സൂര്യനെ പ്രണയിച്ചവൾ 18
Sooryane Pranayichaval Part 18 | Author : Smitha | Previous Parts
കാടിന്‍റെ നടുവില്‍, സംഘം മുഴുവനും ഒരുമിച്ചു കൂടിയിട്ടുണ്ട്.
സന്തോഷ്, ജോയല്‍, ലാലപ്പന്‍ റിയ എന്നിവര്‍ ഒരുമിച്ച് ഒരു വലിയ ബഞ്ചില്‍ ഇരുന്നു.
മറ്റുള്ളവര്‍ അവര്‍ക്ക് അഭിമുഖമായി ബെഞ്ചുകളിലും വലിയ പാറയുടെ മേലും.
അവര്‍ക്ക് പിമ്പില്‍ ടെന്‍റ്റുകള്‍ക്ക് മേല്‍ ഇലച്ചാര്‍ത്തുകളിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്‍റെ മൃദുസ്പര്‍ശം.
കാറ്റില്‍ കാടിളകുന്നുണ്ടായിരുന്നു.
പൂമണവും.
“ഫുള്‍ പ്രൂഫ് പ്രൊട്ടെക്റ്റഡ് ആണ് നമ്മുടെ സര്‍വേയ് ലന്‍സ് സിസ്റ്റം,”
സന്തോഷ് പറഞ്ഞു.
“എന്നിട്ടും റിയേടെ മോണിട്ടറില്‍ പദ്മനാഭന്‍ തമ്പി റിസോര്‍ട്ടില്‍ നിന്നും പോകുന്നതിന്‍റെ ഫൂട്ടേജ് ഇല്ല…ഇതിനര്‍ത്ഥം നമ്മുടെ സാറ്റലൈറ്റ് ജാമര്‍ ഇടയ്ക്ക് ഏതോ ചില നിമിഷങ്ങളില്‍ ഇന്‍റ്ററപ്റ്റഡ് ആയി എന്നാണ്…അങ്ങനെ വന്നാല്‍ ഈ സ്ഥലം സേഫ് അല്ല എന്നും ചിന്തിച്ചേ പറ്റൂ… എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്!”
“സന്തോഷ് ചേട്ടാ, ഇതിനെക്കുറിച്ച് ആധികാരികമായി പറയാന്‍ പറ്റുന്നത് രവിയ്ക്കല്ലേ? പിന്നെ റിയയ്ക്കും!”
അസ്ലം പറഞ്ഞു.
എല്ലാവരും രവി എന്ന രവിചന്ദ്രനേ നോക്കി.
അവന്‍ എഴുന്നേറ്റു.
“ഇറ്റ്‌സാന്‍ ഇലക്ട്രോണിക് ആന്‍റി സാറ്റലൈറ്റ്…”
രവി വിശദീകരിച്ചു തുടങ്ങി.
“അറ്റാക്ക് ദാറ്റ് ഇന്‍റെര്‍ഫിയേഴ്സ് വിത്ത് ദ കമ്മ്യൂണിക്കെഷന്‍ ….”
“ഹൈ, എന്താദ്!”
ഉണ്ണി ഇടയില്‍ കയറി.
“ഇംഗ്ലീഷ് എല്ലാര്‍ക്കും അത്ര വശോണ്ടോ ഇവടെ? മലയാളത്തില്‍ പറഞ്ഞുകൂടെ മാഷേ?”
രവി പെട്ടെന്ന് ചിരിച്ചു.
“സോറി, കഷമിക്കണം!”
രവിയുടെ ചിരിയുടെ അര്‍ഥം എല്ലാവര്‍ക്കുമറിയാം.
റോക്ക് ഫില്ലര്‍ ഫൌണ്ടേഷന്‍ മുന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തിരുന്ന ഒരാള്‍ എങ്ങനെയാണ് ഒരാള്‍ ഒരു തീവ്രവാദ പ്രസ്ഥാനത്തിലേക്ക് വരിക എന്നത് ആര്‍ക്കും മനസ്സിലാവില്ല.
രവിയുടെ കഥ കേള്‍ക്കുന്നത് വരെ.
കാലിഫോര്‍ണിയയിലെ തന്‍റെ ഓഫീസില്‍ ഒരിക്കല്‍ അച്ഛന്റെ കോള്‍ വരുന്നു.
താന്‍ ബീജിങ്ങില്‍ ബിസിനസ്സുകാരനല്ല മറിച്ച് അണ്ടര്‍കവര്‍ റോ എജന്റ്റ് ആണെന്ന് അച്ഛന്‍ പറയുന്നു.
ഫോണ്‍ സംസാരത്തിന്റെ അവസാനം കേള്‍ക്കുന്നത് വെടിയൊച്ചയാണ്.
ഊഹിക്കാനൊന്നുമില്ല.
അച്ഛന്‍ റോ എജന്റ്റ് ആണ് എന്ന് ചൈനീസ് ഭരണകൂടം കണ്ടുപിടിച്ചു.
കൊന്നുകളഞ്ഞു.
പക്ഷെ ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണമാണ് രവിയുടെ കുടുംബത്തെ തളര്‍ത്തിക്കളഞ്ഞത്.
രവി ചൈനീസ് എജന്റ്റ് ആയിരുന്നത്രെ.
അതിന് ഒരര്‍ത്ഥം മാത്രമേയുള്ളൂ.
രവിയുടെ അച്ഛന്‍ ദേശദ്രോഹിയാണ് എന്ന്.
ഇക്കാലത്ത് ഒരാളെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാന്‍ അയാളെ രാജ്യദ്രോഹി എന്ന് മുദ്രകുത്തിയാല്‍ മതിയല്ലോ.
പിന്നെ പുറത്തിറങ്ങി നടക്കാനായില്ല രവിയ്ക്കും അമ്മയ്ക്കും പെങ്ങള്‍ക്കും.
എഫ് ബി ഐ രവിയുടെ പിന്നില്‍ നിന്നും മാറിയില്ല.
ഹേറ്റ് മെയിലുകള്‍.
സൈബര്‍ അധിക്ഷേപങ്ങള്‍.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ രവിയും അമ്മയും പലതവണ കയറിയിറങ്ങി.
അച്ഛന്‍ രാജ്യത്തിന് വേണ്ടി ചെയ്ത സേവനങ്ങളുടെ ആഴം മനസ്സിലാക്കിക്കൊടുക്കുവാന്‍.
ആഭ്യന്തര മന്ത്രി മുതല്‍ താഴേക്കുള്ള സകല പൊളിറ്റിക്കല്‍ – ബ്യൂറോക്രാറ്റിക്ക് നാവുകള്‍ക്കും ഒരു പല്ലവി മാത്രം:
പിടിക്കപ്പെട്ടാല്‍ രാജ്യം കയ്യൊഴിയും എന്ന വ്യവസ്ഥയിലാണ് ഓരോരുത്തരും “റോ” യില്‍ ചേരുന്നത്.
അവസാന ശ്രമത്തിന്‍റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചപ്പോഴായിരുന്നു അത് സംഭവിച്ചത്.
എല്ലാവരുടേയും മുമ്പില്‍ വെച്ച് അറയ്ക്കുന്ന ഭാഷയില്‍ അയാള്‍ രവിയുടെ അമ്മയെ അധിഷേപിച്ചു.
ചൈനയിലേക്ക് പോകാന്‍ അയാള്‍ ആക്രോശിച്ചു.
അധിഷേപം താങ്ങാനാവാതെ അവര്‍ കുഴഞ്ഞു വീണു.
ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് മരിച്ചു.
ആശുപത്രിയില്‍, കോറിഡോറില്‍ അമ്മയുടെ ശരീരം കാത്ത് നില്‍ക്കവേ സ്ട്രെക്ച്ചറില്‍ നേഴ്സസും അറ്റന്‍ഡര്‍മ്മാരും ഒരു യുവതിയേയും കൊണ്ട് അത്യാഹിത വിഭാഗത്തിലേക്ക് പാഞ്ഞുപോകുന്നത് കണ്ടു.
“കോളേജില്‍ പഠിക്കുന്ന കുട്ടിയാ,”
സമീപം നിന്ന ചിലര്‍ പറയുന്നത് താന്‍ കേട്ടു.
“അവളുടെ അമ്മ മരിച്ചു പോയി എന്നിപ്പം അറിയിപ്പ് വന്നതാ…ആ കുട്ടി വിഷം കഴിച്ചു മരിച്ചു…”
അത് കേട്ട് രവി അമ്പരന്നു.
അപ്പോള്‍ അത്?
അവന്‍ ഭയത്തോടെ സംശയിച്ചു.
അമ്മ മരിച്ചു എന്നറിഞ്ഞ് ഹൃദയം നൊന്ത് ആത്മഹത്യ ചെയ്തെന്നോ?
രവി കാഷ്വാലിറ്റി വാര്‍ഡിലേക്ക് ഓടിക്കയറി.
അവിടെ മരിച്ച് മരവിച്ച് കിടക്കുന്ന പൊന്നനിയത്തിയെ കണ്ടു.
രവിയും അവിടെ കുഴഞ്ഞു വീണു.
പിന്നെ കുറെ കാലം മാനസികരോഗാശുപത്രിയില്‍.
മാസങ്ങള്‍ നീണ്ടു നിന്ന ചികിത്സയ്ക്ക് ശേഷം അവിടെനിന്നും രവി പോയത് ഹോം ഡിപ്പാര്‍ട്ട്മെന്‍റ്റിലേ അഡീഷണല്‍ സെക്രട്ടറിയുടെ വീട്ടിലേക്ക്.
കോളിംഗ് ബെല്‍ കേട്ട് കതക് തുറന്ന സെക്രട്ടറി കയ്യില്‍ ഒരു പൂച്ചട്ടിയും പിടിച്ചു നില്‍ക്കുന്ന രവിയെയാണ് കാണുന്നത്.
ഹൃദയംഗമമായി ചിരിച്ചുകൊണ്ട്.
ഏതോ ഒരു അണ്ടര്‍ കവര്‍ എജന്റ്റ് ആയിരിക്കാം എന്നാണു അയാളാദ്യം കരുതിയത്.
വിചിത്ര വേഷങ്ങളില്‍ പലരും വീട്ടിലേക്ക് വരാറുണ്ട്.
ദേഹം മുഴുവന്‍ നീലനിറത്തില്‍, നാഗദേവതയെ കഴുത്തിലണിഞ്ഞ ശിവന്‍റെ വേഷത്തില്‍.
അല്ലെങ്കില്‍ നാടകത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി മേക്കപ്പ് വേഷത്തില്‍.
“ഹലോ, സാര്‍!”
“എന്താ?”
“സാറിന് സുഖമല്ലേ?”
അതെന്തോ കോഡ് ഭാഷയായിരിക്കാം എന്നാണ് സെക്ക്രട്ടറി വിചാരിച്ചത്.
“അതെ,”
“ശരിക്കും?”
“അതെ!”
“അല്‍പ്പം കൂടി സുഖം തരട്ടെ?”
അപ്പോഴാണ് അയാള്‍ ഗേറ്റിനടുത്ത് വീണു കിടക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ കാണുന്നത്.
പരിഭ്രമം കൊണ്ട് അയാള്‍ക്ക് ഒന്നും പറയാനായില്ല.
അയാള്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് രവി കൈയ്യിലിരുന്ന പൂച്ചട്ടികൊണ്ട് അയാളുടെ തലക്ക് വിലങ്ങനെ ആഞ്ഞടിച്ചു.
“കൊണ്ടത് കൃത്യം മര്‍മ്മത്തായത് കൊണ്ട് ഇഷ്ടമില്ലാതിരുന്നിട്ട് കൂടി അയാള്‍ക്ക് മരിക്കേണ്ടി വന്നു…”
അങ്ങനെയാണ് രവി അതെക്കുറിച്ച് സന്തോഷിനോടും ജോയലിനോടും പറഞ്ഞത്.
രണ്ടു പേരെ കൊന്നു.
പിടിക്കപ്പെടാല്‍ തൂക്ക് കയര്‍ ഉറപ്പ്.
ഇനി ഒരു നോര്‍മ്മല്‍ ജീവിതം തനിക്ക് അസാധ്യമാണ് എന്നയാള്‍ തിരിച്ചറിഞ്ഞു.
എന്ത് ചെയ്യണം എന്ന് ആലോചിച്ചു.
അങ്ങനെയാണ് അയാള്‍ സന്തോഷിനെക്കുറിച്ച് കേള്‍ക്കുന്നത്.
അയാളെ പിടിക്കാന്‍, ബസ്തറില്‍, ദണ്ഡകാരണ്യത്തില്‍ പോലീസ് വലമുറുക്കുന്നു എന്ന വാര്‍ത്ത വായിച്ചത്.
തനിക്ക് പരിചയമുള്ള ഒരു ഐ ഐ ടി റൂര്‍ക്കി ഡ്രോപ്പ് ഔട്ട് മാവോയിസ്റ്റ് ആയത് ആയിടയ്ക്കാണ്.
അയാള്‍ വഴി രവി സന്തോഷിനെ പരിച്ചയെപ്പെട്ടു.
ഏറെ നാള്‍ കഴിയും മുമ്പേ ജോയലും ലാലപ്പനും റിയയുമൊക്കെയെത്തി.
“നമ്മള്‍ ഉപയോഗിക്കുന്നത് വിയറ്റ്നാം മേഡ് ഇ ഡബ്ലിയു റ്റു സിക്സ് സീറോ സീറോ ഫാന്‍റം ഡിസൈനര്‍ ബ്ലോക്കിംഗ് ഡിവൈസ് ആണ്…”
രവി വിശദീകരിച്ചു.
“മറ്റു ഡിവൈസുകള്‍ക്ക് ഇതിനെ ഇന്‍റെര്‍ഫിയര്‍ ചെയ്യാന്‍ കഴിയില്ല. പദ്മനാഭന്‍റെ ഫൂട്ടേജ് വിസിബിള്‍ ആകാഞ്ഞത് അയാള്‍ പോയ റൂട്ട് വേറെ ആയത് കൊണ്ടാണ്…അയാള്‍ രാകേഷിനോടൊപ്പം റിട്ടേണ്‍ ചെയ്യുന്ന വിഷ്വല്‍ കൃത്യമായി നമുക്ക് കിട്ടിയിട്ടുണ്ട്…”
അത് പറഞ്ഞ് അയാള്‍ ഓരോരുത്തരേയും മാറി മാറി നോക്കി.
“രാകേഷും ടീമും നേരിട്ട് എത്തി കണ്ടുപിടിച്ചാല്‍ മാത്രമേ നമ്മള്‍ കൂടിയിരിക്കുന്ന ഈ സ്ഥലത്തെക്കുറിച്ച് അവര്‍ക്ക് അറിവ് കിട്ടൂ…ടെക്നിക്കല്‍ സിസ്റ്റമിക് സപ്പോര്‍ട്ട് ഒരിക്കലും അവരെ ഹെല്‍പ്പ് ചെയ്യില്ല…”
“ഇന്‍ ഷോര്‍ട്ട്…”
സന്തോഷ് പറഞ്ഞു.
“ഇന്‍ ഷോര്‍ട്ട്, നമ്മള്‍ അബ്സല്യൂട്ട്ലി സേഫ് ആണ് എന്നര്‍ത്ഥം; അല്ലെ?”
‘ഹണ്‍ഡ്രഡ് പെര്‍സെന്‍റ്റ്!”
രവിചന്ദ്രന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
“ഇനി മറ്റൊന്ന്!”
സന്തോഷ് പറഞ്ഞു.
സംഘാംഗങ്ങള്‍ എല്ലാവരും സന്തോഷിനെ ആകാക്ഷയോടെ നോക്കി.
“കരിപ്പൂര് വഴി ഒരു വന്‍ കണ്‍സൈന്‍മെന്‍റ് വന്നിട്ടുണ്ട്…”
സംഘാംഗങ്ങള്‍ ഉത്സാഹത്തോടെ മുമ്പോട്ടിരുന്നു.
“അന്‍പത് കിലോ ഗോള്‍ഡ്….”
സന്തോഷ് തുടര്‍ന്നു.
“ആസ് യൂഷ്വല്‍ സമഗ്ളേഴ്സിന്‍റെ കയ്യീന്ന് നമ്മടെ ആയങ്കീം സംഘോം അത് തട്ടിയെടുത്തു. ഇപ്പം അത് അവന്‍റെ ഫ്രണ്ട് തില്ലങ്കേരീടെ ഒരു ബന്ധു വീട്ടില്‍, എന്ന് വെച്ചാല്‍ ഇവിടെ പാലക്കാട് തന്നെ, കൃത്യമായിപ്പറഞ്ഞാല്‍ പുതുപ്പരിയാരത്ത് ഉണ്ട്. നമുക്ക് കിട്ടിയ വിവരമനുസരിച്ച് മറ്റന്നാള്‍ അത് ജ്വല്ലറി ഷോപ്പുകളിലേക്ക് മാറും… ഇന്ന് രാത്രി അത് നമ്മള്‍ റെയ്ഡ് ചെയ്യാന്‍ പോകുന്നു…”
“ആയങ്കീം തില്ലങ്കേരീം ഇതിപ്പോള്‍ കുറെ ആയല്ലോ…”
റിയ പറഞ്ഞു.
“അവമ്മാരെ ബ്ലോക്ക് ചെയ്യേണ്ട ടൈം അതിക്രമിച്ചു…”
“പാര്‍ട്ടി പ്രൊട്ടക്ഷന്‍ ഉണ്ട് അവമ്മാര്‍ക്ക്,”
ജോണ്‍സണ്‍ പറഞ്ഞു.
“അതിന്‍റെ നെഗളിപ്പ് അങ്ങ് മാക്സിമത്തിലേക്കെത്തി…”
“ഏത് പാര്‍ട്ടീടെ? അവമ്മാര്‍ക്ക് ഒരു പാര്‍ട്ടീടേം സപ്പോര്‍ട്ട് ഇല്ല…”
സന്തോഷ് പറഞ്ഞു.
“മൂന്ന്‍ മാസം മുമ്പ് പാര്‍ട്ടിയുടെ പേര് യൂസ് ചെയ്ത് ഒരു കണ്‍സൈന്‍മെന്‍റ് അടിച്ചു മാറ്റിയ ന്യൂസ് പുറത്തായപ്പോള്‍ തന്നെ അനില്‍ ആയങ്കിയെ പാര്‍ട്ടി പുറത്താക്കി…അശ്വിന്‍ തില്ലങ്കേരിയെ പെണ്ണുകേസിലും!”
“എന്നാലും ഇപ്പഴും പാര്‍ട്ടീടെ ആളാണ് എന്ന് കാണിക്കാന്‍ അവന്‍ ഇന്‍സ്റ്റയിലും എഫ് ബിയിലുമൊക്കെ ഫോട്ടോ ഒക്കെ പോസ്റ്റ് ചെയ്യാറുണ്ട്….ചെങ്കൊടിയും ചെഗുവേരയേയും ഒക്കെ കാണിച്ച്…”
ഗോവിന്ദന്‍കുട്ടി പറഞ്ഞു.
“അപ്പം നാളത്തെ റെയ്ഡ്…”
സന്തോഷ് തുടര്‍ന്നു.
“അത് മാപ്പൌട്ട് ചെയ്യണം. കഴിഞ്ഞ തവണ സംഭവിച്ചത് പോലെ കമ്മ്യൂണിക്കെഷന്‍ ഗ്യാപ്പോ മറ്റു കണ്‍ഫ്യൂഷനോ ഉണ്ടാവരുത്!”
“സി ബി ഐയ്യോ ഇന്‍കം ടാക്സോ?”
അസ്ലം ചോദിച്ചു.
“ഇന്‍കം ടാക്സ് മതി,”
ലാലപ്പന്‍ പറഞ്ഞു.
“ശരി, ഇന്‍കം ടാക്സ്!”
സന്തോഷ് പുഞ്ചിരിച്ചു.
“ഇന്‍കം ടാക്സ് ടീമില്‍ ജോയല്‍, ഞാന്‍, ഷബ്നം, ലാലന്‍, അസ്ലം, ഡെന്നീസ്… ബാക്ക് അപ്പ് സപ്പോര്‍ട്ട് ഇത്തവണ ലീഡ് ചെയ്യുന്നത് ഗോവിന്ദന്‍ കുട്ടിയാണ്… ആസ് യൂഷ്വല്‍, സര്‍വേലന്‍സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ റിയയും രവിയും ലീഡ് ചെയ്യും…”
സംഘാംഗങ്ങള്‍ ഉത്സാഹത്തോടെ തലകുലുക്കി.
“എങ്കിപ്പോയി പെട്ടെന്ന് ഡ്രസ്സ് ഒക്കെ നല്ല ടിപ്പായി പ്രസ്സ് ചെയ്തോ…”
സന്തോഷ് പറഞ്ഞു.
“ ഒറ്റ നോട്ടത്തിലല്ല നാലിലൊന്ന് നോട്ടത്തില്‍ തന്നെ നമ്മള്‍ ഒറിജിനല്‍ ഇന്‍കം ടാക്സ് ആണ് എന്ന് പറയണം! പെട്ടെന്ന് പോയി ഉറങ്ങിക്കോ…മൂന്ന്‍ മണിക്ക് നമുക്ക് സ്റ്റാര്‍ട്ട് ചെയ്യണം!”
*******************************************************
കാട്ടിലെ തണുപ്പില്‍ പരസ്പ്പരം പുണര്‍ന്ന് കിടക്കുമ്പോള്‍ ഷബ്നം മറ്റേതോ ലോകത്താണ് എന്ന് റിയയ്ക്ക് തോന്നി.
നക്ഷത്രവെളിച്ചം നിറഞ്ഞ ആകാശമണ്ഡലം നിറയെ സുതാര്യമേഘങ്ങള്‍ ഒഴുകിപ്പരക്കുന്നത് ടെന്‍റ്റിലൂടെ കാണാം.
കാട് അതിന്‍റെ മുഴുവന്‍ സുഗന്ധവും കാറ്റിലൂടെ അവര്‍ക്ക് നല്‍കുന്നുണ്ട്.
എന്നിട്ടും ഷബ്നം വിഷാദവതിയായിരിക്കുന്നതിന്‍റെ കാരണമാവള്‍ക്ക് മനസ്സിലായില്ല.
“എന്ത് പറ്റീടീ?”
കമ്പിളി വസ്ത്രത്തിന് പുറത്ത് കൂടി ഷബ്നത്തിന്റെ വലിയ മുലകളില്‍ പതിയെ ഒന്നമര്‍ത്തിക്കൊണ്ട് റിയ തിരക്കി.
“നീ ഈ ലോകത്ത് ഒന്നുമല്ലേ?”
ഷബ്നം റിയയെ വിഷാദത്തോടെ നോക്കി.
“ഇതെന്താ ഈ പെണ്ണിന് പറ്റീത്?”
വല്ലായ്മയോടെ റിയ അവളുടെ മുഖം പിടിച്ചുയര്‍ത്തി.
“മോളെ, എന്നോട് പറയെടീ!”
“ഒന്നൂല്ല…”
കണ്ണിനെ നനയിച്ച ജലബിന്ദു വിരല്‍കൊണ്ട് തുടച്ച് ഷബ്നം പറഞ്ഞു.
“ഞാന്‍ ഗായത്രി..ഗായത്രിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍…”
റിയയും ചിന്തിച്ചത് അതുതന്നെയായിരുന്നു.
“എന്‍റെ ലൈഫില്‍ ഞാന്‍ കണ്ടിട്ടില്ല റിയേ ഇത്രേം സുന്ദരിയായ ഒരു പെണ്ണിനെ…”
ഷബ്നം തുടര്‍ന്നു.
“ഇത് വരേം ആ കുട്ടിയ്ക്ക് വേറെ ഒരു ബന്ധമോ ഒന്നും ഉണ്ടായിട്ടില്ല…എന്നുവെച്ചാ ഓള്‍ടെ മനസ്സില്‍ ഇപ്പോഴും ഏട്ടനുണ്ട് എന്നല്ലേ? എന്നിട്ട് …”
“മോളെ!”
അവളുടെ ചുണ്ടില്‍ ഒന്ന് ചുംബിച്ചമര്‍ത്തി റിയ പറഞ്ഞു.
“നമുക്ക് എന്നെങ്കിലും ഒരു നോര്‍മ്മല്‍ ലൈഫ് സാധ്യമാണോ? എത്ര മര്‍ഡര്‍ കേസുകള്‍, ലൂട്ടിംഗ് ചാര്‍ജസ്, അതുകൊണ്ട് പ്രേമം, കുടുംബം, അങ്ങനെയൊന്നും നമുക്ക് ചിന്തിച്ചുകൂടാ എന്‍റെ മോളെ!”
ഷബ്നം നിസ്സഹായതയോടെ റിയയെ നോക്കി.
“ആ കുട്ടി നമ്മുടെ ജോയലിന്‍റ്റെ മാത്രമാകാന്‍ നമ്മള്‍ ആഗ്രഹിക്കുന്നതില്‍പ്പരം മറ്റൊരു പാപം വേറെയില്ല…”
ഷബ്നത്തിന്‍റെ മൌനത്തിലേക്ക് റിയ വാക്കുകളെറിഞ്ഞു.
“അതിനര്‍ത്ഥം നമ്മുടെ മരണത്തിന് തുല്യമായ ഈ ജീവിതത്തിലേക്ക് അവളെ നമ്മള്‍ ക്ഷണിക്കുക എന്നല്ലേ? നീ കരുതുന്നുണ്ടോ ജോയലും അങ്ങനെ ആഗ്രഹിക്കുന്നു എന്ന്?”
ഷബ്നം അപ്പോഴും മറുപടി പറഞ്ഞില്ല.
“ജോയലിന്റെ മനസ്സില്‍ ഇപ്പോഴും ഗായത്രി അണയാതെ നില്‍ക്കുന്നുണ്ട്…”
റിയ പറഞ്ഞു.
“അവളോട് ഇപ്പോഴുമവന് കത്തുന്ന പ്രേമമുണ്ട് മോളെ…അതുകൊണ്ട് തന്നെ അവള്‍ക്ക് ദോഷം വരുന്നതൊന്നും അവന്‍ ചെയ്യില്ല, ആഗ്രഹിക്കില്ല…”
“അറിയാം…”
അവസാനം, കലങ്ങിയ സ്വരത്തില്‍ ഷബ്നം പറഞ്ഞു.
“എങ്കിലും അതൊക്കെ സങ്കല്‍പ്പത്തില്‍ അങ്ങ് വരും എന്‍റെ റിയേ…അപ്പോള്‍…”
ഒന്നും മിണ്ടാതെ അവര്‍ അല്‍പ്പ നേരം മുഖാമുഖം നോക്കി.
“നെനക്ക് ഇന്ന് വേണ്ടേ?”
വിഷമത്തിനിടയിലും ഷബ്നം ചോദിച്ചു.
എന്നിട്ട് അവള്‍ റിയയെ വരിഞ്ഞു മുറുക്കി.
“നിന്‍റെ മൂഡ് ശരിയല്ല ഇന്ന്!”
അവളെയും അമര്‍ത്തിപ്പുണര്‍ന്നുകൊണ്ട് റിയ പറഞ്ഞു.
“മാത്രമല്ല നാളെ ആക്ഷന്‍ ഉള്ളതാണ്…അതുകൊണ്ട് നമുക്ക് ഇന്ന് നമ്മുടെ ആക്ഷന്‍ വേണ്ട!”
അവര്‍ പരസ്പ്പരം മുഖം നോക്കി ചിരിച്ചു.
പിന്നെ പരസ്പ്പരം ചൂട് നല്‍കി ഇരുവരും ഉറക്കത്തിലേക്ക് ആഴ്ന്നു.
**********************************************************
കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അശ്വിന്‍ തില്ലങ്കേരിയുടെ പുതുപ്പരിയാരത്തുള്ള ഭാര്യാവീട്ടില്‍ ജോയലും സംഘവും എത്തുമ്പോള്‍ വെളുപ്പിന് മൂന്നരയായിരുന്നു.
കാളിംഗ് ബെല്ലടിച്ച് പുറത്ത് സന്തോഷും ജോയലും ലാലപ്പനും ഡെന്നീസും നിന്നു.
അല്‍പ്പം മാറി, കാണാത്ത രീതിയില്‍, വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച തോക്കുമായി ഷബ്നവും.
ഉറക്കച്ചടവോടെ കതക് തുറന്നത് അശ്വിന്‍ തില്ലങ്കേരിതന്നെയായിരുന്നു.
ഔദ്യോഗികമായി ഉന്നതരെന്ന് തോന്നിക്കുന്ന ഭാവത്തിലും വസ്ത്രങ്ങളിലും നില്‍ക്കുന്ന അഗതരെക്കണ്ട് അശ്വിന്‍ ആദ്യമൊന്നമ്പരന്നു.
“ആരാ!”
“ഇന്‍കം ടാക്സ്!”
ഐഡെന്‍റ്റിറ്റി കാര്‍ഡ് എടുത്ത് കാണിച്ച് സന്തോഷ് പറഞ്ഞു.
“നോ മൊബൈല്‍സ്, നോ കമ്മ്യൂണിക്കെഷന്‍ നത്തിങ്ങ്,”
അശ്വിന്‍ മൊബൈല്‍ ഡയല്‍ ചെയ്യാന്‍ തുടങ്ങുന്നത് കണ്ടിട്ട് ജോയല്‍
പറഞ്ഞു.
അവന്‍ ആശ്വിന്റെ കയ്യില്‍ നിന്നു മൊബൈല്‍ വാങ്ങി.
“സെര്‍ച്ച്!”
ജോയല്‍ സംഘാംഗങ്ങളോട് പറഞ്ഞു.
അപ്പോഴേക്കും അകത്തെ മുറികളില്‍ നിന്നും പ്രൊഫഷണല്‍ ഗുണ്ടകളെപ്പോലെ തോന്നിപ്പിക്കുന്ന നാലഞ്ച് ചെറുപ്പക്കാര്‍ ഭീഷണമായ ഭാവത്തോടെ ജോയലിന്റെയും സംഘത്തിന്‍റെയും നേരെ പാഞ്ഞു വന്നു.
ആ നിമിഷം ലോക്കല്‍ പോലീസിന്‍റെ വേഷത്തില്‍ ഗോവിന്ദന്‍ കുട്ടിയും സംഘവും നീട്ടിപ്പിടിച്ച തോക്കുകളുമായി അവരെ എതിരിട്ടു.
“എന്നാ കണ്ടിട്ട് മെണയ്ക്കുവാ മൈരുകളെ നിങ്ങള്?”
ഉയര്‍ത്തിയ തോക്കിന്‍റെ കുഴല്‍ ഒരുവന്‍റെ താടിയില്‍ മുട്ടിച്ചുകൊണ്ട് ഗോവിന്ദന്‍ കുട്ടി ചോദിച്ചു.
“അനങ്ങിയാ തെറിപ്പിക്കും എല്ലാത്തിന്റേം പിടുക്ക്!”
അരമണിക്കൂറില്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല വീടിന്‍റെ വിറക് പുരയില്‍, വെട്ടിക്കീറിയ വിറകുകള്‍ക്കടിയില്‍ നിന്നും സ്വര്‍ണ്ണമൊളിപ്പിച്ച ഇരുമ്പ് പെട്ടി കണ്ടെടുക്കാന്‍.
ഡെന്നീസും ലാലപ്പനും അസ്ലവും സന്തോഷും കൂടി അത് താങ്ങിപ്പിടിച്ച് കൊണ്ടുവന്ന് മുറിയുടെ മധ്യത്തില്‍ വെച്ചു.
അതിന് ശേഷം അസ്ലം ലാപ്പ് തുറന്നു വേഗത്തില്‍ ടൈപ്പ് ചെയ്തു.
കൂടെ കൊണ്ടുവന്ന മിനി പ്രിന്‍റര്‍ ലാപ്പ് ടോപ്പുമായി കണക്റ്റ് ചെയ്തു.
റെയ്ഡ് സ്റ്റേറ്റ്മെന്‍റ് അസ്ലം ഉറക്കെ വായിച്ചു.
“ഒപ്പിടെടാ!”
അസ്ലം പിന്നെ അശ്വിനോട് പറഞ്ഞു.
“എനിക്ക് പാര്‍ട്ടി സെക്രട്ടറിയെ ഒന്ന് വിളിക്കണം!”
അശ്വിന്‍ പറഞ്ഞു.
“ഏത് പാര്‍ട്ടി സെക്രട്ടറി?”
ജോയല്‍ ചോദിച്ചു.
“ഇപ്പോള്‍ കേരള സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി!”
“ഓഹോ! നീ ഭരിക്കുന്ന പാര്‍ട്ടീടെ ആളാരുന്നോ?”
ഭയം കാണിച്ചുകൊണ്ട് ജോയല്‍ ചോദിച്ചു.
“അതൊക്കെ ഒന്നന്വേഷിച്ചിട്ടു വേണ്ടേ സാറേ ഈ റെയ്ഡ് ഒക്കെ നടത്താന്‍!”
ജോയലിന്റെ മുഖത്തെ ഭയം കണ്ടിട്ട് പരിഹാസപൂര്‍വ്വം അശ്വിന്‍ തില്ലങ്കേരി പറഞ്ഞു.
“അയ്യോ!”
ജോയലിന്റെ മുഖത്തെ ഭയമേറുന്നത് അശ്വിന്‍ കണ്ടു.
അത് മറ്റുള്ളവരുടെ മുഖത്തേക്ക് വ്യാപിക്കുന്നതും.
“എന്നാ വിളിക്ക് സാര്‍!”
ജോയല്‍ അവനോട് പറഞ്ഞു.
“സ്പീക്കറില്‍ ഇട് സാറേ!”
ജോയല്‍ അവനോട് പറഞ്ഞു.
ജോയലിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് അശ്വിന്‍ കാള്‍ സ്പീക്കര്‍ മോഡില്‍ വെച്ചു.
“ഹലോ സഖാവേ!”
നമ്പര്‍ ഡയല്‍ ചെയ്തതിനു ശേഷം അശ്വിന്‍ പറഞ്ഞു.
“ഒരു ചെറിയ പ്രശ്നമുണ്ട്…”
“എന്താ? ആരാ? എന്ത് പ്രശ്നവാന്ന് ഇനിയ്ക്ക്?”
മലബാര്‍ ഭാഷയില്‍ അല്‍പ്പം പ്രായമുണ്ട് എന്ന് തോന്നിക്കുന്നയാളുടെ വാക്കുകള്‍ സന്തോഷും കൂട്ടുകാരും കേട്ടു.
“ഇന്‍കം ടാക്സ് എത്തീനി ഈട. ഓര് റെയ്ഡ് ചെയ്തിനി മ്മടെ സാധനം!”
“ഞ്ഞി ഫോണ്‍ ഓര്ക്ക് കൊട്!”
വിജയിയുടെ ഭാവത്തില്‍ അശ്വിന്‍ തില്ലങ്കേരി ഫോണ്‍ ജോയലിന് കൈമാറി.
“ആരാ ഫോണില്‍?”
ഭയഭക്തി ബഹുമാനത്തോടെ ജോയല്‍ ആശ്വിനോട് ചോദിച്ചു.
“വി എം വിജയരാജന്‍!”
ഗര്‍വ്വ് നിറഞ്ഞ ശബ്ദത്തില്‍ അശ്വിന്‍ പറഞ്ഞു.
“ജില്ലാ സെക്രട്ടറി!”
“ഹലോ!”
ഫോണിലൂടെ വിം എം വിജയരാജന്റെ ശബ്ദം മുഴങ്ങി.
“ഹലോ!”
ജോയല്‍ അയാളുടെ വിളി സ്വീകരിച്ചു.
“അശ്വിന്‍ മ്മടെ ആളാന്ന്! ഓന്‍റ്റാട്ന്ന് കിട്ടീത് എന്തായാലും ബഡെ തന്നെ വെച്ചിട്ട് കീഞ്ഞോളി നിങ്ങ!”
എങ്ങനെയിരിക്കുന്നു എന്ന ഭാവത്തില്‍ അശ്വിന്‍ ജോയലെ നോക്കി.
ജോയല്‍ അവനെയും നോക്കി.
പിന്നെ ഫോണിലേക്കും.
“പോടാ മൈരേ ഒന്ന്!”
ജോയല്‍ ഫോണിലൂടെ പറഞ്ഞു.
പിന്നെ ഫോണ്‍ കട്ട് ചെയ്തു.
അശ്വിന്‍ തുറന്ന വായോടെ അവരെ മിഴിച്ചു നോക്കി.
കൂടെയുള്ളവരും.
“എടാ അശ്വിന്‍ തില്ലങ്കേരി!”
ജോയല്‍ അവന്‍റെ കോളറിനു പിടിച്ചു ഉലച്ചു.
“നീയും നിന്‍റെ ഫ്രണ്ട് ആ അനില്‍ ആയങ്കീം ചേര്‍ന്ന് ഒരുപാടങ്ങ് അങ്ങ് ഒണ്ടാക്കല്ല്! നെനക്ക് പാര്‍ട്ടീം ആയി എന്നാ ബന്ധവാടാ ഒള്ളെ?”
“ഞാന്‍ ..ഞാന്‍…”
അശ്വിന്‍ ജോയലിന്റെ പിടിയില്‍ നിന്നും കുതറിമാറാന്‍ നോക്കി.
“ബ്രാഞ്ച് …ബ്രാഞ്ച്…”
“എന്നാ ബ്രാഞ്ച്?”
ജോയല്‍ അവനെ ഉലച്ചു വട്ടം കറക്കിക്കൊണ്ട് ചോദിച്ചു.
“മൂന്ന്‍ മാസം മുമ്പ് പാര്‍ട്ടി ഓഫീസില്‍ വെച്ച് സഹപ്രവര്‍ത്തകയായ സഖാവിന്‍റെ സാരിക്കുത്തില്‍ കയറിപ്പിടിച്ചതിനു നായിന്‍റെ മോനെ നിന്നെയല്ലേടാ പാര്‍ട്ടി അംഗത്വം പോലും തിരികെ മേടിപ്പിച്ച് പുറത്താക്കിയത്?”
“അത് ..അത് …”
അശ്വിന്‍ നിന്നു വിക്കുകയാണ്.
“പിന്നെ ഡോക്റ്റര്‍മാര്‍ രാത്രിയിലെ ഉറക്കം ഒരു കാരണവശാലും ഒഴിവാക്കരുത് എന്ന് പറഞ്ഞ വി എം വിജയരാജന്‍ സഖാവ് എങ്ങനെയാടാ ഈ വെളുപ്പാന്‍ കാലത്ത് ഉണര്‍ന്നിരിക്കുന്നെ?”
അശ്വിന്റെ മുഖത്ത് ജാള്യത കടന്നു വന്നു.
“അങ്ങേ തലയ്ക്കല്‍ വെച്ച് മിമിക്രി കാണിച്ച അവനോട് ഒന്ന് പറഞ്ഞേരെ കൂത്തുപറമ്പിലും മഞ്ചേരീലും തലശേരീലും റെയ്ഡ് നടന്നപ്പം നീയൊക്കെ ചേര്‍ന്ന് ഒണ്ടാക്കിയ മിമിക്രി നാടകം വിശ്വസിക്കാന്‍ ഇത് ആ ഇന്‍കം ടാക്സല്ല! ഇതാണ് ഒറിജിനല്‍ ഇന്‍കം ടാക്സ്!”
“ഒപ്പിട് മൈരേ കോണാത്തിലെ അഭ്യാസം കാണിക്കാതെ!”
കോട്ടുവായിട്ടു കൊണ്ട് അസ്ലം പറഞ്ഞു.
“ഇത് കഴിഞ്ഞ് വേറെ പണി ഒള്ളതാ!”
“സര്‍…”
അശ്വിന്‍ തല ചൊറിഞ്ഞു.
“എന്താടാ?”
ജോയല്‍ ചോദിച്ചു.
“നമുക്ക് സംസാരിച്ച് പ്രശ്നം തീര്‍ത്ത് കൂടെ?”
“നീ സംസാരിക്ക്!”
“സാറിന് എത്ര വേണം?”
വിജയിയുടെ ഭാവത്തില്‍ അശ്വിന്‍ ചോദിച്ചു.
“എത്ര വരെ പോകും?”
ജോയല്‍ തിരക്കി.
“രണ്ട്!”
“മോനെ തില്ലങ്കേരി!”
പരിഹാസസ്വരത്തില്‍ ജോയല്‍ വിളിച്ചു.
“പതിനേഴ് കോടിയ്ക്ക് മേല്‍ വിലയുള്ള സാധനമാ ഈ പെട്ടിക്കാത്ത്. ആ കേസ് ഒതുക്കാന്‍ വെറും രണ്ടു കോടിയോ?”
“രണ്ടേ ഒള്ളു കയ്യില്‍ ഇപ്പം!”
“എന്നാ അതിങ്ങു കൊണ്ടുവാ!”
അശ്വിന്‍ തന്‍റെ കൂട്ടുകാരില്‍ ഒരുവന്‍റെ നേരെ കണ്ണ് കാണിച്ചു.
അവന്‍ അകത്തേക്ക് പോയി.
തിരികെ വലിയ ഒരു ബാഗുമായി തിരികെ വന്നു.
“രണ്ട് തെകച്ചും ഒണ്ടല്ലോ അല്ലെ?”
“പിന്നില്ലേ! തെകച്ചും ഒണ്ട്!”
“ഈ രണ്ടു കോടീടെ സോഴ്സ് എന്താടാ?”
ജോയല്‍ പെട്ടെന്ന് ചോദിച്ചു.
“എഹ്!!”
ആസന്നമായ നാശം മുമ്പില്‍ കണ്ടിട്ടെന്ന വണ്ണം അശ്വിന്‍ പെട്ടെന്ന് കണ്ണുകള്‍ മിഴിച്ചു.
“ഈ പണത്തിന്‍റെ സോഴ്സ് കാണിക്കാന്‍!”
അശ്വിന്‍ തലയില്‍ കൈവെച്ചു.
“നാറികളെ!”
ജോയല്‍ അലറി.
“ഇവിടെ സ്വര്‍ണ്ണം എത്തി എന്നതാരുന്നു ടിപ് ഓഫ്…എന്നിട്ടിപ്പം കള്ളപ്പണം കൂടി…ഏയ്…”
ജോയല്‍ സന്തോഷിന്‍റെയും കൂടെയുള്ള ലാലപ്പന്‍റെയും അസ്ലത്തിനയെയും ഡെന്നീസിന്‍റെയും നേരെ നോക്കി ഉച്ചത്തില്‍ പറഞ്ഞു.
“ഒന്നൂടെ ഒന്ന് അരിച്ചു പെറുക്ക്..ഒരിഞ്ചുപോലും മാറ്റിവെക്കണ്ട! ഇപ്പം രണ്ടു കോടി…ഇനീം കാണും എവിടെയേലും!”
അശ്വിന്‍ ചെറുത്ത് നില്‍ക്കാന്‍ നോക്കിയെങ്കിലും വളരെ അനായാസം സംഘം അത് വിഫലമാക്കി.
ഒരു മണിക്കൂര്‍ നേരം കൂടി സംഘം തിരച്ചില്‍ തുടര്‍ന്നു.
രഹസ്യമാക്കി ഒളിപ്പിച്ചിരുന്ന നാല്‍പ്പത് ലക്ഷം രൂപകൂടി അവര്‍ കണ്ടെത്തി.
റെയ്ഡ് സ്റ്റേറ്റ്മെന്‍റ് വായിച്ചു കേള്‍പ്പിച്ചു.
എന്നിട്ട് അശ്വിന്‍ തില്ലങ്കേരിയെക്കൊണ്ട് ഒപ്പിടുവിച്ചു.
“തില്ലങ്കേരി!”
ജോയല്‍ വിളിച്ചു.
“അകത്ത് പോയി കിടന്നോ! നാളെ പാലക്കാട് ഇന്‍കം ടാക്സ് ഓഫീസില്‍ ഹജരായിരിക്കണം! നിന്‍റെ പേരിലുള്ള റെഡ് അലര്‍ട്ട് ആള്‍റെഡി സ്പ്രെഡ് ആയിട്ടുണ്ട്. അതുകൊണ്ട് വിമാനത്തേലോ പത്തേമാരീലോ കേറി മുങ്ങാന്‍ നോക്കിയാലോന്നും പ്രയോജനമില്ല!”
ആശ്വിനും സംഘവും അകത്തേക്ക് കയറി.
അപ്പോള്‍ പുറത്ത് നിന്നും ഇന്നും ജോയല്‍ കതക് ബന്ധിച്ചു.
പിടിച്ചെടുത്ത സ്വര്‍ണ്ണവും പണവും സന്തോഷ് വണ്ടി അസ്ലത്തെയും ഉണ്ണിയേയുമേല്‍പ്പിച്ചു.
“യൂഷ്വല്‍ റൂട്ട് വേണ്ട!”
സന്തോഷ് അവരോടു പറഞ്ഞു.
“നമ്മുടെ പുതിയ റൂട്ട്! അതിലെ വിട്ടാല്‍ മതി വണ്ടി…ബ്ലോക്ക് ചെയ്യാന്‍ ആര് നോക്കിയാലും മുട്ടിനു താഴെ പൊട്ടിച്ചേരേ!”
അസ്ലവും ഉണ്ണിയും അവരുടെ ജീപ്പില്‍ മടങ്ങി.
സംഘം അല്‍പ്പനേരം വീട്ടില്‍ ക്യാമ്പ് ചെയ്തു.
എല്ലാ റെയിഡിലും അതാണ് പതിവ്.
കണ്‍സൈന്‍മെന്‍റ് ഒന്നോ രണ്ടോ ആളുകളെ ഏല്‍പ്പിച്ച് സുരക്ഷിതമായ റൂട്ടിലൂടെ അവരെ പറഞ്ഞു വിടും.
അവരത് ഭദ്രമായി താവളത്തിലെത്തിക്കും.
അതിന് ശേഷം മറ്റുള്ളവര്‍ ഒറ്റയ്ക്കോ കൂട്ടമായോ താവളത്തിലെത്തും.
റെയ്ഡിന് വിധേയരായവര്‍ ഒരിക്കലും രണ്ടോ മൂന്നോ പേരില്‍ കൂടുതല്‍ ആരെയും കാണരുത് എന്നുള്ള വഴക്കം ആദ്യം മുതലേ സംഘം പുലര്‍ത്തിപ്പോന്നിരുന്നു.
ജോയല്‍, സന്തോഷ്, ലാലപ്പന്‍ ഇവരാണ് അധികവും എല്ലാ റെയ്ഡിനും നേതൃത്വം നല്‍കാറ്.
ഈ മൂന്ന് പേരുടെ മുഖങ്ങള്‍ പോലീസ്, പട്ടാള വൃത്തങ്ങള്‍ക്ക് പരിചിതമായത്കൊണ്ട്.
അസ്ലവും ഉണ്ണിയും പോയിക്കഴിഞ്ഞ് ഏകദേശം അരമണിക്കൂര്‍ നേരം കഴിഞ്ഞ് ജോയലിന്റെയും സന്തോഷിന്‍റെയും മൊബൈലിലേക്ക് ഒരു മെസേജ് വന്നു.
റെയ്ഡിന് വേണ്ടി മാത്രംമായെടുത്ത സിം കാര്‍ഡിലേക്ക്.
“അവരെത്തി…സേഫ് ആയി…”
മെസേജ് വായിച്ച് സന്തോഷ് മറ്റുള്ളവരോട് പറഞ്ഞു.
“എങ്കില്‍ നമുക്ക് ഇറങ്ങാം…”
സന്തോഷ് പറഞ്ഞു.
എല്ലാവരും എഴുന്നേറ്റു.
“ജോയല്‍ ബെന്നറ്റ്!!”
പെട്ടെന്ന് പുറത്ത് നിന്നും ഉച്ചഭാഷിണിയിലൂടെ ഘനമുള്ള ഒരു വിളി അവര്‍ കേട്ടു.
സംഘാംഗങ്ങള്‍ പരസ്പ്പരം നോക്കി.
“രാകേഷ്…!”
ജോയല്‍ മന്ത്രിച്ചു.
“രാകേഷ് മഹേശ്വര്‍!”
പെട്ടെന്ന് സംഘാംഗങ്ങള്‍ ആയുധങ്ങള്‍ എടുത്ത് മുമ്പോട്ട് കുതിക്കാനാഞ്ഞു.
“നില്‍ക്ക്!”
ജോയല്‍ അവരെ വിലക്കി.
“എന്നെ അന്വേഷിച്ചാണ് സ്പെഷ്യല്‍ ടീം വന്നിരിക്കുന്നത്. അപ്പോള്‍ ഞാന്‍ തനിച്ച് അവരെ കാണുന്നതല്ലേ നല്ലത്?”
“ആര്‍ യൂ ഷുവര്‍?”
സന്തോഷ് ചോദിച്ചു.
“ഡെഫ്നിറ്റ്ലി!”
“നോ!!”
ഷബ്നം പെട്ടെന്ന് പറഞ്ഞു.
“അവര് ഏട്ടനെ…”
ജോയല്‍ അവളെ നോക്കി പുഞ്ചിരിച്ചു.
എന്നിട്ട് അവളുടെ തലമുടിയില്‍ വാത്സല്യത്തോടെ ഒന്ന് തഴുകി.
പിന്നെ അവളെ നോക്കി ഒന്ന് കണ്ണിറുക്കി.
പോക്കറ്റില്‍ നിന്നും അവന്‍ തന്‍റെ റെമിങ്ങ്ടണ്‍ പിസ്റ്റള്‍ എടുത്തു.
അതിന് ശേഷം പുറത്തേക്കിറങ്ങി.
[തുടരും]
Responses (0 )