താര കാർത്തിക്
Thara Karthik | Author : The Gd
രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അല്ലേലും ഏതു ദിവസമാണ് അങ്ങനെ അല്ലാതെ ഇരുന്നേക്കുന്നത്. എന്നിക് എന്റെ ജീവിതത്തോട് തന്നെ പുച്ഛം തോന്നി. ഇങ്ങനെ ആർക്കും വേണ്ടാതെ ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഒരു ജീവിതം. ഈ നശിച്ച ജീവിതം അവസാനിപ്പിച്ചാലോ എന്ന് കൊറേ തവണ ചിന്തിച്ചിട്ടുള്ളതാണ് പക്ഷെ എന്തോ എന്നിക് പറ്റുന്നില്ല.
+2 കഴിഞ്ഞ് 1 വർഷം വെറുതെ കറങ്ങി തിരിഞ്ഞു കൊറച്ചു മനസമാധാനത്തിന് വേണ്ടി അലഞ്ഞു.. എവിടെ?? മനസമാധാനം പോയിട്ട് ഒരു കോപ്പും കിട്ടിയില്ല..പിന്നെ എന്തേലും ആവട്ടെ എന്ന് കരുതി ഒരു കോളേജ് ൽ പോയങ്ങു ചേർന്ന്. ഇന്നാണ് ആദ്യ ദിവസം.
ഇന്നലെ വൈകുന്നേരം തന്നെ എന്റെ Z900 കഴുകി കുട്ടപ്പൻ ആക്കി വെച്ചതുകൊണ്ട് രാവിലെ പ്രേത്യേകിച് പരുപാടി ഒന്നും ഇല്ലായിരുന്നു. ഇവനാണ് ഇപ്പോൾ എന്റെ ആകെ ഉള്ള ഒരു കൂട്ടുകാരൻ. എന്റെ ചേട്ടന്റെ വണ്ടിയാണ് പക്ഷെ കൊറച്ചു വർഷം ആയിട്ട് ഇത് എന്റെ ആണ്. സമയം കളയാതെ പോയി കുളിച്ചു റെഡി ആയി ഭക്ഷണം വെച്ച കഴിച്ചു ഞാൻ കോളേജ് ലേക്ക് ഇറങ്ങി.
പോകുന്ന വഴി മുഴുവൻ ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നെ എന്നുള്ള ചിന്തയായിരുന്നു. മോശം പറയരുതല്ലോ ഇന്നേ വരെ ഒരു പ്രേശ്നവും ഇല്ലാതെ എന്റെ ജീവിതം മുന്നോട്ട് പോയിട്ടില്ല. പിന്നെ എന്തായാലും വരുന്നത് വരുന്നിടത്തു വെച്ച് കാണാം എന്നുള്ള മൈൻഡ് ആയതു കൊണ്ട് കൊഴാപ്പം ഇല്ല.
കോളേജ് ഒക്കെ ഞാൻ അഡ്മിഷൻ എടുത്തപ്പോ ചുറ്റി കണ്ടു എല്ലാം നോക്കി വെച്ചതാണ്. അടിപൊളി കോളേജ് ആണ് പലയിടത്തും നല്ല ഭംഗിയിൽ ചെയ്തേക്കുന്ന പൂന്തോട്ടങ്ങൾ ആണ് മെയിൻ ഹൈലൈറ്. എന്നിക് ഇങ്ങനത്തെ പൂന്തോട്ടം പോലത്തെ സംഭവങ്ങൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ് എന്റെ വീട്ടിലും ഉണ്ട് ഞാൻ നന്നായി നോക്കി വരുന്ന ഒരു പൂന്തോട്ടം. ഞാൻ ഈ കോളേജിൽ അഡ്മിഷൻ എടുത്തതിന്റെ ഒരു മെയിൻ റീസണും ഇതൊക്കെ തന്നെയാണ്. ഇതൊക്കെ കണ്ണ് നിറയെ കാണുമ്പോൾ ആണ് ആകെ ഒരു സമാധാനം കിട്ടുന്നത്.
ക്ലാസ്സ് തുടങ്ങുന്നത് 10 മണിക്ക് എന്തോ ആണ് ഇപ്പോ സമയം 8 ആയിട്ടുള്ളു. കോളേജ് ൽ കൊറേപേർ വരുന്നുണ്ട്. ഞാൻ അവിടെ നിന്നുകൊണ്ട് തന്നെ ചുറ്റും കോളേജിന്റെ ഭംഗിയെ നോക്കി. എന്നിക് പണ്ടുതൊട്ടെ വരയ്ക്കാൻ ഭയങ്കര ഇഷ്ടം ആണ്. അതുകൊണ്ട് തന്നെ എവിടെപ്പോയാലും എന്റെ കയ്യിൽ ഒരു ബുക്ക് ഉണ്ടാവും. ഞാൻ പറഞ്ഞില്ലേ +2 കഴിഞ്ഞ കൊറേ അലഞ്ഞു നടന്നെന്ന് ആ ടൈം ൽ ഞാൻ കൊറേ സ്ഥാലത് എന്റെ ബൈക്ക് കൊണ്ട് കറങ്ങി അവിടെ വെച്ച് എന്നിക് നല്ല ഓർമ്മകൾ കിട്ടിയ സ്ഥാലങ്ങളെ ഒക്കെ ഞാൻ എന്റെ ഈ ബുക്ക് ൽ വരച്ചിട്ടുണ്ട്.
ഇനിയുള്ള 3 വർഷം ഇവിടെ ആയതുകൊണ്ട് കൊറേ ഓർമകളും ചിത്രങ്ങളും ഇവിടെ നിന്നും കിട്ടും എന്ന് വിചാരിക്കുന്നു.
ആലോചിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല. 10 മണി ആവാറായതുകൊണ്ട് നേരെ ക്ലാസ്സ് ലേക്ക് വെച്ചുപിടിച്ചു. ക്ലാസ്സിൽ അത്യാവിശം പിള്ളേർ ഒക്കെ വന്നിട്ടുണ്ട്. ഞാൻ ഒന്ന് എല്ലാവരുടെയും മുഖത്തുകൂടെ ഒന്ന് കണ്ണോടിച്ചു എന്നിട്ട് നേരെ ചെന്ന് ഒരു ബെഞ്ചിൽ സ്ഥലം പിടിച്ചു. ആദ്യത്തെ ദിവസം ആയതുകൊണ്ട് തന്നെ നല്ല കലപില ഒച്ച ആയിരുന്നു ക്ലാസ്സിൽ.. എല്ലാരും പരിചയപെടുന്ന തിരക്കിൽ ആണ്. എനിക്കും ആരെയെങ്കിലും പരിചയപ്പെടണം എന്നുണ്ടെങ്കിലും എന്തോ ഇത്രേം വർഷം ആരോടും അങ്ങനെ കൂട്ടുകൂടാത്തതുകൊണ്ടാണെന്ന് തോന്നുന്നു അങ്ങോട്ട് കേറി ചെന്ന് സംസാരിക്കാൻ പറ്റുന്നില്ല. എന്റെ അവസ്ഥ മനസിലായത് കൊണ്ടാണെന്ന് തോന്നുന്നു എന്റെ അടുത്ത് ഇരുന്നവൻ എന്റെടുത്ത് അവന്റെ പേര് പറഞ്ഞു വന്നു.
ഹായ് അളിയാ…എന്റെ പേര് റോഷൻ.
ഞാൻ : അളിയനോ?? ആരുടെ അളിയൻ??
റോഷൻ : ആഹ് ഇന്ന് തൊട്ട് അങ്ങനെ ആണ് നമ്മ അളിയാ അളിയാ ബന്ധം ആണ്. അളിയന്റെ പേര് പറ ആദ്യം.
ഞാൻ : എന്റെ പേര് കാർത്തിക്
റോഷൻ : ആഹ് അങ്ങനെ പോരട്ടെ അപ്പൊ ഇന്ന് മുതൽ ഞാൻ പറഞ്ഞ പോലെ നമ്മ അളിയനും അളിയനും.. ഓക്കേ??
ഞാനും പിന്നെ എന്തേലും കോപ്പ് ആവട്ടെ എന്ന് കരുതി ഓക്കേ എന്ന് പറഞ്ഞു . ആരെങ്കിലും ഒരു കൂട്ട് വേണം എന്ന് വിചാരിച്ചതതാണ് പക്ഷെ ഇവനെ കണ്ടാൽ ലോകത്തുള്ള എല്ലാ വള്ളിയും ഒരണ്ണം പോലും വിടാതെ പിടിക്കുന്ന ഒരുത്തനെ പോലെ ഇണ്ട്. എന്തേലും മൈര് ആവട്ടെ വരുന്നടത്തു വെച്ച കാണാ..
പിന്നെ കൊറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും കൊറച്ചു പേരെ പരിചയപെട്ടു. കൂടെ ഇരിക്കുന്നവൻ ആളൊരു കാട്ടു കോഴി ആണേലും വിശ്വസിക്കാൻ പറ്റുന്നവൻ ആണെന്ന് ഈ ഒരു 10 മിനിറ്റ് സംസാരിച്ചതിലൂടെ തോന്നി. ഞാൻ അവന്റെ വീട്ടിലെ കാര്യങ്ങൾ ഒക്കെ ചോയ്ച്ച. അളിയന്റെ വീട്ടിൽ അമ്മ, +1 പഠിക്കുന്ന ഒരു പെങ്ങളും പിന്നെ അമ്മുമ്മയും ആണ് ഉള്ളത് അച്ഛൻ ഗൾഫിൽ ആണെന്നാണ് പറഞ്ഞെ. അവൻ എന്റെ വീട്ടിലെ കാര്യം ചോദിച്ചപ്പോൾ പറയാൻ താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ വിഷയം മാറ്റി. അവനു അത് മനസിലായത് കൊണ്ടണെന്ന് തോന്നുന്നു പിന്നെ അതിനെ പറ്റി ഒന്നും ചോദിച്ചില്ല.
ആദ്യത്തെ ദിവസം ആയതുകൊണ്ട് കാര്യമായിട്ട് വല്യ സംഭവം ഒന്നും ഇല്ലാരുന്നു. കൊറേ ടീച്ചർമാർ വന്നു എല്ലാരേം പരിചയപ്പെടുത്തി പോയി. ഉച്ച ആയപ്പോൾ ക്ലാസ്സ് വിട്ടു. കൊറച്ചു റാഗിംഗ് ഒക്കെ പ്രതീക്ഷിച്ചാണ് വന്നതെങ്കിലും ഇന്ന് സീനിയർസ് നു അവധി ആയതുകൊണ്ട് ഒന്നും ഇണ്ടായില്ല. കൊറേ നേരം അവിടെ കറങ്ങിനിൽക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് റോഷന്റെ എടുത്തു പോവാണ് എന്ന് പറഞ്ഞിട്ട് ഞാൻ കോളേജ് ൽ നിന്നിറങ്ങി.വീട്ടിൽ വന്നു നേരെ കട്ടിലിൽ പോയി കിടന്നു പഴയ കാര്യങ്ങൾ ഒക്കെ ഓർത്തു.
____________________________________________________________________________
ഡാ…മോനെ എഴുന്നേൽക്ക് സമയം 8:30 കഴിഞ്ഞു നിനക്ക് ക്ലാസ്സിൽ ഒന്നും പോവണ്ടേ??
ഞാൻ പിന്നെയും ഒന്നും മിണ്ടാതെ പുതച്ചുമൂടി കിടന്നുറങ്ങി. കുറച്ചുനേരം അനക്കമൊന്നും കേൾക്കാത്തതുകൊണ്ട് തലപൊക്കി നോക്കിയപ്പോൾ ആരും ഇല്ല അപ്പൊ പിന്നേം കിടന്നു.
തലയിലൂടെ ആരോ വെള്ളംകോരി ഒഴിച്ചപ്പോൾ ആണ് പിന്നേ എഴുന്നേറ്റത്. നോക്കുമ്പോ കയ്യിൽ ഒരു കപ്പുമായി ഒരുത്തിനിന്നു ചിരിക്കുന്നു. വേറെ ആര് എന്റെ ഏട്ടത്തിയമ്മ.
ഞാൻ : എന്റെ ഏട്ടന്റെ ഭാര്യ ആയിപോയി ഇല്ലേൽ ഇപ്പോ എന്റെ തനി സ്വഭാവം നീ അറിഞ്ഞേനെ…
ഏട്ടത്തി : പിന്നേ നീ കൊറേ അറിയിക്കും…നീ ഇനിയും എഴുന്നേറ്റിലേൽ ഇനിയും ഒഴിക്കും.. കാണണോ??
ചേട്ടത്തി ആണേലും ഞങ്ങൾ നല്ല കൂട്ടുകാരെ പോലെ ആണ്. എന്നിക് ആണെങ്കിൽ അങ്ങനെ സ്കൂളിൽ പറയത്തക്ക എല്ലാം തുറന്നുപറയാൻ പറ്റുന്ന ഫ്രണ്ട്‌സ് ഒന്നുമില്ല. ചേട്ടത്തി ആണ് എന്റെ എല്ലാം. എന്റെ മനസ്സിൽ ഉള്ള എല്ലാ കാര്യവും എന്നിക് ചേട്ടത്തിയോട് ധൈര്യമായിട്ട് പറയാം അതുപോലെ തന്നെ ചേട്ടത്തിക്കും എന്നോട്.
ഞാൻ : വേണ്ടായേ (ഞാൻ കൈകൂപ്പി) ഏതു നേരത്താണാവോ എന്റെ ഏട്ടൻ തെണ്ടിക്ക് ഇങ്ങനെ ഒന്നിനെ തലയിൽ എടുത്തുവെക്കാൻ തോന്നിയത്.
ഏട്ടത്തി : ഓഹോ എന്റെ സ്വഭാവം നിനക്ക് ഇഷ്ടപ്പെട്ടില്ല അല്ലെ?? നീ എന്റെ പൊറകെ വരുമട പട്ടി.. എന്റെ നോട്ട് എഴുതിത്തയോ…എന്റെ യൂണിഫോം തേച്ചു തായോ എന്നൊക്കെ പറഞ്ഞു.. അല്ലേലും നിന്റെ അമ്മ പറയുന്നത് ഞാൻ ആണ് നിന്നെ വഷളാകുന്നെ എന്നാണ്…
ഇനിയും താണ് കൊടുത്തില്ലേൽ എന്നിക് നോട്ട് ഒന്നും എഴുതി തെരാൻ ആരും കാണില്ല എന്ന് അറിയാവുന്നത്കൊണ്ട് ഞാൻ സോപ്പ് ഇടാം എന്ന് വിചാരിച്ചു.
ഞാൻ എഴുന്നേറ്റന്നു കണ്ടതും തിരിഞ്ഞുനടക്കാൻ തൊടങ്ങിയ ഏട്ടത്തിയെ പിടിച്ചു നിറുത്തി കവിളിൽ ഒരു ഉമ്മ കടുത്തു.
ഞാൻ : എന്റെ ചിഞ്ചുചേച്ചി അല്ലെ….. എന്റെ ചിഞ്ചുചേച്ചി എന്നിക് നോട്ട് എഴുതി തെരില്ലേ??
ഞാൻ മാക്സിമം നിഷ്കളങ്കത മുഖത്തു വരുത്തികൊണ്ട് ചോതിച്ചു. (ഈ ചിഞ്ചുചേച്ചി എന്നത് ഞാൻ ഏട്ടത്തിയമ്മയെ ഇടക്ക് വിളിക്കുന്നതാണ്. ശെരിക്കും പറഞ്ഞാൽ ഏട്ടത്തിയെ സോപ്പ് ഇടാൻ വേണ്ടി വിളിക്കുന്നതാണ്.ഞാൻ അങ്ങനെ വിളിക്കുന്നത് ഏട്ടത്തിക്കും ഇഷ്ടം ആണ്)
സംഭവം സക്സസ്സ് ആയെന്നു ഏട്ടത്തിയുടെ മുഖത്തെ ചിരി കണ്ടാൽ അറിയാം.
ഏട്ടത്തി : നീ പറയാൻ ഉള്ളതൊക്കെ പറഞ്ഞിട്ട് എന്നെ സോപ്പ് ഇട്ടാൽ എല്ലാ കാര്യം നടക്കുമല്ലോ. ഇതൊക്കെ അടുത്ത ആഴ്ച വരെ ഉള്ളു മോനെ….
ഒരു വല്ലാത്ത ചിരി ചിരിച്ചുകൊണ്ട് ഏട്ടത്തി പറഞ്ഞു.
ഞാൻ : അതെന്താ അടുത്ത ആഴ്ച??
ഏട്ടത്തി : നിനക്ക് 2 മാസം കഴിഞ്ഞാൽ 10 ക്ലാസ്സ് പരിക്ഷ ആണെന്ന് വല്ല ബോധവും ഇണ്ടോ?? അടുത്ത ആഴ്ച മുതൽ ഞാൻ ആണ് നിന്നെ പഠിപ്പിക്കാൻ ഇരുത്തുന്നെ നിനക്ക് എന്റെ ശെരിക്കുമുള്ള സ്വഭാവം ഞാൻ കാണിച്ചു തരുന്നുണ്ട്…എന്റെ അനിയൻകുട്ടന്.
അത് കേട്ടതോടു കൂടി എന്റെ കാറ്റു പോയി. ഈ പറഞ്ഞ ശെരിക്കുമുള്ള സ്വഭാവം ഞാൻ മുന്നേ അറിഞ്ഞട്ടുണ്ട്. അന്ന് എന്റെ കയ്യിലെയും കാലിലെയും ഒക്കെ തൊലി പിച്ചി എടുത്ത സാദനം ആണ് ഇത്. പടിക്കണ്ട കാര്യത്തിൽ ഒരു ഒഴിവും ഏട്ടത്തിയിൽ നിന്നും കിട്ടില്ല. എന്റെടുത്ത് എപ്പോഴും ചേട്ടനെ കണ്ടുപഠിക്കാൻ പറയും . ചേട്ടൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. പക്ഷെ വല്യ സ്‌ട്രെസ് ഒന്നും അവനില്ല അവൻ ഏതുനേരവും അവന്റെ ബൈക്ക് കൊണ്ട് ലോകം തെണ്ടൽ ആണ് പണി. ഇടക്ക് ഏട്ടത്തിയേം കൊണ്ടുപോവും. രണ്ടുപേർക്കും ഞാൻ എന്ന് പറഞ്ഞ ജീവൻ ആണ്.അമ്മ പിന്നയൊരു പാവം ആണ്. ഞാൻ എന്തുപറഞ്ഞാലും വിശ്വസിക്കും എന്നുകരുതി ഇതുവരെ ഞാൻ പറ്റിച്ചട്ടില്ല. അച്ഛൻ ഗൾഫിൽ ആയിരുന്നു. 1 വർഷം മുന്നേ അവിടത്തെയൊക്കെ നിറുത്തി നാട്ടിൽ ഒരു നല്ല ഗാരേജ് തൊടങ്ങി അതും നോക്കി നടക്കുക ആണ്. അച്ഛന് കാർ നോടൊക്കെ നല്ല താല്പര്യമാണ് അതുകൊണ്ട് തന്നെ ആണ് ഒരു ഗാരേജ് തൊടങ്ങിയെ. കാർസ് ന്റെ മോഡിഫിക്കേഷൻ ഒക്കെ നടത്തുന്ന അത്യാവിശം വല്യ ഒരു ഗാരേജ്.ചേട്ടൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ നിന്ന് തന്നെ അത്യാവിശം വല്യ ഒരു സംഖ്യ വരുമാനം കിട്ടുന്നുണ്ട് . അത്യാവിശം റിച്ച ആയ ഒരു കുടുംബം തന്നെ ആണ് എന്റെ. അച്ഛനും അമ്മയും അവരവരുടെ വീട്ടിലെ ഒറ്റ മക്കൾ ആയതുകൊണ്ട് തന്നെ ബന്ധുക്കൾ എന്ന് പറയാൻ ഏട്ടത്തിയുടെ അച്ഛനും അമ്മയും ആണ് ഉള്ളത്.ഞാൻ അവരെ അച്ഛാച്ച എന്നും അമ്മുമ്മ എന്നുമൊക്കെ ആണ് വിളിക്കാറു.ഇതാണ് എന്റെ കുടുംബം.
എന്തായാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ…. അടുത്ത ആഴ്ചക്കുള്ളതിന് എന്തിനാ ഇന്ന് ടെൻഷൻ അടിക്കുന്നെ…..
പിന്നെ കറങ്ങിതിരിഞ്ഞു നേരെ അടുക്കളയിൽ പോയി സ്ലാബിനു മുകളിൽ കേറി ഇരുന്നു..
ഞാൻ : ആ പോരട്ടെ 3 ദോശയും ചട്ണിയും പോരട്ടെ പെട്ടെന്ന് വേണം..
ഞാൻ ഇച്ചിരി ഗമയൊക്കെ ഇട്ടു പറഞ്ഞു.
അമ്മ : പിന്നെ നീ പറയുമ്പോ എടുത്തുതരാൻ ഇത് ഹോട്ടൽ ഒന്നും അല്ല.
ഞാൻ : ഓഹ് അങ്ങനെയാണേൽ ഞാൻ ഹോട്ടലിൽ പോയി കഴിച്ചോളാം…
അതുകേട്ടതും അമ്മ ഒരു പ്ലേറ്റിൽ ദോശയും ചട്ണിയും കൂടെ എന്റെ കൈയിലോട്ട് തന്നു.
അമ്മ : പൊന്നുമോൻ ഇപ്പോ ഹോട്ടലിൽ ഒന്നും പോവാൻ നിൽക്കണ്ട തൽകാലം ഇത് കഴിക്ക്.
ഞാൻ (ചിരിച്ചുകൊണ്ട്) : അങ്ങനെ വഴിക്ക് വാ…
അമ്മ : മോൻ പൊറത്തുപോയി കഴിക്കുന്നതിനെ കൊറച്ചു ചിന്തിക്കാൻ കൂടി നിൽക്കണ്ട…. നടക്കില്ല.
അമ്മക്ക് ഞങ്ങളാരും പൊറത്തുനിന്നും കഴിക്കുന്നത് ഇഷ്ടമല്ല എന്തുവേണമെന്ന് പറഞ്ഞാലും ഇവിടെ തന്നെ ഉണ്ടാക്കും.. ഞാൻ പക്ഷെ ചേട്ടനെ സോപ്പ് ഇട്ടു ഇടക്ക് പൊറത്തുപോയി കഴിക്കാറുണ്ട്. ഇടക്കൊക്കെ ഏട്ടത്തി ഞങ്ങളെ രണ്ടിനേം ഒറ്റും. അന്ന് പിന്നെ അമ്മ ഞങ്ങടെ രണ്ടിന്റേം ചെവി പൊന്നാക്കും.
എന്നിക് പിന്നെ ഇടക്ക് വരക്കുന്ന സ്വഭാവം ഒക്കെ ഉണ്ട്. നല്ല രീതിയിൽ വരക്കും എന്നൊന്നും പറയുന്നില്ല എന്നാലും അത്യാവിശം വരക്കും.അങ്ങനെ കണ്ടതെല്ലാം വരച്ചു കൂട്ടാൻ എന്നിക് തോന്നാറില്ല.എന്നിക് എപ്പഴും ഓർമ നിൽക്കണ്ട സ്ഥാലങ്ങളും ആളുകളെയും മാത്രം എന്നിക് വരയ്ക്കാൻ തോന്നാറുള്ളു. എന്റെ ബുക്കിൽ എന്റെ വീട്ടിൽ ഏട്ടത്തിയെ ഒഴിച്ച് ബാക്കിഎല്ലാവരുടെയും എന്റെ വീടിന്റെയും പിന്നേ ഇടക്ക് പൊറത്തുപോയപ്പോ എന്നിക് ഇഷ്ടപെട്ട സ്ഥാലങ്ങളുടെയും ഫോട്ടോ ഞാൻ വരച്ചിട്ടുണ്ട്. ഏട്ടത്തിയുടെ എന്നിക് ഇഷ്ടമല്ലാഞ്ഞിട്ടോന്നും അല്ല ഞാൻ വരയ്ക്കാത്തത് എന്താന്ന് ചോദിച്ചാൽ…. എന്നിക് എന്റെ അമ്മക്കൊപ്പം തന്നെ ഇഷ്ടം ആണ് ഏട്ടത്തിയെയും. പക്ഷെ ഏട്ടത്തിയെ എന്തോ സ്പെഷ്യൽ ആയിട്ട് വരയ്ക്കണം എന്ന് എന്നിക് തോന്നി പക്ഷെ ഇതുവരെ എന്റെ മനസ്സിൽ ഉള്ള പോലെ എന്നിക് വരയ്ക്കാൻ സാധിച്ചട്ടില്ല. ഏട്ടത്തി ഇടക്ക് എന്റെടുത്ത് ഇതും പറഞ്ഞു പിണങ്ങാറ് പതിവാണ്.
ഏട്ടത്തി : നിനക്ക് എന്നെ ഇഷ്ടമല്ലേ കണ്ണാ…. (ഞാൻ മറന്നുപോയി പറയാൻ ഇടക്ക് എന്നെ വീട്ടിലുള്ളവർ ഇഷ്ട്ടംകൂടുമ്പോ കണ്ണാ എന്നൊക്കെ വിളിക്കും)
ഞാൻ : അതെന്താ ഇപ്പോ അങ്ങനെ??
ഏട്ടത്തി : നീ ആദ്യം പറ…എന്നിട്ട് ഞാൻ പറയാം…
ഞാൻ : അതേലോ എന്നിക് എന്റെ അമ്മ കഴിഞ്ഞാൽ അല്ല അമ്മയെയും ചിഞ്ചു ചേച്ചിയെയും ഒരുപോലെ ഇഷ്ടം ആണ് (ഇതുപറയുമ്പോ ഏട്ടത്തിടെ കണ്ണിൽ ഞാൻ ഒരു തിളക്കം കാണും)
ഏട്ടത്തി : നീ കള്ളം പറയുവാ…. നിനക്ക് എന്നെ അത്രക്കും ഇഷ്ടമായിരുന്നേൽ നീ ആ ബുക്കിൽ എന്റെ ചിത്രം വരക്കില്ലേ??
ഞാൻ : ഓഹോ അപ്പൊ അതാണ് കാര്യം.. ഞാൻ പറഞ്ഞല്ലോ എന്റെ ചിഞ്ചു ചേച്ചി നിന്നെ വരയ്ക്കാൻ എന്നിക് പറ്റുന്നില്ല എന്റെ മനസ്സിൽ ഉള്ളപോലെ നിന്റെ ചിത്രം വരുന്നില്ല..
ഏട്ടത്തി (ആകാംഷയോടെ) : നിന്റെ മനസ്സിൽ ഉള്ള എന്റെ ചിത്രം എങ്ങനെയാണ്??
ഞാൻ : മോള് വേഗം സ്ഥലം വിട്ടോ അത് പറയാൻ പറ്റില്ല… അതൊക്കെ ഞാൻ വരച്ചുകഴിഞ്ഞു കാട്ടുമ്പോൾ നീ കണ്ടാൽ മതി…സർപ്രൈസ്…സർപ്രൈസ്
ഏട്ടത്തി : നീ പോടാ പട്ടി…നിനക്ക് എന്നോട് സ്നേഹം ഇല്ലന്ന് പറഞ്ഞ പോരെ. നിനക്ക് എന്നെ വരയ്ക്കാൻ ഇഷ്ടമല്ല അതുകൊണ്ടാണ് നീ ഇങ്ങനെ ഓരോ കാരണം പറയണേ.
ഞാൻ : കള്ളി കണ്ടുപിടിച്ചല്ലോ…ഇതെങ്ങനെ ഏട്ടത്തിടെ മുഖത്ത് നോക്കി പറയും എന്ന് വിചാരിക്കുക ആയിരുന്നു ഇനി ഇപ്പോ എല്ലാം അറിഞ്ഞില്ലേ ഇനി വിട്ടോ..
ഏട്ടത്തി എന്റെ കയ്യിൽ വേദനിക്കാതെ ഒന്ന് തല്ലിയിട്ട് എഴുന്നേറ്റു.
ഏട്ടത്തി : പോടാ തെണ്ടി നീ എന്റെ പൊറകെ ചിഞ്ചു…ചേച്ചി…എന്നൊക്കെ വിളിച്ചു വ്വാ കേട്ടോ??
ഞാൻ : എന്റെ പട്ടി വരും ഏട്ടത്തിടെ പൊറകെ
ഏട്ടത്തി : ഡാ… (ഞാൻ പിന്നെ ഒന്നും നോക്കിയില്ല അവിടുന്നു ഓടി. ഇനി അവിടെ നിന്നാൽ ഉറപ്പായും അടി വാങ്ങിക്കൂട്ടും)
ഇങ്ങനെ ഇടയ്ക്കു ഇടയ്ക്കു ഇത് പതിവാണ് ഞങ്ങൾ തമ്മിൽ.
ഇങ്ങനെയൊക്കെ വളരെ നല്ല രീതിയിൽ കൊച്ചു കൊച്ചു സന്ദോഷത്തോട് കൂടി ആണ് ഞങ്ങളുടെ ജീവിതം പോയികൊണ്ടിരുന്നത്.
1 ആഴ്ച കഴിഞ്ഞ് എന്നെ ഏട്ടത്തി പഠിപ്പിച്ചോണ്ട് ഇരിക്കുമ്പോ അച്ചാച്ചനും അമ്മുമ്മയും കൂടെ വന്നു. ഞാൻ ആണെങ്കിൽ പഠിക്കുമ്പോ തെറ്റുന്നതിനു ഏട്ടത്തിയുടെ കയ്യിൽ നിന്നും പിച്ചും മാന്തും ഒക്കെ കൊണ്ട് ഇരിക്കുവായിരുന്നു. കറക്റ്റ് ടൈമിൽ അമ്മാമ്മ വന്നപ്പോ ഏട്ടത്തിക്ക് ഒരു പണികൊടുക്കാം എന്ന് ഞാൻ കരുതി.
ഞാൻ : അമ്മാമേ ഈ ഏട്ടത്തിയെന്നെ വെറുതെ പിച്ചി തോലെടുക്കാണ്.
ഏട്ടത്തി : ഡാ ഡാ നീ പഠിക്കാത്തതിനല്ലേ ഞാൻ പിച്ചിയെ..
ഞാൻ : പിന്നെ…. ഞാൻ പഠിക്കൊന്നൊക്കെ ഇണ്ടല്ലോ വെറുതെയാ അമ്മുമ്മേ ഈ ഏട്ടത്തിക്ക് എന്നെ വെറുതെ ഉപദ്രവിക്കണം അതിനാണ്. (അതും പറഞ്ഞു അമ്മുമ്മ കാണാതെ ഞാൻ ഏട്ടത്തിയെ നോക്കി ഇപ്പോ കിട്ടും എന്നാ മട്ടിൽ ചിരിച്ചു)
അമ്മുമ്മ (ഏട്ടത്തിയെ നോക്കി) : നീ മേടിക്കും കേട്ടോ.. കൊച്ചിനെ വെറുതെ തല്ലുകെയും പിച്ചകയും ഒക്കെ ചെയ്ത..
ഏട്ടത്തി : ഒരു കൊച്ചു വന്നേക്കുന്നു.. ഈ ഇടയായിട്ട് വാ തുറന്നാൽ കള്ളമേ പറയു ഇവൻ.
അമ്മുമ്മ : നീ മേടിക്കും കേട്ടോ ആവിശ്യമില്ലാത്തത് പറഞ്ഞാൽ
ഏട്ടത്തി പിന്നെ ഒന്നും മിണ്ടാതെ എന്റെടുത്ത് വന്നു ഇവർ പോയി കഴിഞ്ഞിട്ട് നിനക്ക് ഉള്ളത് ഞാൻ വേറെ തരാം എന്നുപറഞ്ഞു എന്റെ കയ്യിലേക്ക് നല്ല ഒരു പിച്ചുവെച്ചു തന്നു. വേദന കൊണ്ട് ഞാൻ അമ്മ എന്ന് കാറി. അത് കേട്ടതും ഏട്ടത്തി ഏതുവഴി അവിടെന്നു മുങ്ങിയെന്നു ദൈവത്തിനറിയാം.
ഞാൻ പിന്നെ ഏട്ടത്തിയിൽ നിന്ന് രക്ഷപെട്ടതുകൊണ്ട് എന്റേഫോൺ എടുത്തു റൂമിൽ പോയി ഗെയിം കളിച്ചോണ്ടിരുന്നു. അവിടെ ഹാളിൽ വല്യ ചർച്ചയും ചിരിയും ഒക്കെ കേൾകാം ഞാൻ പിന്നെ അങ്ങോട്ടൊന്നും പോവാൻ നിന്നില്ല ഞാൻ അറിയേണ്ടതാണെങ്കിൽ എന്റെടുത്ത് പറയുമല്ലോ.
അന്ന് രാത്രി എല്ലാരും കൂടി ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ആണ് അച്ഛൻ കാര്യം അറിയിക്കണേ.
അച്ഛൻ : ഇവൻ വരുന്നില്ലേ അപ്പൊ നാളെ?
അമ്മ : ഏ ഇവനെ കൊണ്ടുപോയാൽ എങ്ങനാ അടുത്ത മാസം എക്സാം അല്ലെ 3 ദിവസം ഒക്കെ ക്ലാസ്സിൽ പോവാതെ ഇരുന്നാൽ ശെരിയാവില്ല.
ഞാൻ : അതിനു നിങ്ങൾ 3 ദിവസം എങ്ങോട്ടാ പോവുന്നെ.
അമ്മ : അത് കണ്ണാ…അമ്മുമ്മ ഒരു ദൂരെയുള്ള അമ്പലത്തിൽ എന്തൊക്കെയോ നേർച്ച നേർന്നിട്ടുണ്ട് അതിന് പോണം. അവർക്ക് പ്രായം ആയില്ലേ പിന്നെ ഞാനും കൊറേ ആയി അങ്ങോട്ട് പോണം എന്ന് വിചാരിക്കുന്നു അപ്പൊ പിന്നെ എല്ലാർക്കും കൂടെ പോവാം എന്ന് തീരുമാനിച്ചു.
ഞാൻ : അതിനെന്താ ഞാനും വരാലോ…
ഏട്ടത്തി : അതെ അമ്മ അവനും വന്നോട്ടെ ഇവനെ ഒറ്റക് ആക്കി പോവണ്ട.
അമ്മ : ഇവനെ ഇപ്പോൾ കൊണ്ടുപോയ ക്ലാസ്സ് ഒക്കെ മിസ്സ് ആവില്ലേ ഒന്നാമതെ എക്സാം അടുത്തു.
ഏട്ടത്തി : എന്നാ ഞാൻ ഇവിടെ ഇവന് കൂട്ടിരിക്കാം.
അച്ഛൻ : നീ അല്ലെ ഉച്ചക്ക് പറഞ്ഞെ ആ അമ്പലത്തിൽ ഇതുവരെ പോയിട്ടില്ലെന്ന് പിന്നെന്താ ഇപ്പോ ഇവനെ ഓർത്തിട്ടാണെൽ അപ്പുറത്തെ വീട്ടിൽ ശ്രദ്ധിക്കാം പറയാം. എന്താടാ നിനക്ക് ഒറ്റക്കിരിക്കാൻ പേടി ഉണ്ടോ? ഇവൻ ഒന്നല്ലേലും ഇപ്പോ 10 ൽ അല്ലെ പഠിക്കുന്നെ ഒറ്റക്കിരിക്കേണ്ട സമയം ഒക്കെ ആയി.
എന്നിക് പിന്നെ ഇങ്ങനെ തീർത്തടനയാത്രക്കൊന്നും വല്യ താല്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഒറ്റക് ഇരുന്നോളാം എന്ന് സമ്മതിച്ചു.
ഏട്ടത്തി : എടാ ഫുഡ് ഒക്കെ നേരത്തിനു കഴിക്കണം മടിപിടിച്ചു ഇരിക്കരുത് കേട്ടോ??
ഞാൻ : ഓഹ് ഞാൻ കേട്ട് ഒന്ന് പോയി തെരാവോ?
ചേട്ടൻ : ഡാ നീ അടി മേടിക്കും കേട്ടോ അവൾക്ക് നിന്നെ ഒറ്റക് നിറുത്തി പോവാൻ അല്ലെങ്കിലേ വെഷമം ആണ് അതിന്റെ ഇടക്ക് കൂടെ നീ ഇനി അവളും ആയിട്ട് അടി ഉണ്ടാക്കാൻ നിക്കല്ലേ.
ഞാൻ : ഓഹ് ഭാര്യയെ പറഞ്ഞപ്പോ ഭർത്താവിന് കൊണ്ടോ?
ചേട്ടൻ : ഡാ ഡാ കളിക്കല്ലേ..
ഞാൻ : ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഞാൻ ഫുഡ് ഒക്കെ കഴിച്ചോളാം ഏട്ടത്തി നിങ്ങൾ പോയി വാ. പിന്നെ പോയിട്ട് വരുമ്പോ ഏട്ടത്തിക്ക് ഒരു സർപ്രൈസ് കൂടെ ഉണ്ട്.
(ഞാൻ മുന്നേ പറഞ്ഞതുപോലെ ഏട്ടത്തിടെ എന്റെ മനസ്സിൽ ഉള്ള പോലത്തെ ഒരു പടം ഞാൻ 2 ദിവസം മുന്നേ വരച്ചു തീർത്തായിരുന്നു. അത് ഒരു സർപ്രൈസ് ആയിട്ട് കൊടുക്കാം എന്ന് വിചാരിച്ചപ്പോഴാണ് ഈ യാത്ര വന്നേ അപ്പൊ പിന്നെ ഇത് കഴിഞ്ഞ് വരുമ്പോ കാണിച്ചു കൊടുക്കാം എന്ന് കരുതി.)
ഏട്ടത്തി : എന്താടാ? (ആകാംഷയോടെ ചോദിച്ചു)
ഞാൻ : അത് പറഞ്ഞ പിന്നെ സർപ്രൈസ് എന്ത്?
ഏട്ടത്തി : ശെരി ശെരി നീ അടങ്ങി നിന്നോണം അപ്പുറത്തെ വീട്ടിലെ അവരെ വല്ല ആവിശ്യം ഉണ്ടേൽ പറഞ്ഞോണം മടി വിചാരിക്കണ്ട ഞാൻ പറഞ്ഞിട്ടുണ്ട് അവിടെ.
ഞാൻ : ആ ശെരി ശെരി. ആ ഇനി അടുത്തത് വരുന്നുണ്ട്
അമ്മ വരുന്നത് കണ്ട് ഞാൻ പറഞ്ഞു.
അമ്മ : ഡാ ഇവിടെ ആരും ഇല്ലെന്ന് പറഞ്ഞിട്ട് തോന്നിവാസം ഒന്നും കാണിക്കാൻ നിക്കല്ല് പിന്നെ പഠിക്കണം കെട്ടോ? 3 ദിവസം കഴിഞ്ഞ് ഈ വീട് ഇവിടെ ഉണ്ടാവോ ആവോ.
ഞാൻ : ഞാൻ ചെയ്തോളമെ (കൈ കൂപ്പി കൊണ്ട് പറഞ്ഞു).
അപ്പോൾത്തേക്കും അവർക്ക് ഇറങ്ങേണ്ട സമയം ആയി. എല്ലാരും വന്നു പിന്നേം എല്ലാകാര്യവും ഓർമപ്പെടുത്തി. ഏട്ടത്തി വണ്ടിയിൽ കേറാൻ പോയതിനു ശേഷം പിന്നേം ഓടി വന്നു എന്നിക് കവിളത്തു ഒരു ഉമ്മ തന്നിട്ട് പോയി വരാം എന്ന് പറഞ്ഞു. എനിക്കും കൂടെ പോവാൻ പറ്റാത്തതിൽ വെഷമം ഉണ്ടെങ്കിലും അത് കാണിച്ചാൽ ഇപ്പോ ഈ പോക്ക് മൊടങ്ങും എന്നതുകൊണ്ട് ഞാൻ അവരെ ചിരിച്ചു കൊണ്ട് യാത്ര ആക്കി.
അപ്പഴും എന്നിക് അറിയില്ലായിരുന്നു ഇത്രേം നാളും കളിച്ചു ചിരിച്ചു നടന്നോണ്ട് ഇരുന്ന കാലം എന്നിക് ഇനി ഉണ്ടാവില്ല എന്ന്.
ഞാൻ ഈ 2 ദിവസം സാദാരണ പോലെ ഗെയിം കളിച്ചും ക്ലാസ്സിൽ പോയും ഒക്കെ കളഞ്ഞു. വീട്ടിൽ ആരും ഇല്ലാത്തതുകൊണ്ട് ഭയങ്കര ബോർ ആയിരുന്നു. ഇടക്ക് ഇടക്ക് അമ്മയും ഏട്ടത്തിയും കൂടെ വിളിക്കും ഭക്ഷണം കഴിച്ചോ പഠിച്ചോ എന്നൊക്കെ ചോതിച്ചു. ഈ 3 ദിവസം കഴിഞ്ഞ് ഏട്ടത്തി വരുമ്പോ എന്റെ വരക്കുന്ന പുസ്തകം ഏട്ടത്തിക്ക് കാണിച്ചുകൊടുക്കണം. അത് കോണുമ്പോ ഏട്ടത്തിടെ എക്സ്പ്രഷൻ എന്നിക് ഒന്ന് കാണണം.
3 മത്തെ ദിവസം രാവിലെ ഞാൻ വളരെ സന്തോഷത്തോടെ ആണ് ക്ലാസ്സിൽ പോയെ. ഇന്ന് അവർ വരും. ഏട്ടത്തിയെ ആ ബുക്ക് കാണിക്കാൻ ഉള്ള ത്രില്ല് ൽ ആയിരുന്നു ഞാൻ. അതുകൊണ്ട് ക്ലാസ്സിൽ പോവാൻ ഒരു മൂഡ് ഇല്ലെങ്കിലും ക്ലാസ്സിൽ പോയില്ലെങ്കിൽ അവർ വരുമ്പോ എന്റെ ചെവി പൊന്നാവും എന്നതുകൊണ്ട് ഞാൻ പോവാം എന്ന് കരുതി.
ഉച്ചക്ക് ശേഷം ക്ലാസ്സിൽ ഇരിക്കുമ്പോ ആണ് പ്യൂൺ ചേട്ടൻ എന്നെ വന്നു ഓഫീസലേക്ക് വിളിച്ചു കൊണ്ട് പോണേ. അവിടെ ചെന്നപ്പോ അപ്പുറത്തെ വീട്ടിലെ അങ്കിൾ ഉണ്ടായിരുന്നു. പുള്ളി എന്നോട് ബാഗ് എടുത്തു വായോ അച്ഛനും അമ്മയും ഒക്കെ വന്നിട്ടുണ്ട് നിന്നെ കൂട്ടികൊണ്ടുവരാൻ പറഞ്ഞു എന്ന്. അവർ വന്നിട്ടുണ്ടേൽ തന്നെ ക്ലാസ്സിന്റെ പകുതി വെച്ച് എന്നെ കൊണ്ടുപോവണ്ട ആവിശ്യം ഇല്ലാത്തതാണ് പിന്നെ എന്തേലും അതുയാവിശം ആണേൽ അച്ഛനോ ചേട്ടനോ വന്നേനെ. ഞാൻ അത് ആലോചിച്ചു നിന്നപ്പോ ക്ലാസ്സ് ടീച്ചറും പറഞ്ഞു നീ ഇപ്പോൾ കൂടെ ചെല്ല് ക്ലാസ്സ് ഇപ്പോ വിടും എന്ന്. ഞാൻ പിന്നെ ആ അങ്കിൾ നെ ചെറുപ്പം തൊട്ടു കാണുന്നതുകൊണ്ട് വിശ്വാസം ഉള്ളോണ്ടും കൂടുതൽ ഒന്നും ആലോചിക്കാതെ കൂടെ പോയി.
വീട് എത്താറായപ്പോ അവിടെ മൊത്തം ആൾകാർ. എന്നിക് ആണേൽ എന്താ സംഭവം എന്ന് മനസിലായെ ഇല്ല. വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ ആൾകാർ മൊത്തം എന്നെ ശ്രെദ്ധിക്കുന്നുണ്ട് ഇടക്ക് ചിലർ എന്തൊക്കെയോ പതുകെ പറയുന്നുണ്ട്. എന്നിക് കാര്യം മനസിലാവാത്തതുകൊണ്ട് ഞാൻ നേരെ ഉള്ളിലേക്ക് നടന്നു. സിറ്റ്ഔട്ട് ലൊക്കെ ആൾകാർ ഇരിപ്പുണ്ട്. ഇനി ഞാൻ അറിയാതെ വല്ല ഫങ്ക്ഷന് നടക്കുന്നുണ്ടോ എന്ന് വരെ ചിന്തിച്ചു ഉള്ളിലേക്ക് നടന്നു.
ഹാൾ ൽ എത്തിയപ്പോ ഞാൻ കണ്ടത് വെള്ള പുതപ്പു കൊണ്ട് മൂടിയ 5 ശരീരം ആണ്. എന്നിക് നിന്നടത്തു നിന്ന് അനങ്ങാൻ പോലും പറ്റുന്നില്ല. എന്താ ചുറ്റും നടക്കുന്നത് എന്ന് മനസിലാക്കും മുന്നേ അപ്പുറത്ത് വീട്ടിലെ ആന്റി എന്റെ അടുത്ത് വന്നു എന്നെ വലിച്ചു അങ്ങോട്ട് കൊണ്ടുപോയി. അവിടെ കണ്ടത് എന്റെ വീട്ടിൽ ഉള്ളവർ ആണെന്ന് അറിയാൻ എന്നിക് കൂടുതൽ താമസം വേണ്ടി വന്നില്ല. എന്നിക് കരയാൻ പോയിട്ട് ശ്വാസം എടുക്കാൻ പോലും പറ്റുന്നില്ല.
“ആക്‌സിഡന്റ് ആണെന്നാണ് കേട്ടെ. വരുന്ന വഴി ഏതോ ട്രക്ക് വന്നു ഇടിച്ചതാണ് ത്രെ. പാലം ആയതുകൊണ്ട് നേരെ പുഴയിലോട്ടാണ് വീണത് പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ”
ചുറ്റുമുള്ളവർ സംസാരിക്കുന്നത് ഒരു റിലയിൽ പെട്ടതുപോലെ എന്നിക് കേൾകാം.
ശ്വാസം എടുക്കാൻ എന്നിക് വല്ലാതെ ബുദ്ധിമുട്ട് ഉണ്ട്. ഞാൻ ശ്വാസത്തിന് വേണ്ടി വലിക്കാൻ തൊടങ്ങി. എന്നിക് തലകറങ്ങുന്ന പോലെ ഒക്കെ തോന്നി . പിന്നെ എപ്പഴോ എന്നിക് ബോധം പോയി.
ബോധം വന്നപ്പോൾ ഞാൻ എന്റെ റൂമിൽ ഉണ്ട്. അടുത്തുതന്നെ ആ ആന്റിയും ഇരുപ്പുണ്ട്. ഞാൻ എഴുന്നേറ്റെന്ന് കണ്ടതുകൊണ്ടന്നെന്ന് തോന്നുന്നു പൊറത്തുപോയി അങ്കിൾ നെ വിളിച്ചോണ്ട് വന്നു. എന്റെ കയ്യൊക്കെ ഇപ്പഴും വേറെക്കുന്നുണ്ട്.
അങ്കിൾ : മോനെ കഴിഞ്ഞത് കഴിഞ്ഞില്ലേ ഇനി ഇപ്പോ ബാക്കി ഉള്ള കാര്യങ്ങൾ നോക്കണം. നീ ഇങ്ങനെ ഇരുന്നാൽ എങ്ങനാ ശെരിയാവുന്നെ നീ വെല്യകുട്ടിയല്ലേ എല്ലാം മനസിലാക്കാൻ നോക്.
എന്നിക് ദേഹം മൊത്തം ഒരു തരം തളർച്ച പറ്റിയപോലെ തന്നെ ആയിരുന്നു അപ്പോളും. കണ്ണിൽ കൂടെ ഒക്കെ കണ്ണുനീർ ഒഴുകികൊണ്ടേ ഇരിക്കുന്നുണ്ട്. പൊട്ടി പൊട്ടി കരയണം എന്നുണ്ടെങ്കിലും എന്നിക് പറ്റുന്നില്ല. എന്റെ നെഞ്ച് പൊട്ടി പോണ അവസ്ഥയാണ്. പെട്ടെന്നാണ് എന്നിക് ഏട്ടത്തിടെ കാര്യം ഓർമ്മവന്നെ അവിടെ എന്നെ കൊണ്ട് നിറുത്തിയപ്പോ ഏട്ടത്തിയെ മാത്രം ഞാൻ കണ്ടതായി ഓർക്കുന്നില്ല. ഞാൻ പെട്ടെന്ന് പിന്നേം ഹാൾ ലേക്ക് ഓടി. എല്ലാവരും എന്നെ ശ്രെദ്ധിക്കുന്നുണ്ട്.
ഇല്ല…അവിടെ ഏട്ടത്തിയില്ല….
ഞാൻ : ഏട്ടത്തി…. ഏട്ടത്തി യോ?? ഇട്ടതിയെവിടെ??
ഞാൻ അങ്കിൾ ന്റെ അടുത്ത് തേങ്ങി തേങ്ങി ചോദിച്ചു..
അങ്കിൾ : ഏട്ടത്തിക്ക് കൊഴപ്പം ഒന്നും ഇല്ല…ഹോസ്പിറ്റലിൽ ആണ്.
എന്നിക് പക്ഷെ അതൊന്നും വിശ്വാസം ഇല്ലായിരുന്നു.
ഞാൻ : എന്നിക് ഏട്ടത്തിയെ കാണണം എന്നെ കൊണ്ടുപോ…
അങ്കിൾ : മോനെ ഏട്ടത്തിയെ ഇപ്പോ കാണാൻ പറ്റിയ അവസ്ഥയിൽ അല്ല…നിന്നെ കൊണ്ടുപോവാൻ തൽകാലം നീ ക്ഷെമിക്.
ഞാൻ : എന്നിക് ഇപ്പോ കാണണം എന്ന് പറഞ്ഞാൽ കാണണം ഇല്ലേൽ ഞാൻ തന്നെ പോയികണ്ടോളാം എന്റെ ഏട്ടത്തിയെ കാണാൻ എന്തിനാ എന്നിക് നിങ്ങളുടെ ഒക്കെ അനുവാദം.
അവിടെകിടന്നു കരഞ്ഞുവിളിച്ചുകൊണ്ടാണ് ഞാൻ ഇതൊക്കെ പറയുന്നത്. എന്റെ അവസ്ഥ കണ്ട് നോക്കിനിൽക്കാൻ അല്ലാതെ വേറെ ഒന്നും അവർക്ക് ചെയ്യാൻ ഇല്ലെല്ലോ.
വേറെ വഴിയൊന്നും കാണാത്തതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ഏട്ടത്തിയെ അഡ്മിറ്റ് ആക്കിയേകുന്ന ഹോസ്പിറ്റലിൽ കൊണ്ട്പോയി. അപ്പഴും ICU ലാണ് കിടത്തിയേക്കുന്നെ. എന്നിക് ഉള്ളിൽ കേറികാണണം എന്ന് പറഞ്ഞു ഞാൻ കരഞ്ഞു.
അങ്കിൾ അവിടെ ഉണ്ടായിരുന്ന ഒരു സിസ്റ്റർ നോട് ചോദിച്ചപ്പോ ഇപ്പോ കാണാൻ പറ്റില്ല ക്രിട്ടിക്കൽ സ്റ്റേജ് ആണ് എന്ന് പറഞ്ഞു. എന്നിക് പിന്നെയും എന്റെ സമനില തെറ്റുന്നത് പോലെ തോന്നി. അങ്കിൾ എന്തൊക്കെയോ പറഞ്ഞു എന്നെ സമാധാനിപ്പിച്ചു വീട്ടിലേക്ക് കൊണ്ടുവന്നു.
അങ്കിൾ : മോനെ മോന്റെ അച്ഛനും അമ്മക്കുമൊക്കെ മോക്ഷം കിട്ടണേൽ ചില കർമങ്ങൾ ചെയ്യണം. മോൻ ഇങ്ങനെ ഇരുന്നാൽ എങ്ങന.മോനല്ലേ ഉള്ളു ഇതിനൊക്കെ.
എന്നിക് ഒന്നും സംസാരിക്കാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു. അവർ എന്നെ കൊണ്ട് എന്തൊക്കെയോ ചെയ്യിപ്പിച്ചു ഒരു പാവയെപ്പോലെ ഞാൻ ഒക്കെ കേട്ട് അനുസരിച്ചു. ഞാൻ എങ്ങനെയാണ് ആത് ഒക്കെ ചെയ്തത് എന്ന് എന്നിക് അറിയില്ല . എന്തൊക്കെയാ ചെയ്തത് എന്നുപോലും എന്നിക് ഓർമയില്ല. തിരിച്ചു വീട്ടിൽ വന്നപ്പോ ആരും ഇല്ല. അങ്കിൾ ഉം ആന്റിയും എന്നെ അവരുടെ വീട്ടിലേക്ക് വിളിച്ചെങ്കിലും ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ട് അവരും പോയി. എല്ലാവരും പോയി കഴിഞ്ഞപ്പോൾ മൊത്തം ഒരു മൂകാവസ്ഥ. ഞാൻ അവിടെ കിടന്നു ഓളിയിട്ടു. കണ്ണില്കണ്ടതൊക്കെ ഞാൻ അടിച്ചുപൊട്ടിച്ചു. അവസാനം ഒരു മൂലയ്ക്ക് പോയി ബോധം പോണ വരെ ഇരുന്നു കരഞ്ഞു.
ബോധം വന്നപ്പോ ഹോസ്പിറ്റലിൽ ആണ്. എന്റെ അനക്കം ഒന്നും കേൾക്കാത്തതുകൊണ്ട് അപ്പുറത്ത് നിന്ന് ആരേലും വന്നു അന്വേഷിച്ചിട്ടുണ്ടാവും അതാണ് ഇപ്പോ ഇവിടെ.
ആ എഴുന്നേറ്റോ…..
അവിടെ അടുത്തുണ്ടായിരുന്ന നേഴ്സ് ആണ്. ഞാൻ അതിനു തിരിച്ചു ഒന്നും മിണ്ടിയില്ല.
ആഹാ എന്താ മാഷേ…സംസാരിക്കില്ലെ?
ഞാൻ പിന്നെയും മിണ്ടുന്നതു കാണാത്തതു കൊണ്ടായിരിക്കും വേറെ ഒന്നും ചോദിക്കാനും പറയാനും നിന്നില്ല. ഞാൻ പിന്നെയും ഉറങ്ങിപ്പോയി. അങ്കിൾ വന്നു വിളിച്ചപ്പോൾ ആണ് എഴുന്നേറ്റെ.
അങ്കിൾ : എന്താ മോനെ ഇത് (ആൾ എന്റെ അവസ്ഥ കണ്ടു ചോദിച്ചു)
എന്നിക് ഒന്നും തിരിച്ചു സംസാരിക്കാനോ മിണ്ടാനോ ഉള്ള സാഹചര്യത്തിൽ ആയിരുന്നു.
നേഴ്സ് : ഇത് താങ്കളുടെ മോൻ ആണോ? ഞാൻ നേരത്തെ എഴുന്നേറ്റപ്പോ ഒന്ന് മിണ്ടാൻ നോക്കി പക്ഷെ ഒന്നും തിരിച്ചു പറഞ്ഞില്ല.
അച്ഛൻ ന്ന് കേട്ടപ്പോ എന്നിക് പിന്നെയും കണ്ണ് നിറയാൻ തൊടങ്ങി. അതുകണ്ടത് കൊണ്ടാണെന്നു തോന്നുന്നു പുള്ളി ആ നേഴ്സ് ന്റെ അടുത്ത് ഒന്ന് പൊറത്തു വരാമോ എന്ന് ചോദിച്ചു. ഇനി ഇപ്പോ നടന്നതൊക്കെ പറയുമായിരിക്കും. കൊറച്ചു കഴിഞ്ഞ് അവർ രണ്ടും കൂടെ ഉള്ളിലേക്ക് വന്നു. ഞാൻ ആരെയും ശ്രെദ്ധിക്കാൻ പോയില്ല.
അങ്കിൾ : എടാ അതെ നിന്റെ ഏട്ടത്തിയെ കേറി കാണാം എന്ന് ഇന്നലെ പറഞ്ഞായിരുന്നു. ഇതൊക്കെ പെട്ടെന്നു ശെരിയായാൽ നമ്മുക്ക് പോയി കാണാം.
ഞാൻ : എന്നിട്ട് എന്താ എന്റെടുത്ത് നേരത്തെ പറയാതിരുന്നേ എന്നിക് കാണണം ഇപ്പോ.. എന്നിക് ഇപ്പോ കൊഴപ്പം ഒന്നും ഇല്ല പോയി കാണാം…പ്ലീസ് എന്നെ കൊണ്ടുപോ
അങ്കിൾ : മോനെ അത്…നിനക്ക് ബോധം പോയിട്ട് 2 ദിവസം ആയി. ഏട്ടത്തിയെ ഇതേ ഹോസ്പിറ്റലിൽ തന്നെ ആണ് അഡ്മിറ്റ് ചെയ്തേക്കുന്നെ. നിന്റെ ഹെൽത്ത് ഒക്കെ ഒന്ന് റെഡി ആയാൽ നിന്നെ കൊണ്ടുപോവാം.
ഞാൻ : ഞാൻ പറഞ്ഞില്ലേ എന്നിക് ഇപ്പോ ഒരു കൊഴപ്പവും ഇല്ലെന്നു പിന്നെ എന്താ.
ഞാൻ എന്റെ കയ്യിൽ കുത്തിവെച്ചേക്കുന്ന ഡ്രിപ് ഒക്കെ അഴിച്ചു മാറ്റാൻ നോക്കി. അപ്പോൾത്തേക്കും ആ നേഴ്സ് വന്നു അത് അഴിച്ചു തന്നു.
നേഴ്സ് : അവനു ഇപ്പോൾ കൊഴപ്പം ഒന്നും ഇല്ല. നേരത്തെ എഴുന്നേറ്റപ്പോ തന്നെ ഡ്രിപ് ഒക്കെ കഴിഞ്ഞതാണ്. പിന്നെ 1 ദിവസം കൂടി ഇവിടെ കിടക്കേണ്ടി വരും.
ഞാൻ : സിസ്റ്ററെ ഇനിയെങ്കിലും എന്നെ ഏട്ടത്തിയെ കാണാൻ കൊണ്ടുപോ പ്ലീസ്.
ഞാൻ ആ നേഴ്സ് ന്റെ കൈ പിടിച്ചു കരഞ്ഞു. അവർ എന്റെ തലയിൽ തലോടിയിട്ട് കൊണ്ടുപോവാം എന്ന് പറഞ്ഞു.
ഐ സി യു ൽ ചെന്നപ്പോൾ ആണ് ഏട്ടത്തി കോമ യിലാണ് കെടക്കുന്നത് എന്ന് മനസിലാക്കിയത്. അത് കൂടെ കണ്ടതോടെ ഞാൻ ആകെ തകർന്നു. എന്റെ അവസ്ഥ മനസിലായ പോലെ എന്നെ ഇങ്ങോട്ട് കൊണ്ടുവന്ന നേഴ്സ് എന്നെ ആശ്വസിപ്പിച്ചു. എല്ലാം ശെരിയാവും എന്നൊക്കെ കൊറേ പറഞ്ഞു.
ഐ സി യു ൽ നിന്നും ഇറങ്ങിയതും എന്നെ അങ്കിൾ വിളിച്ചു മാറ്റി നിറുത്തി.
അങ്കിൾ : മോനെ നീ ഒന്നും വിചാരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ?
സംഭവം എന്താ പറയാൻ പോവുന്നത് എന്നൊക്കെ എന്നിക് മനസിലായിരുന്നു എന്നാലും അങ്കിൾ തന്നെ പറയട്ടെ എന്ന് കരുതി ഞാൻ എന്താ എന്നുള്ള രീതിയിൽ ആളുടെ മുഖത്ത് നോക്കി.
അങ്കിൾ : മോനെ വേറെ ഒന്നും തോന്നരുത്. നിങ്ങളെ പോലെ പണക്കാർ ഒന്നും അല്ല ഞങ്ങൾ അതുമാത്രമല്ല എന്നിക് 2 പെണ്മക്കൾ കൂടെ ആണ്…. മോനു കാര്യം മനസിലായി എന്ന് വിചാരിക്കുന്നു. അതുമാത്രമല്ല മോനെ ചുറ്റിപറ്റി നിന്നാൽ നാട്ടുകാർ പറയും നിന്റെ സ്വത്തു തട്ടിയെടുക്കാൻ ഉള്ള ഇതിലാണ് നിന്നെ നോക്കുന്നെ എന്നൊക്കെ. അതൊന്നും ഈ വയസാം കാലത്തു എന്നിക് താങ്ങാൻ പറ്റില്ല മോനെ.
എന്നും പറഞ്ഞു എന്റെ കൈ പിടിച്ചു നിന്നു.
സംഭവം ഞാൻ ഇവർക്ക് ഒരു അധികപെറ്റ് ആവും എന്ന് കരുതിയാവും.
ഞാൻ : കൊഴാപ്പം ഇല്ല അങ്കിൾ. എന്നിക് മനസിലാവും.
എന്നും പറഞ്ഞു തിരിഞ്ഞു നോക്കാതെ ഞാൻ എന്നെ അഡ്മിറ്റ് ആക്കിയ റൂം ലേക്ക് പോയി. 1 ദിവസം കൂടെ ഇവിടെ കിടക്കാം അതിനു ശേഷം ഞാൻ എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല. പക്ഷെ അപ്പോഴൊന്നും എന്നിക് ആ ചിന്ത ഇല്ലായിരുന്നു എന്നതാണ് സത്യം. ഈ കൊറച്ചു ദിവസം ആയി എന്റെ ജീവിതത്തിൽ നടക്കുന്നതൊക്കെ എന്തെന്ന് പോലും മനസിലാവാതെ പലതും ചിന്തിച്ചു ഇരുന്നു.
____________________________________________________________________________
വാതിലിൽ ഉള്ള ശക്തിയോടെ ഉള്ള കൊട്ടൽ കേട്ടാണ് ഞാൻ ഒറക്കത്തിൽ നിന്നും എഴുന്നേറ്റത്. പഴയത് ഒക്കെ ചിന്തിച്ചു ഉറങ്ങി പോയി. പിന്നെയും ആരോ മുട്ടികൊണ്ടേ ഇരിക്കുന്നുണ്ട് പൊറത്.
ഞാൻ എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നപ്പോ റോഷൻ. നീ എങ്ങനെ ഇവിടെ എത്തി എന്ന് ചോദിക്കുന്നതിനു മുന്നേ തന്നെ അവൻ തള്ളി തുറന്നു ഉള്ളിലോട്ടു വന്നു ചുറ്റും ഒന്ന് വീക്ഷിച്ചു.
റോഷൻ : അളിയാ വീടൊക്കെ സെറ്റ് ആണല്ലോ. വിഷയം ലുക്ക് തന്നെ…
ഞാൻ : അതൊക്കെ ഇരിക്കട്ടെ നീ എങ്ങനെ ഇവിടെ എത്തി?
റോഷൻ : മോനെ നിനക്ക് എന്നെ അറിയില്ല. ഒരാളെ കണ്ടു കഴിഞ്ഞാൽ അവന്റെ ഫുൾ ഡീറ്റെയിൽസ് എന്നിക് കിട്ടും.
(തേങ്ങ ആണ് അവൻ ഫുൾ ഡീറ്റെയിൽസ് എന്റെ വീട് ഒക്കെ ഞാൻ പറഞ്ഞു കൊടുത്തായിരുന്നു പെട്ടെന്ന് ഉറക്കം എഴുന്നേറ്റപ്പോ ഞാൻ മറന്നു പോയതാണ്)
ഞാൻ : ഓഹോ
റോഷൻ : പിന്നെ എവിടെ ബാക്കി ഉള്ളവർ. നമ്മൾ അളിയൻ അളിയൻ ബന്ധം ആയ സ്ഥിതിക്ക് നിന്റെ വീട്ടിലുള്ളവരെ ഒക്കെ പരിചയപ്പെടാൻ കൂടെ ആണ് ഞാൻ വന്നേ.
ഞാൻ : അവർ ഒക്കെ അബ്രോഡ് ആണ്. ഞാൻ ഇപ്പോൾ ഇവിടെ ഒറ്റക് ആണ് താമസം.
(ആ ചോദ്യം കേട്ട് പതറിയെങ്കിലും എങ്ങനെയോ അപ്പൊ വായിൽ വന്ന കള്ളം പറഞ്ഞൊപ്പിച്ചു. വേറെ ഒന്നും കൊണ്ടല്ല എല്ലാം അറിഞ്ഞുകഴിയുമ്പോൾ എല്ലാർക്കും എന്നോട് സഹധാപം മാത്രം ഉണ്ടാവുള്ളു. അത് എന്നിക് ഇഷ്ടമല്ല)
റോഷൻ : അപ്പൊ മോൻ ഇവിടെ നാട്ടിൽ ഒറ്റക് അടിച്ചു പൊളിച്ചു ജീവിക്കാൻ ഉള്ള പ്ലാൻ ലാണ്.
ഞാൻ വെറുതെ ചിരിച്.
റോഷൻ : എന്നിട്ട് പറ നിന്റെ കഥകൾ ഒക്കെ ഇതുവരെ ഉള്ള.
ഞാൻ : അത് വേണോ?
റോഷൻ : അളിയാ ഞാൻ പറഞ്ഞു നമ്മൾ ഇനി ഫുൾ മച്ചാ മച്ചാ ആണ് എന്ന്…
പിന്നെ വേറെ വഴിയില്ലാത്തതുകൊണ്ട് എന്റെ ലൈഫ് ൽ നടന്ന ദുരിതം ഒഴിച്ച് ബാക്കി എല്ലാം ഞാൻ പറഞ്ഞു കൊടുത്തു. അച്ഛനേം അമ്മേനേം ചേട്ടനേം ഏട്ടത്തിയേം കൊറച്ചൊക്കെ. എന്താ അവന്റടുത്തു എല്ലാം പറയണം എന്ന് വിചാരിച്ചെങ്കിലും വേണ്ട എന്ന് കരുതി.
റോഷൻ : വിഷയം ആണല്ലോ. നീ പറഞ്ഞത് കേട്ടപ്പോ എനിക്കും അവരെ ഒക്കെ ഒന്ന് പരിചയപ്പെടണം പ്രേത്യേകിച് നിന്റെ ഏട്ടത്തിയെ. കാൾ വിളിക്കുമ്പോ നമ്മളെ പറ്റി ഒക്കെ പറയാണെടാ..
ഞാൻ : അതൊക്കെ പരിചയപ്പെടാ.
റോഷൻ : അല്ല അപ്പൊ നിന്റെ ഫുഡ് ഒക്കെ എങ്ങനാ??
ഞാൻ : അതൊക്കെ ഞാൻ തന്നെ ഇണ്ടാക്കും. അത്യാവിശം എല്ലാം എന്നിക് ഇണ്ടാക്കാൻ അറിയാം.
റോഷൻ : കൊള്ളാം..അപ്പൊ എങ്ങനാ നമ്മുക്ക് ഇറങ്ങിയാലോ?
ഞാൻ : എങ്ങോട്ട്?
റോഷൻ : എന്റെ വീട്ടിലോട്ട്. ഇനി അവിടെ ഉള്ളവരെ ഒക്കെ നിനക്ക് പരിചയപെടുത്താം.
ഞാൻ : ഇപ്പോ വേണ്ടടാ പിന്നെ ഒരിക്കൽ ആവട്ടെ.
റോഷൻ : മൈരേ മരിയാതെക്ക് കൂടെ വന്നില്ലേൽ നിന്റെ കൈ ഞാൻ ഒടിക്കും.
പിന്നെ വെറുതെ അവനെ വെറുപ്പിക്കണ്ടല്ലോ എന്ന് കരുതി കൂടെ പോയി. അവന്റെ ബൈക്ക് ൽ പോവാം എന്ന് പറഞ്ഞെങ്കിലും തിരിച്ചു വരാണെങ്കിൽ അവനെ ബുദ്ധിമുട്ടിക്കണ്ടേ. അത് കൊണ്ട് എന്റെ ബൈക്ക് എടുത്തിട്ട് അവന്റെ പൊറകെ പോയി.
ഒരു ഇരുനില കണ്ടാൽ ഒരു പഴമ ഒക്കെ തോന്നിക്കുന്ന തരത്തിൽ ഉള്ള വീട്ടിലേക്ക് ആണ് എന്നെ അവൻ കൂട്ടികൊണ്ട് വന്നത്. വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേ ഉള്ളിൽ നിന്നും ഒരു പെൺകുട്ടി ഓടി വന്നു. എന്നെ കണ്ടതുകൊണ്ടാണെന്ന് തോന്നുന്നു വാതിലിന്റെ ബാക്കിൽ ഒളിച്ചു.
റോഷൻ : അപ്പൊ ഇതാണ് എന്റെ കൊട്ടാരം. എങ്ങനെ ഉണ്ട്?
ഞാൻ : അടിപൊളി ആയിട്ടുണ്ട്. ഒരു പഴയ തറവാട് ഫീൽ ഉണ്ട്.
റോഷൻ : അതൊക്കെ പറയാൻ വരട്ടെ അത്യം ഉള്ളിലേക്ക് കേറിവാ.
ഉള്ളിലേക്ക് കേറിയതും ഞാൻ നേരത്തെ പറഞ്ഞതൊക്കെ തിരിച്ചെടുക്കേണ്ട അവസ്ഥ ആണ്. പുറമെ നിന്നും നോക്കുമ്പോ പഴയ തറവാട് പോലെ ആണെങ്കിലും ഉള്ളിൽ ഫുള്ളി ഒരു മോഡേൺ വീട് പോലെ ആണ്.
ഞാൻ : എടാ ഇത് കൊള്ളാലോ കിടിലം സെറ്റപ്പ്. ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റും അല്ലെ?
റോഷൻ : ഒക്കെ നോമിന്റെ പിതാവിന്റെ ബുദ്ധിയിൽ ഉദിച്ചതാണ്
ഞാൻ : വിഷയം ആയിട്ടുണ്ട്.
റോഷൻ : അമ്മ…..അമ്മ… (എന്നും പറഞ്ഞു കാറാൻ തൊടങ്ങി)
ഞാൻ : എടാ പതിയെ വിളി പേടിച്ചു പോവും.
റോഷൻ : ഇതൊക്കെ സ്ഥിരം ആണ് പേടിക്കാൻ ഒന്നും പോണില്ല. അല്ല ഇവിടെ വേറൊരു സാധനം കൂടെ ഉണ്ടായിരുന്നു സാധാരണ വണ്ടിയുടെ ശബ്ദം കേട്ടാൽ പൊറത്തോട്ട് വരണ്ടതാണല്ലോ. ഇതിപ്പോ എവിടെ പോയി.
അവൻ പറഞ്ഞത് ആ പെൺകുട്ടിയെ പറ്റി ആണെന്ന് കണ്ടതും നേരത്തെ ഞാൻ വന്നപ്പോ കണ്ടത് ഞാൻ പറഞ്ഞു. അവൻ ചിരിക്കാൻ തൊടങ്ങി.
റോഷൻ : ആ നാണിച്ചു പോയതാണ് എന്റെ അനിയത്തി പാർവതി എന്ന പാറു. ആൾ ഇപ്പോൾ +1 ലാണ്.
അപ്പോൾത്തേക്കും അവന്റെ അമ്മ അങ്ങോട്ട് വന്നു. എന്തോ അവരെ കണ്ടപ്പോ എന്നിക് എന്റെ അമ്മേനെ ആണ് ഓർമ വന്നേ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.
റോഷൻ : എന്ത് പറ്റിയട കണ്ണ് നിറഞ്ഞിരിക്കുന്നു.
ഞാൻ : ഏഹ് അത് പൊടി പോയതാ (എന്നും പറഞ്ഞു കണ്ണ് തൊടച്ചു)
അമ്മ : അല്ല ഇതാരാ പുതിയ കൂട്ടുകാരനാണോ?
റോഷൻ : ആ അതെ ഇത് കാർത്തി. എടാ ഇത് എന്റെ അമ്മ.
ഞാൻ : ഹായ് ആന്റി.
ആന്റി : ഹായ്. മോന്റെ വീട് എവിടെയാ?
ഞാൻ : ഇവിടുന്നു ഒരു 2 km കാണും
ആന്റി : അപ്പൊ വല്യ ദൂരം ഒന്നും ഇല്ലെല്ലോ.
ഞാൻ അതിനു ചിരിച്ചു കാട്ടി.
ആന്റി : പാറു…പാറു… ഈ പെണ്ണ് ഇതെവിടെ പോയി കിടക്കുവാണ്?
റോഷൻ : ഞങ്ങൾ വന്നപ്പോ അവൾ പൊറത്തോട്ടു വന്നതാ ഇവനെ കണ്ടപ്പോ അത് വഴി തിരിച്ചോടി.
ആന്റി : ഇങ്ങനെ ഒരുത്തി. ഇതിനും മാത്രം നാണിക്കാൻ അവളെ പെണ്ണ് കാണാൻ വന്നതൊന്നും അല്ലാലോ.
കറക്റ്റ് ടൈം ൽ പാറു കേറിവന്നത്. അവൾ ആന്റി അടുത്ത് വന്നു ഒരു പിച്ചു വെച്ച് കൊടുത്തു.
ആന്റി : ദേ പെണ്ണെ നീ അടി മേടിക്കും കേട്ടോ..
അവള് കൊഞ്ഞനം കുത്തി കാട്ടുന്നുണ്ട്.
ഇതൊക്കെ കണ്ട് ഞാൻ ചിരിച്ചു നിന്നു. പണ്ട് എന്റെ വീടും ഇങ്ങനെ ഒക്കെ ആയിരുന്നല്ലോ.
പാറു : ഹായ് ചേട്ടാ ഞാൻ പാർവതി.
ഞാൻ : ഹായ്. വല്യ നാണക്കാരി ആണല്ലോ.
പാറു : പോ ചേട്ടാ ഞാൻ പെട്ടെന്ന് കണ്ടപ്പോ അമ്മേനെ വിളിക്കാൻ ഓടിയതാണ്.
ഞാൻ : ഓഹ് സമ്മതിച്ചു സമ്മതിച്ചു.
റോഷൻ : ഇനി ഒരാളും കൂടെ ഇണ്ട്. എന്റെ പിതാജി. പുള്ളിയെ ഇനി രാത്രി നോക്കിയ മതി ബിസ്സിനെസ്സ് എന്നും പറഞ്ഞു ഏതോ ആന്റി ടെ കൂടെ കറങ്ങി നടക്കുന്നുണ്ടാവും.
ആന്റി : ഡാ നീ മേടിക്കും കേട്ടോ ആവിശ്യമില്ലാത്തതു പറഞ്ഞാൽ. മോനെ അവൻ വെറുതെ ഓരോന്ന് പറയും. ചേട്ടൻ ഇപ്പോ കടയിൽ ആയിരിക്കും.
റോഷൻ ന്റെ അച്ഛൻ സൂപ്പർ മാർക്കറ്റ് നടത്തുവാണ്.
അങ്ങനെ കൊറച്ചു നേരം കൂടെ അവിടെ ഇരുന്നു സംസാരിച്ചു. എന്നാലും അവരോടും എന്റെ വീട്ടുകാർ അബ്രോഡ് ആണെന്നാണ് പറഞ്ഞേക്കുന്നെ.എല്ലാവരും ആയി ക്ലോസ് ആയി. പ്രേത്യേകിച്ചു പാറു ആയിട്ടു. അവൾ ഇപ്പോ എന്റെ കൂടെ അനിയത്തി ആണ്. +1 സയൻസ് ഒക്കെ ആണ് പഠിക്കുന്നതെങ്കിലും വീഡിയോഗ്രാഫി എഡിറ്റിംഗ് ഒക്കെ വല്യ ഇഷ്ടം ആണ് ചെയ്യാൻ എന്നൊക്കെ പറഞ്ഞു. സമയം വൈകിയത് കൊണ്ട് ഞാൻ ഇറങ്ങാൻ തീരുമാനിച്ചു.
ഞാൻ : എന്നാ ഞാൻ ഇരുങ്ങുവാ. നേരം വൈകിയല്ലോ
പാറു : കൊറച്ചു നേരം കൂടെ സംസാരിച്ചു ഇരുന്നിട്ട് പോവാം. അവിടെ ആരും ഇല്ലെല്ലോ പിന്നെ എന്തിനാ ഇത്ര ദിർദി.
ഞാൻ : അതൊന്നും പറഞ്ഞ ശെരിയാവില്ല എന്നിക് പൊറത്തൊക്കെ പോയി കൊറച്ചു അത്യാവിശ സാധനം വാങ്ങാൻ ഉണ്ട്. കോളേജ് ഒക്കെ തുടങ്ങിയതല്ലേ.
ആന്റി : അവൻ പോയിട്ട് വരും മോളെ. മോനെ നീ ഒറ്റക്ക് അല്ലെ അവിടെ അപ്പൊ ഇടക്ക് ഇടക്ക് ഇങ്ങോട്ട് ഇറങ്ങു.
ഞാൻ : അതിനെന്താ അമ്മേ ഞാൻ വരാം. നിങ്ങൾ അങ്ങോട്ടും ഒരു ദിവസം വായോ.
പറഞ്ഞു കഴിഞ്ഞാണ് എന്താ പറഞ്ഞെ എന്ന് ഞാൻ ചിന്തിച്ചത്. എപ്പഴോ എന്റെ അമ്മേടെ ഓർമയിൽ ആന്റി യെ ഞാൻ അമ്മ എന്ന് വിളിച്ചു.
ഞാൻ : അത്…ആന്റി സോറി ഞാൻ പെട്ടെന്ന്…
ആന്റി : അതിനെന്തിനാ സോറി? ഇവന്റെ കൂട്ടുകാരൻ എന്ന് പറഞ്ഞാൽ എന്റെ മോൻ തന്നെ ആണ്. അപ്പൊ എന്നെ അമ്മ എന്ന് തന്നെ വിളിച്ചോ.
എന്നിക് അത് കേട്ടതോടു കൂടെ ഭയങ്കര സന്തോഷം ആയി. എന്റെ കണ്ണൊക്കെ നിറയാൻ തൊടങ്ങി.
പാറു : അയ്യേ ദേ ഈ ചേട്ടൻ കിടന്നു കരയുന്നു.. മോശം മോശം.
ഞാൻ അവളുടെ തലയ്ക്കു ഒരു അടികൊടുത്തിട്ട് ഞാൻ ഒന്നും കരഞ്ഞില്ല എന്ന് പറഞ്ഞു.
ഞാൻ : ന്നാ ഞാൻ ഇറങ്ങട്ടെ അമ്മേ.
അമ്മ : ശെരി മോനെ.
ഞാൻ : ഡാ ഞാൻ ഇറങ്ങുവാ നാളെ കോളേജ് ൽ കാണാം.
എന്നും പറഞ്ഞു പൊറത്തേക്ക് നടന്നു.കൂടെ എന്റെ കയ്യിൽ തൂങ്ങി ഒരു കൊച്ചു കുട്ടിയെ പോലെ പാറു വരുന്നുണ്ട്.
ഞാൻ : നീ ഇതെങ്ങോട്ടാ എന്റെ കൂടെ വരുന്നുണ്ടോ?
പാറു : ആ ഞാനും വരുന്നുണ്ട് അതിനെന്താ?
ഞാൻ : അതൊന്നും നടക്കില്ല ഇന്ന് എന്നിക് കൊറച്ചു തിരക്കുണ്ട് എന്ന് പറഞ്ഞില്ലേ.
പാറു : എന്നെ കൊണ്ടുപോവാൻ പറ്റില്ലേൽ അത് പറഞ്ഞ പോരെ.
എന്നും പറഞ്ഞു എന്റെ കയ്യിൽ ഒരു മാന്തും തന്നു ദേഷ്യപ്പെട്ടു അകത്തേക്ക് പോയി.
അമ്മ : മോൻ അത് കാര്യമാക്കണ്ട. ഇവിടെ ഒരുത്തനു ഇത് സ്ഥിരം കിട്ടണതാ. ഇനി ഇപ്പോ മോനും കൂടെ കിട്ടിക്കോളും.
ഞാൻ ചിരിച്ചിട്ട് പിന്നെ വരാം എന്ന് പറഞ്ഞു ഇറങ്ങി. നേരെ ഹോസ്പിറ്റലിലേക്ക് ആണ് പോയത്. അങ്ങോട്ട് കേറിയതും കണ്ടു അനിത ചേച്ചിയെ.
അനിത ചേച്ചി : ആ നീ ഇപ്പോ വന്നത് നന്നായി ഞാൻ ഇറങ്ങാൻ നില്കുവായിരുന്നു. നൈറ്റ് ഷിഫ്റ്റ് ൽ ഉള്ള സിസ്റ്റർ വരാൻ കൊറച്ചു ലേറ്റ് ആവും.
ഞാൻ : അത് കൊഴപ്പം ഇല്ല ചേച്ചി. ഞാൻ ഇവിടെ ഉണ്ടല്ലോ.
അനിത ചേച്ചി : എന്നാ ഞാൻ ഇറങ്ങുവാടാ നാളെ കാണാം. ഇന്ന് ഇച്ചിരി തെരക്കുണ്ട് മോളുടെ ഏതൊക്കെയോ ഫ്രണ്ട്‌സ് ന്റെ ബര്ത്ഡേക്ക് ക്ക് പോണം വേഗം വരാൻ പറഞ്ഞേക്കുവാ.
ഞാൻ : ശെരി ചേച്ചി.
അനിത ചേച്ചി എന്നെ പണ്ട് ഞാൻ ഇവിടെ അഡ്മിറ്റ് ആയി കിടന്നപ്പോ ഉണ്ടായിരുന്ന നേഴ്സ് ആണ്. ഏട്ടത്തി ഇപ്പഴും കോമ യിൽ തന്നെ ആണ്. അന്ന് എന്റെ കാര്യം ഒക്കെ അറിഞ്ഞപ്പോ ചേച്ചി ആണ് ഹോസ്പിറ്റലിൽ പറഞ്ഞു ഏട്ടത്തിയുടെ കാര്യങ്ങൾ ഒക്കെ നോക്കുന്ന ഹെഡ് നേഴ്സ് ആയത് . 10 ക്ലാസ്സ് കഴിഞ്ഞതും അതിനു ശേഷം +1,+2 പിന്നെ ഇപ്പോ എന്നെ കോളേജ് ൽ ചേരാൻ നിർബന്ധിച്ചതും ഒക്കെ ചേച്ചി ആണ്. ഏട്ടത്തി കോമ യിൽ നിന്നും എഴുന്നേൽക്കുമ്പോ ഞാൻ ഇങ്ങനെ പഠിക്കാതെ ജോലിയൊന്നും ഇല്ലാതെ ഇങ്ങനെ ഇരിക്കുന്ന കണ്ടാൽ വിഷമം ആവും എന്നൊക്കെ പറഞ്ഞാണ് എന്നെ കോൺവീൻസ് ചെയ്തത്.
ഏട്ടത്തിയെ റൂം ലേക്ക് പണ്ട് തന്നെ മാറ്റിയിരുന്നു ആ റൂമിൽ അത്യാവിശം ഏട്ടത്തിക്ക് ആവിശ്യമുള്ള മെഡിക്കൽ മെഷീൻസ് ഒക്കെ ഉണ്ട് അത് കൂടാതെ ബൈ സ്റ്റാൻഡേഴ്സ് നു കിടക്കാൻ വേറെ ഒരു ബെഡ് കൂടെ ഇണ്ട്. ഞാൻ എല്ലാ ദിവസവും ഇവിടെ വന്നു ഏട്ടത്തിടെ അടുത്ത് ഇരുന്നു സംസാരിക്കും എല്ലാ കാര്യങ്ങളും പറയും. ഇടക്ക് ഏട്ടത്തിടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നതല്ലാതെ അനങ്ങാനോ ഒന്നിനും പറ്റില്ല. പണ്ട് ഈ മുഖത്തു നോക്കിയാൽ കണ്ണ് എടുക്കാൻ പോലും ആർക്കും പറ്റില്ലായിരുന്നു അത്രക്കും ഐശ്വര്യവും സൗന്ദര്യവും ഉള്ള മുഖം ആയിരുന്നു. ഇപ്പോ ജീവൻ ഉണ്ടെന്നു മാത്രം ആ മുഖത്ത് നോക്കിയാൽ തോന്നുകയുള്ളു.
ഞാൻ ഇന്ന് നടന്നതും റോഷന്റെ വീട്ടിൽ പോയതും ഒക്കെ ഞാൻ പറഞ്ഞു കൊണ്ടെയിരുന്നു. സാദാരണ ഞാൻ രാത്രി വൈകി വീട്ടിൽ പോയാണ് കിടക്കാറ് അന്ന് എന്തോ ഞാൻ ആ റൂം ൽ തന്നെ കിടന്നു ഉറങ്ങി പോയി.
ഇതെന്റെ ആദ്യ കഥയാണ്. ഒരു ലവ് സ്റ്റോറി വായ്ക്കാൻ താല്പര്യമുള്ളവർ വായ്ക്കുക. ആദ്യമായിട്ട് എഴുതുന്നത് കൊണ്ട് തന്നെ അതിന്റെ ബുദ്ധിമുട്ടുകളും പോരായ്മയും ഇതിൽ കാണാൻ കഴിയും ഷെമിക്കുക 🙏…. നിങ്ങൾ ഞാൻ വരുത്തണ്ട മാറ്റങ്ങൾ കമന്റ് ആയി രേഖപെടുത്തിയാൽ ഞാൻ അതിനു അനുസരിച്ചു അടുത്ത പാർട്ടിൽ മാറ്റം വരുത്താൻ ശ്രെമികം.
Responses (0 )