തറവാട്ടിലെ നിധി 5
Tharavattile Nidhi Part 5 | Author : Anali
[ Previous Part ] [ www.kkstories.com]
അടത്ത ദിവസം രാവിലെ തന്നെ ഉണർന്നു ഉഷാമ്മ പറഞ്ഞ പീടിക തപ്പി ഞാനിറങ്ങി… വീടിന്റെ പിന്നിലെ ഇട വഴിയിലൂടെ മുന്നിൽ കണ്ട ചപ്പും ചവറുമൊക്കെ തട്ടി മാറ്റി ഞാൻ മുന്നോട്ടു നടന്നു… കൈയിൽ ഒരു കാലൻകൊട എടുത്തത് നന്നായി എന്ന് തോന്നി, മുന്നിലുള്ള ഇട വഴി മുഴുവൻ കാടു കേറി കിടപ്പായിരുന്നു.. കാര്യം ചിലപ്പോൾ മീര ചുമ്മാ പറഞ്ഞത് ആണേലും അറിയാതെ വല്ല പാമ്പിനെയും കേറി ചവിട്ടി കടി വാങ്ങേണ്ട എന്നോർത്തു..
കുറച്ചു മുന്നോട്ടു നീങ്ങിയപ്പോൾ ഇരു വശത്തും ഇടത്തോർന്നു വലിയ മരങ്ങൾ കണ്ടു തുടങ്ങി, വഴി തെറ്റിയോ എന്ന സംശയം മനസ്സിൽ വെച്ചു ഞാൻ മുന്നോട്ടു നീങ്ങി… മുന്നിലായി മരങ്ങളില്ലാത്തൊരു തരിശു ഭൂമി കണ്ടപ്പോളാണ് മനസ്സിലൊരു ധൈര്യം വന്നത്. ആ തരിശു സ്ഥലത്തു പ്രവേശിക്കുന്നതിനു മുൻപു തന്നെ വെള്ളമൊഴുകുന്ന ശബ്ദം കേട്ടു… ഒരാളുടെ മുട്ടു വരെ മാത്രം ആഴത്തിൽ പത്തടി വീതിയുള്ള നദി ഞാൻ നിസ്സാരമായി തന്നെ അതിലൂടെ ഇടക്കായി കിടന്ന പാറകെട്ടുകളിൽ ചവിട്ടി കടന്നു…
നദിയിൽ നിന്നും അധികം ദൂരതല്ലാതെ തന്നെ ചെറിയ വീടുക്കൽ കണ്ടു തുടങ്ങി, ഞാൻ വീടുകൾക്കു നടുവിലായി കണ്ട മണ് പാതയിലൂടെ നേരെ നടന്നു… അടുക്കി അടുക്കി വെച്ച ചെറിയ വീടുകളിൽ പലതും ഓല മേഞ്ഞതാണ്, ഇടയ്ക്കിടയ്ക്ക് ഒരോ ഓടിട്ട വീടുകളുമുണ്ട്… പുരകളുടെ അതിരുകളും ഓല കെട്ടിയാണ് തിരിച്ചിരിക്കുന്നത്. കുറച്ചു ചെന്നപ്പോൾ ഞാനൊരു കട കണ്ടു… ചായക്കടയാണ്. അതിന്റെ ഉള്ളിലായി ഒരാൾ നിന്നു പാത്രം കഴുകുന്നുണ്ട്… അയാളുടെ വേഷമൊരു മുഷിഞ്ഞ മുണ്ടും തോളിൽ കിടക്കുന്ന നരച്ച തോർത്തുമാണ്… എന്നെ കണ്ടപ്പോൾ അയാൾ സംശയം ഭാവത്തിൽ നോക്കി..
“സിഗരറ്റ് ഉണ്ടോ ചേട്ടാ…”
ഞാൻ കടയുടെ മുന്നില്ലേക്കു നീങ്ങി ചോദിച്ചു..
“ഇല്ലാ… ബീഡി വേണേൽ ഉണ്ട്..”
തോളിൽ കിടന്ന തോർത്തിൽ കൈ തുടച്ചു പുള്ളി പറഞ്ഞു..
“മതി… ഒരു കെട്ട് തന്നേഴേ….”
ഞാൻ പറഞ്ഞപ്പോൾ അയാൾ ഒരു കെട്ട് ബീഡി എനിക്കു എടുത്ത് നീട്ടി..
“കൊച്ചെവിടുത്തെയാ…”
“ചിറ്റില്ലത്തിലെ…”
“ചിറ്റില്ലത്തിലെ ആരുടെ മോൻ…”
“മുരളിയുടെ…”
“ഓ… അതു ശെരി… മോനിരീക്ക് ഞാനൊരു ചായ എടുക്കാം…”
“വേണ്ട….”
“എന്റെ ഒരു സന്തോഷത്തിനാ… ഞാൻ പെട്ടന്നു എടുക്കാം…”
“വേണ്ടാഞ്ഞിട്ട… ചായ കുടി പതിവില്ലാ…”
“ചായ കുടി പതിവില്ലാ… പക്ഷെ ബീഡി വലി ഉണ്ടല്ലേ… ആരേലും അറിഞ്ഞാൽ മോശമല്ലേ കുട്ടി..”
“അയ്യോ… ചേട്ടൻ ആരോടും പറയേണ്ട..”
“ഞാനാരോടും പറയില്ലാ..”
അയാളെന്നെ നോക്കി മുറുക്കി ദ്രവിച്ച പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു…
കടയില്ലേക്കു കറുത്ത മുണ്ടുടുത്ത വേറൊരു യുവാവ് വന്നു.. അയാളെന്നെ ശ്രദ്ധിക്കാതെ ഒരു ബീഡി വാങ്ങി ചുണ്ടിൽ വെച്ചു കത്തിച്ചു…
“ഇത് ചിറ്റില്ലത്തിലെ മുരളിയേട്ടന്റെ ചെറുക്കനാ…”
എന്നെ കാണിച്ച് കടകാരൻ യുവാവിനോടു പറഞ്ഞു…
ആവൻ എന്നെ ഒന്ന് നോക്കി മൂളിയിട്ടു അവിടെ നിന്നും തിരിച്ചു നടന്നു പോയി..
“ഇപ്പോഴത്തെ പിള്ളാർക്ക് വെല്ലോം അറിയാവോ… പണ്ടീ കാണുന്ന ഗ്രാമം മുഴുവൻ ചിറ്റില്ലത്തിലെ പണിക്കാര് താമസ്സിക്കുന്നതിനു മോന്റെ വീട്ടുകാര് വെറുതെ കൊടുത്തതാ… ഇപ്പോൾ കാലം മാറിയില്ലേ… കമ്മ്യൂണിസ്റ്റ് അല്ലേ എല്ലാവരും… എന്ത് തമ്പുരാൻ… എന്ത് കുടിയാൻ… പക്ഷെ ഞങ്ങളു വയസ്സന്മാര് അതൊന്നും മറക്കുകേല…. ട്ടോ…“
അയാളെന്നെ നോക്കി പറഞ്ഞപ്പോൾ ഞാനൊന്ന് ചിരിച്ചു കാണിച്ചു..
കടയുടെ പുറകിലൂടെ നേരെ കിടക്കുന്ന വഴി ഒരു മലയിലേക്കാണ് കിടക്കുന്നതു… രാവിലത്തെ ഇളം വെയിലിലാത്തിന്റെ കൊടുമുടി തിളങ്ങി നിന്നു.. എന്തോ ഒരു വല്ലാത്ത ആകർഷകത്വം എനിക്കു തോന്നി… വീട്ടിലിരുന്നു മടുത്തിരുന്നു, അവിടെ ഒന്ന് കറങ്ങി വരാമെന്നു മനസ്സിൽ കരുതി ഞാൻ കടക്കാരൻ വീണ്ടും വേലയിൽ മുഴുകിയപ്പോൾ മുന്നോട്ട് നടന്നു… കുറച്ചു ദൂരം കയറി കഴിഞ്ഞപ്പോൾ ഗ്രാമവും വീടുകളുമെല്ലാം മുഴുവനായും ഉയർത്തിൽ നിന്ന് കാണമായിരുന്നു… തറവാട് കൂടെ കാണാൻ പറ്റുന്നത്ര ഉയരത്തിൽ കയറി ഞാനൊരു കല്ലിൽ ഇരുന്നു. ഞാൻ നടന്നു വന്ന വഴിയല്ലാതെ നേരെ മണ്ണ് വഴിയിലൂടെ നടന്നാലും തറവാട്ടിൽ എത്താൻ പറ്റുമായിരുന്നു എന്ന് മുകളിൽ നിന്നും നോക്കിയപ്പോളാണ് എന്നിക്കു മനസ്സിലായത്… വെറുതെ കുറ്റി ചെടിയും, പുല്ലും നിറഞ്ഞ വഴിയെ നടന്നു.. ഞാൻ കൊടുമുടിയുടെ ഏറ്റവും മുകളിലേക്കു നടന്നു, അവിടെ നല്ലൊരു സ്ഥലം കണ്ടുപിടിച്ചു ഒരു ബീഡി ചുണ്ടിൽ വെച്ച് കത്തിച്ചു..
വായിലൂടെയും മൂക്കിലൂടെയും ധൂമം വിട്ടുകൊണ്ട് അവിടുത്തെ കാഴ്ചകൾ കണ്ടിരുന്നു.. മലയുടെ മറുഭാഗത്തു കാടാണെന്നു തോന്നി, മരങ്ങളും കുറ്റി ചെടികളും നിറഞ്ഞു നിൽക്കുന്നു… അവിടേക്കു ഇറങ്ങുന്ന വഴിയിലായി ഒരു കൽവെളക്കും അതിന്റെ ചുവട്ടിൽ കുങ്കുമവും നാരങ്ങയും ഇരിക്കുന്നു.. ഞാൻ ബീഡി നിലത്തിട്ടു ചവുട്ടി തിരുമ്മി അവിടേക്കു നടന്നു… അടുത്തു എത്തിയപ്പോളാണ് അതിന്റെ മുന്നിലായി ഒരു വലിയ ഗുഹ കണ്ടെത്, അതിലേക്കു ഒന്ന് കേറി നോക്കണോ വേണ്ടയോ എന്ന് ആലോചിച്ചു ഞാൻ കൊഴഞ്ഞു.. വല്ല കരടിയുടെയും മടയാണെൽ തീർന്നില്ലേ, കാറി കൂവിയാൽ പോലുമൊരു മനുഷ്യൻ അറിയില്ല… അകത്തു നല്ല ഇരുട്ടും, എന്റെ ബുദ്ധി പറഞ്ഞു… പോത്തുപോലെ വളർന്നിട്ടും എന്തൊരു പേടിയാ നിനക്ക്, ഒന്ന് കയറി നോക്കിയാൽ എന്താ തെറ്റ്.. വല്ല അമ്പലവും ആവും, പുറത്ത് വിളക്ക് ഉണ്ടെല്ലോ, മനസ്സു പറഞ്ഞത് അനുസരിച്ച് ഞാൻ അതിന്റെ അകത്തേക്ക് കയറി, അരികിലായി കണ്ട കുറച്ചു ഉണങ്ങിയ പുല്ല് പറിച്ചു അരയിൽ നിന്നും തീപ്പെട്ടി എടുത്തു അതിനു തീ കൊടുത്തു… ഇപ്പോൾ എരിയുന്ന ചെറിയ തീയുടെ വെട്ടത്തിലതിന്റെ അകം കാണാം… എന്റെ നാസികകളെ തുളച്ചു വാവലുകളുടെ വിസർജ്ജനത്തിന്റെ നാറ്റം കയറി വന്നു… ആ ഗുഹക്കു ഒരു പത്തു മുപ്പതു അടി നീളമുണ്ടായിരുന്നു.. എന്റെ ശരീരം മുഴുവൻ കുളിരു കോരുന്ന പോലെ തോന്നി, കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി… ഉള്ളിലെന്തോ വലിയ വിഷമം വന്നതു പോലെ നെഞ്ച് പടുപട മിടിക്കാൻ തുടങ്ങി, ആരോടെന്ന് ഇല്ലാത്തൊരു കോപം തോന്നി… ഞാനാ ഗുഹയിൽ നിന്നും ഓടി പുറത്തിറങ്ങി, അപ്പോൾ നല്ലതുപോലെ കിതക്കുന്നുണ്ടായിരുന്നു… എന്തൊക്കെയാ നടന്നത് എന്ന് ഞാൻ അവിടെ നിന്ന് ആലോചിച്ചു. മലയിൽ നിന്നും തിരിച്ചു ഇറങ്ങുമ്പോൾ ഞാൻ ഓരോരോ കാരണങ്ങൾ കണ്ടു പിടിച്ചു കൊണ്ടിരുന്നു…. ഗുഹയിൽ വായു സഞ്ചാരം കുറവായതു കൊണ്ടാവും… അല്ലേൽ കത്തുന്ന ചൂട്ടിന്റെ പുകയും വാവലിന്റെ നാറ്റവുമെല്ലാം കൂടെ അടിച്ചു തല പെരുത്തതാവും… ഞാനാ മല കയറാൻ എടുത്തതിന്റെ മൂനിലൊന്നു സമയം കൊണ്ടു തിരിച്ചിറങ്ങി മണ്ണ് പാതയിലെത്തി… അവിടുന്നു നേരെ തറവാടിന്റെ ദിക്ഷയിൽ വെച്ചു പിടിച്ചു… ദൂരെ ആരൊക്കെയോ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ മുഖത്തു നിന്നും ഭയം തുടച്ചു മാറ്റി മുന്നോട്ടു നടന്നു.. കുറച്ചു കൗമാരപ്രായക്കാരായിരുന്നു അവിടെ നിന്നത്, നാലു പെണുങ്ങളും മൂന്ന് ആണുങ്ങളും…
പെണ്ണുങ്ങളിൽ ഒന്ന് മീരയാണെന്നു പുറകു കണ്ട് തന്നെ ഞാൻ മനസ്സിലാക്കി… ഞാൻ കുറച്ചു കൂടെ അടുത്തു എത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി, എല്ലാവരുടെയും നോട്ടം എന്നിൽ പതിഞ്ഞപ്പോൾ ഞാൻ നേരെ നോക്കി മുന്നോട്ടു നടന്നു…
“അല്ലാ…. ഇതാരാ, ചിറ്റില്ലത്തിലെ കൊച്ചു തമ്പുരാനോ…”
ആ കൂട്ടത്തിലെ ഒരു പയ്യനെന്നെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു…
“തമ്പുരാനെന്താ ആനയും പരിവാരങ്ങളും ഇല്ലാതെ കാലൻ കുടയും കുത്തി നടക്കുന്നത്….”
വേറൊരുത്തൻ ചോദിച്ചപ്പോളെല്ലാവരും ചിരിക്കാൻ തുടങ്ങി…. ഞാൻ ചെറിയ ഭയത്തോട്ടെ നോക്കിയത് മീര ചിരിക്കുന്നുണ്ടോ എന്നാണ്. ഇല്ലാ…. അവളുടെ മുഖത്തു ഭാവമാറ്റമൊന്നും ഇല്ലായിരുന്നു…
“മോനേ… ചന്ദു.. നീ ഇന്നും താമസിക്കുന്നത് ചിറ്റില്ലത്തിൽ നിന്ന് നിന്റെ വല്യപ്പന് ധാനം കിട്ടിയ പത്തു സെന്റിൽ തന്നെയല്ലേ…”
മീര എന്നെ കളിയാക്കിയവനെ നോക്കി പറഞ്ഞപ്പോൾ ഞാനും അവനും ഞെട്ടി… അവന്റെ മുഖത്തെ ചിരി മങ്ങി.. പെണ്ണിനു എന്നോടൊരു അനുകമ്പ ഉണ്ടോ… ഭഗവാനെ നീ പ്രാർത്ഥന കേൾക്കുന്നുണ്ടല്ലോ അല്ലേ, ഇനി ഗുഹയിലെ അമ്പലത്തിനു നല്ല പവർ ആണോ എന്തോ.. ഞാൻ മുന്നോട്ടു നടന്നപ്പോൾ കുറച്ചു പുറകിലായി മീരയും വരുന്നുണ്ടായിരുന്നു… ഞാൻ നടത്തത്തിന്റെ വേഗത കുറച്ചു..
“എന്താ ഈ കേട്ടത്…. മീരയെന്നെ സപ്പോർട്ട് ചെയ്തോ അതോ… ഞാൻ സ്വപ്നം കണ്ടതാണോ..”
മീര നടന്നു അടുത്തു എത്തിയപ്പോൾ ഞാൻ ചോദിച്ചു..
“ഞാൻ തന്നെ സപ്പോർട്ട് ചെയ്തത് ഒന്നുമല്ല… എനിക്കും അന്നം തരുന്ന തറവാടല്ലേ അതുകൊണ്ടു പറഞ്ഞതാ…”
എന്റെ മുന്നിലോട്ടു നടന്നു നീങ്ങുമ്പോൾ അവൾ മൊഴിഞ്ഞു..
ഏതായാലും വേണ്ടുകേല, ഇപ്പോൾ പെണ്ണ് സംസാരിക്കുനെങ്കിലുമുണ്ടല്ലോ… അതു തന്നെ ധാരാളം.. അവളുടെ പിന്നിയിട്ട മുടി ഘടികാരത്തിന്റെ തൂക്ക് മണിപോലെ നടത്തത്തിനു അനുസരിച്ച് ആടികൊണ്ടിരുന്നു.. അവളുടെ തൊട്ടു പുറകിലായി ഞാൻ നടക്കുമ്പോളെന്റെ മുഖത്തൊരു പൊട്ടൻ ചിരിയുണ്ടായിരുന്നു.. എങ്ങനെ ചിരി വരാതിരിക്കും, അമ്മയെ നഷ്ട്ടമായി ജീവിതത്തിൽ ഇനി എന്തെന്ന് ഓർത്തു ഇരുന്നടത്തു നിന്നും ഇന്ന് രാവും പകലും ചിന്ത മുഴുവൻ ഇവളെ സ്വന്തമാക്കണം എന്നതു മാത്രമായി..
തറവാട്ടിലേക്കു കേറുന്ന വഴി എത്തിയപ്പോൾ ഒരു ജീപ്പ് ഞങ്ങക്ക് തൊട്ടു മുന്നിലായി വന്നു നിന്നു.. മീരയെ തന്നെ നോക്കി നടക്കുന്ന ഞാൻ ജീപ്പ് മുന്നിൽ വന്നു നിന്നപ്പോൾ ആണ് അതു കണ്ടത്.. ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു മുപ്പത്തഞ്ചു വയസ്സ് തോനിക്കുന്ന പുരുഷൻ ഇറങ്ങി.. കാപ്പിപൊടി നിറത്തിലുള്ള ഷർട്ടും, മടക്കി കുത്തിയ വെള്ള മുണ്ടുമാണ് ആളുടെ വേഷം.. തലയിലൊരു ചുമന്ന തോർത്തും കെട്ടിയിട്ടുണ്ട്… നല്ല ഒത്ത ഉയരവും വണ്ണവും കുടവയറുമൊണ്ട് ആൾക്ക്, നെറ്റിയിലായി ഉണങ്ങി വരുന്നൊരു വലിയ മുറുവും… വണ്ടിയിൽ അയാൾ ഇറങ്ങി നിന്നു മീരയെ നോക്കി ഒന്ന് ചിരിച്ചു.. അപ്പോൾ പരിചയമുള്ള ആളാവുമെന്ന് ഞാൻ ഊഹിച്ചു..
“കുഞ്ഞിപ്പെണ്ണേ… എടി നീയങ്ങു വളർന്നു വല്യ പെണ്ണായല്ലോ…”
അയാളു മീരയെ നോക്കി അതിശയത്തോടെ പറഞ്ഞു… മീര അതിനു മറുപടിയൊന്നും പറഞ്ഞില്ല… എന്റെ മുന്നിലായി നിന്ന അവളുടെ മുഖത്തു കോപമാണോ, ആയിരിക്കണമെന്ന് അവളുടെ നിൽപ്പിന്റെ ആകൃതി കണ്ടു ഞാൻ കണക്കാക്കി..
“നിനക്കു ഇവരൊന്നും തിനാൻ തരുന്നില്ലയോടി. .. അങ്ങു മെലിഞ്ഞു പോയല്ലോ… എത്ര വട്ടം പറഞ്ഞതാ അവിടെ വീട്ടിൽ വന്ന് നിൽക്കാൻ… അതിരിക്കട്ടെ മീനാക്ഷി എന്തിയേടി കൊച്ചേ…”
അയാൾ മൗനം പാലിച്ചു നിന്ന മീരയോടു വീണ്ടും ചോദിച്ചു..
“എനിക്കൊന്നും അറിയാൻ മേല…”
അതെ കോപമാണ് മീരയുടെ ശബ്ദത്തിൽ…
“ഞാൻ കണ്ടുപിടിച്ചോളാം… എത്ര നാളു കൂടിയാ..”
അയാൾ പറഞ്ഞു തിരിച്ചു പോയി വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു തറവാട്ടിലേക്കു ഓടിച്ചു പോയി..
“ആരാ അയാൾ…”
ഞാൻ ചോദിച്ചെങ്കിലും മീര മറുപടി പറയാതെ നിന്നപ്പോൾ ഞാൻ മുന്നിലോട്ടു കയറി നടന്നു..
“അച്ഛന്റെ ഒരു പരിചയകാരനായിരുന്നു… അയ്യപ്പൻ..”
പുറകിൽ നിന്നും മീര പറഞ്ഞു…. എന്തൊരു അതിശയം, തർക്കുത്തരമല്ലാതെ അവൾ എനിക്കു മര്യാദക്കൊരു മറുപടി തന്നിരിക്കുന്നു..
“വരുന്നില്ലേ….”
അവിടെ തന്നെ അനങ്ങാതെ നിന്ന മീരയോടു ഞാൻ തിരക്കി..
“അയാള് പോയിട്ടേ ഉള്ളു…”
അവിടെ തന്നെ നില ഉറപ്പിച്ചു മീര പറഞ്ഞപ്പോൾ ഞാനും അടുത്തു പോയൊരു കല്ല് കെട്ടിൽ കേറി ഇരുന്നു..
“ഇയാളിവിടെ കാവൽ ഇരിക്കുവൊന്നും വേണ്ടാ…”
“കാവലിരിക്കാതെ പറ്റില്ലാലോ… കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പാഴം കാക്ക കൊത്തി പോകെല്ലല്ലോ…”
ഞാൻ ശബ്ദം താഴ്ത്തിയാണതു പറഞ്ഞത്… അവൾ കേട്ടോ ഇല്ലയോ എന്ന് അറിയില്ലാ..
“ഇയാളെന്തിനാ മീനാക്ഷിയെ തപ്പി നടക്കുന്നത്..”
ഞാൻ വീണ്ടും തിരക്കി..
“ഇയാൾക്കു വട്ടായിട്ടു…. പണ്ട് എപ്പോഴോ അപ്പനെ കള്ള് വാങ്ങി കുടിപ്പിച്ചു കിടത്തിയപ്പോൾ ഇയാൾക്ക് മീനാക്ഷിയെ കെട്ടിച്ചു കൊടുക്കാമെന്ന് അപ്പൻ പറഞ്ഞെന്നും പറഞ്ഞു വെറുതെ ശല്യപെടുത്തുവാ… കുറച്ചു നാളൊരു ആശ്വാസമുണ്ടാരുന്നു..“
”അതെന്താ…“
”അയാൾ ജയിലിലാരുന്നു…. ഒരു കുത്തു കേസിനു..“
”കുത്ത് കേസോ..“
”ആഹ്…. എന്തോ സ്ഥല തർക്കം…“
അവൾ നിസ്സാരമായി പറഞ്ഞെങ്കിലും എന്റെ മനസ്സിലൊരു കൊള്ളിയാൻ മിന്നി… എന്റെ ദേവി… ഇതാണോ എന്റെ ജീവിതത്തില്ലേ വില്ലൻ… ഇടികൊണ്ട് മരിച്ചത് തന്നെ…
”തന്റെ ബന്ധു ആണോ…“
”എന്തോ അകന്ന ബന്ധം ഉണ്ടെന്ന് അപ്പൻ പറഞ്ഞിട്ടുണ്ട്… അപ്പന് കള്ളു വാങ്ങി കൊടുത്തു കൂടെ കൂടിയതാ മാരണം…“
മീര പറഞ്ഞു തീർത്തപ്പോൾ, ജീപ്പ് പുറത്തേക്കു പോവുന്നത് കണ്ടു… മീര തറവാട്ടിലേക്കു നടന്നു, ഞാൻ കുറച്ചു പുറകിലായും..
”“ഞാനന്നേ മുരളിയോട് പറഞ്ഞതാ… കണ്ടവരെയൊക്കെ വീട്ടിൽ വലിച്ചു വെച്ചിട്ടിപ്പോൾ കണ്ടില്ലേ.. ഉമ്മറത്തു വരെ കവല ചട്ടമ്പികൾ വന്ന് നിരങ്ങാൻ തുടങ്ങി… … അകത്തു കത്തിയും പുറത്തു പത്തിയുമായി നടക്കുന്നവനാ…. എന്താകുമോ ദേവി…. എനിക്കറിയില്ല…“”
ഉമ്മറത്തു നിന്നും സന്ധ്യ വല്യമ്മയുടെ ശബ്ദം കേട്ടു.. ഞാനതിനു ചെവി കൊടുക്കാതെ മുറിയിലേക്കു കയറി പോയി… കുറച്ചു ദിവസമായി വായിച്ചു കൊണ്ടിരുന്ന പുഷ്‌തകം കയ്യിലെടുത്തു കട്ടിലിൽ കേറി കിടന്നു.. കുറച്ചു നേരം വായിച്ചു മടുത്തപ്പോൾ ഞാൻ സുധിയുടെ കൂടെ മില്ലിൽ പോകാമെന്നു തീരുമാനിച്ചു.. സുധി കാറുമായി വന്നപ്പോൾ ഞാനൊരു ഷർട്ടും മുണ്ടും എടുത്തിട്ടു അവന്റെ കൂടെ ഇറങ്ങി.. സുധിയുടെ മുഖത്തെ സംക്ഷോഭത്തിന്റെ കാരണം എന്നിക്കറിയാമായിരുന്നു.. ഇന്ന് അയ്യപ്പൻ വന്നതിന്റെ വേവലാതി അവനു നല്ലതുപോലെ കാണും..
“സുധിയുടെ മുഖമെന്താ വല്ലാതിരിക്കുന്നെ… എന്തേലും വൈയായിക ആണോ..”
ഒന്നും അറിയാത്തതു പോലെ ഞാൻ തിരക്കി..
“ഏയ് ഒന്നുമില്ലാ…”
“എനിക്കു എങ്കിൽ തോന്നിയതാവും…”
“കഷ്ടം ആണല്ലേ ആ പിള്ളേരുടെ കാര്യം…”
കുറച്ചു നേരെത്തെ മൂകതക്കു ശേഷം സുധി ചോദിച്ചു..
“ഏതു പിള്ളേരുടെ…”
“ആ മീനാക്ഷിയുടെയും മീരയുടെയും കാര്യം…”
“ഓ അവരുടെയൊ.. അവർക്കു എന്തു പെറ്റി…”
“അവരുടെ അച്ഛനും മരിച്ചു… അമ്മക്കു മിണ്ടാനും പറ്റില്ലാ… ഇപ്പോളാ അയ്യപ്പന്റെ ഉപദ്രവവും..”
“ഓ…. അത് കഷ്ടം തന്നെയാ.. സുധിക്ക് മീനാക്ഷിയെ ഇഷ്ടമാണല്ലേ..”
ഞാനതു ചോദിച്ചപ്പോൾ സുധിയുടെ മുഖം വിളറി..
“ഞാനത്….”
“എനിക്കറിയാം സുധി…”
“താൻ മീരയുടെ പുറകെ നടക്കുന്നത് എനിക്കും അറിയാം കേട്ടോ… അത് നല്ല പാടാ..”
കേട്ടപ്പോൾ ഞാനൊന്നു ചിരിച്ചു..
“അതെന്താ സുധി… അത്ര പാട്..”
“മീരക്കു പ്രത്യേക സ്വഭാവമാണ്..”
“അതാവും എനിക്കു ഇഷ്ടപെട്ടതു… സുധിക്കു വീട്ടിൽ വന്ന് മീനാക്ഷിയെ പെണ്ണാലോചിച്ചു നോക്കത്തില്ലേ…”
“ശ്രീക്കു തോനുന്നുണ്ടോ അവരു സമ്മതിക്കും എന്ന്…”
“മീനാക്ഷിക്കു ഇഷ്ടമാണെൽ പിന്നെന്താ കുഴപ്പം… സമ്മതിച്ചില്ലേൽ വിളിച്ചു ഇറക്കണം..”
“ശ്രീ വിചാരിക്കുന്നത്ത്ര എളുപ്പമല്ല കാര്യങ്ങൾ… മീനാക്ഷി അമ്മയെയും അനിയത്തിയെയും ഓർത്ത് ഇറങ്ങി വരില്ലാ..”
“ഇപ്പോൾ ഈ അയ്യപ്പന്റെ ശല്യം കൂടെ ആയപ്പോൾ സുധി വന്ന് ചോദിക്കുന്നത് ആവും നല്ലത്…”
“നോക്കാം…. ഇതാ മില്ല്..”
ഒരു കടമുറിയുടെ മുന്നിൽ വണ്ടി നിർത്തി സുധി പറഞ്ഞു.. ഞാൻ ഇറങ്ങി അകത്തു ചെന്നപ്പോൾ കാവാടത്തിനു അരികിൽ തന്നെ ഒരു കസേരയിലിരുന്ന രാജൻ വല്യച്ഛൻ എന്നെ അവിടെ മുഴുവൻ നടത്തി കാണിച്ചു.. അരി സൂക്ഷിക്കാനും, പൊടിക്കാനുമുള്ള സൗകര്യം അവിടുണ്ടായിരുന്നു.. ഞാൻ മില്ലിൽ വന്നത് രാജൻ വല്യച്ഛനു ഇഷ്ടമായില്ല എന്ന് എനിക്കു പലപ്പോഴും തോന്നി… അന്ന് വൈകിട്ടു മില്ല് അടച്ചപ്പോളാണ് ഞാനും തിരിച്ചു തറവാട്ടിൽ വന്നത്.. ആദ്യം തന്നെ നല്ലൊരു കുളിയായിരുന്നു മനസ്സിൽ, അച്ഛന്റെ മുറിയിലെ കുളിമുറിയിൽ നല്ല ചൂടു വെള്ളത്തിൽ കുളി കഴിഞ്ഞു തിരിച്ചു ഇറങ്ങിയപ്പോൾ ഉഷാമ്മ അവിടെ കട്ടിലിൽ എന്തോ കടലാസ്സ് നോക്കി ഇരിപ്പുണ്ടായിരുന്നു..
“മില്ലിൽ പോയാൽ ഇതാ കുഴപ്പം.. മുഴുവൻ പൊടിയാവും ദേഹത്തും മൂക്കിലുമെല്ലാം..”
അതും പറഞ്ഞു കൊണ്ടവർ എന്റെ അടുത്തേക്കു വന്ന് ഒരു തോർത്തു കൊണ്ടെന്റെ തല തോർത്താൻ തുടങ്ങി.. അവരുടെ ശരീരം ഇലകുന്നതു കൊണ്ട് കുലുങ്ങുന്ന മാറിടത്തിൽ കണ്ണും നട്ടു ഞാൻ നിന്നു. കടും പച്ച ബ്ലൗസ്സിലവരുടെ മുഴുത്ത മാറ് വീർപ്പു മുട്ടുന്നതു പോലെ തോന്നി.. തല തോർത്തി കഴിഞ്ഞു എന്നിൽ നിന്നും അടർന്നു മാറിയപ്പോൾ സാരി വലിച്ചിട്ടു ഉഷാമ്മ മാറിടങ്ങൾ കൂടുതൽ മറച്ചു… ഞാൻ നോക്കിയതു മനസ്സിലായി കാണുമോ എന്ന പരിഭവത്തിൽ ഞാൻ അവിടെ നിന്നും തിരിച്ചു റൂമിലേക്കു മടങ്ങി… അത്താഴം കഴിഞ്ഞു വന്നപ്പോൾ പെട്ടന്നു തന്നെ എനിക്കു ഉറക്കം ബാധിച്ചു, ഷീണം കൊണ്ടാവും… ഞാൻ മെല്ലെ ഉറക്കത്തിന്റെ ഇരുട്ടിലേക്ക് മറഞ്ഞു..
ഞാൻ ഓടുകയാണ്…. എന്റെ ഒരു കൈയിൽ ഞാനാരെയോ വലിച്ചു കൊണ്ടാണ് ഓടുന്നത്… മുണ്ടും ഷർട്ടുമല്ല വേഷം… പാട്ടിന്റെ മേൽ കുപ്പായവും കാലുകളോട് വട്ടം ചുറ്റി കെട്ടിയ മുണ്ടുമാണ് ഞാൻ ധരിച്ചിരിക്കുന്നത്… പതിവിലും കൂടുതൽ രോമവും മാംസപേശികളുമെന്റെ കൈയിൽ കാണാം… ഞാനൊരു മലയിലൂടെ ഓടുകയാണ്, അത് ഇന്ന് ഞാൻ പോയ മല തന്നെയാണ്… എന്റെ വലം കൈകൊണ്ടു ഞാനൊരു പെട്ടി നെഞ്ചിനോട് ചേർത്തു പിടിച്ചിരിക്കുന്നു.. അരയിൽ എന്തോ കിടപ്പുണ്ട്, അത് ഉറയിൽ കിടക്കുന്നൊരു വാളാണ്.. ഇടം കൈയിൽ ഞാൻ ആരുടെ കൈയാണ് പിടിച്ചിരിക്കുന്നത്… മീരയുടെ ആണോ, അല്ലാ… മീരയുടെ കൈകൾക്ക് ഇതിലും കൂടുതൽ നിരമുണ്ട്. ഞാൻ മലയുടെ മുകളിലെത്തിയപ്പോൾ തിരിഞ്ഞു നോക്കി… മലയിടുപ്പിനു താഴെ ഞാൻ കണ്ടത്രയും വീടുകളില്ല… പത്തോളം ചെറിയ പുൽ കൂരകൾ മാത്രമാണ് അവിടെ ഉള്ളത്, അതി രാവിലെ ആണ് സമയം… ഇരുട്ടിന്റെ പൊയ്മുഖം പൂർണമായും നീക്കം ചെയ്യ പെട്ടിട്ടില്ലാ… ഞാൻ ക്ഷീണിച്ചു തളർന്നിട്ടുണ്ട്… വീണ്ടും മുന്നോട്ട് ഓടി… ഇന്ന് കണ്ട ഗുഹയുടെ മുന്നിലെത്തി, അതിന്റെ മുന്നിൽ കല്ല് വിളക്കോ പൂജാ വസ്തുക്കള്ളോ ഒന്നുമില്ലാ… മുഴുവൻ കാടു പിടിച്ചു നിൽക്കുന്നു, ഒരാളുടെ അരയൊപ്പം ഉയരമുള്ള പുൽ ചെടികൾ… ഞാൻ അതിനെ വളഞ്ഞു മാറ്റി മുന്നോട്ടു നീങ്ങി ഗുഹയിൽ കയറി… ഞാൻ കിതക്കുകയാണ്.. എന്റെ തോളിൽ ആരുടെയോ കൈ വന്ന് പതിച്ചു, അവരും കിതക്കുന്നുണ്ട്… അവരുടെ ചുടു നിശ്വാസമെന്റെ തലനാരുകളെ തഴുകി കഴുത്തിലെത്തി…
ഞാൻ ഞെട്ടി ഉണർന്നു… സ്വപ്നാമായിരുന്നു… എന്തൊരു വ്യക്തമായാണ് സ്വപ്നം കണ്ടത്… ശെരിക്കും കഴുത്തിൽ ആരുടെയോ ശ്വാസം പതിഞ്ഞതു പോലെ തോന്നി… കുളിരു കോരി രോമങ്ങളെല്ലാം ഉയർന്നു നിൽക്കുന്നു.. മേശയിലിരുന്ന കൂജത്തിൽ നിന്നും കുറച്ചു വെള്ളമെടുത്തു കുടിച്ചിട്ടു ഞാൻ ജനാലയും കതകും അടഞ്ഞാണ് കിടക്കുന്നതെന്ന് ഉറപ്പു വരുത്തി… വീണ്ടും വന്ന് കിടന്ന് ഉറങ്ങാൻ ശ്രമിച്ചു… താഴെ നിന്നും ആരുടെയോ നിലവിളി പോലെ കേട്ടു… എന്താണ് സംഭവമെന്ന് അറിയാതെ ഞാൻ കുറച്ചു നേരം കിടന്നു.. അടുത്ത മുറിയുടെ കതകു തുറക്കുന്നതിന്റെ ശബ്ദവും താഴെ നിന്നു സംസാരവും കേട്ടപ്പോൾ ഞാനും എഴുന്നേറ്റു ഒരു മുഷിഞ്ഞ ബനിയൻ എടുത്തിട്ടു കതകു തുറന്നു പുറത്തിറങ്ങി.. അച്ഛന്റെ മുറിയുടെ കതകു തുറന്നു കിടന്നിരുന്നു, അവിടെ നിന്നും വരുന്ന പ്രകാശത്തിൽ ഞാൻ കോവണിപ്പടി വരെയെത്തി താഴെക്കു ഇറങ്ങി… അച്ഛമ്മയുടെ മുറിയുടെ പുറത്ത് എല്ലാവരും കൂടി നിൽക്കുന്നു… ഇനി തള്ള കാഞ്ഞു പോയോ എന്തോ.. ഞാനും കൂടി നിൽക്കുന്നവരുടെ അടുത്തു ചെന്നു നിന്നു.. ഒരു മൊന്തയിൽ വെള്ളവുമായി മീനാക്ഷി മുറിയിലേക്കു കയറി… അച്ഛമ്മ കട്ടിലിൽ ഉണർന്നിരിക്കുന്നു അവർക്കു തൊട്ടരികിലായി സന്ധ്യ വല്യമ്മ ഇരിക്കുന്നു, അതിനടുത്തു ശോഭന ചിറ്റയും നിൽപ്പുണ്ട്… മീനാക്ഷിയുടെ കൈയിൽ നിന്നും വെള്ളം വാങ്ങി ശോഭന ചിറ്റ അച്ഛമ്മക്കു നൽകി…
“എന്താ അമ്മേ…. എന്തുപറ്റി…”
സന്ധ്യ വല്യമ്മ അസ്വസ്ഥമായി തിരക്കി…
“ഞാനവളെ കണ്ടു…..”
വെള്ളം വിഴുങ്ങുന്നതിനിടയിൽ അച്ഛമ്മ പറഞ്ഞു…
“ആരെ കണ്ടെന്നാ അമ്മേ…..”
സന്ധ്യ വെല്യമ്മ പെട്ടന്നു തന്നെ തിരക്കി…
“അവളെ…”
“ആരെ എന്ന് പറ അമ്മേ…”
“അവളെ ഞാൻ കണ്ടു…. യമുനയെ… ഈ ജനാലയിലൂടെ….”
അച്ഛമ്മ വെപ്രാളപെട്ടു ജനാലയിലേക്ക് കൈ നീട്ടി പറഞ്ഞു… എല്ലാവരുടെയും മുഖത്ത് ഒരു ഞെട്ടൽ ഞാൻ കണ്ടു…
“തേങ്ങ…. അമ്മ നാമം ജപിച്ചു കിടന്നിറങ്ങാൻ നോക്ക്..”
ശോഭന ചിറ്റ പറഞ്ഞിട്ടു മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങി…
“ഞാൻ കണ്ടതാ…. അവൾ തന്നെയാ…”
“അമ്മക്കു തോന്നിയതാ അമ്മേ…. കിടന്നു ഉറങ്ങാൻ നോക്കമ്മാ…”
വാതിക്കൽ നിന്നും അച്ഛൻ പറഞ്ഞു…
“മുരളീ…. നാളെയാ സുബ്രമണി കണിയാരോട് ഒന്ന് വരാൻ പറയണം നീ…”
അച്ഛമ്മ പറഞ്ഞപ്പോൾ അച്ഛൻ സമ്മതം മൂളി അവിടെ നിന്നും തിരിച്ചു നടന്നു… എല്ലാവരും മടങ്ങാൻ തുടങ്ങി…
“കുട്ടി…. ശ്രീ… നീയിങ്ങു വന്നേ…”
അച്ഛമ്മ റൂമിൽ നിന്നും എന്റെ പേര് വിളിച്ചപ്പോൾ ഞാനാവിടേക്കു ചെന്നിരുന്നു…
“എന്താ അച്ഛമ്മേ…”
“നിനക്കു യമുനയെ കുറിച്ചൊന്നും അമ്മ പറഞ്ഞു തന്നു കാണില്ലല്ലോ…”
അച്ഛമ്മയെന്റെ തലയിൽ തലോടികൊണ്ടു ചോദിച്ചു…
“ഇല്ലാ… അറിയില്ലാ…”
“ഞാനൊക്കെ ഉണ്ടാവുന്നതിനു മുൻപ് ഇവിടുത്തെ നാട്ടു രാജാവിന്റെ അതിർത്തിയിൽ പെട്ട ഏറ്റവും സമ്പനമായ കുടുംബമായിരുന്നു ചിറ്റില്ലം…”
“കേട്ടിട്ടുണ്ട് അച്ഛമ്മേ…”
“അന്നത്തെ നാട്ടുരാജാവിന്റെ മൂത്ത മകനൊരു ദിവസമീ തറവാട് സന്ദർശിക്കാൻ വന്നപ്പോളെന്റെ വല്യമ്മയുടെ ചേച്ചിയെ കണ്ടു…. കുമാരൻ ഇതു വരെ കണ്ടതിൽ വെച്ചും ഏറ്റവും സുന്ദരിയായിരുന്നു അവര്…”
“എന്നിട്ട്…”
“പുള്ളികാരിയെ കണ്ടപ്പോൾ മുതൽ കുമാരന് ഉറക്കമില്ലാതായി… അവസാനം പുള്ളി ഇവിടെ വന്ന് സംബർഗം കൂടി… പക്ഷെ…”
“എന്തുപറ്റി അച്ഛമ്മേ…”
“കുമാരന്റെ അനിയനും ചെറുപ്പം മുതലിവിടുത്തെയാ പെണ്ണിനെ നോട്ടമുണ്ടായിരുന്നു…. അവരെ തന്റെ ചേട്ടൻ സ്വന്തമാക്കിയത് അയാൾക്കു സഹിച്ചില്ല…”
“എന്നിട്ട്..”
“അയാൾക്കി തറവാടിനോട് തീരാത്ത പകയായി…. കാലം കുറേ കഴിഞ്ഞു… കുമാരന് ഇവിടുത്തെ പെണ്ണിലൊരു പുത്രനുണ്ടായി… കൊട്ടാരത്തിലെ പുള്ളിയുടെ മകളെകാലുമെല്ലാം മിടുമിടുക്കൻ…”
“ആ കുട്ടിയുടെ പേരെന്തായിരുന്നു…”
“ഇറയിമൻ…. അതായിരുന്നുവാ കൊച്ചിന്റെ പേര്… ബുദ്ധിയും ശക്തിയും ഒരുപോലെയുള്ളൊരു ചെറുപ്പക്കാരൻ… ചൂണ്ടു കത്തി കൊണ്ട് പേടമാനിനെ എറിഞ്ഞു വീഴ്ത്തുന്ന മിടുക്കൻ…”
“എന്നിട്ട് എന്തു പറ്റി…”
“കുമാരൻ രാജാവായപ്പോൾ, ചിറ്റില്ലതിന്റെ പെരുമയും വളർന്നു… രാജാവിന്റെ സഭയിൽ പലർക്കും അസുയയായി… അവർ കുമാരന്റെ അനിയനോട് കൂടെ കൂടി ചിറ്റിലത്തെ തകർക്കാനുള്ള പോംവഴി ആലോചിച്ചു…”
“മ്മ്… എന്നിട്ടു…”
“പുതിയ രാജാവിന് ചിറ്റില്ലത്തെകാളും കമ്പമുള്ള ഒന്നേ ഉള്ളായിരുന്നു… പന്തയങ്ങൾ…”
“പന്തയാമോ…”
“അതെ… പ്രത്യേകിച്ചു കുതിര ഓട്ട പന്തയം…. എപ്പോഴും രാജാവ് തന്നെ ജയിച്ചു കൊണ്ടിരിക്കുന്നു താനും…”
“പിന്നെന്തു പറ്റി…”
“ഒരു ദിവസം താൻ പുതുതായി ആയിരം പൊന്ന് പണം നൽകി പറങ്കികളുടെ കൈയിൽ നിന്നും വാങ്ങിയ ഒരു ആൺ കുതിരയെ ആർക്കും തോല്പിക്കാൻ പറ്റില്ലാ എന്ന് സദസിൽ വെച്ചു പറഞ്ഞു…. അതിനെ ആരെങ്കിലും തോൽപ്പിച്ചാൽ ചോദിക്കുന്ന എന്തും പകരമായി നൽകുമെന്നും രാജാവ് ഉത്തരവിട്ടു…”
“എന്നിട്ട്…”
“അവസരം നോക്കിയിരുന്ന രാജാവിന്റെ അനിയനാ പന്തയം പിടിച്ചു…”
“ആരാ ജയിച്ചേ…”
“രാജാവിന്റെ കുതിരക്ക് എതിരായി അയാളൊരു ഒലിപ്പു തുടങ്ങിയ പെണ്ണ് കുതിരയെയുമായി പന്തയത്തിൽ എത്തി…”
“ഒലിപ്പോ…”
“ചവിട്ടിക്കാറായ പെൺ കുതിര…”
“എന്നിട്ടു…”
“രാജാവിന്റെ കുതിര ഇതിന്റെ മണം കിട്ടിയപ്പോൾ മുതൽ പെൺ കുതിരയുടെ പുറകെ നിന്നു…. അങ്ങനെ കൗശല്ല്യപൂർവ്വം രാജാവിന്നെ അനിയൻ പരാജയപെടുത്തി…”
“അയാൾ എന്താ പകരം ചോദിച്ചത്…”
“അയാൾ തനിക്കൊരു അടിയാത്തി പെണ്ണിനെ പിടിച്ചു നൽകണമെന്ന് മാത്രമാണ് രാജാവിനോട് ഉപ്പാധി വെച്ചത്…. ഇത്ര ലളിതമായൊരു ആവിശ്യം കേട്ട രാജാവിനും സമ്മാധാനമായി, പക്ഷെ അതിലെ ചതി അയാൾ അറിഞ്ഞിരുന്നില്ല…”
“എന്ത് ചതി…”
“ഈ പറഞ്ഞ പെണ്ണ് ഇവിടെ അടുത്തുള്ള കുടിയാൻ ഗ്രാമത്തിലെ ഒരു പെണ്ണായിരുന്നു… ഇവിടുത്തെ ഉണ്ണി ഇറയിമന്നാ പെണ്ണുമായി അടുപ്പത്തിലാരുന്നു… തറവാട്ടിലെ എല്ലാവരും വിലക്കിയിട്ടും ഇറയിമൻ ആ പെണ്ണിനെ നദി തീരത്തും തൊടിയിലും വെച്ചു എന്നും കണ്ടുകൊണ്ടിരുന്നു…. അവരുടെ ബന്ധം വളർന്നു പിരിക്കാൻ പറ്റാത്തത്രയും വലുതായിരുന്നു…”
“ആ പെണ്ണിന്റെ പേരെന്തായിരുന്നു….”
“യമുനാ…അവളെ പിടിച്ചു കൊണ്ടുപോവാൻ രാജ കല്പന ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഇറയിമൻ അവളെയും കൂട്ടി കാട് കയറാൻ തീരുമാനിച്ചു…. പക്ഷെ രാജകല്പന കല്ലും പിളർക്കുന്ന കാലമല്ലേ…”
“അവർ രക്ഷപെട്ടോ…”
“ഇല്ലാ…ഇവിടെയിരുന്ന കുറേ പണവും പണ്ടവും എടുത്തൊരു പെട്ടിയിലാക്കി ഇറയിമൻ ഇറങ്ങി… ആ പെണ്ണിനേയും കൂട്ടി അവിടെയുള്ള മല താണ്ടി കാട്ടിൽ കയറാൻ നോക്കി…. പക്ഷെ അയാളെ കുടിയാന്മാര് ചതിച്ചു… മലയുടെ മുകളിലെ മലയിൽ വെച്ച് രാജാവിന്റെ പടയാളികൾ അവരെ പിടിച്ചു….“
”എന്നിട്ടെന്തായി…“
”മലയുടെ മുകളിലായി ഒരു ഗുഹയിലൊളിച്ചിരുന്ന അവരെ പടയാളികൾ പിടിച്ചു…. തന്റെ പ്രിയപെട്ടവളെ രക്ഷിക്കാൻ ശ്രമിച്ച ഇറയിമനെ അവരു വദിച്ചു… അത് കണ്ട് ആ കുടിയാത്തി പെണ്ണ് സ്വയം കഴുത്തു മുറിച്ചു ചത്തു… ഇറയിമന്റെ കൈയിലുണ്ടായിരുന്ന പണവും പണ്ടവുമെല്ലാം കുടിയാന്മാരു തന്നെ അവിടെ നിന്നും കട്ടെടുത്തു… നന്ദിയില്ലാത്ത വർഗ്ഗങ്ങൾ…. എത്ര രൂപയുടെ മുതലുണ്ടായിരുന്നു എന്നറിയാവോ കുട്ട്യേ..“
തള്ള പറഞ്ഞപ്പോളെന്റെ കാലും കൈയും വിറയ്ക്കാൻ തുടങ്ങി…. ഇനിയാ ഗുഹയിലാണോ ഞാൻ പോയി കേറിയേ…
”എന്നിട്ടു…“
ഞാൻ ഭയം പുറത്തു കാണിക്കാതെ തിരക്കി…
”കുറച്ചു നാൾ കഴിഞ്ഞു എല്ലാവരും ഇതൊക്കെ മറന്നു… അത് കഴിഞ്ഞ് കുളത്തിൽ കുളിക്കാൻ പോയ തറവാട്ടിലെ കാരണവത്തി മുങ്ങി മരിച്ചു…. പ്രശ്നം നോക്കാൻ വന്ന കണിയാരാണ് പറഞ്ഞത് തറവാട്ടിൽ ബാത ശല്യം ഉണ്ടെന്ന്… പിന്നെയും കുറേ മരണങ്ങൾ നടന്നു… പലരും ഇരുട്ടിൽ അവളെ… യമുനയെ കാണാൻ തുടങ്ങി… എന്റെ കുട്ടികാലത്താണ് തറവാട്ടിൽ തെക്കു നിന്നുമൊരു മഹാ മാന്ത്രികൻ വരുന്നത്…. അയാൾ തറവാട്ടിലെ ശല്യമൊഴുപ്പിക്കാൻ മലയുടെ മുകളിലെ ഗുഹയിൽ യമുനയെ തളച്ചു കുടിയിരുത്തി… എന്നിട്ട് തറവാട്ടിലെ ആൺ സന്ദധികളാരുമാ ഗുഹയുടെ അടുത്തു പോകരുതെന്നും പറഞ്ഞു…. അപ്പോഴാണ് തറവാട്ടിൽ വീണ്ടും സമ്മാധാനമുണ്ടായത്… പിന്നിത്രയും നാളൊരു കുഴപ്പവുമില്ലായിരുന്നു, മോനറിയാതെ പോലുമാ മലയുടെ മുകളിലേക്കു പോകരുത് കേട്ടോ ഉണ്ണിയെ…“
മുത്തശ്ശി പറഞ്ഞു കൊണ്ട് കട്ടിലിൽ കാലുകൾ നിവർത്തി കിടന്നു…. മൈര് ഊമ്പിയെല്ലോ… തള്ള ചിലപ്പോൾ ചുമ്മാ തള്ളിയതാവും, എന്നിരുന്നാലും ഇനി എങ്ങനെയാ കിടന്ന് ഉറങ്ങാൻ പറ്റുക… ഞാൻ തിരിച്ചു മുറിയിൽ പോയിരുന്നു… ഇനി ആരെങ്കിലും ഞാൻ മലയുടെ മുകളിൽ പോയെന്ന് പറഞ്ഞു കേട്ടപ്പോൾ അന്ന് ഉഷാമ്മയെ വഴക്കു പറഞ്ഞത് തടഞ്ഞതിനുള്ള പ്രതികാരം വീട്ടുകയാണോ തള്ളാ…. ഇന്നത്തെ കാലത്ത് പ്രേതവും ഭൂതവുമൊക്കെയെന്നു പറഞ്ഞാൽ ചിരിക്കുക അല്ലാതെ എന്താ ചെയ്യുക… പക്ഷെ ഞാൻ കണ്ട സ്വപ്നമോ…. അത് വെറും സ്വപ്നമല്ലേ… ഒരു യമുന… തേങ്ങാകൊല.. ഞാൻ മനസ്സിൽ ധൈര്യം ശേഖരിച്ചു കിടന്നുറങ്ങി….
രാവിലെ തന്നെ എഴുന്നേറ്റു മുറിയിൽ നിന്നും താഴേക്കു ഇറങ്ങി ചെന്നു… അവിടെ ആരെയും കാണാത്തപ്പോൾ പുറത്തിറങ്ങി ചെന്നു… പശു തൊഴുത്തിലൊരു ചെറിയ ആൾക്കൂട്ടം കണ്ടപ്പോൾ അവിടേക്കു ചെന്നു..
“എന്തൊരു കഷ്ടമാണേ…. നല്ലൊരു പശു കിടാവായിരുന്നു… എന്നാ കൊന്നതാണോ…”
ശോഭന ചിറ്റയുടെ ശബ്ദം…
“രാവിലെ ബാക്കി പശുക്കളെ അഴിക്കാൻ വന്നപ്പോളാ ഞാനും സധനും ഇത് കാണുന്നെ…”
പണിക്കാരിൽ ആരോ പറഞ്ഞു.. കാര്യം എന്താന്നറിയാൻ ഞാനും അടുത്തേക്കു ചെന്നു..
നിലത്തായി ഒരു പശു കിടാവ് ചത്തു കിടക്കുന്നു, ഈച്ചകലതിന്റെ ചുറ്റും വട്ടമിടുന്നു… കിടാവിന്റെ നീല നിറമുള്ള നാവ് പുറത്തേക്കു ചാടി കിടക്കുന്ന ദാരുണമായ കാഴ്ച്ച. ഞാൻ കഴിഞ്ഞ ദിവസം താലോലിക്കാൻ ചെന്ന അതേ കിടാവ്…
“മുരളിയോട് പറഞ്ഞ് ഇന്ന് തന്നെ സുബ്രമണി കണിയാരെ വരുത്തണം… മൊത്തം അപശക്കുന്നങ്ങളാ കാണുന്നെ…”
താടിക്ക് കൈയും കൊടുത്തു നിൽക്കുന്ന സന്ധ്യാ വല്യമ്മ പറഞ്ഞു…
“എന്റെ ഓപ്പോളേ… ഇത് വല്ല നരിയോ പട്ടിയോ കടിച്ചു കൊന്നതാവും… എന്തായാലും കഷ്ടമായി പോയി…”
“നീ തർക്കിക്കാൻ നിൽക്കേണ്ട ശോഭനേ…. ലക്ഷണങ്ങൾ കണ്ടു തുടങ്ങുപ്പോഴേ പ്രതിവിധി ചെയ്ത് തുടങ്ങണം… ഇല്ലേൽ പഴയതു പോലെ ദുർമരണങ്ങൾ നടക്കുന്നതുവരെ കാക്കാനാണോ നീ പറയുന്നത്…”
“ഞാനൊന്നും പറയുന്നില്ലേ…. ഓപ്പോള് വെറുതെ കുട്ടികളെ പേടിപ്പിക്കേണ്ട ഓരോന്നു പറഞ്ഞ്…”
ചിറ്റ അവിടെ നിന്നും മുഖം വീർപ്പിച്ചു ഉമ്മറത്തേക്ക് നടന്നു … ചത്തു കിടക്കുന്ന കിടാവിന്റെ രൂപം അധികനേരം കണ്ടു നിൽക്കാൻ കഴിയാത്തതു കൊണ്ട് ഞാനും തിരിച്ചു നടന്ന് മുറിയിലേക്ക് പോയി… മനസ്സിൽ നല്ല പേടി തോന്നി തുടങ്ങിയിരുന്നു… ഇവിടെ എല്ലാവരും ഞാൻ പേടിച്ചോടി എന്ന് പറയുന്നതും, മീരയെ കാണാൻ പറ്റില്ലല്ലോ എന്നതും മാത്രമായിരുന്നു എന്നെ കിടക്കയും പെറുക്കി കൊച്ചിയിലേക്ക് പോകുന്നതിൽ നിന്നും വിലക്കിയത്.. കതകിൽ മുട്ടു കേട്ടപ്പോൾ ഉള്ളൊന്ന് നടുങ്ങി… ഞാനൊരു ദീർക്ക നിശ്വാസം വിട്ടു ചെന്ന് കതകു തുറന്നു… കതകിനു പുറത്തു നിന്നത് മീരയാരുന്നു.. അത് കണ്ടപ്പോളെന്റെ ഉള്ളിലൊരു കുളിർമഴ പെയ്തു….
“എന്താ മാഷേ…. ഈ വഴിയൊക്കെ…”
ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ എന്നെ തട്ടി മാറ്റി മീര അകത്തു കയറി…
“എനിക്കൊരു കാര്യം പറയാനുണ്ട്..”
അവൾ പറഞ്ഞപ്പോൾ വെറുതെ മനസ്സിൽ എവിടെയോ തോന്നി, എന്നെ ഇഷ്ടമാണെന്ന് ആവണേ എന്ന്… അങ്ങനെയെങ്കിൽ ഇന്ന് തന്നെ ഈ തറവാടും വിട്ട് ഇവളെയും കൊണ്ട് നാടു വിടാരുന്നു…
“എന്താ മീര… പറഞ്ഞോ..”
“ചേച്ചിയും സുധിയും തമ്മിൽ ഇഷ്ടമാണെന്ന കാര്യം ഇയാൾക്ക് അറിയാമെന്നു സുധി പറഞ്ഞു…”
“അതാണോ വിഷയം… ഞാൻ വെറുതെ തെറ്റിദ്ധരിച്ചു…..”
“എന്ത്…”
“അതൊന്നുമില്ല താൻ ബാക്കി പറ….”
“ഇന്ന് സുധി അച്ഛനെയും കൂട്ടി വന്ന് ചേച്ചിയെ കല്യാണമാലോചിക്കും…”
“നല്ല കാര്യമല്ലേ…. അതിനിപ്പോൾ എന്താ…”
“അതിനാണ് ഇയാളുടെയൊരു സഹായം വേണ്ടത്…”
“എന്റെയോ…. എന്ത് സഹായം…”
“അച്ഛമ്മ ഇത് സമ്മതിക്കുമോ എന്നൊരു പേടിയാണ് ചേച്ചിക്കു…”
“ഞാൻ പറഞ്ഞാലൊന്നും അച്ഛമ്മ കേൾക്കില്ലാ…”
“അറിയാം…. അതല്ല..”
“പിന്നെ…”
“അവരു വരുമ്പോൾ സന്ധ്യ വല്യമ്മയേം ശോഭന വല്യമ്മയെയും ഇവിടെ നിന്നും കുറച്ചു സമയതേക്കു മാറ്റണം…”
“ഞാനെങ്ങനെയാ വല്യമ്മയെയും ചിറ്റയെയും ഇവിടുന്നു മാറ്റുന്നത്… വല്യമ്മ ആണെലിപ്പോൾ എന്നോടു മിണ്ടുന്നു കൂടിയില്ലാ…”
“ഉഷ വല്യമ്മയോട് പറഞ്ഞു എങ്ങെനേലും… അല്ലേൽ അവരു ഓരോന്ന് പറഞ്ഞു മുടക്കും..”
“എന്ത് പറഞ്ഞ്….”
“അത് താൻ കണ്ടുപിടിക്ക്…. തലയിൽ കുറേ കുരുട്ടു ബുദ്ധി ഉണ്ടെല്ലോ…”
“ആർക്കു…. എനിക്കോ…”
“ആം…”
“അങ്ങനെ കുറേ കുരുട്ടു ബുദ്ധി ഉണ്ടായിരുന്നേൽ തന്നെ ഞാൻ എപ്പോഴേ വളച്ചേന്നേം…”
“ഇയാൾക്കു സഹായിക്കാൻ പറ്റുവാണേൽ ചേയ്…. അല്ല പിന്നെ…”
അതും മൊഴിഞ്ഞു ക്ഷമ നശിച്ച് മുറിയിൽ നിന്നും ഇറങ്ങി പോവാൻ തുടങ്ങിയ മീരയുടെ കൈയിൽ കേറി ഞാൻ പിടിച്ചു..
“വിടെടോ… എന്താ ഇത്…”
“ഞാനൊരു വഴി ആലോചിക്കാം… പക്ഷെ കഷ്ടപെട്ട് ഒരു വഴി ആലോചിച്ചു നടത്തിയെടുത്താൽ എന്നെക്കുറിച്ചുള്ള തന്റെ മോശമഭിപ്രായം മാറുമോ…”
“നോക്കാം…”
എന്റെ കൈയിൽ നിന്നും അവളുടെ കൈ മോചിപ്പിച്ചു നടന്നകലുമ്പോൾ പതിയെ പറഞ്ഞു… ഇനി എന്ത് വഴി ആലോചിക്കും, രണ്ടുപേരെയും ഇവിടുനൊന്ന് മാറ്റണമെങ്കിൽ… ഉഷാമ്മയോട് ഏതായാലും കാര്യം പറയാതെ പറ്റുവേല… ഞാൻ അവിടെ നിന്നും അച്ഛന്റെ മുറിയിൽ ചെന്നു നോക്കിയപ്പോൾ ഉഷാമ്മ കുറച്ചു വസ്ത്രങ്ങൾക്ക് ഇസ്തിരിയിട്ടുകൊണ്ട് നിൽപ്പായിരുന്നു…
“മോന്റെ തുണി എന്തേലും തേക്കാനുണ്ടേൽ തന്നോ…”
എന്നെ കണ്ടപ്പോൾ അവര് പറഞ്ഞു.. ഞാൻ അടുത്തേക്കു ചെന്നു നിന്നു..
“ഉഷാമ്മേ… ഞാനൊരു കാര്യം പറയാൻ വന്നതാ..”
“മുഖവര ഇല്ലാതെ പറയെടാ ചെക്കാ…”
ഉഷാമ്മ കൈയിലിരുന്ന ഇസ്തിരി പെട്ടി മാറ്റി വെച്ച് എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
“ഞാൻ പറയാൻ പോവുന്ന കാര്യം ഉഷാമ്മ ആരോടും പറയെല്ലു കേട്ടോ…”
“ഇല്ലടാ… നീ പറഞ്ഞോ…”
“നമ്മുടെ മീനാക്ഷി സുധിയുമായി അടുപ്പത്തിലാ…”
“നിന്നോടിതു ആരാ മോനെ പറഞ്ഞേ….”
“അവരു തന്നെയാ…”
“എന്റെ ചോറ്റാന്നിക്കര അമ്മേ…. ആരേലും ഇതറിഞ്ഞാലുണ്ടല്ലോ…. എന്തൊക്കെ പുകിലാവുമെന്ന് വെച്ചാ ഈ പിള്ളേരിത്…”
“അതല്ലാ ഇപ്പോഴത്തെ പ്രശ്നം…”
“പിന്നെ…”
“സുധിയിന്നു അച്ഛനെ കൂട്ടി ഇവിടെ പെണ്ണ് ചോദിക്കാൻ വരും…”
“ശിവ ശിവ….. നീ എന്താ ശ്രീ പറയുന്നേ… വാസുവും സുധിയും ഇവിടെ വന്നു പെണ്ണ് ചോദിച്ചാൽ അച്ഛമ്മയും സന്ധ്യയേച്ചിയും ശോഭനയും കൂടി ചിറ്റില്ലം ഇളക്കി മറിക്കും…”
“അതിനാ എനിക്കു അമ്മയുടെ സഹായം വേണ്ടത്… ഇവിടുന്നു തൽകാലം വല്യമ്മയെയും ചിറ്റയെയും മാറ്റാൻ…”
“ഞാനെങ്ങനെയാ ശ്രീ അവരെ മാറ്റുന്നെ…”
“ഉഷാമ്മ അവരേയും കൂട്ടി അമ്പലത്തിൽ പോണം…”
“ഈ സമയത്തോ….”
“അതിനെന്താ കുഴപ്പം…. ഇപ്പോൾ യമുനാ ജമുനാ എന്നൊക്കെ പറഞ്ഞ് വല്യമ്മ നല്ലതുപോലെ പേടിച്ചിരിക്കുവാ… അതുകൊണ്ടു വിളിച്ചാൽ വരും…”
“അവരെ മാറ്റിയാലും അച്ഛമ്മ സമ്മതിക്കില്ല മോനേ…”
“ഒന്ന് നോക്കാം ഉഷാമ്മേ… ആ പെണ്ണേലുമൊന്നു ഇവിടുന്നു പോയി രക്ഷപ്പെടട്ടെ…”
“ആഹ്…. ഞാനേതായാലും ഒന്ന് അവരെ വിളിച്ചു നോക്കാം…”
“അതു മതി…“
ഞാൻ പറഞ്ഞിട്ടവിടെ നിന്നും ഇറങ്ങി പോയി ഉമ്മറത്തു കുറേ നേരമിരുന്നു… അച്ഛമ്മയുമൊരു ചൂരൽ കസേരയിലവിടെ ഇരിപ്പുണ്ടായിരുന്നു… കുറച്ചു സമയം കഴിഞ്ഞു വല്യമ്മയും ചിറ്റയും അമ്മു മോളും കുളിച്ചൊരുങ്ങി ഉഷാമ്മയുടെ കൂടെ ഇറങ്ങിയപ്പോൾ സമ്മാധാനമായി…. പരുപാടി ഏറ്റിട്ടുണ്ടു… അവരു പോയി കഴിഞ്ഞപ്പോൾ മീരയും മീനാക്ഷിയും വീടിന്റെ വശത്തായി തൊടിയിൽ നിന്നു വഴിയിലേക്ക് നോക്കുന്നത് കണ്ടു.. ഞാൻ പതിയെ ഇറങ്ങി വഴിയിലേക്കു പോയി നിന്നു, കുറച്ചു നേരം കഴിഞ്ഞാണ് സുധിയും കൂടെ മുടി നരച്ചൊരു കഷണ്ടിയും കൂടെ വന്നത്… അതായിരിക്കും അമ്മ പറഞ്ഞു കേട്ട വാസു… അയാളെ നല്ലതുപോലെ വാർദ്ധക്യം കാർന്നു തിന്നുന്നുണ്ടെന്ന് മനസ്സിലായി… കൈയിലിരിക്കുന്ന വടിയുടെ സഹായത്താലാണ് അയാൾ ചലിക്കുന്നത്… അയാൾ വിചാരിക്കുന്നിടത്തു കൂടെ വടിയെ ആണോ അതോ വടി വിചാരിക്കുന്നിടത്തു കൂടെ അയളാണോ ചലിക്കുന്നതെന്ന് മനസ്സിലാവില്ലാ… എന്റെ അടുത്തു എത്തിയപ്പോളയാളോടു സുധി എന്തോ പറഞ്ഞു… എന്റെ അടുത്തു എത്തിയപ്പോൾ അയാൾ നിന്നു, ഞരമ്പുകൾ നിറഞ്ഞ കൈ ഉയർത്തി എന്റെ കൈ മുട്ടിൽ പിടിച്ചു മുഖമുയർത്തി നോക്കി..
“വളർന്നു…. മിടുക്കനായി…”
അത് മാത്രം പറഞ്ഞുകൊണ്ടയാൾ വീണ്ടും മുന്നോട്ടു ചലിച്ചു… അമ്മ പറഞ്ഞു തന്ന കഥകളിൽ എന്നെ എടുത്തു തോളത്തു വെച്ചുകൊണ്ട് പാടത്തും വയമ്പിലുമെല്ലാം ഓടി നടന്ന മനുഷ്യനാണ് ഇന്നീ അവസ്ഥയിൽ…. അവര് തറവാടിന്റെ മുന്നിൽ എത്തുന്നത് നോക്കി ഞാൻ വഴിയിൽ തന്നെ നിന്നു…
വാസു ഉമ്മറത്തിന്റെ ചുവടുകളിൽ ഇരുന്നു… കുറച്ചു പുറകിലായി സുധിയും കൈ കെട്ടി നിന്നു.. ദൂരെ നിന്നും എനിക്കു സംസാരം കേൾക്കാൻ പറ്റുന്നില്ലായിരുന്നു… പക്ഷെ അച്ഛമ്മയുടെ മുഖത്തെ ഭാവം മാറുന്നത് ദൂരെ നിന്നും വെക്തമായി കാണാമായിരുന്നു… ഞാൻ നടന്ന് അവരുടെ അടുത്തേക്കു നടന്നു…
“വാസു…. നീ കുറേ കാലം ഇവിടുത്തെ കഞ്ഞി കുടിച്ചതല്ലേ…”
അച്ഛമ്മ അയാളോടു ചോദിച്ചു…
“ഉവ്വ തമ്പുരാട്ടി…”
അച്ഛമ്മ പറയുന്നത് കേൾക്കാൻ അയാൾ ചെവിക്കു അരികിലായി കൈ ചേർത്തുവെച്ചു കേട്ടുകൊണ്ട് പറഞ്ഞു….
“ഇവിടെ വന്ന് പെണ്ണ് പോയിട്ടൊരു കന്ന് ചോദിക്കാൻ മാത്രമെങ്കിലും നീ വളർന്നോ വാസു..”
ചൂരൽ കസേരയിൽ ചാരി ഇരുന്നു അച്ഛമ്മ ചോദിച്ചപ്പോൾ അയാൾക്കു മറുപടി ഇല്ലായിരുന്നു..
“എനിക്കു നല്ല നിശ്ചയമുണ്ട് ഇന്നത്തെ കാലത്തെ പിള്ളേർക്ക് ഇങ്ങനുള്ള കുറേ അബത്ത ചിന്തകൾ ഉണ്ടനൊക്കെ…. പക്ഷെ നിനക്കു കുറച്ചു ബോധം വേണ്ടേ വാസുവെ…”
അച്ഛമ്മ തുടർന്നു… അതിനും വാസു മറുപടിയൊന്നും പറഞ്ഞില്ല…
“ഏതായാലും പോട്ടെ… നീയൊരു വീട്ടിത്തം ചോദിച്ചു… ഞാനതങ്ങു പൊറുത്തു… ചെക്കനോട് നാളെ ജോലിക്കു വരാൻ പറ… കൊയ്ത്തു നടക്കുവല്ലേ…”
അച്ഛമ്മ പറഞ്ഞു നിർത്തിയപ്പോൾ വാസു എഴുന്നേറ്റു തിരിഞ്ഞു നടന്നു… അയാളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു… സുധിയുടെ മുഖത്തു കോപമായിരുന്നു… എന്റെ മുഖത്തു നോക്കാതെ രണ്ടു പേരും മുന്നോട്ടു നടന്നു.. തൊടിയിൽ നിന്നിരുന്ന മീനാക്ഷിയെ സുധി ഒന്ന് നോക്കിയപ്പോൾ അവൾ കരഞ്ഞുകൊണ്ട് വീടിനു പുറകിലോട്ട് ഓടി…. അവൾക്കു പുറകെ മീരയും….
“അളവുക്കു മിഞ്ചിനാൽ അമൃതവും നഞ്ചാം… അല്ലേ കുട്ട്യേ….”
എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തള്ള പറഞ്ഞു…. മൈര് തള്ള……..
തുടരും….
Responses (0 )