-50% Intro price for the next 72 hours only!. Buy now →

Kambi stories

ഉണ്ടകണ്ണി 15 [കിരൺ കുമാർ]

ഉണ്ടകണ്ണി 15 Undakanni Part 15 | Author : Kiran Kumar | Previous Part ജോലി തിരക്ക് വല്ലാതെ കൂടുതൽ ആയത് കൊണ്ടാണ് ലേറ്റ് ആവുന്നത്.. പഴേ ഭാഗങ്ങളിൽ കമന്റ് ബോക്‌സിൽ ഞാൻ നിർത്തി പോയി ന്നൊക്കെ കണ്ടു… കഥ എഴുതി തുടങ്ങിയ ആദ്യ ഭാഗത്തിൽ തന്നെ ഞാൻ പറഞ്ഞിരുന്നത് ആണ് നിർത്തി പോവുല്ല ന്ന്. എഴുത്തു തീർത്തിട്ടെ പോവൂ…   മുൻ ഭാഗങ്ങൾ ഒന്ന് ഓടിച്ചു നോക്കിയിട്ട് വായിക്കുക സപ്പോർട്ട് ലവ് ആയി […]

0
1

ഉണ്ടകണ്ണി 15

Undakanni Part 15 | Author : Kiran Kumar | Previous Part


ജോലി തിരക്ക് വല്ലാതെ കൂടുതൽ ആയത് കൊണ്ടാണ് ലേറ്റ് ആവുന്നത്.. പഴേ ഭാഗങ്ങളിൽ കമന്റ് ബോക്‌സിൽ ഞാൻ നിർത്തി പോയി ന്നൊക്കെ കണ്ടു…

കഥ എഴുതി തുടങ്ങിയ ആദ്യ ഭാഗത്തിൽ തന്നെ ഞാൻ പറഞ്ഞിരുന്നത് ആണ് നിർത്തി പോവുല്ല ന്ന്. എഴുത്തു തീർത്തിട്ടെ പോവൂ…

 

മുൻ ഭാഗങ്ങൾ ഒന്ന് ഓടിച്ചു നോക്കിയിട്ട് വായിക്കുക സപ്പോർട്ട് ലവ് ആയി യും കമന്റ് ആയും തരിക… അത് വിമർശനം ആണെങ്കിലും സ്വാഗതം….

 

ഉണ്ടകണ്ണി 15

 

 

 

എടാ…. ടാ…. നീ ഉണ്ടോ അവിടെ?

 

 

കുറച്ചു നേരമായി കിരൺ ന്റെ ഭാഗത്ത് നിന്നും ഒന്നും കേൾക്കാത്തത് കൊണ്ട് ജെറി ചോദിച്ചു

 

“എ… എടാ സത്യമാണോ നീ… നീ ഈ പറയുന്നേ??”

 

“എടാ ഉള്ളത് ആണ്  ഞാൻ രാവിലെ ഫേസ്ബുക്ക് ൽ ആണ് കണ്ടത്… ന്യൂസിൽ ഒക്കെ കാണിക്കുന്നുണ്ടായിരുന്നു..

മൂന്നാർ ഉള്ള ഏതോ പഴേ തേയില ഫാക്ടറിയിൽ ആണ് മരിച്ചു കിടന്നത് അത്രേ… ”

 

 

അവൻ പറയുന്നേ ഒക്കെ നടുക്കത്തോടെ കിരൺ കേട്ടു നിന്നു.

 

“എന്തായാലും നന്നായി ആ മൈരന് കിട്ടേണ്ടത് കിട്ടി നിന്നെ കൊല്ലാൻ നോക്കിയത് അല്ലെ…”

 

“ഉം”

 

 

“ആരാ അവനെ കൊന്നത് ന്നാണ്… ആ വല്ല ശത്രുക്കൾ ആവും അമ്മാതിരി കയ്യിൽ ഇരുപ് അല്ലെ അപ്പനും മോനും ഒക്കെ”

 

 

” എടാ ഞാൻ…. നമുക്ക് കോളേജിൽ വച്ചു കാണാം കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. ”

 

 

“എന്താടാ??”

 

 

“അത് അവിടെ വച്ചു പറയാം നീ കുറച്ചു നേരത്തെ വാ”

 

 

“ആ ok എന്ന ശരി “

 

 

കിരൺ ഫോണ് കട്ട് ആക്കി

 

വീടിന് അകത്തേക്ക് കയറിയപ്പോൾ തന്നെ അമ്മ കാപ്പി എടുത്ത് അവന്റെ അടുക്കൽ വന്നു

 

“ടാ.. ജെറി ആണോ വിളിച്ചത്??”

 

“എ… അതേ… എന്താമ്മേ??”

 

“അവൻ എന്തെങ്കിലും പറഞ്ഞോ നിന്നോട്??”

 

“എന്ത് …. എന്ത് പറഞ്ഞോ ന്ന്?”

 

 

“അല്ല ഇന്നലെ നിങ്ങൾ പോയ സമയം ഇവിടെ  ഒരു സംഭവം നടന്നു… നീ ഇന്നലെ രാത്രി ക്ഷീണിതനായ കൊണ്ട് ഞാൻ പറയഞ്ഞത”

 

 

“എന്ത് സംഭവം?? അവൻ ഒന്നും പറഞ്ഞില്ല ല്ലോ??”

 

 

“ആ നീ അവിടെ ഇരുന്നെ”

 

കട്ടിലിൽ നിന്നും ചാടി എണീറ്റ അവനെ പിടിച്ചു അവിടെ ഇരുത്തി അമ്മ

 

 

“കാര്യം പറയമ്മെ”

 

 

“ഹ പറയാടാ ചെക്കാ കിടന്നു ചാടാതെ നീ കാപ്പി കുടിയ്ക്ക്”

 

 

കിരൺ കാപ്പി കുടിച്ചുകൊണ്ട് അമ്മഎന്താ പറയാൻ പോകുന്നേ ന്ന ആകാംക്ഷയിൽ ഇരുന്നു

 

 

“എടാ അതേ  നിന്നെ ഇന്നലെ ഇവിടെ ഒരാൾ തിരക്കി വന്നു ”

 

 

“ആര്??”

 

 

 

“ഞാൻ അന്ന് നിന്നോട് ഒരു കാര്യം പറഞ്ഞില്ലേ… നിന്റെ അച്ചന് ഒരു അനിയത്തി ഉണ്ടായിരുന്നു ന്ന് ”

 

 

“ആ അതെ തമിഴ്‌നാട് ??”

 

 

അവൻ ആകാംഷയോടെ പറഞ്ഞ്

 

 

“ആ അത് തന്നെ… ….മാനസ അവളുടെ മോൾ വന്നിരുന്നു ഇവിടെ ”

 

 

“ങേ…. എന്തിന്???”

 

 

അവൻ അന്തംവിട്ട് ചോദിച്ചു

 

 

“ആ കൊച്ചു പാവം ആണ്…”

 

അമ്മ അവൾ പറഞ്ഞ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു

 

“അപ്പോ… അവൾ കോളേജിൽ ഉണ്ടോ എന്ന ഇന്ന് ഒന്ന് കാണണം ല്ലോ…ജെറിക്ക് കണ്ടാൽ അറിയാം ല്ലേ??”

 

 

“അവനു അറിയാം ഇല്ലേലും അവൾ നിന്നെ കാണാൻ വരും “

 

 

“ആം ന്ന അപ്പോ കാണാം …ഹോ ഒരു അനിയത്തി ആയല്ലോ അങ്ങനെ”

 

 

” ആ അത് നന്നായി എന്തായാലും …”

 

അവന്റെ ഫോൺ പെട്ടെന്ന് ബെൽ അടിച്ചു , അക്ഷര ആയിരുന്നു.

 

 

“എന്നാടി ??”

 

 

“കിച്ചു…. നീ നീ അറിഞ്ഞോ??’

 

 

അവളുടെ ശബ്ദത്തിൽ ഭയങ്കര സന്തോഷം അവനു ഫീൽ ചെയ്തു

 

 

“ജെറി… ജെറി വിളിച്ചിരുന്നു”

 

 

“ഹോ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യ….  ഓർമ വച്ച കാലം തൊട്ട് ഞാൻ സഹിക്കുന്നത അവനെ നാറി…. എന്നെ കെട്ടാൻ നടക്കുന്നു… ഇപോ എങ്ങനെ ഉണ്ട്. ഹ ഹ ഹ ”

 

 

അവൾ ഭയങ്കര സന്തോഷവതി ആണെന്ന് അവനു മനസ്സിലായി

 

 

“അക്ഷ വീട്ടിലെ സ്ഥിതിഗതികൾ എങ്ങനെ?? നീ അപ്പോ ഇന്ന് കോളേജിൽ വരില്ലലോ ല്ലേ”

 

 

“ഇവിടെ അച്ഛൻ അങ്ങിട്ട് പോവാൻ ഇറങ്ങുന്നു എന്നോടും ചെല്ലാൻ ആണ് പറയുനെ ഞാൻ ആണേൽ കളേജിൽ വന്ന് ഒന്ന് ആഘോഷിക്കാം ന്ന് ഓർത്തത… എന്തയാലും ഇന്ന് ഇനി നടക്കില്ല.  നീ പൊക്കോ… രാത്രി ഞാൻ വിളിക്കാം”

 

 

 

“ആം….പിന്നെ സൂക്ഷിച്ചോ.. അവർ നിന്നെ അവന്റെ വിധവ ആയി വല്ലോം അവിടെ ഏൽപ്പിക്കാൻ നോക്കരുത്”

 

 

“പ്ഫ…. പോടാ നാറി..”

 

അവൾ അതും പറഞ്ഞു കോൾ കാട്ടാക്കി

 

 

രാവിലെ തന്നെ പെണ്ണിന്റെ കയിന്നു നല്ല കിട്ടിയപ്പോൾ അവനു  ആശ്വാസമായി… ഇന്നലെ നടന്ന കാര്യങ്ങൾ അവന്റെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കി വച്ചിരുന്നു…

 

കോളജിൽ ചെന്നു ഐശ്വര്യ യെ പൊക്കുക എന്ന ഉദ്ദേശ്യം മനസിൽ അവൻ ഉറപ്പിച്ചു.

 

 

അവൻ പെട്ടെന്ന് കുളിച്ചു റെഡി ആയി കോളേജിലേക്ക് വണ്ടിയുമായി ഇറങ്ങി

 

 

നേരത്തെ പറഞ്ഞതു പോലെ തന്നെ ജെറി നേരത്തെ അവനെ കാത്ത് കോളേജിൽ ഉണ്ടായിരുന്നു

 

 

“അളിയാ…. നമുക്ക് അവനെ പോയ്‌ ഒന്ന് കാണണ്ടേ?? വേണേൽ ഒരു മാല പടക്കവും പൊട്ടിക്കാം ”

 

 

അവനെ കണ്ടപ്പോൾ തന്നെ ജെറി  വണ്ടി പാർക്ക് ചെയ്ത് ഇറങ്ങുന്ന അവന്റ് അടുത്തേക്ക് നടന്നു വന്നു.

 

 

“പോടാ അതൊകെ മോശം ആണ് ”

 

 

“പ്ഫ നിന്ന കൊല്ലാൻ നോക്കിയ ആ മൈരന പിന്നെ പൂവിട്ട് പൂജിക്കാം ഞാൻ”

 

 

“ജെറി… നീ കളിക്കാതെ എനിക്ക് കുറച്ചു സീരിയസ് കാര്യങ്ങൾ നിന്നോട് പറയാൻ ഉണ്ട്”

 

 

കിരൺ ന്റെ മുഖം കണ്ടപ്പോ തന്നെ ജെറിക്ക് മനസ്സിലായി എന്തോ പന്തികേട് ഉണ്ടെന്ന്

 

 

“Ok… നീ വാ എന്ന ”

 

ജെറി അവനും ആയി മരച്ചുവട്ടിലെ തറയിൽ ഇരുന്നു…

 

കോളേജിൽ ആരും ഇല്ലായിരുന്നു സെക്യൂരിറ്റി അല്ലാതെ.

 

“എടാ ഞാൻ പറയുന്ന കാര്യങ്ങൾ നീ സംയമനം പാലിച്ചു കേൾക്കണം”

 

 

 

“കൊപ്പേ നീ പറയുന്നുണ്ടേൽ പറ ഇത് ഒരുമാതിരി”

 

 

കിരൺ അപ്പോൾ അവനോട് അവർ ടൂർ പോയപ്പോ അവളെ കാണാതെ ആയത് തൊട്ട് തിരിച്ചു അവളെ കിട്ടിയത് വരെ പറഞ്ഞു…

 

കിരൺ നോക്കുമ്പോ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിൽക്കുകയാണ് അവൻ

 

 

“ടാ… ജെറി.??”

 

 

“ടാ… അപ്പോ…. അവൾ…. അവളാണ അവനെ..”

 

 

“ഹ പതിയെ പറ കൊപ്പേ… നമ്മൾ ഈ കാണുന്ന ആൾ അല്ല അവൾ… അംഗരക്ഷകരും ആയുധങ്ങളും കാറുകളും ഒക്കെ ഉള്ള എന്തോ നിഗൂഢമായ ഉദ്ദേശ്യം ആയി നടക്കുന്നവൾ”

 

‘ദൈവമേ… ഞാൻ ഞാൻ അന്ന് അവളോട് ചൂടായിരുന്നു ”

 

 

“ആ നന്നായി കുണ്ടിക്ക് വെടി കൊള്ളതേ നോക്കിക്കോ”

 

കിരൺ ചിരിച്ചു

 

“ഡെയ് ഡെയ് മനുഷ്യനെ പേടിപ്പിക്കാതെ …”

 

 

“എടാ അവൾ … അവൾ ആരാ ന്ന് എനിക്ക് അറിയണം”

 

 

“എന്തിന്?? വേറെ പണി ഇല്ലേ നിനക്ക്”

 

 

“വേണം ടാ അവൾക്ക് ഞാനുമായോ അക്ഷര ആയോ എന്തോ ബന്ധം ഉണ്ട്”

 

 

“എന്ത് ബന്ധം??”

 

 

“അതല്ലേ ടാ അറിയണം ന്ന് പറഞ്ഞേ?”

 

 

“അതിന് ഇപോ എന്ന ചെയ്യാൻ ആണ് നീ ഈ പറയുന്നേ??”

 

 

“ഇതേ പറ്റി ആരോട് ചോദിക്കും നമ്മൾ??”

 

 

“ആ… എനിക്ക് എങ്ങനെ അറിയാം… ഇക്കാര്യം അറിയാവുന്ന നിനക്കും അവൾക്കും പിന്നെ തട്ടി പോയ ആ നാറിക്കും ആ…. അവനോട് ഇനി എന്തായാലും ഒന്നും ചോദിക്കാൻ പറ്റില്ല .പിന്നെ നിനക്ക് എന്തെങ്കിലും അറിയാണേൽ അവളോട് തന്നെ നേരിട്ട് ചോദിക്കേണ്ടി വരും ”

 

 

കിരൺ ജെറി പറഞ്ഞത് കേട്ട് കുറച്ചു നേരം ആലോചനയിൽ ഇരുന്നു.

 

സമയം പോകും തോറും പതിയെ പതിയെ ഓരോരുത്തർ കോളേജിലേക്ക് വന്നു തുടങ്ങുയിരുന്നു.

 

 

“എടാ… …”

 

 

പെട്ടെന്ന് എന്തോ ബോധ്യമായ കിരൺ ഫോണ് നോക്കി ഇരുന്ന  ജെറിയെ തട്ടി വിളിച്ചു

 

 

“എന്താടാ??”

 

 

“എടാ ഞാൻ അവളോട് തന്നെ പോയി ചോദിക്കട്ടെ??”

 

 

“ങേ…. ”

 

 

“എടാ കൊപ്പേ എന്താ ഇതിന്റെയെല്ലാം പിന്നിൽ ന്ന് ഞൻ അവളോട് തന്നെ ചോദിക്കട്ടെ ന്ന്”

 

.

“അത്…. അത് പിന്നെ…. നീ ചോദിച്ചു നോക്ക്”

 

 

“നിനക്ക് എന്ന ഒരു പതർച്ച”

 

 

കിരൺ അവനെ സംശയത്തോടെ നോക്കി

 

 

“എടാ ഇല്ലേ…. ലവൾ വരുന്നുണ്ട്”

 

 

ജെറി കിരണ് നു പിന്നിലേക്ക് കൈ ചൂണ്ടി ..

 

തിരിഞ്ഞു നോക്കിയ അവൻ കണ്ടത് ഗേറ്റ് കടന്നു നടന്നു വരുന്ന ഐശ്വര്യ യെ ആണ് … ആദ്യം അവൻ ഒന്നു പതറി…

 

മുന്നിലേക്ക് നടന്നു വരുന്ന അവൾ അവരെ കണ്ടു. അടുത്ത എത്തിയപ്പോൾ തന്നെ അവൾ  അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു

 

 

“എന്താണ് രണ്ടും ഇന്ന് നേരത്തെ ആണല്ലോ°?”

 

 

അവളുടെ ചോദ്യം കേട്ട് അവർ ഒന്നുമിണ്ടിയില്ല

 

 

“എന്താ ജെറി എന്തു പറ്റി സാധാരണ നീ തർക്കുത്തരം പറയണ്ട ആണല്ലോ??”

 

 

അവളുടെ ചോദ്യം കേട്ട് കിരൺ ഒരു ഭാവ ഭേദവും ഇല്ലാതെ അവളെ നോക്കി നിൽക്കുകയാണ്.

 

“കിരണേ…. നീ എന്ന ഇങ്ങനെ നോക്കുന്നെ??? അല്ലെ അക്ഷര എന്തേ നിന്റെ കൂടെ കാണുന്നില്ലലോ???”

 

 

കിരൺ നു ഒന്നും സംഭവിക്കാത്ത പോലെ ഉള്ള അവളുടെ മാറ്റം കണ്ടിട്ട്  അവളോട് ചെറിയ പേടി തോന്നി തുടങ്ങി.

 

“ഐശ്വര്യ നിന്നോട് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്”

 

 

“എന്നാ ടാ പറഞ്ഞോ”

 

അവൾ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു

 

 

 

“ഇപോ അല്ല ഞാൻ പറയാം അപ്പോ നീ കോളേജിന്റെ പിന്നിലേക്ക് വരുമോ?”

 

 

“എന്താവല്ല സീക്രെട്ട ??”

 

ഒന്നും അറിയാത്തപോലെ അവളുടെ ചോദ്യം കേട്ട് അവൻ രൂക്ഷമായി അവളെ നോക്കി

 

“നീ വാ അപ്പോ പറയാം”

 

കിരൺ നീരസത്തോടെ പറഞ്ഞു

 

“ആ ok ”

 

അവൾ അതും പറഞ്ഞു ക്ലാസ്സിലേക്ക് പോയി.

 

“എടാ ..അവൾ ഒന്നും അറിയാത്ത  പോലെ ആണല്ലോ സംസാരിച്ചത്??”

 

അവൾ അങ്ങോട്ട് നടന്നു നീങ്ങിയതും ജെറി എണീറ്റ് ചോദിച്ചു .

 

 

“കള്ളി അവളൂടെ അഭിനയം ആണ് എല്ലാം…. ”

 

“എടാ എനിക്ക് എന്തോ…. ഇത് ഒന്നും നന്നായി വരും ന്ന് തോന്നുന്നില്ല. അത് അവിടെ കഴിഞ്ഞു എങ്കിൽഅവളോട് നീ ഒന്നും ചോദിക്കാതെ ഇരിക്കുന്നെ ആവും നല്ലത്.”

 

 

“പറ്റില്ല ജെറി… അവൾ ഇന്നലെ എന്നെ മുൾ മുനയിൽ നിർത്തിയത് ആണ് എന്റെ അക്ഷയെ മരണത്തിന് മുന്നിൽ വരെ എത്തിച്ചു അവൾ… ന്നിട്ട് അവൾ എന്നെ കൊണ്ട് സത്യം ചെയ്യിച്ചു അവളെ ഞാൻ കെട്ടണം അത്രേ…. കെട്ടാം ഞാൻ അവളെ ഇങ്ങോട്ട് വരട്ടെ … കാണട്ടെ ഞാൻ… എനിക്ക് അറിയണം അവളുടെ മനസിൽ  എന്താ ന്ന്..”

 

കിരൺ പുലമ്പി

 

 

“എടാ… എന്നാലും… അവൾക്ക് നീ പറഞ്ഞ പോലെ അത്ര  ആൾ ബലം ഒക്കെ ഉണ്ടേൽ നമ്മൾ വിചാരിച്ച എന്താവാൻ?”

 

 

“നമ്മൾ അതിന് ഒന്നും ചെയ്യാൻ പോകുന്നോന്നും ഇല്ല . എനിക്ക് അവളോട് ചോദിക്കണം ഇതിന്റെ ഒക്കെ അർത്ഥമെന്താ ന്ന് അത്രേ ഉള്ളൂ”

 

 

“എടാ എന്നാലും?”

 

 

“ജെറി നീ മാറി നിന്നോ നീ എന്തായാലും ഇപ്പോൾ ഈ കളിയിൽ ഇല്ല ഇതിൽ ഇപ്പൊ ഞാനും അവളും അക്ഷയും മാത്രേ ഉള്ളൂ.. ”

 

 

“എടാ അങ്ങനെ ഇപോ നിങ്ങൾ മാത്രം ആവണ്ട. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടേൽ അത് എന്റെയും പ്രശ്നം ആണ്.. നമുക്ക് നോക്കാം അവൾ എന്ത് പറയുന്നു ന്ന്”

 

 

“ആ എന്തായാലും നീ ഇപോ ഇന്വോൾവ് ചെയ്യണ്ട ..  ഞാൻ എല്ലാം നിന്നോട് പറയും ന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ട്. പക്ഷെ നീഇപോ ഇടപെടേണ്ട ഇപ്പോൾ ഞാൻ പറയാം അപ്പോ മതി. ”

 

“ആ ok നമുക്ക് നോക്കാം ”

 

 

അവർ രണ്ടും കൂടെ നേരെ ക്യാന്റീനിലേക്ക് പോയി. അവിടെ ഇരുന്ന് രാവിലത്തെ ഫുഡും കഴിച്ചു എങ്ങനെ വേണം കാര്യങ്ങൾ എന്നൊക്കെ പ്ലാൻ ചെയ്ത് റെഡി ആക്കി. നേരെ ക്ലസിലേക്ക് നടന്നു.

 

 

ആദ്യ പിരീഡ് തന്നെ മഹേഷ് സർ ആയിരുന്നു . കോളേജിലെ പൂർവ വിദ്യാർത്ഥി മരണപ്പെട്ട വിവരം ഒക്കെ സർ ക്ലാസിൽ പറഞ്ഞു. അപ്പോഴും ജെറിയും കിരണും ഐശ്വര്യ യുടെ മുഖത്തേക്ക് നോക്കി എന്നാൽ അവൾ ഒരു ഭാവ വെത്യസവും ഇല്ലാതെ ഇരിക്കുന്നത് ആണ് കണ്ടത് .

 

“എടാ അവൾ പഠിച്ച കള്ളി ആണ് കേട്ടോ”

 

ജെറി അവനോട് അടക്കം പറഞ്ഞു.

എന്നാൽ കിരൺ മനസിൽ ചിലത് കണക്ക് കൂട്ടുക ആയിരുന്നു.

 

മഹേഷ് സർ ന്റെ അവർ കഴിഞ്ഞപ്പോൾ തന്നെ കിരൺ ഫോണ് എടുത്ത് അക്ഷരയെ വിളിച്ചു.

 

 

“ഹലോ…”

 

“എന്തായി കഴിഞ്ഞോ?”

 

“ഏയ് ഇല്ലടാ  ഉച്ചക്ക് ആണ്  ദഹിപ്പിക്കൽ ആരോ വരാൻ ഉണ്ടെന്ന് ”

 

“ആര്??”

 

“ആ എനിക്ക് അറിയില്ല … ഇവിടെ ആകെ സീൻ ആണ് അവന്റെ അച്ഛൻ വൻ കലിപ്പ് ൽ ആണ് അവനെ കൊന്നവരെ കണ്ടുപിടിക്കാൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് തന്നെ ഫുൾ ഇറങ്ങാൻ പോകുവാ അത്രേ..നീ എവിടാ ക്ലാസിൽ ആണോ??”

 

 

“ആ അതേ… പിന്നെ പെട്ടന്ന് വീട്ടിൽ പോവാൻ നോക്ക് . പിന്നെ വീട്ടിൽ ചന്നിട്ട് എങ്ങോട്ടും ഇറങ്ങാൻ നില്കണ്ട കേട്ടോ കോളേജ് കഴിന്നു ഞാൻ വന്നു വിളിക്കാം നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്”

 

 

“എന്താടാ കാര്യം?”

 

“അക്ഷ പറയുന്ന കേൾക്ക്… ഞാൻ ചുമ്മ പറയില്ല ന്ന് നിനക്കു അറിയാമല്ലോ .,എല്ലാം കാണുമ്പോ പറയാം”

 

 

“ആ ok ok നീ വൈകിട്ട് വാ ഞാൻ വീട്ടിൽ ഉണ്ടാവും”

 

കിരൺ കോൾ കട്ട് ആക്കി തിരഞ്ഞു നോക്കിയതും തന്നെ നോക്കി പുഞ്ചിരിച്ചു ഇരിക്കുന്ന ഐശ്വര്യ യെ ആണ് കണ്ടത്. അവൻ വെറുപ്പോടെ മുഖം വെട്ടിച്ചു കളഞ്ഞു.

 

അങ്ങനെ അന്ന് രാവിലെ പിരീഡ് എല്ലാം കഴിഞ്ഞ് എല്ലാരും ഫുഡ് കഴിക്കാൻ ഇറങ്ങി.

ഐശ്വര്യ പതിയെ എണീറ്റ് ഫുഡ് കഴിക്കാൻ ഇറങ്ങിയതും കിരൺ ഓടി അവിളുടെ അടുത്ത് ചെന്നു.

 

 

“ഐശ്വര്യ വാ എനിക്ക് കുറച്ചു സംസാരിക്കണം”

 

“ഇപ്പോഴോ?? ചോറുണ്ട് കഴിഞ്ഞ് പോരെ?”

 

 

“ഇല്ല നീ വാ ഇപോ തന്നെ”

 

 

“ശെടാ ഇവനെക്കൊണ്ട്‌ …. oke വാ ”

 

അവർ രണ്ടും കൂടെ ഇറങ്ങി കോളേജിന് പിന്നിലേക്ക് നടന്നു.

 

അതേ സമയം ജെറി  തന്റെ ഫോണ് ഹെഡ് സെറ്റ് വച്ചു ക്ലസ്സിൽ ഇരുന്നു. കിരൺ ന്റെ ഫോണ് അവനുമായി കണക്ട് ആയിരുന്നു അവർ സംസാരിക്കുന്നത് അവന് കേൾക്കാൻ.

 

 

കോളജിനു പിറകിൽ ആളൊഴിഞ്ഞ ഒരു മരച്ചുവട്ടിൽ അവർ നിന്നു.

 

 

“ആ ഇനി ചോദിക്ക്… എന്താ നിനക്ക് ചോദിക്കാൻ ഉള്ളത്”

 

 

ഐശ്വര്യ കൈ കെട്ടി നിന്നുകൊണ്ട് അവനോട് ചോദിച്ചു .

 

 

“ഐശ്വര്യ നീ  ഈ അഭിനയം നിർത്ത് ന്നിട്ട് കാര്യത്തിലേക്ക് വാ ആരാ നീ?? ”

 

 

അവന്റെ ചോദ്യം കേട്ട് ഐശ്വര്യ യുടെ മുഖം സംശയ ഭാവം ആവുന്നത് അവൻ കണ്ടു.

 

 

“അഭിനയമോ?? നീ എന്താ ഈ പറയുന്നത് എന്ത് കാര്യം ആണ് ഞാൻ ആരാ ന്ന് നിനക്ക് അറിയില്ലേ??”

 

“എടി നീ കളിക്കല്ലേ… എനിക് ഇതിൽ കൂടുതൽ താഴാൻ അറിയില്ല”

 

കിരൺ ന്റെ ശബ്ദം ഉയർന്നു

 

 

“എടാ നീ എന്തിനാ ചൂടാവുന്നെ എന്താ സംഭവം ??”

 

“നിനക്കു ഒന്നും അറിയില്ല ല്ലേ??

 

ഇന്നലെ എന്നെയും അക്ഷയെയും നീ കണ്ടില്ല ന്ന് കൂടി പറ ഇനി ”

 

 

“ങേ…. ഇന്നലെ… ഇന്നലെ ഞാൻ കണ്ടില്ല നിങ്ങളെ ഇന്നലെ ഞായറാഴ്ച അല്ലെ നിങ്ങൾ എവിടെയോ ട്രിപ്പിൽ അല്ലായിരുന്നോ അവളുടെ സ്റ്റേറ്‌സ് കണ്ടിരുന്നു ”

 

 

ഐശ്വര്യ സംശയ ഭാവത്തിൽ അവനെ നോക്കി

 

 

“എടി…. കൊപ്പേ….. നീ…നീ കളിക്കല്ലേ… ആരാ നീ എന്താ നീയും ഞാനും അക്ഷരയും തമ്മിൽ ബന്ധം എന്താ നീ ഹരിയും ആയുള്ള ബന്ധം… ”

 

“ഹരി യോ അതാരാ??”

 

അവളുടെ ചോദ്യം അവനെ കൂടുതൽ ദേഷ്യത്തിൽ ആക്കി

 

 

“പ്ഫ നായിന്റെ മോളെ… ഇന്നലെ കൊന്നു കളഞ്ഞ ആളെ നിനക്ക് അറിയില്ല അല്ലെടി ??”

 

 

“കിരണേ…… നിനക്ക് ….നിനക്ക് നീ എന്തൊക്കെ ആണ് ഈ പറയുന്നേ??”

 

 

“ദെ… ഐശ്വര്യ ക്ഷമക് ഒരു പരിധി ഉണ്ട്… ഇന്നലെ നീ ഞങ്ങളെ മൂന്നാർ വച്ചു കണ്ടില്ല ല്ലേ??”

 

 

“എടാ നീ എന്താ പറയുന്നേ… ഇന്നലെ ഞാൻ മൂന്നാറോ ?? ഇന്നലെ ഞാൻ ഇവിടെ ഹോസ്റ്റലിൽ ഉണ്ടായിരുന്നു … ഞാൻ നിതയും ഒക്കെ ആയി മാളിൽ ഒക്കെ പോയി സിനിമ ഒക്കെ കണ്ടിട്ടാ വന്നേ… അതിനിടക്ക് ആണ് അവളുടെ സ്റ്റാറ്റസ് കണ്ടത് ദേ…”

 

 

അവൾ അവനെ ഫോണിൽ നിന്നും ഫോട്ടോ എടുത് കാണിച്ചു… അവൻ പെട്ടെന്ന് ആ ഫോട്ടോ എടുത്ത് ഡീറ്റൈൽസ് നോക്കി അവനെ ഞെട്ടിച്ചു കൊണ്ട് ആ സമയം ഇന്നലെ പകൽ ആയിരുന്നു.

 

“ഇല്ല….. ഞാൻ. ഞാൻ വിശ്വസിക്കില്ല…. എന്തോ കളി ആണ് ഇത്… സത്യം പറ ഐശ്വര്യ… ആരാ നീ എന്തിന് നീ ഹരി യെ കൊന്നു.. ഞങ്ങളെ എന്തിന് ഇതിലേക്ക് കൊണ്ടുവന്നു ??”

 

 

“എടാ നിനക്ക് എന്തോ കുഴപ്പം ഉണ്ട്… ആരാ ഈ ഹരി?? നീ പറയുന്ന ഒന്നുമെനിക്ക് മനസിലാവുന്നില്ല… ”

 

 

അവൾ പറയുന്നത് എല്ലാം കേട്ട് അവനു തല കറങ്ങുന്നത് പോലെ ആയിരുന്നു..

 

 

ഫോണിലൂടെ കേൾകുന്ന ജെറിയുടെ അവസ്‌ഥ യും ഏതാണ്ട് അതേ പോലെ ആയിരുന്നു.

 

 

“എടാ ഞാൻ പോവാ… വിശകുന്നു നീ വരുന്നോ ഞാൻ വാങ്ങി തരാം അവൾ ഇല്ലാലോ ഇന്ന്”

 

 

അവളുടെ ചോദ്യങ്ങൾ പോലും അവന്റെ ചെവിയിൽ വീണില്ല അവൻ അവിടെ അടുത്ത് കണ്ട കൽ കെട്ടിൽ ഇരുന്നു.

 

 

“നീ ഇരിക്കുവാണോ?? എന്ന ശരി ഞാൻ പോവാ ക്ലസ്സിൽ കാണാം ”

 

അവൾ അതും പറഞ്ഞ് നടന്നു പോയി..

 

 

ജെറി പെട്ടെന്ന് ക്ലസ്സിൽ നിന്ന് അവന്റെ അടുത്തേക്ക്  ഓടി..

 

 

ജെറി യുടെ ഓട്ടം കിരൺ നെ പരിചയപ്പെടാൻ  അവരുടെ ക്ലാസ്സിലേക്ക് വന്നുകൊണ്ടിരുന്ന സന്ധ്യ കണ്ടിരുന്നു. അവൾ അവനെ നോക്കി ചിരിച്ചു എങ്കിലും അവൻ അവളെ മൈൻഡ് ചെയ്യാതെ  മറികടന്നു ഓടി പോയി.

സന്ധ്യ അവൻ പോയ പുറകെ നടന്നു

 

 

 

ജെറി ഓടി വരുമ്പോൾ കണ്ടു കൽ കെട്ടിൽ തല കൈ ൽ താങ്ങി ഇരിക്കുന്ന കിരൺ നെ

 

 

“ടാ എന്താടാ ഇതൊകെ??”

 

 

കിരൺ ഒന്ന് തല പൊക്കി അവനെ ഒന്ന് നോക്കിയിട്ട് പിന്നെയും പഴേ പോലെ ഇരുന്നു.

 

“കിരണേ??”

 

 

 

“എന്താടാ??”

 

 

“എന്താ ഇതൊകെ ന്ന്?”

 

 

“എന്ത്?”

 

 

“അവൾ പറഞ്ഞത്  ഞാൻ കേട്ടു”

 

 

“ആ കേട്ടല്ലോ ന്നിട്ട് എന്ത് തോന്നി..”

 

 

“അവൾക്ക് അങ്ങനെ ഒരു സംഭവം നടന്നത് പോലും അറിയാത്ത പോലെ ആണല്ലോ സംസാരിച്ചത്”

 

 

“അതാണ് ഞാനും ആലോചിച്ചത്… ഒന്നെങ്കിൽ അവൾ പഠിച്ച കള്ളി… അല്ലേൽ വേറെ എന്തോ കളി…. അത് എന്താ ന്ന് മനസിലാവുന്നില്ല”

 

 

“എടാ ഇനി വല്ല ട്വിൻസ് ആവുമോ??”

 

 

 

 

“പോ കൊപ്പേ…. ട്വിൻസ് ഇതെന്ത് സിനിമയോ ?”

 

 

“എടാ ഞാൻ ചുമ്മ ഒരു പോസിബിലിറ്റി പറഞ്ഞതാ ”

 

“ഉം.. എന്തായാലും അക്ഷര യെ കാണണം വൈകിട്ട് നീയും വരണം ”

 

 

 

“ഞാനും വരട്ടെ….”

 

 

പെട്ടെന്ന് വേറെ ആരുടെയോ ഒരു ശബ്ദം കേട്ട് അവർ രണ്ടു പേരും തിരിഞ്ഞു നോക്കി …

 

കിരണ് നു ഒട്ടും പരിചയം ഇല്ലാത്ത ഒരു സുന്ദരിയായ പെണ്കുട്ടി യെ ആണ് കണ്ടത് എന്നാൽ സന്ധ്യയെ കണ്ടു ജെറി യുടെ മുഖം വികസിച്ചു.

 

 

 

“ഹായ്… സന്ധ്യ..”

 

 

“ജെറി ചേട്ടൻ ഒന്നും പറയണ്ട ഞാൻ കിരൺ അണ്ണനെ  കാണാൻ ക്ലസിലേക്ക് വന്നത അപ്പോൾ ചേട്ടൻ ഓടി പോകുന്നു ഞാൻ ചിരിച്ചു കാണിച്ചു വല്യ കാര്യത്തിൽ ന്നിട്ട് മൈൻഡ് പോലും ചെയ്യാതെ പോയി”

 

 

അവൾ സങ്കടം കാണിച്ചു

 

 

“അയ്യോ… ഞാൻ ശ്രദ്ധിച്ചില്ല സന്ധ്യ… പിന്നെ എന്തായാലും ഇപോ അത് നന്നായി.. ദെ…. ഇതാണ് നിന്റെ കിരൺ അണ്ണൻ ”

 

ജെറി അവനെ പിടിച്ചു അവളുടെ മുന്നിലേക് നിർത്തി

 

 

സന്ധ്യ യുടെ മുഖം സന്തോഷം കൊണ്ട് വികസിക്കുന്നതും അവസാനം കണ്ണൊക്കെ നിറഞ്ഞ് വരുന്നതും അവർ കണ്ടു

 

 

“സന്ധ്യ മോളെ…”

 

കിരൺ പതിയെ വിളിച്ചു…

 

 

“ങേ… നിനക്കു ഇവളെ മനസിലയോ??

 

ജെറി അത്ഭുതത്തോടെ അവനെ നോക്കി

 

 

“പിന്നെ ഇന്നലെ അമ്മ എല്ലാം പറഞ്ഞു ടാ… ഇവൾ ചേട്ടനെ തിരക്കി വീട്ടിൽ വന്നത് ഒക്കെ ”

 

കിരൺ നോക്കുംമ്പോ കരഞ്ഞു കണ്ണുനീർ തുടക്കുന്ന സന്ധ്യ യെ ആണ് കണ്ടത്‌.

 

“അയ്യേ മോൾ കരയെല്ലേ… ദെ… എനിക്ക് എല്ലാ കാര്യങ്ങളും അറിയാം എനിക്ക് മോളോടും അമ്മയോടും ഒന്നും ഒരു ദേഷ്യവും ഇല്ല.. മറിച്ചു ഇപോ എനിക് ഒരു കൂടപിറപ്പ്  ഉണ്ടായ സന്തോഷം ആണ് ”

 

 

“ഹോ എനിക്ക് സന്തോഷം ആയി… നിങ്ങളെ ഒക്കെ എനിക്ക് പേടി ആയിരുന്നു എങ്ങനെ പ്രതികരിക്കും ന്ന് ഓർത്ത് ”

 

 

” നീ ഒന്നും പേടിക്കണ്ട.. എന്ത് ആവശ്യം ഇവിടെ ഉണ്ടേലും രണ്ടു ചേട്ടന്മാരും ഒരു ചേച്ചിയും ഉണ്ടെന്ന് കരുതിക്കോ ഇവിടെ ”

 

 

കിരൺ ന്റെ ആ പറച്ചിൽ ജെറിക്ക് ഇഷ്ടം ആയില്ല അവന്റെമുഖം മാറുന്നത് സന്ധ്യ ശ്രദ്ധിച്ചു.

 

“അല്ല അക്ഷര ചേച്ചി എവിടെ?? കണ്ടില്ലലോ ”

 

” അവൾ ലീവ മോളെ…നാളെ നിന്നെ പരിചയപ്പെടുത്തി തരാം . അല്ല എവിടാ നീ താമിസികുന്നേ?”

 

 

” ഹോസ്റ്റലിൽ ആണ് . ”

 

 

“ഇടക്ക് നീ വീട്ടിലേക്ക് ഒക്കെ വാ കേട്ടോ… എപ്പോ വേണേലും നിനക്ക് അങ്ങോട് വരാം… എന്നെയോ അല്ലേൽ ദെ ഇവനെയോ വിളിച്ച മതി . അല്ലെടാ?”

 

കിരൺ അതും പറഞ്ഞു ജെറിയെ നോക്കി

 

 

 

“ങേ…. ഹാ. …അത് … അതേ.. അതേ”

 

 

ജെറി അവളെ നോക്കി എന്തൊക്കെയോ പറഞ്ഞു

 

 

“എന്താടാ??? എന്ന പറ്റി നിനക്ക് ??”

 

 

കിരൺ അവന്റെ മുഖ ഭാവം ഒക്കെ കണ്ടു ചോദിച്ചു

 

 

“ഏയ്… എ… ഒന്നും… ഒന്നുമില്ല ടാ … ”

 

 

“ഞാൻ പറഞ്ഞത് വല്ലോം നീ കേട്ടോ ??”

 

 

“പിന്നെ കേട്ടു എന്ത് ആവശ്യം ഉണ്ടേലും ഞങ്ങളെ വിളിച്ചോ ഫോണ് ഇങ് ത ഞാൻ എല്ലാരുടെയും നമ്പർ ഇട്ട് തരാം ”

 

 

ജെറി അതും പറഞ്ഞു അവളുടെ ഫോണ് വാങ്ങി .  കിരൺ ന്റെയും അക്ഷരയുടെയുംനമ്പർ  ഡയൽ ചെയ്ത് സേവ് ആക്കി അവൾക്ക് തിരികെ ഫോണ് നൽകി അവന്റെ നമ്പർ ഡയൽ ചെയ്തപ്പോൾ തന്നെ ജെറി ചേട്ടൻ ന്ന് സേവ് ആക്കി വച്ചത് അവൻ കണ്ടു.

 

“നീ എന്തെങ്കിലും കഴിച്ചോ??”

 

കിരൺ ചോദിച്ചു .

 

 

“ഇല്ല ഞാൻ … അണ്ണനെ കാണാൻ വേണ്ടി പെട്ടെന്ന് ഓടി വന്നതാ അപ്പോഴാ ജെറി ചേട്ടൻ ഇങ്ങനെ ഓടി വരുന്നേ കണ്ടത് ”

 

 

“ആണോ ന്ന വാ നമുക്ക് കഴിക്കാം ”

 

 

“അയ്യോ… ഞാൻ ഫുഡ് കൊണ്ടുവന്നിട്ടുണ്ട് ”

 

 

“എവിടുന്ന്??”

 

 

“ഹോസ്റ്റലിൽ മെസ് ഉണ്ട് ”

 

 

“അതൊകെ ദുരന്തം ആവുമല്ലോ… നീ നാളെ മുതൽ ഒന്നും കൊണ്ടു വരണ്ട ഞാൻ അമ്മയോട് പറയാം”

 

 

“അയ്യോ അതൊന്നും വേണ്ട അണ്ണാ..”

 

“വേണം അണ്ണാ.. എന്റെ പെങ്ങൾ നല്ല ഭക്ഷണം കഴിച്ച മതി…”

 

 

“എന്നാലും വേണ്ട അണ്ണാ”

 

 

 

” സന്ധ്യ ദേ നീ ഇന്ന് മുതൽ ഞങ്ങളുടെ കുഞ്ഞു പെങ്ങൾ ആണ്…അപ്പോ അതിനുള്ള അധികാരം ഒക്കെ ഞങ്ൾക്ക് ഉണ്ട് കേട്ടല്ലോ നാളെ മുതൽ ഉച്ചക്ക് ഫുഡ്‌ ഞങ്ങളുടെ വക ആണ് ”

 

അതൊകെ കേട്ട് സന്ധ്യക്ക് കണ്ണോകെ നിറഞ്ഞു വന്നു.

 

 

“ഇതിപ്പോ ലവൾ എങ്ങാനും ഇവിടെ ഉണ്ടായിരുന്നെ പിന്നെ ഡെയ്‌ലി നിനക്ക് 5 സ്റ്റാർ ഫുഡും കൊണ്ട് വന്നേനെ”

 

ജെറി യുടെ പറച്ചിൽ കേട്ട് അവർ ചിരിച്ചു.

 

 

“വ നമുക്ക് ഫുഡ് കഴിക്കാം..”

 

കിരൺ പറഞ്ഞപ്പോൾ അവർ മൂവരും കൂടെ ക്യാന്റീൻ ലക്ഷ്യമായി നടന്നു.

 

ഉച്ചകത്തെ ഫുഡ് കഴിച്ചു അവളെ ക്ലസ്സിൽ കൊണ്ട് ആക്കി അവർ അവരുടെ ക്ലാസ്സിലേക്ക് പോയി.

ഐശ്വര്യ ക്ലാസിൽ ഉണ്ടായിരുന്നു എങ്കിലും കിരൺ അവളെ ശ്രദ്ധിച്ചപ്പോൾ ഒന്നും അവൾക്ക് ഒരു ഭാവ വെത്യസവും അവൻ കണ്ടില്ല. എന്താ നടക്കുന്നത് ന്ന് അറിയാതെ കിരൺ ക്ലാസിൽ ഇരുന്നു.

 

വൈകിട്ട് കോളേജിൽ നിന്ന് ഇറങ്ങി അവർ രണ്ടും കൂടെ നേരെ അക്ഷരയെ കാണാൻ ആണ് പോയത്. അവളുടെ വീടിനു മുന്നിൽ വണ്ടി ഒതുക്കിയ ശേഷം അവൻ അവളെ വിളിച്ചു.

 

 

“ഹലോ… ടി ഞങ്ങൾ പുറത്തുണ്ട് നീ വാ ഇറങ്ങി”

 

 

“എവിടെ വീട്ടിൽ വന്നോ… ഇങ് വാ ”

 

 

“ഇല്ല ഞങ്ങൾ ഗേറ്റ് നു വെളിയിൽ ആണ് നീ ഇങ് വ”

 

“അതെന്താ കിച്ചു നീ എന്റെ വീട്ടിൽ കയറില്ലേ??”

 

 

“ടി കളിക്കാൻ ഉള്ള സമയം അല്ല നീ വന്നേ എനിക്ക് നിന്നോട് കുറച്ചു സീരിയസ് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്”

 

അവന്റെ ശബ്ദത്തിലെ വെത്യസം അവൾക്ക് മനസിലായ കൊണ്ട് അവൾ പെട്ടന്ന് ഒരുങ്ങി പുറത്തേക്ക് വന്നു

 

 

ഒരു നീല ചുരിദാർ ഇട്ട് ഇറങ്ങി വന്ന അവളുടെ സൗന്ദര്യത്തിൽ അവൻ കുറച്ചു നേരം മയങ്ങി നിന്നു.

 

“ടാ പൊട്ടാ….. ”

 

അവൾ അടുത്ത് വന്നു അവന്റെ മുഖത്തേക്ക് കൈ കൊട്ടി വിളിചപോൾ ആണ് അവനു സ്വബോധം വന്നത്

 

 

“ഹായ്.  ജെറി….

 

എന്നാടാ പറയാൻ ഉണ്ടെന്ന് പറഞ്ഞത്”

 

 

അവൾ ജെറിയെ നോക്കി കൈ വീശി കാണിച്ചു കൊണ്ട് കിരണിനോട് ചോദിച്ചു

 

“നമുക്ക് എവിടെയെങ്കിലും പോയി സംസാരിക്കാം ഇവിടെ നിന്ന് പറയേണ്ട കാര്യം അല്ല”

 

 

“ആ ന്ന നിങ്ങൾ നിക്ക് ഞാൻ പോയി കാർ എടുത്ത് വരാം ”

 

“വേണ്ട.നമുക്ക് സ്കൂട്ടറിൽ പോവാം ന്നെ അവനു ബൈക്കും ഉണ്ടല്ലോ”

 

ആ ലുക്കിൽ അവളെ കണ്ടപ്പോൾ മുതൽ അവളെ പുറകിൽ ഇരുത്തി ഒന്ന് വണ്ടി ഓടിക്കാനുള്ള മോഹം കൂടെ അവനു ഉണ്ടായിരുന്നു എന്നതാണ് സത്യം

 

“ആ എന്ന അങ്ങനെ പോവാം ”

 

അവൾ അതും പറഞ്ഞു ചാടി വണ്ടി എടുത്തു .. അവസാനം കിരൺ പുറകിലും ഇരുന്നു.

 

 

“ഡെയ്‌ നിനക്കു ലൈസൻസ് എടുക്കാനുള്ള പ്ലാൻ ഒന്നും ഇല്ലേ??”

 

അവൾ വണ്ടി മുന്നോട്ട് എടുത്തു കൊണ്ട് ചോദിച്ചു

 

“അത് എടുക്കാല്ലോ സമയം ഉണ്ടല്ലോ”

 

 

 

“ഉം ഊവ അവസാനം വല്ലോം പറ്റി കഴിയുമ്പോൾ അറിയാം ”

 

 

“എന്റെ പൊന്നോ നീ കരി നാക്ക് വളക്കല്ലേ”

 

 

“പോടാ എന്റെ നാക്ക് കരി നാക്ക് ഒന്നും അല്ല ”

വണ്ടി ഓടിക്കുന്ന അവളുടെ മുടി അവന്റെ മുഖത്തെക്ക് പാറി വീഴുന്നുണ്ട് അവൻ അതിന്റെ സുഗന്ധം ആസ്വദിച്ചു അങ്ങനെ ഇരുന്നു.

 

 

” എന്തേ… ഒന്നും കേൾക്കുന്നില്ലലോ മാഷെ…ടാ നീ അവിടെ ഉണ്ടോ??”

 

അവൾ വണ്ടി ഒന്ന് കുലുക്കി

 

 

“ഹ ടി വീഴുമെ…ഞാൻ ഉണ്ട് ”

 

 

“അല്ല ശബ്ദം ഒന്നും കേൾക്കുന്നില്ലേ അതാണ്… ബൈദുബൈ എങ്ങോട്ടാ നമ്മൾ പോണേ….ടാ ജെറി….. എങ്ങോട്ടാ പോണത്??”

 

അവൾ മുന്നിൽ പോവുന്ന ജെറിയെ നോക്കി ഉച്ചത്തിൽ ചോദിച്ചു

 

 

അവൻ അവളോട് അവനെ ഫോളോ ചെയ്യാൻ ആംഗ്യം കാണിച്ചു വണ്ടി മുന്നോട്ട് ഓടിച്ചുകൊണ്ടിരുന്നു

 

 

 

“കിച്ചു…. ”

 

“ഉം ”

കിരൺ അവളുടെ തോളിൽ തല ചേർത്ത് ഇരുന്നു.

 

“എന്താടാ സംഭവം??…നീ എന്തിനാ വീടിന് പുറത്തേക്ക് ഇറങ്ങേണ്ട എന്നൊക്കെ പറഞ്ഞത് ??”

 

“അതൊകെ അവിടെ ചെന്നിട്ട് പറയാം നീ വണ്ടി ഓടിക്ക് …”

 

അവൻ അതും പറഞ്ഞു അവന്റെ രണ്ടു കൈ കൊണ്ടും അവളെ പുറകിൽ നിന്ന് അവളൂടെ  വയറിൽ കെട്ടി പിടിച്ചു”

 

 

“ടാ ടാ നീ നമ്മളെ വീഴ്ത്തുമോ ”

 

അവൾ ഒന്ന് ഞെരിപിളി കൊണ്ടു

 

കിരൺ പെട്ടെന്ന് കൈ പിൻ വലിച്ചപ്പോൾ  അവൾ അവന്റെ കൈ എടുത്ത് വീണ്ടും പഴേ പോലെ വച്ചു.

 

“എന്ത് പറ്റി നിനക്ക് പതിവ് ഇല്ലാതെ തൊടലും തലോടലും ഒക്കെ”

 

“ഏയ്… ചുമ്മ നിന്നെ കണ്ടപ്പോ ”

 

 

“ഓഹോ എന്നെ ആദ്യമായ് കാണുക ആവും ല്ലേ”

 

“ഏയ്….പോടി പോത്തെ …”

 

 

“പ്ഫ തെണ്ടി പോത്ത് നിന്റെ മറ്റവൾ ”

 

 

“ആ അതേ…”

 

 

“പോടാ …”

 

 

“എടി പിന്നെ…. നിന്നെ ഒരാൾക്ക് പരിചയപെടുത്തി തരാൻ ഉണ്ട് നാളെ കോളേജിൽ വച്ച്”

 

 

“ആരെ..?”

 

 

“എന്റ പെങ്ങളെ ”

 

“ങേ….. നിന്റെ പെങ്ങളോ??? ഏത് ??”

 

 

“അത് ഞാൻ നിന്നോട് അന്ന് പറഞ്ഞില്ലേ അച്ചന്റെ പെങ്ങൾ ഒരാൾ തമിഴ്‌നാട് ഉള്ള കാര്യം ”

 

 

“അതേ..”

 

 

“ആ അപ്പച്ചി യുടെ മോൾ സന്ധ്യ… അവൾ നമ്മുടെ കോളേജിൽ ഉണ്ട് ഇപ്പോൾ

 

” ങേ… എന്നിട്ട്??”

 

 

“അവൾ നമ്മൾ മൂന്നാർ പോയ ദിവസം  എന്നെ തിരക്കി ജെറി ടെ വീട്ടിൽ പോയി. അവൻ പിന്നെ വീട്ടിൽ വന്നു അവളെ അമ്മയെ കാണിച്ചു… അമ്മക്ക് ഇപോ അവളെ പറ്റി നൂറു നാവ് ആണ് ”

 

“ആഹാ ഇതൊകെ എപ്പോ നടന്നു ന്നിട്ട് നീ കണ്ടോ അവളെ”

 

 

“പിന്നെ കണ്ടു ഇന്ന് കോളേജിൽ വച്ച് നമ്മുടെ എല്ലാം നമ്പറും കൊടുത്തു അവൾക്ക് പിന്നെ അവൾ ഉച്ചക്ക് ഫുഡ് ഹോസ്റ്റലിൽ നിന്ന് ആയിരുന്നു അത് ഞാൻ മാറ്റി  വീട്ടിൽ നിന്ന് കൊണ്ടേ കൊടുക്കാം ന്ന് പറഞ്ഞു”

 

 

“കൊള്ളാം അത് നന്നായി എന്തായാലും എന്റെ നാത്തൂൻ നെ നാളെ എനിക്കും ഒന്ന് കാണണം ”

 

 

“ആ നിന്നെ പറ്റി ഞാൻ കുറെ പറഞ്ഞു കൊടുത്തിട്ടുണ്ട്”

 

 

“ങേ… എന്ത് നീ എന്ത് ദുരന്തം ഒക്കെ ആണ് പറഞ്ഞു ആ കൊച്ചിനെ പേടിപ്പിച്ചു വച്ചേക്കുന്നെ??”

 

 

“ആ അതൊക്കെ നാളെ നേരിട്ട് അറിഞ്ഞോ”

 

 

“തെണ്ടി”

 

 

“ഈ…”

 

 

“അല്ല ഇതാണോ പറയാൻ ഉണ്ടെന്ന് പറഞ്ഞത്”

 

“ഏയ് അല്ല …അത് … അത് പറയാം ”

 

 

പെട്ടെന്ന് ഇത്രേം നേരം സംസാരിച്ചു ഇരുന്ന് ഭാവം അവന്റെ ശബ്ദത്തിൽ മാറ്റം ഉണ്ടായത് അവൾ ശ്രദ്ധിച്ചു.

 

ജെറി വണ്ടി ഒരു കോഫി ഷോപ്പിന് മുന്നിലേക് കയറ്റി നിർത്തി പുറകെ അവളും …

 

 

“കൈ എടുക്കട ന്റെ വയർ നീറുന്നു”

 

 

വണ്ടി അങ്ങോട്ടെക്ക് കേറി വന്നപ്പോൾ അവൾ അവന്റെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു

 

 

“അയ്യോ… ടി സോറി…”

 

 

“ഹും അവന്റെ ഒരു സോറി ഇപോ കുറച്ചു കൂടുന്നുണ്ട് നിനക്ക്”

 

 

അവൾ ചൂടായപ്പോൾ അവൻ ഒന്നും മിണ്ടാതെ വണ്ടിയിൽ നിന്ന് ഇറങ്ങി

 

 

“അയ്യേ… പൊട്ടൻ ഞാൻ ചുമ്മ പറഞ്ഞത് ആണ് ”

 

 

“നീ വ വന്ന കാര്യം പറയാം”

 

 

“കിച്ചു… ”

 

നടക്കാൻ ഒരുങ്ങിയ അവൻ നിന്നു

 

“എന്താ??”

 

 

“ടാ ഞാൻ ചുമ്മ പറഞ്ഞതാ നിന്നെ ഒന്ന് ചൂടാക്കാൻ ”

 

 

“ആ സമ്മതിച്ചു ”

 

 

“ടാ സോറി…”

 

 

“അല്ല എന്താണ് ഇവിടെ …. വന്നത് എന്തിനാ ന്ന് ബോധം ഉണ്ടോ??”

 

 

അവരെ കാണാത്ത കൊണ്ട് തിരികെ ഷോപ്പിൽ നിന്നും ഇറങ്ങി പാർക്കിങ്ങിൽ വന്ന ജെറി ചോദിച്ചു

 

 

“ദേ വരുവാ ടാ … അക്ഷ വാ ”

 

കിരൺ അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് കയറി.

 

അധികം ആൾ ഒന്നും ഇല്ലായിരുന്നു അവിടെ. അവർ മൂന്നും കൂടെ ഒരു ടേബിൾ നു ചുറ്റും ഇരുന്നു.

 

ജെറി എണീറ്റ് ചെന്നു 3 കോഫി പറഞ്ഞിട്ട് വന്നു.

 

 

അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുവാണ്

 

 

“അക്ഷ??”

 

 

കിരൺ ഒന്ന് വിളിച്ചപ്പോൾ ആണ് അവൾ നോട്ടം മാറ്റിയത്

 

“എ… എന്താ??”

 

“ഞാൻ ഇപോ പറയാൻ പോകുന്ന കാര്യം നീ സംയമനത്തോടെ കേൾക്കണം ”

 

 

“ഇത് അന്നത്തെ പോലെ ആണല്ലോ നീ കാര്യം പറ ”

 

കിരൺ അവളോട് മൂന്നാർ ന്ന് അവളെ കാണാതെ ആയത് മുതൽ പിറ്റേന്ന് രാവിലെ ജെറി വിളിച്ചു ഹരി യുടെ മരണം പറഞ്ഞത് വരെ പറഞ്ഞു..

 

 

അവർ നോക്കുമ്പോൾ അവൾ അന്തം വിട്ടു വാ പൊളിച്ചു ഇരികുവാണ്.

 

“എടാ…. നീ ഈ പറയുന്നത് ഒക്കെ ഉള്ളത് ആണോ??”

 

 

“സത്യമാണ്..”

 

 

” അവൾ…ഞാൻ അന്നേ നിന്നോട് പറഞ്ഞതാ അവൾ അപകടം ആണ് ന്ന് … എന്നിട്ട് നീ അവളോട് ഇത് ചോദിച്ചില്ലേ….

ഒ അവൾ ഇന്ന് കോളജിൽ വന്നു കാണില്ല … ന്നിട്ട് ഇന്ന് അവളുടെ അഭിനയം കാണണമായിരുന്നു ഹും”

 

കിരണും ജെറിയും അവൾ പറഞ്ഞത് മനസിലാവാതെ തമ്മിൽ തമ്മിൽ നോക്കി

 

 

 

“നീ ….നീ എന്താ പറഞ്ഞത്??? ആരുടെ അഭിനയം ന്ന്??”

 

 

“അവളുടെ തന്നെ ആ രാക്ഷസി ഐശ്വര്യ… ഇന്ന് വന്നിരുന്നു അവൾ അവിടെ ഹരി യുടെ വീട്ടിൽ ചടങ് ഫുൾ തീരുന്ന വരെ അവിടെ ഉണ്ടായിരുന്നു… എനിക് അവളെ കണ്ടിട്ട് തന്നെ കലി കയറുക ആയിരുന്നു.. എന്നെ കണ്ടു ചിരിക്കാൻ ഒക്കെ നോക്കി ഞാൻ മൈൻഡ് ചെയ്തില്ല നാറി”

 

 

“ങേ….. അവൾ ….അവൾ അവിടെ ഉണ്ടായിരുന്നു ന്നോ??”

 

 

“അതേ… ഹരി യുടെ വീട്ടിൽ ഞാൻ ചെന്നപ്പോൾ മുതൽ അവിടെ ഉണ്ടായിരുന്നു അവൾ ദഹന സമയം വരെ”

 

 

“കിരണേ…..”

 

ജെറി അവൾ പറഞ്ഞത് കേട്ട് അത്ഭുതത്തോടെ കിരൺ നെ നോക്കി …. അവന്റെ മുഖവും അതേ ഭാവത്തിൽ ആയിരുന്നു

 

 

………………………………………………………….

 

 

രാജശേഖരൻ ഹാളിൽ വച്ചിരിക്കുന്ന തന്റെ മകന്റെ വലിയ ഫോട്ടോ യിൽ നോക്കി തളർന്ന് ഇരിക്കുകയാണ്… ചടങ് ഒക്കെ കഴിഞ്ഞു മിക്കവരും പോയിരുന്നു .. ആ വീട്ടിൽ പ്രതാപനും പുള്ളിയുടെ ഡ്രൈവറും പുറത്തായി അയാളുടെ കൈ ആളുകളും മാത്രം ഉണ്ട്..

 

 

“പ്രതാപ…… ആര ഈ ചെയ്ത്ത് ചെയ്തത്?? എന്റെ മോൻ….”

 

 

അയാളോട് എന്ത് പറയണം ന്ന് അറിയാതെ പ്രതാപൻ അവിടെ സോഫയിൽ ഇരുന്നു.

 

 

“എന്റെ മകനെ ഒരു അനാഥ പ്രേതം പോലെ കൊന്നു തള്ളിയവർ ആരായാലും ഞാൻ കണ്ടുപിടിക്കും… ”

 

അയാൾ ചാടി എണീറ്റു നിന്നു.

 

 

“ആൽബർട്ട്…..” അയാൾ ഉച്ചത്തിൽ വിളിച്ചപ്പോൾ പുറത്ത് നിന്നും ആജാന ബാഹുവായ ഒരു യുവാവ് അകത്തേക്ക് കയറി വന്നു.

 

 

“മുതലാളി…”

 

 

“ഹരി അവസാനം എങ്ങോട്ടാ പോയത്??”

 

 

“അറിയില്ല ഹരി സർ അവസാനം ജീപ്പും എടുത്ത് പെട്ടെന്ന് പോകുക ആയിരുന്നു ”

 

 

“ഹ…. എനിക്ക് എല്ലാം അറിയാം മറ്റവളുടെ ഫ്‌ളാറ്റിൽ നിന്ന് അവൻ എങ്ങോട്ട് പോയി ന്ന് എനിക്ക് 1 മണിക്കൂറിൽ അറിയണം നീ പോ ”

 

 

“ശരി മുതലാളി ”

 

 

ആൽബർട്ട് പുറത്തേക്ക് ഇറങ്ങി അവന്റെ ഒപ്പം കൂടെ നിന്നവരും  ജീപ്പിലേക്ക് കയറി ജീപ്പ് ആ വീടിന്റെ ഗേറ്റ് കടന്നു പാഞ്ഞു പോയി..

 

 

 

“എന്റെ മകനെ കൊന്നത് ആരായാലും ഞാൻ അവരെയും അവൻ കിടന്ന പോലെ കിടത്തും…. പ്രതാപ… ആരാടാ ഈ ചെയ്ത്ത് ചെയ്തെ… നിനക്ക് എന്തെങ്കിലും സംശയം ഉണ്ടോ??”

 

 

 

“ഞാൻ ഞാൻ എന്ത് പറയാൻ ആണ് ടാ… സംശയം ആരെ… നിന്റെ പഴേ ശത്രുക്കൾ ആരെങ്കിലും ???”

 

 

“ഹ…. കണ്ടുപിടിക്കണം…. ആരായാലും…..”

 

അയാൾ വീണ്ടും സോഫയിൽ ഇരുന്ന് മകന്റെ ഫോട്ടോയിൽ നോക്കി ഇരുന്നു…

 

 

കുറെ നേരം കഴിഞ്ഞപോൾ അയാളുടെ ഫോണ് അടിച്ചു.

 

 

“ആ പറ ആൽബർട്ടെ..”

 

 

“മുതലാളി…. ഹരി സർ അന്ന് പോയത് മൂന്നാർ ഭാഗത്തേക്ക് ആണ്… ”

 

 

“ഹ അത് പിന്നെ അവനെ അവിടെ നിന്ന് അല്ലെ കിട്ടിയത് നീ അവൻ എന്തിന് പോയി ന്ന് പറ..”

 

 

 

“മുതലാളി അത്….”

 

 

“നീ കാര്യം പറ ആൽബർട്ടെ….”

 

 

അയാളുടെ ശ്ശബ്ദം നേർത്തു

 

 

“മുതലാളി അത് പ്രതാപൻ സർ ന്റെ മോളുടേ വണ്ടിക്ക് പിന്നാലെ ആണ് പോയത് ഹരി സർ…”

 

 

“ങേ….”

 

രാജശേഖരൻ തിരഞ്ഞു സോഫയിൽ ഇരിക്കുന്ന പ്രതാപനെ നോക്കി….

അയാൾ തലക്ക് കൈ കൊടുത്ത് ഇരിക്കുകയാണ്.

 

 

“അതേ മുതലാളി… അവളുടെ കൂടെ വേറെ ആരോ കൂടെ ഉണ്ടായിരുന്ന് വണ്ടിയിൽ അത് ആരാ ന്ന് മനസിലായില്ല. ”

 

 

“ആരായിരുന്നു അത് ന്ന് നീ ഉടനെ  കണ്ടുപിടിച്ചിട്ടു അത് ആരായാലും പൊക്കിക്കോ… ന്നിട്ട് നമ്മുടെ ഗോഡൗണിലേക്ക് കൊണ്ടുവ…പിന്നെ അവളെയും  പൊക്കിക്കോ… ഒന്നും നോക്കണ്ട കേട്ടല്ലോ”

 

 

“ശരി മുതലാളി”

 

ഫോണ് കട്ട് ആക്കി രാജശേഖരൻ സോഫയിൽ വന്നിരുന്നു.

 

 

“എടാ എന്താ പറഞ്ഞേ അവൻ…”

 

 

പ്രതാപൻ ആകാംഷയോടെ അയാളെ നോക്കി…

 

 

“ടാ നമുക്ക് നമ്മുടെ ഗോഡൗണ് വരെ ഒന്നു പോകണം”

 

“എന്തിന്…. ??”

 

 

“അത് അവിടെ ചെന്നിട്ട് പറയാം നീ വാ”

 

“നീ ഇവിടെ നിന്നാൽ മതി ഞങ്ങൾ പൊക്കോളാം”

 

വണ്ടി തുറക്കാൻ പോയ അയാളുടെ ഡ്രൈവറെ  രാജശേഖരൻ വിലക്കി.

 

 

അവർ രണ്ടും കൂടെ രാജശേഖരന്റെ കാറിൽ ഗോഡൗണ് ലക്ഷ്യമാക്കി പോയി…

 

 

(തുടരും…°)

a
WRITTEN BY

admin

Responses (0 )



















Related posts