(അഭിപ്രായങ്ങള്‍ക്കും സപ്പോര്‍ട്ടിനും നന്ദി… എന്‍റെ എഴുത്ത് ഇത്തിരി പരത്തിയാണ്. അതുകൊണ്ട് തന്നെയാണ് കഥയ്ക്ക് പെട്ടന്ന് മൂവിംങ് ഇല്ലാത്തത്… മാന്യ വായനക്കാര് ക്ഷമിക്കുക. തെറ്റുകുറ്റങ്ങളും ക്ഷമിക്കുക… നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.)
വൈഷ്ണവം 4
Vaishnavam Part 4 | Author : Khalbinte Porali | Previous Part
വൈഷ്ണവ് കണ്ണ് തുറന്നു. എന്തോ വല്ലാത്ത സന്തോഷം… ഇന്നലെ രാത്രിയിലെ ചാറ്റുകള്‍ ഓര്‍മ്മ വന്നു. അവന്‍ ഫോണ്‍ എടുത്തു. അവളുടെ ചാറ്റുകള്‍ ഒന്നുടെ വായിച്ചു. ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞ വാക്കുകള്‍… മതി. തനിക്കത് മതി. അവന് എന്ത് ചെയ്യണമെന്നറിയില്ല. അവന്‍ പതിയെ ടൈപ്പ് ചെയ്തു.
ഗുഡ് മോണിംങ് ഡീയര്‍….🥰😉
മേസേജ് സെന്‍റ് ആയി.. ഡെറിവര്‍ ആയിട്ടില്ല. അവന്‍ പതിയെ എണിറ്റു. എണിറ്റ ഉടനെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യന്‍ വെച്ചു. കണ്ടം കളിയ്ക്ക് വരുന്നവര്‍ അവിടെ വെച്ച് ഫോണ്‍ ഉപയോഗിക്കരുത്. അതാണ് അവിടെത്തെ കണ്ടംകളി നിയമം.
ഫ്രഷായി ഡ്രസ് മാറി അവന്‍ താഴെയ്ക്ക് ഇറങ്ങി. എവിടെ നിന്നോ സന്തോഷം മനസ്സിലേക്ക് കയറി വരുന്നത് പോലെ. അവന്‍ അടുക്കളയിലേക്ക് പോയി. വിലാസിനി രാവിലത്തെ പരുപാടിയിലാണ്. അവന്‍ അമ്മയുടെ അടുത്ത് ചെന്ന് കവിളില്‍ ഒരു ഉമ്മ കൊടുത്ത് തിരിച്ച് ഓടി.
എന്താടാ ഒരു പുതിയ ശീലം…. അമ്മ അവനോട് അടുക്കളയില്‍ നിന്ന് ചോദിച്ചു.
വന്നിട്ട് പറയാം… ഇപ്പോ ഞാന്‍ കളിക്കാന്‍ പോവാ… അവന്‍ പുറത്തേക്ക് ഇറങ്ങും വഴി പറഞ്ഞു.
പോകാം വഴിയെല്ലാം പരിചിതമെങ്കിലും എന്തോ പുതുമ ഉള്ള പോലെ ഒരു തോന്നല്‍… പൊന്‍കിരണം പരക്കുന്ന പൂന്തോട്ടത്തിലെ പൂക്കള്‍ക്ക് ഭംഗി കുടുന്നത് പോലെ… അവന്‍ അധികം വൈകാതെ ഗ്രൗണ്ടിലെത്തി. മനസ്സ് സന്തോഷിക്കുന്നത് കൊണ്ടാവും നന്നായി തന്നെ കളിക്കാന്‍ പറ്റി. കളിച്ച രണ്ട് കളിയും നോട്ടൗട്ട്… കളി കഴിഞ്ഞ് കുട്ടുകാരോട് ഇത്തിരി വര്‍ത്താനം പറഞ്ഞ് എട്ടുമണിയായി വീട്ടിലെത്തിയപ്പോള്‍. ഗോപകുമാര്‍ രാവിലെ തന്നെ പത്രത്തിന്‍റെ മുന്നിലാണ്. അവന്‍ അച്ഛനോട് ഒരു ഗുഡ് മോണിംങ് നല്‍കി മുറിയിലേക്ക് ചെന്നു. നേരെ ബാത്ത്റൂമിലെത്ത്. കുളി കഴിഞ്ഞ് ഒരുങ്ങി താഴെക്ക് ഇറങ്ങി നേരെ അച്ഛന്‍റെ അടുത്തേക്ക്…
പൂമുഖത്ത് കസേരയില്‍ പത്രം വായിച്ചിരുന്നിരുന്ന ഗോപകുമാറിന്‍റെ അടുത്തായി നിലത്ത് ഇരുന്നു. പതിവിലും സന്തോഷം മകന്‍റെ മുഖത്ത് കണ്ട ഗോപകുമാര്‍ അവനോട് ചോദിച്ചു.
കണ്ണാ… എന്താടാ ഇന്ന് പതിവില്ലാത്ത സന്തോഷം… നാടകത്തിന്‍റെ കാര്യമാണോ…
നാടകവുമുണ്ട് പക്ഷേ അതു മാത്രമല്ല..
പിന്നെ…
പറയാം അച്ഛാ… അമ്മ കുടെ വരട്ടെ…
ഹാ…
നിങ്ങള്‍ എപ്പോഴാ കോളേജില്‍ വരുന്നേ…
അതേ… എത്രമത്തെയാണ് എന്ന് അറിയില്ല…
അപ്പോഴെക്കും വിലാസിനി രാവിലെ ഫൂഡ് കൊണ്ടുവന്ന് ഡൈനിംഗ് ടെബിളില്‍ വെച്ചു. അച്ഛനെയും മോനെയും വിളിച്ചു…
അവര്‍ മൂന്ന് പേരും കൈ കഴുകി. ടെബിളില്‍ വന്നിരുന്നു. എല്ലാരും കഴിക്കാന്‍ ആരംഭിച്ചു. വൈഷ്ണവ് പറഞ്ഞു തുടങ്ങി..
അമ്മേ, അച്ഛാ ഇന്ന് ഞാന്‍ എന്‍റെ കാറിലാ പോവുന്നത്…
അതെന്തിനാ… വിലാസിനി ചോദിച്ചു.
ഇന്ന് നാടകം കാണാന്‍ ഗ്രിഷ്മയും അവളുടെ കൂട്ടുകാരിയും വരുന്നുണ്ട്. അവരെ രാത്രി വീട്ടിലെത്തിക്കണം..
മ്… ശരി… വിലാസിനി സമ്മതിച്ചു.
ഇതാണോ നിന്‍റെ സന്തോഷത്തിന് കാരണം… ഗോപകുമാര്‍ ഇടയ്ക്ക് കയറി…
അല്ല… അതേയ്…
എന്താ ഒരു ഡിലേ….
അമ്മയോട് വേറെ പെണ്ണിനെ അന്വേഷിക്കണ്ട എന്ന് ഒരാള്‍ പറഞ്ഞു…
അത് കേട്ട് വിലാസിനിയുടെ മുഖം വിടര്‍ന്നു… ഗോപകുമാര്‍ ചിരിച്ചു.
ഭക്ഷണം കഴിഞ്ഞ് അവന്‍ കോളേജിലേക്കായി കാര്‍ എടുത്തു. പോകുന്ന വഴി മിഥുനയെയും കൊണ്ടു പോവണമായിരുന്നു. പതിവില്ലാതെ കാറില്‍ വരുന്നത് കണ്ട് മിഥുന അവനോട് കാര്യം ചോദിച്ചു. അവന്‍ നടന്ന കാര്യം മുഴുവന്‍ പറഞ്ഞു. അധികം വൈകാതെ കോളേജില്‍ എത്തി. പോയിന്‍റ് ടേബിള്‍ നോക്കി. രണ്ട് പോയന്‍റ് വ്യത്യാസത്തില്‍ സെക്കന്‍റ് തന്നെ…
അന്ന് പ്രക്ടീസ് തകൃതിയായി തന്നെ നടന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയതല്ലാതെ വേറെ ഒന്നിനും ഗ്യാപ്പ് കിട്ടിയില്ല. വൈഷ്ണവ് പതിവിലും ഉേډഷത്തില്‍ ആയിരുന്നു. രണ്ടു മണിയായപ്പോള്‍ പ്രക്ടീസ് അവസാനിപ്പിച്ചു. എല്ലാവരോടും റെസ്റ്റ് എടുക്കാന്‍ പറഞ്ഞു.
വൈഷ്ണവ് ഫോണെടുത്ത് ഒരു ബെഞ്ചില്‍ കിടന്നു. മിഥുന ആരേയോ കാണാന്‍ പോയതാണ്. അവന്‍ വാട്സപ്പ് ഓണാക്കി. ചിന്നുവിന്‍റെ രാവിലെത്തെ ഗുഡ് മോണിംഗ് വന്നിട്ടുണ്ട്. വേറെ ഒന്നുമില്ല…
ഒന്നു വിളിച്ചുനോക്കിയാലോ… അവന്‍ ചിന്തിച്ചു. കുഴപ്പാവോ… ഏയ് തന്‍റെ പെണ്ണല്ലേ… വേറെ ആരെയും അല്ലലോ… വിളിക്കാം. അവന്‍ കോണ്‍ടാക്റ്റ് എടുക്ക് കോള്‍ ചെയ്തു. റിംഗ് ചെയ്തു. മനസില്‍ വല്ലാത്ത ഒരു വികാരം. ഇതുവരെ ഫോണ്‍ ചെയ്യുമ്പോള്‍ ഉണ്ടാവാത്ത ഒരു അനുഭൂതി.
ഹാലോ…. അപ്പുറത്ത് നിന്ന് മധുരമുള്ള ശബ്ദം കാതിലേക്ക് കയറി…
ചീന്നു…. അവന്‍ വിളിച്ചു…
ഇപ്പോ റെസ്റ്റ് ടൈം അണ്. അപ്പോ വെറുതെ ഇരുന്നപ്പോ…
ഫുഡ് കഴിച്ചോ…
ഹാ… താന്‍ കഴിച്ചോ…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
അല്‍പസമയത്തിന് ശേഷം മുകളിലേക്ക് വന്ന മിഥുന കാണുന്നത് വരാന്തയിലുടെ ഫോണ്‍ പിടിച്ച് ഉലാത്തുന്ന വൈഷ്ണവിനെയാണ്. ചുണ്ടില്‍ ഒരു പുഞ്ചിരിയുണ്ട്. വരാന്തയുടെ കൈവരികളിലും തൂണിലും ചാരി, ആരോടോ നിര്‍ത്താതെ സംസാരിക്കുന്ന അവനെ കണ്ട് മിഥുന അത്ഭുതത്തോടെ നോക്കി നിന്നു. ഇത് വരെ അവനെ ഇത്രയ്ക്ക് പൈക്കിളിയായി അവള്‍ കണ്ടിട്ടില്ല.
പെട്ടെന്ന് അവന്‍ അവളെ കണ്ടു. മിഥുന ഒരു കള്ള ചിരിയോടെ അവന്‍റെ അടുത്തേക്ക് വന്നു. അവന്‍റെ പുഞ്ചിരി മറയ്ക്കാന്‍ ശ്രമിച്ചു. പിന്നെ ഫോണില്‍ എന്തോ പറഞ്ഞ് കോള്‍ കട്ടാക്കി. ഫോണ്‍ കീശയില്‍ വെച്ചു… അവള്‍ അവന്‍റെ അടുത്തെത്തി.
എന്താടാ… എന്തോ പോയ അണ്ണാനെ പോലെ നില്‍ക്കുന്നേ… അവള്‍ ചോദിച്ചു.
ഡീ.. ഞാന്‍ നമ്മുടെ നാടകത്തിന് വേണ്ടി ഒന്ന് റൊമാന്‍റിക്കായതല്ലേ…
അതിന് നമ്മുടെ നാടകത്തില്‍ നിനക്ക് റൊമാന്‍റിക് സീന്‍ ഒന്നുമില്ലലോ… അവള്‍ അവനെ വിടുന്ന മട്ടില്ല…
ന്‍റെ പോന്നെ… നീയത് വിട്… അവന്‍ കൈകുപ്പി പറഞ്ഞു.
ചിന്നുവായിരുന്നു ലേ… അവള്‍ ചോദിച്ചു…
അതെ എന്ന ഭാവത്തില്‍ അവന്‍ തലയാട്ടി. കുടെ ഒരു പുഞ്ചിരിയും…
യേ… പരിചയപ്പെട്ടിട്ട് ഒരാഴ്ച പോലും ആയില്ല… അപ്പോഴെക്കും ഒലിപ്പീര് തുടങ്ങിയോ… അവള്‍ കളിയാക്കി.
വേറെ ആരോടും അല്ലലോ… എന്‍റെ ഭാര്യയാവന്‍ പോകുന്നവളോടല്ലേ… നിനക്ക് അതിനെന്താ…
അയ്യോ.. എനിക്ക് ഒന്നുമില്ലേ…
വൈകുന്നേരം വരെ വേറെ പ്രത്യകിച്ച് പരുപാടി ഒന്നുമുണ്ടായിരുന്നില്ല. അവര്‍ ചുറ്റിയടിച്ച് നടന്നു. അവന് ചിന്നുവിലെ കാണാന്‍ നല്ല ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തിരക്ക് കാരണം ഇന്നും ശരിക്ക് ഒന്ന് മിണ്ടാനും പറയാനും പറ്റുമെന്ന് അവന് ഉറപ്പില്ല. ആകെ ഇനി വഴി രാത്രി വിട്ടിലേക്ക് പോകും വഴിയാണ്.
വൈകിട്ട് നാടകടീമിലെ ശ്രീശ്യാമിന്‍റെ വീട്ടിലേക്ക് എല്ലാരും കുടെ പോയി. കോളേജിന് അടുത്താണ് അവന്‍റെ വീട്. വൈകുന്നേരത്തെ ചായയും ഫുഡും പിന്നെ കുളിയും എല്ലാം അവിടെ നിന്നാണ്. തലെ ദിവസമേ എല്ലാം പ്ലാന്‍ ചെയ്തിരുന്നു.
അവിടെ അടുത്തൊരു കുളമുണ്ട്. വൈഷ്ണവും കുട്ടുകാരും വൈകിട്ട് ഒരു നിന്തി കുളി അങ്ങ് പാസാക്കി. കുറെ നാളുകള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ നിന്തി കുളിച്ചപ്പോള്‍ ഒരു സുഖം. മനസും ശരീരവും ആകെ ലോലമായ പോലെ…
കുളിയും കഴിഞ്ഞപ്പോ ആദര്‍ശിന്‍റെ കോള്‍ വന്നു. നാടകം മത്സരം തുടങ്ങി. പക്ഷേ ലോട്ട് പ്രകാരം ഇവരുടെത് ആവുമ്പേഴെക്കും ഒമ്പതരയാവും…
കുളിയും തേവാരവും കഴിഞ്ഞ് കോളേജിലെത്തിയപ്പോള്‍ സമയം എഴുമണിയായി. അച്ഛന്‍റെ കാറ് പാര്‍ക്കിംഗില്‍ കണ്ടപ്പോള്‍ വൈഷ്ണവ് അച്ഛനെ വിളിച്ചു. അവരെയും കൊണ്ട് പ്രക്ടീസ് നടത്തിയിരുന്ന റൂമിലേക്ക് നടന്നു.
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
വൈകീട്ട് ആറരയായപ്പോള്‍ ഗ്രിഷ്മയും രമ്യയും കോളേജിലെത്തി. രാത്രിയില്‍ കോളേജ് വേറെ ഭംഗിയാണ്. അലങ്കാര ബള്‍ബുകളും, തോരണങ്ങളും, ചെറിയ ഷെഡിലുള്ള കടകളും എല്ലാം വളരെ മനോഹരമായ ഒരു കാഴ്ച തന്നെയാണ്. പാര്‍ക്കിംഗ് ഏറിയയില്‍ നിറച്ച് വാഹനങ്ങള്‍. എങ്ങോട്ടെന്നില്ലാതെ വായ്നോക്കി നടക്കുന്ന ചെക്കډാരും പെണ്‍പിള്ളേരും…
നാടകം തുടങ്ങാറായി എന്നറിഞ്ഞപ്പോള്‍ ഗ്രിഷ്മയും രമ്യയും രണ്ട് സീറ്റില്‍ പോയിരിുന്നു. കണ്ണേട്ടന്‍റെ നാടകം എപ്പോഴാണ് എന്നുള്ള വിവരമൊന്നും അവര്‍ അറിഞ്ഞിരുന്നില്ല. എങ്കിലും അവിടെയിരുന്ന് ബാക്കി കോളേജിന്‍റെ നാടകം കണ്ടാസ്വദിച്ചു.
രാത്രി എട്ടു മണിയായപ്പോള്‍ ഗ്രിഷ്മയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. നോക്കിയപ്പോ കണ്ണേട്ടന്‍. അവള്‍ ഫോണ്‍ എടുത്തു.
ഹാലോ… അവള്‍ പ്രതികരണം അറിയിച്ചു.
മോളേ… ഞാന്‍ കണ്ണന്‍റെ അമ്മയാ…
കണ്ണേട്ടന്‍റെ അമ്മയാണ് എന്ന് അറിഞ്ഞപ്പോ അവള്‍ എന്താ പറയണ്ടത് എന്ന് പോലും കിട്ടാതെയായി. മറുപടി ഒന്നുമില്ലാതെയായപ്പോള്‍ വിലാസിനി ഒന്നുടെ വിളിച്ചു..
മോളെ….
ഹാ… എന്താ അമ്മേ… പറയു…
മോള് കഴിച്ചോ….
ഇല്ലമ്മേ….
എന്നാല്‍ മോള് വാ… നമ്മുക്ക് ഒന്നിച്ച് കഴിക്കാം…
അമ്മേ…അത്…
വേഗം വാ… മോളെ… കുട്ടികാരിയെയും കുട്ടിക്കോ… കണ്ണാ… നീ ഗ്രിഷ്മ മോള്‍ക്ക് ഇങ്ങോട്ടുള്ള വഴി പറഞ്ഞു കൊടുത്തേ… ചിന്നു എല്ലാം കേട്ടിരുന്നു. അധികം വൈകാതെ വൈഷ്ണവ് ഫോണില്‍ സംസാരിച്ചു.
ഹാ… ചിന്നു…
കണ്ണേട്ടാ…
നമ്മള്‍ ഇന്നലെ രാവിലെ കണ്ടില്ലേ… ആ റൂമിന് മുകളിലത്തെ റൂമിലേക്ക് വാ… ഞങ്ങള്‍ അവിടെയുണ്ട്. രമ്യയെ വിളിക്കാന്‍ മറക്കണ്ട…
ശരി കണ്ണേട്ടാ… ഇപ്പോ വരാം…
വേഗം വാ ചിന്നു…
ഫോണ്‍ കട്ടായി. ചിന്നു രമ്യയോട് കാര്യം പറഞ്ഞു. അവരിരുവരും എണിറ്റു. ലൈബ്രറിയുള്ള ബ്ലോക്കിലേക്ക് നടന്നു നിങ്ങി. മുകളിലേക്ക് കയറിയപ്പോള്‍ ആ നിലയിലെ ഒരു മുറിയില്‍ മാത്രം ലൈറ്റ് കണ്ടു. അവര്‍ ആ മുറിയിലേക്ക് നിങ്ങി. ഉള്ളില്‍ എന്തോ ബഹളം കേള്‍ക്കുന്നുണ്ട്. വരാന്തയിലേക്ക് ബിരിയാണിയുടെ മണം അടിച്ചു കയറുന്നുണ്ട്. റൂമിന്‍റെ വാതിര്‍ പാതി തുറന്നിട്ടുണ്ട്. ചിന്നു വാതില്‍ പതിയെ തുറന്നു.
അകത്ത് ഒരു പത്ത് പതിനഞ്ച് പേരു കാണും. അവള്‍ക്ക് ആകെ അറിയാവുന്നത് മിഥുനയെയും കണ്ണേട്ടന്‍റെ അച്ഛനെയും അമ്മയേയും മാത്രമാണ്. ആരോ ചുവട്ടില്‍ ഇരിക്കുന്ന ബിരിയാണി ചെമ്പ് ഇളക്കി റെഡിയാക്കുന്നുണ്ട്. ആകെ ബിരിയാണിയുടെ മണം…
അമ്മ ചിന്നുവിനെ കണ്ട് അവരുടെ അടുത്തേക്ക് വന്നു. അവളുടെ കൈയില്‍ പിടിച്ചു. പിന്നെ പറഞ്ഞു. മോളെ കയറി വാ
കണ്ണേട്ടന്‍ എവിടെ അമ്മേ?
അതേയ് ഞങ്ങളൊന്നും പോരെ ചിന്നുവിന്ٹ മിഥുന അവരുടെ ഇടയിലേക്ക് വന്നു കേറി. ചിന്നു അത് കേട്ടു ചുണ്ടു കോട്ടി ദേഷ്യം കാണിച്ചു…
അവനിപ്പോ വരും മോളെ… വിലാസിനി ഒന്ന് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.
രമ്യയും മിഥുനയും ചിന്നുവിനെ നോക്കി ചിരിച്ചു…
പെട്ടെന്ന് വരാന്തയില്‍ ഒരു കാല്‍പെരുമാറ്റം കേട്ടു. ചിന്നുവും ബാക്കിയുള്ളവരും വാതിലിലേക്ക് നോക്കി. ആദര്‍ശാണ് ആദ്യം കയറി വന്നത് കയ്യില്‍ ഒരു വാട്ടര്‍ ടീനും ഉണ്ടായിരുന്നു. പിന്നാലെ ഒരു വേസ്റ്റ് കവറും കുറച്ച് പേപ്പര്‍ പ്ലേറ്റും പേപ്പര്‍ ഗ്ലാസ്സുമായി വൈഷ്ണവും കയറി വന്നു. അവനെ കണ്ടപ്പോള്‍ ചിന്നുവിന്‍റെ മുഖത്ത് ഒരു പ്രസരിപ്പ് വന്നു. വൈഷ്ണവും ആദര്‍ശും കൊണ്ടു വന്ന സാധനങ്ങള്‍ മേശപുറത്ത് വെച്ച് തിരിഞ്ഞു. ചിന്നുവിനെയും രമ്യയേയും കണ്ട് കണ്ണന്‍ ഒരു ഹായ് കൊടുത്തു. അവര്‍ തിരിച്ച് ഒരു ചിരി കൊടുത്തു…
ഹാവു ഇപ്പോഴാ ഇവിടെ ഒരാളുടെ മുഖമൊന്ന് വിരിഞ്ഞത്…
ചിന്നുവിനെ നോക്കി മിഥുന പറഞ്ഞു… അവിടെ കൂടി നിന്നവര്‍ക്ക് ചിരി പൊട്ടി….
എന്നാ പിന്നെ പരുപാടി ആരംഭിച്ചാലോ… ആദര്‍ശ് പിറകില്‍ നിന്ന് ചോദിച്ചു…
ഞാന്‍ വെജിറ്റേറിയനാ… ചിന്നു പറഞ്ഞു.
മോള് ചിക്കന്‍ എടുക്കണ്ട… റൈസ് മാത്രം കഴിച്ച മതി… അമ്മ അവളോട് പറഞ്ഞു. അവള്‍ തലയാട്ടി സമ്മതിച്ചു.
എല്ലാവരും ഓരോ പ്ലേറ്റ് എടുത്ത് ബിരിയാണി ചെമ്പിനടുത്തെത്തി. ബിരിയാണി അവിശ്യത്തിന് എടുത്ത് ഒരോ ഡെസ്കില്‍ കൊണ്ടുപോയി വെച്ചു. ആദര്‍ശും ഗോപകുമാറും എല്ലാവര്‍ക്കും വെള്ളം ഗ്ലാസിലാക്കി കൊടുത്തു.
വിലാസിനിയും ചിന്നവും രമ്യയും അടുത്തടുത്തായി ഇരുന്നു. ചിന്നുവും രമ്യയും കഴിക്കാന്‍ തുടങ്ങി. അപ്പോഴാണ് വിലാസിനി കഴിക്കാതെ ഇരിക്കുന്നത് കണ്ടത്…
അമ്മേന്താ കഴിക്കാത്തെ… ചിന്നു ചോദിച്ചു.
കണ്ണന്‍ വരട്ടെ… എനിക്ക് അവന്‍റെ കുടെ കഴിച്ചാലേ ഒരു സംതൃപ്തി കിട്ടു. വിലാസിനി പറഞ്ഞു. അപ്പോഴെക്കും അവര്‍ക്ക് മൂന്ന് പേര്‍ക്കുമുള്ള വെള്ളം വൈഷ്ണവ് എത്തിച്ചുകൊടുത്തു. ഒരു പ്ലേറ്റ് എടുത്ത് ബിരിയാണി എടുത്തു. ശേഷം അമ്മയുടെ അടുത്തേക്ക് വന്നു. വന്ന് പ്ലേറ്റ് ഡെസ്കില്‍ വെച്ച് ബെഞ്ചില്‍ ഇരിക്കാന്‍ തുനിഞ്ഞതും വിലാസിനി അവനോട് പറഞ്ഞു.
കണ്ണാ… പോയി കൈ കഴുകി വാടാ….
അത് കേട്ട അവന്‍ അമ്മയെ ഒന്ന് നോക്കി… പിന്നെ പറഞ്ഞു.
എന്തായാലും കഴിച്ച് കഴിഞ്ഞ് കൈ കഴുക്കണ്ടേ… അപ്പോ ഇതും ചെര്‍ത്തു അങ്ങ് കഴുകാം…
മൂന്ന് പേരും ചിരിച്ചു. വിലാസിനി പിന്നെയും അവന തുറിച്ചു നോക്കി. പിന്നെ വെറേ വഴിയില്ലാതെ അവന്‍ പുറത്തേക്ക് പോയി കൈ കഴുകി വന്നു.
ശേഷം അമ്മയും മകനും കഴിക്കാന്‍ ആരംഭിച്ചു. കുറച്ച് കഴിഞ്ഞപ്പോഴെക്കും ഗോപകുമാറും ആദര്‍ശും കഴിക്കാന്‍ തുടങ്ങി.
ഡാ… വേഗം കഴിക്ക് ഇത് കഴിഞ്ഞ് മേക്കപ്പിടാനുള്ളതാ…
ചിന്നുവും രമ്യയും വിലാസിനിയും വൈഷ്ണവിനെ നോക്കി.
നിനക്ക് എന്തിനാ മേക്കപ്പ്…? വിലാസിനി ചോദിച്ചു.
അത് ചെറിയമ്മേ, കള്ളന് ഇത്രയും സൗന്ദര്യം ആവശ്യമില്ല… മേക്കപ്പ് ചെയ്ത് ഒന്ന് കുറപ്പിക്കണം… മിഥുന എടുത്തടിച്ച് മറുപടി കൊടുത്തു. അത് കേട്ട് റൂമില്‍ ഉണ്ടായിരുന്ന എല്ലാരും ചിരിച്ചു.
ചിരി മുളച്ച് വന്ന ചിന്നുവിന്‍റെ വായിലുന്ന ഭക്ഷണം നെറുകന്തലയില്‍ കയറി.. അവള്‍ കൊറയ്ക്കാന്‍ തുടങ്ങി… അത് കണ്ട് വിലാസിനി അവളുടെ തലയില്‍ ചെറുതായി ഒന്നു തട്ടി കൊടുത്തു. കൊറ മാറിയാപ്പോള്‍ ഗ്ലാസ് അവളുടെ കൈയിലേക്ക് എടുത്ത് കൊടുത്തു.
പയ്യേ കഴിക്ക് മോളെ… എന്നൊരു ഉപദേശവും കൊടുത്തു. കൊറ കഴിഞ്ഞപ്പോഴെക്കും അവളുടെ കണ്ണില്‍ കണ്ണിര്‍ നിറഞ്ഞിരുന്നു അത് കണ്ട് വൈഷ്ണവ് അന്ധാളിച്ച് നില്‍ക്കുക മാത്രമാണുണ്ടായത്…
മണി ഒമ്പതായപ്പോഴെക്കും ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും എണിറ്റു. എല്ലാവരും ഫൂഡ് അടിപൊളിയായിട്ടുണ്ടെന്ന് പറഞ്ഞു. ചിന്നുവും രമ്യയും വിലാസിനിയുടെ ഒപ്പം തന്നെയാണ്. ആദര്‍ശ് ബാക്കി വന്ന ബിരിയാണി തിര്‍ത്തു ചെമ്പു കഴുകി വെച്ചോളാം എന്ന് വിലാസിനിയോട് പറഞ്ഞു. അവന്‍ അതിനുള്ള പരുപാടികള്‍ തുടങ്ങി. എല്ലാരും റൂം കാലിയാക്കി. നാടകടീം സ്റ്റേജിന് പിന്നിലേക്കും. ബാക്കിയുള്ളവര്‍ സദസ്സിലേക്കും നടന്നു.
ആതിഥേയരുടെ നാടകം ആരംഭിക്കാന്‍ ഒമ്പതെ മുക്കാലായി. അപ്പോഴെക്കും സദസ് നിറഞ്ഞിരുന്നു. അധികവും ആ കോളേജില്‍ കുട്ടികളും സ്റ്റാഫുകളുമായിരുന്നു. സ്റ്റേജിന് പുറത്തുള്ള ലൈറ്റുകള്‍ അണഞ്ഞു. ഗംഭിര സ്വരത്തിലുള്ള അണൗസ്മെന്‍റിലുടെ നാടകത്തിന്‍റെ ചെറിയ പരിചയപ്പെടുത്തല്‍. ശേഷം നാടകത്തിന്‍റെ പേരും വെളിപ്പെടുത്തി.
വിശപ്പിന്‍റെ വിളി… അതായിരുന്നു നാടകത്തിന്‍റെ പേര്..
പതിയെ കര്‍ട്ടണ്‍ ഉയര്‍ന്നു. രാത്രി സമയം… ഒരു ഒറ്റനില വീടും അടുത്തുള്ള മാവും വേദിയില്‍ സെറ്റിട്ടിരിക്കുന്നു. അന്നത്തെ അവസാനത്തെ കസ്റ്റമറെയും സന്തോഷത്തോടെ പറഞ്ഞയക്കുന്ന ചെലക്കുളം യാമിനി (മിഥുന) എന്ന നാട്ടിലെ വേശ്യയിലുടെ നാടകം തുടങ്ങുന്നു. ഈ സമയം അവിടെക്ക് മോഷണം നടത്താന്‍ വരുന്ന അടുത്ത നാട്ടിലെ പിടിക്കിട്ടപുള്ളിയായ കള്ളന്‍ കുട്ടന്‍ (വൈഷ്ണവ്). തുടക്കത്തില്‍ ഒരുപിടി നല്ല തമാശയോടെ തുടങ്ങി പതിയെ പ്രേക്ഷകരെ ചിന്തിപ്പിച്ച് അവസാനം കണ്ടു നില്‍ക്കുന്നവരില്‍ ഒരു വിങ്ങലായി തീരുന്ന നാടകം. വികാരഭരിതമായ അവസാനത്തെ അഞ്ച് മിനിറ്റ് ആരിലും ഒരു സങ്കടം ഉണര്‍ത്തും. ഒരു ദുരിതപര്യവാസത്തോടെ നാടകം അവസാനിക്കുന്നു. പതിയെ പതിയെ കര്‍ട്ടണ്‍ താഴുന്നു.
സുചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ ഉള്ള സദസിലെ പ്രധാന ലൈറ്റ്
കണ്ണ് തുടച്ച് കൊണ്ട് വിലാസിനിയും ഗ്രിഷ്മയും രമ്യയും കസേരയില്‍ നിന്ന് എണിറ്റു. ഗോപകുമാര്‍ കരഞ്ഞില്ലെങ്കിലും മുഖത്ത് കണ്ട് നാടകത്തിന്‍റെ വിഷമം കാണാന്‍ കഴിയും. അവര്‍ ഗ്രീന്‍ റൂം ലക്ഷ്യമാക്കി നടന്നു.
ഗ്രീന്‍ റൂമില്‍ കയറിയപ്പോള്‍ അവിടെ മിഥുന മാത്രമേ ഉണ്ടായിരുന്നുള്ളു. വൈഷ്ണവും കുട്ടുകാരും സ്റ്റേജിലെ സെറ്റ് അഴിക്കാനുള്ള തത്രപാടിലായിരുന്നു.
മിഥുന ഗ്രീന്‍ റുമിലേക്ക് കയറി വരുന്നവരോട് ചോദിച്ചു…
എങ്ങനെയുണ്ടായിരുന്നു ഞങ്ങളുടെ നാടകം….
നന്നായിരുന്നു.. വിലാസിനി പറഞ്ഞു.
അടിപൊളിയായിരുന്നു. രമ്യയും പറഞ്ഞു.
അപ്പോഴെക്കും ഒരു കെട്ട് സെറ്റ് സാധനങ്ങളുമായി വൈഷ്ണവും കുട്ടരും എത്തി.
അല്ലേലും കെട്ടിപൊക്കനാണലോ പാട് പൊളിച്ചെടുക്കാന്‍ സുഖമാണല്ലേ…
അവന്‍ സാധനവുമായി പോവും വഴി ചിന്നുവിനെ നോക്കി. അവളുടെ കരഞ്ഞ കണ്ണുകള്‍ അവനെയും നോക്കി. അവള്‍ പതിയെ പുഞ്ചിച്ചു. അവനും..
സാധനം കൊണ്ടു പോയി റൂമിലെത്തിച്ചു. തിരിച്ചു വരുന്ന വഴി കോളേജിലെ പലരും അടുത്ത് വന്ന് അവനെ അഭിനന്ദിച്ചു.
അവന്‍ ഗ്രീന്‍ റൂമിലെത്തുമ്പോഴെക്കും അവര്‍ ഗ്രീന്‍ റുമില്‍ നിന്ന് ഇറങ്ങുകയായിരുന്നു. അടുത്ത ടീം നാടകത്തിനായി സ്റ്റേജില്‍ കയറി കഴിഞ്ഞിരുന്നു. അവന്‍ അമ്മയുടെയും അച്ഛന്‍റെയും അടുത്തെത്തി. അമ്മ അവനെ കെട്ടിപിടിച്ചു. അച്ഛന്‍ നന്നായിരുന്നു എന്ന് പറഞ്ഞു. അത്രയും മതിയായിരുന്നു അവന്… ഗ്രിഷ്മയെ വിളിച്ച് അച്ഛനും അമ്മയും എന്തോ സംസാരിക്കുന്നത് കണ്ണന്‍ കണ്ടു.
അപ്പോഴെക്കും ആദര്‍ശ് അവിടെയെത്തിരുന്നു. വന്നപാടെ ആദര്‍ശ് വൈഷ്ണവിനെ കെട്ടി പിടിച്ചു. പിന്നെ പറഞ്ഞു.
അളിയാ… തകര്‍ത്തു. നീ കഴിഞ്ഞ പ്രവിശ്യത്തെക്കാള്‍ നന്നായിട്ടുണ്ട്…
അപ്പോ ഞാനോ… മിഥുന ആദര്‍ശിനോടായി ചോദിച്ചു…
നിനക്കിപ്പോഴാ പറ്റിയ വേഷം കിട്ടിയത്… ആദര്‍ശ് പറഞ്ഞു.
പോടാ… പട്ടി, തെണ്ടി…. മിഥുന അവന്‍റെ വാക്കുകള്‍ ശുദ്ധമലയാളത്തില്‍ മറുപടി നല്‍കി. രമ്യ ഇത് കേട്ട് ചിരിച്ച് നിന്നു.
അതേയ് ഞങ്ങള്‍ക്ക് പോണം… രമ്യ ചര്‍ച്ചയില്‍ ഇടപ്പെട്ടു.
അത് കേട്ട് വൈഷ്ണവ് ആദര്‍ശിനോടായി പറഞ്ഞു…
അളിയാ… ഞാന്‍ പോവാണ്. എനിക്ക് ഇവരെ വീട്ടിലെത്തിക്കാന്‍ ഉണ്ട്… നീ റിസള്‍ട്ട് വന്നാല്‍ വിളിച്ച് പറ…
ഓക്കെ ഡാ… നി വിട്ടോ… ആദര്‍ശ് പറഞ്ഞു.
വൈഷ്ണവ് രമ്യയെ നോക്കി പിന്നെ പറഞ്ഞു. ഞാനിപ്പോ വരാം… ഈ ഡ്രെസ് ഒന്നു മാറ്റി വരാം… പിന്നെ അവന്‍ മിഥുനയെ നോക്കി ചോദിച്ചു.
ടീ നിനക്ക് ഇത് മാറണ്ടേ…
ഇതിനെന്താ കുഴപ്പം…
ഏയ് ആരേലും റൈറ്റ് ചോദിച്ചാ ഞാന്‍ ക്യാഷ് വാങ്ങി അവരുടെ ഒപ്പം പറഞ്ഞയക്കും…
അവനും മിഥുനയും ഡ്രെസ് മാറി വന്നു. അവന്‍ വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു. രമ്യ കാറിന്‍റെ പിറകില്‍ കയറി. മുന്നിലെ സിറ്റിലേക്ക് കയറാന്‍ വാതില്‍ തുറന്ന മിഥുനയുടെ മുഖത്തേക്ക് തുറിച്ചു നോക്കി. അവന്‍റെ അസാധാരണ നോട്ടം മനസിലാക്കി അവള്‍ക്ക് കാര്യം മനസിലായി. അവള്‍ മുന്നിലെ വാതില്‍ അടച്ച് പിറകിലെ വാതില്‍ തുറന്ന് അകത്ത് കയറി.
അപ്പോഴെക്കും അമ്മ സംസാരം നിര്‍ത്തി വണ്ടിയില്‍ കയറി. അവള്‍ തിരിച്ച് കാറിനടുത്തേക്ക് വന്നു. അവള്‍ പിറകിലെ വാതില്‍ തുറക്കാന്‍ നോക്കിയപ്പോ ബാക്ക് സിറ്റില്‍ നിവര്‍ന്നിരുന്നു കത്തിയടിക്കുന്ന മിഥുനയെയും രമ്യയെയും കണ്ടു. ഒരു നിമിഷം അവള്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്നു.
അവിടെ നിന്ന് നിലാവ് കൊള്ളാതെ ഇങ്ങോട്ട് കയറ് പെണ്ണേ…. വൈഷ്ണവ് ഡ്രൈവിംങ് സിറ്റിലിരുന്നു വിളിച്ചു പറഞ്ഞു. മറ്റു വഴിയില്ലാതെ അവള്‍ മുന്നിലെ വാതില്‍ തുറന്ന് അകത്ത് കയറി വതിലടച്ചു.
കാര്‍ പതിയെ കുന്നിറങ്ങി തുടങ്ങി. വൈഷ്ണവ് ഇടംകണ്ണിട്ട് ചിന്നുവിനെ നോക്കി കൊണ്ടിരുന്നു. ഇടയ്ക്ക് അവളും. രണ്ടു പേരുടെ മുഖത്തും ഒരു ചെറു പുഞ്ചിരിയുണ്ട്. രമ്യയും മിഥുനയും പിറകില്‍ ഇരുന്ന് നല്ല കത്തിയാണ്. നാടകവും കോളേജും വിലാസിനി ഉണ്ടാക്കിയ രാത്രി ഭക്ഷണവും ഒക്കെയാണ് വിഷയങ്ങള്‍. എന്നാല്‍ വൈഷ്ണവിന് അതിലേക്ക് ഒന്നും ശ്രദ്ധ തിരിക്കാന്‍ സാധിക്കുന്നേ ഉണ്ടായിരുന്നില്ല.
പൂര്‍ണചന്ദ്രന്‍ ഉദിച്ചു നില്‍ക്കുന്ന ആകാശത്തിന് കീഴെ ഇരുട്ടിനെ കീറി മുറിച്ച് കാര്‍ കുതിച്ചു പാഞ്ഞു. പിന്നിലെ സിറ്റില്‍ നിന്ന് ബഹളവും മുന്നിലെ സീറ്റു നിശബ്ദവുമായിരുന്നു. കണ്ണുകള്‍ കഥ പറയുന്ന പോലെ ഇടയ്ക്ക് ഇരുവരും പരസ്പരം നോക്കി ചിരിക്കും.
ഇടയ്ക്ക് വൈഷ്ണവ് രമ്യയോട് വഴി ചോദിക്കുന്നുണ്ടായിരുന്നു. ആദ്യം അവളെയാണ് കാറില്‍ നിന്ന് ഒഴുവാക്കുന്നത്. പിന്നെ മിഥുനയെ… അതാണ് വൈഷ്ണവിന്‍റെ ഉദ്ദേശം. എന്താവോ എന്തോ…
ഏകദേശം അരമണിക്കുര്‍ യാത്രയ്ക്ക് ശേഷം കാര്‍ രമ്യയുടെ നാട്ടിലെത്തി. റോഡില്‍ നിന്ന് ഉള്ളിലേക്ക് മണ്‍പാത വഴി ഒരു നൂറു മീറ്റര്‍ ഉണ്ട് രമ്യയുടെ വീട്ടിലേക്ക്. രമ്യയുടെ നിര്‍ദേശപ്രകാരം കാര്‍ മണ്‍പാതയിലേക്ക് പ്രവേശിച്ചു. അധികം വൈകാതെ അവളുടെ വീടിന് മുമ്പിലെത്തി.
നിങ്ങള്‍ ഇവളെ വീട്ടിലെത്തിച്ചിട്ട് വാ… ഞാന്‍ കാര്‍ തിരിച്ചിട്ട് വരാം. വൈഷ്ണവ് പറഞ്ഞു. ബാക്കി മൂന്ന് പേരും കാറില്‍ നിന്നിറങ്ങി. അവര്‍ വീടിന്‍റെ മുറ്റത്തേക്ക് നടന്നു. വൈഷ്ണവ് കാര്‍ തരിക്കാനായി മുന്നോടെടുത്തു. അവിടെ ഉള്ള ഒരു പറമ്പിന്‍റെ ഗേറ്റിന് ചേര്‍ത്ത് കാര്‍ തിരിച്ചു. വണ്ടി വീടിന് മുമ്പില്‍ നിര്‍ത്തി. അപ്പോഴോക്കും വൈഷ്ണവിന്‍റെ ഫോണ്‍ റിംഗ് ചെയ്തു. അവന്‍ ഫോണ്‍ എടുത്തു നോക്കി… ആദര്‍ശാണ്.
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
ഗ്രിഷ്മയും മിഥുനയും തിരിച്ച് കാറിനടത്തേക്ക് നടന്നു. ചിന്നു മുന്നില്‍ തന്നെ കയറി. പിറകിലെ സിറ്റില്‍ കയറിയാ മിഥുന വൈഷ്ണവിനോടായി പറഞ്ഞു.
പോവാം…
മറുപടിയൊന്നും കേള്‍ക്കാതെയായപ്പോഴാണ് അവര്‍ അവന്‍ മുഖത്തേക്ക് നോക്കുന്നത്. മുഖം ആകെ വിഷമിച്ചിരിക്കുന്നുണ്ടായിരുന്നു.
എന്താടാ… മിഥുന ചോദിച്ചു… ഗ്രിഷ്മ ഒന്നും ചോദിച്ചിലേലും മുഖം ഭാവത്തില്‍ ആ ചോദ്യം തന്നെയായിരുന്നു. വൈഷ്ണവ് വിഷമഭാവത്തോടെ മറുപടി പറഞ്ഞു…
ഡീ… നാടകത്തിന്‍റെ റിസള്‍ട്ട് വന്നു എന്ന് ആദര്‍ശ് വിളിച്ചു പറഞ്ഞു…
അവന്‍റെ മുഖഭാവം കണ്ട് ഏകദേശം റിസള്‍ട്ടിന്‍റെ ഗതി മനസിലാക്കിയ മിഥുന മെല്ലേ ചോദിച്ചു…
എത്രാം സ്ഥാനമാടാ… നമ്മുക്ക്….
അത്… അവന്‍ പറയാന്‍ മടിക്കുന്ന പോലെ തോന്നി…
പറ… എത്രയാ…
ഫസ്റ്റ്….
ങേ… ഒന്നും മനസിലാവാത്ത പോലെ മിഥുന ചോദിച്ചു….
ആടീ പോത്തെ… നമ്മള്‍ ചരിത്രം ആവര്‍ത്തിച്ചു…. വൈഷ്ണവ് വിഷമ ഭാവം വിട്ട് സന്തോഷത്തോടെ പറഞ്ഞു.
അത് കേട്ട് മിഥുനയുടെയും ചിന്നുവിന്‍റെയും മുഖത്ത് സന്തോഷം കടന്നുവന്നു… മിഥുന സന്തോഷം കൊണ്ട് കൈകള്‍ പൊക്കി വിളിച്ചു കൂവി…
ഹേ….ഹൂ……
പിന്നെ ഒന്നൂടെ ഉണ്ട്…. ഒരു പ്രോത്സഹനസമ്മാനം… എനിക്ക് ബെസ്റ്റ് ആക്ടര്‍…. വൈഷ്ണവ് കൂട്ടി ചേര്‍ത്തു…
അതും കുടെ കേട്ടപ്പോ മിഥുന ഡബിള്‍ ഹാപ്പിയായി. വൈഷ്ണവ് സന്തോഷത്തോടെ ചിന്നുവിനെ നോക്കി. അവള്‍ പാല്‍പുഞ്ചിരി തുകി. ഇരുവരെയും ഞെട്ടിച്ച് കൊണ്ട് സന്തോഷം സഹിക്ക വയ്യാതെ മിഥുന മുന്നിലേക്ക് വന്ന് വൈഷ്ണവിന്‍റെ കഴുത്തിലുടെ കൈയിട്ട് വൈഷ്ണവിന്‍റെ കവിളില്‍ ഒരു കിസടിച്ചു….
ഇതു കണ്ട് ചിന്നുവും വൈഷ്ണവും അന്ധാളിച്ചു നിന്നു. അത്ഭുതം കൊണ്ട് ചിന്നുവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു. വാ പതിയ തുറന്നു. അവള്‍ വൈഷ്ണവിനെ തന്നെ നോക്കി നിന്നു. അപ്പോഴാണ് മിഥുനയ്ക്ക് സ്ഥലകാലബോധം തിരിച്ച് വന്നത്. മുന്നില്‍ കണ്ണും കണ്ണും നോക്കി നില്‍ക്കുന്ന ചിന്നുവിനെയും കണ്ണനെയും കണ്ടത്.
തന്നെ സൂക്ഷിച്ച് നോക്കുന്ന ചിന്നുവിനെ കണ്ട് എന്ത് പറയണമെന്നറിയാതെ കണ്ണന്‍ അവളെ തന്നെ നോക്കി നിന്നു. പിന്നെ എന്തോ ഉദ്ദേശിച്ച് ചിന്നുവിനെ നോക്കി മിഥുനയോടായി പറഞ്ഞു.
കേട്ടോ മിതു… നീ എനിക്ക് തന്നാ ഗിഫ്റ്റ് ഇഷ്ടപെടാത്ത ഒരാളുണ്ടിവിടെ…
അത് കേട്ടാ മിഥുന വീണ്ടും അവന്‍റെ തോളിലേക്ക് പിറകിലുടെ കയറി പിടിച്ച് ചിന്നുവിനെ നോക്കി തന്നെ പറഞ്ഞു.
അതേയ് അവള്‍ക്ക് പറ്റിയില്ല എങ്കില്‍ നീ ഞാന്‍ തന്നത് തിരിച്ച് തന്ന് അവളുടെ കൈയില്‍ നിന്ന് വാങ്ങിക്കോ…
അപ്പോഴാണ് രണ്ടും കുടെ തന്നെ വട്ടു പിടിപ്പിക്കുകയാണെന്ന് ചിന്നുവിന് മനസിലായത്. അവള്‍ നോട്ടം മാറ്റി. ഒരു ദേഷ്യത്തോടെ നേരെ ഇരുന്നു വൈഷ്ണവിനോടായി പറഞ്ഞു…
പോവാം… എനിക്ക് വിട്ടില്‍ പോണം…
സംഗതി വര്‍ക്കൗട്ടായിട്ടില്ല എന്നറിഞ്ഞ മിഥുനയും കണ്ണനും തിരിച്ച് പഴയ സ്ഥാനത്ത് ഇരുന്നു. പിന്നെ കാര്‍ സ്റ്റാര്‍ട്ടാക്കി. ചിന്നു ദേഷ്യം കാണിച്ച് പുറത്തേക്ക് നോക്കി നിന്നു. കാര്‍ ഓടിക്കുന്നതിനൊപ്പം വൈഷ്ണവ് ചിന്നുവിനെ ഇടം കണ്ണിട്ട് നോക്കി. അവിടെ നിന്ന് പ്രതികരണമെന്നും ഇല്ല എന്നു മാത്രമല്ല മുഖഭാവം എന്താണെന്ന് അറിയുക പോലുമില്ല… അവന്‍ ആകെ വിഷമത്തിലായി. അവന്‍ കണ്ണാടിയിലുടെ മിഥുനയെ നോക്കി. അവളും ചെയ്തത് തെറ്റായി പോയി എന്നുള്ള വിഷമത്തിലാണ്. ഇനി എന്ത് ചെയ്യും എന്നവള്‍ അംഗ്യം കാട്ടി ചോദിച്ചു… എന്ത് മറുപടി കൊടുക്കണം എന്നറിയാതെ വൈഷ്ണവും…
കാര്‍ നിശബ്ദമായി പാഞ്ഞു തുടങ്ങി. ആരും ഒന്നും മിണ്ടുന്നില്ല… സന്തോഷത്തിന്‍റെ ആഘോഷം എല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാത്തായ പോലെ… വൈഷ്ണവ് ഇനി എന്തു ചെയ്യുമെന്നറിയാതെ വണ്ടി ഓടിച്ചു…
കാര്‍ മിഥുനയുടെ വിടിന് മുന്നില്‍ ചെന്ന് നിന്നു. മിഥുന ചാടി ഇറങ്ങി. അവള്‍ മുന്നിലിരുന്ന ചിന്നുവിനെയും പിടിച്ചിറക്കി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. മിഥുന ചിന്നുവിനോട് എന്തോ പറയുന്നുണ്ടായിരുന്നു. ചിന്നു മറുപടിയും കൊടുക്കുന്നുണ്ട്. വൈഷ്ണവ് അവര്‍ ഗേറ്റ് തുറന്ന ശേഷമാണ് കാറില്‍ നിന്നിറങ്ങിയത്. പിന്നെ അവരുടെ പിറകെ വെച്ചു പിടിച്ചു. അവരുടെ അടുത്തേത്തിയപ്പോഴെക്കും മിഥുനയുടെ അച്ഛനും അമ്മയും വാതില്‍ തുറന്ന് വന്നു.
മിഥുന അവരുടെ ഇടയിലേക്ക് കയറി പോയി. വൈഷ്ണവ് അപ്പോഴെക്കും ഗ്രിഷ്മയുടെ അടുത്തെത്തി. ഇതുവരെ കാണാത്ത ഒരു പെണ്‍കുട്ടിയെ കണ്ട് അമ്മ മിഥുനയോട് ചോദിച്ചു.
ഇതാരാ ഈ കുട്ടി…
അമ്മേ… ഇത് ഗ്രിഷ്മ… ഞാന്‍ പറഞ്ഞിട്ടില്ലേ… നമ്മുടെ കണ്ണന്‍റെ ചിന്നു…
ആളെ മനസിലായ പോലെ അമ്മ ചിന്നുവിനെ നോക്കി ചിരിച്ചു. പിന്നെ വൈഷ്ണവിനെയും… ചിന്നു തിരിച്ച് ചിരിച്ച് കാണിച്ചു.
നിങ്ങള്‍ രണ്ടുപേരുമെന്താ ഈ നേരത്ത്… വല്യച്ഛന്‍ ഗൗരവത്തോടെ വൈഷ്ണവിനോടായി ചോദിച്ചു.
വല്യച്ഛ… ഇവള്‍ നാടകം കാണാന്‍ വന്നതാ… തിരിച്ച് വിട്ടിലെത്തിക്കാന്‍ കൂട്ടിയതാ… വൈഷ്ണവ് വല്യച്ഛന്‍റെ മുഖത്ത് നോക്കി പറഞ്ഞു.
ഹാ… എന്നാല്‍ ഇങ്ങനെ രണ്ടാളും കുടെ ചുറ്റിയടിക്കാതെ വേഗം അവളെ വിട്ടിലെത്തിക്കാന്‍ നോക്ക്… വല്യച്ഛന്‍ വീണ്ടും ഗൗരവം…
ശരി വല്യച്ഛാ… ഞങ്ങള്‍ ഇറങ്ങുകയാ… പോട്ടെ വല്യമ്മേ…
കുഴപ്പമില്ല… ശരി പോവാണേ… ചിന്നു മൂന്ന് പേരോടും ആയി പറഞ്ഞു. പിന്നെ കണ്ണനും ചിന്നുവും തിരിച്ച് നടന്നു. കാറിന് അടുത്തെത്തി. ഗ്രിഷ്മ വീണ്ടും ദേഷ്യഭാവം കാണിച്ചു…. അവര്‍ കാറില്‍ കയറി. കാര്‍ ചലിച്ച് തുടങ്ങി…
വീണ്ടും നിശബ്ദത മാത്രം… ചിന്നു പുറത്തേക്ക് നോക്കി ഇരുന്നു. വൈഷ്ണവ് ആകെ ദേഷ്യവും സങ്കടവും ഒക്കെ തോന്നി. ആറ്റുനോറ്റ് അത്തിപ്പഴം പഴുത്ത പോലെ ഒന്ന് തനിച്ച് കിട്ടിയപ്പോ കാക്കയ്ക്ക് വായ്പൂണ്… എത് നേരത്താണവോ അവള്‍ക്ക് അങ്ങനെയോക്കെ ചെയ്യാന്‍ തോന്നിയത്…
ഇത് ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് അവന് മനസിലായി. അവന്‍ കാര്‍ ഒരു സൈഡിലായി ഒതുക്കി. പിന്നെ പതിയെ വിളിച്ചു…
ചിന്നു….
മറുപടിയൊന്നുമില്ല…
ചിന്നു… ഒന്ന് ഇങ്ങോട്ട് നോക്ക്…
അവള്‍ നിരാശ ഭാവത്തോടെ തിരിഞ്ഞ് നോക്കി…
നീയെന്തിനാ… എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്…
എനിക്ക് വിട്ടില്‍ കയറണം… വേഗം വിട്… അമ്മ കാത്തിരിക്കുന്നുണ്ടാവും… അവള്‍ ദേഷ്യത്തോടെ തന്നെ പറഞ്ഞു.
മിഥുന എന്നെ ഒന്നു കിസടിച്ചതാണോ തന്‍റെ പ്രശ്നം… വൈഷ്ണവ് ചോദിച്ചു.
അണെങ്കില്‍…. ചിന്നു തിരിച്ചു ചോദിച്ചു…
ഡോ… അവളെന്‍റെ കസിനാണ്. ബെസ്റ്റ് ഫ്രണ്ടാണ്… അപ്പോഴത്തേ സന്തോഷത്തിന് അവളെന്തോ ചെയ്തു എന്ന് വെച്ച്…
ആരായാലും എനിക്ക് ഇഷ്ടമല്ല ഇതൊക്കെ…
അപ്പോ ഇതാണ് പ്രശ്നം കുശുമ്പിപാറു… വൈഷ്ണവ് മനസില്‍ വിചാരിച്ചു… പിന്നെ ഒന്നും അറിയാത്ത പോലെ ചോദിച്ചു.
എതൊക്കെ….
എട്ടനെ മറ്റൊരാള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്… അവള്‍ പറഞ്ഞു.
ഞാന്‍ പിടിച്ച് വാങ്ങിയതൊന്നുമല്ല… അവള്‍ എന്നെ അഭിനന്ദിക്കാന്‍ ചെയ്തതാവും…
അപ്പോ ഇനി കുറെ പേര് കാണും അഭിനന്ദിക്കാന്‍… ദേഷ്യഭാവം വീണ്ടും…
ചിന്നു… അവള്‍ എന്‍റെ കസിനല്ലേ… ഒരു പൊട്ടികാളി… സന്തോഷം വന്നാലും സങ്കടം വന്നാലും എന്താ ചെയ്യുക എന്ന് പറയാന്‍ പറ്റില്ല…
ഇനി വെറെയും കുറെ പേര് വരും ഫ്രണ്ട്, റിലേറ്റിവ് എന്നോക്കെ പറഞ്ഞ്…
എന്‍റെ പോന്നെ നീയൊന്ന് മനസിലാക്ക്… ഇനി നിയാണേ സത്യം… വേറെ ഒരു പെണിനേയും ഞാന്‍ അധികം അടുപ്പിക്കില്ല… പോരെ…
എന്നെ വീട്ടില്‍ കൊണ്ടാക്ക് വേഗം… അവള്‍ വീണ്ടും ദേഷ്യം ഭാവം കാണിച്ചു.
ഇനി പറഞ്ഞിട്ട് കാര്യമില്ലാ എന്ന് അവന് മനസിലായി. അവര്‍ കാര്‍ സ്റ്റാര്‍ട്ടാക്കി ഡ്രൈവിംങ് തുടങ്ങി.. ചിന്നു ഇപ്പോള്‍ നേരെ നോക്കിയാണ് ഇരിക്കുന്നത്. പെട്ടന്ന് അവന്‍റെ ഫോണ്‍ അടിച്ചു.. ബ്ലൂടുത്ത് കണക്ട് ആയതിനാല്‍ മുന്നിലെ സ്ക്രീനില്‍ പേര് കണ്ടു…
മിഥുന കാളിംങ്…
നാശം ഇനി ഇത് എന്തിനാണവോ… വൈഷ്ണവ് മനസില്‍ ചിന്തിച്ചു… പയ്യെ ചിന്നുവിനെ നോക്കി. അവള്‍ സ്ക്രീനിലെ പേര് കണ്ടിരുന്നു. അവള്‍ തന്നെ നോക്കുന്ന കണ്ണനെയും നോക്കി.
എടുക്ക്… കസിനല്ലേ… ഗ്രിഷ്മ പറഞ്ഞു…
ടാ… വീട്ടിലെത്തിയോ… മിഥുന ചോദിച്ചു…
ഇല്ല… ഡ്രൈവിംങിലാ…
അവളെ വീട്ടിലെത്തിച്ചോ…
ഇല്ലാ… അവളുടെ വിട്ടില്‍ എത്തുന്നേ ഉള്ളു…
ഇത്ര നേരമോ…
ഇടയ്ക്ക് ഒന്ന് കാര്‍ നിര്‍ത്തി….
എന്നിട്ട്….
അതൊക്കെ ഞാന്‍ വീട്ടിലെത്തിയിട്ട് പറയാം.. നീ ഫോണ്‍ വെച്ചേ…
അവള്‍ അടുത്തുണ്ടോ… ഒന്ന് ഫോണ്‍ കൊടുത്തെ….
നീ പറഞ്ഞോ… അവള്‍ കേള്‍ക്കുന്നുണ്ട്.. ബ്ലൂടൂത്തിലാ….
ചീന്നു… മിഥുന ചിന്നുവിനെ വിളിച്ചു…
ഹാ… ചേച്ചി….
ഞാന്‍ പറഞ്ഞത് ഓര്‍മ ഉണ്ടല്ലോ…
ഹാ.. ചേച്ചി… ഓര്‍മ്മയുണ്ട്…
എന്നാ ശെരി… ഡാ… അവളെ വേഗം വീട്ടിലെത്തിക്ക്… ഞാന്‍ വെക്കുവാ…
ഹാ ശരി… ഫോണ്‍ ഡിസ് കണക്ടായി…
വീണ്ടും കാറിനുള്ളം സൈലന്‍റായി… എന്നാലും എന്താവും അവള്‍ പറഞ്ഞിട്ടുണ്ടാവുകാ… വൈഷ്ണവ് ചിന്തിച്ചു. ചോദിച്ചാലോ… പണി പാളുമോ… ദാ എന്തായാലും ചോദിക്കുക തന്നെ…
അതേയ് മിതു എന്താ പറഞ്ഞത്… വൈഷ്ണവ് ചിന്നുവിനോട് ചോദിക്ക്
അത് എന്നോട് പറഞ്ഞതാ… ബാക്കിയുള്ളവര്‍ അറിയണ്ട… ചിന്നു തിരിച്ചടിച്ചു…
പുല്ല് വേണ്ടായിരുന്നു… അവന്‍ ചിന്തിച്ചു.
അപ്പോഴെക്കും കാര്‍ അവളുടെ വീട്ടിന് പടിക്കല്‍ എത്തി. അവന്‍ വണ്ടി മുറ്റത്തേക്ക് എടുത്തു. പൂമുഖത്ത് ലക്ഷ്മി തിണ്ണമേല്‍ കാത്തിരിപ്പുണ്ട്. കാര്‍ വരുന്നത് എണിറ്റ് മുറ്റത്തിന് അടുത്തേക്ക് നടന്നു വന്നു. പിന്നെ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…
ദേ… അവരെത്തി….
കാര്‍ നിര്‍ത്തി ചിന്നു ഒന്നും പറയാതെ ഇറങ്ങി. വൈഷ്ണവ് പിന്നാലെ… ചിന്നു ഓടി ലക്ഷ്മിയുടെ പിറകില്‍ പോയി നിന്നു.
എന്താ മോളെ വൈകിയത്… ലക്ഷ്മി ചോദിച്ചു…
അമ്മേ… നാടകം കഴിയാന്‍ ഇത്തിരി വൈകി… പിന്നെ രമ്യയെ കൊണ്ട് വിട്ട് വന്നപ്പോഴെക്കും…. സോറി… വൈഷ്ണവാണ് ഉത്തരം പറഞ്ഞത്…
അത് സാരമില്ലേ മോനെ.. ഞാന്‍ വിളിക്കാന്‍ നില്‍ക്കുകയായിരുന്നു, ലക്ഷ്മി മറുപടി നല്‍കി.
നിങ്ങള്‍ എത്തിയോ… വാതില്‍ക്കല്‍ നിന്ന് ശേഖരന്‍റെ ശബ്ദം ഉയര്‍ന്നു. വൈഷ്ണവ് അദ്ദേഹത്തെ നോക്കി ചിരിച്ചു… ശേഖരന്‍ നടന്ന് ലക്ഷ്മിയ്ക്ക് അടുത്തെത്തി.
ജി.കെ (ഗോപകുമാറിനെ ബിസിനസില്‍ അറിയപ്പെടുന്നത്) വിളിച്ചിരുന്നു.. കാര്യങ്ങള്‍ ഓക്കെ സംസാരിച്ചു… ഞങ്ങള്‍ ഈ ഞായറാഴ്ച അങ്ങോട്ട് വരും. അതും ഒരു ചടങ്ങാണല്ലോ…
അയിക്കോട്ടെ അങ്കിളേ… ഞാന്‍ വീട്ടില്‍ പറയാം..
ഞങ്ങള്‍ മൂന്ന് പേരും പിന്നെ ഇവളുടെ (ലക്ഷ്മിയെ ചൂണ്ടി) ചേച്ചിയുടെ മകനും ചിലപ്പോ ചേച്ചിയും അടക്കം അഞ്ച് പേരെ കാണു…
അതിനെന്താ അങ്കിളേ…
അപ്പോ ഞായറാഴ്ച കാണം…
സൂക്ഷിച്ച് പോണേ മോനെ… ലക്ഷ്മി പറഞ്ഞു.
ശരി അമ്മേ… ഇത്രയും പറഞ്ഞ് അവന്‍ തിരിച്ച് നടന്നു. ലക്ഷ്മിയും ചിന്നുവും അകത്തേക്കും നടന്നു. ശേഖരന്‍ വൈഷ്ണവിനെ യാത്രയാകാന്‍ പൂമുഖത്തും. ഇടയ്ക്ക് വൈഷ്ണവ് തിരിഞ്ഞ് ചിന്നുവിനെ നോക്കി. അവള്‍ തിരിച്ചും നോക്കുന്നുണ്ടായിരുന്നു. അവള്‍ ദേഷ്യഭാവം വിട്ട് പതിയെ ഒരു പുഞ്ചിരി നല്‍കി. അത് കണ്ടപ്പോള്‍ വൈഷ്ണവിന്‍റെ മനസ് സന്തോഷംകൊണ്ട് ആറാടി… അവന്‍ തിരിച്ചും ഒരു പുഞ്ചിരി നല്‍കി…
അതുവരെ കാണിച്ച ദേഷ്യമൊക്കെ അവന് ആ പുഞ്ചിരിയില്‍ അലിഞ്ഞ് പോയ പോലെ തോന്നി. അവന്‍ സന്തോഷത്തോടെ കാറെടുത്ത് വീട്ടിലേക്ക് തിരിച്ചു..
വിട്ടിലെത്തിയ അവന്‍ വിശേഷങ്ങളെല്ലാം അമ്മയോടും അച്ഛനോടും പറഞ്ഞു. തിരികെ മുറിയിലേക്ക് വന്നു. വല്ലാത്ത ഒരു ദിവസം ഒന്നിലും സമയം കിട്ടിയില്ല.. ആകെ ഒരു ഫോണ്‍ കോളും ഒരു ദേഷ്യത്തോടെയുള്ള വാക്കുകളും പിന്നെ കുറച്ച് പുഞ്ചിരിയും മാത്രം… നാളെ തോട്ട് താന്‍ ഫ്രീയാണ്… എങ്ങിനെയും അവളോട് ഒരുപാട് സംസാരിക്കണം. അവളുടെ ഇഷ്ടങ്ങള്‍, കാഴ്ചപാടുകള്‍ അങ്ങിനെ എല്ലാം അറിയണം…
(തുടരും…)
Responses (0 )