-50% Intro price for the next 72 hours only!. Buy now →

Kambi stories

ദ വിച്ച് പാർട്ട്‌ 6 [Fang leng]

ദ വിച്ച് പാർട്ട്‌ 6 The Witch Part 6 | Author : Fang leng | Previous Part ഒരുപാട് താമസ്സിച്ചു എന്നറിയാം ഇതുവരെ പല പല തിരക്കിൽ ആയിരുന്നു പിന്നെ ഇടക്ക് കുറച്ചു കാര്യങ്ങളും വന്നു എല്ലാവരും ക്ഷമിക്കുക മുൻ പാർട്ടുകൾ ഒന്നുകൂടി വായിച്ച ശേഷം തുടന്നു വായിച്ചാൽ അത് കൂടുതൽ നന്നായിരിക്കും അലി :(ഉമ്മാ ഇത് അവള് തന്നെ സുന്ദരിയായ പിശാച് എന്റെ കാര്യം തീരുമാനമായി ) പെൺകുട്ടി :ഞാൻ ചോദിച്ചത് […]

0
1

ദ വിച്ച് പാർട്ട്‌ 6

The Witch Part 6 | Author : Fang leng | Previous Part


ഒരുപാട് താമസ്സിച്ചു എന്നറിയാം ഇതുവരെ പല പല തിരക്കിൽ ആയിരുന്നു പിന്നെ ഇടക്ക് കുറച്ചു കാര്യങ്ങളും വന്നു എല്ലാവരും ക്ഷമിക്കുക മുൻ പാർട്ടുകൾ ഒന്നുകൂടി വായിച്ച ശേഷം തുടന്നു വായിച്ചാൽ അത് കൂടുതൽ നന്നായിരിക്കും

അലി :(ഉമ്മാ ഇത് അവള് തന്നെ സുന്ദരിയായ പിശാച് എന്റെ കാര്യം തീരുമാനമായി )

പെൺകുട്ടി :ഞാൻ ചോദിച്ചത് കേട്ടില്ലേ നീ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നതെന്ന്

അലി :അത് പിന്നെ അത്..

പെൺകുട്ടി അലിയുടെ അടുത്തേക്ക് എത്തി അവനെ അടിമുടി നോക്കാൻ തുടങ്ങി

അലി :(എവിടെ നിന്ന് കഴിച്ചു തുടങ്ങണം എന്ന് ആലോചിക്കുകയാണെന്ന് തോന്നുന്നു ഇനിയും താമസ്സിച്ചാൽ നിന്നെ ഇവൾ അകത്താക്കും അലി വേഗം എന്തെങ്കിലും ബുദ്ധി പ്രായോഗിക്ക് )

പെൺകുട്ടി :നീ എന്താ ആലോചിക്കുന്നത്

അലി :അത് പിന്നെ എന്നെ കാണാൻ ഇത്തിരി കൊള്ളാമെന്നേ ഉള്ളു കഴിക്കാൻ ഒട്ടും രുചിയുണ്ടാകില്ല

പെൺകുട്ടി :നീ എന്തൊക്കെയാടാ ഈ പറയുന്നത്

അലി :സത്യം പച്ചയായ സത്യം എന്നെ കഴിച്ചാൽ പിന്നെ പിശാചിന് അതിന്റ പേരിൽ ദുഖിക്കേണ്ടി വരും

പെൺകുട്ടി :നിന്നെ കണ്ടപ്പഴേ എനിക്ക് തോന്നി തലക്ക് നല്ല സുഖമില്ലാത്ത ആരോ ആണെന്ന് ഇല്ലാതെ ഇങ്ങനെ പിച്ചും പേയും വിളിച്ചു പറയില്ല

അലി :എന്ത് വേണമെങ്കിലും പറഞ്ഞോ എന്നെ ഒന്ന് വെറുതെ വിട്ടാൽ മാത്രം മതി പിശാചെ

പെൺകുട്ടി :ആരാടാ പിശാച് കുറേ നേരമായല്ലോ നീ തുടങ്ങിയിട്ട് എന്റെ വീട്ടിൽ അതിക്രമിച്ച് കടന്നതും പോര..

അലി :അപ്പോൾ നീ അല്ലേ ആ സുന്ദരിയായ പിശാച്

പെൺകുട്ടി :ഏത് സുന്ദരി ഏത് പിശാച്

അലി :അപ്പോൾ അത് നീ അല്ലേ പിന്നെ നീ ആരാ

പെൺകുട്ടി :അത് ഞാൻ അല്ലേ അങ്ങോട്ട്‌ ചോദിക്കേണ്ടത് ആരാടാ നീ

അലി :ഞാൻ അലി ഒരു പാവമാ

പെൺകുട്ടി :കണ്ടാൽ തോന്നുന്നില്ല ഒരു കള്ള ലക്ഷണവും ഉണ്ട്

അലി :എവിടെ പോയാലും എനിക്ക് ഇത് തന്നെയാണല്ലോ ഗതി അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ ഞാൻ ഒരു പാവമാ

പെൺകുട്ടി:അതൊന്നുമല്ല പുസ്തകങ്ങളിൽ പറയുന്ന കള്ളൻമാരുടെ എല്ലാ ലക്ഷണങ്ങളും നിനക്കുണ്ട്

അലി :അതൊക്കെ തട്ടിപ്പാ കൊച്ചേ എന്നെ ഒന്ന് അഴിച്ചു വിട് ദേഹത്തോക്കെ നല്ല വേദനയുണ്ട്

പെൺകുട്ടി :അഴിച്ചുവിടാനോ അതൊന്നും നടക്കില്ല നീ എന്നെ ആക്രമിച്ചാലോ

അലി :എനിക്കിപ്പോൾ നേരെ നിക്കാൻ പോലും വയ്യ ആ ഞാൻ എങ്ങനെ നിന്നെ ആക്രമിക്കാനാണ് ഒന്ന് അഴിച്ചു വിട് നന്നായി വേദനിക്കുന്നു

അലി ദയനീയമായി അവളോട് പറഞ്ഞു ഇത് കേട്ട പെൺകുട്ടി പതിയെ അലിയുടെ അടുത്തേക്ക് എത്തി

“ഞാൻ വിശ്വാസിക്കുവാ കെട്ടഴിച്ച ശേഷം എന്നെ വല്ലതും ചെയ്യാൻ നോക്കിയാൽ ഉണ്ടല്ലോ ”

അലി :ഇല്ല ഒരിക്കലും ഇല്ല എന്റെ ഉമ്മയാണെ സത്യം

ഇത് കേട്ട പെൺകുട്ടി അലിയെ കെട്ടിയിരുന്ന കയറുകൾ പതിയെ അഴിച്ചു മാറ്റി ശേഷം വേഗം തന്നെ അലിയുടെ അടുത്ത് നിന്ന് മാറി നിന്നു

അലി :ഉമ്മാ ഇപ്പഴാണ് ഒന്ന് ആശ്വാസമായത് സത്യമായും നീ പിശാചല്ലല്ലോ അല്ലേ

പെൺകുട്ടി :കേട്ടഴിച്ചല്ലോ വേഗം പോകാൻ നോക്ക്

(ഇവൾ പിശാച് ആണെന്ന് തോന്നുന്നില്ല എങ്ങനെയും ഇവളെ സോപ്പിട്ടു പട്ടം അടിച്ചു മാറ്റണം ) അലി ഇത്തരം ആലോചനയിൽ മുഴുകി

പെൺകുട്ടി :എന്താ ആലോചിക്കുന്നത് ഇവിടുന്ന് പോകാൻ പറഞ്ഞത് കേട്ടില്ലേ

അലി :എനിക്ക് ഇപ്പോൾ ഒട്ടും വയ്യ അല്പനേരം വിശ്രമിച്ചിട്ട് ഞാൻ പോയേക്കാം അമ്മാതിരി അടിയല്ലേ തലക്കിട്ടു കിട്ടിയത്

ഇത്രയും പറഞ്ഞു അലി വീടിന്റെ വരാന്തയിൽ ഇരുന്നു

പെൺകുട്ടി :ഇവിടെ ഇങ്ങനെ ഇരിക്കാൻ പറ്റില്ല

“അപ്പോൾ പിന്നെ ഇങ്ങനെ ഇരിക്കാം “ഇതും പറഞ്ഞു അലി അല്പം തിരിഞ്ഞിരുന്നു

പെൺകുട്ടി :ഇത് വല്യ ശല്യമായല്ലോ

അലി :വേദനിച്ചിട്ടല്ലേ

പെൺകുട്ടി :ശെരി കുറച്ചു നേരം മാത്രം

അലി :അതല്ലേ ഞാനും പറഞ്ഞത് അതിരിക്കട്ടെ പേര് പറഞ്ഞില്ലല്ലോ

പെൺകുട്ടി :പേരൊന്നും പറയാൻ പറ്റില്ല നമ്മൾ തമ്മിൽ പരിചയം ഇല്ലല്ലോ

അലി :പറ്റില്ലെങ്കിൽ പറയണ്ട ഞാൻ സുന്ദരിന്ന് വിളിക്കാം

ഇത് കേട്ട പെൺകുട്ടിയുടെ മുഖത്ത് ചെറിയ ചിരി വരുവാൻ തുടങ്ങി എന്നാൽ അവൾ അത് മറച്ചു വച്ച് വീണ്ടും സംസാരിച്ചു

പെൺകുട്ടി :താൻ എന്നെ അങ്ങനെയൊന്നും വിളിക്കണ്ട പെട്ടെന്ന് പോകാൻ നോക്ക്

അലി :ശെരി ഉത്തരവ്

ഇതിന് ശേഷം ഇരുവരും കുറച്ച് നേരം മൗനം പാലിച്ചു ശേഷം പെൺകുട്ടി പതിയെ അലിയോട് സംസാരിക്കാൻ തുടങ്ങി

പെൺകുട്ടി :അതേ നീ എങ്ങനെയാ ഇവിടെ എത്തിയത്

അലി :അതൊക്കെ എത്തി

പെൺകുട്ടി :അതാ ഞാൻ ചോദിച്ചത് നീ എങ്ങനെയാ ഇവിടെ എത്തിയത് ഇവിടെ പെട്ടെന്ന് അങ്ങനെ ആർക്കും വരുവാൻ സാധിക്കില്ല

അലി :അതൊക്കെ ഒരു വലിയ കഥയാ

പെൺകുട്ടികുട്ടി :കഥയോ എനിക്ക് കഥ കേൾക്കാൻ വലിയ ഇഷ്ടമാ

പെൺകുട്ടി വേഗം തന്നെ അലിയോടൊപ്പം വരാന്തയിൽ ഇരുന്നു

“ഇനി പറ എങ്ങനെയാ ഇവിടെ എത്തിയത് ”

അലി :കേൾക്കണമെന്ന് നിർബന്ധമാണോ

പെൺകുട്ടി :അതെ ഒന്ന് പറ

അലി ഉണ്ടായാതെല്ലാം പെൺകുട്ടിയോട് പറയാൻ തുടങ്ങി

പെൺകുട്ടി :അപ്പോൾ നീ എന്റെ പട്ടം മോഷ്ടിക്കാൻ വന്നതാണോ

അലി :ഹേയ് മോഷ്ടിക്കാനൊന്നുമല്ല ഒന്നെടുക്കാൻ വന്നതാ

പെൺകുട്ടി :അതെ അനുവാദമില്ലാതെ സാധനങ്ങൾ എടുക്കുന്നതിനെ മോഷണം എന്ന് തന്നെയാ പറയുന്നത്

അലി :എന്നാൽ ശെരി അനുവാദം ചോദിക്കാം ആ പട്ടം എനിക്ക് തരുവോ

പെൺകുട്ടി :അത് പിന്നെ എനിക്ക് ആകെ കൂട്ട് ആ പട്ടമാണ് അത് ഞാൻ എങ്ങനെ തരും

അലി :അപ്പോൾ നീ ഇവിടെ ഒറ്റക്കാണോ

പെൺകുട്ടി :അതെ

അലി :അതാണ് ഇവിടെ ആരെയും കാണാത്തത് നീ എങ്ങനെയാ ഇതുപോലൊരു സ്ഥലത്ത് ജീവിക്കുന്നത്

പെൺകുട്ടി :ഞാൻ ജനിച്ചത് മുതൽ ഇവിടെയാ

അലി :അപ്പോൾ നിനക്ക് പുറം ലോകത്തേക്ക് വരണമെന്ന് ആഗ്രഹമില്ലേ

പെൺകുട്ടി :എന്റെ അബു(അച്ഛൻ ) പറഞ്ഞിരിക്കുന്നത് പുറം ലോകം എനിക്ക് അപകടമാണെന്നാണ് എനിക്ക് ആ ചരടു മറികടന്നു പോകാൻ അനുവാദമില്ല

അലി :നിന്റെ അബു ആള് കൊള്ളാല്ലോ എനിക്ക് കാര്യം എന്താണെന്നു മനസ്സിലായി നിന്റെ അബുനു വേറേ ഭാര്യയും മക്കളുമെല്ലാം കാണും അവർ അറിയാതിരിക്കാനാ നിന്നെ ഇവിടെ താമസ്സിപിച്ചിരിക്കുന്നത്

പെൺകുട്ടി :എന്റെ അബുഅങ്ങനത്തെ ആളൊന്നുമല്ല എന്നെ ഉടനെ കൂടെ കൊണ്ട് പോകാം എന്ന് വാക്ക് തന്നിട്ടുണ്ട്

അലി :ഉം കാത്തിരുന്നോ അതിരിക്കട്ടെ നിന്റെ അബുഅല്ലാതെ ഇവിടെ വേറേ ആരൊക്കെ വന്നിട്ടുണ്ട്

പെൺകുട്ടി :വേറാരും ഇതുവരെ വന്നിട്ടില്ല ഇന്ന്‌ ആദ്യമായിട്ടാ മറ്റൊരാൾ ഇങ്ങോട്ടേക്കു വന്നത്

അലി :അപ്പോൾ നീ ഇതുവരെ കണ്ടിട്ടുള്ളത് എന്നെയും നിന്റെ അബുവിനെയും മാത്രമാണോ

പെൺകുട്ടി :അതെ

അലി :അപ്പോൾ നിനക്ക് കാര്യങ്ങളൊക്കെ പറഞ്ഞു തരുന്നത് ആരാ

പെൺകുട്ടി :അബു പിന്നെ കുറേ ബുക്കുകളുമുണ്ട് അതൊക്കെ വായിച്ചു പലതും മനസ്സിലാക്കും

അലി :ഇതൊക്കെ ഇത്തിരി കൂടുതലാണ് ഇങ്ങനെയൊക്കെ നടക്കുമോ എനിക്ക് വിശ്വാസം വരുന്നില്ല

പെൺകുട്ടി :സത്യം പിന്നെ നീ ഗ്രാമത്തിൽ നിന്നല്ലേ വരുന്നത് അവിടുത്തെ കാര്യങ്ങൾ എന്നോട് പറ

അലി :അതും നിന്റെ അബുനോട്‌ ചോദിച്ചാൽ പോരെ

പെൺകുട്ടി :അബുനോട്‌ ചോദിച്ചാൽ പറയില്ല അതൊന്നു നീ അറിയണ്ട എന്നാണ് പറയുന്നത്

അലി :അറിയണമെന്ന് നിർബന്ധമാണോ

പെൺകുട്ടി :ഉം

ശെരി എന്താ നിനക്ക് അറിയേണ്ടത്

പെൺകുട്ടി :എല്ലാം അറിയണം എല്ലാം

അവൾ ആവേശത്തോടെ പറഞ്ഞു

അലി :ശെരി ഞാൻ പറയാം പക്ഷെ ആദ്യം നിന്റെ പേര് എന്നോട് പറയണം സമ്മതമാണോ

പെൺകുട്ടി :അത് പിന്നെ അബു

അലി :പറ്റില്ലെങ്കിൽ വേണ്ട നിന്റെ അബൂനോട് ചോദിച്ചോ

പെൺകുട്ടി :ശെരി പറയാം സായ

അലി :എന്താ

പെൺകുട്ടി :സായ എന്താ ചെവി കേൾക്കില്ലേ

അലി :ഉം സായ കൊള്ളാം അപ്പോൾ ഗ്രാമത്തെ കുറിച്ച് പറയാം

അലി അവളോട് ഗ്രാമത്തെ കുറിച്ചും ആളുകളെ കുറിച്ചുമെല്ലാം പറയാൻ തുടങ്ങി അവൾ വീണ്ടും അവനോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു

അലി :മതി മതി ഇതെന്താ നിർത്താതെ അങ്ങ് പോകുകയാണല്ലോ എനിക്ക് നന്നായി വിശക്കുന്നുണ്ട് ഇവിടെ വല്ലതുമുണ്ടോ ഇനി കഴിച്ചിട്ടാകാം ബാക്കി സംസാരം

സായ :ഹോ നല്ല രസത്തിൽ വരുകയായിരുന്നു

അലി :നിനക്ക് നല്ല രസമുണ്ടായിരിക്കും എനിക്ക് അങ്ങനെയല്ല മനുഷ്യൻ ഇന്നലെ മുതൽ പട്ടിണിയാ

സായ :ശെരി ഞാൻ കഴിക്കാൻ എടുക്കാം

ഇത്രയും പറഞ്ഞു സായ വീടിനുള്ളിലേക്ക് കയറി കുറച്ച് നേരത്തിനുള്ളിൽൽ തന്നെ ഒരു പാത്രത്തിൽ ഭക്ഷണവുമായി എത്തി

സായ :ഇതാ വേഗം കഴിച്ചോ

അലി വേഗം തന്നെ ഭക്ഷണം കഴിക്കാൻ ഒരുങ്ങി എന്നാൽ പെട്ടെന്ന് തന്നെ എന്തൊ ആലോചിച്ചുകൊണ്ട് സായയുടെ മുഖത്തേക്ക് നോക്കി

സായ :എന്താ

അലി :നീ സത്യമായും പിശാച് അല്ലല്ലോ അല്ലേ ഇനിയിപ്പോൾ ഭക്ഷണത്തിൽ വല്ല മയക്കുമരുന്നും ചേർത്ത് എന്നെ കഴിക്കാൻ നോക്കുകയാണോ

സായ :എങ്കിൽ നീ കഴിക്കണ്ട ഇങ്ങോട്ട് എടുക്ക്

സായ പാത്രം തിരിച്ചെടുക്കാൻ ശ്രമിച്ചു

അലി :അയ്യേ ഞാൻ വെറുതെ പറഞ്ഞതാ നിന്നെ കണ്ടാൽ ആർക്കാ മനസ്സിലാകാത്തത് നീയൊരു മനുഷ്യനാണെന്ന്

ഇത്രയും പറഞ്ഞു അലി ആഹാരം കഴിക്കാൻ തുടങ്ങി

കുറച്ച് സമയത്തിനു ശേഷം

അലി :ഉം ഭക്ഷണം നന്നായിരുന്നു എന്നാൽ പിന്നെ ഞാൻ ഇറങ്ങട്ടേ

സായ :ഇത്രപെട്ടെന്നോ കുറച്ച് നേരം കൂടി ഇരിക്ക് എനിക്ക് ഇനിയും കഥ കേൾക്കണം

അലി :ഇത് വലിയ പോല്ലാപ്പായല്ലോ

സായ :കുറച്ച് നേരംകൂടി ഇരിക്ക്

അലി :ശെരി ശെരി കുറച്ച് കൂടിമാത്രം

അലി വീണ്ടും അവിടെ ഇരുന്നു അവളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകികൊണ്ടിരുന്നു സമയവും വളരെ വേഗം മുൻപോട്ടു പോയി കൊണ്ടിരുന്നു

കുറച്ചു സമയത്തിന് ശേഷം

സായ :അയ്യോ

അലി :എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ

സായ :നേരം ഇരുട്ടി ഇനി നീ ഇവിടെ നിൽക്കണ്ട വേഗം പൊക്കോ

അലി അപ്പോഴാണ് ആകാശം ശ്രദ്ധിക്കുന്നത്

അലി :ഉമ്മാ സമയം ഇത്രയും ആയോ

സായ :വേഗം പൊക്കോ അലി

അലി :എവിടെ പോകാൻ ഈ നേരത്ത് പോയാൽ എന്റെ മയ്യത്ത് പോലും ആർക്കും കിട്ടില്ല ഞാൻ നാളെ പൊക്കോളാം

സായ :നാളെയോ അതുവരെ നീ എവിടെ കഴിയും

അലി :വേറെവിടെ ഇവിടെ തന്നെ ഇവിടെ ഒരുപാട് സ്ഥലം ഉണ്ടല്ലോ

സായ :ഇവിടെയോ നിനക്കെന്താ വട്ടുണ്ടോ അബു എന്നെ കൊല്ലും നീ വേഗം പോകാൻ നോക്കിയെ

അലി :എടി ദുഷ്ടെ പിശാചുക്കൾപോലും ആരോടും ഇങ്ങനെ ചെയ്യില്ല ഇപ്പോൾ ഞാൻ പോയാൽ ഉറപ്പായും വല്ല പുലിയോ കടുവയോ എന്നെ കൊല്ലും ഞാൻ നിനക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നതല്ലേ ദയവു ചെയ്ത് ഇന്ന്‌ ഒരു ദിവസം ഞാൻ ഇവിടെ കിടന്നോട്ടെ

സായ :പക്ഷേ അബു എങ്ങാനും വന്നലോ

അലി :ഇനിയിപ്പോൾ ആരും വരാൻ പോകുന്നില്ല ഞാൻ ഇവിടെ മര്യാദക്ക് കിടന്നോളാം

സായ :പക്ഷേ.. ശെരി ഇവിടെ വരാന്തയിൽ കിടന്നോ അകത്തോട്ട് വരരുത്

അലി :എവിടെ ഇവിടെയോ ഇതിനെക്കാൾ ഞാൻ തിരിച്ചു പോകുന്നതാ നല്ലത്

സായ :എങ്കിൽ പൊക്കോ

അലി :എന്റെ സായ ഇവിടെ കിടന്നാൽ ചിലപ്പോൾ എന്നെ വല്ല മൃഗങ്ങളും ആക്രമിക്കും ഇവിടെ അടുത്തല്ലേ കാട്

സായ :ഇങ്ങോട്ടേക്കു ഒരു മൃഗങ്ങളും വരില്ല പിന്നെ ഞാൻ നിന്റെ സായ അല്ല മനസ്സിലായോ

അലി :ഓഹ് ശെരി നീ ആരുടെയെങ്കിലും സായ ആയിക്കോ ഇന്ന്‌ എന്നെ ഒന്ന് അകത്തു കിടത്ത്

സായ :അത് പിന്നെ അകത്തു അധികം സ്ഥലമൊന്നുമില്ല പിന്നെ നീ എന്നെ എന്തെങ്കിലും ചെയ്താലോ എന്നെനിക്ക് പേടിയും ഉണ്ട്

അലി :അയ്യോ ഞാൻ നിന്നെ എന്ത് ചെയ്യാനാ

സായ :അത് തന്നെ എനിക്കെല്ലാം അറിയാം

അലി :ഓഹ് അപ്പോൾ അതൊക്കെ അറിയാം അല്ലേ ഇതും പുസ്തകത്തിൽ നിന്ന് അറിഞ്ഞതായിരിക്കുമല്ലേ എന്നൽ കേട്ടോ ഞാൻ നിന്നെ ഒന്നും ച്ചെയ്യില്ല ഉറപ്പ് നിന്നെക്കാൾ ഒരുപാട് സുന്ദരികളെ ഞാൻ കണ്ടിട്ടുണ്ട് എന്നിട്ട് ഞാൻ ഇളകിയിട്ടില്ല പിന്നെയല്ലേ നീ അതുകൊണ്ട് നീ ഒട്ടും പേടിക്കണ്ട

സായ :അപ്പോൾ ഞാൻ സുന്ദരിയല്ലേ

അലി :അത്ര സുന്ദരിയൊന്നുമല്ല ഇനി എന്നെ അകത്തേക്ക് കയറ്റികൂടെ

സായ ഒന്നു കൂടി അലിയെ സൂക്ഷിച്ചുനോക്കി ശേഷം

“ശെരി വന്നോ ”

അലി :ഓഹ് നന്ദിയുണ്ട് വേഗം പോയി കഴിക്കാൻ എന്തെങ്കിലും എടുക്ക് എന്നിട്ട് നമുക്ക് കിടക്കാം

സായ :ഇങ്ങനെ അധികാരത്തിൽ ഓരോന്ന് പറയാൻ ഇത് നിന്റെ വീടാണെന്നാണോ വിചാരം

അലി :ശെരി എനിക്ക് അല്പം ഭക്ഷണം തന്നാലും നേതാവേ ഇത്രയും എളിമ മതിയോ

ഇത് കേട്ട സായ അലിയെ നോക്കി പതിയെ ചിരിച്ചശേഷം വീട്ടിനുള്ളിലേക്ക് കയറി

അലി :ഹോ ഒന്ന് ചിരിച്ചു കണ്ടല്ലോ സന്തോഷം

ഇത്രയും പറഞ്ഞു അലിയും വീടിനുള്ളിലേക്ക് കയറി

കുറച്ചു സമയത്തിനു ശേഷം

സായ :ഇതാ ഇവിടെ പായ വിരിച്ചു കിടന്നോ ഇത്രയും പറഞ്ഞു കുറച്ചു മാറി സായയും പായ വിരിച്ചു കിടന്നു

അലി :ഇവിടെ പുതക്കാൻ ഒന്നുമില്ലേ

സായ :ആകെ ഉള്ള ഒന്നാണ് ഞാൻ പുതക്കുന്നത് ബാക്കിയൊക്കെ കഴുകാൻ ഇട്ടേക്കുവാ അധികം തണുപ്പോന്നും ഇല്ലല്ലോ മര്യാദക്ക് ഉറങ്ങാൻ നോക്ക് ഇത്രയും പറഞ്ഞു സായാ പതിയെ കണ്ണുകൾ അടച്ചു ശേഷം അല്പനേരത്തിനുള്ളിൽ തന്നെ അലിയെ ഇടക്കണ്ണിട്ട് നോക്കാൻ തുടങ്ങി

അലി :എന്താ കണ്ണിന് വല്ല പ്രശ്നവും ഉണ്ടോ

സായ :ഇല്ല എന്താ

അലി :അല്ല ഇടയ്ക്കിടെ ഇങ്ങനെ ഒറ്റക്കണ് തുറന്ന് നോക്കുന്നത് കണ്ട് ചോദിച്ചതാ

സായ :മിണ്ടാതെ കിടന്നോ ഇത് എന്റെ വീടാ ഞാൻ ഇഷ്ടമുള്ളത് ചെയ്യും

അലി :ഹോ നമ്മളില്ലേ പിന്നെ ഞാൻ നേരെത്തെ പറഞ്ഞില്ലേ അത് വെറുതെയാ

സായ :എന്ത് വെറുതെയാ

അലി :നീ സുന്ദരിയല്ലെന്ന് പറഞ്ഞില്ലേ അത് വെറുതെയാ

ഇത് കേട്ട സായ അലിയെ നോക്കി പതിയെ ചിരിച്ച ശേഷം പതിയെ കണ്ണുകൾ അടച്ചു

കുറച്ചു സമയത്തിനു ശേഷം കുമാരൻ കിരണന്റെ അറ

“ചേട്ടാ ചേട്ടാ ഇത് ഞാനാ ചേട്ടാ.. ”

“അമ്മേ” കിരൺ ഉറക്കത്തിൽ നിന്ന് വേഗം ഞെട്ടിയുണർന്നു

കിരൺ :എന്താ ഇത് ഞാൻ എപ്പോഴും എന്താ ഈ ശബ്ദം ഇങ്ങനെ കേൾക്കുന്നത് ഇത് യാദൃശ്ചികമാകാൻ വഴിയില്ല

കിരണൻ വേഗം തന്നെ തന്റെ അറയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ശേഷം കരീകയുടെ അറയെ ലക്ഷ്യമാക്കി മുൻപോട്ടു നടന്നു അല്പസമയത്തിനുള്ളിൽ തന്നെ കുമാരൻ അറയുടെ മുൻപിൽ എത്തിചേർന്നു ശേഷം അവൻ പതിയെ വാതിലിൽ മുട്ടുവാൻ തുടങ്ങി

പെട്ടെന്ന് തന്നെ അറയുടെ വാതിൽ തുറക്കപ്പെട്ടു

വാതിൽ തുറന്ന കരീക മുൻപിൽ നിൽക്കുന്ന കുമാരനെ കണ്ട് ആദ്യം ഒന്ന് അത്ഭുതപ്പെട്ടു ശേഷം

കരീക :എന്താ കുമാരാ എന്താ ഈ രാത്രിയിൽ

കുമാരൻ വേഗം തന്നെ അറയുടെ ഉള്ളിലേക്ക് കയറി ശേഷം പതിയെ കിടക്കയിൽ ഇരുന്നു

കരീക :എന്താ കുമാരാ ഇത് എന്തെങ്കിലും പ്രശ്നം ഉണ്ടോ

കിരണൻ :അമ്മായി കുറച്ച് നാളായി ഞാൻ ഒരു പെൺകുട്ടിയുടെ ശബ്ദം എന്റെ സ്വപ്നത്തിൽ കേൾക്കുന്നു ആദ്യമൊന്നും ഞാൻ അത് കാര്യമാക്കിയിരുന്നില്ല പക്ഷെ ഇപ്പോൾ അത് കൂടി കൂടി വരുന്നുണ്ട്

“ഹ ഹ ഹ ”

ഇത് കേട്ട് കരീക പൊട്ടിച്ചിരിക്കാൻ തുടങ്ങി

കിരണൻ :എന്താ അമ്മായി ഇത് എന്റെ അവസ്ഥ കേട്ട ശേഷവും ഇങ്ങനെ ചിരിക്കുന്നതെന്തിനാ

കരീക :ചിരിക്കാതെ പിന്നെ ഈ പ്രായത്തിൽ ഇതൊക്കെ സാധാരണയാണ് കുമാരന് വേഗം തന്നെ ഒരു രാജകുമാരിയെ കണ്ടെത്തി വിവാഹം നടത്തിതരുവാൻ ഞാൻ മഹാറാണിയോട് പറയാം

കിരൺ :അമ്മായി.. ഇത് അങ്ങനെയല്ല സ്വപ്‍നത്തിൽ കേൾക്കുന്ന ആ ശബ്ദം വളരെ ദയനീയമായിരുന്നു പിന്നെ അവൾ എന്നെ ചേട്ടാ എന്നാ വിളിക്കുന്നത്

ഇത് കേട്ട് കരീകയുടെ മുഖത്തുണ്ടായിരുന്ന ചിരി വേഗം മാഞ്ഞു

കാരീക :കുമാരാ വെറുതെ തമാശ പറയരുത്

കിരണൻ :ഞാൻ പറയുന്നത് സത്യമാണ് അമ്മായി രണ്ട് ദിവസമായി എനിക്ക് ഉറങ്ങാൻ കൂടി പറ്റുന്നില്ല

കരീക വേഗം തന്നെ ഒരു ജലം കുമാരന് നൽകി

കരീക :ഇത് കുടിച്ച ശേഷം കുമാരൻ സ്വസ്ഥമായി ഉറങ്ങിക്കൊളു വേറെ പ്രശ്നങ്ങൾ ഒന്നുമില്ല പിന്നെ ഈ കാര്യം മഹാറാണിയോട് പറയണ്ട

കിരണൻ :ഇല്ല അമ്മായി അമ്മ അറിഞ്ഞാൽ ആവശ്യമില്ലാതെ പേടിക്കും

കരീക :ശെരി കുമാരാ ഇനി അറയിലേക്ക് മടങ്ങിക്കോളും അധികനേരം ഇവിടെ നിൽക്കുന്നത് ആരും കാണണ്ട

കിരണൻ :ശെരി അമ്മായി

ഇത്രയും പറഞ്ഞു കിരണൻ അറക്കു പുറത്തേക്ക് കടന്നു എന്നാൽ അപ്പോഴേക്കും കരീകയുടെ മനസ്സ് അസ്വസ്ഥതമായിരുന്നു

“പെൺകുട്ടിയുടെ ശബ്ദമോ അതും കുമാരന്റെ പിറന്നാൾ അടുത്തിരിക്കുന്ന ഈ സമയം തന്നെ ഇത് എന്തൊ ദുഃസൂചനയാണ് ഇനി ഒരുപക്ഷെ ഇല്ല അത് ഒരിക്കലും സംഭവിക്കില്ല ”

ഇതേ സമയം സഹീറും സാമുലും

സാമുൽ :നേരം ഒരുപാട് ആയല്ലോ അങ്ങ് ഉറങ്ങുന്നില്ലെ നാളെ നമുക്ക് വീണ്ടും യാത്ര തുടരെണ്ടതല്ലേ

സഹീർ :ഇല്ല സാമുൽ എനിക്ക് ഉറങ്ങുവാൻ സാധിക്കില്ല ഈ പുസ്തകത്തിൽ എന്തെങ്കിലും പ്രതിവിധിയുണ്ടെങ്കിൽ അതെനിക്ക് കണ്ട് പിടിച്ചേ മതിയാകു ഇപ്പോൾ തന്നെ നമ്മൾ ഒരുപാട് വൈകി

സാമുൽ :അങ്ങ് പറഞ്ഞത് വെച്ച് നോക്കിയാൽ രാജകുമാരി അത്രത്തോളം അപകടകാരിയാണല്ലേ പിന്നെന്തിനാണ് അങ്ങ് കുമാരിയെ ഇത്രയും കാലം സംരക്ഷിച്ചത്

സഹീർ :കുമാരിയുടെ ഈ അവസ്ഥയ്ക്ക് ഞാനും ഒരു കാരണക്കാരാനാണു അതുകൊണ്ട് എനിക്കവളെ അങ്ങനെ ഉപേക്ഷിക്കാനാകില്ല കൂടാതെ അവൾ ഒരു നിഷ്കളങ്കയുമാണ് അവൾക്ക് അവളെ പറ്റിയുള്ള ഒരു വിവരങ്ങളും അറിയില്ല അവൾ ഇപ്പോഴും ഞാനാണു അവളുടെ അച്ഛൻ എന്നാണ് കരുതു…

പെട്ടെന്നാണ് സഹീറിന്റെ കയ്യിൽ ഉണ്ടായിരുന്ന പുസ്തകം ഒരു തിളക്കത്തോടെ വായുവിൽലേക്ക് പൊങ്ങിയത്

ഇത് കണ്ട് സഹീറും സാമുലും വേഗം തന്നെ നിലത്ത് നിന്നെഴുന്നേറ്റു

പുസ്തകം കൂടുതൽ ശക്തിയായി തിളങ്ങുവാൻ തുടങ്ങി ഒപ്പം അതിന്റെ താളുകൾ ശക്തമായി മറിയുവാനും കുറച്ചു നേരത്തത്തിനുള്ളിൽ ആ പുസ്തകം പതിയെ സഹീറിന്റെ കയ്യിലേക്ക് തന്നെ തിരികെയെത്തി

സാമുൽ :എന്താണ് ഇതൊക്കെ

സഹീർ :നമുക്ക് ഒരു വഴി തുറന്നു കിട്ടിയിരിക്കുന്നു സാമുൽ വേഗം തയ്യാറാകു നമുക്ക് യാത്ര വേഗം തന്നെ ആരംഭിക്കണം നിനക്ക് നിന്റെ രാജ്യത്തിലേക്ക് തിരിച്ചെത്തുവാനുള്ള സമയം ആയിരിക്കുന്നു സാമുൽ

പിറ്റേന്ന് അതിരാവിലെ അലി പതിയെ തന്റെ കണ്ണുകൾ തുറന്നു

“ഉമ്മാ ”

തന്നെ തന്നെ സൂക്ഷിച്ചുനോക്കികൊണ്ടിരുന്ന സായയെ കണ്ട് അലി നിലവിളിച്ചു

സായ :എന്തിനാ ഇങ്ങനെ കിടന്ന് കൂവുന്നത്

അലി :പിന്നെ ഇങ്ങനെ നോക്കിയാൽ ആരായാലും പേടിക്കില്ലേ

സായ :ഞാൻ ഈ ചായ തരാൻ വേണ്ടി വന്നതാ ഇതാ കുടിക്ക് നേരം വെളുത്തു

അലി വേഗം തന്നെ ചായ കയ്യിൽ വാങ്ങിച്ചു

അല്പനേരത്തിനു ശേഷം

അലി :അപ്പോൾ ഞാൻ ഇറങ്ങട്ടെ ഇവിടെ കിടക്കാൻ അനുവദിച്ചതിനും ഭക്ഷണം തന്നതിനും എല്ലാം ഒരുപാട് നന്ദിയുണ്ട്

ഇത് കേട്ട് സായയുടെ മുഖം പെട്ടെന്ന് വാടി

സായ :ശെരി നീ പൊക്കോ ഇനി താമസ്സിക്കണ്ട

അലി പതിയെ മുൻപോട്ട് നടക്കാൻ ഒരുങ്ങി

“അലി ”

പെട്ടെന്നാണ് സായ അവനെ വിളിച്ചത്

അലി :എന്താ

സായ വേഗം തന്നെ വീട്ടുമുറ്റത്തെ മരത്തിനടുത്തേക്ക് എത്തി ശേഷം പതിയെ അതിൽ കെട്ടിയിരുന്ന പട്ടം അഴിച്ചെടുത്തു ശേഷം പതിയെ അലിയുടെ അടുത്തേക്ക് എത്തി

സായ :ഇതാ ഇത് വെച്ചോ പോയി ഉമ്മയെ മോചിപ്പിക്ക്

അലി :വേണ്ട ഇത് നിന്റെ ഒരേ ഒരു കൂട്ടല്ലേ

സായ :സാരമില്ല ഇപ്പോൾ എനിക്ക് കൂട്ടുകാരനായി നീ ഇല്ലേ

അലി :സായ നീ എന്റെ കൂടെ വരുന്നോ ഞാൻ നിന്നെ ഗ്രാമത്തിൽ എത്തിക്കാം

സായ :വേണ്ട അലി എനിക്ക് അതിന് സാധിക്കില്ല എന്റെ ജീവിതം ഇവിടെയാണ്

ഇത്രയും പറഞ്ഞു സായ പട്ടം അലിയുടെ കയ്യിലേക്ക് നൽകി

അലി വേഗം തന്നെ അവന്റെ പൊക്കറ്റിൽ എന്തൊ തിരയുവാൻ തുടങ്ങി ശേഷം പതിയെ അവൻ ചെറിയൊരു കുപ്പി പുറത്തേക്ക് എടുത്തു

അലി :എന്റെ കയ്യിൽ ഇപ്പോൾ ഇത് മാത്രമേ ഉള്ളു വില കുറവാണ് പക്ഷെ നല്ല സുഗന്ധം ഉണ്ടാകും

ഇത്രയും പറഞ്ഞു അലി കുപ്പി സായക്ക് കൈമാറി

അലി :എന്താണെന്നു അറിയില്ല നമ്മൾ വീണ്ടും കാണുമെന്ന് എന്റെ മനസ്സ് പറയുന്നു

സായ :അത് നടക്കുമെന്ന് തോന്നുന്നില്ല അലി

അലി :ഇല്ല നമ്മൾ ഉറപ്പായും വീണ്ടും കണ്ട് മുട്ടും

ഇത്രയും പറഞ്ഞു അലി തിരിഞ്ഞു നടന്നു അപ്പോഴേക്കും സായയുടെ കണ്ണുകൾ നിറഞ്ഞിരുന്നു

ഇതേ സമയം കരീക കോട്ടരത്തിൽ

“എന്തായി ഞാൻ പറഞ്ഞത് അനേഷിച്ചോ ”

കരീക തന്റെ സേവകനോടായി ചോദിച്ചു

സേവകൻ :അത് സഹീർ കുറച്ച് ദിവസമായി ഇവിടെയില്ല ഏതോ യാത്രയിലാണെന്നാണ് അറിഞ്ഞത്

കരീക :യാത്രയിലോ

സേവകൻ :അതെ എവിടേക്കാണ് പോയതെന്ന് ആർക്കും അറിയില്ല പക്ഷെ പോകുന്നതിന് മുൻപ് അദ്ദേഹം വീരനുമായി കൂടികാഴ്ച്ച നടത്തിയിരുന്നു

കരീക :അപ്പോൾ എന്റെ സംശയം ശെരിയായിരുന്നു ചേട്ടൻ എനിക്കെതിരെ എന്തൊ ആസൂത്രണം ചെയ്യുന്നുണ്ട് നീ വേഗം ചുമന്ന മുഖമൂടിക്കാരോട് തയ്യാറായിരിക്കാൻ പറയു

സേവകൻ :ഉത്തരവ് പോലെ

ഇത്രയും പറഞ്ഞു സേവകൻ വേഗം അവിടെ നിന്ന് പോയി കരീക പതിയെ മുൻപോട്ട് നടന്നു

ഇതേ സമയം അലി ഗ്രാമത്തിൽ എത്തി ചേർന്നിരുന്നു

“ഉം ഇന്ന്‌ ഞാൻ എന്റെ ഉമ്മയെ സ്വാതന്ത്ര്യയാക്കും അവർ ഇതുവരെ അനുഭവിച്ച കഷ്ടതകൾക്കെല്ലാം പകരമായി ഞാൻ അവർക്ക് ഒരുപാട് സന്തോഷം നൽകും ”

ഇത്രയും പറഞ്ഞു അലി ദാമുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു കുറച്ചു സമയത്തിനുള്ളിൽ തന്നെ അവൻ അവിടേക്ക് എത്തിചേർന്നു അവിടെ ദാമു കൂട്ടുകാരോടൊപ്പം കുടിച്ചു കൂത്താടുകയായിരുന്നു

“ടാ ദാമു അതാരാ വരുന്നതെന്ന് നോക്കിക്കെ ”

കൂട്ടത്തിൽ ഒരാൾ ദാമുവിനോട് പറഞ്ഞു

ദാമു :അത് അലിയല്ലേ ഇവൻ ഇതുവരെ ചത്തില്ലേ

“ദാമു അവന്റ കയ്യിൽ എന്താണെന്നു നോക്കിക്കേ ”

ഇത് കേട്ട ദാമു വേഗം തന്നെ അലിയുടെ കയ്യിലേക്ക് നോക്കി അപ്പോഴാണ് അലിയുടെ കയ്യിലെ പട്ടം അവൻ കണ്ടത് അലി വേഗം തന്നെ ദാമുവിനരികിലേക്ക് എത്തി ശേഷം പട്ടം അവനു നേരെ നീട്ടി

അലി :ഇതാ പട്ടം ഇനി വാക്ക് പറഞ്ഞതു പോലെ അങ്ങ് എന്റെ ഉമ്മയെ മോചിപ്പിച്ചാലും

ദാമു പതിയെ പട്ടം കയ്യിൽ വാങ്ങിച്ചു ശേഷം

ദാമു :തീർച്ചയായും ഞാൻ വാക്കുപറഞ്ഞാൽ അത് വാക്കാണ് നിന്റെ ഉമ്മയെ തീർച്ചയായും ഞാൻ മോചിപ്പിക്കും

ഇത് കേട്ട അലിയുടെ മുഖം സന്തോഷംകൊണ്ട് വിടർന്നു

തുടരും…

 

സപ്പോർട്ട് അതികം കിട്ടാത്തത് കൊണ്ടാണ് വിച്ച് എഴുതാൻ മടിക്കുന്നത് ജാനി കോമിക് ബോയ് തുടങ്ങിയ കഥാകളെക്കാൾ കൂടുതൽ സമയം ചിലവഴിച്ചാണ് ഈ സ്റ്റോറി എഴുതുന്നത് അതിനനുസരിച്ചുള്ള സപ്പോർട്ട് കിട്ടുന്നില്ല നിങ്ങളുടെ അഭിപ്രായങ്ങൾ വിമർശനങ്ങൾ ആയാലും അറിയിക്കുക എങ്കിലെ കഥ മുൻപോട്ട് കൊണ്ട് പോകാൻ കഴിയു

ട്രൈലേഴ്‌സ്

 

“ഈ ആദിത്യൻ ആരാണെന്നു അവൾ അറിയാൻ പോകുന്നതേ ഉള്ളു നീ കണ്ടോ അവൾ കരയും”

“കുമാരൻ ആദിത്യനെന്താ എന്നെ ഭയമാണോ അതോ ഇനിയും തോൽക്കാൻ കഴിയാത്തത് കൊണ്ടാണോ വേണമെങ്കിൽ ഞാൻ പിന്മാറിയേക്കാം ”

“നീ എന്തൊക്കെയാ ഈ കാണിച്ചു കൂടിയത് ഇനി നമ്മൾ എങ്ങനെ തിരിച്ചു പോകും നീ എല്ലാം നശിപ്പിച്ചു ”

ഉടൻ വരുന്നു വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് സീസൺ 1

“ടാ ജെറി നീ ഗേ ആണോ ”

“എന്താ ”

“നീ ആണെങ്കിലും ഞാൻ അല്ല അത് കൊണ്ട് എന്നെ വളക്കാൻ നോക്കണ്ട ”

ഉടൻ വരുന്നു ടോം &ജെറി എ ഫൺ പാക്ക്ഡ് ലവ് സ്റ്റോറി

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts