Tomboy Love Part 5
Author : Fang leng | Previous Part
രാത്രി ഏറെ വൈകിയെങ്കിലും അമ്മുവിന് ഉറങ്ങാൻ സാധിച്ചില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു അവൾ പതിയെ കട്ടിലിൽ കിടന്നുകൊണ്ട് നിലത്ത് കിടക്കുന്ന അർജുനെ നോക്കി ശേഷം വാ പൊത്തി കരയാൻ തുടങ്ങി
ഒരു മാസത്തിന് ശേഷം
അന്ന് രാത്രി എന്നത്തെയും പോലെ അർജുൻ വൈകി തന്നെ വീട്ടിലേക്ക് എത്തി
അച്ഛൻ : എന്താടാ ഇത് നിന്നോട് ഓവർ ടൈം ഇരിക്കണ്ട എന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലെ എല്ലാവരും പോയിട്ടും നിനക്ക് മാത്രം എന്താ ഒറ്റക്ക് ചെയ്യാൻ ഇരിക്കുന്നെ
അർജുൻ : കുറച്ച് വർക്ക് പെന്റിങ് ഉണ്ടായിരുന്നു അച്ഛാ
അച്ഛൻ : ഇതിനു മാത്രം എന്ത് വർക്കാടാ അവിടെ ഉള്ളത്….ശെരി പോട്ടെ നാളെ മുതൽ വർക്ക് എന്ന് പറഞ്ഞു കയറി നിന്നേക്കരുത്
അശ്വിൻ : പിന്നെ അജു ഒരു സന്തോഷവാർത്തയുണ്ട് നിന്റെ ഏട്ടത്തി ഗർഭിണിയാ
അർജുൻ : സത്യം… കോൺഗ്രാറ്റ്സ് ചേട്ടാ
ഇത്രയും പറഞ്ഞു അർജുൻ അമലിനെ കെട്ടിപിടിച്ചു
“ഇതാ അജു പായസം ”
ശ്രുതി ഒരു ഗ്ലാസിൽ കൊണ്ടുവന്ന പായസം അർജുന് നൽകി
അർജുൻ : അമ്മു എവിടെ ഏട്ടത്തി
എന്നാൽ സാന്ദ്ര ആയിരുന്നു അവന്റെ ചോദ്യത്തിന് ഉത്തരം നൽകിയത്
സാന്ദ്ര : ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു ഏട്ടന്റെ ബൈക്കിന്റെ ഒച്ച കേട്ടപ്പോൾ മുളകളിലേക്ക് പോയി എന്താ ഏട്ടാ നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
അർജുൻ : എന്ത് പ്രശ്നം അവൾ ബെഡ് വിരിക്കാൻ പോയതാകും
ശ്രുതി : ശെരിയാ അവൾ നല്ല ഹാപ്പി ആയിരുന്നു ദാ നോക്കിയെ അവള് ഇന്ന് തന്നതാ കൊള്ളാമല്ലേ
ശ്രുതി കയ്യിലിട്ടിരിക്കുന്ന സ്വർണ്ണ വള അർജുനെ കാണിച്ചു
അമ്മ : ടാ പിന്നെ നീ അവളോട് ഒന്ന് സംസാരിക്കണം ഈ ചെറിയ നിക്കറൊക്കെ ഇട്ടുകൊണ്ട് വീട്ടിൽ നടക്കരുത് എന്ന് അവളോട് ഒന്ന് പറയ് ആളുകൾ കണ്ടാൽ എന്ത് പറയില്ല
അർജുൻ : എന്തെങ്കിലും പറയട്ടെ നമ്മൾ കേൾക്കാൻ പോകണ്ട
ഇത്രയും പറഞ്ഞു അർജുൻ മുന്നോട്ട് നടന്നു
അമ്മ : ടാ കഴിക്കുന്നില്ലേ
അർജുൻ : ഞാൻ പുറത്ത് നിന്ന് കഴിച്ചു
ഇത്രയും പറഞ്ഞു അർജുൻ മുകളിലേക്ക് കയറി പോയി
റൂമിലേക്ക് എത്തിയ അർജുൻ കാണുന്നത് മൊബൈലും നോക്കി ഇരിക്കുന്ന അമ്മുവിനെയാണ് അവൻ പതിയെ ഡോർ ക്ലോസ് ചെയ്ത ശേഷം അവളെ നോക്കി എന്നാൽ അമ്മു അവനെ കണ്ട ഭാവം നടിച്ചില്ല
അർജുൻ : ഇത്രയും അഹങ്കാരം പാടില്ല അമ്മു ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു
അമ്മു : എന്ത് കഴിഞ്ഞെന്ന്
അർജുൻ : അമ്മു മിണ്ടുന്നെങ്കിൽ മിണ്ട് എന്തിനാ ഇങ്ങനെ ഈഗോ കാണിക്കുന്നെ
അമ്മു : ആര് ഈഗോ കാണിച്ചെന്നാ അല്ല ഞാൻ ഇപ്പോൾ അർജുനോട് മിണ്ടികൊണ്ടല്ലെ ഇരിക്കുന്നത്
അർജുൻ : ഇങ്ങനെ രണ്ട് അപരിചിതരെ പോലെ മിണ്ടുന്ന കാര്യമല്ല ഞാൻ പറഞ്ഞത്..
അമ്മു : ഇങ്ങനെ എങ്കിലും ഞാൻ മിണ്ടുന്നില്ലേ അത് ഭാഗ്യമെന്ന് കൂട്ടിക്കോ
അർജുൻ : എന്ത് ഭാഗ്യം നീ ബാക്കിയുള്ളവരോട് നന്നായി പെരുമാറുണ്ടല്ലോ എന്നോട് മാത്രം എന്താ ഞാൻ എത്ര തവണ സോറി പറഞ്ഞു
അമ്മു : എന്താ ഞാൻ അവരോട് വഴക്കിടണോ
അർജുൻ : അങ്ങനെയല്ല അമ്മു
അമ്മു : എന്റെ അച്ഛന്റെ ഡീൽ അർജുനുമായി അല്ലേ എനിക്ക് അച്ഛൻ വാങ്ങി തന്നത് അർജുനെയാ അപ്പോൾ ഞാൻ എന്തെങ്കിലും കാണിക്കുന്നെങ്കിൽ അത് അർജുനോടായിരിക്കും
അർജുൻ : ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല
അമ്മു : ഡിവോഴ്സിനെ പറ്റിയൊന്നും ചിന്തിക്കണ്ട നടക്കില്ല ഞാൻ തരില്ല
അർജുൻ : എന്റെ അമ്മു നീ കാര്യങ്ങൾ അതുവരെയൊന്നും കൊണ്ട് എത്തിക്കല്ലേ
അമ്മു : അല്ല ഞാൻ പറഞ്ഞെന്നേ ഉള്ളു കടമൊക്കെ തീർന്നല്ലോ കമ്പനി നന്നായി പോകുകയും ചെയ്യുന്നു ഇനി എന്നെ ഒഴിവാക്കാം എന്ന് തോന്നിയാലോ
അർജുൻ : അപ്പോൾ നിനക്ക് എന്റെ കൂടെ നിൽക്കണം പക്ഷെ എന്നെ സ്നേഹിക്കില്ല അല്ലേ
അമ്മു : ഹാ എനിക്ക് ഉറക്കം വരുന്നു
അർജുൻ : അമ്മു ഞാൻ… ശെരി നിനക്ക് പായസം വേണോ
അർജുൻ കയ്യിലെ പായസം അമ്മുവിന് നേരെ നീട്ടി
അമ്മു : അയ്യൊ സ്നേഹം ഒഴുകുകയാണല്ലോ ഞാൻ കുടിച്ചു എനിക്കൊന്നും വേണ്ട
അർജുൻ : അമ്മു അവസാനമായിട്ട് ഞാൻ ചോദിക്കുവാ എന്നോട് ക്ഷമിക്കുമോ
അമ്മു : ഇല്ല എന്താ മതിയോ
ഇത് കേട്ട അർജുൻ ദേഷ്യത്തോടെ നിലത്ത് ഷീറ്റ് വിരിച്ചു ശേഷം അവിടെ കിടന്നു
അർജുനെ ഒന്ന് നോക്കിയ ശേഷം അമ്മുവും കണ്ണുകൾ അടച്ചു
പിറ്റേദിവസം അടുത്തുള്ള ബീച്ചിൽ
അർജുൻ : എന്താ അങ്കിൾ കാണണമെന്ന് പറഞ്ഞത്
രാജീവ് : അത് പിന്നെ അർജുൻ അമ്മു കുറച്ചായി വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല ഇടക്ക് എപ്പോഴോ എടുത്തെങ്കിലും അധികം ഒന്നും സംസാരിച്ചതുമില്ല എനിക്ക് എന്തോ പ്രശ്നം പോലെ തോന്നി, മോനെ നിങ്ങൾ തമ്മിൽ എന്തെങ്കിലും
അർജുൻ : അങ്കിളിന്റെ ഊഹം ശെരിയാ ഞാനും അമ്മുവും തമ്മിൽ ചെറിയൊരു പിണക്കത്തിലാ
രാജീവ് : പിണക്കമോ അവൾ എന്തെങ്കിലും കുറ്റം കാണിച്ചോ
അർജുൻ : ഹേയ് ഇല്ല അങ്കിളിന്റെ കയ്യിൽ നിന്ന് വാങ്ങിയ പൈസയുടെ കാര്യം അവൾ അറിഞ്ഞു
രാജീവ് : ദൈവമേ ഞാൻ പറഞ്ഞതല്ലേ മോനെ അവൾ അറിയരുതെന്ന് എന്നിട്ട്…
അർജുൻ : എന്നിട്ട് എന്താ അവളിപ്പോൾ എന്നോട് മിണ്ടുന്നില്ല അങ്കിൾ അവൾ വാശിക്കാരിയാ എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല
രാജീവ് : മോൻ വിഷമിക്കണ്ട ഞാനും റാണിയും ഇന്ന് തന്നെ അവിടേക്ക് വരാം എന്നിട്ട് അവളോട് സംസാരിക്കാം
അർജുൻ : അത് വേണ്ട അങ്കിൾ അത് അവളെ കൂടുതൽ ദേഷ്യപ്പെടുത്താനെ സഹായിക്കു… അമ്മു അമ്പിനും വില്ലിനും അടുക്കാത്ത മട്ടാണ് നമ്മൾ എല്ലാം ചേർന്ന് അവളെ ചീറ്റ് ചെയ്തു എന്ന ധാരണയിലാ അവൾ പക്ഷെ അങ്കിള് വിഷമിക്കണ്ട ഇന്ന് മുതൽ ഞാൻ അവളോട് ഇടിച്ചു കയറി മിണ്ടാൻ പോകുവാ ഒരാഴ്ചക്കുള്ളിൽ ഞാൻ അവളെയും കൊണ്ട് വീട്ടിലേക്ക് വരാം എന്താ പോരെ
രാജീവ് : അത് മതി മോനെ അവൾ ഒരു തരത്തിലും അടുക്കുന്നില്ലെങ്കിൽ എന്നെ ഒന്ന് കാൾ ചെയ്താൽ മതി
അർജുൻ : ശെരി അങ്കിൾ പിന്നെ ഈ കാര്യം ആന്റിയോട് പറയണ്ട വെറുതെ വിഷമിക്കും
രാജീവ് : ശെരി മോനെ
******************
അന്ന് രാത്രി അർജുൻ റൂമിലേക്ക് എത്തി അമ്മു അപ്പോൾ പതിവ് പോലെ അവനെ ശ്രദ്ധിക്കാതെ ഫോണിൽ കളിക്കുകയായിരുന്നു അർജുൻ വേഗം തന്നെ തന്റെ ബാഗ് ഊരി വച്ച ശേഷം ബെഡിൽ അമ്മുവിന്റെ അടുത്തായി വന്ന് കിടന്നു എന്നാൽ അമ്മു പെട്ടെന്ന് തന്നെ ബെഡിൽ എഴുനേറ്റിരുന്നു
അമ്മു : അർജുൻ എന്താ ഈ കാണിക്കുന്നെ
അർജുൻ : എന്ത് കാണിച്ചെന്ന്
അമ്മു : എന്തിനാ എന്റെ അടുത്ത് വന്ന് കിടന്നേ
അർജുൻ : എനിക്ക് ഇഷ്ടമുണ്ടായിട്ട്
അമ്മു : എന്റെ അടുത്ത് കിടക്കാൻ പറ്റില്ല
അർജുൻ : എന്റെ ബെഡ് എന്റെ റൂമ് എനിക്ക് ഇഷ്‌ടമുള്ളിടത്ത് ഞാൻ കിടക്കും
അമ്മു : അർജുൻ വെറുതെ കളിക്കരുത് 👈
അർജുൻ : ഭർത്താവിന് നേരെ കൈ ചൂണ്ടുന്നോ
ഇത്രയും പറഞ്ഞു അർജുൻ അമ്മു ചൂണ്ടിയ കൈയിൽ പിടിച്ചു പതിയെ താഴ്ത്തി
അമ്മു : ഇങ്ങനെയൊക്കെ കാണിച്ചാൽ എന്റെ ദേഷ്യം കൂടത്തെ ഉള്ളു 😡
അർജുൻ : അയ്യൊ ഞാൻ പേടിച്ചു പോയി കേട്ടോ
അമ്മു : അർജുൻ മര്യാദക്ക് താഴെ പൊക്കൊ ഇല്ലെങ്കിൽ ഞാൻ ചവിട്ടി താഴെയിടും
അർജുൻ : എങ്കിൽ അതൊന്ന് കാണണമല്ലോ നീ ചവിട്ട്
ഇത് കേട്ട അമ്മു ദേഷ്യത്തോടെ പല്ലിറുമി
അർജുൻ : ഇപ്പോൾ വല്ലതും പൊട്ടുമോ അല്ല അഗ്നിപർവതം പോലെ ഇരുന്ന് പുകയുന്നത് കണ്ട് ചോദിച്ചതാ
അമ്മു : ടാ…
അർജുൻ : എടാ പോടാ വിളിയൊന്നും വേണ്ട മനസ്സിലായോ
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ മുടിയിൽ തൊട്ടു
അർജുൻ : കളർ ഒക്കെ പോയി തുടങ്ങിയല്ലോ അടുത്ത തവണ നമുക്ക് പച്ച അടിക്കാം നന്നായിരിക്കും 🤣🤣
അമ്മു :😡
അർജുൻ : എന്താടി നോക്കുന്നെ വെള്ളപാറ്റെ
അമ്മു : താഴെ ഇറങ്ങടാ പട്ടി
ഇത്രയും പറഞ്ഞു അമ്മു അർജുനെ താഴേക്ക് തള്ളുവാൻ തുടങ്ങി അർജുൻ പ്രതിരോധിക്കുവാനും
അമ്മു : ആ..പോടാ….
അർജുൻ : ദേ അമ്മു ബലം പിടിക്കരുത് അമ്മു വേണ്ട ഞാൻ ഇപ്പോൾ വീഴും…..അമ്മു….
അടുത്ത നിമിഷം അമ്മു അർജുനെ കട്ടിലിൽ നിന്ന് താഴെ തള്ളിയിട്ടു
അമ്മു : അവിടെ കിടക്ക്
“അഹ്… അഹ് ”
താഴെ വീണ അർജുൻ പതിയെ നിലത്തിരുന്ന് ചുമക്കാൻ തുടങ്ങി
“അഹ്… അഹ്…”
അമ്മു : വലിയ അഭിനയമൊന്നും വേണ്ട
“അഹ്… അഹ് ”
എന്നാൽ അർജുൻ വീണ്ടും ചുമ തുടർന്നു ഒപ്പം നെഞ്ച് തടവാനും തുടങ്ങി
അമ്മു പെട്ടെന്ന് തന്നെ ബെഡിൽ നിന്ന് താഴെ ഇറങ്ങി
അമ്മു : എന്താ ങ്ങേ..😟
അർജുൻ പതിയെ കട്ടിലിൽ ചാരി ഇരുന്ന ശേഷം വീണ്ടും നെഞ്ച് തടകി ഒപ്പം ശ്വാസം വേഗത്തിൽ വിടുവാനും തുടങ്ങി
അമ്മു : അജു…എന്താ ങ്ങേ അജു
അമ്മു വേഗം അർജുന്റെ അടുത്തിരുന്ന് അവന്റെ നെഞ്ചിൽ തടകി
അമ്മു : അജു…. അമ്മേ
അജു : വേണ്ട ആരെയും വിളിക്കണ്ട എനിക്ക് ഒന്നുമില്ല…
അമ്മു : അജു എന്താ ശ്വാസം കിട്ടുന്നില്ലേ
അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞു
അർജുൻ : അപ്പോൾ ഇപ്പൊഴും എന്നോട് സ്‌നേഹമുണ്ട് ഞാൻ അതൊന്ന് ടെസ്റ്റ് ചെയ്തതാ
ഇത്രയും പറഞ്ഞു അർജുൻ കൂൾ ആയി എഴുനേറ്റ് ബെഡിൽ കിടന്നു
ഇത് കണ്ട അമ്മു ദേഷ്യത്തോടെ അർജുനെ നോക്കിയ ശേഷം കണ്ണുകൾ തുടച്ചു
അർജുൻ : എന്താ പേടിച്ചു പോയോ
അമ്മു : പേടിയല്ല…. നിനക്ക് ഇങ്ങനെ ചീറ്റ് ചെയ്യാൻ മാത്രമല്ലേ അറിയു ചീറ്റർ
അർജുൻ : ഞാൻ എന്ത് ചീറ്റ് ചെയ്തെന്നാ നീ ഈ പറയുന്നെ താഴ്ന്ന് തരുന്നു എന്ന് കരുതി തലയിൽ കയറി നിരങ്ങരുത് കേട്ടോ നിന്റെ അച്ഛൻ ഒരു 40, 50 ലക്ഷം തന്നു കാണും അതിനെക്കാൾ തന്ന് എന്നെ കെട്ടാൻ വേറെ പെൺപിള്ളേര് ക്യൂ നിക്കുമായിരുന്നു എന്നിട്ടും ഞാൻ നിന്നെ കെട്ടിയില്ലേ
അമ്മു : ഏവള് ക്യൂ നിക്കുമെന്നാ ഈ പറയുന്നെ കണ്ടാലും മതി കുള്ളൻ
അർജുൻ : എടി നീ…. വെറുതെ എന്നെ ബോഡി ഷെയിം ചെയ്താൽ ഉണ്ടല്ലോ
അമ്മു : അപ്പോൾ എന്നെ എന്തും പറയാം അല്ലേ… നാണം ഉണ്ടെങ്കിൽ സ്ത്രീ ധനം വാങ്ങുമായിരുന്നോ എന്നിട്ട് നിന്ന് ഡയലോഗ് അടിക്കുന്നു
അർജുൻ : ഞാൻ ഒന്നും ചോദിച്ചിട്ടില്ല നിന്റെ അച്ഛൻ ഇങ്ങോട്ട് തന്നതാ ഞാൻ അത് തിരിച്ചു കൊടുക്കുകയും ചെയ്യും
അമ്മു : കൊടുക്കും കൊടുക്കും…. അല്ല വാങ്ങിച്ചത് പോട്ടെ അതിന് ശേഷം എന്ത് അഭിനയമായിരുന്നു ഒന്നും അറിയാത്ത പാവത്തെ പോലെ മാതൃകാ പുരുഷൻ
ഹും…
അർജുൻ : നിന്റെ അച്ഛൻ തന്നെയാ നിന്നോട് പറയണ്ട എന്ന് പറഞ്ഞത് അല്ല ഇപ്പോൾ നീ എന്തിനാ എന്നോട് തല്ലിടുന്നത് നിന്നെ ഞാൻ കെട്ടിയതാണോ നിന്റെ പ്രശ്നം നീ തന്നെയല്ലേ ഞാൻ കെട്ടാൻ വേണ്ടി കുറേ പ്രാർത്ഥിച്ചു എന്ന് പറഞ്ഞത്
അമ്മു : അതെ അത് നീ എന്റെ പഴയ അർജുൻ ആണെന്ന് കരുതിയാ പക്ഷെ അങ്ങനെയല്ലെന്ന് എനിക്ക് മനസ്സിലായി
അർജുൻ : പഴയ അർജുൻ പുതിയ അർജുൻ നിനക്ക് എന്തിന്റെ കേടാടി
അർജുൻ അമ്മുവിന്റെ അടുത്തായി ഇറങ്ങി ഇരുന്നു
അർജുൻ : കാലം കഴിയുമ്പോൾ എല്ലാവരും മാറും പിന്നെ നീ എന്റെ മേൽ ചാർത്തി തന്ന ഏറ്റവും വലിയ കുറ്റം പഴയതോന്നും ഓർമ്മയില്ല എന്നതല്ലേ അതൊക്കെ എത്ര വർഷം മുൻപുള്ളതാ അമ്മു എനിക്ക് നിന്നെ പോലെ വലിയ ഓർമ്മ ശക്തിയൊന്നുമില്ല അതുകൊണ്ട് ചിലപ്പോൾ മറക്കും അതിനിങ്ങനെ… പിന്നെ എല്ലാം ഓർമ്മയുണ്ട് എന്ന് പറഞ്ഞത് അത് നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാ
അമ്മു : പോട്ടെ എനിക്ക് ഇതൊന്നും വിഷയമല്ല എന്നെ ഓർമ്മ വേണ്ട അച്ഛന്റെ കയ്യിൽ നിന്നും പണം വാങ്ങിയതും പോട്ടെ പക്ഷെ എന്നെ ഇഷ്ടമല്ലാതെയല്ലെ അർജുൻ വിവാഹം ചെയ്തത് ഞാൻ അപ്പോൾ ആരായി പറയ് അർജുന്റെ സങ്കല്പത്തിൽ ഉള്ള എന്തെങ്കിലും എന്നിൽ ഉണ്ടോ എന്നിട്ടും സ്വന്തം വ്യക്തിത്വം പണയം വച്ച് എന്നെ വിവാഹം ചെയ്തു എന്തിന് വേണ്ടി കാശ് കിട്ടാൻ അല്ലേ അപ്പോൾ എനിക്ക് എന്ത് വിലയാ ഉള്ളത്
ഇത്രയും പറഞ്ഞു അമ്മു പതിയെ കണ്ണ് തുടച്ചു
അർജുൻ : നീ ഇപ്പോൾ പറഞ്ഞതൊക്കെ ശെരിയാ എന്റെ മനസ്സിൽ ചില സങ്കല്പങ്ങൾ ഒക്കെ ഉണ്ടായിരുന്നു അതുപോലെ ഒന്നുമല്ലായിരുന്നു നീ എനിക്ക് വിവാഹത്തിന് അത്ര താല്പര്യവുമില്ലായിരുന്നു പക്ഷെ നമ്മുടെ വിവാഹം കഴിഞ്ഞതോടെ അതൊക്കെ മാറി ദാ ഈ നിമിഷം വരെ നിന്നെ ഞാൻ അത്മാർത്ഥമായാണ് സ്നേഹിച്ചത് അതിൽ ഒരു തരി പോലും കള്ളമില്ല അല്ലെങ്കിൽ തന്നെ ഈ സങ്കല്പത്തിലൊക്കെ എന്തിരിക്കുന്നു നമ്മൾ ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കാൻ തുടങ്ങിയാൽ പിന്നെ അതിലൊന്നും ഒരു കാര്യവും ഉണ്ടാകില്ല അല്ലെങ്കിൽ നീ നിന്റെ നെഞ്ചിൽ തൊട്ട് പറ എന്റെ സ്നേഹമെല്ലാം അഭിനയമായിരുന്നെന്ന് നിനക്ക് അങ്ങനെയാണോ തോന്നിയത്….. അമ്മു അന്ന് നിന്നെ ഞാൻ അറിയാതെ തല്ലിപോയതാ അതോർത്ത് ഞാൻ ഇപ്പോഴും വേദനിക്കുന്നുണ്ട് അത് മാത്രമാണ് ഞാൻ ചെയ്ത തെറ്റ് അതിന് പകരമായി നീ വേണമെങ്കിൽ എന്നെ തിരിച്ച് തല്ലിക്കൊ ഞാൻ ഒന്നും പറയില്ല പക്ഷെ അതിന് ശേഷം എല്ലാം പഴയത് പോലെ ആകണം എനിക്ക് നിന്നോട് ഇങ്ങനെ മിണ്ടാതിരിക്കാൻ പറ്റില്ല
അർജുൻ പറഞ്ഞതെല്ലാം കേട്ട ശേഷവും അമ്മു മൗനം പാലിച്ചു
അർജുൻ : ഞാൻ പറയാനുള്ളതെല്ലാം പറഞ്ഞു ഇനി നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്തോ ഞാൻ താഴെ തന്നെ കിടന്നോളാം പോയി കിടന്നുറങ്ങ്
ഇത്രയും പറഞ്ഞു അർജുൻ നിലത്ത് ഷീറ്റ് വിരിച്ച ശേഷം അവിടെ കിടന്നു
****************************
“അമ്മാ ഇതെന്താ നെഞ്ചിൽ കരിങ്കല്ലോ ”
അർജുൻ പതിയെ കണ്ണ് തുറന്നു അപ്പോഴാണ് തന്റെ ദേഹത്തുള്ളത് അമ്മുവിന്റെ കാലാണെന്ന് അർജുന് മനസ്സിലായത് കാലും ദേഹത്ത് കയറ്റി വച്ച് അമ്മു നല്ല സുഖ ഉറക്കത്തിലായിരുന്നു
അർജുൻ : ഇവൾ ഇന്നലെ എന്റെ അടുത്താണോ കിടന്നത് അപ്പോൾ പിണക്കം മാറിയോ
അർജുൻ പതിയെ ചിരിച്ചു
പെട്ടെന്നാണ് അമ്മു ഉറക്കചടവോടെ കണ്ണ് തുറന്നത് തുറന്നയുടൻ അവൾ കാണുന്നത് അർജുന്റെ മുഖവും അമ്മു വേഗം തന്നെ കാല് മാറ്റിയ ശേഷം അവിടെ നിന്നും എഴുനേറ്റു
അർജുൻ : ഹേയ് സാരമില്ല നീ കിടന്നോ
അമ്മു : അത്… അത് ഞാൻ അറിയാതെ താഴെ കിടന്ന് ഉറങ്ങി പോയി അതാ…
ഇത്രയും പറഞ്ഞു അമ്മു വേഗം റൂമിന് പുറത്തേ നടന്നു
അർജുൻ : അമ്മു നിക്ക്….
അല്പസമയത്തിനുള്ളിൽ അർജുൻ പല്ല് തേച്ച് ബാത്‌റൂമിൽ നിന്നും പുത്തേക്ക് ഇറങ്ങി അപ്പോഴേക്കും കയ്യിൽ ചായയുമായി അമ്മുവും റൂമിലേക്ക് എത്തി ശേഷം അവൾ അത് പതിയെ ടേബിളിൽ വച്ചു
അമ്മു : ഉം… കുടിക്ക്
അർജുൻ : ഇതാണ് എനിക്ക് മനസ്സിലാകാത്തത് നീ എന്നോട് പിണക്കമല്ലേ എന്നിട്ടും എന്നും ചായയുമായി വരുന്നു
അമ്മു : എന്താ ചായ വേണ്ടേ
അർജുൻ : അതല്ല അമ്മു…
എന്നാൽ അർജുൻ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അമ്മു വീണ്ടും പുറത്തേക്ക് പോയി
അർജുൻ : ദൈവമേ ഞാൻ ഇന്നലെ പറഞ്ഞതോന്നും ഇവളുടെ തലയിൽ കയറിയില്ലേ
കുറച്ച് സമയത്തിനുള്ളിൽ ഭക്ഷണവും മറ്റും കഴിച്ച അർജുൻ ഓഫിസിൽ പോകുവാനായി ബൈക്കിനടുത്തേക്ക് എത്തി അപ്പോഴാണ് അമ്മു അവിടേക്ക് എത്തിയത്
അർജുൻ : എന്താ എന്തെങ്കിലും പറയാൻ ഉണ്ടോ
അമ്മു : അത് ഇന്ന് നേരത്തെ വന്നേക്ക് ഞാൻ കാരണം കൂടുതൽ നേരം ഓഫിസിൽ ഇരിക്കണ്ട ഇപ്പോൾ തന്നെ നമ്മൾ തമ്മിൽ പ്രശ്നം ഉണ്ടെന്ന് സാന്ദ്രക്കൊക്കെ സംശയമുണ്ട്
അർജുൻ : ഓഹ് സംശയം ഉള്ളത് കൊണ്ട് ഞാൻ വരണം അല്ലെ ഇപ്പോഴും നിനക്ക് താല്പര്യമില്ല… എന്തായാലും ഞാൻ ഇല്ല നിനക്കെന്നെ ഇഷ്ടമില്ലല്ലോ
ഇത്രയും പറഞ്ഞു അർജുൻ ബൈക്കും സ്റ്റാർട്ട് ചെയ്ത് പോയി
അമ്മു : അജു…
അന്നേ ദിവസം രാത്രി
ദേവി : അപ്പോൾ അവരോട് നാളെ തന്നെ വരാൻ പറഞ്ഞു അല്ലെ
ശേഖരൻ : ഉം അതെ വക്കാൽ പറഞ്ഞു വച്ചതല്ലേ ഉള്ളു നാളെ ചടങ്ങായിട്ട് തന്നെ നടക്കട്ടെ
ശ്രുതി : ഹോ പെണ്ണിന്റെ മുഖത്തെ നാണം കണ്ടില്ലേ
ശ്രുതി സാന്ദ്രയെ നോക്കി പറഞ്ഞു
അമ്മു : ആരാ ശ്രുതിയേച്ചി വരുന്നെ
അങ്ങോട്ടേക്കെത്തിയ അമ്മു ശ്രുതിയോടായി ചോദിച്ചു
ദേവി : ഇവൾക്ക് ഒരു വിവാഹ ആലോചന നാളെ അവര് വന്ന് കാണട്ടെ എന്ന് ചോദിച്ചു
ശ്രുതി : കാണാനോക്കെ എന്തിരിക്കുന്നു രണ്ടും മുടിഞ്ഞ പ്രേമമല്ലേ
ശ്രുതി : പ്രേമമോ
ശ്രുതി : അല്ലാതെ പിന്നെ കോളേജിൽ തുടങ്ങിയതാ ഇവിടെ പിടിച്ചപ്പോൾ വലിയ കരച്ചിലും ബഹളവുമായിരുന്നു ഒടുവിൽ രണ്ട് വീട്ടുകാരും ചേർന്ന് വിവാഹം നടത്താം എന്ന് തീരുമാനിച്ചു നാളെ ചടങ്ങിന് ഒരു ഉറപ്പിക്കൽ
സാന്ദ്ര : ഒന്ന് പോയേ വെറുതെയാ അമ്മു ഏട്ടത്തി
അപ്പോഴാണ് അമൽ വീട്ടിലേക്കു എത്തിയത്
ശ്രുതി : ഏട്ടൻ വന്നോ അതെ നാളെ വിവേകും വീട്ടുകാരും വരുന്നുണ്ട്
അമൽ : ഞാൻ അറിഞ്ഞു അച്ഛൻ വിളിച്ചിരുന്നു എപ്പോൾ വരുമെന്നാ അവർ പറഞ്ഞത്
അമ്മ : ഒരു 11 മണിയൊക്കെയാകുബോൾ എത്തും
അപ്പോഴേക്കും അമ്മു പതിയെ വാതിലിലൂടെ പുറത്തേക്ക് നോക്കി
അമ്മു : ചേട്ടാ അജു ഏട്ടൻ…
അമൽ : അവൻ നേരത്തെ ഇറങ്ങിയല്ലോ ഇതുവരെ വന്നില്ലേ
അമ്മു : നേരത്തെ ഇറങ്ങിയോ…ശ്രുതിയേച്ചി ഒന്ന് കാൾ ചെയ്ത് നോക്കുവോ
ശ്രുതി : അവൻ ഇപ്പോൾ വരും അമ്മു
ഇത് കേട്ട അമ്മു പതിയെ നഖം കടിച്ചുകൊണ്ട് വീണ്ടും പുറത്തേക്ക് നോക്കി
പെട്ടെന്നാണ് പുറത്ത് ബൈക്ക് വന്ന ശബ്ദം അവർ കേട്ടത്
സാന്ദ്ര : കൊച്ചേട്ടൻ വന്നെന്നാ തോന്നുന്നെ
അല്പനേരത്തിനുള്ളിൽ തന്നെ അർജുൻ വീട്ടിലേക്ക് കയറി
അർജുൻ : ഇതെന്താ എല്ലാവരും ഹാളിൽ ഒത്തു കൂടിയേക്കുന്നെ
ദേവി : ടാ നാളെ വിവേകിന്റെ വീട്ടുകാർ ഇവളെ കാണാൻ വരുന്നുണ്ടെന്ന്
അർജുൻ : നാളെയോ….
ദേവി : അതെ വിവാഹം 6 മാസത്തിനുള്ളിൽ നടത്താം എന്നാ അവർ പറയുന്നെ
അർജുൻ : ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ ഇത്രയും നാൾ അവർ വിളിക്കുകയൊന്നും ചെയ്തില്ലല്ലോ
ശേഖരൻ : ദാ ഇന്ന് വിളിച്ചിരുന്നു നാളെ വന്നോട്ടെ എന്ന് ചോദിച്ചു ഞാൻ വരാനും പറഞ്ഞു എന്തായാലും നമ്മൾ എല്ലാം പറഞ്ഞു വച്ചിട്ടുള്ളതല്ലേ
അർജുൻ : എന്നാൽ പിന്നെ അങ്ങനെയാകട്ടെ
ശ്രുതി : ടാ നീ നേരത്തെ ഇറങ്ങി എന്നാണല്ലോ അമലേട്ടൻ പറഞ്ഞത് ഇതുവരെ എവിടെയായിരുന്നു അമ്മു ഇവിടെ നിന്നെകാണാതെ ഞെരിപിരികൊള്ളുവായിരുന്നു
അർജുൻ : ഞെരിപിരിയോ എന്തിന്
അമ്മു : ഹേയ് അങ്ങനെയൊന്നുമില്ല…ചേച്ചി വെറുതെ പറയുന്നതാ
അർജുൻ : എനിക്ക് ഇവിടെ അടുത്ത് വരെ പോകാൻ ഉണ്ടായിരുന്നു അതാ നേരത്തെ ഇറങ്ങിയത് നിങ്ങൾ ഇങ്ങനെ സംസാരിച്ചുകൊണ്ട് നിക്കാതെ എന്തെങ്കിലും കഴിക്കാൻ എടുക്ക് നല്ല വിശപ്പുണ്ട്
ഇത് കേട്ട അമ്മു വേഗം കിച്ചണിലേക്ക് പോയി
അല്പനേരത്തിനുള്ളിൽ തന്നെ കൈ കഴുകി ഇരുന്ന അമലിനും അർജുനും അവർ ഭക്ഷണം വിളമ്പി
കുറച്ച് സമയത്തിന് ശേഷം ഭക്ഷണം കഴിച്ചു കഴിഞ്ഞ അർജുൻ റൂമിലേക്ക് പോകാനായി ഒരുങ്ങി പെട്ടെന്നാണ് അമ്മയും സാന്ദ്രയും അവന്റെ അടുത്തേക്ക് എത്തിയത്
അമ്മ : ടാ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു
അർജുൻ : എന്താ അമ്മേ
അപ്പോഴേക്കും റൂമിലെ ബെഡും മറ്റും വിരിച്ച ശേഷം അമ്മുവും റൂമിന് പുറത്തേക്ക് ഇറങ്ങി
അമ്മ : ടാ അമ്മുവിന്റെ കാര്യമാ
അർജുൻ : അമ്മുവിന്റെ എന്ത് കാര്യം
ഇതേ സമയം പുറത്തേക്ക് ഇറങ്ങിയ അമ്മുവിന്റെ ചെവിയിൽ അവരുടെ സംസാരം എത്തി അവൾ അവിടെ തന്നെ നിന്ന് അത് കേട്ടു
അമ്മ : ടാ നാളെ അവരൊക്കെ വരുകയല്ലേ അമ്മുവിനോട് സാരിയോ മറ്റോ ഉടുത്ത് നിൽക്കാൻ നീ ഒന്ന് പറയണം
അർജുൻ : എന്തിന്
അമ്മ : ടാ അവരൊക്കെ അവളെ ആ കോലത്തിൽ കണ്ടാൽ മോശമല്ലേ
അർജുൻ : എന്ത് മോശം അവർ വരുന്നത് ഇവളെ കാണാൻ അല്ലെ അല്ലാതെ അമ്മുവിനെ കാണാൻ അല്ലല്ലോ അവൾ എന്ത് ഇടും എന്നത് അവൾ തീരുമാനിക്കട്ടെ
അമ്മ : ടാ നീ ഞാൻ പറയുന്നത്…
സാന്ദ്ര : ചേട്ടാ അത് പിന്നെ അവരുടെ കൂടെ പ്രായമായവരൊക്കെ കാണും അപ്പോൾ ഏടത്തി നിക്കറൊക്കെ ഇട്ട് നിന്നാൽ
അർജുൻ : എടി അവൾക്ക് സാരിയൊന്നും കംഫർട്ടബിൾ അല്ല
സാന്ദ്ര : എന്നാൽ പിന്നെ ഒരു കാര്യം ചെയ്യാം ഏട്ടത്തി നാളെ വീട്ടിൽ പോയി നിക്കട്ടെ ഏട്ടത്തി അങ്കിളിനെയും ആന്റിയേയും കണ്ടിട്ട് കുറച്ചായില്ലേ
അർജുൻ : മതി സാന്ദ്രേ അവൾക്ക് കാണാൻ തോന്നുമ്പോൾ ഞാൻ അവളെ കൊണ്ട് പൊക്കൊളാം നാളെ അവൾ ഇവിടെ തന്നെ കാണും നാളെ വരുന്നവർക്ക് അവളെ അംഗീകാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഈ കല്യാണം നടക്കണ്ട
സാന്ദ്ര : ഞാൻ അങ്ങനെ അല്ല ചേട്ടാ
അർജുൻ : എങ്ങനെയല്ല അത് എന്റെ ഭാര്യയാ മോളെ അവൾക്ക് നിന്നെ എന്ത് ഇഷ്ടമാണെന്നറിയോ അവളെ ഒഴിവാക്കിയിട്ട് ഇവിടെ ഒന്നും നടത്തണ്ട ഇനി അവൾ പോയെ പറ്റുവെങ്കിൽ ഞാൻ കൂടി പോയേക്കാം എന്നിട്ട് ചടങ്ങെല്ലാം കഴിയുമ്പോൾ തിരിച്ചു വരാം
ദേവി : എന്റെ അജു എന്തിനാടാ ഇങ്ങനെ ദേഷ്യപ്പെടുന്നെ ഇവൾ വെറെ ഒന്നും ഉദ്ദേശിച്ചില്ലടാ പറഞ്ഞെ അവർക്ക് വല്ല നീരസവും തോന്നിയാലോ എന്ന് കരുതിയാ
അർജുൻ : അങ്ങനെ തോന്നുന്നവരുമായി നമുക്ക് ബന്ധം വേണ്ട നമ്മുടെ പ്രശ്നങ്ങക്കൊക്കെ ഒരുവിധം ഒതുങ്ങിയത് കൊണ്ടല്ലേ അവർ ഇപ്പോൾ വിളിച്ചത് ഇല്ലായിരുന്നെങ്കിൽ അവർ ഇതുമായി മുന്നോട്ട് പോകുമായിരുന്നോ സത്യം പറഞ്ഞാൽ എനിക്ക് അവരുടെ കുടുംബം തന്നെ പിടിച്ചിട്ടില്ല
സാന്ദ്ര : ഏട്ടാ…. വിവേക് അങ്ങനെയൊന്നുമല്ല
അർജുൻ : പിന്നെന്താ പ്രശ്നം…
ദേവി : മതി ഇനി സംസാരം ഒന്നും വേണ്ട അവൾ ഇഷ്ടം ഉള്ളത് ഇട്ടോട്ടെ നീ പോയി കിടന്നോ നിന്റെ മുഖത്ത് നല്ല ക്ഷീണം ഉണ്ട്
ഇത്രയും പറഞ്ഞു ദേവി സാന്ദ്രയുമായി അവിടെ നിന്ന് പോയി അർജുൻ പതിയെ പടിക്കെട്ടുകൾ കയറാൻ തുടങ്ങി ഇത് കണ്ട അമ്മു വേഗം തന്നെ റൂമിലേക്ക് കയറി കതകടച്ചു റൂമിന് മുന്നിൽ എത്തിയ അർജുൻ പതിയെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ ശേഷം ഡോർ അടച്ചു
അർജുൻ : നീ കിടന്നി….
അർജുൻ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അമ്മു അർജുനടുത്തേക്ക് ഓടിയെത്തിയ ശേഷം അവനെ കെട്ടിപിടിച്ചു
അർജുൻ : എന്താ അമ്മു എന്താ
ശേഷം അവൾ പതിയെ അർജുനെ മുഖം ഉയർത്തി നോക്കി ഒപ്പം അവന്റെ മുഖം മുഴുവൻ മുത്തം കൊണ്ട് മൂടാൻ തുടങ്ങി
അർജുൻ : അമ്മു… നീ….. നിനക്ക് എന്താടി പറ്റിയെ
അമ്മു : സോറി അജു… റിയലി സോറി
അർജുൻ : സോറിയോ എന്തിന്
അമ്മു : ഞാൻ നിന്നോട് കാണിച്ചതിനൊക്കെ
അർജുൻ : നീ എന്ത് കാണിച്ചെന്നാ പിണക്കത്തിന്റെ കാര്യമാണോ…ചെറിയ പിണക്കമൊക്കെ സ്വഭാവികമല്ലെ പിന്നെ വെറുതെ ഒന്നുമല്ലല്ലോ നിനക്ക് നിന്റേതായ കാരണങ്ങളും ഉണ്ട്
അമ്മു : അജൂന് എന്നെ ഇഷ്ടമല്ലെന്നാ ഞാൻ കരുതിയെ
അർജുൻ : ഇതാണ് എനിക്ക് പിടിക്കാത്തത് ഈ വർത്തമാനം ഇനി നീ എന്നോട് പറയരുത്
അമ്മു : ഇല്ല ഐ പ്രോമിസ്
അർജുൻ : അല്ല പെട്ടെന്നെന്താ മനസ്സ് മാറാൻ ഞാൻ ഇന്നലെ പറഞ്ഞതൊക്കെ കേട്ടാണോ
അമ്മു : ഇന്നലെ പറഞ്ഞതൊക്കെ കേട്ടപ്പോൾ കുറച്ച് മാറി ഇന്ന് പറഞ്ഞത് കേട്ടപ്പോൾ മുഴുവനും
അർജുൻ : ഇന്ന് അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ
അമ്മു : അജു അമ്മയോടും സാന്ദ്രയോടും സംസാരിക്കുന്നത് ഞാൻ കേട്ടു
അർജുൻ : നീ അവിടെ ഉണ്ടായിരുന്നോ… അമ്മു നീ അതൊന്നും മനസ്സിൽ വെക്കല്ലേ അവർ ഒന്നും മനസ്സിൽ വച്ച് പറഞ്ഞതല്ല നിനക്ക് സാന്ദ്രയെ അറിയാലോ എന്താ പറയുന്നത് എന്നൊന്നും ചിന്തിക്കില്ല
അമ്മു : എനിക്ക് അറിയാം അജു അവൾ എന്റെയും കൂടി അനിയത്തിയല്ലെ അതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല പിന്നെ ഞാനും മോശമല്ലല്ലോ
അർജുൻ : അത് ശെരിയാ കഴിഞ്ഞ കുറച്ച് ദിവസമായി എന്നെ എന്തൊക്കെയാ പറഞ്ഞെ
അമ്മു : സോറി അജു… ഞാൻ അങ്ങനെയാ ദേഷ്യം വന്നാൽ കണ്ണ് കാണില്ല എനിക്ക് അത്രയും ഇഷ്ടമായത് കൊണ്ടാ പെട്ടെന്ന് എല്ലാം കൂടി കേട്ടപ്പോൾ നെഞ്ച് പൊട്ടിപോയി
അർജുൻ : മതി മതി… ഇനി അതൊന്നും ഓർക്കണ്ട എല്ലാം മറന്നേക്ക്… പിന്നെ അങ്കിളിനെ വിളിച്ച് നാളത്തെ കാര്യം പറഞ്ഞോ
അമ്മു : ഉം അമ്മയെ വിളിച്ചു
അർജുൻ : അവർ നാളെ ഉണ്ടാകുമല്ലോ അല്ലെ
അമ്മു : ഇല്ല അജു അവർ സ്ഥലത്തില്ല വകയിലെ ഒരമ്മാവന്റെ വീട്ടിലാ ചെറിയൊരു ട്രിപ്പ്
അർജുൻ : ഓഹ് ഒക്കെ അത് സാരമില്ല വലിയ പരുപാടി ഒന്നുമില്ലല്ലോ
അമ്മു : അജു എന്നോട് പിണക്കം ഒന്നുമില്ലല്ലോ അല്ലെ
അർജുൻ : അതൊന്നുമില്ല പക്ഷെ സോറി മാത്രം പറ്റില്ല ഇത്രയും ദിവസം എന്നെ പട്ടിണി കിടത്തിയതിന് പ്രായശ്ചിത്തം ചെയ്യണം
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ തന്നോട് അടുപ്പിച്ചു ശേഷം പതിയെ അവളുടെ കവിളിൽ മുത്തമിട്ടു
അർജുൻ : ഞാൻ ഇവിടെയല്ലെ അടിച്ചത് നന്നായി വേദനിച്ചോ
അമ്മു : വേദനയുണ്ടായിരുന്നു ശരീരത്തിനല്ല മനസ്സിന് അർജുന് അറിയോ എന്റെ അച്ഛൻ പോലും എന്നെ ഇതുവരെ തല്ലിയിട്ടില്ല
അർജുൻ : അതുകൊണ്ടാ നീ ഇങ്ങനെ വഷളായി പോയത്
അമ്മു : ഉം.. മ്… അജൂ
അർജുൻ : കൊഞ്ചണ്ടാ സത്യമാ പറഞ്ഞത്
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ ചുണ്ടിൽ മുത്തി ശേഷം പതിയെ തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ഡയറി മിൽക്ക് എടുത്ത് അമ്മുവിന്റെ കയ്യിൽ കൊടുത്തു
അമ്മു : എനിക്ക് വേണ്ടി വാങ്ങിയതാണോ
അർജുൻ : അല്ല നിന്റെ…. എന്റെ അമ്മു ഞാൻ വേറെ ആർക്ക് വേണ്ടി വാങ്ങാനാ
അമ്മു : അല്ല നമ്മൾ തമ്മിൽ പിണക്കമായിരുന്നില്ലേ
അർജുൻ : നിന്റെ പിണക്കം മാറിയെന്ന് ഇന്ന് രാവിലെ തന്നെ എനിക്ക് മനസ്സിലായി പിന്നെ എനിക്ക് നിന്നോട് പിണക്കം ഉണ്ടായിരുന്നില്ലല്ലോ
അമ്മു : എനിക്ക് ഇത് ഇഷ്ടമാണെന്ന് എങ്ങനെ മനസ്സിലായി
അർജുൻ : ഓഹ് അപ്പോൾ ഇഷ്ടം തന്നെയാണല്ലെ ഭാഗ്യം….പണ്ട് കോളേജിൽ പഠിക്കുമ്പോൾ പിള്ളേര് ഗേൾഫ്രണ്ട്സിന് വാങ്ങികൊടുക്കുന്നത് കണ്ടിട്ടുണ്ട് എനിക്ക് അങ്ങനെ ആരും ഇല്ലാത്തത് കൊണ്ട് അതിന് പറ്റിയിട്ടിട്ടില്ല ആ കുറവ് ഇന്ന് തീർക്കാം എന്ന് കരുതി വാങ്ങിയതാ
അമ്മു : അജൂന് ഗേൾഫ്രണ്ട്‌സ് ഒന്നും ഇല്ലായിരുന്നോ വെറുതെ പറയാതെ ആരും പ്രപ്പോസ് ഒന്നും ചെയ്തിട്ടില്ലെ
അർജുൻ : രണ്ട് മൂന്ന് പിള്ളേരൊക്കെ ചെയ്തിട്ടുണ്ട്….
അമ്മു : ഏതവള് മാരാ അത്
അർജുൻ : എന്റെ പൊന്നോ… ഞാൻ അപ്പോൾ തന്നെ പറ്റില്ല എന്ന് പറഞ്ഞു ഞാൻ പഠിക്കാനല്ലേ പോയത് അല്ലാതെ…
അമ്മു : അതെനിക്ക് അറിയാം അജു അങ്ങനെയൊന്നും വീഴില്ലെന്ന് … 😁 കിടന്നാലോ
അർജുൻ : എനിക്ക് ഒന്ന് കുളിക്കണം നീ കിടക്ക് ഇപ്പോൾ വരാം
എന്നാൽ അമ്മു അർജുനെ വീണ്ടും മുറുക്കി കെട്ടിപിടിച്ചു
അമ്മു : വാ കിടക്കാം ഉം…
അർജുൻ : ദേഹം മുഴുവൻ വിയർപ്പാടി
അമ്മു : സാരമില്ല എന്റെ അജൂന്റെ അല്ലെ
അർജുൻ : മുഷിഞ്ഞിരിക്കുവാ അമ്മു ദാ ഒരു 5 മിനിറ്റ്
അമ്മു : ശെരി 5 മിനിട്ടിൽ കൂടുതലായാൽ ഞാൻ അങ്ങ് കയറി വരും
അർജുൻ : അത് കൊള്ളാം നീ വാ നമുക്ക് ഒന്നിച്ച് കുളിക്കാം
അമ്മു : ഒന്ന് പോയേ ഞാൻ കുറച്ച് മുൻപ് കുളിച്ചതെ ഉള്ളു.. വെറുതെ പറഞ്ഞപ്പോഴേക്കും അങ്ങ്… പോയിട്ട് വേഗം വാ എനിക്ക് പ്രായശ്ചിത്തം ചെയ്യണം 😉
ഇത് കേട്ട അർജുൻ ചിരിച്ചുകൊണ്ട് ബാത്‌റൂമിലേക്ക് കയറി
അല്പസമയത്തിന് ശേഷംഒരു ടവലുമുടു ത്തുകൊണ്ട് അർജുൻ ബാത്‌റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി അപ്പോൾ അവൻ കണ്ടത് ബെഡിൽ ഇരുന്ന് ഡയറി മിൽക്ക് കഴിക്കുന്ന അമ്മുവിനെ യാണ്
അർജുൻ : അതിനിടക്ക് കഴിക്കാൻ തുടങ്ങി അല്ലേ
അമ്മു : എന്താ വേണോ
ഇത്രയും പറഞ്ഞു അമ്മു അർജുന് നേരെ കയ്യിലിരുന്ന ഡയറിമിൽക്ക് നീട്ടി അർജുൻ പതിയെ അവളുടെ അടുത്തേക്ക് എത്തി
അർജുൻ : എന്താടി ഇത് കൊച്ചു കുട്ടികൾ ഇതിനെക്കാൾ നന്നായി കഴിക്കും ചുണ്ടിലും കവിളിലുമൊക്കെ ആയല്ലോ
ഇത് കേട്ട അമ്മു വേഗം ചുണ്ടിലും മറ്റും പറ്റിയ ചോക്ലേറ്റ് തുടക്കാൻ ഒരുങ്ങി എന്നാൽ അർജുൻ വേഗം തന്നെ അവളുടെ കയ്യിൽ പിടുത്തമിട്ടു
അർജുൻ : ഞാൻ തുടച്ചു തരാം
ഇത്രയും പറഞ്ഞു അർജുൻ അവളുടെ ചുണ്ടിൽ മുത്തമ്മിട്ടു ശേഷം പതിയെ അവളുടെ മുഖത്തെ ചോക്ലേറ്റ് നക്കി എടുക്കുവാൻ തുടങ്ങി കുറച്ച് സമയത്തിനുള്ളിൽ തന്നെ അർജുൻ അവളുടെ ചുണ്ടിലും കവിളിലുമൊക്കെയുള്ള ചോക്ലേറ്റ് നാവ് കൊണ്ട് വൃത്തിയാക്കി
അമ്മു :ഉം…മുഖം മുഴുവൻ തുപ്പലാക്കി ഡർട്ടി അജു
അർജുൻ : ഡർട്ടി അജു അല്ലെ ഇപ്പോൾ കാണിച്ചു തരാം
ഇത്രയും പറഞ്ഞു അർജുൻ അമ്മുവുമായി ബെഡിലേക്ക് കമഴ്ന്നു
*******************
കുറച്ച് സമയത്തിന് ശേഷം
അമ്മു : ഒരു മാസത്തെ വാട്ടം മുഴുവൻ തീർത്തല്ലോടാ ദുഷ്‌ടാ
അർജുൻ : ദുഷ്‌ടനോ കുറച്ച് മുൻപ് വരെ അജുകുട്ടാന്നും മുത്തേന്നുമൊക്കെ ആയിരുന്നല്ലോ
അമ്മു : അപ്പോൾ നല്ല സുഖമായിരുന്നു ഇപ്പോഴല്ലേ വേദന തുടങ്ങിയത്
അർജുൻ : ഉം ബെസ്റ്റ്
അമ്മു പതിയെ അർജുന്റെ നെഞ്ചിലേക്ക് തലയെടുത്ത് വെച്ചു
അമ്മു : അജൂസേ നാളെ ഞാൻ സാരി ഉടുത്തോളാം
അർജുൻ : എന്തിന് ഞാൻ അമ്മയോടും സാന്ദ്രയോടും പറഞ്ഞിട്ടുണ്ട് നീ നിനക്ക് ഇഷ്‌ടമുള്ളത് ഇട്ടോ
അമ്മു : വേണ്ട അജു എപ്പോഴും എന്റെ ഇഷ്ടം മാത്രം നടന്നാൽ മതിയോ ഞാൻ ഇതുവരെ ഒരു കാര്യത്തിലും കോംപ്രമൈസ് ചെയ്തിട്ടില്ല വിവാഹത്തിന് ശേഷം പോലും അർജുനാണ് എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നത് ഞാനും അതൊക്കെ പഠിക്കണം എനിക്ക് മുഴുവനായൊന്നും മാറാൻ പറ്റില്ല പക്ഷെ ചില ആവശ്യഘട്ടത്തിൽ ചെറിയ അഡ്ജസ്റ്റ് മെന്റോക്കെ ചെയ്യാം
അർജുൻ : ഇപ്പോൾ ഒരു അഡ്ജസ്റ്റ് മെന്റിന്റെയും ആവശ്യമില്ല
അമ്മു : ഉം അല്ല അജു ഞാൻ സാരി ഉടുത്തൽ എല്ലാവർക്കും സന്തോഷമാകുമെങ്കിൽ എനിക്ക് ഒക്കെയാണ് കുറച്ച് നേരത്തേക്കല്ലേ
അർജുൻ : അങ്ങനെയെങ്കിൽ അങ്ങനെ
അമ്മു : പക്ഷെ എനിക്ക് ഉടുക്കാൻ ഒന്നും അറിയില്ല അജു അമ്മയോടോ ശ്രുതിചേച്ചിയോടോ സഹായിക്കാൻ പറയണം
അർജുൻ : ശെരി ഡീൽ
അമ്മു : എന്നാൽ ശെരി ഉറങ്ങിക്കോ നാളെ നേരത്തെ എഴുനേൽക്കണം കിച്ചണിൽ നല്ല
പണികാണും അവരെ സഹായിക്കണം
അർജുൻ : സഹായിക്കാൻ ആണെങ്കിൽ നീ ചെല്ലാതിരിക്കുന്നതാ നല്ലത്
അമ്മു : ദേ അജു നല്ലത് തരും കേട്ടോ
*******************
പിറ്റേന്ന്
അർജുൻ : അമ്മേ ഫുഡ് ഒക്കെ എങ്ങനെ റെഡിയായോ എന്തെങ്കിലും പുറത്ത് നിന്ന് വാങ്ങണോ
ദേവി : ഹേയ് വേണ്ട എല്ലാം ഒക്കെയാ
അർജുൻ : എന്താ അമ്മകുട്ടിക്ക് ഒരു ഗൗരവം ഇന്നലത്തെ കാര്യം ഓർത്താണോ
ദേവി : ഹേയ് എനിക്ക് എന്ത് ഗൗരവം
അർജുൻ : അവള് സാരിയിടും എന്താ പോരെ ഇനിയെങ്കിലും ഒന്ന് ചിരിക്ക്
ദേവി : അവള് സമ്മതിച്ചോ
അർജുൻ : പിന്നെ സമ്മതിക്കാതെ
ഇത് കേട്ട സാന്ദ്ര അവരുടെ അടുത്തേക്ക് വന്നു
സാന്ദ്ര : അമ്മു ഏട്ടത്തി സാരി ഉടുക്കുവോ
അർജുൻ : അതെ ഉടുക്കും ഏട്ടത്തി അവളെ ഒരുക്കുകയാ
സാന്ദ്ര : താങ്ക്സ് ഏട്ടാ
അർജുൻ : എന്നോട് എന്തിനാ താങ്ക്സ് പറയുന്നെ സാരി ഉടുത്തോളാം എന്ന് അമ്മു ഇങ്ങോട്ട് പറഞ്ഞതാ അല്ലാതെ ഞാൻ നിർബന്ധിച്ചൊന്നുമില്ല
“അർജുനെ ഇങ്ങോട്ടൊന്നു വാടാ ”
പെട്ടെന്നാണ് മുകളിൽ നിന്നും ശ്രുതി അവനെ വിളിച്ചത്
അർജുൻ : ഏട്ടത്തി വിളിക്കുന്നുണ്ട് ഞാൻ ഒന്ന് പോയി നോക്കട്ടെ
ഇത്രയും പറഞ്ഞു അജു തന്റെ റൂമിലേക്ക് ചെന്നു അപ്പോൾ അവൻ കാണുന്നത് ചുമപ്പും ബ്രൗണും ചേർന്ന പുതിയൊരു സാരി ഉടുത്തുകൊണ്ട് നിൽക്കുന്ന അമ്മുവിനെയാണ്
ശ്രുതി : എങ്ങനെയുണ്ടെടാ
അർജുൻ : കൊള്ളാം ഏട്ടത്തി നന്നായിട്ടുണ്ട്
അമ്മു : സത്യമായും കൊള്ളാമോ
ശ്രുതി : ഇവൻ പറഞ്ഞിട്ടും നിനക്ക് വിശ്വാസം ആയില്ലേ കൊള്ളാടി നന്നായിട്ടുണ്ട്….എന്നാൽ ശെരി എനിക്ക് വേറെ പണിയുണ്ട് നിങ്ങള് താഴേക്കു വന്നോ
ഇത്രയും പറഞ്ഞു ശ്രുതി താഴേക്കു പോയി
അമ്മു : അജു കൊള്ളാമോ
അർജുൻ : സൂപ്പർ ആയിട്ടുണ്ട് നിന്റെ കയ്യിൽ പൊട്ടുണ്ടോ
അമ്മു : ഉണ്ട് അമ്മ തന്ന് വിട്ടിരുന്നു
അർജുൻ : എന്നാൽ അത് കൂടി വെക്ക്
ഇത് കേട്ട അമ്മു ഒരു പൊട്ട് കൂടി എടുത്ത് വച്ചു
അർജുൻ : ഉം പെർഫെക്ട് എന്റെ ഭാര്യ ഒരു കൊച്ചു സുന്ദരി തന്നെയാ
അമ്മു : അതെന്താ കൊച്ച് വലിയ സുന്ദരിയെന്ന് പറ
അർജുൻ : എന്നാൽ പിന്നെ വലിയ സുന്ദരി എന്താ പോരെ വാ താഴോട്ട് പോകാം
അമ്മു : നിനക്ക് അജു ഒരു മിനിറ്റ്
ഇത്രയും പറഞ്ഞ ശേഷം അമ്മു അലമാരിയിൽ നിന്നും ഒരു സ്വർണ്ണ നെക്ളസ് എടുത്തു
അമ്മു : അജു ഇത് സാന്ദ്രക്ക് കൊടുക്കട്ടെ എന്തായാലും കല്യാണമൊക്കെ വരാൻ പോകുവല്ലേ
അർജുൻ : അതൊക്കെ നിന്റെ ഇഷ്ടമല്ലെ അമ്മു ഞാൻ കൊടുക്കാൻ പറഞ്ഞാൽ അതും തെറ്റാകും കൊടുക്കണ്ട എന്ന് പറഞ്ഞാൽ അതും തെറ്റാകും അതുകൊണ്ട് നിന്റെ ഇഷ്ടം പോലെ ചെയ്യ് എന്റെ പെങ്ങൾ അല്ലെ കൊടുത്താൽ എനിക്ക് സന്തോഷമേ ഉള്ളു
അമ്മു : അപ്പോൾ കൊടുക്കാം ഞാൻ ഇടുന്നില്ലല്ലോ അവളെങ്കിലും ഇടട്ടെ
ഇത്രയും പറഞ്ഞു നെക്ളസുമായി അമ്മു റൂമിന് പുറത്തേക്ക് നടന്നു ഒപ്പം അർജുനും
തഴേക്കെത്തിയ അമ്മുവിനെ കണ്ട് ആദ്യം എല്ലാവരും ഒന്ന് അമ്പരന്നു
സാന്ദ്ര : സുപ്പറായിട്ടുണ്ട് ഏട്ടത്തി
അമ്മ : ഉം നല്ല ഐശ്വര്യമുണ്ട്
ഇത് കേട്ട അമ്മു പതിയെ സാന്ദ്രയുടെ അടുത്തേക്ക് എത്തി ശേഷം നെക്ളസ് അവൾക്ക് നേരെ നീട്ടി
അമ്മു : ഇതാ ഇത് നിനക്ക് എന്റെയും നിന്റെ കുഞ്ഞേട്ടന്റെയും വക ചെറിയൊരു ഗിഫ്റ്റ്
അർജുൻ : എന്റെ വകയോ അത് അവള് തരുന്നതാ മോളെ
സാന്ദ്ര : താങ്ക്സ് ഏട്ടത്തി ഇത് നല്ല വിലയുള്ള തല്ലേ
അമ്മു : വിലയൊന്നും അറിയില്ല നീ ഇട്ടോ നിനക്ക് ചേരും
ശ്രുതി : (അമലേട്ടാ പണത്തിന്റെ ഹുങ്ക് കാണിക്കുന്നത് കണ്ടോ )
അമൽ : ( മിണ്ടാതിരിക്ക് ശ്രുതി അവര് കേൾക്കും )
കുറച്ച് സമയത്തിനു ശേഷം
ശ്രുതി : അമ്മേ അവരെത്തി
ഇത് കേട്ട ദേവി വേഗം വാതിലിനടുത്തേക്ക് എത്തി
ദേവി : വാ സുമേ… അമ്മേ വാ ( സുമ വിവേകിന്റെ അമ്മ കൂടെയുള്ളത് അവരുടെ അമ്മായി അമ്മ )
ശേഖരൻ : അല്ല സുരേഷും വിവേകും എവിടെ
സുമ : അവർ പുറകേ വരുന്നുണ്ട് ഇപ്പോൾ എത്തു
അമൽ : വാ രഞ്ജിത്തെ വന്നിരിക്ക് ( രഞ്ജിത്ത് വിവേകിന്റെ ചേട്ടൻ )
അവർ എല്ലാവരും വീട്ടിലേക്ക് കയറി സോഫയിൽ ഇരുന്നു വീട്ടിലുള്ളവർ അവർക്ക് ചായയും മറ്റും നൽകി
സുമ : ഞങ്ങളുടെ കുട്ടി നല്ല ഉണങ്ങി പോയല്ലോ നീ എന്താ സാന്ദ്രേ ശരീരം ശ്രദ്ധിക്കാറില്ലേ
ദേവി : പെണ്ണിനോട് പറഞ്ഞാൽ കേൾക്കണ്ടേ സുമേ
സുമ : ഇത് അർജുന്റെ പെണ്ണല്ലേ ഞങ്ങളെ ഒന്നും പരിചയം കാണില്ല അല്ലെ
അവർ അമ്മുവിനോടായി ചോദിച്ചു
അമ്മു : ഇവർ പറഞ്ഞു അല്ലാതെ അറിയില്ല
ഗിരിജ ( സുമയുടെ അമ്മായി ): കല്യാണത്തിന് കണ്ടപ്പോൾ നല്ല മുടി ഉണ്ടായിരുന്നല്ലോ വെട്ടി കളഞ്ഞോ
അമ്മു : ഹേയ് അത് വിഗ്ഗായിരുന്നു എനിക്ക് ഇത്ര മുടിയേ ഉള്ളു
ഗിരിജ : മുടിയുള്ളതാ പെൺകുട്ടികൾക്ക് ഐശ്വര്യം ഇത് ഒരുമാതിരി…
ഇത് കേട്ട അർജുൻ പതിയെ അമ്മുവിന്റെ മുഖത്തേക്ക് നോക്കി അവൾ പതിയെ അർജുനെ നോക്കി ചിരിച്ചു
രഞ്ജിത്ത് : ഒരു ഗ്ലാസ്സ് പച്ച വെള്ളം കിട്ടിയാൽ നന്നായിരുന്ന്
അമ്മു വേഗം തന്നെ ഒരു ഗ്ലാസ്സ് വെള്ളം കൊണ്ടുവന്നു രഞ്ജിത്തിന് കൊടുത്തു
അപ്പോഴാണ് ഗിരിജ അമ്മുവിന്റെ കഴുത്തിന് പുറകിലെ ടാറ്റു കണ്ടത്
ഗിരിജ : അതെന്താ കഴുത്തിൽ വരച്ചു വെച്ചേക്കുന്നെ
അമ്മു : അത് ടാറ്റുവാ അമ്മേ
ഗിരിജ : എന്തൊക്കെ കോലം കെട്ടൽ കാണണം ദൈവമേ
ഇത് കേട്ട് അവരുടെ ഒപ്പം വന്ന ചിലർ ചിരിച്ചു
ദേവി : ശെരിയാ ഇപ്പോഴത്തെ പിള്ളേരല്ലേ
സുമ : മോള് ഏതുവരെ പഠിച്ചു
സുമ അമ്മുവിനോടായി ചോദിച്ചു
അമ്മു : +2
ഗിരിജ : +2 വോ അർജുൻ uk യിൽ ഒക്കെ പഠിച്ചതല്ലേ കുറച്ച് കൂടി പഠിത്തമുള്ള കുട്ടിയെ കിട്ടില്ലായിരുന്നോ
സുമ : അമ്മേ
ഗിരിജ : ഞാൻ പറഞ്ഞെന്നേ ഉള്ളു നമ്മുടെ സതീഷന്റെ മോളെ അർജുന് വേണ്ടി ആലോചിച്ചലോ എന്ന് കരുതിയിരുന്നപ്പോഴാ നിങ്ങള് പെട്ടെന്ന് കല്യാണം ഉറപ്പിച്ചത് അവള് MA യാ പിന്നെ നല്ല നാടൻ കുട്ടിയും
ഇത് കൂടി കേട്ടതോടെ അമ്മു വല്ലാതെ അസ്വസ്ഥയായി
പെട്ടെന്നാണ് അർജുൻ സംസാരിക്കാൻ തുടങ്ങിയത്
അർജുൻ : ഞാൻ uk യിലാ പഠിച്ചത് പക്ഷെ ചിലപ്പോഴൊക്കെ എന്നെക്കാൾ ബുദ്ധിപരമായി പെരുമാറുന്നത് അമ്മുവാ + 12 ആണെങ്കിലും ബുദ്ധിയുടെ കാര്യത്തിൽ ഇവൾ MA ക്ക് മുകളിൽ വരും പിന്നെ എനിക്ക് അല്പം മോഡേൺ കുട്ടികളെയാ ഇഷ്ടം…അയ്യൊ ഒരു കാര്യം മറന്നു അമ്മു നീ ഒന്ന് വന്നേ
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് അടുക്കള ഭാഗത്തെ മറവിലേക്ക് പോയി
അർജുൻ : അമ്മു താൻ ഒക്കെയല്ലെ
അമ്മു : അല്ല അജു എന്നെ മനഃപൂർവ്വം അപമാനിക്കുന്നത് പോലെ തോന്നുവാ അച്ഛനും അമ്മയും വരാത്തത് നന്നായി വന്നെങ്കിൽ അവർക്ക് സഹിക്കാൻ പറ്റില്ലായിരുന്നു അജു ഞാൻ മുകളിൽ പോട്ടെ ഇനിയും അവർ ഇതുപോലെ തുടർന്നാൽ ചിലപ്പോൾ എന്റെ പിടിവിട്ടുപോകും
അർജുൻ : എന്താടോ ഇത് വിവരമില്ലാത്തർ എന്തോ പറഞ്ഞെന്ന് വച്ച് താൻ കൂളായിക്കെ
അർജുൻ പതിയെ അവളുടെ നെറ്റിയിൽ മുത്തം കൊടുത്തു
അർജുൻ : പോട്ടെടി വയസായവർ അല്ലെ വൈകുന്നേരം നമുക്ക് കറങ്ങാൻ പോകാം എന്താ
അമ്മു : ഉറപ്പായും പോകുവോ
അർജുൻ : പിന്നില്ലാതെ
“നിങ്ങൾ എത്തിയോ വാ സുരേഷേ.. വിവേകേ വന്നിരിക്ക് ”
അർജുൻ : അവര് വന്നെന്നാ തോന്നുന്നെ നീ പയ്യനെ കണ്ടിട്ടില്ലല്ലോ വാ
അവർ ഇരുവരും പതിയെ ഹാളിലേക്ക് എത്തി
അർജുൻ : ദോ അതാണ് പയ്യൻ
വിവേകിനെ കണ്ട അമ്മു ഒരു നിമിഷം ഒന്ന് നെട്ടി
അമ്മു : ഇവനാണോ സാന്ദ്രയെ
അർജുൻ : അതെ എന്താ അമ്മു
അമ്മുവിന്റെ കണ്ണിൽ കോപം കാത്താൻ തുടങ്ങി
“ടാ ”
അടുത്ത നിമിഷം ചീറികോണ്ട് മുന്നോട്ടേക്ക് പാഞ്ഞ അമ്മു ടേബിളിൽ ഇരുന്ന ചായ കയ്യിലേക്ക് എടുത്ത് വിവേകിന്റെ മുഖത്തേക്ക് ഒഴിച്ചു
ഇത് കണ്ട് അവിടെ ഉണ്ടായിരുന്നവർ മുഴുവൻ നടുങ്ങി
തുടരും….
Responses (0 )