-50% Intro price for the next 72 hours only!. Buy now →

Kambi stories

Soul Mates 6 [Rahul RK]

Soul Mates Part 6 Author : Rahul RK | Previous Part   “ചേച്ചി.. ഞാൻ.. ഞാൻ ഒരു ഡിസിഷൻ എടുത്തു…”   “എന്താ വിനു..?”   “അത് ചേച്ചി… എനിക്ക്…………..   Episode 06 Connecting the Dots   “പറയൂ വിനു….”   “എനിക്ക് സമ്മതം ആണ് ചേച്ചി… ഞാൻ കാരണം അതിഥിക്ക് അവളുടെ പഴയ ജീവിതം തിരിച്ചു കിട്ടുമെങ്കിൽ അവളെ സഹായിക്കാൻ ഞാൻ തയ്യാറാണ്…”   “വിനു.. നിന്നോട്.. നിന്നോട് […]

0
1

Soul Mates Part 6

Author : Rahul RK | Previous Part

 

“ചേച്ചി.. ഞാൻ.. ഞാൻ ഒരു ഡിസിഷൻ എടുത്തു…”

 

“എന്താ വിനു..?”

 

“അത് ചേച്ചി… എനിക്ക്…………..

 

Episode 06 Connecting the Dots

 

“പറയൂ വിനു….”

 

“എനിക്ക് സമ്മതം ആണ് ചേച്ചി… ഞാൻ കാരണം അതിഥിക്ക് അവളുടെ പഴയ ജീവിതം തിരിച്ചു കിട്ടുമെങ്കിൽ അവളെ സഹായിക്കാൻ ഞാൻ തയ്യാറാണ്…”

 

“വിനു.. നിന്നോട്.. നിന്നോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല… നീ ഇപ്പൊ അതിഥിയുടെ മാത്രം അല്ല.. അവളിൽ എല്ലാം അർപ്പിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിന് കൂടി ആണ് ആശ്വാസം ആവാൻ പോവുന്നത്….”

 

“ചേച്ചി ഇങ്ങനെ വലിയ വാക്കുകൾ ഒക്കെ പറഞ്ഞ് എന്നെ കുഴപ്പത്തിൽ ആക്കല്ലേ.. ഇപ്പൊ തന്നെ അടുത്തത് എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ലാതെ നിക്കാ ഞാൻ..”

 

“നീ ഒന്ന് കൊണ്ടും പേടിക്കണ്ട.. ഇനി എന്ത് ചെയ്യണം എന്നൊക്കെ ഞാൻ നിനക്ക് വിശദമായി പറഞ്ഞ് തരാം… നീ നാളെ രാവിലെ തന്നെ അതിഥിയുടെ വീട്ടിലേക്ക് വരണം…”

 

“നാളെ രാവിലെയോ..?? നാളെ എനിക്ക് ഓഫീസ്….”

 

“അതൊന്നും ഓർത്ത് നീ ടെൻഷൻ ആവണ്ട… ഓഫീസിൽ നീ പോയില്ലെങ്കിലും നിൻ്റെ അറ്റൻ്റൻസ് അവിടെ വീണോളും..”

 

“അല്ല.. ചേച്ചി..”

 

“എന്താ വിനു… തീരുമാനം തെറ്റായി പോയി എന്ന് തോന്നുന്നുണ്ടോ..??”

 

“ഏയ്.. ഇല്ല ചേച്ചി.. ഞാൻ അത് തീരുമാനിച്ചതാണ്.. ശരി ഞാൻ നാളെ വരാം…”

“നിന്നോട് നന്ദി പറഞ്ഞ് ഞാൻ ഓവർ ആക്കുന്നില്ല… നാളെ കാണാം ടാ…”

 

“ശരി ചേച്ചി…”

 

ഞാൻ ഫോൺ കട്ട് ചെയ്ത് ബൈക്കിൽ തന്നെ ഇരുന്നു…

പറഞ്ഞതൊക്കെ എന്താണെന്നോ എന്താണ് ഇനി അങ്ങോട്ട് ചെയ്യാൻ പോകുന്നത് എന്നോ ഒരു ഐഡിയയും ഇല്ല…

 

ഏതായാലും എല്ലാം വരുന്നിടത്ത് വച്ച് കാണാം എന്ന രീതിയിൽ ഞാൻ വണ്ടി മുന്നോട്ട് എടുത്തു…

 

റൂമിൽ പോയിട്ട് ഇനി പുറത്തേക്ക് ഇറങ്ങാൻ നിക്കണ്ട എന്ന് കരുതി പോകുന്ന വഴിക്ക് തന്നെ ഭക്ഷണം പാഴ്സൽ ആയി വാങ്ങിക്കാൻ തീരുമാനിച്ചു…

 

തട്ടുകടയിൽ നിന്നുള്ള ഫുഡിൽ അത്ര വിശ്വാസം പോര… സ്ഥിരം കഴിക്കുന്നിടത് നിന്ന് തന്നെ സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ഒരു ചെറിയ മടുപ്പും ഉണ്ട്.. അത് കൊണ്ട് ഇന്ന് വ്യത്യസ്തം ആയി എന്തെങ്കിലും ട്രൈ ചെയ്യാം എന്ന് കരുതി ഒരു ഹോട്ടലിലേക്ക് കയറി…

 

ഒരു ചിക്കൻ നൂഡിൽസ് ഓർഡർ ചെയ്ത് അതിനു വേണ്ടി… വെയിറ്റ് ചെയ്ത് ഇരിക്കുമ്പോൾ ആണ് ആരോ അടുത്തേക്ക് വന്ന് വിളിച്ചത്…

 

“ഹായ്…”

 

നോക്കിയപ്പോൾ അന്ന് ആതിരയുടെ ഹോസ്റ്റലിൽ ഞാൻ കണ്ട പെൺകുട്ടി ആയിരുന്നു അത്…

 

“ഹായ്…”

 

“എപ്പഡി ഇരുക്ക്രിങ്കെ…??”

 

“നല്ലാരുക്ക്.. സോറി.. ഐ ഫോർഗോട്ട് യുവർ നെയിം…”

 

“ഓകെ നോ പ്രോബ്ലം.. സന്ധ്യ.. അത് താൻ എന്നുടെ നെയിം..”

 

“സന്ധ്യ… ഓകെ… ഇനി മറക്ക മാട്ടെ..”

 

“നീങ്കേ ആതിരാവുടെ കസിൻ താന..??”

 

“ആമാ…”

 

“ആതിര എന്നോടെ ജൂനിയർ..”

 

“ഓഹ്…”

 

“ഇഫ് യു ഡോണ്ട് മൈൻഡ്… ഉൻക നമ്പർ തര മുടിയുമാ..??”

 

“നമ്പർ.. അത് വന്ത്…”

 

“സുമ്മ ജസ്റ്റ് ചാറ്റ് പണ്ണലാം..”

 

“ഓകെ.. എന്നൊടെ ഇൻസ്റ്റാഗ്രാം ഐഡി നോട്ട് പണ്ണിക്കൊങ്കെ… വിനോദ് കുമാർ 44”

 

“ഓകെ… അത് പോതും.. സരി ആപ്രം പാക്കലാം.. ബൈ…”

 

“ബൈ..”

 

എന്നോട് യാത്ര പറഞ്ഞ് സന്ധ്യ അവിടെ നിന്ന് പോയി.. പക്ഷേ സന്ധ്യയുടെ പെരുമാറ്റത്തിലും സംസാരത്തിലും ഒക്കെ എന്തൊക്കെയോ പന്തികേട് ഉള്ളപോലെ എനിക്ക് തോന്നി…

 

ഏതായാലും അക്കാര്യം പിന്നീട് ഡീൽ ചെയ്യാം…

ഞാൻ പാഴ്സൽ വാങ്ങി റൂമിലേക്ക് യാത്ര തിരിച്ചു…

 

ഭക്ഷണം കഴിച്ച് കിടക്കുമ്പോൾ നാളെ നടക്കാൻ പോകുന്ന കാര്യങ്ങള് ആയിരുന്നു മനസ്സ് നിറയെ.. പെട്ടന്നാണ് നിശബ്ദത ഭേദിച്ച് കൊണ്ട് എൻ്റെ ഫോൺ റിംഗ് ചെയ്തത്..

 

മെസ്സേജ് ആണ്… ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ സന്ധ്യ ആയിരുന്നു…

ഈ വണ്ടി പോകുന്ന റൂട്ടിനെ കുറിച്ച് ആലോചിച്ച് എനിക്ക് ചെറിയ ഒരു പേടി തോന്നാതെ ഇരുന്നില്ല…

 

തൽക്കാലം ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ല.. ഫോൺ തിരികെ വച്ച് ഞാൻ ഉറങ്ങാൻ കിടന്നു…

🌀🌀🌀🌀🌀🌀🌀🌀

 

പിറ്റേന്ന് രാവിലെ എഴുന്നേറ്റത് മുതൽ മനസ്സിൽ ഭയങ്കര ഭയം..

ഞാൻ എടുത്ത് തലയിൽ വച്ചിരിക്കുന്ന ഉത്തരവാദിത്വം.. അത് പോസിറ്റീവ് ആയ ഒരു വഴിയിലൂടെ ആണോ അതോ നെഗറ്റീവ് ആയ ഒരു വഴിയിലൂടെ ആണോ പോവുക എന്നതായിരുന്നു എൻ്റെ ടെൻഷൻ…

 

ഒരു സാധാരണ പെൺകുട്ടി ആണെങ്കിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു.. പക്ഷേ അതിഥിയുടെ കാര്യത്തിൽ എനിക്കെന്ന് മാത്രമല്ല ആർക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയും എന്ന് തോന്നുന്നില്ല…

 

ഏതായാലും ഞാൻ കുളിച്ച് ഡ്രസ്സ് ഒക്കെ മാറി പതിവ് പോലെ ഓഫീസിൽ പോകുന്നതിനു പകരം നീതു ചേച്ചി അയച്ച് തന്ന അതിഥിയുടെ വീടിൻ്റെ ലൊക്കേഷനിലേക്ക് ആണ് പോയത്…

 

ഈ ഏരിയ ഒക്കെ കണ്ടിട്ട് നല്ല റിച്ച് ഏരിയ ആണെന്ന് തോന്നുന്നു…

ബീച്ചിൻ്റെ അടുത്താണ് അവളുടെ വീട് എന്നാണ് മാപ്പിൽ കാണിക്കുന്നത്…

അവസാനം ഞാൻ ലൊക്കേഷൻ അവസാനിക്കുന്ന സ്ഥലത്ത് വന്ന് നിന്നു…

 

അപ്പുറം കാണാൻ സാധിക്കാത്ത വിധം വലിയ മതിൽ നടുവിൽ അതിലും ഉയരത്തിൽ നിൽക്കുന്ന ഗേറ്റ്…

 

ഇത് തന്നെ ആകുമോ ഇവളുടെ വീട്.. കണ്ടിട്ട് ചെറിയ സംശയം ഒക്കെ തോന്നുന്നുണ്ട്… എന്നാലും ഇതിൻ്റെ അപ്പുറത്ത് വീട് തന്നെ ആണോ ഉള്ളത് എന്ന് പോലും കാണാൻ സാധിക്കുന്നില്ല…

 

ഞാൻ ഗേറ്റിൻ്റെ സൈഡിൽ വണ്ടി നിർത്തി അങ്ങോട്ട് ചെന്നു..

എന്നെ കണ്ടതും അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി എൻ്റെ അടുത്തേക്ക് വന്നു…

 

“യാറ്..?? എന്ന വേണം തമ്പി..??”

 

“നാൻ.. ഉള്ള.. നീതു ചേച്ചി.. ഇല്ല നീതു അക്ക…”

 

“നീതു മേടം ഉള്ള ഇരുക്ക്.. ആനാ നീൻകെ യാര്..?”

 

അടുത്തതായി ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അങ്ങോട്ട് ഒരാൾ വന്നു…

അത് അന്ന് ഞാൻ ആദ്യമായി അതിഥിയെ കാണുമ്പോൾ ആ കാറിൽ ഉണ്ടായിരുന്ന ആൾ ആയിരുന്നു…

എന്നെ കണ്ടതും അദ്ദേഹം എൻ്റെ അടുത്തേക്ക് വന്നു…

 

“ഹാ… വിനോദ് മോൻ അല്ലേ…”

 

“ആ.. അതെ ചേട്ടാ…”

 

“വാ…വാ.. നീതു മോൾ പറഞ്ഞിരുന്നു മോൻ വരും എന്ന്… അകത്തേക്ക് വാ…”

 

“ശരി ചേട്ടാ…”

 

എൻ്റെ മുന്നിൽ ആ വലിയ ഗേറ്റ് മലർക്കെ തുറന്നു….

സത്യം പറയാലോ… ആ ഒരു നിമിഷം എനിക്കെൻ്റെ കണ്ണുകളെ വിശ്വസിക്കാൻ പോലും സാധിച്ചില്ല…

 

ഞാൻ കാണുന്നത് ഒരു വീടാണോ അതോ ഒരു കൊട്ടാരം ആണോ എന്നായിരുന്നു എൻ്റെ സംശയം… എങ്ങനെ ഞാൻ ഈ വീടിനെ പറ്റി വിവരിക്കുക എന്ന് അറിയില്ല… ഞാൻ അന്തം വിട്ട് അവിടെ തന്നെ നിന്നു…

 

“എന്താ മോനെ അവിടെ തന്നെ നിൽക്കുന്നത്… അകത്തേക്ക് വാ…”

 

“അല്ല… ഇതാണോ അതിഥിയുടെ വീട്..?”

 

“ഹ.. ഹ.. അതെ…”

 

“ഇത് വീടാണോ അതോ വല്ല കൊട്ടാരവും ആണോ..??”

 

“വീട് തന്നെ ആണ് മോനെ… ഇത് ചെറുതല്ലെ… അവരുടെ ബാംഗ്ലൂർ ഉള്ള വീട് കണ്ടാൽ മോൻ എന്ത് പറയും…??”

 

“ഹും… കൊള്ളാം…”

 

ഞങ്ങൾ നടന്നു നടന്ന് വീടിൻ്റെ മുൻ വശത്ത് എത്തി…

ഗേറ്റിൽ നിന്ന് അത്യാവശ്യം നല്ല ദൂരം ഉണ്ട് വീടിൻ്റെ അടുത്തേക്ക്…

ചുറ്റും പൂക്കൾ വച്ച് പിടിപ്പിച്ചിട്ടുണ്ട്… കാണാൻ തന്നെ ഒരു പ്രത്യേക രസം ആയിരുന്നു…

 

ഞാനും അയാളും അകത്തേക്ക് കയറി…

അകത്ത് എത്തിയപ്പോളും എൻ്റെ അൽഭുതത്തിന് കുറവ് ഒന്നും ഉണ്ടായിരുന്നില്ല…

 

പുറം മാത്രം അല്ല.. അകവും നല്ല ഒന്നാംതരം കൊട്ടാരം തന്നെ…

 

“മോൻ ഇവിടെ ഇരിക്ക് ഞാൻ നീതു മോളെ വിളിക്കാം…”

 

“ശരി ചേട്ട..”

 

ഈ വീടിനകത്തുള്ള സാധനങ്ങൾ എല്ലാം ഇന്ന് അങ്ങോട്ട് വാങ്ങിയത് ആണെന്ന് തോന്നും കണ്ടാൽ.. അത്രക്ക് പുതുമയും തിളക്കവും ആയിരുന്നു എല്ലാത്തിനും..

 

ഞാൻ അവിടെ ഉണ്ടായിരുന്ന സിംഹാസനം പോലെ ഉള്ള സോഫയിൽ ഇരുന്നു…

ഏതോ സിനിമയിൽ കലാഭവൻ മണി പറയുന്ന പോലെ പല ഭാഗത്തും നല്ല സുഖം ഉണ്ട് ഇതിൽ ഇരിക്കുമ്പോൾ…

 

കുറച്ച് കഴിഞ്ഞപ്പോൾ നീതു ചേച്ചി അങ്ങോട്ട് വന്നു…

 

“വിനു…”

 

“ചേച്ചി….”

“എന്താടാ ഞാൻ നിന്നോട് പറയണ്ടേ..”

 

“താങ്ക്സ് ഒഴിച്ച് ചേച്ചി എന്ത് വേണമെങ്കിൽ പറഞ്ഞോ…”

 

“നിന്നോട് എന്ത് പറഞ്ഞാലും മതിയാവില്ലല്ലോ…”

 

“അത് വിട് ചേച്ചി.. അല്ല.. ഇത് ശരിക്കും അതിഥിയുടെ വീട് തന്നെ ആണോ..??”

 

“പിന്നല്ലാതെ… ഞാൻ നിന്നോട് പറഞ്ഞില്ലേ നീ കാണാത്ത പല സംഭവങ്ങളും ഉണ്ട് ഇവിടെ… അല്ല നീ ചായ കുടിച്ചോ..??”

 

“ആ.. ചായ കുടിച്ചു ചേച്ചി…”

 

“എന്നാല് വാ നമുക്ക് ചേട്ടനെ കാണാൻ…”

 

“ചേട്ടൻ…??”

 

“അതിഥിയുടെ അച്ഛൻ.. എൻ്റെ ചേട്ടൻ…”

 

“ആ.. കാണാം ചേച്ചി…”

 

“എന്നാല് വാ…”

 

നീതു ചേച്ചി എന്നെയും കൂട്ടി മറ്റൊരു ലിവിംഗ് റൂമിലേക്ക് ആണ് പോയത്…

ഈ വീടിന് ഇതെത്ര ലിവിംഗ് റൂം ആണ്…

 

ഞങ്ങൾ അവിടെ എത്തിയതും കോണി പടി ഇറങ്ങി കോട്ടും സൂട്ടും ധരിച്ച ഒരാള് താഴേക്ക് ഇറങ്ങി വന്നു…

കണ്ടപ്പോൾ തന്നെ അത് അതിഥിയുടെ അച്ഛൻ ആണെന്ന് എനിക്ക് മനസ്സിലായി…

കണ്ടിട്ട് നല്ലൊരു ജൻ്റിൽ മാൻ ആണെന്ന് തോന്നുന്നു…

 

പാവം.. ഒരു അച്ഛനും സഹിക്കാൻ പറ്റാത്ത കാര്യങ്ങള് അല്ലേ അദ്ദേഹം സ്വന്തം മകളുടെ കാര്യത്തിൽ അനുഭവിച്ചത്..

എന്നിട്ടും ആ മകൾക്ക് വേണ്ടി ഇപ്പോഴും ആത്മാർത്ഥമായി പരിശ്രമിക്കുന്ന ആ അച്ഛനോട് എനിക്ക് അതിയായ ബഹുമാനം തോന്നി…

 

അദ്ദേഹം എൻ്റെ അടുത്തേക്ക് നടന്നു വന്നു..

മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ എൻ്റെ ഉള്ളിലെ ആശങ്കകൾ ഒക്കെ പോയ് മറഞ്ഞു.. അദ്ദേഹം എൻ്റെ മുന്നിൽ വന്നു നിന്നു…

 

“വിനോദ് അല്ലേ..??”

 

“അതെ സാർ…”

 

“വിനോദ് ഇരിക്കൂ…”

 

“താങ്ക്യൂ സാർ…”

 

“വിനോദ് എൻ്റെ പേര് ജയരാജ് വർമ.. നീതുവിനെയും അതിഥിയെയും വിനോദിന് നേരത്തെ പരിചയം ഉണ്ടാവുമല്ലോ…”

 

“അറിയാം സാർ..”

 

“നീതു പറഞ്ഞ് അതിഥിയുടെ കാര്യങ്ങള് വിനോദിന് അറിയാമായിരിക്കും അല്ലേ… ആണായിട്ടും പെണ്ണായി ട്ടും അതിഥി മാത്രമേ ഒള്ളു എനിക്ക്.. ഏറെ നേർച്ചകളും വഴിപാടുകളും ഒക്കെ നടത്തി കിട്ടിയതാണ് ഞങ്ങൾക്ക് അവളെ.. അത്രേം സ്നേഹത്തോടെ ഒരു രാജകുമാരിയെ പോലെ ഞങൾ വളർത്തിയ ഞങ്ങളുടെ മകളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണേണ്ടി വരുന്നതിൻ്റെ വിഷമം വിനോദിന് അറിയാമായിരിക്കും അല്ലേ… അവളുടെ കഴിഞ്ഞ കാലത്തെ പറ്റി ആരുമായും സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.. എൻ്റെ മുന്നിൽ ഇപ്പൊൾ ഉള്ളത് അവളുടെ ഭാവി മാത്രമാണ്.. അതിനു ഞങ്ങളെ സഹായിക്കാൻ വിനോദ് കാണിച്ച മനസ്സിന് ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല… അതിഥിയുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ പറയണ്ട കാര്യമില്ലല്ലോ…

ഇപ്പൊൾ അവക്കാവശ്യം അവളെ അവള് ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്ന് സാധാരണ ആളുകൾ ചെയ്യുന്ന കാര്യങ്ങളിലേക്ക് കൂട്ടി കൊണ്ട് വരുന്ന ഒരാളെ ആണ്.. ഒരു.. ഒരു നല്ല സുഹൃത്തിനെ…”

 

“എനിക്ക് മനസ്സിലാവുന്നുണ്ട് സാർ…”

 

“ഹും.. ഗുഡ്.. അപ്പോ ശരി വിനോദ്.. ബാക്കി കാര്യങ്ങള് ഒക്കെ നീതു പറയും.. എനിക്ക് ഒരു മീറ്റിംഗ് ഉണ്ട് നമുക്ക് കാണാം…”

 

“ശരി സാർ..”

 

അതിഥിയുടെ അച്ഛൻ അത്രയും പറഞ്ഞ് അവിടെ നിന്ന് പുറത്തേക്ക് പോയി..

അതിഥിയെ കുറിച്ച് ഒരുപാട് ഒന്നും സംസാരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്ന് അതിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി…

 

“നീതു ചേച്ചി.. അതിഥി.. അതിഥി എവിടെ..??”

 

“പറയാം.. അതിനു മുൻപ് മറ്റ് ചില കാര്യങ്ങള് കൂടി നീ അറിയാനുണ്ട്…”

 

“എന്താ ചേച്ചി??”

 

“നീ ഒറ്റയടിക്ക് പോയി അതിഥിയുടെ അടുത്ത് കമ്പനി അടിക്കാൻ ചെന്നാൽ അവള് നിന്നെ മൈൻഡ് പോലും ചെയ്യില്ല… അതിൻ്റെ പുറകിൽ ശക്തമായ ഒരു ബാക്ക് സ്റ്റോറി വേണം…”

 

“ബാക്ക് സ്റ്റോറി..??”

 

“അതെ.. ഇന്ന് മുതൽ നീ ഇവിടത്തെ ജെനറൽ മാനേജർ ആണ്…”

 

“അതെന്താ ചേച്ചി..??”

 

“എടാ അപ്പോൽ അല്ലേ നിനക്ക് എപ്പോഴും ഇവിടെ വരാനും അവളോടും ഞങ്ങളോടും ഒക്കെ മിണ്ടാനും ഒക്കെ സാധിക്കൂ…”

 

“ഹൊ അങ്ങനെ..”

 

“ഹ… അത് മാത്രമല്ല.. നീ ആദ്യം അവളിൽ ഒരു ഇമ്പ്രശൻ ഉണ്ടാക്കി എടുക്കണം…”

 

“അതെങ്ങനെ..”

 

“അത് മൊത്തമായി എനിക്ക് പറഞ്ഞ് തരാൻ അറിയില്ല.. പക്ഷേ അതിനുള്ള ബെസ്റ്റ് വഴി നീയും അവളിൽ ഒരാളായി മാറണം…”

 

“മനസ്സിലായില്ല..”

 

“എടാ അവളുടെ ഇഷ്ടങ്ങൾ എല്ലാം നിനക്കും ഇഷ്ടം ആണെന്നും അവള് പറയുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്നും നീ അങ്ങ് സമ്മതിച്ച് കൊടുതേക്കണം…”

 

“ഓ.. ഓകെ.. ഇപ്പൊ മനസ്സിലായി…”

 

“അതിഥി ഈ സമയത്ത് ഗാർഡനിൽ ആവും ഉണ്ടാവുക.. അവളുടെ ലൈഫ് എന്ന് പറയുന്നത് ഒരു പ്രോഗ്രാം ചെയ്ത കമ്പ്യൂട്ടർ പോലെ ആണ്.. അത് ബ്രേക്ക് ചെയ്ത് അവളെ പുറത്ത് കൊണ്ടുവരണം വിനു…”

 

“എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ അതിനു വേണ്ടി ശ്രമിക്കാം ചേച്ചി..”

 

“ശരി എന്നൽ ചെല്ല്.. അവള് അവിടെ പുറക് വശത്ത് ഗാർഡനിൽ ഉണ്ടാകും…”

 

അങ്ങനെ നീതു ചേച്ചി കാണിച്ച ദിശയിൽ മനസ്സിൽ തയ്യാറെടുത്ത് ഞാൻ അതിഥി ഈ സമയത്ത് ഉണ്ടാകാറുള്ള അവളുടെ വീടിൻ്റെ പുറകിൽ ഉള്ള വലിയ പൂന്തോട്ടത്തിലേക്ക് ചെന്നു…

 

നിറയെ ചെടികളും പൂക്കളും വള്ളികളും പടർന്ന് നിൽക്കുന്ന ആ വലിയ പൂന്തോട്ടം കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആയിരുന്നു..

 

അതിനു നടുവിൽ ഒരു കൊച്ചു രാജകുമാരിയെ പോലെ അതിഥിയും..

ഞാൻ അവളുടെ അടുത്തേക്ക് നടന്നു..

ഹൃദയം പട പട മിടിക്കുന്നുണ്ട്…

ഞാൻ നടന്നു അവൾക്കരികിൽ എത്തി..

 

” ഹായ് അതിഥി…”

 

തിരിഞ്ഞു നോക്കുമ്പോൾ എന്നെ കാണുമ്പോൾ അവളിൽ ഒരു ഞെട്ടൽ ഉണ്ടാകും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്..

പക്ഷേ സംഭവിച്ചത് മറ്റൊന്ന് ആയിരുന്നു…

 

“ഹായ് വിനോദ്…”

 

എന്നെ നോക്കി ഹായ് പറഞ്ഞ ശേഷം അവള് വീണ്ടും ആ ചെടികൾക്ക് വെള്ളം ഒഴിച്ച് കൊണ്ടിരുന്നു…

 

ഈ ടാസ്ക് ഞാൻ വിചാരിച്ച അത്രേം എളുപ്പം ആവില്ല എന്ന് ആ ഒരൊറ്റ പ്രതികരണത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി…

എങ്കിലും തോറ്റ് കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല…

 

“അതിഥിക്ക് ഗാർഡനിങ് നല്ല ഇഷ്ടമാണല്ലെ…??”

 

“The love of gardening is a seed once sown that never dies, but never grows to the enduring happiness that the love of gardening gives.”

 

(പൂന്തോട്ടപരിപാലനത്തോടുള്ള സ്നേഹം ഒരിക്കൽ വിതച്ച ഒരു വിത്താണ്, അത് ഒരിക്കലും മരിക്കില്ല, പക്ഷേ ഒരിക്കലും പൂന്തോട്ടപരിപാലന സ്നേഹം നൽകുന്ന സന്തോഷത്തിലേക്ക് വളരുകയില്ല.)

 

അവള് പറഞ്ഞത് ഒരു തേങ്ങയും എനിക്ക് മനസ്സിലായില്ല.. പക്ഷേ ഇതിനൊക്കെ വല്ല്യ അർത്ഥം ആവും എന്ന് ഞാൻ മനസ്സിൽ ഊഹിച്ചു…

 

“അല്ല.. താൻ ഈ പറഞ്ഞതിൻ്റെ അർത്ഥം തനിക്കിത് ഇഷ്ടമാണ് എന്നാണോ അതോ ഇഷ്ടമല്ല എന്നാണോ..??”

 

“ഇത് ഞാൻ പറഞ്ഞതല്ല Gertrude Jekyll അദ്ദേഹത്തിൻ്റെ വുഡ് ആൻഡ് ഗാർഡനിങ് എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ആണ്…”

 

“ഹൊ.. ഞാൻ ഇങ്ങനത്തെ പുസ്തകങ്ങൾ ഒന്നും വായിക്കാർ ഇല്ല…”

 

അതിനു മറുപടി ഒന്നും പറയാതെ അവള് അവളുടെ ജോലികൾ തുടർന്ന് കൊണ്ടിരുന്നു…

ഇവൾടെ മുഖം നോക്കി മാത്രമല്ല സംസാരം കേട്ടാലും മനസ്സിൽ എന്താണ് ഉള്ളത് എന്ന് മനസിലാക്കാൻ പറ്റുന്നില്ലാലോ…

 

എന്തെങ്കിലും ഒക്കെ ചോദിച്ച് അവളുടെ ഇംബ്രഷൻ പിടിച്ച് പറ്റാനുള്ള ശ്രമം ഞാൻ തുടർന്നു…

 

കൂട്ടത്തിൽ കാണാൻ ഭംഗി ഉള്ള ഒരു പൂ ചൂണ്ടി കാണിച്ച് ഞാൻ അവളോട് ചോദിച്ചു…

 

“അതിഥി.. ഇതെത് പൂവാണ്…??”

 

ഞാൻ ചൂണ്ടിയ ദിശയിലേക്ക് നോക്കിയ ശേഷം അവള് എന്നെ നോക്കി പറഞ്ഞു…

 

“അറിയില്ല…”

 

ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഉത്തരം ആയിരുന്നു അത്..

 

“അതെന്താ അറിയാത്തത്..??”

 

“ഇതൊന്നും ഞാൻ നട്ട് വളർത്തിയതല്ല..”

 

“അല്ല.. അപ്പോ താൻ ആണല്ലോ ഇതിനൊക്കെ വെള്ളം ഒക്കെ ഒഴിക്കുന്നത്..”

 

“നട്ട് വളർത്തിയ ആളുകൾ ഇതൊന്നും ഇപ്പൊ ശ്രദ്ധിക്കുന്നില്ല.. അതുകൊണ്ട് വെറുതെ നശിച്ച് പോകണ്ട എന്ന് കരുതി ഞാൻ ഇതൊക്കെ ചെയ്യുന്നു…”

 

സത്യത്തിൽ ഇതിൽ എനിക്കാണോ കുഴപ്പം അതോ അവൾക്കാണോ കുഴപ്പം…

നീതു ചേച്ചി ഇവൾക്ക് ഇതൊക്കെ ഇഷ്ടം ആണെന്ന് പറഞ്ഞാണല്ലോ എന്നെ ഇങ്ങോട്ട് വിട്ടത്…

 

ആലോചനകൾ കഴിഞ്ഞ് ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അതിഥിയെ കാണാൻ ഇല്ല.. നോക്കുമ്പോൾ അവള് അകത്തേക്ക് കയറി പോകുന്നത് കണ്ടു…

 

ആഹാ പോയോ… ഇത് എൻ്റെ കയ്യിൽ നിൽക്കും എന്ന് തോന്നുന്നില്ല.. എന്തായാലും വന്നതല്ലേ ഒള്ളു.. നോക്കാം…

 

ഞാൻ അകത്തേക്ക് പോകാൻ ഒരുങ്ങിയതും ഫോണിൽ ഒരു മെസ്സേജ് വന്നു.. ഇൻസ്റ്റാഗ്രാമിൽ ആണ്.. സന്ധ്യ തന്നെ ആണ്.. തൽക്കാലം ഇതിനൊന്നും ടൈം ഇല്ലാതോണ്ട് ഞാൻ അത് തുറന്ന് നോക്കാൻ പോയില്ല…

 

പക്ഷേ അവളുടെ ഉദ്ദേശം അറിയാൻ ഞാൻ ഒരു മൂവ് നടത്താൻ തീരുമാനിച്ചു..

ആ പിശാചിനെ വിളിച്ച് ചോദിച്ചാൽ ഏകദേശ ഐഡിയ കിട്ടും…

 

ഞാൻ ഫോണിൽ ആതിരയെ വിളിച്ചു..

 

“ഹലോ..”

 

“എനിക്ക് ഒരു ഹെൽപ് വേണം..”

 

“എന്ത് ഹെല്പ്..??”

 

“നിൻ്റെ ഹോസ്റ്റലിൽ ഒരു പെണ്ണില്ലെ.. നിൻ്റെ സീനിയർ…”

 

“എൻ്റെ ഹോസ്റ്റലിൽ മുഴുവൻ പെണ്ണുങ്ങളാ അതിൽ മുക്കാലും എൻ്റെ സീനിയേഴ്സ് ആണ്.. അതുകൊണ്ട് തെളിച്ച് പറ..”

 

“എടി മറ്റെ സന്ധ്യ ഇല്ലെ.. അന്ന് ഞാൻ ഇടിച്ചിട്ട…”

 

“ഓ.. ലവൾ.. അവക്കെന്താ…”

 

“അവളെന്നെ ഇന്നലെ പുറത്ത് വച്ച് കണ്ടിരുന്നു.. അപോ എൻ്റെ നമ്പർ ചോദിച്ചു.. ഞാൻ കൊടുത്തില്ല പകരം ഇൻസ്റ്റ ഐഡി കൊടുത്തു.. ഇപ്പൊ മൊത്തം മെസ്സേജ് അയചോണ്ടിരിക്ക..”

 

“അതിനു ഞാൻ എന്ത് വേണം..??”

 

“നീ നൈസ് ആയിട്ട് ഒന്ന് സംസാരിച്ച് അവളുടെ ഉദ്ദേശം എന്താണെന്ന് ഒന്ന് കണ്ടെത്തി തരണം.. വേറെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അത് മുളയിലേ നുള്ളി കളയുന്നത് അല്ലേ നല്ലത്…”

 

“അയ്യട മോനെ.. വേറെ ആളെ നോക്ക്.. എനിക്ക് പറ്റില്ല ഇമ്മാതിരി ചീപ്പ് പരിപാടി ഒന്നും…”

 

“ഓഹോ അങ്ങനെ ആണോ..??”

 

“അതെ…”

 

“നീ ഇപ്പൊ എവിടെയാ..??”

 

“ഞാൻ ക്ലാസിൽ..”

 

“ക്ലാസിൽ ഫോൺ ഒക്കെ ഉപയോഗിക്കാൻ പറ്റുമോ..??”

 

“അത് പിന്നെ.. അത്.. മിസ്സ് വന്നിട്ടില്ല… ഫ്രീ ആണ്..”

 

“ഓഹോ.. നിൻ്റെ ക്ലാസിൻ്റെ ഉള്ളിൽ കൂടെ ആണോ വണ്ടികൾ ഒക്കെ ഹോൺ അടിച്ചു പോവുന്നത്…”

“അല്ല.. അത്.. അത് പിന്നെ…”

 

“മതി മതി ഉരുളണ്ട.. ഞാൻ ഇപ്പൊ തന്നെ അമ്മാവനെ വിളിച്ച് പറഞ്ഞൊളാം മോളുടെ വിശേഷങ്ങൾ…”

 

“അയ്യോ ചതികരുത്… ഇന്ന് എൻ്റെ ഫ്രണ്ടിൻ്റെ ബെർത്ത് ഡേ ആണ് അപോ ഞങൾ ജസ്റ്റ് ഒന്ന് സെലിബ്രെറ്റ് ചെയ്യാൻ വേണ്ടി ലീവ് ആക്കിയതാ..”

 

“ശരി അപോ ഞാൻ പറഞ്ഞ കാര്യം..”

 

“അത് ഞാൻ ഏറ്റു…”

 

“ഹും.. എന്നാ ശരി..”

 

“താങ്ക്സ്..”

 

“ഓകെ..ഓകെ”

 

അങ്ങനെ ഫോൺ കട്ട് ചെയ്ത് ഞാൻ അകത്തേക്ക് പോകാൻ ഒരുങ്ങിയതും നീതു ചേച്ചി എൻ്റെ അടുത്തേക്ക് വന്നു..

 

“എങ്ങനെ ഉണ്ടായിരുന്നു ആദ്യ മീറ്റിംഗ്…”

 

“എൻ്റെ ചേച്ചി ഒരു രക്ഷേം ഇല്ല…”

 

“എന്താടാ..??”

 

“അവള് മൊത്തം ഫിലോസഫി ഉപയോഗിച്ച് ആണ് സംസാരിക്കുന്നത്.. അതിൻ്റെ അകത്ത് കയറി അതിൻ്റെ മീനിങ് ഒക്കെ കണ്ടുപിടിച്ച് അടുത്ത ചോദ്യം ചോദിക്കുമ്പഴേക്ക് അവള് പോയി കാണും..”

 

“അതവളി ബുദ്ധിജീവികൾ ഒക്കെ എഴുതുന്ന പുസ്തകം ഒക്കെ വായിക്കുന്നത് കൊണ്ടാണ്.. നീ ഇവിടെ വന്ന കാര്യം ഒന്നും അവള് ചോദിച്ചില്ലെ..??”

 

“അവള് ശരിക്ക് എന്നെ കണ്ട് പോലും കാണില്ല.. പിന്നല്ലേ ഞാൻ ഇവിടെ വന്ന കാര്യം ചോദിക്കുന്നത്..”

 

“ഏതായാലും നീ വാ.. അവള് ഇപ്പൊ അപ്പുറത്ത് ഗ്രൗണ്ട് ഏരിയയിൽ ഉണ്ടാകും..”

 

“ഇതിൻ്റെ അകത്ത് ഗ്രൗണ്ട് ഒക്കെ ഉണ്ടോ..??”

 

“ആ ഗ്രൗണ്ട് അല്ലെടാ… ഈ യോഗ ഒക്കെ ചെയ്യാൻ വേണ്ടി സെപ്പരേറ്റ് ആയിട്ട് ഒരു ഏരിയ മാറ്റി വച്ചതാ.. അവള് അവിടെ കാണും നീ വാ ഞാൻ കാണിക്കാം…”

 

അങ്ങനെ ഞാനും നീതു ചേച്ചിയും അതിഥി യോഗ ചെയ്യുന്ന സ്ഥലത്ത് എത്തി…

 

“ഗാർഡനിൽ സമയം കഴിഞ്ഞാൽ അവള് ഇവിടെ വന്ന് യോഗ ചെയ്യും..”

 

“ചേച്ചി പറഞ്ഞ പോലെ ഒരു ചിട്ടയായ ജീവിതം ആണല്ലേ..”

 

“ജീവിതത്തിൽ ചിട്ട നല്ലതാണ് പക്ഷേ അതിഥിയുടെ കാര്യത്തിൽ അങ്ങനെ അല്ലല്ലോ..”

 

“എനിക്കറിയാം ചേച്ചി…”

 

“നീ അവളുടെ അടുത്തേക്ക് ചെല്ല്..”

 

“ഹും..”

 

ഞാൻ യോഗ മാറ്റിൽ ചമ്രം പടിഞ്ഞ് ഇരിക്കുന്ന അതിഥിയുടെ അടുത്തേക്ക് ചെന്നു…

അവള് കണ്ണടച്ചാണ് ഇരിക്കുന്നത്..

അൽപ നേരം അവളെ നോക്കി നിന്നു…

അത് കഴിഞ്ഞപ്പോൾ അവള് കണ്ണ് തുറന്നു…

 

“വിനോദ്, ഒന്ന് സൈഡിലേക്ക് നീങ്ങി നിന്നാൽ വലിയ ഉപകാരം ആകും.. ഐ നീഡ് ദാറ്റ് സൺ ലൈറ്റ്…”

 

അപ്പോഴാണ് ഞാൻ അവൾക്ക് അഭിമുഖം ആയി നിന്ന് അവളിലേക്ക് വരുന്ന സൂര്യ രശ്മികൾ മറക്കുന്ന കാര്യം ഓർത്തത്.. ഞാൻ വേഗം തന്നെ സൈഡിലേക്ക് മാറി നിന്നു…

 

“സോറി.. അതിഥി സ്ഥിരമായി യോഗ ചെയ്യാറുണ്ട് അല്ലേ..”

 

“അതെ..”

 

“യോഗ ശരീരത്തിന് ബെസ്റ്റ് ആണല്ലേ.. എനിക്കും ഒന്ന് തുടങ്ങണം…”

“ഗുഡ്..”

 

“ഈ യോഗ ഒക്കെ ചെയ്യാൻ ഭയങ്കര പ്രയാസം ആണല്ലേ..”

 

അവള് ഒന്ന് എന്നെ നോക്കിയ ശേഷം നേരെ നോക്കി പറഞ്ഞു…

 

“സ്വയം, നിങ്ങളിലൂടെ നിങ്ങളെ തേടിയുള്ള യാത്രയാണ് യോഗ… ഭഗവത്ഗീതയിൽ പറഞ്ഞിട്ടുള്ളതാണ് …”

 

ഞാൻ ഇന്നെ വരെ അതിൻ്റെ ഒരു പേജ് പോലും വായിച്ചിട്ടില്ല… അവള് പറയുന്ന ഒരു കാര്യവും മനസ്സിലാവാതെ ഇവളെ ഞാൻ എങ്ങനെ അട്രാക്ട് ചെയ്യാൻ ആണ്…

 

“വിനോദ്..”

 

“ഓ…”

 

“താൻ ഇവിടെ വന്നതിൻ്റെ ഉദ്ദേശ്യം എന്താണെന്ന് എനിക്ക് നന്നായിട്ട് അറിയാം… എനിക്ക് വേണ്ടി താൻ അത് ചെയ്യാൻ തയ്യാറായതിൽ എനിക്ക് ഒരുപാട് നന്ദിയുണ്ട്.. പക്ഷേ എനിക്കിപ്പോൾ വിനോദിൻ്റെ സഹായം ആവശ്യമില്ല.. സോ വിനോദ് എന്നെ ആകർഷിക്കാൻ തനിക്ക് യാതൊരു ബന്ധവും ഇല്ലാത്ത ഇത്തരം കാര്യങ്ങളെ പറ്റി സംസാരിക്കണം എന്നില്ല.. ഞാൻ ഹാപ്പിയാണ്.. ഓകെ…”

 

അത്രേം പറഞ്ഞ് അവള് അവിടെ നിന്ന് പോയി…

 

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ ഇരുന്നു..

അതിഥിയെ പഴയ പോലെ ആക്കാൻ എനിക്കെന്നല്ല ആർക്കും പറ്റില്ല എന്ന് തോന്നുന്നു…

 

അവള് ഇപ്പൊ ഏറ്റവും കൂടുതല് ആഗ്രഹിക്കുന്നത് അവൾക്ക് ഇപ്പൊ ഉള്ള ഈ ലൈഫ് തന്നെ ആണ്…

അങ്ങനെ ഉള്ളപ്പോൾ ഞാൻ എന്തിന് അവളെ അവളുടെ ലോകത്ത് നിന്ന് അവള് വരാൻ ആഗ്രഹിക്കാത്ത മറ്റൊരു ലോകത്തേക്ക് കൊണ്ട് വരാൻ ശ്രമിക്കണം…

 

വേണ്ട.. എനിക്കിതിന് കഴിയില്ല എന്ന് നീതു ചേച്ചിയോടും അതിഥിയുടെ അച്ഛനോടും പറയാൻ ഞാൻ തീരുമാനിച്ചു…

അങ്ങനെ ഞാൻ അകത്തേക്ക് ചെന്ന് നീതു ചേച്ചിയെ കണ്ട് അതിഥി പറഞ്ഞ കാര്യങ്ങള് അവരോട് പറഞ്ഞു..

“എടാ.. എന്നിട്ട്.. എന്നിട്ട് എന്താ നിൻ്റെ തീരുമാനം..??”

 

“എനിക്കിത് കഴിയില്ല ചേച്ചി.. എനിക്കെന്നല്ല ആർക്കും അത് പറ്റും എന്ന് തോന്നുന്നില്ല.. അവള് ഈ കാര്യത്തിൽ ഭയങ്കര സീരിയസ് ആണ്.. അവളെ തിരുത്താൻ ആവില്ല.. അതിലും നല്ലത് അവളെ അവളുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടുന്നത് അല്ലേ…”

 

“ഹും… ഞാൻ എന്തായാലും ചേട്ടനോട് സംസാരിച്ചിട്ടു നിന്നെ അറിയിക്കാം…”

 

“ശരി ചേച്ചി… എന്നാല് ഞാൻ ഇറങ്ങുവാ…”

 

“ഓകെ ടാ…”

 

ഞാൻ പുറത്തേക്ക് ഇറങ്ങാൻ ആയി വന്നതും സിറ്റ് ഔട്ടിൽ ആട്ട് കട്ടിലിൽ ഇരുന്നു കുറെ വർണ പേപ്പറുകളും കത്രികയും പശയും ഒക്കെ വച്ച് എന്തൊക്കെയോ ചെയ്യുന്ന നീതു ചേച്ചിയുടെ മകൾ മിന്നുവിനെ കണ്ടു…

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..

 

“ഹായ് മിന്നൂസ്…”

 

“ഹായ് വിനു അങ്കിൾ…”

 

“ഇതെന്താ പരിപാടി..??”

 

“ഇതൊക്കെ.. എൻ്റെ.. സ്കൂളിക്ക് ഉള്ള വർക്കാ..”

 

“ഇതെന്ത് വർക്ക.. ഈ പേപ്പറും പശയും ഒക്കെ വച്ച്..”

 

“ഈ പേപ്പർ വച്ച്.. കുറെ സാധനങ്ങൾ ഉണ്ടാക്കണം.. ആന, കടുവ, സിംഹം, കാക്ക,കുയിൽ അങ്ങനെ അങ്ങനെ…”

 

“ഹൊ.. അതിൻ്റെ ഒക്കെ രൂപം ഈ പേപ്പർ വച്ച് ഉണ്ടാക്കണം അല്ലേ…”

 

“അതെ.. അങ്കിളിനു അറിയാമോ ഇതൊക്കെ…??”

 

മിന്നു അത് ചോദിച്ചപ്പോൾ എൻ്റെ ഓർമകൾ ഒരുപാട് വർഷം പുറകിലേക്ക് പോയി…

ഞാനും ഏട്ടനും അമ്മുവും ആതിരയും ഒക്കെ ഒരുമിച്ച് കളികുന്നതും, തെങ്ങോല ഉപയോഗിച്ച് പന്തും കണ്ണടയും അച്ചിങ്ങ കൊണ്ടുള്ള കമ്മലും പ്ലാവില തൊപ്പിയും അങ്ങനെ എന്തൊക്കെ ആയിരുന്നു…

 

അതൊക്കെ ഒരു കാലം… അന്ന് ചേട്ടനും അമ്മുവും ഒരു ടീമും ഞാനും ആതിരയും ഒരു ടീമും ആയിരിക്കും…

എപ്പോഴും ജയിക്കുന്നത് ഞാനും ആതിരയും ആവും..

ചേട്ടനും അമ്മുവും പാവം, ഞങൾ ചെയ്യുന്ന കള്ളത്തരങ്ങൾ ഒന്നും അറിയാതെ എല്ലാം സമ്മതിച്ച് തരും…

 

“അങ്കിൾ എന്താ ആലോചിക്കുന്നത്..??”

 

“ഏയ് ഒന്നുമില്ല മോളെ.. മോൾക്ക് അങ്കിൾ കുറച്ച് സാധനങ്ങൾ ഉണ്ടാക്കി തരാം…”

 

“താങ്ക്യൂ അങ്കിൾ..”

 

“താങ്ക്സ് ഒന്നും വേണ്ട.. ഒന്നുകിൽ നിൻ്റെ പേപ്പർ വെസ്റ്റ് ആകും.. അല്ലെങ്കിൽ നിനക്ക് നല്ല കുറച്ച് ഐറ്റംസ് കിട്ടും..”

 

“ഹ…”

 

അങ്ങനെ പണ്ടത്തെ ഓർമകളും കുറച്ച് അധികം ക്രിയേറ്റിവിറ്റിയും ഒക്കെ വാരി വിതറി ഞാൻ കുറച്ച് നല്ല മോഡലുകൾ ഉണ്ടാക്കി മിന്നുവിൻ്റെ കയ്യിൽ കൊടുത്തു…

 

പുള്ളിക്കാരി ഇതൊക്കെ കണ്ട് ത്രിൽ അടിച്ച് നിൽപ്പാണ്…

അടുത്ത തവണ ഇതൊക്കെ ഉണ്ടാക്കാൻ പഠിപ്പിക്കാം എന്ന് അവൾക്ക് വാക്ക് കൊടുത്ത് ഞാൻ പുറത്തേക്ക് നടന്നു…

 

ഗേറ്റ് കടന്ന് പുറത്തെത്തി ഞാൻ ബൈക്കിൽ കയറിയതും നേരത്തെ അവിടെ ഉണ്ടായിരുന്ന കാര്യസ്ഥൻ ശങ്കരൻ ചേട്ടൻ എൻ്റെ അടുത്തേക്ക് ഓടി വന്നു…

 

“കുഞ്ഞേ പോവല്ലേ…”

 

“എന്ത് പറ്റി ശങ്കരേട്ട..??”

 

“അതിഥി മോൾ മോനെ കാണണം എന്ന് പറഞ്ഞു…”

 

“എന്നെ.. ??”.

 

“അതെ.. വാ…”

 

അതിഥി ഇപ്പൊ എന്തിനായിരിക്കും എന്നെ കാണണം എന്ന് പറഞ്ഞത്.. എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല…

ഞാൻ വീണ്ടും ഗേറ്റ് കടന്ന് അകത്തേക്ക് കയറി ചെന്നു…

 

സിറ്റ് ഔട്ടിൽ മിന്നുവിൻ്റെ കൂടെ അതിഥിയും നീതു ചേച്ചിയും ഉണ്ടായിരുന്നു…

ദൈവമേ ഇനി എന്തെങ്കിലും പണി ആണോ..

 

ഞാൻ നടന്നു അവരുടെ അടുത്തേക്ക് ചെന്നു…

 

“എന്നെ.. കാണണം എന്ന് പറഞ്ഞിരുന്നോ..??”

 

“ഈ മോഡൽ ഒക്കെ വിനോദ് ആണോ ഉണ്ടാക്കിയത്..??”

 

“അതെ.. എന്ത് പറ്റി..”

 

“ഇതൊക്കെ ഉണ്ടാക്കാൻ എന്നെ കൂടെ പഠിപ്പിക്കാവോ..??”

 

അതിഥിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് സത്യത്തിൽ എനിക്ക് ചിരിയാണോ അതോ അൽഭുതം ആണോ ഉണ്ടായത് എന്നറിയില്ല…

 

നീതു ചേച്ചിയെ നോക്കിയപ്പോൾ പുള്ളിക്കാരി സന്തോഷത്തോടെ കണ്ണടച്ച് കാണിച്ച് അകത്തേക്ക് പോയി…

 

അങ്ങനെ ഞാനും മിന്നുവും അതിഥിയും കൂടി അവിടെ ഇരുന്ന് ഓരോ മോഡലുകൾ ഉണ്ടാക്കാൻ തുടങ്ങി..

ഓരോ പേപ്പറും മടക്കേണ്ട രീതിയും മുറിക്കേണ്ട രീതിയും എല്ലാം ഞാൻ അവരെ പഠിപ്പിച്ചു…

 

എല്ലാം വളരെ കൗതുകത്തോടെ ആണ് അതിഥി നോക്കി കണ്ടത്…

മിനിമോൾ കൂടെ ഉള്ളത് കൊണ്ട് തമാശയും കളിയും ചിരിയും ഒക്കെ ആയി സംഗതി നല്ല രസം ആയിരുന്നു..

 

ഈ ഒരു സംഭവത്തോടെ എനിക്ക് ഒരു കാര്യം മനസ്സിലായി..

അതിഥിയുടെ മനസ്സിൽ കയറി പറ്റാൻ അവള് ചെയ്യുന്ന കാര്യങ്ങളെ പൊക്കി പറയുകയും സപ്പോർട്ട് ചെയ്യുകയും അല്ല വേണ്ടത് എന്നും അവള് കാണാത്ത അല്ലെങ്കിൽ അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെ അവൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ആണ് വേണ്ടത് എന്നും…

 

അതിഥി കാര്യങ്ങള് പഠിച്ചെടുക്കാൻ വളരെ മിടുക്കിയാണ്…

വളരെ എളുപ്പത്തിൽ ആണ് അവള് ഓരോരോ കാര്യങ്ങളും പഠിച്ചെടുക്കുന്നത്..

അവളെ ആകർഷിക്കാൻ വന്നിട്ട് ഓരോ നിമിഷം കഴിയും തോറും ഞാൻ ആണ് അവളിലേക്ക് കൂടുതൽ ആകൃഷ്ടൻ ആവുന്നത്…

 

അങ്ങനെ ഒരുപാട് നേരം ഞങൾ അവിടെ ചിലവഴിച്ചു…

ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ ജീവിതത്തിൽ വളരെ അധികം എൻജോയ് ചെയ്ത നിമിഷം..

എല്ലാം കഴിഞ്ഞ് എഴുന്നേൽക്കാൻ നേരം മിന്നു പറഞ്ഞു..

 

“അതിഥി ചേച്ചി ഇന്നാ ഞാൻ ചിരിച്ച് കണ്ടെ…”

 

മിന്നു അത് പറഞ്ഞപ്പോൾ അതിഥി വെറുതെ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്…

 

ഞങ്ങൾ എല്ലാവരും എഴുന്നേറ്റതും നീതു ചേച്ചി അങ്ങോട്ട് വന്നു…

 

“ഇനി കുറച്ച് കഴിഞ്ഞ് ചെയ്യാം.. എല്ലാരും വാ ചോറുണ്ണാൻ ആയി…”

 

അങ്ങനെ ഞാൻ ആദ്യമായി ആ വീടിൻ്റെ ഡൈനിങ് റൂമിലേക്ക് നടന്നു…

എനിക്ക് മുന്നിൽ ഉള്ള വലിയ തീൻ മേശയും അതിൽ നിരത്തി വച്ചിരിക്കുന്ന വിഭവങ്ങളും കണ്ടപ്പോൾ തന്നെ എൻ്റെ വയറു പകുതി നിറഞ്ഞിരുന്നു…

 

പെട്ടന്നാണ് എന്തോ ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയത്..

 

(തുടരും..)

 

 

a
WRITTEN BY

admin

Responses (0 )