. പുള്ളിയുടെ വണ്ടി മുറ്റത്തു കിടപ്പുണ്ട് എന്ന പുള്ളിയെ ഇവിടെ ഒന്നും കാണുന്നുല്ല.അങ്ങിനെ നോക്കി നിക്കുമ്പോഴാണ് രാഹുലേട്ടൻ വീടിനുള്ളിന്ന് വരുന്നത് കണ്ടത്.പുള്ളി ബാത്‌റൂമിൽ പോയി മൂത്രമൊഴിച്ചു വരുന്ന വഴിയാണ്.പുള്ളി വന്നു അച്ഛനോട് വിശേഷങ്ങളൊക്കെ പറഞ്ഞു നേരെ എന്റെ അടുക്കലോട്ട് വന്നു.
രാഹുലേട്ടൻ:എന്തൊക്കെയുണ്ട് അശ്വിനെ വിശേഷങ്ങൾ.
ഞാൻ :അങ്ങിനെ തട്ടിം മുട്ടിം ഒക്കെ അങ് പോകുന്നു രാഹുലേട്ടാ… ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
രാഹുലേട്ടൻ : മ്മ്മ്… പിന്നെ എന്തൊക്കെ… നിനക്ക് നിന്റെ അമ്മയുടെ കോളേജിൽ തന്നെ സീറ്റ് കിട്ടിയല്ലേ.രാഹുലേട്ടൻ ഒരു ആക്കിയ മട്ടിൽ അങ്ങിനെ തന്നെ വേണം എന്നൊരു തൊരയോട് കൂടി ചോദിച്ചു.
ഞാൻ :മ്മ്..എങ്ങിനെ അത് സംഭവിച്ചുന്നു എനിക് ഇപ്പോഴും ഒരു നിശ്ചയല്ല്യ. ഞാൻ ഒരു നിരാശ കലര്ന്ന ടോണിൽ മറുപടി നൽകി.
അങ്ങിനെ കുറച്ചു കയിഞ്ഞു എല്ലാവരോടും ഫുഡ് കൈക്കാൻ വരാൻ പറഞ്ഞു. എല്ലാവരും ഒരുമിച്ചിരുന്നു ഫുഡ് എല്ലാം കൈച്ചു.ഫുഡ് കൈച്ചു കയിഞ്ഞു കുറച്ചു നേരം കൂടെ എല്ലാവരും വിശേഷങ്ങളൊക്ക പറഞ്ഞു ഞങ്ങൾ അവിടുന്ന് ഇറങ്ങി.വീട്ടിൽ ചെന്നപാടെ ഞാൻ റൂമിലേക്ക് വിട്ടു.ഡ്രസ്സ് മാറി ഒരു ബോക്സർ മാത്രാ ഇട്ടു ബെഡിലേക്ക് കിടന്നു.കുറച്ചുനേരം ഫോണ് തോണ്ടിക്കൊണ്ടിരുന്നു.വട്സാപ്പും ഇൻസ്റ്റായും ഒന്ന് കണ്ണോടിച്ചു ഫോൺ ഓഫാക്കി കിടന്നു.കയ്യിൽ ഒരു ചെറിയ സ്പർശം അറിഞ്ഞപ്പോൾ ഞാൻ ഒന്ന് കണ്ണ് തുറന്നു നോക്കിയപ്പോ അമ്മയാണ്. അമ്മ എന്റെ മുറിവിൽ തൊട്ടു നോക്കുവാന്. ഞാൻ കണ്ണ് തുറന്നത് അമ്മ അറിഞ്ഞിട്ടില്ല.മുറിവിൽ നിന്നും നോട്ടം എന്റെ മുഖത്തേക്ക് എത്തിയപ്പോളാണ് പ്രൊഫസർ ഞാൻ കണ്ണ് തുറന്നു കിടക്കുന്നത് കാണുന്നെ.
അമ്മ: നീ ഉറങ്ങിയില്ലേ..
ഞാൻ അമ്മേന്റെ കൈയ്യെടുത്തു എന്റെ നെഞ്ചോടു ചേർത്ത് ഇല്ല എന്ന് മറുപടി പറഞ്ഞു.
അമ്മ:അച്ചൂ…
ഞാൻ : മ്മ്..
അമ്മ :നീ എന്നോട് എന്ന കള്ളം പറയാൻ തുടങ്ങിയെ.
ഞാൻ ഒന്നും മനസ്സിലാവാതെ അമ്മെനോട് ചോദിച്ചു.
ഞാൻ :അമ്മ എന്താ പറയുന്നേ. എന്ത് കള്ളാ ഞാൻ അമ്മെനോട് പറഞ്ഞെ.
അമ്മ :നിന്റെ ബൈക്ക് ഞാൻ കണ്ടു.
അതിൽ നിന്ന് തന്നെ അമ്മക്ക് ഏകദേശം മനസ്സിലായിട്ടുണ്ട് എന്ന് എനിക്ക് പിടിക്കിട്ടി.
ഞാൻ : അത് അമ്മേ..
അമ്മ : നീ ബൈകിന്നു വീണോ
ഞാൻ :ഇല്ല അമ്മേ. ബൈക്കിൽനിന്ന് വീണിട്ടോന്നുല്ല. ബൈക്കിനു വീണെന്ന് പറഞ്ഞ പിന്നെ ഈ ജന്മത്തിൽ എനിക്ക് ബൈക്ക് തൊടാൻ കിട്ടൂല.
അമ്മ : പിന്നെ എങ്ങിനെ അതിൽ ആകെ ചെളിയായെ.നിന്റെ ഡ്രെസ്സിന്ന് ആയതാണ് എന്ന് പറയാൻ നിക്കണ്ട.
അമ്മെനോട് പറയാതിരിക്കാൻ പിന്നെഎനിക്ക് കൈഞ്ഞില്ല.എല്ലാം അമ്മെനോട് പറഞ്ഞു.എല്ലാം കേട്ടതിനു ശേഷം അമ്മ പറഞ്ഞു.ഇനി ആ കൊച്ചിനെ തേടി പോക്കൊന്നും വേണ്ട. ഒരു തർക്കത്തിനും നിക്കണ്ടട്ടോ. അമ്മ പറഞ്ഞതിന് ശരി എന്ന് ഞാൻ തലയാട്ടി. എന്നിട്ട് അമ്മ കിടക്കാൻ വേണ്ടി അച്ഛന്റെ റൂമിലോട്ടു പോകാൻ ബെഡിൽ നിന്നും എണീറ്റപ്പോ ഞാൻ അമ്മേന്റെ കയ്യിൽ പിടിച്ചു. എന്റെ പിടുത്തത്തിൽ അമ്മ ഒന്ന് തിരിഞ്ഞു എന്നെ നോക്കി.
ഞാൻ : ഞാൻ ഉറങ്ങിട്ടു എന്റെ ലക്ഷ്മിക്കൊച് പോയാമതി. അത് വരെ എന്റെ അടുത്ത് കിടക്കമേ.
അമ്മ എന്റെ ആവിശ്യം നിരസിക്കാതെ എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു കിടന്നു.
ഞാൻ :അമ്മ..
അമ്മ : എന്താടാ…
ഞാൻ :അച്ഛനോട് പറയണ്ടാട്ടോ…
അമ്മ : മ്മ്… അമ്മ ചിരിച്ചോണ്ട് ഇല്ലന്ന് മൂളി.
പിന്നെയും ഞങ്ങൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. ഇതിനിടയിൽ ഞാൻ എപ്പോയോ നിദ്രയിലെക്ക് വീണിരുന്നു.
കിച്ചു : എന്തായി ഇന്നലെ.
ഞാൻ : എന്താവാൻ.. എല്ലാവരോടും നീ പറഞ്ഞ കള്ളം തട്ടിവിട്ടു. പക്ഷെ ചീറ്റിപ്പോയി.
കിച്ചു :അതെന്തേ ഡാ
ഞാൻ : പാറുവാണ് ആദ്യം പൊക്കിയത്. അവൾ ബൈക്ക് കണ്ടു. പിന്നെ അമ്മയും കണ്ടിരുന്നു.
കിച്ചു :എന്നിട്ട്
ഞാൻ : എന്നിട്ടെന്താകാൻ എല്ലാം കൈയ്യിന്ന് പോയി. ഞാൻ നടന്നതെല്ലാം പറഞ്ഞു.
കിച്ചു :എല്ലാരും അറിഞ്ഞാ..
ഞാൻ :ഇല്ലടാ പാറുവും അമ്മയും മാത്രേ അറിഞ്ഞിട്ടൊള്ളു.
കിച്ചു: മ്മ്….
അമൽ :ഇനി എന്താ പ്ലാൻ. അവളെ താപ്പണ്ടേ.
ഞാൻ : അതൊന്നും വേണ്ടടാ.
അമൽ :ങേ… നിനക്കെന്താ ഒരു ചാഞ്ചാട്ടം.. എന്താ മോനെ ഓൾ മനസ്സിൽ കേറിയോ.
ഞാൻ :ഒന്ന് പോയിനട.. മനസ്സിൽ കേറ്റാൻ പറ്റിയ ഒരുമൊതല്. ഞാൻ ഒന്ന് പുച്ഛമിട്ടു മറുപടി നൽകി.
കിച്ചു :പിന്നെ എന്താ നിനക്ക് ഒരു മാറ്റം. ഇന്നലെ എന്തായിരുന്നു മോന്റെ ഷോ. അവളെ അതാക്കും ഇതാക്കും എന്നൊക്കെ പറഞ്ഞിട്ട്. ഇപ്പൊ എന്താ നിന്റെ ധൈര്യം പോയാ.അവൻ എന്നെ കളിയാക്കി പറഞ്ഞു.
ഞാൻ :അതൊന്നുമല്ല മൈരന്മാരെ.ഞാൻ ആദ്യായിട്ട ഒരു കാര്യം എന്റെ അമ്മനോട് മറച്ചുവെച്ചത്.എന്നാൽ ആ കള്ളത്തരം അത് ഒരുദിവസം പോലും നിക്കാതെ ലക്ഷ്മിക്കുട്ടി കണ്ടുപിടിച്ചു.പിന്നെ അമ്മ എന്നോട് പറഞ്ഞതാ അവളെ തേടി പോകരുത് എന്ന്. ആണ്കുട്ടികളോട് പോലെ അല്ല പെൺകുട്ടികൾ.ഒരു പെണ്ണിന്റെ കണ്ണീരും എന്റെ പേരിൽ വീഴരുത് എന്നും.അതിനു ഞാൻ അമ്മക്ക് വാക്ക് കൊടുത്തതാണ് ഒന്നിനും പോവൂലാന്ന്.
കിച്ചു : അല്ലാതെ അവളുടെ സൗന്ദര്യം കണ്ടിട്ടല്ലല്ലേ പൊന്നുമോൻ വാക്ക് മാറ്റിയത്.
ഞാൻ : എടാ തെണ്ടി. നിന്നോടൊക്കെ ഞാൻ എന്നെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ.
ഇതാടാ സത്യം. ഇത് കേട്ട് അമൽ എന്നെ ഒന്ന് ഇരുത്തി മൂളി.
പിന് കുറച്ചു നേരം എല്ലാരും നിശബ്ദരായി.
കുറച്ചു കയിഞ്ഞു ഞാൻ ചോദിച്ചു.
ഞാൻ : ഡാ അടുത്ത തിങ്കളാഴ്ചയല്ലേ ക്ലാസ്സ് തുടങ്ങുന്നേ.
അമൽ : മ്മ് അതെ. തിങ്കളയിച്ച. അവൻ ചരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ : അതിനു നീ എന്തിനാ ചിരിക്കണേ.
കിച്ചു : നീ എന്താ പൊട്ടൻ കളിക്കുന്നെ. കാമുകൻ കാമുകിയുമായിട്ടുള്ള ദിവസങ്ങളിലേക്കല്ലേ കയറിച്ചെല്ലുന്നത്. ഞാൻ :ഓ അങ്ങിനെ..
ഡാ.. അവൾ നിന്നെ മാത്രേ കല്യാണം കായികോന്നു എല്ലാരുടേം മുന്നിൽ വച്ചു പറഞ്ഞപ്പോ നിന്റെ അവസ്ഥ എന്തെന്നു. കിച്ചു കാര്യായിട്ട്തന്നെ അവനോട് ചോദിച്ചു.
അവന്റെ ചോദ്യം കേട്ട് അവന്റെ കൂടെ ഉണ്ടായിരുന്ന ഞാൻ എന്റെ ഓർമകളിലേക്ക് പോയി.
ചെറുപ്പം തൊട്ടേ തന്നെ അമലും രാധമ്മയും അങ്ങോട്ടും ഇങ്ങോട്ടും പറയാതെ ഇഷ്ട്ടത്തിലായിരുന്നു. ഏകദേശം അവൻ ഒരു ഒൻപതിൽ പഠിക്കുമ്പോഴാണ് രണ്ടു പേരും ഇഷ്ടം തുറന്നു പറഞ്ഞത്.അവളും അവനോട് ഇത് എങ്ങിനെ അവതരിപ്പിക്കും എന്നായിരുന്നു ചിന്തിച്ചിരുന്നെ. അങ്ങിനെ യിരിക്കെയാണ് അവൻ അവളോട് അങ്ങോട്ട് ചെന്ന് പറയുന്നത്.പേടി കാരണം ചെക്കന്റെ മുട്ട് രണ്ടും കൂട്ടി ഇടിച്ചിരുന്ന് പറഞ്ഞു രാധു അവനെ കളിയാക്കി ചിരിക്കും ഇപ്പോഴും.
ആദ്യം അവൾ അവനെ ഒന്ന് വിരട്ടി നോക്കി.
ചെക്കന് എത്രത്തോളം മനക്കട്ടി ഉണ്ടന്ന്. പക്ഷെ പഹയൻ പറഞ്ഞത് നീ എന്റെ മുറപ്പെണ്ണാണ് എനിക്ക് നിന്നെ സ്നേഹിക്കാനുള്ള അധികാരം ഉണ്ട് എന്നു.പിന്നീട് അവന് മനസ്സിലായെ അവൻ അവളെ സ്നേഹിക്കുന്നേനെ മുന്നേ അവൻ അവളുടെ മനസ്സിൽ കയറിട്ടുണ്ടായിരുന്നെന്ന്
അങ്ങനെ രണ്ടു വർഷം അവര് നല്ല രീതിയിൽ പ്രേമിച്ചു നടന്നു. ഇതിനിടെലാണ് ഞാൻ നാട്ടിൽ വന്ന ദിവസം അവൾ അവനെ വിളിച്ചു വീട്ടിലോട്ട് വരാൻ പറഞ്ഞത്.അവളുടെ വിളികേട്ട് അവൻ എന്റെ അടുത്തേക്ക് വന്നു അവള് വരാൻ പറഞ്ഞിട്ടുണ്ട് എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞു.ഞാൻ എന്റെ വണ്ടിയും എടുത്തു അവനെയും കൂട്ടി നേരെ അവന്റെ അമ്മ വീടിലേക്ക് വിട്ടു. അന്ന് നമ്മുടെ Rx ആണ് താരം.
ഞാൻ :നിന്റെ അമ്മയും അച്ഛനും എവിടെ.
അമൽ :അവര് അവിടെ ഉണ്ടെന്ന അവള് പറഞ്ഞെ. രണ്ടാളും രാവിലെ ഒരു പ്രോഗ്രാം ഉണ്ടെന്നും പറഞ്ഞു പോയതാ. എങ്ങിനെ അവിടെ എത്തി എന്ന് ഒരു വിവരും ഇല്ല.
ഞാൻ : മ്മ് ഏതായാലും പോയി നോക്കാം.
അങ്ങിനെ 20മിനുട്ട് യാത്രകൊണ്ട് ഞങ്ങൾ അവന്റെ അമ്മ വീട്ടിൽ എത്തി. മുറ്റത്തു തന്നെ അവന്റെ അച്ഛന്റെ കാർ കിടപ്പുണ്ട്.
ഞാൻ അവനോട് നീ പോയി വാ എന്ന് പറഞ്ഞു അവനെ തള്ളിവിട്ടു.
അമൽ : നീയും കൂടെ വാ ഒരു ധൈര്യത്തിന്.
ഞാൻ : അത് വേണോ..
അമൽ :പ്ലീസ് ഡാ എനിക്ക് ഒറ്റക്ക് ഒരു പേടി.
ഞാൻ : മ്മ് ന്നാ നടക്ക്.. എന്നും പറഞ്ഞ് ഞാൻ അവന്റെ കൂടെ വീടിലേക്ക് നടന്നു.ഉമ്മറത്തു ആരയും കാണുന്നില്ല.അവൻ നേരെ ഹാളിലേക്ക് കേറിയപ്പോ അവന്റെ മുത്തശ്ശനും മുത്തശ്ശിയും വല്യമ്മാവനും ചെറിയമ്മാവനും അമ്മായിമാരും അവന്റെ അച്ഛനും അമ്മയും എല്ലാവരും അവിടെ എന്തോ ചർച്ചയിലാണ്. അവിടേക്കാണ് മഹാന്റെ എഴുന്നള്ളത്ത്. ഞാൻ ചുറ്റും നോക്കിയിട്ടും രാധമ്മയെ അവിടെ ഒന്നും കാണുന്നില്ല.എന്തോ ഉണ്ട്. ഈശ്വരാ അടികൊള്ളാതെ കാത്തോളണേ.
ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.അവനെ കണ്ടയുടനെ മുത്തശ്ശി പറഞ്ഞു.’ആ കണ്ണൻ വന്നല്ലോ. അവന്റെ അച്ഛന്റെയും അമ്മയുടെയും മുഖം നല്ല ദേഷ്യത്തിലാണ്. ആ അച്ചുവും ഉണ്ടായിരുന്നോ കൂടെ.
നിർമലആന്റി (അവന്റെ അമ്മ )എന്നെ കണ്ടപ്പോൾ ചിരിച് കൊണ്ട് തിരക്കി.ഞാൻ അവർക്ക് നേരെ ഒരു ചിരി പാസാക്കി കൊടുത്തു.
മുത്തശ്ശൻ :കണ്ണാ…
അമൽ :മ്മ്.. മുത്തശ്ശാ..
മുത്തശ്ശൻ :നിന്നെ രാധു വിളിച്ചിരുന്നോ.
അവൻ : മ്മ്..
മുത്തശ്ശൻ: അവൾക്ക് ഒരു കല്യാണാലോചന വന്നു.ഞങ്ങൾ അത് അവളോട് പറഞ്ഞിരുന്നു.
ഇത് കേട്ട് അവൻ ഒന്ന് മുത്തച്ഛന്റെ മുഖത്തേക്ക് നിർവികാരനായി നോക്കി.
മുത്തശ്ശൻ ഒന്ന് നിറുത്തി.പിന്നെ തുടർന്നു.അപ്പോഴാണ് അവൾക്കു ഒരാളെ ഇഷ്ട്ടന്നും അത് നീയെന്നും അവള് പറഞ്ഞെ. എന്താ നിനക്ക് പറയാനുള്ളത്.
അവൻ എന്താ പറയുന്നു ഒരു എത്തും പിടിയും കിട്ടാതെയിരുന്നപ്പോഴാണ് രാധമ്മ വാതിലിന്റെ മറവിൽ നിന്നും ചാടികേറി പറഞ്ഞു “അവനു എന്നെയും ഇഷ്ട്ട എനിക്ക് അവനെയും ഇഷ്ട്ട. എന്റെ രണ്ടു വയസ്സിനു ഇളയതാണെന്നും കരുതി എനിക്ക് അവനെ എന്റെ അനിയൻ ആയിട്ട് കാണാനൊന്നും കയ്യൂല. ഈ രാധിക കെട്ടുവാണേ കണ്ണനെ കേട്ടൂ.. ഇല്ലേ ഞാൻ കേട്ടൂല. ഇത്രയും പറഞ്ഞ് അവള് മുത്തശ്ശന്റെ അടുത്ത് പോയി മുത്തശ്ശനെ കെട്ടിക്കിപ്പിടിച്ചു കരഞ്ഞു. മ്മളെ ചെക്കൻ ന്താപ്പോ ഇവിടെ സംഭവിച്ചെന്നുള്ള മട്ടിലാണ് ഇരിപ്പ്.ഒരു കിളിപോയ അവസ്ഥ 😂🤣
രാധമ്മ :ഇക്ക് കണ്ണനെ മതി മുത്തശ്ശാ. ഇക്ക് ഓന്റെ പെണ്ണായ മതി. അതും പറഞ്ഞു രാധമ്മ കരച്ചിലോട് കരച്ചിൽ.
ഞാൻ ചുറ്റും ഒന്ന് നോക്കി എല്ലാരും മുഖത്തു ഗൗരവം വിട്ടു നല്ല ചിരിയാണ്. ഇവിടെ ചിരിക്കാൻ മാത്രം ഇവിടെ ഇപ്പൊ കോമഡി സീനാണോ നടന്നെ ഞാൻ മനസ്സിൽ പറഞ്ഞു.കുറച്ചു കയിഞ്ഞു എല്ലാരും ഒരുമിച്ചു ചിരിച്ചു.നമ്മുടെ കാമുകികാമുകന്മാർ എന്താ സംഭവം എന്നറിയാതെ മിഴിച്ചിരിക്കുന്നുമുണ്ട്. അപ്പോഴാണ് ആ സത്യാവസ്ഥ ഞാനടക്കം അവരും അത് അറിയുന്നത്.
മുത്തശ്ശൻ :നിങ്ങൾ എന്താ കുട്ട്യോളെ കരുതിയെ ഇങ്ങെളെ ഇവിടുത്തെ കാട്ടി കൂട്ടുന്നതൊന്നും ഞങ്ങൾ ശ്രദ്ധിക്കുന്നില്ലന്നോ. എല്ലാം ഞങ്ങൾക്ക് അറിയാം. പിന്നെ പണ്ട് മുതലേ ഞങ്ങൾ എല്ലാരും പറഞ്ഞുറപ്പിച്ചതാണ് രാധു കണ്ണനുള്ളതാണ് എന്ന്.പിന്നെ കല്യാണ സമയാവുമ്പോ പറയുന്നു വെച്ചു.ആ സമയം കണ്ണന്റെ കാര്യം കൂടി നിന്നോട് പറഞ്ഞ് നിന്റെ അഭിപ്രായം അറിയാനും തീരുമാനിച്ചു. പക്ഷെ നീ ചാടി കേറി ഇവനെ മതി എന്ന് പറഞ്ഞപ്പോ ഞങ്ങളൊരു വെയിറ്റ് ഇട്ടതല്ലേ. ഇത് കേട്ട് രാധമ്മ മുത്തശ്ശനെ കെട്ടിപിടിച്ചു ആനന്ദകണ്ണീരൊഴിച്ചു.അവള് അവളുടെ അച്ഛനെയും അമ്മയെയും മുത്തശ്ശിയേയും എല്ലാം കെട്ടിപിടിച്ചു കരഞ്ഞു.
ആന്റി :അമ്മയുടെ മോള് പേടിച്ചോ… അമ്മായിടെ പൊന്നിനെ ഞാൻ ആർക്കേലും വിട്ടു കൊടുക്കുമെന്ന് തോന്നുന്നുണ്ടോ ന്റെ കുട്ടിക്ക്.
അങ്ങിനെ അങ്ങിനെ അവരുടെ സ്നേഹവും പരിഭവവും എല്ലാം ഓർത്തു എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
അമൽ:എന്തഡാ തെണ്ടി ഇരുന്നു ചിരിക്കുന്ന
ഞാൻ:ഒന്നുല്ലേ. ഞാൻ അന്നത്തെ നിന്റെ അവസ്ഥ ഓർത്തു ചിരിച്ചു പോയതാണ്
അമൽ :ചിരിച്ചോ ചിരിച്ചോ. ആ സമയത്ത് ഞാൻ ഇറങ്ങി ഓടിയാലോന്ന് വരെ ചിന്തിച്ചതാണ്. ഏതായാലും അന്ന് എന്റെ അവസാനവും ന്നാ ഞാൻ വിചാരിച്ചേ.
ഞാൻ :മ്മ്… എല്ലാം നല്ല രീതിയിൽ അവസാനിച്ചോണ്ട് നിന്റെ കാര്യം സെറ്റായി.
കിച്ചു :ഇനി നമ്മുടേതൊക്കെ എന്താവോ എന്തോ.
ഞാൻ :ഒക്കെ ശരിയാവോടെ..ഇനിയും സമയം കിടക്കുവല്ലേ നീണ്ടു നിവർന്ന്.
അമൽ കോളേജ് തുറക്കാൻ കാത്തു നിലക്കാണ്. അവൻ അതിന്റെ ത്രില്ലിലാണ്.
അങ്ങിനെ കുറച്ചു നേരം കൂടെ അവരുടെ കൂടെ ചിലവഴിച്ചു ഞാൻ നേരെ വീട്ടിൽ പോയി.പിന്നീടുള്ള ദിവസങ്ങളിലും പതിവ് പോലെ ജലനിധിയും. കറക്കവും സിനിമയും എല്ലാമായി മുമ്പോട്ടു പോയി.നാളെയാണ് കോളേജ് തുറക്കുന്നത്.എന്താവോ എന്തോ. എന്ന് ചിന്തിച്ചു എന്റെ റൂമിലെ കട്ടിലിൽ കിടക്കുമ്പോഴാണ് അമ്മ മുറിയിലേക്ക് കയറി വരുന്നത്.
അമ്മ : അച്ചൂ…
ഞാൻ : എന്താ ലഷ്മികുട്ടി..
അമ്മ : നീ എന്താ ഉറങ്ങിയില്ലേ.
ഞാൻ :ഇല്ലല്ലോ.. ന്തേ… അമ്മക്ക് എന്നോട് എന്തേലും പറയാനുണ്ടോ.
അമ്മ :അത്
ഞാൻ :എന്ന ഞാൻ പറയാം എന്താ പറയാനുള്ളത് എന്ന്. എന്താ പറയട്ടെ
അമ്മ :മം പറയ്യ് കേൾക്കട്ടെ. ഞാൻ ഉദ്ദേശിച്ചത് തന്നെ ആണോ നീ പറയുന്നത് എന്ന്.
ഞാൻ :ok… നാളെയാണ് ക്ലാസ്സ് തുടങ്ങുന്നത്. നല്ല കുട്ടിആയിരിക്കണം.ഒരു കാര്യത്തിലും ഇടപെടരുത്. അമ്മയാണ് കോളേജ് പ്രിൻസി. അതോണ്ട് അമ്മക്ക് ഒരു ചീത്ത പേരും കേൾപ്പിക്കരുത്. നല്ലവണ്ണം പഠിക്കണം. എന്നൊക്കെയല്ലേ.
അമ്മ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചരിച്ചു. എന്നിട്ട് പറഞ്ഞു.
അമ്മ : എന്നാൽ ഇതൊന്നും അല്ല ഞാൻ നിന്നോട് പറയാൻ വന്നത്. ഒന്ന് നീ പറഞ്ഞത് ശരിയാണ് ക്ലാസ്സ് തുടങ്ങാണെന്നുള്ളത്.പിന്നെ ഞാൻ അവിടുത്തെ പ്രിൻസി ആണെന്നുള്ളതെല്ലാം ശരിയാണ്. പക്ഷെ എന്റെ മോൻ എന്റെ മോന്റെ ഇഷ്ട്ടങ്ങളൊന്നും വേണ്ടാന്ന് വെക്കണം എന്ന് ഈ അമ്മ പറയുന്നില്ല.നീ പ്രതികരിച്ചോ ന്യായത്തിനു മാത്രം.പിന്നെ കോളേജാണ് തല്ലുകൂടലും കളിയാക്കലും എല്ലാം ഉണ്ടാവും എല്ലാം ആവിശ്യത്തിന് മാത്രം. പരിധി വിട്ടാൽ ഞാൻ അവിടുന്ന് തന്നെ നിന്റെ അമ്മയാവും. പിന്നെ വായിനോട്ടം ഒന്നും എന്റെ മോന് ഇല്ലന്ന് അറിയാം. പിന്നെ നിന്റെ മനസ്സിന് ആരെങ്കിലും ഇഷ്ട്ടപ്പെട്ട അങ് പ്രേമിച്ചോണ്ടടാ..അമ്മ ഒരു കണ്ണടച്ച് ചിരിച്ചു. അമ്മയുടെ അടുക്കലിന്ന് അങ്ങിനെ ഒരു ഉപദേശം കേട്ടപ്പോൾ ഞാൻ ഇത് എന്റെ അമ്മയാണോ എന്ന് ഒന്ന് തൊട്ടുനോക്കി.
അമ്മ :എന്താ ഡാ…
ഞാൻ :അല്ല സ്വപ്നം വല്ലതും ആണോന്നു അറിയാൻ വേണ്ടി. ഞാൻ ഒരു ചിരി പാസാക്കി പറഞ്ഞു.
അമ്മ എന്നെ കണ്ണുരുട്ടി കാണിച്ചു എന്റെ തലയ്ക്കു ഒരു കിഴുക്ക് തന്നിട്ട് ചിരിച്ചു.
അമ്മ : നെറികേട് കാണിച്ച നിന്നെ ഞാൻ കാണിച്ചു തരാം.
ഞാൻ :ഇല്ലമ്മേ. പിന്നെ ന്യായത്തിനു വേണ്ടി പോരാടിയാൽ കുഴപ്പല്യല്ലേ.
അമ്മ : എപ്പോഴും ന്യായം ആയാൽ ന്റെ പൊന്നു മോന് നല്ലത്. ഇല്ലേ ന്റെ തനി കൊണം ഇയ്യ് കാണും.
ഞാൻ : ഇങ്ങനൊരു സാധനം. ഞാൻ അമ്മേനെ കെട്ടിപിടിച്ചു കിടന്നു. അന്നും ഞാൻ ഉറങ്ങുന്നത് വരെ അമ്മ എന്റെ ഒപ്പം ഉണ്ടായിരുന്നു. ഉറങ്ങുന്നേനു മുന്നേ അമ്മ പിന്നെയും കുറെ കാര്യങ്ങൾ പറഞ്ഞു. അതിൽ ഒന്നായിരുന്നു. ഉച്ചക്കുള്ള ഭക്ഷണം അമ്മേന്റെ റൂമിന്ന് ഒരുമിച്ചു കഴിക്കാം എന്ന്.
പിറ്റേന്ന് നേരത്തെ എഴുന്നേറ്റു ക്ലബ്ബിൽ പോയി പ്രാക്ടീസ് കയിഞ്ഞു വന്നു ചായകുടിച്ചു കൈഞ്ഞപ്പോഴാണ്.കിച്ചു വിളിക്കുന്നത്.
കിച്ചു :അതല്ലടാ എങ്ങിനെ പോകുന്നെ. ഇയ്യ് ആന്റിയുടെ കൂടെ ആണോ.
ഞാൻ : ഏയ് നമുക്ക് ഒരുമിച്ചു പോവാം. നീ അമലിന്റെ വീട്ടിൽ വെയിറ്റ് ചെയ്ത മതി. ഞാൻ അങ്ങോട്ട് എത്തിക്കൊള്ളാം.
കിച്ചു :ok ഡാ അതറിയാനാ വിളിച്ചത്. വേഗം എത്തിയേക്കനെട്ടോ.
ഞാൻ :ശരി ഡാ. ഞാൻ പെട്ടന്ന് എത്തിക്കൊള്ളാം.
ഞാൻ ഫോൺ കട്ട് ചെയ്ത് നേരെ ബാത്‌റൂമിൽ പോയി കുളിച്ചു ഡ്രസ്സ് ചേഞ്ച് ചെയ്ത് കയ്യിൽ ഒരു ഫാസ്ട്രക്ക്ന്റെ വാച്ചും കെട്ടി ശൂറാക്കിന്ന് ഒരു നൈക്കിന്റെ വൈറ്റ് കളർ ഷൂവും എടുത്തണിഞ്ഞു. കണ്ണാടിയുടെ മുന്നിൽ പോയി സ്വയം ഒന്ന് തൃപ്തി പെടുത്തി എന്റെ ബാഗും എടുത്തു അമ്മെന്റടുത്തേക്ക് ചെന്നു. അമ്മ പോവാനായി ഇറങ്ങുന്നുണ്ട്. കൂടെ ചെറിയമ്മയും ജാനും ഉണ്ട് പാറൂന് ട്യൂഷൻ ഉള്ളോണ്ട് അവളെ രാമേട്ടൻ നേരത്തെ കൊണ്ടക്കിട്ടുണ്ടായിരുന്നു . ഇന്ന് മുതൽ മുത്തശ്ശി വീണ്ടും ഒറ്റയ്ക്ക് നിക്കാൻ തുടങ്ങാണു. ഒറ്റക്ക് എന്ന് പറയാൻ പറ്റില്ല. വീട്ടിലെ ജോലിക്കാരിയുണ്ട് കൂടെ. ജോലിക്കാരി എന്ന് പറയുന്നേക്കാളും മുത്തശ്ശിയുടെ കൂട്ടുകാരിയുടെ മകൾ ആണ്. ശാരദേച്ചി. മുത്തശ്ശിക്ക് ഒരു കൂട്ട്.കോളേജ് അടച്ചപ്പോ കുറച്ചു മാസം അവർക്ക് ലീവ് കൊടുത്തിരുന്നു അമ്മ. ഇപ്പൊ ഇന്ന് തൊട്ടു രാവിലെ മുതൽ വന്നതാണ്. വൈകുന്നേരം അവര് അവരുടെ വീടിലേക്ക് പോകും ചെയ്യും. അങ്ങിനെ മുത്തശ്ശിയോടും. ഉമ്മറത്തിരിക്കുന്ന അച്ഛനോടും യാത്ര പറഞ്ഞു ഞാൻ നേരെ എന്റെ rc യുടെ അടുത്തേക്ക് പോകുന്നത് കണ്ടു അമ്മ ചോദിച്ചു.
അമ്മ :അല്ല നീ ഇത് എങ്ങോട്ടാ. നമ്മൾ ഒരുമിച്ചാണ് പോകുന്നത്.
അടിപൊളി……
ഞാൻ : നിങ്ങൾ അതില് വിട്ടോ ഞാൻ അവമ്മാരുടെ കൂടെ ബൈക്കിൽ വന്നോളാം.
അമ്മ :അതൊന്നും വേണ്ട ഇവിടുന്ന് ഏതായാലും ഒരു വണ്ടി അങ്ങോട്ട് പോകുന്നുണ്ടാല്ലോ. അതില് ഇരിക്കാൻ സ്ഥലവും ഉണ്ട്. പിന്നെ എന്താ.
അമ്മന്റെ മറുപടി കേട്ടു ഞാൻ ദയനീയമായി അച്ഛന്റെ മുഖത്തു നോക്കി വിളിച്ചു.
ഞാൻ :അച്ഛാ….
അച്ഛൻ : എന്റെ ലക്ഷ്മി നീ ഇവിടുന്ന് തന്നെ പ്രിൻസിപ്പാൾ കളിക്കാതെ. അവനെ അവന്റെ ഇഷ്ടത്തിന് വിട്.
അമ്മ :ആ ഹാ.. അങ്ങിനെയാ.. ദേ മനുഷ്യ രാവിലെ തന്നെ എന്നോട് ഒന്നും പറയിപ്പിക്കണ്ട.
അച്ഛൻ :ആ നീ ഒന്ന് പോയെ ലക്ഷ്മി. കോളേജാണ്.പിള്ളേരാണ്. അവര് എൻജോയ് ചെയ്യട്ടെന്ന്.
അമ്മ :അച്ഛനും കണക്കാ മോനും കണക്കാ. എന്നും പറഞ്ഞ് അമ്മ വണ്ടിയിലോട്ട് കയറി. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ചെറിയമ്മ ജാനൂനെയും കൂട്ടി അമ്മയുടെ പിന്നാലെയും. അവരുടെ വണ്ടി പോയതിന്റെ പുറകെ ഞാനും ഇറങ്ങി. അങ്ങിനെ അവമ്മാരെയും കൂട്ടി നേരെ കോളേജിലേക്ക് വിട്ടു. ഞങ്ങളുടെ നാട്ടിന്നു കോളേജിലേക്ക് ആകെ ഒരു 10കിലോമീറ്റർ മാത്രം ദൂരമേയുള്ളു.
അങ്ങിനെ കോളേജിന്റെ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി ഒന്ന് മുഴുവനായിട്ട്
അതിലൊരുത്തൻ :എന്താടാ വരാനൊരു മടി എന്റെ മുഖത് നോക്കിയാണ് ചോദിച്ചേ.
ഞാൻ :ഒന്നുല്ലേട്ടാ…
അവൻ : മ്മ്മ്… ഏതാടാ ഡിപ്പാർട്ടമെന്റ്.
ഞാൻ : സിവിൽ
അവൻ :ആഹാ സിവിലാണോ.. ആപ്പോ നമ്മുടെ ശത്രുക്കളാണ്. അങ്ങിനെ വരട്ടെ.
എന്ന മക്കൾക്ക് ഒരു പണിയുണ്ട്.വാ..
ഞാൻ :അയ്യോ ചേട്ടൻമ്മാരെ… ഞങ്ങളെ വിട്ടേക്ക്. ഞങൾ ഒരു മൂലേലൂടെ അങ് പോയേക്കാം.
അതിലൊരുത്തി :ആഹാ എന്ന നീയൊക്ക പോകുന്നത് ഞങ്ങക്കൊന്ന് കാണണല്ലോ.
ഞാൻ : അയ്യോ ചേച്ചി ഞങ്ങളെ വെറുതെ നിര്ബന്ധിപ്പിക്കരുത് പ്ലീസ്.
അതില് മൊബൈലിൽ തോണ്ടി തൊണ്ടിരുന്നിരുന്ന ഒരുത്തൻ എണീറ്റു എന്റെ കോളറിന് പിടിച്ചു ചോദിച്ചു.
‘എന്താ മൈരേ ഷോ കാണിക്കുന്നേ’
“സ്റ്റോപ്പ് ഇറ്റ് ”
എല്ലാരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. (മേരിആന്റി).Sorry മേരി മിസ്സ് ഞാൻ മനസ്സിൽ പറഞ്ഞു.
മേരി മിസ്സിനെ കണ്ടപ്പ അവൻ എന്റെ കോളേറെയെന്നുള്ള പിടുത്തം വിട്ടു. എന്നിട്ട് എന്നോട് പറഞ്ഞു. നിന്നെ ഞാൻ എടുത്തോളാമേട….
മിസ്സ് ഞാൻ നിന്നിരുന്നടുത്തേക്ക് വന്ന് പറഞ്ഞു. നീയൊക്കെ പല കുട്ടികളെയും റാഗ് ചെയ്തിട്ടുണ്ടാവും.ഇവനെയും അത് പോലെ റാഗിങ്ങിന് കിട്ടും എന്ന് കരുതണ്ട ഇത് ആൾ വേറെയാ.
മിസ്സ് :ഇത് അശ്വിൻ ദാസ്. ദാസ് builders ന്റെ എം ഡി മാധവ് ദാസിന്റെ മൂത്ത മകൻ. അതായത് നിങ്ങളുടെയൊക്കെ പ്രിൻസിപ്പളന്റെ മോൻ. മാത്രവുമല്ല.അണ്ടർ 18 സ്റ്റേറ്റ് ബോക്സിങ് ചാമ്പ്യനും. അത് പറഞ്ഞപ്പോൾ മിസ്സ് എന്റെ നേരെ നോക്കി ഒന്ന് കണ്ണ് ചിമ്മി. അത് അമലും കിച്ചുവും മാത്രം കണ്ടും ചെയ്തു. ഇതെല്ലാം കേട്ട് ആകെ എന്താ ചെയ്യന്നുള്ള അവസ്ഥയിലാണ് അവമ്മാര്.മിസ്സ് അവമ്മാരോട് sorry പറയാൻ പറഞ്ഞു. ഞാൻ അതൊന്നും വേണ്ടാന്നും പറഞ്ഞു മിസ്സിനോട് നടക്കാൻ പറഞ്ഞു. മിസ്സ് പോയ ഉടനെ ഞാൻ അവന്മാരോട്.
ഞാൻ :എന്റെ ചേട്ടമ്മാരെ എനിക്ക് നിങ്ങളോട് ഒരു ദേഷ്യവും ഇല്ല. കോളേജായൽ റാഗിങ്ങും മറ്റും ഉണ്ടാക്കും അത് സ്വാഭാവികം. പക്ഷെ ഞങ്ങളുടെ അറിവിൽ റാഗിങ് എന്നാൽ ചെയ്യുന്നവനും ചെയ്യിക്കുന്നവനും അത് ആസ്വദിക്കണം എന്നാണ്. പാട്ടോ ഡാൻസോ അങ്ങിനെ വല്ലതും. ഇനി ഞങ്ങൾ പാട്ട് പാടാണോ. ഡാൻസ് കളിക്കണോ. വേണോ വേണോ..
അവൻ :ഒന്നും വേണ്ട മോൻ ഒന്ന് പോയാൽ മതി
ഞാൻ :എന്നാ പിന്നെ അങ്ങിനെ ആവട്ടെ ലെ.
അതും പറഞ്ഞു ഞാനും അവമ്മാരും നേരെ അമ്മെനെ കാണാൻ പോയി. രണ്ടു മൂന്നു പ്രാവിശ്യം കോളേജിൽ വന്നിട്ടുള്ളോണ്ട് പ്രിൻസിപ്പൽ റൂം അരിമായിരുന്നു. അവമ്മാരോട് പുറത്തു നിൽക്കാൻ പറഞ്ഞു ഞാൻ ആ ഹാഫ്ഡോറിൽ മുട്ടി.may i coming ലക്ഷ്മിക്കുട്ടി.
മറുപടി കിട്ടിയപ്പോ ഞാൻ നേരെ ഉള്ളിലേക്ക് കയറി ചെന്നു.
കസേരയിൽ മദാജി ഞെളിഞ്ഞു ഇരിക്കുന്നുണ്ട്. അമ്മക്ക് ഓപ്പോസിറ്റുള്ള കസേരയിൽ മേരി മിസ്സും ഇരിക്കുന്നുണ്ട്.അമ്മയുടെ ഇരുത്തം കണ്ടിട്ട്
ഞാൻ : കാണാൻ ഒരു ചേലൊക്കെ ഉണ്ട്.
അമ്മ :എന്ത്
ഞാൻ :അല്ല ഈ ചെയറിൽ ഇരിക്കുന്നത് കാണാൻ.
അമ്മ :വേണ്ട മോനെ നിന്റെ സോപ്പിങ് എന്റെ അടുത്ത് ചിലവാവൂല. കയറി വന്നപാടെ തുടങ്ങിയോ വഴക്ക്.
അമ്മ പറഞ്ഞത് കേട്ട് ഞാൻ മേരി മിസ്സിന്റെ മുഖത്തേക്ക് നോക്കി.
അമ്മ :ഇയ്യ് അവള്ടെ മുഖത്തേക്ക് നോക്കണ്ട. എന്താ മോന്റെ ഉദ്ദേശം.
ഞാൻ :എന്ത് ഉദ്ദേശം. ന്റെ അമ്മ അവര് റാഗ് ചെയ്തതാ അല്ലാതെ വേറൊന്നും ഉണ്ടായിട്ടില്ല.
അമ്മ :മം മം.. എന്നിട്ട് അവമ്മാര് എന്ത്യേ
ഞാൻ :പുറത്തു നിർത്തേക്ക..
അമ്മ :എന്ന ക്ലസ്സിലോട്ട് വിട്ടോ. പിന്നെ ഇന്റെർവെല്ലിന് ഇങ്ങോട്ട് വാട്ടോ. ഞാൻ നിനക്ക് കഴിക്കാനുള്ളത് കൊണ്ടുവന്നിട്ടുണ്ട്.ഈ അമ്മയെന്താ കൊച്ചുകുട്ടികൾക്ക് കൊടുക്കുന്നപോലെ എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.
അമ്മയുടെ ഓർഡർ അനുസരിച്ച് ഞാൻ നേരെ ക്ലാസ്സിലേക്കിറങ്ങി. പോകുന്നെന്നു മുന്നേ അമ്മയുടെ കാലിൽ തൊട്ടു അനുഗ്രഹവും വാങ്ങിട്ടുആണ് പോന്നത്. അങ്ങിനെ അവമ്മാരെയും കൂട്ടി ക്ലാസ്സ് കണ്ടെത്തി. ക്ലാസ്സ്‌ൽ കയറിയപ്പോ ഏകദേശം ബെഞ്ചല്ലാം ഫുള്ളാണ്. പിന്നെ ആകെ ഒഴിഞ്ഞു കിടക്കുന്നത് ലാസ്റ്റ് ബെഞ്ചാണ്. ഞങ്ങൾ പിന്നെ ഒന്നും നോക്കിയില്ല നേരെ അതിലേക്കു ചെന്നിരുന്നു.ക്ലാസ്സിൽ ആഗെ കലപില ശബ്‌ദം. ഒടുവിൽ മിസ്സ് വന്നു. എല്ലാവരും സൈലന്റായി. മിസ്സ് സ്വയം പരിചയപ്പെടുത്തി.മഞ്ജു എന്നാണ് പേര്. സ്ഥലം ഇവിടെ അടുത്ത് തന്നെയാണ് എന്ന് പറഞ്ഞു. മിസ്സിനാണ് ഞങ്ങളുടെ ക്ലാസ്സിന്റെ ഇൻചാർജ്. അങ്ങിനെ എല്ലാവരുമായി പരിചയപ്പെടലും മറ്റുമെല്ലാം കൈഞ്ഞപ്പോഴാണ് മിസ്സും ബാക്കിയുള്ളോലും ഞാൻ പ്രിൻസിയുടെ മകനാണ് എന്ന് അറിയുന്നത്. പെൺകുട്ടികളുടെ കണ്ണ് എന്നെ കൊത്തിവലിക്കുന്നതായി തോന്നി. അതൊന്നും ഞാൻ കാര്യമാക്കിയില്ല. ആദ്യ ദിവസം തന്നെ ക്ലാസ്സിലേക്ക് കടക്കുന്നില്ലന്ന് മിസ്സ് പറഞ്ഞു. അങ്ങിനെ ഒരുവിധം സമയം തള്ളിനീക്കി ഇന്റർവെൽ ആയപ്പോ ഞാൻ അവന്മാരോട് പറഞ്ഞു നേരെ അമ്മയുടെ റൂമിലോട്ടു പോയി. ഇത്തവണ ഞാൻ അനുവാദം ചോദിക്കാനൊന്നും നിന്നില്ല
നേരെ കയറി ചെന്നു.
ഞാൻ :ലക്ഷ്മിക്കുട്ടി…
അമ്മേനെ വിളിച്ചു കൈഞ്ഞപ്പോഴാണ് മുന്നിൽ ഒരു സ്ത്രീയും പെൺകുട്ടിയും അമ്മയുടെ നേരെ തിരിഞ്ഞു ഇരിക്കുന്നത് കണ്ടത്.
അമ്മ :ആ വാടാ…
സീതേ ഇതാണ് അച്ചു… നീ ചെറുപ്പത്തിൽ കണ്ടതല്ലേ
അപ്പോഴാണ് എന്റെ നേരെ തിരിഞ്ഞ സ്ത്രീയെ ഞാൻ ശരിക്ക് കാണുന്നത്. നല്ല സുന്ദരിയായ അമ്മയുടെ പ്രായം തോന്നിപ്പിക്കുന്ന ഒരു സ്ത്രീ. ഞാൻ അവരുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു. ഉടൻതന്നെ ആ പെൺകുട്ടിയും എന്റെ നേരെ തിരിഞ്ഞു.ആളെ കണ്ടു ഞാൻ ഞെട്ടി..
ഇത് അവളല്ലേ 😡😡😡😡(പേജ് കുറഞ്ഞു പോയി എന്നറിയാം സാഹചര്യം കൊണ്ടാണ് കുറയുന്നത്. അത് അടുത്ത പാർട്ടിൽ പരിഹരിക്കാൻ ശ്രമിക്കാം )
തുടരും…..
Responses (0 )