വശീകരണ മന്ത്രം 16
Vasheekarana Manthram Part 16 | Author : Chankyan | Previous Part
(കഥ ഇതുവരെ)
ശിവപ്രിയ കലിപ്പോടെ പറഞ്ഞു.
എന്റെ പൊന്നു ശിവ ഞാനിപ്പോ മുത്തശ്ശൻറെ കൂടെ സ്റ്റേഷനിൽ നിന്നും വരുന്ന വഴിയാ….. ഞാനെങ്ങനാടി ജിത്തൂവേട്ടന്റെ കൂടെ fight ചെയ്‌തെന്ന് നീ പറയുന്നത്… നിനക്കെന്ന വട്ടായോ പെണ്ണെ
അനന്തു ശിവയുടെ തലയിൽ കൊട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി.
ശിവപ്രിയ അനന്തുവിന്റെ പോക്ക് മൂക്കത്ത് വിരൽ വച്ചു കാണുകയായിരുന്നു.
അപ്പോഴും അനന്തുവിന്റെ ചിന്ത ഇതായിരുന്നു.
ഞാൻ ജിത്തുവേട്ടനോട് fight കൂടി പോലും….. പെണ്ണിന് പ്രാന്തായ മട്ടുണ്ട്
അനന്തു മിണ്ടാതെ നേരെ മുറിയിലേക്ക് പോയി.
അല്പം മുന്നേ സംഭവിച്ചത് ഒന്നും തന്നെ അനന്തുവിന് ഓർമയുണ്ടായിരുന്നില്ല.
—————————————————-
മുഖത്തേക്ക് ശക്തിയിൽ വെള്ളം പതിച്ചപ്പോഴാണ് ബഷീറിക്ക ഉറക്കം വിട്ടുണരുന്നത്.
കിടന്ന കിടപ്പിലെ ബഷീറിക്ക മുകളിലേക്ക് നോക്കി.
ഭാര്യ ആമിന കയ്യിലൊരു മോന്തയുമായി ബഷീറിക്കയുടെ തലക്കൽ നിൽക്കുന്നു.
നിങ്ങക്കെന്താ ഇക്ക പ്രാന്തായോ? ഈ വെറും മണ്ണിൽ കിടന്നാണോ നിങ്ങളുറങ്ങിയെ
ആമിന പരാതിപ്പെട്ടു.
പടച്ചോനെ
ബഷീറിക്ക പയ്യെ നിലത്തു കൈകൾ കുത്തി എഴുന്നേറ്റിരിക്കുവാൻ ശ്രമിച്ചു.
ഇരുന്നു കാൽ നീട്ടി മുന്നിലേക്ക് നോക്കിയ ബഷീറിക്ക കണ്മുന്നിൽ കണ്ടത് സെൻട്രൽ സ്റ്റാൻഡിൽ ഇരിക്കുന്ന ബുള്ളറ്റിനെയാണ്.
അത് തന്നെ നോക്കി പല്ലിളിക്കുന്ന പോലെ ബഷീറിക്കക്ക് തോന്നി.
ഹെന്റുമ്മാ……. ജിന്ന്
ബഷീറിക്ക ബുള്ളറ്റ് കണ്ട മാത്രയിൽ അലർച്ചയോടെ നിലം പതിച്ചിരുന്നു.
ഒപ്പം ആമിനായുടെ നിലവിളി അവിടെ മുഴങ്ങി.
(തുടരും)
ഡയറിയിൽ നിന്നും മുഖമുയർത്തിയ സാരംഗി പയ്യെ ഒന്ന് പുഞ്ചിരിച്ചു.
ശേഷം ഡയറി മടക്കി വച്ചു ഭിത്തിയിൽ അനന്തുവിന്റെ ഹാരമിട്ട ഫോട്ടോയിലേക്ക് പാളി നോക്കി.
കൊച്ചു ഗള്ളാ….. കൊള്ളാല്ലോ എന്റെ അനന്തച്ഛൻ……. ശിവജിത്തിനെ നൈസ് ആയിട്ടല്ലേ ലോക്ക് ചെയ്തത്
സാരംഗി ചിരിയോടെ സോഫയിലേക്ക് ചാരിയിരുന്നു.
അന്നേരം കിച്ചണിൽ നിന്നും തട്ടും മുട്ടും ഒക്കെ കേൾക്കുന്നുണ്ട്.
ഇമമ്മ എന്തോ കാര്യമായ പണിയിലാണ്.
സാരംഗിയുടെ നീലകണ്ണുകൾ കിച്ചനിലേക്ക് നീണ്ടു.
ചിക്കൻ ഫ്രൈ ചെയ്യുന്നതിന്റെ സ്മെൽ.
സാരംഗി കൊതിയോടെ ആ സ്മെൽ നാസികയിലൂടെ വലിച്ചെടുത്തു.
അപ്പോഴാണ് അനന്തച്ഛന്റെ ഡയറിയിൽ വായിച്ച ഒരു കാര്യം സാരംഗിയുടെ മനസിലൂടെ പാഞ്ഞത്.
അതായത് സ്വാമിനി മായാമോഹിനി അഥർവ്വന്റെ ട്രങ്ക് പെട്ടിയെ കുറിച്ച് വിവരിച്ച രംഗം.
“പക്ഷിയുടെ തോളിലേറി വരുന്ന നഗ്നനായ യുവാവും കാമപ്പൂവും”
രണ്ടു മൂന്നു തവണ സാരംഗി ആ വരി തന്നെ മനസിൽ ഉരുവിട്ടുകൊണ്ടിരുന്നു.
പെട്ടെന്ന് എന്തോ ഓർത്തതും ഞെട്ടലോടെ സോഫയിൽ നിന്നും ചാടിയെണീറ്റ സാരംഗി ഓടിയോടി വീടിന്റെ ബേസ്മെന്റിൽ എത്തി.
അവിടെയുള്ള സ്റ്റോർ റൂമിൽ എത്തിയ അവൾ അവിടെ കെട്ടി കിടക്കുന്ന പഴഞ്ചൻ സാധനങ്ങൾക്കിടയിൽ എന്തിനോ വേണ്ടി അക്ഷമയോടെ തിരഞ്ഞു കൊണ്ടിരുന്നു.
പൊടുന്നനെ കയ്യിൽ തടഞ്ഞ ട്രങ്ക് പെട്ടി കണ്ടു അവളുടെ കണ്ണുകൾ വിടർന്നു.
ശരീരമാകെ കോരിത്തരിച്ചു.
അത് അഥർവ്വന്റെ ട്രങ്ക് പെട്ടി തന്നെയായിരുന്നു.
അനന്തുവിന്റെ കൈ വശം ഉണ്ടായിരുന്നത്.
അതിലെ പൊടിയൊക്കെ തട്ടി കളഞ്ഞ ശേഷം സാരംഗി അത് തിരിച്ചും മറിച്ചും ഒക്കെ നോക്കി.
അത് തന്നെയാണോ എന്ന് ഉറപ്പിക്കാൻ.
എന്നാൽ ഇത് അത് തന്നെയായിരുന്നു.
സാക്ഷാൽ അഥർവ്വന്റെ ട്രങ്ക് പെട്ടി.
സാരംഗി തിരികെ റൂമിലേക്ക് വന്നു ഡോർ ക്ലോസ് ചെയ്തു.
എന്നിട്ട് ബെഡിൽ വന്നിരുന്നു പെട്ടി തിരിച്ചും മറിച്ചും നോക്കി.
അഥർവ്വന്റെ ചിത്രത്തിലേക്ക് അവൾ ബഹുമാനത്തോടെ നോക്കി.
വീരനായ തോജോന്മനായ ഒരു യുവാവ്.
ആരെയും മോഹിപ്പിക്കുന്ന മുഖകാന്തി.
ചിന്തയോടെ പെട്ടി മറിച്ചു കൊണ്ടു കാമപൂവിനെയും അവൾ ഒരു തവണ നോക്കി.
ആ പെട്ടി തുറന്നു നോക്കാൻ അവൾക്കും ഒരു മോഹമുദിച്ചു.
ഉടനെ തന്നെ റൂമിലെ കട്ടിങ് പ്ലയേറും സിസ്സേഴ്സും ഒക്കെ കണ്ടെത്തി തുറന്നു നോക്കാൻ ഒരു ശ്രമം നോക്കി.
പക്ഷെ നിർഭാഗ്യമെന്ന് പറയട്ടെ തുറക്കുന്നത് പോയിട്ട് അതിനു ഒരു പോറൽ പോലും വരുത്താൻ സാരംഗിക്ക് സാധിച്ചില്ല.
അനന്തുവിന് വശീകരണമന്ത്രം കിട്ടിയ പോലെ തനിക്കും എന്തെങ്കിലും മന്ത്രം കിട്ടിയിരുന്നുവെങ്കിലെന്ന് അവൾ അതിയായി ആഗ്രഹിച്ചിരുന്നു.
പെട്ടി തുറക്കാൻ പറ്റാത്ത ദേഷ്യത്തിൽ പെട്ടിക്കിട്ട് സാരംഗി മുഷ്ടി ചുരുട്ടി ഒരു ഇടി കൊടുത്തതും പെട്ടിയിലെ പുലി നഖം പോലെ കൂർത്ത വസ്തുവിന്റെ ആഗ്രത്തിൽ വിരൽ കൊണ്ടു മുറിഞ്ഞു രക്തം പെട്ടിയില്ക്ക് ധാരയായി ഒഴുകി തുടങ്ങി.
വിരലിൽ ഉണ്ടായ മുറിവിൽ നിന്നും ഒഴുകുന്ന രക്തം കണ്ടു സാരംഗി ഈർഷ്യയോടെ ടിഷു പേപ്പർ കൊണ്ടു വിരൽ പൊത്തി പിടിച്ചതും അവിടെ നടക്കുന്ന അത്ഭുതം കണ്ടു വാ പൊളിച്ചതും ഒരുമിച്ചായിരുന്നു.
പെട്ടിയിൽ ആലേഖനം ചെയ്ത കാമപൂവിനു അനുസൃതമായി സാരംഗിയുടെ രക്തം സഞ്ചരിക്കുവാൻ തുടങ്ങി.
അങ്ങനെ സഞ്ചരിച്ചു അവ ഒന്നു ചേർന്നതും ട്രങ്ക് പെട്ടി ശബ്ദത്തോടെ തുറക്കപ്പെട്ടതും ഒരുമിച്ചായിരുന്നു.
ഒരായിരം പൂത്തിരി കത്തിച്ച സന്തോഷത്തോടെ അനന്തുവിനെ മനസിൽ വിചാരിച്ചുകൊണ്ടു പെട്ടി പതിയെ തുറന്നു.
എന്നാൽ നിരാശയായിരുന്നു ഫലം.
അത് ശൂന്യമായിരുന്നു.
ഒന്നും അവശേഷിച്ചിരുന്നില്ല.
അവിടെ പെട്ടി തുറന്നതും എന്തോ ഒരു പരിമളം സാരംഗിയുടെ മുറിയാകെ വ്യാപിച്ചതും ഒരുമിച്ചായിരുന്നു.
ആ ഗന്ധം ആവോളം നാസികയിലൂടെ അവൾ വലിച്ചെടുത്തു.
ഹ്മ്മ്…… കാമപ്പൂവിന്റെ സ്മെൽ….. വണ്ടര്ഫുള്
വെറുതെയല്ല കുലശേഖരൻ ഇതിനു പിന്നാലെ നടക്കുന്നത്
കാമപ്പൂവിന്റെ ഗന്ധം അവളിലെ കാമത്തെ പതിയെ തിരയിളക്കി വിടാൻ നേരം അവൾ ചിന്തിച്ചു.
തന്റെ ശരീരത്തിലെ ഓരോ മാറ്റങ്ങളും അവൾ തിരിച്ചറിയൂകയായിരുന്നു.
വികാരങ്ങൾ ബാലപ്പെടുന്നതും അത്യധികം എനർജി ശരീരത്തിൽ വ്യാപിക്കുന്നതും.
സാരംഗി അറിയാതെ വിയർത്തുപോയി.
സാരംഗി നോക്കി നിൽക്കെ ട്രങ്ക് പെട്ടിയിൽ ഒരു നീലവെളിച്ചം പൊടുന്നനെ ഉണ്ടായി.
പൊടുന്നനെ അത് വലുതായി വന്നു ഒരു ചുഴിയായി രൂപാന്തരം പ്രാപിച്ചു.
കണ്മുന്നിൽ കാണുന്നത് സത്യമോ മിഥ്യയോ എന്നറിയാതെ വണ്ടറടിച്ചു ഇരിക്കുകയായിരുന്നു സാരംഗി.
ക്രമേണ ആ ചുഴി വലുതായി വന്നു അത് അതിദൃതം സ്വയം കറങ്ങിക്കൊണ്ടിരുന്നു.
അത് നോക്കിക്കൊണ്ടിരിക്കെ സാരംഗിക്ക് തല കറങ്ങുന്ന പോലെ തോന്നി.
പൊടുന്നനെ ആ ചുഴി സാരംഗിയെ അതിനുള്ളിലേക്ക് വലിച്ചെടുത്തു.
സാരംഗി ചുഴിക്കുള്ളിൽ പെട്ടു പോയതും ആ ട്രങ്ക് പെട്ടി താനേ അടഞ്ഞു.
—————————————————-
അങ്ങ് പൂർവദിക്കിൽ വെള്ളച്ചാട്ടത്തിനടിയിൽ ഒരു പാറപ്പുറത്ത് ഇരുന്നു ധ്യാനനിമഗ്നയായി ഇരിക്കുകയായിരുന്നു ദുർമന്ത്രവാദിനി അമാലിക.
പൊടുന്നനെ ധ്യാനത്തിൽ നിന്നും ഞെട്ടിയുണർന്ന അമാലിക അത്യധികം ക്രോധത്തോടെ അണച്ചുകൊണ്ടിരുന്നു.
മിഴികൾ ഇപ്പൊ പൊട്ടി തെറിക്കുമെന്ന വിധത്തിൽ പുറത്തേക്ക് ഉന്തി വന്നു.
ആ സമയം ക്രോധം എന്ന വികാരം അവളിൽ കൊടുംബിരി കൊള്ളുകയായിരുന്നു.
അസംഭവ്യം……… അഥർവ്വന്റെ പെട്ടി സ്വന്തമാക്കാൻ വന്ന എനിക്ക് ധ്യാനത്തിനിടെ തെളിഞ്ഞ നീല കണ്ണുകളുള്ള പെൺകുട്ടിയുടെ മുഖം…… തേജോമയമായ ആരും കണ്ടാൽ കൊതിക്കുന്ന ആ മുഖം ആരുടേതാണ്? അവൾ ഭാവി കാലത്തിൽ ഉള്ളവൾ ആണെന്നാണ് എന്റെ കണികാ ദൈവം എനിക്ക് ചൂണ്ടി തരുന്നത്…… അതിനർത്ഥം ആ പെൺകുട്ടിക്ക് ആ പെട്ടി ലഭിക്കാനിടയായി എന്നല്ലേ? എങ്കിൽ തനിക്ക് സമം ഭാവി കാലത്ത് ആ പെട്ടി എത്തി ചേർന്നിട്ടില്ല എന്നല്ലേ അതിനർത്ഥം? ഒരുപക്ഷെ ആ പെട്ടി തുറക്കാൻ അവൾക്ക് സാധിച്ചുവെങ്കിൽ നിശ്ചയമായും അവൾ അഥർവ്വനുമായി ബന്ധമുള്ളവൾ തന്നെ.
അമാലിക പല്ലിറുമ്മിക്കൊണ്ട് ചാടിയെണീറ്റു.
ശേഷം തന്റെ ഗുഹയിലേക്ക് വേഗത്തിൽ നടന്നു.
അവിടെ ഗുഹയിൽ കണികാ ദൈവത്തിന്റെ പ്രതിഷ്ടക്ക് താഴെ പൂക്കളും കാട്ടു പഴങ്ങളും നിവേദ്യമായി വച്ചിരിക്കുന്നു.
അവിടെ നിർജീവമായ ഹോമകുണ്ഠത്തിനു സമീപം അമാലിക ഇരുന്നു.
അപ്പോഴും അമാലികയുടെ ക്രോധത്തിനു ഒരു ശമനവും വന്നിട്ടില്ലായിരുന്നു.
വലതു മുഷ്ടി ചുരുട്ടി പിടിച്ചു നെഞ്ചോട് ചേർത്ത് തള്ള വിരൽ ഉയർത്തി അമാലിക മന്ത്രം ജപിച്ചതും ഹോമ കുണ്ഠത്തിൽ അഗ്നി തെളിഞ്ഞു.
ആ അഗ്നിയിലേക്ക് നോക്കിയിരുന്ന അമാലികയുടെ ഇടത് കയ്യിൽ കഠാര തെളിഞ്ഞു വന്നു.
ആ കഠാരയുടെ മൂർച്ചയുള്ള അറ്റം കൊണ്ടു വലത് കൈയ്യിലെ തള്ള വിരലിൽ മുറിവേൽപ്പിച്ച ശേഷം അതിൽ നിന്നുമൊഴുകുന്ന രക്ത തുള്ളികൾ ഒന്നൊഴിയാതെ ധാരയായി അഗ്നിയിലേക്ക് സമർപ്പിച്ചു.
ശേഷം കൈ വിരലുകളിൽ ചിന്മുദ്ര പ്രകടിപ്പിച്ചു മിഴികൾ പൂട്ടി വച്ചു മന്ത്രോചാരണം തുടങ്ങി.
തന്റെ മൂർത്തിയെ പ്രസാധിപ്പിക്കുവാനായി.
അമാലികയുടെ നിത്യ ഭക്തിയിൽ എന്നും സംപ്രീതനായ കണികാ ദൈവമെന്ന ദുർ മൂർത്തി അവൾക്ക് മുന്നിൽ പ്രത്യക്ഷനായി.
ഭക്തെ…….നിന്റെ അർപ്പണത്തിലും ഭക്തിയിലും എന്നും നാം സംപ്രീതനായിട്ടല്ലേ ഉള്ളൂ…… ഇന്ന് നാം വീണ്ടും നിനക്ക് ദർശനം നൽകുന്നു.
കണികാ ദൈവത്തിന്റെ അശരീരി തന്റെ കാതിൽ എത്തിയതും അമാലിക മനോഹരമായ പുഞ്ചിരിയോടെ മിഴികൾ തുറന്ന് നോക്കി.
അവിടെ വേടന്റെ വേഷത്തിൽ പുലി തോലുമുടുത്ത് കയ്യിൽ ഒരു ശൂലവും മറു കയ്യിൽ കാട്ടു പൊത്തിന്റെ അറുത്ത തലയുമായി കണിക ദൈവം പ്രത്യക്ഷമായി.
തന്റെ ആരാധന മൂർത്തിയെ കണ്ടതും അമാലിക ഭാവ്യതയോടെ വണങ്ങി.
പറഞ്ഞാലും….. എന്താണ് നമ്മുടെ ഭക്തയുടെ മനസിനെ അലട്ടുന്ന സംഘർഷങ്ങൾ
മൂർത്തേ……. ധ്യാനത്തിൽ നിമഗ്നയായിരിക്കെ ചില ദുസൂചനകൾ നിഴൽ ചിത്രങ്ങൾ പോലെ ഉൾക്കാഴ്ചയിൽ തെളിഞ്ഞു വന്നു….. എന്താണ് അതിന്റെ അർത്ഥം? പറഞ്ഞു തന്നാലും.
അമാലിക ദൃഢ സ്വരത്തിൽ ആവശ്യപ്പെട്ടു.
വരാൻ പോകുന്ന അനിഷ്ട സംഭവങ്ങൾക്കുള്ള സൂചനകളാണ് നാം നിനക്ക് തന്നത്…… നിന്റെ കർമങ്ങളിൽ എവിടൊക്കെയോ പിഴകൾ സംഭവിച്ചു…… നിന്നിൽ നിന്നും ആ പെട്ടി അകന്നു പോകുവാനാണ് സാധ്യത
കണികാ ദൈവം നിർവികാരതയോടെ പറഞ്ഞു.
എവിടെയാണ് നമുക്ക് പിഴച്ചു പോയത്?
അതു കേട്ടതും അമാലിക അക്ഷമയോടെ ചോദിച്ചു.
അഥർവ്വനെ കണ്ടെത്തുന്നതിൽ….. ബാല്യരൂപത്തിലുള്ള അഥർവ്വ്വന്റെ പുനർജന്മത്തെ നീ കണ്ടെത്തിയിരുന്നുവെങ്കിൽ നിഷ്പ്രയാസം നിനക്ക് അവനെ വധിക്കാമായിരുന്നു….. എങ്കിൽ നിന്റെ പരമമായ ലക്ഷ്യം നിന്നെ തേടി വന്നിരുന്നേനെ…… എന്നാൽ അഥർവ്വൻ യുവാവായി പരിണമിച്ചപ്പോഴാണ് നീ അവനെ കണ്ടെത്തുന്നത്….. ഇനി അഥർവ്വനെ കീഴ്പ്പെടുത്തുക അസാധ്യം
കണികാ ദൈവം പറയുന്നത് കേട്ട് അമാലികയുടെ മുഖം ചുളിഞ്ഞു.
പരിഭവിക്കണ്ട പ്രിയ ഭക്തെ……. സ്വപ്ന ദർശനത്തിൽ നീ കണ്ട ആ നീലമിഴികൾക്കുടമ അത് മാറ്റാരുമല്ല അത് അഥർവ്വന്റെ പുത്രിയുടെ പുനർജ്ജന്മം തന്നെയാണ്…… കഴിഞ്ഞ കാലഘട്ടത്തിൽ മരതക കാട്ടിൽ വച്ചു നീ ക്രൂരമായി കൊലപ്പെടുത്തിയ അഥർവ്വന്റെ പുത്രി.
കണികാ ദൈവം പറയുന്നത് കേട്ട് ഒന്നു ഞെട്ടിയെങ്കിലും അമാലിക അത് പുറത്ത് പ്രകടിപ്പിച്ചില്ല.
ഈ പുനർജ്ജന്മത്തിന്റെ ജന്മോദ്ദേശ്യം നമ്മെ വധിക്കുക എന്നതാണോ?
തീർച്ചയായും….. നമ്മുടെ പ്രിയ ഭക്തയുടെ അന്ത്യം തന്നെയാണ് അവർ ഇരുവരുടെയും പരമമായ ലക്ഷ്യം.
നാം എങ്ങനെ അഥർവ്വനെ ചെറുത്തു നിൽക്കും?ഈ മൃഗീയമായ വനത്തിൽ നിന്നും നമുക്ക് മോക്ഷം നൽകൂ മൂർത്തേ….. അഥർവ്വനെ നാം ഇപ്പൊ തന്നെ സംഹാരിക്കാം
അമാലിക ആവേശത്തോടെ പറഞ്ഞു.
അമളി പറയാതെയും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുക എന്റെ പ്രിയ ഭക്തെ…… അഥർവ്വനോളം നീ ശക്തിയാർജിക്കണമെങ്കിൽ നാം നിർദേശിച്ച പോലെ 1000 പുരുഷന്മാരുമായി രതി വേഴ്ചയിൽ ആറാടി അവരെ വധിച്ച് നിന്റെ പൂർവ ജന്മ ശക്തികളെ തിരികെ സ്വയത്തമാക്കൂ……1000 പുരുഷന്മാർക്ക് തതുല്യമായ ബലം, കഴിവ്, കാഴ്ച്ച, ഘ്രാണ ശക്തി, ബുദ്ധിശക്തി,കാമം എന്നിവയാണ് അഥർവ്വനിൽ ഉള്ളത്…… അങ്ങനെയുള്ള അഥർവ്വനെ കീഴ്പ്ലെടുത്തുക അത്ര നിസാരമല്ല….. ആയിരം പുരുഷന്മാരെ നീ എന്നാണോ വധിക്കുന്നത് അന്ന് മാത്രമേ നീയും അഥർവ്വനോട് ഏറ്റു മുട്ടാൻ പ്രാപ്തയാവുകയുള്ളൂ….. ഓർക്കുക തുല്യ ശക്തികളുള്ള നിങ്ങളിരുവരും പോരാടിയാൽ ഇരുവർക്കും മരണം സുനിശ്ചിതം….. എന്നാൽ കാമത്തിലൂടെ അവനെ വശീകരിച്ചു കീഴ്പ്പെടുത്തിയാൽ അഥർവ്വനെ നിഷ്പ്രയാസം വധിക്കുവാൻ സാധിക്കും…… അതോടെ നിനക്ക് ആ ലക്ഷ്യത്തിൽ എത്തിച്ചേരാനുമാകും അത് സ്വന്തമാക്കുവാനുമാകും.
കണികാ ദൈവത്തിന്റെ ദീർഘ വീക്ഷണം കേട്ട് അമാലികയ്ക്ക് അദ്ദേഹത്തോട് കൂടുതൽ ആരാധന തോന്നിപ്പോയ നിമിഷമായിരുന്നു അത്.
എല്ലാം നമ്മുടെ പദ്ധതി പ്രകാരമേ നടക്കുകയുള്ളൂ……. അന്തിമവിജയം നമുക്ക് തന്നെ
അമാലികയുടെ അട്ടഹാസം ആ ഗുഹയിലാകെ പ്രതിധ്വനിച്ചു.
പൂർവ ജന്മത്തിൽ ആരുമറിയാതെ നീ മറവ് ചെയ്ത അഥർവ്വന്റെ അർദ്ധ കായ ആത്മാവിനെ നീ കണ്ടെത്തിയോ?
കണികാ ദൈവത്തിന്റെ ചോദ്യം കേട്ടതും പൊടുന്നനെ അമാലികയുടെ ചിരി നിന്നു.
മുഖം മങ്ങി.
പരിഭവിക്കണ്ട പ്രിയ ഭക്തെ…….മറ്റൊരു കാര്യം കൂടി നാം ഉണർത്താം…..1000 പുരുഷന്മാരെ കീഴ്പ്പെടുത്തിയാൽ മാത്രമേ നിന്നിൽ മറഞ്ഞിരിക്കുന്ന പൂർവ ജന്മ സ്‌മൃതികൾ പുക മറയ്ക്കുള്ളിൽ നിന്നും വെളിയിൽ വരുകയുള്ളു….. എങ്കിൽ മാത്രമേ നിനക്ക് അഥർവ്വന്റെ അർദ്ധ കായ ദുരാത്മാവിനെ കണ്ടെത്തുവാൻ സാധിക്കൂ….. അഥർവ്വൻ അത് തേടി കണ്ടെത്തുന്നതിന് മുൻപ് അതിനെ നശിപ്പിക്കുവാൻ നിനക്ക് കഴിഞ്ഞാൽ കഴിഞ്ഞാൽ എന്റെ പ്രിയ ഭക്തക്ക് വിജയം സുനിശ്ചിത്തം….. പരാജയമാണെങ്കിലോ മരണവും.
കണികാ ദൈവം ഒരു ഓർമപ്പെടുത്തൽ പോലെ പറഞ്ഞു.
അത് കേട്ടതും അമാലിക ഭക്തിയോടെ തന്റെ ആരാധന മൂർത്തിയെ ഒന്നു കൂടി വണങ്ങി.
വിജയം തനിക്ക് ആവിർഭവിക്കുവാനായി.
—————————————————-
കണ്ണുകൾ പയ്യെ തുറന്ന സാരംഗി ചുറ്റും ഒന്നു കണ്ണോടിച്ചു നോക്കി.
താനിപ്പോ ഏതോ ഒരു മുറിയിൽ കിടക്കുകയാണ്.
അവൾ പയ്യെ എഴുന്നേറ്റിരുന്നു.
ആ മുറിയിൽ നന്നേ ഇരുട്ടായിരുന്നു.
സാരംഗി പയ്യെ എഴുനേറ്റു.
നല്ല തലവേദനയുണ്ടായിരുന്നു അവൾക്ക്.
മുറിയിലെ വാതിൽ തപ്പി പിടിച്ചു സാക്ഷ തുറന്ന് അവൾ പുറത്തേക്കിറങ്ങി.
ഏതോ ഒരു വലിയ വീടിന്റെ കോലായിൽ ആണ് സാരംഗി ഇപ്പൊ നിൽക്കുന്നത്.
അവൾ ഒന്നും മനസിലാവാതെ ചുറ്റും നോക്കി.
മുത്തശ്ശാ….. ഞാൻ ശങ്കുണ്ണി ചേട്ടനെ കണ്ടിട്ട് വരാം
വീടിന്റെ ഉള്ളിൽ നിന്നും ആരുടെയോ ശബ്ദം കേട്ടതും സാരംഗി ഭയപ്പാടോടെ അവിടെ കണ്ട ഒരു തൂണിന്റെ പിന്നിൽ പോയി ഒളിച്ചു.
ഏതോ കാലടികൾ കേട്ട് അതാരാണെന്ന് അറിയാൻ ഒളിഞ്ഞു നോക്കിയ സാരംഗിയുടെ കണ്ണുകൾ വിറച്ചു.
നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി.
ഉടൽ ആകെ കോരിത്തരിച്ചു.
അനന്തച്ഛൻ
സാരംഗിയുടെ വിറയ്ക്കുന്ന അധരങ്ങൾ മന്ത്രിച്ചു.
സാരംഗി തന്റെ ജീവിതത്തിൽ ആദ്യമായി അനന്തുവിനെ കാണുകയായിരുന്നു.
അതും നേരിട്ട്.
ഇതൊരു സ്വപ്നമാണോ അതോ മിഥ്യയാണോ എന്ന് വരെ അവൾ ശങ്കിച്ചുപോയി.
കോലായിലൂടെ ഇറങ്ങിപോകുന്ന അനന്തുവിൽ തന്നെയായിരുന്നു സാരംഗിയുടെ കണ്ണുകൾ.
അനന്തുവിന്റെ നീലകണ്ണുകൾ കണ്ടതും സാരംഗിയുടെ ചൊടികളിൽ പുഞ്ചിരി വിടർന്നു.
ഇമമ്മ എന്നും പറയാറുണ്ട് അനന്തച്ഛന്റെ നീല കണ്ണുകളാണ് തനിക്ക് കിട്ടിയതെന്ന്
സാരംഗി ആലോചിക്കവേ അനന്തു ജീപ്പിലേക്ക് കയറി അവിടെ നിന്നും യാത്രയായി.
തൂണിന്റെ മറവിൽ നിന്നും പുറത്തു വന്ന സാരംഗി ആലോചിക്കുകയായിരുന്നു.
എന്ത് ഗ്ലാമറാ എന്റെ അനന്തച്ഛനെ കാണാൻ
സാരംഗിയുടെ മുഖം സന്തോഷം കൊണ്ടു ചുവന്നു തുടുത്തിരിക്കുകയായിരുന്നു.
അവൾ ആ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി തിരിഞ്ഞു നോക്കി.
പ്രൗഡീയോടെ തലയുയർത്തി നിൽക്കുന്ന തേവക്കാട്ട് മന.
അപ്പോഴാണ് സാരംഗി ഒരു കാര്യം മനസിലാക്കുന്നത്.
തനിപ്പോൾ ഉള്ളത് തന്റെ തറവാട്ടിലാണ്.
ദി ഗ്രേറ്റ് ഗ്രേറ്റ് തേവക്കാട്ട് മന
സാരംഗി ആവേശത്തോടെ കൂക്കി വിളിച്ചു.
ഒപ്പം ആർപ്പ് വിളിച്ചു.
പെട്ടെന്നാണ് അവൾക്ക് സ്വബോധം തിരികെ വന്നത്.
ഈ കാണുന്നതൊക്കെ എന്താണ്?
സ്വപ്നമോ അതോ ഇല്ലുഷനോ?
ഇനി താൻ വർഷങ്ങൾ പിന്നില്ലേക്ക് ടൈം ട്രാവൽ ചെയ്തോ?
അതോർത്തപ്പോ തന്നെ അവൾക്ക് കുളിരു കോരി.
അനന്തച്ചന്റെ ദേശം ഗ്രാമത്തെ പറ്റിയും തേവക്കാട്ട് മനയെ പറ്റിയും ഇമമ്മയിലൂടെ കേട്ടറിഞ്ഞ കുറെ അറിവുകൾ മാത്രമേ ഉള്ളൂ.
ഇന്നിതാ താൻ ജീവിതത്തിൽ ആദ്യമായി ഇതൊക്കെ കാണുന്നു.
അനുഭവവേദ്യമാവുന്നു
നോ വേർഡ്‌സ്
സാരംഗി ചിന്തിച്ചു കൂട്ടവേ കോലായിലേക്ക് അഞ്ജലി വീൽ ചെയറിൽ കടന്നു വന്നു.
വാവ്……. അഞ്‌ജലിയാന്റി……. വാട്ട് എ പ്ളസന്റ് സർപ്രൈസ്
സാരംഗി ആശ്ചര്യത്തോടെ വായ് പൊത്തി പിടിച്ചു.
ഹൌ ക്യൂട്ട്
സാരംഗി ചിരിയോടെ അഞ്ജലിയെ നോക്കി.
കോലായിലെ ചാരു കസേരയിൽ കിടന്ന പത്രമെടുത്ത് അഞ്ജലി തിരികെ അകത്തളത്തിലേക്ക് കയറി.
പിന്നാലെ സാരംഗിയും.
ആ മന മുഴുവനും സാരംഗി ചുറ്റി കാണുവാൻ തുടങ്ങി.
അവളെ ആർക്കും കാണുവാൻ സാധിക്കില്ലായിരുന്നു.
എന്നാൽ അവളുടെ കാര്യത്തിൽ അത് നേരെ തിരിച്ചുമായിരുന്നു.
അങ്ങനെ നടക്കവേ പെട്ടെന്ന് അവൾ ഓർത്തു.
ഇപ്പൊ അനന്തച്ചൻ എവിടെയെത്തി കാണും?
അങ്ങനെ ചിന്തിച്ചുകൊണ്ട് സാരംഗി കണ്ണടച്ച് തുറന്നതും സംഭവിച്ച മാറ്റങ്ങൾ കണ്ടു അവൾക്ക് ഹാർട്ട് അറ്റാക്ക് വന്നില്ലെന്നേയുള്ളൂ.
ഇപ്പൊ സാരംഗി ഉള്ളത് ഒരു ജീപ്പിന്റെ കോ ഡ്രൈവർ സീറ്റിൽ ആണ്.
ഡ്രൈവിംഗ് സീറ്റിൽ ആരാണെന്ന് അറിയാൻ അവൾ മുഖം ചരിച്ചു നോക്കി.
അത് അനന്തു ആയിരുന്നു.
കാര്യമായ ഡ്രൈവിങ്ങിലാണ് കക്ഷി.
ഇടയ്ക്കിടെ ഘട്ടറിൽ വീഴുമ്പോൾ സാരംഗിയുടെ കുണ്ടി നല്ല രീതിയിൽ വേദനയെടുത്ത് തുടങ്ങി.
അവൾ അറിയാതെ കുണ്ടി തടവിക്കൊണ്ട് അമേരിക്കയിലെ മനോഹരമായ റോഡുകൾ ഓർത്തു പോയി.
എന്നിട്ട് സാരംഗി ചിരിയോടെ അനന്തുവിനെ നോക്കി.
അനന്തച്ചാ
അവൾ പ്രതീക്ഷയോടെ വിളിച്ചു.
എന്നാൽ അനന്തു അതൊന്നും കേൾക്കുന്നില്ലായിരുന്നു
അത് കണ്ടതും അവളുടെ മുഖം വാടി.
ഒരു ഊട് വഴിക്ക് മുന്നിൽ ജീപ്പ് നിർത്തിവച്ച ശേഷം അനന്തു ആ വഴിയിലൂടെ കേറി തുടങ്ങി.
സാരംഗി എല്ലാ പ്രതീക്ഷകളുമറ്റ പോലെ ജീപ്പിൽ തന്നെയിരുന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
തന്നെ ആര്ക്കും കാണുവാനും കേൾക്കുവാനും സാധിക്കാത്തത്തിൽ.
അങ്ങനെ ഇരിക്കവേ പൊടുന്നനെ അവൾ ഓർത്തു.
ഡയറിയിൽ ഉള്ള പ്രകാരം ഇപ്പോഴല്ലേ അനന്തച്ഛൻ കാര്യസ്ഥൻ ശങ്കുണ്ണി ചേട്ടനെ കാണാൻ വന്നത്? അപ്പൊ ഇപ്പോഴാണോ കുലശേഖരന്റെ ദുർഭൂതം അനന്തച്ഛനെ പ്രഹരിക്കുന്നത്? പാവം എന്റെ അച്ഛൻ എവിടെയാണോ ആവോ?
നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞതും സാരംഗി ജീപ്പിൽ നിന്നും ചാടിയിറങ്ങുവനായി തുനിഞ്ഞു.
കണ്ണൊന്നു ചിമ്മി തുറന്നതും മുന്നിലുള്ള കാഴ്ച കണ്ടു അവൾ ഭയന്നു.
സാരംഗി ഇപ്പൊ ഒരു വലിയ മരത്തിന്റെ ചില്ലയിൽ ഇരിക്കുകയാണ്.
ഏതോ പേരറിയാത്ത മരത്തിന്റെ ചില്ലയിലിരുന്ന് അവൾ തെല്ലോന്ന് ഭയന്നു.
അവൾ താഴെ വീഴാതിരിക്കാൻ ആ ചില്ലയിൽ പിടിച്ചിരിക്കുമ്പോഴാണ് അനന്തു ആ വഴി വരുന്നത് അവൾ കാണുന്നത്.
അവൾ പ്രതീക്ഷിച്ച പോലെ തന്നെ കുലശേഖരന്റെ ദുർ ഭൂതം നടന്നു വരികയായിരുന്ന അനന്തുവിനെ പിന്നിൽ നിന്നും പ്രഹരിച്ചു വീഴ്ത്തി.
അത് കണ്ടു അടിമുടി വിറച്ച അവൾ പല്ലിറുമ്മിക്കൊണ്ട് ചില്ലയിൽ ആഞ്ഞിടിച്ചു.
അനന്തുവിനെയും കൊണ്ടു ആകാശത്തേക്ക് ഉയർന്ന ദുർ ഭൂതത്തെ കണ്ടു അവൾ ഒന്നു അമ്പരന്നെങ്കിലും ആ ഭൂതത്തിന്റെ കയ്യിൽ കിടന്ന് പിടയുന്ന അനന്തുവിനെ കണ്ടു അവളുടെ നെഞ്ചു പിടഞ്ഞു.
കണ്ണുകൾ നിറഞ്ഞൊഴുകി.
അനന്തച്ഛനെ രക്ഷിക്കാനായി അവൾ ചില്ലയിൽ നിന്നും താഴേക്ക് ചാടാനൊരുങ്ങിയതും ആ ചില്ലക്ക് അടിയിലൂടെ ഒരു വലിയ കരിനാഗം ധൃതിയിൽ ഇഴഞ്ഞു പോകുന്നത് കണ്ടു സാരംഗി ശ്വാസമടക്കി പിടിച്ചിരുന്നു.
ഇതാണ് ആ ഡയറിയിൽ കണ്ട വൈര നാഗം എന്ന് അവൾ മനസിലാക്കി.
അനന്തുവിനെ നാഗം രക്ഷിക്കുന്നതും ദുർഭൂതത്തിന് മോക്ഷം നൽകുന്നതും ലൈവ് ആയി കണ്ട ശേഷം ആശ്വാസത്തോടെ സാരംഗി മരത്തിന്റെ ചില്ലയിലൂടെ പിടിച്ചു ഇറങ്ങുകയായിരുന്നു.
ഈ സമയം അനന്തു പോകുന്നത് മരത്തിന്റെ ചില്ലയിൽ തൂങ്ങി കിടന്ന് വീക്ഷിച്ചുകൊണ്ടിരുന്ന വൈര നാഗം പയ്യെ ഫണം താഴ്ത്തി താഴേക്ക് നോക്കി.
താനിരിക്കുന്ന ചില്ലയ്ക്ക് കീഴെയിലൂടെ ഊർന്നിറങ്ങുന്ന സാരംഗിയെ തന്നെ വൈരനാഗം വീക്ഷിക്കുകയായിരുന്നു.
സാരംഗിയെ കണ്ട മാത്രയിൽ വൈരനാഗത്തിന്റെ വൈരകണ്ണുകൾ മാതൃ വാത്സല്യത്താൽ തിളങ്ങി.
അനന്തുവിനെ ദർശിച്ച പോലെ.
എന്നാൽ സാരംഗി ഇതൊന്നും അറിഞ്ഞിരുന്നില്ല
മരത്തിൽ നിന്നും ഊർന്നിറങ്ങിയ ശേഷം എത്രയും വേഗം അവിടുന്ന് രക്ഷപ്പെടണം എന്ന ചിന്ത മാത്രമേ അവളിൽ ഉണ്ടായിരുന്നുള്ളു.
ആ കാടിനുള്ളിൽ നിന്നും പുറത്ത് കടന്നപ്പോഴാണ് അവൾക്ക് സമാധാനമായത്.
ആ കരിനാഗത്തെ കണ്ടപ്പോൾ തന്നെ സാരംഗി നന്നേ ഭയന്നു വിറച്ചിരുന്നു.
ഒരുവേള തന്റെ ശ്വാസം നിലച്ചു പോകുമോ എന്ന് പോലും അവൾ ഭയപ്പെട്ടിരുന്നു.
നല്ല ക്ഷീണവും ദാഹവും അവൾക്ക് തോന്നി.
എല്ലാവരെയും താൻ കണ്ടു….. ഇനി തന്റെ ഇമമ്മയെ കൂടി എപ്പോഴാ കാണുക?
സാരംഗിയ്ക്ക് അതും ആഗ്രഹിച്ചുകൊണ്ട് വലതു കാൽ മുന്നോട്ട് വച്ചതേ ഓര്മയുള്ളു.
മുന്നിലുള്ള കാഴ്ച്ച കണ്ടു അവൾ ഞെട്ടിപ്പോയി.
സാരംഗി ഇപ്പൊ ഏതോ ഒരു കൊച്ചു വീടിനു മുന്നിലാണ്.
ഓടിട്ട അൽപം പഴക്കമുള്ള ഒരു വീട്.
വീടിന്റെ ഇടത് വശത്തായി വേലിയോട് ചേർന്നു ഒരു കോഴിക്കൂട് കാണാം.
മുറ്റത്ത് ചിക്കി നടക്കുന്ന കോഴികുഞ്ഞുങ്ങളെ കണ്ടു സാരംഗിക്ക് അശ്ചര്യം തോന്നി.
അവയെ ഒന്നു തൊടാനും പിടിക്കാനും അവൾക്ക് കൊതിയായി.
വീടിന്റെ പിന്നാമ്പുറത്ത് നിന്നും ആടിന്റെ കരച്ചിൽ കേട്ടതും സാരംഗിക്ക് കൂടുതൽ അത്ഭുതം തോന്നി.
താനിപ്പോ എവിടെയാ വന്നു പെട്ടിരിക്കുന്നത് എന്നറിയാനായി അവൾ ചുറ്റും നോക്കി.
അപ്പോഴാണ് ആ കൊച്ചു വീട്ടിൽ നിന്നും ഒരു പെൺകുട്ടി കയ്യിൽ ചായ ഗ്ലാസ്സുമായി വീടിന്റെ പുറത്ത് വന്നിരുന്നത്.
ആ പെൺകുട്ടിയെ കണ്ടതും സാരംഗിയുടെ കണ്ണുകൾ വിടർന്നു.
അത് മറ്റാരുമായിരുന്നില്ല.
അരുണിമ തന്നെയായിരുന്നു.
സാരംഗിയുടെ ഇമമ്മ.
തന്റെ അമ്മയെ ഒരു നോക്ക് കണ്ടതും സാരംഗിയുടെ കണ്ണുകൾ ഈറനണിഞ്ഞു.
അവൾ കണ്ണുകൾ പയ്യെ തുടച്ചുകൊണ്ട് മനസിൽ ഓർത്തു.
അമ്മക്ക് എങ്കിലും തന്നെ കാണാൻ പറ്റിയിരുന്നെങ്കിൽ?
ഊറി വരുന്ന മിഴിനീർ തുള്ളികളെ പാടെ അവഗണിച്ചുകൊണ്ട് അവൾ തല താഴ്ത്തി.
ആരാ?
അരുണിമയുടെ ശബ്ദം കേട്ട് സാരംഗി മുഖമുയർത്തി നോക്കി.
അരുണിമയുടെ പൂച്ചക്കണ്ണുകൾ സാരംഗിക്ക് നേരെയായിരുന്നു.
സാരംഗി ഒന്നു ഞെട്ടിയെങ്കിലും ശങ്കയോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി.
മാറ്റാരെയേലും വിളിക്കുന്നതാണോ എന്നറിയാൻ
എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.
എന്താ കുട്ടി ഇവിടെ? ആരെ കാണാൻ വന്നതാ?
അരുണിമ വീണ്ടും ചോദ്യം ആവര്ത്ഥിച്ചു.
എന്നോടാണോ?
സാരംഗി സംശയത്തോടെ സ്വന്തം മാറിലേക്ക് വിരൽ ചൂണ്ടി.
ഹ്മ്മ് തന്നോട് തന്നെ.
അരുണിമ പറയുന്നത് കേട്ട് സാരംഗിക്ക് തുള്ളി ചാടാൻ തോന്നി.
അപ്പൊ തനിക്ക് ഈ ലോകത്തുള്ളവരോട് സംസാരിക്കാൻ പറ്റുമെന്നത് അവൾക്കൊരു പുതിയ അറിവായിരുന്നു.
എന്റെ പ്……. പ്…….പേര് സാരംഗി….. ഒരുപാട് ദൂരെ നിന്നും വരുന്നതാ…… എനിക്ക് കുറച്ചു വ്……. വെള്ളം തരാമോ
എങ്ങനൊക്കെയോ അവൾ പറഞ്ഞൊപ്പിച്ചു.
അത് കേട്ടതും അരുണിമ സംശയത്തോടെ തലയാട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി.
അല്പം കഴിഞ്ഞതും കയ്യിലൊരു മൊന്ത നിറയെ വെള്ളവുമായി അവൾ തിരികെയെത്തി.
ദാ വെള്ളം
അരുണിമ നീട്ടിയ മൊന്ത വാങ്ങി അവൾ ആർത്തിയോടെ അതിലുള്ള വെള്ളം കുടിച്ചു തീർത്തു.
അരുണിമയുടെ കയ്യിൽ നിന്നുമാകയാൽ അത് ഇച്ചിരി സ്പെഷ്യൽ ആണെന്ന് സാരംഗിക്ക് തോന്നി.
മോളിവിടെ ആരെ കാണാൻ വന്നതാ?
ഹാളിലേക്ക് വന്ന ആശ കയ്യിലെ നനവ് മുന്താണിയിൽ തുടച്ചുകൊണ്ട് ചോദിച്ചു.
അത് പ്……പിന്നെ…….. ഞാൻ…… ഇവിടെ….. ഇമമ്മ……. സോറി ഞാൻ തേവക്കാട്ട് മനയിലേക്കുള്ള വഴിയാ
സാരംഗി പയ്യെ പറഞ്ഞു.
ഉവ്വോ? അവിടെ ആരെ കാണാനാ?
ആശ ചോദിച്ചതും സാരംഗി വീണ്ടും കുഴഞ്ഞു.
എന്തു പറയുമെന്ന ശങ്കയിൽ.
അത് പിന്നെ ഞാൻ അവിടെയുള്ള അനന്തുവിനെ കാണാൻ വന്നതാ
സാരംഗിയുടെ നാവിൽ നിന്നും അറിയാതെ അനന്തുവെന്ന് വീണു.
മുന്നിൽ നിൽക്കുന്ന പെൺകുട്ടി അനന്തു എന്ന് പറയുന്നത് കേട്ട് അരുണിമയുടെ പൂച്ചകണ്ണുകൾ പ്രണയം കൊണ്ടു വിടരുകയും കവിളുകൾ ചുവക്കുകയും ചെയ്തു.
ഓഹ് അവിടുത്തെ കാര്യസ്ഥന്റെ മകൻ അല്ല?
കാര്യസ്ഥൻ?
സാരംഗി ഒന്നും മനസിലാവാതെ മുഖം ചുളിച്ചു.
അപ്പോഴാണ് ഒരു കാര്യം അവൾ ഓർത്തത്.
ഇമമ്മയോട് അനന്തച്ഛൻ തേവക്കാട്ട് മനയിലെ അംഗമാണെന്ന് പറയാതെ അവിടുത്തെ കാര്യസ്ഥന്റെ മകനാണെന് പറഞ്ഞത്.
ഹാ അത് തന്നെ
സ്വബോധത്തിലേക്ക് തിരികെ വന്ന അവൾ ശരിയാണെന്ന മട്ടിൽ തലയാട്ടി.
അരുണിമ സാരംഗിയുടെ നീലകണ്ണുകളും ചിരിയും വർത്തമാനവും ഒക്കെ ശ്രദ്ധിക്കുകയായിരുന്നു.
ആ കണ്ണുകൾക്ക് അനന്തുവിന്റെ കണ്ണുകളുമായി നല്ല സാമ്യം അവൾക്ക് തോന്നി.
പിന്നെ സാരംഗിയെ കാണുന്തോറും ഉള്ളിന്റെ ഉള്ളിൽ ഉടലെടുക്കുന്ന പേരറിയാത്ത ഒരു തരം വികാരവും.
തലയൊന്ന് പെരുത്തതും അരുണിമ ഒന്നു നെടുവീർപ്പെട്ടു.
കണ്ടാൽ 15 വയസോളം പ്രായം തോന്നിക്കുന്ന ചുരുണ്ട മുടിയിഴകളുള്ള ആ കൊച്ചു പെണ്ണിനെ കണ്ടതും ആ തേജോമയമായ മുഖം ദർശിച്ചതും അനന്തുവിനോട് മുഖസാദൃശ്യമാണ് അരുണിമയ്ക്ക് തോന്നിയത്.
ഒപ്പം കരകവിഞ്ഞൊഴുകുന്ന വാത്സല്യവും
അരുണിമയുടെ മാറുന്ന ചില മുഖ ഭാവങ്ങൾ കണ്ടു പൊട്ടി ചിരിക്കാനാണ് സാരംഗിയ്ക്ക് തോന്നിയത്.
ആശയും സാരംഗിയുടെ കുസൃതികൾ ആസ്വാദന ത്വരയോടെ താടിക്ക് കയ്യും കൊടുത്തുകൊണ്ട് നോക്കി കാണുകയായിരുന്നു.
തേവക്കാട്ട് മനയിലേക്കുള്ള വഴി?
സാരംഗി അവരോടായി ചോദിച്ചു.
ഇവിടുന്ന് ദേശം നാല്കവലയിലേക്ക് പോണം…… അവിടുന്ന് ആരോട് ചോദിച്ചാലും വഴി പറഞ്ഞു തരും…. കവലയിലേക്കുള്ള വഴി അറിയുമോ?
ആശയുടെ ചോദ്യത്തിനു മറുപടിയായി അവൾ അറിയാമെന്ന മട്ടിൽ തലയാട്ടി.
ഓക്കേ ഫൈൻ…… വെള്ളം തന്നതിന് താങ്ക്സ് എ ലോട്ട്
ആശയെ നോക്കി സാരംഗി പറഞ്ഞു.
അതിനു ശേഷം സാരംഗി ഓടി വന്നു അരുണിമയെ വാരി പുണർന്നു.
അതോടൊപ്പം തന്നെ അവളുടെ പവിഴാധരങ്ങൾ അരുണിമയുടെ കവിളിൽ മുത്തമിട്ടിരുന്നു.
ലവ് യൂ ഇമമ്മ
അരുണിമയുടെ ചെവിയിൽ അങ്ങനെ അലറിയ ശേഷം സാരംഗി തിരിച്ചോടി.
അവൾ ഉമ്മ വച്ചതിന്റെ ഷോക്കിൽ നിൽക്കുകയായിരുന്നു അരുണിമ അന്നേരം.
അന്ന് ആദ്യമായി അവളിലെ മാതൃത്വം ഉണർന്നു.
പേര് അറിയാത്ത ഏതോ ഒരു വികാരത്തിന് അവൾ അടിമപ്പെട്ടു.
അരുണിമയുടെ മാറിടം അറിയാതെ വിങ്ങി.
അപ്പോഴും ഓടിയകലുന്ന സാരംഗിയിൽ ആയിരുന്നു അരുണിമയുടെ മിഴികൾ
ഓടുന്നതിനിടെ സാരംഗി അറിയാതെ ഓർത്തുപോയി.
എന്റെ പ്രകൃതി പരമ്പരകളെ ഈ മായാ ലോകത്ത് നിന്നും തന്നെ ഒന്നു രക്ഷിച്ചിരുന്നെങ്കിൽ.
അതും പറഞ്ഞു കൊണ്ടു കണ്ണു ചിമ്മി തുറന്നതും സാരംഗി ഇപ്പൊ ഒരു റൂമിൽ ഇരിക്കുകയായിരുന്നു.
ഇനി ഇതേത് വള്ളിക്കെട്ടാണെന്ന് അറിയാൻ അവൾ പെരുപ്പോടെ തല തിരിച്ചു ചുറ്റും നോക്കി
അപ്പോഴാണ് അവൾക്ക് താനിപ്പോ അമേരിക്കയിലെ സ്വന്തം റൂമിലാണ് ഉള്ളതെന്ന്.
അപ്പോഴാണ് സാരംഗിക്ക് ആശ്വാസം തോന്നിയത്.
അവൾ മുന്നിലേക്ക് നോക്കി.
അവിടെ അഥർവ്വന്റെ പെട്ടി അടഞ്ഞു തന്നെ കിടപ്പുണ്ട്.
ഇത്രേം നേരം കണ്ടത് സ്വപ്നമാണോ അതോ മിഥ്യയാണോ എന്നോർത്ത് അവളുടെ തല പുകഞ്ഞു.
അണച്ചുകൊണ്ടു സാരംഗി പയ്യെ മടുപ്പോടെ ബെഡിലേക്ക് വീണു.
അതോടൊപ്പം അവളുടെ നീല നയനങ്ങളും പയ്യെ അടഞ്ഞു വന്നു.
(തുടരും)
സ്നേഹത്തോടെ ചാണക്യൻ………!!!!!!!
Responses (0 )