(സുഹൃര്‍ത്തുകളെ….
ഇതെന്‍റെ ആദ്യത്തെ കഥയാണ്. ഇതുവരെ കഥയെഴുതി വല്യ പരിചയം ഒന്നുമില്ലാത്ത എന്‍റെ എളിയ ശ്രമമാണീത്. എത്രമാത്രം നിങ്ങളെ എന്‍ഗേജ് ചെയ്യിക്കാന്‍ എനിക്ക് സാധിക്കും എന്ന് എനിക്ക് അറിയില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെടും എന്ന പ്രതിക്ഷയോടെ ഞാന്‍ ഈ കഥ പോസ്റ്റ് ചെയ്യുന്നു. ഈ കഥയിലെ കഥപാത്രങ്ങള്‍ തികച്ചും സങ്കല്‍പിക്കം മാത്രമാണ്. അഭിപ്രായങ്ങള്‍ അറിയിക്കുക.)
വൈഷ്ണവം 1
Vaishnavam Part 1 | Author : Khalbinte Porali
മലബാറിലെ പ്രശസ്തമായ ഒരു കോളേജ് ക്യാമ്പസ്….
ഇന്ന് അവിടെ യൂണിവേഴ്സിറ്റി യുവജനോത്സവം ആരംഭമാണ്. പല കോളേജില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ത്ഥികള്‍… എങ്ങും സന്തോഷത്തോടുള്ള മുഖങ്ങള്‍…
ഉദ്ഘാടനം തുടങ്ങാന്‍ പോകുന്നതായി അനൗണ്‍സ്മെന്‍റ് മുഴങ്ങി. പ്രധാന ഓഡിറ്റോറിയം നിമിഷനേരം കൊണ്ട് കാണികള്‍ നിറഞ്ഞു. എങ്ങും ഒച്ചപാടുകള്‍… ഇന്ന് യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത സിനിമ താരം രാജേഷ്കുമാര്‍ ആണ്. സ്വന്തം ഇന്‍റസ്ട്രിയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്റ്റേറ്റ് അവര്‍ഡാടക്കം നിരവധി ആവര്‍ഡുകളോട് കൂടി സുപ്പര്‍താര പദവിയിലേക്ക് കയറി വരുന്ന യുവതാരം. പെണ്‍കുട്ടികളുടെ ഇഷ്ടനായകന്‍. അതുകൊണ്ട് തന്നെ പ്രധാനവേദിയ്ക്ക് മുന്നിലേ ചെയറുകള്‍ എല്ലാം പെണ്‍കുട്ടികളെ കൊണ്ട് നിറഞ്ഞു. എല്ലാവരും അതിഥിയ്ക്കായി കാത്തിരുന്നു. പരുപാടി തുടങ്ങാന്‍ നിമിഷം നേരത്തിന് മുമ്പ് വമ്പന്‍ ജനതിരക്ക് പ്രധാനകവാടത്തില്‍ തടിച്ചുകൂടി. അതികം വൈകാതെ ഒരു സ്കോര്‍പിയോ ഗേറ്റില്‍ പ്രത്യക്ഷപ്പെട്ടു. കമ്മിറ്റി അംഗങ്ങള്‍ ആ വണ്ടിയ്ക്ക് വഴിയൊരുക്കി. കാര്‍ ജനതിരക്കിനിടയിലൂടെ പ്രധാന വേദി ലക്ഷ്യമാക്കി ചലിച്ചു. പ്രധാന വേദിയ്ക്കരികില്‍ വണ്ടി നിന്നു. വണ്ടിയുടെ പിറകിലെ സിറ്റില്‍ നിന്ന് എല്ലാവര്‍ക്കും ഒരു പുഞ്ചിരി നല്‍കി കൊണ്ട് സുപ്പര്‍സ്റ്റാര്‍ പുറത്തേക്ക് ഇറങ്ങി. എല്ലാവര്‍ക്കും കൈ കാണിച്ചു കൊണ്ട് രാജേഷ് വേദിയിലേക്ക് നടന്നു. പ്രിന്‍സിപാള്‍, യുണിയല്‍ മെമ്പര്‍ഴ്സ് എന്നിവര്‍ മാലയിട്ട് സ്വീകരിച്ചു. ശേഷം വേദിയിലേക്ക് ആനയിച്ചു. അവിടെ ഒരുക്കിയ കാസരയിലേക്ക് ഇരുത്തി. പെണ്‍കുട്ടികള്‍ യുവതാരത്തേ നോക്കി നിന്നു. മിസ്റ്റര്‍ പെര്‍ഫെക്റ്റ് ലൂക്കില്‍ വശ്യമായ ഒരു ചിരിയും കാണിച്ച് രാജേഷ് അവിടെ ഇരുന്നു.
പരുപാടി തുടങ്ങി. യൂണിയന്‍ പ്രസിഡന്‍റ് സ്വാഗതവും പ്രിന്‍സിപാള്‍ അധ്യക്ഷപ്രസംഗവും നടത്തി. ശേഷം ഉദ്ഘാടനത്തിനായി രാജേഷ്കൂമാറിനെ ക്ഷണിച്ചു. കുട്ടികള്‍ വലിയ കരഘോഷത്തോടെ രാജേഷിനെ മൈക്കിന് മുമ്പിലേക്ക് ക്ഷണിച്ചു.
കൂട്ടകൈയടികള്‍ മുഴങ്ങി, വേദി ശബ്ദം നിറഞ്ഞ് നിന്നു. എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി വന്നു. രമ്യയും കൈടിയ്ക്ക് ഇടയില്‍ ഒന്നു ചുറ്റും നോക്കി. എല്ലാവരും സ്റ്റേജിലേക്ക് തന്നെ കണ്ണ് നട്ട് ഇരിക്കുന്നു. പെട്ടെന്ന് രണ്ട് കണ്ണുകള്‍ തനിക്ക് നേരെ തുറിച്ച് നില്‍ക്കുന്നതായി അവള്‍ക്ക് മനസിലായി. താന്‍ ഇരിക്കുന്ന റോയ്ക്ക് അറ്റത്ത് നില്‍ക്കുന്ന ഒരു സുമുഖന്‍. എന്തോ ആകര്‍ഷണമുള്ള കണ്ണുകള്‍. ആരെയും കൊതിപ്പിക്കുന്ന കണ്ണുകള്‍. അവള്‍ അഞ്ച് സെക്കന്‍റ് അവനെ തന്നെ നോക്കി നിന്നു. പെട്ടെന്ന് കരഘോഷം അവസാനിച്ചു. രമ്യ തിരിച്ച് വേദിയിലേക്ക് നോക്കി. അധ്യക്ഷ ആശംസപ്രസംഗത്തിനായി അടുത്ത ആളെ വിളിച്ചു. എന്നാല്‍ അവള്‍ക്ക് അതികനേരം വേദിയിലേക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അവളുടെ മനസ്സില്‍ ആ രണ്ടു കണ്ണുകള്‍ തന്നെ തറച്ചു നിന്നു. അവള്‍ വീണ്ടും ഇടം കണ്ണിട്ട് നോക്കി. അതെ ആ കണ്ണുകള്‍ തന്‍റെ അടുത്തേക്ക് തന്നെ നോക്കുന്നുണ്ട് എന്നാല്‍ ഇടയ്ക്ക് വേദിയിലെ പ്രസംഗം ശ്രദ്ധിക്കുന്നുണ്ട്.
അവള്‍ പുരികം പൊക്കി കണ്ണുരുട്ടി കണിച്ചു എന്നാല്‍ അവിടെ നിന്ന് മറുപടിയൊന്നും കിട്ടിയില്ല. അവള്‍ക്ക് എന്ത് ചെയ്യണമെന്നറിയാതെ അന്താളിച്ച് നിന്നു. അവള്‍ കഷ്ടപ്പെട്ട് ശ്രദ്ധ തിരിച്ച് വേദിയിലേക്കാക്കി. പിന്നെ നോക്കാതിരിക്കാന്‍ അവള്‍ ശ്രമിച്ചു.
അങ്ങിനെ നീണ്ട രണ്ട് മണീക്കുറിന് ശേഷം ഉദ്ഘാടനചടങ്ങ് കഴിഞ്ഞു. ഇനി ഓഫ് സ്റ്റേജ് പ്രോഗമാണ്. അതും ഉച്ഛയ്ക്ക് ശേഷം. ഇപ്പോള്‍ പതിനൊന്നരയായിട്ടെ ഉള്ളു. രാജേഷ് ഇടയ്ക്ക് തിരക്ക് ഉണ്ടെന്ന് പറഞ്ഞ് സ്ഥലം കാലിയാക്കിയിരുന്നു. കാണികള്‍ പലരും അതോടെ വേദിയില്‍ നിന്ന് മുങ്ങി. ആ തിരിക്ക് അതോടെ ശാന്തമായിരുന്നു. അങ്ങിനെ ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ രമ്യ ആ കണ്ണുകള്‍ തിരഞ്ഞു. എന്നാല്‍ നേരത്തെ കണ്ട സ്ഥലത്ത് അവന്‍ ഉണ്ടായിരുന്നില്ല. അവള്‍ക്ക് നിരാശ തോന്നി. പെട്ടന്ന് അവള്‍ക്ക് വല്ലാത്ത ദാഹം തോന്നി. മറ്റൊരു കോളേജാണെങ്കിലും വന്നപ്പാടെ ക്യാന്‍റീന്‍ അവള്‍ കണ്ടെത്തിയിരുന്നു. ഇനി ആറു ദിവസം ഇവിടെയാവും. വെറെ എന്ത് മുടങ്ങിയാലും ഫുഡ് മുടങ്ങരുത് എന്നൊരു ആഗ്രഹം. അവള്‍ അടുത്തിരിക്കുന്ന ഗ്രിഷ്മയെ തട്ടി വിളിച്ചു.
ടീ… വാ ക്യാന്‍റിനില്‍ പോവാം… എനിക്ക് ഒരു ലൈം കുടിക്കണം.
അവര്‍ എണീറ്റു.
ഗ്രീഷ്മ അവളുടെ അടുത്ത കൂട്ടുകാരിയാണ്. പ്ലസ് വണ്‍ തൊട്ട് അവര്‍ ഒന്നിച്ചാണ്. ഇപ്പോള്‍ ഡിഗ്രി ആദ്യവര്‍ഷമാണ്. അവരുടെ ഇഷ്ടപ്രകാരം രണ്ടുപേരും ഓരോ കോഴ്സ് എടുത്തു. അതിനാല്‍ ഇപ്പോഴും ഒന്നിച്ചു പോകുന്നു. അവരുടെ ഇടയില്‍ രഹസ്യങ്ങള്‍ വളരെ കുറവാണ്. ഗ്രീഷ്മയുടെ അച്ഛന് ബിസിനാസാണ്. അമ്മ ഹൗസ് വൈഫും. ഒറ്റ മകളാണ്. ഗ്രീഷ്മ ആളൊരു സൈലന്‍റാണ്. അത്യാവിശ്യം നന്നായി പഠിക്കും എന്നാലും പരിചയമില്ലത്താവരുമായോ വല്യ
അവര്‍ വേദിയില്‍ നിന്ന് ക്യാന്‍റിന്‍ ലക്ഷ്യമാക്കി നടന്നു. ഗ്രീഷ്മ മിണ്ടാതെ തന്നെ നടന്നു. അപ്പോഴും രമ്യയുടെ മനസ്സില്‍ ആ കണ്ണുകള്‍ ആയിരുന്നു. കുറച്ച് നടന്ന് അവള്‍ ഒന്ന് തിരിഞ്ഞ് നോക്കി. അതാ ആ ചെക്കന്‍ തങ്ങളുടെ പിറകെ വരുന്നുണ്ട്. അവള്‍ക്ക് വളരെ സന്തോഷം തോന്നി. എന്നാല്‍ തന്‍റെ പിറകെ നടക്കുന്നത് എന്തിനാണ് എന്നറിയാന്‍ വലിയ ആഗ്രഹം തോന്നി. അവര്‍ ഗൗണ്ടിന് അടുത്തുള്ള ആലിന് ചുവട്ടിലെത്തിയപ്പോ ഗ്രീഷ്മയുടെ കൈയില്‍ പിടിച്ച് നിന്നു. അവളെ ആല്‍ത്തറയില്‍ പിടിച്ചിരുത്തി. എന്നിട്ട് പറഞ്ഞു.
ടീ… ഞാനിപ്പോ വരാം… നീ ഒരു രണ്ടു മിനിറ്റ് ഇവിടെയിരിക്ക്…
എങ്ങോട്ടാ… ഞാനും വരാം…
അതൊക്കെ വന്നിട്ട് പറയാം.. നീ തല്‍ക്കാലം ഇവിടെയിരിക്ക്…
ശരി… പോസ്റ്റ് ആക്കാതെ പെട്ടെന്ന് വന്നോണ്ടു.
വരാം…. അവള്‍ തിരിഞ്ഞ് നടന്നു. അവന് നേരെ നടന്നു. നടക്കുക എന്ന് പറഞ്ഞാല്‍ പരമാവധി വേഗത്തില്‍ തന്നെയായിരുന്നു. അവളുടെ തിരിച്ച് പോക്ക്. അവള്‍ പെട്ടെന്ന് അവന്‍റെ അടുത്തെത്തി. അവന്‍റെ കൈയില്‍ പിടിച്ച് അടുത്ത മരത്തിന് അടിയിലേക്ക് മാറി നിന്നു. അവന്‍ അത്ഭുതത്തോടെ അവളെ നോക്കി. എന്നാല്‍ അവളുടെ കൈ അത്രയും വേഗത്തിലാണ് അവനെ വലിച്ച് കൊണ്ട് പോയത്…. അവള്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. അവള്‍ മരത്തിന് ചുവട്ടിലെത്തി അവന്‍റെ മുഖത്തേക്ക് നോക്കി…
താന്‍ എന്തിനാ എന്‍റെ പുറകെ വരുന്നത്? അവള്‍ ചോദിച്ചു.
ഞാന്‍… തന്‍റെ പിറകെയോ…. അവന്‍ തിരിച്ച് ചോദിച്ചു.
ഹാ… ഞാന്‍ കണ്ടു. താന്‍ ഓഡിറ്റോറിയത്തില്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നത്. പിന്നെ ഇങ്ങോട്ട് പോരുമ്പോള്‍ താന്‍ എന്‍റെ പിറകെ വരുകയും ചെയ്യുന്നു. അവള്‍ അവന്‍റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.
ശ്ശെടാ… ഞാന്‍ നിന്‍റെ പിറകെയാ വന്നത് എന്ന് തന്നോടാരാ പറഞ്ഞത് അവന്‍ അവളോട് ചോദിച്ചു.
ഇത് ഇനി ആരു പറയാന്‍.. ഞാന്‍ കണ്ടതല്ലേ…
പെങ്ങളെ… ഞാന്‍ നിന്‍റെ പിറകെയല്ല വന്നത്… അവന്‍ പറഞ്ഞു ഒരു ചെറിയ സമയം നിന്നു. ആ വിളി കേട്ടപ്പോ അവളുടെ കിളി പാറിപ്പൊകുന്ന പോലെ തോന്നി. മുഖം വിഷമത്തിലേക്ക് പോയി
പിന്നെ…. അവള്‍ അറിയാതെ ചോദിച്ചു പോയി….
ഞാന്‍ ചിന്നുവിന്‍റെ പിറകെയാണ് വന്നത്…. അവന്‍ പറഞ്ഞു.
ചിന്നുന്‍റെയോ…. അവള്‍ അതിശയിച്ച് നിന്നു..
ഹാ… ആ ഗ്രീഷ്മയുടെ പിറകെ… (ഗ്രീഷ്മയുടെ വിട്ടില്‍ വിളിക്കുന്ന പേരാണ് ചിന്നു.)
തനിക്കെങ്ങനെ അവളെ അറിയാം… അവള്‍ സംശയത്തോടെ ചോദിച്ചു.
അവന്‍ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് വിശദിക്കരിക്കാന്‍ തുടങ്ങി.ഈ സമയം ആല്‍ത്തറയില്‍ തലെ ദിവസത്തെ കാര്യങ്ങള്‍ ആലോചിച്ചിരിക്കുകയായിരുന്നു ചിന്നു. പെട്ടെന്ന് അവള്‍ക്ക് രമ്യയുടെ ഓര്‍മ്മ വന്നു. അവള്‍ പോയിട്ട് കുറച്ച് നേരമായല്ലോ… അവള്‍ മനസ്സില്‍
അവള്‍ എണിറ്റു. എന്തോ ദേഷ്യമുള്ള പോലെ അവളുടെ വരവ്… ഇവള്‍ക്ക് ഇത് എന്ത് പറ്റീ…. അവള്‍ അടുത്തെത്തി കൊണ്ടിരുന്നു.
നീ എവിടെ പോയതാ…. ചിന്നു ചോദിച്ചു.
നീ ഇങ്ങ് വന്നേ… മറുപടിക്ക് നില്‍ക്കാതെ അവളുടെ കൈ പിടിച്ച് തിരിഞ്ഞ് നടക്കാന്‍ തുടങ്ങി…
അഴളുടെ കൈ വലിയ്ക്ക് നിന്ന് കൊണ്ട് എന്താ കാര്യം അറിയാതെ ചിന്നു അവളുടെ പിറകെ നടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അവിടെയുള്ള ഒരു മരത്തിന് പിറകിലേക്ക് വലിച്ചു എത്തിച്ചു. അവിടെ ആരോ സിഗരറ്റ് വലിച്ച് നില്‍ക്കുന്നത് അവള്‍ കണ്ടു. പുറം തിരിഞ്ഞാണ് നില്‍പ്പ്.
അവരുടെ കാല്‍പെരുമാറ്റം കേട്ട് അവന്‍ തിരിഞ്ഞ് നിന്നു. പെട്ടന്ന് ചിന്നുവിന്‍റെ മുഖം അത്ഭുതപ്പെട്ടു നിന്നു. കണ്ണുകള്‍ ഒന്നുടെ തുറന്നു വന്നു. അഥിശയം അവളുടെ ശരീരമാകെ അറിയാന്‍ കഴിഞ്ഞു.
“വൈഷ്ണവേട്ടന്‍” അവള്‍ അറിയാതെ മന്ത്രിച്ചു.*******************************************************************************************
വൈഷ്ണവ്. ആ നാട്ടിലെ പ്രധാന ബിസിനസുകാരനായ ഗോപകുമാറിന്‍റെയും ഭാര്യ വിലസിനിയുടെയും മകന്‍. ഗോപകുമാറിന്‍റെ കോടികള്‍ വിലയുള്ള സ്വത്തിന്‍റെ അവകാശി.
(തുടരും)
Responses (0 )