-50% Intro price for the next 72 hours only!. Buy now →

Kambi stories

സ്വാതന്ത്ര്യം 1 [കിരൺ കുമാർ]

സ്വാതന്ത്ര്യം 1 Swathanthryam Part 1 | Author : Kiran Kumar   ഉണ്ടകണ്ണി എഴുതുന്ന വഴി ഇടയ്ക്ക് തോന്നിയ ഒരു കഥയാണ് , വലിയ രീതിയിൽ ലോജിക്ക് ഒന്നും നോക്കിയിട്ടുണ്ടോ ന്ന് അറിയില്ല . വായിച്ചു നോക്കുക ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ല എങ്കിലും കമന്റിൽ പറയുക. ആദ്യ പാർട്ട് ആണ് കഥ തുടങ്ങി വരുന്നേ ഉള്ളൂ കമ്പി ഈ പാർട്ടിൽ ഉണ്ടാവില്ല . ഉണ്ടകണ്ണി പോലെ ആവില്ല ഇതിൽ വരുന്ന ഭാഗങ്ങൾ ഇറോട്ടിക്ക് ആവും. അപ്പോ […]

0
1

സ്വാതന്ത്ര്യം 1

Swathanthryam Part 1 | Author : Kiran Kumar


 

ഉണ്ടകണ്ണി എഴുതുന്ന വഴി ഇടയ്ക്ക് തോന്നിയ ഒരു കഥയാണ് , വലിയ രീതിയിൽ ലോജിക്ക് ഒന്നും നോക്കിയിട്ടുണ്ടോ ന്ന് അറിയില്ല . വായിച്ചു നോക്കുക ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ല എങ്കിലും കമന്റിൽ പറയുക.

ആദ്യ പാർട്ട് ആണ് കഥ തുടങ്ങി വരുന്നേ ഉള്ളൂ കമ്പി ഈ പാർട്ടിൽ ഉണ്ടാവില്ല . ഉണ്ടകണ്ണി പോലെ ആവില്ല ഇതിൽ വരുന്ന ഭാഗങ്ങൾ ഇറോട്ടിക്ക് ആവും.

അപ്പോ തുടങ്ങാം …

 

 

“അപ്പോ പറഞ്ഞത് എല്ലാം ഓർമയുണ്ടല്ലോ ഇക്കഴിഞ്ഞ 14 വർഷം നീ മറക്കണം ഇനി നീ ജീവിച്ചു തുടങ്ങണം, നല്ലൊരു നിലയിൽ എത്തണം എന്ത് ആവശ്യം ഉണ്ടേലും ഞങ്ങളെ ആരെ വേണമെങ്കിലും നിനക്ക് വിളിക്കാം കേട്ടല്ലോല്ലേ ?”.

 

“കേട്ട് ശിവേട്ട… നിങ്ങളെ ഒക്കെ അങ്ങനെ എനിക്ക് മറക്കാൻ പറ്റുമോ . പിന്നെ ഇതിന് പുറത്തേക്കുള്ള എന്റെ ജീവിതം എന്റെ കയ്യിൽ ഇല്ല എന്തായാലും ഞാൻ ശ്രമിക്കും നിങ്ങൾക്ക് ആർക്കും നാണക്കേട് ഉണ്ടാവാത്ത രീതിയിൽ ഞാൻ ജീവിക്കും. നിങ്ങളൊക്കെ അല്ലാതെ എനിക്ക് ബോധിപ്പിക്കാൻ പുറത്ത് വേറെ ആരും ഇല്ലാലോ ”

 

അത് പറയുമ്പോ  എന്റെ കണ്ണു നിറഞ്ഞു തുളിമ്പിയിരുന്നു , ശിവേട്ടൻ വന്നെന്നെ കെട്ടി പിടിച്ചു , ടൈറ്റ്‌സ് ചേട്ടനും , തോമസ് ചേട്ടനും എല്ലാം നോക്കി നില്പുണ്ട് ഏവരുടെയും മുഖത്ത് സങ്കടം നിഴലിക്കുന്നുണ്ട് . എനിക്കും നല്ല സങ്കടമുണ്ട് കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ കാണുന്ന മുഖങ്ങൾ ആണ് ഇവരൊക്കെ അല്ലാതെ പറയാൻ എനിക്ക് അങ്ങനെ ആരും ഇല്ല എന്നത് തന്നെയാണ് സത്യം . പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു എഴുത്ത് കുത്തും നടപടിക്രമങ്ങളും ഒക്കെ കഴിഞ്ഞപ്പോ അവർ എല്ലാം കൂടെ വാങ്ങിയ ഒന്ന് രണ്ടു ജോഡി ഡ്രസും കുറച്ചു കാശും , ഒരു ഫോണും അവിടെ നിന്ന് പഠിച്ച എന്റെ കുറച്ചു സർട്ടിഫിക്കറ്റ്കളും ഒക്കെ ഒരു ബാഗിലാക്കി എനിക് കൊണ്ടു തന്നു

 

“നീ ഇറങ്ങി കഴിയുമ്പോ നിന്നെ കാത്ത് എന്റെ ഒരു സുഹൃത്ത് നില്പുണ്ടാവും ‘കുട്ടൻ’ അവനെല്ലാം അറിയാം ഞാൻ എല്ലാം സംസാരിചിട്ടുണ്ട്  . അയാൾ നിന്നെ ഒരു പെയിങ് ഗസ്റ്റ് ആക്കി ഒരു വീട്ടിൽ കൊണ്ട് ആക്കും അവിടെ പോയി നിന്റെ ഇതുവരെ ഉള്ള കാര്യങ്ങൾ ഒന്നും പറയാൻ നിൽക്കണ്ട പറയേണ്ടത് ഒക്കെ കുട്ടൻ സംസാരിക്കും. പിന്നെ നാളെ യോ മറ്റോ  ഈ ഫോണിൽ ചൈത്രം ഹോം അപ്ലെയിൻസസ് എന്ന ഒരു നമ്പർ ഉണ്ട് അതിലേക്ക് വിളിക്കണം അവിടെ എന്റെ പേര് പറഞ്ഞിട്ട് ഇന്റർവ്യൂ നു ആണെന്ന് പറയണം അപ്പോ അവർ നേരിട്ട് ചെല്ലാൻ പറയും നീ പോയി കാണുക പിന്നെ സർട്ടിഫിക്കറ്റ് ഒന്നും കാണിക്കാൻ നില്കണ്ട പേരും ഒക്കെ മാറ്റി നിനക്ക് ഒരു പുതിയ ബയോഡേറ്റായും സർട്ടിഫിക്കറ്റും ഒക്കെ ഞാൻ തയ്യാറാക്കി ബാഗിൽ വച്ചിട്ടുണ്ട് അത് കാണിച്ച മതി . അവിടെ നിന്നെ എടുത്തു കൊള്ളും ഞാൻ സംസാരിച്ചു വച്ചിട്ടുണ്ട്. പിന്നെ അവിടെ നിന്ന് കുറച്ചു കാശ് ക്കെയുണ്ടാക്കി നീ പിന്നെന്താ നിന്റെ ഇഷ്ടം എന്നു നോക്കി എന്താ ന്ന് വച്ച ചെയ്യുക കേട്ടല്ലോ ”

 

ശിവേട്ടൻ പറഞ്ഞു

 

എനിക്ക് അതൊകെ കേട്ട് കണ്ണു നിറഞ്ഞു തുളുമ്പി വരുവാണ് .

എല്ലാരേം ഒരിക്കൽ കൂടെ നോക്കി ഞാൻ ആ ബാഗും വാങ്ങി ആ വലിയ വാതിലിന്റെ ചെറിയ ഒരു പോർഷനിലൂടെ ഇറങ്ങി

 

ഞാൻ അർജുൻ എന്ന അച്ചു ,

 

അച്ചു എന്ന് ഇവിടുന്ന് ഇറങ്ങിയ പിന്നെ എന്നെ വിളിക്കാൻ ആരും ഇല്ല . നീണ്ട 14 വർഷം ജുവനൈൽ ഹോമിലും ജയിലിലും ആയി കഴിഞ്ഞ് ഇന്ന് ഞാൻ സ്വതന്ത്രനാവുകയാണ്

 

14 ആം വയസിൽ ഒരു കൈ അബദ്ധം,  കുഞ്ഞിലെ തന്നെ അച്ഛനും അമ്മയും ആരാണ് എന്നു പോലും അറിയാത്ത എന്നെ എടുത്ത് വളർത്തിയ ആ തറവാട്ടിലെ തമ്പുരാട്ടിയുടെ മോളെ എന്റെ കുഞ്ഞു കളികൂട്ടുകാരി ആതിര മോളെ കേറി പിടിച്ചു കുളത്തിൽ മുക്കി കൊല്ലാൻ നോക്കിയ നാട്ടിലെ ഒരു വഷളൻ ചെക്കനെ ഞാൻ കരയിൽ ഇട്ട് ഒന്ന് പെരുമാറി അബദ്ധത്തിൽ അവന്റെ തല കല്ലിൽ അടിച്ചു കൊണ്ട് അവൻ മരണപെട്ടു . പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു സംഭവം കൈ വിട്ട് പോയി എന്നറിഞ്ഞപ്പോൾ ആ തറവാട്ടിലെ ആരും എനിക്ക് വേണ്ടി സംസാരിക്കാൻ ഉണ്ടായില്ല . കുട്ടികൾ തമ്മിലുള്ള അടിയിൽ ഞാൻ അവനെ കൊന്നു എന്നത് മാത്രം നാടും നാട്ടരും അറിഞ്ഞു . ആ പ്രായത്തിൽ ജുവനൈൽ ഹോമിലേക്ക് എടുത്ത് ഏറിയപെട്ടതാണ് പിന്നെ ഒരുപാട് അനുഭവിച്ചു എല്ലാം ആലോചിക്കുമ്പോൾ ആർക് വേണ്ടി ആയിരുന്നു ന്ന് തോന്നി പോകും . പക്ഷെ 18 ആം വയസ്സ് മുതൽ ഇങ്ങോട്ട് വന്നേ പിന്നെ ഇവിടുന്ന് കിട്ടിയ കുറെ ബന്ധങ്ങൾ ആണ് എന്നെ ഇത്ര നാൾ ജീവിപ്പിച്ചത് ., സ്വന്തം മോനെ പോലെ കാണുന്ന ജയിൽ വാർഡൻ ശിവേട്ടൻ അനിയനെ പോലെ കണ്ടിരുന്ന ടൈറ്റ്‌സ് ചേട്ടനും തോമസ് ചേട്ടനും എല്ലാരും , ഇവരെ ഒക്കെ മിസ് ചെയ്യുമല്ലോ എന്നതാണ് എന്നെ കൂടുതൽ ദുഃഖത്തിലാഴ്ത്തിയത്.

 

പുറത്തു ഇറങ്ങിയ ഞാൻ മുകളിലേക്ക് ഒന്ന് നോക്കി ഇപ്പോൾ മുതൽ ഞാൻ സ്വതന്ത്രനാണ് പക്ഷെ എന്തിന്… ആർക്ക് വേണ്ടി അങ്ങനെ ഒരു ചോദ്യം മാത്രം  ആരോ എന്നോട് ഉള്ളിലിരുന്നു ചോദിക്കുന്നു …

ഞാൻ ചുറ്റും ഒന്ന് നോക്കി അകലെ റോഡ് സൈഡിൽ ഒരു കാറിൽ ചാരി ഒരു മധ്യവയസ്കൻ നില്പുണ്ട് പുള്ളി എന്നെ കണ്ടു പെട്ടെന്ന് എന്റെ നേരെ നടന്നു വരുന്നു . അത് തന്നെ ആവും ശിവേട്ടൻ പറഞ്ഞ ആൾ

 

” അഖിൽ അല്ലെ ??”  അയാൾ എന്റെ അടുത്ത് വന്നു ചോദിചു

 

പെട്ടെന്ന് എനിക്ക് ഒന്നും കത്തിയില്ല

 

” ശിവൻ പറഞ്ഞ ആൾ ?? ”

 

ഒ ഇനി ഇതാകും എന്റെ പേര്

 

“അതേ.. ”

 

” ആ വന്നോളൂ”

 

അയാൾ എന്റെ കയ്യിൽ നിന്ന് ബാഗും വാങ്ങി കാറിന് അടുത്തേക്ക് നടന്നു ഞാൻ പുറകെയും

 

…………………………………………………………………..

 

” അച്ചുവേട്ട എനിക്ക് ആ ആമ്പൽ പറിച്ചു താ ”

” എന്താ അമ്മൂട്ടി ഇത് .  വെള്ളം നിറഞ്ഞു കിടക്കുവാ നമുക്ക് പിന്നെ പറിക്കാം”

” ങും…. എനിക്ക് ഇപോ തന്ന വേണം , എന്നോട് ഇഷ്ടം ഉണ്ടേ പറിച്ചു താ ”

 

” ഹോ കാന്താരി ഇവളെ കൊണ്ട്.. ഇവിടെ നിക്ക് ഞാൻ ഇപോ കൊണ്ടു വരാം ”

 

ഞാൻ നോക്കി നിൽക്കെ അച്ചുവേട്ടൻ  കുളത്തിലേക്ക് ഇറങ്ങി.

 

പെട്ടെന്നാണ് ആരോ എന്നെ പുറകിൽ നിന്ന് വാ പൊത്തി പിടിച്ചു പുറകിലേക്ക്  വലിച്ചത്, സകല ശക്തി എടുത്ത് കുതറാൻ നോക്കി പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല

പിടിച്ച ആളുടെ കയ്യ് എന്റെ നെഞ്ചിലേക്ക് ഒക്കെ പരതൽ തുടങ്ങി എന്റെ കണ്ണോകെ നിറഞ്ഞു വന്നു ഞാൻ സർവ ശക്തിയും എടുത്ത്  അയാളുടെ കൈ വിടുവിക്കാൻ നോക്കി കൂടാതെ എന്റെ വാ പൊത്തി പിടിച്ച കൈ ൽ നന്നായി ഒരു കടിയും കൊടുത്തു , പെട്ടെന്ന് ആയാൾ എന്നെ വെള്ളത്തിലേക്ക് തള്ളി ഇട്ടു നീന്തൽ അറിയാതെ വെള്ളം പൊങ്ങി കിടന്ന നിലയില്ലാകുളത്തിൽ ഞാൻ കൈ കാൽ ഇട്ട് അടിച്ചു . പെട്ടെന്ന് ആരോ വന്നു എന്നെ പൊക്കി എടുത്ത് കരയിലേക്ക് കയറ്റി എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു .

പിന്നീട് ബോധം വന്നപ്പോൾ ഞാൻ കാണുന്നത് പോലിസ് കൊണ്ടു പോകുന്ന അച്ചുവേട്ടനെയാണ് ഞാൻ കുറെ കരഞ്ഞു പിറകെ ഓടാൻ നോക്കി പക്ഷെ അമ്മ എന്നെ പിടിച്ചു വച്ചു

 

“അച്ചുവേട്ട…… ”

 

“മാഡം…. ???”  മാം ??? ”

ഞാൻ സ്വബോധത്തിലേക്ക് വന്നു കണ്ണു തുറന്നു നോക്കി എയർ ഹൊസ്റ്റസ് ആയിരുന്നു .

 

ഫ്‌ളൈറ്റ് ഉടനെ ലാൻഡ് ചെയ്യും എന്ന് അവർ പറഞ്ഞിട്ട് വേണ്ട നിയന്ത്രണങ്ങൾ എടുക്കാൻ പോയി

 

ഞാൻ ആതിര എന്ന അമ്മു അന്ന് ആ സംഭവത്തിനു ശേഷം മാനസികമായി ആകെ തകർന്നു പോയ എന്നെ മാമന്റെ വീട്ടിൽ നിർത്തി പഠിപ്പിക്കാൻ വേണ്ടി കടൽ കടത്തി ഓസ്‌ട്രേലിയക്ക് വിട്ടതാണ് .. ഒരുപാട് കരഞ്ഞു ഞാൻ  ഒരുപാട് പറഞ്ഞു അച്ചുവേട്ടനെ ഒന്നു രക്ഷിക്കാൻ എന്നാൽ അച്ഛൻ കേട്ടില്ല അമ്മക്ക് പിന്നെ അച്ഛൻ പറയുന്നത്‌ വേദവാക്യവും ആണ് .. ആ വാശിക്ക് ഞാൻ പിന്നെ ഈ നാട്ടിലേക്ക് വന്നിട്ടെ ഇല്ല . ഇത്ര വർഷങ്ങൾക്ക് ശേഷം ഇപോ ഈ വരവ് അച്ഛൻ നു അത്ര വയ്യ എന്നതു കൊണ്ടാണ് . അച്ചന്റെ ബിസിനസ് ഒക്കെ ഞാൻ ഇനി ഏറ്റടുക്കണം പോലും , ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ട് കൂടെ അമ്മാവന്റെ അല്ല എന്റെ വളർത്തച്ചന്റെ നിർബന്ധ പ്രകാരമാണ് ഞാൻ ഇങ്ങോട്ട് വരുന്നത് കൂടാതെ എന്റെ ഏറ്റവും വലിയ ലക്ഷ്യം ഇതൊന്നും അല്ല എന്തെങ്കിലും വഴി ഉണ്ടേൽ അച്ചുവേട്ടനെ ഒന്ന് കണ്ടു പിടിക്കണം പിന്നെ എങ്ങും വിട്ട് കൊടുക്കാതെ കൂടെ കൂട്ടണം, ഇപോ എവിടെയാണോ എന്നെ കണ്ടാൽ മനസിലാകുമോ എന്നൊന്നും എനിക്ക് അറിയില്ല

 

ഓരോന്നോക്കെ ആലോചിച്ചു ഇരിക്കുന്ന സമയം ഫ്‌ളൈറ്റ് താഴെ ലാൻഡ് ചെയ്തു

 

സ്ഥിരം നടപടിക്രമങ്ങൾ ഒക്കെ കഴിഞ്ഞു എയർ പോർട്ടിനു വെളിയിലേക്ക്  വന്നപ്പോൾ തന്നെ എന്നെ കാത്ത്  തറവാട് കാര്യസ്ഥൻ ശങ്കരൻ ചേട്ടനും  അമ്മയുടെ അനിയത്തിയുടെ മകൾ ശ്രീദിവ്യ യും ഉണ്ടായിരുന്നു .

 

“ഹായ് അമ്മുവേചി ഇവിടെ ഇവിടെ “

എന്നെ കണ്ടതും  അവൾ കിടന്നു തുള്ളാൻ തുടങ്ങി .ഞാൻ അങ്ങോട്ട് നടന്നു

 

” എന്താടി പെണ്ണേ നീ കിടന്നു ചാടുന്നെ ”

അപ്പോൾ ശങ്കരൻ ചേട്ടൻ വന്നു ബാഗൊകെ എടുത്ത് വണ്ടിയിൽ വെക്കാൻ തുടങ്ങി

 

“ഹൈയോ എന്ത് രസാ ചേച്ചിയെ നേരിട്ട് കാണാൻ . ഫോട്ടോയിൽ ഒന്നും ഇതിന്റെ പകുതി ഇല്ല ”

 

“മതി മതി സോപ്പ് .. ആദ്യം കണ്ടപ്പോ തന്നെ അവൾ തുടങ്ങിയല്ലോ എന്താണ് ഉദ്ദേശ്യം ?”

 

ഞാനൊരു കള്ള സംശയതോടെ അവളെ നോക്കി കണ്ണുരുട്ടി

 

“ശെടാ ഒരു സത്യം പറയാൻ കൂടെ പറ്റില്ലേ . വേഗം വന്നേ നമുക്ക് വീട്ടിൽ ചെന്നിട്ട് എന്തൊക്കെ പരിപാടി ഉള്ളത ”

 

അവൾ അതും പറഞ്ഞു കാറിൽ ചാടി കയറി ഇരുന്നു . ഞാൻ പുറകെ കയറി . മുന്തിയ മോഡൽ ബെൻസ് കാറാണ് അച്ഛന് ഇപ്പൊഴും ഒരു മാറ്റവും കാണില്ല ന്ന് അതിലൂടെ തന്നെ എനിക്ക് മനസിലായിരുന്നു .

 

“എന്താ ശങ്കരൻ ചേട്ടാ മിണ്ടാതെ ഇരിക്കുന്നെ എന്നെ കണ്ടിട്ട്”

 

ഡ്രൈവിങ് സീറ്റിലേക്ക് നോക്കിയ ശങ്കരൻ ചേട്ടനോട് ഞാൻ ചോദിച്ചു

 

“അയ്യോ ആതിര കുഞ്ഞേ അങ്ങനെ ഒന്നും ഇല്ല ഞാൻ വഴിയേ സംസാരിക്കാം എന്നു വച്ച അല്ലാതെ ”

 

“ആഹാ ഇപോ ആതിര എന്നായോ എന്നെ പണ്ട് അമ്മൂട്ടി ന്നല്ലേ വിളിച്ചിരുന്നെ അത് തന്നെ മതി എനിക്ക് ഒരു മാറ്റവും ഇല്ല ട്ടോ ”

 

അയാൾ അത് കേട്ട് ചിരിച്ചു

 

“ശെരി അമ്മൂട്ടി , എനിക്ക് ഒരു പേടി ഉണ്ടായിരുന്നു ഈ ഞങ്ങളെ ഒക്കെ മറക്കുമോ ന്ന് ”

 

“നിങ്ങളെ മറക്കാനോ എന്ത് ചോദ്യമാണ് ശങ്കരേട്ട ഇത് .. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷം അനുഭവിച്ചത് ആ കുറച്ചു നാളുകൾ ഇവിടെ വച്ചല്ലേ ആരെ മറക്കാൻ ആണ് ഞാൻ… എന്ന കൊണ്ട് ആവില്ല അത് “

 

“മോൾ പിന്നെ എന്താ ഒരു വട്ടം പോലും ഇങ്ങോട്ട് ഒന്ന് വരാഞ്ഞത് ”

 

” അത്.. അത് ശങ്കരേട്ട ചേട്ടന് തന്നെ എല്ലാം അറിയാവുന്നെ അല്ലെ .. ”

 

“ആ പോട്ടെ മോളെ .. നമുക്ക് പിന്നെ സംസാരിക്കാം എല്ലാം ”

 

അയാൾ അതും പറഞ്ഞു വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു

 

ശ്രീദേവി ഞാൻ കൊണ്ടു വന്ന ബാഗിൽ എന്തൊക്കെ ഉണ്ടെന്ന് തപ്പുവാ അവൾക്ക് ഞാൻ ഒരു ഫോണ്  വാങ്ങി കൊടുക്കാം ന്ന് പറഞ്ഞിരുന്നു

 

“ടി നോക്കണ്ട അതിൽ ഇല്ല ഞാനിവുടുന്നു വാങ്ങി തരാം നാളെ ആവട്ടെ ”

 

അങ്ങനെ ഓരോന്നോകെ പറഞ്ഞു വണ്ടി  തറവാട്ട് വീട്ടു മുറ്റത്തേക്ക് കയറി

എന്റെ ഉള്ളിൽ എന്തോ ഇരുന്ന് കൊളുത്തി വലിക്കുന്ന പോലെയാണ് തോന്നിയത് . കാർ നിർത്തി ശ്രീദേവി ചാടി ഇറങ്ങി അമ്മുവെച്ചി വന്നേ എന്നു വിളിച്ചു അകത്തേക്ക് ഓടി .. പൊട്ടി പെണ്ണ് ഇത്രേം വളർന്നു എങ്കിലും കുട്ടി കളി തന്നെയാണ് ഞാൻ മനസ്സിൽ  കരുതി

 

കാറിന് വെളിയിൽ ഇറങ്ങി ഞാൻ തിരിഞ്ഞു പടിപ്പുരയിലേക്ക് ഒന്ന് നോക്കി .. കരഞ്ഞു കൊണ്ട് ഇരിക്കുന്ന അച്ചുവെട്ടനെ പോലിസ് വലിച്ചിഴച്ചു കൊണ്ട് പോകുന്നത് ഞാൻ കണ്ടു .. നെഞ്ചിനകത്ത് എന്തെന്നല്ലാതെ ഒരു വേദന വന്നു നിറഞ്ഞു എന്റെ കണ്ണോകെ നിറഞ്ഞിരുന്നു

 

” മ… മോളെ….”

 

ആരോ തലയിൽ ഉഴിയുന്നത് അറിഞ്ഞാണ് ഞാൻ തിരിഞ്ഞു നോക്കിയത് . അമ്മയായിരുന്നു ഇത്ര വർഷം കഴിഞ്ഞു കാണുവാണ് നേരിട്ട് അമ്മ യുടെ കണ്ണോകെ നിറഞ്ഞൊഴുകുന്നുണ്ട്

 

“മോളെ…ഇത്ര നാൾ ഒന്നിങ്‌ വരാൻ തോന്നിയില്ലലോ നിനക്ക് … ആരോടാ മോളെ ഈ വാശി കാട്ടിയത് നീ… ഇത്രേ നാൾ ഞങ്ങൾ അനുഭവിച്ചത് …. ”

 

“മതിയമ്മെ.. എനിക്ക് ഈ സെന്റിമെന്സ് ഒന്നും ഇപോ പിടികിട്ടില്ല നിങ്ങൾ അനുഭവിച്ഛ് അത്രേ … ഞാൻ ഒന്നും പറയുന്നില്ല കൂടുതൽ,

ശങ്കരേട്ട …എന്റെ ബാഗ് ഒക്കെ ഒന്ന് അകത്തേക്ക് എത്തിക്കനെ “

 

ഞാൻ അതും പറഞ്ഞു അകത്തേക്ക് കയറി കുറെ ബന്ധുക്കളും പരിവാരങ്ങളും വീട്ടിൽ കൂടി നിൽപ്പുണ്ടായിരുന്നു എന്റെ പെരുമാറ്റം ഒക്കെ കണ്ടിട്ടാവാം ആരും ഒന്നും മിണ്ടാതെ നിന്നു ,  അമ്മ കണ്ണൊക്കെ നിറഞ്ഞു കരച്ചിൽ അടക്കി എന്നെ നോക്കി അവിടെ തന്നെ ശിലയായി നിന്നു . ശ്രീദേവി മാത്രമെന്റെ പുറകെ പോന്നു

 

ഗോവണി കേറി എന്റെ പഴേ മുറി തന്നെ ഞാൻ നോക്കി പ്രതീക്ഷിച്ച പോലെ തന്നെ അവിടെ എല്ലാം റെഡി യാക്കി ഒരുക്കി വച്ചിട്ടുണ്ട്

 

“അമ്മുവെച്ചി എന്തിനാ അമ്മയെ സങ്കടപെടുത്തിയെ”

ശ്രീദേവി മുറിയിലേക്ക് കയറി ചോദ്യം തുടങ്ങി

 

“ഞാൻ ആരേം സങ്കടപെടുത്തിയില്ല ല്ലോ ശ്രീകുട്ടി നീ ഒന്ന് പൊക്കെ എനിക്ക് ഡ്രസ് മാറി ഒന്ന് ഫ്രഷ് ആവണം ”

 

“ഹോ എന്നാലും എന്ത് രസാ ഈ ചേച്ചിയെ കാണാൻ … ഒരുപാട്‌ കാമുകന്മാർ ഒക്കെ ഉണ്ടാവും ല്ലേ അവിടെ ”

 

അവൾ പിന്നേം തുടങ്ങി

 

“കാമുകൻ അല്ല ഓടടി അവൾ പിന്നേം തുടങ്ങി നിനക്ക് എന്റെ കയ്യിന്ന് വാങ്ങാൻ ഉള്ള പുറപ്പാട് ആണോ ”

 

അവൾ ഇറങ്ങി ഓടാൻ പോയി അപ്പോൾ ശങ്കരൻ ചേട്ടൻ ബാഗുമായി വന്നു ബാഗ് എല്ലാം അകത്തേക്ക് വച്ചിട്ട് പോയി . പുറകെ ശ്രീദേവി യും ..

 

 

ഞാൻ റൂം പൂട്ടി ഡ്രസ് മാറാൻ തുടങ്ങി . കണ്ണാടി യുടെ മുന്നിൽ നിന്ന് എന്നെ തന്നെ ഒന്ന് നോക്കി

 

” ആ അവളെ കുറ്റം പറയാൻ പറ്റില്ല ഞാൻ അത്യാവശ്യം കൊള്ളാം … കാമുകനെ എനിക്കെ ഹ ഹ ”

 

മനസുകൊണ്ട് ഇപ്പോഴും അച്ചുവേട്ടനെ സ്വന്തമായി കൊണ്ട് നടക്കുന്ന ഞാൻ ആരെ സ്നേഹിക്കാൻ .. അതൊക്കെ അവൾക്ക് വല്ലോം അറിയാമോ പൊട്ടി . എന്നാലും ഇപോ അച്ചുവേട്ടനു എന്നെ മനസിലാകുമോ അതെല്ലാം  പോട്ടെ പുള്ളിയെ എനിക്ക് മനസിലാകുമോ ആവോ..

 

ഞാൻ ഓരോന്ന് ആലോചിച്ചു ബാത്രൂമിൽ കയറി കുളിച്ചു ഒരു ടി ഷർട്ടും ട്രാക്ക് പാന്റും ഇട്ട് താഴേക്ക് ഇറങ്ങി . ഹാളിൽ എല്ലാരും ഇരിപ്പുണ്ട്

 

“അമ്മു നീ അമ്മയോട് കാണിച്ചത് ഒട്ടും ശരിയല്ല എത്ര വർഷം കഴിഞ്ഞു കാണുവാ നേരിട്ട് നിന്നെ , ഒന്നുമില്ലേലും അത് നിന്നെ പെറ്റ അമ്മയല്ലേ ടി ”

 

ദേവി ചിറ്റയാണ് ശ്രീദേവി യുടെ അമ്മ . അവൾ അമ്മയുടെ തോളിൽ തൂങ്ങി അവിടെ നില്പുണ്ട് , ഞാൻ ഒന്നും മിണ്ടാൻ പോയില്ല അമ്മ ഡൈനിങ് ടേബിളിൽ തല വച്ചു കിടപ്പുണ്ട്  എന്നെ കണ്ടതും ചാടി എണീറ്റു

 

“മോളെ വാ എന്തെങ്കിലും കഴിക്കാം ”

 

അമ്മയുടെ മുഖത്ത് സങ്കടം ഉണ്ട് . പക്ഷേ എനിക്ക് ഒരു സങ്കടവും തോന്നിയില്ല

 

“ദേവി ചിറ്റേ.. ഞാൻ എന്റെ അമ്മയെ കണ്ടിരുന്ന പോലെ സ്വന്തം അമ്മയായി ഇവരെ ഇവിടെ കണ്ടിരുന്ന ഒരാൾ ഉണ്ടായിരുന്നു , നിങ്ങൾക്ക് ഒക്കെ ഓർമയുണ്ടോ ന്ന് അറിയില്ല , എന്നെ കടന്നു പിടിച്ച ആ വടക്കെതിലേ ചെക്കനെ തല്ലിയപ്പോ ഒരു കൈയബദ്ധം പറ്റിയത് ആണെന്ന് കരഞ്ഞു പറഞ്ഞിരുന്നു അവൻ ഓർമയുണ്ടോ നിങ്ങൾക്ക് ഒക്കെ ? അവസാനം ഈ വീട്ടു മുറ്റത് കൂടെ പട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന പോലെ കൊണ്ടുപോയപോ ആരും ഒരക്ഷരം  മിണ്ടിയിരുന്നോ ,??

പോട്ടെ ഞാൻ കരഞ്ഞു പറഞ്ഞു ഒന്ന് രക്ഷിക്കാൻ , ആരെങ്കിലും ചെയ്‌തോ?? ന്നിട്ട് ഇപോ സെന്റിമെൻസും കൊണ്ട് വന്നിരിക്കുന്നു വെറുപ്പാണ് എനിക്ക് ഇവിടം പിന്നെ ഇപോ വന്നത് എന്റ വളർത്തചൻ ഒരാൾ കാരണമാണ് പിന്നെ എനിക്ക് എന്റെ അച്ചുവേട്ടനെ രക്ഷിക്കണം അത് മാത്രമേ ഇപോ എന്റെ മനസിൽ ഉള്ളൂ വേറെ ഒന്നും ആരും എന്നോട് പറയണ്ട എനിക്കോട്ടും അറിയുകയും വേണ്ട. ”

 

“ഞാൻ അതും പറഞ്ഞു വീണ്ടും റൂമിലേക്ക് നടന്നു ”

കുറച്ചു കഴിഞ്ഞപ്പോ ദേവി ചിറ്റ റൂമിലേക്ക് വന്നു

 

“മോളെ നീ എല്ലാം മറന്നു കള, ചേച്ചി അന്നത്തെ പോലെ അല്ല ഇപോ നീ ഉപേക്ഷിച്ച് പോയെ പിന്നെ അവൾ മര്യാദക്ക് ഒന്നു ചിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല നിന്റെ അച്ചന്റെ നിർബന്ധം കൊണ്ടാണ് അന്ന് ചേച്ചി ഒന്നും ചെയ്യാതെ നിന്നത് “

 

“വേണ്ട ദേവി ചിറ്റേ എന്നെ അതൊന്നും ഇനി ഓർമിപ്പിക്കണ്ട ചിലപ്പോ ഞാൻ ഇവിടുത്തെ താമസം തന്നെ മാറ്റി കളയും , അന്ന് കിടന്നു കരഞ്ഞ പൊട്ടി പെണ്ണൊന്നും അല്ല ഞാൻ ഇപ്പോൾ ”

 

“ആ ഞാൻ പറഞ്ഞു ന്നെ ഉള്ളൂ അവരൊക്കെ വയസ്സായി ഇനി എത്ര നാൾ ഉണ്ടാവും ന്ന് പോലും അറിയില്ല പിന്നീട് ദുഃഖിക്കേണ്ടി വരരുത്. പിന്നെ നീ അച്ചനെ ഒന്ന് പോയ്‌ കാണു നീ വരും ന്ന് അറിഞ്ഞ മുതൽ ഉറക്കം പോലും ഇല്ലാതെ കിടക്കുവാ പുള്ളി ”

 

ഞാൻ ഒന്നും മിണ്ടിയില്ല

 

“കാണില്ലേ നീ?? അതോ താഴെ പറഞ്ഞ പോലെ തന്നെ ആണോ ”

 

‘കാണാം ചിറ്റേ.. പിന്നെ താഴെ പറഞ്ഞ നിലപാട് തന്നെ എനിക്ക് ഉള്ളൂ ”

 

ഞാൻ അത് പറഞ്ഞപ്പോ തന്നെ ചിറ്റ റൂം വിട്ട് ഇറങ്ങി പോയി , ഞാൻ കുറച്ചു നിറം ആ

ബെഡിൽ. കണ്ണടച്ചു കിടന്നു

ഒന്ന് മയങ്ങി പോയിരുന്നു എണീറ്റപ്പോൾ റൂമിൽ ശ്രീദേവി ഇരുപ്പുണ്ട്

 

“ചേച്ചി എണീറ്റ … വ ”

 

“എങ്ങോട്ട് എന്താ പെണ്ണേ നീ ഇവിടെ വന്നിരിക്കുന്നെ നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ ? അല്ല നീ സ്കൂളിൽ പോയല്ലേ??”

 

” ഇന്ന് ചേച്ചി വരുന്ന കൊണ്ട് ലീവ് ആണ് , ചേച്ചി വ നമുക്ക് അച്ഛച്ചനെ കാണാം ”

 

“ആ ഞാൻ വന്നോളാ നീ ഇപോ പോ”

 

“എനിക്ക് ഫോണ് ??” അവൾ ചിണുങ്ങി

 

” വാങ്ങി താരം പെണ്ണേ നീ കിടന്നു ചിണുങ്ങാതെ ഇപോ പോ ”

 

അവൾ ഇറങ്ങി പോയി , ഞാൻ പതിയെ എണീറ്റ് അച്ചന്റെ റൂമിലേക്ക് പോയി . റൂമിലേക്ക് കയറി ചെല്ലുമ്പോ തന്നെ എനിക്ക് ആകെ എന്തൊക്കെയോ തോന്നി ഇത്ര വർഷങ്ങൾക്ക് ശേഷം കാണുവാണ് ആകെ നരയൊക്കെ കേറി വല്ലാതെ ആയിരുന്നു അച്ഛൻ കണ്ണടച്ചു കിടക്കുവായിരുന്നു , എന്റെ സാമീപ്യം അറിഞ്ഞപ്പോ തന്നെ കണ്ണു തുറന്നു

 

“മോളെ…. ”  ആകെ സങ്കടത്തോടെ വിളിച്ചു

ഞാൻ ഒന്ന് ചിരി വരുത്തി

“നിനക്ക് എന്നോട് തീർത്ത തീരാത്ത വെറുപ് ആണെന്ന് അറിയാം മോളെ.. എന്നാലും നീ വന്നല്ലോ എനിക്ക് അത് മതി ഇനി സമാധാനമായി കണ്ണടക്കാം ”

 

ഞാൻ ഒന്നും മിണ്ടിയില്ല

 

“നീ എന്താ മോളെ മിണ്ടാത്തത് ”

 

“എന്ത് മിണ്ടാനാ… എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല ”

 

“നീ ഇപ്പോഴും ?? ”

 

“അതേ ഇപ്പോഴും എനിക്ക് ഒന്നും മറക്കാൻ ആവില്ല .. ഞാൻ കരഞ്ഞു തീർത്ത കണ്ണീർ നിങ്ങൾക്ക് പറഞ്ഞ മനസിലാവില്ല . നിങ്ങൾ ഒരാൾ മനസ്സു വെച്ചിരുന്നേൽ എന്റെ അച്ചുവേട്ടൻ രക്ഷപെട്ടു പോയേനെ പക്ഷെ ചെയ്തില്ല എന്നെ കൊണ്ട് ചെയ്യാൻ സമ്മതിപ്പിച്ചും ഇല്ല . ഇനി എന്താ ചെയ്യേണ്ടത് ന്ന് എനിക്ക് അറിയാം അതിനുള്ള കഴിവും പ്രാപ്തിയും ഒക്കെ എനിക്ക് ഉണ്ട് . പിന്നെ നിങ്ങളുടെ ബിസിനസ് നോക്കുന്നത് എന്റെ അച്ചൻ അതായത് എന്നെ വളർത്തിയ എന്റെ അച്ഛനോടുള്ള കടപ്പാട് കൊണ്ടു മാത്രമാണ് ”

ഞാൻ അതും പറഞ്ഞു മുറിക്ക് വെളിയിൽ ഇറങ്ങി, എന്തോ പറയാൻ പോയ അച്ഛൻ പെട്ടെന്ന് വാ അടച്ചു കിടന്നു .

 

………………………………………………………………….

 

എന്നെ റൂമിലാക്കി കുട്ടൻ ചേട്ടൻ പോയി . ഞാൻ ആകെ ചുറ്റും നോക്കി നല്ല റൂം ആണ് . ഒരു ബെഡ് അടുക്കള അത്യാവശ്യം വേണ്ട ഫർണീച്ചറുകൾ കിച്ചൻ അതിലും അത്യാവശ്യം വേണ്ട പാത്രങ്ങൾ ഒക്കെ ഉണ്ട് . ബാങ്ക് ഉദ്യോഗസ്ഥരായ ആനി ചേച്ചിയും വർഗീസ് അച്ചായനുമാണ് ഉടമകൾ, അവർ താഴെ താമസിക്കുന്നു ഒരു മോൾ ഉണ്ട് ഇസബെൽ ഇപോ ഡിഗ്രി 1സ്റ്റ് ഇയർ പഠിക്കുന്നു . കുട്ടൻ ചേട്ടൻ അവരോട് എന്താകെയോ പറഞ്ഞു റെഡിയാക്കി എന്നെ ഈ റൂമിൽ കയറ്റി എന്താവശ്യം ഉണ്ടേലും വിളിക്കാൻ നമ്പറും തന്നിട്ടാണ് പോയത് .ഞാൻ ഡ്രസ് ഒക്കെ മാറി എല്ലാം ഒന്ന് നടന്നു കണ്ടു നല്ല ക്ഷീണം ഉണ്ട് ബെഡിലേക്ക് കിടന്നതെ ഓർമയുള്ളൂ ആദ്യ അനുഭവം ആയത് കൊണ്ടാവാം നല്ലവണ്ണം കിടന്നു ഉറങ്ങി .

ഉച്ചകഴിഞ്ഞു 4 മണി ഒക്കെ ആയപ്പോൾ ആണ് എണീറ്റത് നല്ല വിശപ്പും ദാഹവും ഉണ്ട് അവിടെ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ താഴെ ഇറങ്ങി കട തപ്പി ഇറങ്ങി , താഴെ ആരെയും പുറത്ത് കണ്ടില്ല ജോലിക്ക് പോയി വന്നു കാണില്ല അവർ . ഞാൻ ഒരു കട കണ്ടുപിടിച്ചു  അവശ്യ സാധനങ്ങൾ ഒക്കെ വാങ്ങി അടുത്തുള്ള ഹോട്ടലിൽ കയറി ഫുഡും അടിച്ചു  വീട്ടിലേക്ക് തിരികെ പോന്നു . വീണ്ടും കേറി കിടന്നു ഉറങ്ങാൻ തോന്നിയില്ല എന്റെ പോർഷനിൽ വാതുക്കലേക്ക് തുറക്കുന്ന ആ ബാൽക്കണിയിൽ ഒരു കസേര എടുത്ത് ഇട്ട് ഞാൻ ഇരുന്നു . അപ്പോഴാണ് അവരെല്ലാം കൂടെ തന്ന ഫോണിന്റെ കാര്യം ഓർത്തത് ഞാൻ ബാഗ് തുറന്ന് ഫോണ് എടുത്ത് നോക്കി അതിന്റെ കൂടെ ഉണ്ടായിരുന്ന ബുക്കിൽ നിന്നും സിം ഇടുന്നതും ഒക്കെ നോക്കി അതുപോലെ ഇട്ടു , നോക്കിയ യുടെ ഒരു സാദാ ഫോണ് ആയിരുന്നു അത് പോലും എനിക്ക് മര്യാദക്ക് ഉപയോഗിക്കാൻ അറിയില്ല എന്നതാണ് സത്യം.  എങ്ങനെ ഒക്കെയോ സിം ഒക്കെ ഇട്ടു കുറെ നേരം കാത്തിരുന്നപ്പോൾ അത് ആക്ടിവ് ആയി അപ്പോൾ തന്നെ ഡയറി ൽ നിന്നു നമ്പർ എടുത്തു ശിവേട്ടനെ വിളിച്ചു എത്തിയ കാര്യവും ഒക്കെ പറഞ്ഞു ഡ്യൂട്ടി യിൽ ആയത് കൊണ്ട് അധികം സംസാരിക്കാൻ ആയില്ല രാവിലെ പറഞ്ഞ സ്‌തലത്ത് ചെല്ലാൻ പറഞ്ഞു ഓരോ ഉപദേശങ്ങൾ ഒക്കെ തന്നു പെട്ടെന്ന് കട്ടാക്കി. ഞാൻ അവിടെ തന്നെ ഇരുന്ന് ഓരോന്ന് ആലോചിച്ചു , വേറെ ഒന്നും അല്ല എന്നെ അന്ന് പോലീസ് കൊണ്ടുപോകുമ്പോൾ കരഞ്ഞു കലങ്ങിയ ആ രണ്ടു കണ്ണുകൾ ഇത്രേം വർഷത്തിന് ഇടക്ക് എല്ലാ ദിവസവും ഞാൻ ഓർമയിൽ സൂക്ഷിക്കുന്ന ആ കണ്ണുകൾ ., അമ്മു അവൾ… അവളിപ്പോൾ വലിയ കുട്ടി ആയിട്ടുണ്ടാവും .. ശിവേട്ടൻ എന്റെ ശിക്ഷ കാലാവധി ഇളവ് കിട്ടി ഉടനെ ഇറങ്ങാൻ പറ്റും എന്നൊക്കെ പറഞ്ഞപോൾ ആദ്യം തന്നെ കരുതിയത് അമ്മുവിനെ കണ്ടുപിടിക്കാൻ ആയിരുന്നു പക്ഷെ കുറെ ആലോചിച്ചപോൾ അത് വേണ്ടെന്ന് വച്ചു . അല്ലേലും അവളുടെ വീട്ടിൽ ഒരു ജോലിക്കാരനെ പോലെ കഴിഞ്ഞിരുന്ന എന്നെ അവൾ ഓർകത്തു പോലുമില്ല അന്ന് ആ ഷോക്കിൽ കരഞ്ഞത് കണ്ടിട്ട് ഞാൻ ഓരോ മണ്ടത്തരങ്ങൾ ആലോചിച്ചു കൂട്ടുവാണ് , ഇപോ അവള് നല്ല പഠിപ്പ് ഒക്കെ നേടി ഒരു കല്യാണം ഒക്കെ കഴിച്ചു കാണും അപ്പോഴ ഞാൻ ഈ ജയിലിൽ നിന്നും ഇറങ്ങി ഹ ഹ .. വേദനയോടെ ചിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ

 

“എന്താ ഒറ്റക്കിരുന്നു ചിരിക്കുന്നെ??’

ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി വർഗീസ് അച്ചായൻ ആണ്

ഞാൻ പെട്ടെന്ന് കണ്ണോകെ തുടച്ചു

 

“താൻ കരയുകയാണോ?? ”

 

പുള്ളി സംശയഭാവത്തിൽ എന്നോട് തിരക്കി

 

“ഹേയ് അല്ല ചേട്ടാ ഞാൻ ഇവിടെ പൊടിയൊക്കെ തൂത്തിട്ട് ഇരുന്നപ്പോ കണ്ണിൽ വീണാതാ ”

 

“ഹാ…. താൻ വല്ലതും കഴിച്ചോ നാളെ എപ്പോഴാ ജോലിക്ക് കേറാൻ പോകുന്നേ”

 

“ഞാൻ ഹോട്ടലിൽ നിന്ന് കഴിച്ചു നാളെ മുതൽ ഇവിടെ ഉണ്ടാക്കാം ന്ന് കരുതി സാധനങ്ങൾ ഒക്കെ വാങ്ങി ”

 

” ആഹാ പാചകം ഒക്കെ അറിയാം അല്ലെ നന്നായി ”

 

“അതൊക്കെ അറിയാം കുഞ്ഞിലെ തൊട്ട് പഠിച്ചത ”

 

“ആ നന്നായി ഞാൻ തന്നെ കഴിക്കാൻ വിളിക്കാം ന്ന് കരുതി വന്നതാ… പിന്നെ നാളെ ജോലിക്ക് ഒക്കെ കേറി വന്നിട്ട് താഴെ വന്നേ അവിടെ എല്ലാർക്കും തന്നെ പരിചയപെടണമെന്നു പറഞ്ഞിരുന്നു”

 

“വരാം ചേട്ടാ..”

 

“ഹ താൻ ഈ ചേട്ടാ വിളി നിർത്ത് അച്ചായാ ന്ന് വിളിച്ച മതി ഇവിടെ എല്ലാരും എന്നെ അങ്ങനെയാ വിളിക്കുന്നെ ”   അയാൾ കണ്ണിറുക്കി

 

“എന്ന ശരി അച്ചായാ”

ഞാൻ തിരുത്തി

 

“ആ ഇപോ കറക്റ്റ് .. പിന്നെ ഇവിടെ പൊടി ഒന്നും ഇല്ലായിരുന്നു ഞാൻ തന്നെ ഇന്നലെ ഫുൾ ക്ളീൻ ചെയ്‌തത സങ്കടം ഉണ്ടേൽ കരഞ്ഞ നല്ലതാ ഇച്ചിരി ശമനം കിട്ടും… ഞാൻ പോട്ടെ നാളെ കാണാം ”

 

ഞാൻ അന്തം വിട്ട് നിൽക്കുമ്പോൾ അച്ചായൻ താഴേക്ക് പോയി .

 

ശേ പുള്ളി കണ്ടു.  ഞാൻ എന്നെ തന്നെ ചീത്തയും പറഞ്ഞു കിടന്നു

 

…………………………………………………………….

രാവിലെ ഫോണ് അടിക്കുന്ന കേട്ടാണ് അമ്മു എണീറ്റത്

“ഹലോ”

 

“ആതിര മാഡം അല്ലെ”

 

“അതേ ആതിരയാണ് ഇതാരാണ്?? ”

 

“മാം ഞാൻ  പ്രകാശൻ ഷോപ്പിലെ ബിസിനസ് മാനേജർ ആണ് മാഡം ഇന്ന് ഇങ്ങോട്ട് വരുമെന്ന്  സ്വാമിനാഥൻ സർ വിളിച്ചു പറഞ്ഞിരുന്നു അപ്പോൾ ഇന്നത്തെ പരിപാടികൾ ഒക്കെ ഒന്ന് അറിയാൻ വേണ്ടി വിളിച്ചതാണ് “

 

” ആ ഞാൻ വരാം mr പ്രകാശ് . ഒരു 10 മണി ആവുമ്പോ ഞാൻ ഓഫിസിൽ ഉണ്ടാവും എനിക്ക് സ്റ്റാഫിനെ എല്ലാം ഒന്ന് കാണണം താൻ ആ സമയം ആവുമ്പോ എല്ലാരേയും ഒന്ന് അസ്സമ്പിൾ ചെയ്തേക്ക് ”

 

“Ok മാഡം ”

 

“Ok പ്രകാശ് അപ്പോൾ കാണാം ”

അവൾ ഉറക്ക ചടവോടെ സമയം നോക്കി 8 മണി ആയി . ഇത്രേം ലേറ്റ് ആവുമെന്ന് അവൾ പോലും കരുതിയില്ല സ്ഥലം മാറി കിടന്നതിന്റെയാവും . അവൾ വേഗം ബെഡിൽ നിന്നും ചാടി ഇറങ്ങി അത്യാവശ്യം എക്സർസൈസൊക്കെ ചെയ്ത ശേഷം കുളിച്ചു റെഡിയായി ഒരു ലേഡി സ്യൂട്ടും ധരിച്ചു  ഓഫീസിലേക്ക് ഇറങ്ങി

അവൾ താഴെ ഇറങ്ങി വരുമ്പോ തന്നെ ശ്രീകുട്ടി അവളെ കാത്ത് നില്പുണ്ട്

 

“ഹായ് ചേച്ചി എന്ത് രസാ കാണാൻ സിനിമയിൽ ഒക്കെ കാണുന്ന പോലെ ഉണ്ട് ”

 

“രാവിലെ സോപ് വേണ്ട പെണ്ണേ നിന്റെ ഫോണ് ഞാൻ ഇന്ന് വരുന്ന വഴി കൊണ്ടുവരാം ”

അവൾ അതും പറഞ്ഞു പുറത്തേക്ക് നടന്നു .

 

“മോളെ എന്തെങ്കിലും കഴിച്ചിട്ട് പോ”

 

അമ്മ അവിടെ നിന്ന് പറയുന്നുണ്ട് ഞാൻ ഒന്നും മിണ്ടിയില്ല

 

“ശങ്കരൻ ചേട്ടാ പോവാം? ”

 

പുള്ളി വേഗം കാർ എടുത്ത് മുന്നിൽ കൊണ്ടു നിർത്തി ഞാൻ അതിലേക്ക് കയറി ഇരുന്നു

 

“ഹെഡ് ഓഫീസിലേക്ക് പോവാം ”

 

എന്റെ വാക്ക് കേട്ടതും അയാൾ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു .

 

…………………………………………………………………..

ഓട്ടോയ്ക്ക് കാശ് കൊടുത്ത് ഞാൻ പുറത്തേക് ഇറങ്ങി മുന്നിലുള്ള  മൂന്നു നില കെട്ടിടത്തിന്റെ ബോർഡിലേക്ക് നോക്കി വായിച്ചു

 

‘ ചൈത്രം ഹോം അപ്ലൈൻസസ് ‘

 

ആ ടൗണിലെ തന്നെ ഏറ്റവും വലിയ ഗൃഹോപകരണ വിൽപന സ്ഥാപനമാണ് ഒരുപാട് ബ്രാഞ്ചുകൾ ഉണ്ട് എന്നൊക്കെ ഓട്ടോകാരൻ സ്‌ഥലം പറഞ്ഞപ്പോ തന്നെ എന്നോട് പറഞ്ഞിരുന്നു . ഞാൻ  ഷോപ്പിനു ഉള്ളിലേക്ക് കയറി .

 

ഞാൻ  കേറി വരുന്ന കണ്ടപ്പോ തന്നെ സെയിൽസ് ലെ പിള്ളേളർ എല്ലാം കസ്റ്റമർ ആണെന്ന് കരുതി എന്ന വളഞ്ഞു അവസാനം ഞാൻ  കാര്യം പറഞ്ഞപ്പോ അവർ എന്നെ ഫ്ലോർ മാനേജർ ടെ മുന്നില്ലേക്ക് പറഞ്ഞു വിട്ടു ,

 

“അഖിൽ അല്ലെ ”

 

സുമുഖനായ ഒരു യുവാവ് ആയിരുന്നു ഫ്ലോർ മാനേജർ പേര് ജിനു

 

“അതേ സർ ”

“Ok പ്ലസ് 2 വരെ പഠിച്ചുള്ളൂ ???പിന്നെ എന്താ പഠിക്കാഞത്”

 

ഞാൻ ഒന്ന് പരുങ്ങി

 

“അത് സർ കുറച്ചു പേഴ്‌സ്ണൽ പ്രശ്നങ്ങൾ ഒക്കെ ആയി പോയി പിന്നെ പഠിക്കാൻ പറ്റിയില്ല”

 

” ആ ok ok സെയിൽസ് ലേക്ക് അല്ലെ കുഴപ്പം ഇല്ല ഇന്ന് ജോയിൻ ചെയ്യുന്നുണ്ടോ ??”

 

“റെഡിയാണ് സർ ”

ഞാൻ സന്തോഷത്തോടെ പറഞ്ഞു

 

പുള്ളി പിന്നേയും ഒരുപാട്‌ കാര്യങ്ങൾ ഒക്കെ തിരക്കി . ജിനു എന്നാണ് പുള്ളിയുടെ പേര് , നല്ല മനുഷ്യൻ ആണ് നല്ല  പെരുമാറ്റം

 

“അപ്പോ അഖിൽ എന്തായാലും ജോയിൻ ചെയ്തോ … എഡോ തോമസ് നെ വിളിച്ചേ..”

അയാൾ ആരോടോ പറഞ്ഞു . കുറച്ചു കഴിഞ്ഞപ്പോ കുറച്ചു പ്രായമുള്ള ഒരാൾ വന്നു

 

“ആ തോമസ് ചേട്ടാ ഇത് സെയിൽസ് ലേക്ക് പുതിയ ആളാണ് എല്ലാം ഒന്ന് കാണിച്ചു കൊടുക്ക് , അഖിൽ പുള്ളിയുടെ കൂടെ ചെല്ലു എല്ലാം പറഞ്ഞു തരും . പിന്നെപ്രകാശ് സർ നെ കൂടെ ഒന്നു കാണണം സർ ഇപോ തിരക്കിൽ ആണ് നമ്മുടെ പുതിയ MD ഇന്ന് ചാർജ് എടുക്കുവ അതിന്റെ തിരക്കിൽ ആണ്  ”

 

ഞാൻ സമ്മതിച്ചു തോമസ് ചേട്ടന്റെ കൂടെ പോവാൻ ബാഗും എടുത്ത് എണീറ്റു

 

പെട്ടെന്ന് മുകളിൽ നിന്ന് ഫുൾ സ്ലീവ് ഒക്കെ ചെയ്ത് തലയൊക്കെ കഷണ്ടി കയറിയ ഒരാൾ വേഗത്തിൽ ഓടി ഇറങ്ങി വരുന്നത് കണ്ടു

 

“ജിനു വേഗം വ മാഡം ദെ എത്തി “

പെട്ടെന്ന് ജിനുസർ അങ്ങേരുടെ ടേബിൾ നു അടിയിൽ നിന്ന് ഒരു വലിയ റോസ് ബൊക്കെയും എടുത്ത് എണീറ്റ് അയാളുടെ പുറകെ ഓടി ..

 

“MD വന്നു എല്ലാരും വേഗം അസ്സമ്പിൾ ആവു.. ”  അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു

പെട്ടെന്ന് ആ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ഷോപ്പിന് വാതുക്കലേക്ക് പോയ്‌ തോമസ് ചേട്ടന്റെ കൂടെ ഞാനും പോയി . ഞാൻ നോക്കി നിൽക്കുമ്പോൾ

ഒരു ബെൻസ് കാർ ഷോപ്പിന് മുന്നിൽ വന്നു ഒഴുകി നിന്നു അതിൽ നിന്നും ആദ്യം ഡ്രൈവർ സീറ്റിൽ നിന്നും പ്രായമായ ഒരാൾ ഇറങ്ങി , പ്രകാശ് സർ പുറകിലത്തെ ഡോർ തുറന്നപ്പോൾ അവിടെ നിന്നും സ്യൂട്ട് ഒക്കെ ധരിച്ചു  ഒരു യുവതി ഇറങ്ങി… എന്റെ നെഞ്ചിടിപ്പ് നിന്നു പോയി എന്ന് വേണേൽ പറയാം അത്രക്ക് സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല മുടി ഒരു സൈഡിലേക്ക് കോതിയിട്ടിരിക്കുന്നു ഒരു ദേവതയെ പോലെ .. ഞാൻ മതി മറന്നു നില്കുവാണ് .

 

“Welcome മാഡം ”

മുകളിൽ നിന്നും ഇറങ്ങി വന്നയാൾ ബൊക്കെ ജിനു സർ ന്റെ കയ്യിൽ നിന്നും വാങ്ങി അവൾക്ക് നൽകി

അപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു അത് കണ്ടു നിൽക്കാൻ എനിക്ക് ആയില്ല ഞാൻ കണ്ണടച്ചു കളഞ്ഞു . ഹോ എന്തൊരു ചിരിയാണ് അത് ഞാൻ മനസ്സിൽ പറഞ്ഞു

 

അവൾ അവരോട് ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു പോയി അയാളും ജിനു സാറും പുറകെ പോയി

 

“വാടാ ഞാൻ നിന്റെ ബാഗ് ഒക്കെ വെക്കേണ്ട സ്‌ഥലം കാണിച്ചു തരാം ”  തോമസ് ചേട്ടൻ എന്നെ വിളിച്ചു ഷോപ്പിന് സൈഡിലൂടെ ഇറങ്ങി , ഞാൻ പുള്ളിയുടെപുറകെയും പോയി

 

“ആരാ ചേട്ട ആ വന്നത് ?? ”

 

ഞാൻ പുള്ളി കാണിച്ചു തന്ന സ്‌തലത്ത് ബാഗ് വെക്കുന്ന വഴി ചോദിച്ചു

 

“ഏത് അതോ അത് നമ്മുടെ മുതലാളി . ”

 

“ഈ കൊച്ചു പെണ്ണോ ” ഞാൻ അത്ഭുതത്തോടെ ചോദിച്ചു

 

“അതേ ടാ , ഇനി ഇവൾ ആണ്.  മുന്നേ സ്വാമിനാഥൻ സർ ആയിരുന്നു അങ്ങേർക്ക് വയ്യാതെ ആയപ്പോ ഓസ്‌ട്രേലിയന്ന് ഇറക്കുമതി ചെയ്തത മോളെ ” അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു

സ്വാമിനാഥൻ ആ പേര് എന്റെ കാതിൽ ഇപ്പോഴും മുഴങ്ങുന്നു

 

“ചേട്ടാ മുതലാളി ടെ പേര് എന്താ ന്ന പറഞ്ഞേ??”

 

“സ്വാമിനാഥൻ .. ”

 

“അവരുടെ…. അവരുടെ വീട്ടു പേര്???” ..

 

” എന്തോ…. ചിറയിൽ എന്നോ മറ്റോ ആണെന്ന് തോന്നുന്നു … അല്ല അത് തന്നെ ചിറയിൽ തറവാട് ”

 

എന്റെ നെഞ്ചിലൂടെ ഒരു ഇടിവെട്ടിയപോലെ എനിക് തോന്നി

 

“അപ്പോ അത്… ആ പോയത്…. ആ.. ആതിര…???”

 

“അതേ മാഡത്തിന്റെ പേര് അങ്ങനെ എന്തോ ആണ് എന്താടാ…. ”

 

ഒരു ആയിരം കതിനകൾ ചെവിയിൽ ഇരുന്ന് പൊട്ടിയ പോലെയാണ് എനിക്ക് തോന്നിയത്

 

ദൈവമേ…. അമ്മു… എന്റെ അമ്മുവാ… ആ പോയത് ?? ഈശ്വരാ…

എന്റെ കണ്ണൊക്കെ നിറഞ്ഞു .

 

തോമസ് ചേട്ടൻ എന്തോ പറയാൻ ഒരുങ്ങുന്നതും ഞാൻ  ഓടി …

അകത്തേക്ക് കയറി മുകളിലെ സ്റ്റെപ്പ് കയറി  കയറി ഞാൻ ഏറ്റവും മുകളിൽ എത്തി എന്റെ കണ്ണുകൾ എല്ലായിടത്തും അവളെ തിരയുകയാണ് … പെട്ടെന്ന് ഏറ്റവും മുകളിലെ നിലയിൽ കണ്ട ഒരു ക്യാബിനിൽ അവൾ ഇരിക്കുന്നത് ഞാൻ കണ്ടു … അങ്ങോട്ട് ഓടി ചെന്നു ഞാൻ ആ കതക് വലിച്ചു തുറന്നു .

 

പാഞ്ഞു വന്ന എന്നെ കണ്ടു അവിടെ ഇരുന്ന ജിനോ സറും നേരത്തെ കണ്ടയാളും ചാടി എണീറ്റു അവളും അന്തം വിട്ട് എന്നെ നോക്കുകയാണ് എന്താ സംഭവം ന്ന് അറിയാതെ

 

“അ…. അമ്മു…”

 

എന്റെ നാവിൽ നിന്ന് ആ പേര് ഉച്ചരിച്ചു….

 

 

(തുടരും..)

 

 

 

 

 

 

എത്രത്തോളം ശരിയായി ന്ന് അറിയില്ല .. ആയില്ലെങ്കിൽ എല്ലാരും ക്ഷമിക്കുമല്ലോ ..

 

എല്ലാവരുടെയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

a
WRITTEN BY

admin

Responses (0 )



















Related posts