-50% Intro price for the next 72 hours only!. Buy now →

Kambi stories

സ്വാതന്ത്ര്യം 4 [കിരൺ കുമാർ]

സ്വാതന്ത്ര്യം 4 Swathanthryam Part 4 | Author : Kiran Kumar | Previous Part സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ തന്നെ അവൻ കണ്ടു എല്ലാരും അവരെ തന്നെ ശ്രദ്ധിച് നിൽക്കുന്നു .  പ്രകാശ് സാറും ജിനുവും കൂടെ എല്ലാം വന്നു എല്ലാരോടും പറഞ്ഞു കാണും ന്ന് അവനു മനസ്സിലായി. തോമാച്ചേട്ടൻ അവന്റെ നേരെ നടന്നു വന്നു.   “അമ്മു നീ കാറിൽ ഇരുന്നോ ഞാൻ ദെ വരാം ”   അവൻ അവളോട് അതും […]

0
1

സ്വാതന്ത്ര്യം 4

Swathanthryam Part 4 | Author : Kiran Kumar | Previous Part


സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ തന്നെ അവൻ കണ്ടു എല്ലാരും അവരെ തന്നെ ശ്രദ്ധിച് നിൽക്കുന്നു .  പ്രകാശ് സാറും ജിനുവും കൂടെ എല്ലാം വന്നു എല്ലാരോടും പറഞ്ഞു കാണും ന്ന് അവനു മനസ്സിലായി. തോമാച്ചേട്ടൻ അവന്റെ നേരെ നടന്നു വന്നു.

 

“അമ്മു നീ കാറിൽ ഇരുന്നോ ഞാൻ ദെ വരാം ”

 

അവൻ അവളോട് അതും പറഞ്ഞു തോമ ചേട്ടനെയും വിളിച്ചു അവർ ഫുഡ് കഴിക്കാൻ  ഇരിക്കുന്ന സ്‌തലത്തേക്ക് പോയി.

 

“എടാ ഞാൻ… ഞാൻ ഈ കേട്ടത് ഒക്കെ ഉള്ളത് തന്നെ??”.

 

“ചേട്ടാ എല്ലാം ഞാൻ പറഞ്ഞില്ലേ അന്ന്.. അവൾ… അവൾ എന്നെ തപ്പി ആണ്  നാട്ടിൽ വന്നത് തന്നെ …”

 

“ഹോ എന്നാലും ഒരുപാട് സന്തോഷം ആയി ടാ.. അപ്പോ നീ ഇനി ഞങ്ങളുടെ മുതലാളി ആണല്ലേ?”.

 

“പൊന്നു ചേട്ടാ… ഞാനോ …??”

 

“ഹ ഞങ്ങളുടെ മുതലാളിടെ മോളെ  കെട്ടിയ പിന്നെ നീ ആരാ ”

 

“ദെ അണ്ണാ ന്ന് വിളിച്ച നാക്ക് കൊണ്ട് ഒരുമാതിരി ”

 

“ശെടാ ഇത് നല്ല കൂത്ത് പിന്നെ എന്താണ്”

 

“ചേട്ട ഞാൻ ഇന്ന് ജോലിക്ക് തിരിച്ചു വരാൻ ഇരുന്നത അവൾ സമ്മതിക്കണ്ടെ… ഇനി പഠിക്കാൻ ഒക്കെ ആണ് അവൾ പറയുന്നേ ”

 

“നല്ലതല്ലേ അത് .. നീ ഈ പഠിപ്പ് കൊണ്ട് നടന്നിട്ട് ഒരു കാര്യവും ഇല്ല . പിന്നെ അവൾ നല്ലവള വിടാതെ ചേർത്ത് പിടിച്ചോണം ”

 

“ഹ അത് ചേട്ടൻ പറഞ്ഞിട്ട് വേണോ എന്റെ 14 കൊല്ലം ഞാൻ അവൾക്ക് വേണ്ടി മാറ്റി വച്ചതാ… ഇനിയും എന്റെ ജീവിതം തന്നെ അവൾക്ക് വേണ്ടി മാറ്റി വെക്കാനും ഞാൻ തയ്യാർ ആണ് . “

 

“ഹോ ഡയലോഗ് ഒക്കെ അടിച്ചു തുടങ്ങി… നടക്കട്ടെ അപ്പോ എന്ന കല്യാണം?? ”

 

“അത്… സത്യം പറഞ്ഞാൽ എനിക്കറിയില്ല. അവളുടെ അച്ഛൻ വരട്ടെ ന്നിട്ട് ഉണ്ടാവും”

 

“ഞങ്ൾക്ക് ഒരു ട്രീറ്റ് തരണേ?”

 

“അതൊക്കെ റെഡി ആക്കാം ഞാൻ ചെല്ലട്ടെ അവൾ അവിടെ നോക്കി ഇരിക്കുവാ”

 

“ആ ചെല്ലു ചെല്ലു ”

 

അവൻ പോവാൻ ഇറങ്ങിയപോ തന്നെ  എല്ലാരും അവനെ വന്നു പൊതിഞ്ഞു , പ്രകാശ് സറും ജിനുവും വന്നു വിഷ് ഒക്കെ ചെയ്‌തു.  കൂടെ ജോലി ചെയ്‌ത എല്ലാരും എന്താ സംഭവം എന്നറിയാതെ നിൽക്കുകയാണ്, എല്ലാരോടും തോമ ചേട്ടനോട് പറഞ്ഞിട്ടുണ്ട് പുള്ളി എല്ലാം പറഞ്ഞു തരും ന്നൊക്കെ പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് ഓടി ..

 

“എന്താണ് മാഷെ നല്ല  ഓടി ഒക്കെ വരുന്നേ”

 

അവൻ ഓടി വന്നു കാറിൽ കയറിയപ്പോൾ തന്നെ അവൾ ചോദിച്ചു

 

“എന്റെ പൊന്നോ അമ്മു ഒന്നും പറയണ്ട എല്ലാരും കൂടെ വളഞ്ഞു എന്നെ എന്താ ഏതാ എങ്ങനാ എല്ലാം അറിയണം എല്ലാർക്കും ”

 

” ഹ ഹ എന്നിട്ട് എന്ത് പറഞ്ഞു ”

 

അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു

 

“ഞാൻ എന്ത് പറയാൻ… ഓടി പോന്നു അതാ നീ ഇപോ കണ്ടത് ”

 

“ആം … അപ്പോ നമുക്ക് ഫുഡ് അടിക്കാൻ പോവണ്ടേ??”

 

“ആ പോവാം എനിക്ക് നല്ല വിശപ്പ് ഉണ്ട്”

 

“അയ്യോ ആണോ ന്ന വേഗം പോവാം ”

 

അവൾ കാർ സ്റ്റാർട് ആക്കി മുന്നോട്ട് എടുത്തു.

 

അടുത്ത തന്നെ ഉള്ള ഒരു മുന്തിയ ഇനം ഹോട്ടലിൽ തന്നെ അവർ കയറി

 

അവൾക്ക് അത് വലിയ പുത്തരി ഒന്നും അല്ലെങ്കിൽ കൂടെ അവനു അത് ആകെ പ്രശ്നം ആയിരുന്നു .

 

“അമ്മു… ഇത്രേം… വലിയ ഹോട്ടലിൽ ഒക്കെ കേറണോ??”

“അതെന്ന അച്ചുവേട്ട??”

 

“അല്ല എനിക്ക് ഒരുമാതിരി”

 

” ഞാൻ ഇല്ലേ കൂടെ എന്തിനാ വിഷമം ”

 

“സത്യം പറഞ്ഞ എന്റെ ജീവിതത്തിൽ ആദ്യമായി ആണ് ഞാൻ ഇങ്ങനെ ഒരു ഹോട്ടലിൽ കേറുന്ന തന്നെ.. ഇങ്ങനെ ഒരു സീറ്റിൽ വരെ ഇരിക്കുന്നത് ”

 

 

അവിടെ ഒരു നല്ല കോർണർ ടേബിൾ നോക്കി അവർ  ഇരുന്നപ്പോൾ അവൻ പറഞ്ഞു

 

 

 

” അച്ചുവേട്ട ഇനി പഴേ ഒന്നും ഓർക്കണ്ട  ഇപോ ഏട്ടൻ എന്റെ ആണ് എന്തിനും ഏതിനും ഞാൻ ഉണ്ട് ഏട്ടന്   അത് മനസിൽ കരുതിക്കോ ”

 

അവൾ കൈ എത്തിച്ചു അവന്റെ കയ്യിൽ പിടിച്ചു .  അവൻ അവളെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

അവൾ അവനെ എത്രത്തോളം സ്നേഹിക്കുന്നു ന്ന് അവൻ കൂടുതൽ അറിയുകയായിരുന്നു

 

ഒടുവിൽ അവിടുന്ന് ഫുഡ് ഒക്കെ കഴിഞ്ഞു അവർ ഇറങ്ങി

 

“ഹോ എല്ലാം കൂടെ കഴിച്ചു വയർ പൊട്ടാറായി അമ്മുസെ”

 

” അത് സാരമില്ല  ”

 

“നമുക്ക് ഇനി ഡ്രസ് എടുക്കാൻ പോവാം”

 

“അതൊകെ വേണോ??? ”

 

“പിന്നെ വേണ്ടേ… അച്ചുവേട്ടൻ പിന്നെ എന്ന ഇടുക?”

 

 

 

അവൾ അതും പറഞ്ഞു വണ്ടി എടുത്തു.

 

ഒടുവിൽ ടൗണിലെ തന്ന വലിയ ഒരു കടയിൽ കയറി അവനു വേണ്ട ഒരുപാട് ജോടി ഡ്രസും എടുത്താണ് അവർ ഇറങ്ങിയത് .

 

“എന്ന അച്ചുവേട്ട മിണ്ടാതെ ഇരിക്കുന്നെ?”

 

” ഒന്നുമില്ല ടി … ”

 

“ശെടാ… കടയിൽ നിന്ന് ഇറങ്ങിയപ്പോ തൊട്ട് ശോകം ആണല്ലോ മാഷെ”

 

അവൾ വണ്ടി ഓടിച്ചുകൊണ്ടു അവനെ നോക്കി പറഞ്ഞു

 

“ഒന്നുമില്ല അമ്മു നീ മുന്നോട്ട് നോക്കി വണ്ടി ഓടിക്ക് ”

 

“ഓഹോ ?? ആയിക്കോട്ടെ”

 

അവൾ പിന്നെ ഒന്നും മിണ്ടാതെ വണ്ടി ഓടിക്കാൻ തുടങ്ങി.

അവന്റെ മനസിൽ പക്ഷെ ഇന്നലെ അച്ചൻ പറഞ്ഞ വാക്കുകൾ ആയിരുന്നു. ഇടക്ക് അവളെ നോക്കുമ്പോൾ അവൾ വാശിയോടെ മുന്നോട്ട് തന്നെ നോക്കി വണ്ടി ഓടിച്ചുകൊണ്ടിരിക്കുകയാണ്. കുറെ നേരം ഓടിച്ചു കഴിഞ്ഞ് അവൾ  ബീച്ചിലെ പാർക്കിങ്ങിലേക്ക് വണ്ടി ഒതുക്കി നിർത്തി പുറത്തിറങ്ങി മുന്നിലൂടെ കടന്നു അവന്റെ ഡോറിലേക്ക് എത്തി.  അവൻ പുറത്തിറങ്ങി ഡോർ അടച്ചു.

 

“വ … ”

 

അവൾ അവന്റെ കൈ പിടിച്ചു മുൻപോട്ട് നടന്നു. ബീച്ചിൽ എത്തിയാണ് അവൾ നിന്നത്.

 

“അച്ചുവേട്ട”

 

“ആം..”

 

“എന്നോട് വല്ല പിണക്കം ഉണ്ടോ?”

 

“ഏയ്… എന്ന അമ്മു നീ ഈ പറയുന്നേ?”

 

“അല്ല എനിക്ക് അങ്ങനെ തോന്നി”

 

“എനിക്ക് എന്തിനാ മോളെ നിന്നോട് പിണക്കം?”

 

“ആം എന്നാലേ… ന്നെ ഇഷ്ടമാണോ??”

 

” ശെടാ നിനക്ക് എന്ന പറ്റി… ”

 

“പറ ”

 

അവൾ വാശി കാണിച്ചു

 

“നോക്കിയേ കൊച്ചു കുഞ്ഞുങ്ങളെ പോലെ… ഈ നീ ആണോ ആ കടയിൽ ഇരുന്ന് എല്ലാരേം ചാടിക്കുന്നെ ന്ന് ഓർക്കുമ്പോഴ”

 

“ഞാൻ ചോദിച്ചേ നു ഉത്തരം പറ”

 

“ഞാൻ അതൊന്ന് പറഞ്ഞേ അല്ലെ അമ്മു”

 

“ആ അത് മതി”

 

അവൾ അവനെ കേറി കെട്ടി പിടിച്ചു. പെട്ടെന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ അവൻ പതറി പോയി.

 

“ടി നീ എന്താ ഈ കാണിക്കുന്നെ… എല്ലാരും കാണുവാ”

 

“കാണട്ടെ അതിന് ഇപോ എന്താ”

 

അവൾ പിന്നെയും ഒന്നുകൂടെ അവനെ മുറുക്കി കെട്ടി പിടിച്ചു.

 

പിന്നെ അവനും അവളെ കെട്ടി പിടിക്കേണ്ടി വന്നു അല്ലാതെ അവൾ വിടില്ല ന്ന് അവനു മനസിലായി.

 

ഒടുവിൽ അവിടെ കുറെ നേരം ചിലവഴിച്ചിട്ടാണ് അവർ രണ്ടും കൂടെ അവിടുന്ന് ഇറങ്ങിയത് അപ്പോഴേക്കും ഉച്ച ആയിരുന്നു . കടയിലേക്ക് വണ്ടി ഓടിച്ചു കൊണ്ടിരിക്കുകയാണ് അവൾ

 

“അച്ചുവേട്ട… ഞാൻ ഇന്നലെ പറഞ്ഞ കാര്യം സെറ്റ് ആക്കണ്ടേ നമുക്ക്?”

 

“എന്ന??

 

അവൻ ഒന്നും മനസിലാകാതെ ചോദിച്ചു .

 

” അച്ചുവേട്ടനു തുടർന്ന് പഠിക്കാൻ പോണ്ടേ? ”

 

“ഒ ഇനി ഇപോ എന്തിനാ ഞാൻ എങ്ങും ഇല്ല”

 

“അതൊന്നും പറഞ്ഞ പറ്റില്ല മര്യാദക്ക് പഠിക്കണം ”

 

“ഞാൻ ഈ പ്രായത്തിൽ ഇനി എങ്ങനെ ആണ് അമ്മു??”

 

“അതിന് എന്താ ഒരു കുഴപ്പവും ഇല്ല അച്ചുവേട്ടനു പഠിക്കാൻ വേണ്ട കാര്യങ്ങൾ ഒക്കെ ഞാൻ റെഡി ആക്കി കൊള്ളാം ഏട്ടൻ പഠിച്ച മതി”

 

“വേണ്ട അമ്മു ശരിയാവില്ല”

 

“മര്യാദക്ക്  ഞാൻ പറയുന്ന കേട്ട മതി . പഠിച്ചു ഒരു ഡിഗ്രി ഒക്കെ എടുക്കണം ”

 

അവൾ കുറച്ചു ശബ്ദം ഉയർത്തി

 

അവൻ പിന്നെ ഒന്നും മിണ്ടിയില്ല. അവൾ എന്തൊക്കെയോ അവനോട് ചോദിച്ചിട്ടും അവൻ ഒന്നും തിരിച്ചു പറഞ്ഞില്ല.

 

വണ്ടി കടയുടെ പാർക്കിങ്ങിൽ എത്തിയിരുന്നു.

 

“അച്ചുവേട്ട….. അച്ചുവേട്ട…..”

 

വണ്ടി നിർത്തിയിട്ടും അവൻ അനങ്ങാതെ ഇരിക്കുന്ന കണ്ട് അവൾ വിളിച്ചു.

 

അവൻ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നു.

 

“ഞാൻ അപ്പോഴേ പറഞ്ഞേ അല്ലെ അമ്മു..”

 

“എന്ത്…?”

 

അവൾ ഒന്നും  മനസ്സിലാവാതെ ചോദിച്ചു .

 

” ഞാൻ എങ്ങോട്ടും വരുന്നില്ല അവിടെ താമസിച്ചു ജീവിച്ചുകൊള്ളാം ന്ന്??”

 

അവന്റെ പറച്ചിൽ കേട്ട് അവളുടെ മുഖം മാറി..

 

” അതിന്… അതിന് ഇപോ എന്താ പറ്റിയെ… എന്റെ കൂടെ അല്ലെ അച്ചുവേട്ടൻ എന്ത് പറ്റി ഇപ്പോൾ പറ??”

 

“നിങ്ങളെ പോലെ ഉള്ളവരുടെ ഇടയിൽ ഞാൻ ഒരു കുറവ് ആണ് കമ്പിസ്റ്റോറീസ്.കോം അമ്മു എന്തൊക്ക പറഞ്ഞാലും… നിനക്ക് ഞാൻ ചേരില്ല…

അതുകൊണ്ട് അല്ലെ നീ എന്നോട് ഡിഗ്രി എടുക്കാൻ ഒക്കെ പറയുന്നേ…. പഠിപ്പ് ഒന്നും ഇല്ലാത്ത ഞാൻ നിനക്ക് ഒരു കുറച്ചിൽ ആവും അതുമല്ല ഒരു കൊലയാളിയും.”

 

അപ്പോഴത്തെ ഫീലിംഗ്സിൽ അവളുടെ അച്ഛൻ പറഞ്ഞിരുന്നത് എല്ലാം അവൻ മറന്ന് പോയിരുന്നു.

 

“അച്ചുവേട്ട…… എന്തൊക്കെയാ ഈ പറയുന്നെ???? …  ന്നെ അങ്ങനെ ആണോ  ഏട്ടൻ കരുതുന്നേ..?  ഏട്ടന് ഇഷ്ടം അല്ലേൽ എങ്ങും പോവണ്ട ഞാൻ വേറെ ഒന്നും കരുതിയല്ല അങ്ങനെ ഒക്കെ പറഞ്ഞത് .. ന്നലും അച്ചുവേട്ടൻ എനിക്ക് ഒരു കുറച്ചിൽ ആവും എന്നൊന്നും പറയല്ലേ… ”

 

 

അവൾ കരയാൻ തുടങ്ങി.

 

അപ്പോഴാണ് അവനു അവളുടെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ഓർമ വന്നത്.. ഞാൻ പറഞ്ഞ കാര്യം ആ പാവത്തിനെ എത്രമാത്രം സങ്കടമുണ്ടാക്കി കാണും ന്ന് അവനു മനസിലായി

 

“അമ്മു… ”

 

സ്‌റ്റിയറിങ്ങിൽ തല വച്ചു കരയുന്ന അവളെ അവൻ വിളിച്ചു. പക്ഷെ അവൾ പിന്നയും കരയുകയാണ്.

 

“അമ്മു.. ടി ഞാൻ ചുമ്മ പറഞ്ഞേയാ നോക്കിയേ… ദേ… ഞാൻ ചുമ്മ നിന്നെ ഒന്ന് ചൂടാക്കാൻ പറഞ്ഞയ അമ്മുസെ..”

 

അവൻ അവളെ ഷോള്ഡറിൽ പിടിച്ചു നേരെ ഇരുത്തി.

 

 

അവളുടെ മുഖം കണ്ട അവൻ ഞെട്ടി പോയി.. ആകെ ചുവന്നു കണ്ണൊക്കെ കലങ്ങി  ഇരിക്കുന്നു.

 

 

“അമ്മു… മോളെ ടി ഞാൻ ചുമ്മ പറഞ്ഞതാ… നീ ഇങ്ങനെ ഒക്കെ കിടന്ന് കരയല്ലേ..  ദേ നോക്കിയേ… നീ പറയുന്ന എന്തും ഞാൻ കേൾക്കും എന്റെ ജീവിതം തന്നെ ഇനി നീ ആണ്.. കരയെല്ലേ..”

 

അവൻ അവളെ ചേർത്തു പിടിച്ചു.

പതിയെ പതിയെ അവളുടെ കരച്ചിൽ നിന്നു.

 

“ദെ… കണ്ണൊക്കെ തുടച്ചെ ഇല്ലേൽ നിന്റെ  സ്റ്റാഫുകൾ കളിയാക്കും .. അവർ എന്നെ ചീത്ത പറയും ”

 

“എന്റെ സ്റ്റാഫോ??… നമ്മുടെ സ്റ്റാഫ്”

 

പെട്ടെന്ന് ചാടി കൊണ്ട് അവൾ വന്നു

 

“ഹോ അതേ അതേ എന്റെ പൊന്നോ നമ്മുടെ സ്റ്റാഫ് സമ്മതിച്ചു”

 

“ങാ അങ്ങനെ വഴിക്ക് വ.. ബാ ഇറങ്ങി ”

 

അവൾ കണ്ണൊക്കെ തുടച്ചു കാറിന് വെളിയിൽ ഇറങ്ങി. അവൻ പിന്നാലെ യും.

 

ഷോപ്പിലേക്ക് കയറി വന്നപ്പോൾ തന്നെ അവനെ എല്ലാരും ഭവ്യതയോടെ ഒക്കെ നോക്കുന്നത അവനെ അത്ഭുതപ്പെടുത്തി. അവൻ എല്ലാരേം ഒന്ന് ചിരിച്ചു കാണിക്കുക മാത്രം ചെയ്തുകൊണ്ട് മുന്നോട്ട് നടന്നു. തോമ ചേട്ടൻ ഏതോ കസ്റ്റമർടെ കൂടെ ആയിരുന്നു. പ്രകാശ് സാറും ജിനുവും എന്തോ തിരക്കിൽ ആണ് അവരെയും ഒന്ന് നോക്കി ചിരിക്കുക മാത്രം അവൻ ചെയ്തു.

 

മുകളിലേക്ക് എത്തിയ അവർ  ക്യബിനിൽ കയറി. അകത്ത് കേറിയ ഉടനെ സീറ്റിൽ പോയി  ഇരുന്ന് അവൾ കമ്പനിയുടെ ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. അവൻ ആണേൽ സൈഡിൽ മാറി ഇരുന്ന് അവൾ ചെയ്യുന്നതൊക്കെ നോക്കി കൊണ്ട് ഇരുന്നു. ഇടക്ക് ഇടക്ക് ഫയലുകളിൽ നിന്ന് തല ഉയർത്തി അവൾ നോക്കും അപ്പോ അവനെ നോക്കി കണ്ണുയർത്തി എന്ന ന്ന് ചോദിക്കും .. അവൻ ഒന്നും ഇല്ല ന്ന് ചുമൽ കൂചും..

 

ഇരുന്ന് ഇരുന്ന് മടുത്തിട്ട് ഇടക്ക് എണീറ്റ് താഴേക്ക് പോകാൻ പോയപ്പോൾ അവൾ അവനെ വിട്ടില്ല അവളുടെ വശിക്ക് മുന്നിൽ പിന്നെ അവൻ ഇരുന്ന് കൊടുത്തു. താഴെ പോയാൽ ഞാൻ വല്ല ജോലി യും ചെയ്യും എന്നാവും അവൾ കരുതുന്നത്.

 

അവൻ വീണ്ടും അതേ കസേരയിൽ പോയ് അവൾ ചെയുന്ന കാര്യങ്ങളും നോക്കി ഇരുന്നു.

 

ഇരുന്ന് ഇരുന്ന് അവൻ ഉറങ്ങി പോയി.

 

“ഹലോ… മാഷെ… ”

 

അവൾ തട്ടി വിളിച്ചപ്പോളണ് അവൻ ഉണർന്നത്

 

“ഇതെന്ത് ഉറക്കം ആണ് .”

 

അവൻ കണ്ണോകെ തിരുമി എണീറ്റു നിന്നു

 

“ഹ… നീ ബിസി അല്ലെ … ഞാൻ ഒന്ന് മയങ്ങി പോയി”

 

അവൻ എണീറ്റ് മൂരി നിവർത്തി കൊണ്ട് പറഞ്ഞു

 

“സോറി ട്ടോ ഇവിടെ എല്ലാം നാശം ആയി കിടക്കുവാ ആരും മേൽനോട്ടം ഇല്ലാഞ്ഞ കൊണ്ട് ഞാൻ എല്ലാം ഒന്ന് റെഡി ആക്കി എടുക്കാൻ നോക്കുവാ അതിന്റെ ഒരു തിരക്ക് കൊണ്ട.   സോറി അച്ചുവേട്ട”

 

അവൾ അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞു

 

” അയ്യേ .. സോറി ഒക്കെ..അതിന് എന്താ നീ എന്ന  എന്തായാലും  താഴേക്ക് വിടില്ല പിന്നെ ഞാൻ എന്ത് ചെയ്യാൻ അതാ ഉറങ്ങിയെ”

 

അവൻ അവളുടെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

 

“താഴെ ചെന്നു ജോലി ചെയ്യാൻ അല്ലെ?? ഇപ്പ ചെയ്യണ്ട ജോലി ,

ചെയ്യാറാവുമ്പോ ഞാൻ പറയാം ഹും …”

 

അവൾ അവന്റെ കൈ തട്ടി മാറ്റി

 

 

“എന്റെ പൊന്നമ്മു ഞാൻ അവരെ ഒക്കെ ഒന്ന് കാണാൻ ആണ് അല്ലാതെ വേറെ ഒന്നിനുമല്ല..അവരൊക്കെ എന്ത് കരുതി കാണും ഞാൻ ഇവിടെ ഇങ്ങനെ കേറി ഇരിക്കുന്നെ കണ്ട്”

 

“പിന്നെ ആര് എന്ത് കരുതാൻ?? ഒന്നും ഇല്ല. ഇപോ ഏട്ടന് എന്റെ കൂടെ ഇരിക്കാൻ എന്തെങ്കിലും കുഴപ്പം ഉണ്ടോ?? ”

 

“ആ ശരി ശരി ന്റെ പൊന്നോ എനിക്ക് ഒരു കുഴപ്പവും ഇല്ലേ…”

 

 

അവൻ അവളെ  കൈ കൂപ്പി കാണിച്ചു.

 

“അല്ല നമുക്ക് ഊണ് കഴിക്കണ്ടേ ?”

 

കൂപ്പി പിടിച്ചിരിക്കുന്ന അവന്റെ കൈ പിടിച്ചു താഴ്ത്തി കൊണ്ട് അവൾ ചോദിച്ചു.

 

“ആ ഇനി ആ ചടങ് ഉണ്ടല്ലേ എവിടെ പോവും ഇപോ കഴിക്കാൻ ”

 

“എങ്ങും പോവണ്ട..ഞാൻ ഓടർ ചെയ്ത് ദോ …”

 

അവൾ ടേബിലേക്ക് ചൂണ്ടി കാണിച്ചപ്പോൾ രണ്ടു ഊണ് പാഴ്‌സൽ ആയി അവിടെ ഇരുപ്പുണ്ട്

 

“ഇതൊകെ എപ്പോ?? എങ്ങനെ?”

 

“അത് ഞാൻ സ്വിഗി വഴി ഓടർ ചെയ്തു ”

 

” സ്വിഗി യോ അത് എന്തോന്ന്??”

 

” ആ ഏട്ടന് അത് അറിയില്ല ല്ലേ… എല്ലാം ഞാൻ പിന്നെ പറഞ്ഞു തരാം ഇപോ വ നമുക്ക് കഴിക്കാം ”

 

 

അവർ രണ്ടും കൂടെ ഊണും കഴിച്ചു

 

“അതേ… പണി ഒക്കെ ഞാൻ എല്ലാം തീർത്തിരുന്നു നമുക്ക് ഒരു സ്‌ഥലം വരെ പോവാം ”

 

അവൾ കൈ കഴുകി വന്നു അവനോട് പറഞ്ഞു

 

“എങ്ങിട്ട??”

 

“ഒരു സിനിമയ്ക്ക്”

 

“ങേ… സത്യം?”

 

“അതെന്ത … ഞാൻ പറഞ്ഞ വിശ്വാസം ഇല്ലേ??”

 

“അയ്യോ… നീ പറഞ്ഞാൽ മാത്രേ ഞാൻ വിശ്വസിക്കൂ .. ഏത് സിനിമക്ക് ആണ് ഞാൻ അവസാനം ആയി സിനിമ കണ്ടത് പോലും ഓർമയില്ല. സ്കൂളിൽ എന്തോ സിനിമ ഇട്ടത് മാത്രം ഓർക്കുന്നുണ്ട്”

 

“അതൊന്നും സാരം ഇല്ല നമുക്ക് റിലീസ് ആകുന്ന എല്ലാ പടവും പോയി കാണാം ഇനി ”

 

 

“പിന്നെ പോടി അവിടുന്ന്”

 

അവൾ ചിരിച്ചു കാണിച്ചു . ഓഫിസിൽ നിന്നും നേരത്തെ ഇറങ്ങി അവർ സിനിമക്കും കേറി  പടവും കണ്ടിട്ട് രാത്രി ആയപ്പോൾ ആണ് വീട്ടിൽ എത്തിയത്.

വാതുക്കൽ തന്നെ ശ്രീദേവി അവരെ കാത്ത് നില്പുണ്ടായിരുന്നു. അവരുടെ വണ്ടി കണ്ടപ്പോൾ തന്നെ അവൾ ഇറങ്ങി വന്നു

 

“ചേച്ചി എന്ന താമസിച്ചത്?? ഞാൻ വിളിച്ചിട്ട് ഫോണും എടുത്തില്ലലോ??”

 

അവൾ കാറിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ ശ്രീദേവി തുടങ്ങി.

 

“ഞങ്ങൾ തിയേറ്ററിൽ ആയിരുന്നു അത എടുക്കാഞ്ഞത് ”

 

“സിനിമ കാണാൻ പോയോ??? കണ്ടോ എന്നെ കൊണ്ടുപോയില്ലലോ??”

 

“പിന്നെ നിന്നെ ഞാൻ ഇപോ തന്നെ കൊണ്ടുപോവാം… പോയിരുന്നു പഠിക്കടി പെണ്ണേ”

 

“ഹും… ”

 

അവൾ ചവുട്ടി തുള്ളി അകത്തേക്ക് കയറി പോയി

 

“എന്തിനാ അമ്മു അതിനെ വെറുതെ  ഇങ്ങനെ ചൂടാക്കുന്നെ??”

 

കാറിൽ നിന്നും അവർ വാങ്ങിയ ഓരോ സാധനങ്ങൾ എടുത്തു കൊണ്ട് അവൻ ചോദിച്ചു

 

 

“ഹേയ്… ചുമ്മ അല്ലെ അച്ചുവേട്ട അവളെ വെറുതെ ഒരു രസം”

 

“പാവം … സങ്കടം ആയി പോയത് ആണെന്ന് തോന്നുന്നു ”

 

 

“ആണോ അത് സാരമില്ല അവളെ  സെറ്റക്കാൻ ഉള്ള വഴി ഒക്കെ എന്റെ കയ്യിൽ ഉണ്ട്”

 

അവൾ കയ്യിലെ ബാഗിൽ നിന്നും ഒരു ഡയറി  മിൽക്ക് എടുത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

 

“ശ്രീദേവി …. ഇങ് വന്നേ ”

 

അവൾ അകത്തേക്ക് കയറി കൊണ്ട് വിളിച്ചു.

 

അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ അമ്മ ഇറങ്ങി വന്നു

 

“മോ….മോളെ…  ഇവിടുന്ന് എന്തെങ്കിലും കഴിച്ചുകൂടെ…? നീ എന്റെ കൈ കൊണ്ട് ഉണ്ടക്കുന്ന ഒന്നും കഴിക്കില്ലേ???”

 

“ഞങ്ങൾ പുറത്ത്‌ നിന്ന് കഴിച്ചു… ശ്രീദേവി ഇങ്ങു വന്ന നിനക്ക് ഒരു സൂത്രം തരാം “

 

അവൾ അമ്മയുടെ മുഖത്ത് നോക്കാതെ ഉള്ളിലേക്ക് നോക്കി പറഞ്ഞു … എന്നാൽ അപ്പോഴും അവൾ വന്നില്ല.  അമ്മു കുറച്ചു നേരം കൂടെ അവളെ നോക്കി നിന്നിട് മുകളിലേക്ക് കയറി.

 

അപ്പോഴേക്കും അർജുൻ ഷോപ്പിങ് ന്റെ ഐറ്റംസ് എല്ലാം എടുത്ത് റൂമിൽ വച്ചിരുന്നു . ക്ഷീണം കൊണ്ട് അവൻ കട്ടിലിൽ ഇരിക്കുകയാണ്

 

 

അവൾ റൂമിലേക്ക് വന്നപ്പോൾ തന്നെ അവൻ എണീറ്റ് നിന്നു.

 

“എന്ന അച്ചുവേട്ട???”

 

“ഹേയ് … എന്തേ???”

 

“അല്ല എന്നെ കണ്ടപ്പോ എന്തിനാ എണീറ്റ് ഇങ്ങനെ  ഒക്കെ നിൽകുന്നേ??”

 

“അത്…ഹേയ് അങ്ങനെ ഒന്നും ഇല്ലാലോ അമ്മു”

 

അവൻ പതറി

 

“ദേ… ചുമ്മ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ എനിക്ക് കണ്ണു കാണാൻ പറ്റും ”

 

“അമ്മു… അത്”

 

അവൾ അവന്റെ അടുത്തേക്ക് നടന്നു അവന്റെ നെഞ്ചിനോട് ചേർന്നു നിന്നു.

 

” അച്ചുവേട്ട…”

 

പതിഞ്ഞ സ്വരത്തിൽ അവൾ വിളിച്ചു

 

“ഉം…”

 

 

“അച്ചുവേട്ട…”

 

“എന്നടി?”

 

“ഞാൻ ആരാ മനുഷ്യ തന്റെ??”

 

അവന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് അവൾ ചോദിച്ചു

 

“നീ…. അത്…. അത്”

 

” കണ്ട കണ്ട”

 

“എന്ന”

 

” ഞാൻ അച്ചുവേട്ടന്റെ ഭാര്യ ന്ന് പറയാൻ എന്തിനാ മടി ??”

 

” ഞാൻ പറയാൻ പോയത് അല്ലെ നീ ഇടക്ക് കേറിയിട്ടാ ”

 

“ഓഹോ… ആയിക്കോട്ടെ… എന്ന ഭർത്താവിവിടെ തന്നെ ഇരിക്കണേ ”

 

അവൾ അതും പറഞ്ഞു പോയി റൂമിന്റെ കതക് അടച്ചു …

അവൻ അവൾ എന്താ ചെയ്യുന്നേ ന്ന് നോക്കി കൊണ്ട് ഇരിക്കുവാണ് .

 

“ഹോ എന്ന ചൂടാല്ലേ….നമുക്ക് ഇവിടെ ഒരു എസി പിടിപ്പിക്കണം ”

 

അവൾ അതും പറഞ്ഞു ഡ്രസ് മാറാൻ തുടങ്ങി.

 

“അമ്മു… നീ … നീ ഡ്രസ് മാറിയിട്ട് വാ ഞാൻ വെളിയിൽ കാണും… “

 

അവൾ ഉടനെ ഓടി വന്നു കതനിന് മുന്നിൽ നിന്നു

 

“എവിടാ പോവുന്നെ???”

 

“അമ്മു… ഞാൻ പറയുന്നേ കേൾക്ക്”

 

“അച്ചുവേട്ട ഇത്രേം നേരം എന്താ പറഞ്ഞേ??… ”

 

 

“എന്താ??”

 

“ഞാൻ അച്ചുവേട്ടന്റെ ആരാ ന്ന്??”

 

“അമ്മു… അത്…”

 

 

“ഒ…. അപ്പോ ചുമ്മ ആയിരുന്നു ല്ലേ??”

 

“അമ്മു അങ്ങനെ ഒന്നും പറയല്ലേ.. ഞാൻ നിന്നോട് ഇന്നലെ പറഞ്ഞതല്ലേ???”

 

 

“എന്ത്…. അച്ചുവേട്ടനു എന്നെ ഇഷ്ടം ആണ് അല്ലെ??”

 

“അതേ… .. എനിക്ക് വേറെ ആരാ നീ അല്ലാതെ ഉള്ളത്?”

 

“പിന്നെ എന്താ ഇപോ ഇറങ്ങി ഓടുന്നത്??”

 

“അമ്മു അത്?”

 

 

“ഇന്നല്ലേൽ നാളെ എനിക് ഉള്ളത് എല്ലാം അച്ചുവേട്ടനു തന്നെ അല്ലെ പിന്നെ എന്താ?? കല്യാണം കഴിക്കാത്ത കൊണ്ടാണോ°?”

 

“അമ്മു…. ”

 

“എന്താ അച്ചുവേട്ട… ”

 

“നിന്നോട് ഞാൻ ഇന്നലെ പറഞ്ഞേ അല്ലെ… പെട്ടെന്ന്… ഇങ്ങനെ… ”

 

“എന്റെ പൊന്നു മനുഷ്യ …. ഞാൻ ഡ്രസ് മാറുമ്പോൾ ഏട്ടൻ ഇവിടെ ഇരുന്ന് ന്ന് പറഞ്ഞു  എനിക്ക് ഒരു കുഴപ്പവും ഇല്ല.. മര്യാദക്ക് അവിടെ ഇരുന്നോ… ”

 

അവൾ അവനെ തള്ളി കട്ടിലിൽ ഇട്ടിട് പിന്നെയും പോയ് ഡ്രസ് ഒക്കെ ഊരി മാറ്റി കുളിക്കാൻ വേണ്ടി പോയി.

 

അർജുൻ അവളെ നോക്കരുത് നോക്കരുത് ന്ന് മനസിൽ കരുതി എങ്കിലും… അവൻ നോക്കി പോയി…

അവളുടെ ഉടൽ അഴക് കണ്ടു അവൻ വാ പൊളിച്ചു ഇരിക്കുമ്പോളണ് അവൾ അവനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് കുളിമുറിയിലേക്ക് കയറിയത്.

 

അവൾ പോയപോൾ തന്നെ അവൻ ബെഡിൽ മാറി കിടന്നു… നല്ല ക്ഷീണം ഉണ്ട്. അവൻ കണ്ണുമടച്ച് ചുമ്മ കിടന്നു…

 

 

അമ്മു കുളിച്ചു ഇറങ്ങി വന്നപ്പോ തന്നെ കണ്ടു ബെഡിൽ കിടന്ന് മയങ്ങുന്ന അവനെ.. അവൾ ബെഡിൽ ഇരുന്ന് കൊണ്ട് നനഞ്ഞ തന്റെ മുടി നന്നായി  തുവർത്തിക്കൊണ്ടിരുന്നു.  ഇടക്ക് അവനെ നോക്കിയപ്പോ നിഷ്കളങ്കമായി ഉറങ്ങുന്ന കണ്ടു അവൾ പുഞ്ചിരിച്ചു.

 

രാവിലെ അലാറം അടിക്കുന്ന കേട്ടാണ് അവൻ എണീറ്റത്.

എണീറ്റ് നോക്കിയപ്പോൾ  തന്നെ കെട്ടി പിടിച്ചു കിടന്നുറങ്ങുന്ന അമ്മുവിനെ ആണ് അവൻ കണ്ടത്. അവൻ അവളുടെ നെറ്റിയിൽ ഒന്ന് തലോടി…

 

 

“അമ്മു… ”

 

അവൻ പതിയെ അവളെ വിളിച്ചു എങ്കിലും അവൾ പിന്നെയും അവനെ മുറുകി കെട്ടി പിടിച്ചു കൊണ്ട് കിടക്കുകയാണ്

 

“അമ്മൂസെ…”

 

അവൻ പിന്നേം വിളിച്ചു… കൂടെ അവളുടെ മുടിയിലൂടെ ഒന്നു തലോടുകയും ചെയ്തു..

 

“എടി എണീക്ക്… ഷോപ്പിൽ പോവണ്ടേ??”

 

“ങും… ഇന്ന് പോവണ്ട… അവിടെ കിടക് മനുഷ്യ.. എനിക്ക് ഉറങ്ങണം കുറച്ചു കൂടെ”

 

അവൾ തല ഉയർത്തി അവന്റെ നെഞ്ചിലേക്ക് വച്ചു കിടന്നു

 

“പിന്നെ നീ എന്തിനാ അലാറം വച്ചത്..?”

 

“അത് ഇന്നലെ എന്തോ വച്ചതാ… ഏട്ടൻ മിണ്ടാതെ ഇരുന്നെ… ഞാൻ ഉറങ്ങട്ടെ. ”

 

അവൾ അവന്റെ നെഞ്ചിൽ ഒരു കടി കൊടുത്തു കൊണ്ട് പിന്നേം കിടന്നു.

 

അപ്പോഴാണ് അവൻ ശ്രദ്ധിക്കുന്നത് ഇന്നലെ വന്ന പാടെ കേറി കിടന്ന അവന്റെ  ഡ്രസ് ഒക്കെ കാണുന്നില്ല…  ബോക്‌സർ മാത്രം ഇട്ടാണ് അവൻ കിടക്കുന്നത്.

 

“ടി… എന്റെ ഡ്രസ് ഒക്കെ എന്തേ?? ”

 

“മിണ്ടാതെ കിടക്കാൻ പറഞ്ഞപ്പോ”

 

പിന്നെ അവൻ ഒന്നും ചോദിച്ചില്ല .. അവളുടെ തലയിൽ തലോടി കൊണ്ട് അവനും കിടന്നു.

 

8 മണി അയപ്പോൾ കതകിൽ ആരോ മുട്ടികൊണ്ടിരിക്കുന്ന കേട്ടാണ് അവർ എണീക്കുന്നത്

 

അമ്മു പെട്ടെന്ന് ചാടി  എണീറ്റ് മുടി വാരി കെട്ടി കൊണ്ട്  പോയി കതക് തുറന്നു

 

ശ്രീദേവി ആയിരുന്നു

 

“എന്താടി… ”

 

അമ്മു നീരസത്തോടെ ചോദിച്ചു.

 

” അല്ല ചേച്ചി കടയിൽ പോവുന്നില്ലേ… ”

 

“അത് തിരക്കാനാണൊ നീ ഇപോ കിടന്നു വിളിച്ചത്??”

 

“അല്ല അമ്മ ചേച്ചിയെ കാണണം ന്ന് പറഞ്ഞു എന്നോട് പോയി വിളിക്കാൻ പറഞ്ഞു അതാ “

 

 

” ഏത് അമ്മ?? എന്റെ അമ്മയോ അതോ ദേവി ചിറ്റയോ??”

 

 

” എന്റെ അമ്മ… ”

 

“എന്താ ഇപോ ??”

 

 

“ആ  എനിക്ക് ഒന്നും അറിയാൻ വയ്യ”

 

 

“ആ… നീ പൊക്കോ ഞാൻ വന്നേക്കാം ന്ന് പറ ”

 

 

“ആ വേഗം വരണേ”

 

“പോടി … ”

 

ശ്രീദേവി ഓടി സ്റ്റെപ് ഇറങ്ങി പോയി

 

അമ്മു റൂമിലേക്ക് കയറിയപ്പോൾ അവൻ പിന്നേം കിടന്ന് ഉറങ്ങുന്ന കണ്ടു . അവൾ അവനെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് ബാത്റൂമിൽ കയറി പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞ് താഴേക്ക് ചെന്നു.

 

ഡൈനിങ് ഹാളിൽ ദേവി ചിറ്റ അവളെ കാത്ത് ഇരുപ്പുണ്ട്. അമ്മു  അവരെ ഒന്ന് നോക്കി ചിരി വരുത്തി കൊണ്ട്  ഒരു കസേരയിൽ ഇരുന്നു.

 

“എന്താ ചിറ്റേ വിളിച്ചത്??”

 

“ആ അമ്മു എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്?”

 

“ചോദിച്ചോ…”.

 

 

അവൾ അവരുടെ മുഖത്തേക് തന്നെ നോക്കി ഇരുന്നു .

 

 

“എന്ത നിന്റെ ഉദ്ദേശ്യം??”

 

 

“എന്ത് ഉദ്ദേശ്യം??”

 

 

 

“എനിക് ഒരു മോൾ ആണ് . നീ ഇങ്ങനെ ഒരാളെ ഈ വീട്ടിൽ കയറ്റി താമസിപിക്കുന്നത് ??”

 

“ഒരാളോ?? എന്റെ അച്ചുവെട്ടനെ ആണോ പറയുന്നത്?”

 

 

“നിനക്ക് അവൻ അച്ചുവെട്ടനോ  ആരോ ഒക്കെ  ആയിരിക്കും പക്ഷെ ഈ വീട്ടിൽ ഉള്ള മറ്റുള്ളവർക്ക് അങ്ങനെ അല്ല”

 

” പിന്നെ???  എന്താ ഇപ്പൊ പ്രശ്നം അത് പറ ”

 

 

“അവൻ നിന്റെ ആരും അല്ല ഞങ്ങളുടെ അറിവിൽ ഇപ്പോൾ… അപ്പോ നീ അവനെ ഇങ്ങനെ വീട്ടിലും റൂമിലും ഒക്കെ കയറ്റി കിടത്തുന്നത് ശരിയല്ല. നിന്റെ സ്വത്തും വീടും ഒക്കെ തന്ന ആവും ഇത് എന്നാലും ഈ പേരിൽ നാളെ എന്റെ മോൾക്ക് ഒരു ആലോചന മുടങ്ങിയാൽ ??  നീ നാളെ തിരിച്ചു പോയെന്ന് ഇരിക്കും പക്ഷെ ഞങ്ങളുടെ കാര്യം??… നീ എന്താ അതൊന്നും ആലോചിക്കാത്തത്? “

 

 

“എന്താ ഇപോ നിങ്ങളുടെ ഒക്കെ പ്രശ്നം?? അച്ഛൻ വരുന്ന വരെ അല്ലെ അത് കഴിഞ്ഞ ഞങ്ങൾ കല്യാണം കഴിക്കും പിന്നെ ആർക്കാ പ്രശ്നം?”

 

 

“നീ കഴിച്ചോ .. അത് വരെ ഇതൊന്നും ഇവിടെ പറ്റില്ല എന്നാണ് ഞാൻ പറയുന്നത്.. ഇപോ തന്നെ നാട്ടുകാർ ഓരോന്ന് പറഞ്ഞു തുടങ്ങി. നാളെ എന്റമോൾക്ക് ഇത് ഒരു പ്രശ്നം ആവും… എന്റെ അപേക്ഷ ആണ്.. ഇനി നിനക്ക് ഇതേ പറ്റൂ ന്ന് നിർബന്ധം ആണേൽ ഞങ്ങൾ ഇവിടുന്ന് ഇറങ്ങി തരാം.. ”

 

 

അവർ അവളെ നോക്കി കൈ കൂപ്പി.

 

 

അമ്മു പക്ഷെ ഒരു ഭാവ വെത്യസവും ഇല്ലാതെ ഇരിക്കുകയാണ്

 

 

“ഞാൻ … ഞാൻ പൊക്കോളാം തമ്പുരാട്ടി…”

 

അമ്മു തിരഞ്ഞ് നോക്കുമ്പോൾ  അവിടെ നിൽകുന്ന  അർജുൻ നെ ആണ് കണ്ടത്

 

 

“എവിടെ… ആരും എവിടെയും പോണില്ല… അച്ചുവേട്ടൻ അകത്തേക്ക് പൊക്കെ…”

 

അവൾ അവനെ കണ്ടപ്പോ കസേരയിൽ നിന്ന് എണീറ്റ് അവന്റെ നേരേ വന്നു.

 

” അമ്മു… ഇല്ല.. തമ്പുരാട്ടി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. നീ വാശി കാണിക്കരുത് ഞാൻ പോകുവാ അതാണ് നല്ലത്”

 

“പറ്റില്ല…. അച്ചുവേട്ടൻ എങ്ങും പോവില്ല”

 

 

“പോകും … ഞാൻ ഇപോ ഇറങ്ങികൊള്ളാം തമ്പുരാട്ടി.. എന്തെങ്കിലും തെറ്റ് എന്റെ ഭാഗത് നിന്ന് ഉണ്ടായിട്ടുണ്ടെൽ  എന്നോട് ക്ഷമിക്കുക. ”

 

അർജുൻ അവരെ നോക്കി ഒന്ന് കൈ കൂപ്പി കൊണ്ട്  മുകളിലേക്ക് കയറി പോയി..

 

അവരെ എല്ലാം ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് അവളും പുറകെ കയറി.

 

 

 

“അച്ചുവേട്ട…. എവിടാ പോവുന്നെ…”

 

കയറി അകത്ത് എത്തിയപ്പോ തന്നെ അവൾ അവന്റെ നേരെ ചെന്നു..

 

” അമ്മു… നീ വികാരം കൊള്ളല്ലേ… അവരുടെ ഭാഗത് നിന്ന് നീ ഒന്ന് ചിന്തിച്ചു നോക്ക്  അവരുടെ മോൾക്ക് ഒരു ചീത്ത പേര് ഉണ്ടാവാൻ ഞാൻ ഒരു കാരണം ആയാൽ ഇനി ആ ശാപം കൂടെ വാങ്ങാൻ എനിക്ക് ജീവിതം ബാക്കി ഇല്ല” .

 

“അപ്പോ …. അപ്പോ… എന്നെ ഒറ്റക്ക് ആക്കി ഏട്ടൻ പോവോ…?”

 

അവൾ വിതുമ്പി

 

 

 

“മോളെ…ഞാൻ നിന്നോട് എന്താ ഇപോ പറയുക… അച്ഛൻ വരുന്ന വരെ എങ്കിലും??”

 

 

” അച്ചനെ ഞാൻ ഉടനെ വിളിക്കുന്നുണ്ട് ഉടനെ വരാൻ”

 

 

“ആം… നീ വിളിക്ക്.  ”

 

“ന്നലും ഏട്ടൻ എങ്ങിട്ട പോവാൻ പോണേ??”

 

” അത്… അച്ചായന്റെ വീട്ടിൽ ഇപ്പൊഴും വേക്കന്റ് ആണേൽ അങ്ങോട്ട് പോവണം ഇല്ലേൽ വേറെ നോക്കണം”

 

“വേണ്ട..”

 

“അതെന്ത??”

 

 

“ഏട്ടൻ ഇവിടെ നിക്ക് ”

 

അവൾ അവനെ അവിടെ നിർത്തിയിട്ട് ഫോണും എടുത്ത് പുറത്തേക്ക് പോയി ആരെയോ വിളിച്ഛ് സംസാരിക്കുന്ന കണ്ടു. കുറെ കഴിഞ്ഞപോൾ അവൾ തിരികെ കേറി വന്നു.  അവൻ നോക്കിയപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി ഉണ്ട് .

 

“എന്താ അമ്മു നീ ആരെയ വിളിച്ചത്?”

 

“ഏട്ടൻ വേഗം കുളിച്ചു റെഡി ആവു ”

 

അവൾ അതും പറഞ്ഞു അവന്റെ ഡ്രസ് ഒക്കെ എടുത്ത് പാക്ക് ചെയ്യാൻ തുടങ്ങി.

 

അവൻ  കുളിക്കാൻ കയറി ഇറങ്ങി വന്നപ്പോൾ അമ്മു അവളുടെ ഡ്രസ് ഉൾപ്പടെ പാക് ചെയ്ത് വച്ചിരിക്കുന്നത് കണ്ടു

 

“എന്താ അമ്മു ഇത്?”

 

ഒന്നും മനസിലാവത്തെ അവൻ ചോദിച്ചു

 

“എന്താ??”

 

“അല്ല എന്തിനാ നിന്റെ ഡ്രസ് ഒക്കെ??”

 

“അതിന് എന്താ? നമ്മൾ പോവല്ലേ”

 

 

“നമ്മളോ??”

 

 

“പിന്നെ?”

 

“ന്തുവാടി ഇത്??”

 

“എന്താ മനുഷ്യ??”

 

“നീ എന്തിനാ ഇപോ???”

 

“അതേ… ഞാൻ  ഏട്ടന്റെ ഭാര്യ ആണ് അപ്പോ ഏട്ടൻ എവിടെ പോയാലും ഞാനും വരും മനസിലായോ”

 

“അതിന് എങ്ങോട്ടാ ന്ന് പോലും അറിയാത്ത എന്റെ കൂടെ നീ എങ്ങോട്ട് വരുംന്ന?”

 

 

“അതൊക്കെ നമുക്ക് പോവാം ന്നെ.. ഏട്ടൻ ബേജാർ ആവാതെ ഇരിക്ക് ന്നെ”

 

അവൾ അവനെ പിടിച്ചു ഡ്രസ് ചെയ്യാൻ പറഞ്ഞിട്ട് അവളും കുളിക്കാൻ പോയി.

 

അവൾ കുളിച്ചു വന്നപ്പോൾ അവൻ ഡ്രസ് ഒക്കെ ചെയ്ത് നിന്നിരുന്നു

 

” അമ്മു എന്താ നീ ഉദ്ദേശിക്കുന്നത്??”

 

“ഏട്ടൻ നിക്ക് ഞാൻ ഡ്രസ് ഒന്ന് മാറട്ടെ”

 

അവൾ അതും പറഞ്ഞ് ഡ്രസ് ഒക്കെ മാറി  റെഡി ആയി.

 

“വ നമുക്ക് പോവാം ”

 

അവൾ പെട്ടി എടുത്തു വലിച്ചു കൊണ്ട് പുറത്തേക് നടന്നു. പുറകെ അവനും.

 

അവർ ഇറങ്ങി വരുമ്പോ തന്നെ എല്ലാവരും അവരെ കാത്ത് നില്പുണ്ട് . എന്നാൽ അവൾ ആരെയും മൈൻഡ് ചെയ്തില്ല.

 

“ചേച്ചി… എവിടെ പോവാ…. പോവല്ലേ…”

 

ശ്രീദേവി ഓടി വന്നു അവളെ കെട്ടി പിടിച്ചു.

 

 

” ഞാൻ പോയിട്ട് വരാം ടി … നീ നന്നായി പഠിക്കണം നിനക്ക് എന്ത് ആവശ്യം ഉണ്ടേലും എന്നെ വിളി കേട്ടോ”

 

“ചേച്ചി പോവണ്ട ”

 

അവൾ ചിണുങ്ങി

 

 

“ഉടനെ വരുമെടി ഇങ്ങോട്ട് തന്നെ നീ വിഷമിക്കണ്ട”

 

അവൾ എല്ലാരേം നോക്കി കൊണ്ട് അവളോട് പറഞ്ഞു.

 

 

“അച്ചുവേട്ട… പോവല്ലേ”

 

 

അവൾ അവന്റെ നേരെയും ചെന്നു.

 

 

“ഞങ്ങൾ പോയിട്ട് വരാം മോളെ…എത്രയും പെട്ടെന്ന് വരാം…നീ കരയാതെ ”

 

അവൻ അവളുടെ കണ്ണുനീർത്തുടച്ചു

 

അമ്മു വെളിയിലേക്ക് ഇറങ്ങി കാർ ഡിക്കി തുറന്നു പെട്ടി അതിൽ വച്ചു.

 

 

“അച്ചുവേട്ട… വാ”

 

അവൾ വിളിച്ചപ്പോൾ അവൻ ശ്രീദേവിയെ വിട്ട് കാറിലേക്ക് നടന്നു

 

 

“അപ്പോ… ഞങ്ങൾ പോകുവാ… ആർക്കും ഇപ്പേരിൽ ഇനി ഒരു പ്രശ്നവും ഉണ്ടാവണ്ടാ … പിന്നെ തിരിച്ചു ഇങ്ങോട്ട് തന്നെ വരും അത് മറക്കണ്ട ആരും ”

 

അവൾ ആരോട് എന്നില്ലാതെ എല്ലാരെംനോക്കി പറഞ്ഞിട്ട് കാറിലേക്ക് കയറി. കൂടെ അവനും… കാർ പൊടി പറത്തി പടിപ്പുര വിട്ട് പോയി.

 

 

.

.

 

 

” അമ്മു എങ്ങോട്ടാ നമ്മൾ ഈ പോവുന്നെ”

 

 

ഭയങ്കര സന്തോഷത്തോടെ വണ്ടി ഓടിക്കുന്ന അവളോട് അവൻ ചോദിച്ചു

 

“അത് അവിടെ ചെല്ലുമ്പോൾ കാണാലോ”

 

“ഞാൻ ആ അച്ചായന്റെ വീട്ടിൽ എങ്ങാനും നിന്നേനെ നീ ഇപോ ഇറങ്ങി ചാടേണ്ട ഒരു കാര്യവും ഇല്ലായിരുന്നു”

 

“ഓഹോ??? അങ്ങനെ ഇപോ  ഏട്ടൻ ഒറ്റക്ക് നിൽകണ്ട .. ഞാൻ സമ്മതിക്കില്ല അതിന്”

 

 

“എങ്ങിട്ട നമ്മൾ പോവുന്നെ ന്നെങ്കിലും പറ”

 

“നമ്മുടെ വീട്ടിലേക്ക്‌”

 

അവൾ ഒന്ന് ആലോചിച്ച് അവനോട്  പറഞ്ഞു.

 

“നമ്മുടെ വീടോ??”

 

“ആം … നമ്മുടെ അല്ല ഏട്ടന്റെ വീട്”

 

“എന്റെ വീടോ??”

 

അവൻ അത്ഭുതത്തോടെ അവളെ നോക്കി

 

“എനിക് അതിന് വീട് ഇല്ലല്ലോ??”

 

 

“ഇല്ലായിരുന്നു ഇപോ ഉണ്ട്”

 

“എന്തൊക്കെയ നീ പറയുന്നെ”

 

“പൊന്നു മണ്ടചാരെ ഞാൻ തന്റെ പേരിൽ ഒരു ഫ്ലാറ്റ് അങ്ങു വാങ്ങി ന്ന്”

 

 

“ങേ…. എന്തിന്??”

 

അവൻ അത്ഭുതത്തോടെ ഇരുന്നു

 

“അത് കൊള്ളാം ഫ്ലാറ്റ് ആളുകൾ വാങ്ങുന്നെ എന്തിനാ?? അതിന് തന്നെ.”

 

 

“എന്നാലും എന്റെ പേരിൽ എന്തിനാ അമ്മു”

 

 

“ദെ മനുഷ്യ ഞാൻ വല്ലോം വിളിച്ചു പറയുമേ…   അച്ചനെ ഞാൻ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു അപ്പോ അച്ചൻ തന്നെ മുൻകൈ എടുത്ത വാങ്ങിയത്  ഫുൾ ഫർനിഷ്ഡ് ആണ് നമ്മൾ ചെന്നു കേറി കൊടുത്ത മാത്രം മതി”

 

അവൻ ഒന്നും പിന്നെ മിണ്ടിയില്ല

 

“ആ പിന്നെ അച്ഛൻ അടുത്ത ആഴ്ച്ച വരും ”

 

അവൻ പിന്നേയും ഒന്നും മിണ്ടിയില്ല

 

 

“അതേ… ഞാൻ പറഞ്ഞത് വല്ലോം കേട്ടോ??”

 

“ങേ… എന്താ??”

 

“അടുത്ത ആഴ്ച്ച അച്ഛൻ വരും ന്ന് … ”

 

“ആം..”

 

“എന്താ  ഏട്ടന് ഒരു സന്തോഷമില്ല്ലാത്തത്??

 

“ഏയ്… എനിക്ക് നല്ല സന്തോഷം ഉണ്ട് അച്ചനെ ഒന്ന് നേരിട്ട് കാണണം എനിക്ക് ”

 

 

“ആ അച്ഛൻ കിടു ആണ് പരിചയപ്പെടുത്തി തരാം ഞാൻ”

 

 

“അയ്യ അതിന് നീ പരിചയപ്പെടുത്തി തരിക ഒന്നും വേണ്ട എനിക്ക് അറിയാം അച്ചനെ”

 

 

“ഒ പിന്നെ…അത് ഞാൻ വിളിച്ചു തന്നിട്ട് അല്ലെ അല്ലാതെ ഒന്നും അല്ലാലോ”

 

“ന്റെ പൊന്നോ ശരി ശരി”

 

അവൻ കൈ കൂപ്പി

 

“പിന്നെ അച്ഛൻ വന്ന നമ്മുടെ കല്യാണം ആണല്ലോ..”

 

അവൾ പാട്ട് പാടുന്ന പോലെ പറഞ്ഞു .

 

“അതോർക്കുമ്പോൾ ആണ് പേടി ”

 

 

“ഓഹോ…. അങ്ങനെ ആണോ”

 

“ആ അതേ..”

 

 

“എന്ന ആ പേടി അങ്ങു സഹിക്കാൻ തയ്യാർ ആയിക്കോ ഏട്ടൻ”

 

അവൾ പിന്നേം വണ്ടി ഓടിക്കൽ തുടർന്നു.

 

 

കാർ പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്ത് അവർ രണ്ടും പുറത്തേക് ഇറങ്ങി.

 

അത്രേം വലിയ ഒരു കെട്ടിടം വരെ അവൻ ആദ്യം ആയിട്ട് ആണ് കാണുന്നെ തന്നെ. പാർക്കിങ് ൽ നിന്ന് പുറത്തേക്ക് ഇറങ്ങി  ബിൽഡിങ് ന്റെ വലിപ്പം അടി മുടി ഒന്ന് നോക്കി   അവൻ നിന്നു

 

“ഇതെന്താ ഏട്ട ഇങ്ങനെ നോക്കുന്നെ ??”

 

കീയും വാങ്ങി വന്ന അവൾ അവന്റെ നില്പ് കണ്ടു ചോദിച്ചു

 

“ഹേയ്.. ഒന്നുമില്ലടി ഇത്രേം വലിയ ഒരു കെട്ടിടം ഞാൻ ആദ്യമായി കാണുവാ ഹോ… എന്താല്ലേ ഈ സെറ്റ് അപ്പ് ഹോ..”

 

“ഹ ഹ അതാണോ… വാ നമുക്ക് പോവാം മുകളിൽ ആണ്  നമ്മുട ഫ്ലാറ്റ്”

 

 

അവൻ വണ്ടിയിൽ നിന്ന് ബാഗ് ഒക്കെ എടുത്ത് മുകളിലേക്ക് ലിഫ്റ്റ് കയറി. അതും അവനു ആദ്യ അനുഭവം ആയിരുന്നു. അവന്റെ അത്ഭുതവും കൗതുകവും ഒക്കെ അവൾ നോക്കി ആസ്വദിക്കുകയായിരുന്നു.

 

അഞ്ചാം നിലയിൽ ആയിരുന്നു അവരുടെ ഫ്‌ളാറ്റ് .

 

ഡോർ നു മുന്നിൽ എത്തി അവൾ നിന്നു.ന്നിട്ട് കീ എടുത്ത് അവന്റെ നേരെ നീട്ടി

 

“ഇന്ന ഏട്ടൻ തന്നെ തുറക്ക് ”

 

“ഞാനോ?? നീ തുറന്ന മതി”

 

അവൻ നിക്ഷേധിച്ചു

 

“അല്ല ല്ല ഇത് ഏട്ടന്റെ ഫ്ലാറ്റ് ആണ് ഏട്ടൻ തന്നെ തുറക്കണം”

 

 

ഒടുവിൽ അവളുടെ നിർബന്ധത്തിന് വഴങ്ങി അവൻ തുറന്നു

 

“അമ്മു… നീ ആദ്യം കേറ് ”

 

“അതെന്തിനാ ഏട്ടൻ കേറിയ മതി”

 

“ന്ന നമുക്ക് ഒരുമിച്ചു കയറാം”

 

“ആ ന്ന അങ്ങനെ കേറാം”

 

അവർ രണ്ടും കൂടെ അവരുടെ പുതിയ വീട്ടിലേക്ക് കയറി .

 

അവൾ ബാഗ് ഒക്കെ എടുത്ത് ബെഡ് റൂമിലേക്ക് നടന്നപ്പോൾ അവൻ മുഴുവൻ നടന്നു കാണുക ആയിരുന്നു.

 

എല്ലാവിധത്തിലും എല്ലാ സൗകര്യങ്ങളും ഉള്ള ഒരു 3 ബി എഛ് കെ ഫ്ളാറ്റ് ആയിരുന്നു അത്. ഫർനിഷിങ് എല്ലാം കഴിഞ്ഞിരുന്നു.

 

“എന്താ നോക്കി നിൽകുന്നേ.. നമുക്ക് പാൽ തിളപിക്കണ്ടേ??”

 

ബാഗ് കൊണ്ട് റൂമിൽ വച്ചിട്ട് അവൾ വന്നു

 

“അതിന് നിനക്ക് അതൊകെ അറയാമോ??”

 

 

“അതെന്താ അങ്ങനെ ചോദിച്ചത്?? ”

 

“അല്ല സാധാരണ അങ്ങനെ ആണല്ലോ??”

 

 

“ഓഹോ എന്നാലേ… ഇനി ഞാൻ ഉണ്ടാക്കുന്നെ ഒക്കെ ഏട്ടൻ തന്നെ ആണ് കഴിക്കാൻ പോകുന്നേ… ന്നിട്ട് പറ എനിക്ക് ഉണ്ടാക്കാൻ അറിയാമോ ന്ന് കേട്ടോ”

 

അവൾ  അവന്റെ കിറിക്കിട്ട് ഒരു കുത്ത് കൊടുത്തുകൊണ്ട് പറഞ്ഞു.

 

“അല്ലമ്മു ഈ ഫ്രിഡ്ജും  ടിവി യും ഒക്കെ ഇതിന്റെ കൂടെ ഉണ്ടായിരുന്ന ”

 

അവൻ ഫ്രിഡ്ജ് തുറന്നു കൊണ്ട് ചോദിച്ചു..

 

ഫ്രിഡ്ജിനു ഉള്ളിലും കുറെ ഏറെ ഒരു കുടുംബത്തിന് ഉപയോഗിക്കാൻ വേണ്ട ഐറ്റംസ് എല്ലാം ഉണ്ടായിരുന്നു അതേ പോലെ അടുക്കളയിൽ പാത്രങ്ങളും നിത്യോപയോഗ സാധനങ്ങളും

 

“അമ്മു… ഇതൊക്കെ എങ്ങനെ??”

 

 

അവൻ പിന്നയും ചോദിക്കുമ്പോൾ അവൾ കൈ കെട്ടി ചിരിച്ചു നിൽക്കുകയാണ്

 

“പറ…”

 

“അത് ഞാൻ നമ്മുടെ കടയിൽ നിന്ന് എല്ലാം എത്തിച്ചത ”

 

” അപ്പോ ഈ സാധനങ്ങൾ ഒക്കെ?”

 

“അത് അവരെ കൊണ്ട് വാങ്ങിപ്പിച്ചത”

 

“ഹോ… നിന്നെ സമ്മതിക്കുന്നു ”

 

 

” പിന്നെ സമ്മതിക്കണ്ടേ”

 

അവൾ അവൻ തുറന്നു പിടിച്ചിരിക്കുന്ന ഫ്രിഡ്ജിൽ നിന്നും ഒരു കവർ പാൽ എടുത്ത് തിളപ്പിക്കാൻ തുടങ്ങി

 

അവൻ ഹാളിലെ സോഫയിൽ പോയി ഇരുന്നു.

 

അവന്റെ മനസിലൂടെ ഒരുപാട് കാര്യങ്ങൾ കടന്നു പോകുന്നുണ്ട് … അച്ഛൻ വന്നു കഴിഞ്ഞു കല്യാണം നടക്കാൻ പോകുന്ന കാര്യം,  അവളുടെ അസുഖം, ഇതിനെല്ലാം മുകളിൽ അവൾക്ക് അവനോട് ഉള്ള സ്നേഹം …. എല്ലാം കൂടെ ആലോചിച്ചു അവൻ സോഫയിൽ പിന്നിലേക്ക് ചാരി കണ്ണടച്ചു കിടന്നു .

 

“ഹ ഉറങ്ങുവാണോ?? ദേ നോക്കിയേ..”

 

അവൻ കണ്ണു തുറന്നു നോക്കുമ്പോൾ രണ്ടു ഗ്ലാസ് പാലും ആയിട്ട് അവന്റെ മുന്നിൽ അവൾ

 

ഒരു ഗ്ളാസ് അവൾ അവനു നേരെ നീട്ടി . അവൻ അത് വാങ്ങിയപ്പോൾ അവൾ അവന്റ് കൂടെ ഇരുന്നു. അവർ രണ്ടും കൂടെ അത് കുടിച്ചു

 

“കൊള്ളാല്ലോ… അപ്പോ അറിയാം ല്ലേ ”

 

” പിന്നെ രണ്ടു ഗ്ലാസ് പാൽ തിളപ്പിക്കാൻ  ഹോട്ടൽ മാനേജ്‌മെന്റ് പടിക്കണമല്ലോ ”

 

” ചുമ്മ പറഞ്ഞതാ അമ്മു.. നീ എന്ത് തന്നാലും ഞാൻ കഴിക്കും… വിഷം തന്നാലും ”

 

“അയ്യ…”

 

അവൻ വീണ്ടും അവന്റെ കിറികിട്ട് കുത്തി.

 

“ഹ വേദനികുന്നടി ”

 

“ആ അതിനാ കുത്തിയത്..”

 

അവൾ അതും പറഞ്ഞു അവന്റെ മേലേക്ക് ചാരി ഇരുന്നു..

 

 

“അമ്മു…”

 

 

“ഉം..”

 

 

“അമ്മുസെ…”

 

“എന്ന ഏട്ട??”

 

അവൾ തല ഉയർത്തി അവനെ നോക്കി

 

“നീ ഇന്ന് ഷോപ്പിൽ പോണില്ലേ??”

 

 

“ആ കോപ്പ് ഇതിനാണോ വിളിച്ചത്… ഞാൻ രാവിലെ തന്നെ പറഞ്ഞേ അല്ലെ പോവില്ല ന്ന് ഇന്ന്”

 

” അപ്പോ നമ്മൾ എന്ന ചെയ്യാൻ പോവാ ഇന്ന് അപ്പോ??”

 

 

“ഏട്ടൻ പറഞ്ഞോ അച്ചുവെട്ടന്റെ ഇഷ്ടം ”

 

 

 

“എനിക്ക് അങ്ങനെ വലിയ ആഗ്രഹം ഒന്നും ഇല്ലടി.. എനിക്ക് ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ”

 

“എന്ന അത് പറ എന്താ അത്??”

 

അവൾ ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി..

 

“അതാണ് ഇപോ എന്റെ കൂടെ ദെ ഇരിക്കുന്നെ”

 

അവൻ അവളുടെ മുടിയിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു

 

അത് കേട്ടതും അവളുടെ മുഖം പൂർണചന്ദ്രൻ ഉദിച്ചത് പോലെ വിടരുന്നത് അവൻ കണ്ടു.

 

അവൾ തല ഉയർത്തി അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു .

 

 

അങ്ങനെ അവരുടെ ജീവിതം പിന്നെ ആ ഫ്‌ളാറ്റിൽ ആയി .. എല്ലാ ദിവസവും അവർ രണ്ടും ഒരുമിച്ചു കടയിലേക്ക് പോകും… അവൻ അവിടെ ചുമ്മ ഇരിക്കും അവൾ പണി ഒക്കെ തീർക്കും ഇടക്ക് കറങ്ങാൻ പോകും.. അവന്റെ തുടർ പഠന കാര്യവും അവൾ ഇതിനിടക്ക് നോക്കുന്നുണ്ട്. രാത്രി അവളുടെ പാചക പരീക്ഷണങ്ങൾ എല്ലാം അവനിൽ ആണ് അത്യാവശ്യം നന്നായി അവൾ ഉണ്ടാക്കും. പിന്നെ അവൾ എന്ത് ഉണ്ടാക്കിയാലും അവൻ അത് കഴിക്കും എന്നതാണ് സത്യം. അവർ ഒരുമിച്ചു തന്നെ ആണ് കിടക്കുന്നത് എങ്കിലും അവൾ മുന്നേ പറഞ്ഞ പോലെ കല്യാണം കഴിഞ്ഞു ബാക്കി കാര്യങ്ങൾ മതി എന്ന രീതിയിൽ ആണ് മുന്നോട്ട് പോയത്.

 

 

അങ്ങനെ  ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ആ ദിവസം എത്തി… അവളുടെ അച്ഛൻ ഇന്ന് വരികയാണ്..  10 മണിക്ക് ഫ്ളൈറ്റ് ലാൻഡ് ചെയ്യും ..

അവൾ രാവിലെ അവനെയും കുത്തി പൊക്കി അവർ അന്ന് വാങ്ങിയതിലെ കിടിലൻ മുണ്ടും ഷർട്ടും ഒക്കെ ഇടീപിച്ചു അവൾക് അതിന് മാച് ആവുന്ന സാരിയും ഉടുത്തു . ആ രൂപത്തിൽ അവളെ കണ്ടപ്പോൾ തന്നെ അവൻ അന്തം വിട്ട് നിന്നു.

 

 

“നോക്കി നിൽക്കാതെ വാ ഏട്ട 9 മണി ആവുന്നു..”

 

അവൾ അവന്റെ തലക്കിട് ഒരു കൊട്ടു കൊടുത്തു

 

അവർ രണ്ടും കൂടെ എയർ പോർട്ടിൽ എത്തി. ഫ്ളൈറ്റ് ലാൻഡ് ചെയ്ത് കുറച്ചു കഴിഞ്ഞപ്പോൾ ആളുകൾ എല്ലാം ഇറങ്ങി വരുന്നത് അവൻ കണ്ടു ..

 

അവൾ തുള്ളി ചാടാൻ തുടങ്ങിയപ്പോൾ ആണ് അവൻ അവിടെ നിന്നും ഒരു സ്യൂട്ട് ധരിച്ച് നടന്നു വരുന്ന സുമുഖനായ ഒരു മധ്യവയസ്കനെ കണ്ടത്

 

പുള്ളി പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ അവൾ ഓടി ചെന്നു പുള്ളിയെ കെട്ടി പിടിച്ചു

 

“അച്ഛാ…. ദേ…. അച്ചുവേട്ടൻ”

 

അവൾ അവനെ ചൂണ്ടിക്കാട്ടി …

അവൻ പുള്ളിയുടെ അടുത്തേക്ക് നടന്ന് ചെന്നു.

 

“ഹായ് മൈഡിയർ മരുമകൻ ”

 

പുള്ളി അവനു നേരെ കൈ നീട്ടി . അവൻ പുള്ളിക്ക് ഒരു ഷേക്ക് ഹാൻഡ് കൊടുത്തു.

 

” ചന്ദ്രശേഖരൻ ”

പുള്ളി അവനെ പരിചയപ്പെടുത്തി . അവനും തിരികെ അവന്റെ പേര് പറയാൻ പോയി

 

“അച്ചു.. അല്ല അർജുൻ അല്ലെ??”

 

അവർ രണ്ടുപേരും പുഞ്ചിരിച്ചു

 

“തന്റെ പേര് ഞാൻ എങ്ങനെ മറക്കാൻ ആഡോ”

 

“മതി മതി കാറിൽ കേറു രണ്ടും വീട്ടിൽ ചെന്നിട്ട് സംസാരിക്കാം ”

 

അവൻ അച്ചന്റെ ബാഗ് ഒക്കെ എടുത്ത് ഡിക്കി യിൽ ആക്കി

 

അവളുടെ ബഹളത്തിൽ അവസാനം അവർ വണ്ടിയിൽ കയറി ..

 

ഫ്ലാറ്റ് എത്തുന്ന വരെ അവൾ അച്ചനോട് വാ തോരാതെ സംസാരം ആണ് … അച്ചു അതൊകെ  കൗതുകത്തോടെ നോക്കി ഇരുന്നു.

 

ഫ്ലാറ്റിൽ കേറി കഴിഞ്ഞു അച്ചനെ ഫ്രഷ് അപ്പ് ആവാൻ വേണ്ടി റൂമിൽ ആക്കി , അവൾ പാചകം തുടങ്ങി.  അവൻ അവളെ സഹായിച്ചു കൊണ്ട് അടുക്കളയിൽ തന്നെ നിന്നു.

 

“അച്ചുവേട്ട പോയി അച്ചന് കമ്പനി കൊടുക്ക്” .

 

“അച്ഛൻ കുളിച്ചു വന്നില്ല ടി “

 

“ആം..അച്ഛൻ വരട്ടെ ന്നിട്ട് വേണം നമ്മുടെ ഡേറ്റ് ഫിക്സ് ചെയ്യാൻ”

 

 

“ഹോ… എന്തുവാടി പുള്ളി ഇങ് വന്നേ ല്ലേ ഉള്ളൂ”

 

 

“ഒ പിന്നെ ഈ കാര്യം തീരുമാനിക്കാൻ വേണ്ടിയാ അച്ഛൻ വന്നത് തന്നെ അപ്പോഴ”

 

 

“ഹോ പൊന്നോ നിന്നെ നമിച്ചു ഞാൻ”

 

“പോയ്‌ ഹാളിൽ ഇരിക്ക് മനുഷ്യ അച്ഛൻ ഇപോ വരും ”

 

 

അവൾ അവനെ ഉന്തി തള്ളി അടുക്കളയിൽ നിന്ന് വെളിയിൽ ആക്കി.

 

അവൻ ഹാളിൽ സോഫയിൽ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ കുളിച്ചു ഫ്രഷ് ആയി വന്നു അവന്റെ കൂടെ ഇരുന്നു.

 

 

“ഹോ.. എന്ന ചൂടാ ല്ലേ….

 

എങ്ങനെ ഉണ്ട് ഇവളെ സഹിക്കാൻ പറ്റുന്നുണ്ടോ??”

 

അവൻ പുള്ളിയെ നോക്കി ഒന്ന് ചിരിച്ചു.

 

 

“ആ വന്നോ… അച്ഛാ അപ്പോ എന്ന തീയതി.. അത് റെഡി ആക്ക് ”

 

അവൾ ദോശ ചുടുന്ന ഇടക്ക് ചട്ടുകവും ആയി ഓടി വന്നു

 

 

“അത് നമുക്ക് ഫിക്സ് ചെയ്യാം മോളെ… നീ ധൃതി വെക്കാതെ… പോയി അത് നോക്ക് കരിഞ്ഞ മണം വരുന്നുണ്ട് ”

 

“അയ്യോ…”

 

അവൾ തലയിൽ കൈ വച്ചു  അടുക്കളയിലേക്ക് ഓടി.

 

അവൻ അതൊക്കെ കണ്ടു ചിരിച്ചു ഇരിക്കുകയാണ്.

 

” അച്ചു.. എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്”

 

അച്ചന്റെ മുഖവും ശബ്ദവും ഒക്കെ മാറിയത് അവൻ ശ്രദ്ധിച്ചു.

 

 

“എ… എന്താച?”

 

 

“ഞാൻ ഇപോ പറയാൻ പോകുന്ന കാര്യം നീ സംയമനം പാലിച്ചു കേൾക്കണം”

 

പുള്ളി അടുക്കളയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു

 

“എ… എന്തായാലും… പറഞ്ഞോ അച്ഛാ .”

 

അവൻ തെല്ല് പതറി..

 

“ടാ… അത്…. അത്…”

 

 

“ധൈര്യമായി പറഞ്ഞോ… അച്ഛാ”

 

“എടാ അവൾ ഇപോ പറഞ്ഞ ആ കല്യാണം… അത് നടക്കാൻ പാടില്ല”

 

 

പുള്ളി പറഞ്ഞത് കേട്ട് അവൻ അങ്കലാപ്പോടെ അയാളുടെ മുഖത്തേക്ക് നോക്കി..

 

(തുടരും)

a
WRITTEN BY

admin

Responses (0 )



















Related posts