-50% Intro price for the next 72 hours only!. Buy now →

Kambi stories

വശീകരണ മന്ത്രം 17 [ചാണക്യൻ]

വശീകരണ മന്ത്രം 17 Vasheekarana Manthram Part 17 | Author : Chankyan | Previous Part (കഥ ഇതുവരെ) ഓഹ് അവിടുത്തെ കാര്യസ്ഥന്റെ മകൻ അല്ല? കാര്യസ്ഥൻ? സാരംഗി ഒന്നും മനസിലാവാതെ മുഖം ചുളിച്ചു. അപ്പോഴാണ് ഒരു കാര്യം അവൾ ഓർത്തത്. ഇമമ്മയോട് അനന്തച്ഛൻ തേവക്കാട്ട് മനയിലെ അംഗമാണെന്ന് പറയാതെ അവിടുത്തെ കാര്യസ്ഥന്റെ മകനാണെന് പറഞ്ഞത്. ഹാ അത്‌ തന്നെ സ്വബോധത്തിലേക്ക് തിരികെ വന്ന അവൾ ശരിയാണെന്ന മട്ടിൽ തലയാട്ടി. അരുണിമ സാരംഗിയുടെ നീലകണ്ണുകളും […]

0
1

വശീകരണ മന്ത്രം 17

Vasheekarana Manthram Part 17 | Author : Chankyan | Previous Part


(കഥ ഇതുവരെ)

ഓഹ് അവിടുത്തെ കാര്യസ്ഥന്റെ മകൻ അല്ല?

കാര്യസ്ഥൻ?

സാരംഗി ഒന്നും മനസിലാവാതെ മുഖം ചുളിച്ചു.

അപ്പോഴാണ് ഒരു കാര്യം അവൾ ഓർത്തത്.

ഇമമ്മയോട് അനന്തച്ഛൻ തേവക്കാട്ട് മനയിലെ അംഗമാണെന്ന് പറയാതെ അവിടുത്തെ കാര്യസ്ഥന്റെ മകനാണെന് പറഞ്ഞത്.

ഹാ അത്‌ തന്നെ

സ്വബോധത്തിലേക്ക് തിരികെ വന്ന അവൾ ശരിയാണെന്ന മട്ടിൽ തലയാട്ടി.

അരുണിമ സാരംഗിയുടെ നീലകണ്ണുകളും ചിരിയും വർത്തമാനവും ഒക്കെ ശ്രദ്ധിക്കുകയായിരുന്നു.

ആ കണ്ണുകൾക്ക് അനന്തുവിന്റെ കണ്ണുകളുമായി നല്ല സാമ്യം അവൾക്ക് തോന്നി.

പിന്നെ സാരംഗിയെ കാണുന്തോറും ഉള്ളിന്റെ ഉള്ളിൽ ഉടലെടുക്കുന്ന പേരറിയാത്ത ഒരു തരം വികാരവും.

തലയൊന്ന് പെരുത്തതും അരുണിമ ഒന്നു നെടുവീർപ്പെട്ടു.

കണ്ടാൽ 15 വയസോളം പ്രായം തോന്നിക്കുന്ന ചുരുണ്ട മുടിയിഴകളുള്ള ആ കൊച്ചു പെണ്ണിനെ കണ്ടതും ആ തേജോമയമായ മുഖം ദർശിച്ചതും അനന്തുവിനോട് മുഖസാദൃശ്യമാണ് അരുണിമയ്ക്ക് തോന്നിയത്.

ഒപ്പം കരകവിഞ്ഞൊഴുകുന്ന വാത്സല്യവും

അരുണിമയുടെ മാറുന്ന ചില മുഖ ഭാവങ്ങൾ കണ്ടു പൊട്ടി ചിരിക്കാനാണ് സാരംഗിയ്ക്ക് തോന്നിയത്.

ആശയും സാരംഗിയുടെ കുസൃതികൾ ആസ്വാദന ത്വരയോടെ താടിക്ക് കയ്യും കൊടുത്തുകൊണ്ട് നോക്കി കാണുകയായിരുന്നു.

തേവക്കാട്ട് മനയിലേക്കുള്ള വഴി?

സാരംഗി അവരോടായി ചോദിച്ചു.

ഇവിടുന്ന് ദേശം നാല്കവലയിലേക്ക് പോണം…… അവിടുന്ന് ആരോട് ചോദിച്ചാലും വഴി പറഞ്ഞു തരും…. കവലയിലേക്കുള്ള വഴി അറിയുമോ?

ആശയുടെ ചോദ്യത്തിനു മറുപടിയായി അവൾ അറിയാമെന്ന മട്ടിൽ തലയാട്ടി.

ഓക്കേ ഫൈൻ…… വെള്ളം തന്നതിന് താങ്ക്സ് എ ലോട്ട്

ആശയെ നോക്കി സാരംഗി പറഞ്ഞു.

അതിനു ശേഷം സാരംഗി ഓടി വന്നു അരുണിമയെ വാരി പുണർന്നു.

അതോടൊപ്പം തന്നെ അവളുടെ പവിഴാധരങ്ങൾ അരുണിമയുടെ കവിളിൽ മുത്തമിട്ടിരുന്നു.

ലവ് യൂ ഇമമ്മ

അരുണിമയുടെ ചെവിയിൽ അങ്ങനെ അലറിയ ശേഷം സാരംഗി തിരിച്ചോടി.

അവൾ ഉമ്മ വച്ചതിന്റെ ഷോക്കിൽ നിൽക്കുകയായിരുന്നു അരുണിമ അന്നേരം.

അന്ന് ആദ്യമായി അവളിലെ മാതൃത്വം ഉണർന്നു.

പേര് അറിയാത്ത ഏതോ ഒരു വികാരത്തിന് അവൾ അടിമപ്പെട്ടു.

അരുണിമയുടെ മാറിടം അറിയാതെ വിങ്ങി.

അപ്പോഴും ഓടിയകലുന്ന സാരംഗിയിൽ ആയിരുന്നു അരുണിമയുടെ മിഴികൾ

ഓടുന്നതിനിടെ സാരംഗി അറിയാതെ ഓർത്തുപോയി.

എന്റെ പ്രകൃതി പരമ്പരകളെ ഈ മായാ ലോകത്ത് നിന്നും തന്നെ ഒന്നു രക്ഷിച്ചിരുന്നെങ്കിൽ.

അതും പറഞ്ഞു കൊണ്ടു കണ്ണു ചിമ്മി തുറന്നതും സാരംഗി ഇപ്പൊ ഒരു റൂമിൽ ഇരിക്കുകയായിരുന്നു.

ഇനി ഇതേത് വള്ളിക്കെട്ടാണെന്ന് അറിയാൻ അവൾ പെരുപ്പോടെ തല തിരിച്ചു ചുറ്റും നോക്കി

അപ്പോഴാണ് അവൾക്ക് താനിപ്പോ അമേരിക്കയിലെ സ്വന്തം റൂമിലാണ് ഉള്ളതെന്ന്.

അപ്പോഴാണ് സാരംഗിക്ക് ആശ്വാസം തോന്നിയത്.

അവൾ മുന്നിലേക്ക് നോക്കി.

അവിടെ അഥർവ്വന്റെ പെട്ടി അടഞ്ഞു തന്നെ കിടപ്പുണ്ട്.

ഇത്രേം നേരം കണ്ടത് സ്വപ്നമാണോ അതോ മിഥ്യയാണോ എന്നോർത്ത് അവളുടെ തല പുകഞ്ഞു.

അണച്ചുകൊണ്ടു സാരംഗി പയ്യെ മടുപ്പോടെ ബെഡിലേക്ക് വീണു.

അതോടൊപ്പം അവളുടെ നീല നയനങ്ങളും പയ്യെ അടഞ്ഞു വന്നു.

(തുടരുന്നു)

തേൻ നദിയോട് ചേർന്നുള്ള കരയിൽ വലിയൊരു വനം സ്ഥിതി ചെയുന്നുണ്ട്.

തേൻ നദിയോട് ചേർന്നു നില്ക്കുന്നതിനാൽ തേൻ വനമെന്നും അത്‌ അറിയപ്പെടുന്നു.

തേൻ വനത്തിലെ ഉൾ ഭാഗത്തു ഒരുപാട് നിബിഢ മരങ്ങൾ തിങ്ങി കൂടി വളർന്നിട്ടുണ്ട്.

പേരറിയാത്ത മരങ്ങൾ മുതൽ അപൂർവമായ സസ്യലതാദികളും വന്യ ജീവികളും അവിടെ പാർക്കുന്നു.

വൈവിദ്ധ്യമായ ഒരു ആവാസ വ്യവസ്ഥ തന്നെയായിരുന്നു അത്‌.

തേൻ വനത്തിന്റെ ഉൾ ഭാഗത്തു വലിയ കരിമ്പാറക്കൂട്ടങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനോട്‌ ചേർന്നു വലിയൊരു ഈട്ടി മരം കാണാം.

അതിന്റെ തുഞ്ചത്തെ ഒരു ചില്ലയിൽ മറ്റു ചില്ലകളുടെയും ഇലച്ചാർത്തുകളുടെയും മറവിൽ ഇരുന്നു കയ്യിലുള്ള നാടൻ തോക്കിന്റെ ഇരട്ട കുഴൽ മുന്നിലേക്ക് നീട്ടി.

ചൂണ്ടു വിരൽ കാഞ്ചിയിൽ ഭദ്രമായിരിക്കുന്നു.

ആ മറവിൽ ചുവന്നു പഴുത്ത രണ്ടു കണ്ണുകൾ മാത്രം കാണാം.

ആ കണ്ണുകൾ കരിമ്പാറകളുടെ ഒത്ത മുകളിലെ പരപ്പിൽ കാണുന്ന പുൽനാമ്പുകൾ കടിച്ചു പറിച്ചെടുക്കുന്ന ഒരു മുഴുത്ത കല മാനിൽ ആയിരുന്നു.

അതിന്റെ കൊമ്പുകൾ കിരീടം പോലെ അതിന്റെ ശിരസ്സിൽ വിളങ്ങുന്നുണ്ടായിരുന്നു.

ഇടയ്ക്കിടെ ചുറ്റും നോക്കി തന്റെ സുരക്ഷയുറപ്പിച്ചുകൊണ്ടായിരുന്നു കല മാനിന്റെ തീറ്റ.

കലമാനിനെ കണ്ടതും ആ ചോര കണ്ണുകൾ കൊല വെറിയോടെ തിളങ്ങി.

പതിയെ കാഞ്ചിയിലിരുന്ന ചൂണ്ടുവിരൽ ഒന്നനങ്ങി.

ആ സമയം കലമാനിന്റെ പിന്നിലുണ്ടായിരുന്ന പൊന്തക്കാട്ടിൽ നിന്നും ഒരു ശബ്ദം പുറപ്പെട്ടു.

വ്റൂം……………… വ്റൂം………………

കർണഘടോരമായ ശബ്ദത്തോടൊപ്പം ഉണ്ടായ കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ വെളിച്ചത്തിൽ ആ തേൻ വനമൊന്ന് കിടുങ്ങി.

കാഞ്ചിയിൽ വിരലമർന്നതും കലമാൻ ഭയന്നോടിയതും ഒരുമിച്ചായിരുന്നു.

ഠോ…………….ഠോ…………

ഉന്നം തെറ്റിയ വെടിയുണ്ടകൾ ഏതോ മരത്തിൽ ചെന്നു പതിച്ചു.

അപ്പോൾ പൊന്തക്കാട്ടിൽ നിന്നും ഒരു റോയൽ എൻഫീൽഡ് ഹുങ്കാര ശബ്ദത്തോടെ വെളിയിലേക്ക് ചാടി.

ഖഡ്…. ഖഡ്….. ഖഡ്…..ഖഡ്

മുന്നിലേക്ക് ചാടി വന്ന റോയൽ എൻഫീൽഡിന്റെ മുൻചക്രം അതിൽ നിന്നും വേർപെട്ട് ദൂരേക്ക് ശക്തിയിൽ തെറിച്ചു.

ശക്തിയിൽ ചിതറി തെറിച്ചുവന്ന ചക്രം മരച്ചില്ലയിൽ മറഞ്ഞിരുന്നയാളെ ചെന്നു പ്രഹരിച്ചു.

ആാാ…….. ഹ്……….

ചക്രത്തിൽ നിന്നുമേറ്റ പ്രഹരത്താൽ നിലതെറ്റി അയാൾ നിലം പതിച്ചു..

എല്ല് നുറുങ്ങുന്ന വേദനയോടെ അയാൾ നടു ഉഴിഞ്ഞു കൊണ്ടു പയ്യെ എണീറ്റു.

മുന്നിലേക്ക് നോക്കിയ അയാൾ കണ്ടത് പാറ പ്പുറത്ത് ഹുങ്കാര ശബ്ദത്തോടെ രാജാകീയമായി ഇരിക്കുന്ന ഒരു റോയൽ എൻഫീൽഡിനെ ആയിരുന്നു.

അതിൽ ഇരിക്കുന്ന ഒരു അവ്യക്ത രൂപമേ അയാൾ കണ്ടുള്ളു.

പൊടുന്നനെ എവിടുന്നോ ഉരുണ്ടു വന്ന ടയർ ആ റോയൽ എൻഫീൽഡ് ന്റെ ഫ്രണ്ട് മാഡ്ഗാഡിന്റെ അടിയിലേക്ക് ശബ്ദത്തോടെ ഓടി കയറുന്നത് അയാൾ ഞെട്ടലോടെ കണ്ടു നിന്നു.

ടയർ പൂർവ സ്ഥിതിയിൽ ആയതും ആ ബുള്ളറ്റ് ആ പാറ പുറത്ത് നിന്നും താഴേക്ക് എടുത്തു ചാടി.

മതിയായ ശബ്ദത്തോടെ മുന്നിലേക്ക് എടുത്തു ചാടിയ ആ ബുള്ളറ്റ് കണ്ടു അയാൾ ഭയന്ന് പിന്നിലേക്ക് മലച്ചു വീണു.

ബുള്ളറ്റിന്റെ ആക്‌സിലേറ്റർ തിരിയുന്നതോടൊപ്പം ആ വനമാകെ അതിന്റെ മുഴക്കം പ്രകമ്പനം സൃഷ്ടിച്ചു.

ബുള്ളറ്റിന്റെ ഹെഡ് ലാമ്പിലെ പ്രകാശം പയ്യെ അവ്യക്ത രൂപത്തിന് നേരെ പതിച്ചു.

ദ്……. ദ്…… ദവ്……. ദേവേട്ട……. ൻ

പഴക്കം ചെന്ന ഓർമയിൽ ആ മുഖം തെളിഞ്ഞു വന്നതും അയാളുടെ ശബ്ദം വിറച്ചു.

മിഴികൾ വിടർന്നു.

ശ്വാസം പോലും തെല്ലോന്ന് നിലച്ചു.

ബുള്ളറ്റിന്റെ ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് ദേവൻ കൊലവെറിയോടെ അട്ടഹസിച്ചു.

അത്‌ കണ്ടതും വേലപ്പന് തന്റെ ജീവൻ പോകുന്ന പോലെ തോന്നി.

പാതി മരവിച്ച ശരീരം പോലെയായിരുന്നു അന്നേരം.

23 വർഷങ്ങൾ മുന്നേയുള്ള ഒരു അർദ്ധ രാത്രി അയാൾക്ക് ഓർമ വന്നു.

അയാളെ കിടിലം കൊള്ളിച്ച ഒരു ദിനം.

—————————————————-

-23 വർഷങ്ങൾക്ക് മുന്നേ-

-ഭൂമി പൂജയുടെ തലേ ദിനം-

—————————————————-

തന്റെ എതിരെ വന്ന അപരിചിതരുടെ ശിങ്കിടികളുമായി ദേവൻ കരുത്തുറ്റ പോരാട്ടത്തിലായിരുന്നു.

കൈ – മെയ് മറന്നുള്ള അവരുടെ പോരാട്ടത്തിൽ തറയിലെ മണ്ണ് പോലും വിജ്രംഭിച്ചു കൊണ്ടു ഉയർന്നു പൊങ്ങിയ നിമിഷം.

വില്ലാളി വീരനായ ദേവനെ കീഴ്പ്പെടുത്താൻ പോയിട്ട് ഒന്നു തൊടാൻ പോലും പത്തു പേര് ചേർന്ന അവരുടെ സംഘത്തിനു പോലുമായില്ല.

തനിക്ക് എതിരായി വന്ന പത്തു പേരിൽ ഓരോന്നിനെയായി ദേവൻ വീഴ്ത്തിക്കൊണ്ടിരുന്നു.

ആ അഭ്യാസിയുടെ പോരാട്ടം കണ്ട് ശത്രുക്കൾക്ക് പോലും അസൂയ തോന്നിപ്പോയ നിമിഷം

അൽപം ദൂരെയുള്ള ഒരു മാവിന്റെ ചില്ലയിലുരുന്ന വേലപ്പൻ ഇതൊക്കെ താത്സമയം കാണുന്നുണ്ടായിരുന്നു.

അങ്ങ് ദൂരെ മാറി ഒരു കറുത്ത അംബാസിഡർ കാറിന്റെ ബോണറ്റിൽ ഇരുന്ന മുറി ചെവിയൻ വികട ചിരിയോടെ വായിലിരുന്ന മുറുക്കാൻ തുപ്പി കളഞ്ഞ ശേഷം വേലപ്പന് നേരെ നോക്കി കണ്ണുകൾ കൊണ്ടു സിഗ്നൽ കാണിച്ചു.

അതുകണ്ട വേലപ്പൻ പൊട്ടിച്ചിരിയോടെ കൈയിലിരുന്ന അമ്പെടുത്തു വില്ലുകുലച്ചു.

കൊടും വിഷം പുരട്ടിയ ആ അമ്പ് ദേവന് നേരെ തൊടുക്കാനായി അയാൾ തയാറെടുത്തു കൊണ്ടിരുന്നു.

ശത്രുക്കളുമായുള്ള ഭീകരമായ പോരാട്ടത്തിനിടെ ഒരു നിമിഷം നില തെറ്റി വീണ ദേവന് നേരെ ഒരിക്കലും ലക്ഷ്യം പിഴക്കാത്ത വേലപ്പൻ അമ്പ് തൊടുത്തത് പൊടുന്നനെയായിരുന്നു.

മിന്നൽ വേഗതയിൽ പാഞ്ഞു വന്ന കാഞ്ഞിരത്തിന്റെ വിഷം പുരട്ടിയ അമ്പ് ദേവന്റെ പിൻ കഴുത്തിൽ തറച്ചു.

ആഹ്ഹ്

അമ്പേറ്റ ദേവൻ അലർച്ചയോടെ നിലം പതിച്ചത് ഒരുമിച്ചായിരുന്നു.

ദേവേട്ടാ………..

ഒരു പെണ്ണിന്റെ ദയനീയമായ കരച്ചിൽ കേട്ടത് ഒരുമിച്ചായിരുന്നു.

വേലപ്പൻ നോക്കി നിൽക്കെ എവിടുന്നോ പാഞ്ഞു വന്ന ഒരു ദാവണിക്കാരി വിഷ പ്രയോഗത്താൽ തളർന്നു വീണ ദേവനെ പൊക്കിയെടുക്കാൻ ശ്രമിച്ചു.

എന്നാൽ അതിനുള്ള ആവത് അവൾക്കുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.

ദേവന്റെ ശിരസ് തേങ്ങലോടെ മാറോട് ചേർക്കുന്ന ആ പെണ്ണിന്റെ മുഖം വേലപ്പൻ ഓർത്തെടുക്കാൻ ശ്രമിച്ചു.

പക്ഷെ സാധിച്ചില്ല.

—————————————————-

ഓർമയിൽ നിന്നും ഉണർന്ന വേലപ്പൻ പേടിയോടെ നിലവിളിച്ചു.

പ്രേതം……………….. പ്രേതം……..

വിളറിയ മുഖത്തോടെ വേലപ്പൻ ഭയന്നുകൊണ്ട് എഴുന്നേറ്റ് ഓടാൻ നോക്കി.

ഭയം കാരണം ശരീരമൊക്കെ മരവിച്ചതിന് സമാനമായിരുന്നു.

ഞെട്ടി പിടഞ്ഞു എഴുന്നേറ്റ വേലപ്പൻ സമയം പഴക്കാതെ പിന്തിരിഞ്ഞു ഇരുട്ടിലേക്ക് ഓടി.

തന്റെ ജീവനും വാരിപ്പിടിച്ചു കൊണ്ട്

ഇരുട്ടിലൂടെ ലക്ഷ്യമില്ലാതെ ഓടുന്ന വേലപ്പനെ കണ്ടു നിർത്താത്ത കൊലച്ചിരിയുമായി ദേവൻ ബുള്ളറ്റ് എടുത്തു.

തന്റെ പിന്നാലെ മരണം ഉണ്ടെന്ന അറിവിൽ തന്റെ ജീവൻ സംരക്ഷിക്കുവാനായി വേലപ്പൻ പായുകയായിരുന്നു.

അതിദ്രുതം.

തന്റെ മരണ ദൂതുമായി അടുത്തുകൊണ്ടിരിക്കുന്ന ബുള്ളറ്റിന്റെ കർണകഠോരമായ ശബ്ദം അയാളെ വിറപ്പിച്ചുകൊണ്ടിരുന്നു.

ദേവന്റെ ആത്മാവ് വർഷങ്ങൾക്ക് ശേഷം അതേ രൂപത്തിലും ഭാവത്തിലും പ്രതികാര ദാഹിയായി ഭൂമിയിലേക്ക് എത്തിയെന്നാണ് വേലപ്പൻ കരുതിയത്.

തിങ്ങി നിറഞ്ഞ കാടുകൾക്കിടയിലൂടെ നൂഴ്ന്നിറങ്ങിയും ഓടി ചാടിയും വേലപ്പൻ കുതിച്ചു.

മുന്നോട്ട്.

പൊടുന്നനെയാണ് ഒരു മരത്തിന്റെ വേരിൽ തട്ടി വേലപ്പൻ മുന്നിലേക്ക് മൂക്കും കുത്തി വീണു.

കരിയിലകൾക്ക് മുകളിൽ വീണ വേലപ്പൻ പരിക്കുകളൊന്നും പറ്റാതെ പിടഞ്ഞെണീറ്റു.

അപ്പോഴേക്കും മുന്നിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം മുഖത്തു വന്നു പതിച്ചതും വേലപ്പന്റെ കണ്ണുകൾ മഞ്ഞളിച്ചു പോയി.

വേലപ്പൻ കണ്ണു തിരുമ്മിക്കൊണ്ട് മുന്നിലേക്ക് നോക്കി.

അവിടെ സംഹാര രുദ്രനായി ബുള്ളറ്റിൽ ഇരിക്കുന്ന ദേവൻ.

അതു കണ്ടതും തൊണ്ട വരളുന്ന പോലെ വേലപ്പനു തോന്നി.

നാവൊക്കെ കുഴഞ്ഞു പോകുന്ന പോലെ.

രക്ഷയില്ലാതെ വേലപ്പൻ തൊഴു കയ്യോടെ മുട്ടു കുത്തിയിരുന്നു.

ദേവന്റെ കരുണയ്ക്കായി.

ദേവനിൽ നിന്നും രക്ഷ തേടാൻ.

23 വർഷങ്ങൾക്ക് മുന്നേ ചെയ്ത പാപ കറയുടെ ഫലം എന്താകുമെന്ന് വേലപ്പന് ഒരൂഹമുണ്ടായിരുന്നു.

നിന്റെ അന്ത്യമടുത്തു വേലപ്പാ…

ആ കാടാകെ ദേവന്റെ സ്വരം മുഴുങ്ങി.

ഇടി മുഴക്കം പോലെ.

അത്‌ സഹിക്കാനാവാതെ വേലപ്പൻ ചെവികൾ പൊത്തി വച്ചു.

ദേവൻ കൊല വെറിയോടെ ആക്‌സിലേറ്ററിൽ ചന്നം പിന്നം ഞെരിച്ചുകൊണ്ടിരുന്നു.

ദേവൻ മുന്നിലേക്ക് നോക്കിയതും ചുറ്റും തിങ്ങിനിറഞ്ഞു നിൽക്കുന്ന വള്ളിപടർപ്പുകൾക്കിടയിൽ നിന്നും കാട്ടുവള്ളികൾ സർപ്പങ്ങളെപ്പോലെ മുന്നിലേക്ക് ഇഴഞ്ഞുവന്നു.

അവയിൽ ചിലത് വേലപ്പന്റെ ഇരുകാലുകളെയും ഇരുകൈകളെയും കഴുത്തിനെയും ലക്ഷ്യമാക്കി നീണ്ടു.

വേലപ്പന്റെ കൈകാലുകളിലും കഴുത്തിലും പിടുത്തം കിട്ടിയ വള്ളിപടർപ്പുകൾ സർപ്പങ്ങളെപ്പോലെ വേലപ്പനെ ചുറ്റിവരിഞ്ഞു.

വള്ളിപടർപ്പുകളാൽ ബന്ധനം തീർക്കപ്പെട്ട വേലപ്പൻ പതിയെ അന്തരീക്ഷത്തിലേക്ക് ഉയർന്നു.

ബന്ധനത്തിലകപ്പെട്ട വേലപ്പൻ നിസ്സഹായതയോടെ ദേവനിലേക്ക് മിഴികൾ നട്ടു.

കഴുത്തിലെ കുരുക്ക് മുറുകുന്നതിനനുസരിച്ചു വേലപ്പന് ശ്വാസതടസ്സം അനുഭവപ്പെട്ടു.

കണ്ണുകൾ നിറഞ്ഞൊഴുകി.

ആക്സിലേറ്ററിൽ നിന്നും കൈയെടുത്ത ദേവൻ കൊലചിരിയോടെ വേലപ്പനെ ഒന്ന് നോക്കി.

പതിയെ ദേവന്റെ കൈ പിന്നിലേക്ക് പോയി തിരികെ വന്നതും, ആ കൈയിലുള്ള സാധനം കണ്ടു വേലപ്പൻ നടുങ്ങി.

ഇരട്ടകുഴൽ തോക്ക്

തന്റെ തോക്ക് ദേവന്റെ കൈയിൽ കണ്ടതും വേലപ്പന് കാര്യങ്ങൾ കത്തി.

നിന്റെ അന്ത്യം അടുത്തിരിക്കുന്നു വേലപ്പാ….. ഒത്തിരിയൊത്തിരി വർഷങ്ങൾക്ക് മുന്നേ നീയും നിന്റെ കൂട്ടാളികളും ചേർന്നു എന്നെ ചതിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചില്ലേ……. എന്റെ പ്രാണനാഥയെ വധിച്ചില്ലേ നീയും ആ നരാധമന്മാരും കൂടി ചേർന്നു….. വിടില്ല ഞാൻ….. ഓരോന്നിനെയും തേടി കണ്ടു പിടിച്ചു മൃഗ്ഗീയമായി ഞാൻ കൊലപ്പെടുത്തും….. അതിനു കഴിഞ്ഞില്ലേൽ ഈ ലോകത്തെ തന്നെ ഞാൻ നശിപ്പിക്കും….. സർവ്വ ചരാ ചരങ്ങളെയും ഈ പ്രകൃതിയെയും മടക്കം.

ദേവന്റെ അലർച്ച വീണ്ടും ആ വനമാകെ വന്യമായി മുഴങ്ങി.

പാതിയടയുന്ന കണ്ണുകളിലൂടെ ദേവന്റെ ഉഗ്ര രൂപം ഒരു നിമിഷം വേലപ്പൻ കണ്ടതേയുള്ളൂ.

അപ്പോഴേക്കും ദേവന്റെ ചൂണ്ടു വിരൽ ആ ട്രിഗ്റിനെ അള്ളി പിടിച്ചു വലിച്ചു.

ഠേ………………

ഇരട്ട തോക്കിൻ കുഴലിൽ നിന്നും പ്രവഹിച്ച വെടിയുണ്ട കണ്ണടച്ച് തുറക്കും മുന്നേ വേലപ്പന്റെ തലയോട്ടിയും തകർത്തുകൊണ്ട് പിന്നിലെ മരത്തിൽ ചെന്നു തറച്ചു.

വള്ളിപടർപ്പിൽ പിടഞ്ഞു കൊണ്ടു തൂങ്ങിയാടുന്ന വേലപ്പന്റെ ശരീരം കണ്ടു ദേവന്റെ മനം ആനന്ദത്താൽ മുഴങ്ങി.

പിടച്ചിലോടെ അവസാന ജീവ കണികയും വേലപ്പനിൽ നിന്നകന്നതും പുച്ഛത്തോടെ ദേവൻ ബുള്ളറ്റ് എടുത്തു.

മറ്റുള്ളവർക്കൊരു താക്കീതോടെ.

—————————————————-

-സാൻഫ്രാൻസിസ്കോ കാലിഫോണിയ-

-At future-

നീണ്ട മയക്കത്തിൽ നിന്നുമെഴുന്നേറ്റ സാരംഗി കഷ്ടപ്പെട്ട് തന്റെ മിഴികൾ തുറക്കുവാൻ ശ്രമിച്ചു.

പക്ഷെ ഉറക്കച്ഛവി ആയിരുന്നതിനാൽ കൺപോള ഒന്നു തുറക്കാൻ പോലും കഴിഞ്ഞില്ല.

ചടപ്പോടെ സാരംഗി കണ്ണുകൾ അമർത്തി തിരുമ്മിക്കൊണ്ട് തുറന്നു.

എന്നിട്ട് പയ്യെ ബെഡിൽ ചടഞ്ഞിരുന്നു.

തല ചൊറിഞ്ഞുകൊണ്ട്.

അപ്പോഴാണ് ബെഡിന്റെ ഓരത്ത് അഥർവ്വന്റെ ട്രങ്ക് പെട്ടി കിടക്കുന്നത് അവൾ ശ്രദ്ധിച്ചത്.

അത് പാതിയടഞ്ഞ നിലയിലായിരുന്നു.

സാരംഗി സംശയത്തോടെ ആ പെട്ടി പയ്യെ തുറക്കാൻ നോക്കി.

വീണ്ടും ആ പെട്ടിയിലെ ചുഴിയിൽ അകപ്പെട്ടു പോകുമോയെന്ന് അവൾ ഭയപ്പെട്ടു.

കാരണം അത്‌ സ്വപനം കണ്ടതാണോ അതോ മിഥ്യയാണോ എന്നത് ഇപ്പോഴും ആവിശ്വസനീയം.

സാരംഗി ആ പെട്ടി വലിച്ചു തുറന്നു നോക്കി.

അതിൽ ചുവന്ന പട്ടിൽ പൊതിഞ്ഞ ഒരു കിഴി ഉണ്ടായിരുന്നു.

സാരംഗി അമ്പരപ്പോടെ ആ കിഴി കയ്യിലെക്കെടുത്തു.

അൽപം സംഭ്രമത്തോടെ അവൾ അതിന്റെ തുഞ്ചത്തുള്ള ചരടിൽ തീർത്ത ബന്ധനം പയെ അഴിച്ചു മാറ്റി.

പൊടുന്നനെ പട്ട് താഴേക്ക് ഊർന്നു വീണു.

അതിൽ സാരംഗി കണ്ടത് മറ്റൊന്നുമായിരുന്നില്ല.

ഒരു താളിയോല ഗ്രന്ഥം ആയിരുന്നു.

ഒരുപാട് പഴക്കമുള്ളത്.

സാരംഗി ആകെ വാണ്ടറടിച്ചു നിൽക്കുവാണ്.

അനന്തച്ഛനെ പോലെ വശീകരണ മന്ത്രം കിട്ടിയെന്ന ആവേശത്തിൽ.

അവൾ ആ താളിയോലക്കെട്ട് അഴിച്ചെടുത്ത് ഓരോ ചുരുളുകളായി നോക്കി.

അപരിചിതമായ ഏതോ ഒരു ഭാഷ കൊണ്ടു അത്‌ രേഖപ്പെടുത്തിയിരിക്കുന്നു.

അതിലെ അക്ഷരങ്ങൾ ഒന്നും തന്നെ മനസിലായില്ല.

ഇതായിരിക്കാം വൈരജാതരുടെ ഔദ്യോഗികമായ കൊല്പി ഭാഷയെന്ന് ഡയറി വായിച്ചതിന്റെ പരിമിതമായ അറിവിൽ അവൾ ഓർത്തെടുത്തു.

പക്ഷെ ഇതെങ്ങനെ വായിക്കും?

സാരംഗിയെ അലട്ടിയ ചോദ്യം ഇതായിരുന്നു.

അങ്ങനെ ആലോചിക്കവേ പൊടുന്നനെ ഒരു മുഖം സാരംഗിയുടെ മനസിൽ തെളിഞ്ഞു.

സമയം വൈകിക്കാതെ തന്റെ ട്രാവൽ ബാഗിൽ ആവശ്യത്തിന് മാത്രം ഡ്രെസ്സുകളെടുത്ത് അവൾ വീടിന് വെളിയിലേക്ക് ഇറങ്ങി.

നല്ല മഞ്ഞു പെയ്യുന്ന അന്തരീക്ഷം.

മൈനസ്ന് താഴെയാണ് അന്നത്തെ താപനില.

ജാക്കറ്റിന്റെ പോക്കട്ടിൽ കയ്യിട്ടു സാരംഗി മൂളിപ്പാട്ടോടെ കാറിന് നേരെ നടന്നു.

കാറിന്റെ ബൊണറ്റിലും മുകളിലും പറ്റി പിടിച്ചിരുന്ന തൂമഞ്ഞിനെ വകഞ്ഞു മാറ്റി കളഞ്ഞു അവൾ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി.

കാർ ഓൺ ചെയ്തു കുറച്ചു നേരം ഒന്നു ഇരപ്പിച്ച ശേഷം സാരംഗി സാൻ ഫ്രാൻസിസ്കോ ലക്ഷ്യമാക്കി വണ്ടി ഓടിച്ചു.

സ്റ്റീറിങ്ങിൽ വിരലുകൾ കൊണ്ടു താളം കൊട്ടവേ അവളുടെ നീല നയനങ്ങൾ വല്ലാതെ കുറുകി.

2 മണിക്കൂറോളം നീണ്ട യാത്രയ്ക്ക് ശേഷം അവൾ വാഷിംഗ്‌ടണിൽ എത്തിചേർന്നു.

അവിടെയുള്ള ഡൌൺടൌണും കഴിഞ്ഞ് അൽപം ഉള്ളിലേക്കുള്ള റെസിഡൻഷ്യൽ ഏരിയയിലേക്ക് കാർ ഓടിച്ചു.

അൽപം കഴിഞ്ഞതും ഇരുനില വീടിനു മുന്നിൽ ഫുട്പാത്തിനോട് ചേർന്നു അവൾ കാർ പാർക്ക്‌ ചെയ്തു.

ഡോർ തുറന്ന് പുറത്തിറങ്ങി ഡിക്കിയിൽ വച്ച ട്രാവൽ ബാഗും എളിയിലിട്ട് ആ വീടിനു മുന്നിലേക്ക് പയ്യെ നടന്നെത്തി.

പുൽ പിടിപ്പിച്ച മുറ്റമൊക്കെ കനത്ത മഞ്ഞു വീഴ്ചയാൽ നാശകോശമായിരിക്കുവാണ്.

മരച്ചില്ലകളിൽ വരെ ചില്ലുകൾ പോലെ മഞ്ഞു തണുത്തുറഞ്ഞു പറ്റിപ്പിടിച്ചിരിപ്പുണ്ട്.

അവിടെ കണ്ട കാളിംഗ് ബെല്ലിൽ സാരംഗിയുടെ വിരൽ അമർന്നു.

ട്രണീം………….. ട്രണീം

ബെൽ അടിച്ചു കഴിഞ്ഞ് സാരംഗി അൽപം നേരം വെയിറ്റ് ചെയ്തു.

പൊടുന്നനെ ഡോർ തുറക്കുന്ന ശബ്ദവും ഒപ്പം ഒരു അലർച്ചയും.

സാരൂ മോളെ…………….

ആ വിളി കേട്ടതും ഒന്നും പറയാതെ സാരംഗി ഓടിച്ചെന്നു ഡോർ തുറന്നയാളെ പൂണ്ടടക്കം കെട്ടിപിടിച്ചു.

അത്‌ മറ്റാരുമായിരുന്നില്ല,ശിവപ്രിയ ആയിരുന്നു.

അനന്തുവിന്റെ പെങ്ങൾ

ഓഹ് എന്നെ ഇങ്ങനെ ഞെരിച്ചു കൊല്ലാതെടി  കാന്താരി.

ശിവ അവളുടെ ശിരസ്സിൽ ഒരു കിഴുക്ക് കൊടുത്തു.

ആാാഹ്….. നല്ല പെയിൻ ആണ് ആന്റിയമ്മ

സാരംഗി കപട ഗൗരവത്തോടെ ശിരസ്സ് തടവി.

നിന്നെ ഒത്തിരി നാൾ കഴിഞ്ഞ് കണ്ടതിന്റെ സ്നേഹ പ്രകടനം അല്ലെടി?

സാരംഗിയെ വീടിനുള്ളിലേക്ക് ആനയിക്കുന്നതിനിടയിൽ ശിവ പറഞ്ഞു.

എന്റെ അനിയനും അനിയത്തിയും എവിടെ? റൂമിൽ ആണോ?

സാരംഗി ചുറ്റും കണ്ണോടിച്ചുകൊണ്ടു ചോദിച്ചു.

ഹേയ് ഇല്ലെടാ….. അവര് എസ്‌കർഷന് പോയിരിക്കുവാ….2 ഡേയ്‌സ് കഴിഞ്ഞേ വരൂ…….നീ പിന്നെയും കോലം കെട്ടു പോയല്ലോ പെണ്ണെ

ശിവ പരിഭവത്തോടെ സാരംഗിയുടെ മുടിയിലൂടെ പയ്യെ വിരലുകൾ ഓടിച്ചു.

തോളൊപ്പം മുടി മാത്രമാണ് അവൾക്കുണ്ടായിരുന്നത്.

നെവർ…… വീട്ടിൽ നല്ല ഫുഡിങ് അല്ലെ….. ഇമമ്മ എന്നെ ഇരുത്തി കഴിപ്പിക്കും

ചെറു ചിരിയോടെയാണ് സാരംഗി പറഞ്ഞത്.

അതു പിന്നെ അങ്ങനല്ലേ വരൂ…എന്റെ ഏട്ടത്തിയമ്മയല്ലേ അത്‌

ശിവ അഭിമാനത്തോടെ പറഞ്ഞു.

അതെന്തേലും ആവട്ടെ……ഞാനിപ്പോ ഒരു എമർജൻസി സിറ്റുവേഷനിലാ…… ആന്റിയമ്മ എന്നെ ഹെല്പ് ചെയ്യണം

സാരംഗി തന്റെ നിസ്സഹായത ശിവയ്ക്ക് മുന്നിൽ വെളിപ്പെടുത്തി.

എന്താടി കാന്താരി നീ വല്ല കുറുമ്പും കാണിച്ചു അവിടുന്ന് മുങ്ങിയതാണോ?

ശിവ ചിരി കടിച്ചു പിടിച്ചുകൊണ്ടു ചോദിച്ചു.

അതൊന്നുമല്ല ആന്റിയമ്മേ….. എന്റെ കയ്യിൽ ഒരു താളിയോലക്കൂട്ടം ഉണ്ട്….. കൊല്പി ഭാഷയിൽ ഉള്ളത്….. അതിന്റെ മീനിങ് ഒന്നു പറഞ്ഞു തരണം.

സാരംഗി പറയുന്നത് കേട്ട് ശിവയുടെ മുഖം മാറി.

നിനക്ക് കൊല്പി ഭാഷയെക്കുറിച്ചു എങ്ങനെ?

ശിവ അവളെ തന്നെ തുറിച്ചു നോക്കി.

അനന്തച്ഛന്റെ ഡയറിൽ ഉണ്ടായിരുന്നതാ

അതിനു ഏട്ടൻ ഡയറിയൊക്കെ എഴുതുവായിരുന്നോ?

ശിവയ്ക്ക് വീണ്ടും സംശയം

അതൊക്കെയുണ്ടായിരുന്നു……. ഞാൻ പറഞ്ഞ പണി ആന്റിയമ്മയ്ക്ക് ചെയ്യാൻ പറ്റുവോ ഇല്ലയോ എന്ന് പറാ

സാരംഗിയ്ക്ക് അപ്പോഴേക്കും ദേഷ്യം വന്നു.

അച്ചോടാ…. എന്റെ ഏട്ടന് പോലും ഉണ്ടായിരുന്നില്ല ഇത്രയും ദേഷ്യം…… ഇത് ഏട്ടത്തിയമ്മയിൽ നിന്നും കിട്ടിയതല്ലേ?

സാരംഗിയെ അരിശം കേറ്റാനായി ശിവ ചോദിച്ചു.

ഹും…ഈ ആന്റിയമ്മ കൊള്ളൂല…. ചീത്തയാ

കൈകൾ പിണച്ചു വച്ചു സാരംഗി ശിവയോട് പിണങ്ങി.

ചെറുപ്പത്തിലെ അതേ കൊഞ്ചലും പിണക്കവും ഇപ്പോഴും അവൾക്ക് മാറ്റം വന്നിട്ടില്ലെന്ന് ശിവയ്ക്ക് തോന്നി.

പോട്ടെ സാരല്യ പെണ്ണെ……. മോള് വാ…. മോൾക് നല്ല പിസ ഞാൻ തരാം…. അതു കഴിഞ്ഞ് താളിയോലയുടെ കാര്യം നോക്കാം പോരെ?

ശിവ പറഞ്ഞത് കേട്ട് പിണക്കമൊക്കെ മറന്ന് സാരംഗി ചാടിയെഴുന്നേറ്റു.

ഹൊ പെണ്ണിന്റെ സന്തോഷം കണ്ടില്ലേ

ശിവ ചിരിയോടെ അവളുടെ കവിളിൽ പിച്ചി.

ശേഷം കിച്ചനിലേക്ക് സാരംഗിയെയും കൊണ്ടു പോയി.

വയറു നിറയെ അവളെ ഊട്ടിയ ശേഷം തന്റെ റൂമിന്റെ ഡോർ ലോക്ക് ചെയ്തു ശിവ സാരംഗിയ്ക്കൊപ്പം പതു പതുത്ത ബെഡിൽ ഇരുന്നു.

ശിവ കണ്ണുകൾകൊണ്ടു ആംഗ്യം കാണിച്ചതും സാരംഗി ബാഗ് തുറന്ന് അതിലുള്ള ചെമ്പട്ടിന്റെ കിഴി എടുത്തു കൈമാറി.

സാരംഗി തന്ന കിഴി ശിവ സൂക്ഷ്മതയോടെ തുറന്നു നോക്കി.

അതിൽ ഒരു താളിയോലക്കൂട്ടം ആയിരുന്നു ഉണ്ടായിരുന്നത്.

പയ്യെ അത്‌ പുറത്തെടുത്തു ശിവ തിരിച്ചും മറിച്ചും നോക്കി.

കൊല്പിയിലെ ചില അക്ഷരങ്ങൾ മാത്രം ആദ്യത്തെ താളിയോലയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

രണ്ടാമത്തെ താളിയോലയിൽ കൊല്പിയിൽ ഒരു വരി ശ്ലോകം പോലെ എന്തോ ഒന്നു എഴുതിയിട്ടുണ്ട്.

സാരംഗിയ്ക്ക് അതൊന്നും മനസിലായില്ല.

എന്നാൽ ശിവ അത്‌ പയ്യെ വായിച്ചെടുത്തു.

അത്‌ ഇപ്രകാരമായിരുന്നു

‘നിനൻഗൈഗഉവ്വലചപു’

അതിന്റെ മലയാളം പരിഭാഷ ഇപ്രകാരമായിരുന്നു.

“ഈ താളിയോല കൈവശം ലഭിക്കുന്നയാൾ ഈ മന്ത്ര പ്രയോഗത്തിനു അർഹനാകുന്നു ”

ശിവ പയ്യെ പറഞ്ഞു നിർത്തി.

അതെന്ത് മന്ത്രമായിരിക്കും?

ശിവ ആത്മഗതം പറഞ്ഞത് ഇച്ചിരി ഉച്ചത്തിലായി.

അതു കേട്ട ശിവ ചുമൽ കൂച്ചിക്കൊണ്ട് അവളെ തന്നെ നോക്കി.

എന്റെ അനന്തച്ഛ വല്ല വശീകരണ മന്ത്രവും ആയിരിക്കണേ

സാരംഗിയുടെ ചങ്കിടിപ്പ് ഉയർന്നു.

ശിവ അടുത്ത താളിയോല എടുത്തു.

അതിൽ മന്ത്രം ഏതാണെന്നു കൊല്പി ഭാഷയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ശിവ അതു പയ്യെ വായിച്ചെടുത്തു.

സാരംഗി മിടിക്കുന്ന ഹൃദയത്തോടെ അത്‌ കേട്ടു നിന്നു.

‘രങ്ങ്ദദ് ഹം ചതുപുര’

ശിവ ആ മന്ത്രം പയ്യെ വായിച്ചെടുത്തു.

ങ്‌ഹേ ഇതോ? ഇതേതു മന്ത്രം? ഡയറിയിൽ വായിച്ചത് ‘വിട്കട് ചതുപുര’ എന്നല്ലേ? അതായത് വശീകരണ മന്ത്രം…… അനന്തച്ചന് കിട്ടിയ മന്ത്രം…… പക്ഷെ ഇത് മറ്റൊന്നാണല്ലോ?

സാരംഗിയുടെ ഉള്ളിലെ ചങ്കിടിപ്പ് പെരുമ്പറ പോലെ കൊട്ടാൻ തുടങ്ങി.

ആന്റിയമ്മേ…… ഇതിന്റെ മീനിംഗ് എന്താ? ഈ മന്ത്രത്തിന്റെ?

ഞാൻ നോക്കട്ടെടി…… എന്നിട്ട് പറയാ

ആ മന്ത്രം രണ്ടാവർത്തി ശിവ മനസിൽ ഉരുവിട്ടു.

യെസ്……. കിട്ടി മോളെ…. ഈ രങ്ങ്ദദ് ഹം ചതുപുരയുടെ മീനിങ് എന്നാൽ മലയാളത്തിൽ കാലന്തര യാത്രാ മന്ത്രം എന്നതാണ്

എന്നുവച്ചാൽ?

ശിവ പറഞ്ഞ മലയാള വാക്കിന്റെ അർത്ഥം അവൾക്ക് പിടി കിട്ടിയില്ല.

അവൾ ആദ്യമായി കേൾക്കുന്നതായിരുന്നു.

ഇംഗ്ലീഷിൽ അതിനെ ടൈം ട്രാവൽ എന്ന് പറയും.

ശിവ പറയുന്നത് കേട്ട് സാരംഗിയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി.

ഒപ്പം ശരീരമാകെ ഒരു കോരിത്തരിപ്പും.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ട മായകാഴ്ചകൾ സ്വപ്നമല്ല സത്യം തന്നെയാണെന്ന് ഇതിനോടകം സാരംഗി മനസിലാക്കി.

എന്നാലും എനിക്ക് എന്തിനായിരിക്കും ടൈം ട്രാവൽ ചെയ്യാനുള്ള മന്ത്രം ലഭിച്ചത്.

സാരംഗിയ്ക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.

നിനക്കിതെവിടുന്ന് കിട്ടി മോളെ?

ശിവ അവളോടായി ചോദിച്ചു.

അനന്തച്ചന്റെ ഡയറിയിൽ നിന്നും കിട്ടിയതാ.

മിക്കവാറും അത്‌ ഞങ്ങടെ അച്ഛച്ചന്റെ ആവാനാണ് സാധ്യത….. കാരണം അച്ഛച്ചന്റെ കയ്യിൽ ഇത്തരം ഒരുപാട് താളിയോലകളുടെ കളക്ഷൻ ഉണ്ടായിരുന്നു.

സാരംഗിയുടെ മുടിയിൽ തഴുകിക്കൊണ്ട് ശിവ പറഞ്ഞു.

അതു കേട്ട് സാരംഗി പയ്യെ ശിവയുടെ മടിയിൽ തല വച്ചു കിടന്നു.

എന്തൊക്കെയൊ ഓർമ്മകൾ അവളെ അലട്ടിക്കൊണ്ടിരുന്നു.

—————————————————-

ആന്റിയമ്മയുടെ കൂടെ 2 ദിവസത്തെ സഹവാസത്തിന് ശേഷം സാരംഗി തിരികെ സാൻഫ്രാൻസിക്കോയിലേക്ക് യാത്ര തിരിച്ചു.

വഴിയിൽ ഓരോ മണിക്കൂർ ഇടവിട്ട് മഞ്ഞ് നീക്കം ചെയ്യുന്നതിനാൽ ഡ്രൈവിംഗ് ഒക്കെ ആയാസരഹിതമായിരുന്നു.

ഇടക്കിടക്ക് ഇമമ്മയുടെ കാൾ അവളെ തേടിയെടുത്തുന്നുണ്ടായിരുന്നു.

താൻ എവിടെ പോയാലും ഇമമ്മയ്ക്ക് അന്നും ഇന്നും വലിയ ആധിയാണ്.

സാരംഗി ചിരിയോടെ ആക്‌സിലേറ്ററിൽ കാൽ അമർത്തി.

ചിലയിടങ്ങളിൽ മഞ്ഞു വീണു ദുർഘടമായ പാതകളിലൂടെ അവൾ സൂക്ഷ്മതയോടെ കാർ ഓടിച്ചു.

വേഗം തന്നെ വീട്ടിൽ എത്തി ചേരുവാൻ അവൾക്ക് ധൃതിയായി.

നീണ്ടു നിവർന്ന് കിടക്കുന്ന എക്സ്പ്രെസ് ഹൈവേയിലൂടെ കാർ പാഞ്ഞു പോകവേ അങ്ങു ദൂരേയായി ഒരു മനുഷ്യൻ അവളുടെ കാറിന് നേരെയായി കൈനീട്ടി.

സാരംഗി ആ മനുഷ്യനെ ഗ്ലാസ്സിലെ ഫോഗ് തുടച്ചു മാറ്റിക്കൊണ്ട് നോക്കി.

കറുത്ത് കുറിയനായ രൂപം.

മുഖത്തു വെളുത്ത പൌഡർ പോലെ എന്തോ തേച്ചു വച്ചിരിക്കുന്നു.

നീണ്ടു കിടക്കുന്ന ജട പിടിച്ച മുടി.

കഴുത്തിൽ രുദ്രാക്ഷ മാലകൾ കാണാം.

അരയിൽ ലങ്കോട്ടി പോലെ ഒരു ഉടയാട മാത്രം.

ദേഹം മൊത്തം വെളുത്ത പൗഡർ പൂശിയിട്ടുണ്ട്.

കയ്യിലുള്ള വടിയുടെ തുഞ്ചത്ത് ഒരു തലയോട്ടി കാണാം.

അത്‌ കണ്ടപ്പോഴേ സാരംഗിയ്ക്ക് എന്തോ പോലെ തോന്നി.

അതൊരു അഘോരി ആയിരുന്നു.

ഈ കോലമുള്ളവർ നോർത്ത് ഇന്ത്യയിൽ ധാരാളമായുണ്ടെന്നത് യൂട്യൂബിൽ കണ്ടത് അവൾ ഓർത്തു.

അഘോരി കൈ നീട്ടിയിട്ടും അത്‌ കാണാത്ത മട്ടിൽ അവൾ കാർ നിർത്താതെ ഓടിച്ചു.

അയാളെ മറി കടന്നതും എന്തെന്നില്ലാത്ത ഒരു ആശ്വാസം സാരംഗിയ്ക്ക് തോന്നി.

250 മീറ്റർ കൂടി കഴിഞ്ഞതും മറ്റാരോ കൂടി തന്റെ കാറിന് നേരെ കൈ വീശുന്ന പോലെ സാരംഗിയ്ക്ക് തോന്നി.

അവൾ മുന്നിലേക്ക് സൂക്ഷിച്ചു നോക്കി.

അവിടെ തൊട്ട് മുന്നിലായി അതേ അഘോരി സന്യാസി തന്നെ നിൽക്കുന്നുണ്ട്.

കൊടും തണുപ്പിൽ ജാക്കറ്റോ തണുപ്പിനെ പ്രതിരോധിക്കുന്ന ഡ്രെസോ ഒന്നുമില്ലാതെ നിൽക്കുന്ന അഘോരിയെ കണ്ടു അവളുടെ ശ്വാസം നിന്നു.

എന്നാൽ സ്വബോധം വീണ്ടെടുത്ത സാരംഗി കാർ നിർത്താതെ ആക്സിലേറ്ററിൽ ആഞ്ഞു ചവിട്ടി.

കാർ മുരൾച്ചയോടെ മുന്നിലേക്ക് കുതിച്ചു.

അപ്പോഴാണ് അവളുടെ ശ്വാസം നേരെ വീണത്.

മിററിലൂടെ പിന്നിലേക്ക് നോക്കാൻ അവൾക്ക് ഭയമായിരുന്നു.

കാർ ഓടിക്കവേ ഒരു ബ്രിഡ്ജിനു മുകളിലേക്ക് കേറി.

ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് എന്നാണ് ഇത് അറിയപ്പെടുന്നത്.

പസഫിക് സമുദ്രത്തെയും സാൻഫ്രാൻസിസ്കോ ഉൾക്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 1.89 km നീളമുള്ള സസ്‌പെൻഷൻ ബ്രിഡ്ജ്.

ബ്രിഡ്ജിൽ കേറി 250 മീറ്റർ കഴിഞ്ഞതും അതേ അഘോരി സന്യാസിയെ വീണ്ടും കണ്ടു അവളുടെ കൈകൾ സ്റ്റീയറിങ്ങിൽ കിടന്ന് വിറക്കാൻ തുടങ്ങി.

കാർ മുന്നിലേക്ക് പോയി അഘോരിക്ക് സമീപമെത്തിയതും ഇത്തവണ വിപരീതമായി ഒരു കാര്യം നടന്നു.

അഘോരി സന്യാസി തന്റെ കയ്യിലുള്ള വടി കൊണ്ടു കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ ശക്തിയിൽ പ്രഹരിച്ചു.

ഗ്ലാസിൽ പോറൽ വീണതും സാരംഗിയുടെ നിയന്ത്രണം വിട്ടതും ഒരുമിച്ചായിരുന്നു.

കാർ വെട്ടി തിരിഞ്ഞ് അടുത്തുള്ള ഡിവൈഡറിൽ പോയി ഇടിച്ചു നിന്നു.

ഇടി കഴിഞ്ഞ് അൽപം കഴിഞ്ഞപ്പോഴാണ് സാരംഗി സ്വബോധത്തിലേക്ക് തിരിച്ചു വന്നത്.

അപ്പോഴാണ് കാറിന്റെ ബോണറ്റിൽ നിന്നും കറുത്ത പുക ഉയരുന്നത് അവൾ ശ്രദ്ധിച്ചത് തന്നെ.

ഓഹ് മൈ ഗോഡ്….. മൈ കാർ….. ഇമമ്മയുടെ കയ്യിൽ നിന്നും കിട്ടിയത് തന്നെ

സാരംഗി വിഷമത്തോടെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.

അപ്പോഴാണ് അപ്പുറത്ത് ഒരു ചുരുട്ടും പുകച്ചുകൊണ്ടിരുന്ന അഘോരിയെ അവൾ കാണുന്നത്.

ഹേയ്……. യൂ സ്റ്റുപ്പിഡ്…… താൻ എന്ത് പണിയാടോ കാണിച്ചത്……. മൈ കാർ…… ഇറ്റ് ഗോഡ് ഡാമേജ്ഡ്……. ഇനി ഞാൻ ഇമമ്മയോട് എന്ത് സമാധാനം പറയും ആവോ

നെറുകയിൽ കൈ വച്ചുകൊണ്ട് സാരംഗി പരാതി പറഞ്ഞുകൊണ്ടിരുന്നു.

നീ വിഷമിക്കേണ്ടതില്ല മകളെ…… എന്റെ ഒപ്പം വരിക………നിന്നെ ഞാൻ നിന്റെ നിയോഗത്തിലേക്ക് നയിക്കുവാൻ ആഗതനായവനാണ്.

അഘോരി സന്യാസി പയ്യെ പറഞ്ഞു.

ഓഹ് ഗോഡ്…… മലയാളി ആയിരുന്നല്ലേ…… താൻ എന്തൊക്കെയാടോ ഈ പറയുന്നത്……. നിയോഗം…… വാട്ട്‌ ദ് ഫക്ക്…… രാവിലെ തന്നെ വന്നോളും ഓരോ മെന്റലുകൾ….. ലീവ് മീ അലോൺ

അഘോരിക്ക് നേരെ സാരംഗി അലറി.

അത്‌ കേട്ടതും ആ അഘോരിയുടെ കണ്ണുകൾ തീക്കട്ട പോലെ ചുവന്നു.

വടിയിൽ അയാളുടെ വിരലുകൾ മുറുകുന്നത് കണ്ട് സാരംഗിയും ചെറുതായി ഭയന്നു.

പൊടുന്നനെ കയ്യിലുണ്ടായിരുന്ന വടി ആ അഘോരി സന്യാസി സാരംഗിയുടെ കാറിന് നേരെ എറിഞ്ഞു.

അവളുടെ കാറിൽ കൊണ്ടു തെറിച്ച ആ വടി തിരികെ വന്നു അവളുടെ പുറത്താണ് കൊണ്ടത്.

ആഹ്ഹ്ഹ്

പുറത്ത് വടി കൊണ്ടതും സാരംഗി അലറി വിളിച്ചു.

കാരണം അവൾക്ക് നന്നേ വേദനിച്ചിരുന്നു.

എന്നാൽ വടി പുറത്ത് വന്നടിച്ചതിന്റെ ശക്തിയിൽ അവൾ മുന്നിലേക്ക് തെറിച്ചു പോയി.

അഘോരി സന്യാസിയുടെ നേരെയാണ് അവൾ എത്തപ്പെട്ടത്.

തന്റെ കണ്മുന്നിൽ അവൾ എത്തിയതും ആ അഘോരി തന്റെ തള്ളവിരൽ അവളുടെ നെറ്റിയിൽ ചേർത്തു വച്ചു.

ആ വിരൽ സ്പർശനമേറ്റതും സാരംഗി തറഞ്ഞു നിന്നു.

എന്തൊക്കെയോ നിഴൽ ചിത്രങ്ങൾ അവളുടെ ബോധമണ്ഡലത്തിലേക്ക് വന്നു മറഞ്ഞു പോകുന്ന പോലെ.

ഒരുപാട് നിഴൽ ചിത്രങ്ങളുടെ ഒഴുക്ക് സാരംഗിയുടെ കുഞ്ഞു തലയിൽ മിന്നിമറഞ്ഞു.

അവൾക്കിപ്പോ തന്റെ തല പൊട്ടി ചിതറുമെന്ന് വരെ തോന്നിപോയി.

സാരംഗി അസഹനീയമായ തലവേദന കാരണം റോഡിലേക്ക് വേഗം മുട്ടു കുത്തിയിരുന്നു.

പയ്യെ അവളുടെ ബോധമനസിലേക്ക് വന്ന ചില നിഴൽ ചിത്രങ്ങൾ കൂടുതൽ മിഴിവായി തുടങ്ങി.

ആരുടെയൊക്കെയോ കാൽപെരുമാറ്റങ്ങൾ.

മനുഷ്യരുടെയും ആക്രോശങ്ങൾ.

കുതിരകളുടെ കാൽ കുളമ്പടികളും ചിനയ്ക്കലും.

വാൾ മുനകൾ തമ്മിൽ കൊമ്പ് കോർക്കുന്ന സംഗീതം.

സാരംഗി ഒരു ചലച്ചിത്രം പോലെ കാണുകയായിരുന്നു.

തൂവെള്ള നിറമുള്ള ഒരു സുന്ദരൻ കുതിര.

അതിന്റെ മുകളിൽ ഇരുന്നു വാൾ വീശുന്ന അതി സുന്ദരിയായ ഒരു പെൺകൊടി.

പത്തോ പതിനഞ്ചോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ്.

അവൾ അതി സമർത്ഥമായി എതിരെയുള്ളവരോട് പട വെട്ടുകയാണ്.

മെയ്വഴക്കമുള്ള ഒരു അഭ്യസിയെ പോലെ അവൾ അവരെയൊക്കെ അരിഞ്ഞു തള്ളി.

പുലിത്തോൽ ഉടയാടക്ക് സമാനമായി അണിഞ്ഞിരുന്ന ആ അപൂർവ സൗന്ദര്യ ധാമത്തെ കണ്ടു സാരംഗി പോലും അസൂയപ്പെട്ടു പോയി.

അവൾ ഒരു കാനന പുത്രി ആയിരുന്നു.

കാടിന്റെ മകൾ.

വനദേവതയുടെ ആശീർവാദമുള്ള ഒരു അപ്സര കന്യക

സാരംഗി ആ പെൺകൊടിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

അപ്പോഴാണ് അവൾ ഒരു കാര്യം മനസിലാക്കിയത്.

ആ പെണ്ണിന് തന്റെ മുഖച്ചായ അല്ലെ?

സംശയ നിവാരണത്തിനായി സാരംഗി ഒന്നൂടെ നോക്കി.

ശരിയാണ്……. അവൾക്ക് തന്റെ മുഖമാണ്…

സാരംഗി അത്ഭുതത്തോടെ ആ രംഗം വീക്ഷിക്കുകയായിരുന്നു.

പിന്നെ അവൾ കണ്ടത് പ്രക്ഷുബ്ധമായ ഒരു കടൽ ആയിരുന്നു.

അതിൽ വലിയൊരു കൊലയാളി ചുഴി രൂപപ്പെട്ടു.

ആ ചുഴിയിലേക്ക് സാരംഗി ഉണ്ടായിരുന്ന ബോട്ട് അകപ്പെട്ടു.

സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് അവൾ താഴ്ന്നു പോയി.

ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു.

ഒരിറ്റ് ജീവ വായുവിനായി അവൾ കടലിന്റെ അടിത്തട്ടിൽ കിടന്ന് കൈ കാലുകളിട്ടടിച്ചു.

പക്ഷെ ആരുടേയും സഹായഹസ്തം അവളെ തേടിയെത്തിയില്ല.

അവിടെ കിടന്നാവും തന്റെ അന്ത്യമെന്ന് അവൾ കണക്ക് കൂട്ടി.

പൊടുന്നനെ സാരംഗി കണ്ണുകൾ വലിച്ചു തുറന്നു മുന്നിലേക്ക് നോക്കി.

അവിടെ നിർവികാരതയോടെ നിൽക്കുന്ന അഘോരിയെ കാണാം.

അവൾ ഭയത്തോടെ പിന്നിലേക്ക് മാറി ആഞ്ഞു ശ്വാസം വലിച്ചു.

ഇപ്പൊ കണ്ടത് ഒക്കെ ഒരു മിഥ്യയായിരുന്നെന്ന് വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല.

നിന്റെ നിയോഗത്തിലേക്കുള്ള ആദ്യ കാൽവെയ്പ്……. ദാ ഈ നിമിഷം മുതൽ ആരംഭിക്കുകയായി….. കാലാന്തര യാത്രാ മന്ത്ര പ്രയോഗം അറിയുവനായി നീ വാ…… എന്റെ കൂടെ വാ

അതും പറഞ്ഞുകൊണ്ട് ആ അഘോരി സന്യാസി ബ്രിഡ്ജിന്റെ കൈ വരിയിൽ നിന്നും താഴേക്ക് എടുത്തു ചാടി.

അതു കണ്ട സാരംഗി അലർച്ചയോടെ അയാളെ പിടിക്കുവാനായി എഴുന്നേറ്റ് ഓടി ബ്രിഡ്ജ്ന്റെ കൈ വരിയിൽ വന്നു നിന്ന് താഴേക്ക് നോക്കി.

എന്നാൽ ആ സന്യാസിയുടെ പൊടി പോലും കാണുന്നുണ്ടായിരുന്നില്ല.

താഴെ ഉൾക്കടൽ ആണ്.

സാരംഗി നെഞ്ചിൽ കൈ വച്ചുകൊണ്ട് പിന്നിലേക്ക് മാറി.

അപ്പോഴാണ് ഇടത് കയ്യിൽ ഒരു പഴഞ്ചൻ പേപ്പർ കഷ്ണം അവളുടെ ശ്രദ്ധയിൽ പെട്ടത്.

അവൾ ആ ചുരുൾ പയ്യെ നിവർത്തി നോക്കി.

അതു വേൾഡ് മാപ്പിൽ നിന്നും കീറിയെടുത്ത ഒരു കഷ്ണമായിരുന്നു.

അതിൽ ജപ്പാനിലെ ടോക്യോ എന്ന സ്ഥലം ആയിരുന്നു രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത്.

ഇതും ടൈം ട്രാവൽ മന്ത്രവും ഞാനുമായി എന്ത് ബന്ധം?

ആ അഘോരി ടൈം ട്രാവൽ മന്ത്രത്തെ കുറിച്ച് അറിഞ്ഞത് അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.

ഇതിനു പുറകെ പോകുന്നത് ബാലിശമാകുമോ എന്നുവരെ അവൾ ഭയന്നു.

എങ്കിലും അവളിലെ ജിജ്ഞസ അതുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു.

സാരംഗി നേരെ തിരിഞ്ഞു നോക്കിയതും ആസിഡന്റ് ആയ കാർ പഴയ പോലെ തന്നെ ഒരു കുഴപ്പമോ കേടുപാടുകളോ ഇല്ലാതെ തന്നെ ഇരിക്കുന്നത് കണ്ടു സാരംഗിയ്ക്ക് ഇപ്പൊ ബോധം പോകുമെന്ന പോലെയായിരുന്നു.

ഈ അനന്തച്ഛന്റെ ഓരോ ലീലാവിലാസങ്ങൾ

സാരംഗി ചിരിയോടെ ഓടി വന്നു കാർ എടുത്തു.

ശേഷം വീട്ടിലേക്ക് വേഗം തന്നെ പോയി.

ഇമമ്മയോട് സ്കൂൾ പ്രൊജക്റ്റ്‌ ചെയ്യാൻ 3 ദിവസം ദൂരേക്ക് പോകുവാണെന്നു കള്ളം പറഞ്ഞു അവൾ വീട്ടിൽ നിന്നും ചാടി.

ചിലവിനുള്ള പണം അരുണിമ അവളുടെ കയ്യിൽ കൊടുത്തിരുന്നു.

ഫ്രണ്ടിനോട് പറഞ്ഞു സാൻഫ്രാൻസികോയിൽ നിന്നും ടോക്യോയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് സാരംഗി എടുത്തു വച്ചു.

അരുണിമ ആയിരുന്നു അവളെ സാൻഫ്രാൻസിസ്കോ ഇന്റർനാഷണൽ എയർപോർട്ടിൽ കൊണ്ടുവിട്ടത്.

അമ്മയുടെയും മകളുടെയും സ്നേഹ പ്രകടനത്തിന് ശേഷം സാരംഗി ബാഗുമെടുത്ത് ഇമമ്മയോട് യാത്ര പറഞ്ഞു.

പിന്നെ എയർപോർട്ടിനുള്ളിലേക്ക് നടന്നു.

ആദ്യം അവൾ ചെക്ക് ഇൻ ചെയ്തു.

പിന്നെ സെക്യൂരിറ്റി ഗേറ്റ്സിലൂടെ ചെക്കിങ് ഒക്കെ കഴിഞ്ഞ് സാരംഗിയെ കടത്തി വിട്ടു.

ബോര്ഡിങ് ഗേറ്റ് കണ്ടു പിടിച്ച ശേഷം അവൾ അവിടെ കാത്തിരുന്നു.

എയർ കാനഡയിൽ ആയിരുന്നു അവളുടെ യാത്ര നിശ്ചയിച്ചിരുന്നത്.

വല്ലാത്തൊരു കൗതുകവും ആവേശവും ആയിരുന്നു യാത്രയിൽ ഉടനീളം അവളിൽ ഉണ്ടായിരുന്നത്.

11 മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ശേഷം സാരംഗി Narita international Airport ൽ വന്നിറങ്ങി.

ട്രാവൽ ബാഗുമെടുത്തു അവൾ എക്സിറ് ന്റെ അവിടെയെത്തി.

എയർപോർട്ടിന് പുറത്തിറങ്ങിയാൽ പിന്നെ എങ്ങോട്ട് പോകണമെന്ന് അവൾക്ക് തന്നെ ഒരു നിശ്ചയവുമില്ലായിരുന്നു.

പുറത്തേക്കിറങ്ങിയ സാരംഗി ആ എയർപോർട്ടിലെ തിങ്ങി നിറഞ്ഞ ജനങ്ങളെ കണ്ടു അമ്പരന്നു പോയി.

അപ്പോൾ അവിടെ പുറത്ത് കാഷായ വസ്ത്രം ധരിച്ച ഒരാൾ ഒരു നെയിം ബോർഡുമായി നിൽക്കുന്നത് സാരംഗി കണ്ടു.

അതിൽ SAARANGI എന്നായിരുന്നു എഴുതിയിരുന്നത്.

സാരംഗി ആദ്യം ഒന്നു സംശയിച്ചെങ്കിലും പിന്നെ എന്തോ ആലോചിച്ച ശേഷം അയാളെ നോക്കി കൈ വീശി.

മൊട്ട തലയുള്ള ഒരാൾ.

അയാളുടെ കഴുത്തിൽ ബുദ്ധന്റെ ലോക്കറ്റ് ഉണ്ടായിരുന്നു.

ആളൊരു ബുദ്ധമത വിശ്വാസി ആവുമെന്ന് സാരംഗി കരുതി.

സാരംഗിയുടെ ബാഗ് കാറിൽ കേറ്റി വച്ച ശേഷം സാരംഗിയുമായി അയാൾ യാത്രയായി.

വന്ന ആളുടെ പേരും വിവരങ്ങളും സാരംഗി ഇതിനോടകം ചോദിച്ചു മനസിലാക്കിയിരുന്നു.

അപ്പോഴാണ് അയാൾ അവളെ പിക്ക് ചെയ്യാൻ വന്ന ഡ്രൈവർ ആണെന്ന് മനസിലാക്കിയത്.

അയാൾക്ക് ഇംഗ്ലീഷിൽ നല്ല പ്രാവീണ്യം ഉണ്ടായിരുന്നു.

നമ്മൾ എങ്ങോട്ടാ പോകുന്നത്.?

സാരംഗി അർധോക്തിയോടെ ചോദിച്ചു.

നമ്മൾ ഇപ്പൊ ജപ്പാനിൽ നിന്നും 100 km അകലെയുള്ള miage എന്ന ദ്വീപ്പിലേക്കാണ് പോകുന്നത്.

ആരാണ് നിങ്ങളെ ഇങ്ങോട്ട് വിട്ടത്……. എന്നെ പിക്ക് ചെയ്യാൻ?

അറിയില്ല….. ഈ നെയിം ബോർഡും പണവും എന്റെ വീട്ടിൽ കൊണ്ട് വന്നു തന്നതാണ്…… ഏതോ ഒരു അപരിചിതൻ

ഡ്രൈവർ പറഞ്ഞു.

അയാൾ കാണുവാൻ സന്യാസിയെ പോലെയാണോ?

സാരംഗിയ്ക്ക് ആകാംക്ഷ അടക്കാനായില്ല.

സോറി…… ഞാൻ കണ്ടിരുന്നില്ല…… എന്റെ വൈഫ് ആണ് കണ്ടത്.

ഇതിനു പിറകിൽ അഘോരി ആവുമെന്ന് ഏകദേശം അവൾക്ക് ഉറപ്പായിരുന്നു.

ഹിഷിക്കോ എന്നായിരുന്നു സാരംഗിയെ കൂട്ടാൻ വന്ന ആളുടെ പേര്.

ഹിരോഷിമ ദുരന്തത്തിന്റെ ഇരകളാണ് ഹിഷിക്കോയുടെ മുത്തു മുത്തച്ഛന്മാർ.

100 km അതിവേഗം തന്നെ അവർ കവർ ചെയ്തു.

അവിടെ നിന്നും പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന miage എന്ന ദ്വീപ്പിലേക്കാണ് അവർ പോയത്.

സാരംഗി ഹിഷിക്കോയോട് miage ദ്വീപ്പിനെ പറ്റിയുള്ള കാര്യങ്ങൾ ഓരോന്നായി വിവരിക്കുവാൻ തുടങ്ങി.

അദ്ദേഹം നല്ലൊരു ഡ്രൈവർ കോ ഗൈഡ് കൂടിയാണെന്ന് സാരംഗിയ്ക്ക് തോന്നി.

ഹിഷിക്കോ പറഞ്ഞു തുടങ്ങി.

മാഡം……..മിയാഗേ എന്ന ദ്വീപ്പിന് ചുറ്റുമുള്ള പസഫിക് സമുദ്രത്തിലാണ് ഡ്രാഗൺസ് triangle സ്ഥിതി ചെയ്യുന്നത്……..ഈ സ്ഥലം അറിയപ്പെടുന്നത് ഡെവിൾ സീ എന്നാണ്……..പഴമക്കാർ ഈ സ്ഥലത്തെ dragons triangle എന്നാണ് വിളിച്ചിരുന്നത്…….ബർമുഡ triangle പോലെ ഇതുവഴി കടന്നു പോകുന്ന കപ്പലും വിമാനങ്ങളും എല്ലാം ഇതിലകപ്പെട്ടു അപ്രത്യക്ഷമാകും……..ഇതിന്റെ ചുരുൾ അഴിക്കാൻ 1952 ഇൽ ജപ്പാനീസ് സർക്കാർ 31 സംഘമടങ്ങിയ ഒരു കപ്പൽ ഇവിടേക്ക് അയച്ചു………ശേഷം ആ യാത്രക്കാരെ പറ്റിയോ കപ്പലിനെ പറ്റിയോ ഒരു വിവരവും ലഭിച്ചിട്ടില്ല……. ചെകുത്താൻ കടൽ എന്നാണ് ഞങ്ങൾ ആ സ്ഥലത്തെ അഭിസംബോധന ചെയ്യുന്നത്……. ആ ഡ്രാഗൺസ് ട്രയായംഗിളിൽ ഒരു വലിയ വ്യാളി ജീവിച്ചിരിപ്പുണ്ടെന്നും അതാണ് ഈ കപ്പലുകളെയും വിമാനങ്ങളെയും വരെ നശിപ്പിക്കുന്നതെന്നുമാണ് ഇവിടുത്തെ പഴമക്കാരുടെ വിശ്വാസം.

അയ്യോ അപ്പൊ നമ്മൾ അങ്ങോട്ട് പോയാൽ എന്തേലും അപകടം?

സാരംഗി അല്പം ഭയത്തോടെ ചോദിച്ചു.

ഇല്ല മാഡം……. Miage ദ്വീപ് പരിസരത്തുള്ള ഹുക്കുമ ബീച്ചിൽ നിങ്ങളെ എത്തിക്കണമെന്നാണ് എനിക്ക് കിട്ടിയ ഓർഡർ.

ഹിഷിക്കോ പറയുന്നത് കേട്ട് സാരംഗി ചിന്തിതയായി.

ഹ്മ്മ്…… ഇത് മിക്കവാറും ആ അഘോരി തന്നെയാവും.

അവൾ ആലോചിക്കവേ ഹിഷിക്കോ ഒരു പൊടുന്നനെ കാർ നിർത്തി.

സാരംഗി എന്താണെന്ന് അറിയിവനായി മുന്നിലേക്ക് നോക്കി.

നീണ്ടു കിടക്കുന്ന മണൽ പരപ്പുകൾ…… അതിനപ്പുറം അലയടിക്കുന്ന തിരമാലകളുടെ അനന്ത ശേഖരവുമായി പസഫിക് സമുദ്രവും.

ഇത് തന്നാവും ഹുക്കുമോ ബീച്ച്.

തന്റെ ഡെസ്റ്റിനേഷൻ എത്തിയെന്നു സാരംഗിയ്ക്ക് മനസിലായി.

അവൾ ഹിഷിക്കോയോട് നന്ദി പറഞ്ഞുകൊണ്ട് കാറിൽ നിന്നുമിറങ്ങി.

ശേഷം മണൽ പരപ്പിലൂടെ കഷ്ട്ടപ്പെട്ട് ബാഗും കൊണ്ട് നടന്നു.

നടന്നു നടന്നു അവൾ ബീച്ചിലെത്തി.

തൊട്ടു മുമ്പിൽ ആർത്തിരമ്പുന്ന പാൽ തിരമാലകൾ അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഓടിയൊളിക്കുന്നു.

ആ തിരമാലകളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് അവൾ അല്പസമയം ചിലവഴിച്ചു.

ഓം നമഃ ശിവായ…..ഓം നമഃ ശിവായ….

പിന്നിൽ നിന്നും പഞ്ചാക്ഷരി മന്ത്രജപം കേട്ടു ആരാണെന്നറിയാൻ സാരംഗി തിരിഞ്ഞു നോക്കി.

അത്‌ ആ അഘോരി തന്നെയായിരുന്നു.

നീ എന്നെ തേടി വരുമെന്നുള്ളത് മുന്നേ നിർണയിക്കപ്പെട്ടിട്ടുള്ളതാണ്………വിധിയുടെ വിളയാട്ടം പോലെ കാലം കാത്തുവച്ച കാവ്യനീതി പോലെ നമ്മുടെ സമക്ഷം നീ എത്തിച്ചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു……..നിന്റെ നിയോഗത്തിലേക്കുള്ള വെറും വഴിക്കാട്ടി മാത്രമാണ് ഞാൻ.ഈ പ്രപഞ്ചത്തിന്റെ വെറുമൊരു കളിപ്പാവ.

അഘോരി പറഞ്ഞതിന്റെ പൊരുൾ  അവൾക്ക് മനസ്സിലായില്ല.

തന്നെ തേടി ഒരു വലിയ നിയോഗം കാത്തിരിപ്പുണ്ടെന്ന് മാത്രം മനസിലായി.

നിന്റെ നിയോഗത്തിലേക്കുള്ള യാത്ര തുടരാം……. വരൂ.

അഘോരി കയ്യിലെ വടിയിൽ ഊന്നുകൊണ്ട് നടന്നു.

പിന്നാലെ സാരംഗിയും.

നടന്നു അവർ ഒരു ബോട്ടിനു സമീപമെത്തി.

അഘോരി അതിലേക്ക് ചാടി കയറി.

സാരംഗിയോടും ബോട്ടിലേക്ക് കയറാൻ ആവശ്യപ്പെട്ടു.

ആദ്യം അവൾ ഒന്നു മടിച്ചെങ്കിലും വേറെ നിവൃത്തിയില്ലാത്തോണ്ട് കേറേണ്ടി വന്നു.

യന്ത്രവൽകൃത ബോട്ട് ആയതിനാൽ അവളിൽ ആശങ്കയൊന്നും ഉണ്ടായിരുന്നില്ല.

അഘോരി ആ ബോട്ട് നേരെ ഉൾക്കടൽ ലക്ഷ്യമാക്കി ഓടിക്കുവാൻ തുടങ്ങി.

കര അവളിൽ നിന്നും അകന്നകന്ന് ഇപ്പൊ കണ്ണെത്താ ദൂരത്തായി.

അമേരിക്കയിൽ ഉള്ള ജീവിതത്തിൽ പലപ്പോഴും കറ്റമരനിലും ഉല്ലാസ കപ്പലുകളിലും ഇഷ്ടം പോലെ കേറിയിട്ടുള്ളതിനാൽ ഈ യാത്രയിൽ വല്യ പുതുമയൊന്നും അവൾക്ക് തോന്നിയില്ല.

അങ്ങനെ പോകവേയാണ് അവൾ ഹിഷിക്കോ പറഞ്ഞ dragons triangle ഓർത്തത്..

ഇനി ശരിക്കും അങ്ങനൊരു സംഭവം അവിടെ കാണുമോ?..

യാത്രയ്ക്കിടയിൽ സാരംഗിയുടെ ചിന്ത ഇത് തന്നെയായിരുന്നു.

അങ്ങനെ യാത്ര 3,4 മണിക്കൂർ പിന്നീട്ടതും മാനത്തും കടലിലും ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങി.

തെളിഞ്ഞിരുന്ന മാനം പൊടുന്നനെ ഇരുണ്ടു മൂടി മഴക്കോളുമായി എത്തി.

ഒപ്പം നല്ല ഇടിയും മഴയും.

അതോടൊപ്പം കടൽ മൊത്തം പ്രക്ഷുബ്ധമായതും സാരംഗി ഭയന്നു വിറച്ചു.

ബോട്ട് ശക്തിയിലടിക്കുന്ന തിരമാലക്കനുസരിച്ച് ആടിയുലയാൻ തുടങ്ങിയതും അവൾക്ക് ജീവൻ പോകുന്ന പോലെ തോന്നി.

ഒപ്പം കർണം പൊട്ടുന്ന പോലത്തെ ഇടി മുഴക്കങ്ങളും കൊള്ളിയാന്റെ ആകാശത്തെ ചിത്രപ്പണികളും അവളുടെ അവശേഷിച്ച ധൈര്യത്തെ കൂടി ഊറ്റിയെടുത്തുകൊണ്ടിരുന്നു.

സാരംഗി അറിയാതെ അഘോരിയെ നോക്കി.

അവിടെ ഭയം പോയിട്ട് യാതൊരു വികാരങ്ങളുടെയും ലാഞ്ചന പോലുമില്ല.

അതു കണ്ടിട്ട് സാരംഗിയ്ക്ക് അത്ഭുതം തോന്നി.

ഇതിൽ നിന്നും എങ്ങനേലും രക്ഷപെടാൻ പറ്റുമോ എന്നേറിയാൻ പിന്നിലേക്ക് നോക്കിയ സാരംഗി കണ്ടത് വലിയൊരു ആനച്ചുഴിയായിരുന്നു.

കിലോ മീറ്റരുകളോളോളം വലിപ്പമുള്ള ഉഗ്രൻ ചുഴി.

പൊടുന്നനെ തുള്ളിക്കൊരു കുടം കണക്കെ മഴ പെയ്യാനും തുടങ്ങി.

എല്ലാം കൂടി ആയപ്പോ ഇവിടേക്ക് വരാൻ തോന്നിയ നിമിഷത്തെ അവൾ സ്വയം പഴിച്ചുകൊണ്ടിരുന്നു.

മുഖത്തേക്ക് ചറപറാ മഴത്തുള്ളികൾ വീണതും സാരംഗിയ്ക്ക് ശ്വാസം മുട്ടി.

അവൾ അവിശ്വസനീയതയോടെ പിന്നിലേക്ക് നോക്കി.

ആ ചുഴിയിലേക്ക് താൻ ഇരിക്കുന്ന ബോട്ട് അടുത്തുകൊണ്ടിരിക്കുകയാണ്

സ്വപ്നത്തിൽ കണ്ടതൊക്കെ സത്യമാകാൻ പോകുന്നുവെന്ന് അവൾ മനസിലാക്കി.

സാർ……. ഈ ചുഴിയിൽ പെടാതെ ബോട്ട് മാറ്റിയോടിക്ക്….. ഇല്ലേൽ നമ്മുടെ കാര്യത്തിൽ ഒരു തീരുമാനമാകും.

അഘോരി കേൾക്കുന്ന വിധത്തിൽ അവൾ അലറി.

ആ സന്യാസിയെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് അവൾക്ക് ഒരെത്തും പിടിയുമില്ലായിരുന്നു.

എന്നാൽ അദ്ദേഹം അതൊന്നും ചെവിക്കൊണ്ടില്ല.

മുഖം മറ്റെങ്ങോട്ടോ തിരിച്ചു വച്ചു.

അയ്യോ……. Some one ഹെല്പ് us…… വീ അർ ഇൻ dangerous സിറ്റുവേഷൻ……. ഹെല്പ് us……. ഹെൽപ് us

സാരംഗി പരമാവധി ഒച്ചയിൽ അലറി വിളിച്ചു.

പക്ഷെ കാര്യമുണ്ടായില്ല.

വൈകാതെ തന്നെ ബോട്ട് ചുഴിയിലേക്ക് കയറി.

ചുഴിയിൽ അകപ്പെട്ടതും ആ ബോട്ട് വൃത്താകൃതിയിൽ കറങ്ങാൻ തുടങ്ങി.

അതും കൂടി കണ്ടതോടെ സാരംഗിയ്ക്ക് വെപ്രാളമായി.

ആദ്യം പയ്യെ കറങ്ങിയിരുന്ന ബോട്ട് ഇപ്പൊ പയ്യെ വേഗത കൈവരിച്ചു.

നിന്റെ നിയോഗത്തിന് സമയം ആഗതമായിരിക്കുന്നു മകളെ…….. തയാറാകുക……. മനസിൽ നിന്റെ പിതാവിനെ സ്മരിക്കുക…… അതിനുശേഷം കാലന്തര യാത്രാ മന്ത്രം ജപിക്കുക.

അഘോരി പറഞ്ഞത് കേട്ട് കലിയാണ് സാരംഗിയ്ക്ക് വന്നത്.

പിന്നെ ഈ ഒരു സിറ്റുവേഷനിൽ അല്ലെ മന്ത്രം ജപിക്കേണ്ടത്?

നിനക്ക് രക്ഷപെടണെമെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കുക….. അല്ലേൽ ഇതൊക്കെ അർത്ഥവത്തായിത്തീരും.

വെറുതെ ആയാലും ഐ ഡോണ്ട് കെയർ….. എനിക്ക് തിരിച്ചു പോണം…… എന്നെ തിരികെ കൊണ്ടു പോകു…. പ്ലീസ്

സാരംഗി അറിയാതെ കരഞ്ഞു പോയി.

വീഴാതിരിക്കാനായി അവൾ ബോട്ടിൽ മുറുകെ പിടിച്ചു.

സാരംഗി നോക്കുമ്പോൾ കാണുന്നത് കൊലചിരിയോടെയിരിക്കുന്ന അഘോരിയെ ആയിരുന്നു.

അദ്ദേഹത്തിനു ഇങ്ങനൊരു മുഖം കൂടി ഉണ്ടെന്ന് അവൾ അറിഞ്ഞിരുന്നില്ല.

സമയം അതിക്രമിച്ചിരിക്കുന്നു…… നഷ്ട്ടപ്പെട്ടാൽ തിരികെ ലഭിക്കാത്തത് സമയം മാത്രമാണ്……. നിനക്ക് സ്വായത്തമായ ആ മന്ത്രം ജപിക്കൂ…… നീ നിന്റെ പിതാവിനെ സ്മരിക്കൂ…… രണ്ടു ജന്മങ്ങളുടെ നിയോഗങ്ങൾ പൂർത്തീകരിക്കാൻ നീ കൂടിയേ തീരു…… ചെല്ലൂ………

ഇല്ലാ ഞാൻ പോകില്ല……. എനിക്ക് കഴിയില്ല..

സാരംഗി കണ്ണുകൾ തുറക്കാൻ പോലും ഭയന്നുകൊണ്ട് അലറി.

പോകൂ…..ഇത് നമ്മുടെ ആജ്ഞയാണ്….. പോകൂ…… ഇല്ലെങ്കിൽ നീ നമ്മുടെ കോപത്തിന് പാത്രമാവുന്നതാണ്.

അഘോരിയുടെ ക്രോധത്താൽ പൊട്ടി തെറിക്കുന്ന ശബ്ദം പോലും അവളെ പേടിപ്പിച്ചുകൊണ്ടിരുന്നു.

പ്രക്ഷുബ്ധമായ കടലിലെ ചുഴിയിലേക്ക് കൂടുതൽ അടുത്തത് ബോട്ട് താരതമ്യേന നന്നേ ചരിഞ്ഞു.

അതോടെ സാരംഗിയുടെ ചങ്കിടിപ്പ് ദ്രുതഗതിയിലായി.

കാലന്തര യാത്ര മന്ത്രം ഉടൻ തന്നെ ജപിക്കൂ…… വേഗം

അഘോരി അലറി വിളിച്ചു.

എന്നാൽ സാരംഗി അതിനു വഴങ്ങിയില്ല.

അതു കണ്ട അഘോരി ക്രോധത്തോടെ മാനത്തേക്ക് നോക്കി ഇരു കൈകളും ഉയർത്തി പിടിച്ചു.

ആ സമയം കണ്ണ്ഞ്ചിപ്പിക്കുന്ന ഒരു കൊള്ളിയാൻ ആകാശത്ത് സൃഷ്ടിക്കപ്പെട്ടു.

അതിന്റെ ഇടി മുഴക്കം ഭൂമിയെ പോലും വിറപ്പിക്കുമെന്ന് അവൾക്ക് തോന്നി.

വൈര ജാത വംശയായ അഥർവ്വന്റെ ഏക പുത്രി വില്ലാളി വീര അപ്സര കന്യകെ നിന്നോട് ഞാൻ ആജ്ഞപിക്കുന്നു…… മന്ത്രം ചൊല്ലുന്നുവോ ഇല്ലയോ?

ഇല്ലാ

ചൊല്ലുന്നുവോ ഇല്ലയോ?

ഇല്ലാ

ചൊല്ലുന്നുവോ ഇല്ലയോ?

ഇല്ലാ

അഘോരിയുടെ ചോദ്യം 3 തവണയും ശ്രവിച്ചിട്ടും സാരംഗി ഒരേ മറുപടി തന്നെ ആവർത്തിച്ചതിനാൽ ആ അഘോരിയുടെ കണ്ണുകൾ ചുട്ടു പഴുത്തു.

അദ്ദേഹം മാനത്തേക്ക് നോക്കി വീണ്ടും കൈകൾ ഉയർത്തി.

വീണ്ടും അതേ മുഴക്കത്തിൽ അതേ കൊള്ളിയാൻ മാനത്ത് രൂപപ്പെട്ടു.

അതു കണ്ടതും ചിരിയോടെ ആ അഘോരി സമയം ഒട്ടും പഴക്കാതെ തന്റെ ഇരു കൈകളും 2 തവണ വീതം കൊട്ടി കൊണ്ട് താഴേക്ക് വലിച്ചു.

ആ സമയം ആ കൊള്ളിയാൻ വളഞ്ഞു പുളഞ്ഞു വന്നു സാരംഗിയും അഘോരിയുമുള്ള ആ ബോട്ടിൽ വന്നു പതിച്ചു.

അത്‌ പതിച്ച മാത്രയിൽ ആ ബോട്ട് വലിയ സ്ഫോടനത്തോടെ ചിന്നി ചിതറി.

മിന്നലേറ്റ സാരംഗിയും അഘോരിയും ഡ്രാഗൺസ് ട്രയാങ്കിളിലെ അപകട ചുഴിയിലേക്കാണ് വീണത്.

ചുഴിയിലകപ്പെട്ട സാരംഗി പൊടുന്നനെ ബോധരഹിതയാവുകയും ചുഴി അവളെ തന്നിലേക്ക് ആവഹിക്കുകയും വിഴുങ്ങുകയും ചെയ്തു

—————————————————-

-സെക്കന്റുകൾക്ക് മുന്നേ-

അഘോരി തന്റെ കൈകൾ കൊണ്ട് ഇടി മിന്നലിനെ നിയന്ത്രിക്കുന്ന കണ്ടതും സാരംഗിയുടെ കണ്ണുകൾ വിടർന്നു.

എങ്കിലും ഭയം ലവലേശമന്യേ അവളെ വിട്ടു പോയിട്ടില്ലായിരുന്നു.

അതിശക്തമായ പ്രഹര ശേഷിയുള്ള കൊള്ളിയാൻ താഴേക്ക് വരുന്നതിന് മുന്നേ തന്നെ സാരംഗി കണ്ണുകളടച്ചു കാലാന്തര യാത്രാ മന്ത്രം ജപിച്ചു കഴിഞ്ഞിരുന്നു.

അതൊരിക്കലും ആ ആഘോരിയെ ഭയന്നു ആയിരുന്നില്ല.

പകരം അവളുടെ മനസിൽ അനന്തച്ഛൻ വന്നു പറഞ്ഞതുകൊണ്ട് മാത്രമായിരുന്നു.

കണ്ണുകളടച്ചു സാരംഗി മന്ത്രം ജപിച്ചു കഴിഞ്ഞ മാത്രയിലാണ് ആ കൊള്ളിയാൻ അവളിൽ വന്നു പതിച്ചത്.

കാലാന്തര യാത്രാ മന്ത്ര പ്രയോഗത്തിനിടെ ഇടി മിന്നലേറ്റ സാരംഗിയ്ക്ക് എന്തു സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയാം.

ബാക്കി അടുത്ത പാർട്ടിൽ.

(തുടരും)

സ്നേഹത്തോടെ ചാണക്യൻ………….!!!!!!

a
WRITTEN BY

admin

Responses (0 )