(കഴിഞ്ഞ ഭാഗത്തിന് തന്ന സപ്പോട്ടിന് നന്ദി… പെട്ടെന്ന് എഴുതിയതിനാല്‍ ഈ ഭാഗത്തിന് എന്തെലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക…)
വൈഷ്ണവം 3
Vaishnavam Part 3 | Author : Khalbinte Porali | Previous Part
പകലിലെ ഓട്ടത്തിനും പ്രക്ടീസിനും ശേഷം നല്ല ക്ഷീണത്തോടെയാണ് വൈഷ്ണവ് ഏഴ് മണിയോടെ വീട്ടിലെത്തിയത്. നല്ല ഒരു കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ച് വേഗം കിടക്കാന്‍ തിരുമാനിച്ചു. അച്ഛനും അമ്മയും അവനോട് അധികം ചോദിക്കാന്‍ നിന്നില്ല. മകന്‍റെ ക്ഷീണം മുഖത്ത് കാണുന്നുണ്ടായിരുന്നു. അവന്‍ മുകളിലെ മുറിയിലെത്തി. ബെഡില്‍ കിടന്നു.
പെട്ടെന്ന് അടുത്ത് കിടന്ന വാട്സപ്പില്‍ ഒരു മേസേജ് സൗണ്ട് വന്നു. വല്യ താല്‍പര്യം ഇല്ലെങ്കിലും അവന്‍ ഫോണ്‍ എടുത്ത് വാട്സപ്പ് ഓപ്പണാക്കി. പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഒരു ഹായ് വന്നിട്ടുണ്ട്. ആരാ എന്നറിയാന്‍ പ്രൊഫൈലില്‍ കയറി നോക്കി. ഡ്രീം ക്യാച്ചര്‍ എന്നാണ് പ്രൊഫൈല്‍ നെയിം. ഒരു മയില്‍പിലിയാണ് ഡിപിയില്‍… കോമണ്‍ഗ്രൂപ്സ് ഒന്നുമില്ല.
ആരാണീത് എന്നറിയാന്‍ ഒരു കൗതുകം അവന് തോന്നി. അവന്‍ മേസേജിന് റിപ്ലെ ടൈപ്പ് ചെയ്തു.
ഹാലോ…. ആരാ ഇത്… എനിക്ക് മനസിലായില്ലലോ….🤔🤔🤔
അധികം വൈകാതെ സീന്‍ ചെയ്തു. പിന്നെ ടൈപ്പിങ് എന്ന് കണ്ടു. പിന്നെ മേസേജ് വന്നു.
അതേയ് ഇന്ന് ആര്‍ക്കെങ്കിലും നമ്പര്‍ കൊടുത്തിരുന്നോ…?🙂🙂
ഈ മേസേജ് കണ്ടപ്പോ വൈഷ്ണവിന് ഗ്രിഷ്മയുടെ മുഖം ഓര്‍മ വന്നു.
ചിന്നുവാണോ…?🧐 അവര്‍ റിപ്ലെ കൊടുത്തു.
ആണോ എന്നോ….😡 അപ്പോ വേറെ എത്ര പേര്‍ക്ക് നമ്പര്‍ കൊടുത്തിട്ടുണ്ട്…😡😡 റിപ്ലെ കണ്ടപ്പോള്‍ അവന് ചിരി വന്നു.
അയ്യോ… ഇല്ലേ… വേറെ ആര്‍ക്കും കൊടുത്തിട്ടില്ല… കൊടുക്കണോ എന്ന് താന്‍ തിരുമാനിച്ചു പറ.
ഗ്രിഷ്മയാണ് എന്ന് മനസിലാക്കിയ അവന്‍റെ ക്ഷീണം ഒന്ന് അടങ്ങി. എവിടെ നിന്നോ ഊര്‍ജ്ജം കയറി വരുന്നത് പോലെ… അവന്‍ റിപ്ലെയ്ക്കായ് കാത്തിരുന്നു.
ഞാനൊന്ന് ശരിക്കും ആലോചിക്കട്ടെ. മറ്റന്നാള്‍ വരെ സമയമുണ്ടല്ലോ…
അയിക്കോട്ടെ… നിങ്ങള്‍ എപ്പോഴാ തിരിച്ച് പോയത്…?
മൂന്നായി കാണും. ഏട്ടനെ പിന്നെ കണ്ടില്ലലോ…
ഞാന്‍ നാടകത്തിന്‍റെ പ്രക്ടീസില്‍ ആയിരുന്നു. കഴിഞ്ഞപ്പോ കുറച്ച് വൈകി. വീട്ടില്‍ എത്തിയിട്ട് അരമണിക്കുറേ ആയിട്ടുള്ളു…
ക്ഷീണത്തിലാവും ലേ…
ചെറുതായിട്ട്. നിങ്ങള്‍ നാളെ കോളേജില്‍ വരുന്നുണ്ടോ…
എനിക്ക് നാലും അഞ്ചും ദിവസമാണ് പ്രോഗ്രാം. ഇന്ന് സുപ്പര്‍സ്റ്റാറിനെ കാണാന്‍ വേണ്ടി വന്നതാണ്.
താന്‍ രാജേഷ്കുമാര്‍ ഫാന്‍ ആണോ…
അല്ല രമ്യ മൂപ്പരുടെ കട്ട ഫാനാണ്. അവളാണ് എന്നെ വലിച്ച് കൊണ്ടുവന്നത്.
അപ്പോ നാളെ താന്‍ വരുന്നില്ലേ…
വരണോ…
അങ്ങിനെ ചോദിച്ചാല്‍ തന്‍റെ ഇഷ്ടം…
ഹാ.. എന്നാല്‍ വരാം. എനിക്ക് കുറച്ച് സംസാരിക്കാന്‍ ഉണ്ട്.
അതിന് നേരില്‍ കണ്ടാല്‍ താന്‍ ശരിക്ക് ഒന്നു മിണ്ടുക പോലും ഇല്ലലോ…
നാളെ സംസാരിക്കാം… ഇപ്പോ കണ്ണേട്ടന്‍ ക്ഷീണത്തിലല്ലേ… കിടക്കാന്‍ നോക്ക്…
ഹാ… ശരി
ഗുഡ് നൈറ്റ്.😌😌
അവന്‍ ഫോണ്‍ ബെഡിലേക്ക് വെച്ചു. മനസിന് ഭയങ്കര കുളിര്‍മ പോലെ… അവന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി തെളിഞ്ഞു. അവന്‍ പതിയെ കണ്ണുകള്‍ അടച്ചു. അധികം വൈകാതെ ഉറക്കത്തിലേക്ക് പതിച്ചു.
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
രാവിലെ അഞ്ചരയ്ക്ക് ഫോണില്‍ അലറാം അടിച്ചു. സാധാരണ രാവിലെ ക്രിക്കറ്റ് കളിക്കാന്‍ പോകാറുണ്ട്. ആറുമണി മുതല്‍ ഒന്നര മണിക്കുര്‍ നാട്ടിലെ കുട്ടുകാരുടെ കുടെ. അവന്‍ കണ്ണ് തുറന്നു. ഫോണെടുത്ത് അലറാം ഓഫാക്കി. കളിക്കാന്‍ പോണോ പോണ്ടേ…. രാവിലത്തെ സംശയം ഉദിച്ചു വന്നു. എന്തായാലും പോവുക തന്നെ എന്ന് വിചാരിച്ച് എണിറ്റു. ഫ്രഷായി കളിയ്ക്കാന്‍ ഇറങ്ങി. അമ്മയോടെ കളിയ്ക്കാന്‍ പോകുന്ന കാര്യം പറഞ്ഞ് മുറ്റെത്തെക്കിറങ്ങി.
ഒരു അഞ്ചൂറു മീറ്റര്‍ ദൂരമുണ്ട് ഗ്രൗണ്ടിലേക്ക്. രാവിലെ വണ്ടി എടുക്കില്ല. ഒരു വാമപ്പിനായി ഓടും. ഗ്രൗണ്ടില്‍ കുട്ടുകാര്‍ ഒക്കെ എത്തിയിട്ടുണ്ട്. കളി തുടങ്ങി. എന്നത്തെയും പോലെ രണ്ടു മാച്ച് കളിച്ചു. ഞായാറാഴ്ച മാത്രം നാലോ അഞ്ചോ മാച്ച് ഉണ്ടാവും. എഴേ മുക്കാലോടെ വീട്ടിലെത്തി. നേരെ മുറിയിലേക്ക് പോയി. കുളിച്ച് ഡ്രസ് മാറി താഴെക്ക് വന്നു. അച്ഛന്‍ വീടിന് മുന്നില്‍ പത്രം വയിക്കുന്നുണ്ട്. അമ്മ അടുക്കളയിലും. കുറച്ച് നേരം അച്ഛനുമായി കത്തിയടി പതിവാണ്.
അല്ല നീ ഗ്രിഷ്മയെ കണ്ടോ ഇന്നലെ… അച്ഛന്‍ ചോദിച്ചു.
ഹാ… അച്ഛാ…
സംസാരിച്ചോ….
ചെറുതായിട്ട്… പിന്നെ ഞാന്‍ പ്രക്ടീസിന് പോയി…
നീ അവളുടെ തിരുമാനം ചോദിച്ചോ…
ഹാ… ചോദിച്ചു. അവള്‍ ഇന്നോ നാളെയോ പറയാം എന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴാണ് അവന് ഇന്നലെ ചാറ്റ് ചെയ്തത് ഓര്‍മ വന്നത് അവന്‍ ഫോണ്‍ എടുത്ത് ഇന്നലത്തെ ചാറ്റ് എടുത്തു. രാവിലെ മേസേജ് ഒന്നും വന്നിട്ടില്ല. നമ്പര്‍ സേവ് ചെയ്തിട്ടില്ല. അവന്‍ ചിന്നു എന്ന് സേവ് ചെയ്തു. അപ്പേഴെക്കും വിലാസിനി രണ്ടുപേരെയും പ്രഭാതഭക്ഷണം കഴിക്കാനായി വിളിച്ചു.
ഭക്ഷണം കഴിച്ച് എട്ടെമുക്കലോടെ വൈഷ്ണവും ഗോപകുമാറും വിലാസിനിയോട് യാത്ര പറഞ്ഞ് ഇറങ്ങി.
ഗോപകുമാര്‍ കാറിലും വൈഷ്ണവ് ബൈക്കിലും കയറി യാത്ര ആരംഭിച്ചു.
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
ബസ് സ്റ്റാന്‍റില്‍ ഗ്രിഷ്മയുടെ വരവിന് കാത്തു നില്‍ക്കുകയായിരുന്നു രമ്യ. അധികം വൈകാതെ അവളുടെ ബസ് സ്റ്റാന്‍റില്‍ എത്തി. ആളുകളുടെ ഇടയിലുടെ അവള്‍ രമ്യയ്ക്ക് നേരെ നടന്നു വന്നു.
എന്താടീ ഇന്ന് ലേറ്റായത്? വന്നപാടെ രമ്യ അവളോട് ചോദിച്ചു.
ടീ മൊഹബത്ത് (ബസ്സ്) കിട്ടിയില്ല. പിന്നെ ഇതിനായി വെയ്റ്റ് ചെയ്തു. വാ നമ്മുക്ക് ഓട്ടോയില്‍ പോവാം..
പിന്നെ അല്ലാതെ.. എനിക്കെങ്ങും വയ്യ ഈ മല കയറാന്‍…
അവര്‍ ഓട്ടോ സ്റ്റാന്‍റിലേക്ക് നടന്നു. ശേഷം ഓട്ടോയില്‍ മുകളിലെത്തി. അവര്‍ കോളേജ് ക്യാമ്പസിന് ഉള്ളിലേക്ക് നടന്നു.
കണ്ണേട്ടന്‍റെ കാര്യമല്ലേ…
അതെ എന്ന് ചിന്നു തലയാട്ടി.
എടീ… ഞാന്‍ അന്വേഷിച്ചു… രമ്യ മറുപടി പറഞ്ഞു.
എന്നീട്ട്… ഗ്രിഷ്മയ്ക്ക് അറിയാന്‍ അതിയായ ആഗ്രഹമായി.
അതൊക്കെ പറയാം. നീയെനിക്ക് ഒരു ലൈം വാങ്ങി താ…
ശ്ശോ… നീ അവസരം മുതലാക്കുകയാണലേ… വാ വാങ്ങി തരാം. ആവശ്യം എന്‍റെയായി പോയില്ലേ…
അവര്‍ ക്യാന്‍റിനില്‍ കയറി. ലൈം ഓര്‍ഡര്‍ ചെയ്തു. സീറ്റില്‍ പോയി ഇരുന്നു.
ടീ നിന്ന് സസ്പെന്‍സ് ഇടാതെ കാര്യം പറ…
ആടീ… പറയുകയാ… ഞാന്‍ ചേച്ചിയോട് ചോദിച്ചു. ചേച്ചി പറഞ്ഞത് ആള് ഒരു അടിപൊളി ക്രിക്കറ്റ് പ്ലെയറാണെന്നാണ്. പിന്നെ നല്ല ഒരു നടനുമാണ്. കോളേജ് നാടകത്തില്‍ ഓക്കെ ഉണ്ട്. കഴിഞ്ഞ പ്രവിശ്യത്തെ യൂണിവേഴ്സിറ്റി ബെസ്റ്റ് ആക്ടറാണ്. ആള് എല്ലാവരുമായി ഭയങ്കര കമ്പനിയാണ്. ആള് ഫൂള്‍ ടൈം കൂള്‍ ആണെലും ദേഷ്യം വന്നാല്‍ ഡെയ്ജറാണ് എന്നും പറഞ്ഞു. രമ്യ പറഞ്ഞു നിര്‍ത്തി.
വല്ല ലൗ ഉണ്ടോ ആവോ… ഗ്രിഷ്മ ചോദിച്ചു.
അപ്പോഴെക്കും ലൈം എത്തി. രമ്യ വാങ്ങി കുടിക്കാന്‍ തുടങ്ങി.
ടീ ചേച്ചിയുടെ ക്ലാസിലെ പലരും നോട്ടമിട്ടിട്ടുണ്ട് എന്ന് പറഞ്ഞു. എന്നാല്‍ ആര്‍ക്കും കൊളുത്താന്‍ പറ്റിയിട്ടില്ല പോലും. കണ്ണേട്ടന്‍റെ ഒപ്പം എപ്പോഴും ഒരു പെണ്‍കുട്ടി ഉണ്ടാവാറുണ്ട് എന്നും പറഞ്ഞു.
അത് മിഥുനേച്ചി ആവും ഗ്രിഷ്മ പറഞ്ഞു
മിഥുനേച്ചിയോ… അതാരാ രമ്യ ചോദിച്ചു.
അത് കണ്ണേട്ടന്‍റെ കസിനാണ്. പെണുകാണാന്‍ വന്നപ്പോ ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു.
ഹാ… ഓക്കെ… അപ്പോ ആള് ഞാന്‍ പറഞ്ഞ പോലെ തന്നെയാണ്. മറ്റേ കാര്യത്തില്‍ നിനക്ക് സമ്മതമാണേല്‍ ഇത് നല്ല ആലോചനയാണ്.
ഹും… ഇന്നോന്ന് നേരിട്ട സംസാരിക്കണം. എന്നാലെ എന്തെലും പറയാന്‍ പറ്റു.
അത് നിന്‍റെ ഇഷ്ടം. വാ പോകാം. നമ്മുടെ നീതും കൂട്ടരും ഇന്ന് ഇവിടെയുണ്ട്. വാ അവരുടെ കൂടെ പോയി നില്‍ക്കാം.
ഹാ… ശരി..
അവര്‍ ബില്‍ അടച്ച് ക്യാമ്പസിന് ഉള്ളിലേക്ക് പോയി.
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
വൈഷ്ണവ് മിഥുനയുടെ വീട്ടിലേക്കാണ് വീട്ടില്‍ നിന്ന് പോയത്. മിഥുനയാണെല്‍ ഇന്നലത്തെ ക്ഷീണത്തില്‍ വൈകിയാണ് എണിറ്റത്. പിന്നെ അവള്‍ ഒരുങ്ങുന്നത് വരെ പോസ്റ്റായി നിന്നു. വൈഷ്ണവ് അവളെയും കൂട്ടിയാണ് കോളേജിലേക്ക് വന്നത്. സാധാരാണ വരുന്നതിലും ഒരു മണിക്കുര്‍ വൈകിയിരിക്കുന്നു. പരുപാടികള്‍ എല്ലാം തുടങ്ങിയിട്ടുണ്ട്.
വന്ന് വണ്ടി പാര്‍ക്ക് ചെയ്ത് പ്രധാന വേദിയുടെ അടുത്തേക്ക് നടന്നു. ആദ്യ ദിനത്തിലെ പരുപാടിയുടെ റിസള്‍ട്ട് വന്നിട്ടുണ്ട്. അഥ് അനുസരിച്ചുള്ള ഓവറോള്‍ കപ്പിന്‍റെ ലിസ്റ്റ് വന്നിട്ടുണ്ട്. ആതിഥേയരായ വൈഷ്ണവിന്‍റെ കോളേജ് ഒരു പോയന്‍റിന്‍റെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ്.
അവര്‍ പ്രധാന വേദിയ്ക്ക് പിറകില്‍ സജ്ജിക്കരിച്ച യൂണിയന്‍ റൂമിലേക്ക് നടന്നു. അവിടെ യൂണിയന്‍ സെക്രട്ടറി ആദര്‍ശും അനുയായികളും കണ്ടു. അവര്‍ വൈഷ്ണവും മിഥുനയും കയറി വരുന്നത് കണ്ട് അവരെ നോക്കി പറഞ്ഞു.
ടാ.. നീ പോയന്‍റ് ടേബിള്‍ കണ്ടില്ലേ… നമ്മള്‍ സെക്കന്‍റാണ്..
ഹാ… എന്തായാലും ഇവിടെ നടക്കുന്നതില്‍ ഓവറോള്‍ കിരിടം പുറത്ത് പോവരുത്… ആദര്‍ശ് പറഞ്ഞു നിര്‍ത്തി. വൈഷ്ണവ് ഒന്ന് പുഞ്ചിരിച്ചു.
എന്തായി നാടകം… ഒക്കെ റെഡിയല്ലേ… ആദര്‍ശ് മിഥുനയോട് ചോദിച്ചു.
പെര്‍ഫക്റ്റ്… നമ്മുക്ക് പിടിക്കാം… മിഥുന മറുപടി കൊടുത്തു..
പെട്ടെന്ന് വൈഷ്ണവിന്‍റെ ഫോണ്‍ റിംങ് ചെയ്തു.
അവന്‍ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് നോക്കി. ചിന്നു എന്ന് സ്ക്രീനില്‍ കണ്ടു. അവന്‍ മിഥുനയെ ഒന്ന് നോക്കി. അവളും ചിന്നുവാണ് വിളിക്കുന്നത് എന്ന് കണ്ടു. ഒരു ആക്കി ചിരിയില്‍ അവനോട് തുടര്‍ന്നോളം പറഞ്ഞു.
അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത് യൂണിയന്‍ റൂമിന് പുറത്തേക്ക് നടന്നു.
ചിന്നു… വൈഷ്ണവ് ഫോണിലുടെ വിളിച്ചു
കണ്ണേട്ടാ ഇത് രമ്യയാ…
(ഫോണ്‍ സംസാരത്തിലേക്ക്)
വൈഷ്ണവ്: ഹാ… രമ്യ എന്താ ഈ നേരത്ത്…ശബ്ദം എന്തോ പോലെ ഉണ്ടല്ലോ…
രമ്യ: കണ്ണേട്ടാ ഒന്ന് ലൈബ്രറിയുടെ അടുത്തുള്ള ക്ലാസിലേക്ക് വരുമോ…
വൈഷ്ണവ്: എന്തു പറ്റി…. ചിന്നു എവിടെ…
രമ്യ: അവള്‍ ഇവിടെ ഉണ്ട്. എട്ടന്‍ വാ… ബാക്കി നേരിട്ട് പറയാം…
വൈഷ്ണവ്: ഹാ…. ദാ വരുന്നു.
രമ്യ ഫോണ്‍ കട്ടാക്കി… വൈഷ്ണവിന് അവിടെ എന്തോ സംഭവിച്ച പോലെ തോന്നി. ചെറിയ ഒരു പേടി പോലെ രമ്യയുടെ സംസാരത്തില്‍ٹ
അവന്‍ മിഥുനയോട് ഇപ്പോ വരാമെന്ന് പറഞ്ഞ് ലൈബ്രറി ലക്ഷ്യമാക്കി നടന്നു.
അവന്‍ നിമിഷങ്ങള്‍ക്കകം ലൈബ്രറിയുടെ അടുത്തുള്ള ക്ലാസ് മുറിയിലെത്തി. അവിടെ ബെഞ്ചില്‍ ഗ്രിഷ്മയും രമ്യയും വെറേ രണ്ടു കുട്ടികളും ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് ഒരു ദുഃഖ ഭാവം.
അവന് അവരുടെ അടുത്തേക്ക് നടന്നടുത്തു. അവനെ കണ്ടപ്പോള്‍ രമ്യ എണിറ്റു. ഗ്രിഷ്മ ഇപ്പോഴും എന്തോ വിഷമത്തിലാണെന്ന് അവന് മനസിലായി.
രമ്യ അവന് നേരെ നടന്നു നിങ്ങി. അവന്‍ അപ്പോഴും ഗ്രിഷ്മയെ തന്നെയായിരുന്നു ശ്രദ്ധിക്കുന്നത്. രമ്യ അവന് മുന്നില്‍ എത്തി പിന്നെ വിളിച്ചു.
കണ്ണേട്ടാ… പെട്ടെന്നവന്‍ ശ്രദ്ധ രമ്യയിലേക്ക് കൊണ്ടുവന്നു. അവന്‍ അവളോട് ചോദിച്ചു.
എന്തു പറ്റീ… അവളെന്താ ഡൗണായി ഇരിക്കുന്നത്….
അത് കണ്ണേട്ടാ, കുറച്ച് മുമ്പ് ഒരു സംഭവമുണ്ടായി.
എന്ത് സംഭവം…?
ഈ കോളേജില്‍ ഉള്ള ആരോ അവളെ നോക്കി കുറച്ച് വള്‍ഗറായി സംസാരിച്ചു.
നീ ശരിക്ക് പറ… വൈഷ്ണവിന് കേള്‍ക്കാന്‍ ആകാംഷയായി.
ഞങ്ങള്‍ കോളേജില്‍ ചുറ്റി നടക്കുകയായിരുന്നു. അപ്പോള്‍ ആ ഗ്രൗണ്ടിന് അടുത്തുള്ള പാര്‍ക്കിംഗ് ഏരിയയായില്‍ മൂന്ന് നാലു പേര്‍ ഇരുപ്പുണ്ടായിരുന്നു. അവര്‍ ചിന്നുനെ കണ്ടപ്പോള്‍ അല്‍പം മോശമായി സംസാരിച്ചു. സാധാരണ കമന്‍റടി അണേല്‍ അവള്‍ മിണ്ടാതെ പോരുമായിരുന്നു. എന്നാല്‍ അവന്‍റെ സംസാരം കേട്ടു നില്‍ക്കാവുന്നതിലും മോശമായിരുന്നു. അധികം സഹിച്ചു നില്‍ക്കാനാവാതെ അവള്‍ അവരുടെ അടുത്തേക്ക് പോയി മാന്യമായി സംസാരിക്കാന്‍ പറഞ്ഞു. അത് അവന് പറ്റിയില്ല. അവന്‍ അവളുടെ കൈയില്‍ കയറി പിടിച്ചു. പിന്നെ കുടെ ഉള്ളവര്‍ പിടിച്ചു മാറ്റിയപ്പോഴാണ് അവന്‍ കൈ വിട്ടത്. അവര്‍ പറഞ്ഞത് വെച്ചാണ് അവന്‍ ഇവിടെത്തെ സ്റ്റുഡന്‍റാണ് എന്ന് മനസിലായത്…
അവന്‍റെ പേര് അറിയുമോ…
അത്… വിപിന്‍ അങ്ങനെ എന്തോ ആണ്. പിടിച്ച് മാറ്റുന്നതിന് ഇടയില്‍ കൂട്ടത്തില്‍ ഉള്ളവര്‍ വിളിക്കുന്നത് കേട്ടതാണ്.
ഹാ… ഒക്കെ… വൈഷ്ണവ് എന്തോ ഉദ്ദേശിച്ച പോലെ മറുപടി നല്‍കി. പിന്നെ അവളോട് ചോദിച്ചു.
നിങ്ങളുടെ ടീച്ചേഴ്സ് ഒന്നും ഇവിടെ ഇല്ലേ…
ഉണ്ട്. ഒരു ഫ്രണ്ട് പോയിട്ടുണ്ട് ടീച്ചറെ വിളിക്കാന്‍…
അവന്‍ അപ്പോ ഗ്രിഷ്മയെ ഒന്നു നോക്കി. അവളിപ്പോഴും വിഷമത്തിലാണ്. മുഖം താഴ്തി വെച്ചിരിക്കുകയാണ്. കരഞ്ഞതിന്‍റെ പാട് കവിളില്‍ ഉണ്ട്. കൈ യില്‍ ചുവന്നിരുപ്പുണ്ട്. അവന് അത് കണ്ടപ്പോള്‍ എന്തോ വിഷമം വന്നു. അവന്‍ രമ്യയ്ക്ക് നേരെ തിരിഞ്ഞ് പറഞ്ഞു.
ഞാന്‍ ചിന്നുവിനോട് തനിച്ചൊന്നു സംസാരിച്ചോട്ടെ…
രമ്യ ഒന്ന് അവളെ നോക്കി. പിന്നെ അവന്‍റെ മുഖത്തേക്ക് നോക്കി സമ്മതിച്ചു. വൈഷ്ണവ് രമ്യയെ മറി കടന്ന് ഗ്രിഷ്മയ്ക്ക് നേരെ നടന്നു. ഇടയ്ക്ക് ഒന്ന് തിരിഞ്ഞ് രമ്യയോട് പറഞ്ഞു.
അതേയ് ഞാന്‍ ഒരു കാര്യം പറയാം. ടീച്ചര്‍ വരുമ്പോ പരാതി പെടാന്‍ പറയും. നിങ്ങള്‍ യൂണിയനില്‍ ഉള്ളവരെ അറിയിച്ചിട്ടുണ്ട് . അവര് നോക്കിക്കൊള്ളും എന്ന് പറയണം. അവന്‍റെ കാര്യം ഞാന്‍ നോക്കി കൊള്ളാം.
രമ്യ ഒന്നും മനസിലാവാത്ത രീതിയില്‍ കണ്ണ് മിഴിച്ച് നിന്നു. പിന്നെ അവന് മറുപടിയെന്നോണം തലയാട്ടി സമ്മതിച്ചു.
അവന്‍ തിരിച്ച് ഗ്രിഷ്മയുടെ അടുത്തേക്ക് ചെന്നു. അവളുടെ അടുത്തിരുന്ന കൂട്ടുകാര്‍ അവനെ സൂക്ഷിച്ച് നോക്കി. അവന്‍ അവരോടായി പറഞ്ഞു.
അതേയ് ഞാന്‍ ഗ്രിഷ്മയോട് ഒന്ന് തനിച്ച് സംസാരിച്ചോട്ടെ.. നിങ്ങള്‍ ഒന്ന് മാറി തരുമോ…
അവര്‍ ഗ്രിഷ്മയേയും രമ്യയേയും നോക്കി. രമ്യ അവരോട് വരാനായി അംഗ്യം കാട്ടി. അവര്‍ ബെഞ്ചില്‍ നിന്ന് എണിറ്റു രമ്യയുടെ അടുത്തേക്ക് നടന്നു. വൈഷ്ണവ് ഈ അവസരത്തില്‍ അവളുടെ അടുത്ത് ബെഞ്ചില്‍ ഇരുന്നു. അവളില്‍ വല്യ മാറ്റമൊന്നുമുണ്ടായില്ല.
അവന്‍ അവളോടായി പറഞ്ഞു തുടങ്ങി.
ഡോ… ഈ പ്രശ്നത്തിന് താന്‍ ഇങ്ങനെ ഡൗണവല്ലേ… ഒന്നെങ്കില്‍ താന്‍ പ്രതികരിക്കാന്‍ ധൈര്യം കാണിച്ചില്ലേ…
ചിന്നു ഇതു കേട്ട് പതിയെ മുഖം ഉയര്‍ത്തി അവനെ നോക്കി. കണ്ണുകള്‍ കരഞ്ഞ് കലങ്ങിയിട്ടുണ്ട്. അവന് അത് അധികം നോക്കി നില്‍ക്കാന്‍ സാധിച്ചില്ല. അവന്‍ വീണ്ടും തുടര്‍ന്നു.
താന്‍ ഇങ്ങനെ കരയല്ലേ… ഈ പ്രശ്നത്തിന് ഇന്ന് തന്നെ നമ്മുക്ക് പരിഹാരം ഉണ്ടാക്കാം. പോരെ…
അവന്‍ അവളെ ഒന്നുടെ നോക്കി. അവള്‍ക്ക് മാറ്റമൊന്നുമില്ല.
ഡോ… ഇപ്പോ അവന് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു. താന്‍ ഇങ്ങനെ വിഷമിച്ച് നില്‍ക്കല്ലേ… അത് കേട്ടപ്പോള്‍ അവള്‍ ചോദിച്ചു.
എട്ടനെന്തിനാ അവന്‍ ചെയ്ത തെറ്റ് എറ്റെടുക്കുന്നത്… അവന്‍ അത് കേട്ടപ്പോ ഒരു ആശ്വാസം തോന്നി. അവള്‍ മിണ്ടി തുടങ്ങി.
എന്നാലും എന്‍റെ കോളേജില്‍ വെച്ച് തനിക്ക് ഇങ്ങനെയോക്കെ ഉണ്ടായില്ലേ… താന്‍ ഇങ്ങനെ വിഷമിച്ച് ഇരിക്കുന്നത് സഹിക്കാന്‍ പറ്റുന്നില്ല. അതാ.. ഞാന്‍
അതേയ് ഞാന്‍ രമ്യയോട് ഇതിനെ പറ്റി പറഞ്ഞിട്ടുണ്ട്. അത് പോലെ അനുസരിച്ചോണ്ടു.
അവള്‍ തലയാട്ടി സമ്മതിച്ചു.
ഗ്രിഷ്മ… എന്തുപറ്റി
പെട്ടെന്ന് ക്ലാസിന്‍റെ വാതില്‍ നിന്ന് ഒരു മധ്യവയസ്സുള്ള സ്ത്രീ കയറി വന്നു. ഇതാവും ടീച്ചര്‍ അവന്‍ കരുതി. അവളുടെ അടുത്തിരിക്കുന്ന വൈഷ്ണവിനെ കണ്ട് ടീച്ചര്‍ അവന് നേരെ തിരിഞ്ഞു.
നീയെതാ… നീയെന്താ ഇവിടെ…
അത് കേട്ട് ഗ്രിഷ്മയും ഒന്ന് ഞെട്ടി അവള്‍ കണ്ണേട്ടനെ ഒന്നു നോക്കി. അവന്‍ ടീച്ചറെ തന്നെ നോക്കി നില്‍പ്പാണ്. അവന്‍ എന്തോ പറയാന്‍ നിന്നതും ടീച്ചര്‍ ഇടയില്‍ കയറി പറഞ്ഞു.
എന്തായാലും താന്‍ ഒന്ന് പോയെ…. ടീച്ചര്‍ പുറത്തേക്ക് വാതില്‍ ചൂണ്ടി പറഞ്ഞു. അവന് ദേഷ്യം അരിച്ച് കയറി തുടങ്ങി. പിന്നെ ഗ്രിഷ്മയെ ഓര്‍ത്ത് സംമ്യമനം പാലിച്ച് എണിറ്റ് പുറത്തേക്ക് നടന്നു. ആരെയും നോക്കാന്‍ പോലും നിന്നില്ല. ആ നടന്ന് പോക്ക് ദുഃഖത്തോടെ നോക്കി നില്‍ക്കാന്‍ മാത്രമേ ഗ്രിഷ്മയ്ക്ക് കഴിഞ്ഞുള്ളു.
ക്ലാസ് റൂമിന് പുറത്തെത്തിയ വൈഷ്ണവ് ഫോണ്‍ എടുത്ത് ആദര്‍ശിനെ വിളിച്ചു. എന്തോ മനസില്‍ ഉറപ്പിച്ച പോലെ അവന്‍ നടത്തം വേഗത്തിലാക്കി…
ടീച്ചര്‍ അവളോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി. ടീച്ചര്‍ പരാതി പെടാന്‍ അവശ്യപ്പെട്ടു. ഈ സമയം ടീച്ചറുടെ അടുത്ത് ഉണ്ടായിരുന്ന രമ്യ പരാതി യൂണിയനില്‍ കൊടുത്തിട്ടുണ്ടെന്നും അവര്‍ ശരിയാക്കാം എന്നും പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. അത് കേട്ട് ഗ്രിഷ്മ രമ്യയുടെ മുഖത്തേക്ക് സുക്ഷിച്ച് നോക്കി. രമ്യ ഒന്ന് കണടച്ച് കണിച്ചു കൊടുക്കുക മാത്രം ചെയ്തു.
അപ്പോഴാണ് കണ്ണേട്ടന്‍ പറഞ്ഞ കാര്യം ഇതാണെന്ന് മനസിലായത്. അവള്‍ എതിര്‍പ്പൊന്നും പറയാന്‍ നിന്നില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ബാക്കി ഉള്ളവര്‍ എല്ലാവരും പോയി. രമ്യ ഗ്രിഷ്മയോടായി പറഞ്ഞു.
നമ്മുക്ക് പോയാലോ… ഇനി ഇവിടെ നിന്നിട്ട് വേറെ കാര്യമൊന്നുമില്ലലോ…
ഗ്രിഷ്മ ഒന്നും എതിര്‍ത്തു പറയാതെ സമ്മതിക്കുക മാത്രം ചെയ്തു. അവര്‍ പതിയെ റൂമില്‍ നിന്നിറങ്ങി. പിന്നെ ഗേറ്റിലേക്കായ് നടന്നു നിങ്ങി…
പെങ്ങളെ…. പെട്ടെന്ന് സൈഡില്‍ നിന്നൊരു വിളി വന്നു.
രണ്ടു പേരും തിരിഞ്ഞ് നോക്കി. വിപിനായിരുന്നു അത്. വിളിച്ച ആളെ കണ്ട് രണ്ട് പേര്‍ക്കും ദേഷ്യവും സങ്കടവും എല്ലാം വന്നു. അവന്‍ അവരുടെ നേരെ ഓടി വരുന്നത് കണ്ടു. ഗ്രിഷ്മയും രമ്യയും അവനെ രൂക്ഷമായി നോക്കി നിന്നു. അവന്‍ രാവിലെ ഇട്ട ഷര്‍ട്ട് മാറിയിട്ടുണ്ട്. മറ്റു മാറ്റമൊന്നും കാണുന്നില്ല. അവന്‍ അതി വേഗത്തില്‍ അവരുടെ അടുത്തെത്തി. ശേഷം കിതപ്പോടെ അവന്‍ പറയാന്‍ തുടങ്ങി.
അതേയ്, പെങ്ങളെ, രാവിലെ ഞാന്‍ ചെയ്തത് ഇത്തിരി കൂടി പോയി. പെങ്ങള്‍ക്ക് അത് വല്ലാതെ വേദനിച്ചു എന്ന് എനിക്ക് മനസിലായി… സോറി പെങ്ങളെ… ഇനി എന്‍റെ ഭാഗത്ത് നിന്ന് അങ്ങിനെ ഒന്നും ഉണ്ടാവില്ല.
ഇതൊക്കെ കേട്ട് അന്ധാളിച്ച് നില്‍ക്കുകയായിരുന്നു ഗ്രിഷ്മയും രമ്യയും. ഇതെന്ത് മറിമായം.. എന്തൊരു മനംമാറ്റം… അവര്‍ ചിന്തിച്ചു. അപ്പോഴാണ് രമ്യ അവന്‍റെ ഇടത്തെ കവിളില്‍ നാല് വിരല്‍ പാട് കണ്ടത്. പെട്ടന്ന് നോക്കിയാല്‍ കാണില്ല.. എന്നാലും സൂക്ഷിച്ച് നോക്കിയാല്‍ മനസിലാവും. അതൊടെ അവള്‍ക്ക് കാര്യം പിടിക്കിട്ടി. മുന്നില്‍ നില്‍ക്കുന്നവരുടെ അടുത്ത് നിന്ന് മറുപടിയൊന്നും കിട്ടതെ ഇരിക്കുന്നത് കണ്ടപ്പോള്‍ വിപിന്‍ വീണ്ടും പറഞ്ഞ് തുടങ്ങി
വൈഷ്ണവിന്‍റെ ഫ്രെണ്ടാണെന്ന് അറിയില്ലായിരുന്നു. അവന്‍ പറഞ്ഞപ്പോഴാണ് മനസിലായത്. ഒന്നും മനസില്‍ വെച്ചേക്കല്ലേ… സോറി… രണ്ടാളോടും..
ഇപ്പോഴും അന്തം വിട്ട് നില്‍ക്കുകയായിരുന്നു ഗ്രിഷ്മ… എന്താ സംഭവിച്ചത് എന്ന് അവള്‍ക്കിപ്പോഴും ഓടിയിട്ടില്ല. എന്തോ ചിന്തിച്ച് നില്‍ക്കുന്ന ഗ്രിഷ്മയോ തട്ടി വിളിച്ച് കൊണ്ട് രമ്യ പറഞ്ഞു.
പോവാ…
പെന്നെട്ട് ഞെട്ടിയുണര്‍ന്ന അവള്‍ നടക്കാന്‍ തുടങ്ങി. അവളുടെ മനസിലേക്ക് എവിടെ നിന്നോ സന്തോഷം കയറി വരുന്നതായി അവള്‍ അറിഞ്ഞു. ഇത്രയും നേരം ഉണ്ടായിരുന്ന വിഷമങ്ങള്‍ എല്ലാം ഒഴുകി പോയ പോലെ…
എന്നാലും ആ ചേട്ടന് എന്ത് പറ്റീ… ഗ്രിഷ്മ ചോദിച്ചു.
ആരോ ശരിക്ക് ഒന്ന് കൊടുത്തിട്ടുണ്ട്. അതുകൊണ്ടുള്ള ബോധോദയമാണ്. രമ്യ പറഞ്ഞു.
ആര്…. ഗ്രിഷ്മ ചോദിച്ചു.
ആരും ആവാം… ചിലപ്പോ നിന്‍റെ കണ്ണേട്ടനും ആവാം. എന്തായലും ആ ടെന്‍ഷന്‍ മാറിയില്ലേ…
ഹാ… ഇപ്പോ വല്ലാത്ത ആശ്വാസം…
നടന്ന് നടന്ന് ഗേറ്റിന് അടുത്തെത്താറായപ്പോളാണ് അവള്‍ കാണുന്നത്, ബൈക്കില്‍ ചാരി തന്നെ നോക്കി നില്‍ക്കുന്ന വൈഷ്ണവിനെയും അടുത്ത് അവന്‍റെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന മിഥുനയെയും…
അത് കണ്ടതും ഗ്രിഷ്മയ്ക്ക് ഒരു നാണം മുഖത്തേക്ക് കയറി വന്നു. എന്നാലും അവള്‍ പുഞ്ചിരിച്ചു.
ഗ്രിഷ്മയും രമ്യയും അവര്‍ നില്‍ക്കുന്ന ബൈക്കിന് അടുത്തേക്ക് നടന്നു.
എന്താ ചിന്നു ഹാപ്പിയല്ലേ… മിഥുന ചോദിച്ചു…
ഓ… ഡബിള്‍ ഹാപ്പി ചിന്നു മറുപടി നല്‍കി.
അതേയ് ഞാന്‍ പറഞ്ഞ പോലെ ആ പ്രശ്നം പരിഹരിച്ചു ടോ… വൈഷ്ണവ് ഗ്രിഷ്മയെ നോക്കി പറഞ്ഞു.
ഹാ… എനിക്ക് തോന്നി കണ്ണേട്ടനാണ് പരിഹരിച്ചതെന്ന്…
അതെയ് നമ്മുക്ക് ഒരു ഗ്ലാസ് നാരങ്ങവെള്ളം കുടിച്ചാലോ… വൈഷ്ണവ് എല്ലാരോടുമായി ചോദിച്ചു.
ആരും എതിര്‍പ്പ് പറഞ്ഞില്ല…
എന്ന വാ…
അങ്ങിനെ നാലു പോരും ക്യാന്‍റിനിലേക്ക് വെച്ചു പിടിച്ചു. അവര്‍ ഒരു മേശയുടെ ചുറ്റും ഇരുന്നു. ഗ്രിഷ്മ അല്‍പം നാണത്തോടെ വൈഷ്ണവിനോട് പറഞ്ഞു.
അതേയ്, എനിക്ക് കണ്ണേട്ടനോട് ഒറ്റയ്ക്ക് ഒന്ന് സംസാരിക്കണം.
അത് കേട്ട് സന്തോഷവാനായ വൈഷ്ണവ് മിഥുനയെയും രമ്യയേയും ഒന്ന് നോക്കി.
അതേയ് നിങ്ങള്‍ക്ക് ഒറ്റയ്ക്ക് സംസാരിക്കണം എങ്ങില്‍ നിങ്ങള്‍ എണിറ്റു പോവുക. അല്ലാതെ ഞങ്ങളെ പറഞ്ഞു വിടാന്‍ നോക്കണ്ട. വൈഷ്ണവിന്‍റെ നോട്ടം മനസിലാക്കിയ മിഥുന വെച്ചുകാച്ചി.
ടീ.. നിനക്ക് പറ്റീയ കമ്പനിയാ… കത്തിവെപ്പില്‍ നിന്‍റെ അമ്മയായി വരും ഇവള്‍… അത് കേട്ട് ചിന്നു ഒന്ന് ചിരിച്ചു. കുടെ വൈഷ്ണവും മിഥുനയും.
അത് സഹിക്കാതെ രമ്യ തിരിച്ച് പറഞ്ഞു.
അതേയ്, നിങ്ങള്‍ ഞങ്ങള്‍ക്കിട്ട് വെയ്ക്കാതെ പോയി ഒറ്റയ്ക്ക് മിണ്ടാന്‍ നോക്ക്…
ഓ, ശരി തമ്പ്രാ… ഇത്രയും പറഞ്ഞ് വൈഷ്ണവ് ശാന്തേച്ചിയുടെ നേരെ തിരിഞ്ഞു എന്നിട്ട് പറഞ്ഞു.
ശാന്തോച്ചി ഇവിടെ രണ്ട് ലൈമും രണ്ട് പരിപ്പ് വടയും കൊടുത്തേക്ക്… ശാന്തേച്ചി അവനെ നോക്കി ചിരിച്ചു.
ഡാ… അധികം ദൂരത്തേക്ക് ഒന്നും പോവാണ്ട ടോ… മിഥുന അവനോട് പറഞ്ഞു.
നീ പറഞ്ഞത് നന്നായി. ഇല്ലെല്‍ ഫസ്റ്റ് നൈറ്റും കഴിഞ്ഞേ ഞാന്‍ വരികയുള്ളു. വൈഷ്ണവ് തിരിച്ചടിക്കാന്‍ നോക്കി. എന്നാല്‍ അത് കേട്ട ഗ്രിഷ്മ ഒന്ന് ഞെട്ടി.
അതിനും ഒരു യോഗം വേണം മോനെ… അവന്‍റെ മറുപടി കേട്ട് രമ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
അത് കേട്ട് ചമ്മിയ മുഖവുമായി അവന്‍ രമ്യയെ നോക്കി. അത് കണ്ട് ഗ്രിഷ്മയും മിഥുനയും ചിരിച്ചു. അവന്‍ ചിരിക്കുന്ന ഗ്രിഷ്മയെ ഇടംകണ്ണിട്ട് നോക്കി. അവന്‍റെ നോട്ടം മനസിലാക്കിയ അവള്‍ അവനോടായി പറഞ്ഞു.
അവള്‍ക്ക് എല്ലാം അറിയാം…
വൈഷ്ണവ് ചമ്മിയ മുഖം പുഞ്ചിയാക്കാന്‍ ശ്രമിച്ചു രമ്യയോടായി പറഞ്ഞു.
നിന്നെ ഞാന്‍ പിന്നെ എടുത്തോളമെടി ഞാഞ്ഞുളേ… ഇപ്പോ ഞാന്‍ പോകുന്നു.
ഇത്രയും പറഞ്ഞ് അവന്‍ തിരിച്ച് നടന്നു. പിറകെ ഗ്രിഷ്മയും. വാതില്‍ എത്താറായപ്പോള്‍ വൈഷ്ണവ് ഒന്ന് സ്ലോ ആക്കി. ഈ സമയത്ത് ചിന്നു അവന്‍റെ ഒപ്പമെത്തി. അവര്‍ ഗ്രൗണ്ടിലേക്ക് നിങ്ങി. അവര്‍ ഗ്രൗണ്ടിന് സൈഡില്‍ ഉള്ള മരത്തിന് കീഴെ ഉള്ള ഇരുപ്പിടത്തില്‍ പോയി ഇരുന്നു. ഇപ്രാവിശ്യം സംസാരിച്ച് തുടങ്ങിയത് ചിന്നുവാണ്.
കണ്ണേട്ടന്‍ ആ വിപിനെ തല്ലിയോ…
ഹാ… ചെറുതായിട്ട്…
എനിക്ക് വേണ്ടിയാണോ തല്ലിയത്?
നിനക്ക് വേണ്ടി മാത്രം അല്ല. അവന്‍ കാട്ടിയത് അത്ര നല്ല പരുപാടി അല്ല. അതിന് രണ്ടെണ്ണം കിട്ടണം. അവനീനി ഒരു പെണ്ണിനോടും ഇങ്ങനെ പെരുമാറരുത്…
രണ്ടെണ്ണം കൊടുത്തോ…
ഇല്ല. അവന്‍ അവന്‍റെ ക്ലാസില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ പോയി അവന്‍റെ പിറകിലുടെ പോയി പുറത്തൊരു ചവിട്ട് കൊടുത്തു. അതിന്‍റെ ആഘാതത്തില്‍ അവന്‍ ഒരു ബെഞ്ചിലേക്ക് പോയി തട്ടി താഴെയ്ക്ക് വിണു. ബെഞ്ചിലെ ആണി തട്ടിയിട്ട് അണെന്ന് തോന്നുന്നു അവന്‍റെ ഷര്‍ട്ട് പകുതി കീറി. വൈഷ്ണവ് പറഞ്ഞു നിര്‍ത്തി.
എന്നിട്ട്… ചിന്നു തിരിച്ചു ചോദിച്ചു.
ചാടി എണിറ്റ അവന്‍റെ കരണം കുറ്റി നോക്കി ഒന്നു പൊട്ടിച്ചു. അവന്‍റെ പിന്നെയുള്ള ദയനീയ ഭാവം കണ്ടപ്പോ പിന്നെ തല്ലാന്‍ തോന്നിയില്ല. പിന്നെ നിന്നെ വന്ന് കണ്ട് സോറി പറയാന്‍ ഒരു ഉപദേശവും കൊടുത്തു.
എന്നാലും തല്ലാണ്ടായിരുന്നു. ഉപദേശം മാത്രം മതിയായിരുന്നു.
നീ ഉപദേശിച്ചിട്ട് എന്തായി വല്ലതും നടന്നോ… ചില നേരത്ത് നല്ല വാക്കിനേക്കാള്‍ ഗുണം ചെയ്യും രണ്ട് തല്ല്.
അവള്‍ അത് കേട്ടിരുന്നു. പിന്നെ ചോദിച്ചു.
അത് അവന്‍റെ അവസ്ഥ കണ്ടപ്പോ ഞാന്‍ തന്നെ പോയി വാങ്ങി കൊടുത്തു.
നന്നായി.. ചിന്നു പറഞ്ഞു.
ഇത് ചോദിക്കാനാണോ എന്നെ തനിച്ച് കാണണം എന്ന് പറഞ്ഞത്.
ഇതും ഉണ്ടായിരുന്നു… പിന്നെ കണ്ണേട്ടന്‍ സിഗരറ്റ് വലിക്കുമോ…
സ്ഥിരമായിട്ട് ഒന്നുമില്ല… ടെന്‍ഷന്‍ വരുമ്പോള്‍… അവന്‍ മറുപടി നല്‍കി..
അപ്പോ അച്ഛനും അമ്മയും ഒന്നും പറയില്ലേ…
അവര്‍ക്ക് അറിയാം. അമ്മയുടെ പിന്നാലെ രണ്ട് ദിവസം നടന്ന് സോപ്പിട്ടിട്ടാണ് ഇതിന് അനുവാദം തന്നത്.
അതെന്തിനാ, അവര്‍ അറിയാതെ വലിച്ചൂടെ…
അമ്മ വേണ്ട എന്ന് പറഞ്ഞ കാര്യം ഞാന്‍ ചെയ്യുകയില്ല… എന്തോ എനിക്ക് അത് പറ്റില്ല.
ഹും… ചിന്നു ഒന്ന് മുളി…
താന്‍ വീട്ടില്‍ പറഞ്ഞോ…
ഇല്ല… ഇന്ന് രാത്രി അമ്മയോട് പറയും.
അപ്പോ അച്ഛനോടോ ?
അത് എനിക്ക് ഇപ്പോ പറ്റുമെന്ന് തോന്നുന്നില്ല. അമ്മയുടെ തിരുമാനം രാത്രി പറയാം… ചിന്നു പറഞ്ഞു.
മതി… പിന്നെയ് തന്നോട് ഒരു കാര്യം പറയാനുണ്ട്… പക്ഷേ എങ്ങനെയാ പറയണം എന്ന് എനിക്കറിയില്ല…
എന്താ കണ്ണേട്ടാ…
നാളെ ഇവിടെ എന്‍റെ നാടകം ഉണ്ട്. ചിന്നു ഉണ്ടാവുമോ കാണാന്‍ ?
നാളെ എപ്പോഴാ… ചിന്നു ചോദിച്ചു.
ചിലപ്പോ രാത്രിയാവും അതാ ഞാന്‍ ചോദിച്ചത്…
അപ്പോ ഞാന്‍ എങ്ങനെ തിരിച്ചു പോവും…?
തനിക്ക് സമ്മതമാണേല്‍ ഞാന്‍ നാളെ കാര്‍ കൊണ്ട് വരാം… നാടകം കഴിഞ്ഞ് ഞാന്‍ വീട്ടില്‍ കൊണ്ട് ചെന്നാക്കാം…
ഞാന്‍ രമ്യയോട് ചോദിക്കട്ടെ… അവള്‍ ഉണ്ടെങ്കില്‍ ഞാനും ഉണ്ടാവാം…
നിന്‍റെയും അവളുടെയും വിട്ടില്‍ ചോദിച്ചിട്ട് പറഞ്ഞ മതി. രാത്രി ഉറപ്പ് പറയണം…
ശരി.. പറയാം….
വൈഷ്ണവ് ഒരു പുഞ്ചിരി നല്‍കി.
അതേയ് എട്ടന് പ്രണയമൊന്നും ഉണ്ടായിരുന്നില്ലേ… ചിന്നു ചോദിച്ചു.
എന്താ അങ്ങനെ ചോദിച്ചേ…
അല്ല അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചതാ…
എനിക്കിതു വരെ ഒരു പെണ്‍കുട്ടിയോടു പോലും ആ തരത്തില്‍ ഒരു അടുപ്പം തോന്നിയിട്ടില്ല. സ്കൂളിലും കോളേജിലും ഗേള്‍ ഫ്രെണ്ട്സ് കുറെ ഉണ്ടായിരുന്നു. പലരും വന്ന് പ്രേപോസ് ചെ.്തിരുന്നു. പക്ഷേ എല്ലാവരേയും ഞാന്‍ ഒഴുവാക്കി. അല്ലാ തന്‍റെ കാര്യമോ… വൈഷ്ണവ് തിരിച്ച് ചോദിച്ചു.
എന്നോട് രണ്ട് മൂന്ന് പേര് വന്ന് ഇഷ്ടമാണേന്ന് പറഞ്ഞിരുന്നു. പക്ഷേ വിട്ടില്‍ അറിഞ്ഞാല്‍ അച്ഛന്‍ എന്നെ കൊല്ലും എന്ന് പറഞ്ഞ് എല്ലാരില്‍ നിന്നും ഒഴിഞ്ഞു മാറി. ചിന്നു പറഞ്ഞു നിര്‍ത്തി.
അപ്പോ തനിക്ക് അച്ഛനെ അത്രയ്ക്ക് പേടിയാണോ…
ഇപ്പോ ഇത്രേയേ ചോദിക്കാന്‍ ഉള്ളു. ഞാന്‍ പോവാണ്. ചിന്നു ഇത്രേയും പറഞ്ഞ് തിരിഞ്ഞ് നടന്നു. വൈഷ്ണവും പിന്നെ ഒന്നും ചോദിക്കാന്‍ തോന്നിയില്ല. അവന്‍ അവളുടെ പിറകെ നടന്നു. അവര്‍ ക്യാന്‍റിനിലേക്ക് കയറി ചെന്നു.
രമ്യയും മിഥുനയും കത്തിയടിയില്‍ തന്നെയായിരുന്നു. അവരുടെ മുന്നിലെ ലൈം ഗ്ലാസും പരിപ്പ് വട കൊണ്ടു വന്ന പ്ലേറ്റും കാലിയായി ഇരുപ്പുണ്ട്.
ഗ്രിഷ്മയാണ് ആദ്യം അവരുടെ അടുത്തെത്തിയത്. പിന്നാലെ വൈഷ്ണവും.
ഗ്രിഷ്മ വിഷമം മാറ്റി പുഞ്ചിരിച്ചു. അവരെ കണ്ട് മിഥുനയും രമ്യയും നോക്കി ചിരിച്ചു. മിഥുന വൈഷ്ണവിനോടായി പറഞ്ഞു.
നാടകത്തിന്‍റെ കാര്യം സാറ് മറന്നോ… പ്രക്ടീസിന് അവര്‍ രണ്ട് മൂന്ന് വട്ടം വിളിച്ചിരുന്നു…
ഹാ… എന്നാ പോവാം…
വൈഷ്ണവ് തിരിഞ്ഞ് ഗ്രിഷ്മയോടായി പറഞ്ഞു. അപ്പോ പറഞ്ഞ പോലെ…
ഗ്രിഷ്മ തലയാട്ടി സമ്മതിച്ചു. മിഥുന രണ്ട് പേരോടും ബൈ പറഞ്ഞു നടന്ന് നിങ്ങി. പോകും വഴി വൈഷ്ണവിന്‍റെ പേക്കറ്റില്‍ നിന്ന് പോഴ്സ് എടുത്ത് ബില്ലടച്ചു. അവരെ നോക്കി നിന്ന ഗ്രിഷ്മ പെട്ടെന്ന് രമ്യയെ നോക്കി പോവാം എന്ന് പറഞ്ഞു. രമ്യ അത് സമ്മതിച്ച് എണിറ്റു. അവര്‍ കോളേജിന് പുറത്തേക്ക് നടന്നു.
തലേ ദിവസത്തേ പോലെ അവര്‍ ആ കൂന്ന് നടന്നിറങ്ങാന്‍ തിരുമാനിച്ചു. പോകും വഴി ഗ്രിഷ്മ സംസാരിച്ച് തുടങ്ങി.
ടീ… ആ വിപിനെ തല്ലിയത് കണ്ണേട്ടന്‍ തന്നെയാണ്.
അതെനിക്ക് തോന്നി.
അടിയ്ക്കിടെ ഷര്‍ട്ട് കിറിയപ്പോ പുതിയ ഷര്‍ട്ട് വാങ്ങി കൊടുത്തതും കണ്ണേട്ടനാ…
ഓ… നീയും നിന്‍റെ ഒരു കണ്ണേട്ടനും. അല്ല നീ തിരുമാനം പറഞ്ഞോ…
ഇല്ല ഇന്ന് അമ്മയോട് അഭിപ്രായം ചോദിക്കണം… പിന്നെ നിന്നോട് ഒരു കാര്യം ചോദിക്കാന്‍ ഉണ്ട്…
എന്ത് കാര്യം.
ടീ നാളെ കണ്ണേട്ടന്‍റെ നാടകമുണ്ട്. എനിക്ക് കാണണമെന്നുണ്ട്. നീയും വരുമോ…
മിഥുനേച്ചി പറഞ്ഞിരുന്നു. പക്ഷേ ടീ നാടകം രാത്രിയാണ്. നമ്മളെങ്ങനെ തിരിച്ച് പോവും.
കണ്ണേട്ടന്‍ വേണെങ്കില്‍ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. നീ വിട്ടില്‍ ചോദിച്ച് നോക്ക്…
ഹാ… എന്നാല്‍ ചോദിച്ച് നോക്കാം…
അവര്‍ പിന്നെയും എന്തോക്കെയോ സംസാരിച്ച് താഴെ എത്തി. ബസ് സ്റ്റാന്‍റില്‍ പോയി അവരവരുടെ നാട്ടിലേക്കുള്ള ബസില്‍ കയറി യാത്രയായി.
രാത്രി എട്ട് മണിയായി വൈഷ്ണവ് വിട്ടില്‍ എത്തിയപ്പോള്‍ കുളിയും രാത്രി ഭക്ഷണവും കഴിഞ്ഞ് അച്ഛനോടും അമ്മയോടും കുറച്ച് നേരം സംസാരിച്ചിരുന്നു. പിറ്റേന്നുള്ള നാടകത്തിന്‍റെ കാര്യം തന്നെയാണ് പ്രധാന സംസാരം. അവര്‍ ഇരുവരും എന്തായാലും വരും. പിന്നെ വിലാസിനിയാണ് രാത്രി നാടകടീമിനുള്ള ഫുഡ് ഉണ്ടാക്കുന്നത്. കഴിഞ്ഞ രണ്ട് കൊല്ലവും വിലാസിനി നാടകദിവസം ഫുഡുമായി എത്തിയിട്ടുണ്ട്. കഴിക്കാന്‍ കുറച്ച് പേരെ കിട്ടുന്നു എന്നത് വിലാസിനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ്. വൈഷ്ണവിന്‍റെ ഫ്രെണ്ടിസിനും വിലാസിനിയുടെ ഫുഡ് ഇഷ്ടമാണ്. ഇന്നത്തെ പ്രക്ടീസിന്‍റെ അവസാനം ചിലരത് അവനോട് പറയുകയും ചെയ്തു. വിലാസിനിയുടെ കൈപുണ്യത്തെ പറ്റി. കഴിഞ്ഞ പ്രവിശ്യം നാടകടീമില്‍ ഉണ്ടായിരുന്ന ഇപ്പോഴത്തെ യൂണിയന്‍ സെക്രട്ടറി ആദര്‍ശ് പോലും ഒരു പ്ലേറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. എത്ര വലിയ പാത്രത്തില്‍ കൊണ്ടുപോയാലും ചെമ്പ് കാലിയായിട്ടെ തിരിച്ച് കിട്ടാറുള്ളു.
ഹായ്… (ആദ്യ മേസേജ്) രണ്ട് മിനിട്ട് കഴിഞ്ഞ് അടുത്ത മേസേജ്…
മാഷേ…
ലാസ്റ്റ് മേസേജ് വന്നിട്ട് പത്ത് മിനിറ്റായി. അവന്‍ റിപ്ലേ കൊടുത്തു.
ഹാലോ… മേസേജ് സെക്കന്‍റുകള്‍ക്കകം സീന്‍ ചെയ്തു. ടൈപ്പിംങ്….
അതേയ്, രമ്യ നാടകം കാണാന്‍ വരാം എന്ന് പറഞ്ഞു. അപ്പോ ഞാനുമുണ്ട്. രാത്രി വീട്ടിലെത്തിക്കണം…
ഹോ… അപ്പോ ചിന്നുവിന് നാടകം കാണാന്‍ തല്പര്യമില്ലേ…
ഹാ… ഉണ്ട്. കഴിഞ്ഞ പ്രവിശത്തെ ബെസ്റ്റ് ആക്ടറിന്‍റെ അഭിനയം ഒന്ന് കാണാമല്ലോ…
അതെങ്ങനെ അറിഞ്ഞു. വൈഷ്ണവ് ചോദിച്ചു.
അതൊക്കെ അറിഞ്ഞു എന്ന് വെച്ചോ…
മ്… പിന്നേയ് അമ്മയോട് പറഞ്ഞോ….
ഹാ… നാടകം കാണാന്‍ പോവാന്‍ അമ്മ സമ്മതിച്ചു. അമ്മ അച്ഛനോട് പറഞ്ഞോളാം എന്ന് പറഞ്ഞു.
ആ കാര്യം അല്ല… നമ്മുടെ കാര്യം…
ഹോ.. അത്… സംസാരിച്ചു. അമ്മയ്ക്ക് ആദ്യം എന്ത് പറയണം എന്ന് അറിയാതെ നിന്നു. പിന്നെ എന്‍റെ ഇഷ്ടം പോലെ ചെയ്യാന്‍ പറഞ്ഞു.
ആഹാ… എന്താ തന്‍റെ തിരുമാനം…
അത്…
അത്… പറ…
കണ്ണേട്ടന്‍റെ അമ്മയോട് വേറെ ആലോചന നോക്കണ്ട എന്ന് പറഞ്ഞേക്ക്…😊😊
ആ മേസേജ് കണ്ടപ്പോള്‍ വൈഷ്ണവിന്‍റെ കണ്ണുകള്‍ സന്തോഷം കൊണ്ട് വിടര്‍ന്നു. എന്താ മേസേജ് അയക്കേണ്ടത് പോലും അവന് അറിഞ്ഞില്ല…
അവന്‍ രണ്ട് ഇമോജിയിട്ടു. 😇😍
അവളും തിരിച്ച് ഇമോജിയിട്ടു. 😍 🥰
അതെയ് നാളെ വൈകിട്ടേ ഞങ്ങള്‍ കോളേജില്‍ വരു.. അവള്‍ പറഞ്ഞു.
മതി… രാവിലെ ഞാനും ബിസിയാവും… പിന്നെന്താ…
പിന്നെ ഒന്നുമില്ല. പോയി കിടന്നുറങ്ങാന്‍ നോക്ക്. അവള്‍ പറഞ്ഞു.
ശരി… നാളെ കാണാം മനസില്ല മനസ്സോടെ അവന്‍ മറുപടി നല്‍കി..
ഓക്കെ… ഗുഡ് നൈറ്റ്. 😍
അവന്‍ ആ ചാറ്റിലേക്ക് തന്നെ നോക്കി നിന്നു. കുറച്ച് കഴിഞ്ഞപ്പോ ഒണ്‍ലൈന്‍ എന്നുള്ളത് മറഞ്ഞു പകരം ലാസ്റ്റ് സീന്‍ അറ്റ് 10.21 എന്ന് എഴുതി വന്നു. . അല്‍പം വിഷമത്തോടെ അവന്‍ ഫോണ്‍ താഴെ വെച്ചു. എന്തോ ഒരു പുതിയ വികാരം മനസില്‍ വരുന്നത് പോലെ. അവന് കണ്ണുകള്‍ അടയ്ക്കുമ്പോള്‍ അവളുടെ താമരമൊട്ട് പോലത്തെ കണ്ണുകള്‍ അവനെ നോക്കുന്നത് പോലെ… അവന്‍ അടുത്തുള്ള തലയണയെ കെട്ടി പിടിച്ച് കിടന്നു. പതിയെ ഉറക്കത്തിലേക്ക്….(തുടരും…)
Responses (0 )