പണ്ടെന്നോ കുത്തി കുറിച്ച് വെച്ച ഒരു ചെറുകഥയാണ് നിങ്ങൾക്ക് മുന്നിൽ ചെറിയ വിശാലത വരുത്തി എത്തിക്കുന്നത് .എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും അതിലുപരി Dr: കുട്ടേട്ടനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. തെറ്റുകൾ സദയം ക്ഷമിക്കാനപേക്ഷ.സ്നേഹത്തോടെ🙏
ഭീം♥️
തിരുവിതാംകൂർ കോളനി 1
Thiruvathamkoor Colony Part 1 | Author : Bhim
തിരിച്ചറിവില്ലാത്തവരുടെ കോളനി എന്നറിയപ്പെടുന്ന തിരുവിതാംകൂർ കോളനിയിലെ 5 സെന്റിൽ പുതിയൊരു അവകാശികൂടിയെത്തി. രാജവല്ലിയും രണ്ട് ആൺമക്കളും.
തിരുവനന്തപുരം ജില്ലയിലെ അണ്ടൂർകോണം പഞ്ചായത്തിൽ മൂവായിരം ഏക്കറോളം നെൽപ്പാട്ടത്തിന്റെ നടുക്ക് ഒരു തുരുത്തു പോലെ ഉയർന്നു നിൽക്കുന്ന പ്രദേശത്താണ് തിരുവിതാംകൂർ കോളനി സ്ഥിതി ചെയ്യുന്നത്.
ഈ കോളനിക്ക് ചുറ്റും പച്ച പുതച്ച് നിൽക്കുന്ന വയലേലകൾക്കരികിലൂടെ ഒഴുകുന്ന പുഴയാണ് സീത പുഴ. പൊൻമുടിയിലെ വനാന്തരങ്ങളിലെ പാറയിടുകളിൽ നിന്നാണ് ഈ പുഴയുടെ ഉത്ഭവം.
പുരാണങ്ങളിലൂടെ സഞ്ചരിച്ചാൽ … സീതാരാമലക്ഷ്മണ വനവാസകാലത്ത് അഗസ്ത്യാർകൂട വനത്തിലേയ്ക്കുള്ള യാത്രാമദ്ധ്യ പൊൻമുടിയിലെ പാറ മുകളിലെ വലിയൊരു കുളത്തിൽ സീത ഇറങ്ങി കുളിച്ചതുകൊണ്ടാണ് അതിനെ സീത കുളം എന്നറിയപെടുന്നതെന്നും പിൽകാലത്ത് അറിയപ്പെട്ടു. ഒരിക്കലും വറ്റാത്ത ആ കുളത്തിൽ നിന്നും പിടഞ്ഞാറ് അറബികടലിലേക്ക് ഒഴുകുന്ന ഈ പുഴയെ സീത പുഴ എന്നും പറയപെടുന്നു.തിരുവിതാംകൂർ രാജ്യത്ത് കൂടി
ഒഴുകുന്ന പ്രധാന പുഴയായ ഈ പുഴയെ വേനൽ കാലത്ത് ധാരാളം കുടുംബങ്ങൾ ആശ്രയിച്ച് ജീവിക്കുന്നു. ശുദ്ധജലം എന്ന് പേര് കേട്ട ഈ സീത പുഴയിൽ നിന്നാണ് തിരുവിതാംകൂർ കോളനിക്കാർ കുടിക്കാനും നനക്കാനും കൃഷിക്കുമായൊക്കെ വെള്ളം ശേഖരിക്കുന്നത്.
ഇന്ന് പുറത്തുള്ളവർ വെറുപ്പോടെയും അറപ്പോടെയും കാണുന്ന ഈ കോളനിയ്ക്ക്ചെറിയൊരു കഥയുണ്ട്.
രാജഭരണകാലത്ത് കൊട്ടാരത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന ഈ ആയിരകണക്ക് ഏക്കർ പാടത്ത് കൃഷി ചെയ്താണ് തിരുവിതാംകൂർ കൊട്ടാരത്തിൽ നെല്ല് ശേഖരണം നടത്തിയിരുന്നത്. തിരുവിതാംകൂറിന്റെ നെല്ലറ എന്നും അറിയപ്പെട്ടിരുന്നു. വളരെ ദൂരെ നിന്നും കൊണ്ടുവരുന്ന ദളിതരായ കൃഷിക്കാർ ജോലി കഴിഞ്ഞ് സന്ധ്യക്ക് തിരികെ മടങ്ങുകയാണ് ചെയ്യുന്നത്. അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ അന്നത്തെ രാജാവ് അവിടത്തെ തുരുത്തിൽ അവരെ താമസിപ്പിച്ചു.അങ്ങനെ ആ തുരുത്ത് ജനവാസ കേന്ദ്രമായി.
തീർത്തും ഗ്രാമഭംഗി നിലനിൽക്കുന്ന പ്രകൃതി രമണീയമായ കാഴ്ചയാണ് ഈ തുരുത്തും ചുറ്റുപാടുകളും .എപ്പോഴും പച്ച പുതച്ച് നിൽക്കുന്ന വയലേലകളും തെങ്ങിൻ തോപ്പുകളും ,അടക്ക പ്ലാവ് മാവ് തുടങ്ങിയ വൃക്ഷലധാതികളും കണ്ടൽകാടുകളും ഈ പ്രദേശത്തിന് ഗ്രാമഭംഗി കൂട്ടി.
കൂട്ടിലടക്കപ്പെട്ട അവസ്ഥയായിരുന്നു തുരുത്തിലെ ജീവിതങ്ങൾ.
വർഷങ്ങൾ നീണ്ട രാജവാഴ്ച അവസാനിപ്പിച്ചു കൊണ്ട് ജനം ജനത്തെ തിരഞ്ഞെടുക്കുന്ന ജനാധിപത്യവ്യവസ്ഥയിലേക്ക് പരിണാമം സംഭവിച്ചപ്പോൾ ജീവിതം കീറാമുട്ടിയായത് ഈ തുരുത്തിലെ അനേകം പവങ്ങളുടെ ജിവിതങ്ങളായിരുന്നു. ഏക്കറുകണക്കിന് നെൽപാടങ്ങൾ കൃഷിയിറക്കാതെ മുട്ടിൽമേൽ പുല്ല് കിളിർത്തു. ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ തുരുത്തുനിവാസികൾ പകച്ചു നിന്നു. എത്ര നാളാണ് വയർ ഇറുക്കി കെട്ടി ജീവിക്കുക എന്ന ചോദ്യം അവരിൽ ഉണർന്നു.പിന്നെ എന്തു തൊഴിലും ചെയ്യാനായി തുരുത്തുവിട്ടിറങ്ങി. അപ്പോഴും ജാതി വ്യവസ്ഥകൾ നില കൊണ്ടു. പലയിടത്തു നിന്നും വർണ്ണവിവേചനത്തിന്റെ പേരിൽ അവരെ ആട്ടിയോടിക്കപ്പെട്ടു.പഞ്ചായത്തുകൾ നിലവിൽ വന്നപ്പോൾ ആതുരുത്തിനൊരു പേരും വീണു.
” തിരുവിതാംകൂർ കോളനി”
————————————ഒരു പാട് ഭൂസ്വത്തുക്കളുള്ള താഴെ പാട്ട് തറവാട്ടിൽ ജനിച്ച രാജവല്ലി ഈ തറവാടിന്റെ ഐശ്വര്യവും വിളക്കുമായിരുന്നു.
തൊട്ടടുത്ത നാട്ടിലുള്ള അനാഥനായ രാമൻ എന്ന നായർ യുവാവ് ഈ തറവാട്ടിലെ സ്ഥിരം കൃഷിപണിക്കാരനായിരുന്നു. അയാളുടെ ആകാരവടിവിലും സൗന്ദര്യത്തിലും മയങ്ങിയ രാജവല്ലിയുടെ പ്രണയാഭ്യാർത്തന നിരസിക്കാൻ രാമനും കഴിഞ്ഞില്ല. അത്രമേൾ സൗന്ദര്യ പ്രതീകമായിരുന്നു രാജവല്ലി.ഇതറിഞ്ഞ മാടമ്പിമാർ രാമനെ പലപ്പോഴും അപകടപെടുത്താൻ നോക്കിയെങ്കിലും അതിൽ നിന്നൊക്കെ രക്ഷ നേടിയ രാമൻ രാജവല്ലിയെ വിളിച്ചിറക്കി കൊണ്ട് പോയി .രോക്ഷം അണപൊട്ടിയ കാരണവന്മാർക്ക് രാമനെ ഒന്നും ചെയ്യാൻ കഴിയാത്തതിനാൽ രാജവല്ലിയെ എന്നെന്നേയ്ക്കുമായി പടിയടച്ചു പിണ്ഡം വെച്ചു.
അങ്ങനെ ആരോരുമില്ലാത്ത രാമന് കൂട്ടായി രാജവല്ലിയും, രാജവല്ലിയ്ക്ക് കൂട്ടായി രാമനും ജീവിതം ആരംഭിച്ചു.
ഐശ്വര്യത്തിന്റെ നിറകുടമായ രാജവല്ലിയ്ക്ക് ഒരു കുറവും വരുത്താതെ രാമൻ നിത്യന ജോലിക്ക് പോയി കുടുംബം പോറ്റി പോന്നു.
അവർക്കൊരു ആൺകുഞ്ഞ് പിറന്നപ്പോൾ രാജു രാമനെന്ന് പേരിട്ടു.ആ കൊച്ചു കൂരയിൽ അവൻ ഓടി കളിച്ച് വളർന്നു.
വർഷങ്ങൾ കഴിഞ്ഞ്കൊണ്ടേയിരുന്നു…
രാജു രാമൻ ഒന്നാം തരത്തിലായപ്പോൾ രാജവല്ലി മറ്റൊരു ആൺകുഞ്ഞിന് കൂടി ജന്മം നൽകി. അവനെ രഘുരാമൻ എന്ന് വിളിച്ചു.
സ്വർഗ്ഗകൊട്ടാരത്തിൽ രാജ്ഞിയെ പോലെ ജീവിച്ചവൾ തന്റെ കൂടെ വന്ന് കഷ്ടപെടുന്നതോർത്തായിരുന്നു രാമന്റെ എക്കാലത്തെയും ദുഃഖം. അത് മനസ്സി രാജവല്ലി പറഞ്ഞു….
”എന്റെ പൊന്നേ… ഞാൻ ഭാഗ്യവതിയാണ് … സുഖമായി ജീവിക്കാൻ
തന്റെ രാജകുമാരിയുടെ വാക്കുകൾ രാമന് തേർമഴയായി തോന്നിയെങ്കിലും ഉള്ളിലെ വിഷമം വേദനയായി തന്നെ കിടന്നു .
അനുജൻ രഘുരാമൻ രാജുവിന് ഒരു കളി കൂട്ടുകാരൻ ആയിരുന്നു. സ്കൂൾ വിട്ട് കഴിഞ്ഞാൽ മറ്റ് കുട്ടികളോട് കളിച്ച് നിൽക്കാതെ വീട്ടിൽ പാഞ്ഞെത്തും അനുജനെ ഒക്കത്തിരുത്തിയും പറമ്പിലൊക്കെ നടത്തി കളിപ്പിക്കും.
രാമന്റെ ദിനചര്യകൾ എന്നും ഒന്നു തന്നെയാണ്. വെളുപ്പിന് കട്ടൻ ചായയും കുടിച്ച് കൊണ്ട് പാടത്തേക്ക് പോകുന്ന അയാൾ പതിനൊന്നു മണിയോടെ വീടെത്തും. തലേന്ന് വെള്ളത്തിൽ കുതിർത്ത ചോറ് ഊറ്റിഎടുത്ത് ഉണക്കമീൻ ചുട്ടതോ, തേങ്ങാ ചമ്മന്തിയോ കൂട്ടി കഴിച്ച് അല്പം വിശ്രമം.പിന്നെ ഉണ്ണാനായി വരുന്നത് മൂന്നു മണി കഴിഞ്ഞാണ്. ആറ് മണി കഴിഞ്ഞ് വീടെത്തിയാൽ കുളിയും കഴിഞ്ഞ് ചമ്പകടയിലേക്ക് പോകും. (അന്തി ചന്ത)
മുരുക്കുംപുഴ സായന്തനത്തിലാണ് ചന്ത കൂടുന്നത്. ഓലകൊണ്ട് മേഞ്ഞ ഏഴെട്ട് ഷെട്ടുകൾ നിരന്നിരുപ്പുണ്ട്.മൺകലങ്ങൾ, പൊട്ട് കരി കുപ്പിവളകൾ, മരിച്ചീനി പച്ചക്കറികൾ… പുഴുങ്ങിയതും പുഴുങ്ങാത്തതുമായ നെല്ല്… പുത്തനരി ഉൾപ്പടെ വിവിധ തരം അരികൾ … വെറ്റില മുറുക്ക് അങ്ങനെ നീളുന്നു ഷെട്ടിലെ കച്ചവടങ്ങൾ .
ഷെട്ട് കഴിഞ്ഞുള്ള ഭാഗത്താണ് മീൻ കച്ചവടക്കാരുടെ സ്ഥാനം. ദൂരെ നിന്നും എത്തുന്ന പുഴ മീനുകൾ ചമ്പകടയിൽ സുപരിചിതമാണ്.വരാൽ,കാരി, ഒടതല, കൊറുവ, അങ്ങനെ നീളുന്നു നാട്ടുമീൻ. കടൽമീനും മോശമല്ലാത്ത രീതിയിൽ വിൽപ്പനക്കെത്തുന്നുണ്ട്.
(എന്റെ കുട്ടികാലത്തെ ഒരു ചന്തയാണിത്. കായലുമായി ഒരു കഥ എഴുതുമ്പോൾ കൂടുതൽ വിശദമാക്കാം.)
ചമ്പക്കടയ്ക്ക് അകത്ത് തന്നെ ഒരു ചായ തട്ടുണ്ട്.ഞാവിരിപിച്ചയുടെ ഈ കടയിൽ ചായയും പഴക്കേക്കും മാത്രമാണുള്ളത്.
രാമന്റെ ദിനചര്യകളിലൊന്നാണ് അന്തിചന്തയിലെത്തിയാൽ ഈ കടയിൽ നിന്നും ചായ കുടി.പിന്നെ മൂന്ന് പഴക്കേക്കും പൊതിഞ്ഞ് വാങ്ങും. മക്കൾ അതും പ്രതീക്ഷിച്ച് കാത്തിരിക്കും. രാജവല്ലി പലപ്പോഴും തനിക്ക് കിട്ടുന്ന പഴക്കേക്കിൽ പകുതി രാമന് കൊടുക്കും.ആ പങ്ക് കഴിച്ചില്ലങ്കിൾ രാജവല്ലിക്ക് വലിയ വിഷമമാണ്. എന്നാൽ രാമൻ വാങ്ങി ഒരു കടി കടിച്ചിട്ട് തിരികെ തന്റെ പ്രാണസഖിയുടെ വായിൽ വച്ചു കൊടുക്കും. പ്രണയാദ്രമായ നോട്ടത്തോടെ രജവല്ലി അത് സ്വീകരിക്കുമ്പോൾ ഉള്ളിൽ നിറയുന്ന അനുഭൂതി മുഖത്ത് താമരയായി വിരിയും.
രഘുരാമൻ കൂടി ഒന്നാം തരത്തിലെത്തിയപ്പോൾ കൂടുതൽ സന്തോഷിച്ചത് രാജുവായിരുന്നു. അനുജനെ കൂടെ കൊണ്ട് പോകുന്നതും, ഒരുറുമ്പു പോലും കടിക്കാതെ നോക്കേണ്ടതും തന്റെ ഉത്തരവാദിത്വമാണെന്ന് ആ കൊച്ചു മനസ്സ് തിരിച്ചറിഞ്ഞിരുന്നു. അവന്റെ ലോകവും സന്തോഷവും അനുജൻ മാത്രമായി ഒതുങ്ങിയിരുന്നു.
രഘുരാമന് തിരിച്ചറിവ് വന്നു തുടങ്ങിയപ്പോൾ തന്റെ ജ്യേഷ്ഠൻ തന്നെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് തിരിച്ചറിയാൻ തുടങ്ങി.അതിരില്ലാത്ത സ്നേഹം തിരികെ കൊടുക്കാനും അവൻബാദ്ധ്യസ്ഥനായി. ഇങ്ങനെ രണ്ട് മക്കളെ കിട്ടിയതിൽ കൂടുതൽ സന്തോഷിക്കുന്നത് രാമനും രാജവല്ലിയും തന്നെയാണ്.
മനോവിഷമങ്ങളൊക്കെ ഉള്ളിലൊതുക്കി ഭർത്താവിന് നല്ലൊരു ഭാര്യയായും മക്കൾക്ക് നല്ലൊരു അമ്മയായും ജീവിക്കാൻ കാലം സന്തോഷത്തിന്റെ നല്ല നാളുകൾ രജവല്ലിയ്ക്ക് സമ്മാനിച്ചുകൊണ്ടിരുന്നു.”ഞാ… എത്ര നാളായി പറേണു അങ്ങ്…ജോലി ചെയ്ത്ത് ക്ഷീണിച്ചു വന്നാ അന്തികടേല് പോകല്ലേന്ന്… ആ സമേം വിശ്രമിച്ചൂടെ? പകല് ഞാ… പുത്തൻ ചന്തേല് പോകലോ…”
രാജവല്ലിയുടെ എന്നുമുള്ള പരിഭവമാണിത്.
” ങ്ഹാ… അതാഇപ്പ വല്യകാര്യയെ..
ഇതൊക്കെ പടാണോ രാജീ…. എനിക്ക്.”
പലപ്പോഴും രാമൻ അതൊന്നും കേട്ടതായി ഭാവിക്കാറില്ല. രാജവല്ലിയെ ഒരു തരത്തിലും വിഷമിപ്പിക്കുന്നത് രാമന് ഇഷ്ടമല്ല എന്ന കാര്യം രാജവല്ലിയ്ക്കും അറിയാം.
വലിയ വലിയ മോഹങ്ങളൊന്നും ഇല്ലാത്ത ആളാണ് രാമൻ.മക്കളെ വളർത്തി നല്ലൊരു നിലയിലെത്തിക്കുക. മരണം വരെ അവരെ സംരക്ഷിക്കുകയെന്ന ലക്ഷ്യം മാത്രമാണുള്ളത്.വീട്ടുകാര്യങ്ങളും മക്കളുടെ ചിലവുകളും കഴിഞ്ഞുള്ള മിച്ചം ഭാര്യയെ ഏൽപ്പിക്കും. ആ ശീലവും രാമൻ തുടർന്നു വന്നു.
ഇന്ന് പതിവിലും ഇരുട്ടിന് കനം കൂടുതലാണെന്ന് രാജവല്ലിക്ക് തോന്നി.
അന്തിക്കടയിൽ പോയ ഭർത്താവിനെ സമയം കഴിഞ്ഞും കാണാതായപ്പോൾ മണ്ണെണ്ണ വിളക്കിന്റെ തിരി കൂട്ടിവെച്ച് വാതിൽപടിൽ കാത്തിരുന്നു.പഠിത്തം കഴിഞ്ഞ് മക്കളും അമ്മയ്ക്കരുകിൽ വന്നിരുന്നു. അച്ഛൻ കൊണ്ടുവരുന്ന പഴക്കേക്കിന്റെ കാത്തിരുപ്പാണിത്.
എന്തുകൊണ്ടോ രാജവല്ലിയ്ക്ക് ഇരുട്ടിനോട് കൂടതൽ പേടി തോന്നി. കാത്തിരുന്നു മടുത്തപ്പോൾ ഉറങ്ങിയ മക്കളെ എടുത്ത് കിടത്തിയിട്ട് വീണ്ടും വാതിൽപടിയിൽ ഇരുപുറപ്പിച്ചു. അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഭയപ്പെടുത്തുന്ന ചിന്തകൾ രാജവല്ലിയെ വേദനപ്പിക്കാൻ തുടങ്ങി.കണ്ണുകൾ നിറഞ്ഞൊഴുകി.
തന്റെ പ്രാണനാഥനെ എവിടെ പോയി അന്വേഷിക്കുമെന്നറിയാതെ ഇരുട്ടിനെ ശപിച്ചു.കരഞ്ഞു കലങ്ങിയ കണ്ണുകളുമായി രാത്രിയുടെ ഏതോ യാമത്തിൽ രാജവല്ലി ഇരുന്നുറങ്ങി പോയി.
കിഴക്ക് വെള്ളകീറുന്നതിന് മുമ്പ് ഉണർന്ന രാജവല്ലിയക്ക് ശരീരമാസകലം വിറയലു ബാധിച്ചതു പോലെയായി. ധൃതിപിടിച്ച്
ഭർത്താവിനെ തേടി പോകാനിറങ്ങി. ആ സമയം അയൽപക്കത്തെ ചെല്ലപ്പനാശാരി ഓടി മുറ്റത്തേക്ക് വന്നു. ഓട്ടത്തിൻെറ കിതപ്പിൽ അയാൾ മുറ്റത്തെ തെങ്ങിൽ പിടിച്ച് നിന്ന് ശ്വാസമെടുക്കാൻ പാടുപ്പെട്ടു.
”ന്താ … മാമാ…ന്താണ്ടായെ…?”
കാര്യം അറിയാനുള്ള വേവലാതി രാജ വല്ലിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു.
”കുഞ്ഞേ… കുഞ്ഞിന്റെ രാമനെ ഇന്നലെ ഒരു വണ്ടി ഇടിച്ച് തെപ്പിച്ചു.”
രാജവല്ലി വീണ്ടും കരയാൻ തുടങ്ങി.
”മോളെ… കൊഴപ്പോന്നൂല്ലന്നാ… നാണൂന്റെ ചായകടേല് പറഞ്ഞ് കേട്ടത്. ഒടനെ ഞാൻ ഇങ്ങോട്ട് ഓടു കായിരുന്നു.”
വൈകാതെ അവർ താലൂക്ക് ആശുപത്രിലേയ്ക്ക് പോയി.
സന്ധ്യക്ക് അന്തികയിൽ നിന്നും സാധനങ്ങളും വാങ്ങി തലചുവടുമായി റോഡരുകിലൂടെ നടന്ന് വരുകയായിരുന്ന രാമനെ ലക്ഷ്യം തെറ്റി വന്ന കാർ ഇടിച്ചു തെറുപ്പിച്ചിട്ട് പാഞ്ഞു പോയി. അത് കാണാൻ ഇടയായവർ ഉടനെ രാമനെ അടുത്തുള്ള താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
രണ്ടുനാൾ ബോധമില്ലാതെ ഐ സി യു വിൽ കിടന്നു.നോർമലായി വാർഡിലെടുത്തപ്പോൾ ഞെട്ടിക്കുന്നൊരു സത്യമാണ് രാജവല്ലിയെ കാത്തിരുന്നത്.തലയ്ക്ക് അടി ഏറ്റതു കൊണ്ടാകാം രാമന് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. വൈകാതെ പഴയ നിലയിലേക്ക് വരുമെന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും നാളുകൾ കഴിഞ്ഞിട്ടും രാമന് ഒരു മാറ്റവും ഉണ്ടായില്ല. മാത്രമല്ല പഴയ ആരോഗ്യത്തിലും മാറ്റങ്ങൾ ഉണ്ടായി.
ആ കുടുംബത്തിന്റെ ഏക ആശ്വാസം ചെല്ലനാശാരിയും കുടുംബവും ആയിരുന്നു. വയസ്സായ അവർക്ക് രാമന്റെ പ്രായത്തിലുള്ള ഒരു മകനുണ്ട്.അവൻ ഗൾഫിലാണ്. വലിയ സാമ്പത്തിക ഭദ്രതയൊന്നും ഇല്ലങ്കിലും ജീവിക്കാനുള്ളതൊക്കെ മകൻ കൊടുക്കുന്നുണ്ട്. എന്നാലും ഇളകിയ പട്ടിക അടിക്കാനും കുറ്റിയും കൊളുത്തുമൊക്കെ മാറ്റാൻ ചെല്ലപ്പനാശാരി പോകും.
സഹായഹസ്തവുമായി എപ്പോഴും മുന്നിൽ നിൽക്കുന്ന ചെല്ലപ്പനാശാരിയെയും കുടുംബത്തെയും എത്ര നാൾ ബുദ്ധിമുട്ടിക്കും?… ആ ചോദ്യം രാജവല്ലിയെ കൂടുതൽ ദു:ഖത്തിലാഴ്ത്തി. ഭർത്താവിന്റെ ചികിൽസ മക്കളുടെ പഠിത്തം…. ഏതൊക്കെ വാതിൽക്കൽ മുട്ടുമെന്നറിയാതെ ആ കൊച്ചു കുടുംബം പകച്ചു നിന്നു.
”ഡി … മോളെ രാജീ…. നീ ങ്ങനെ തളർവാതം പിടിച്ച പൂച്ചയെ പോലെ ഇരുന്നാൽ പിള്ളാര്ടെ കാര്യം ആര് നോക്കോടി…?”
ചെല്ലപ്പനാശാരിത്തി ഒരു ദിവസം രാജവല്ലിയോട് ചോദിച്ചു.
”നിക്കൊന്നും അറീല ചേച്ചിയേ…. ന്തിനാ ദൈവം എന്നോട് ഈ ചതിചെയ്തേതേ… ”
രാജവല്ലി കരയാൻ താങ്ങി.
ലോകമോ… സമൂഹമോ എന്തെന്ന് തിരിച്ചറിയാത്ത രാജവല്ലിക്ക് കരയാൽ മാത്രമേ … കഴിഞ്ഞുള്ളു.
”രാജീ… ഇതൊക്കെയാ കുടുംബോ ന്നു പറേണത്. തളർന്നുവീഴുണോര കൂടെ നമ്മളും വീണാല് പോയില്ലേ… എല്ലാം.”
രാജവല്ലി കണ്ണീരു തുടച്ച് കേട്ടിരുന്നു.
”നാളമൊതല് നീ … പാടത്തേക്കിറങ്ങ്
” ഒന്നുമറിയാത്തെന്നെ… ആര് വിളിക്കാനാച്ചി…. ?”
വിഷമം ഉള്ളിലൊതുക്കി രാജവല്ലി പറഞ്ഞു.
” അതിനു… ഞാറു നടേം… കൊയ്ത്തുമല്ലാതെ … കളേടുപ്പൊക്കെ ഒണ്ടല്ലോ ടീ.. മോളെ. നീ വെഷമിക്കണ്ടാ നാരാണീയോട് പറഞ്ഞ് ഞാൻ ശരിയാക്കി തരാം…”
ആ വാക്കുകൾ വലിയൊരു ആശ്വാസം പോലെ രാജവല്ലിക്ക് തോന്നി.
പാടത്തെ പുല്ലു പറിച്ചു മാറ്റാൻ വലിയ പരിചയമൊന്നും വേണ്ടല്ലൊ എന്ന് രാജവല്ലി ഓർത്തു.
ഉന്നതകുലത്തിൽ ജനിച്ച് വളർന്ന ആഭിജാത്യ ചിന്തകളോ..ജോലിചെയ്യാനുള്ള കുറച്ചിലോ ലവലേശമില്ലാതെ രാജവല്ലി എന്തും നേരിടാനുള്ള മന ധൈര്യത്തോടെ പിറ്റേന്ന് പടത്തേയ്ക്കിറങ്ങി. തന്റെ കുടുംബം അതായിരുന്നു അവളുടെ മനശക്കി.
എല്ലാം കണ്ടും കേട്ടും വളർന്ന രാജവല്ലി പാടത്തെ ജോലികൾ വേഗം സ്വയത്തമാക്കി.ഭർത്താവിന്റെ കാര്യത്തിൽ വളരെ ദു:ഖവതിയാണ് രാജവല്ലി.എന്നാൽ ജോലി ചെയ്ത് കിട്ടുന്ന ശംബളത്തിൽ സന്തോഷവും ഉണ്ട്. ഇന്ന് മക്കൾ വൈകിട്ട് അമ്മയുടെ വരവും കാത്തിരിക്കുന്നത് പതിവാണ്. കാരണം ജോലിക്കിടയിൽ അമ്മയ്ക്ക് കിട്ടുന്ന ആഹാരത്തിന്റെ പകുതി വാഴയിലയിൽ പൊതിഞ്ഞ് കൈയ്യിലുണ്ടാകും. കപ്പപുഴുങ്ങിയതും തേങ്ങാ ചമ്മന്തിയുമാണ് ഏറെ ദിവസങ്ങളിലും. ചിലപ്പോൾ പുത്തനരി ചോറോ കഞ്ഞിയോആകും.രാമന്റെ കൈകൾക്ക് ഇപ്പോൾ സ്വാധീനം വളരെ കുറവാണ്. രാജവല്ലി കൊണ്ട് വരുന്ന ആഹാരം രാമന്റെ വായിൽ എടുത്ത് വച്ചു കൊടുക്കുമ്പോൾ ആ കണ്ണുകൾ വറ്റാത്ത ഉറവ പോലെ നിറഞ്ഞൊഴുകും. അത് കണ്ടുമ്പോൾ രാജാവല്ലിയുടെ ഹൃദയം നുറുങ്ങും.പുറത്ത് കാണിക്കാതെ ലുങ്കിയുടെ കോന്തല എടുത്ത് കണ്ണു തുടക്കും.
തന്റെ ഇപ്പോഴത്തെ കഷ്ടപ്പാടാണ് ഭർത്താവിന്റെ വലിയ ദുഃഖത്തിന് കാരണമെന്ന് രാജവല്ലിക്ക് അറിയാം. സംസാരിക്കാൻ കഴിയില്ലങ്കിലും ചിലപ്പോഴൊക്കെ രാമൻ ആഹാരം വായിൽ വെച്ചു കൊണ്ട് തന്നെ പൊട്ടിക്കരഞ്ഞു പോകും. അപ്പോഴൊക്കെ രാജവല്ലിയുടെ കണ്ണുകൾ നിറയുന്നത് കാണാതിരിക്കാൻ തന്റെ ഭർത്താവിനെ നേഞ്ചോട് ചോർത്ത് പിടിച്ച് ആശ്വസിപ്പിക്കും. അടക്കിപിടിച്ച ദു:ഖം താങ്ങാതാകുമ്പോൾ രാജവല്ലിയും കരഞ്ഞു പോകും. ധാരധാരയായി ഇറ്റുവീഴുന്ന നീർ തുള്ളികൾ രാമന്റെ നെറുകയിൽ നനവു പടർത്തും. അത് കണ്ടിരിക്കുന്ന പിന്നേരുടെ കണ്ണുകളും ഈറനണിയും.
ഇടയ്ക്ക് രാമന് അസുഖം കൂടുന്നത് കാരണം ചികിൽസക്ക് പണം കണ്ടെത്താൻ വളരെയധികം വിഷമിച്ചു. അവസാനം നാട്ടിലെ ഒരു കൊള്ള പലിശക്കാരന്റെ കയ്യിൽ നിന്നും വസ്തു ഈടുവെച്ച് കാശ് വാങ്ങിയാണ് രാമന്റെ ചികിൽസ തുടർന്നത്. അസുഖം പൂർണമായി മാറുമെന്ന് ഡോക്ടർമാർ ആണയിട്ടു പറഞ്ഞുവെങ്കിലും ബുദ്ധി സ്ഥിരതയോ പൂർണ ആരോഗ്യമോ കൈവരിച്ചില്ല. നടക്കുംഎന്ന തൊഴിച്ചാൽ, കൊച്ചു പിള്ളാരുടെ സ്വഭാവവും കണ്ടാൽ ഒരു ഭ്രാന്തന്റെ ഭാവപകർച്ചയിലേക്ക് രാമൻ മാറി കഴിഞ്ഞു. അയാൾ
ഒമ്പതാം ക്ലാസ്സ് കഴിഞ്ഞതോടെ രാജുവിന്റെ ചിന്തകൾ മാറിമറിഞ്ഞു.അമ്മയുടെ കഷ്ടപാടുകൾ ആയിരുന്നു അവനെ കൂടുതൽ വേദനിപ്പിച്ചത് .എവിടെയോ രാജകുമാരിയെ പോലെ ജീവിക്കേണ്ട തന്റെ അമ്മയുടെ ദുരിത ജീവിതത്തിൽ കടുത്ത ദുഃഖം തോന്നി അവന്.
മിക്ക വിഷയങ്ങൾക്കും വട്ടപൂജ്യം വാങ്ങുന്ന താൻ പഠിച്ചിട്ടും വലിയ കാര്യമൊന്നും ഇല്ലന്ന് രാജു പലവട്ടം ചിന്തിച്ചു.
”അമ്മേ…ഞാൻ പഠിത്തം നിർത്തുന്നു.”
”ന്റമോനിപ്പം ന്താ … ങ്ങനെ തോന്നാൻ…?”
”ഞാൻ ജോലിക്ക് പോകാൻ പോണു..”
വളരെ വേദനയോടെയാണ് രാജ്യവല്ലി അതു കേട്ടത്.
”ഞാൻ പഠിച്ചിട്ടും വല്യ കാര്യമൊന്നും ഇല്ലമ്മേ … അമ്മ കഷ്ടപെടണത്കാണുമ്പോൾ എനിക്ക്.. നിക്ക്… സഹിക്കാൻ പറ്റണില്ലമ്മേ …”
അവൻ കരയുകയായിരുന്നു.അമ്മ അവനെ മാറോട് ചേർത്ത് ആശ്വസിപ്പിച്ചു.കുഞ്ഞിലെ ജോലിക്ക് ഇറങ്ങണ്ടന്ന് പലയാവർത്തി പറഞ്ഞെങ്കിലും രാജു കേട്ടില്ല.
രാവിലെ കട്ടൻ ചായയുമായി അമ്മചെന്നപ്പോൾ അവൻ പായിൽ ഉണ്ടായിരുന്നില്ല.
എന്ത് ജോലിയായാലും വേണ്ടില്ല ചെയ്യാൻ ഒരുക്കമാണ് എന്ന് തീരുമാനിച്ച് തുനിഞ്ഞിറങ്ങിയപ്പോൾ കിട്ടിയത് മേസതിരി ഹെൽപ്പർ ജോലിയായിരുന്നു. സന്ധ്യക്ക് വീട്ടിൽ വന്നപ്പോൾ അവന്റെ കയ്യിലും ഒരു പൊതി ഉണ്ടായിരുന്നു. ബേക്കറി പലഹാരങ്ങൾ. തന്റെ അനുജന്റെ കയ്യിൽ കൊടുത്തപ്പോൾ ആ കണ്ണിന്റെ തിളക്കം കണ്ടവർ സന്തോഷിച്ചു.രഘുരാമൻ ജേഷ്ഠനെ കെട്ടിപിടിച്ചുമ്മകൊടുത്തു. എന്നാലും അവന്റെ ഉള്ളിലും അറിയപ്പെടാത്തൊരു വേദന നിഴലിച്ചു.
രാജവല്ലി ഏറെ വഴക്ക് പറഞ്ഞെങ്കിലും അവൻ മൈന്റ് ചെയ്തില്ല. അച്ഛനും തിരിയാത്ത ശബ്ദത്തിൽ എന്തോ പറയുന്നു. വഴക്കാണെന്ന് രാജു ഊഹിച്ചു.
ഉള്ളിൽ സ്വരുക്കുകൂട്ടിയ സ്വപ്നം നഷ്ടപെടുമ്പോൾ ചില സാഹചര്യത്തിൽ ഭ്രാന്തനായാലും പ്രകടിപ്പിക്കും. അത് ശരീരനിർമ്മിതിയുടെ പ്രത്യേകതയാണ്.
”അമ്മേ… കെടന്നൊച്ചയുണ്ടാക്കില്ലെ… ഞാൻ ഇനി സ്കൂളിലേക്കില്ല.രഘു പഠിക്കട്ടെ… അവൻ എല്ലാ ക്ലാസ്സിലും ഒന്നാമനാമ്മെ … എന്റെ മോനെ ഏട്ടൻ പഠിപ്പിക്കും. അവന്റെ ആഗ്രഹത്തിനൊത്ത്.”
രഘുവിനെ ചേർത്ത് പിടിച്ചു കൊണ്ടാണ് രാജു പറഞ്ഞത്.
അച്ഛന്റെ ചികിൽസ രഘുവിന്റെ പഠിത്തം വീട്ടുചിലവുകൾ പലിശക്കാരന്റെ കടം… എലാം കുടി താൻ മാത്രം കൂട്ടിയാൽ കൂടില്ലാന്ന് രാജവല്ലി ചിന്തിച്ചു. വേനൽ തുടങ്ങി കഴിഞ്ഞു പാടത്ത് പണിയും കുറഞ്ഞു വരുന്നു… അവന്റെ ഇഷ്ടം പോലെ ചെയ്യട്ടെ…
————————————
രഘുരാമൻ ഇപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു. വീടിന്റെ അവസ്ഥ എന്താണെന്ന് പൂർണമായി അവനറിയാം. അല്ലലില്ലാതെ ആ കൊച്ചു കുടുംബം മുന്നോട്ട് പോയി.
ഒരു നാൾ രഘു സ്കൂകൂളിന്റെ മതിൽ ചാരി കൂട്ടുകാരുമായി സൊറ പറഞ്ഞ് റോഡിലേക്ക് നോക്കി നിൽക്കുകയായിരുന്നു. ദൂരെന്നും അച്ഛൻ വരുന്നത് അവൻ കണ്ടു. മുഷിഞ്ഞ വേഷം തന്നെയാണ്.ഞാളു വ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. മുണ്ടിന്തല നിലത്തിഴയുന്നു.തുറന്നു കിടക്കുന്ന ഷർട്ട്. ഗേറ്റിൽ വന്ന്
ദൂരെ നിന്നും നോക്കി നിന്ന രഘുവിന്റെ ഹൃദയം നുറുങ്ങി. അയ്യോ ഭ്രാന്തൻ എന്ന് വിളിച്ച് കുട്ടികൾ
ചരൾ വാരി എറിയുന്നത് കൂടി കണ്ടപ്പോൾ വേദന താങ്ങാനാകാതെ ക്ലാസ്സിൽ പോയിരുന്ന് പൊട്ടി കരഞ്ഞു.
വൈകിട്ട് വീട്ടിൽ പറഞ്ഞപ്പോൾ രാജു അച്ഛനോട് ദേഷ്യപ്പെട്ടു.
” അച്ഛൻ നാണം കെടുത്താനാണോ ഇറങ്ങി നടക്കണത് ? അടങ്ങി ഇവിടിരുന്നില്ലങ്കിൾ കെട്ടിയിടും പറഞ്ഞിട്ടുണ്ട്.”
രാമൻ പ്രതികരിച്ചില്ല .എന്ന് മാത്രമല്ല പിന്നെയുള്ള നാളുകൾ വീട്ടിനുള്ളിൽ ഒതുങ്ങി കൂടി.പുറത്ത് പറയാൻ കഴിയാതെ ഉള്ളിൽ ഹൃദയം പൊട്ടുന്ന വേദന കടിച്ചമർത്തി കഴിഞ്ഞ രാമൻ വൈകാതെ ഒരേ കിടപ്പായി. പിന്നെ മരണത്തിനു കീഴടങ്ങി.
അടുത്തുണ്ടല്ലോ എന്ന സന്തോഷം രാജവല്ലിക്കുണ്ടായിരുന്നു.രാമന്റെ മരണം തളർത്തിയത് രാജവല്ലിയെ ആയിരുന്നു. അവർക്ക് ഇപ്പോഴും തന്റെപ്രിയതമൻ പോയെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. നാളുകൾ കഴുയുംതോറും അമ്മയുടെ മാനസികാവസ്ഥയ്ക്ക് മാറ്റം വരുന്നതായി രാജുവിനു തോന്നി.
അവൻ അമ്മയെ ഡോക്ടറെ കാണിച്ച് ചികിൽസിച്ചു.ഏറെ നാളത്തെ ചികിൽസക്ക് ശേഷം രാജവല്ലി പഴയ നില വീണ്ടെടുത്തു.
കൂനിൽമേൽ കുരുപോലെ മറ്റൊരു ബാധ്യതയായ പലിശക്കാരൻ വന്നു. അയാർക്ക് പലിശയും മുതലും വേണം. നീട്ടിയുള്ള അവധി കൊടുക്കാനും അയാൾ തയ്യാറല്ല. ഉടനെ തരാമെന്ന ഉറപ്പ് കിട്ടിയപ്പോഴാണ് പലിശക്കാൻ മമ്മൂഞ്ഞ് പോയത്.സാക്ഷിയായി ചെല്ലപ്പൻ ആശാരിയും.
കുറേ അടച്ചതൊക്കെ പലിശയിൽ പോയി. ഇപ്പോൾ പലിശക്കു മുകളിൽ പലിശയായി കിടക്കുന്നു .
ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതെ അമ്മയും മകനും വിഷമിച്ചു.
ഒരാഴ്ച കഴിഞ്ഞ് ആശാരി വന്നു പറഞ്ഞു ” അയാക്കു ഉദ്ദേശം വേറേ ആണു രാജു….”
” എന്ത് വേറെ…?”
” അതിപ്പോ … ഈ വസ്തുലു അയാക്കൊരു കണ്ണ്ണ്ട്. അങ്ങനാല്ലിയോ… ഇക്കണ്ടതൊക്കെ വാങ്ങി കൂട്ടിയെ…”
” അയാർക്ക് എഴുതി കൊടുത്താൽ ഞങ്ങളെങ്ങോട്ട് പോകും ചേട്ടാ…”
രാജു അവന്റെ ഇംഗിതം പറഞ്ഞു.രാജവല്ലി എല്ലാം കേട്ടിരുന്നതേയുള്ളു.
”എന്റെ ഒരേരു പെങ്ങളുട്ടി ഒത്തിരി ദൂരെത്താ താമസം. അവൾക്കടെ മോള്ടെ കല്യാണായി. പൈസ അങ്ങട് കൂട്ടീട്ട് കൂടിതുല്ല. അതു കൊണ്ട് കെടപ്പ് സ്ഥലം വിക്കാൻ പോണു.ചെറിയ കുടുംബത്തിന് താമസിക്കാനുള്ള വീടുo ഒണ്ട് .”
അത് കേട്ട് രാജു അമ്മയെ നോക്കി. ആശാരിത്തിയും അവിടേക്ക് വന്നു.
”ജോലി എവിടെ പോയാലും ചെയ്യാം. രഘുവിന്റെ പഠിത്തമാണ് പ്രശ്നം ചേട്ടാ…”
രാജു അനുജനെ നോക്കി പറഞ്ഞു. മോന്റെ തീരുമാനമെന്താ എന്ന ചോദ്യമായിരുന്നു അമ്മയുടെ നോട്ടമെന്ന് രാജു ഊഹിച്ചു.
”അവൻ പത്തിലുപരീക്ഷേക്കെ കഴിഞ്ഞ് നിക്കേല്ലേ … അവിട പോയാലും കോളേജി ചേർന്ന് പഠിക്കാല്ലോ…”
”അല്ലാതെങ്ങാനാ… ഇത്തറേം കടം തീർക്കണ രാജു നീ….”
ചെല്ലപ്പനാശാരി തന്റെ അഭിപ്രായം തുറന്നു പറഞ്ഞു.
ആശാരാരി ഞങ്ങളെ ഒരിക്കലും പറ്റിക്കില്ലന്ന് രാജുവിനും അമ്മയ്ക്കും അറിയാം. ഒരു കാലത്ത് അത്ര മേൾ സഹായിച്ചിട്ടുണ്ട്. ആ കടപ്പാടൊക്കെ ബാക്കിയാണ്.
വളരെ പെട്ടന്നാണ് കടം തീർക്കലും പ്രമാണ എഴുത്തുകുത്തും രജിസ്ട്രറുമൊക്കെ കഴിഞ്ഞത്.
അങ്ങനെ ആ കൊച്ചു കുടുoബം കൂട് വിട്ട് കൂടുമാറി തിരുവിതാംകൂർ കോളനിയിലെത്തി.
ദരിദ്രരിൽ ദരിദ്രർ താമസിക്കുന്ന ഈ കോളനിയിൽ വീശുന്ന കാറ്റിൽ പോലും കഞ്ചാവിന്റെയും മദ്യത്തിന്റെയും മണം നിറഞ്ഞു നിൽക്കുന്നു. സന്ധ്യയോടടുത്താൽ മുക്കിന് മുക്കിന് കുടിച്ച് ലവലില്ലാതെ ആടിയുലഞ്ഞ് നടക്കുന്നവരാണ് ഏറെ പേരും.ചില വീടുകളിൽ അടിയും പിടിയും ചീത്ത വിളികളും.
ചാരായം വാറ്റിവിറ്റു ജീവിക്കുന്നവർ, കഞ്ചാവ് വിൽക്കുന്നവർ ,കൂലി തല്ല് തൊഴിലാക്കിയവർ, കൂട്ടികൊടുത്ത് ജീവിക്കുന്നവർ… മാന്യമായി കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്നവർ……ഇങ്ങനെ പോകുന്നു തിരുവിതാംകൂറിലെ ജീവിതങ്ങൾ.
സ്വയം നന്നാവാൻ താല്പര്യമില്ലാത്ത ഇവർആരും ആരെയും കുറ്റപ്പെടുത്താറില്ല. തോന്നിയത് പോലെ ജീവിക്കുന്നു. എന്തെങ്കിലും തരത്തിൽ എന്തെങ്കിലും ചെയ്ത് കിട്ടുന്ന കാശ് അന്നന്നു തീർക്കുന്ന വൃത്തികെട്ട സംസ്കാരത്തിന്റെ ഉടമകളാണ് തിരുവിതാംകൂർ കോളനിയിലെ ഏകദേശം പേരും.തുടരും….NB 🙏:വിലയേറിയ അഭിപ്രായങ്ങൾ ഒരെഴുത്തുകാരന്റെ വഴികാട്ടിയാണെന്ന് ഓർക്കുക.
ഇന്നെന്റെ ജന്മദിനമാണ്. എല്ലാരുടെയും ആശീർവാദം കൂടി പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ💚💛🧡♥️
ഭീം.♥️
Responses (0 )