ശ്രീനന്ദനം 7
Shreenandanam Part 7 | Author : Shyam Gopal | Previous Part
ഞാൻ ഈ സൈറ്റിൽ കഥ എഴുതുന്നത് എന്റെ ഒരു നേരം പോക്കിന് വേണ്ടി മാത്രമാണ് , കഴിഞ പാർട്ടിൽ ഒരാൾ കമന്റ് ഇട്ടു ലോജിക് ഇല്ല എന്ന് , ഞാൻ ഒരു ഷിപ് എന്ന് ഉദേശിച്ചത് കഹോ ന പ്യാർ ഹേയ് ഫിലിമിലെ ഷിപ് ഇല്ലേ അതെ പോലത്തെ ഷിപ് ആണ് , പിന്നെ അതിലും സെയിം സീൻ ഉണ്ട് , അവർ അവിചാരിതമായി ലൈഫ് ബോട്ടിൽ കയറി ഇരിക്കുന്നതും പിന്നീട് അത് കടലിൽ പോകുന്നതും അവർ ഒരു ഐലൻഡിൽ എത്തുന്നതും എല്ലാം , ഇവിടെയും അതൊക്കെ തന്നെ ആണ് ഉദേശിച്ചത് ,പിന്നെ കൊല്ലണം എങ്കിൽ കടലിൽ എറിഞ്ഞാൽ പോരെ എന്നൊക്കെ ചോദിക്കുന്നത് മണ്ടത്തരം ആണ് ,
സിനിമയിൽ നയിക്കാൻ ആക്ഷന് നില്കാതെ ഒരു തോക്കെടുത്തു വെടി വച്ചാൽ പോരെ എന്ന് ചോദിക്കുന്ന പോലെ ആകും .കാമറ ഉണ്ടോ ഇല്ലയോ , ക്യാപ്റ്റൻ മണ്ടനാണോ എന്നൊക്കെ ഞാൻ പറഞ്ഞിട്ടില്ലലോ , അതൊക്കെ വരും ഭാഗങ്ങളിൽ വായിക്കാം . ഇതെന്റെ ഭാവന ആയിരുന്നു , പിന്നെ എല്ലാവരും വലിയ കഥ കൃത്തുക്കൾ ആവില്ലലോ , നമ്മളെ പോലുള്ള പാവങ്ങളും ജീവിച്ചു പൊയ്ക്കോട്ടേ ഞാൻ മനസ്സിൽ കാണുന്ന പോലെ നിങ്ങൾക്കു വായിക്കാൻ കഴിയുന്നില്ല എങ്കിൽ എന്റെ പരാജയമാണ് , അത് കൊണ്ട് തന്നെ ഈ പാർടോടെ കൂടെ ഞാൻ ഈ പരിപാടി നിർത്തിയാലോ എന്ന് ആലോചിക്കുകയാണ്..
നന്ദി
ശ്യാം ഗോപാൽ
ഞാൻ ഉദ്ദേശിച്ച ലൈഫ് ബോട്ട്
ക്രൂയിസ് ഷിപ് (സെയ്‌ലിംഗ് ഷിപ്)
കഥ തുടരുന്നു …
ഞാൻ അവളുടെ ഹാലൂസിനേഷൻ ആണെന്ന ആദ്യം കരുതിയെ എന്നാൽ അവിടെ നിന്നും കടൽ പക്ഷികൾ പറക്കുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു കര ആണെന്നു … അതെ ജീവിതം തീർന്നു എന്ന് കരുതിയിടത്തു നിന്നും പച്ചപ്പിലേക്ക് പോകുന്നു .. പിന്നീട് അങ്ങോട്ട് ഒരു ആവേശമായിരുന്നു .. ഞാനും എലിയും കൂടി മത്സരിച്ചായിരുന്നു തുഴഞ്ഞിരുന്നത് എന്നാൽ അവിടെ എത്തുമ്പോളേക്കും എലി കുഴഞ്ഞു വീണിരുന്നു , എന്റെ തുഴച്ചിലിനു വേഗം കൂടി …കൂടുതൽ കരയിലേക്ക് അടുക്കും തോറും കിളികളുടെ ശബ്ദം അടുത്ത് വന്നു , ഞങ്ങളുടെ മുൻപിൽ ഒരു ഐലൻഡ് പ്രത്യക്ഷമായി .. നിറയെ പച്ചപ്പും തെങ്ങുകളും എല്ലാം നിറഞ്ഞ ഒരു ഐലൻഡ് .. എലിയെ എഴുനേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ കൂടുതൽ അവശ ആകുക ആണ് ചെയ്തത്
ഞാൻ ബോട്ട് കരക്കടുപ്പിച്ചു .. ബോട്ടിൽ നിന്നും ചാടി ഇറങ്ങി .. നല്ല തെളി നീര് പോലുള്ള വെള്ളം അതിൽ പല വര്ണങ്ങളിലും രൂപങ്ങളിലും ഉള്ള ചെറിയ അക്വാറിയത്തിൽ ഇടുന്ന പോലത്തെ ഭംഗിയുള്ള ചെറു മീനുകൾ , മറ്റൊരവസരത്തിൽ ആണേൽ കണ്ടു നിന്ന് രസിച്ചേനെ .. ഞാൻ ബോട്ട് മാക്സിമം കരയിലേക്ക് തള്ളി കയറ്റി സുരക്ഷാ ഉറപ്പാക്കി എലി ബോട്ടിൽ തന്നെ ആണ് ഉള്ളത് . തത്കാലം അത് തന്നെയാണ് നല്ലതു എന്ന് തോന്നി , ഞാൻ തത്കാലം അവളെ അവിടെ നിർത്തി ഐലണ്ടിനുള്ളിലേക്കു നടന്നു , അവിടെ കിടന്നിരുന്ന ഒരു ചുള്ളി കമ്പു ഞാൻ ധൈര്യത്തിന് വേണ്ടി കയ്യിൽ പിടിച്ചു , അത് കൊണ്ടൊന്നും നടക്കില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ടാർന്നു .. പിന്നെ വല്ല കാട്ടു ജീവികളും വന്നാൽ പേടിപ്പിക്കാൻ എങ്കിലും ഉപയോഗിക്കാമല്ലോ … ബീച്ചിന്റെ അരികു വശം നല്ല ഉയരത്തിൽ തെങ്ങുകൾ ആണെങ്കിൽ ഉള്ളിലോട്ടു പോകും തോറും ആമസോൺ കാടുകൾ പോലെ ആണ് , വള്ളി പടർപ്പുകളും കിളികളും എല്ലാം കൂടെ ഒരു ബഹള മയം ആണ്. ഇനി വല്ല പാമ്പോ ചെമ്പോ ഉണ്ടേൽ പിന്നെ പറയാനും ഇല്ല .. ഉള്ളിൽ ഭയം തോന്നിയെങ്കിലും മുന്പ്പോട്ടു പോകാൻ തന്നെ തീരുമാനിച്ചു .കാരണം എലിയുടെ അവസ്ഥ മോശമാണ് . കയ്യിൽ ഉള്ള വാദി ഉപയോഗിച്ച് മുന്നിലെ ചെടികളും മറ്റും മാറ്റി ഞാൻ മുൻപോട്ടു നീങ്ങി , മരുന്നിനു പോലും ഒന്നും കിട്ടിയില്ല . അകെ നിരാശനായി മുൻപോട്ടു പോയപ്പോളാണ് ഒരു കള കള ശബ്ദം കേൾക്കുന്നത് , ഇനി വയറ്റിൽ നിന്നാണോ എന്നായി , ഹേയ് വയറ്റിൽ നിന്നും അല്ല .. ആവേശത്തോടെ മുന്പോട്ടു നീങ്ങിയപ്പോൾ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല … ഒരു നീരുറവ അതും ചെറിയ ഒരു അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ ഉണ്ട്
സന്തോഷം കൊണ്ട് എനിക്ക് തുള്ളി ചാടാൻ ആണ് തോന്നിയത് അതും നല്ല പളുങ്കു പോലത്തെ വെള്ളം , ഞാൻ ആദ്യം തന്നെ ഒരു കൈക്കുമ്പിൾ വെള്ളം കുടിച്ചു ഉഫ്ഫ്ഫ് … എന്താ തണുപ്പ് .. അമൃത് പോലെ തോന്നിച്ചു .. പെട്ടെന്നാണ് എലിയെ പറ്റി ഓര്മ വന്നത് , വെള്ളം എടുക്കാൻ ആയി ചുറ്റും നോക്കിയപ്പോൾ താമര ഇല പോലത്തെ വലിയ ഒരു ഇല കണ്ടു .. വിക്ടോറിയ ലിലി ആണോ എന്ന് ഒരു ഡൌട്ട് തോന്നി പോയി , അത്രയും വലിപ്പം ഉണ്ട് , ഒരാളെ വരെ ക്യാരി ചെയ്യാൻ പറ്റും എന്ന് തോന്നുന്നു ..ഒരു വലിയ പ്ലേറ്റ് പോലെ തോന്നിച്ചു
അതിനു ചുറ്റും മുള്ളു പോലെ തോന്നിച്ചെങ്കിലും അപകടകാരി അല്ലായിരുന്നു , ഞാൻ ഒരു ഇല പറിച്ചെടുത്തു അതിൽ വെള്ളം നിറച്ചു തിരിച്ചു നടന്നു , ഏലി ശരിക്കും വാടിയ താമര തണ്ടു പോലെ ആയിരുന്നു . ഞാൻ ബോട്ടിലേക്ക് കയറി അവളെ എന്നിലേക്ക് ചാരി നിറുത്തി വെള്ളം ഇറ്റിറ്റായി ചുണ്ടിലേക്കു ഒഴിച്ച് കൊടുത്തു … യന്ത്രികമെന്നോണം അവളുടെ ചുണ്ടുകൾ വീണ്ടും വെള്ളത്തിനായി കേണു .. കുറച്ചു വെള്ളം എടുത്തു ഞാൻ അവളുടെ മുഖം തുടച്ചു .. അവളിൽ ചെറിയ ഞരക്കം വന്നു തുടങ്ങി ..വെയിൽ അപ്പോളേക്കും അതിന്റെ കാഠിന്യത്തിൽ എത്തിയിരുന്നു , ഇനിയും അവളെ ബോട്ടിൽ കിടത്തുന്നത് നല്ലതു അല്ല എന്ന് തോന്നി
ഒരു വിധത്തിൽ ഞാൻ അവളെ താങ്ങി പിടിച്ചു അവിടെ ഉള്ള ഒരു മര തണലിൽ കൊണ്ട് ചെന്നിരുത്തി , നല്ല കാറ്റു വീശുന്നുണ്ടായിരുന്നു നല്ല തണലുണ്ടായിരുന്നത് കൊണ്ട് ഏലി സുഖമായി മയങ്ങി , കാര്യം ഇപ്പോൾ ശത്രു പക്ഷത്താണ് എങ്കിലും എനിക്കിപ്പോളും അവൾ പഴയ എലി തന്നെ ആണ് , എന്റെ ഏലി .. എന്നെങ്കിലും അവൾ തിരിച്ചു വരും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു , ദൈവമായിട്ടാകും ഇങ്ങനെ ഒരു ചാൻസ് തന്നത് .. ഇവിടെ ഞങ്ങൾ മാത്രം , അഭി എന്ന ആദവും , എലീന എന്ന ഹവ്വയും .. ഇയ്യോ പൊളിച്ചു .. ആലോചിക്കാൻ വയ്യ … എന്റെ മോനെ റോബിനെ .. ഈ ഒരു ചാൻസ് ഉണ്ടാക്കി തന്ന നിന്നെ ഈ ഒരു കാര്യത്തിന് മാത്രം വെറുതെ വിട്ടു ..അധികം സന്തോഷിക്കാൻ വരട്ടെ .. വയറു വിശന്നാൽ എന്തു ചെയ്യും .. ഒരു ഓപ്ഷൻ വേണ്ടേ … മനസു മൈരൻ ചോദിച്ചു …
സംഗതി ആലോചിക്കുമ്പോൾ അതും ശരിയാണ് വിശന്നാൽ എന്ത് ചെയ്യും അതിനൊരു ഓപ്ഷൻ കാണണ്ടേ .. ഇംഗ്ലീഷ് സർവൈവൽ പാദങ്ങളിൽ കാണുന്ന പോലെ മീൻ പിടിച്ചു ചുട്ടു തിന്നാൽ പോരെ … അതിനു ചുടാൻ തീ വേണ്ടേ .. അത് കല്ലിട്ടുരച്ചാൽ പോരെ … എന്റെ പൊന്നു മൈരാ അതൊക്കെ ഫിലിമിൽമാത്രമേ നടക്കൂ എന്റെ മോൻ ഒന്ന് കല്ലിട്ടു ഉരസി നോക്ക് അപ്പോൾ അറിയാം … മനസ് മൈരൻ വീണ്ടും ഒടക്ക് വെച്ച് …ഇങ്ങനെ ഒക്കെ ആകും എന്ന് അറിഞ്ഞിരുന്നേല് ആദ്യമേ ഒരു ബാഗ് ഒക്കെ പാക്ക് ചെയ്യാമായിരുന്നു മൈര് .. ഇന്നലെ ഞാൻ വന്നു പെട്ടേയില്ലായിരുന്നേല് എലിയുടെ അവസ്ഥ എന്താകുമായിരുന്നു .. പാവം .. അത് തന്നെ ആകും ആ മൈരന്മാർ ഉദ്ദേശിച്ചതും … ഇഞ്ചിഞ്ചായി കൊല്ലാൻ … എന്റെ കൈ തരിച്ചു തുടങ്ങി … കയ്യിൽ കിട്ടിയ വെറുതെ വിടരുത് അവന്മാരെ
പെട്ടെന്നാണ് ഇന്നലെ വലിക്കാൻ വേണ്ടി വച്ച സിഗററ്റും ലൈറ്ററും ഓര്മ വന്നത് .. വിനു തന്നതാണ് .ഷിപ്പിൽ ആയതു കൊണ്ട് മൾബറോ റെഡ് ആണ് കിട്ടിയേ പോക്കറ്റിൽ തപ്പിയപ്പോൾ സംഭവം ഉണ്ട് , ബട്ട് അകെ നനഞു പോയിരുന്നു , ഞാൻ അത് ഉണക്കാൻ വച്ചിട്ട് തിന്നാൻ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാൻ പോയി .. കൂടെ തലേ ദിവസത്തെ കുപ്പി ബോട്ടിൽ ഉണ്ടായിരുന്നു അതും കൂടെ കയ്യിൽ വച്ച് വെള്ളം എടുത്തു വരമല്ലോ ..ആദ്യം തന്നെ അവിടെ പോയി കുറച്ചു വെള്ളം എടുത്തു കുപ്പിയിൽ നിറച്ചു , അത് ഒരു കാട്ടു വള്ളി എടുത്തു അരയിൽ കെട്ടിയിട്ടു , വീണ്ടും മുന്നോട്ടു തന്നെ നടന്നു , കുറെ മരങ്ങളും ചെടികളും അതിൽ പഴങ്ങളും എല്ലാം കണ്ടെങ്കിലും ഒന്നും കണ്ടിട്ട് പോലും ഇല്ലാത്തതായിരുന്നു , ചിലപ്പോൾ വല്ല വിഷ കായകൾ ആണെങ്കിലോ ..
ഗൂഗിൾ ചെയ്യാം എന്ന് വച്ചാൽ മൊബൈൽ പോലും ഇല്ല , ഉണ്ടായിട്ടും കാര്യമില്ല റേഞ്ച് എങ്ങനെ കിട്ടാനാണ് .. ആലോചനകൾക്കൊപ്പം തന്നെ ഞാനും കാടു കയറി .. പെട്ടെന്നാണ് കാലിനിടയിൽ കൂടെ എന്തോ പാസ് ചെയ്തത് പേടിച്ചു രണ്ടും ചട്ടം ചാടിയപ്പോൾ ഉണ്ട് ഒരു കാട്ടു മുയൽ ..നമ്മൾ വേട്ടക്കാരൻ അല്ലാത്തത് കൊണ്ട് പിന്നാലെ പോകാൻ നിന്നില്ല ..
രണ്ടു സ്റ്റെപ്പ് കൂടെ മുൻപോട്ടു പോയപ്പോൾഒരു വാഴ കൂട്ടം കണ്ടു , നമ്മുടെ നാട്ടിലെക്കാൾ വ്യത്യാസം ഉണ്ട് ഞാൻ ഓടി അങ്ങോട്ട് ചെന്നപ്പോൾ അവിടെ കുലച്ചു നിൽക്കുന്ന മൂന്നാലു വാഴകൾ അതിൽ നമുക്കായി വച്ച പോലെ പകുതി പഴുത്തു നിൽക്കുന്ന ഒരു കുല ദൈവത്തിനോട് നന്ദി പറഞ്ഞു ഞാൻ ആ കുല ഒടിച്ചു തോളത്തിട്ടു , ബാക്കി ഉള്ള കുലകൾ നോക്കി ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ അവയും പഴുക്കും .. അപ്പോളാണ് തൊട്ടടുത്തായി ഉള്ള ചെറിയ പപ്പായ മരത്തിൽ ഒരു പാട് പപ്പായകൾ നില്കുന്നത് കണ്ടത് , ശരിക്കും പറഞ്ഞാൽ പൊട്ടന് ലോട്ടറി അടിച്ച കൂട്ടായി .. ഞാൻ പഴുത്ത ഒന്ന് രണ്ടു പപ്പായകളും പൊട്ടിച്ചു സന്തോഷത്തോടെ തിരിച്ചു നടന്നു ..
തിരിച്ചു ബീച്ചിനടുത്തു എത്തിയതും ഒരു നിമിഷത്തേക്ക് ഞാൻ സ്തംഭിച്ചു പോയി … എലിയെ കിടത്തിയിരുന്നിടത്തു അവളെ കാണാനില്ല …
എലീ ……. ഞൻ കയ്യിൽ ഉണ്ടായതെല്ലാം താഴെ ഇട്ടു കൊണ്ട് അങ്ങോട്ടേക്ക് ഓടി .. മണലിൽ അവളുടെ ഫുട് പ്രിന്റ്സ് കാണാനുണ്ടായിരുന്നു , ഞാൻ പോയ കാടിന്റെ എതിർ ഭാഗത്തേക്കാണ് കാണിക്കുന്നത് , അതും വന ഭാഗം തന്നെ ആണ് അങ്ങോട്ടേക്ക് നീങ്ങിയതും അകത്തു നിന്നും എലിയുടെ നില വിളി കേട്ടു.. എന്റെ സകല നാഡി ഞരമ്പുകളും തളർന്നു പോയി , അവൾക്കെന്തോ ആപത്തു സംഭവിച്ച പോലെ മനസ് പറഞ്ഞു .. ഞാൻ നില വിളി കേട്ട സ്ഥലത്തേക്ക് പാഞ്ഞതും അവൾ ഇങ്ങോട്ടു പാഞ്ഞു കുത്തി വരുന്നു , ഇതെന്താപ്പാ എന്ന് കരുതി നോക്കുമ്പോൾ ഉണ്ട് അവൾ പഴയ കണക്കു ഒറ്റ ചാട്ടത്തിനു എന്റെ ഇടുപ്പിൽ കയറി ഇരുന്നു .. നോക്കിയപ്പോൾ ഉണ്ട് ഒരു തള്ള കുരങ്ങും മൂന്നാലു കുട്ടി കുരങ്ങുമാരും കൂടെ ഇവളുടെ പിന്നാലെ ഓടിക്കുന്നുണ്ട് .. അവളുടെ ചാടി കയറ്റം എനിക്കിഷ്ടമായെങ്കിലും ശത്രു പക്ഷമാണല്ലോ എന്നോർത്ത് ഞാൻ താഴെ ഇട്ടു .. എന്തിനാടീ മര ഭൂതമേ നിന്നെ അവറ്റകൾ ഓടിക്കുന്നത് …അവൾ മറുപടി പറയാതെ പോടാ പട്ടി
.. എന്ന് പറഞ്ഞു എണീറ്റ് വീണ്ടും ഓടാൻ തുടങ്ങിയപ്പോളാണ് ഞാൻ അവളുടെ കയ്യിലെ റംബൂട്ടാൻ കുല കണുന്നതു .. നാറി ,,ഇനി അവറ്റകൾടെന്നു അടിച്ചു മാറ്റിയതാണോ ..ഞാൻ ഒറ്റ കുതിപ്പിന് ആ റംബൂട്ടാൻ കുല തട്ടി പറിച്ചു പിന്നാലെ വന്ന കുരങ്ങുകൾക്കു ഇട്ടു കൊടുത്തു , സംഭവം കിട്ടിയതും അവർ എലിയെ നോക്കി കൊഞ്ഞനം കുത്തി അതും എടുത്തു തിരിച്ചു ഒറ്റ ഓട്ടം ആയിരുന്നു …
എടാ പട്ടീ .. നിന്നെ ഇന്നു ഞാൻ .. എന്നും പറഞ്ഞു അവൾ എന്റെ നെഞ്ചത്ത് കയറി പൊങ്കാല ഇട്ടു തുടങ്ങി … ഒന്നാമതെ അവശനാണ് പിന്നാലെ അവളുടെ വക അടി കൂടെ ആയപ്പോൾ താങ്ങാൻ പറ്റിയില്ലരക്ഷപെടാൻ ആകെ ഒരു വഴിയേ കണ്ടുള്ളൂ , സ്വൽപ്പം ചീപ്പ് ആണ് , പിന്നെ മൊത്തത്തിൽ നാറി നിൽക്കുന്ന നമുക്കെന്തു നോക്കാൻ .. അങ്ങനെ ഗതികേട്ട് ഞാൻ അവസാനത്തെ അടവ് പ്രയോഗിച്ചു .. അവളുടെ അമ്മിഞ്ഞയില് കയറി പിടിച്ചു .. ഒരു നിമിഷം ഷോക്കടിച്ച പോലെ നിന്ന എലി എന്റെ കഴുത്തിലെ പിടി മുറുക്കിയതും ഞാൻ ഒന്ന് കൂടി അവളുടെ അമ്മിഞ്ഞ ഞെരിച്ചുടച്ചു , നല്ല സോഫ്റ്റന്സ് ആയിരുന്നു .. എടാ തെണ്ടി എന്നും പറഞ്ഞു പിശാച് എന്റെ എന്റെ മേലേക്ക് ഒന്ന് കൂടെ ചാരി എന്റെ ഷോള്ഡറില് അവളുടെ മുപ്പത്തി രണ്ടു പല്ലും കടിച്ചിറക്കി … അമ്മച്ചീ … അവസാനത്തെ അടവും പോയി ബാക്കി ഉള്ളവന്റെ ഷോൾഡറിലെ ഒരു കഷ്ണം ഇറച്ചിയും പോയി .. അയ്യോ .. എടി പ്ളീസ് .. കൊല്ലല്ലേ ഞാൻ തോറ്റു .. ഒന്ന് കടി വിടെടി പന്ന .. മോളെ ….
നീയെന്റെ അമ്മിഞ്ഞയില് കയറി പിടിക്കുമോടാ നാറി .. നിന്നെ കൊല്ലുട ഞാനിന്നു …
ആടി മലരേ … എനിക്കിതു തന്നെ വേണം അവിടെ കിടന്നു ചവാൻ കിടന്ന നിന്നെ വെള്ളം തന്നു രക്ഷിച്ചിട്ടു എന്നെ തന്നെ കൊല്ലണം .. അല്ലേലും ഈ പെണ്ണെന്ന വർഗത്തിനു തന്നെ നന്ദി ഇല്ലാലോ … അയ്യോ … ആരേലും വന്നു രക്ഷിക്കണേ ….മുറിവേറ്റ സിംഹത്തിന്റെ ഗർജനം മരണത്തേക്കാൾ ഭയാനകമാണ് എന്ന് പറഞ്ഞ പോലെ തന്നെ ആണ് കടി കിട്ടിയ അതെ സ്ഥലത്തു വീണ്ടും കടി കിട്ടുക എന്നത് .
അത് മാത്രമല്ലടാ പട്ടി .. നീയെന്നെ ഇവിടെ ഇട്ടിട്ടു പോയപ്പോൾ വിശന്നു പൊരിഞ്ഞ ഞാൻ എത്ര കഷ്ടപ്പെട്ട ആ കൊരങ്ങിന്റെ കയ്യിന്നു ആ റംബൂട്ടാൻ ഒപ്പിച്ചതെന്നു അറിയുമോ അതും നീ നശിപ്പിച്ചു .. അതിനു നിനക്ക് മാപ്പില്ല … എന്നിട്ടു പിശാച് വീണ്ടും കടിക്കാൻ ഓങ്ങി
എടി .. മറുതെ .. തെറ്റി പണ്ടാരമേ .. നീ ഒന്ന് കടി വീട് … നിനക്കുള്ള ഫുഡ് അവിടെ ഞാൻ കൊണ്ട് വന്നിട്ടുണ്ട് ,, ഹമ്മേ .. എന്റെ ഷോൾഡർ ….
ഫുഡ് കൊണ്ട് വന്നു എന്ന് കേട്ടതും അവൾ കടി വിട്ടു ബീച്ചിലോട്ടു ഓടി ..
ഈ വക മൈരത്തിയെ ഒക്കെ ചുമക്കുന്ന എന്റെ ഒരു അവസ്ഥയെ … മൈര് കടിച്ച ഭാഗത്തു ചോര പൊടിഞ്ഞു .. ഇനി ശരിക്കും വിശന്നിട്ടു എന്നെ തിന്നാൻ പോയതാണാവോ ആവൊ ….ഒരു വിധത്തിൽ എഴുനേറ്റു അങ്ങോട്ട് നടന്നു പോയപ്പോൾ കണ്ട കാഴ്ച പറക്കും തളിക സിനിമയിൽ ബസന്തി ഫുഡ് കുത്തി കയറ്റി നിൽക്കില്ലേ അത് പോലെ വായിൽ പഴവും കുത്തി കയറ്റി നിൽക്കുന്ന അവളെ ആണ് .. ആക്രാന്തം കാരണം തൊലി അടക്കം തിന്നു എന്ന് തോന്നുന്നുണ്ടു …
എന്നെ കണ്ടപ്പോൾ ഒരു വളിഞ്ഞ ചിരിയും , ഇനി ചിരിച്ചതാണോ എന്ന് അറിഞ്ഞൂടാ ചിലപ്പോൾ പഴം വായിൽ കുടുങ്ങി എക്സ്സ്പ്രെഷൻ മാറി പോയതാകാനും വഴി ഉണ്ട് …എനിക്കാണേൽ ഷോൾഡർ ചുട്ടു നീറിയിട്ടും പാടുന്നുണ്ടായില്ല .. ഞാൻ നേരെ കടലിൽ പോയി ഷർട്ട് ഊറി മാറ്റി ഷോൾഡർ കഴുകാൻ തുടങ്ങി , പൊട്ടിയ ഭാഗത്തു ഉപ്പു വെള്ളം കൊണ്ടപ്പോൾ സത്യത്തിൽ പ്രാണൻ പോയി ,,, പിന്നെ ആ നാറി അവിടെ ഉള്ളത് കൊണ്ട് കരഞ്ഞില്ല എന്ന് മാത്രം .. ഇനി വല്ല സെപ്റ്റിക് ആവുമോ എന്ന് ആറു കണ്ടു … മൈര് പട്ടിയുടെ ജന്മം തന്നെ ഞാൻ തിരിച്ചു അവളെ മൈൻഡ് ആക്കാതെ ഉണക്കാൻ വച്ചിരുന്ന സിഗററ്റും ലൈറ്ററും എടുത്തു അവള്കരികിൽ കിടന്ന കുപ്പിയിൽ നിന്നും ഒരു കവിൾ വെള്ളവും കുടിച്ചു അപ്പുറത്തെ മരത്തണലിൽ പോയിരുന്നു … പാക്കറ്റിൽ നിന്നും ഒരു സിഗേരറ്റ് എടുത്തു വെള്ളം നനഞ്ഞതിന്റെ കുറച്ചു കേടുപാടുകൾ ഉണ്ടെങ്കിലും പുക വരും .. നമുക് അത് മതിയല്ലോ … ഒന്നെടുത്തു ചുണ്ടത്തു വച്ച് ലൈറ്റർ കത്തിച്ചു , രണ്ടു മൂന്നു പ്രാവശ്യം കുടഞ്ഞു ചെയ്തപ്പോൾ അത് കത്തി .. ഒരു പുക വിട്ടപ്പോൾ തന്നെ വല്ലാത്ത ഒരു ആശ്വാസം തോന്നി .. ഒരു ദുശീലവും ഇല്ലാതിരുന്ന താൻ ഇതൊക്കെ തുടങ്ങിയത് ആ ഫുഡ് വലിച്ചു കയറ്റുന്ന സാദനം അവോയ്ഡ് ചെയ്തു തുടങ്ങിയപ്പോൾ മുതലാണ് പെട്ടെന്നാണ് പിന്നിൽ ഒരു അനക്കം കേട്ടത് , തിരിഞ്ഞു നോക്കിയപ്പോൾ തലയും ചൊറിഞ്ഞു കൊണ്ട് എലി നില്കുന്നു .. ഹ്മ്മ് എന്താ .. ഇനീം കടിക്കാൻ ആണോ ? ഇനി എൻ്റെലു ഈ സിഗററ്റു മാത്രേ ഉള്ളൂ .. വേണേൽ അതും എടുത്തോ .. ഉപദ്രവിക്കണ്ടിരുന്ന മതി .. ഞാനതു കൈ കൂപ്പി പറഞ്ഞപ്പോൾ ആ ചുണ്ടത്തു പൊട്ടി വിരിഞ്ഞ പുഞ്ചിരി വേഗം മറച്ചു കൊണ്ട് താഴെ നോക്കി പറഞ്ഞു .. സോറി .. ‘അമ്മ തായേ .. അന്റെ സോറിയും വേണ്ട ലോറിയും വേണ്ട … ഒന്ന് പോയി തന്നാ മതി ..ഹലോ .. തൻ വലിയ ആള് കളിക്കുക ഒന്നും വേണ്ട , ഒന്ന് താഴ്ന്നു തന്നപ്പോൾ തലയിൽ കയറി ചവിട്ടുന്നോ .. കഷ്ടപ്പെട്ട് ഫുഡ് കൊണ്ട് വന്നു എന്നൊക്കെ പറഞ്ഞപ്പോൾ ഒരു സോറി പറഞ്ഞു അത്രേ ഉള്ളൂ .. അല്ലാണ്ട് തന്നോട് ഇഷ്ടം കൂടാൻ വന്നതൊന്നും അല്ല .. തന്നെ പോലത്തെ പെണ്ണ് പിടിയന്മാരുടെ കൂടെ ഇവിടെ നിൽക്കുക എന്ന് വച്ചാൽ തന്നെ ഗ്രനേഡിൽ ചവിട്ടി നിൽക്കുന്ന പോലെ ആണ് … അപ്പോളാണ് ..
മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ തന്നെ ….ഫുഡ് കൊടുത്ത ഞാൻ ആആരായി … നിങ്ങ തന്നെ പറ ?എടി കോപ്പേ നിന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല ഞാനും ഇതൊക്കെ കൊണ്ട് വന്നത് പിന്നെ ഇവിടെ കിടന്നു ചത്താൽ ഞാൻ തന്നെ കുഴിവെട്ടി കുഴിച്ചിടേണ്ട എന്ന് കരുതിയിട്ടാ… അല്ലെങ്കിൽ പിന്നെ ആ കട്ടിൽ എങ്ങാനും കൊണ്ട് കളയണം .. അപ്പോൾ പിന്നെ മൂന്നാലു ദിവസം കഴിയുമ്പോളേക്കും പുഴു വന്നു അരിച്ചു സെറ്റ് ആയേനെ .. ചെ അത് മതിയാരുന്നു .. ഇതിപ്പോ ക്യാഷ് കൊടുത്തു കടിക്കാന പട്ടിയെ വാങ്ങിയ പോലെ ആയി
ഞാൻ ഒന്ന് ഇടകണ്ണിട്ടു നോക്കിയപ്പോൾ സംഗതി ഏറ്റ മട്ടുണ്ട് .. അല്ലെങ്കിലും എനിക്ക് ഇത് തന്നെ വരണം അവന്മാർ ഇടുന്നതു കണ്ടപ്പോൾ മിണ്ടണ്ട പോയ മതിയാരുന്നു മൈര് … ഇതിപ്പോൾ എന്റെ ജീവിതോം നയാ നക്കി …
ഉവ്വാ ,,, നീ ഒറ്റ ഒരുത്തൻ കാരണമാണ് അവന്മാർ എന്നെ കടലിൽ കളഞ്ഞേ … നിനക്കിട്ടുള്ള പണിയട മണ്ട .. എന്നെ കടലിൽ ഇട്ടതു .. നീ അല്ലെ വലിയ വായിൽ കിടന്നു എന്നെ തീർക്കും പണിയും എന്നൊക്കെ വെല്ലു വിളിച്ചത് .. അത് അവന്മാർ മുതലാക്കി അത്രേ ഉള്ളൂ .. പിന്നെ നിന്റെ അച്ഛൻ കൂടെ ഉള്ള വിഐപി കൾക്ക് വേണ്ടി ഷിപ്പിലെ കാമറ ഓഫ് ആക്കിയത് കൊണ്ട് സത്യം എന്തായാലും ആരും അറിയാൻ പോണില്ല എന്ന് അവർക്കറിയാം … അല്ലെങ്കിൽ നീ അവിടെ ബാറിൽ വച്ചുണ്ടാക്കിയ അടി അവർ എപ്പോലെ അറിഞ്ഞേനെ …
സത്യത്തിൽ അപ്പോളാണ് എനിക്കും അത് കത്തിയത് , ഷിപ്പിലെ കാമറ എല്ലാം ഓഫ് ആണെന്ന് അവന്മാർക്ക് അറിയാമായിരുന്നു അതാണ് പണി തന്നത് .. അങ്ങനെ ആണേൽ ഇവളെ തൻ കിഡ്നാപ്പ് ചെയ്തെന്നോ അല്ലെങ്കിൽ പണിതു കടലിൽ ഇട്ടെന്നോ ഒക്കെ ആകും അവിടെ പറഞ്ഞു പരത്തി കാണുക ..
പിന്നെ ഒരു കാര്യം കൂടെ പറയുന്നു , മേലാൽ എന്റെ ദേഹത്ത് തൊട്ടാൽ എന്റെ തനി കൊണം നീ അറിയും , അറിയാലോ എലി ആരാണെന്നു … നീ ഒരു വികാര ജീവി ആണെന്ന് എനിക്കറിയാം അത് കൊണ്ട പറഞ്ഞെ ..
എന്റെ പൊന്നു ടാവേ … നീ ഇവിടെ തുണി അഴിച്ചിട്ടു നടന്നാലും എനിക്ക് പൊന്തൂല … പോരെ ..
ഉവ്വ് അത് ഞാൻ നേരത്തെ കണ്ടാരുന്നു .. അന്തസ്സ് വേണമെടാ അന്തസ്സ് …
അതിലെനിക്ക് ഒറ്റ ഉത്തരമേ ഉണ്ടാരുന്നുള്ളൂ
പോടീ മൈരേ …
പറഞ്ഞതും പുറം പൊളിഞ്ഞതും ഒരുമിച്ചാർന്നു , ഷർട് ഇടാത്തത് കൊണ്ട് അവളുടെ അഞ്ചു വിരലും എന്റെ പുറത്തു പതിഞ്ഞു .. എടി പുന്നാര മോളെ നീ തീർന്നെടി തീർന്നു … ഞാൻ എഴുനേറ്റു പുറകെ പോയതും അവൾ ഒരു പാച്ചിൽ ആയിരുന്നു … ഞാൻ പിന്നാലെയും ….
ഇതേ സമയം ഷിപ്പിൽ…..
ക്യാപ്റ്റൻ : സാർ ഇവിടെ രണ്ടു പേരാണ് മിസ്സിംഗ് ആയിട്ടുള്ളത്, നമ്മുടെ ഒരു ലൈഫ് ബോട്ടും മിസ്സിംഗ് ആണ്, സാറിനറിയാലോ സാർ പ്രത്യേകം റിക്വസ്റ്റ് ചെയ്തത് കൊണ്ടാണ് ഞാൻ ക്യാമറ ഓഫ് ചെയ്തത്… അതിന്റെ പേരിലുള്ള കോണ്സെക്യുന്സസ് എന്തൊക്കെ ആണെന്ന് ഇനി കണ്ടറിയണം.. എന്തായാലും കോസ്റ്റ് ഗർഡ്‌സിനെയും നേവിയെയും വിവരം അറിയിച്ചിട്ടുണ്ട്
അങ്കിൾ ഞങ്ങൾ കണ്ടതാണ് അഭി എലിയെ കൊല്ലും എന്ന് പറഞ്ഞത്, അഭി തന്നെ ആകും ഇതിന്റെ പിന്നിൽ റോബിൻ എരി തീയിൽ എണ്ണ ഒഴിക്കാൻ നോക്കി…
പ്ടേ… കരണം പുകച്ചുള്ള അടി ആയിരുന്നു മറുപടി, വേറെ ആരും അല്ല എലീനയുടെ അപ്പച്ചൻ ആന്റണിയുടെ വക ആയിരുന്നു ഞങ്ങടെ പിള്ളേര് മരിച്ചോ , ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാതെ നിൽകുമ്പോൾ ആണോടാ നായെ ചൊറിയാൻ നില്കുന്നെ . അഭിയേയും എലിയെയും ഈ കൈകളിൽ ഇട്ടാണ് ഞാൻ വളർത്തിയത് ഞങ്ങൾക്കറിയാം അവരെ .. ഡാ രവി .. പിള്ളേർക്കെന്തോ പറ്റിയിട്ടുണ്ട് .. നമുക്കും പോയാലോ അന്വേഷിക്കാൻ .. അത് വരെ ഒറ്റ എണ്ണം ഈ ഷിപ് വിട്ടു പോകരുത്
അത് ഒരു ഉറച്ച തീരുമാനം ആയിരുന്നു
എന്നെ കൊണ്ട് ആവും വിധം എഴുതുന്നുണ്ട് , തുടരേണ്ട എന്നാണ് എങ്കിൽ കമന്റ് ഇട്ടാൽ മതി നിർത്തിക്കൊള്ളാംശ്യാം ഗോപാൽ
Responses (0 )