സൂര്യനെ പ്രണയിച്ചവൾ 12
Sooryane Pranayichaval Part 12 | Author : Smitha | Previous Parts
“നീയെവിടുത്തെ മീഡിയേറ്റര്‍ കിങ്ങാ?”
നിയന്ത്രിക്കാനാവാത്ത കോപത്തോടെ പത്മനാഭന്‍ തമ്പി തോമസ് പാലക്കാടനോട് ചോദിച്ചു.
“ഏത് വിവരം കെട്ട പത്രക്കാരാടാ നിനക്ക് ആ പട്ടം ചാര്‍ത്തി തന്നത്?”
അയാളുടെ മുമ്പില്‍ തോമസ് പാലക്കാടന്‍ മുഖം കുനിച്ച് നിന്നു.
നോര്‍ത്ത് സി ബ്ലോക്കിലെ തന്‍റെ ഔദ്യോഗിക വസതിയിലാണ് തമ്പിയും വിശ്വസ്ത അനുചരന്‍ തോമസ് പാലക്കാടനും.
വസതിയ്ക്ക് മുമ്പിലെ ഉദ്യാനത്തിന് നടുവിലാണ് അവര്‍.
ഫോര്‍ട്ടീന്‍ സഫ്ദര്‍ജങ്ങ് റോഡില്‍ ഏറ്റവും തിരക്കുള്ള മന്ത്രി ഭവനമായിരുന്നു അതെങ്കിലും അന്ന് അയാള്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
വസതിക്കെതിരെ മുഹമ്മദ് ഷാ സയ്യിദിന്റെ ശവകുടീരം പച്ച മതില്‍പോലെ വളര്‍ന്നു നിന്ന അലങ്കാരപ്പുല്‍ മൈതാനത്തിനകത്ത് തലയെടുപ്പോടെ നിന്നു.
“നൂറു കോടി ഓഫര്‍ ചെയ്തിട്ടും വഴങ്ങാത്തവനോ?”
ആധുനിക റോമന്‍ വാസ്തുശില്‍പ്പശൈലിയില്‍, പശ്ചാത്തലത്തില്‍ വിവിധ ഷേഡുകളില്‍ ഓറഞ്ച് നിറത്തില്‍ ചെയ്ത മോഡേണ്‍ പെയിന്റിങ്ങിന്റെ മുമ്പില്‍ നിന്നു അസ്വസ്ഥതയോടെ എഴുന്നേറ്റു നിന്നുകൊണ്ട് പദ്മനാഭന്‍ തമ്പി ചോദിച്ചു.
അയാള്‍ക്ക് ഇതുവരെയും അവിശ്വാസമടക്കാനായിട്ടില്ല.
“ഏത് നാട്ടുകാരനാടാ അയാള്‍?”
ഗ്രേ നിറത്തിലുള്ള ലോഞ്ചില്‍, ഗ്ലാസ് കോഫീ ടേബിളിന്‍റെ മുകളിലിരുന്ന ബിസിനസ് ലൈന്‍ എടുത്ത് മറിച്ചുകൊണ്ട് അയാള്‍ ചോദിച്ചു.
“സാറിന്‍റെ നാട്ടുകാരനാ. പാലക്കാട്.”
പത്മനാഭന്‍ തമ്പി ഉറക്കെ ചിരിച്ചു.
“അത് കൊള്ളാം!”
ചിരിക്കിടയില്‍ അയാള്‍ പറഞ്ഞു.
‘നൂറു കോടി ഓഫര്‍ ചെയ്തത് പാലക്കാട്കാരന്‍. അത് വേണ്ടാന്ന് വെക്കുന്നത് മറ്റൊരു പാലക്കാട്‌കാരന്‍. മീഡിയേറ്റര്‍ ആയിപ്പോയത് കോട്ടയം കാരന്‍ തോമസ് പാലക്കാടന്‍!”
അയാള്‍ അല്‍പ്പ സമയം മൌനമവലംബിച്ചു.
“സാര്‍…”
നിമിഷങ്ങള്‍ കഴിഞ്ഞുപോകവേ തോമസ് പാലക്കാടന്‍ വിളിച്ചു.
“ഇനിയിപ്പോള്‍ എന്ത് ചെയ്യും? അയാള് നാളെ മുതല്‍ സ്റ്റോറി പുറത്ത് വിടും. സീതാറാം ഗോയങ്കെയെ നേരിട്ട് ബന്ധപ്പെട്ടാല്‍….”
ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രസിദ്ധീകരണങ്ങളുടെ ഉടമയാണ് സീതാറാം ഗോയങ്കെ.
“വിഡ്ഢിത്തം പറയല്ലേ?”
പത്മനാഭന്‍ തമ്പിയുടെ ശബ്ദമുയര്‍ന്നു.
ദില്ലിയില്‍ ശരത്ക്കാലം തുടങ്ങാന്‍ പോകുന്നു എന്നറിയിച്ചുകൊണ്ട് വയലറ്റ് നിറത്തിലുള്ള വാര്‍ബിളുകള്‍ ഗോപുരങ്ങളുടെ മുകള്‍പ്പരപ്പ് തേടി പറന്നുയരുന്നത് നോക്കി നിന്നു, പിന്നെ അയാള്‍, അല്‍പ്പ സമയം.
“അടിയന്തിരാവസ്ഥയില്‍ ദില്ലിപ്പോലീസ് എടുത്തിട്ട് ചവിട്ടിയിട്ടും കുനിയാത്ത തടിയാ അയാടെ. പൊലീസിന്‍റെ ബൂട്ട് വളഞ്ഞത് മിച്ചം. ഇനി ഗോയങ്ക സമ്മതിച്ചാല്‍ തന്നെ സ്റ്റോറി ബെന്നറ്റ് അയാള്‍ക്ക് സബ്മിറ്റ് ചെയ്യില്ല എന്ന് വിശ്വസിക്കാന്‍ വേണ്ടുവോളം കാരണമുണ്ട്. പുതിയ പ്രസ്സ് നിയമങ്ങള്‍ അയാള്‍ക്ക് ഫേവറബിള്‍ ആണ്…”
“അപ്പോള്‍ പിന്നെ…”
തോമസ് പാലക്കാടന്‍ നെറ്റിയില്‍ തടവി.
അപ്പോഴാണ് അയാളുടെ ഫോണിലേക്ക് വന്ന വാട്സ്ആപ്പ് മെസേജിന്റെ ടോണ്‍ ഇരുവരും കേട്ടത്.
പാലക്കാടന്‍ ഫോണെടുത്തു.
മെസേജ് തുറന്നു നോക്കിയാ അയാളൊന്നു ഞെട്ടി.
“എന്താടോ?”
അയാളുടെ മുഖഭാവം ശ്രദ്ധിച്ച് പത്മനാഭന്‍ തമ്പി ചോദിച്ചു.
“സാര്‍ അത്…”
അയാളുടെ മുഖം ചകിത ഭാവത്താല്‍ നിറഞ്ഞു.
“കാര്യം പറയെടോ!”
അയാളുടെ ശബ്ദം ക്രമാതീതമായി ഉയര്‍ന്നു.
“സാര്‍ നമ്മുടെ മോള്‍…”
“ങ്ങ്ഹേ?”
പത്മനാഭന്‍ തമ്പി ഇരിപ്പിടത്തില്‍ നിന്നും ചാടി എഴുന്നേറ്റു.
“എന്താ താന്‍ പറഞ്ഞെ? മോളോ? ഗായത്രിയോ? മോള്‍ക്കെന്താ പറ്റിയെ?”
തോമസ് ഭയന്ന് നില്‍ക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല.
അക്ഷമയോടെ, അതിലേറെ പരിഭ്രമത്തോടെ പത്മനാഭന്‍ തമ്പി മുമ്പോട്ടാഞ്ഞ് അയാളുടെ കയ്യില്‍ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി.
മെസേജിലേക്ക് നോക്കി.
അയാളുടെ മുഖം കോപം കൊണ്ട് ചുവന്നു.
തോമസ് അങ്കിള്‍, മിനിസ്റ്ററുടെ മകളുടെ കൂടെയുള്ളയാള്‍ ജോയല്‍ ബെന്നറ്റ്.
അതായിരുന്നു മെസേജ്.
കൂടെ പ്രണയാതുരമായ ഭാവത്തില്‍ പരസ്പ്പരം കണ്ണുകളിലേക്ക് നോക്കി നില്‍ക്കുന്ന ജോയലും ഗായത്രിയും.
“ആരാടാ ഇവന്‍?”
അയാള്‍ പാലക്കാടനോട് ചോദിച്ചു.
“ജോയല്‍ ബെന്നറ്റ്!”
ഭയത്തോടെ അയാള്‍ ഉത്തരം പറഞ്ഞു.
“അത് തൊലിക്കാന്‍ അല്ല പറഞ്ഞെ! ഇവന്‍ ആരാണ് എന്ന്?”
“സാറേ ഇവന്‍ ബെന്നറ്റ് ഫ്രാങ്കിന്‍റെ മകനാ!”
“ഏത്? ഇന്ത്യന്‍ എക്സ്പ്രസ്സിലെ നമ്മടെ ബെന്നറ്റോ?”
“അതെ!”
പത്മനാഭന്‍ തമ്പി പല്ലിറുമ്മി.
അയാളുടെ ഉള്ളില്‍ സ്ഫോടനാത്മകമായി എന്തോ ചിലതൊക്കെ രൂപപ്പെടുന്നത് തോമസ് പാലക്കാടന്‍ മനസ്സിലാക്കി.
കണ്ണുകളില്‍ അങ്ങനെ ചിന്തിക്കുന്നതിന്റെ അസാധാരണമായ ഒരു ഗൌരവഭാവമുണ്ട്.
എന്തായിരിക്കാം അത്?
തോമസ് പാലക്കാടന്‍ സ്വയം ചോദിച്ചു.
**********************************************
തോമസ് പാലക്കാടന്‍ പോയിക്കഴിഞ്ഞാണ് പദ്മനാഭന്‍ തമ്പി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറി ശ്യം മോഹന്‍ ശര്‍മ്മയെ വിളിപ്പിച്ചത്.
പദ്മനാഭന്‍ തമ്പി തന്‍റെ ആവശ്യമറിയിച്ചപ്പോള്‍ ശ്യാം മോഹന്‍ ശര്‍മ്മ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.
ഇന്ത്യന്‍ കമ്പിസ്റ്റോറീസ്.കോം എക്സ്പ്രസ്സിന്റെ ഡല്‍ഹി റസിഡന്‍റ്റ് എഡിറ്റര്‍ ബെന്നറ്റ് ഫ്രാങ്കിനെ അവസാനിപ്പിക്കാന്‍ കേന്ദ്ര മന്ത്രി പദ്മനാഭന്‍ തമ്പി തന്‍റെ കമ്പ്യൂട്ടര്‍ വിജ്ഞാനം ആവശ്യപ്പെടുന്നു!
“ബെന്നെറ്റ് ഫ്രാങ്ക് രാജ്യം ബഹുമാനിക്കുന്ന ഒരു പത്രപ്രവര്‍ത്തകനാണ്, സര്‍,”
ദീര്‍ഘമായ ആലോചനയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.
“നിങ്ങള്‍ എന്നോട് ചെയ്യാന്‍ ആവശ്യപ്പെട്ട ഈ മെയില്‍ പ്ലാന്റിംഗ് ഞാന്‍ ചെയ്യില്ല. അതിന്‍റെ കോണ്‍സിക്വന്‍സ് എന്തായിരിക്കും എന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്കറിയില്ലേ?”
പദ്മനാഭന്‍ തമ്പി ചിരിച്ചു.
“ഡാര്‍ക്ക് സോഫ്റ്റ്‌വെയറുകളുടെ കളിത്തോഴന്‍ എന്ന് വിളിപ്പേരുള്ള ശ്യാം മോഹന്‍ ശര്‍മ്മയ്ക്ക് ലൂപ് ഹോള്‍ ഒന്നും കൂടാതെ ഇത് നടപ്പാക്കാന്‍ കഴിയും എന്ന് എനിക്കുറപ്പുണ്ട്….”
അയാളുടെ അഭിനന്ദനം കേട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറി ശ്യാം മോഹന്‍ ശര്‍മ്മ പുഞ്ചിരിച്ചു.
“തൊണ്ണൂറു ശതമാനം സേഫ് ആയി ക്യാരി ഔട്ട് ചെയ്യാന്‍ പറ്റും,”
അദ്ദേഹം പറഞ്ഞു.
“പക്ഷെ പത്തുശതമാനം പിടിക്കപ്പെടാനുള്ള ചാന്‍സുണ്ട്…അങ്ങനെ വന്നാല്‍ എനിക്ക് ആത്മഹത്യ ചെയ്യേണ്ടി വരും….”
“ഒരിക്കലും സംഭവിക്കില്ല…”
പദ്മനാഭന്‍ തമ്പി ഉറച്ച സ്വരത്തില്‍ പറഞ്ഞു.
“ഈ സെന്‍ട്രല്‍ മിനിസ്റ്റര്‍ പദത്തിന് ഒരു വിലയുമില്ലേ, മിസ്റ്റര്‍ ശര്‍മ്മ? എന്നെ സഹായിക്കുന്നവരെ സംരക്ഷിക്കാന്‍ എനിക്ക് കെല്‍പ്പില്ല എന്നാണോ നിങ്ങള്‍ സംശയിക്കുന്നത്?”
അയാളുടെ ചോദ്യവും ശ്യാം മോഹന്‍ ശര്‍മ്മയില്‍ ഒരു ചലനവും സൃഷ്ട്ടിച്ചില്ല.
“പ്രതിഫലം ഞാന്‍ പറഞ്ഞില്ല,”
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറിയുടെ മൌനത്തിന് മേല്‍ പദ്മനാഭന്‍ തമ്പിയുടെ ശബ്ദം ഉയര്‍ന്നു.
“മൌറീഷ്യസിലെയോ സെന്റ് കിറ്റ്‌സിലെയോ ഒരു ബാങ്കില്‍ നിങ്ങള്‍ ഒരു അക്കൌണ്ട് എടുക്കുക. ഒരു സെവന്‍ ഡിജിറ്റ് സംഖ്യ അതില്‍ ഡെപ്പോസിറ്റ് ആകും. രൂപയുടെ രൂപത്തിലല്ല. ഡോളറിന്റെ രൂപത്തില്‍….”
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറിയുടെ കണ്ണുകള്‍ മിഴിച്ചു.
“കുറെ ഈ മെയില്‍ സോഫ്റ്റ്‌വെയറുകള്‍ ബെന്നെറ്റ് ഫ്രാങ്കിന്‍റെ മെയില്‍ ഐ ഡിയില്‍ പ്ലാന്‍റ് ചെയ്യുന്നതിനോ?”
അയാള്‍ അവിശ്വസനീയതയോടെ ചോദിച്ചു.
പദ്മനാഭന്‍ തമ്പി തലകുലുക്കി.
“സമയമില്ല…”
അയാള്‍ ഓര്‍മ്മിപ്പിച്ചു.
“ഇന്ന് തന്നെ വേണം. ഇന്ന് എന്ന് വെച്ചാല്‍ ഇപ്പോള്‍?”
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറി വിശ്വാസം വരാതെ അയാളെ നോക്കി.
“ലാപ്പ് തുറക്കുക, സെയിന്‍റ് കിറ്റ്‌സിലെ നെവിസ് ബാങ്കില്‍ ഇപ്പോള്‍ തന്നെ ഒരു അക്കൌണ്ടിനു അപ്ലൈ ചെയ്യുക. അപ്ളിക്കേഷന്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ടു കഴിഞ്ഞ് അഞ്ചു മിനിട്ടിനുള്ളില്‍ ഞാന്‍ പറഞ്ഞ എമൌണ്ട് ഡെപ്പോസിറ്റഡ് ആകും. അതിന്‍റെ കണ്‍ഫര്‍മേഷന്‍ കിട്ടിക്കഴിഞ്ഞു മതി ഞാന്‍ പറഞ്ഞ പണി ചെയ്യാന്‍!”
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറിയുടെ കൈകള്‍ വേഗത്തില്‍ ചലിച്ചു.
ലാപ്പ് തുറന്നുകൊണ്ട്, മുഖത്തെ വിയര്‍പ്പ് തുടച്ചുകൊണ്ട് അയാള്‍ അതി ദ്രുതം മോണിട്ടറിലേക്ക് നോക്കി.
ടൈപ്പ് ചെയ്തു.
പിന്നെ പദ്മനാഭന്‍ തമ്പിയെ നോക്കി.
“ഫിഗര്‍ ദ ട്രാന്‍സാക്റ്റിംഗ് എമൌണ്ട് വിത്ത് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ആവശ്യപ്പെടുന്നു…”
നെഞ്ചിടിപ്പോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറി പറഞ്ഞു.
അയാളുടെ ശ്വാസവേഗമേറി.
പദ്മനാഭന്‍ തമ്പി പുഞ്ചിരിച്ചു.
അയാള്‍ തന്‍റെ ലാപ്പ് ടോപ്പ് തുറന്നു.
“ബാങ്ക് പെഴ്സണല്‍ ഐ ഡി?”
അയാള്‍ ശ്യാം മോഹന്‍ ശര്‍മ്മയോടു ചോദിച്ചു.
വിറയ്ക്കുന്ന ശബ്ദത്തില്‍ ശ്യാം മോഹന്‍ ശര്‍മ്മ തന്‍റെ പുതിയ അക്കൌണ്ട് റിക്വസ്റ്റിന്‍റെ ഐ ഡി അയാളോട് പറഞ്ഞു.
“ഫൈവ് ഡിജിറ്റ് സീക്രട്ട് പിന്‍ നമ്പര്‍?”
ശ്യാം മോഹന്‍ അതും പറഞ്ഞു.
“മീഡിയം പാസ് വേഡ്?”
പദ്മനാഭന്‍ തമ്പിയില്‍ നിന്നും വാക്കുകള്‍ ശരവേഗത്തില്‍ വന്നു.
വിയര്‍പ്പ് തുടച്ചുകൊണ്ട് ശ്യാം മോഹന്‍ ശര്‍മ്മ തന്‍റെ മീഡിയം പാസ് വേഡ് അയാള്‍ക്ക് പറഞ്ഞു കൊടുത്തു.
“സ്ട്രോങ്ങ് പാസ് വേഡ്?”
“സാര്‍….”
ശ്യാം മോഹന്‍ ശര്‍മ്മ ഭയത്തോടെ അയാളെ നോക്കി.
“സ്ട്രോങ്ങ് പാസ് വേഡ്?”
അയാള്‍ ആവര്‍ത്തിച്ചു.
“ടെന്‍ സ്മാള്‍ ജി, ഫോര്‍ ബോള്‍ഡ് എക്സ്, ത്രീ ഫോര്‍ ഫൈവ്, ഫോര്‍ ഹാഷ്, ഫോര്‍ അറ്റ് ദ റേറ്റ് , റ്റു അണ്ടര്‍ സ്കോര്‍….”
അയാളുടെ വിറയാര്‍ന്ന ശബ്ദത്തിനനുസരിച്ച് പദ്മനാഭന്‍ തമ്പി ടൈപ്പ് ചെയ്തു.
എന്നിട്ട് മോണിട്ടര്‍ ശ്യാം മോഹന്‍ ശര്‍മ്മയുടെ നേരെ തിരിച്ചു.
മോണിട്ടറില്‍, ചുവപ്പിന്‍റെ പശ്ചാത്തലത്തില്‍ പച്ച നിറത്തില്‍ തെറിക്കുന്ന അസ്ത്ര ചിഹ്നങ്ങള്‍!
അതിന്‍റെ മുകളില്‍ നീല അക്ഷരങ്ങള്‍:-
“…….ട്രാന്‍സ്ഫറിംഗ് ഫൈവ് മില്ല്യന്‍ ഡോളേഴ്സ് ഫ്രം 6114************ BXON റ്റു 9256***********ZARK……”
ശ്യാം മോഹന്‍ ശര്‍മ്മയുടെ മുഖത്ത് ഇപ്പോഴും അവിശ്വസനീയതയും സംഭ്രമവുമാണ്.
“ആരുടെയൊക്കെ ഐ ഡികളുമായി ബന്ധിപ്പിക്കാവുന്ന സോഫ്റ്റ്‌വെയര്‍ ആണ് സാര്‍ ഞാന്‍ ബെന്നറ്റ് ഫ്രാങ്കിന്‍റെ മെയിലില്‍ പ്ലാന്‍റ് ചെയ്യേണ്ടത്?”
അയാള്‍ ചോദിച്ചു.
“ചന്ദ്ര ശേഖര്‍ റാവു അലിയാസ് ആസാദ്,”
ശര്‍മ്മയുടെ കണ്ണുകള്‍ മിഴിഞ്ഞു.
“മാവോയിസ്റ്റ് ടെററിസ്റ്റ് ആസാദിന്‍റെ?”
പദ്മനാഭന്‍ തമ്പി പുഞ്ചിരിയോടെ തലകുലുക്കി.
“പിന്നെ ലിംഗ് ഷുണ്യാന്‍…അയാളുടെയും…”
“മൈ ഗോഡ്!”
ശ്യാം മോഹന്‍ ശര്‍മ്മ ഞെട്ടിപ്പോയി.
“ആ ചൈനീസ് ആയുധഇടപാട് കാരനോ? അയ്യോ അയാളെ ഇന്‍റ്റര്‍പ്പൊളൊക്കെ ലിസ്റ്റില്‍ പെടുതിയിരിക്കുന്നതല്ലേ?”
പദ്മനാഭന്‍ തമ്പി അയാളെ അല്‍പ്പ നേരം നിശബ്ദനായി നോക്കി.
പിന്നെ ചിരിച്ചു.
“എന്താ സാര്‍?”
ശ്യം മോഹന്‍ വര്‍മ്മ ചോദിച്ചു.
“ഞാന്‍ നിന്‍റെ അക്കൌണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തത് എന്തിനായിരുന്നു?”
“ബെന്നറ്റ് ഫ്രാങ്കിന്‍റെ മെയിലിലേക്ക് ഡാര്‍ക്ക് സോഫ്റ്റ്‌വെയര്‍ പ്ലാന്‍റ് ചെയ്യാന്‍.”
“അല്ലാതെ എന്നോട് മറ്റേത്തിലെ ചോദ്യം ചോദിക്കാനല്ലല്ലോ? ആണോ?”
ശ്യം മോഹന്‍ വര്‍മ്മയുടെ മുഖം താഴ്ന്നു.
അയാളുടെ വിരലുകള്‍ ലാപ്പ് ടോപ്പില്‍ അതിദ്രുതം ചലിച്ചു.
നിമിഷങ്ങള്‍ കഴിഞ്ഞുപോയി.
ശ്യാം മോഹന്‍ ശര്‍മ്മയുടെ നെറ്റിയിലൂടെ വിയര്‍പ്പ് ചാലുകള്‍ ഒഴുകിയിറങ്ങി.
പത്ത് മിനിറ്റിനു ശേഷം അയാള്‍ പദ്മനാഭന്‍ തമ്പിയെ നോക്കി.
അയാള്‍ പെരുവിരല്‍ ഉയര്‍ത്തി വിജയമുദ്ര കാണിച്ചു.
പദ്മനാഭന്‍ തമ്പിയുടെ ചുണ്ടില്‍ മന്ദഹാസം വിടര്‍ന്നു.
“ഇനി ശര്‍മ്മയ്ക്ക് പോകാം!”
അയാള്‍ എഴുന്നേറ്റു.
ശ്യാം മോഹന്‍ ശര്‍മ്മയുടെ കാര്‍ ഗേറ്റ് കടന്നു നീങ്ങിയപ്പോള്‍ പദ്മനാഭന്‍ തമ്പി ഫോണെടുത്തു.
“ഇങ്ങ്ഹാ, സഹദേവാ…പോത്തനോട് എന്നെ വന്ന് കാണാന്‍ പറയണം. പത്ത് മിനിട്ടിനുള്ളില്‍…ഫോണ്‍ വിളിച്ച് പറയരുത്…നേരിട്ട് ചെന്നു പറയണം,”
പിന്നെ അയാള്‍ അല്‍പ്പം ആലോചനയിലാണ്ട് പുറത്തേക്ക് നോക്കി.
പത്ത് മിനിറ്റാകുന്നതിനു മുമ്പ് പുറത്ത് ഐവറിക്കളറില്‍ ഒരു പോര്‍ഷെ ഗേറ്റ് കടന്നു വന്ന് കോമ്പൌണ്ടില്‍ പാര്‍ക്ക് ചെയ്തു.
അതില്‍ നിന്നും ദീര്‍ഘകായനായ ഒരാള്‍ ഇറങ്ങി.
ചടുലമായ ചലനങ്ങളോടെ തന്നെ കാത്തിരിക്കുന്ന പദ്മനാഭന്‍ തമ്പിയുടെ നേരെ അയാള്‍ നീങ്ങി.
“എന്താ സാര്‍?”
അയാളുടെ മുമ്പില്‍ വിനയത്തോടെ നിന്നുകൊണ്ട് ആഗതന്‍ ചോദിച്ചു.
“ഇരിക്ക് പോത്താ,”
മുമ്പിലെ കസേരയെ ചൂണ്ടി പദ്മനാഭന്‍ തമ്പി പറഞ്ഞു.
“നിനക്കും എനിക്കം പ്രയോജനമുള്ള ഒരു കാര്യമുണ്ട്…”
പോത്തന്‍ ജോസഫ് അയാളുടെ മുമ്പില്‍ ഭവ്യതയോടെയിരുന്നു.
“സാറല്‍പ്പം ടെന്‍ഷനില്‍ ആണല്ലോ…”
അയാളുടെ മുഖത്തേക്ക് നോക്കി പോത്തന്‍ ജോസഫ് ചോദിച്ചു.
“ഏയ്…”
അയാളുടെ ചോദ്യം അവഗണിച്ചുകൊണ്ട് പദ്മനാഭന്‍ തമ്പി പറഞ്ഞു.
“ടെന്‍ഷന്‍ ഒന്നുമില്ല ..നിന്നെപ്പോലെ ഒരു സൂപ്പര്‍ കോപ്പ് ഒക്കെ എന്‍റെ കൂടെയുള്ളപ്പോള്‍…”
പോത്തന്‍ പുഞ്ചിരിക്കാണോ വേണ്ടയോ എന്ന് ചിന്തിച്ചു.
“പോത്താ ഒരു നാഷണല്‍ സെക്യൂരി ഇന്‍റ്ററസ്റ്റിംഗ് കേസ് വന്നിട്ടുണ്ട്…”
പോത്തന്‍ ജോസഫിന്‍റെ മുഖത്ത് ചുളിവുകള്‍ വീണു.
“നിന്നെ ഞാന്‍ ഇങ്ങോട്ട് ഡെപ്യൂട്ടേഷനിലേക്കിട്ടത് വെറുതെയായില്ലന്ന് നീ എപ്പോഴും തെളിയിക്കുന്നുണ്ടല്ലോ…അതുകൊണ്ട്…”
ഒന്ന് നിര്‍ത്തി അയാള്‍ പോത്തനെ നോക്കി.
വെറുതെ മൈര് വര്‍ത്തമാനം പറഞ്ഞ് സുഖിപ്പിക്കാതെ കാര്യം പറയെടാ പട്ടീ…
പോത്തന്‍ ഉള്ളില്‍ പറഞ്ഞു.
“എന്താ ആ കേസ് സാര്‍?”
പോത്തന്‍ ചോദിച്ചു.
“കേസ് വളരെ സെന്‍സിറ്റീവ് ആണ്..കൈയ്യീന്ന് പോകാന്‍ ചാന്‍സുള്ള ഒന്നാണ്…വളരെ സൂക്ഷിച്ച് കെയര്‍ എടുത്ത്….”
“സാര്‍ കേസ് എന്താണ് എന്ന് പറയൂ…”
താന്‍ ഇരിക്കുന്നത് രാജ്യം ഭരിക്കുന്ന മന്ത്രിയുടെ മുമ്പിലാണ് എന്നും താനത്ര ഉയര്‍ന്ന പദവിയിലുള്ള ഓഫീസര്‍ അല്ലന്നുമുള്ള കാര്യം പരിഗണിക്കാതെ പോത്തന്‍ ജോസഫ് പറഞ്ഞു.
“ഒരു ഇന്‍റ്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്….”
അയാള്‍ പറഞ്ഞു തുടങ്ങി.
പോത്തന്‍ ഗൌരവത്തോടെ മന്ത്രിയെ നോക്കി.
“ചില ആക്റ്റിവിസ്റ്റുകള്‍, പ്രോഫസ്സര്‍മാര്‍, പത്രപ്രവര്‍ത്തകര്‍ ..ഇവരൊക്കെ മാവോയിസ്റ്റുകള്‍ പോലെയുള്ള നിരോധിത സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്ന്….”
“അതിപ്പം പുതിയ ന്യൂസ് ഒന്നുമല്ലല്ലോ…”
മുഖത്ത് നിന്നും താല്‍പ്പര്യം മായിച്ചുകളഞ്ഞുകൊണ്ട് പോത്തന്‍ പറഞ്ഞു.
“വ്യക്തമായ തെളിവുണ്ട് പോത്താ…”
തന്‍റെ ഉന്നത പദവിയെ അവമതിക്കുന്ന രീതിയിലുള്ള മുഖഭാവത്തോടെയിരിക്കുന്ന പോത്തനെ കടുത്ത അനിഷ്ടത്തോടെ നോക്കിക്കൊണ്ട് മന്ത്രി പദ്മനാഭന്‍ തമ്പി പറഞ്ഞു.
“എന്ത് തെളിവ്? ആര്‍ക്കെതിരെ തെളിവ്?”
പോത്തന്‍ പെട്ടെന്ന് ചോദിച്ചു.
“ബെന്നറ്റ് ഫ്രാങ്ക്…”
“ഏത്? എക്സ്പ്രസ്സിലെ ബെന്നറ്റ് സാറോ?”
“ദ സെയിം!”
“ബെന്നറ്റ് സാറിനു മാവോയിസ്റ്റ് ബന്ധമോ? ഒന്ന് പോ സാറേ!”
പോത്തന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പദ്മനാഭന്‍ തമ്പി സംശയിച്ചു.
ഇനി താന്‍ മന്ത്രിയല്ല എന്നാണോ ഇവന്‍ കരുതുന്നത്?
“സാറിനറിയാവുന്ന തെളിവ് എന്തൊക്കെയാ? പറഞ്ഞെ? ബെന്നറ്റ് സാറിനെ എപ്പം പോക്കിയെന്നു ചോദിച്ചാല്‍ മതി…”
പദ്മനാഭന്‍ തമ്പി ഒരു നിമിഷം സംശയിച്ചു.
“പോത്താ തെളിവ് അയാളുടെ മെയിലില്‍ ഉണ്ട് ….”
പദ്മനാഭന്‍ തമ്പി പറഞ്ഞു.
“അയാളുടെ മെയില്‍ ചെക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് വേണ്ട തെളിവ് ലഭിക്കും…”
പോത്തന്‍ ജോസഫ് ഉച്ചത്തില്‍ ചിരിച്ചു.
പദ്മനാഭന്‍ തമ്പി അന്തം വിട്ട് പോത്തനെ നോക്കി.
“സാറേ…”
ചിരിക്കിടയില്‍ പോത്തന്‍ പറഞ്ഞു.
“സാറിനു ബെന്നറ്റ് സാറ് എന്നാ ഏനക്കേടാ വരുത്തിയെ? അയാടെ മെയിലില്‍ മലീഷ്യസ് സോഫ്റ്റ്‌വെയര്‍ ഒക്കെ പ്ലാന്‍റ് ചെയ്യാന്‍? അയാളെ അങ്ങനെ കുടുക്കാന്‍ സാര്‍ പ്ലാന്‍ ചെയ്യണമെങ്കില്‍ തക്ക കാരണം വേണല്ലോ…”
പദ്മനാഭന്‍ തമ്പി ഭയത്തോടെ പോത്തനേ നോക്കി.
“സാറ് എന്നെ ഇങ്ങനെ നോക്കുവോന്നും വേണ്ട!”
അയാള്‍ മന്ത്രിയോട് പറഞ്ഞു.
“പറഞ്ഞ പണി ഞാന്‍ വെടിപ്പായി ചെയ്യാം…ചുമ്മാതെയല്ലല്ലോ… ചെയ്യുന്ന പണീടെ കനത്തിനു പറ്റിയ തുട്ട് വാങ്ങിയിട്ടല്ലേ…പക്ഷെ…”
പോത്തന്‍ മുമ്പോട്ട് ഒന്നാഞ്ഞിരുന്നു.
“പക്ഷെ എനിക്ക് കാരണമറിയണം…ദ റിയല്‍, കണ്‍വിന്‍സിംഗ് റീസണ്‍…”
പദ്മനാഭന്‍ തമ്പിയുടെ മുഖം ക്ഷോഭം കൊണ്ട് ജ്വലിച്ചു.
“നെനക്ക് കാരണം അറിയണം അല്ലെ?”
അയാള്‍ ശബ്ദമുയര്‍ത്തി.
“പറയാം…കാരണം ഞാന്‍ പറയാം!”
അയാള്‍ എഴുന്നേറ്റു.
അയാളിത്രവേഗം ഭ്രാന്തമായ ചേഷ്ടകളോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് എന്തിനെന്നു പോത്തന് മനസ്സിലായില്ല.
“നെനക്ക് മകളുണ്ടോ?”
“ഒണ്ട്…”
“അറിയാം എനിക്ക് നെനക്ക് മകള്‍ ഉണ്ടെന്ന്! ..ഇപ്പം പത്ത് വയസ്സല്ലേ പ്രായമുള്ളൂ…? ആറേഴു കൊല്ലം കഴിഞ്ഞ് കഞ്ഞീം വെള്ളോം കുടിക്കാന്‍ കെല്‍പ്പില്ലാത്ത ഒരുത്തന്‍ വന്ന് നിന്‍റെ മോളെ കണ്ണും കയ്യും കാണിച്ച് കൊളുത്തിയാ നീ എന്നാ ചെയ്യും?”
“കൊന്ന് കെട്ടിത്തൂക്കും!”
പോത്തന്‍ ഭീഷണമായ സ്വരത്തില്‍ പറഞ്ഞു.
“ആണല്ലോ! കൊന്ന്കെട്ടിത്തൂക്കൂല്ലോ! അല്ലെ? അതേ ഞാനും ചെയ്യുന്നുള്ളൂ…”
“എന്നുവെച്ചാല്‍ ഗായത്രിമോള്‍ക്ക്…?”
അയാള്‍ മുഖത്ത് സംഭ്രമം വരുത്തി ചോദിച്ചു.
“അതെ…”
പദ്മനാഭന്‍ തമ്പി വികാരാവേശത്തോടെ തുടര്‍ന്നു.
“എന്‍റെ കണ്ണിലെ കൃഷ്ണമണിയാ എന്‍റെ മോള്‍! പൊന്നുപോലെയാ അവളെ ഞാന്‍ വളര്‍ത്തുന്നേ! ആവളെ ബെന്നറ്റിന്റെ ചെറുക്കന്‍, വശീകരിച്ച് കൊച്ചിന്റെ മനസ്സ് മാറ്റിയാ ഞാന്‍ എന്നാ ചെയ്യണം? നീ പറഞ്ഞത് പോലെ കൊന്ന് കെട്ടിത്തൂക്കുകയല്ലേ വേണ്ടത്?”
പോത്തന്‍ പിന്നെയും ചിരിച്ചു.
“നീയീ പിന്നേം പിന്നേം ഇങ്ങനെ തൊലിക്കുന്നത് എന്തിനാ?”
“സാറേ കൊച്ചിനെ പ്രേമിച്ചത് ബെന്നറ്റ് സാറിന്റെ ചെറുക്കനല്ലേ? അതിന് അയാളെ കുടുക്കുന്നത് എന്തിനാ?”
അയാളുടെ ചോദ്യം കേട്ട് പദ്മനാഭന്‍ തമ്പി ഒന്ന് സംശയിച്ചു.
“സാറിന്‍റെ കലിപ്പ് അപ്പനോടാ…”
പോത്തന്‍ പറഞ്ഞു.
“സാറിന് പ്രോബ്ലം ഉള്ളത് അപ്പനോടാ…പക്ഷെ കന്നംതിരിവ് കാണിച്ചത് അയാടെ മകനും..അതിനര്‍ത്ഥം സാറ് എന്നോട് റിയല്‍ റീസണ്‍ ഇതവരെ പറഞ്ഞിട്ടില്ല….”
പദ്മനാഭന്‍ തമ്പി അയാളെ അസഹ്യതയോടെ നോക്കി.
“ശരി..അത് എന്നതായാലും പറയണ്ട…ഞാന്‍ എന്നതാ ചെയ്യണ്ടേ? അയാളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ്? തട്ടണോ?”
വളരെ ശാന്തനായി, നിര്‍മ്മമതയോടെയാണ് പോത്തന്‍ അത് ചോദിച്ചത്.
പദ്മനാഭന്‍ തമ്പി തലകുലുക്കി.
“ശരി…”
പോത്തന്‍ പറഞ്ഞു.
അയാള്‍ പിന്നെ ഗൌരവമായി എന്തോ ആലോചിക്കാന്‍ തുടങ്ങി.
“രാജ്യത്തെ വി വി ഐ പി ജേണലിസ്റ്റ് ആണ് ബെന്നറ്റ് സാര്‍ ..അതുകൊണ്ട്…”
“നീ കണക്ക് കൂട്ടി കൂടുതല്‍ കഷ്ട്ടപ്പെടണ്ട…എമൌണ്ട് പറഞ്ഞാല്‍ മതി!”
“ട്വെന്റി ക്രോര്‍!”
“സമ്മതിച്ചു…”
പദ്മനാഭന്‍ തമ്പി പറഞ്ഞു.
“ട്വെന്റി എനിക്ക്…”
പോത്തന്‍ തുടര്‍ന്നു.
“എന്‍റെ കൂടെയുള്ള പോലീസ്കാര്‍ക്ക് ഓരോന്ന് വീതവും…”
“എത്ര പോലീസ്കാരുണ്ടാവും?”
“ഒരഞ്ചു പേരെങ്കിലുമുണ്ടാവും….”
“സമ്മതിച്ചു…”
പദ്മനാഭന്‍ തമ്പി പെട്ടെന്ന് പറഞ്ഞു.
“എപ്പം വേണം?”
“ഇപ്പം! ഈ നിമിഷം! ശരിക്കും പറഞ്ഞാല്‍ ആള്‍റെഡി ലേറ്റ് ആയി…”
പോത്തന്‍ നെറ്റി ചുളിച്ച് പദ്മനാഭന്‍ തമ്പിയെ നോക്കി.
“സാറ് പറഞ്ഞ എമൌണ്ട് എന്‍റെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യ്!”
പോത്തന്‍ പറഞ്ഞു.
“പോലീസ്കാര്‍ക്ക് കൊടുക്കാനുള്ളതും കൂടി…”
അയാള്‍ എഴുന്നേറ്റു.
“താമസിക്കരുത്…”
കാറിന്‍റെ ഡോര്‍ തുറന്നുകൊണ്ട് പോത്തന്‍ പറഞ്ഞു.
“നാളത്തെ കുളിരുള്ള പ്രഭാതത്തില്‍ നമുക്ക് ബെന്നറ്റ് സാറ് കൊല്ലപ്പെട്ട വാര്‍ത്ത വായിക്കേണ്ടേ? അതുകൊണ്ട് എല്ലാം ഒന്ന് പെട്ടെന്നായിക്കോട്ടെ!”
[തുടരും ]
Responses (0 )