സൂര്യനെ പ്രണയിച്ചവൾ 21
Sooryane Pranayichaval Part 21 | Author : Smitha | Previous Parts
ഗായത്രി തനിയെ വരുമെന്നാണ് ഗോമതി അറിഞ്ഞിരുന്നത്. എന്നാല്‍ ഗായത്രിയ്ക്ക് പിന്നാലെ സാവിത്രിയും കാറില്‍ നിന്നുമിറങ്ങിയപ്പോള്‍ അവള്‍ അദ്ഭുതപ്പെട്ടു.
“വൌ!”
അവള്‍ ആഹ്ലാദശബ്ദം പുറപ്പെടുവിച്ചു.
“ആന്‍റിയുമുണ്ടോ? സൂപ്പര്‍!”
സാവിത്രിയും ഗായത്രിയും ചിരിച്ചു.
“പീരിയഡ് രാവിലെ തീര്‍ന്നു. എങ്കില്‍ ഞാനും കൂടെ വരാമെന്ന് കരുതി!”
സാവിത്രി ഗോമാതിയോടു പറഞ്ഞു. വോള്‍വോ മിനിബസ്സ് ഗോമതിയുടെ വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ വെളുപ്പിന് മൂന്നരയായി. തന്നോടൊപ്പം യാത്രചെയ്യുന്നവരൊക്കെ സെലിബ്രിറ്റികളാണ് എന്ന് അവള്‍ കണ്ടു. സ്പീക്കര്‍ ശ്രീരാമനാരായണന്‍റെ ഭാര്യ ഡോക്റ്റര്‍ തുളസീമണി. എം എല്‍ എ ബാലരാമന്റെ ഭാര്യ, അറിയപ്പെടുന്, ടെക്സ്റ്റയില്‍ ഡിസൈനര്‍ മാളവിക. ഇന്ത്യന്‍ പീപിള്‍സ് പാര്‍ട്ടിയുടെ സംസ്ഥാന വക്താവും പ്രൈം ടൈം ടെലിവിഷന്‍ ചര്‍ച്ചകളില്‍ സജീവ സാന്നിദ്ധ്യവുമായ സന്ദേശ് വാര്യര്‍. കൊച്ചി രാജകുടുംബാംഗവും ധര്‍മ്മസംരക്ഷണ സേനയുടെ രക്ഷാധികാരിയുമായ രോഹിത് ഈശ്വര്‍. പിന്നെ സമൂഹത്തിലെ പ്രശസ്തരും ധനികരുമായ വേറെ ചിലരും. ഏതാണ്ട് ഇരുപതോളമാളുകള്‍. സ്ത്രീകളാണ് കൂടുതല്‍. പ്രാര്‍ഥനയും ഭജനയുമൊക്കെ കഴിഞ്ഞാണ് യാത്ര തുടങ്ങിയത്. ബസ്സില്‍ കയറിയ സമയം മുതല്‍ വീണ്ടും സങ്കീര്‍ത്തനങ്ങളും പ്രാര്‍ഥനയും കൊണ്ട് അകം നിറഞ്ഞു. അകത്ത് ചന്ദനത്തിരികളില്‍ നിന്നും സുഖമുള്ള ഗന്ധം. ചിലരുടെ കൈകളില്‍ മതഗ്രന്ഥങ്ങള്‍. മറ്റുചിലര്‍ ഇയര്‍ഫോണിലൂടെ പ്രഭാഷണങ്ങളും ഭക്തി ഗാനങ്ങളും കേള്‍കാന്‍ തുടങ്ങി.
“തിരുവില്വാമല ആഞ്ജനേയ സ്വാമി അമ്പലമാണ് ആദ്യം!”
യാത്രയുടെ സംഘാടകന്‍ സന്ദേശ് വാര്യര്‍ എല്ലാവരോടുമായി പറഞ്ഞു.
“അവിടെ ഉഷപൂജ കഴിച്ച് ആണ് യാത്ര! സ്ത്രീകള്‍ തിരുവരുള്‍ കാത്ത് പടിക്കല്‍ നിന്നിട്ടേ കയറാവൂ! പോറ്റി തീര്‍ത്ഥം തളിച്ചതിന് ശേഷം! അറിയാല്ലോ!”
സ്ത്രീകള്‍ തലകുലുക്കി. കൊല്ലങ്കോട്ടു നിന്ന് ബസ്സ് പറളി റോഡിലേക്ക് കയറി.
“ഗായത്രി, അതല്ലേ പേര്?”
തൊട്ടടുത്ത സീറ്റില്‍ പുറത്തേക്ക്, നിലാവില്‍ കുതിര്‍ന്ന ഗ്രാമവിലോഭനീയതയിലേക്ക് നോക്കി നില്‍ക്കെ ഗായത്രി സന്ദേശ് വാര്യരുടെ ചോദ്യം കേട്ടു.
“പദ്മനാഭന്‍ സാര്‍ ബിസി ആയിരിക്കൂല്ലോ അല്ലെ?”
അയാള്‍ തിരക്കി. അവള്‍ തലകുലുക്കി.
“ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നൊക്കെ കേട്ടു. അതുകൊണ്ട് ചോദിച്ചതാണ്…”
അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു.
“എന്നെ മനസ്സിലായോ?”
അയാള്‍ പുഞ്ചിരിയോടെ തിരക്കി.
“അറിയാം!”
പുഞ്ചിരി നിലനിര്‍ത്തി അവള്‍ പറഞ്ഞു.
“ടി വിയിലോക്കെ കണ്ടിട്ടുണ്ട്!”
“ഉവ്വോ? സന്തോഷം!”
അയാള്‍ ആഹ്ലാദത്തോടെ പറഞ്ഞു.
“ഡെല്ലിയിലായിരുന്നു അല്ലെ?”
ഡോക്റ്റര്‍ തുളസീമണി, സ്പീക്കറുടെ ഭാര്യ ചോദിച്ചു.
“അതേ!”
നിര്‍വ്വികാരമായ സ്വരത്തില്‍ ഗായത്രി മറുപടി നല്‍കി.
“മനസ്സില് എന്ത് വെഷമം ഉണ്ടായാലും ഭഗവതീടെ കാല്‍ച്ചുവട്ടില്‍ അതങ്ങ് സമര്‍പ്പിക്കുക!”
രോഹിത് ഈശ്വര്‍ തന്‍റെ സ്വതേയുള്ള ശൈലിയില്‍ പറഞ്ഞു.
“അനുഭവസ്ഥനാ പറയണേ! അത്കൊണ്ട് കുട്ടി ധൈര്യായിരിക്കുക! കേട്ടോ!”
ഗായത്രി തലകുലുക്കി. ബസ്സ് പുറപ്പെട്ടിട്ട് ഇപ്പോള്‍ ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. മിക്കവാറും ഉറക്കത്തിലാണ്. സാവിത്രിയുടെ തോളില്‍ മുഖം ചേര്‍ത്ത് ഗായത്രിയും ഒന്ന് മയങ്ങിപ്പോയി. രാത്രിയില്‍ അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജോയലിന് സംഭവിക്കാന്‍ പോകുന്ന അപകടം അവളെ ഉറങ്ങാന്‍ അനുവദിച്ചില്ല. ആ മനുഷ്യന്‍ ഇപ്പോള്‍ തന്‍റെ ആരുമല്ല. ഭാവിയില്‍ തന്‍റെ ആരുമാകാന്‍ പോകുന്നുമില്ല. പക്ഷെ ഒരുകാലത്ത് തന്‍റെ എല്ലാമായിരുന്നു അയാള്‍. അതുകൊണ്ട് തന്നെ അയാള്‍ക്ക് സംഭവിക്കാന്‍ പോകുന്ന അപകടമെന്താണ് എന്ന് അറിയാനുള്ള ധൈര്യം തനിക്കില്ല. അപ്പോള്‍ ഉറങ്ങുന്നതെങ്ങനെ? പെട്ടെന്ന് ബസ്സ് ഒരു ഞരക്കത്തോടെ നിന്നു. പെട്ടെന്നുള്ള ഹാള്‍ട്ടിങ്ങ് ആയതിനാല്‍ ബസ്സ് വല്ലാതെ കുലുങ്ങി.
“എന്താ രാമേശ്വരാ?”
ചാടിയെഴുന്നേറ്റ് സന്ദേശ് വാര്യര്‍ ചോദിച്ചു. പെട്ടെന്ന് കാതടപ്പിക്കുന്ന സ്വരത്തില്‍ ചുറ്റും വെടിയൊച്ചകള്‍ മുഴങ്ങി. അത് കേട്ട് മിക്കവരും പ്രത്യേകിച്ച് സ്ത്രീകള്‍ ഭയന്ന് നിലവിളിച്ചു.
“എന്താ? എന്തായിത്?”
രോഹിത് ഈശ്വറും സന്ദേശ് വാര്യരോടൊപ്പം ചേര്‍ന്ന് പുറത്തേക്ക് നോക്കി. ആ നിമിഷം ഡ്രൈവറുടെ ക്യാബിനിലെ പുറത്തേക്കുള്ള ഡോര്‍ തുറക്കപ്പെട്ടു. ഡ്രൈവറെ ആരൊ പുറത്തേക്ക് വലിച്ചിറക്കി. പിന്നെ സംഭവിച്ചത് അക്ഷരാര്‍ത്ഥത്തില്‍ അകത്തുള്ളവരെ വിറപ്പിച്ചു. ബസ്സിന്‍റെ ഡോര്‍ വെടിവെച്ച് തകര്‍ക്കപ്പെട്ടു. അകത്തേക്ക് തോക്കുകളുമായി ചിലര്‍ ഇരച്ചെത്തി.
“ആരാ നിങ്ങള്?”
സന്ദേശ് വാര്യര്‍ ഭയന്നു വിറച്ചുകൊണ്ടാണെങ്കിലും ചോദിച്ചു.
“പേരും അഡ്രസ്സും ഒക്കെ നെനക്ക് ഇപ്പം തന്നെ അറിയണോടാ? ഇരിക്കെടാ അവിടെ മോന്തേടെ ഷേപ്പ് മാറേണ്ടേങ്കില്‍!”
എല്ലാവരും ഭയന്ന് വിറങ്ങലിച്ച് അവരവരുടെ ഇരിപ്പിടങ്ങളില്‍ ഇരുന്നു.
“ഞാന്‍ സന്തോഷ്!”
തോക്കുയര്‍ത്തി സന്തോഷ് പറഞ്ഞു.
“പോലീസ് റെക്കോഡില്‍ എന്‍റെ പേര് വീരപ്പന്‍ സന്തോഷ് എന്നാ! അല്ല ഇത് നമ്മടെ വാര്യരദ്ദേഹവല്ല്യോ? വാര്യര്‍ക്കൊക്കെ എന്നെ അറിയാം…പിന്നെ തുളസീമണി മാഡത്തിനും അറിയാം…മാഡത്തിന്‍റെ ഹസ്ബന്‍ഡ്…എന്നെപ്പറ്റിയൊക്കെ നിയമസഭേല്‍ ഘോരഘോരം പ്രസംഗിച്ചതല്ലേ? എന്താ മാഡം ഇത്? മാഡത്തിന്‍റെ ഹസ്ബന്‍ഡ് ഒന്നാന്തരം കമ്മ്യൂണിസ്റ്റ് അല്ലെ? പണ്ട് യൂത്തിന്റെ ഒക്കെ അഖിലേന്ത്യാ നേതാവോക്കെ ആരുന്നില്ലേ? കമ്മ്യൂണിസ്റ്റിന്‍റെ ഭാര്യക്ക് അമ്പലോം പള്ളീം ഒക്കെ ആകാല്ലോ അല്ലെ? ഹഹഹ….ആങ്ങ് ..അത് എന്തേലും ആകട്ടെ!”
സന്തോഷിന്‍റെ മുഖത്തെ ചിരിമാഞ്ഞു.
“ഈ വണ്ടിയിലുള്ള നിങ്ങളെ ഞങ്ങള് കസ്റ്റഡിയിലെടുക്കുവാ!” ബസ്സിനുള്ളില്‍ നിന്നും വീണ്ടും ഭയന്ന് വിറച്ച കരച്ചില്‍ ശബ്ദമുയര്‍ന്നു.
“ഞങ്ങടെ കൂട്ടത്തിപ്പെട്ട നാല് പേരെ പോലീസ് പിടിച്ചു, ഇന്നലെ! നിങ്ങളെ വെച്ച് വെലപേശുവാ!…”
“അതിനു ഞങ്ങള്‍…”
രോഹിത് ഈശ്വര്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി. സന്തോഷ് തോക്കിന്‍റെ പാത്തി അയാള്‍ക്ക് നേരെ ഉയര്‍ത്തി. അത് താഴുന്നതിനു മുമ്പ് നിലവിളിയോടെ രോഹിത് സീറ്റിലേക്ക് അമര്‍ന്നു.
“ഒരക്ഷരം കേള്‍ക്കരുത് ഒരു പന്നീടെം നാവില്‍ നിന്ന്!”
ഭീഷണമായ ശബ്ദത്തില്‍ സന്തോഷ് പറഞ്ഞു.
“പേടിച്ച് കരയുവോ നെലവിളിക്കുവോ ഒക്കെ ചെയ്തോ! പക്ഷെ അലമ്പുണ്ടാക്കരുത്! സോഫ്റ്റ് ആയി കരഞ്ഞോണം! മനസ്സിലായോ മിസ്സിസ് മാളവികാ ബലരാമന്‍!”
പെട്ടെന്ന് അങ്ങോട്ടേക്ക് ഉണ്ണിയും രവിയും ഷബ്നവും കയറി സതീഷും വന്നു.
“ജനഗണമന പാടുമ്പം നമ്മള് അല്ല നമ്മളല്ല നിങ്ങള് അറ്റന്‍ഷന്‍ മോഡില്‍ നിക്കുവേലെ?”
സന്തോഷ് ചോദിച്ചു.
“അത്രേം അച്ചടക്കത്തോടെ പുറത്തേക്ക് ഇറങ്ങിക്കെ. എന്നിട്ട് ദോണ്ടേ, ആ കാണുന്ന ലക്ഷ്വറി ബസ്സില്ലേ? അതിലേക്ക് അങ്ങ് കയറിക്കെ!”
അയാള്‍ പുറത്തേക്ക് തോക്ക് ചൂണ്ടി പറഞ്ഞു. അവിടെ വളരെ പഴയ, പൊളിയാറായ ഒരു വാന്‍ കിടന്നിരുന്നു.
“സതീഷേ!”
സന്തോഷ് സതീഷിനോടു പറഞ്ഞു.
“നീ വെളീല്‍ നിക്ക്! എന്നിട്ട് മന്ദം മന്ദം ഇറങ്ങി വരുന്ന ഈ വി ഐ പികള്‍ നമ്മടെ വണ്ടീല്‍ കേറുമ്പം അവര് തരുന്ന ഗാഡ് ഓഫ് ഓണര്‍ സ്വീകരിക്ക്!”
“ഓക്കേ!”
സതീഷ് ചിരിച്ചു. അവന്‍ പുറത്തേക്കിറങ്ങി. സന്തോഷ് ഉടനെ ബസ്സിനകത്ത് നിന്നും റൂഫിലേക്ക് നിറയൊഴിച്ചു. റൂഫിന്‍റെ മനോഹാരിതയെ ഭേദിച്ചുകൊണ്ട് വെടിയുണ്ടകള്‍ പുറത്തേക്ക് ചിതറിയപ്പോള്‍ ഭയംകൊണ്ട് വിറങ്ങലിച്ച് എല്ലാരും എഴുന്നേറ്റു.
“എഴുന്നെക്ക് വാര്യരെ!”
സന്തോഷ് അയാള്‍ക്ക് നേരെ തോക്ക് ചൂണ്ടി.
“പട്ടുസാരിയാണോ അതോ പാളത്തൊപ്പിയാണോ ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ വസ്ത്രം എന്ന വിഷയത്തെക്കുറിച്ച് നാളെ നമുക്ക് ജനം ടീവീലും കൈരളീലും ഒക്കെ പ്രൈം ടൈമില്‍ ഘോരഘോരം അണ്ണാക്ക് പൊട്ടുന്ന വരെ വായ്‌വെടിവെക്കേണ്ടതല്ലേ? അതിന് അറ്റ്‌ലീസ്റ്റ് നീ ജീവനോടെ എങ്കിലും വേണ്ടേ? എണീക്കെടാ!”
എല്ലാവരും എഴുന്നേറ്റു. വരിവരിയായി ഡോറിലൂടെ പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങി. അപ്പോഴാണ് ഷബ്നം ഗായത്രിയെ കാണുന്നത്.
“റബ്ബേ!”
അവള്‍ അറിയാതെ മന്ത്രിച്ചു.
“ഈ കുട്ടിയുണ്ടായിരുന്നോ ഇതിനകത്ത്?”
അവള്‍ സ്വയം ചോദിച്ചു. സന്തോഷും അവളെ കണ്ടു.
“സന്തോഷ് ചേട്ടാ? ഇനി എന്ത് ചെയ്യും?”
അവള്‍ അയാളുടെ കാതില്‍ മന്ത്രിച്ചു.
അയാള്‍ ഒരു നിമിഷം ആലോചിച്ചു.
“ഒന്നും ചെയ്യാനില്ല…ലെറ്റ് ഹേര്‍ ആള്‍സോ ജോയിന്‍!”
അയാള്‍ പറഞ്ഞു. മറ്റുള്ളവരോടൊപ്പം പുറത്തേക്കിറങ്ങവേ സന്തോഷിന്‍റെ നേരെയും ഷബ്നത്തിന് നേരെയും ഗായത്രി രൂക്ഷമായി നോക്കി. ഷബ്നം അപ്പോള്‍ മുഖം തിരിച്ചു.
“ആ കുട്ടീടെ നോട്ടം, എന്‍റെ സന്തോഷ് ചേട്ടാ! എന്ത് ചെയ്യാം!”
നിസ്സഹായത നിഴലിക്കുന്ന സ്വരത്തില്‍ ഷബ്നം പറഞ്ഞു. അവരോരുത്തരും ഭയന്നും നിലവിളിച്ചും പൊട്ടിപ്പഴകിയ വാനിലേക്ക് കയറി. അതിനുള്ളില്‍ തോക്കുധാരികളായ സംഘം നിന്നിരുന്നു.
“അതി തീട്ടം മൂത്രോം ഒന്നുമില്ല മാഡംസ്!”
ഇരിക്കാന്‍ മടിച്ചവരെ നോക്കി, പ്രത്യേകിച്ച് സ്ത്രീകളെ നോക്കി രാമപ്പന്‍ പറഞ്ഞു.
“പഴയ ഇന്ത്യന്‍ മേഡ് ടാറ്റ കമ്പനി വണ്ടിയാണ്… ഓഡീം വോക്സ് വേഗനും ഒന്നും നമ്മടെ സൈറ്റിലേക്ക് കേറില്ല! അതാ!”
ഗായത്രി വരുന്നത് കണ്ട് സംഘാംഗങ്ങള്‍ ആദ്യമൊന്ന് പരുങ്ങി. അവര്‍ ചോദ്യരൂപത്തില്‍ സന്തോഷിനെ നോക്കി. അയാള്‍ കുഴപ്പമില്ല എന്ന അര്‍ത്ഥത്തില്‍ അവരെ നോക്കി. കാടിനുള്ളിലേക്ക് വണ്ടി കയറി. ദുര്‍ഘടമായ കാട്ടുപാതയിലൂടെ, ചിലപ്പോള്‍ പാതയില്ലാത്ത പുല്‍പ്പുറത്ത് കൂടി വാന്‍ കുലുങ്ങിയും ഇളകിയും സഞ്ചരിച്ചു. വാനിനുള്ളില്‍ നിലവിളിയും പ്രാര്‍ഥനകളും മുഴങ്ങി. തോക്കേന്തിയ സംഘം ഭീഷണമായ ഭാവത്തോടെ അവരെ നോക്കി. ഏകദേശം രണ്ടു മണിക്കൂറിനു ശേഷം വാന്‍ അവരുടെ താവളത്തിലെത്തി.
“ഇറങ്ങ്!”
ഉണ്ണി ഡോര്‍ തുറന്നപ്പോള്‍ സന്തോഷ് ആജ്ഞാപിച്ചു. സ്ത്രീകളും പുരുഷന്മാരും ഭയത്തോടെ ചുറ്റുപാടുകള്‍ വീക്ഷിച്ചുകൊണ്ട് പതിയെ അതിനുള്ളില്‍ നിന്നും ഇറങ്ങി. ഇടിഞ്ഞു പൊളിഞ്ഞ, ചിരപുരാതനമെന്നു തോന്നിക്കുന്ന ഒരു ക്ഷേത്രപരിസരമാണ് അതെന്നു അവര്‍ മനസ്സിലാക്കി. കാടിന്‍റെ ഇരുളിനും തണുപ്പിനുമകത്ത് അങ്ങനെ ഒരു കെട്ടിടാവശിഷ്ടം ഒരപൂര്‍വ്വതയായിരുന്നു. കെട്ടിടത്തിന് മുമ്പില്‍ വന്‍ ശിലകള്‍കൊണ്ട് നിര്‍മ്മിതമായ ഒരു ഗുഹാമുഖം.
“നടക്ക്!”
ഗുഹാമുഖത്തേക്ക് നോക്കി.സന്തോഷ് ആജ്ഞാപിച്ചു. തീര്‍ഥയാത്രാ സംഘം അനുസരണയോടെ അങ്ങോട്ട് നടന്നു. ഗുഹയ്ക്കകം വലിയൊരു ഹാള്‍ പോലെ തോന്നിച്ചു. വാതിലുകള്‍, വലിയ തൂണുകള്‍, ഹാളില്‍ നിന്ന് ഉള്ളിലേക്ക് വേറെയും മാര്‍ഗ്ഗങ്ങള്‍. അവ മുറികള്‍ പോലെ തോന്നിച്ച ഗുഹാന്തര്‍ഭാഗത്തേക്ക് പോകുന്നു. പെട്ടെന്ന്, ഹാളിന്‍റെ മുകളില്‍, ബാല്‍ക്കണിപോലെ പണിത ഒരു ഭാഗത്തേക്ക് ഒരു ചെറുപ്പക്കാരന്‍ നടന്നു വരുന്നത് അവര്‍ കണ്ടു.
“ജോയല്‍ ബെന്നറ്റ്!”
സന്ദേശ് വാര്യര്‍ അടുത്ത് നിന്ന രോഹിത് ഈശ്വറിന്റെ കാതില്‍ മന്ത്രിച്ചു.
“എഹ്?”
ഞെട്ടിത്തരിച്ച് രോഹിത് ജോയലിനെ നോക്കി.
“ഈശ്വരാ! ഇതാണോ? ഇവനാണോ ജോയല്‍ ബെന്നറ്റ്? എങ്കില്‍ നമ്മുടെ കാര്യം തീര്‍ന്നു…”
അയാളെ വിറയ്ക്കാന്‍ തുടങ്ങി. സന്ദേശ് വാര്യര്‍ പറഞ്ഞത് മറ്റെല്ലാവരും കേട്ടിരുന്നു. അവരുടെ മുഖങ്ങള്‍ മുകളിലേക്ക് ഭയത്തോടെ നീണ്ടു. ഓരോരുത്തരുടെയും മിഴികള്‍ തന്‍റെ മുഖത്ത് ഭയത്തോടെ പതിയുന്നത് അവന്‍ കണ്ടു. അപ്പോഴേക്കും സന്തോഷും ഷബ്നവും അവിടേയ്ക്ക്, അവന്‍റെയടുത്തേക്ക് വന്നു.
“നിങ്ങള്‍ക്ക് സംഭവിച്ച അസൌകര്യത്തില്‍ ഖേദിക്കുന്നു!”
ഘനഗാംഭീര്യമുള്ള സ്വരത്തില്‍ ജോയല്‍ പറഞ്ഞു. അത് പറഞ്ഞു കഴിഞ്ഞാണ് അവരുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഗായത്രിയെ അവന്‍ കാണുന്നത്. അദ്ഭുതവും ദേഷ്യവും കലര്‍ന്ന, വിടര്‍ന്ന മിഴികളോടെ അവന്‍ സന്തോഷിനെ നോക്കി. സന്തോഷ് പുഞ്ചിരിച്ചു.
“ഇതെന്താ?”
ജോയല്‍ ഇരുവരോടും അടക്കിയ ശബ്ദത്തില്‍ തിരക്കി.
“ബസ്സില്‍ കേറി കഴിഞ്ഞാ ഞങ്ങള് കാണുന്നെ, ഏട്ടാ!”
ഷബ്നം പറഞ്ഞു.
“അവരെ മാത്രം ഒഴിവാക്കി മറ്റുള്ളവരെ മാത്രം കൊണ്ടുവരാനാണ് ആദ്യം ഞാനും ചിന്തിച്ചേ!”
സന്തോഷ് അറിയിച്ചു.
“പിന്നെ തോന്നി, ഗായത്രിയും അമ്മയും കൂടെ ഉണ്ടേല്‍ അഡീഷണല്‍ അഡ്വാന്‍ടേജാണ് നമുക്ക്… നമ്മുടെ ആവശ്യത്തിന്…”
“അത് ശരിയാ….”
ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ജോയല്‍ പറഞ്ഞു.
“നമ്മള് ഉദ്ദേശിച്ച വി ഐ പി കളേക്കാള്‍ ഒരൊന്നരക്കിലോ തൂക്കം കൂടും പദ്മനാഭന്! അങ്ങേരുടെ ഭാര്യേം മോളും ഉണ്ടേല്‍, അവരെ വെച്ച് ബാര്‍ഗൈന്‍ ചെയ്താ നമ്മടെ ആളുകളെ നമ്മള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പോലീസ് വിട്ടയയ്ക്കും…”
അവന്‍ പിന്നെ ഗായത്രിയുടെ മുഖത്തേക്ക് തറച്ചു നോക്കി. അവളും ദേഷ്യം കത്തുന്ന കണ്ണുകള്‍കൊണ്ട് അവനെ അളന്നു.
“നിങ്ങളോട് പറഞ്ഞിരിക്കുമല്ലോ….”
ജോയല്‍ തുടര്‍ന്നു.
“ഇങ്ങോട്ട് നിങ്ങളെ കൊണ്ടുവരുന്നതിന് മുമ്പ് നിങ്ങളോട് പറഞ്ഞിരിക്കുമല്ലോ എന്തിനാണ് നിങ്ങളെ ഇവിടേക്ക് കൊണ്ടുവന്നതെന്ന്….”
അയാള്‍ എല്ലാവരെയും ആകെയൊന്നു നോക്കി.
“ഞങ്ങളുടെ കൂട്ടത്തിലെ നാല് പേരെ നിങ്ങളുടെ സര്‍ക്കാര്‍ പിടിച്ചുകൊണ്ടുപോയി…”
അവന്‍ തുടര്‍ന്നു.
“അവരെ തിരികെ കിട്ടുന്നതിനു നിങ്ങളുടെ സര്‍ക്കാരിനോട് വിലപേശാന്‍ ആണ് നിങ്ങളെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്…സര്‍ക്കാറിന് വേഗം വിവേകമുദിച്ച്, ഞങ്ങളുടെ ആവശ്യം അംഗീകരിക്കുവാന്‍ അവരെ പ്രേരിപ്പിക്കുവാന്‍ എല്ലാവരും പ്രാര്‍ഥിക്കുക..അങ്ങനെയായാല്‍ എല്ലാവര്‍ക്കും പോകാം…അല്ലെങ്കില്‍ എല്ലാവര്‍ക്കും ഇവിടെ ഞങ്ങടെ കൈകൊണ്ട് ചാകാം! അതുകൊണ്ട് …”
“കൊള്ളാം!”
പെട്ടെന്ന് താഴെ നിന്ന് ഉച്ചത്തില്‍ ഗായത്രിയുടെ ശബ്ദം ഉയര്‍ന്നു.
“ടെററിസ്റ്റിന്‍റെ നാവില്‍ നിന്നും വീഴുന്ന വാക്കുകള്‍ കൊള്ളാം! വിവേകം! പ്രാര്‍ത്ഥന….”
അവളുടെ ശബ്ദത്തില്‍ പുച്ഛവും അവജ്ഞയും കലര്‍ന്നിരുന്നു. മറ്റുള്ളവര്‍ അവളെ അദ്ഭുതത്തോടെ നോക്കി.
“ഗായത്രി വേണ്ട!”
രോഹിത് ഈശ്വര്‍ ഗായത്രിയുടെ കാതില്‍, അടക്കത്തില്‍, പറഞ്ഞു.
“ലോക്കല്‍ ഭീകരന്‍ അല്ല… ഗവണ്മെന്റ് തലയ്ക്ക് വിലപറഞ്ഞിരിക്കുന്ന ഭീകരനാണ്! ഗായത്രിക്ക് അറിയില്ല ഇവമ്മാരുടെ നേച്ചര്‍!”
അപ്പോള്‍ ഗായത്രി അയാളെ ഒന്ന് നോക്കി.
“സംസാരിക്കാന്‍ പോയിട്ട് അവന്‍റെ മുഖത്ത് പോലും നോക്കാന്‍ കൊള്ളില്ല ഗായത്രി…”
സന്ദേശ് വാര്യരും പറഞ്ഞു.
“അതേ!”
പെട്ടെന്ന് ജോയലിന്റെ ശബ്ദം അവിടെ ഉയര്‍ന്നു കേട്ടു.
“മുഖത്ത് നോക്കാന്‍ പോലും പാടില്ല ഞങ്ങളുടെ! വാര്യര് പറഞ്ഞത് ശരിയാ! മുഖത്തേക്ക് പോലും നോക്കരുത്!”
താന്‍ അടക്കത്തില്‍ പറഞ്ഞ കാര്യം ജോയല്‍ കേട്ടതെങ്ങനെ എന്നോര്‍ത്ത് സന്ദേശ് വാര്യര്‍ അന്ധാളിച്ചു. അയാളില്‍ ഭയമിരമ്പി. ജോയലിന്റെ കണ്ണുകള്‍ അപ്പോള്‍ ഗായത്രിയില്‍ തറഞ്ഞു. അവളും അവന്‍റെ കണ്ണുകളിലേക്ക് നോക്കി. അപ്പോള്‍ ഇരുവര്‍ക്കുമിടയിലെ കാലം അതിന്‍റെ യവനിക ഒന്ന് മാറ്റി.
അപ്പോള്‍ സായാഹ്നമാവുകയായിരുന്നു. മണാലിയിലെ ഗോള്‍ഡന്‍ റെയിന്‍ബോ ക്ലബ്ബിലാണ് എല്ലാവരും. അതിലെ വിശാലമായ ഡിസ്ക്കോത്തെക്കില്‍. കടും നിറങ്ങള്‍ ഭംഗി കൂട്ടിയ വസ്ത്രങ്ങളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചടുലമായി നൃത്തം ചെയ്യുമ്പോള്‍, അഭൌമമായ ഗഗനകൂടാരത്തില്‍ നിന്നെന്നപോലെ മദിപ്പിക്കുന്ന ലേസര്‍ കിരണങ്ങള്‍ നിറഞ്ഞു പ്രസരിച്ചു ചുറ്റും. കണ്ണുകളില്‍ കാത്തിരിപ്പിന്‍റെ ദാഹവും ചുണ്ടുകളില്‍ അമര്‍ത്തിയൊളിപ്പിക്കാന്‍ പാടുപെടുന്ന പ്രണയലഹരിയുമായി അന്ന് അവള്‍ ഒരു കൈ തന്‍റെ അരക്കെട്ടിലും മറ്റേ കൈ തന്‍റെ തോളിലും പിടിച്ച് നൃത്തം ചെയ്യുകയായിരുന്നു.
“എന്‍റെ കള്ളക്കണ്ണനാണ് ജോ…”
നൃത്ത ചലനത്തില്‍ തന്‍റെ നെഞ്ച് അവളുടെ മാറിടത്തിന്‍റെ ഉന്നതിയില്‍ അമര്‍ന്നുരഞ്ഞപ്പോള്‍ കണ്ണുകളില്‍ നോക്കി ഗായത്രി പറഞ്ഞു.
“ഞാന്‍ അറിയാത, എന്‍റെ കാര്‍വര്‍ണ്ണനേ, നീയെന്‍റെ മനസ്സ് എങ്ങനെയാണ് കവര്‍ന്നത്?”
താനപ്പോള്‍ അവളുടെ കണ്ണുകളുടെ വശ്യഭാവത്തില്‍ നിന്ന് നോട്ടം മാറ്റാതെ പുഞ്ചിരിച്ചു. ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി തന്‍റെ ചുണ്ടില്‍ അമര്‍ത്തി ചുണ്ടിച്ചിട്ട് അവള്‍ പറഞ്ഞു.
“ആരും കാണാതെ എനിക്കും താ…”
“പെണ്ണെ, ഇതെന്താ നീ ചെയ്തെ?”
ചുറ്റും ഭയത്തോടെ നോക്കി താന്‍ ചോദിച്ചു.
“എന്താ ചെയ്തേന്നോ?”
പുതുമഴ മുളന്തണ്ടില്‍ തൊടുമ്പോള്‍ അനുഭവിക്കുന്ന വികാരവായ്പ്പോടെ അവള്‍ ചോദിച്ചു.
“ജോടെ ചുണ്ടീന്നു കടിച്ചെടുത്തു അത് … ആ സ്നേഹാമൃത്…. ഞാനിപ്പോ ഉമ്മവെച്ചെടുത്തു ആ സ്നേഹാമൃത്… എന്തേരെ നേരമായിന്നു വെച്ചാ ഞാനിങ്ങനെ കണ്ട്രോള്‍ ചെയ്ത് നിക്കുന്നെ!”
സിരകളിലെ രക്തത്തെ തീ പിടിപ്പിച്ചു കൊണ്ട് സംഗീതം പതഞ്ഞുപൊങ്ങുമ്പോള്‍ അവള്‍ വീണ്ടും ചുണ്ടുകള്‍ അമര്‍ത്തി, ഇത്തവണ തന്‍റെ നെഞ്ചില്‍. ഷര്‍ട്ടിനു പുറത്ത് കൂടി അവള്‍ മുലക്കണ്ണില്‍ പതിയെ കടിച്ചത് പോലെ തോന്നി. അപ്പോള്‍ അവളുടെ അരക്കെട്ടില്‍ അമര്‍ന്നിരുന്ന തന്‍റെ കൈയുടെ പിടുത്തം മുറുകി.
“ജോടെ നെഞ്ചില്‍ മൊത്തം പൂക്കളുടെ മണം…”
അവള്‍ പറഞ്ഞു.
“സുഗന്ധം…അത് ഞാന്‍ ഉമ്മവെച്ചെടുത്തു….ഉമ്മ വെച്ച് കടിച്ചെടുത്തു….”
ഡിസ്ക്കോത്തെക്ക് നിറയെ സൈക്കഡലിക് വര്‍ണ്ണങ്ങളുടെ കുടമാറ്റമാണ്…
“എന്നെ എന്താ ഉമ്മവെക്കാത്തെ?”
അവള്‍ അല്‍പ്പം ചിണുങ്ങിക്കൊണ്ട് ചോദിച്ചു.
“പ്ലീസ്…ആരും കാണില്ല….ഞാന്‍ നോക്കിക്കോളാം…കെട്ടിപ്പിടിച്ച്…മുറുക്കെ കെട്ടിപ്പിടിച്ച് ..ഒന്നുമ്മ വെക്ക് ജോ…എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല…ചുട്ടുപഴുക്കുവാ….”
അപ്പോള്‍ മഴവില്ല് ആകാശത്ത് നിന്ന് അപ്രതക്ഷ്യമാകുന്നത് പോലെ തന്‍റെ നിയന്ത്രണവുമറ്റു. അവളെ ചുറ്റിപ്പിടിച്ച് തെക്കിന്‍റെ ഓരൊതുക്കിലേക്ക് താന്‍ സാവധാനം മാറി. ചുറ്റും സൈക്കഡലിക് വര്‍ണ്ണങ്ങളുടെ തിരത്തള്ളല്‍. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. അപ്പോള്‍ താന്‍ പതുക്കെ മുഖം താഴ്ത്തി. അവളപ്പോള്‍ പെട്ടെന്ന് തന്‍റെ മുഖം പിടിച്ചെടുത്ത് അവളുടെ ചുണ്ടുകളിലേക്ക് അമര്‍ത്തി. പൊള്ളുന്ന ചുണ്ടുകള്‍, വിറയ്ക്കുന്ന അധരത്തിലേക്ക് അമര്‍ത്തി താന്‍. അപ്പോള്‍ ഗായത്രിയുടെ കൈകള്‍ തന്‍റെ ദേഹത്തെ വരിഞ്ഞുമുറുക്കി. അവള്‍ തന്‍റെ കൈകള്‍ കടന്നെടുത്ത് തന്‍റെ അരക്കെട്ടില്‍ ചുറ്റിപ്പിടിപ്പിച്ച് അമര്‍ത്തി. അപ്പോള്‍ തന്‍റെ പൊള്ളുന്ന ചുണ്ടുകള്‍ അവളുടെ വിറയ്ക്കുന്ന അധരത്തോട് പിന്നെയും പിന്നെയും ഞെരിഞ്ഞു. സിരകളെ തരിപ്പിക്കുന്ന സംഗീതം മുറുകുമ്പോള്‍ ഗായത്രി തന്‍റെ മുഖമെടുത്ത് താഴേക്ക് അമര്‍ത്തി. കഴുത്തില്‍… മാറില്‍…. മാറില്‍ ചുണ്ടുകള്‍ വെറിപൂണ്ടമര്‍ന്ന്‍ നീങ്ങവേ അവള്‍ പെട്ടെന്ന് പരിസരത്തിലേക്ക്, അതിന്‍റെ അരക്ഷിതമായ ചുറ്റുപാടുകളിലെക്ക് തിരികെ വന്നു. പെട്ടെന്ന് തന്‍റെ മുഖം മാറില്‍ നിന്നും അടര്‍ത്തി മാറ്റി.
“ഐം സോറി ജോ…”
ആലിംഗനത്തില്‍ നിന്നും അകന്ന് അവള്‍ ലജ്ജയോടെ പറഞ്ഞു.
“ഈശ്വരാ, ഇത്രേം ആളുകള്‍…ഇവരൊക്കെ ഡാന്‍സ് ചെയ്യുമ്പം …നമ്മള്‍…ശ്യെ!!”
താന്‍ ചിരിച്ചു.
“ആരേലും കണ്ടോ ജോ!”
പരിസരത്തിലേക്ക് വീണ്ടും നോക്കി അവള്‍ പറഞ്ഞു.
“കണ്ടാലും കുഴപ്പമില്ല…”
പെട്ടെന്ന് തീരുമാനിച്ചത് പോലെ അവള്‍ പറഞ്ഞു.
“ജോ എന്‍റെയാ…ഞാന്‍ ജോടേം…പിന്നെ എന്താ…” താന്‍ നോട്ടം തുടര്‍ന്നപ്പോള്‍ അവളുടെ പുഞ്ചിരി ലജ്ജയിലേക്ക് മാറി.
“ജോ..ഞാന്‍ …”
ലജ്ജയില്‍ കുതിര്‍ന്ന് അവളുടെ ശബ്ദം തന്‍റെ കാതുകളിലേക്ക് വീണു.
“രണ്ടു കൊല്ലമായി ഞാനിങ്ങനെ മനസ്സില്‍ കൊണ്ടുനടന്നു കൊതിക്കുന്നതാണ് ജോയെ…ഇപ്പം എന്‍റെ സ്വന്തമായപ്പം എനിക്ക് കണ്ട്രോള്‍ മൊത്തം പോയി…അതാ ഞാന്‍ അങ്ങനെ…ശ്യെ! നോക്കല്ലേ അങ്ങനെ…പ്ലീസ്!!”
“നോക്കരുതെന്നോ?”
താന്‍ ചോദിച്ചു.
“പിന്നെ ഞാന്‍ ആരെ നോക്കും?”
“എന്നെ നോക്കിയാ പിന്നെ എനിക്ക് മറ്റൊന്നും ചെയ്യാന്‍ തോന്നില്ല…”
അവള്‍ തുടര്‍ന്നു.
“മഴയോ വെയിലോ വരുന്നതോ അറിയാതെ, വിശപ്പും ദാഹവുമൊക്കെയറിയാതെ, ഉറങ്ങണം പഠിക്കണം എന്നൊന്നും അറിയാതെ, മറ്റൊന്നും ചെയ്യാതെ ഞാന്‍ നോക്കിക്കൊണ്ടേയിരിക്കും മരണം വരെ….”
അവളുടെ കൈകള്‍ വീണ്ടും തന്നെ ചുറ്റി വരിഞ്ഞു.
“അത്രേം മയക്കുന്ന കണ്ണുകളാണ് ഇത്…”
വീണ്ടും മാറിടത്തിന്റെ ഘനം തന്‍റെ നെഞ്ചിലേക്ക് അമര്‍ത്തി അവള്‍ പറഞ്ഞു.
“എന്‍റെ ശരീരത്ത് മഴയായും മഞ്ഞായും വര്‍ഷമായും വസന്തമായും പെയ്യുകയാണ് ജോ ഈ കണ്ണുകള്‍…ജോ ആദ്യമായി ഞാന്‍ കണ്ടത് സ്റ്റേജിലാണ് ഫൌണ്ടേഷന്‍ ഡേയില്‍…അന്ന് ജോ ഒരു സ്പീച്ച് ചെയ്യുവാ…ഡീന്‍ ഒക്കെയുണ്ട്… അന്നാ എന്‍റെ മനസ്സ് കൈവിട്ടത്….ഞാനന്ന് മറ്റൊന്നും കണ്ടില്ല …ജോടെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു….”
ചിന്തകളില്‍ നിന്നുമുണര്‍ന്ന് ജോ താഴേക്ക് നോക്കി.
“മോനോട് എനിക്ക് തനിച്ചൊന്നു സംസാരിക്കണം!”
സാവിത്രി കൈകൂപ്പിക്കോണ്ട് ജോയലിനോട് വിളിച്ചു പറഞ്ഞു.
“അമ്മേ, എന്തായിത്?”
അസഹ്യമായ ഇഷ്ട്ടക്കേടോടെ ഗായത്രി സാവിത്രിയുടെ കൈകള്‍ പിടിച്ചു താഴ്ത്തി.
“ആരുടെ മുമ്പിലാ ഇങ്ങനെ താഴ്ന്ന് കെഞ്ചുന്നെ? എന്തിനാ അത്?”
“പ്ലീസ്, മോനെ!”
ഗായത്രിയുടെ വിലക്ക് വകവെയ്ക്കാതെ സാവിത്രി വീണ്ടും ജോയലിനെ നോക്കി കൈകള്‍ കൂപ്പി.
“എന്‍റെ സന്തോഷ് ചേട്ടാ?”
മുഖം തിരിച്ചുകൊണ്ട് അതിരില്ലാത്ത അസഹ്യതയോടെ ജോയല്‍ പറഞ്ഞു.
“എന്നാ മറ്റേ സീനൊക്കെയാ? രണ്ടിനേം പിടിച്ചിടത്ത്ന്ന്‍ തന്നെ തിരിച്ചുകൊണ്ടു വിട്ടേരെ! നമുക്ക് ബാക്കിയുള്ളവരെ വെച്ച് ഗെയിം കണ്ടിന്യൂ ചെയ്താ മതി…ഒരു മറ്റേടത്തെ സെന്‍റ്റിമെന്‍റ്സ്!”
“പ്ലീസ്!!”
സാവിത്രിയുടെ ദയനീയ ശബ്ദം വീണ്ടും താഴെ നിന്നും കേട്ടു.
“ഏട്ടാ അവര്‍ക്ക് പറയാനുള്ളത് എന്താണ് എന്നൊന്ന് കേള്‍ക്ക്!”
ഷബ്നം യാചനാ സ്വരത്തില്‍ പറഞ്ഞു.
“അതേടാ!”
സന്തോഷും ശരി വെച്ച് പറഞ്ഞു.
“ആദ്യം പറയുന്നത് എന്നതാണ് എന്ന് കേള്‍ക്കട്ടെ…പിന്നല്ലേ മറ്റു കാര്യങ്ങള്‍!”
സന്തോഷ് സാവിത്രിയുടെ നേരെ നോക്കി.
“വിശാലേ, ആ ലേഡിയെ ഇങ്ങു കൊണ്ടുവാ!”
സന്തോഷ് സമീപത്ത് തോക്കുമായി നിന്ന സംഘാംഗങ്ങളിലൊരുവനോട് പറഞ്ഞു.
“അങ്ങനെ അമ്മ തനിച്ച് പോകണ്ട!”
ഗായത്രി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
“മോളെ, എനിക്ക് ഒരു കൊഴപ്പോം വരില്ല…ഉറപ്പ് ഞാന്‍ ജോയലിനോട് ഒന്ന് ..ഒരു കാര്യം പറഞ്ഞിട്ട്…”
“ജോയല്‍!”
ഗായത്രി അമര്‍ഷത്തോടെ , അതിലേറെ വെറുപ്പോടെ പറഞ്ഞു.
“അമ്മ എന്താ അവനെ പ്രസവിച്ചതാണോ? ഇത്രേം വാത്സല്യത്തോടെയൊക്കെ വിളിക്കാന്‍…ടെററിസ്റ്റ്! അത് മതി…ആ പേര് മാത്രമേ സ്യൂട്ടായിട്ടുള്ളൂ അവന്!”
അത് പറഞ്ഞ് അവള്‍ ജോയലിനെ ദഹിപ്പിക്കുന്നത് പോലെ രൂക്ഷമായി നോക്കി.
ഷബ്നം അപ്പോള്‍ വല്ലായ്മയോടെ ജോയലിനെ നോക്കി. വിശാല്‍ ഗായത്രിയേയും സാവിത്രിയേയും കൂട്ടിക്കൊണ്ട് പടികള്‍ കയറി വന്നു.
“നിങ്ങള്‍ തനിച്ച് സംസാരിക്ക്!”
അവര്‍ മുകളിലേക്ക് കയറി വരുന്നത് കണ്ട് സന്തോഷ് പറഞ്ഞു.
“ഷബ്നം, വാ, നമുക്ക് അല്‍പ്പം മാറി നില്‍ക്കാം!”
ഗായത്രിയും സാവിത്രിയും മുകളിലെത്തിയപ്പോള്‍ സന്തോഷും ഷബ്നവും അകത്തെ ഒരു ചേംബറിലേക്ക് മാറിയിരുന്നു. ജോയലിന്റെ മുമ്പില്‍ സാവിത്രി തൊഴുകൈകളുമായി നിന്നു. കണ്ണുകള്‍ പരമാവധി ഗൌരവം വരുത്താന്‍ ശ്രമിച്ചുകൊണ്ട് ജോയല്‍ അവരെ നോക്കി.
“എന്താ?”
ജോയല്‍ സ്വരം പരുഷമാക്കി ചോദിച്ചു.
“മോനെ…ബാക്കിയുള്ളവര്‍…അവര്‍…പോകട്ടെ..പകരം ഞാന്‍…”
കണ്ണുനീര്‍ കവിളിലൂടെ ഒഴുകിയിറങ്ങുമ്പോള്‍ സാവിത്രി ഏറ്റവും ദയനീയമായ സ്വരത്തില്‍ പറഞ്ഞു. അതുകേട്ട് ദേഷ്യത്തോടെ അവരെ നോക്കി.
“അമ്മയ്ക്കെന്താ ഭ്രാന്താണോ?”
അവരുടെ തോളില്‍ പിടിച്ചുലച്ച് അവള്‍ ചോദിച്ചു.
“എവിടെയാ ആരുടെ മുമ്പിലാ നിക്കുന്നെ എന്നറിയാമോ?”
എന്നിട്ട് അവള്‍ ജോയലിനെ നോക്കി. കണ്ണുകളില്‍ അഗ്നിയിരമ്പുന്ന ഭാവത്തില്‍.
“നില്‍ക്കുന്നത് നരകത്തില്‍! നില്‍ക്കുന്നത് കൊല്ലാന്‍ മാത്രമറിയാവുന്ന ചെകുത്താന്‍റ്റെ മുമ്പില്‍!”
ജോയല്‍ അവളുടെ വാക്കുകള്‍ വിലക്കാനെന്ന ഭാവത്തില്‍ കൈയ്യുയര്‍ത്തി.
“എന്താ?”
അത്കണ്ട് കോപാകുലയായി ഗായത്രി മുമ്പോട്ടാഞ്ഞു.
“സഹിക്കുന്നില്ലേ? സ്വന്തം പേര് കേട്ടിട്ട്? പിന്നെ എന്താ നിങ്ങള്‍? പിന്നെ ആരാ നിങ്ങള്‍?”
അവളുടെ മുഖം അവന്‍റെ മുഖത്തിനു തൊട്ടടുത്തെത്തി. അവന്‍റെ നിശ്വാസം അവളുടെ മുഖത്ത് പതിഞ്ഞു. അവളുടേത് അവനിലും.
“അമ്മയ്ക്കറിയൊ, ഈ ചെകുത്താന്റെ മുമ്പില്‍ മനുഷ്യരാരും നില്‍ക്കില്ല..എന്നിട്ടാണ് അമ്മ തനിച്ച്…”
മുഖങ്ങള്‍ പരീസ്പ്പരം തൊടും എന്ന ദൂരത്തിലാണ് ഇപ്പോള്‍.
“അതുകൊണ്ട് അമ്മ നില്‍ക്കണ്ട!”
അവള്‍ ദൃഡമായ സ്വരത്തില്‍ പറഞ്ഞു.
“ബാക്കിയെല്ലാവരും പോകട്ടെ…അമ്മയും..പകരം നില്‍ക്കാം ഞാന്‍..ഞാന്‍ നില്‍ക്കാം നിങ്ങളുടെ ഹോസ്റ്റേജായിട്ട്….യൂ ക്യാന്‍ ഹോള്‍ഡ് മീ യുവര്‍ ഹോസ്റ്റെജ്….ലെറ്റ് അദേഴ്സ് ഗോ!”
ജോയല്‍ വിസമ്മത ഭാവത്തില്‍ തലകുലുക്കി.
“മോളെ!!”
ഗായത്രിയില്‍ നിന്നും കേട്ട വാക്കുകള്‍ സാവിത്രിയെ അമ്പരപ്പിച്ചു.
“അത് വേണ്ട!”
“അത് വേണം!”
ഗായത്രി പറഞ്ഞു.
“അതേ വേണ്ടൂ…എന്നെ വെച്ച് ഇയാള്‍ ഇയാടെ മറ്റു ഡെവിള്‍സിനെ വിടുവിക്കട്ടെ…എന്നിട്ട് എന്നേം കൊല്ലട്ടെ …അതോടെയെങ്കിലും തീരട്ടെ ഇയാടെ ചോരക്കൊതി!”
“സമ്മതമല്ല! എനിക്ക് സമ്മതമല്ല!”
ഗായത്രി പൊട്ടിക്കരഞ്ഞു.
“മോളെ, മോള്‍ അമ്മേടെ വിഷമം ഒന്ന് മനസ്സിലാക്കിക്കെ…”
“ഇല്ല അമ്മെ! ഞാന്‍ നിന്നോളാം!”
“അത് നീയങ്ങു തീരുമാനിച്ചാല്‍ മതിയോ?”
ഭീഷണമായ സ്വരത്തില്‍ ജോയല്‍ ചോദിച്ചു.
“അയ്യോ…”
പുച്ഛത്തോടെ, അതിലേറെ അമര്‍ഷത്തോടെ കൈകള്‍ കൂപ്പി പരിഹാസഭാവത്തില്‍ ഗായത്രി പറഞ്ഞു.
“തീരുമാനിച്ചതല്ലേ! അപേക്ഷിച്ചതാണ്…ചെകുത്താന്മാരുടെ തമ്പുരാനോട്…”
അവള്‍ പിന്നെ താഴേക്ക്, ബന്ദികളായി നില്‍ക്കുന്നവരെ നോക്കി.
“താഴെ നില്‍ക്കുന്നവരെപ്പോലെ ഒരു വി ഐ പിയുടെ മകള്‍ തന്നെയല്ലേ ഞാനും?”
ഗായത്രി ചോദിച്ചു.
“മുന്‍ കേന്ദ്ര മന്ത്രി, നെക്സ്റ്റ് മന്ത് ഗവര്‍ണ്ണറായി നോമിനേറ്റഡ് ചെയ്യപ്പെടുന്ന ആളുടെ മകള്‍! എന്താ, താഴെ ആ കാണുന്നവരേക്കാള്‍ ബാര്‍ഗയിനിംഗ് വാല്യു ഇല്ലേ എനിക്ക്?”
ജോയല്‍ വിശാലിനെ കണ്ണുകള്‍ കാണിച്ചു. എന്നിട്ട് അപ്പുറത്തെ ചേംബറില്‍ നില്‍ക്കുന്ന സന്തോഷിന്‍റെയും ഷബ്നത്തിന്‍റെയുമടുത്തേക്ക് പോയി.
“എന്താ വേണ്ടത്?”
അവന്‍ അവരോടു ചോദിച്ചു.
“കേട്ടില്ലേ രണ്ടിന്‍റെയും ഡയലോഗ്?”
“സമ്മതിച്ചേരെ!”
ഉറച്ച സ്വരത്തില്‍ സന്തോഷ് പറഞ്ഞു.
“ഗായത്രിയാണ് നല്ല ബലമുള്ള ചൂണ്ട! മറ്റുള്ളവരെക്കാള്‍! അവളെ മതി!”
“ആര്‍ യൂ ഷുവര്‍?”
ജോയല്‍ സംശയത്തോടെ ചോദിച്ചു.
“ഡെഫിനിറ്റ്ലി!”
എന്നിട്ടും മൂവരും സാവിത്രിയുടേയും ഗായത്രിയുടെയും അടുത്തേക്ക് വന്നു.
“സമ്മതം!”
സന്തോഷ് അവരോടു പറഞ്ഞു.
“മറ്റുള്ളവര്‍ക്ക്, അമ്മയ്ക്കും, പോകാം. പകരം ഗായത്രി ഞങ്ങളുടെ ഹോസ്റ്റെജ് ആയി ഇവിടെ നില്‍ക്കും… ഞങ്ങളുടെ ആളുകള്‍ എത്തി ചേര്‍ന്നതിനു ശേഷം, അപ്പോള്‍ മാത്രം ഗായത്രി സേഫ് ആയി വീട്ടില്‍ എത്തിയിരിക്കും!”
“മോളെ!”
ഭയമിരമ്പുന്ന കണ്ണുകളോടെ സാവിത്രി മകളെ നോക്കി.
“അമ്മ പൊയ്ക്കോ!”
അവരുടെ നേരെ പുഞ്ചിരിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.
“ഭഗവതിയോട് പ്രാര്‍ഥിച്ചാല്‍ മതി…ഞാനങ്ങെത്തും..ഒന്നുമോര്‍ത്ത് പേടിക്കേണ്ട…!”
“വിശാലേ…”
സന്തോഷ് വിശാലിന്‍റെ നേരെ കണ്ണുകള്‍ കാണിച്ചു. കരഞ്ഞ്, കണ്ണുനീര്‍ തൂകി, വിസമ്മത ഭാവത്തില്‍ സാവിത്രി പിന്തിരിഞ്ഞു.
“മോനെ!”
ആദ്യത്തെ പടിയില്‍ നിന്ന് ജോയലിന് നേരെ തിരിഞ്ഞു നിന്നുകൊണ്ട് സാവിത്രി അവന്‍റെ കണ്ണുകളിലേക്ക് നോക്കി.
“മോനുവേണ്ടി…മോനുവേണ്ടി മാത്രം വ്രതമെടുത്ത് പ്രാര്‍ത്ഥിയ്ക്കാന്‍ ഇറങ്ങിയ പെണ്ണാണ് എന്‍റെ മോള്‍…!”
ജോയലും സന്തോഷും ഷബ്നവും അദ്ഭുതം കൊണ്ട് വിടര്‍ന്ന കണ്ണുകളോടെ ഗായത്രിയെ നോക്കി.
“അതിനു വേണ്ടി മാത്രമാ മോള്‍ ഈ ട്രിപ്പില്‍ ജോയിന്‍ ചെയ്തത്…അത്കൊണ്ട്….”
അവര്‍ വീണ്ടും അവന്‍റെ നേരെ കൈകള്‍ കൂപ്പി.
“അതുകൊണ്ട് മോനെ വിശ്വസിച്ച് ഞാന്‍ പോകുവാ….അവള്‍ക്ക് ഒന്നും പറ്റരുത്!”
അത് കണ്ട് നില്‍ക്കാന്‍ ശേഷിയില്ലാതെ ഷബ്നം സാവിത്രിയുടെ നേരെ ചെന്നു. അവളുടെ മുഖത്തും കണ്ണുനീര്‍ വീണിരുന്നു. അതിലേക്ക് സാവിത്രി അമ്പരപ്പോടെ നോക്കി.
“അമ്മ ധൈര്യമായി പോകൂ…”
അവരുടെ തോളില്‍ പിടിച്ചുകൊണ്ട് ഷബ്നം പറഞ്ഞു.
“ഒന്നും പറ്റില്ല…ഒരാപത്തും പറ്റില്ല…എന്നെ വിശ്വസിക്ക്….” [തുടരും]
Responses (0 )