വശീകരണ മന്ത്രം 18
Vasheekarana Manthram Part 18 | Author : Chankyan | Previous Part
(കഥ ഇതുവരെ) വൈര ജാത വംശയായ അഥർവ്വന്റെ ഏക പുത്രി വില്ലാളി വീര അപ്സര കന്യകെ നിന്നോട് ഞാൻ ആജ്ഞപിക്കുന്നു…… മന്ത്രം ചൊല്ലുന്നുവോ ഇല്ലയോ?
ഇല്ലാ
ചൊല്ലുന്നുവോ ഇല്ലയോ?
ഇല്ലാ
ചൊല്ലുന്നുവോ ഇല്ലയോ?
ഇല്ലാ
അഘോരിയുടെ ചോദ്യം 3 തവണയും ശ്രവിച്ചിട്ടും സാരംഗി ഒരേ മറുപടി തന്നെ ആവർത്തിച്ചതിനാൽ ആ അഘോരിയുടെ കണ്ണുകൾ ചുട്ടു പഴുത്തു.
അദ്ദേഹം മാനത്തേക്ക് നോക്കി വീണ്ടും കൈകൾ ഉയർത്തി.
വീണ്ടും അതേ മുഴക്കത്തിൽ അതേ കൊള്ളിയാൻ മാനത്ത് രൂപപ്പെട്ടു.
അതു കണ്ടതും ചിരിയോടെ ആ അഘോരി സമയം ഒട്ടും പഴക്കാതെ തന്റെ ഇരു കൈകളും 2 തവണ വീതം കൊട്ടി കൊണ്ട് താഴേക്ക് വലിച്ചു.
ആ സമയം ആ കൊള്ളിയാൻ വളഞ്ഞു പുളഞ്ഞു വന്നു സാരംഗിയും അഘോരിയുമുള്ള ആ ബോട്ടിൽ വന്നു പതിച്ചു.
അത് പതിച്ച മാത്രയിൽ ആ ബോട്ട് വലിയ സ്ഫോടനത്തോടെ ചിന്നി ചിതറി.
മിന്നലേറ്റ സാരംഗിയും അഘോരിയും ഡ്രാഗൺസ് ട്രയാങ്കിളിലെ അപകട ചുഴിയിലേക്കാണ് വീണത്.
ചുഴിയിലകപ്പെട്ട സാരംഗി പൊടുന്നനെ ബോധരഹിതയാവുകയും ചുഴി അവളെ തന്നിലേക്ക് ആവഹിക്കുകയും വിഴുങ്ങുകയും ചെയ്തു
—————————————————-
-സെക്കന്റുകൾക്ക് മുന്നേ-
അഘോരി തന്റെ കൈകൾ കൊണ്ട് ഇടി മിന്നലിനെ നിയന്ത്രിക്കുന്ന കണ്ടതും സാരംഗിയുടെ കണ്ണുകൾ വിടർന്നു.
എങ്കിലും ഭയം ലവലേശമന്യേ അവളെ വിട്ടു പോയിട്ടില്ലായിരുന്നു.
അതിശക്തമായ പ്രഹര ശേഷിയുള്ള കൊള്ളിയാൻ താഴേക്ക് വരുന്നതിന് മുന്നേ തന്നെ സാരംഗി കണ്ണുകളടച്ചു കാലാന്തര യാത്രാ മന്ത്രം ജപിച്ചു കഴിഞ്ഞിരുന്നു.
അതൊരിക്കലും ആ ആഘോരിയെ ഭയന്നു ആയിരുന്നില്ല.
പകരം അവളുടെ മനസിൽ അനന്തച്ഛൻ വന്നു പറഞ്ഞതുകൊണ്ട് മാത്രമായിരുന്നു.
കണ്ണുകളടച്ചു സാരംഗി മന്ത്രം ജപിച്ചു കഴിഞ്ഞ മാത്രയിലാണ് ആ കൊള്ളിയാൻ അവളിൽ വന്നു പതിച്ചത്.
കാലാന്തര യാത്രാ മന്ത്ര പ്രയോഗത്തിനിടെ ഇടി മിന്നലേറ്റ സാരംഗിയ്ക്ക് എന്തു സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയാം.
ബാക്കി അടുത്ത പാർട്ടിൽ.
(തുടരുന്നു)
ബെഡിൽ നിന്നുമെഴുന്നേറ്റ അനന്തു ഉറക്കച്ചവോടെ കണ്ണുകൾ തിരുമ്മി തുറന്നു.
എന്നിട്ട് കയ്യും മുഖവും ഒക്കെ കഴുകി പല്ലും തേച്ച് നേരെ താഴേക്ക് ഇറങ്ങി വന്നു.
അവിടെ മുത്തശ്ശനും മുത്തശ്ശിയും ഒക്കെ പ്രാതൽ കഴിക്കാനിരിക്കുകയായിരുന്നു.
അവരുടെ കൂടെ അനന്തുവും ഇരുന്നു.
സീതമ്മായിയും മാലതിയമ്മയും ആണ് ഫുഡ് വിളമ്പുന്നത്.
അഞ്ജലിയും ശിവയും രംഗത്തേയില്ല.
നല്ല പൂപോലെ മൃദുലമായ പുട്ടും കടല കറിയും.
അനന്തു അത് വയറു നിറയെ വെട്ടി വിഴുങ്ങി.
അപ്പോഴാണ് ശങ്കരൻ മുത്തശ്ശൻ ഒരു കാര്യം ഓർത്തത്.
മോനെ ദേവാ…… ബഷീർ വിളിച്ചിരുന്നു…… ബുള്ളറ്റ് ശരിയാക്കിയെന്ന് വിളിച്ചു പറയാൻ.
ആണോ ഐവാ…… എങ്കിൽ ഞാനിപ്പോ തന്നെ പോയെടുക്കാം മുത്തശ്ശാ
ദേ അച്ഛാ ചെറുക്കന്റെ ചുറ്റിക്കളി ഇച്ചിരി കൂടിയിട്ടുണ്ട്….. ഇപ്പൊ വീട്ടിൽ വരാനേ അവന് നേരമില്ല….. നാട് മൊത്തം തെണ്ടി നടക്കുവാ.
മാലതി പറയുന്നത് കേട്ട് അനന്തു ഞെട്ടി.
ഒന്നു പോടി……. അവനേ ഈ തേവക്കാട്ട് ശങ്കരന്റെ കൊച്ചുമകനാ……. ഈ ദേശം ഗ്രാമം അവന്റെ സ്വന്തവും…… അവന് എങ്ങോട്ട് വേണേലും എപ്പോ വേണേലും പോകാം..
മൂത്തശ്ശന്റെ സപ്പോർട്ട് കിട്ടിയതും അനന്തു ഞെളിഞ്ഞിരുന്നു.
മോൻ അവള് പറയുന്നതൊന്നും കാര്യക്കണ്ട…… എങ്ങോട്ട് വേണേലും കറങ്ങാൻ പൊക്കോട്ടോ
മുത്തശ്ശിയുടെയും സമമ്മതം കിട്ടിയതും പിന്നെ അനന്തുവിന് ഇരിക്കപൊറുതി ഇല്ലാതായി.
ഫുഡ് ഒക്കെ കഴിച്ചു ഒരേമ്പക്കവും വിട്ട് അനന്തു നേരെ അഞ്ജലിയുടെ മുറിയിൽ ചെന്നു.
അവിടെ ആളെ ഒന്നു കാണാത്തതിനാൽ നിരാശയോടെ അവൻ തിരികെ പോരാനൊരുങ്ങുമ്പോഴാണ് ബാത്റൂമിൽ നിന്നും ഫ്ലഷ് ചെയ്യണ ശബ്ദം കേട്ടത്.
അപ്പൊ ആള് ഇവിടെ തന്നെയുണ്ടെന്ന് മനസിലായ അനന്തു ചിരിയോടെ നേരെ ബെഡിൽ പോയിരുന്നു.
അപ്പോഴാണ് ടേബിൾ ലാമ്പിന് കീഴെ ദേവൻ അമ്മാവന്റെ ഡയറി കിടക്കുന്നത് അവൻ കണ്ടത്.
അത് കണ്ടതും അനന്തുവിന്റെ ചിരി പതിയെ മങ്ങി.
എന്താണ് നന്ദുവേട്ടാ…… ഡയറി കണ്ടപ്പോഴേ ചിരിയൊക്കെ വാടിയോ?
അഞ്ജലി കള്ള ചിരിയോടെ ചോദിച്ചു.
ഇതെന്താ ഇവിടെ? ഇത് ഞാൻ അന്നേ കളയാൻ പറഞ്ഞതല്ലെ?
അനന്തു ഇഷ്ട്ടക്കേടോടെ ചോദിച്ചു.
അങ്ങനതങ്ങ് കളയാൻ പറ്റുവോ?
പിന്നെ?
അഞ്ജലിയുടെ ഉദ്ദേശ്യം അറിയുവാനായി അവൻ ചോദിച്ചു.
എനിക്ക് ദേവൻ അമ്മാവന്റെയും കല്യാണിയുടെയും പ്രണയ കഥ അറിയണം.
ഇപ്പോഴോ?
അനന്തു അവളെ തുറിച്ചു നോക്കി.
ഹാ ഇപ്പൊ തന്നെ.
എനിക്കെങ്ങും വയ്യ
അനന്തു വിമ്മിഷ്ടത്തോടെ മുഖം വെട്ടിച്ചു.
എന്റെ പൊന്നു നന്ദുവേട്ടനല്ലേ…… പ്ലീസ്…… പ്ലീസ്…….
അഞ്ജലി കൊഞ്ചിക്കൊണ്ട് ചോദിച്ചു.
ഹൊ…… ഈ പെണ്ണിന്റെ കാര്യം….. ശരി ശരി.
അതും പറഞ്ഞുകൊണ്ട് അനന്തു ഡയറി കയ്യിലേക്ക് എടുത്തു.
ഡാ എട്ടാ…… മുത്തശ്ശൻ നിന്നെ അന്വേഷിക്കുന്നു……. ഒരു ഡ്രൈവറെ വേണമെന്ന്
പൊടുന്നനെ റൂമിലേക്ക് കേറി വന്ന ശിവപ്രിയ വിളിച്ചു കൂവി.
ശോ….. ഈ മുത്തശ്ശന്റെ ഒരു കാര്യം.
അഞ്ജലി ഈർഷ്യയോടെ കൈകൾ പിണച്ചു വച്ചു.
പോട്ടെ അഞ്ജലിക്കുട്ടി….. ഞാൻ വന്നു കഴിഞ്ഞ് പറഞ്ഞു തരാട്ടോ.
അഞ്ജലിയുടെ കവിളിൽ സ്നേഹത്തോടെ പിച്ചിയ ശേഷം അനന്തു അകത്തളത്തിലേക്ക് പോയി.
അവിടെ മുത്തശ്ശൻ അവനെ കാത്തിരിക്കുകയായിരുന്നു.
മോനെ ദേവാ…… നമുക്ക് ഒന്നു പുറത്ത് പോകാം.
ശരി മുത്തശ്ശാ
അനന്തു ഉത്സാഹത്തോടെ പോയി മുത്തശ്ശൻറെ ഇന്നോവയുടെ ചാവി എടുത്തു കൊണ്ടു വന്നു.
കാറിൽ കയറിയിട്ട് യതീന്ദ്രനോട് പറഞ്ഞ ശേഷം അവർ യാത്രയായി.
ദേശം നാൽക്കവല കഴിഞ്ഞതും ശങ്കരൻ പറഞ്ഞു തുടങ്ങി.
മോനെ ദേവാ…… കഴിഞ്ഞ ദിവസം നമ്മടെ ഫാക്ടറിയിലെ ഒരു ജോലിക്കാരൻ മരിച്ചു പോയില്ലേ…..
അത് കേട്ടതും ശരിയാണെന്ന മട്ടിൽ അവൻ തലയാട്ടി.
ദേ ഇപ്പൊ വീണ്ടും ഒരു മരണം ദേശം ഗ്രാമത്തിൽ നടന്നിരിക്കുന്നു.
ആരാ മുത്തശ്ശാ മരിച്ചെ?
അനന്തു പയ്യെ ചോദിച്ചു.
വേലപ്പൻ എന്ന് പറയുന്ന ഒരാളാ…… ആള് ഹണ്ടിംഗിനോക്കെ പോയി കാട്ടിറച്ചി വിറ്റ് ജീവിക്കുന്നയാളാന്ന് കേട്ടിട്ടുണ്ട്….. അവന്റെ അപ്പനും അമ്മയും ഒക്കെ നമ്മടെ പാടത്തു പണിയെടുക്കൂന്നവരാ…… കഷ്ടമായി പോയി അവരുടെ കാര്യം….. ഒറ്റ മകനാണ് പോലും.
മുത്തശ്ശൻ പറയുന്നത് കേട്ട് നിശബ്ദം അവൻ വണ്ടിയൊടിച്ചു.
ദേശം ഗ്രാമത്തിന്റെ അതിർത്തിയിൽ എത്തിയപ്പോൾ അവിടെ റോഡരികിൽ ആൾക്കൂട്ടം കണ്ടു.
കുറെ വാഹനങ്ങളും.
മോനെ…… കാർ അങ്ങോട്ട് ഒതുക്കിക്കോ
മുത്തശ്ശൻ ആവശ്യപ്പെട്ടതും തല കുലുക്കികൊണ്ട് അനന്തു കാർ റോഡരികിലേക്ക് ഒതുക്കി നിർത്തി.
കാറിൽ നിന്നും ഇറങ്ങിയ അനന്തു റീത്തും എടുത്തു മുത്തശ്ശൻറെ കൂടെ നടന്നു.
ആ വീട്ടിലേക്ക് ഉള്ള വഴിയിലേക്ക് കേറാൻ റോഡിൽ നിൽക്കുമ്പോഴേ കേൾക്കാമായിരുന്നു ആരുടെയൊക്കെയോ കരച്ചിലുകൾ.
അവർ അങ്ങോട്ടേക്ക് പതിയെ കയറി.
അവിടുത്തെ നാട്ടുകാർ ബഹുമാനത്തോടെ തേവക്കാട്ടിൽ ശങ്കരന് വഴി മാറി കൊടുത്തു.
വേലപ്പന്റെ മൃതദേഹത്തിനു മുന്നിലെത്തി അല്പ നേരം ബഹുമാനത്തോടെ നിന്ന ശേഷം അനന്തുവിന്റെ കയ്യിൽ നിന്നും റീത്ത് വാങ്ങി മൃതദേഹത്തിന് സമീപം വച്ചു.
ശേഷം അവർ അവിടെ നിന്നും തിരികെ വന്നു.
2,3 സുഹൃത്തുക്കളെ കണ്ട ശേഷം അവർ മനയിലേക്ക് മടങ്ങി.
മനയിൽ എത്തിയ ശേഷം ശങ്കരൻ യതീന്ദ്രനോടൊപ്പം പാടത്തേക്കാണ് പോയ്.
അനന്തു നേരെ അഞ്ജലിയുടെ അടുത്തേക്ക് പോകാൻ നിക്കുമ്പോഴാണ് ബലരാമൻ അമ്മാവന്റെ കാൾ വരുന്നത്.
അനന്തു ആ കാൾ എടുത്തു.
അമ്മാവാ……. പറയ്.
മോനെ അനന്തൂട്ടാ….. എവിടെയാ ഉള്ളെ?
ഞാൻ മനയിൽ ഉണ്ട്.
എങ്കിൽ നീ വേഗം നമ്മുടെ തേൻ നദിയുടെ ഇക്കരെക്കരയിലേക്ക് പോണം……. അവിടെ നമ്മുടെ സ്കൂളിൽ കഞ്ഞി വയ്ക്കുന്ന ആശ എന്നൊരു സ്ത്രീയുണ്ട്……. അവരുടെ മകൾക്ക് വേണ്ടി നമ്മുടെ ഹോസ്പിറ്റലിൽ ഒരു വാക്കൻസി പറഞ്ഞു വച്ചിട്ടുണ്ട്…… അപ്പൊ മോൻ പോയി ആ കുട്ടിയെ ഒന്നു കൊണ്ടു വാ കേട്ടോ.
ശരി അമ്മാവാ….. ആ പുഴയുടെ എവിടെയായിട്ടാ…..?
അവിടെ ഒരു മില്ല് ഉണ്ട്…… അതിന്റെ പിന്നിലാ
ങ്‌ഹേ……. അതിന്റെ പിന്നിലല്ലേ അരുണിമയുടെ വീട്
അനന്തുവിന്റെ ചിന്ത അതായിരുന്നു.
അപ്പൊ ശരി…… എന്തേലും ഡൌട്ട് ഉണ്ടേൽ വിളിക്ക്
അതും പറഞ്ഞു കൊണ്ട് ബലരാമൻ കാൾ വച്ചു
ശെടാ….. ഇതിപ്പോ ആ കുട്ടിയേയും കൊണ്ടു പോകുന്നത് അരുണിമ കണ്ടാൽ എന്താകുമോ എന്തോ?
അനന്തു വെപ്രാളത്തോടെ ബുള്ളറ്റ് എടുത്തു.
ശേഷം തേൻ നന്ദിയുടെ ഇക്കരെക്കരയിലേക്ക് ഓടിച്ചു.
അൽപം സംഭ്രമത്തോടെ.
അൽപ നേരത്തെ ഡ്രൈവിംഗ്നു ശേഷം അനന്തു മില്ലിന് മുന്നിലെത്തി.
അവിടെ കയറി സ്കൂളിൽ ജോലി ചെയ്യുന്ന ആശയുടെ വീട് ഏതാണെന്നു ചോദിച്ചറിഞ്ഞ ശേഷം അങ്ങോട്ടേക്ക് നടക്കാൻ തുടങ്ങി.
അരുണിമയുടെ വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കവേ അനന്തു നല്ല ടെൻഷനിൽ ആയിരുന്നു.
ഏതായാലും അരുണിമയെയും കണ്ടു അശയുടെ വീട് ചോദിച്ചറിയാമെന്ന് കണക്ക് കൂട്ടി.
പതുക്കെ നടന്നുനടന്നു അരുണിമയുടെ വീട്ടിൽ എത്തി.
ചേച്ചി…… ദേ ആ ചേട്ടൻ
അനന്തുവിനെ കണ്ടതും മുറ്റത്ത് അക്ക് കളിക്കുകയായിരുന്ന അനിയത്തിക്കുട്ടി വീട്ടിലേക്ക് ഓടി കയറി.
അൽപ നേരം കഴിഞ്ഞതും വിയർത്ത് കുളിച്ചൊരു രൂപം അതും ചുരിദാറിൽ പൂച്ചകണ്ണുകളും ചുണ്ടിൽ പുഞ്ചിരിയും.
മുഖത്തു ഏറെ നാൾ കാണാതെ കാത്തിരുന്ന പ്രാണനാഥനെ കണ്ടു മുട്ടിയപ്പൊ ഉള്ള ഭാവങ്ങളാൽ സമ്പന്നമായിരുന്നു.
എന്നാൽ പെട്ടെന്ന് തന്നെ അരുണിമയുടെ ചിരി മങ്ങി.
പകരം മുഖത്തു കപട ഗൗരവം ഫിറ്റ് ചെയ്തു.
എന്തിനാ പെണ്ണെ എന്നോടീ അഭിനയം?
അനന്തു സങ്കടത്തോടെയാണെങ്കിലും അവളെ തന്നെ കൺകുളിരെ കാണുകയായിരുന്നു.
എന്താ കാര്യസ്ഥന്റെ മോനു ഈ വീട്ടിൽ കാര്യം?
അരുണിമ അവനോടായി ചോദിച്ചു.
ഞാൻ ഇവിടെയുള്ള ഒരു ആശയെ തപ്പിയിറങ്ങിയതാ….. ഇവിടുത്തെ സ്കൂളിൽ കഞ്ഞി വയ്ക്കുന്ന?
എന്റെ അമ്മയാ അത്.
അരുണിമ ചുണ്ടുകൾ കോടി വച്ചു കൈകൾ പിണച്ചു വച്ചു.
ആണോ…… എന്നോട് ബലരാമൻ അമ്മാവ്….. സോറി ബലരാമൻ അങ്ങുന്ന് പറഞ്ഞു ഹോസ്‌പിറ്റലിൽ വാക്കൻസി ഉണ്ടെന്ന്…… അവരുടെ മകൾക്ക്…… അപ്പൊ കൂട്ടിക്കൊണ്ടു പോകാൻ വന്നതാ ഞാൻ
അനന്തു അവളോടായി പറഞ്ഞു.
ഹ്മ്മ്…… എനിക്ക് വേണ്ടിയിട്ടാ…… അങ്ങുന്ന് പറഞ്ഞിരുന്നു.
എങ്കിൽ പോയാലോ?.
അനന്തു ചോദിച്ചു.
ഞാൻ റെഡിയാവട്ടെ…… കേറി വാ
അരുണിമ അവനെ വിളിച്ചു.
പക്ഷെ ആ താടകയുടെ സ്വഭാവം എപ്പോഴാ മാറുന്നതെന്ന് നിശ്ചയമില്ലാത്തതിനാൽ അനന്തു ആ ക്ഷണം നിരസിച്ചു കൊണ്ടു പുറത്ത് തന്നെ നിന്നു.
അര മണിക്കൂർ കഴിഞ്ഞതും അരുണിമ മഞ്ഞ നിറത്തിലുള്ള ഒരു ചുരിദാറുമണിഞ്ഞ് കണ്ണുകളൊക്കെ എഴുതി സുന്ദരിയായി ഇറങ്ങി വന്നു.
എന്റമ്മോ…………
അവളുടെ പൂച്ചക്കണ്ണുകളിലെ വശ്യത അവനെ കൊത്തി വലിക്കുന്ന പോലെ തോന്നി.
അനന്തു ചിരിയോടെ കണ്ണുകൾ അടച്ചു വച്ചു
പോകാം.
ഉള്ളിലൂറി വന്ന പുഞ്ചിരി തല്ലി കെടുത്തിയിട്ട് അരുണിമ ചോദിച്ചു.
ആാാഹ്.
അനന്തു മറുപടി പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.
പിന്നാലെ അരുണിമയും
നടന്നു നടന്നു അവർ ആ മില്ലിന് മുന്നിലെത്തി.
അവിടെയായിരുന്നു ബുള്ളറ്റ് പാർക്ക് ചെയ്തിട്ടുള്ളത്.
അനന്തു ബുള്ളറ്റിൽ കേറിയിരുന്നു കിക്കർ ചവിട്ടി ഓണാക്കി.
ഖഡ്………ഖഡ്……….. ഖഡ്……….. ഖഡ്
ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് അവൻ അരുണിമയെ നോക്കി.
അവൾ പയ്യെ അവന് പുറകിൽ കേറിയിരുന്നു.
അവൾ കേറിയതും അനന്തു ബുള്ളറ്റ് ഓടിക്കുവാൻ തുടങ്ങി.
അനന്തു ഓർക്കുകയായിരുന്നു.
ആദ്യമായി അവളെ കണ്ടു മുട്ടാൻ ഇട വരുത്തിയ ആ ആക്‌സിഡന്റ്.
പിന്നെ അവളെ ആദ്യമായി വണ്ടിയിൽ കേറ്റിയതും ഹോസ്പിറ്റലിൽ കൊണ്ടു പോയി ഡോക്ടറിനെ കണ്ടതുമൊക്കെ.
അനന്തു ഓരോ ഓർമകളും അയവിറക്കിക്കൊണ്ട് വണ്ടി ഓടിച്ചു.
പതിവിന് വിപരീതമായി ഇന്ന് അനന്തു സൈലന്റ് ആയി ഇരിക്കുന്നത് കണ്ടു അവൾക്കും എന്തോ വിഷമം തോന്നി.
എന്തുപറ്റി? എന്താ ഒന്നും മിണ്ടാത്തെ?
അരുണിമ അവന്റെ കാതിലേക്ക് ചുണ്ടുകൾ എത്തിച്ചു കൊണ്ടു ചോദിച്ചു.
ഹേയ്…… ഒന്നൂല്ല…… വെറുതെ
എന്നാലും പറ…… എന്തുപറ്റി?
എന്തേ ഇപ്പൊ ജോലിക്ക് പോകാൻ?
അനന്തുവിന്റെ ചോദ്യം കേട്ട് അരുണിമയ്ക്ക് ചിരിയാണ് വന്നത്.
എനിക്ക് ജോലി ചെയ്യണം ആനന്തൂ…… പിന്നെ സമ്പാദിക്കണം…….. വീട്ടുകാരെ പൊന്നു പോലെ നോക്കണം……. പിന്നെ എന്റെ ഏറ്റവും വലിയ ഡ്രീം…… യൂറോപ്പ്……. അവിടെ സെറ്റിൽ ആവണം……. ഫാമിലിയായി ജീവിക്കണം
അരുണിമയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ നേരിൽ കേട്ടറിഞ്ഞ അനന്തുവിൽ നിന്നും ഒരു നെടുവീർപ്പുണ്ടായി.
ഇവളെയൊക്കെ ഞാൻ എങ്ങനെ വളച്ചെടുക്കും?
അനന്തു നിരാശയോടെ ബുള്ളറ്റ് ഓടിച്ചു.
10 മിനിറ്റ് കഴിഞ്ഞതും അവർ ദേവൻ മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തി.
പാർക്കിംഗിൽ ബുള്ളറ്റ് നിർത്തിയ ശേഷം അനന്തു അവളോട് ഇറങ്ങുവാൻ പറഞ്ഞൂ.
അരുണിമ പയ്യെ ബുള്ളറ്റിൽ നിന്നുമിറങ്ങി.
ഞാൻ ഇവിടെ തന്നെ കാണും…… പോയി ബലരാമൻ അങ്ങുന്നിനെ കണ്ടിട്ട് വായോ
അനന്തു അവളോട് പറഞ്ഞിട്ട് ഹോസ്പിറ്റലിന് പുറത്തെ ചായക്കടയിലേക്ക് നടന്നു.
അനന്തുവിനെ നോക്കി നിന്ന ശേഷം ഒരു നിശ്വാസത്തോടെ അവൾ ഹോസ്പിറ്റലിലേക്ക് പോയി.
ഏകദേശം അര മണിക്കൂറ് കഴിഞ്ഞ് ഹോസ്പിറ്റലിന്റെ ഫ്രണ്ടിലൂടെ അരുണിമ നടന്നു വരുന്നത് അനന്തു കണ്ടു.
അവൻ ആ ചായ കടയിൽ നിന്നും ഒരു ചൂട് ചായ കുടിക്കുവായിരുന്നു.
അവളെ കണ്ടതും അവൻ വിസിൽ അടിച്ചു.
അതു കേട്ട അരുണിമ ചുറ്റും നോക്കി.
അപ്പോഴാണ് റോഡിന്റെ മറുവശത്തുള്ള ചായക്കടയിൽ നിന്ന് അനനന്തു കൈകാണിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്.
അനന്ദുവിന്റെ അടുത്തേക്ക് അവൾ നടന്നടുത്തു.
അരുണിമ അടുത്ത് വന്നതും അനന്ദു മറ്റൊരു ചൂട്ചായ അവൾക്കും കൈമാറി.
അനന്തുവിന്റെ ഒപ്പം ചായക്കടയിലെ ബെഞ്ചിലിരുന്നുള്ള ആ ചായ കുടി അവൾക്ക് വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിച്ചത്.
ഉൾപ്പുളകം പോലെ ഒന്നു.
പരസ്പരം ഒന്നും ഉരിയാടാതെ അവർ ചായ കുടിച്ച് തീർത്തു.
അതിനു ശേഷം അവർ പാർക്കിംഗ് ലോട്ടിലേക്ക് നടന്നു.
അരുണിമയുടെ ഉള്ളം കയ്യിൽ പിടിക്കാൻ ഏറെ ആഗ്രഹമുണ്ടായിട്ടും പേടി കാരണം ആ ത്വരയെ അവൻ പിടിച്ചു നിർത്തി.
ബാലരാമൻ അങ്ങുന്നിനെ കണ്ടിട്ട് എന്ത് പറഞ്ഞു?
അനന്തു പയ്യെ ചോദിച്ചു.
കാര്യങ്ങളൊക്കെ സംസാരിച്ചു…… നാളെ തൊട്ട് ജോലിക്ക് കേറിക്കോളാൻ പറഞ്ഞു….. ഇവിടെ തന്നെ….. പിന്നെ എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാമെന്ന് പറഞ്ഞു…. വിദേശത്തേക്ക് പോകാൻ ഒക്കെ
അരുണിമ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
ഹ്മ്മ്…… നല്ലതന്നെ……. ഒരു ജോലി കിട്ടുന്നത് നല്ല കാര്യമല്ലേ?
അനന്തുവും അവളെ പിന്താങ്ങി.
അനന്തു ബി. എഡ് കംപ്ലീറ്റ് ചെയ്തതാണെന്നല്ലേ പറഞ്ഞെ….. ജോലിക്ക് ഒന്നു ശ്രമിച്ചൂടായിരുന്നോ?
അതിനു ഞാൻ കോഴ്സ് കംപ്ലീറ്റ് ചെയ്തിട്ടില്ല…. ലാസ്റ്റ് സെമസ്റ്റർ ആണ്…. കംപ്ലീറ്റ് ചെയ്തിട്ട് നോക്കണം…… ജോലിയൊക്കെ
ഹ്മ്മ്
അരുണിമ ഒന്നു മൂളി.
അവർ നടന്നു നടന്നു ബുള്ളറ്റിന് സമീപം എത്തിയിരുന്നു.
അനന്തു കീ ഇട്ട് ബുള്ളറ്റ് ഓൺ ചെയ്തു.
അരുണിമ കയറി കഴിഞ്ഞതും അനന്തു വീണ്ടും ബുള്ളറ്റ് ഓടിച്ചു തുടങ്ങി.
നല്ല പൊള്ളുന്ന വെയിൽ ആയതിനാൽ അനന്തു കഷ്ടപ്പെട്ടാണ് വെയിലും സഹിച്ചോണ്ട് വണ്ടി ഓടിച്ചത്.
അരുണിമ ചുരിദാറിന്റെ ഷാൾ എടുത്ത് തല വഴി മൂടിയിരുന്നു.
ഹോസ്പിറ്റലിൽ നിന്നും വിട്ട് 10 മിനുട്ട് കഴിഞ്ഞതും അവർ പട്ടണത്തിലേക്കുള്ള മെയിൻ റോഡിന് സമീപം എത്തി.
പൊടുന്നനെ ഒരു ടിപ്പർ മെയിൻ റോഡിലൂടെ പാഞ്ഞു വന്നു അവർ സഞ്ചരിച്ചുകൊണ്ടിരുന്ന ബുള്ളറ്റിനെ ഇടിച്ചു തെറിപ്പിച്ചു.
ഇടി കോണ്ടതും അനന്തുവും അരുണിമയും ദൂരേക്ക് തെറിച്ചു വീണു.
വീഴ്ച്ചയിൽ തന്നെ അനന്തുവിന്റെ തലയുടെ പിന്ഭാഗം റോഡിൽ ഇടിച്ചതിനാൽ അവൻ ഒന്നനങ്ങാൻ പോലുമാകാത്ത തരത്തിൽ നിസ്സഹായതയോടെ കിടന്നു.
അരുണിമ അടുത്തുള്ള കരിങ്കൽകൂനയിലേക്കാണ് വീണത്.
പയ്യെ അനന്തുവിന്റെ ബോധം മറഞ്ഞു തുടങ്ങി.
മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായി.
അടഞ്ഞു പോകുന്ന കൺകോണിലൂടെ അവൻ കണ്ടു അവിടെ ദൂരെയായി കരിങ്കൽകൂനയുടെ മുകളിൽ കിടന്ന് ദേഹത്തു പരിക്കുകളുമായി നിലവിളിക്കുന്ന അരുണിമയെ.
നടു റോഡിൽ കിടന്നു പിടയുന്ന അനന്തുവിനെ കണ്ടതും നെഞ്ചു പൊടിയുന്ന വേദനയോടെ അരുണിമ അവന് സമീപം റോഡിലൂടെ ഇഴഞ്ഞു വന്നു.
അവളുടെ കൈയിലെയും മുട്ടു കാലിലെയും തൊലി റോഡിലുരഞ്ഞ് പോറി രക്തം ചീന്തി.
കഷ്ടപ്പെട്ട് അവൾ അവന് തലക്കൽ എത്തി അവന്റെ ശിരസ് എടുത്തു വയറിൽ വച്ചു.
അപ്പോഴും അരുണിമയുടെ നെറ്റി പൊട്ടി ചോര ഒഴുകുന്നുണ്ട്.
അരുണിമ തന്നെ വയറിൽ ചേർത്ത് വച്ചപ്പോഴേക്കും അനന്തുവിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു.
ഹ്….. ഹാ…… അ…… അനന്ത്…… അനന്തു
അരുണിമ അവന്റെ അടഞ്ഞു പോയ കണ്ണുകൾ നോക്കി വിളിക്കാൻ ശ്രമിച്ചു.
പക്ഷെ അവൾക്ക് വല്ലാതെ ശ്വാസം മുട്ടുന്ന പോലെ തോന്നി.
പയ്യെ തന്റെ ശിരസ് അരുണിമ റോഡിലേക്ക് ചേർത്തു വച്ചു.
പിന്നെ ആഞ്ഞൊന്നു ശ്വാസം വലിച്ചുകൊണ്ട് അരുണിമയുടെയും ബോധം നഷ്ട്ടമായി.
അവർ ഇരുവരും മരിച്ചെന്നു കണക്ക് കൂട്ടിയ ആ ലോറി ഡ്രൈവർ പുച്ഛത്തോടെ സ്റ്റീറിങ് തിരിച്ചുകൊണ്ട് പട്ടണം ലക്ഷ്യമാക്കി വണ്ടിയോടിച്ചു.
പൊടുന്നനെ ഒരു ജീപ്പ് അവിടേക്ക് ദ്രുത ഗതിയിൽ വന്നു നിരങ്ങി നിന്നു.
അതിൽ നിന്നും 4 പേർ ഇറങ്ങി.
കാഴ്ച്ചയിൽ ഏതോ കിങ്കരന്മാർ ആണെന്ന് വ്യക്തം.
അവർ കൂസലേതുമില്ലാതെ അരുണിമയുടെയും അനന്തുവിന്റെയും ബോഡി എടുത്തു ജീപ്പിന്റെ പിറകിലേക്ക് വലിച്ചെറിഞ്ഞു.
ശേഷം ആ ജീപ്പും അവരെയും കൊണ്ടു പട്ടണം ലക്ഷ്യമാക്കി നീങ്ങി.
—————————————————-
-മംഗലാപുരം/കർണാടക-
-മംഗലാപുരം ഹാർബർ-
അവിടെ ഹാർബറിന് സമീപം സമുദ്രത്തിനു ഉള്ളിലേക്കായി പണിത ബ്രിഡ്ജ് കാണാം.
പഴകിയ കോൺക്രീറ്റു ബ്രിഡ്ജ്.
അതിലേക്ക് ഒരു ക്യാരാവൻ പയ്യെ ഒഴുകി വന്നു.
അതിന്റെ പിന്നിലെ ഡോർ വലിച്ചു തുറന്ന് 2 പേര് പുറത്തേക്കിറങ്ങി.
അവർ പിന്നിലേക്ക് പോയി ക്യാരവാനിന്റെ ഡിക്കി പയ്യെ തുറന്നു.
അതിൽ രക്തം വാർന്നുകൊണ്ടിരിക്കുന്ന അനന്തു ആയിരുന്നു ഉണ്ടായിരുന്നത്.
കണ്ണുകൾ നിശ്ചലം.
കൈകകാലുകൾ കയറിനാലും വായ് ടേപ്പ് കൊണ്ടും ബന്ധിചിരിക്കുന്നു.
ചുറ്റും ഒന്നു നോക്കിയ ശേഷം അവർ 2 പേരും അനന്തുവിന്റെ ബോഡി എടുത്തുകൊണ്ടു വന്നു ബ്രിഡ്ജിന്റെ അറ്റത്തു കൊണ്ടു വച്ചു.
എന്നിട്ട് വാനിൽ നിന്നും ബലം കൂടിയ കയർ എടുത്തുകൊണ്ടു വന്നു അനന്തുവിന്റെ കാലിൽ ഒന്നുകൂടി മുറുക്കി കെട്ടി.
നീളം കൂടിയ ആ കയറിന്റെ അറ്റം പിടിച്ചു തയാറായി നിന്നു.
പൊടുന്നനെ ബ്രിഡ്ജിന്റെ അടിയിലൂടെ ഒരു സ്പീഡ് ബോട്ട് പോയതും അയാൾ ആ കയർ ആ ബോട്ടിനു നേരെ വലിച്ചെറിഞ്ഞു.
ആ ബോട്ടിൽ ഓടിക്കുന്നയാൾ അടക്കം 2 പേർ ഉണ്ടായിരുന്നു.
ബ്രിഡ്ജിന്റെ മുകളിൽ നിന്നവൻ എറിഞ്ഞു കൊടുത്ത കയർ ക്യാച്ച് ചെയ്ത മറ്റവൻ ആ കയറിന്റെ അറ്റം ബോട്ടിൽ കെട്ടി ബച്ചു.
ബോട്ട് മിന്നൽ വേഗതയിൽ മുന്നോട്ട് നീങ്ങി.
അതിനനുസരിച്ചു കയറിന്റെ നീളവും കുറഞ്ഞു വന്നുകൊണ്ടിരുന്നു.
അവസാനം കയർ തീർന്നതും അനന്തു ബ്രിഡ്ജിൽ നിന്നും താഴേക്ക് തെറിച്ചു സമുദ്രത്തിൽ പതിച്ചു.
അവനെയും വലിച്ചുകൊണ്ട് അവർ നടുക്കടൽ ലക്ഷ്യമാക്കി നീങ്ങി.
ആരും കണ്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതും ഫോൺ എടുത്തു ഏതോ നമ്പറിലേക്ക് മെസ്സേജ് വിട്ടു.
ശേഷം അവർ ക്യാരവാനുമായി സ്ഥലം വിട്ടു.
ആ മെസേജ് ഇപ്രകാരമായിരുന്നു.
“ಕೆಲಸ ಮುಗಿದಿದೆ”
“job is done”
—————————————————-
മംഗലാപുരത്ത് നിന്നും 100 km അകലെയുള്ള Sringeri കടൽ തീരം.
അറേബ്യൻ കടലിൽ തന്നെ സ്ഥിതി ചെയ്യുന്ന ഒരു ഒഴിഞ്ഞ ദ്വീപ്.
ആ ദ്വീപിൽ 90 % പ്രകൃതിയാലും നിത്യ വനങ്ങളാലും സമ്പന്നമാണ്.
ആ ദ്വീപ് ലണ്ടനിലെ വ്യവസായിയും ശതകോടീശ്വരനുമായ ഒരു മലയാളിയുടേതായിരുന്നു.
പെട്ടെന്ന് ആ ദ്വീപിന്റെ കടൽ തീരത്ത് ഒരു ചോപ്പർ ചിറകടിയോടെ പറന്നു വന്നിറങ്ങി.
ആ ഹെലികോപ്റ്ററിൽ നിന്നും 15 പേരോളം കറുത്ത വസ്ത്രധാരികളായവർ ഇറങ്ങി വന്നു.
അവർ കറുത്ത ഷൂവും കറുത്ത കൂളിംഗ് ഗ്ലാസും വച്ചിരുന്നു.
അതിൽ സ്ത്രീയും പുരുഷന്മാരും ഉണ്ട്.
ഇന്ത്യൻസും പശ്ചാത്യന്മാരും ആഫ്രിക്കക്കാരുടെയും സാന്നിധ്യം അതിൽ ഉണ്ടായിരുന്നു.
ഒരു വലിയ ബോക്സ് അവരെല്ലാവരും കൂടി ചേർന്നു ആ ചോപ്പറിൽ നിന്നുമിറക്കി.
അപ്പോഴേക്കും ദ്വീപ്പിന്റെ കടൽ തീരത്തേക്ക് വലിയൊരു ട്രക്ക് ഒഴുകി വന്നു നിന്നു.
ആ ട്രക്കിന് അകമ്പടിയായി ചില കറുത്ത വാഹനങ്ങളും ഉണ്ടായിരുന്നു.
വില കൂടിയവ.
ആ ട്രക്കിലേക്ക് ബോക്സ് കയറ്റിയ ശേഷം ട്രക്ക് നേരെ ദ്വീപിന്റെ ഉള്ളിലേക്ക് മറഞ്ഞു.
ദ്വീപിന്റെ പല ഭാഗത്തായും ഈ കറുത്ത വസ്ത്രധാരികൾ ബോഡിഗാർഡ്‌സിനെ പോലെ ദ്വീപിന്റെ സെക്യൂരിറ്റി കർശനമായി നിരീക്ഷിക്കുന്നു.
ട്രക്ക് പോകുന്ന വഴികളിലെല്ലാം അവരെ കാണാം.
ഏകദേശം 3 മിനുട്ട് അകം ആ ട്രക്ക് വലിയൊരു കോട്ടയുടെ ഗേറ്റ്നു മുന്നിലെത്തി.
ആ കോട്ട ഒരുപാട് പുരാതനമായ ഒന്നായിരുന്നു.
ഡ്രാക്കുള കോട്ടയെ ഓർമ്മിപ്പിക്കും വിധം ഒന്ന്.
സെക്യൂരിറ്റി നോക്കുന്ന ആ ബോഡിഗാർഡ്സ് അനുമതി തന്നതും ആ ട്രക്ക് മുന്നോട്ട് പോകുവാനായി തയാറെടുത്തു.
അപ്പോഴേക്കും ആ വലിയ ഇരുമ്പ് ഗേറ്റ് പയ്യെ തുറക്കപ്പെട്ടു.
അതിന്റെ ഉള്ളിലൂടെ ആ ട്രക്ക് സാവധാനം നീങ്ങി.
ആ കോട്ടയുടെ പിന്നിലേക്ക് ആ ട്രക്ക് പതിയെ ചെന്നു.
ട്രക്ക് വന്നു നിന്നതും കോട്ടയുടെ വെളിയിൽ കാത്തു നിന്ന 2 പേർ അതിന്റെ പിറകിലെ ഡോറിന്റെ കൊളുത്ത് ഊറി വലിച്ചു തുറന്നു.
അപ്പോഴേക്കും ട്രക്കിന്റെ അകത്തു നിന്നും ഘടാഗഡിയന്മാരായ 10 ഓളം പേർ ചേർന്നു ആ ബോക്സ് താങ്ങി പിടിച്ചുകൊണ്ടു കോട്ടയുടെ അണ്ടർഗ്രൗണ്ടിലെ റൂമിലേക്ക് മാറ്റി.
അവിടെ ചെന്നു ആ ബോക്സ് അഴിച്ചതും അതിൽ മറ്റാരുമായിരുന്നില്ല.
അരുണിമയായിരുന്നു.
ബെഡിൽ കിടക്കുകയാണെങ്കിലും ബോധരഹിതയാണ്.
ഇടത് കയ്യിൽ പ്ലാസ്റ്റർ കൊണ്ട് കെട്ടി വച്ചിരിക്കുന്നു.
അസ്ഥിക്ക് പരിക്കുണ്ടെന്ന് സാരം.
തലയിൽ വലിയ ചുറ്റിക്കെട്ട് ഒക്കെയുണ്ട്.
മുഖം കറുത്തിരുണ്ടിരിക്കുന്നു.
കണ്ണുകൾക്ക് താഴെ കറുപ്പ് ഘനീഭവിച്ചിട്ടുണ്ട്.
ശ്വാസം നിലനിർത്തുന്നത് ഓക്സിജന്റെ സഹായത്താലാണ്.
അരുണിമയുടേ ജീവൻ നിലത്താൻ വേണ്ടി സകല മാന ജീവൻ രക്ഷാ ഉപകരണങ്ങളും അവിടയുണ്ട്.
മോണിറ്ററിൽ ആ സാനം താഴേക്കും മേലേക്കും പോകുന്നുണ്ട്.
ഒരു വലിയ ഗ്ലാസ് ചേമ്പറിനുള്ളിലാണ് അവൾ ഉള്ളത്.
അവൾക്ക് സമീപം വിദഗ്ദരായ മെഡിക്കൽ സംഘവും ഉണ്ട്.
അവർ നിരന്തരം അവളെ പരിശോധിച്ചു കൊണ്ടിരിക്കുന്നു.
ആ ഗ്ലാസ് ചേമ്പറിന് മുന്നിലായി ഒരുവൻ അരുണിമയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
വികലമായ നരച്ച താടിയും മുടിയും ഉള്ളൊരാൾ.
കട്ടി മീശ ആയിരുന്നു അയാളുടെ പ്രത്യേകത.
നല്ല തിളങ്ങുന്ന കളസവും ഇട്ട് ചുണ്ടിൽ എരിയുന്ന ക്യൂബൻ സിഗരറ്റുമായി അയാൾ ആലോചനയിലായിരുന്നു.
അയാൾക്ക് സമീപം കാവൽ പോലെ 5 അംഗരക്ഷകരുണ്ട്.
അവരുടെ കൈവശം തോക്കും കാണാം.
അരുണിമയെ നോക്കി മതിയായ ശേഷം അയാൾ ആ കോട്ടയുടെ ഉള്ളിലെ ലിഫ്റ്റിലേക്ക് പയ്യെ കയറി.
ലിഫ്റ്റ് അയാളെയും ആ അംഗ രക്ഷകരെയും കൊണ്ട് മുകളിലേക്ക് കയറി തുടങ്ങി.
കോട്ടയുടെ ഏറ്റവും ടോപ്പിൽ എത്തിയതും ലിഫ്റ്റ് നിന്നു.
ലിഫ്റ്റിൽ നിന്നും അയാൾ പയ്യെ പുറത്തേക്കിറങ്ങി.
ആ ഇടനാഴിയുടെ അവസാന ഭാഗത്തു ഒരു മുറി കാണാം.
അതിന്റെ ഡോർ തുറന്ന് അയാൾ ഉള്ളിലേക്ക് കയറി.
അപ്പോൾ ആ ബോഡിഗാർഡ്സ് റൂമിന് വെളിയിൽ കാവലായി നിന്നു.
ഉള്ളിലേക്ക് കയറിയ ആ മധ്യവയസ്കൻ ആ റൂമിന്റെ മധ്യത്തിലുള്ള വില കൂടിയ സെറ്റിയിൽ പോയിരുന്നു.
അതൊരു ലക്ഷ്വറി മുറിയായിരുന്നു.
ആ സമയം ബ്രായും പാന്റിയും ധരിച്ച ഒരു യുവ സുന്ദരി കൈയിൽ വില കൂടിയ വോഡ്കയുടെ കുപ്പിയും ഗ്ലാസ്സുമായി കടന്നു വന്നു.
അയാളുടെ മുന്നിലുള്ള ചെറു ടേബിളിൽ ആ വോഡ്കയും ഗ്ലാസും വച്ച ശേഷം അവൾ ചുണ്ടിൽ വശ്യതയും ആവാഹിച്ച് അയാളുടെ കാൽ ചുവട്ടിൽ ഇരുന്നു.
അപ്പൊ മറ്റൊരുവൾ ബ്രായും പാന്റീയും ഇട്ട് അങ്ങോട്ട് കടന്നു വന്നു.
അവൾ പശ്ചാത്യ രാജ്യക്കാരി ആയിരുന്നു.
അവളുടെ തൂവെള്ള നിറവും അംഗ ലാവണ്യവും കണ്ട അയാളുടെ പുരുഷത്വം പയ്യെ സട കുടഞ്ഞു എണീക്കുവാൻ ആരംഭിച്ചു.
ഈ സമയം ഒരു ആഫ്രിക്കൻ തരുണീമണിയും കൊറിയൻ തരുണീമണിയും അയാളുടെ ഇരു തുടകളിലുമായി വന്നിരുന്നു.
ആ രണ്ടു കനികളെയും അയാൾ ആർത്തിയോടെ ചേർത്തു പിടിച്ചു.
ഈ സമയം മറ്റൊരുവൾ കൂടി അങ്കത്തട്ടിലേക്ക് കടന്നു വന്നു.
അറബിക് പാരമ്പര്യം ചുടു ചോരയിൽ കൊണ്ടു നടക്കുന്നവൾ.
ആ പെണ്ണ് പയ്യെ പിറകിലൂടെ അയാളെ കെട്ടി പിടിച്ചു കവിളിൽ ചുംബിച്ചു.
5 പെണ്ണുങ്ങളോടൊപ്പം രതി ലഹരിയിൽ തിമിർക്കാൻ പോകുന്നത് ആലോചിച്ച അയാൾക്ക് ഇരിക്ക പൊറുതി ഇല്ലാണ്ടായി.
ക്കൂൂൂൂയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്
അയാൾ അലറി വിളിച്ചു.
5 മാദക തിടമ്പുകൾക്കൊപ്പം വോഡ്കയും നുണഞ്ഞു കൊണ്ടു അയാൾ ബെഡിലേക്ക് മറിഞ്ഞു.
ഇനി കാമകേളിയരങ്ങിന്റെ ഊഴം.
അയാൾ മറ്റാരുമായിരുന്നില്ല.
അണ്ടർവേൾഡ് എന്ന് അറിയപ്പെടുന്ന കിങ് ഡോൺ ക്രിസ്ത്ഫർ ഡി സൂസ
ഇന്റർനാഷണൽ ലെവലിൽ വരെ പിടിപാട് ഉള്ളവൻ.
കള്ള പണ മാഫിയയും ലോബികളും ലഹരി ഇറക്കുമതിയും സെക്സ് റാക്കറ്റും അയാളുടെ വിനോദോപാധികൾ ആണ്.
തീവ്രവാദ സംഘടനകൾക്ക് ആയുധങ്ങൾ എത്തിച്ചു കൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു.
അമേരിക്ക റെഡ് കോർണറിൽ ഇട്ട നോട്ടോറിയസ് പ്രതി.
10 കോടി ഡോളർ ആണ് അമേരിക്ക ഇവന്റെ തലക്കിട്ട വില.
ആ ക്രിമിനലിന്റെ കയ്യിൽ അരുണിമയെ പോലൊരു പാവം പെണ്ണിനെ കിട്ടിയാൽ ഉള്ള അവസ്ഥ എന്താകുമെന്ന് കണ്ടു തന്നെ അറിയാം.
അനന്തു അവളെ രക്ഷിക്കുമോ ഇല്ലയോ എന്നത്.
—————————————————-
സ്പീഡ് ബോട്ടുമായി നടുക്കടലിൽ എത്തിയതും അവർ കയറിന്റെ കുരുക്ക് അഴിച്ചു കളഞ്ഞു.
അതിനാൽ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് അനന്തു ആഴ്ന്നു പൊക്കോണ്ടിരുന്നു.
അപ്പോഴും അവനിൽ ജീവന്റെ യാതൊരു കണികയും ബാക്കിയില്ലായിരുന്നു.
അനന്തുവിന്റെ മൃത ദേഹം ആയിരുന്നു സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നു കൊണ്ടിരുന്നത്.
അങ്ങനെ ആണ്ടു പോകവേ പവിഴപ്പുറ്റുകളുടെ കൂമ്പരത്തിൽ അനന്തുവിന്റെ മൃതദേഹത്തിന്റെ കാൽ ഉടക്കി.
ഏറെ നേരം അനന്തു അങ്ങനെ തന്നെ കിടന്നു.
അല്പം കഴിഞ്ഞതും സമുദ്രത്തിലൂടെ ഭീമാകാരമായ ഒരു കരിനാഗം ഇഴഞ്ഞു വന്നു.
കറുത്ത ഉടലും വൈരം പോലെ തിളങ്ങുന്ന കണ്ണുകളും ആയിരുന്നു അതിന്റെ പ്രത്യേകത.
അത് മറ്റാരുമായിരുന്നില്ല.
വൈര ജാത വംശരുടെ കുല ദൈവമായ വൈര നാഗം തന്നെയായിരുന്നു.
വൈര നാഗം പയ്യെ അനന്തുവിന്റെ ഉടലിനു സമീപം വന്നു.
അപ്പോഴും ആ നാഗത്തിന്റെ മിഴികളിൽ വാത്സല്യം ആയിരുന്നു ഓളം വെട്ടിയിരുന്നത്.
ആ നാഗം പയ്യെ തന്റെ ഫണം മുന്നോട്ടാഞ്ഞ് അനന്തുവിന്റെ കൈ കാലുകളിലെ ബന്ധനങ്ങളെല്ലാം ദന്തങ്ങൾകൊണ്ട് കടിച്ചു പൊട്ടിച്ചു.
ശേഷം അവന്റെ വായിൽ ഒട്ടിച്ച ടേപ്പും പറിച്ചെടുത്തു കളഞ്ഞു.
എന്നിട്ട് അനന്തുവിനെ തന്റെ വാൾ കൊണ്ട് പയ്യെ ചുറ്റി വരിഞ്ഞെടുത്തു.
അതിനു ശേഷം ആ വൈര നാഗം തന്റെ വലുപ്പം നൂറിരട്ടിയാക്കി മാറ്റി.
ഒരു ചിത്ര ശലഭം ഒരു പ്യൂപ്പയിൽ എങ്ങനെ കാണപ്പെടുമോ അതിനു സമാനമായി തന്റെ ഉടൽ കൊണ്ട് ഓവൽ ഷേപ്പ് നിർമിച്ചു.
അതിൽ വൈര നാഗം തന്റെ കൊടിയ വിഷം നിറയെ തളിച്ച ശേഷം അനന്തുവിനെ അതിലേക്ക് ആഴ്ത്തി വിട്ടു.
അതിനു ശേഷം ആ ഓവൽ ഷേപ്പ് പൂർണമായും അടച്ചുകൊണ്ട് ആ പവിഴപ്പുറ്റുകളുടെ കൂമ്പരത്തിലേക്ക് ആഴ്ന്നു.
അതിനു ശേഷം ഏഴര നാഴികയോളം കടന്നു പോയി.
കരയിൽ രാത്രിയോടടടുത്തതും വൈര നാഗം പയ്യെ പവിഴപ്പുറ്റുകൾക്കിടയിൽ നിന്നും പൊന്തി വന്നു.
എന്നിട്ട് തന്റെ ഉടൽ കൊണ്ടു നിർമിച്ച ഓവൽ ഷേപ്പ് അഴിച്ചു പഴയ പോലെ ആക്കിയ ശേഷം തന്റെ കൊടിയ വിഷത്താൽ കുളിച്ചിരിക്കുന്ന അനന്തുവിനെ വാല് കൊണ്ടു ചുറ്റി പിണഞ്ഞ ശേഷം മുകളിലേക്ക് ശക്തിയിൽ വലിച്ചെറിഞ്ഞു.
കടലിന്റെ ഉപരി തലത്തിലൂടെ പറന്നു വന്ന അനന്തു കരയിലെ മണൽ പരപ്പിലാണ് വന്നു പതിച്ചത്.
ആ സമയം തന്നെ ആകാശത്ത് നിന്നും ഭീകരമായ ഒരു കൊള്ളിയാൻ പാഞ്ഞു വന്നു അനന്തുവിൽ പതിച്ചു.
ഏറെ നേരമെടുത്ത ആ മിന്നൽ പ്രഹരത്തിന് ശേഷം കരയിലെ പറന്നുയർന്ന പൊടി പടലങ്ങൾ പയ്യെ താഴ്ന്നു തുടങ്ങി.
അപ്പൊ അവിടെ അനന്തുവിനെ കാണാമായിരുന്നു.
അനന്തുവിന്റെ പാദത്തിനെ തിരകൾ അനന്ത്മായി ചുംബിച്ചു കൊണ്ടു മടങ്ങുന്നു.
എല്ലാം കെട്ടടങ്ങിയതും അനന്തുവിന്റെ ഉടൽ പയ്യെ ഒന്നനങ്ങി.
ഇടം കയ്യിലെ ചെറുവിരലും പയ്യെ അനങ്ങി.
പൊടുന്നനെ അനന്തു കണ്ണുകൾ തുറന്നു.
എന്നിട്ട് സാവധാനം ആ മണലിൽ എഴുന്നേറ്റ് നിന്നു.
ഭയാനകമായ ആ മുഖഭാവം കണ്ടു പ്രകൃതി പോലും നടുങ്ങി പോയി.
അനന്തുവിന്റെ നീല കൃഷ്ണമണികൾ നഷ്ടപ്പെട്ടിരിക്കുന്നു.
അവ ആ കണ്ണുകളിൽ ഉണ്ടായിരുന്നില്ല.
പകരം വെളുത്ത നിറം മാത്രം.
അനന്തു പുനർജനിച്ചതാണോ അതോ ദുരാത്മാവായി ഉയിർത്തെഴുന്നേറ്റതാണോ എന്ന ശങ്ക മാത്രം.
ആ സമയം അനന്തുവിന്റെ മുഖത്ത് മൃഗീയമായ ഭാവം ആയിരുന്നു.
ആ മുഖത്തെ ഓജസും തേജസും ഒക്കെ നഷ്ട്ടപ്പെട്ട പോലെ.
ആ സമയം പിന്നിലൂടെ ഇഴഞ്ഞെത്തിയ വൈര നാഗം ഒരു ചെറു വിരലിനോളം ചെറുതായ ശേഷം അനന്തുവിന്റെ കഴുത്തിൽ ഒരു ഹാരം പോലെ വിശ്രമിച്ചു.
അനന്തു പയ്യെ മുന്നിലേക്ക് നടക്കാൻ തുടങ്ങി.
ആ ബീച്ചിലൂടെ തന്നെ 3 km നടന്നു കഴിഞ്ഞതും ആൾ തിരക്കുള്ള മറ്റൊരു ബീച്ചിൽ അവൻ എത്തി ചേർന്നു
അവിടെ ധാരാളം ആളുകളും വണ്ടികളും കാണാമായിരുന്നു.
അനന്തു അവിടെ കണ്ട ആരുടെയോ ഒരു പൾസർ ബൈക്ക് എടുത്തു സ്ഥലം വിട്ടു.
അതിമാനുഷികമായ വേഗത ആയിരുന്നു അവന്.
അനന്തുവിനെ നിയന്ത്രിച്ചു കൊണ്ടിരുന്നത് മറ്റാരുമായിരുന്നില്ല.
വൈര നാഗം തന്നെയായിരുന്നു.
ദ്രുത ഗതിയിൽ അവൻ sringeri ബീച്ചിലെത്തി.
അവിടെ നിന്നും കടലിലൂടെ സ്പീഡ് ബോട്ടിൽ ഒരു മണിക്കൂർ പോയാൽ അരുണിമ അകപ്പെട്ട ആ ദ്വീപ്പിലെത്താം.
അനന്തു മറ്റൊന്നും ചിന്തിക്കാതെ കടലിലേക്ക് എടുത്തു ചാടി.
ഒരു മത്സ്യത്തിന്റെ മെയ്വഴക്കം പോലെ അനന്തു കടലിനടിയിലൂടെ നീന്തിക്കൊണ്ടിരുന്നു.
അതിദ്രുതം
അഞ്ചു മിനുട്ടിനുള്ളിൽ അവൻ ആ ദ്വീപ്പിന് സമീപം എത്തിച്ചേർന്നു.
അപ്പോഴും അനന്തുവിനെ ആ നാഗം തന്നെയായിരുന്നു നിയന്ത്രിച്ചു കൊണ്ടിരുന്നത്.
ആ ദ്വീപിലെ ബീച്ചിൽ എത്തിയതും അനന്തുവിന്റെ തൂവെള്ള നിറമുള്ള മിഴികൾ വല്ലാതെ തിളങ്ങി.
കടൽ വെള്ളത്തിലൂടെ നീന്തി കയറി അവൻ കരയിലെ മണൽ പരപ്പിൽ എത്തി ചേർന്നു.
അപ്പൊ തന്നെ ദ്വീപിൽ വന്നു കേറിയ ഒരു അപരിചിതനെ കണ്ട 3 കറുപ്പ് വസ്ത്രധാരികളായ അംഗ രക്ഷകർ ആയുധങ്ങളുമായി അവിടേക്ക് ചെന്നു.
അതിലൊരുവൻ കയ്യിൽ പിസ്‌റ്റളുമായി എത്തിയതും അനന്തു അയാളുടെ ഇടത് കയ്യിലെ പിസ്റ്റളിൽ കേറി പിടിച്ചു വലത് കൈ വിരൽ കൊണ്ടു അയാളുടെ കണ്ണുകൾ രണ്ടും കുത്തിപ്പൊട്ടിച്ചു.
ആാാാാാാഹ്ഹ്ഹ്ഹ്ഹ്
കണ്ണുകൾ പൊട്ടിയതും അയാൾ പ്രാണ വേദനയാൽ അലറി.
അയാളുടെ ഇരു കൺകോണിലുമായി രക്തം ഓഴുകി വരുന്ന കാഴ്ച.
ഹൊ ഭയാനകം തന്നെ.
അതു കണ്ടതും നിമിഷ നേരത്തേക്ക് മറ്റു രണ്ടവന്മാർ തറഞ്ഞു നിന്നു പോയി.
അവരെ നോക്കി കൊലവെറിയോടെ അനന്തു നോക്കിയതും ഞെട്ടലിൽ നിന്നും വിമുക്തരായ അവർ അവന് നേരെ കുതിച്ചു.
അതു കണ്ടതും കാലുകൊണ്ട് അവർക്ക് നേരെ അനന്തു മണൽ തോണ്ടിയെറിഞ്ഞത് സെക്കണ്ടുകൾ കൊണ്ടായിരുന്നു.
കണ്ണിലും വായിലും മണൽ അകപ്പെട്ട അവർ നിന്നു നട്ടം തിരിഞ്ഞതും താഴെ കിടക്കുന്ന ഒന്നാമത്തവന്റെ പിസ്റ്റൾ എടുത്തു ഷൂട്ട് ചെയ്തതും ഒരുമിച്ചായിരുന്നു.
ഠോാ…………..
ഠോാ…………..
വെടിയൊച്ചകൾ മുഴങ്ങിയതും രണ്ടു പേരുടെയും തലകൾ ചിന്നി ചിതരിയതും ഒരുമിച്ചായിരുന്നു.
അവരെ മറി കടന്ന് അനന്തു മുന്നിലേക്ക് നടന്നു.
ബീച്ച് കഴിഞ്ഞ് മുന്നോട്ടുള്ള വഴിയിലൂടെ നടന്നതും രണ്ടു പേർ കൂടി അവനെ കണ്ടു പിടിക്കുവാനായി ഓടി വന്നു.
എന്നാൽ ദൂരെ നിന്നു തന്നെ അവൻ അവരെ ഷൂട്ട് ചെയ്തു വീഴ്ത്തി.
എന്നിട്ട് വീണ്ടും നടത്തം തുടർന്നു.
ആ സമയം വഴിയുടെ ഇരു വശത്തു നിന്നും പുലിയെ പോലെ രണ്ടു പേർ കൂടെ ആക്രമിക്കാനായി എടുത്തു ചാടി.
എന്നാൽ ഒരേ സമയം വായുവിലേക്ക് എടുത്തു ചാടിയ അനന്തു ഇരു കൈ മുഷ്ടികൾ ഉപയോഗിച്ച് അവരുടെ ശിരസു പിളർന്നു.
രക്തം പറ്റിയ കൈകളുമായി അവൻ മുന്നോട്ട് തന്നെ നടന്നു.
അരുണിമയെ വീണ്ടെടുക്കാൻ വേണ്ടി.
ഇനിയും രുദിരം പാനം ചെയ്യാൻ അവന്റെ കൈകൾ കൊതിച്ചു.
മുന്നോട്ട് വന്ന ഓരോ കറുത്ത വാസ്ത്രധാരികളെയും കൊലപ്പെടുത്തിക്കൊണ്ട് അവൻ മുന്നേറി.
ഓരോ കൊല കഴിയും തോറും വീണ്ടും ഒരു കൊല ചെയ്യാൻ കൂടി അവനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
അങ്ങനെ അവൻ ആ കോട്ടയുടെ പടു കൂറ്റൻ ഗേറ്റിന് മുന്നിലെത്തി.
ഒന്നു വീക്ഷിച്ച ശേഷം അനന്തു ആ ഇരുമ്പ് ഗേറ്റിന് ആഞ്ഞൊരു ചവിട്ട് കൊടുത്തു.
അവന്റെ കായ ബലത്താൽ ആ ഇരുമ്പ് ഗേറ്റ് തകർന്ന് തരിപ്പണമായി.
അവിടുന്ന് കോട്ടയുടെ മുന്നിലേക്ക് അവൻ നടന്നു ചെന്നു
എതിരെ വന്നവരെയെല്ലാം ഒരേ സമയം മുഷ്ടി ഉപയോഗിച്ച് ശിരസ് തകർത്തും കഴുത്തൊടിച്ചും ആയുധങ്ങളാൽ പ്രഹരിച്ചും കൊലപ്പെടുത്തിക്കൊണ്ടിരുന്നു.
കോട്ടയുടെ മര വാതിലും ചവിട്ടി പൊളിച്ചു കൊണ്ടു ഉള്ളിൽ കയറിയ അനന്തുവിന് വൈര നാഗം താഴേക്ക് പോകാൻ ഫണം കൊണ്ടു ആംഗ്യം കാണിച്ചു.
അത് മനസിലാക്കിയ അനന്തു താഴേക്കുള്ള കോണിപടിയിലൂടെ അണ്ടർ ഗ്രൗണ്ടിൽ എത്തിച്ചേർന്നു.
അനന്തുവിന്റെ കഴുത്തിൽ കിടന്ന വൈര നാഗം ഇടത് വശത്തേക്ക് പോകാൻ ഇടത് തടിയിലുരുമ്മിയും വലത് വശത്തേക്ക് പോകാൻ വലത് താടിയിലുരുമ്മിയും ആണ് ദിശ നൽകിയത്.
അണ്ടർ ഗ്രൗണ്ടിലെ ഇടനാഴിയുടെ അങ്ങേയറ്റത്ത് ഒരു റൂം കാണാം.
അതിന്റെ ഡോർ തുറന്ന് കിടപ്പുണ്ടായിരുന്നു.
ആ ഡോറിലൂടെ കയറി വന്ന അനന്തു കാണുന്നത് ആ റൂമിന്റെ പകുതിയോളമുള്ള ഒരു ഗ്ലാസ് ചേമ്പർ ആയിരുന്നു.
അതിന്റെ ഉള്ളിൽ മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നില നിർത്തുന്ന അരുണിമയെ അനന്തു ഒരു നോക്കെ കണ്ടുള്ളു
അത് കഴിഞ്ഞ് അവിടെ നടന്ന രംഗം അനന്തു അടുത്തുള്ള സോഫ സെറ്റി പൊക്കിയെടുത്ത് ഗ്ലാസ് ചേമ്പറിന് നേരെ എറിയുന്നതാണ്.
അസ്ഥാനത്ത് ഏറു കിട്ടിയ ചേമ്പറിലെ ഗ്ലാസ് തകർന്നു തരിപ്പണമായി.
അതിലൂടെ അനന്തു ഉള്ളിലേക്ക് ചാടി കടന്നു.
അവിടെയുണ്ടായിരുന്ന മെഡിക്കൽ അംഗങ്ങളെയെല്ലാം ഓടിച്ചു വിട്ടു.
ശേഷം അനന്തു കഴുത്തിൽ അണിഞ്ഞിരുന്ന വൈര നാഗത്തെയെടുത്തു അരുണിമയുടെ മാറോട് ചേർത്തു വച്ചു.
വൈരനാഗത്തിന്റെ സംരക്ഷണം അവളിൽ ഉറപ്പായ സ്ഥിതിക്ക് അനന്തു ലിഫ്റ്റിന് നേരെ നടന്നു.
അതിൽ കയറി ഏറ്റവും ടോപ് ഉള്ള ഫ്ലോറിൽ എത്തിചേർന്നു.
ലിഫ്റ്റിൽ നിന്നുമിറങ്ങിയ അനന്തുവിനെ കണ്ടു 2 തോക്ക്ധാരികൾ അവന് നേരെ ഓടിയെടുത്തു.
മുൻപിലേക്ക് ഓടി വന്നയാൾ തൊട്ട് മുന്നിൽ എത്തിയതും അനന്തു ഭിത്തിലേക്ക് ഓടി വലിഞ്ഞു കയറി മുന്നിൽ വന്നവന്റെ ശിരസിൽ പിടിച്ചു തറയിലേക്ക് വലിച്ചടിച്ചു.
ശക്തിയിൽ.
അയാളുടെ തല ചിന്നി ചിതറിയത് കണ്ടു അനന്തുവിന് എതിരെ വരുന്നവൻ ഗത്യന്തരമില്ലാതെ തോക്ക് എടുത്തു വെടിയുതിർക്കാൻ നോക്കി.
എന്നാൽ അതിനു മുന്നേ അരയിൽ നിന്നും തോക്കെടുത്ത അവൻ അയാളുടെ മുട്ടുകാൽ നോക്കി വെടിവച്ചിട്ടു
അയാൾ വെടി കൊണ്ടു വീണതും അയാളുടെ ഗൺ എടുത്തു ബോഡിഗാർഡ്സ് ആയ മറ്റു മൂന്നു പേരെയും തെല്ലിട പോലും കളയാതെ ഷൂട്ട് ചെയ്തിട്ടു.
ആ ഇടനാഴിയിൽ ബോഡിഗാർഡ്സിന്റെ രക്തവും മാംസവും കാരണം രക്തരൂഷിതമായി
എന്നാൽ എസിയുടെ തണുപ്പിൽ 5 പെണ്ണുങ്ങളുടെ ചൂടേറ്റ് രതി മയക്കത്തിലായിരുന്ന ഡോൺ ക്രിസ്റ്റഫർ ഡി സൂസ പുറത്ത് നടക്കുന്ന ബഹളങ്ങളൊന്നും അറിഞ്ഞില്ല.
ലോക്ക് ചെയ്ത വാതിൽ ചവിട്ടി പൊളിച്ചുകൊണ്ട് അനന്തു ഉള്ളിലേക്ക് കടന്നു വന്നു.
അവിടെ കണ്ട കാഴ്ച്ച
നഗ്നയായ 5 പെണ്ണുങ്ങളുടെ കൂടെ നഗ്നത ആസ്വദിച്ച് ഉറങ്ങുന്ന ഡോൺ ക്രിസ്റ്റഫർ
അനന്തു ബെഡിന്റെ തറയിൽ കിടക്കുന്ന ഒരു വോഡ്കയുടെ കുപ്പിയെടുത്ത് അയാളുടെ തലമണ്ട നോക്കി പൊട്ടിച്ചു.
ഉറക്കത്തിൽ തലക്കടി കൊണ്ട ക്രിസ്റ്റഫർ നിലവിളിച്ചുകൊണ്ടു ചാടിയെഴുന്നേറ്റു.
അയാളുടെ നെറുകയിലെ മുറിവുകളിൽ നിന്നും രക്തം ധാരയായി ഒഴുകി വരാൻ തുടങ്ങി.
ചാടിയെഴുന്നേറ്റ ക്രിസ്റ്റോഫർ നോക്കിയപ്പോൾ കാണുന്നത് കൃഷ്ണമണികൾ ഇല്ലാത്ത കണ്ണുകളോടെ നിൽക്കുന്ന ഒരു യുവാവിനെ ആയിരുന്നു.
ആ മൃഗ്ഗീയ ഭാവം അയാളെ പോലും ഒന്നു ഭയപ്പെടുത്തി.
അനന്തുവിനെ തുറിച്ചു നോക്കിയ അയാൾ പതിയെ തന്റെ ഓർമകളിൽ നിന്നും ചില നാടകീയ രംഗങ്ങൾ അതും വർഷങ്ങൾക്ക് മുന്നേ നടന്നത് ഓർമിക്കുവാൻ തുടങ്ങി.
രംഗങ്ങൾ അരങ്ങേറാൻ കാരണഭൂതമായ വ്യക്തി.
ഇതേ മുഖവും ഇതേ രൂപവും ഉള്ള മറ്റൊരാൾ.
കണ്ടു മറന്ന ഒരു മുഖം
ക്രിസ്റ്റഫർ ആലോചനക്കിടയിലും അനന്തുവിന് നേരെ ചീറാൻ മറന്നില്ല.
ഹേയ്…… യൂ സ്‌കൗണ്ട്രൽ
മുറിവിൽ അമർത്തി പിടിച്ചുകൊണ്ടു തലയിണയ്ക്കടിയിലുള്ള പിസ്റ്റളിനായി അയാൾ പരതി.
അപ്പോഴേക്കും താഴെ കിടന്ന ബെഡ് ഷീറ്റ് എടുത്തു അനന്തു ക്രിസ്റ്റഫറിന്റെ കഴുത്തു നോക്കി ചുഴറ്റിയെറിഞ്ഞു.
ബെഡ് ഷീറ്റ് അയാളുടെ കഴുത്തിൽ ചുറ്റി വരിഞ്ഞതും അനന്തു അതിൽ പിടിച്ചു ഒറ്റ വലി.
അയാൾ തെറിച്ചു അവന്റെ കാൽ ചുവട്ടിൽ വന്നു കിടന്നു.
അയാൾക്ക് മിണ്ടാനോ ഉരിയാടാനോ പോലും സമയം കൊടുക്കാതെ അനന്തു ആ ബെഡ് ഷീറ്റ് കൊണ്ടു അയാളുടെ വായും മൂക്കും കണ്ണുകളും വരെ മൂടുന്ന തരത്തിൽ ചുറ്റി വച്ചു.
മൂക്കും വായും ബെഡ് ഷീറ്റിന്റെ ബന്ധനത്തിൽ അകപ്പെട്ടത്തോടെ ക്രിസ്റ്റഫറിന് ശ്വാസം മുട്ടുവാൻ തുടങ്ങി.
അയാൾ തറയിൽ കിടന്ന് കൈകാലുകളിട്ട് അടിക്കുവാൻ തുടങ്ങി.
അത് കണ്ട റൂമിലെ സ്ത്രീകൾ കിടന്ന് അലമുറയിടാനും.
അവരുടെ അലർച്ച അനന്തുവിന് അസഹനീയമായി തോന്നി.
കാതിൽ ഈയം ഉരുക്കിയൊഴിക്കുന്നത് പോലെ.
അനന്തു ബെഡ് ഷീറ്റിൽ ഒരിക്കൽ കൂടി പിടി മുറുക്കിയതും അയാൾ അവസാനമായി ഒന്നു കൂടി പിടഞ്ഞ ശേഷം നിശ്ചലമായി.
ഇഹലോക വാസം വെടിഞ്ഞു.
പോകാൻ തിരിഞ്ഞ അനന്തു പൊടുന്നനെ ആ റൂമിലെ ഫ്രെയിം ചെയ്ത ഫോട്ടോ കണ്ട് തറഞ്ഞ് നിന്നു.
ക്രിസ്റ്റഫർ ഡി സൂസ മറ്റൊരു മധ്യവയസ്കനൊപ്പം തോളോട് തോൾ ചേർന്നു എടുത്തിരിക്കുന്ന ഫോട്ടോ.
അത് മാറ്റാരുമായിരുന്നില്ല.
അതേ മുറിച്ചെവിയൻ തന്നെ ആയിരുന്നു.
ഈ കഥയിലെ ഏറ്റവും നികൃഷ്ടനായ വില്ലൻ.
ആ ഫോട്ടോ എടുത്തു നാലു കഷ്ണമാക്കി അവൻ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു.
അനക്കമറ്റ ക്രിസ്റ്റഫറിന്റെ ബോഡി അവിടെയിട്ട് അനന്തു തിരികെ ചേമ്പറിലേക്ക് വന്നു.
അവിടെ കണ്ട കാഴ്ച്ച.
വൈര നാഗം ഫണം ഉയർത്തി പിടിച്ചു അവൾക്ക് കാവലെന്നോണം ഇരിപ്പുണ്ട്.
മെഡിക്കൽ ഉപകരണങ്ങൾ ഇല്ലാതെ തന്നെ അരുണിമ ഇപ്പൊ നന്നായി ശ്വസിക്കുന്നുണ്ട്.
വൈര നാഗത്തിന്റെ അത്ഭുത വിദ്യ.
മുഖത്തെ കറുപ്പ് ഒക്കെ മാറി ഓജസും തേജസും തിരികെ കിട്ടിയിരിക്കുന്നു.
ശരീരത്തിലെ മുറിവുകളും പരിക്കുകളും ഒറ്റയടിക്ക് ഭേദമായിരിക്കുന്നു.
അനന്തു അവിടേക്ക് വന്നു കൈ നീട്ടിയതും വൈര നാഗം അവന്റെ കൈയിലൂടെ ഇഴഞ്ഞു മുകളിലേക്ക് കയറി.
എന്നിട്ട് കഴുത്തിലൂടെ ചുറ്റി വരിഞ്ഞു അനന്തുവിന്റെ കണ്ണുകൾക്ക് നേരെ നീങ്ങി.
അവന്റെ കണ്ണുകൾക്ക് മുകളിലൂടെ വൈര നാഗം തന്റെ ഉടൽ കൊണ്ടു ഇഴഞ്ഞു നീങ്ങി.
ഇഴഞ്ഞു നീങ്ങിയതും നാഗം അവന്റെ കഴുത്തിൽ വീണ്ടും ഒരു ഹാരത്തെ പോലെ ചുറ്റി കിടന്നു.
പയ്യെ അനന്തു കണ്ണുകൾ തുറന്നു.
അവന്റെ നീല നയനങ്ങൾ തിരികെ കിട്ടിയിരിക്കുന്നു.
മുഖത്തു മൃഗ്ഗീയ ഭാവത്തിന് പകരം നിർവികാരത മാത്രം.
കണ്മുന്നിൽ അനന്തു കണ്ടത് അരുണിമയെയായിരുന്നു.
അവന്റെ കണ്ണുകൾ പിടഞ്ഞു.
നെഞ്ചകം കലങ്ങി.
വിറയ്ക്കുന്ന അധരങ്ങളാൽ അവന്റെ ശബ്ദമെത്തി.
ക്…………..കല്യാണി
അനന്തു ഓടി ചെന്നു അവളെ വാരി പുണർന്നു.
മയക്കത്തിലായിരുന്ന അവളെ നെഞ്ചോട് ചേർത്ത് തിരുനെറ്റിയിലും കവിളുകളിലും തുരു തുരെ ചുടു ചുംബനങ്ങൾ നൽകി.
ഇനി ആർക്കും വിട്ടു കൊടുക്കില്ലെന്ന വാശിയോട് അവൻ അവളെ പുണർന്നു.
അത് അനന്തു തന്നെ ആയിരുന്നോ?
ആയിരുന്നില്ല.
ദേവൻ ആയിരുന്നു.
തേവക്കാട്ടിൽ ശങ്കരൻ മകൻ ദേവൻ.
അതേ അവൻ പുനർജനിച്ചിരിക്കുന്നു.
ഈ കഥയുടെ നായകൻ രാജകീയമായി തന്നെ ഭൂമിയിലേക്ക് ആഗതനായിരിക്കുന്നു.
കേവലം അർദ്ധ രാത്രികളിൽ ദുരാത്മാവ് ആയി ഉടലെടുക്കുന്ന ദേവൻ അല്ല മറിച്ച് അനന്തുവെന്ന മനുഷ്യ ഉടലിലെ ഉപബോധത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ ദേവൻ.
ഇനി അനന്തു അല്ല മറിച്ച് ദേവൻ ആണ്.
ദേവൻ മാത്രം.
അനന്തു സാത്വിക ഭാവമാണെങ്കിൽ ദേവൻ രൗദ്ര ഭാവമാണ്.
ദുരാത്മാക്കളുടെ മൂർത്തി ഭാവം.
അരുണിമയ്ക്ക് അപ്പോഴും ബോധം വീണിരുന്നില്ല.
ദേവൻ അവളെ വാരിയെടുത്ത് ചുമലിലിട്ടു.
തന്റെ കല്യാണിയാണെന്ന് ഓർത്ത്.
തനിക്ക് നഷ്ട്ടപ്പെട്ടു പോയ പ്രണയം തിരികെ കിട്ടിയെന്ന് ഓർത്ത്.
എന്നാൽ ദേവൻ അറിഞ്ഞിരുന്നില്ല അരുണിമ ഒരു സാധാരണ പെൺകുട്ടി മാത്രമാണെന്നുള്ളത്.
അരുണിമയെയും കൊണ്ടു അവൻ ആ ദ്വീപ്പിന്റെ ബീച്ചിലെത്തി.
ദേവൻ ചുറ്റും നോക്കി.
പരന്നു കിടക്കുന്ന സമുദ്രം.
അതിലേക്ക് അരുണിമയെയും കൊണ്ടു ചാടി നീന്തിയാൽ അവൾക്ക് അപകടമാണ്.
മറ്റെന്തെങ്കിലും മാർഗം വേണം.
അവൻ ചുറ്റും നോക്കി.
അവിടെയൊരു സ്പീഡ് ബോട്ട് കാണാമായിരുന്നു.
ദേവൻ അങ്ങോട്ടേക്ക് നടന്നു.
അരുണിമയെ അതിൽ കിടത്തിയ ശേഷം ദേവൻ സ്പീഡ് ബോട്ട് മുന്നിലേക്കെടുത്തു.
കടലിലൂടെ കുതിച്ചു പായുമ്പോൾ ദേവൻ ഒന്നു പിറകിലേക്ക് നോക്കി.
ആ കോട്ട ഇപ്പൊ ശവക്കോട്ടയ്ക്ക് സമാനം.
ദേവൻ അട്ടഹസിച്ചുകൊണ്ടു ബോട്ട് ഓടിച്ചു കൊണ്ടിരുന്നു.
ദേവന്റെ പ്രതികാരം സാക്ഷാത്ക്കരിക്കുന്നത്തിനുള്ള സാമ്പിൾ വെടിക്കെട്ട് മാത്രമാണ് ഇപ്പൊ ആ ദ്വീപിൽ നടന്നത്.
വരുന്നത് വഴിയേ വച്ചു കാണാം.
തുടരും
സ്നേഹത്തോടെ ചാണക്യൻ……..!!!!!!
Nb : പഴയ പോലെ കഥ സമയത്തു ഇടാൻ പറ്റുന്നില്ല…..
അതുകൊണ്ട് ഇപ്പൊ പഴയ സപ്പോർട്ട് തീരെ ഇല്ലാ…
എങ്കിലും ഈ കഥ നിങ്ങളെ ബോറടിപ്പിക്കില്ലെന്ന് ഞാൻ കരുതുന്നു…
വശീകരണ മന്ത്രം സീസൺ 1 ഇവിടെ കഴിഞ്ഞിരിക്കുന്നു.
ഇനി സീസൺ 2 വിൽ കാണാം കേട്ടോ 🤗
അതുവരെ ഒരു ചെറിയ വലിയ ബ്രേക്ക്….
Responses (0 )