-50% Intro price for the next 72 hours only!. Buy now →

Kambi stories

ശ്രീദേവി 2 [Malik]

ശ്രീദേവി 2 Sreedevi Part 2 | Author : Malik | Previous Part   അദ്യഭാഗം വായിക്കാത്തവർ അത് വായിച്ചതിനു ശേഷം മാത്രം വായിക്കുക. പെട്ടന്ന് ആരോ എന്റെ തോളിൽ തോണ്ടി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ശ്രീ ആയിരുന്നു തുടർന്നുവയിക്കുക………… “എന്തേ” ഞാൻ അവളോട് ചോദിച്ചു “തന്റെ നമ്പർ തന്നെ വൈകുന്നേരം ഞാൻ വിളിക്കാം” ഞാൻ നമ്പർ പറഞ്ഞു കൊടുത്തു. അതും വാങ്ങി അവൾ തിരിഞ്ഞു നടന്നു പിന്നെ എന്തോ ആലോചിച്ചന്ന പോലെ തിരിഞ്ഞ് […]

0
1

ശ്രീദേവി 2

Sreedevi Part 2 | Author : Malik | Previous Part


 

അദ്യഭാഗം വായിക്കാത്തവർ അത് വായിച്ചതിനു ശേഷം മാത്രം വായിക്കുക.

പെട്ടന്ന് ആരോ എന്റെ തോളിൽ തോണ്ടി
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ശ്രീ ആയിരുന്നു

തുടർന്നുവയിക്കുക…………

“എന്തേ”
ഞാൻ അവളോട് ചോദിച്ചു

“തന്റെ നമ്പർ തന്നെ വൈകുന്നേരം ഞാൻ വിളിക്കാം”
ഞാൻ നമ്പർ പറഞ്ഞു കൊടുത്തു.
അതും വാങ്ങി അവൾ തിരിഞ്ഞു നടന്നു പിന്നെ എന്തോ ആലോചിച്ചന്ന പോലെ തിരിഞ്ഞ് വന്നു കൊണ്ട് ചോദിച്ചു
“താൻ എന്തിനാ ഇയാളെ തല്ലുന്നത് ”

അവളുടെ ചോദ്യത്തിന് ആദ്യം ഒന്നു പരു ങ്ങിയങ്കിലും സ്വാബോധം വീണ്ടെടുത്ത ഞാൻ പറഞ്ഞു
“നീ കൂടുതൽ കാര്യം ഒന്നും അന്നെഷിക്കാതെ ക്ലാസ്സിൽ പോകാൻ നോക്ക്”

എന്റെ മറുപടി കേട്ട് അവൾ ചമ്മിയ ഒരു ചിരിയും ചിരിച്ചു പോയി.

ഞാൻ അഭിയെ ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു
“നിന്റെ കൂറ സ്വഭാവം അവളോട് വേണ്ട കേട്ടല്ലോ”

“സോറി മച്ചാ”
അവൻ കെഞ്ചികൊണ്ട് പറഞ്ഞു

പിന്നെ ഞങ്ങൾ ക്ലാസ്സിൽ പോയി വൈകുന്നേരം വരെ എങ്ങനയൊക്കെയോ ക്ലാസ്സിൽ ഇരിന്നു.

വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു ബൈക്ക് എടുക്കാൻ ചെന്നപ്പോൾ ഫോൺ അടിച്ചു പേരിചയമില്ലാത്ത നമ്പർ ആയിരിന്നു
ഞാൻ ഫോൺ എടുത്തു

“ഹലോ… ആരാ…..”

“ഹലോ ഇത് ഞാൻ ആണ്”

“ആര്… തന്റെ അച്ഛനും അമ്മയും തനിക്ക് പേര് ഒന്നും ഇട്ടിട്ടില്ലേ…”

“ഇട്ടിട്ടുണ്ട്…. ശ്രീദേവി എന്നാണ് അറിയോ ആവോ..”
അപ്പോഴാണ് ഞാൻ അവളെ പറ്റി ഓർത്തത്

‘ഹ.. തനാണോ… ഞാൻ തന്റെ കാര്യം മറന്നിരിക്കുകയായിരിന്നു…. വിളിച്ചത് നന്നായി… അല്ലെങ്കി നടന്നു വീട്ടൽ പോകേണ്ടി വന്നേനെ… ”
ഞാൻ തമാശ രൂപേന്നെ പറഞ്ഞു

“ഹ എനിക്ക് തോന്നി അതാണല്ലോ ഞാൻ വിളിച്ചത്… ഞാൻ ഗേറ്റിനു മുമ്പിൽ ഉണ്ട് ഇങ്ങോട്ട് വാ..”

“ആ”
അതും പറഞ്ഞു അവൾ ഫോൺ കട്ടാക്കി
ഞാൻ അവളെ നമ്പർ “ജാഡ തെണ്ടി” എന്ന് സേവ് ചെയ്തു പിന്നെ ബൈക്ക് എടുത്തു ഗേറ്റിനു മുമ്പിൽ പോയപ്പോൾ അവളെ രണ്ട് മൂന്ന് പേര് റാഗ് ചെയ്യുന്നുണ്ട്. 2nd ഇയരിൽ പഠിക്കുന്ന കുറച്ചു അലമ്പ് ടീം ആയിരുന്നു
ഞാൻ അവന്മാർ എന്ത് ചെയ്യുവാന്നെന്നു നോക്കി കുറച്ചു ദൂരെ വണ്ടി നിർത്തി
അവന്മാർ കുറച്ചു കലിപ്പിടുന്നുണ്ട് പെട്ടെന്ന് ഒരുത്തൻ അവളുടെ കൈ ക്ക് കേറി പിടിച്ചു അവളാന്നെങ്കി ഇപ്പൊ കരയും എന്ന ഭാവത്തിലും പിന്നെ ഞാൻ ഒന്നും നോക്കിയില്ല വണ്ടി നേരെ മുന്നോട്ട് എടുത്തു അവന്മാരുടെ മുന്നിൽ കൊണ്ട് പോയി നിർത്തി അവളുടെ കയ്ക്ക് പിടിച്ചവന്റെ മുഖത്തോട്ടും അവളുടെ കയ്യിലേക്കും നോക്കി അതോടെ അവൻ കൈ വിട്ടു

“ഞാൻ നിങ്ങളോടെക്കെ പറഞ്ഞിട്ടില്ലേ റാഗിംഗ് ചെയ്യുന്നതൊന്നും കുഴപ്പമില്ല പക്ഷെ പെൺകുട്ടികളെ ദേഹത്തു തൊട്ടിട്ടുള്ള റാഗിംഗ് ഒന്നും വേണ്ടെന്ന് ”
ഞാൻ കുറച്ചു കലിപ്പോടെ തന്നെ ചോദിച്ചു
അതിന് അവന്മാർ നിന്ന് പരുങ്ങി പിന്നെ ഞാൻ അവളോട് കേറാൻ പറഞ്ഞു അവമ്മാരെ ഒന്ന് തറപ്പിച്ചു നോക്കി വണ്ടി മുന്നോട്ട് എടുത്തു

കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ പറഞ്ഞു
“താങ്ക്സ്”

“മ്മ്…. താനെന്താ അവന്മാർ കയ്യിനു പിടിച്ചപ്പോൾ ഒന്നും മിണ്ടാതിരുന്നത്.”

“അതിനെന്താ നീ ഉണ്ടല്ലോ”
അവൾ കൂളായി മറുപടി പറഞ്ഞു

“ജീവിതകാലം മുഴുവനും ഞാൻ ഉണ്ടാകതൊന്നുമില്ലല്ലോ”
ഞാൻ കുറച്ചു നിരാശയോടെ പറഞ്ഞു

“ഏയ്യ് നീ കോളേജ് കഴിഞ്ഞലും എന്റെ ഡ്രൈവർ ആയി കൂടിക്കോ എനിക്ക് കുഴപ്പമൊന്നുമില്ല”
അവൾ ചിരിയോടെ പറഞ്ഞു

“നിന്റെ മറ്റവനോട്‌ പറ”
ഞാൻ കലിപ്പിൽ തന്നെ പറഞ്ഞു

“ആ മറ്റവനെ കിട്ടുന്നത് വരെ മാത്രം മതി”
അവൾ വീണ്ടും ചിരിയോടെ പറഞ്ഞു

അത് പറഞ്ഞപ്പോൾ എനിക്ക് നല്ല സങ്കടം തോന്നി പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല
കുറച്ചു നേരത്തിനു ശേഷം അവൾ തന്നെ വീണ്ടും സംസാരിച്ച തുടങ്ങി

“അപ്പൊ ആന്റി പറഞ്ഞത് ഒക്കെ സത്യമാണല്ലേ”

“എന്ത്”
അവൾ ചോദിച്ചത് മനസ്സിലാകാതെ ഞാൻ ചോദിച്ചു

“അല്ല ഒരു കൊച്ചു റൗഡി ആണെന്നുള്ളത്”
അവൾ ചിരിയോടെ പറഞ്ഞു
ഞാൻ അതിന് ഒന്ന് ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല

“ഇന്ന് എന്നെ കാണാൻ കുറച്ചു സീനിയർസ് പെൺകുട്ടികൾ വന്നിരുന്നു”
അവൾ വീണ്ടും പറഞ്ഞു

“എന്തിന്”

“അതോ ഞാൻ നിന്റെ ആരാ എന്ന് ചോദിച്”

“എന്നിട്ട് നീ എന്ത് പറഞ്ഞു”

“ഞാൻ പറഞ്ഞു എന്റെ ബോയ്ഫ്രണ്ട് ആണെന്ന് ഓ അപ്പോ അവറ്റകളുടെ മുഖം ഒന്ന് കാണണമായിരുന്നു”
അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു

“നീ എന്തിനാ അങ്ങനെ പറഞ്ഞത്”
ഞാൻ അവൾ പറഞ്ഞത് ഇഷ്ട്ടപെടാത്ത പോലെ പറഞ്ഞു

“എന്തേ അങ്ങനെ പറഞ്ഞത് ഇഷ്ട്ടമായില്ലേ”

“ഇല്ല”

“പിന്നെ ഞാൻ എന്ത് പറയണമായിരുന്നു”
അവൾ സംശയത്തോടെ ചോദിച്ചു

‘അത് ഇപ്പൊ….. സത്യം പറയണ്മായിരുന്നു”
ഞാൻ ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു

“എന്ത് എന്റെ ഡ്രൈവർ ആണെന്നോ”
അവൾ ചിരിയോടെ ചോദിച്ചു

“പോടീ പുല്ലേ”
ഞാനും ചിരിയോടെ പറഞ്ഞു.

അങ്ങനെ കളിയും ചിരിയും കോളേജ് ഡെയ്‌സും ആയി ഒരു രണ്ടു മാസം പോയി അതിനിടക്ക് ഞാനും അവളും നന്നായി അടുത്തു എനിക്ക് അവളോടുള്ള ഇഷ്ടവും കൂടി

അങ്ങനെ ഒരു ശനിയാഴ്ച ക്ലാസ്ടില്ലാത്തത് കൊണ്ട് 11 മണി ആയിട്ടും ഞാൻ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല ഞാൻ ഉറങ്ങുകയായിരിന്നു നിർത്താതെ ഉള്ള ഫോൺ വിളി കാരണം ആണ് ഞാൻ എഴുന്നേറ്റത് ഫോൺ എടുത്തു നോക്കിയപ്പോൾ ശ്രീ ആയിരുന്നു 7 മിസ്സ്ഡ്കാൾ ഉണ്ടായിരുന്നു

“എന്താടി നിന്റെ ആരെങ്കിലും ചത്തോ”
ഉറക്കം പാതി വഴി പോയതിന്റെ ദേഷ്യത്തിൽ ഞാൻ ചോദിച്ചു

“എടാ നീ ഇന്ന് ഫ്രീ ആണോ”
അവൾ ശബ്ദം കുറച്ചു കൊണ്ട് ചോദിച്ചു

“ആണെങ്കിൽ”

“ആണെങ്കി നമുക്ക് എറണാകുളം പോയാലോ”

“അവിടെ എന്താ പരുപാടി ”

“പരിപാടി ഒന്നുമില്ല എന്റെ ഒരു ഫ്രണ്ട് ബാംഗ്ലൂർ ന്ന് വരുന്നുണ്ട്”

“ഗേൾ ഫ്രണ്ട് ആണോ”
ഞാൻ ഒരു വഷളൻ ചിരിയോടെ ചോദിച്ചു

“അല്ല ബോയ്ഫ്രണ്ട് ആണ് നിനക്ക് വരാൻ പറ്റോ”

“ആ”

“താങ്ക്സ് ഡാ മുത്തേ”
അതും പറഞ്ഞു അവൾ ഫോൺ വെച്ചു ഞാൻ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി കീ യും എടുത്തു അവളുടെ വീട്ടൽ പോയി

“ആ നീ വന്നോ മാറ്റവള് രാവിലെ തുടങ്ങിയ മേക്കപ്പ് ആണ് ഇതുവരെ കഴിഞ്ഞിട്ടില്ല മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം”
ആന്റി ചിരിയോടെ പറഞ്ഞകൊണ്ട് അടുക്കളയുലേക്ക് പോകാനൊരുങ്ങി

“ചായ ഒന്നും വേണ്ട ആന്റി ഞാൻ ഇപ്പൊ കുടിച്ചിട്ടേ ഉള്ളു”

“മ്മ്”

“അങ്കിൾ ഇവിടെ ഇല്ലേ”

“ഇല്ല കമ്പനിയിൽ പോയിരിക്കുകയാണ്”

ഞങ്ങൾ അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ശ്രീ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് വന്നു അവളെ കണ്ട എന്റെ കണ്ണ് വരെ തിളങ്ങി പോയി അമ്മാതിരി ലുക്ക്‌ ആയിരുന്നു അവൾക്ക് ഒരു കറുപ്പ് ടോപ്പും നീല ജീൻസും ആയിരുന്നു വേഷം
സ്റ്റെപ് ഇറങ്ങി എന്റെ മുമ്പിൽ വന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കാണിച്ചു കൊണ്ട് അവൾ എന്നോട് ചോദിച്ചു
“എങ്ങനെ ഉണ്ട് പൊളി അല്ലെ”

“ഓ അത്രക്ക് ഒന്നുമില്ല”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു

“പോടാ നിനക്ക് അസൂയ ആണ്”

“ന്ന പോകല്ലേ”

“ആ”

“പോയിട്ട് വരാം മമ്മി”
അങ്ങനെ യാത്രയും ചോദിച്ചു അവളുടെ പപ്പയുടെ കാറും എടുത്തു ഞങൾ എറണാകുളം പോയി

അവിടെ എത്തി അവൾ ഫ്രണ്ടിനെ വിളിച്ചു എവിടെ ആണെന്ന് ചോദിച്ചു ഞങ്ങൾ അവിടേക്ക് പോയി
അവനെ കണ്ട ഉടനെ അവൾ അവനെ പോയി കെട്ടിപിടിച്ചു. പിന്നെ എന്നെ നോക്കി കൊണ്ട് പറഞ്ഞു
“ഡാ ഇത് എന്റെ ബെസ്റ്റ് ഫ്രണ്ട് സിദ്ധു”

ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു

പിന്നെ അവൾ അവനു എന്നെ പരിചയപ്പെടത്തി കൊടുത്തു
എന്നിട്ട് ഒരു കോഫി ഷോപ്പിൽ പോയി
പോകുമ്പോൾ അവർ മുന്നിൽ കയ്യ് കോർത്തു പിടിച്ചുകൊണ്ടായിരിന്നു നടന്നിരുന്നത് ഞാൻ അവർക്ക് പിന്നിൽ അതും നോക്കി നടന്നു
കോഫി ഷോപ്പിൽ പോയി അവർ കപ്പിൾസ് കോർണറിൽ പോയി ഇരിന്നു അവിടെ ആകെ 2 ചെയർ മാത്രമേ ഉണ്ടായിരിന്നുള്ളു അവർ അതിൽ പോയി ഇരിന്നു. ഞാൻ പിന്നെ അവിടെ എന്ത് കാണിക്കാനാ വേറെ ഒരു ടേബിളിൽ പോയിരുന്നു ശെരിക്കും അവൾ എന്നെ ഒരു ഡ്രൈവർ ആക്കിയിരിന്നു അവർ ചിരിച്ചു കളിച്ചു കോഫി കുടിച്ചു ഞാൻ ആണെങ്കി ആകെ പോസ്റ്റ്‌ ആയി.എനിക്കാണെങ്കിൽ ദേഷ്യം വന്ന് അവിടിന്ന് ഇറങ്ങി പോയാലോ എന്ന് വരെ തോന്നി
അങ്ങനെ കുറച്ചു നേരം കൂടി സംസാരിച്ചു ഞങ്ങൾ യാത്ര പറഞ്ഞു പൊന്നു വണ്ടിയിൽ കേറിയ മുതൽ വീട്ടിൽ എത്തുന്നത് വരെ ഞാനും അവളും ഒന്നും സംസാരിച്ചില്ല. അവളെ വീട്ടൽ ഇറക്കി ഞാൻ വീട്ടിൽ പോയി കിടന്ന് ഉറങ്ങി

പിറ്റേന്ന് ഫ്രണ്ട്‌സ്ന്റെ കൂടെ പുറത്ത് പോയി. ഒരു 4 മണി ആയപ്പോൾ അവൾ വിളിച്ചു ഞാൻ ഫോൺ എടുത്തില്ല അവൾ പിന്നെയും വിളിച്ചു ഞാൻ എടുത്തില്ല അങ്ങനെ ഒരു 5 തവണ അവൾ വിളിച്ചു 6 മത്തെ തവണ വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തു

“എന്താണ് ഒരു സമാധാനം തരോ”
ഞാൻ നല്ല കളിപ്പോടെ തന്നെ ചോദിച്ചു

“നീ എന്താ ഫോൺ എടുക്കാതെ”
അവൾ ദേഷ്യപ്പെട്ടു കൊണ്ട് ചോദിച്ചു

“സൗകര്യം ഇല്ല നീ പോയി കേസ് കൊടുക്ക്”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ഫോൺ വെച്ചു അവൾ പിന്നെയും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി

രാത്രി ഒരു 8മണിയോടെയാണ് ഞാൻ വീട്ടിൽ എത്തിഴത് ചെന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു ഞാൻ മൈൻഡ് ചെയ്യാതെ എന്റെ റൂമിൽ പോയി കിടന്നു
ഒരു രണ്ട് മിനിറ്റിന് ശേഷം അവൾ എന്റെ റൂമിൽ വന്ന് ഡോർ ലോക്ക് ചെയ്തു കൊണ്ട് ഞാൻ കിടക്കുന്നതിന്റെ അടുത്ത് വന്നിരുന്നു

“ഡാ എന്താ നിന്റെ പ്രശ്നം”

“എന്ത് പ്രശ്നം നീ ഒന്ന് പോയിതരോ എനിക്ക് ഉറങ്ങണം”

“എടാ നീ കൂടുതൽ ഷോ കാണിക്കാതെ കാര്യം പറ”

“എന്ത് മൈര് പറയുന്നു നീ ഒന്ന് പോയി താ ശവമേ”

എന്റെ ആ ഡയലോഗ് അവൾ പ്രതീക്ഷിച്ചിരുന്നില്ല അവൾ കരഞ്ഞുകൊണ്ട് ഇറങ്ങി പോയി അവൾ പോയി കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്ന് എന്നോട് പറഞ്ഞു

“ഡാ നീ അവളെ എന്താ വീട്ടിൽ കൊണ്ട് വിടഞ്ഞത്”

“കൊച്ചു കുട്ടി ഒന്നുമല്ലല്ലോ നടന്നു പോയിക്കോളും”

“എന്താടാ നിങ്ങൾ തമ്മിൽ വല്ല പ്രേശ്നവും ഉണ്ടോ”

“അമ്മക്ക് ഇപ്പൊ എന്താ വേണ്ടേ’

“എനിക്ക് നീ പോയി അവളെ വീട്ടിൽ കൊണ്ട് പോയി വിടണം അവൾ ഇപ്പൊ പോയിട്ടെ ഉള്ളു നീ വേഗം ചെല്ല്”

ഞാൻ പിന്നെ മനസ്സില്ല മനസ്സോടെ എഴുന്നേറ്റു വണ്ടിയും എടുത്തു പോയി
ഞാൻ ചെല്ലുമ്പോൾ കാണുന്ന കാഴ്ച്ച 3 കള്ള് കുടിയന്മാർ അവളെ പിന്നാലെ പോകുന്നതാണ് അവളാന്നെങ്കി ആകെ പേടിച് നല്ല വേഗത്തിൽ നടക്കുന്നുമുണ്ട്
ഞാൻ വണ്ടി നേരെ കൊണ്ട് പോയി അവളുടെ മുന്നിൽ പോയി നിർത്തി അവൾ എന്റെ മുഖത്തോട്ട് ഒന്ന് നോക്കി പിന്നെ വേഗം വന്ന് എന്റെ വണ്ടിയിൽ കയറി ഇരുന്നു ഞാൻ അവന്മാരെ ഒന്ന് കടുപ്പിച്ചു നോക്കി അതിൽ അവർ തിരിഞ്ഞു നടന്നു ഞാൻ വണ്ടി മുന്നോട്ടു എടുത്തു കുറച്ചു ദൂരം പോയപ്പോൾ അവൾ എന്നോട് വണ്ടി നിർത്താൻ പറഞ്ഞു ഞാൻ വണ്ടി നിർത്തി അവൾ വണ്ടിയിൽ നിന്നും ഇറങ്ങി എന്നോട് പറഞ്ഞു

“എടാ സോറി ഞാൻ ഇന്നലെ ചെയ്തത് നിനക്ക് ഇത്ര ഫീൽ ആകും എന്ന് ഞാൻ കരുതിയില്ല”.

“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ”

“നീ ഒന്നും പറഞ്ഞില്ല പക്ഷെ നിന്റെ മുഖം കണ്ടാൽ അറിയാം നിനക്ക് അത് എത്ര ഫീൽ ആയിട്ടുണ്ടെന്ന്”

“പിന്നെ നിനക്ക് തോന്നിയതാകും”

“എനിക്ക് തോന്നിയത് കൊണ്ടന്നല്ലോ പറഞ്ഞത്”

“നീ കേറുന്നുണ്ടെങ്കിൽ കേറ് അല്ലെങ്കിൽ ഞാൻ ഇപ്പൊ പോകും”

“നീ ദേഷ്യപ്പെടല്ലേ…. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ??”

“എന്താ….”

“നിനക്ക് എന്നെ ഇഷ്ടമാണോ??”
അവൾ ചോദിച്ചതിന് എനിക്ക് മറുപടി ഉണ്ടായില്ല അത് കൊണ്ട് തന്നെ എനിക്ക് അവളെ ഇഷ്ടമാണെന്നു അവൾക്ക് മനസ്സിലായി

“നീ ഇത്രയും ചീപ്പ്‌ ആണെന്ന് ഞാൻ വിചാരിച്ചില്ല”
അവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി അവൾ വീണ്ടും പറഞ്ഞു തുടങ്ങി

“ഞാൻ എന്റെ ഫ്രണ്ടനോട് ഒന്ന് സംസാരിച്ചപ്പോൾ നിന്റെ സ്വഭാവം ഇങ്ങനെ അപ്പൊ പിന്നെ നിന്നെ ഇഷ്ട്ടപെട്ടാൽ എനിക്ക് എന്ത് ഫ്രീഡം ആണ് കിട്ടുക”

“എടി കോപ്പേ നീ അവനോട് സംസാരിച്ചതിൽ എനിക്ക് ഒരു മൈരും ഇല്ല. അത് കഴിഞ്ഞു അവിടെനിന്ന് വീട് എത്തുന്നത് വരെ നീ എന്തെങ്കിലും സംസാരിച്ചോ”

“അതേയ് വാക്കുകൾ ഒക്കെ സൂക്ഷിച്ചു വേണം കേട്ടല്ലോ നീ നിന്റെ ലോക്കൽ ലാംഗ്വേജ് എന്നോട് സംസാരിക്കാൻ നിൽക്കണ്ട”

“എന്ന പിന്നെ നീ എന്ത് കൊപെങ്കിലും കാണിക്ക്”
അതും പറഞ്ഞു ഞാൻ വണ്ടി എടുത്തു പോയി
വീട്ടിൽ എത്തി നേരെ ബെഡ്ലേക്ക് പോയി വീണു
പിറ്റേന്ന് കോളേജിൽ പോകാൻ അവളുടെ വീട്ടിൽ പോയപ്പോൾ

“അവൾ പോയല്ലോ നിന്നോട് പറഞ്ഞില്ലേ അവളുടെ ഒരു കൂട്ടുകാരി വന്ന് അവളെ കൊണ്ട് പോയി”
ആന്റി പറഞ്ഞു

“ഹ… അവൾ പറഞ്ഞിരുന്നു ഞാൻ മറന്നതാണ്”
ആന്റിയോട് ഒരു കള്ളവും പറഞ്ഞു ഞാൻ വണ്ടിയും എടുത്തു കോളേജിൽ പോയി
കോളേജിൽ എത്തിയിട്ടും ഞാൻ മൂഡ്ഓഫ് ആയി ഇരിക്കുന്നത് കണ്ട് ഫ്രണ്ട്സ് എന്നോട് വന്ന് എന്താണ് കാര്യം എന്ന് ചോദിച്ചെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല
പിന്നെ പിറ്റേന്ന് മുതൽ കോളേജിൽ പോകാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും വീട്ടിലിരുന്നിട്ട് എന്ത് കാണിക്കാനാണെന്ന് കരുതി മനസ്സില്ല മനസ്സ്സോടെ പോയി
അവൾ എന്നെ കണ്ടാൽ ഞാൻ അവളോട് വല്ല തെറ്റും ചെയ്തു എന്ന ഭാവത്തിൽ ആയിരുന്നു അവളുടെ പെരുമാറ്റം എന്നെ കണ്ടാൽ അപ്പോൾ അവൾ തിരിഞ്ഞു നടക്കുമായിരിന്നു

ഒരു ദിവസം ഞാൻ അവളോട് സോറി പറയാൻ വേണ്ടി അവളുടെ അടുത്തോട്ടു പോയി എന്നെ കണ്ടപ്പോൾ അവൾ തിരിച്ചു ക്ലാസ്സിലേക്ക് പോകാൻ ഒരുങ്ങി

“ശ്രീ ഒന്ന് നിന്നെ എനിക്ക് സംസാരിക്കണം”
ഞാൻ കെഞ്ചികൊണ്ട് പറഞ്ഞു

“എന്ത് സംസാരിക്കാൻ എനിക്ക് ഒന്നും കേൾക്കണ്ട”
അവൾ ഒരു നിമിഷം പോലും ആലോചിക്കാതെ പറഞ്ഞു

“ഇങ്ങനെ ഒക്കെ ചെയ്യാൻ ഞാൻ നിന്നെ എന്താ ചെയ്തത് നിന്നെ ഇഷ്ടപ്പെട്ടതോ അതാണോ ഞാൻ ചെയ്ത തെറ്റ് പറ”

“എനിക്ക് നിന്നെ കാണണ്ട. ഇനി മേലാൽ എന്റെ മുമ്പിൽ വന്ന് പോകരുത്”
ഇതും പറഞ്ഞു അവൾ ക്ലാസ്സിലേക്ക് പോയി

തുടരും……..

a
WRITTEN BY

admin

Responses (0 )



















Related posts