തറവാട്ടിലെ നിധി 6
Tharavattile Nidhi Part 6 | Author : Anali
[ Previous Part ] [ www.kkstories.com]
വീടിനു ഉള്ളിലേക്കു കയറി പോകുമ്പോൾ നല്ല കലിയായിരുന്നു…. ഒരു നശിച്ച പരട്ട തള്ളാ, പാവമാ ചെറുക്കൻ ഇനി ജോലിക്കു ഇവിടെ വരുമോ… വന്ന് പെണ്ണു ചോദിക്കാൻ പറഞ്ഞു ഞാൻ എരിവു കേറ്റിയിട്ടല്ലേ അവൻ വന്ന് ചോദിച്ചത്…. വെറുതെ എന്നെ കുഞ്ഞിലെ കുറേ ചുമന്നു നടന്ന മനുഷ്യനേം തെറി കേൾപ്പിച്ചു…
മൈരു കിളവിയെ എടുത്തു കൊണ്ടുപോയി ആ പുഴയിൽ ഒഴുക്കി കളഞ്ഞാലോ… പുഴകൂടെ നാറും….. ഞാൻ അടുക്കളയുടെ പുറത്തു എത്തിയപ്പോൾ അവിടെ ഭിത്തിയിൽ ചാരി നിന്നു കരയുന്ന മീനാക്ഷിയെയും അവളുടെ തോളിൽ കൈയിട്ടു ചേർത്തു പിടിച്ചിരിക്കുന്ന മീരയേയും കണ്ടു…
എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു… മീരക്കു എന്നോടൊരു മതിപ്പ് തോന്നിപ്പിക്കാൻ പറ്റിയ അവസരമായിരുന്നു, പറഞ്ഞിട്ടു എന്ത് കാര്യം… എല്ലാമാ തള്ള കൊണ്ടുപോയി തുലച്ചില്ലേ…
“നശിച്ച ഒരു കുടുംബം…. ഇവളുടെ ജീവിതം വെച്ചാ എല്ലാവരും കൂടെ കളിക്കുന്നത്…. അതോർത്തോ…”
അവരുടെ അടുത്തേക്കു ചെന്ന എന്നെ നോക്കി മീര ആക്രോശിച്ചു…
“ഞാൻ എന്ത് ചെയ്തിട്ടാ നീ എന്റെ തലയിലോട്ടു കേറുന്നത്… എന്തേലും പറയാനുണ്ടേൽ പോയിയാ അച്ഛമ്മയോട് പറ…. ”
“ഒരച്ഛമ്മ…. പറ്റിയ ഒരു കൊച്ചുമോനും…”
“ഞാനെന്ത് ചെയ്തടി….”
മീരയുടെ കൈമുട്ടിനു മുകളിലായി പിടിച്ചു ഞാനവളെ തിരിച്ചു നിർത്തി… പെട്ടന്നുള്ള ദേഷ്യത്തിൽ ചെയ്തതാണെങ്കിലും പോളകൾ പൊളിച്ചു കളഞ്ഞ വാഴ കൂമ്പ് പോലെ മിനുസമുള്ള അവളുടെ കൈയിൽ പിടിച്ചപ്പോളെന്റെ നെഞ്ചിടുപ്പ് കൂടി…
“കൈ വിടാടാ…. അല്ലേൽ തന്നെ നല്ല ദേഷ്യത്തിൽ ഇരിക്കുവാ…”
“നീ എന്തിനാ എന്നോടു ചൂടാവുന്നത് എന്ന് പറഞ്ഞിട്ടേ വിടുന്നുള്ളു…. നീയൊക്കെ ചോദിച്ചത് ഞാൻ ചെയ്തില്ലേ…”
“ഞാനെന്റെ ദണ്ണം കൊണ്ടു പറഞ്ഞതാ…. കൈയിന്നു വിട് ശ്രീ…. ഇല്ലേൽ ഞാൻ സത്ത്യമായിട്ടും അടിക്കും…”
എന്റെ മുഖത്തിനു കുറച്ചു അകലയായി കൈ പത്തി വിടർത്തി പിടിച്ചു മീര പറഞ്ഞപ്പോൾ, അവളത് ചേയ്യുമെന്ന് എനിക്കു തോന്നി… ഞാൻ കൈ വിട്ടു..
“സുധിയോട് നിന്നെ വിളിച്ചിറക്കി കൊണ്ടു പോവാൻ പറ…. അതേ നടക്കു…”
ഞാൻ കരയുന്ന മീനാക്ഷിയെ നോക്കി പറഞ്ഞു…
“എന്നിട്ടു…. ഞാൻ ഇറങ്ങി പോയാലിവിടെയുള്ളവർ ദേഷ്യം മുഴുവൻ തീർക്കുന്നതെന്റെ കൂടെ പിറപ്പിനോടും മിണ്ടാപ്രാണിയായ അമ്മയോടും ആയിരിക്കുമല്ലോ…”
മീനാക്ഷി പുറത്തു കോപം കാണിക്കാതിരിക്കാൻ നല്ലതുപോലെ ശ്രമിച്ചെങ്കിലും അവളുടെ ശബ്ദത്തിൽ ഒരു രോദനമുണ്ടായിരുന്നു…. എന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു… ഞാൻ അവിടെ നിന്നും നടന്ന് അകന്നു… ഇവരുടെ പ്രശ്നങ്ങൾ മുഴുവൻ എനിക്കു പരിഹരിക്കാൻ പറ്റുന്നത്തെ ഒള്ളെന്നു തോന്നി, പക്ഷെ അത് പറയാനുള്ള ധൈര്യമെനിക്കിലായിരുന്നു…
അന്ന് വൈകിട്ടു അച്ഛനോടും ഞാൻ നടന്ന കാര്യങ്ങൾ പോയിരുന്നു പറഞ്ഞു… അത്താഴറ്റിന്റെ സമയമീ കാര്യം ഒന്നു കൂടെ അച്ഛമ്മയോട് സംസാരിക്കണമെന്ന് നിനച്ചു.. എല്ലാവരും ഊട്ടുപുരയിൽ പോയിരുന്നപ്പോൾ ഞാൻ മനസ്സിൽ അച്ഛമ്മയോട് പറയാനുള്ള കാര്യങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു… എന്റെ വെപ്രാളം കണ്ടിട്ടായിരുന്നിരിക്കണം അച്ഛൻ തന്നെ പറഞ്ഞു തുടങ്ങി..
“ഇന്ന് നമ്മുടെ വാസു വന്നിരുന്നു അല്ലേ അമ്മേ…”
“മ്മ് വന്നിരുന്നു…”
അച്ഛമ്മ ചോറിൽ നിന്നുമൊരു ഉരുള്ള ഉരുട്ടുന്നതിനു ഇടയിൽ മൂളി..
“എന്ത് പറഞ്ഞാ വന്നേ…”
“അവന് ഈ തറവാട്ടിൽ നിന്നും സംബദ്ധം വേണമത്രേ…”
“സുധി നമ്മുക്കു ചെറുപ്പം മുതൽ അറിയാവുന്ന പയ്യനല്ലേ അമ്മേ…”
“അതിന്… അരപ്പണത്തിന്റെ പൂച്ച മുക്കാൽ പണത്തിന്റെ നെയ് കുടിച്ചാലൊ… തല മറന്ന് വാസു എണ്ണ തേച്ചല്ലോ എന്നതാ എന്റെ വിഷമം..”
“അമ്മേ… പഴയ കാലമൊന്നുമല്ല ഇപ്പോൾ..”
“വീട്ടിത്തം വിളിച്ചു പറയാതെ മുരളീ…. ചിറ്റില്ലത്തിൽ വന്ന് പഴയ കിങ്കരൻ പെണ്ണ് ചോദിച്ചെന്ന് അറിഞ്ഞാൽ ആളുകൾ ചിരിക്കില്ലേ…. ഇന്നെന്താ ഞാൻ പറഞ്ഞിട്ട് സുബ്രമണി കണിയാരു വരാത്തതു… അല്ലേൽ നീ വിളിക്കാൻ മറന്നോ മുരളീ…“
”നാളെ വരും…“
”എടി…. ആരേലുമാ ലളിതയോട് ഇവിടെ വരെയൊന്ന് വരാൻ പറഞ്ഞേ…“
അച്ഛമ്മ വീണ്ടും ഭക്ഷണത്തിൽ മുഴുകിയപ്പോൾ ഉഷാമ്മ പോയി അടുക്കളയിൽ നിന്ന ലളിത ചേച്ചിയെ കൂട്ടി വന്നു…
”നിനക്ക് എതിർപ്പ് ഉണ്ടോ പെണ്ണേ, നിന്റെ മോളെ ഇവിടുത്തെ വേലക്കാരനു പിടിച്ചു കൊടുക്കാത്തതിന്… ഉണ്ടേലിപ്പോൾ പറയണം… ആരേലും ഇവൾക്കു ഞാൻ ചോദിച്ചതൊന്നു കാലും കൈയും കാട്ടി പറഞ്ഞു കൊടുക്ക്…“
അച്ഛമ്മ പറഞ്ഞത് ഉഷാമ്മയാണ് അവർക്കു പറഞ്ഞു കൊടുത്തത്…. പക്ഷെ തർജിമ ചെയ്യുന്നതിന് മുൻപ് തന്നെ അവരതു അച്ഛമ്മയുടെ ചുണ്ടിൽ നിന്നും വായിച്ചു മനസ്സിലാക്കിയെന്ന് എനിക്കു തോന്നി… അവര് അച്ഛമ്മയെ എതിർത്തില്ല…. പിന്നെയിനി വേറെ ആര് എതിർത്തിട്ടും കാര്യവുമില്ലായിരുന്നു…
ഞാൻ മുഖം കഴുകാൻ പുറത്തു ഇറങ്ങി ഇതിനെ കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ തൊടിയിലൂടെ ആരോ ഓടുന്നതു പോലെ തോന്നി… ഞാൻ ചാടി അകത്തു കയറി… പക്ഷെ അത് ഞാനാരോടും പറയാൻ പോയില്ലാ… അല്ലേൽ തന്നെ എല്ലാവരും നല്ലതു പോലെ പേടിച്ചാണ് ഇരിക്കുന്നത്… ഒന്നുമില്ലേലും ഞാനൊരു പുരുഷനല്ലേ, ഇങ്ങനെ പേടിച്ചാലോ… നാണക്കേട്… ഞാൻ മുറിയിൽ പോയി പുതച്ചു മൂടി കിടന്നു…
കിടക്കുന്നതിനു മുൻപ് കട്ടിലിന്റ അടിയിലും മേശയുടെ പുറകിലുമൊക്കെ വെറുതെയൊന്നു നോക്കി… മനസ്സിലൊരായിരം കാര്യങ്ങളായിരുന്നു… എല്ലാം തകരുന്നത് പോലെ, അതിനിടക്ക് ഒരു യമുനാ….
വെറുതെ പറഞ്ഞു പേടിപ്പിക്കാൻ കുറേ അന്ധവിശ്വാസങ്ങൾ…. അങ്ങനെ ഒരു പ്രേതമുണ്ടേൽ ഇപ്പോൾ ഒന്ന് മഴ പെയിച്ചു കാണിക്കട്ടെ, പറ്റില്ലാലോ…. വെറുതെ ഓരോരോ വട്ട്..
പ്രബലമായ ക്കാറ്റ് വീശാൻ തുടങ്ങി പക്ഷെ മഴയില്ലാ… ഞാൻ മനസ്സിലെന്നെ തന്നെ അഭിനന്ദിച്ചു കിടന്നു ഉറങ്ങി….
ഞാനൊരു കറുത്ത കുതിര പുറത്തു പോവുകയാണ്, ഇരുട്ടാണ്…. പക്ഷെ നല്ല നിലാവുണ്ട്, മരങ്ങൾക്ക് ഇടയിലൂടെ ചന്ദ്രനിൽ നിന്നും വെളുത്ത പ്രഭയെന്റെ മുന്നിലൂടെ വഴി തെളിച്ചു തരുന്നു… എന്റെ മുന്നിലായി കാലുകൾക്കു നടുക്കു കുതിര പുറത്തൊരു പെട്ടി വെച്ചിട്ടുണ്ട്… അത് ഇന്നലെ സ്വപ്നത്തിൽ കണ്ട പെട്ടി തന്നെയാണ്… സഞ്ചരിക്കുന്ന വഴിയും പരിചിതം തന്നെ… ഞാൻ തറവാടിനു പുറകിലൂടെയാ ഗ്രാമത്തിൽ പോയ വഴി, പക്ഷെ അത് കാടും പടലയും കേറി മൂടിയിട്ടില്ല….
ഞാൻ പോയപ്പോൾ കണ്ടതിലും വളരെയേറെ മരങ്ങൾ അവിടെയുണ്ട്… കുതിര കുറച്ചു കൂടെ മുന്നോട്ടു ഓടിയപ്പോൾ തരിശു നിലം കണ്ടു, വെള്ളം ഒഴുകുന്നതിന്റെ ശബ്ദവും കേട്ടു… ഞാനന്ന് കണ്ടതിലും വലുപ്പം നദിക്കു വെച്ചതു പോലെ തോന്നി.. അരയാൾ പൊക്കത്തിൽ വെള്ളമുണ്ട്… നദിക്കു മുന്നിലെത്തിയപ്പോൾ കുതിര ഒന്നമറികൊണ്ട് നിന്നു… അതിനെ കാലുകൊണ്ട് തട്ടിയും, ജീനി കുലുക്കിയും മുന്നോട്ടു നടത്താൻ ശ്രമിച്ചെങ്കിലുമത് വെള്ളത്തിൽ ഇറങ്ങിയില്ലാ…. ഞാനതിന്റെ പുറത്തു നിന്നും ചാടിയിറങ്ങി പെട്ടി കൈയിലെടുത്തു വെള്ളത്തിലേക്കു ഇറങ്ങി നടന്നു… എന്തൊരു തണുപ്പ്…..
-ട്ടപ്പേ-
വലിയൊരു ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു… കാറ്റിന്റെ ശക്തിയിൽ ജനാലയുടെ ഒരു പാളി തുറന്നു കിടന്നാടി ഉലയുന്നു… പുറത്തു നല്ല ശക്തമായ മഴ, കാറ്റു വീശുമ്പോൾ മഴ തുള്ളികളെന്റെ മുഖത്തേക്കു ജാനാലയിലൂടെ തെറിക്കുന്നുണ്ട്… ഞാൻ എഴുന്നേറ്റു ചെന്ന് ജനാല അടച്ചു, അതിന്റെ കുറ്റി പറിഞ്ഞു പോയിരുന്നു…. വെറുതെയല്ലാ… ഞാൻ കുറ്റി ഇട്ടതാണ് കിടക്കുമ്പോൾ…
ഒരു പഴയ പത്രത്തിന്റെ ഇതൾ മടക്കി ജനാലയുടെ വിടവിൽ തിരുകി വെച്ച് ഞാനത് ചേർത്തടച്ചു… മേശപുറത്തിരുന്ന കൂജയിൽ നിന്നും വെള്ളമെടുത്തു വായിലേക്കു കാമത്തുമ്പോളാണ് ഞാൻ മഴയുടെ കാര്യമോർത്തത്…. ഇനി ഞാൻ പ്രേതമുണ്ടേൽ മഴ പെയ്യട്ടെയെന്ന് പറഞ്ഞിട്ടാണൊ…
പിന്നെ കോപ്പാണ്, അങ്ങനെ മഴ പെയ്യുമെങ്കിൽ സഹാറ മരുഭൂമിയിൽ പോയി ഞാൻ പ്രേതത്തെ വെല്ലു വിളിച്ചാൽ മതിയാരുന്നല്ലോ…. ആഫ്രിക്കയുടെ കുടിവെള്ള പ്രശനം തീരുമായിരുന്നു…
ഓർത്തിട്ടു തന്നെ എനിക്കു ചിരി വന്നു… ഉറക്കം മാത്രം പിന്നെ വന്നില്ലാ, വെറുതെ കട്ടിലിൽ കിടന്നു നേരം വെളുപ്പിച്ചു… രാവിലെ എഴുന്നേറ്റു അടുക്കളയിലൊന്ന് വെറുതെ പോയി നോക്കി, ഉഷാമ്മയോട് ഒരു കട്ടൻ ചോദിക്കാനായിരുന്നു അതിന്റെ ഉദ്ദേശം… അടുക്കളയിൽ മീര മാത്രമേ ഉണ്ടായിരുന്നൊള്ളു… ഇന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നപ്പോൾ പിന്നെ അവളോടിന്നു തന്നെ മിണ്ടാൻ ചെല്ലണ്ട എന്ന് തോന്നി..
“എന്താ മാഷെ….”
തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ പുറകിൽ നിന്നും മീരയുടെ ചോദ്യം വന്നു..
“വെറുതെ…. ഉഷാമ്മ ഉണ്ടാരുന്നേലൊരു കാപ്പി ഇട്ടു തരാൻ പറയാനായിരുന്നു..”
“അതെന്താ ഉഷാമ്മയിട്ട കാപ്പി മാത്രമേ ഇയാൾ കുടിക്കത്തൊള്ളോ…”
“അതല്ലാ..”
“പിന്നെ…”
“തന്നോടിനി കാപ്പി ഇട്ടു തരാൻ പറഞ്ഞിട്ടു ബാക്കി ചീത്ത കേൾക്കണ്ടല്ലോ എന്നോർത്തു…”
“വേണേൽ പറ… ഇട്ടു തരാം..”
“താനേക്ക്..”
“മ്മ്…”
അവൾ കഴുകിക്കൊണ്ടിരുന്ന പാത്രങ്ങൾ അവിടെ വെച്ചു കൈ സാരിയുടെ തുമ്പിൽ തുടച്ചു കാപ്പിയിടാൻ തുടങ്ങി…. ഞാൻ അടുക്കളയുടെ വാതിലിൽ ചാരി നിന്ന് അവളെ നോക്കുകയാരുന്നു..
“ആ ഇതാര് ശ്രീയോ….”
തൊട്ടു പുറകിൽ നിന്നും ചിറ്റ ചോദിച്ചപ്പോൾ ഞാൻ ഞെട്ടി… അവര് അടുക്കളയിലേക്ക് കയറിയപ്പോൾ ഞാൻ ഒതുങ്ങി കൊടുത്തു…
“മീനാക്ഷി എന്തിയേടി….”
അടുക്കളയിൽ മീരയെ കണ്ടപ്പോൾ ചിറ്റ തിരക്കി…
“ചേച്ചിക്കു തല വേദനയാണെന്ന് പറഞ്ഞു കിടക്കുവാ…”
“എങ്കിൽ നീ പോയെന്റെ മുറിയിലെ കിടക്ക വിരിയൊന്നു വെള്ളത്തിൽ മുക്കി വെക്ക്…. നീയിവിടെ എന്ത് ചെയ്യുവാ…”
“ഞാൻ…. ശ്രീക്കു കാപ്പി എടുക്കുവാരുന്നു…”
“ശ്രീയോ…. നിന്റെ മടിയിൽ കിടത്തി ആണോടി അവനു പേരിട്ടത്… ശ്രീയേ…. ശ്രീഹരി ചേട്ടനെന്ന് വിളിച്ചോണം….. കാപ്പി ഞാനിട്ടു കൊടുത്തോളം നീ പോയി കിടക്ക വിരി തിരുമ്മി വെക്കാൻ നോക്ക്..”
അതും പറഞ്ഞു അവളുടെ കൈയിൽ നിന്നും ചിറ്റ തെളപിക്കാൻ വെള്ളം നിറച്ച പാത്രം വാങ്ങി… മീര എന്റെ അരികിലൂടെ വീടിനു അകത്തേക്കു നടന്നു പോയി… ഊമ്പിച്ചു….. മൈരത്തി ചിറ്റ… ആദ്യമായിയെന്റെ ഹൃദയംഗമ ഒരു കാപ്പിയിട്ടു തരാൻ വന്നതാ… ഞാൻ ചിറ്റയെ പ്രാകി കാപ്പി വാങ്ങി കുടിച്ചു പുറത്തേക്കു ഇറങ്ങി… ഇന്നലെ രാത്രി കണ്ട സ്വപ്നത്തെ കുറിച്ചു കുറേ ആലോചിച്ചു… അന്ന് ഞാൻ വീണ്ടും മില്ലിൽ പോയി… രാജൻ വല്യച്ഛന് ഇന്നുമെന്റെ വരവ് അത്ര ബോധിച്ചിട്ടില്ല, ഞാൻ ഇന്ന് കുറേ പഴയ കണക്കുകളൊക്കെ എടുത്തു നോക്കി…
അത് കണ്ടപ്പോൾ വല്യച്ഛന് വെപ്രാളമുണ്ടെന്നു കണ്ടപ്പോൾ എനിക്കതൊരു ഹരമായി, ഞാൻ ചെറിയ സംശയങ്ങളൊക്കെ ചോദിക്കാനും തുടങ്ങി… ഒരു മണിക്കൂർ നേരത്തോളം ഞാനാ കണക്ക് നോക്കിയതിനു ഇടയിൽ വല്യച്ഛൻ അഞ്ചു തവണയെങ്കിലും പോയി വെള്ളം കോരി കുടിച്ചു… തിരുമറി ഉണ്ടെന്നു ഉറപ്പാണ്, പക്ഷെ കുറച്ചു ദിവസം മില്ലിൽ വന്നു ചിലവഴിക്കാതെ ഒന്നും കണ്ടുപിടിക്കാൻ പറ്റില്ലാ…
കണ്ടു പിടിച്ചാൽ എന്തു ചെയ്യാനാ… അച്ഛനും ഇതൊക്കെ അറിയാവുന്നതു ആയിരിക്കുമെല്ലോ… എങ്കിലും അറിയണം എന്തൊക്കെയാ നടക്കുന്നതെന്നു… അന്ന് ഞാൻ തിരിച്ചു നടന്നാണ് പോയത്… സുധിയിന്നു ജോലിക്കു വന്നില്ലായിരുന്നു.. ഇനി വരുമോ എന്നും അറിയില്ലാ… അന്ന് തിരിച്ചു വീട്ടിലേക്കു നടന്നു വരുന്ന വഴി ഞാൻ കവലയിൽ വെച്ച് അയ്യപ്പനെ കണ്ടു…
ആയാളെ സൂക്ഷിച്ചു നോക്കിയിട്ടാണോ അതൊ അന്ന് എന്നെ കണ്ട ഓർമ്മയുള്ളത് കൊണ്ടാണോ എന്നറിയില്ല അയാളെന്നെ കുറച്ചു നേരം തറപ്പിച്ചു നോക്കി നിന്നു.. ഞാൻ വെച്ചു പിടിച്ചു വീട്ടിലേക്കു നടന്നു.. കാര്യം അയാൾകിട്ടു രണ്ടെണ്ണം കൊടുക്കണമെന്നൊക്കെ ഉണ്ട് പക്ഷെ എന്റെ ഇരട്ടിയുള്ള ആയാളോട് ഇടിച്ചു നില്ക്കാൻ പറ്റില്ല…
പിന്നെ ഞാനിടി കൊണ്ട് വീഴുന്നത് കാണാൻ ഇവിടെയൊന്നും മീരയുമില്ല, അതുകൊണ്ട് സെന്റിമെന്റ്സ്സിനും ഒരു അവസരമില്ല പിന്നെന്തു ഗുണം… വീട്ടിലെത്തിയപ്പോൾ ഉമ്മറത്തു തന്നെ എല്ലാവരുമുണ്ടായിരുന്നു.. എല്ലാവരുടെയും മുഖം തേനീച്ച കുത്തിയത് പോലിരുപ്പുണ്ടായിരുന്നു…
“കണിയാര് വന്നായിരുന്നു…”
എന്നെ കണ്ടപ്പോൾ വല്യമ്മ പറഞ്ഞു… അന്നത്തെ അടി കഴിഞ്ഞു ഇതു ആദ്യമായിയാണ് വല്യമ്മ എന്നോട് മിണ്ടിയത്..
“എന്നിട്ടു…”
“എന്തൊക്കെയോ ശല്യങ്ങൾ തറവാട്ടിൽ ഉണ്ടെന്നാ പുള്ളി നോക്കി പറഞ്ഞത്…”
അത് പറഞ്ഞത് ഉഷാമ്മ ആയിരുന്നു… മീനാക്ഷിയെ മാത്രമവിടെ കണ്ടില്ല, ഇന്നലത്തെ കാര്യങ്ങളവളെ നല്ലതുപോലെ തളർത്തി കാണുമെന്നു ഞാൻ ഊഹിച്ചു… എന്തൊരു അവസ്ഥയാണ് ആ കുട്ടിയുടെ.. അവളെയും സുധിയെയും ഒന്നിപ്പിക്കാൻ എന്തേലും വഴി ഉണ്ടോയെന്ന് ഞാൻ കുറേ ആലോചിച്ചു… അച്ഛമ്മയുടെ മനസ്സു മാറ്റുക അസാദ്ധ്യമായ കാര്യമാണ്…
അന്ന് ഉറങ്ങാൻ കിടന്നപ്പോൾ വരെ മീനാക്ഷിയുടെ കാര്യമാണ് ഞാൻ ആലോചിച്ചത്… അവൾ പേടിക്കുന്നത്ര പ്രശ്നമൊന്നും മീരക്കും ലളിത ചേച്ചിക്കും വരില്ലാ അവളിറങ്ങി പോയാലുമെന്ന് തോന്നി… ഈ അവസ്ഥയിൽ മീരയായിരുന്നേൽ എന്തു ചെയ്യുമായിരിക്കും… മീനാക്ഷിയെക്കാളും ധൈര്യശാലിയാണ് മീര… എനിക്കും മീരക്കും ഇങ്ങനൊരു അവസ്ഥ വന്നാല്ലോ… ഏയ് വരില്ലാ…
എന്റെ പ്രശ്നം അവളൊന്നും വളയുക എന്നതാണ്, അത് മാത്രമൊന്ന് ശെരിയായാൽ ബാക്കിയെല്ലാം ഞാൻ നോക്കികോളാമായിരുന്നു… ഇന്ന് രാത്രിയും സ്വപ്നം കാണുമെന്നു വിചാരിച്ചാണ് ഞാൻ കിടന്നതെങ്കിലും ഒന്നും കണ്ടില്ലായിരുന്നു, അതൊരു ആശ്വാസമായി…. ഞാൻ നാലുകെട്ടിന്റെ പടിയിലിരുന്നു പത്രം വായിക്കുന്നതിനു ഇടയിലാണ് അമ്മു മോളെന്റെ അടുത്തേക്കു ഓടി വന്നത്…
“കൊച്ചച്ചാ….. ”
അവൾ ഓടി വന്നെന്റെ അടുത്തു ഇരുന്നു… അവളുടെ കൈയിൽ മുറുക്കി പിടിച്ചൊരു മയിൽപീലി ഉണ്ടായിരുന്നു… തൊട്ടു പുറകിലായി മീരയും ഒരു കൈ കൊണ്ടു പാവാട അല്പം ഉയർത്തി പിടിച്ചു ഓടി വന്നു..
“അമ്മു… അത് തന്നെ…”
അവൾ അമ്മുവിന്റെ കൈയിൽ നിന്നും മയിൽപീലി പിടിച്ചു വാങ്ങാൻ നോക്കി..
“ഇല്ലാ…. തരില്ല…”
അമ്മു കിണുങ്ങി കൊണ്ടത് വട്ടം പിടിച്ചു…
“അമ്മു… അത് ഒടിഞ്ഞു പോവും… നീ പിടി വിട്ടേ…”
“മീര ചേച്ചി വിട്…. ഇത് എനിക്കു വേണം…”
“എന്റെ റൂമിൽ നിന്നല്ലേ അമ്മു നീ അത് എടുത്തെ…. വിട് പെണ്ണേ…”
“അമ്മു മോളെ… അതങ്ങു കൊടുത്തേക്കു… മോൾക്കു ഞാൻ വേറെ കൊണ്ടുവന്ന് തരാം..”
ഞാൻ ഇടക്കു കേറി പറഞ്ഞു…
“കൊച്ചച്ചൻ വെറുതെ എന്നെ പറ്റിക്കാൻ പറയുന്നതാ…”
“അല്ല മോളെ ഞാൻ ഇപ്പോൾ പോയി എടുത്തുകൊണ്ടു വരാം…”
“സത്യമാണോ…”
“അതെ മോളെ…”
ഞാൻ കഴിഞ്ഞ ദിവസം നദിയുടെ അരികിലായി ഒരു മയിൽപീലി കിടക്കുന്നത് കണ്ടായിരുന്നു.. എന്റെ വാക്കു കിട്ടിയപ്പോൾ അമ്മു അത് മീരക്കു കൊടുത്തൂ…
ഞാൻ പത്രം മടക്കി വെച്ച് പുറത്തേക്കു ഇറങ്ങി… വീടിനു പുറകിലൂടെ കഴിഞ്ഞ ദിവസം നടന്ന വഴിയെ തന്നെ നീങ്ങി… നദിയുടെ അരികിലെത്തിയപ്പോൾ ഇന്നലെ പെയ്ത മഴയിൽ അതിൽ ഒരാൾക്ക് മേലെ വെള്ളമുണ്ടെന്നു കണ്ടു… ഞാൻ കഴിഞ്ഞ ദിവസം കണ്ട മയിൽ പീലി അവിടെ തന്നെ ഉണ്ടായിരുന്നു, അതൊന്നും നദിയിൽ മുക്കി ചെളി കളഞ്ഞു ഞാൻ കൈയിൽ പിടിച്ചു…
മീരക്കു മയിൽപീലി ഇത്ര ഇഷ്ടമാണേൽ കുറച്ചെണം കൂടെ തപ്പാമെന്നോർത്തു നദിയുടെ തീരത്തു കൂടെ ഞാൻ നടന്നു… കുറച്ചു ദൂരം നടന്നപ്പോൾ പുറകിൽ നിന്നും എന്തോ ഒരു ശബ്ദം കേട്ടു… ഞാൻ തിരിഞ്ഞു നോക്കി…-ട്ടോ- തലയിലെന്തോ ശക്തമായി വന്നു കൊണ്ടു… ദേഹം മൊത്തമൊന്നു വിറച്ചു… കണ്ണുകൾ മങ്ങി… ഞാൻ മുന്നിലെ നദിയിലേക്ക് മറിഞ്ഞു… ജലമെന്റെ ശരീരത്തെ ആശ്ലേഷിച്ചു… കറുത്ത ജലം, ചുറ്റിലുമൊന്നും കാണാൻ പറ്റുന്നില്ല…
ശ്വാസം കിട്ടുന്നില്ല… ഞാൻ കൈയും കാലുമിട്ടു അടിച്ചു, കരയാൻ നോക്കി…. അനക്കവും ശബ്ദവുമെല്ലാം നദി വിഴുങ്ങി…. ശരീരം മുഴുവൻ ചൂടായി… നെഞ്ചിന്റെ ഉള്ള് വെന്തു നീറി…. എന്റെ ചലനങ്ങൾ സാവധാനപെട്ടു… ശരീരം തണുക്കാൻ തുടങ്ങി… പേടിയും വെപ്രാളവും പോയി ഞാൻ ഇരുട്ടിന്റെ ശാന്തതയിലേക്കു അലിഞ്ഞു ചേർന്നുകൊണ്ടിരുന്നു… എന്തോ ചൂടുള്ളവ എന്റെ ശരീരത്തെ ചുറ്റി പുണർന്നു… ശക്തമായി അതെന്നെ വലിച്ചു മുകളിലേക്കു ഉയർത്തി കൊണ്ടു പോയി…
ശരീരത്തിലെ തണുപ്പ് കുറഞ്ഞു… പുറം തറയിലൂടെ വലിഞ്ഞു…. എന്റെ നെഞ്ചിൽ ആരുടെയോ കരങ്ങൾ ശക്തമായി അമർന്നു… വീണ്ടും വീണ്ടുമത് തുടർന്നു… എന്റെ വായിലൂടെയും മൂക്കിലൂടെയും ചൂടു വെള്ളം പുറത്തേക്കു പോയി… മുഖത്തു ചൂടു ശ്വസനം പതിച്ചു…
നല്ല ചൂടുള്ള മൃദുലമായ എന്തോ എന്റെ ചുണ്ടിൽ അമർന്നു… അതിൽ നിന്നും ചൂട് കാറ്റെന്റെ നെഞ്ചിലേക്കു തൊണ്ട വഴി ഒഴുകിയെത്തി… നെഞ്ച് വീണ്ടും നീറാൻ തുടങ്ങി…. ശ്വാസമെടുക്കാൻ ഞാൻ വീണ്ടും വെപ്രാളപെട്ടു… കണ്ണുകൾ ബലമായി ഞാൻ തുറന്നു… കണ്ണിന്റെ മങ്ങൽ പതിയെ മാറി വന്നു…
“ആ……….”
എന്റെ മുഖത്തിന് തൊട്ടു മുന്നിൽ മറ്റാരുടെയോ മുഖം കണ്ടപ്പോൾ ഞാൻ അലറി…. എന്റെ അലർച്ച കേട്ട ആൾ എന്നിൽ നിന്നും പുറകേക്കു മാറി.. ഞാൻ നിലത്തു കിടന്നു ഉരുണ്ട് മുട്ടിൽ നിന്നു..
“പേടിക്കേണ്ട……”
എന്റെ മുന്നിലായി നിന്ന പെൺകുട്ടി പറഞ്ഞു…. അതെ ഒരു പെൺകുട്ടി… മുട്ടിൽ നിൽകുമ്പോൾ നിലത്തു വരെ നീണ്ടു കിടക്കുന്ന ഇടതിങ്ങിയ മുടിയിഴകൾ നനഞ്ഞു ഉണക്കാനിട്ട തോർത്തു പോലെ പിരിഞ്ഞു കിടക്കുന്നു… ഇരു നിറത്തിലുള്ള മുഖത്തു കൂടെ വെള്ള തൊള്ളികൾ ഊർന്നിറങ്ങുന്നു… കണ്ണുകൾക്ക് നടുവിലായി കണ്മഷി കൊണ്ടൊരു പൊട്ടും,
ചുണ്ടിനു താഴെ കണ്മഷി കൊണ്ടു മൂന്ന് ചെറിയ പൊട്ടുകളും…. സാരി പോലെ ചുറ്റിയ ചെളി പിടിച്ച ഒറ്റ തുണി നനഞ്ഞു കുതിർന്നിരിക്കുന്നു… ബ്ലൗസ് ഇടാത്ത മാറിടം നനഞ്ഞു തുണിക്കുള്ളിലൂടെ അതിന്റെ ആകൃതി പ്രദർശിപ്പിച്ചു നിന്നു… അരയിലായി ഒരു ചരട് കെട്ടി വെച്ചിരിക്കുന്നു, പുറകിലൂടെ സാരിയുടെ തുമ്പിനേ ശരീരത്തിനോട് ചേർത്തു കെട്ടിയ ആ നൂലിന്റെ ബലത്തിലാണ് ഇവളുടെ വടിവൊത്ത ശരീരത്തിൽ ഒറ്റ തുണി കിടക്കുന്നത്… ഇന്നത്തെ കാലത്തും ഇങ്ങനെ വഷത്രം ധരിക്കുന്ന പെൺകുട്ടിയോ…
“നദിയിൽ കിടന്നാണോ ഉറങ്ങുന്നേ…”
അവൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റു നിന്ന് കൈകൾ കൂട്ടി തട്ടി പൊടി കളഞ്ഞു ചോദിച്ചു….
“ആരാ…”
ഞാൻ തിരക്കിയപ്പോൾ അവൾ ചിരിച്ചു… എന്റെ തൊട്ടു മുന്നിലായി അവളുടെ കാലുകൾ കാണാം… തുണിയുടെ ഇറക്കം മുട്ടിനു തൊട്ടു താഴെ വരെ മാത്രം… നനഞ്ഞ തുണി അവളുടെ കാലുകളിൽ ഒട്ടി കിടക്കുന്നു…
“എന്താ ശ്രീഹരി… പെണ്ണുങ്ങളെ ആദ്യമായി കാണുന്നത് പോലൊരു നോട്ടം…”
“എന്റെ പേരെങ്ങനെ….”
“കേട്ടു…. ഗ്രാമത്തിൽ പറഞ്ഞു കേട്ടു…”
“ഞാനെങ്ങനെ… വെള്ളത്തിൽ…”
“അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കണ്ടേ… ശ്രീഹരി എങ്ങനെ വെള്ളത്തിൽ വീണു എന്ന്…. ഞാൻ നോക്കുമ്പോൾ ശ്രീഹരി വെള്ളത്തിൽ കിടന്ന് കൈയും കാലുമിട്ട് അടിക്കുന്നു… ഞാൻ ചാടി പിടിച്ചു കേറ്റി…”
“ആരാ….”
“ഇവിടുത്തെ ഗ്രാമത്തിൽ ഉള്ളൊരു പെണ്ണാണെ…. ഇഷ്ടമുള്ളവർ യാമിയെന്ന് വിളിക്കും…”
“എനിക്കു പോണം…. അന്വഷിക്കും തറവാട്ടിൽ….”
“ശ്രീഹരി എന്തിനാ ഇവിടെ വന്നത്…”
“മയിൽപീലി പെറുക്കാൻ…”
“എന്നിട്ടു മയിൽപീലി എവിടെ…”
“അത്… വെള്ളത്തിൽ പോയി…”
“ദേ…. ഇവിടെ മയിൽപീലി കിടപ്പുണ്ടല്ലോ…”
അവൾ പെട്ടന്നു തന്നെ ഞങ്ങൾക്ക് അരികിൽ നിന്നും ഒരു കെട്ട് മയിൽപീലി എടുത്തു നീട്ടി… ഇത് ഞാൻ തപ്പിയപ്പോൾ കിട്ടിയില്ലലോ… ഇതെവുടുന്നാ ഇത്രയും എണ്ണം… അവൾ നീട്ടിയ മയിൽപീലി കെട്ട് ഞാൻ കൈയിൽ വാങ്ങി… നദിയുടെ തീരത്തുകൂടെ അവൾ തിരിഞ്ഞു നടന്നു… നനഞ്ഞ കുപ്പായത്തിലൂടെ വിരിഞ്ഞ നിതംബതിന്റെ ചലനം ഞാൻ നോക്കിയിരുന്നു… തലയുടെ വശത്തു ഞാൻ കൈ ഓടിച്ചു നോക്കിയപ്പോളൊരു നീറ്റൽ തോന്നി…
കൈ തിരിച്ചെടുത്തു നോക്കിയപ്പോൾ അതിൽ രക്തം പെറ്റിയിരിക്കുന്നു… എന്തോ തലയിൽ തട്ടി എന്നത് ഉറപ്പാണ്, പക്ഷെ എന്ത്… നദിയുടെ അരികിലായി മരങ്ങൾ ഒന്നുമില്ലാ… ഇനി ആരെങ്കിലും അടിച്ചത് ആവുമോ… ആര്… എന്നോടർക്കാ കൊല്ലാൻ ശ്രെമിക്കാൻ മാത്രം വെറുപ്പ്.. ഇനി രാജൻ വല്യച്ഛൻ… ഞാൻ കണക്കു നോക്കി കള്ളതരങ്ങൾ പിടിക്കുമെന്ന് ഭയന്ന്… അല്ലേൽ ബാലൻ കൊച്ചച്ചൻ…
ഞാൻ ഇല്ലാത്തയാൽ തറവാടും സ്വത്തും വീണ്ടും അവർക്കു കിട്ടുമെന്നോർത്തു… അല്ലേൽ ഇനി അയ്യപ്പൻ… കവലയിൽ വെച്ച് സൂക്ഷിച്ചു നോക്കിയതിന്… പക്ഷെ ഇതൊക്കെ ഒരു കാരണമാണോ… ഏതായാലും ഒന്ന് സൂക്ഷിക്കണമെന്ന് ഞാൻ ഉറപ്പിച്ചു… കുറച്ചു നേരം അവിടെയിരുന്നു ഷീണം മാറ്റി, വസ്ത്രമൊക്കെ ഉണങ്ങിയിട്ടാണ് ഞാൻ തറവാട്ടിലേക്കു തിരിക്കാൻ തുടങ്ങിയത്… ഞാൻ തറവാട്ടിലോട്ട് നടക്കുന്ന വഴിയിൽ വെച്ചു തന്നെ എനിക്കു എതിരെ നടന്നു വരുന്ന മീരയെ കണ്ടു…. അവളുടെ മുഖത്ത് നല്ല രോഷം വ്യക്തമായിരുന്നു…
“എവിടെ പോയി കിടക്കുവാരുന്നു…”
ചോദിച്ചു കൊണ്ടവളെന്റെ അടുത്തേക്കു ചീറി പാഞ്ഞു വന്നു…
“ഞാൻ മയിൽപീലി പെറുക്കാൻ പോയതാ…”
അവൾക്കു നേരെ ഞാൻ കൈയിലിരുന്ന മയിൽപീലികൾ നീട്ടി കൊടുത്തു പറഞ്ഞു…
“മയിൽപീലി…. മൈ… എന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ല്… എല്ലാരും ഒരു മണികൂറായി തപ്പി നടക്കുവാ…”
അവളുടെ കൈയിൽ ഞാൻ കൊടുത്ത മയിൽപീലി അരികിലേക്കു വലിച്ചെറിഞ്ഞുകൊണ്ടവൾ പറഞ്ഞു…
“തലയൊന്നു മരത്തിൽ തട്ടി… അതാ കുറച്ചു നേരം ഇരുന്നിട്ട് വന്നത്…”
തല മുറിഞ്ഞ പാട് അവളെ കാട്ടി ഞാൻ പറഞ്ഞു…
“കാണിച്ചേ….”
അവളെന്റെ അരികിലേക്കു വന്ന് തല പിടിച്ചു കുനിച്ചു നോക്കി….
“ചെറുതായിട്ടേ ഉള്ളു….”
എന്റെ തൊട്ടു മുന്നിലായി നിൽക്കുന്നവളുടെ മാറിടത്തിലോട്ടു നോക്കി ഞാൻ പറഞ്ഞു…
“മുറിഞ്ഞിട്ടുണ്ട്…. ചെല്ല് തറവാട്ടിലേക്കു പോ…”
എന്നെ പറഞ്ഞു വിട്ടിട്ടവൾ എറിഞ്ഞു കളഞ്ഞ മയിൽപീലികൾ നിലത്തു നിന്നും പെറുക്കി കൂട്ടി പുറകെ വന്നു… അകത്തു ചെന്നപ്പോൾ എല്ലാവരും മാറി മാറി വഴക്കു പറഞ്ഞു… എങ്കിലും എനിക്കു വിഷമമില്ലായിരുന്നു… കാരണമവസാനം തലയിൽ മരുന്നു തൂത്തു തരാൻ മീര പിറുപിറുത്തു കൊണ്ടു വന്നു..
“എവിടെ പോയി തല തട്ടിയതാ…”
ഞാനിരുന്ന കസേരയുടെ പുറകിലായി വന്നു നിന്ന് മീര ചോദിച്ചു..
“ഞാൻ നിലത്തു കിടന്ന മയിൽ പീലി എടുത്തു തല ഉയർത്തിയപ്പോൾ…”
“മയിൽപീലി പെറുക്കാൻ പോയേകുന്നു…. അമ്മുവിനാ ആദ്യം രണ്ടടി ഇട്ടു കൊടുക്കേണ്ടത്…. അല്ല ചെറിയ കൊച്ചിനെ പറഞ്ഞിട്ട് എന്തു കാര്യമാ… ഇവിടെ പോത്തു പോലെ വളർന്നവരെ പറഞ്ഞാൽ മതിയല്ലോ..”
എന്റെ തലയിൽ മരുന്നു തൂകുന്നതിന് ഇടയിൽ പുറത്തൊരു കുത്ത് തന്നിട്ടവൾ പറഞ്ഞു…. കാര്യമൊരു കുത്തും കുറച്ചു തെറിയും കേട്ടെങ്കിലും മീരക്കു എന്നോടുള്ള കരുതൽ ഞാൻ ശെരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു….
“അമ്മു മോൾക്കു വേണ്ടി ഒരെണ്ണമേ എടുത്തോളു…. ബാക്കി നിന്റെ ആക്രാന്തം ഓർത്ത് നടന്ന് പെറുക്കിയതാ…”
അവളെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ പറഞ്ഞു…
“പിന്നെ ഞാൻ പറഞ്ഞൊ ഇയാളോട്…. എനിക്കു മയിൽപീലി വേണമെന്ന്…”
അവൾ തിരിഞ്ഞു നടക്കുമ്പോൾ പറഞ്ഞു… അന്ന് ഞാൻ ഷീണം കൊണ്ട് ബാക്കി സമയം മുഴുവൻ മുറിയിലായിരുന്നു ചിലവഴിച്ചത്… ഇടക്കു ഉഷാമ്മ വന്ന് നോക്കി പോയെങ്കിലും ഒന്നും പറഞ്ഞില്ല… രണ്ടു ദിവസം ഞാൻ മില്ലിലും ഒന്നും പോയില്ലാ… മീരയോട് സംസാരിക്കാനും അവസരങ്ങളൊന്നും കിട്ടിയില്ല… പണ്ട് ദിവസം മൂന്നു നേരം പത്തായ പുരയുടെ അവിടേക്കു നടന്നിരുന്ന മീനാക്ഷിയെ ഇപ്പോൾ പുറത്തേക്കേ കാണാനില്ലായിരുന്നു… സുധി പിന്നെ ഒരിക്കലും തറവാട്ടിലേക്കു വന്നില്ലാ… കുറച്ചു ദിവസം കഴിഞ്ഞു ഒരു തിങ്കളാഴ്ച്ച വാസു ചേട്ടൻ അപ്രതീക്ഷിതമായി വീട്ടിലേക്കു വടി കുത്തി വന്നു… പുള്ളിയെ ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ ഞാൻ ഉമ്മറത്തു പോയി നിന്നു കാര്യം അറിയാൻ…
വാസുവിനെ കണ്ടപ്പോൾ വായിൽ കിടന്ന മുറുക്കാനൊരു കൊളാമ്പിയിൽ തുപ്പിയിട്ടു അച്ഛമ്മ തിരക്കി,
“എന്താ വാസു…. ഇപ്പോൾ നിന്റെ മോനെ കാണുന്നില്ല… വല്ല ദീനവുമാണോ…”
“അല്ല… അവനൊരു കല്യാണം ഞാനങ്ങു ഉറപ്പിച്ചു… ആദ്യത്തെ പത്രം ഇവിടെ തന്നെ തരണമെന്ന് തോന്നി… ഇവിടുത്തെ കഞ്ഞി കുറേ കുടിച്ചത് അല്ലേ ഞാൻ…”
അത് പറയുമ്പോൾ വാസു ചേട്ടന്റെ ശബ്ദത്തിലെ അമർഷമെത്ര ഒളിപ്പിച്ചു വെച്ചെങ്കിലും ഒരൽപ്പം പുറത്തു വന്നു…. പക്ഷെ അച്ഛമ്മക്ക് അത് മനസ്സിലായില്ല എന്ന് തോന്നി… ഇത് കേട്ട ഞാൻ ശെരിക്കും ഞെട്ടി… സുധിക്കു വേറെ കല്യാണമോ… അപ്പോൾ മീനാക്ഷി… ഇതിനു സുധി സമ്മതിച്ചോ…
“എവിടെയൊള്ള പെണ്ണാ…..”
അച്ഛമ്മ തിരക്കി….
“കുറച്ചു തെക്കു നിന്നാ…. വകയിലൊരു ബന്ധുവാ… പെട്ടന്നു അങ്ങ് ഉറപ്പിച്ചു…”
“നന്നായി…. പിള്ളേരെ അധികം നിർത്തി വഷളാക്കാതെ പിടിച്ചു കെട്ടിച്ചു വിടണം…. ആട്ടെ എന്നാ കല്യാണം…”
“വൃശ്ചികം നാലിനു രാവിലെ പത്തു മണിക്കാണ് മുഹൂർത്തം…”
“ഇതിപ്പോൾ തുലാം തീരാറായില്ലേ…”
“ഉവ്വാ…. അവർക്കു എടുപിടീന് കാര്യങ്ങൾ നടത്തണമെന്നാ… ഇത് കഴിഞ്ഞാൽ പിന്നെ നല്ല മുഹൂർത്തം ഉടനെയില്ല….”
“എല്ലാം നല്ലപടിയെ നടക്കട്ടെ…. ഇവിടുന്നു സമയമുള്ള ആരെയെങ്കിലും പറഞ്ഞു വിടാം…”
“ആട്ടെ…. ഇറങ്ങുവാ…”
“നിന്നാൽ ഒരു കട്ടൻ ഇടാൻ പറയാം…”
“വേണ്ട….”
തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ വാസു പറഞ്ഞു… ഇതറിയുമ്പോൾ മീനാക്ഷി എന്ത് ചെയ്യുമെന്ന പേടിയാരുന്നു എനിക്ക്… ഞാൻ വീടിന് അകത്തു കയറിയപ്പോൾ കോണിപടിയുടെ ചോട്ടിൽ നിന്നും മീര എന്നെ എന്താ എന്ന് കൈ കാട്ടി ചോദിച്ചു… വാസു ചേട്ടൻ പറഞ്ഞ കാര്യം എങ്ങനെ മീരയോട് പറയുമെന്ന് ആലോചിച്ചു ഞാനവളുടെ അടുത്തേക്കു നടന്നു…
“എന്താ… എന്ത് പറയാനാ സുധിയുടെ അച്ഛൻ വന്നത്…”
“അത്…. സുധിയുടെ കല്യാണം വിളിക്കാൻ…”
“കല്യാണം വിളിക്കാനോ…”
“ആരുമായിയൊള്ള കല്യാണം…”
“ഏതോ ബന്ധത്തിലുള്ള കൊച്ചാന പറഞ്ഞെ…”
“ഇയാൾ ചുമ്മാ പറ്റിക്കാൻ പറയുന്ന അല്ലല്ലോ…”
“ഇങ്ങനെയുള്ള കാര്യമാണൊ ഞാൻ പറ്റിക്കാൻ പറയുന്നത്…”
“എന്റെ ദേവി….. ചേച്ചി ഇതറിഞ്ഞാൽ….”
മീര കോണിപടിയിലേക്കു ഇരിന്നു നെറ്റിക്കു കൈ കൊടുത്തു…
“സുധി ഇതെങ്ങനെ സമ്മതിച്ചു എന്നാ…”
“ആണുങ്ങളല്ലേ…. ഇതും ചേയ്യും ഇതിനപ്പുറവും ചേയ്യും…. നാണമില്ലാത്ത വർഗം…”
“നീയെന്തിനാ മീര ആണുങ്ങളെ മുഴുവൻ കുറ്റം പറയുന്നത്…. അങ്ങനെ അല്ലാത്ത ആണുങ്ങളുമുണ്ട്… നീ ഒന്ന് ഓക്കേ പറഞ്ഞു നോക്കിക്കേ…. ഇപ്പോൾ തൂക്കി എടുത്തുകൊണ്ടു പോയി ഞാൻ കെട്ടില്ലേ…”
“ദേ… ശ്രീ മിണ്ടാതെ ഇരുന്നോണം… അല്ലേൽ തന്നെ എനിക്കു നല്ല ചൊറിഞ്ഞു ഇരിക്കുവാ… വെറുതെ ആ സുധിയെ വിളിക്കാൻ വെച്ചേക്കുന്ന തെറി ഇയാള് വാങ്ങി കൂട്ടെല്ലേ…“
”ഇനി എന്ത് ചെയ്യും…“
”എനിക്കു അറിയില്ലാ…“
തല ഉയർത്തി എന്നെ നോക്കി മീര പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. അതെനിക്കു സഹിക്കാൻ പറ്റുനില്ലായിരുന്നു…
”ഞാൻ പോയി സുധിയോടൊന്നു സംസാരിച്ചു നോക്കിയാലോ…“
ഞാനത് പറഞ്ഞപ്പോളൊരു നിമിഷം മീര ആലോചിച്ചു ഇരുന്നു…
”ഞാനും വരാം…. നാളെ പോവാം…“
അതും പറഞ്ഞ് മീര എഴുന്നേറ്റു അടുക്കളയുടെ ഭാഗത്തേക്ക് പോയി… അടുത്ത ദിവസം രാവിലെ തന്നെ ഇറങ്ങാൻ തന്നെ ഇറങ്ങാൻ തീരുമാനിച്ചു… ഞാൻ വഴിയിൽ പോയി കുറേ നേരം നിന്ന് കഴിഞ്ഞപ്പോളാണ് മീര വന്നത്… ഒരു ഇളം റോസ് നിറമുള്ള സാരിയാണ് അവളുടെ വേഷം… നെറ്റിയിൽ ചെറിയൊരു ചന്ദനകുറിയും… അവളുടെ കൂടെ നടക്കുന്നത് തന്നെയൊരു ഭാഗ്യമായി എനിക്ക് തോന്നി… കുറച്ചു നേരം മൗനമായി നടന്ന ശേഷമവൾ മിണ്ടാൻ തുടങ്ങി…
“ശ്രീയുടെ തല വേദന മാറിയോ…”
“മാറി…. സുധിയുടെ വീട്ടിലേക്കുള്ള വഴി അറിയാമോ…”
“അറിയാം…. പണ്ടു വാസു ചേട്ടൻ വയ്യാതെ കിടന്നപ്പോൾ ഞാൻ ഉഷ വല്യമ്മയുടെ കൂടെ പോയിട്ടുണ്ട്…”
“കുറേ നടക്കാനുണ്ടോ…”
“എന്താ നടക്കാൻ മടിയാണോ…. ചിറ്റില്ലത്തിലെ കൊച്ച് തമ്പുരാന്…..”
“അതല്ലാ…. കുറേ ദൂരമുണ്ടേൽ നന്നായി…”
“അതെന്താ…”
“മീരയുടെ കൂടെയിങ്ങനെ നടക്കാമെല്ലോ…”
“ശ്രീയുടെ ഈ സൂക്കേടിനു മാത്രമൊരു മാറ്റവും ഇല്ലല്ലോ…”
“ഇല്ലാ…”
“നല്ല അടി കിട്ടുമ്പോൾ മാറും…”
അവൾ പറഞ്ഞപ്പോൾ ഞാൻ മറുപടി പറഞ്ഞില്ലാ… വെറുതെ അവളുമായി അടി ഉണ്ടാക്കാൻ നിൽക്കേണ്ട എന്ന് തോന്നി..
“തനിക്കി യമുനയുണ്ടെനൊക്കെ വിശ്വാസമുണ്ടോ…”
വിഷയം മാറ്റാനായി ഞാൻ ചോദിച്ചു…
“ദൈവമുണ്ടെങ്കിൽ ഇങ്ങനുള്ള ഹീനമായ ശക്തികളും കാണും ശ്രീ…”
“അച്ഛമ്മയെ പോലെയുള്ളതാണോ…”
ഞാൻ പറഞ്ഞപ്പോൾ അവൾ ചിരി അടക്കി പിടിച്ചു മുന്നോട്ട് നടന്നു… കവല എത്തിയപ്പോൾ എനിക്കു കുറച്ചു മുൻപിലായി കേറിയാണ് മീര നടന്നത്… എന്റെ കൂടെ നടക്കുന്നത് അവൾക്ക് ഇത്ര നാണക്കേടാണോ… ആ ഇന്നത്തെ കാലമല്ലേ… ആളുകൾ ഓരോന്ന് പറയേണ്ട എന്നോർത്താവും…
അവിടെ നിന്നും കുറേ ദൂരം കൂടെ നടന്നിട്ടാണ് സുധിയുടെ വീട് എത്തിയത്… നീല നിറത്തിൽ ചായം പൂശിയ ചെറിയൊരു വീട്… അതിന്റെ വശത്തായി ഏതോ ഒരു വള്ളി ചെടി വീട്ടിന്റെ പകുതിയോളം മൂടി കിടക്കുന്നു… അതിൽ നിറച്ചും ചുമന്ന പൂവുകൾ വിരിഞ്ഞു നിൽക്കുന്നു… ഞങ്ങൾ ഡോറിൽ മുട്ടി കുറച്ചു നിമിഷം കാത്തിരുന്നപ്പോൾ സുധി വന്ന് ഡോർ തുറന്നു…
“നിങ്ങളെന്താ ഇവിടെ….”
“സുധിയുടെ കല്യാണം വിളിക്കാൻ വാസു ചേട്ടൻ വീട്ടിൽ വന്നായിരുന്നു…. സുധി അതറിഞ്ഞോ…”
ഞാനവിടെ നിന്ന് തന്നെ തിരക്കി…
“മ്മ്… ”
“സുധിയി കല്യാണത്തിന്നു സമ്മതിച്ചോ…”
മീര ചോദിച്ചു…
“മ്മ്….”
“എന്റെ ചേച്ചിയെ ഇത്രയും നാൾ നീ ചതിക്കുവാരുന്നോ….”
മീരയുടെ ശബ്ദത്തിനു കനം വെച്ചു…
“ഞാനോടി…. നിന്റെ തറവാട്ടിൽ നിന്നുമെന്നെ അടിച്ചിറക്കിയപ്പോൾ ഒരക്ഷരം മിണ്ടിയോ നിന്റെയാ ചേച്ചി…. എന്നിട്ട് ഞാൻ ചതിച്ചു പോലും…”
“സുധിക്കും മീനാക്ഷിയുടെ അവസ്ഥ അറിയാവുന്നതല്ലേ…”
ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു…
“ഞാൻ വന്ന് പെണ്ണ് ചോദിച്ചിട്ട് കെട്ടിച്ചു തന്നിലേൽ വേറെന്ത് ചെയ്യാനാ….”
“കുറച്ചു സമയം കിട്ടിയാൽ എങ്ങനെയേലും എല്ലാവരെയും കൊണ്ട് സമ്മതിപ്പിക്കാം…. ഇപ്പോളീ കല്യാണത്തിനു സുധി എടുത്തു ചാടല്ല്…”
കോപത്തിൽ മീര എന്തേലും പറയാൻ അവസരം കൊടുക്കാതെ ഞാൻ തന്നെ അവനോട് പറഞ്ഞു….
“ഇനി നിന്റെ വീട്ടുകാര് എന്റെ അടുത്തു അവളെ കൊണ്ട് വന്ന് കെട്ടാവോയെന്ന് ചോദിച്ചാലും ഞാൻ കേട്ടില്ല ശ്രീ ….. കരഞ്ഞുകൊണ്ടാ ഉമ്മറത്തു നിന്ന് ഇറങ്ങിയപ്പോൾ ഞാൻ ഉറപ്പിച്ചതാ…”
“നിനക്ക് നട്ടെല്ല് ഉണ്ടോടാ നാണം കെട്ടവനെ…. നിന്നെ ജീവന് തുല്യം പ്രേമിക്കുന്ന ഒരു പെണ്ണിനെ ഇങ്ങനെ ഒഴുവാക്കാൻ…”
മീര നിന്നു അലറി…
“നട്ടെല്ല് ഉള്ളത് കൊണ്ടു തന്നെയാടി ഇനി അവളെ ഞാൻ കെട്ടില്ലാ എന്ന് പറഞ്ഞത്… പിന്നെ ശ്രീ നീ ഇവളുടെ പുറക്കെ വെറുതെ നടക്കുവാ… അവസാനം നീ കരയും ഞാൻ പറഞ്ഞേക്കാം…”
അതും പറഞ്ഞ് സുധി വാതിൽ വലിച്ചടച്ചു… തിരിച്ചു നടക്കുമ്പോൾ മീര എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു…. അവളോട് സംസാരിക്കാനുള്ള ധൈര്യമെനിക്ക് കിട്ടിയില്ലാ…
‘അവന് പോയാൽ പോട്ടെ…. എന്റെ ചേച്ചിക്ക് വേറെ നല്ല ചെറുക്കൻ കിട്ടും…. അലവലാതി…’
നടക്കുന്നതിന് ഇടയിൽ മീര ആരോടെന്നില്ലാതെ പറഞ്ഞു… അവിടേക്കു പോയപ്പോൾ പാലിച്ച അകലമൊന്നും തിരിച്ചു നടന്നപ്പോൾ കവലയിൽ വെച്ചവൾ പാലിച്ചില്ലാ… അവളുടെ മനസ്സിൽ മുഴുവനതിലും വലിയ കാര്യങ്ങളായിരുന്നു…
“എടി……. കുഞ്ഞിപെണ്ണേ….”
ഒരു കടയുടെ മുന്നിലിരുന്നു ബീഡി വലിക്കുന്ന അയ്യപ്പൻ മീരയെ കണ്ടപ്പോൾ ഉറക്കെ വിളിച്ചിട്ടു അടുത്തേക്കു നടന്നു വന്നു…
“മാരണം…“
അയാൾ വരുന്നത് കണ്ടപ്പോൾ മീര എനിക്കു കേൾക്കുവാൻ പറ്റുന്നത്ര ശബ്ദത്തിൽ പറഞ്ഞു..
”നീയെന്താടി ഇതുവഴി…“
അയാൾ അടുത്തു വന്ന് അവളെ ഒന്ന് കാലു തൊട്ട് തല വരെ നോക്കി പറഞ്ഞു…
”അതെന്താ… ഈ വഴി നടക്കാൻ പറ്റില്ലേ…“
”നീ ചൂടാവാതെടി കുഞ്ഞി പെണ്ണേ… നിന്നെയൊന്ന് കാണാൻ ഇരിക്കുവാരുന്നു… ഇതിപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റി…“
ഞങ്ങൾക്ക് മുന്നിലായി കയറി നിന്ന് അയാൾ പറഞ്ഞു…
”എനിക്കു പോണം… ഇയാള് വഴി മാറിക്കെ…“
മീര ക്രാധത്തിൽ പറഞ്ഞു…
”മീനാക്ഷിയുടെ കാര്യത്തിൽ എനിക്കൊരു തീരുമാനമറിയണം…. നിന്റെ തന്തയോ ചത്തു പോയി… തള്ളക്കണേൽ ചെവിയും കേൾക്കില്ലാ… അപ്പോൾ പിന്നെ നിന്നോടല്ലേ പറയാൻ പറ്റു…“
”നാണമില്ലല്ലോ തനിക്ക്…. മോളുടെ പ്രായമുള്ള പെണ്ണിന്റെ പുറകെ നടക്കാൻ… മാറടോ…“
അയാളുടെ വശത്തുകൂടെ മുന്നിലോട്ട് നടക്കാൻ നോക്കിയ മീരയുടെ കൈയിലയാൾ കയറി പിടിച്ചു…
”വെറുതെ അല്ലെടി പെണ്ണേ…. നിന്റെ ചേച്ചിയെ കാണിച്ചു കൊതിപ്പിച്ചു ചത്തു പോയ നിന്റെ തന്തയീ അയ്യപ്പന്റെ കൈയിൽ നിന്നും കുറേ വാങ്ങി നക്കിയിട്ടുണ്ടെടി…“
”വിടെടാ അവളേ…“
ഞാൻ ഓടി ചെന്ന് അയ്യപ്പന്റെ കൈയിൽ പിടിച്ചു വലിച്ചു…
”എടാ കൊച്ചു മൈരേ…“
അയ്യപ്പൻ മീരയുടെ കൈയിൽ നിന്നും പിടുത്തം വിട്ട് എന്റെ ഷർട്ടിന്റെ കുത്തിൽ ചുരുട്ടി പിടിച്ചു പൊക്കി… ഒരു നിമിഷമെന്റെ കാലുകൾ നിലത്തു നിന്നും ഉയർന്നെന്നു തോനുന്നു….
“വിടടോ അവനേ….”
മീര അയാളുടെ കൈയിൽ അടിച്ചു കൊണ്ട് പറഞ്ഞു…
“എടാ പീറ ചെക്കാ…. പെണ്ണിന്റെ തൊലി വെളുപ്പ് കണ്ട് നീ അയ്യപ്പന്റെ അടുത്തു കൊണക്കാൻ വന്നാൽ വെട്ടി രണ്ട് തുണ്ടമാക്കി കളയും…”
അതും പറഞ്ഞ് അയ്യപ്പനെന്നെ പുറകിലേക്ക് പിടിച്ചു തള്ളി…. അയാളുടെ ഒരു കാൽ പാതമെന്റെ മുണ്ടിന്റെ തുമ്പിൽ ചവുട്ടി പിടിച്ചാണ് തള്ളിയത്… ഞാൻ നിലത്തേക്ക് മറിഞ്ഞു വീണപ്പോളെന്റെ മുണ്ട് പറിഞ്ഞു പോയിരുന്നു… നിലത്തു വീണപ്പോൾ ഷർട്ടും കീറി അവിടെ കിടന്ന കുഞ്ഞൻ കല്ലുകൾ കൊണ്ടെന്റെ പുറവും തുടയുമെല്ലാം മുറിഞ്ഞിരുന്നു… പക്ഷെയെന്റെ ശ്രെദ്ധ മൊത്തം ചുറ്റും കൂടിയ ആളുകൾക്കു മുന്നിൽ ഷഡി പുറത്തു ഞാൻ കിടക്കുന്നതോർത്തായിരുന്നു… നെരങ്ങി എഴുനേറ്റിരുന്നു ഞാനെന്റെ മുണ്ടിൽ പിടിച്ചു വലിച്ചു നോക്കി, പക്ഷെ അയാളതു ശക്തമായി ചവുട്ടി പിടിച്ചു വെച്ചിരുന്നു… മീര ശക്തമായി അയാളുടെ കാലിൽ ചവുട്ടിയപ്പോൾ ഞാനെന്റെ മുണ്ട് വലിച്ച് ഊരിയെടുത്തു… ചുറ്റും നോക്കി നിൽക്കുന്നവർ ചിരിക്കുകയാണോ… ഞാൻ പെട്ടന്നു തന്നെ മുണ്ട് ചുറ്റി ഉടുത്തു..
“എടാ…. അയ്യപ്പാ… നീയിത് എന്താ കാണിക്കുന്നെ..”
നാട്ടുകാരുടെ ഇടയിൽ നിന്നും അവിടേക്കു കയറി വന്ന് രാജൻ വല്യച്ഛൻ അയ്യപ്പനോട് ചോദിച്ചു…
“രാജൻ മുതലാളിയോട് അയ്യപ്പൻ പറഞ്ഞതാണേ…. ആ പെണ്ണിനെ ഞാൻ കെട്ടുമെന്ന്…. എന്റെ ക്ഷമ നശിച്ചാൽ ഞാനങ്ങു ചിറ്റില്ലത്തിലേക്കു വന്ന് പെണ്ണിനെ പിടിച്ചെടുത്തു കൊണ്ട് പോവും…“
”എടാ എല്ലാം പരിഹരിക്കാം…. നീ വഴിയിൽ വെച്ചു വെറുതെ പിള്ളേരുടെ മെക്കട്ടു കേറാതെ പോയെ…“
രാജൻ വല്യച്ഛനത് പറഞ്ഞപ്പോൾ അയ്യപ്പൻ തിരിഞ്ഞു….. തിരിച്ചു നടക്കുന്നതിനിടയിലെന്നെ ഒന്ന് നോക്കി… രാജൻ വല്യച്ഛനും മീരയും കൂടെ എന്നെ പിടിച്ചു ഒരു ഓട്ടോയിൽ കയറ്റി വീട്ടിലേക്കു വിട്ടു… എന്റെ കൂടെ മീരയുമുണ്ടായിരുന്നു… ഇടക്ക് അവളെന്നെ സഹതാപത്തോടെ നോക്കി… എന്റെ കണ്ണുകൾ നാണക്കേട് കാരണം ഞാൻ അടച്ചു പിടിച്ചു….
മനസ്സിൽ വീണ്ടും വീണ്ടും അയ്യപ്പന്റെ മുഖവും നാട്ടുകാരുടെ ചിരിയും മാറി മാറി വന്നു… അന്ന് വീട്ടിലെല്ലാവരും ഇതിനെ കുറിച്ച് അറിഞ്ഞു… പോലീസിൽ കേസ് കൊടുക്കണമെന്ന അഭിപ്രായക്കാരായിരുന്നു കൂടുതലും, പക്ഷെ കേസ് കൊടുത്താൽ അയ്യപ്പന്റെ വാശി കൂടത്തെയൊള്ളു എന്ന് രാജൻ വല്യച്ഛൻ പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി…
തുടരും…..
Responses (0 )