ഉത്തരാസ്വയംവരാം 1
Utaraswayamvaram Part 1 | Author : Kumbidi
ഞാൻ ഹരികൃഷ്ൻ…. കോടീശ്വരനായ കൃഷ്ണദേവന്റെയും യമുന കൃഷ്ണന്റെ ഒരേ ഒരു മകൻ.. മറക്കാൻ ആഗ്രഹിക്കുന്ന കോളേജ് ലൈഫിന്റെയും നൊമ്പരങ്ങളുടെയും കാലം കഴിഞ്ഞ് പാരിസിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു…
“”ഇന്നെന്റെ കല്യാണമാണ്”””…
എന്റെ സന്തോഷം എന്തെന്നാൽ എനിക്ക് ഏറെ പ്രിയപ്പെട്ട എന്റെ അമ്മയും അച്ഛനും ഇന്ന് വളരെ ഹാപ്പിയാണ് ……..
വിവാഹത്തിന് താല്പര്യം ഇല്ലാതിരുന്ന എന്നെ നിർബന്ധിച്ച് കല്യാണത്തിന് സമ്മതിച്ചു..
ഞാനൊരു കാര്യമേ അമ്മയോടും അച്ഛനോടും പറഞ്ഞുള്ളൂ…
“നിങ്ങൾ കൊണ്ടുവരുന്ന ഏതു കുട്ടിയെയും ഞാൻ കല്യാണം കഴിക്കാൻ തയ്യാറാണ്… ഒരു പെണ്ണുകാണാൻ ചടങ്ങിന് എന്നെ വിളിക്കരുത്. ഞാൻ വരില്ല”..
അവർ പറഞ്ഞത് പ്രകാരം ഞാൻ എന്റെ ഒരു നല്ല ഫോട്ടോയെടുത്ത് അവർക്ക് കൊടുത്തു.
എന്റെ ഉള്ളിൽ അവരോട് പറയാത്തതായി എന്തോ ഉണ്ടെന്നു അമ്മയ്ക്ക് പണ്ടേ മനസ്സിലായത .
അച്ഛനും അമ്മയും ചേർന്ന് പെൺകുട്ടിയെ കണ്ടു..അവർക്ക് ഇഷ്ടപ്പെട്ടു… ബ്രോക്കറുടെ കയ്യിൽ നേരത്തെ തന്നെ ഫോട്ടോ ഏൽപ്പിച്ചതിനുശേഷം ആണ് എന്റെ വീട്ടുകാർ അവിടെ എത്തിയത്…..
തിരിച്ചു വന്നതിനുശേഷം അമ്മ എന്നെ വിളിച്ചു..
ഞാൻ കാൾ എടുത്തു…
” എന്താ അമ്മേ…
ഡാ ഞങ്ങൾ ഇന്ന് ഒരു പെൺകുട്ടിയുടെ വീട്ടിൽ പോയിരുന്നു… അമ്മയ്ക്ക് മോൻ വാക് തന്നതല്ലേ അമ്മ കാണിച്ചു തരുന്ന കുട്ടിയെ കെട്ടിക്കോളാം എന്ന്.. നല്ല –പൊന്നുംകൂടം — പോലൊരു പെണ്ണിനെ ഞാൻ എന്റെ മോനു കണ്ടെത്തി… പെണ്ണിന്റെ ഫോട്ടോ ഞാൻ അയച്ചു തരാട്ടേ !!!. ….
(അമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞു )
“”അമ്മേ ഞാൻ പറഞ്ഞല്ലോ അമ്മ ഏത് കൊച്ചിനെ കാണിച്ചാലും അവളെ ഞാൻ സന്തോഷത്തോടെ താലികെട്ടും “””…
“എനിക്ക് അവളെപ്പറ്റി ഒന്നും അറിയണ്ട… ഞാൻ മണ്ഡപത്തിൽ കണ്ടോളാം. അമ്മ എനിക്ക് വേണ്ടി കൊണ്ടുവന്ന സുന്ദരിയെ…”
ഞാൻ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .അങ്ങനെ കാണുന്നതും ഒരു സുഖമല്ലേ…..
“”അങ്ങനെ ഞാനിപ്പോ ഈ മണ്ഡപത്തിൽ ഇരിക്കുന്നു…
അമ്മ പറഞ്ഞ സുന്ദരിയെ കാണാൻ വെയിറ്റിംഗ് ആണ് ഞാൻ…..
(വിത്ത് ഓർക്കസ്ട്ര)….
നല്ല നാദസ്വരം വായന……
ഭാഗ്യത ലക്ഷ്മി ബറമ്മ……. അതിനോടൊപ്പം ക്ലാസിക്കൽ ഗാനം ആസ്വദിക്കാറുള്ള ഞാനും ചുണ്ടനയ്ക്കി…. പെട്ടന്ന് ആ കവാടത്തിലേക്ക് എല്ലാവരുടെയും കണ്ണ് പാഞ്ഞു ഒപ്പം എന്റെയും….. സെറ്റ് സാരയിടുത്,,, അണിഞ്ഞൊരുങ്ങി മുത്തശ്ശി പണ്ട് വായിച്ചിരുന്ന മനോരമയിലെ നായികമാരുടെ ശാലീന സൗന്ദര്യം ഉള്ള ഒരു സുന്ദരികുട്ടി ദൂരെ നിന്നും നിലവിളക്ക് പിടിച്ച് വരുന്നു.. ആഭരണങ്ങൾ ഒന്നും അധികം ഇല്ല.. താലം പിടിച്ചു നടന്നുവരുന്ന കുട്ടികൾക്കിടയിലൂടെ അവൾ അടുത്തേക്ക് വന്നു… മണ്ഡപത്തിന് മുമ്പിൽ എത്തി അവൾ എന്റെ മുഖത്തേക്ക് നോക്കി… ഒരു നിമിഷം. എന്റെ ശ്വാസം നിലച്ചപോലെ തോന്നി….. “ഇവൾ.. ഇവളാണോ….( അലറി കരയുന്ന..എന്റെ മുഖം….നിസ്സഹായയായാ ഒരു പെൺകുട്ടിയുടെ തേങ്ങൽ……മറക്കാൻ ആഗ്രഹിച്ച എന്റെ കോളേജ് ലൈഫ്….അങ്ങനെ ഒരു പാട് കാര്യങ്ങൾ എന്റെ ഓർമയിൽ ഓടിപ്പോയി……..))…………….
ഭൂമിയൊന്ന് പിളർന്നിരുന്നെങ്കിൽ….
ഞാൻ ചിന്തിച്ചുപോയി…….
ഞാൻ അമ്മയെ നോക്കി…. ഇത്രയും സന്തോഷമായി ഞാൻ അമ്മയെ
കണ്ടിട്ടില്ല… അമ്മയന്നു ഫോട്ടോ അയച്ചു തരാൻ തുടങ്ങിയതാരുന്നു… ഞാനാണ് പറഞ്ഞത് വേണ്ടെന്നു.. അറ്റ്ലീസ്റ്റ് പേരെങ്കിലും ചോദിക്കേണ്ടതാരുന്നു….. ശ്ശേ.
അമ്മയുടെ ഒരേ ഒരു മകൻ….. ഒരു ജീവിതം തുടങ്ങുന്നതിന്റെ സന്തോഷം….ആണ് അമ്മയ്ക്ക്…
“ഉത്തര” മണ്ഡപത്തിലേക്കു ആളുകളെ തൊഴുതു ഇരിക്കാൻ തുടങ്ങി എന്റെ കാലുകൾ വിറക്കുന്നു .. അവളെന്നെ നോക്കി.. ഞാനും… ആ കണ്ണിലെ പകയും ദേഷ്യവും… ജീവിതം നശിപ്പിച്ചവനോടുള്ള…വെറുപ്പും എല്ലാം ഒറ്റനോട്ടത്തിൽ എനിക്ക് മനസിലായി….പക്ഷേ ഇവൾ…..
ഇവളെന്തിനാണ് ഈ കല്യാണത്തിന് സമ്മതിച്ചതെന്നു എനിക്ക് അതികം ചോദിക്കേണ്ടി വന്നില്ല.
എന്നെ ഭസ്മം ആക്കുക……..
എന്റെ മുഖം വല്ലാതാവുന്നത് കണ്ട് അമ്മ എന്നോട്.. “എന്താ” (ചെവിയിൽ ചോദിച്ചു) ….. “”അമ്മ happy അല്ലെ”….( ഞാൻ തിരക്കി)…. അതേടാ മോനെ……….(.. ഞാൻ ചിരി പാസ്സാക്കി….. )
“എന്തും വരട്ടെ.”….( മനസിൽ ചിന്തിച്ചു)…
തിരുമേനി താലി കയ്യിൽ തന്നു….
വിറയർന്ന കൈകൾ കൊണ്ട് ഞാൻ താലി ഏറ്റുവാങ്ങി ഉത്തരയുടെ കഴുത്തിൽ താലികെട്ടുന്നതിനിടയിൽ കലങ്ങിയ കണ്ണുകളായി അവളെന്നോട് പറഞ്ഞു ”
“”നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു”
..(അവൾ എന്നോട് പറഞ്ഞു…. )
ഒന്ന് ഞെട്ടിയെങ്കിലും ” പുറത്തു ഞാനത് കാണിച്ചില്ല… അവളുടെ അച്ഛൻ അവളെ എന്റെ കൈപിടിച്ച് എൽച്ചു. മനസ്സിൽ ഒരു നൂറു ചോദ്യങ്ങളും. സങ്കടങ്ങളും. എല്ലാം കൊണ്ട്.. വിങ്ങിപൊട്ടി നിക്കുവായിരുന്നു ഞാൻ… ആ തണുത്ത കൈ പിടിച്ചു ഒരു യന്ത്രം പോലെ തിരുമേനി പറഞ്ഞതനുസരിച്ചു… മണ്ഡപത്തിന് ചുറ്റി…….
(കല്യാണ ചടങ്ങുകൾക് ഒടുവിൽ… ഞാൻ അവളെ ശ്രദ്ധിച്ചു) ” എന്തൊക്കെ സംഭവങ്ങൾ നടന്നിട്ടുണ്ട് “””എന്നിട്ടും ആൾക്കാരുടെ മുമ്പിൽ അവളെന്റെ കൈപിടിച്ച് നടക്കുകയാണ്
ഫോട്ടോസ് എടുക്കുന്നതിന് വേണ്ടി നിന്ന് തരികയും ചെയ്തു..”””
ഒരുപക്ഷേ അവരുടെ വീട്ടുകാരെ സങ്കടപ്പെടുത്തണ്ട എന്ന് തോന്നിയിട്ടാവും അവൾ ഇങ്ങനെ ചെയ്യുന്നത്.. “”””” അല്ല അത് തന്നെയാണ്….
ഞാനും എന്റെ അച്ഛനെയും അമ്മയെയും ഓർത്ത് അതൊക്കെ സമ്മതിച് ഒന്നും പുറത്തു കാണിക്കാതെ…. നടന്നു.
അങ്ങനെ ആ കടമ്പ കഴിഞ്ഞു..
. ‘ഉത്തര അവളുടെ അനിയത്തിമാരോടും അച്ഛനോടും യാത്ര പറഞ്ഞു കരഞ്ഞു….
അമ്മ എന്ന് അവൾ ആരെയും വിളിക്കുന്നത് കേട്ടില്ല.. അമ്മ ഇല്ലേ? എന്ന് ഞാൻ ചിന്തിച്ചു
വീട്ടുകാരെല്ലാം വളരെ സന്തോഷത്തോടെ അവളെ യാത്ര അയച്ചു.
കിലോമീറ്ററുകൾ സഞ്ചരിച്ചിട്ടും എന്നോട് ഒന്നും മിണ്ടിയതേയില്ല..
“”നിങ്ങളെന്താ ഒന്നും മിണ്ടാതിരിക്കുന്നേ””
ഡ്രൈവ് ചെയ്തിരുന്ന മനുവിന്റെ ചോദ്യം കേട്ട് ഞാൻ ആലോചന. നിർത്തി… “ഒന്നുമില്ല അളിയാ ഇന്നലെ നൈറ്റ് ശരിക്കും ഉറങ്ങിയില്ല അതിന്റെ ഒരു വിഷയമുണ്ട്.””(ഞാൻ പറഞ്ഞു, പിന്നെ അവനോട് ചോദിച്ചു)
“മനു …ഞാൻ ഇന്നലെ നിന്നെ വിളിച്ചാരുന്നു. നീ ഫോൺ എടുത്തില്ല”…
. പോടാ പുല്ലേ…. നീ വന്നിട്ട് ഒരാഴ്ച ആയിട്ട് ഇന്നലെയാ എന്നെ. വിളിച്ചത്…. ( അവന്റെ “പുല്ലേ” വിളി കേട്ട ഞാൻ ഉത്തരയെ ഒന്നു നോക്കി. അവൾ അതൊന്നും നോക്കാതെ ദൂരേക്ക് നോക്കിയിരുന്നു)..
എന്നെ കെട്ടിപ്പിടിച്ച് കരഞ്…. പാരീസിലേക്ക് പോയ എന്റെ ഹരി അല്ല തിരിച്ചുവന്നത് എന്നെനിക്ക് മനസ്സിലായി.
. എന്റെയും ആവണിയുടെയും കല്യാണത്തിന് പോലും നീ വന്നില്ല
( മനു സങ്കടത്തോടെ എന്നോട് പറഞ്ഞു).
.. അളിയാ രണ്ടു ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വരണം…. നമുക്ക് അവിടൊന്നു കൂടാം .kk…. (എന്റെ മൂഡ് കളയണ്ട എന്ന് വിചാരിച്ച് ആയിരിക്കും മനു അങ്ങനെ പറഞ് നിർത്തി)..
. പെങ്ങളെ എന്താ ഒന്നും മിണ്ടാതിക്കുന്നത്.. വീട്ടിൽ നിന്ന് പോരുന്നതിന്റെ സങ്കടം ആണോ..(മനു വീണ്ടും )മ്മ്മ്….. എന്ന് മൂളുക മാത്രമാണ് അവൾ ചെയ്തത്….അങ്ങനെ എന്റെ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് വണ്ടി എത്തി..
ഭീമാകാരമായ മതിൽക്കെട്ടിനുള്ളിൽ വിക്ടോറിയൻ സ്റ്റൈലിൽ ഒരു വീട്… പോരെ കാർപോർച്ചിൽ ഒരു ബ്ലാക്ക് ബെൻസ് . ഞങ്ങൾ വന്നത് വൈറ്റ് ബെൻസിൽ ആണ്..
ഈ വീട് പണിതിട്ട് രണ്ടുവർഷമേ ആയിട്ടുള്ളൂ ഞാൻ ഈ വീട് ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളു ഒരാഴ്ചയ്ക്കു മുമ്പാണ് നേരിട്ട് കണ്ടത്….. തറവാട്ടിലെ മൂത്ത പുത്രനായ അച്ഛൻ സ്വന്തം ബിസിനസ് സാമ്രാജ്യം പടുത്തുയർത്തി .. ഒരു കൊച്ചു തറവാട് ആയിരുന്നു അച്ഛന്റെത് +1,+2 ഒക്കെ തറവാട്ടിൽ നിന്നും പിന്നെ ഡിഗ്രി വരെ ഞാൻ തമിഴ് നാട്ടിലും ഫൈനൽ ഇയർ വീണ്ടും തിരിച്ചു കേരളത്തിലും ആയിരുന്നു….അങ്ങനെ ഓരോന്ന് ചിന്തിച്ചു കാറിൽ നിന്ന് ഞാനും ഉത്തരയും ഇറങ്ങി.. നിലവിളക്കുമായി അമ്മ ഇറങ്ങി വരുന്നു.. കൂടെ ബന്ധുക്കളും… ആരതി ഉഴിഞ് നിലവിളക്കു അവളുടെ കയ്യിൽ കൊടുത്തിട്ട്.. “”വാ മോളെ “” (അമ്മ അകത്തേക്ക് ക്ഷണിച്ചു… ഉത്തര ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി!!! കൂടെ ഞാനും… വീട്ടിലെ ചടങ്ങുകൾ മുഴുവൻ കഴിഞ്ഞു..
എന്റെ ഉള്ളിൽ ഭയം കൂടി വന്നു. രാത്രിയെ കുറിച്ച് ഓർത്ത്.. സാധാരണ എല്ലാരും ആദ്യ രാത്രിയെ കുറിച്ച് സ്വപ്നം കാണുകയും അതേക്കുറിച്ച് ഓർത്തു സന്തോഷിക്കുകയാണ് ചെയ്യുന്നത്. എനിക്ക് മറിച്ചായിരുന്നു സംഭവിച്ചത്… ഞാൻ മനുവുമായി പുറത്ത് സംസാരിച്ചുകൊണ്ടിരുന്നു എന്റെ പാരീസിലെ ജീവിതവും അവിടുത്തെ കാര്യങ്ങൾ ഒക്കെ പക്ഷേ എന്റെ മനസ്സിലുള്ള ബുദ്ധിമുട്ടുകളെ പറ്റി ഞാൻ അവനോട് പറഞ്ഞില്ല….. സമയം ഏറെ കഴിഞ്ഞ് അമ്മ)…
“എടാ നീ കുളിച്ചോടാ”
“ഇല്ല ”
(എന്ന് ഞാൻ തോളനക്കി.)..
“എന്നാ നീ പോയി കുളിക്ക് അവള് കുളിയൊക്കെ കഴിഞ്ഞ് റൂമിൽ ഉണ്ട്… എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്ക്.”
അമ്മ ചിരിച്ചുകൊണ്ട് തമാശ ഏറ്റുന്ന രീതിയിൽ മനുവിനെ നോക്കി കണ്ണുറുക്കി..”… “എന്നാൽ അളിയൻ ചെല്ല് ഞാൻ ഇറങ്ങിയേക്കുവാ ” മനു എന്നോട് പറഞ്ഞു….. ഞാൻ അവനെ യാത്രയാക്കി റൂമിലേക്കു നടന്നു. മ്മ്മ്… മ്മ്മ്.. മ്മ്മ്. റൂമിലോട്ടനല്ലേ. മീന ചിറ്റയുടെ മകൾ മൃതുല എന്നെ നോക്കി ചിരിച് കൊണ്ട് മൂളി………… ”
..പോടീ അവിടുന്ന്…
(ഞാൻ അവളെ ഓടിച്ചു)… പിള്ളേരൊക്കെ വളർന്നു… എന്നെ കളിയാക്കാറായി.. (ഞാൻ മനസ്സിൽ ചിന്തിച്ചു) . അവർക്കൊന്നും.. ഞാൻ കിന്നരിച്ചു നില്കാൻ പണ്ടേ പിടി കൊടുത്തിട്ടില്ല… ഏട്ടൻ പവർ……മനുവിനോടു സംസാരിച്ചപ്പോൾ ഞാൻ മറന്നിരുന്ന കാര്യങ്ങൾ.. റൂമിലോട്ടു ചെല്ലും തോറും എന്നെ അലട്ടി…. ഹൃദയം താളം കൊട്ടി…. ഡോർ തുറന്നു അകത്തു കയറിയപ്പോ. കട്ടിലിൽ ഇരിക്കുന്ന അവളെ കണ്ടു…
….ആരാണ് ഇനി വരുന്നത് എന്ന് നോക്കി. നനഞ്ഞ മുടി തോർത്തി കൊണ്ടിരുന്ന അവൾ വാതിലിലെക് നോക്കി. എന്നെ കണ്ടതും. ദേഷ്യം മുഖതു വന്നു ‘ഉത്തര തിരിഞ്ഞിരുന്നു… ഞാൻ പെട്ടിയിൽ ഇരുന്ന എന്റെ തോർത് എടുത്തു.. കണ്ടുപരിചയം ഇല്ലാത്ത പോലെ പെട്ടന്ന് ബാത്‌റൂമിൽ കയറി.. കുളിക്കുമ്പോ എന്റെ ചിന്ത ഇനിയെന്ത്.? എന്താണ് പറയേണ്ടത്.?…. ചെയ്ത തെറ്റിന് ഞാൻ അവളെ കെട്ടാം എന്ന് പറയണം എന്നുണ്ടാരുന്നു!!!അന്നത്തെ ഈഗോ അനുവദിച്ചില്ല…-…എന്തൊക്കെ അനുഭവിക്കേണ്ടി വന്നാലും. ഇനി അവളെ ഞാൻ വേദനിപ്പിക്കില്ല!!!!…. കുറ്റബോധം പേറി ഒരുപാട് അനുഭവിച്ചു!!!!… മടുത്തു!!.. അവളെ എങ്ങെനെയും പറഞ്ഞു മനസിലാക്കി…. ഒരു നല്ല ജീവിതം ജീവിക്കണം… അവൾക് ജീവിതം നശിപ്പിച്ചവനോട് ദേഷ്യം ആകും.. എന്നാലും……. നോക്കാം….സംസാരിക്കാം…മനസ്സിൽ ഇങ്ങനെ ഓരോന്നും ചിന്തിച്ചു പുറത്തേക് ഇറങ്ങി……അവളെ നോക്കാതെ ഞാൻ തോർത് എടുത്ത്.. മൂലയിലെ കസേരയിൽ ഇട്ടു. പാരീസിലും ഞാൻ അങ്ങനെ തന്നെ…പിന്നെ കാവി മുണ്ടും t ഷർട്ടും ഇട്ടു. ഇതാണ് എനിക്കിഷ്ടപ്പെട്ട വേഷം… ഉത്തരയോട് സംസാരിക്കാം എന്ന് വിചാരിച് കട്ടിലിന്റെ അരികിലെത്തി.. “ഉത്തര ” ( എന്റെ വിളി കേട്ട അവൾ കണ്ണുകൾ തുടച്ച് എണീറ്റു…പെട്ടന്ന് തന്നെ എന്റെ മുഖത്തുനോക്കി പറഞ്ഞു..) “”നിന്റെ ജീവിതം നശിപ്പിക്കാൻ വേണ്ടി മാത്രമാണ് ഞാൻ നിന്നെ കല്യാണം കഴിച്ചത് ഇനി ഒരു പെണ്ണിന്റെയും ജീവിതം നിന്നെ പോലൊരു ആഭാസന്റെ മുന്നിൽ നശിച്ചു പോകരുത്. അതുകൊണ്ട് മാത്രം. അതുകൊണ്ട് മാത്രമാണ് നിന്നെ ഞാൻ കല്യാണം കഴിച്ചത് ” ( എന്ത് പറയണം എന്നറിയാതെ ഞാൻ വിഷമിച്ചു. )…..ഉത്തര…… (ഞാൻ വിളിച്ചു ) എനിക്ക് താൻ പറയുന്നത് ഒന്നും കേൾക്കേണ്ട…… കള്ളം പറയാൻ നല്ല മിടുക്കൻ ആരിക്കും….. എനിക്ക് അത് കേൾക്കണ്ട. ഈ ജീവിതം. മുഴുവൻ തന്നെ ഞാൻ അനുഭവിപ്പിക്കും.. കഴ്പ്പെടുത്തിക്കും……..(കട്ടിലിന്റെ അടിയിൽ നിന്ന് ഒരു പായും….. ഒരു തലയിണയും അവൾ എനിക്ക് നേരെ നീട്ടി ……)
മെത്തയ്ക് അടിയിൽ ഒരു പായ് ഉണ്ടാരുന്നു…അതായിരിക്കും എന്ന് ഞാൻ ചിന്തിച്ചു… പക്ഷെ എനിക്ക് അവളുടെ ആ ഭീക്ഷണി കേട്ടിട്ട് ചിരിയാണ്. വന്നത്….. കുമ്പളങ്ങി നൈറ്റ്സിൽ പറഞ്ഞപോലെ. എന്റെ ജീവിതത്തിൽ ഇനി മുടിയൻ ഒന്നുമില്ല…. 🤣🤣🤣… ( മനസ്സിൽ ചിരിച്ചു ) പുറത്തു കാണിച്ചില്ല……. വിഷമം ഒന്നേ ഉള്ളു. സംസാരിക്കാൻ പറ്റിയില്ല…) അതിനുള്ള അവസരം കിട്ടും എന്ന് വിചാരിച്. പായും തലയിണയും. ഭിത്തി സൈഡിൽ വച്ച്..
ഞാൻ ബാൽക്കണിയിൽ പോയി ചാരുകസേരയിൽ ഇരുന്നു……
.തണുത്ത കാറ്റും …. തലേ ദിവസത്തെ ക്ഷീണവും. എന്നെ പതിയെ ഉറക്കത്തിലേക് നയിച്ചു……….
“”രാഥതൻ .പ്രേമത്തോടണോ കൃഷ്ണ ഞാൻ പാടും ഗീതത്തോടണോ”””
എന്ന പാട്ട് എന്റെ കാതിൽ. മുഴങ്ങി………വേറെങ്ങുംമല്ല വീടിനു തൊട്ടടുത് ഒരു കൃഷ്ണന്റെ അമ്പലം…… നേരം 7.30 ആയിരിക്കുന്നു. ഞാൻ ക്ലോക്കിൽ നോക്കിയതിനു ശേഷം
ഞാൻ കാട്ടിലിലേക് നോക്കി “അവിടില്ല.””പെട്ടന്ന്……..
3
(ഡോർ തുറന്ന് അകത്തേക്ക് ഒരു കപ്പ് ചായയും കൊണ്ടവൾ വന്നു.
ചായ മെശപ്പുറത്തു വച്ച അവളോടായി ഞാൻ പറഞ്ഞു )…””ഉത്തര…. എനിക്ക് ഒറ്റക്കൊന്നു സംസാരിക്കണം”
.””.സംസാരിച്ചോ ഞാൻ പോയേക്കാം””…..എന്നുപറഞ് കതകും വലിച്ചടച്ചു പുറത്തേക് പോയി..
.കിളിപോയവിടെ നിന്ന്…ഇതുപോലെ. ചമ്മിയ ഒരു അവസ്ഥ…… “ഇത്രയും കൗണ്ടർ “അടിക്കാൻ ഇവളാരാ……
ധ്യാൻ ശ്രീനിവാസന്റെ മോളോ…”
ഞാൻ മനസ്സിൽ ചിന്തിച്ചു… ഇനി എന്ത് പറഞ് തുടങ്ങും…….അവള് പോവ്വേം ചെയ്തു…
ബ്രഷ് ഒക്കെ ചെയ്ത് ഫൂഡ് കഴിക്കാൻ ഞാൻ താഴേക്കു ചെന്നു…..
Dining ടേബിളിൽ ദോശ്ശ എടുത്തു വച്ചിരിക്കുന്നു. കറി കൊണ്ടുവന്നിട്ടില്ല…. “”അമ്മേ കറി… താ”””
ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞ്…
വിളിച്ചു പറഞ്ഞത് അമ്മയോടണേലും വന്നത് ഉത്തരയാരുന്നു….
കറി മെശ്ശപ്പുറത്തു വച് അവൾ പോകാൻ തുടങ്ങിയപ്പോഴേക്കും….
അമ്മ അങ്ങോട്ട് വന്ന്.
“കേട്ടോ ഹരിക്കുട്ടാ””.
ഇനി നിനക്ക് ഓരോന്ന് വേണം എന്ന് പറയുമ്പോ കൊണ്ട് തരാൻ നിനക്കൊരു ഭാര്യ ഉണ്ട്. ഇനി ഞാൻ എന്റെ കെട്ട്യോന്റെ കാര്യം. മാത്രമെ നോക്കുന്നുള്ളു.”
(അമ്മ ചിരിച്ചുകൊണ്ട് അവളുടെ തോളിൽ പിടിച്ചു പറഞ്ഞു ).
ഞാൻ അവളെ നോക്കി….
എന്റെ പൊന്നോ ഒടുക്കത്തെ അഭിനയം പകച്ചു പോയ് എന്റെ ബാല്യം”””….. (ഉത്തര നാണത്തോടെ ചിരിക്കുന്നു. ഇവൾ വളരെ പ്ലാൻ ചെയ്താണ് വന്നിരിക്കുന്നതെന്നു എനിക്ക് മനസിലായി…)അമ്മ പോയതും അവൾ എന്നെ നോക്കി ഒരു പുച്ഛം… എന്നിട്ട് കുണുങ്ങി കുണുങ്ങി അടുക്കളയിലേക് പോയ്…..
നല്ല വിശപ്പുണ്ടാരുന്നു. നല്ലോണം ഫുഡ് അടിച്ച ശേഷം പാത്രം കൊണ്ടുപോയി ഞാൻ വാഷ് ബെസനിൽ കഴുകാൻ നേരം അമ്മ അടുത്ത് വന്നു..
.” ഹരി അതവിടെ വയ്ക്കു അമ്മ കഴുകിക്കോളാം…. മോനെന്തെങ്കിലും അമ്മയോട് പറയാനുണ്ടോ”…..
(“ഞാൻ അമ്മയുടെ പുറകിലേക്ക് നോക്കി ഉത്തര അവിടെങ്ങാനും ഉണ്ടോന്നു) ”
ഉത്തരയെ അന്നോ നോക്കുന്നെ അവള് റൂമിലേക്കു പോയി… “.. മോൻ പറ!! (അമ്മ എന്നോടയ് പറഞ്ഞു…)
ഒന്നുമില്ലമ്മേ..ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല എനിക്ക് ഇത്ര വേഗം ഒരു കല്യാണം നടക്കുമെന്ന്….(പാത്രം താഴെ വച്ചു കൊണ്ട് ഞാൻ പറഞ്ഞു )
അതെന്ത നിനക്ക് പെണ്ണ് കിട്ടില്ലേ. നിന്നെ അത്രയ്ക്കു കൊള്ളില്ലേ
( അമ്മ ചോദിച്ചു, ഞാൻ ഒന്നും മിണ്ടാതെ നിന്നു)
പണ്ട് കോളേജിൽ എന്തോ വിഷയം ഉണ്ടായിട്ടുണ്ട് എന്നെനിക് അറിയാം. പക്ഷെ നീ ഞങ്ങളോടൊന്നും പറഞ്ഞിട്ടില്ല… ഇനിയും അതാണോ നിന്റെ പ്രശ്നം… ആണെങ്കിൽ അതൊക്കെ മോനെ മറക്കാൻ നോക്കണം. കാരണം ഇന്ന് നിൻറെ കൂടെ ഒരു പെണ്ണുണ്ട്. നിന്നെ വിശ്വസിച്ചു വന്നവൾ
( അമ്മ പറഞ്ഞു നിർത്തി, അമ്മയ്ക്കറിയില്ലല്ലോ അത് തന്നെയാണ് പ്രശ്നം എന്ന്. )
മോൻ ഇപ്പൊ റൂമിൽ ചെന്ന് അവളോട് മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്ക്.. കേട്ടോ.. കേട്ടൊന്നു..
( ഞാനൊന്ന് മൂളി )മ്മ്മ്മ്…. ( പയ്യെ അവിടുന്നു നീങ്ങി )
റൂമിൽ എത്തിയ ഞാൻ കാണുന്നത് ബാൽക്കണിയിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന ഉത്തരയെ ആണ്…. രണ്ടും കല്പിച്ചു. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന്…
” എന്താണ് ഉദ്ദേശം… എനിക്ക് ഒന്നും മനസിലാവുന്നില്ല..”
(ഞാൻ അവളോട് ചോദിച്ചു……..അവൾ തിരിഞ്ഞ് എന്നെ നോക്കി.. ഒരു പുച്ഛിച്ച ചിരി.)
“”എന്റെ ഉദ്ദേശം ഒക്കെ. മോനു വഴിയേ മനസിലാവും” (അവൾ പറഞ്ഞു )
” ഉത്തര ഞാൻ നിന്നോട് ചെയ്തത് പൊറുക്കാൻ പാടില്ലാത്ത തെറ്റാ.. എനിക്കറിയാം… “”. അന്നത്തെ ആ പ്രായത്തിന്റെ ചോര തിളപ്പിൽ അങ്ങനെയൊക്കെ സംഭവിച്ചു പോയ്….” എന്നോട് നീ ക്ഷമിക്ക്…. ( ഒരു ദീർഘശ്വാസം എടുത്തു….)
ആ തെറ്റിന്റെ പ്രായശ്ചിത്തം എന്നോണം ദൈവമാരിക്കും. നമ്മളെ ഒന്നിപ്പിച്ചത്….
കഴിഞ്ഞതെല്ലാം മറന്നു നമ്മുക്ക് ഒരു നല്ല ജീവിതം തുടങ്ങിക്കൂടെ… എന്റെ അപേക്ഷയായി കാണണം…
( കേട്ടു നിന്ന ഉത്തര എന്റെ മുഖത്തേക് നോക്കി.)
“അപേക്ഷ… ഹും…..”ജീവിതം തന്റെ കൂടെ…”” ( അവൾ ഒന്ന് ചിരിച്ചു )
ഇത് ദൈവം കൊണ്ടുവന്ന ബന്ധം അല്ല.
കൊണ്ടുവരുത്തിച്ചതാണ്. ബ്രോക്കെറിനു ക്യാഷ് കൊടുത്ത്..
ആ ബ്രോക്കർ എന്റെ ആളാ…
(അവൾ ദേഷ്യത്തിൽ പറഞ്ഞു)
ആ ലൈബ്രറിയിൽ വച് എന്റെ തുണികൾ മുഴുവൻ വലിച്ച് കീറി….ഒരു കോളേജിലെ കുട്ടികൾ മുഴുവൻ നോക്കി നിൽക്കേ താൻ മാസായി ആ റൂമിൽ നിന്നു പുറത്തിറങ്ങി…… തന്റെ ഈഗോ തീർക്കാൻ.
.( ശ്വാസം എടുത്ത് അവൾ വീണ്ടും തുടർന്നു )
.എന്റെ ദേഹത്തു.തൊട്ടില്ലെങ്കിലും.. അന്ന് സമൂഹത്തിനു മുമ്പിൽ……….
എന്റെ കൂട്ടുകാരുടെ മുമ്പിൽ………..
നാട്ടുകാരുടെ മുമ്പിൽ………..
എന്റെ വീട്ടുകാരുടെ മുമ്പിൽ…………
. ( അവളുടെ കണ്ണുനീർ കവിളിനെ തഴുകി ഇറങ്ങുന്നു )
ഏതോ ഒരുത്തൻ കാമം തീർത്തു വഴിയിൽ കളഞ്ഞവളായി…….
. ഒരു പെണ്ണിന്. ഏറ്റവും വിലപ്പെട്ടതാണ്.. എനിക്കന്നു നഷ്ടമായത്…
……….. “”””എന്റെ മാനം..””……..
(കരഞ്ഞു കൊണ്ടിരുന്ന അവൾ ഒരു യക്ഷിയെ പോലെ എന്റെ അടുത്തേക് ചീറി വന്നു..)
തന്റെ കുടുംബം ഞാൻ തകർക്കും.. താൻ സന്തോഷം കണ്ടെത്തുന്ന എല്ലാം ഞാൻ നശിപ്പിക്കും….. ((അവൾ പറഞ്ഞു ))
എന്റെ തൊണ്ട വറ്റി.. ചുണ്ട് വരണ്ടു…. കണ്ണുകൾ നിറഞ്ഞൊഴുകി….
ചെയ്ത തെറ്റെന്താണ് എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു… പക്ഷെ ഒടുക്കത്തെ ഈഗോ………. ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി നിന്ന്…. അവൾ മുറിയിൽ നിന്ന് ഇറങ്ങി പോയി……
അവളക് എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്….. എന്നെനിക്ക് മനസിലായി… എനിക്കുള്ള ശിക്ഷ ഇങ്ങനെ ആവട്ടെ ഞാൻ എറ്റു വാങ്ങും…
. അങ്ങനെകുറെ നേരം ആ ബാൽക്കണിയിൽ ഞാൻ നിന്നു മനസൊന്ന് ശാന്തമായപ്പോ ഞാൻ മനുവിന്റെ കാര്യം ഓർത്തു അവിടെ വീട്ടിൽ ചെല്ലാം എന്ന് പറഞ്ഞിട്ടുണ്ട്…..
( ഒരു കുളി പാസ്സാക്കാം എന്ന് ചിന്തിച്ചു ബാത്ത് റൂമിൽ കാല് കുത്തിയതും…. ഒറ്റ തെന്നൽ… )
…….. ധും……….. എന്നൊരാച്ചയും ബക്കറ്റ് പൊട്ടുന്ന സൗണ്ടും……
അമ്മാആആആആആആ…………… ന്ന് ശരിക്കും വിളിച്ചു…. നടുവും ഇടിച്ചു….
എണീക്കാൻ നോക്കീട്ട് പറ്റുന്നില്ല… അവിടെ മുഴുവൻ എണ്ണ ഉണ്ടായിരുന്നു…… ( നാറി.. അവളാരിക്കും )
ഒച്ച കെട്ട് അമ്മയും ഉത്തരയും ഓടി വന്ന്…
അമ്മ കൂടെ ഉള്ളത് കൊണ്ടിരിക്കും. അവളും ആകാംഷയോടെയാണ് വരവ്..
മോനെ……. എണീക്കെടാ. . എന്നതപറ്റിയിതു.
( അമ്മ ചോദിച്ചു ) അമ്മേ സ്ലിപ് ആയത… ഫ്ലോറിൽ എണ്ണമയം ഉണ്ടാരുന്നു… ഞാൻ ശ്രദ്ധിച്ചില്ല…….(ഞാൻ പറഞ്ഞ്.).
അമ്മേ കൈ ഒന്ന് പിടിച്ചേ എനിക്ക് നാടുവിനും വലത്തേ കാലിനും നല്ല വേദന. ഉളുക്കി എന്ന് തോന്നുന്ന്…
മോളെ പിടിക്കെടി.. .( അമ്മ ഉത്തരയോടു പറഞ്ഞു. വലതും ഇടതും നിന്ന് എന്നെ വലിച്ച് പൊക്കി കട്ടിലിൽ ഇട്ടു…..)
എണ്ണ അവിടെ എങ്ങനെയാ വന്നത്
(അമ്മ തിരക്കി )
അത് എന്റെ കയ്യിൽ നിന്നും നേരത്തെ താഴെ വീണതാരുന്നു. തോർത്തു എടുക്കാൻ തിരിച്ചു വന്ന് പിന്നെ. ചെന്ന പ്പോ അതങ്ങ് മറന്നു പോയ് ‘
“( ഞാൻ അതങ്ങ് ഏറ്റെടുത്തു… അമ്മയെ സങ്കടപ്പെടുത്തണ്ട ഞാൻ കരുതി )
” ഞാൻ പോയി വേദനായ്ക്ക് ഓയിന്മെന്റ് എടുത്തു വരാം..”
എന്ന് പറഞ്ഞു അമ്മ താഴെക്കിറങ്ങി…
ഇത് ട്രയൽ…
ഒരു പെണ്ണ് തന്റെ റൂമിൽ കിടക്കുമ്പോ. അതും താലി കെട്ടിയ പെണ്ണ്…. എന്തെങ്കിലും തോന്നി എന്നെ കേറിപിടിച്ചാലോ… എന്നെ കെട്ടിയത് താനും കൂടെ ആയപ്പോ ഒരു വിശ്വാസക്കുറവ്. അതുകൊണ്ട്. കാലൊടിച്ചു കിടത്തം എന്നാ വിചാരിച്ചത്.. പക്ഷെ നടന്നില്ല. “”
അവൾ ചിരിച്ച്കൊണ്ട് വളരെ സിമ്പിൾ ആയി പറഞ്ഞു
ഞാൻ ഒരു ചിരി അങ്ങട് കൊടുത്തു… “””എന്നെ തോൽപിച് ഇതുപോലെ
കിടത്തി നിനക്ക് ജയിക്കാൻ ആണോ… സൂപ്പർ…. പക്ഷെ നീ ഒന്നോർത്തോ
ഇതെല്ലാം ഞാൻ ഏറ്റു വാങ്ങും….
തെറ്റാണു നിന്നോട് ചെയ്തത്. അതിനുള്ള ശിക്ഷ ഞാൻ മേടിച്ചോളാം.. എത്രയായാലും. ഞാൻ താലി കെട്ടി കൊണ്ടുവന്നതല്ലേ. വെറുക്കാൻ പറ്റുവോ നിന്നെ…. “”
ഞാൻ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞൊപ്പിച്ചു..
“” ചത്തുകിടന്നാലും
കള്ളം പറയുന്ന ജന്തു ആണ് താൻ.തന്റെ ഈ സെന്റിമെന്റൽ ഡയലോഗ് ഇവിടെ വിലപോവില്ല. മോനെ…”
(അവൾ പറഞു തീർന്നതും അമ്മ കയറിവന്നു ) എനിക്കങ്ങോട്ട് വരാമോ… ( അമ്മ കളിയാക്കി ചോദിച്ചു..ഞങ്ങൾ രണ്ടും പേരും പരസ്പരം മുഖത്തോട്ട് പുച്ഛംസ്ഥയ്..)
ഹരിയേട്ടാനെ ഹോസ്പിറ്റലിൽ കൊണ്ടുപോണോ അമ്മേ?
. ( ഞാൻ അവളെ ഒന്ന് നോക്കി.. ആദ്യമായി അവൾ ഹരിയേട്ടൻ എന്ന് വിളിച്ചു.. കേൾക്കാൻ നല്ല രസം ഉണ്ടായിയുന്നു….)
ഓ അതൊന്നും വേണ്ടി വരില്ല. വീണതിന്റെ വേദനയെ ഉണ്ടാവു..അല്ലേടാ…
(.അമ്മ അവളോട് ബാം പുരട്ടികൊണ്ട് പറഞ്ഞു )
അച്ഛൻ എന്തിയെ അമ്മേ.
(അച്ഛനെ കാണാത്തത് കൊണ്ട് അമ്മയോട് ചോദിച്ചു.. )
രാവിലെ പോയതാ മോനെ കമ്പനിയിൽ എന്തോ അർജെന്റ്റ് മീറ്റിംഗ് ഉണ്ടെന്ന്….
(അമ്മ പറഞ്ഞു…. എന്നിട്ട് അവളോട് ചോദിച്ചു )
മോള് PG MCom അല്ലാരുന്നോ…..
അതെ അമ്മേ (oho. അവൾ ആ പറഞ്ഞത് എനിക്കും ഒരു അറിവാരുന്നു… ഞാൻ മനസ്സിൽ ചിന്തിച്ചു .)
അച്ഛന് എന്തോ പ്ലാൻ ഒക്കെ ഉണ്ട്. വഴിയേ പറഞ്ഞോളും
( എന്ത് പ്ലാൻ എനിക്കറിയാം ഞാൻ M com അവൾ Mcom അച്ഛന് ബിസിനസ് മക്കളുടെ കൈകളിൽ ആക്കണം..അത്രേ ഉള്ളു. ഒരു കാര്യം. ഓർത്താൽഅച്ഛന് അതു നല്ലതും ആണ്.. 2 അറ്റാക്ക് കഴിഞ്ഞതല്ലേ….. റസ്റ്റ് എടുക്കണ്ട ടൈം ഒക്കെ ആയി. എന്നും അലച്ചിൽ..അമ്മയും അവളും. ഞാൻ ഒക്കെ ആല്ലേ എന്ന് ചോദിച്ചു താഴേക്കു പോയി…) ഞാൻ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കിടന്നു.
അങ്ങനെ കുറെ മാസങ്ങൾ.. വിരുന്നു കഴിഞ്ഞു…..നെറ്റി മുറിഞ്ഞു, കൈ ഒടിഞ്ഞു, കരണ്ടടിച്ചു…..
അവൾ തന്ന പായും തറയും തമ്മിൽ നല്ലൊരു ആത്മബന്ധം ആയി….
ഒരു ദിവസം അച്ഛനും അമ്മയും സംസാരിക്കുന്നതു. ഞാൻ കേൾക്കാൻ ഇടയായി.
അവൾക്കെന്ത വിശേഷം ഒന്നും ആവത്തെ.(..അമ്മയോടച്ചൻ ചോദിച്ചു )
അതെനെങ്ങന മനുഷ്യ എനിക്കറിയാവുന്നെ ( അമ്മ കളിയാക്കി പറഞ്ഞു….)
നിനകവടളോട് ചോദിക്കത്തില്ലേ രണ്ടുപേരും ഇപ്പ വേണ്ട എന്ന് വെച്ചതാണോ… അതോ എന്തെങ്കിലും പ്രശ്നം ഉണ്ടോന്നു…?
(അച്ഛൻ സംശയത്തോട് ചോദിച്ചു )
എൻറെ മനുഷ്യ.. എനിക്കതൊക്കെ ചോദിക്കാൻ നാണവ…. അവര്ക് രണ്ടാൾക്കും വിദ്യാഭ്യാസം ഉള്ളവര അവരുടെ അതൊക്കെ. അറിഞ്ഞു ചെയ്തോളും…പിന്നെ നിങ്ങളെപോലെതന്നെ എനിക്കും ഒരു കുഞ്ഞിക്കാല് കാണണം എന്നൊക്കെ തോന്നുന്നുണ്ട്
.ഹാ… അവരു അതൊക്കെ തീരുമാനിക്കട്ടെ
തുടരും…..
Responses (0 )