-50% Intro price for the next 72 hours only!. Buy now →

Kambi stories

The Shadows 10 [വിനു വിനീഷ്]

The Shadows 10 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 10 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 |     ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. “അതല്ല സർ, ആ ട്രാവല്ലറിൽ ഞാൻ അയാളെ കണ്ടു.” “ആരെ?” രഞ്ജൻ ചോദിച്ചു.” “സുധീഷ് കൃഷ്ണ.” സ്വരം അല്പം താഴ്ത്തി അർജ്ജുൻ പറഞ്ഞു. […]

0
1

The Shadows 10 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ)

The Shadows Part 10 Investigation Thriller Author : Vinu Vineesh

Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 |

 

 

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ.

“അതല്ല സർ, ആ ട്രാവല്ലറിൽ ഞാൻ അയാളെ കണ്ടു.”

“ആരെ?”
രഞ്ജൻ ചോദിച്ചു.”

“സുധീഷ് കൃഷ്ണ.”
സ്വരം അല്പം താഴ്ത്തി അർജ്ജുൻ പറഞ്ഞു.

“ആഹാ, കറക്റ്റ് സമയത്തുതന്നെ ആളെകിട്ടി. അർജ്ജുൻ യു പ്ലീസ് വെയ്റ്റ് ദയർ. അയാം കമിങ്.”
അത്രയും പറഞ്ഞിട്ട് രഞ്ജൻ ഫോൺ കട്ട് ചെയ്തു.

“അനസേ, തേടിയ വളളി കാലിൽ ചുറ്റി”

“എന്താ സർ ?..”
സംശയത്തോടെ അനസ് ചോദിച്ചു.

“സുധീഷ് കൃഷ്ണ. അവൻ കാക്കനാട്ടെ ഒരു ഗോഡൗണിൽ ഉണ്ടെന്ന്.”

“ഓഹ്, അപ്പൊ ഇനി അടുത്ത ലൊക്കേഷൻ അവിടെയാണ് അല്ലെ സർ?”

“മ്.. ലസ്റ്റ് ഗൊ.”

“അടിയാണോ സർ?”
ബാക്ക് ഡോർ തുറന്ന് കാറിനകത്തേക്കു കയറിയ ശ്രീജിത്ത് ചോദിച്ചു.

“എന്താ ശ്രീ, ഇനി താങ്ങില്ല?”

രഞ്ജൻ സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ട് ചോദിച്ചു.

“സീൻ മൊത്തം കോണ്ട്രയാണ് സർ. അടപടലം പുകയിട്ടുമൂടിയപോലെ.”

“ഹഹഹ..”
രഞ്ജൻ ചിരിച്ചുകൊണ്ട് കാർ യൂടേൺ എടുത്ത് റോഡിലേക്ക് ഓടിച്ചുകയറ്റി.

ആലിഞ്ചുവട് എത്തിയപ്പോൾ രഞ്ജൻ അർജ്ജുവിനെ ഫോണിൽ വിളിച്ച് കിട്ടിയ ഇൻഫോർമേഷൻ ഉറപ്പുവരുത്തി.

കാക്കനാട് ടൗണിൽനിന്നും 6 കിലോമീറ്റർ മുന്നോട്ടപോയാൽ ആളൊഴിഞ്ഞ സ്ഥലത്ത് അല്പം ഉള്ളിലേക്കുമാറി സ്ഥിതിചെയ്യുന്ന പികെ എന്നു പേരുള്ള ഗോഡൗണിന്റെ ഏകദേശം ഇരുന്നൂറ് മീറ്റർ പിന്നിലുള്ള മൺപാതയോടുചാരി രഞ്ജൻ തന്റെ ചുവന്ന ബെലേനോകാർ ഒതുക്കിനിറുത്തി.

എൻജിൻ ഓഫ്‌ ചെയ്ത്. അല്പസമയം കാറിനുള്ളിൽതന്നെ അവർ ഇരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ അർജ്ജുവും പിന്നിലുള്ള മൺപാതയിലൂടെ എത്തിച്ചേർന്നു.
ശേഷം കാറിലേക്ക് കയറിയ അവൻ ഗോഡൗണിലേക്ക്‌ കടക്കാനുള്ള വഴികളെ കുറിച്ചു ഒരു ലഘു വിവരണം അവർക്ക് നൽകി.

സമയം 3 : 20 pm.

അനസിനും ശ്രീജിത്തിനും രഞ്ജൻ ഓരോ തോക്കുവീതം നൽകിയശേഷം രഞ്ജൻ തന്റെ കൈയ്യിലിരിക്കുന്ന തോക്കിനെ നോക്കി പുഞ്ചിരിപൊഴിച്ചു. നാലുപേരുംകൂടെ കാറിൽനിന്നും ഇറങ്ങി ഗോഡൗണിനെ ലക്ഷ്യമാക്കി പടർന്നു പന്തലിച്ച പുൽകൊടികൾക്കിടയിലൂടെ നടന്നു നീങ്ങി.

അന്തിച്ചോപ്പുമായി അരുണൻ പടിഞ്ഞാറൻ ദിശയിലേക്ക് ചലിച്ചു. വടക്കൻ കാറ്റ് പുൽകൊടികളെ ചുംബിച്ച് അവരുടെ അടുത്തേക്ക് ഒഴുകിയെത്തി. ഗോഡൗണിന്റെ അടുത്തേക്ക് എത്താറായപ്പോൾ
രഞ്ജൻ തന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഇരുകൈകൾകൊണ്ടു മുറുക്കെ പിടിച്ചു.

“ബി കെയർഫുൾ.”
രഞ്ജൻ പതിയെ പറഞ്ഞു.

“സർ”

ചെത്തുക്കല്ലുകൊണ്ട് പടുത്തുയർത്തിയ ഗോഡൗണിന്റെ പിൻഭാഗത്തെ അടഞ്ഞുകിടക്കുന്ന വാതിലിന്റെ അരികിലേക്ക് രഞ്ജനും കൂട്ടരും ഒരു നിഴൽ പോലെ ചലിച്ചുകൊണ്ടിരുന്നു.
അനസ് അടഞ്ഞുകിടക്കുന്ന തകരത്തിന്റെ വാതിൽ പതിയെ തുറന്നു.

“കം.”

തോക്കുപിടിച്ചുകൊണ്ട് അനസ് മുൻപേ നടന്നു. അല്പദൂരംകൂടെ അവർ മുൻപോട്ടുനടന്നപ്പോൾ കുറച്ചുപേരുടെ കുറച്ചുപേരുടെ ഉച്ചത്തിലുള്ള സംസാരംകേട്ടു. രഞ്ജൻ തന്റെ ചൂണ്ടുവിരൽ ചുണ്ടോട് ചേർത്ത് മറ്റുള്ളവരോട് ശബ്ദമുണ്ടാകാരുതെന്ന് ആംഗ്യം കാണിച്ചുകൊടുത്തു. ചാക്കുകളിൽ കെട്ടിയ നിലയിൽ കുറെ കടലാസുകെട്ടുകളും കൂടെ പ്ലാവിന്റെ തടിയിൽനിന്നും ഈർന്നെടുത്ത പട്ടിക കഷ്ണങ്ങളും കുന്നോളം കൂട്ടിയിട്ടിരിക്കുന്നതിന് പിന്നിലേക്ക് അവർ പതുങ്ങിയിരുന്നു.

“സർ, മൊത്തം 11 പേരുണ്ട്. “
ശ്രീജിത്ത് രഹസ്യമായി രഞ്ജന്റെ ചെവിയിൽ പറഞ്ഞു.

“റിസ്ക്കാണ്, ചിലപ്പോൾ വലിയ ആയുധങ്ങൾ ഉണ്ടാകും. എല്ലാവരും വളഞ്ഞിട്ട് വന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല.” ആലോചിച്ചുനിന്നുകൊണ്ട് രഞ്ജൻ പറഞ്ഞു.

“അനസ്, താൻ ഗോഡൗണിന്റെ മുൻപിലേക്ക് ചെന്നിട്ട് ആ കാണുന്ന 11 പേരുടെയും ശ്രദ്ധ തിരിക്കണം. കഴിഞ്ഞില്ലെങ്കിൽ പത്തു മിനിറ്റിനുള്ളിൽ ശ്രീജിത്തും വരും. ഓക്കെ.”

“സർ എങ്ങനെ? അവരുടെ കൈയ്യിൽ ആയുധങ്ങൾ ഉണ്ടെങ്കിൽ?”

രഞ്ജൻ പോക്കെറ്റിൽ നിന്നും ക്ലോറോഫോം മിക്സ് ചെയ്ത ചെറിയ കുപ്പി യെടുത്തു കൊടുത്തു.
“രണ്ടുപേരെ ഗോഡൗണിന്റെ പുറത്തേക്ക് കൊണ്ടുവരണം. അവരെ കാണാതെ വരുമ്പോൾ കൂടെയുള്ളവരെതിരഞ്ഞ് മറ്റുള്ളവരും വരും. ആ സമയത്ത് ഞങ്ങൾ ഇവിടെനിന്നും ഉള്ളിലേക്ക് കടക്കും. ഓക്കെ ഗയ്‌സ് കണക്റ്റ് ബ്ലൂടൂത്ത് ഡിവൈസ്.ആൻഡ് വൺതിങ്
ഗൺ സൂക്ഷിക്കണം. ബിക്കോസ് മുകളിലുള്ളവർ അറിയതെയുള്ള ഒരു ഓപ്പറേഷൻ ആണിത്. സോ, ബി കെയർഫുൾ.”

“സർ.”

“അനസ്, ഗൊ..”
രഞ്ജൻ പറഞ്ഞപ്രകാരം അനസ് വന്നവഴിയെ തിരിച്ചിറങ്ങി ഗോഡൗണിന്റെ ഇടതുവശം ചേർന്ന് അയാൾ നടന്നു.

ഇരുണ്ടുകൂടിയ ഗോഡൗണിന്റെ ഉള്ളിലേക്ക് 110 വോൾട്ടിന്റെ പ്രകാശത്തിൽ ബൾബ്‌ നിന്നുകത്തുന്നുണ്ടായിരുന്നു.

അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ശ്രീജിത്തും അനസിന് പിന്നാലെ പോകാൻ തയ്യാറായിനിന്നു.

“അണ്ണാ, വെളിയെ യാരോ ഉന്നെ പാക്കരുത്ക്ക് വന്തിരിക്കാൻകെ.”

ആരോ സംസാരിക്കുന്നതുകേട്ട രഞ്ജൻ തന്റെ ചെവി കൂർപ്പിച്ചു.

“യാര്, ഇന്തപക്കം.?”

“തെരിയാതണ്ണാ.”

“സരി, നീ ഇന്തപക്കം നില്ല്, നാൻ സീക്രം തിരുമ്പിവരേ.”

നാലോ അഞ്ചോ പേര് അവിടെനിന്നും നടന്നുപോകുന്ന ശബ്ദം കേട്ടയുടനെ രഞ്ജൻ ശ്രീജിത്തിനെ നോക്കി അനസിനു പിന്നാലെപോകാൻ ശിരസുകൊണ്ട് ആംഗ്യം കാണിച്ചു.

പതിയെ മറയിൽനിന്നും രഞ്ജനും അർജ്ജുവും വെളിച്ചത്തേക്ക് വന്നു.
അടുത്തുകണ്ട വലിയ തൂണിനോട് ചാരി രഞ്ജനും അർജ്ജുവും നിന്നു.
ഒഴിഞ്ഞുകിടക്കുന്ന കന്നാസുകൾ കൂടെ നീലനിറത്തിലുള്ള വലിയ ഡ്രമ്മുകൾ. മുളകൊണ്ട് ചാരിനിറുത്തിയ നിലയിൽ മുകളിലേക്കു കയറാൻപാകത്തിനുള്ള ഏണി.

“ഡേയ്, സുട്രാ അന്ത നായെ..”
പുറത്തുനിന്നും ഉച്ചത്തിലുള്ള സംസാരം കേട്ടയുടനെ ഹാളിൽ അവശേഷിക്കുന്ന ബാക്കിയുള്ളവരും ഓടി.

അടുത്തനിമിഷം രഞ്ജൻ തോക്കുമായി അവർ നിന്നിരുന്ന സ്ഥലത്തേക്ക് ചലിച്ചു.

“സർ, ദേ..”
അർജ്ജുൻ കാണിച്ചുകൊടുത്ത ദിക്കിലേക്ക് നോക്കിയ രഞ്ജൻ ഉടൻ തന്നെ കൈയ്യിൽ കരുതിയ തോക്ക് അരയിലേക്ക് തിരുകി.

“അർജ്ജുൻ കം ഫാസ്റ്റ്.”
രഞ്ജൻ ശബ്ദമുണ്ടാക്കാതെ അർജ്ജുൻ കാണിച്ചുകൊടുത്ത ദിക്കിലേക്ക് ചെന്നു.

കെട്ടിത്തൂക്കിയ മുളയിൽ കൈകൾബന്ധിച്ച്, വായയിൽകൂടി രക്തം കട്ടകുത്തി ഒലിച്ചിറങ്ങുന്ന സുധീഷ് കൃഷ്ണയെ രഞ്ജൻ അവിടെ കണ്ടു.

അർജ്ജുൻ ഓടിച്ചെന്ന് അയാളെ തട്ടിവിളിച്ചു.

“ഏയ്‌, ചേട്ടാ… ചേട്ടാ.. ആർ യൂ ഓക്കെ.?”
മുഖം അല്പമുയർത്തി സുധി അർജ്ജുവിനെ നോക്കി. പെട്ടന്ന് പോക്കെറ്റിൽ കിടക്കുന്ന രഞ്ജന്റെ മൈബൈൽഫോൺ വൈബ്രെറ്റ് ചെയ്തപ്പോൾ ചെവിയോട് ചേർത്തുവച്ച ബ്ലൂടൂത്ത് ഹെഡ്‌സെറ്റിനെ അയാൾ വിരലുകൊണ്ട് തടവി.

“സർ, അനസ്..”

“യെസ് അനസ്, ടെൽ മീ”
മുളയിൽ കൈകൾ ബന്ധിച്ച നിലയിൽകിടക്കുന്ന സുധീഷ് കൃഷ്ണയെ മോചിപ്പിക്കുന്നതിനിടയിൽ രഞ്ജൻ ചോദിച്ചു.

“സർ, പണി മൊത്തം പാളി”

“വാട്ട് ഹാപ്പൻ?”
രഞ്ജൻ വലതുകൈ ചെവിയോട് ചേർത്ത് ബ്ലൂടൂത്ത് ഹെഡ്‌സെറ്റിനെ സുരക്ഷിതമായി വച്ചു.

“സർ, പറയാൻ നേരമില്ല. സർ ഹൈവേയിലേക്ക് കയറിക്കോളൂ. ഞാൻ അവിടെ ഉണ്ടാകും.”

“അനസ്, വേർ ഈസ് ശ്രീ..?”

“ഐ ഡോണ്ട് നോ സർ. “

“മ്.”

അർജ്ജുൻ വേഗം സുധിയെ ബന്ധനത്തിൽ നിന്നും വേർപെടുത്തി.
നടക്കാൻ നന്നേ ബുദ്ധിമുട്ടിയ സുധിയെ രഞ്ജൻ തന്റെ തോളോട് ചേർത്തു പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു.

“ഡേയ്..”

പിന്നിൽനിന്നും ആരോ വിളിച്ചപ്പോൾ രഞ്ജൻ നിന്നു.
പതിയെ തിരിഞ്ഞുനോക്കിയ രഞ്ജനും അർജ്ജുവും കൈയിൽ വാളുമായി നിൽക്കുന്ന കറുത്ത് കടിച്ച ഒരാളെ കണ്ടു.

“ഡേയ്, ഇന്ത എടത്തെ വിട്ട് എങ്കപോകിരെൻ, അന്ത പൊറുക്കിയെ കീളെ വച്ചിട്, ഇല്ലേ ഉൻകെ ഉയിർ പോണ വഴിയേ തെരിയാത്.”

“അർജ്ജുൻ, നീ പോയി കാർ സ്റ്റാർട്ട് ചെയ്ത് റെഡിയായിനിന്നോ. മ്, വേഗം.”
രഞ്ജൻ അർജ്ജുവിനോട് രഹസ്യമായി പറഞ്ഞു.

“സർ..”

അർജ്ജുൻ തിരിഞ്ഞോടിയതും വാളുമായി നിന്ന അയാൾ അവരുടെ അടുത്തേക്ക് അലറികൊണ്ട് വന്നു.
രഞ്ജൻ അരയിലുള്ള തോക്കെടുത്ത് അയാളുടെ കാൽമുട്ടിന് താഴേക്ക് വെടി വച്ചു.
തോക്കിന്റെ ശബ്ദം കേട്ടതും അയാളുടെകൂട്ടത്തിലുള്ള മറ്റുപലരും അവിടേക്ക് ഓടിയെത്തി.

അർജ്ജുൻ പിൻവശത്തെ വാതിൽ തുറന്ന് പുറത്തേക്ക് എടുത്തുചാടി മുന്നോട്ട് കുതിച്ചു. പിൻഭാഗത്തെ പടർന്നു പന്തലിച്ച പ്ലാവിന്റെ ചുവട്ടിലൂടെ അർജ്ജുൻ കാറിനെ ലക്ഷ്യമാക്കി ഓടി.
പ്ലാവിന്റെ ചുവട്ടിൽ കിതച്ചുകൊണ്ട് ഇരിക്കുന്ന ശ്രീജിത്തിനെ കണ്ടപ്പോൾ അർജ്ജുൻ ഒരു നിമിഷം അവിടെ നിന്നു.

“സർ, വരൂ വേഗം സമയമില്ല. “

“വാട്ട് ഹാപ്പൻഡ്?

“നമ്മൾ പ്രതീക്ഷിച്ചതിനെക്കാൾ ആളുകളുണ്ട് അതിനുള്ളിൽ.”
കിതച്ചുകൊണ്ട് അർജ്ജുൻ പറഞ്ഞു.
നിലത്തുനിന്നും എഴുന്നേറ്റ് ശ്രീജിത്തും അർജ്ജുവിനൊപ്പം കാറിനെ ലക്ഷ്യമാക്കി ഓടി.

രഞ്ജൻ സുധിയെ തന്റെ തോളിലേക്ക് കിടത്തി. അകലെനിന്നും വരുന്ന ഗുണ്ടകളുടെ കാൽമുട്ടിന് താഴേക്ക് അയാൾ ഓരോവെടിയും വച്ചു.
ശേഷം രഞ്ജൻ വന്നവഴിയെ വളരെ വേഗത്തിൽ നടന്നു.

കാറിലേക്ക് കയറിയ അർജ്ജുൻ എൻജിൻ സ്റ്റാർട്ട്ചെയ്ത് റിവേഴ്‌സ്ഗിയറിൽ ഗോഡൗണിനെ ലക്ഷ്യമാക്കി ഓടിച്ചു.
അമ്പതുമീറ്ററോളം പറമ്പിലൂടെ റിവേഴ്‌സ് ഗിയറിൽ വന്ന കാർ അകലെ രഞ്ജൻ സുധിയെ തോളിൽകിടത്തി വരുന്നതുകണ്ട് പിന്നിലേക്ക് പോകാൻ കഴിയാതെ നിന്നു.

“സർ, കം ഫാസ്റ്റ്.”
ശ്രീജിത്ത് അലറിവിളിച്ചു.

രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ സുധിയുമായി രഞ്ജൻ കാറിന്റെ അടുത്തേക്ക് വന്നു. ബാക്ക് ഡോർ തുറന്ന് സുധിയെ അകത്തേക്ക് കിടത്തി രഞ്ജൻ കാറിനുള്ളിലേക്ക് കയറിയതും അർജ്ജുൻ ആക്സലറേറ്റിൽ കാൽ അമർത്തിച്ചവിട്ടി.
പൊടിപടലങ്ങൾ തൂളിച്ചുകൊണ്ട് കാർ മുന്നോട്ട് കുതിച്ചു.

പിന്നിലേക്ക് നോക്കിയ രഞ്ജൻ വടിവാളും മറ്റു ആയുധങ്ങളുമായി തങ്ങൾക്ക് നേരെ വരുന്ന ഒരുകൂട്ടം ആളുകളെ കണ്ട് പുഞ്ചിരിച്ചുകൊണ്ട് നോക്കി.

“ശ്രീ, വിളിച്ചിട്ട് കിട്ടിയില്ലല്ലോ? “

കാറിലേക്ക് ചാരിയിരുന്നുകൊണ്ട് രഞ്ജൻ ചോദിച്ചു.

“സർ, ഒരുപാട് ആളുകളുണ്ട് അവിടെ. കുറച്ചുപേരെ അനസ് കൂടെ കൊണ്ടുപോയി. കുറച്ചുപേർ എൻ്റെകൂടെയും. അല്പംകൂടി വൈകിയിരുന്നെങ്കിൽ ഹോ, ആലോചിക്കാൻകൂടെ വയ്യ.”

പോക്കെറ്റ് റോഡിൽ നിന്നും അർജ്ജുൻ കാർ ഹൈവേയിലേക് കയറ്റി.

“ഹെലോ അനസ്, വേർ ആർ യൂ നൗ?”
രഞ്ജൻ ഫോണെടുത്ത് വിളിച്ചു.

“സർ ഹൈവേയിൽ.”

“ആർ യൂ ഓക്കെ? ”
കിതച്ചുകൊണ്ടുള്ള അനസിന്റെ മറുപടികേട്ട രഞ്ജൻ ചോദിച്ചു.

“സർ, ദേ അനസ്.”
തന്റെ എതിർ ദിശയിൽ നിന്നും ഒരാൾ ഓടുന്നതുകണ്ട ശ്രീജിത്ത് പറഞ്ഞു.
അപ്പോഴേക്കും അനസിനെ മറികടന്നു കാർ മുന്നോട്ടുപോയിരുന്നു.

അടുത്തനിമിഷം അർജ്ജുൻ കാർ നടുറോഡിൽവച്ച് യൂ ടേൺ എടുത്ത് തിരിച്ചുനിറുത്തി. ശേഷം അനസിനെ പിന്തുടർന്നു. വൈകാതെ അർജ്ജുൻ ഇടതുവശം ചേർന്ന് കാർ ഒതുക്കിനിറുത്തി.
അനസ് കാറിലേക്ക് കയറിയ ഉടനെ അർജ്ജുൻ ഗിയർ മാറ്റി കാർ മുന്നോട്ടെടുത്തു.

“ഹോ, എന്റെ സാറേ..”
കാറിനുള്ളിൽ ഇരുന്നുകൊണ്ട് അനസ് വിളിച്ചു.

“എന്തുപറ്റി അനസേ?”

“ശ്രദ്ധതിരിക്കാൻ ഞാൻ അവരുടെ ഇടയിലേക്ക് കയറി ചെന്നു. പക്ഷെ അതിൽ ഒരു കഴുവേറിയുടെ മോൻ തിരിച്ചറിഞ്ഞു. അവൻ പോലീസാണെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയതെ ഓർമ്മയുള്ളൂ. പിന്നെ തേനിച്ചകൂടിനു കല്ലേറ് കിട്ടിയപോലെ എല്ലാവരും തടിച്ചുകൂടി. ഓടുകയല്ലാതെ വേറെ വഴിയില്ല. അപ്പോഴാണ് ശ്രീ മറുവശത്ത് നിൽക്കുന്നത് കണ്ടത്.”

“എടാ, നീ മിണ്ടരുത്.”
മുൻസീറ്റിൽ ഇരുന്നുകൊണ്ട് ശ്രീജിത്ത് പറഞ്ഞു.

“പോണപോക്കിൽ ഇവൻ എന്നെ കാണിച്ചുകൊടുത്തതുകൊണ്ട് ആ കൂട്ടത്തിലെ പകുതിപ്പേർ എന്റെനേരേക്ക് അടുത്തു. പിന്നെ നിന്നില്ല ഓട്ടമായിരുന്നു.

“സർ എങ്ങോട്ടാണ് ?
കണ്ണാടിയിലൂടെ രഞ്ജനെ നോക്കിക്കൊണ്ട് അർജ്ജുൻ ചോദിച്ചു.

“എന്റെ വീട്ടിലേക്ക്.”

“മ്,”
അർജ്ജുൻ ഗിയർമാറ്റി കാറിന്റെ വേഗത കൂട്ടി.

അരമണിക്കൂർ എടുത്ത് രഞ്ജന്റെ വീട്ടിലേക്ക് കാർ ഓടിച്ചുകയറ്റി.

“സർ, ഇയാൾ മയക്കത്തിൽതന്നെയാണ്.”
ശ്രീജിത്ത് പറഞ്ഞു.

“സുധീ, ഏയ്‌, സുധി.”
രഞ്ജൻ അയാളുടെ കവിളിൽ തട്ടിവിളിച്ചു.
മറുപടിയായി ഒന്നുമൂളുക മാത്രമേ സുധി ചെയ്‌തിരുന്നോള്ളൂ

ഡോർ തുറന്ന് കറിൽനിന്നും ശ്രീജിത്തും
അർജ്ജുവും സുധിയെ പൊക്കിയെടുത്ത് അകത്തേക്ക് നടന്നു.
ഹാളിലിരിക്കുന്ന സോഫയിലേക്ക് അവർ സുധിയെ കിടത്തി.

“അനസ്, താൻ കുറച്ചു വെള്ളം കൊണ്ടുവാ”
രഞ്ജൻ അനസിനെ നോക്കി പറഞ്ഞു.

“സർ,”
അയാൾ അടുക്കള ലക്ഷ്യമാക്കി നടന്നു.

വെള്ളവുമായിവന്ന അനസ് കൈവെള്ളയിലേക്ക് കുറച്ചു വെള്ളമെടുത്ത് സുധിയുടെ മുഖത്തേക്ക് തെളിച്ചു.

“ഏയ്‌, സുധി.”
അനസ് വീണ്ടും വിളിച്ചപ്പോൾ അയാൾ പതിയെ കണ്ണുതുറന്നു.

“നിങ്ങൾക്ക് കുഴപ്പൊന്നുമില്ല ഇവിടെ സെയ്ഫ് ആണ് ഓക്കെ. ടേക്ക് റെസ്‌റ്റ്.

ഒരു മണിക്കൂറിന് ശേഷം അവർ വീണ്ടും സുധിയെകാണാൻ ചെന്നു.
സോഫയിൽ കണ്ണുതുറന്ന് മലർന്നു കിടക്കുകയായിരുന്നു അയാൾ.

“സർ, എന്നാ ഞാൻ പോട്ടേ, വീട്ടിൽ വൈഫ് കാത്തുനിൽക്കുന്നുണ്ടാകും.”
അകത്തേക്ക് കടന്നുവന്നുകൊണ്ട് അർജ്ജുൻ പറഞ്ഞു.

“എങ്ങനാ പോകുന്നേ? “

“കാറുമായി ഫ്രണ്ട് വന്നിട്ടുണ്ട്.”

“മ്, വിവരങ്ങൾ പുറത്തേക്ക് വിടേണ്ട. നിന്റെ ജീവനും കൂടെ അപകടത്തിലാകും. ഓക്കെ. ഞാൻ വിളിപ്പിക്കാം.”

അർജ്ജുൻ പോയതിനു ശേഷം ശ്രീജിത്ത് ചെന്ന് ഉമ്മറത്തെവാതിൽ അടച്ചു.

രഞ്ജൻ സുധിയെ പിടിച്ചെഴുനേല്പിച്ചുകൊണ്ട് സോഫയിലേക്ക് ചാരിയിരുത്തി. അനസ് ഒരുഗ്ലാസ് വെള്ളവുമായി വന്ന്‌ സുധിയുടെ നേരെ നീട്ടി.
അയാൾ അത് വാങ്ങികുടിച്ചു.

“ഡിവൈഎസ്പി രഞ്ജൻഫിലിപ്പ്. ഇത് സി ഐ അനസ്, ആൻഡ് ശ്രീജിത്ത്.
നീനയുടെ ആത്മഹത്യ ഞങ്ങളാണ് അന്വേഷിക്കുന്നത്. ആത്മഹത്യ അല്ല എന്നറിയാം.അതിനുള്ള തെളിവുകൾ ഞങ്ങളുടെ കൈവശമുണ്ട്.
അറിയേണ്ടത് സുധിയും നീനയും തമ്മിലുള്ള ബന്ധം അതുമാത്രമാണ്.?

“മ്, ഞാൻ പറയാം സർ. രണ്ടു വർഷങ്ങൾക്ക് മുൻപാണ് ഞാൻ നീനയെ പരിചയപ്പെടുന്നത്. അത്യാവശ്യം സാമ്പത്തികമുള്ള വീട്ടിലെ കുട്ടി. പക്ഷെ അവളുടെ ആവശ്യത്തിനുള്ള പണം വീട്ടിൽനിന്ന് കിട്ടാതെ വന്നപ്പോഴാണ്. പണമുണ്ടാക്കാനുള്ള പുറത്തെ വഴി തിരഞ്ഞെടുത്തത്.”

“നിങ്ങൾ എങ്ങനെ പരിച്ചയപ്പെട്ടു.”

“2 വർഷം മുൻപ് പൈപ്പ്‌ലൈൻ ജംഗ്ഷനിൽ വച്ച് ഒരുദിവസം അവൾക്ക് ഒരപകടം പറ്റി.
എന്റെ മുൻപിലുള്ള കാർ അവളെ ചെറുതായി ഒന്നുതട്ടി. നിലത്തുവീണുകിടക്കുന്ന അവളെ ചുറ്റുംകൂടിയവരിലെ ഒരു സ്ത്രീ പിടച്ചെഴുന്നേൽപ്പിച്ചു. പക്ഷെ അത് അവളുടെ ഒരു കളി മാത്രമായിരുന്നു.
പിന്നീട് അവളെ ഞാൻ പല സ്ഥലത്തും കണ്ടു പല രീതിയിൽ. ബോസിനോട് സംസാരിച്ചപ്പോഴാണ് അവളെ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞത്.”

“ഏത് ബോസ് ?..”
ആകാംഷയോടെ രഞ്ജൻ ചോദിച്ചു.

തുടരും…

a
WRITTEN BY

admin

Responses (0 )