സ്നേഹസാന്ദ്രം
Snehasandram | Author : Providence
You have a new mail form devika05
“ ഏട്ടാ …….
എന്നെയും നമ്മുടെ വീടും മറന്നോ ഏട്ടാ ……….. ഇതിപ്പോ എത്രമത്തെ മെയിൽ ആണ് ഞാൻ അയക്കുന്നേ ……… എനിക്കറിയാം ഏട്ടൻ എല്ലാം കണുന്നുണ്ട് എന്ന് ……..എന്നിട്ടും അഭിനയിക്കുവാ ……… എപ്പോഴത്തേയും പോലെ ഇതിനും ഏട്ടൻ മറുപടി തരണ്ടാ……. എന്നെയും നമ്മുടെ അച്ഛനേയും അമ്മയേയും ഏട്ടനേയും ചേച്ചിയേയും മറന്ന് ജീവിക്കുന്നതാണ് ഏട്ടന് സന്തോഷമെങ്കിൽ അത് ആയിക്കൊള്ളു.
പക്ഷേ…. ഏട്ടൻ ഒന്ന് ഓർക്കണം സ്വന്തം അമ്മയെ കുറിച്ച് …….. അമ്മ എങ്ങനെ ആണ് ജീവിക്കുന്നത് എന്ന്………
ഞാനിപ്പോൾ ഇത് പറയാനല്ല ഇത് അയക്കുന്നേ……. ഞാൻ പറഞ്ഞല്ലോ ഇത് എന്റെ അവസാനത്തെ സന്ദേശം ആകുമെന്ന്. ഏട്ടന്റെ ദേവൂട്ടീടെ എന്റെ കല്യാണമാണ് അടുത്ത മാസം 16 തിയതി. ഇത് ആദ്യം അറിയിക്കണ്ടത് എന്റെ ഏട്ടനെ തന്നെ ആണ്.
ഏട്ടൻ ആണ് എനിക്ക് എല്ലാം …….. അച്ഛനും അമ്മയും എല്ലാം…… ഏട്ടന്റെ ചൂടുപറ്റി ആണ് ഞാൻ ഉറങ്ങിയിരുന്നത്. ഏട്ടൻ ആണ് എന്നെ നോക്കിയത് വളർത്തിയതുമെല്ലാം ……
ആ ഏട്ടന്റെ അ അനുഗ്രഹത്തോടെ പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ആഗ്രഹമാണ് ………
കുഞ്ഞിലേ മുതൽ എന്റെ എല്ലാ ആഗ്രഹവും നടത്തിതന്ന എന്റെ ഏട്ടനോട് ഞാൻ ചോതിക്കാ ……… വരില്ലേ ….. ഏട്ടൻ എന്റെ കല്യാണം കൂടാൻ ……. എന്റെ കണ്ണ് ഒന്ന് നിറഞ്ഞാ സഹിക്കാത്ത എന്റെ പഴയ എട്ടനാന്നെ വരും അത് എനിക്ക് ഉറപ്പാ…..
വന്നോട്ടാ ഏട്ടാ….. ഞാൻ കാത്തിരിക്കും എന്റെ ഏട്ടനെ
വന്നില്ലെങ്കിൽ ഞാൻ പറഞ്ഞതിന് ഒരു മാറ്റവും ഉണ്ടാകില്ലാ…….
ഈ എട്ടന്റെ ജീവിതത്തിൽ ഞാൻ ഉണ്ടാവില്ലാ……..
ഇത് സത്യം …….. എട്ടന്റെ സ്വന്തം അനിയത്തി കുട്ടി ……… ദേവു ”
മെയിലുവായിച്ച് …….. ഇരുട്ടു മുറിയിൽ ദേവു പറഞ്ഞ കാര്യങ്ങളെ കുറിച്ച് അലോചിച്ച് ……. തന്റെ പഴയ ലെ ഹിലേക്ക് വീണ്ടുമൊരു തിരന്നോട്ടം നടത്തുമ്പോഴാണ് …… രൂമിന്റെ വാതിലിൽ അക്ഷയ് തട്ടി വിളിക്കുന്നത്
ടാ ….. കാർത്തി……… കാർത്തി…………
ഇത്ര നേരം താൻ എന്ത് മാങ്ങാതൊലി, …….. ഉണ്ടാക്കുവാ അതിന്റെ ഉള്ളിൽ…….
തല്ലിപൊളിക്കണ്ടാ ……. ഞാൻ വരുവാ………..
വേഗം വാ……… എനിക്ക് കുറച്ച് സംസാരിക്കാനുണ്ടെന്ന്.
ഗ്ലാസിലേക്ക് വില കൂടിയ മദ്ദ്യവും പകർന്ന് …….. അസ്വദിച്ച് അത് കഴിക്കുന്നതിനിടയിൽ ഞാൻ അവന്റെ അരുകിൽ എത്തിയിരുന്നു. എടുത്തുവച്ച പെഗ്ഗ് തീർത്തശേഷം അവൻ എന്നോട് ആയി ചോതിച്ചു ………..
അല്ലാ …….എന്താ നിന്റെ പരുപാടി ഇതു പോലെ തന്നെ നിന്റെ വനവാസം തുടരാനാണോ
വാനവാസമോ ……….
പിന്നെ വീട്ടുകാരെയും നാട്ടുകാരേയും ഒളിച്ച് ജീവിക്കന്ന ഇതിനെ എന്താ പറയണ്ടേ മയിരെ…….
നിനക്ക് എന്താ ഇപ്പോ വേണ്ടത്.?
5 കൊല്ലം മുമ്പ് ഇങ്ങോട്ട് ഒന്നിച്ച് വണ്ടി കയറിയവർ ആണ് നമ്മൾ. എനിക്ക് അത് പണം ഉണ്ടാക്കാൻ ആയിരുന്നു. നീയോ……. ജീവിതത്തിൽ നിന്ന് തന്നെയുള്ള ഒളിചോട്ടം .
എല്ലാം അറിയാവുന്ന നീ തന്നെ ഇങ്ങനേ പറയരുത് ……..
ഞാൻ ഒന്നും പറയുന്നില്ല …
അന്ന് തിന്റെ കൂടെ വന്ന പഴയ അക്ഷയ് അല്ലാ ഞാൻ ഇന്ന് . എനിക്ക് ഇന്ന് ഒരു കുടുംസം ഉണ്ട്. എനിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു ഭാര്യയും കുഞ്ഞും…… ഇനിയും അവരെ ഒറ്റയ്ക്ക് ആക്കാൻ വയ്യാ ……..
നീ എന്താ പറഞ്ഞു വരുന്നത്. ?
അത് തന്നെ …… ഞാൻ നിർത്തുവാ …….. എനിക്ക് മടുത്ത് തുടങ്ങി….. ഈ നഗരവും ഇവിടുത്തെ ഈ ജീവിതവും …… അന്ന് പണം ഉണ്ടാക്കാൻ വേണ്ടി ഈ നാട്ടിൽ വന്നപ്പോഴുള്ള ആവേശം ഇന്ന് എനിക്ക് ഇല്ലാ……
ന്നും ഒരേ ജോലി….. ഒരേ സ്ഥലം ……. ഒരേ മുഖങ്ങൾ ………. ആരാമടുത്ത് പോകത്ത്. ഇവിടെ ഉള്ള എല്ലാവർക്കും ഒരു അശ്വാസം ഇന്നത്തെ പോലെ ഒരു വീക്കെന്റാണ്. എന്റെ കാര്യം അവിടെയും ശോഖമൂലം….. ഇന്നും പഴയത് ഓർത്ത് പുതിയ ജീവിതവുമായി പെരുത്ത പെടാത്ത നീ …… നീ ആണ് എന്റെ സഹവാസി എങ്ങനെ ആടാ ഞാൻ പിടിച്ച് നിക്കുന്നേ ……. ആകെ ഒരു ആശ്വാസം ദേ ഇതാ കയ്യിലെ ഗ്ലാസ് എടുത്ത് കാണിച്ച് അവൻ തുടർന്നു …… മതിയായി……. വേണ്ടതെല്ലാം ഞാൻ ഉണ്ടാക്കി ഞാൻ ഇനി തിരിച്ച് പോകുവാ ……. വയ്യ …… നീണ്ട 5 കൊല്ലത്തെ ഈ ന്യൂസിലാന്റ് നഗരത്തിലെ ദുരന്ന ജീവിതം ഞാൻ അവസാനിപിക്കുവാ ……….
ഒരു തരത്തിൽ നോക്കിയാൽ അവൻ പറഞ്ഞത് ശരി തന്നെയാണ്. അവന് ഇത് ഒരു ദുരന്ത ജീവിതം തന്നെയായി. രുന്നു. ഞാൻ എനിക്ക് സ്വയം വിദിച്ച . ശിക്ഷ ആണ് ഇത് പക്ഷേ അവന് …….. ശരിയല്ലാ. ഇനി അവനെ ഇവിടെ പിടിച്ച് നിർത്തുന്നത്. അവനെങ്കിലും നല്ലൊരു ജീവിതം ഉണ്ടാവട്ടെ…..
ടാ …..നീ എന്താ ഒന്നും പറയാത്തെ …….
നീ ബാക്കി കാര്യങ്ങൾ നോക്ക് …….. എനിക്ക് കുഴപ്പമൊന്നും ഇല്ലാ…….
അപ്പോ നീന്റെ പരുപാടി എന്താ?
ഇന്ന് ദേവൂന്റെ മെയിൽ ഉണ്ടായിരുന്നു …. അവളുടെ കല്യാണം ആണ് അടുത്ത 16
ആഹാ ….. എന്നിട്ട് നീ പോകുന്നില്ലേ……?
ഇല്ലാ …… എന്റെ സ്വപ്നങ്ങളെല്ലാം തകർത്ത ആ നാട്ടിലേക്ക് എന്തിന്റെ പേരിലാണെങ്കിലും ഒരു തിരിച്ച് പോക്ക് ഞാൻ ആഗ്രഹിക്കുന്നില്ല ……..
എടാ …..പൂ…….. മോനെ ….. സ്വന്തം പെങ്ങളുടെ കല്യാണം കൂടാൻ കൂടി വയ്യാത്ത ഒരു മയിരും നിനക്ക് അവിടെ വച്ച് നടന്നിട്ടില്ല.
നിന്റെയും ആയിഷയുടെയും ജീവിതത്തിൽ നടന്നത്. അത് വിദി ……. അതിന് നിന്റെ വീട്ടുകാർ എന്ന് പിഴച്ചു.
സത്യത്തിൽ നീ ഇപ്പോ ഒരു സ്വാർഥൻ ആയി മാറുവാ ……നിനക്ക് നീ എന്ന ഒറ്റ ചിന്ത മാത്രമെ ഒള്ളു ……. നീനിന്റെ ചുറ്റുമുള്ളവരുടെ അവസ്ഥ കൂടി നോക്ക് ……..
അക്ഷയ് …… നീ എന്താ പറഞ്ഞു വരുന്നത് …….. ഞാൻ അവളെ മറക്കണം എന്നാണോ …..
അങ്ങനെ അല്ലാ…. പുതിയ സാഹചര്യവുമായി പൊരുന്ന പെടണം എന്ന്. ഇനി നീ ഒന്നും പറയണ്ടാ….. ഞാൻ തിരുമാനിച്ച് കഴിഞ്ഞു. 14 തിയതി നമ്മൾ ഇവിടം വിടുന്നു. : …… അങ്ങനെ നീണ്ട 5 കൊല്ലത്തിന് ശേഷം കാർത്തി നാട്ടിലേക്ക് …….
വേണ്ട ….. ഇന്നും എനിക്ക് അവളെ മറക്കാൻ കഴിഞ്ഞിട്ടില്ല…… അവളുടെ അവസാന വാക്കുകൾ
ടാ …. പൂ ……. അവള മറക്കാൻ അല്ലാ ……. പറഞ്ഞത്. അവൾ എന്നും നിന്റെ നല്ലത് മാത്രമാണ് ആഗ്രഹിക്കു …….. അതുകൊണ്ട് അവൾക്ക് വേണ്ടി നീ മറ്റൊരു ജീവിതം തുടങ്ങണം………
പറയുമ്പോൾ എളുപ്പമാടാ …….. എന്റെ അവസ്ഥ നീ മനസിലാക്ക് …..
നിന്നെ സ്നേഹിക്കാൻ ഒരാൾ വന്നാ നീരാവുന്നതേ ഒള്ളു ഇത്. ഇനി നീ ഒന്നു പറയണ്ട നന്മൾ പോകുന്നു… ദേവികയേയും നമുക്ക് ന്തെട്ടിക്കാം ……… ഞാൻ തിരുമാനിച്ചു കഴിഞ്ഞു ……
എന്റെ ഓർമകളിൽ അപ്പോഴും അവൾ ആയിഷ എന്റെ ചേച്ചി പറഞ്ഞ വാക്കുകൾ ആയിരുന്നു.
” ഞാൻ പോവാ കാർത്തി ….. ഇന്റെ ഉമ്മാക്ക് നിന്നെ വിട് കൊടുക്കുവാ…..
ഒരുപാട് ഞാൻ സ്നേഹിക്കണ്ട് നിന്നെ….. പക്ഷേ പടച്ചോൻ തന്നില്ലാനിന്നെ എനിക്ക് ഞാൻ പോവാനിന്നെ വിട്ട് എന്നെന്നേക്കും….. അടുത്ത ജന്മത്തിൽ എങ്കിലും വേണം എനിക്ക് നിന്നെ …….”
വിറയ്ക്കുന്ന അവളുടെ യുണ്ട് എന്റെ കയ്യിൽ സ്വർശിച്ചതും ……. കോർത്തുപിടിച്ച അവളുടെ കരങ്ങളിലൂടെ തണുപ്പ് എന്റെ ശരീരത്തിലേക്ക് അരിച്ച് കയറുന്നതും ഞാൻ ഒരു ഞെട്ടലോടെ ആണ് തിരിച്ച് അറിഞ്ഞത്.
എന്റെ ജീവിതം, സ്വപനങ്ങൾ എല്ലാം തകർന്ന ആനിമിഷം ……
“Ladies and gentlemen, welcome to cochin Airport. Local time is 6.15 am temperature 32⁰c
For your safety and comfort, please remain seated with your seat belt fastened until the Captain turns off the Fasten Seat Belt sign. “
ഫ്ലെറ്റിൽ നിന്ന് ഈ അനൗൺസ്മെന്റ് കെട്ടതോടെ എന്റെ ഹൃദയമിടപ്പ് കൂടി വരുന്നത് ഞാൻ മനസിലാക്കി…. അങ്ങനെ ഞാൻ വീണ്ടും എന്റെ നാട്ടിലേക്ക് ….. ആയിഷയുടെ ഓർമകളിലേക്ക് …… അവളെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണ് നിറയും….. ഇനി ഒരിക്കലും ഇങ്ങോട്ട് വരണമെന്ന് ഓർത്തതല്ലാ……. പക്ഷേ സഹചര്യങ്ങൾ വീണ്ടും എന്നെ ഈ ശപിക്കപ്പെട്ട നാട്ടിൽ വീണ്ടും എത്തിക്കുകയാണ്.
ദേവു …… എന്റ സ്വന്തം കുഞ്ഞനുജത്തി ……. എന്റെ മാത്രം …….. അവളുടെ ആഗ്രഹം …….. അതാണ് ഇന്ന് എന്നെ വീണ്ടുമിവിടെ എത്തിച്ചത്. ഞാൻ എന്നും തൊറ്റു പോകുന്നത് അവളോട് എനിക്ക് ഉള്ള സ്നേഹത്തിന്റെ മുമ്പിലാ എത്രയൊക്കെ മറച്ചു വച്ചിട്ടും ഇന്ന് ഈ നിമിഷം ഞാൻ ഇവിടെ എത്തിയെങ്കിൽ അതിനു കാരണവും അത് തന്നെ.
ഇന്ന് അവൾ മറ്റൊരാളുടെ ആകാൻ പോകുവാ …… പണ്ട് ഞാൻ ഒരു പാട് സ്വപനം കണ്ടതാണ് ദേവൂന്റെ വിവാഹം…..എല്ലാത്തിനും ഓടി ചാടി നടക്കുന്ന ഞാനും ……. അവസാനം യാത്ര പറയുമ്പോൾ എന്റെ നെഞ്ചോട് ചെർത്ത് കെട്ടി പിടിക്കാന്നും …. അങ്ങനെ എന്തെല്ലാം…… പക്ഷേ ഇന്ന് ഞാൻ വെറുമൊരു അഭിനി മാത്രമായാണ് എന്നെ കാണു.
എല്ലാവരും ഇന്ന് എന്നെ മറന്ന് കാണുo……. അവർ ആരും ഞാൻ വരുമെന്ന് കരുത്തില്ല…… കാരണം ഇതിന് മുന്നേ ഞാൻ കാട്ടിയത് അങ്ങനെ ആണ്. ജോതിടെ അതായത് എന്റെ നേരെ മൂത്ത പെങ്ങളുടെ കല്യാണം ഞാൻ കൂടിയിരുന്നില്ല. അന്നും ഇന്നതെ പോലെ തന്നെ ദേവും മെയിൽ അയക്കുമായിരുന്നു.
ഇതുവരെ കുടുംബത്തെ കുറിച്ചു. എന്നെ കുറിച്ചും പറഞ്ഞില്ലാലോ?
എന്റെ പേര് കാർത്തിക്ക് …… കാർത്തി എന്ന് വിളിക്കും അത് മനസിലായി കാണുമല്ലോ…… അച്ഛന്റെയും അന്മയുടെ മൂന്നാമത്തെ സന്തതി ……… എനിക്ക് മുകളിൽ ഒരു എട്ടനും ചേച്ചിയും ( അരുൺ , ജോതിക ) …. ഇപ്പോ രണ്ടു പേരുടെയും കെട്ട് കഴിഞ്ഞട്ടോ….. പിന്നെ ദേവു അവളെ കുറിച്ചും പറഞ്ഞല്ലോ ………. പിന്നെ ഏട്ടത്തിയുടെ പേര് രാഖി ……. അളിയന്മാരുടെ അറിയില്ല ……. അത് വഴിയെ പരിചയപെട്ടിട്ട് അറിയിക്കാം ……..
ഓർമകളിലേക്ക് ഒന്ന് ഇറങ്ങിയ എന്നെ അക്ഷയ് തട്ടി ഉണർത്തുകയായിരുന്നു.
നീ എന്ത് സ്വപ്നം കാണുവാ……….. ഇറങ്ങാൻ നോക്ക് ……….
അക്ഷയ് ….. എനിക്ക് വയ്യാ അവരെ ………… ചേച്ചി അയിഷ അവളുടെ ഓർമകൾ ഞാൻ തളർന്ന് പോകുവാടാ…….
ഒന്നുമില്ല…. നീ പോകുന്നു കല്യാണം കൂടുന്നു. നിന്റെ ഈ പ്രശ്നം എല്ലാം മാറാൻ ഇത് തന്നെ ആണ് വഴി . നീ ഞാൻ പറയണത് കേട്ടാൽ മാത്രം മതി.
.താഴെ അക്ഷയ്ക്ക് വേണ്ടി സൂര്യ കാത്തു നിൽക്കുന്നുണ്ട്. എനിക്കു കുറച്ചു മുന്നെ ആയാണ് അക്ഷയ് നാന്നിരുന്നത്. പിന്നിൽ നടന്നിരുന്ന എന്നെ അവൾ കണ്ടില്ലാ……. അങ്ങനെ അല്ലാ…. മനസിലായില്ല ………. മറ്റൊരു തരത്തിൽ പാഞ്ഞാൽ പ്രതിക്ഷിച്ചില്ല…..കാരണം ഞാൻ അക്ഷയുടെ കൂടെ ആയിരുന്നു എന്നുള്ളത് അവൾക്കും അറിയില്ലായിരുന്നു.
അച്ചു … ഏട്ടാ…….
കണ്ടപാടെ ഇത് ഒരു എയർപോർട്ട് ആണ് എന്ന് പോലും ഓർക്കാതെ പരിസരം വർന്ന് വാരി പുന്നരുകയാണ് രണ്ടും ……കൂടെ അവന്റെ കുഞ്ഞു ഉണ്ടട്ടോ…
രണ്ടു പേരുടെ സ്നേഹപ്രകടനം കുറച്ച് അതികനേരം തുടർന്നു….. അപ്പോഴാണ് സൂര്യ അവരെ തന്നെ ഒരു കള്ളചിരിയോടെ നോക്കി നിൽക്കുന്ന എന്നെ കാണുന്നത്. ചെറിയൊരു ചമ്മലോടെ അവൾ അക്ഷയിൽ നിന്ന് പേർ പിരിഞ്ഞ് അവനോട് ചോതിച്ചു….
ഇതാരാ കൂടെ…..? എന്നോട് ഒന്നും പറഞ്ഞില്ലാലോ ………
ഇവനെ നിനക്ക് അറിയാ…… ഞാൻ നിന്നേട് ഇതുവരെ മറച്ചുവച്ചത് ഇത് മാത്രമാണ്.. ഇവൻ കഴിഞ്ഞ 5 കൊല്ലവും എന്റെ കൂടെ ആയിരുന്നു. —-……..
പക്ഷേ…… ആരാ …….. ഇത്…..? അങ്ങനെ ചോതിക്കമ്പോഴും അവളുടെ ഉണ്ട കണ്ണുകൾ വച്ച് അക്ഷയെ പേടിപ്പിക്കാൻ അവൾ മുന്നില്ലാട്ടോ ” നിങ്ങൾ വീട്ടിലോട്ട് വാ മനുഷ്യതനിക്ക ള്ളത് ഞാൻ തരുന്നുണ്ട് എന്നൊരു ഭാവം ”
അവന്റെ അവസ്ഥ കണ്ടാ ചിരിവരും…. ” തല്ലരുത് ഭാര്യ ഒരു തെറ്റ് പറ്റി പോയതാ …ക്ഷമി എന്ന് അവൻ കണ്ണുകൾ കൊണ്ട് അവളോട് അപേക്ഷിക്കുന്നു .
ഒരു പൂഞ്ചിരിയോടെ അവൾ എന്നോട് ചോതിച്ചു …… ആരാ …..എനിക്ക് മനസിലായില്ലാലോ ………
എന്റെ ഭാഗത്ത് നിന്ന് മറുപടി ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ……… അക്ഷയ് അവളെ ആക്കി നാന്നായി ചിരിക്കുന്നുണ്ടായിരുന്നു…….. കണ്ടു നിക്കുനവർക്കും എന്തിന് എനിക്ക് പോലും തോനി പോയി ഈ മയിരന് വട്ടായെന്ന് ……… അല്ലാതെ ആരെയും ഇങ്ങനെ ചിരിക്കണേ ……….
സൂര്യയുടെ നഖം അവന്റെ കൈയ്യിൽ ആഴ്ന്ന ഇറങ്ങിയപ്പോഴാണ് അവൻ അന്തന്റ ആ തൊലിഞ്ഞ ചിരി നിർത്തിയത്.
എടി …..നിനക്ക് ഇവനെ മനസിലായില്ല ……. ഉറപ്പായിട്ടും ……..
ആടോ…… ഞാൻ എത്രവട്ടം പറയണം.
എടി …. ഇത് …… കാർത്തിക്ക് ………. നീ കാർത്തി എന്ന് പറഞ്ഞാ ഒർക്കുന്നു. …… ഇപ്പോ ഓർക്കുന്നുണ്ടോ ……?
കാർത്തി……. ഇതിനെ എങ്ങനെ മറക്കാനാണ് …….. ഇത് കാരണമല്ലെ താൻ എന്റെ തലയിൽ ആയതു……… എന്റെ കഴ്ടകാലം അല്ലാണ്ട് എത്തപറയാ ….. ഇതിന് .
എടി ……. പിശാശെ…… ഇപ്പോ ഞാൻ നിനക്ക് വേണ്ടാ അല്ലേ……..
അതെ …….. നീ വന്നില്ലേ നല്ല ചുള്ളമാർ വന്നേനെ ……….
ഒരു കൊച്ചിന്റെ തള്ള ആയി എന്നിട്ടും എന്താ പൂതി………
അത് എന്റെ മാത്രം കുഴപ്പമല്ലാലോ ………?
ദേ കൊച്ച് കയ്യിൽ ഇരിക്കണ് അലെ ഞാൻ……നിന്നെ ………..
എന്തിനാ …..കാർത്തി അന്ന് എന്നെ റാഗ് ചെയ്തത് ……. എനിക്ക് ഇന്നും സംശയമുണ്ട് നിങ്ങൾ തമ്മില്ലുള്ള അട ജസ്റ്റ്മെന്റായിരുന്നോ അത് എന്ന് …….
പിന്നെ അന്ന് കരഞ്ഞ് കണ്ണീരും ഒലിപ്പിച്ച് നിന്ന് വിറയക്കനത് കണ്ടപ്പോ സഹായിച്ചതാണ് ………പിന്നെ മാരണം എന്റെ തലേന്ന് ഊരിട്ടില്ല……
കണക്കയി പോയി…. മുത്തേ …… പെന്നേ… കുഞ്ചൂസേ…. എന്നാക്ക് വിളിച്ച് പുറകെ വന്നത് ഞാനങ്ങല്ലോ …..
ഞാൻ വിളിച്ചപ്പോൾ തന്നെ കൂടെ വരാൻ നി എന്തിനാ നിന്നെ …..അയ്യേ അത്തരക്കാരി ആയിരുന്നോ നി …..
ദേ ……. മനുഷ്യ വായടച്ച് നിന്നോ ……
ഇത് ഒരു എയർപോർട്ട് ആണെന്നോ…… ചുറ്റുമുള്ളവർ അവരെ തന്നെ ആണ് നോക്കുന്നത് എന്ന് പോലുമുള്ള സാമാന്യ വിവരം പോലുമില്ലാത്തെ പരസ്പരം പോരടിക്കുന്ന അവരെ കണ്ടപ്പോ ……… എനിക്ക് മനസിലായി …….. ഇവര് തമ്മിൽ നല്ല ചേർച്ച ആണെന്ന് …….. മറ്റേ : ഇന്നാപേച്ചിക്ക് മരപ്പട്ടി കൂട്ടേ….
അവസാനം ഞാൻ ഇടപ്പെട്ടു രണ്ടിനേയും ഒന്ന് അടക്കാൻ ……
ഹലോ …… രണ്ടു പേരും ഒന്നു ഞാൻ പറയണത് കേൾക്കോ ………. നിങ്ങൾ ഒന്ന് ചുറ്റുനോക്കിക്കെ……… എല്ലാവരും നിങ്ങളെയാണ് നോക്കുന്നേ …… നിങ്ങൾക്ക് രണ്ടിനും നാണമിണ്ടാകില്ലാ… പക്ഷേ എനിക്ക് ഇണ്ട് …….. അതുകൊണ്ട് ബാക്കി നമുക്ക് വീട്ടിൽ ……….
ന്ദ ചമ്മിയ ചിരിയുമായി അക്ഷയ് പറഞ്ഞു ……..
ഇത് ഞങ്ങളുടെ ഒരു നമ്പറല്ലേ …….ചുമ്മാ…….. അവളെ മാറോട് ചേർത്ത് നെറ്റിതടത്തിൽ ഉമ്മവയ്ക്കുവാനായി ചുണ്ടുകൾ അടുപ്പിച്ചതും സൂര്യ അവനെ തള്ളി മാറ്റി……
എന്നിട്ട് മുഖവും വീർപ്പിച്ച് കാറിനടുത്തേക്ക് നടന്നു ………
എന്താണ് കാര്യം എന്ന് എനിക്ക് മനസിലായില്ലാ…….. പക്ഷേ അക്ഷയ്ക്ക് മനസിലായി —–…
കാറിലേക്ക് പെട്ടികൾ കയറ്റുമ്പോൾ ഞാൻ അവനോട് ചോതിച്ചു ……..
എന്താടാ …… അവൾക്ക് എന്നാ പറ്റി പെട്ടെന്ന് …….
അവൻ ഒരു കള്ള ചിരിയോടെ എന്റെ നേർക്ക് ഒന്ന് ഊതി ……. ദേ ഇതാ പ്രശ്നം ……. നിനക്ക് അറിയാലോ പണ്ടേ ഞാൻ കുടിക്കണത് അവൾക്ക് ഇഷ്ടല്ലാ…….. വലി ഞാൻ നിർത്തി …. അവൾ പറഞ്ഞിട്ട് …… ഇനി ഇത്…..പറ്റണില്ലാ ……
അവളുടെ കൈയിൽ നിന്ന് നല്ല രണ്ടെണം കിട്ടുമ്പോ നിർത്തിക്കോളും ഇനി എന്നു ഇവിടെ ഉണ്ടല്ലോ ……… പെട്ടെന്ന് തന്നെ കിട്ടാൻ ഞാൻ അത്മാർഥമായി പ്രാർഥിക്കാം…..
എടാ …… പൂ……. അവസരം മുതലാക്കാല്ലെ …….
അതെയ് രണ്ടും കേറുന്നുണ്ടോ …… ഇല്ലേ ഞാൻ പോകും ……. സൂര്യകലിപ്പില്ലാ !
നോക്കി നിൽക്കാതെ ചെന്ന് കയറ് …… അല്ലേ……. അവൾ പോകുട്ടോ ……..
കാറിൽ കയറി കുറച്ചു നേരം നിശബ്ദം ആയിരുന്നു ……. അക്ഷയ് തന്നെ തുടക്കമിട്ടു……
എന്റെ പെന്നു സൂര്യ ഇനി ഞാൻ കുടിക്കില്ലാ…. ഇത് ലാസ്റ്റ് ……… നമ്മുടെ ….. മോ…….
വേണ്ട …. വേണ്ട….. മോനെ വച്ച് വേണ്ട …..എനിക്ക് നിങ്ങളു പോയ അവനെ കാണു ……
ടീ…., ആരംപറ്റുന്ന വർത്താനും പറയല്ലേ…… ഞാൻ നിർത്തി…….
ഉറപ്പാണോ …….
അതെന്ന് …….
എന്നാ ok…… അല്ലാ സഖാവ് കാർത്തി എന്തിനാ ഒളുവിൽ പോയത് …….
അതോ അവന് കഴപ്പ് ……… അല്ലാതെ എന്താ ……..
ഒന്ന് മിണ്ടാതെ ഇരിക്ക് ഞാൻ ചോതിക്കട്ടേ……..
സൂര്യ…….. വേണ്ട …… ഞാൻ എല്ലാം മറക്കാൻ നോക്കുവാ …….
ശരി…. ഇപ്പോ എന്താ വരവിന്റെ ഉദ്ദേശം……? അത് പറയാലോ ……
അനിയത്തിടെ കല്യാണം ആണ് ………
ആണോ …… എന്നാണ് ?
ഇന്ന്.
ആഹാ …… എന്നിട്ട് പോണില്ലേ……
പോണം…..
അവൾക്ക് അറിയോ ….. വരുമെന്ന് ………
ഇല്ലാ…….
ഇവന് ഇത് എന്താ പറ്റിയത് ……. എല്ലാത്തിനും ചീറ്റലും മൂളലും ഒറ്റവാക്കിന് ഉള്ള മറുപടിയും …….. പഴയ ആളെ അല്ലാ…… എനിക്ക് പഴയ ആളെ ആണ് ഇഷ്ടം …… എപ്പോഴും ഒരു കള്ളചിരിയും ….. നെറ്റിലേക്ക് വീണ് കിടക്കുന്ന മുടിയും …… നല്ല ഡ്രസിങ്ങും ……. വാതോരാതെ സംസാരിക്കുന്ന കാർത്തി……
ഇതിപ്പോ കാട്ടാളനെ പോലെ കുറേ താടി…. മുടി…. ഒന്നും മിണ്ടത്തുമില്ല…… ഓഞ്ഞ ടീഷർട്ട് …. കുറെ ടാറ്റു …. കൊളില്ലാ…….
അന്ന് എന്നെ റാഗ് ചെയ്ത ആളെ അല്ലാ…….
അവളുടെ സംസാരം എന്നെ മടുപ്പിക്കും എന്ന് ഓർത്ത് അക്ഷയ് തന്നെ അതിന് അവസാനം ഇടിച്ചു…..
ഒന്ന് നിർത്ത് സൂര്യ……
പിന്നെ കാറിൽ ആകെ വീണ്ടും ആ പഴയ നിശബ്ദത തിരിച്ചു വന്നു …..
ഗ്ലാസിലൂടെ പുറത്ത കാഴ്ചകൾ കണ്ടുരുന്ന ഞാൻ …….. അവളുടെ വാക്കുകൾ ഓർക്കുകയായിരുന്നു…… റാഗിങ്ങ് …..എന്റെ കോളേജിലെ ആദ്യ ദിവസം……. പതിയെ ഞാൻ ഒർമകളിലേക്ക് പോയി …..കണ്ണുകൾ അടഞ്ഞു….
എടാ …..കാർത്തി …….. നീ ഇറങ്ങുന്നില്ലേ ………!?
ആടാ ……. ദേ …. വന്ന് ……….
പുറത്ത് നല്ല കോരിച്ചൊരിയുന്ന മഴ ആയത് കൊണ്ട് ബസ്സിന് അകത്ത് നിന്ന് കോളേണ് ആയോ ഇല്ലയോ എന്നെന്നും എനിക്ക് മനസിലായില്ലാ………
കൂടെ ഉണ്ടായവരിൽ ………. അജു വിളിച്ചപ്പോഴാണ് ഞാൻ എത്തിയത് അറിഞ്ഞത് …….
ഇറങ്ങി ചെന്നതും അവൻ തിരുവാ തുറന്ന് തെറി തുടങ്ങി……. എനിക്ക് വേണ്ടി നോക്കി നിന്ന് നന്നായി നനഞ്ഞിട്ടുണ്ട് അവനും കൂടെ ഉള്ളവരും ………. ആ ഒന്ന് മറന്നു അവരെ കുറിച്ചും പറഞ്ഞേക്കാം……. അജു വിജിൽ എബിൻ …… ഇവർ മുന്നു പേരും എന്റെ +2 ചങ്ക്സാണ്. ഇവർ ഇവിടെ പഠിക്കാൻ തുടങ്ങിട്ട് ഒരു മാസം കഴിഞ്ഞ് ……. ഞാൻ ഇന്ന് ആദ്യമായാണ് ഇവിടെ …….
നീ അകത്ത് ആരെ കാച്ചുവായിരുന്നു …… ഇവിടെ ഞങ്ങൾ എല്ലാം നനഞ്ഞു …..
ഒന്ന് ആ തെറി നിർത്തോ …….
എടാ പൂ മോനെ …
നീനക്ക് നനയാതെ കോളേജിൽ എത്തണമെങ്കിൽ കുട കൊണ്ട് വന്നംഅതില്ലാലോ അപ്പോ കാച്ചണ്ടാ …..
ത് കേട്ട് എബിൻ പറഞ്ഞു ……
അലേല്ലും ഈ മരപ്പാഴിനെ ഇങ്ങോട്ട് വിളിച്ച് കൊണ്ടുവന്ന നമ്മളെ പറഞ്ഞാ മതി…….
മതി…. മതി….. എനിക്കിട്ട് ഉണ്ടാക്കിത് …….. നനയാതെ പോകാൻ ഉള്ള വഴി അലോചിക്ക്……. എന്നാലും ഇത് എന്ത് കോളേജ് ആണ് ബസ്സ് ഇറങ്ങി എത്ര നടന്നാലാ അവിടെ എത്തണെ…. ബസ്സിലാണെങ്കിൽ ഒടുക്കത്തെ തിരക്കും ………
ഇപ്പോ തോനുന്നുണ്ട് വേണ്ടായിരുന്നു എന്ന്.
അല്ലെങ്കിലും നിനക്ക് ആ ഉണക്ക കോളേജാ നല്ലത്ത് …… നീ അങ്ങോട്ട് തന്നെ പൊയ്ക്കോ …….. വിജിലിന്റെ ആണ് മറുപടി…..
ദേ ….. നോക്ക് അജു… അനു, അമ്മു …… രേഷ്മ …… വാ നമുക്ക് അവരുടെ കൂടെ പോകാം ഈ ഊമ്പൻ ഇവിടെ നിക്കട്ടേ….. എബിൻ ആണ്
അതെ വാ നമുക്ക് പോകാം…..നിക്ക് …. നിക്ക് പോകാൻ വരട്ടെ …… ഞാൻ അവരെ തടഞ്ഞു…… ഇവിടെ വന്നിട്ട് ഒരു മാസമല്ലേ അയൊള്ളു അപ്പോഴേക്കും പെണ്ണ് സെറ്റായാ…..
മാറിനിക്ക് മയിരെ… അത് നമ്മുടെ ക്ലാസിലേ പിള്ളാരാ…….. ഞങ്ങൾ പോകുവാ ……
എന്നെ തള്ളി മാറ്റി അവർ മുന്നു പേരും പോയി…..
അലെങ്കിലും നമ്പൻമാരെ ഇങ്ങനെ ഉള്ള സാഹചര്യത്തിൽ നമ്പരുത് ….. അവൻമാർ നന്മളെ ഊമ്പിക്കും ……
ഇനി എങ്ങനെ പോകും എന്ന് അലോചിച്ച് നിക്കുമ്പോഴാണ് …..ഒരു പെണ്ണ് കുട ചൂടി ഒറ്റയ്ക്ക് കോളേജിലേക്ക് നടക്കുന്നത് കണ്ടത്. ഞാൻ ഒന്ന് മുട്ടി നോക്കാം എന്ന് തന്നെ വിചാരിച്ചു …….. അവളുടെ അനുവാദം പോലും ചോതിക്കാതെ നേരെ അവളുടെ കുടയ്ക്കുള്ളില്ലേക്ക് ഇടിച്ചു കയറി. അപ്പോ …… ദേ ഒരു ഞെട്ടലോടെ എന്നെ തന്നെ നോക്കി നിക്കുവാ . അവൾ. ……… ഒന്നേ ഞാൻ ആ മുഖത്തേക്ക് നോക്കിയൊള്ളു ……. അപ്പോൾ തന്നെ എനിക്ക് മനസിലായി ആൾക്ക് ഞാൻ കയറിയത് ഇഷ്ടായില്ലാന്ന് …….പിന്നെ എന്റെ അവസ്ഥ ഞാൻ അങ്ങ് വിളമ്പി ………..
അയ്യോ ……. ചേച്ചി എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കണ്ട…….. വേറെ വഴി ഒന്നും ഇല്ലാഞ്ഞി ട്ടാ …… ഞാൻ ഇവിടെ ആദ്യയിട്ടാ ….. കുട്ടുകാരുണ്ടായി കൂടെ ……. അവർ എന എന്നെ നെയിസായിട്ട് ഒഴുവാക്കി ക്ലാസിലേ പിള്ളാരുടെ കൂടെ പോയി …….. അതുകൊണ്ട് പ്ലീസ് …….
മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ……… ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു ……… അത് ഞാൻ എനിക്കുള്ള സന്മനമായി എടുത്തു. ചേച്ചിയുടെ കണ്ണുകൾക്ക് എന്തോ ഒരു വശീകരണം ഉള്ള പോലെ ……. എന്നാൽ കൺമക്ഷി എഴുതാത്ത് ആണ് മിഴികൾ…… തലയിലൂടെ ഉള്ള ഷാൾ കണ്ടപ്പോ തന്നെ മനസിലായി ……. മുസ്ലീം ആണെന്ന് ……. ഒരു തരത്തിലുള്ള ചായം എന്തിന് ഒരു മാല പോലുമില്ല കഴുത്തിൽ ……… എന്നാലും …. ആമുഖം ആരും നോക്കി നിന്ന് പോകും ……. ഞാനും നിന്ന് പോയി……..
അവളെ തന്നെയാണ് നോക്കി നിൽക്കുന്നത് എന്ന് മനസിലായപ്പോൾ ………… ദേഷ്യത്തോടെ തന്നെ എന്നോട് ചോദിച്ച് …….
ഇജ്ജ് …. എന്ത് നോക്കി നിക്കുവാ ……… വന്നില്ലേ ………..?
ആ ഉണ്ട്…….. വരാതെ പിന്നെ ………
എന്നാലെ വേഗം വായോ ……………
നല്ല വേഗത്തിലാട്ടോ അവൾ നടക്കുന്ന ……….ഒപ്പം എത്താൻ ഞാൻ കുറച്ച പാടുപെട്ടു….. അപ്പോഴാ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്….ഒന്നാമത് കുടയുടെ ഉള്ളിൽ സ്ഥലം ഇല്ലാ……അതിനിടയ്ക്ക് അവൾ എന്നിൽ നിന്ന് അകലം പാലിക്കാൻ നോക്കുമ്പോ……നന്നായിട്ട് നനയുന്ന്നുണ്ട്….. ഇത് കണ്ട ഞാൻ ഒരു കള്ള ചിരിയോടെ പറഞ്ഞു……
അതേയ്……..എന്നെ സഹായിച്ച ചേച്ചി ഇപ്പോ പാതി നനഞ്ഞല്ലോ ……… ഞാൻ ഒതുങ്ങി നടന്നോളം ചേച്ചി ……… നനയണ്ടാ………… അതിനും മറുപടി ഒന്നുമില്ല ……… എന്റെ ….. ദെവമേ ! ഇതിനി…. വികാരങ്ങളും …… മനസ്സും ഒന്നും മില്ലാത്ത ജീവി വല്ലത്തും ആണോ…അല്ലെങ്കിൽ വിട്ടിയെ പോലെ… റോബോർട്ട് വല്ലതും ആയിരിക്കോ………എന്തായാലും ഞാൻ വീണ്ടും സംസാരിക്കാൻ തന്നെ തിരുമാനിച്ചു.
അതേയ് …….. ചേച്ചി …… ആരോടും മിണ്ടില്ലേ…… എപ്പോഴും ഇങ്ങനാ …..ഇടയ്ക്ക് ഒന്ന് ചിരിക്കേം കൂടെ ഉള്ളവരോട് സംസാരിക്കേയും ചെയ്യാട്ടോ…..
ആടാ ……. ഒരു പരിചയവും ഇല്ലാത്താ നിന്നോട് കൊഞ്ചി കുഴയാൻ ഇജ് എന്റെ മുത്താപ്പാടെ മോനല്ലേ ….: പോടാ ചെറുക്കാ………
അപ്പോ ഞാൻ പരിചയ പെടുത്തിയതോ …….. അത് പോരെ ……
പോരാ ………
ശരി….. ശരി …….. ചേച്ചി മിണ്ടണ്ടാ …….. എനിക്ക് മിണ്ടാലോ ……. അത് മതി……
നിന്നെ എന്റെ കൂടെ കൂട്ടിയതെ തെറ്റായി പോയി…….
എന്താണ് ചേച്ചി……. ഞാൻ എന്താണ് ചേച്ചിനെ ചെയ്തേ ……….നനഞ്ഞ കോഴിയെ പോലെ ക്ലാസിലേക്ക് ചെല്ലാണ്ട് ന് കരുതി ഒരു സഹായം ചോതിച്ച് …. ചേച്ചിക്ക് ഇഷ്ടപ്പെട്ടിലെ ഞാൻ പൊയ്ക്കൊള്ളാം……
അത് ശരിയാ….. കോഴി തന്നെ ………
ചേച്ചീ……
വേഗം നടക്ക്……
ചേച്ചീടെ പേരെന്താ ………
പിന്നെ സംസാരമൊന്നുമില്ല ……. പഴയത്‌പോലെ ………
അപ്പോഴാണ് പുറകിൽ കൂടി ഒരു കാർ വരുന്നതും അത് ഞങ്ങളെ കടന്ന് പോയപ്പോൾ അതിലുള്ള ഒരുത്തൻ ഞങ്ങളെ തന്നെ തുറിച്ച് നോക്കുന്നതും കണ്ടത് …….
ചേച്ചി ആണെങ്കിൽ അപ്പോ താഴോട്ട് നോക്കി ആണ് നടപ്പ്…….
അതെയ്…… ചേച്ചി…… ഇവിടെ യൂണിഫോർമ് ഇല്ലേ……..?
കണ്ണ് പോക്കി …….എന്താ അങ്ങനെ ചോതിച്ചെ…… എന്നൊരു ആഗ്യം മാത്രം…….
അല്ല…. യുണിഫോർമ് ഉണ്ടെങ്കിൽ …….. ഇതു പോലെ കളർഫുൾ ആ കുല്ലാ…… മുന്നില്ലായി നടക്കുന്ന പെൺകുട്ടികളെ നോക്കി ആണ് ഞാൻ പറഞ്ഞത്……
പടച്ചോനെ ഇമ്മാതിരി…… വിടക്ക പിടിച്ച ചെക്കനെ ആണല്ലോ ഞാൻ കൂടെ കൂട്ടിയെ…..
അപ്പോ നാക്കുണ്ടല്ലേ…….? അതെയ്…… കാറിൽ പോയത് ആരാ…….
ആവശ്യമില്ലാത്ത കാര്യം നീ ചോതിക്കണ്ട…….. (അത് പറഞ്ഞപ്പോ കുറച്ച് ദേഷ്യം ഉണ്ടായിരുന്നോ )
ശരി……. എന്നാ ചേച്ചിടെ പേരെങ്കിലും പറ………
ഒന്നു വേണ്ട……
എന്നാലെ എന്റെ പേര് കാർത്തിക്ക് …….. കാർത്തി എന്ന് വിളിക്കും ………
അപ്പോഴേക്കും ഞങ്ങൾ കോളേജിന്റെ ഗേറ്റിൽ എത്തിയിരുന്നു…
നീ….. ആദ്യമായിട്ടാണ് വന്നത് എന്നലെ പറഞ്ഞത് ………
അതെ ……..
എന്നാലെ …… അവിടെ രജിസ്റ്ററിൽ എഴുതണം എന്നാലെ കേറാൻ പറ്റു…….. നീ എഴുതിട്ട് പൊയ്ക്കോ ……. ഞാനും പോകുവാ….
ആഹാ …… അതെങ്ങനാ ശരിയാവണേ ……..? എന്നെ ക്ലാസിലാക്കീട്ട് പോയാമതി …….
പിന്നേ….. ഞാൻ പോകുവാ …………
അപ്പോഴേക്കും എന്റെ കൈ അറിയാതെ ചേച്ചിയുടെ കൈകളിൽ പിടുത്തമിട്ടിരുന്നു… ചേച്ചി ഒരു രൂക്ഷമായ നോട്ടം നോക്കിയപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്…… അപ്പോ തന്നെ ഞാൻ കൈ പിൻവലിച്ചിരുന്നു. എന്നാലും എന്റെ കൂടെ നിക്കു എന്ന് ഞാൻ കണ്ണുകൾ കൊണ്ട് പറഞ്ഞിരുന്നു.
അത് മനസിലാക്കിയാക്കും പാവം : എന്നെ ക്ലാസുവരെ ആകിതന്നിട്ടാണ് പോയത് …. പക്ഷേ അത്രയും സമയം ഞാനും ചേച്ചിയും ഒന്നും സംസാരിച്ചിരുന്നില്ല…..” അവസാനം പിരിഞ്ഞപ്പോൾ ഒരു ബായ്… പോലും പറഞ്ഞില്ല ……… എന്റെ മനസിൽ കുറ്റബോദം ആണെങ്കിൽ …. ചേച്ചിക്ക് ഒരു തരം ചന്മൽ ആണെന്ന് എനിക്ക് തോനി……
ക്ലാസിൽ കയറി ഞാൻ ആദ്യം തിരഞ്ഞത് എന്റെ ഉമ്പൻ ചങ്കുകളെ ആയിരുന്നു ……
എനെ കണ്ടതും അജു ………
ആഹാ കോളടിച്ചല്ലോ …….. വന്ന അന്ന് തന്നെ ക്ലാസിലാക്കാൻ പെണൊക്കെ ആയി……. ഏതാടാ ആ പെണ്ണ്.
മയിരെ അത് നമ്മുടെ ഏതോ സീനിയർ ആണ് ……….
ആരാണെങ്കിലും നല്ല കലക്കൻ ചരക്ക് ആണെട്ടോ ………..
പോ മയിരെ………. കുണ്ണ വർത്താനം പറയാതെ ……….
ഓ അവളെ പറഞ്ഞപ്പോ പിടിച്ചില്ലാ…………. ഇനി പ്രേമം പൊട്ടിമുളച്ചോ ………. എബിന്റെ ആണ് ഈ ചോദ്യം ………..
എടാ വേണ്ടാ ………..
അവർ നിർത്തോ …………? പിന്നേയും പറഞ്ഞ് …….
എന്നാലും നല്ല കിടു ആട്ടോ……..
എട…….. പൂറൻമാരെ നിന്നോടൊക്കെ ഞാൻ എത്ര വട്ടം പറഞ്ഞ് നിർത്താൻ …….. വെറുതെ ആ ചേച്ചിയെ കുറിച്ച് ആനാവശ്യം പറയല്ലേ…….
എന്റെ ശബ്ദം കുറച്ച് ഉയർന്നിരുന്നു…. ക്ലാസിലെ എല്ലാവരും ഞങ്ങളെ തന്നെ നോക്കുകയായിരുന്നു.
സോറിടാ അങ്ങൾ നിർത്തി…. വിജിൽ ആണ്……..
പിന്നെ ആണ് ക്ലാസ് ഞാൻ ശ്രദ്ധിച്ചത്…… ഒരു കിടിലൻ ആമ്പിയൻസ്………
സിനിമകളിൽ ഒക്കെ കാണുമ്പോലെ ഒന്ന്….”’ നല്ല വലുപ്പമുള്ള മുറി….. കുറച്ച് കുട്ടികൾ പുറത്തേക്ക് ജനലിലൂടെ നോക്കിയാൽ താഴെ ഗ്രൗണ്ടിലെ കാഴ്ച്ചകൾ മരംചുറ്റിപ്രണയം……. നീളമേറിയ വരന്തകൾ…… അവിടെ കൂട്ടം കൂടി നിക്കുന്ന കൂറേ പേർ……. എല്ലാവരും വന്ന് പരിചയപ്പെട്ടു……. അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത് … ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും മാറി മാറി ഇരിക്കാറില്ലാ എന്ന് ….. കോളേജ് ഫുൾ അങ്ങനെ അല്ലാട്ടോ….. പൂരോഗമന ചിന്താശീലനായ ഞങ്ങളുടെ ക്ലാസ് സാർ സന്തോഷ് സർ ന്റെ ഒരു ആശയം ആണ്……. ഈ ഒന്നിച്ചിരിക്കുന്ന പരുപാടി എന്തായാലും സങ്കതി കൊള്ളാം……….
അപ്പോഴേക്കും ക്ലാസിലേക്ക് സാറ് വന്നിരുന്നു ………. സാറ് വന്നതോടെ എല്ലാവരും അവരുടെ സിറ്റിലേക്ക് കയറി ഇരുന്നു ……..പിന്നെയും എന്റെ നമ്പർമാർ എനിക്കിട്ട് പണുതു ……..
അണുവിനേ ഞാൻ ഒന്ന് നോക്കി അവൻ പരിചയമേ ഇല്ലാത്ത ഭാവം….
അപ്പോഴേക്കും സാറും എന്നെ കണ്ടിരുന്നു ….. ഇരിക്കാൻ സീറ്റിനായി ചുറ്റും നോക്കുന്ന എന്നെ സാർ ഉറക്കെ വിളിച്ചു…..
കാർത്തിക്ക് ……… താൻ എന്താ അവിടെ നോക്കണേ ……….?
അത് എനിക്ക് ഒരു ഞെട്ടൽ ആയിരുന്നു …..എന്റെ പേര് …….. പുള്ളിക്ക് എങ്ങനെ അറിയാം …….. സംശയം വച്ചു കൊണ്ട് നിക്കണ ശീലം ഇല്ലാത്തോണ്ട് ഞാൻ സാറിനോട് ചോതിച്ച് …..
സാറിന് …. എങ്ങനെ എന്റെ പേര് ………
എന്റെ ക്ലാസിലെ അവസാനത്തെ രണ്ട് അംഗത്തിൽ ഒന്നല്ലെ താൻ അപ്പോ അറിയാതെ ഇരിക്കോ?……… അല്ല തനിക്ക് സീറ്റല്ലേ വേണ്ടത് ……… ഇങ്ങോട്ട് പോര്….. ഇവിടെ തന്നെ കാത്ത് രണ്ട് ദിവസമായി …… അവസാന ത്തതിന് മുമ്പത്തെ അംഗം ഉണ്ട് ………
അതാരാ……..?
ദേ ഇരിക്കുന്നത് ……. ഫ്രണ്ട് ബെഞ്ചിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ഒരു പെൺകുട്ടിയെ… ചൂണ്ടി സാർ പറഞ്ഞു ………. ദേ ഇത് തന്നെ താൻ ഇങ്ങോട്ട് പോരെ…..
വേണ്ട സാർ ഫ്രണ്ട് ബെഞ്ച് എനിക്ക് ഇഷ്ടല്ലാ……. ഞാൻ ഇവിടെ എവിടേലും ഇരിക്കാം……
താനിങ്ങ പോരടോ …… അവിടെ എല്ലാവരും സെറ്റാണ്….. താനിവിടെ വന്ന് ഇയാൾക്ക് ഒരു കമ്പിനി കൊടുക്ക് ……
ഞാൻ അവള നോക്കി ……. താഴേക്ക് നോക്കി ഇരിക്കുവാണ് അവൾ……. ഞാൻ അടുത്തിരുന്നപ്പോഴെ അവൾ അവളുടെ ബാഗുകൊണ്ട് ഒരു വേലി ഉണ്ടാക്കിയിരുന്നു….. കാണാനൊക്കെ കൊള്ളാം ……… ഒരു അമ്പലവാസി ആണ് എന്ന് ഒറ്റനോട്ടത്തിൽ മനസിലാവും ……… അവളുടെ മുടിയിൽ ചൂടിയിരിക്കുന്ന തുളസി കതിരും ……. നെറ്റിയിലെ ചന്ദന കുറിയും അതിന് ഉദാഹരണം തന്നെ…… വാലിട്ടെഴുതിയ ചെറിയ പേടമാൻ കണ്ണുകൾ ……… നീളമുള്ള മുക്ക് …….. അതിൽ ചുവന്ന കല്ലുള്ള മൂക്കുത്തി. പിന്നെ ചുണ്ട് …… നീളമുള്ള കഴുത്ത് ……… അതിൽ നേരിയ ഒരു മാല ……… സ്വർണം ആണെന്ന് തോനുന്നു…. ചുരിദാർ ആണ് വേഷം …….. കരിനീല ടോപ്പും വെള്ള ലെഗിൻസും……. വെള്ള ഷാളും ……… അപ്പോഴാ ഞാൻ എന്റെ ഷർട്ട് നീല ആണല്ലോ എന്ന് ഓർത്തത് ……. മെലിഞ്ഞ അത്യാവശ്യം കാണാൻ …… അല്ല ആരും നോക്കി പോകുന്ന ഒരു കൊച്ചു സുന്ദരി തന്നെ ആണ് അവൾ ……. പക്ഷേ മിണ്ടില്ലാന്നാ തോനുന്നേ…. അങ്ങനെ എന്തോ അലോചിച്ചിരുന്ന എന്നെ ഉണർത്തിയത് സാറിന്റെ ശബ്ദം തന്നെ …….
എന്റെ ദേവസേനെ ………. താൻ പേടിക്കണ്ട …….. കാർത്തിക്ക് നിന്നെ പിടിച്ച് തിന്നില്ലാ……… പിന്നെ നിങ്ങളുടെ പേരു തമ്മിൽ ചെറിയ റിലേഷൻ ഉണ്ട് …. കാർത്തികേയന്റെ … ഭഗവാൻ …….. പുള്ളിടെ ആദ്യ ഭാര്യയുടെ പേരാണ് ദേവസേനാ ………..
ക്ലാസിൽ മുഴുവൻ അടക്കിപിടിച്ച് ഒരു ചിരി തുടങ്ങി…..
എനിക്ക് അത് ഇഷ്ടപ്പെട്ടില്ല…..
ഒരു ചിരിയോടെ തന്നെ ഞാൻ സാറിനോട് ചോതിച്ച് ……..
സാറ് എന്നെ ആക്കീതാണോ ……….
ഒരു ചിരിയായിരുന്നു സാറിന്റെ മറുപടി……
ഞാൻ പിന്നെയും പറഞ്ഞു ……..
നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് ഒന്നല്ലാ ……… ഇവൾ ഇങ്ങനെ മൂങ്ങയെപോലെ ഇരിക്കുന്നിടത്തോളം ………
എടോ തന്നോട് ഒരു കാര്യം താൻ ആദ്യമല്ലേ … ഇവിടെ ………. റാഗിങ് കാണും പ്രശ്നം ഒന്നും ഉണ്ടാകരുത്.
ഇല്ലാ സാർ…… അതിന് ഇനിയും സമയം ഉണ്ടല്ലോ ……….
നിന്റെ നാക്കാണ് നിന്റെ ആയുധം …….. അതില്ലെങ്കിൽ നീ എന്ത് ചെയ്തേനെ …….
സാറിന്റെയും അതല്ലേ……..?
എന്റെ ഇശ്വാരാ എന്നെ കാത്തോളണേ ………..
ക്ലാസിൽ ഒരു കൂട്ടചിരി ആയിരുന്നു……….
മതി…. മതി. ക്ലാസ് തുടങ്ങാം ……..
പിന്നീട് അങ്ങോട്ട് സമയം പോയതെ അറിഞ്ഞില്ല….. ഉച്ചയ്ക്ക് എല്ലാവരും ഒന്നിച്ച് തന്നെ ഭക്ഷണം കഴിച്ചു……പിന്നെ എല്ലാവരും പുറത്ത് വരാന്തയിൽ നിന്ന് സംസാരിക്കകയായിരുന്നു …… അറപ്പോഴാണ് അമ്മു താഴെ നിന്ന് എന്നെ ആരോ കൈ കാട്ടി വിളിക്കുന്നത് കണ്ടത്…… അവൾ എന്നോട് പറഞ്ഞു…… ഞാൻ താഴേക്ക് പോകാൻ നേരം എബിൻ പറഞ്ഞു
ടാ….. അലമ്പിന്റെ ടീം ആണ് പ്രശ്നം ഒന്നു വേണ്ടാ………
ആടാ ഒന്നിനും ഇല്ലാ…….
ഞാൻ താഴെ ചെന്നപ്പോൾ മൂന്നുപേർ….. ഒരാളെ ഞാൻ കണ്ടിട്ടുണ്ട് …. രാവിലെ കാറിൽ ……..
ഞാൻ ഭവ്യതയോടെ ചോതിച്ചു……..
എന്താ ചേട്ടാ വിളിച്ചത്…..
നിനക്ക് കാരണം അറിയണോ …… സ്സ്വല്പ്പം കലിപ്പിലാണ് അതിലൊരുത്തൻ ചോതിച്ചത് ……..
ഞാൻ ചെറുചിരിയോടെ പറഞ്ഞു …… ഇല്ലെങ്കിലും കുഴപ്പമില്ലാ ……..
കാറിൽ കണ്ട ആള് ദേഷ്യത്തോടെ നോക്കി…..എന്നിട്ട് …..നീ എന്തിനാ എന്റെ പെണ്ണിന്റെ കയ്യിൽ പിടിച്ചത്……..
ഞാനോ…… എപ്പോ………
ടാ… പ : കളിക്കാതെ കാര്യം പറ…….
അയാൾ എന്റെ ഷർട്ടിൽ കുത്തി പിടിച്ചിരുന്നു…..
സോറി…. രാവിലെ അറിയാതെ പറ്റിയതാണ് …..
ഇപ്പോ നീ ഓർത്തോ ………
സോറി പറഞ്ഞില്ലേ ചേട്ടാ…….
ആ…..നീ പേടിച്ചോ…… ചേട്ടൻ ഒരു നമ്പർ ഇട്ടതല്ലെ……നീ ഒരു കാര്യം ചെയ്യ ഈ കത്ത് അവൾക്ക് കൊടുക്കണം …… ഇത് ഇവിടെ തരാൻ പറഞ്ഞു എന്ന് മാത്രം പറഞ്ഞാ മതി അവൾക്ക് അറിയാം ……… പിന്നേ ഇത് റാഗിങ് ആയി കാണണ്ടാട്ടോ…..!!
ചേട്ടാ ഞാൻ കൊടുക്കാം പക്ഷേ എനിക്ക് ചേച്ചി എവിടെ ആണെന്ന് അറിയില്ലാ……
അവിടെ ഗ്രൗണ്ടിൽ ഉണ്ട് ….കൂട്ടതിലെ രണ്ടാമൻ ആണ് പറഞ്ഞത്.
ശരി എട്ടാ …. ഞാൻ കൊടുത്തേക്കാം ……..
Ok …………
ൻ ചെല്ലുമ്പേഴേക്കും അവിടെ കൂട്ടുകാരുമായിസംസാരിച്ചിരിക്കുവാണ് ആ ചേച്ചി….. ഞാൻ വിളിച്ചു …….
ചേച്ചി….. ഒരു മിനറ്റ് ………
ആദ്യം ഒന്നും നോക്കി ഇല്ലാങ്കിലും ഞാൻ നിർത്താതെ വിളിച്ചപ്പോ സഹികെട്ട് ആള് വന്നു ………
എന്താ നിനക്ക് ……..
ദേഷ്യപെടണ്ടാ ……… ഞാൻ അറിയാതെ കൈയ്യിൽ പിടിച്ചത് കാമുകനോട് പറഞ്ഞു അല്ലേ …….. സന്മാനം തന്നു കാമുകൻ …….
കാമുകനോ …….. ഏത് കാമുകൻ ………… വെറുതെ അനാവശ്യം പറയരുത്……
അല്‌പ്പം ദേഷ്യത്തോടെ ആണ് ചേച്ചി അത് പറഞ്ഞത്…..
മതി…. മതി……. രാവിലെ കാറിൽ വച്ച് കണ്ട ആളു തന്നെ ദേതരാൻ ഒരു കത്തും തന്നിട്ടുണ്ട്. അത് പറഞ്ഞപ്പോൾ തന്നെ അവൾക്ക് മനസിലായി അത് റഹിം ആണന്ന്.
കാത്തു ഞാൻ നീട്ടിയതും ദേഷത്തോടെ അത് വാങ്ങി ……. ചേച്ചി വായിക്കുന്നുണ്ടായി …… പിന്നീട് ആ കണ്ണുകൾ നിറയുന്നതും …… മുഖം ചുവക്കുന്നതും ഞാൻ കണ്ടു……ക്ര
(കത്തിലെ …. ഭാഗം “എന്താടി പുതിയ പയ്യൻമാരെ കണ്ടപ്പോ അവരെ വളക്കാൻ ആണോ പരുപാടി ……… എന്തൊക്കെ ആണ് …. കൈയ്യിൽ പിടിക്കുന്നു ……. ഞാൻ പായുന്നില്ല ….. പിള്ളാര് രുചി നോക്കും മുന്നേ എനിക്ക് തന്നെ വേണo നിന്നെ ………നിന്റെ വില എത്രയായാലും ഞാൻ തരും റഹീം ” )
ചേച്ചിടെ മുഖം കണ്ടപ്പോൾ ഞാൻ ആകെ വല്ലാതെ ആയി ……….
ഞാൻ ചോദിച്ചു …… എന്ത് പറ്റി ചേച്ചി………?
ഒരു മറുപടി കാത്തു നിന്ന എനിക്ക് കിട്ടയത് മുഖമടച്ച് ഒരു അടി ആയിരുന്നു …………
എന്താണ് നടന്നത് എന്ന് മനസിലായി വന്നപ്പോഴേക്കും നിറകണ്ണുകളുമായി തലതാഴ്ത്തി ഓടുന്ന ചേച്ചിയേയും അത് കണ്ട് ചിരിക്കുന്ന റഹീമിനേയും കൂട്ടരേയും ആണ് കണ്ടത്. എനിക്ക് ആകെ വിഞ്ഞു കയറി….. ആകത്തിൽ എന്താണ് എന്ന് അറിയാൻ ചേച്ചിയുരുട്ടി എറിഞ്ഞ കാത്ത് ഞാൻ അടുത്തു വായിച്ചു……. എനിക്ക് എന്നോട് തന്നെ പുഛം തോനി …….. ഞാൻ ചെയ്തതാണ് തെറ്റ് എന്ന് മനസിലായി…… അപ്പോഴേക്കും ഇതെല്ലാം കണ്ട് ഒരു കൂട്ടം സീനിയേഷ്സ് എന്റെ അരുകിൽ എത്തിയിരുന്നു.
എന്താടാ ……..എന്താ പറ്റിയത് ………. കൂട്ടത്തിലെ ഒരാൾ ചോദിച്ചു ……….
ഒന്നുല്ലാ ചേട്ടാ …….. ആ റഹീം ഒരു പണി തന്നാതാ ………….
അത് ആയിഷ പോകുന്നത് കണ്ടപ്പോഴെ മനസിലായി …….. 3 – 4 കൊല്ലം പുറകെ നടന്ന് അവൾ വളഞ്ഞപ്പോ ::::: നാലാം ദിവസം അവളോട് വേണ്ടാതിനം കാട്ടാൻ ചെന്നപ്പോ ഇപ്പോ നിനക്ക് തന്നത് പോലെ ഒന്ന് കൊടുത്ത് നിർത്തിതാ അവൾ ……… അവന് അതിന്റെ കഴപ്പാ……..
അല്ലാ ……. അവൾ എന്തിനാ നിന്നെ തല്ലിയത് ……..? നിന്റെ കയ്യിൽ എന്താണ് …….
ഒന്നുല്ലാ…….. ചേട്ടാ……. എന്റെ തെറ്റാ …….. ഞാനാ അവൻ പറഞ്ഞത് വൈളം തൊടാതെ വിശ്വസിച്ച ട്ടല്ലേ……. സാരില്ലാ…….
ആ…. ഇപ്പോ പ്രശ്നത്തിന് ഒന്നും നിക്കണ്ടാ ……….. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചോ ………. പേര് അക്ഷയ് .
അവിടെന്നാട്ടോ ……. എനിക്ക് അക്ഷയെ കിട്ടിയെ ………..
അന്ന് ഞാൻ പിന്നെ ക്ലാസിൽ കയറിയിരുന്നില്ലാ……….. വെക്കുനേരം ചേച്ചിയെ കണ്ട് സംസാരിക്കാൻ നോക്കിയെങ്കിലും . നടന്നില്ലാ. ഇനി ഒരിക്കലും മുമ്പിൽ വരരുത് എന്ന് പറഞ്ഞ് എന്നെ ……. ആട്ടി ഓടിക്കുകയായിരുന്ന
@@@@@@@@@@@@@
അങ്ങനെ ഓർമകളിൽ നിന്ന് എന്നെ തട്ടി എഴുനേൽപ്പിച്ചത് സൂര്യ ആണ് ……. അതേയ് വീട് എത്തി.
ഞാൻ ഒരു പുഞ്ചിരിയോടെ കാറിൽ നിന്ന് ഇറങ്ങി….
ടാ പൊട്ടാ ……….. നീ അവിടെ എന്ത് പൂരം കാണുവാ…….. പെട്ടി എടുക്ക്…..
ആ പെട്ടി ഭാഗും ഞാൻ എടുത്തോളാം രണ്ട് പേരും അകത്തേക്ക് വിട്ടോ ………..
സൂര്യ ആണ് ……..
അതെന്താ ……..
ചെക്കിങ്ങ് ഉണ്ട്……..
അടിപൊളി ………. എന്റെ ഭാഗിൽ ഒന്നും ഇല്ല……..നിന്റെ കണവന്റെ ഭാഗിൽ ഉണ്ട് …….
പ്പെട്ടു മോനെ എടുത്ത് കൊടുത്തേക്ക്
പോടാ ഒറ്റികൊടുക്കാതെ …………
കുപ്പി എല്ലാം അവൾ പൊക്കി ………. അപ്പോഴേക്കും ഞാൻ ഫ്രഷ് ആയി വന്നിരുന്നു.
അവനും. ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ………. സൂരാ ചോതിച്ചത് ………. കല്യാണം കഴിഞ്ഞ് മുങ്ങോ……?
ഇല്ലടി …… ഇവിടെ ഉണ്ടാവും ……….
ആ അപ്പോ നിനക്കും ഒരു കല്യാണം ആകാം……..
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു ……
അപ്പോഴേക്കും എനിക്ക് ആയിഷയുടെ കാര്യം ഓർമ്മവന്നു ഞാൻ അവളുടെ കൈപിടിച്ച് കയറി വന്നത് ഈ വീട്ടിലേക്കാണ്……
എടാ അക്ഷയ് …… അവളുടെയും എന്റെയും സാദനങ്ങൾ…….
എടാ നിന്റെ എല്ലാം ദേവും നിന്റെ ചേച്ചിയും കൊണ്ടുപോയാർന്നു ……. അവളുടെ കുറച്ച് ഡ്രസും ബുക്ക്സും ഇവിടെ ഉണ്ട്……
അന്ന് ഞാൻ കെട്ടിയ താലി ……….
എടാ അത് അവളുടെ വീട്ടിലാ………. അന്ന് അവർ ………
വേണ്ടാ ………
എനിക്ക് എല്ലാം കൊണ്ടുപോണം ……….
എങ്ങോട്ട് : സൂര്യ ആണ്.
ഞാൻ ഇന്ന് പോകില്ലേ……
വീട്ടിൽ താമസിക്കുമോ ……..?
ഇല്ലാ……
എന്നാ ഇങ്ങോട്ട് വന്നാൽ മതി …….:
അത് വേണ്ടാ ഞാൻ ഇവന്റെ കൂടെ ആയിരുന്നെന്നോ …… എന്റെ ഇന്നനെ അവസ്ഥ ഒന്നും അവർ അറിയണ്ടാ…… ഞാൻ ഒരു ഊരു തെണ്ടിയായി കേറി ചെല്ലാന്നാ പ്ലാൻ……
ഓഹോ……..
അതെന്താ ……..?
അത് മതി …….
അപ്പോ അവളുടെ ഗിഫ്റ്റോ ……..?
അത് ക്കെടുക്കാം………
ശരി ശരി…..എല്ലാ എടുത്ത് തരാം ….
എടാ പെട്ടി ഇവിടെ ഇരിക്കട്ടെ …..എനിക്ക് അവളുടെ സാദനവും എന്റെ കുറച്ച് ഡ്രസ് മതി ………
ഞങ്ങൾ കഴിച്ച് ……… എഴുന്നേറ്റ് ഡ്രസ് മാറാൻ പോയിരുന്നു.
ഡ്രസ് മാറി വന്ന എന്നെ കണ്ടതോടെ സൂര്യ പറഞ്ഞു ……. ഇക്കോലത്തിലാണോ പോണെ ….
ഒരു കറുത്ത ടീ ഷർട്ടും ജീൻസുമാണ് എന്റെ വേഷം…..
ഇതിനെന്താ കുഴപ്പം ……..
ഒലക്കാ……. ഇത് സ്വന്തം പെങ്ങളുടെ കല്യാണം ആണ് …… ദാ ഇത് ഇട്…..
ഒരു മുണ്ടും …… അക്ഷയുടെ ഒരു ഷർട്ടും അവൾ എനിക്ക് നേരെ നീട്ടി….
ഇത് വേണോ ?
ഇത് മതി….. ഇത് ഉടുത്ത് പോയാ മതി…….
ശരി ശരി….
ഞാൻ മാറി വന്നപ്പോഴേക്കും അക്ഷയ് അവളുടെ സാദനങ്ങളുമായി വന്നിരുന്നു……
അത് മേടിച്ചപ്പോഴേക്കും എന്റെ കണ്ണ് ഒന്ന് നിറഞ്ഞിരുന്നു….. അത് വാങ്ങി വാക്ക് ചെയ്ത് ഞാൻ ഇറങ്ങി …..അവൻ ആക്കാം എന്നും പറഞ്ഞിട്ടും ഞാൻ സമ്മതിച്ചില്ലാ…… ബസ്സിൽ തന്നെ ചെല്ലാനാണ് പ്ലാൻ …. മറ്റേ നൊസ്റ്റാൾജിയാ……
വിടിനടുത്ത് തന്നെ ഒരു അമലത്തിലാണ് കെട്ട്….. അത് കഴിഞ്ഞ് അവിടുത്തെ ഹാളിൽ തന്നെ സാക്കി പരുപാടി…… ഞാൻ എത്തിയപ്പോഴേക്കും കുറച്ച് വയ്കിയിരുന്നു. അവിടെ കെട്ട് കഴിഞ്ഞ് ഇപ്പോഴുള്ള ഏർപ്പാടുണ്ടല്ലോ….. ചെക്കനേയും പെണ്ണിനേയും വട്ട് കളിപ്പിക്കൽ …….. അതായിരുന്നു…..എന്റെ ഇപ്പോഴത്തെ കോലം കാരണം ആർക്കും എന്നെ മനസിലായിരുന്നില്ല….. എന്നാലും എല്ലാരും നോക്കുന്നുണ്ട് ……….. കാരണവേറെ ഒന്നുമല്ല എന്റെ തോളിൽ കിടക്കുന്ന ബാഗ് ആണ് ………
ഇനി അത് ഒരു പ്രശ്നം ആകണ്ടാ എന്നു കരുതി ഞാൻ അത് ഊരിയതും …… എന്റെ ഇടതു വശത്തുകൂടെക്കേക്കുമായി വന്നവളേ അത് തട്ടി ……..പിന്നെ പറയണ്ടല്ലോ ……… അത് താഴെ പോയി …….. കുറച്ച് എന്റെ ഷർട്ടിലും ………
ടോ ….തനിക്ക് കണ്ണില്ലേ…? എവിടെ നോക്കിയാ വരുന്നേ ……… കണ്ടോ കേക്ക് താഴെ പോയി……..
അപ്പോഴും ഞാൻ ആലോചിക്കുകയായിരുന്നു ……. ഇവൾ ആരാ ……..
താൻ എന്താ നോക്കുന്നേ ആയാളുടെ ഒരു ബാഗും ….. കോപ്പും കല്യാണത്തിന് ആരാടോ ഇത്രയും വലിയ ഭാഗ് ആയി വന്നേ……
ഈ സമയം എല്ലാവരും ഞങ്ങളെ തന്നെ ആണ് ശ്രദ്ധി ക്കുന്നതും…… ദേവുവും….
ഞാൻ ആ പെൺകുട്ടിയോട് സോറി പറഞ്ഞ് തിരികെ നടന്നതു……
ദേവു എന്നെ ഉറക്കെ വിളിച്ചിരുന്നു……
ഏട്ടാ……….. ഏട്ടാ……..
ഞാൻ ഒരു നിമിഷം നിന്ന് പോയി ……….. ഞാൻ മാത്രം അല്ലാ……. അവിടെ കൂടി നിന്ന എല്ലാവരും ……… അവൾ എന്നെ തിരിച്ചറിയും എന്ന് ഞാൻ ഒരിക്കലും ഓർത്തിരുന്നില്ലാ എന്നതാണ് സത്യം……
അവൾ എന്റെ അരുകിൽ എത്തിയതും എന്നെ കെട്ടിപിടിച്ചു ………
എനിക്ക് അറിയാമായിരുന്നു ……… ഏട്ടൻ വരുമെന്ന് ………. വന്നില്ലേ ഞാൻ ക്കെന്നേനെ
അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…….
അയ്യേ നീ കരയുവാണോ നിന്റെ കല്യാണത്തിന് ഏട്ടൻ വരാതിരിക്കുമോ ?………. ഈ സമയം അച്ഛനും അമ്മയും ….. ചേച്ചിയും ചേട്ടനും അളിയൻമാരും എട്ടത്തിയും ചുറ്റും കൂടിയിരുന്നു …….. എന്നെ കണ്ടതും അമ്മയുടെയും കണുകൾ നിറഞ്ഞിരുന്നു …… അമ്മയുടെ കൈകൾ ചേർത്തു പിടിച്ചു ഞാൻ പറഞ്ഞു ………. അമ്മയുടെ മോൻ ഇനി ഇവിടെ തന്നെ ഉണ്ടാകും …….. ഞാൻ ഇതൊന്ന് മാറ്റിയിട്ട് വരാം…..
ഇതെല്ലാം കണ്ട് ഒന്നും മനസിലാവാതെ നിക്കുവാ ആ പെൺകുട്ടി…..
ഡ്രസ് മാറി വന്നതോടെ പിന്നെ ബന്ധുക്കളുടേയും നാട്ടുകാരുടെയും ബഹളം എവിടെ ആയിരുന്നു …… എന്തിനാണ് പോയത് …. ആകെ വട്ടായി…… എല്ലാത്തിൽ നിന്നും ഞാൻ ഒഴിഞ്ഞ് മാറുകയായിരുന്നു….. അപ്പോഴേക്കും ……… മറ്റേ പെൺകുട്ടി …..എന്റെ അരിലേക്ക് വന്നിരുന്നു……..
ചേട്ടാ……
മ്മ ………
എനിക്ക് ……
.. അതെ തനിക്ക് ……..
എനിക്ക് അറിയില്ലായിരുന്നു ദേവികയുടെ ചേട്ടൻ ആണെന്ന് Sorry,
ഞാൻ തിരിച്ച് മറുപടി പറയും മുന്നേ അവൾ പോയിരുന്നു ……..
തിരക്കുകൾ എല്ലാം കഴിഞ്ഞ് പോകുന്നതിന് മുമ്പ് ……… അവൾ എന്നോട് കുറച്ച് സംസാരിച്ചിരുന്നു………. അവൾ ഇന്നും ആ വായടി തന്നെ …….. അവളോട് സംസാരിച്ചപ്പോൾ എന്തോ എല്ലാം ശരിയായത്ത് പോലെ….
അവസാനം അവൾ ഒരു ചോദ്യം ചോതിച്ചു …..
ഏട്ടൻ ഇന്ന് വീട്ടിൽ ഉണ്ടാവില്ലേ……. ഞങ്ങൾ വരും രാത്രി……
ഇല്ല മോളെ ഞാൻ വേറെ താമസിക്കാനാ തീരുമാനം …….
അതെന്താ ……? അപ്പോ അമ്മയോട് പറഞ്ഞതോ ………
ഇല്ല മോളെ ഞാൻ ഇപ്പോ ഇല്ലാ…..കുറച്ച് കൂടി കഴിയട്ടെ…….
ശരി ശരി….. പക്ഷേ വേറെ വീട്ടിൽ താമസിക്കണ്ടാ…… നമ്മുടെ പഴയ വീട്ടില്ലേ… അത് ഏട്ടന്റേയും എന്റെ യും പേരിലാ അവിടെ താമസിച്ചോ…. അതാകുമോ അടുത്താണല്ലോ…….
അത് നോക്കാം …… പക്ഷേ അവിടെ എന്റെ ഒരു ഫ്രണ്ട് ഉണ്ട്…… ഒറ്റയ്ക്കാണ് ……..
അവൾ സമ്മതിക്കോ……
അതൊക്കെ സന്മതി ക്കും……
ഏതാ നിന്റെ ഫ്രണ്ട്……..
സാന്ദ്രാ………. സാന്ദ്രാ…….
ഭാ….. ആ പെൺകുട്ടി തന്നെ …….
എടി സാന്ദ്രാ എന്റെ ഏട്ടൻ ഇനിനിന്റെ കൂടെ തന്നെ കാണും നീ താഴെ താമസിച്ചോ : ഏട്ടൻ മുകളിലും…..നിനക്ക് …. കുഴപ്പമുണ്ടോ …….
അത്…….
സമ്മതമല്ലേ…..
OK ……..ഞാൻ താഴേനിക്കാം ……..
ഭാക്കി നമുക്ക് നാളെ പറയാം…..
ഇപ്പോ ഞാൻ പോകുവാ ട്ടോ……..
പിന്നീട് അവൾ യാത്ര പറഞ്ഞ് പോയി……. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു……..
പിന്നെ ഞാൻ അമ്മയേയും ബാക്കി ഉള്ളവരേയും കണ്ട് എന്റെ തിരുമാനം അറിയിച്ചു ആദ്യം എതിർത്തെങ്കിലും ഞാൻ വാശി പിടിച്ചാൽ വേറെ വഴി ഇല്ലാല്ലോ ……. മുത്ത അളിയനേയും പരിചയപ്പെട്ടിരുന്നു അപ്പോഴേക്കും ……… ആളുടെ പേര് രാഹുൽ …….
എല്ലാവരും എല്ലാം മറന്നിരുന്നു ……… ഞാനായിട്ട് ആരെയും ഒന്നും ഓർമിപ്പിക്കാൻ നിന്നില്ലാ………. വൈകുനേരം ദേവൂനേ കൂട്ടാൻ പോകാൻ എല്ലാവരും എന്നെ വിളിച്ചെങ്കിലും ഞാൻ പോയില്ല….
ഓടിറ്റോറിയത്തിൽ നിന്ന് വീട്ടിലേക്ക് ബാഗുമായി ഇറങ്ങിയപ്പോഴാണ് പുറകിൽ നിന്ന് ഒരു വിളി…….
ഹലോ…..ഹലോ……
ഒന്ന് നിക്ക് ഞാനുമുണ്ട് …… അങ്ങോട്ട് …..
അവൾ സാന്ദ്രാ ………
ചെറിയൊരു ഇഷ്ട കേടോടു കൂടി തന്നെ ഞാൻ അവൾക്കായി കാത്തു നിന്നു……..
അതെയ്യ …….. എട്ടാ …… ഞാൻ അറിയാതെ ആണ് സോറി ……….
ആടോ……. താൻ എന്താ വിരുന്നിന് പോകുന്നില്ലേ……
ഇല്ല……
എട്ടൻ എന്താ പോവാത്തത്……..
അതിന്റെ ആവശ്യം ഇല്ലാ……
ഏട്ടന് നാണമില്ലേ …..പഴയ ഒരു പ്രണയത്തിന്റെ പേരിൽ ഇത്രനാളും വീട്ടിൽ നിന്ന് മാറി…. സ്വന്തം അമ്മയേയും മറ്റും വിഷമിപ്പിക്കാൻ…….
അതെയ് താൻ തന്റെ കാര്യം നോക്കിയാ മതി….എന്റെ കാര്യത്തിൽ താൻ ഇടപെടണ്ടാ …..
സോറി…..
തനിക്ക് ഒന്ന് പോകാമോ …………….?
ഞാൻ പോകാം അപ്പോ വീട്ടിൽ എങ്ങനെ കയറും എന്ന് എനിക്ക് കാണണം……
കൈയ്യിൽ താക്കോലുമായി എന്നെ നോക്കി ഗോഷ്ടിക്കാട്ടുവാ പെണ്ണ് “””എന്റെ ദൈവമേ… ഇതിന്റെ കൂടെ ആണോ ഞാൻ ഇനി താമസിക്കണ്ടത് “………
തുടരും ……..
Responses (0 )