ശിശിര പുഷ്പം 14
shishira pushppam 14 | Author : SMiTHA | Previous Part
ഞായറാഴ്ച്ച അലക്സാണ്ടര്‍ വീടിന് വെളിയിലിറങ്ങാറില്ല. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യ സിസിലി മരിച്ചതില്‍പ്പിന്നെ യുദ്ധം പ്രഖ്യാപിച്ചതാണ് സാമൂഹ്യജീവിതത്തോട്.
ഇടയ്ക്കൊക്കെ ഷെല്ലി നിര്‍ബന്ധിച്ച് പുറത്ത് കൊണ്ടുപോകും. കടല്‍ക്കരയില്‍, പാര്‍ക്കുകളില്‍, ദൂരെ ഗ്രാമങ്ങളില്‍. എന്നാലും വിവാഹം പോലെയുള്ള പൊതുചടങ്ങുകളിലൊന്നിലും എത്ര നിര്‍ബന്ധിച്ചാലും പങ്കെടുക്കില്ല. സംഗീതമാണ് സമയം ചെലവിടാനുള്ള പ്രധാന ഉപാധി. പിന്നെ വായനയും. പഴയ ബാറ്റന്‍ബോസ്സുമുതല്‍ ബൈബിള്‍ വരെ സകലതും സമയം പോകുന്നതറിയാതെ വായിക്കും. ഷെല്ലിയെ അടുക്കളയില്‍ കയറാന്‍ സമ്മതിക്കില്ല. ദോശ മുതല്‍ ബിരിയാണി വരെ എന്തും രുചികരമായി വെയ്ക്കും. അടുക്കളയില്‍ ഷെല്ലികാണാതെ സിസിലിയെ ഓര്‍ത്ത് കരയും. പക്ഷെ പ്രഗദ്ഭനായ അദ്ധ്യാപകന്‍ എന്ന പേര് അദ്ദേഹം ഒരിക്കലും നഷ്ട്ടപ്പെടുത്തിയില്ല.
അന്ന് ഞായറാഴ്ച്ച പതിവ് പോലെ പത്രത്തിന് മുമ്പില്‍, സോഫയിലിരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ പത്രത്തിന്‍റെ ആദ്യപേജില്‍, താഴെ നാലുകോളത്തില്‍ കൊടുത്തിരുന്ന ഒരു വാര്‍ത്ത അദ്ധേഹത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു.
ഗോയെങ്കെ അവാര്‍ഡ് റഫീക്ക് ജാവേദിന്.
അലക്സാണ്ടര്‍ ആ വാര്‍ത്ത വായിച്ചു.
ഒരു പത്രപ്രവര്‍ത്തകന് ലഭിക്കാവുന്ന രാജ്യത്തെ ഏറ്റവും വലിയ അവാര്‍ഡായ, ഇന്ത്യന്‍ പത്രപവര്‍ത്തന രംഗത്തെ കുലപതിയായ രാം നാഥ് ഗോയങ്കെയുടെ പേരിലുള്ള അവാര്‍ഡ് ഇന്ത്യാ ടൈംസിന്‍റെ ഡെപ്യൂട്ടി എഡിറ്റര്‍ റഫീക്ക് ജാവേദിന് അദ്ധേഹത്തിന്‍റെ പ്രമുഖമായ അന്വേഷാണാത്മക പത്രപ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി സമ്മാനിച്ചിരിക്കുന്നു.
കൂടെ റഫീക്ക് ജാവേദ് എന്ന സുമുഖനായ യുവാവിന്‍റെ ചിത്രവും.
ഷെല്ലി ഈയിടെ അവന്‍റെ സുഹൃത്തായ ഒരു പത്രപ്രവര്‍ത്തകനെക്കുറിച്ച് പറഞ്ഞത് അദ്ധേഹമോര്‍ത്തു. എന്താണ് അയാളുടെ പേര്? അദ്ദേഹം ഓര്‍ക്കാന്‍ ശ്രമിച്ചു.
അപ്പോള്‍ പുറത്ത് ഒരു വാഹനം വന്നുനില്‍ക്കുന്നത് അദ്ദേഹം കണ്ടു.
ജാലകത്തിലൂടെ വെളിയിലേക്ക് നോക്കി.
ഒരു കാറാണ്.
അതില്‍ നിന്ന്‍ അതിസുന്ദരിയായ ഒരു യുവതിയിറങ്ങുന്നതും തുടര്‍ന്ന്‍ ഡ്രൈവിംഗ് ഡോര്‍ തുറക്കപ്പെടുന്നതും അദ്ദേഹം കണ്ടു.
അതിലൂടെ സുഭഗനായ ഒരു യുവാവ് ഇറങ്ങി വരുന്നു.
“ഇത്…?”
അദ്ദേഹം ആ യുവാവിന്‍റെ മുഖത്തേക്കും പത്രത്തില്‍ കണ്ട യുവാവിന്‍റെ മുഖത്തേക്കും മാറിമാറി നോക്കി.
“റഫീക്ക് ജാവേദ്…!”
അദ്ദേഹം സ്വയം പറഞ്ഞു.
ഷെല്ലി പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചാണോ?
രാജ്യാന്തര പ്രശസ്തനായ ഒരു പത്രപ്രവര്‍ത്തകന്‍ തന്‍റെ മകന്‍ ഷെല്ലിയുടെ സുഹൃത്തോ?
അദ്ദേഹം വികാരഭരിതനായി.
അവര്‍ ഇരുവരും വാതില്‍ക്കലേക്ക് നടന്നടുക്കുന്നത് അദ്ദേഹം കണ്ടു. അദ്ദേഹവും തിടുക്കത്തില്‍ വാതില്‍ക്കലേക്ക് ചെന്നു.
നിറഞ്ഞ ചിരിയോടെ അദ്ദേഹം അവരെ സ്വീകരിച്ചു.
“ഗുഡ് മോണിംഗ് സാര്‍,”
റഫീക്ക് പറഞ്ഞു. നിഷ തലകുനിച്ച് അദ്ധേഹത്തെ അഭിവാദ്യം ചെയ്തു.
“ഞാന്‍ റഫീക്ക്…ഇത് നിഷ..ഞങ്ങള്‍ സാറിന്‍റെ മകന്‍ ഷെല്ലിയുടെ സുഹൃത്തുക്കളാണ്,”
“വരൂ…അകത്തേക്ക് വരൂ..പ്ലീസ്…”
അദ്ദേഹം അവരെ അകത്തേക്ക് ഇരിപ്പിടങ്ങളിലേക്ക് ആനയിച്ചു.
അവര്‍ മൂവരും അകത്തേക്ക് നടന്നു.
“ഇരിക്കൂ”
മുമ്പിലെ സോഫയിലേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു.
റഫീഖും നിഷയും ചുറ്റുപാടുകള്‍ കണ്ണോടിച്ചുനോക്കി.
ഓരോ ഇഞ്ചിലും വൃത്തിയുടെ സുഗന്ധം. എത്ര മനോഹരമായാണ് ഈ മനുഷ്യന്‍ വീടിനേയും മകനേയും പരിപാലിക്കുന്നത്!
“ഒരു ജേണലിസ്റ്റ് ഫ്രണ്ട് ആണെന്ന് ഷെല്ലി പറഞ്ഞിരുന്നു. അത് പക്ഷെ സാറിനെപ്പോലെ ഇന്റര്‍നാഷണലി റെപ്യൂട്ടഡ് ആയ ഒരാള്‍ ആയിരിക്കുമെന്ന് ഒട്ടും…റിയലി….എന്താ പറയേണ്ടതെന്നറിയില്ല…”
റഫീഖും നിഷയും പുഞ്ചിരിച്ചു.
“ദാ..ഞാനിപ്പോ സാറിനെപ്പറ്റി ജസ്റ്റ് വായിച്ച് നിര്‍ത്തീതേയുള്ളൂ..അപ്പോഴാണ്….”
അലക്സാണ്ടര്‍ പത്രം റഫീഖിന്‍റെ നേരെ കാണിച്ചു.
“കണ്‍ഗ്രാജുലേഷന്‍സ്…”
അദ്ദേഹം കൈകള്‍ നീട്ടി.
റഫീക്ക് അതില്‍ അമര്‍ത്തിപ്പിടിച്ചു.
“നിങ്ങള്‍ രണ്ട് മിനിറ്റ് ഇരിക്കൂ…”
അദ്ദേഹം എഴുന്നേറ്റു.
“ഞാന്‍ ദാ എത്തി…”
അദ്ദേഹം അകത്തേക്ക് നടക്കാന്‍ തുടങ്ങി.
“അടുക്കളയിലേക്ക് ആണെങ്കില്‍ വേണ്ട സാര്‍…സാര്‍ ഇരിക്കൂ…”
റഫീഖ് പറഞ്ഞു.
“ഏയ്…അത് ശരിയാവില്ല….ആദ്യമായാണ് വീട്ടില്‍….എനിക്ക് മറ്റുള്ളവരോട് പറയാമല്ലോ…ഇന്ത്യാ ടൈംസ് ഡെപ്യൂട്ടി എഡിറ്റര്‍ എന്‍റെ വീട്ടില്‍ വന്നു, ഞാന്‍ അവര്‍ക്ക് ചായ കൊടുത്തിട്ടുണ്ട് എന്നൊക്കെ…”
അദ്ദേഹം ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.
“നോക്ക്…”
നിഷ ഭിത്തിയിലെക്ക് കണ്ണുകള്‍ കാണിച്ചു.
അവിടെ യേശുവിന്റെ തിരുഹൃദയത്തിന്‍റെ ചിത്രത്തിന്‍റെ സമീപം സൌഭഗയായ ഒരു സ്ത്രീയുടെ ചിത്രം. അതിന്മേല്‍ പുതുപുഷ്പ്പങ്ങള്‍ കൊണ്ടുണ്ടാക്കിയ ഒരു മാല.
“സിസിലി ചേച്ചി…”
റഫീക്ക് മന്ത്രിച്ചു.
ആ ഫോട്ടോയിലേക്ക് നിര്‍ന്നിമേഷം നോക്കി നില്‍ക്കുമ്പോഴാണ് അലക്സാണ്ടര്‍ ടട്രേയില്‍ കാപ്പിയും പലഹാരങ്ങളും കൊണ്ട് അങ്ങോട്ട് വന്നത്.
“ഓ..ഇത്ര പെട്ടെന്നൊ!”
നിഷ അദ്ഭുതത്തോടെ ചോദിച്ചു.
“എന്നും ചെയ്യുന്നതല്ലേ…”
അവര്‍ക്കിരുവര്‍ക്കും കാപ്പിക്കപ്പുകള്‍ എടുത്തു നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
“ഇത് കടേന്ന്‍ മേടിച്ചതല്ല…ഹോം മേഡ് ആണ്. അത്കൊണ്ട് ബാക്കി വെക്കാതെ കഴിക്കണം കേട്ടോ,”
കട്ട്ലറ്റിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു.
“പറയൂ സാര്‍,”
അവര്‍ കാപ്പി കുടിക്കവേ അദ്ദേഹം ചോദിച്ചു.
“ഷെല്ലിയേ കാണാന്‍ വന്നതാണോ? അവന്‍ ഇലക്ഷന്‍ ഒക്കെ ആയി …ഇപ്പം ഞായറാഴ്ചയും വന്നില്ല. ഹോസ്റ്റലില്‍ തന്നെ കാണും…”
“ഞാന്‍ സാറിനെ കാണാന്‍ വന്നതാ,”
കാപ്പിക്കപ്പ് ട്രേയില്‍ വെച്ചിട്ട് റഫീക്ക് പറഞ്ഞു.
“എന്നെ?”
റഫീഖ് ഒരു നിമിഷം നിഷയെ നോക്കി.
“വരവ് ഒഫീഷ്യല്‍ ആണ് സാര്‍…പക്ഷെ എനിക്ക് ഒരപേക്ഷയുണ്ട്..ഷെല്ലി അറിയരുത് ഈ മീറ്റിംഗ്…രാജ്യം മുഴുവന്‍ അറിയുന്ന ഒരു കൊടുംകുറ്റവാളി ശിക്ഷിക്കപ്പെടണം എന്നാഗ്രഹമുള്ളത് കൊണ്ടാണ് ഞാന്‍ സാറിന്‍റെ ഈ നല്ല സമയം ബുദ്ധിമ്മുട്ടിക്കുന്നത്…”
അലക്സാണ്ടര്‍ ഒന്നും മനസ്സിലാവാതെ അവരെ മാറിമാറി നോക്കി.
“സാറിന്‍റെയൊ ഷെല്ലിയുടേയോ പേരോ മറ്റ് ഡീറ്റയില്‍സൊ ഒന്നും ആരും അറിയില്ല…നമ്മള്‍ തമ്മില്‍ ഒരു സംസാരം ഉണ്ടായി എന്ന് പോലും ആരും അറിയില്ല…”
“എനിക്കങ്ങോട്ട് ….ഒന്നും…”
തന്‍റെ നിസ്സഹായാവസ്ഥ അദ്ദേഹം പ്രകടിപ്പിച്ചു.
“ഷെല്ലിയുടെ മുമ്പില്‍ വെച്ച് ചോദിക്കുന്നതില്‍ ഒരു വല്ലായ്കയുണ്ട് എന്ന്‍ വിചാരിച്ചാണ് ഞാന്‍ അവന്‍ ഇല്ലാത്ത സമയത്ത് വന്നത്…”
അലക്സാണ്ടര്‍ ഒരു നിമിഷം ഗാഡമായി ആലോചിച്ചു.
“എനിക്ക് വരുന്ന ദോഷത്തെ ഓര്‍ത്ത് എനിക്ക് പ്രയാസം ഒന്നുമില്ല സാര്‍,”
അദ്ദേഹം പറഞ്ഞു.
“എനിക്ക് മോനേപ്പറ്റി മാത്രമേ ആങ്ങ്‌സൈറ്റിയുള്ളൂ…സാറിന് എന്താ അറിയേണ്ടത്?”
റഫീക്ക് സൌണ്ട് റെക്കോര്‍ഡര്‍ ഓണ്‍ ചെയ്തു.
“മാഡം….മാഡം മരിച്ചതിന്‍റെ ബാക്ക്ഗ്രൌണ്ട്…അത്…അതിനെപ്പറ്റി … സാറിന്‍റെ അറിവിലുള്ള കാര്യങ്ങള്‍…”
അലക്സാണ്ടര്‍ ഭിത്തിയിലെ ചിത്രത്തിലേക്ക് നോക്കി.
പിന്നെ വിദൂരമായ ഓര്‍മ്മകളില്‍ നഷ്ട്ടപ്പെട്ടു.
“മോന് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍…എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്…”
അദ്ദേഹം പറഞ്ഞു.
“ജനുവരി പതിനാറിന്…സിസിലി ബാങ്കില്‍ നിന്ന്‍ ഇറങ്ങി വരികയായിരുന്നു…ബാങ്കിന്‍റെ കോമ്പൌണ്ടീന്ന്‍ വെളിയിലേക്കിറങ്ങി മോന് ഒരു ക്രിക്കറ്റ് ബാറ്റ് വാങ്ങാന്‍ എതിരെയുള്ള ജനറല്‍ സ്റ്റോറിലേക്ക് റോഡ് മുറിച്ച് കടക്കാന്‍ തൊടങ്ങുവാരുന്നു…”
റഫീഖും നിഷയും ശ്രദ്ധയോടെ കേട്ടു.
“അന്നേരം ഒരു സ്ക്കോര്‍പ്പിയോ..കറുത്തത്…പിമ്പില്‍ നിന്ന്‍ വന്നു. സിസിലീടെ ഏകദേശം ഇരുപതടി പിമ്പിലായി നിര്‍ത്തി…അതീന്ന്‍ ഒരാള്‍ എറങ്ങി വെടിവെക്കുവാരുന്നു…”
അദ്ധേഹത്തിന്‍റെ കണ്ഠമിടറുകയും കണ്ണില്‍ നനവ് പടരുകയും ചെയ്തു.
“അന്നേരം ഡോര്‍ തൊറന്ന് വേറെ ഒരാള്‍ എറങ്ങി…റോക്കീ വേണ്ട വേണ്ട എന്ന്‍ പറഞ്ഞ് അയാളെ പിടിച്ച് അകത്ത് കയറ്റി…പെട്ടെന്ന് വണ്ടി വിട്ടുപോയി…”
റഫീഖ് ചോദ്യരൂപത്തില്‍ അദ്ധേഹത്തെ നോക്കി.
“പക്ഷെ…സിസിലിയെ അല്ല അവര് വെടി വെച്ചത്…”
അലക്സാണ്ടര്‍ തുടര്‍ന്നു.
റഫീഖും നിഷയും അവിശ്വസനീയതയോടെ പരസ്പ്പരം നോക്കി.
“പിന്നെ?”
അവരിരുവരും പെട്ടെന്ന് ചോദിച്ചു.
“…സിസിലിയുടെ മുമ്പില്‍ ഒരാള്‍ നില്‍പ്പുണ്ടായിരുന്നു…”
“ആര്?”
“ഒരു ഹിന്ദിക്കാരന്‍. അയാള്‍ക്കിട്ടാ അവമ്മാര് വെടിവെച്ചത്. ഭാഗ്യക്കേടിനു സിസിലിയ്ക്കാ വെടികൊണ്ടത്. എന്നായാലും എന്‍റെ കൊച്ചിന് അവന്‍റെ അമ്മേനെ നഷ്ടപ്പെട്ടു…”
പുതിയ വാര്‍ത്ത റഫീഖിനെയും നിഷയെയും അദ്ഭുതപ്പെടുത്തി.
“ഈ കാറില്‍ തോക്കുമായി വന്ന പാര്‍ട്ടി ഹിന്ദിക്കാരനെ ഉന്നം വെച്ച് വന്നതാണ് എന്ന്‍ സാറിന് എങ്ങനെ മനസ്സിലായി?”
റഫീഖ് ചോദിച്ചു.
“ജനുവരീലാ സിസിലി മരിക്കുന്നേ. കേയ്സ് അന്വേഷണം എങ്ങും എത്തീല്ല. മെയ് ആയപ്പം ഒരാള് എന്നെ കാണാന്‍ വന്നു. ഞാന്‍ ദാ ആ ചെമ്പകത്തിന്റെ ചോട്ടില്‍ ഒരു കട്ടില് എടുത്തിട്ട് കെടക്കുവാരുന്നു…അന്നേരം ഒച്ചേം അനക്കോം കേപ്പിക്കാതെ രണ്ട് മൂന്ന്‍ പേര് എന്നെ കാണാന്‍ വന്നു….”
റഫീഖ് നിവര്‍ന്നിരുന്നു.
നിഷയും ആകാംക്ഷയോടെ അലക്സാണ്ടറെ നോക്കി.
“ആരാരുന്നു സാര്‍, അവര്‍?”
റഫീഖ് പതിയെ ചോദിച്ചു.
“മൂന്ന്‍ പേരുണ്ടാരുന്നു,”
അദ്ദേഹം പറഞ്ഞു.
“അതില്‍ വളരെ മാന്യമായി തോന്നിച്ച ആള്‍…മുപ്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കും…അയാളാ കാര്യങ്ങള്‍ ഒക്കെ എന്നോട് സംസാരിച്ചേ….ആദ്യം ക്ഷമ ചോദിച്ചു. അവരുടെ ബിസിനസ് തകര്‍ത്ത ഒരു ഹിന്ദിക്കാരന്‍ ഉണ്ടാരുന്നു…സര്‍വ്വതും ചതിവില്‍ തകര്‍ത്തു അയാള്‍…അയാള്‍ടെ ഭാര്യേനേം അയാള്‍ കൊലപ്പെടുത്തിക്കളഞ്ഞു…അയാളെ അന്വേഷിച്ച് നടക്കുവാരുന്നു അയാള്‍..കേരളത്തിലേക്ക് വന്നു എന്നറിഞ്ഞ് നമ്മടെ സിറ്റീലും എത്തി…ഇവിടെ വെച്ച് അവര്‍ അയാളെ കണ്ടു…കണ്ട നിമിഷം വെടി വെച്ചു….പക്ഷെ അത്….വന്നത് മാപ്പിരക്കാനും കാലുപിടിക്കാനും പരാതി പിന്‍വലിപ്പിക്കാനും ആരുന്നു….വലിയ ഒരു എമൌണ്ട് പ്രതിഫലോം പറഞ്ഞു….അയാള്‍ടെ വര്‍ത്താനത്തില്‍ എന്ത് കൊണ്ടോ വിശ്വാസം വന്നിട്ട് ഞാന്‍ പറഞ്ഞു എന്‍റെ ഭാര്യേടെ ജീവന് വിലയിടുവൊന്നും വേണ്ട. പക്ഷെ കെയ്സ് ഞാന്‍ പിന്‍വലിക്കാം എന്ന്‍…ഞാന്‍ കേയ്സ് പിന്‍വലിച്ചു. എന്‍റെ സിസിലിയെ കൊന്നവന്മാര്‍ ആരാണ് എന്ന്‍ മനസ്സിലായി…. എന്തിനാ കൊന്നേന്നും മനസ്സിലായി….ഇനിയിപ്പം അതില്‍ ശരികേട് ഒണ്ടേല്‍ ദൈവം ശിക്ഷിക്കട്ടെ എന്ന്‍ ഞാന്‍ വിചാരിച്ചു….എന്തിനും പോന്ന മഹാ റിച്ചാ അവര്‍ എല്ലാരും…നല്ല രീതീല്‍ പറഞ്ഞ് അത് ഞാന്‍ അനുസരിച്ചില്ലേല്‍ ചെലപ്പം അവമ്മാര് എന്‍റെ കൊച്ചിനേ ഇനി ഉപദ്രവിക്കും എന്നൊക്കെ ഞാന്‍ കരുതി. കേസ് പിന്‍വലിക്കാന്‍ അങ്ങനെ ഒരു കാരണം കൂടി ഒണ്ടാരുന്നു…”
“ആ ഹിന്ദിക്കാരന്റെ പേര് ഒരിക്കല്‍ പോലും പറഞ്ഞതായി ഓര്‍ക്കുന്നില്ലേ?”
അലക്സാണ്ടര്‍ ഒരു നിമിഷം ഗാഡമായി ആലോചിച്ചു.
“എന്തോ ഒരു ശക്തി എന്നാ പറഞ്ഞെ?”
“ശക്തി സിംഗ് ചന്ദ്രാവത്?”
റഫീഖ് പെട്ടെന്ന് ചോദിച്ചു.
അലക്സാണ്ടറുടെ കണ്ണുകള്‍ തിളങ്ങി.
“യെസ്!”
അദ്ദേഹം പെട്ടെന്ന് പറഞ്ഞു.
“അത് തന്നെ…അത് തന്നെയാണ് അയാള്‍ടെ പേര്…”
നിഷയും റഫീഖും പരസ്പ്പരം നോക്കി.
“ഞാന്‍ ആദ്യം സാറിനോട് പറഞ്ഞത് ഓര്‍ക്കുന്നോ?”
റഫീഖ് പറഞ്ഞു.
“രാജ്യത്തെ ഒരു വലിയ ക്രിമിനലിന്‍റെ പിന്നാലെയാണ് ഞാന്‍… അയാളാണ് ശക്തി സിംഗ് ചന്ദ്രാവത്….അയാളുടെ ഒരു സുഹൃത്തിന്‍റെ ഭാര്യയെ അയാള്‍ ഒരു പാര്‍ട്ടിയില്‍ ഷാമ്പെയിനില്‍ മയക്ക് മരുന്ന്‍ നല്‍കി റേപ് ചെയ്ത് കൊലപ്പെടുത്തിയ സംഭവമുണ്ടായിട്ടുണ്ട്…ഏകദേശം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്…സാറിനെ തേടിവന്ന് കെയ്സ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടവര്‍ പറഞ്ഞ കഥ അങ്ങനെ നോക്കുമ്പോള്‍ ശരിയാവാനാണ് സാധ്യത…”
റഫീഖ് ഒരു നിമിഷം ആലോചാനാമഗ്നമായി അലക്സാണ്ടറെ നോക്കി.
“ഞാന്‍ സാറിനെ തേടിവന്നത് മറ്റൊന്നിനായിരുന്നെങ്കിലും അറിയേണ്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് അറിയാന്‍ പറ്റി. രണ്ട് കാര്യങ്ങള്‍ അന്വേഷണത്തില്‍ നിന്ന്‍ എനിക്ക് മനസ്സിലായി. ഒന്ന്‍ സിസിലി മാഡം മരിച്ച ദിവസങ്ങളില്‍ ശക്തി സിംഗ് ചന്ദ്രാവത് ഈ നഗരത്തില്‍ ഉണ്ടായിരുന്നു എന്നത്. രണ്ടാമത്തെ കാര്യം സിസിലി മാഡത്തിന്‍റെ കേസില്‍ ഒരു ഫോളോ അപ് ഉണ്ടായിട്ടില്ല. അന്വേഷിച്ചപ്പോള്‍ ആ കേസ് പിന്‍വലിക്കാന്‍ താങ്കള്‍ അപേക്ഷിച്ചിരുന്നു എന്ന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ്റില്‍ നിന്ന്‍ വിവരം ലഭിച്ചു. അത്രമേല്‍ നിയമ വിരുദ്ധമായിരുന്നിട്ടും ശക്തമായ സ്വാധീനം അതിന്‍റെ പിമ്പില്‍ ഉണ്ടെന്ന്‍ മനസിലായി…”
അലക്സാണ്ടര്‍ പുറത്തേക്ക് നോക്കി.
“അന്ന് ആരായിരുന്നു സാര്‍ മാപ്പ് പറയാനും മറ്റും ഇവിടെ വന്നത്? അയാളുടെ ഫോട്ടോയോ മറ്റെന്തെങ്കിലും…?”
അലക്സാണ്ടര്‍ എഴുന്നേറ്റു. അകത്ത് പോയി ഷെല്‍ഫ് തുറന്ന്‍ ഒരു പഴയ പത്രമെടുത്തുകൊണ്ട് വന്നു.
ഈ പത്രത്തിലുണ്ട് അയാള്‍ടെ ചിത്രം…”
പത്രം റഫീഖിന് കൊടുക്കുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞു.
“പക്ഷെ എനിക്ക് ഒരു ഉറപ്പ് വേണം സാര്‍ ഇയാള്‍ക്കെതിരെ ഒന്നും എഴുതില്ലെന്ന്,”
“നിയമത്തിന് മുമ്പിലേക്കെത്തിക്കാന്‍ ഞാന്‍ ശ്രമിക്കുന്ന ആളുടെ ചിത്രമല്ല ഇതെങ്കില്‍ ഉറപ്പ്. ഒന്നും എഴുതില്ല അയാളെക്കുറിച്ച്. ആണെങ്കില്‍….”
റഫീഖ് അലക്സാണ്ടറെ നോക്കി.
അദ്ദേഹം ആകാംക്ഷയോടെ റഫീഖിനെയും.
“എങ്കില്‍ സര്‍ അയാളെ എനിക്ക് കാണിച്ച് തരേണ്ടതില്ല,”
അലക്സാണ്ടര്‍ പെട്ടെന്ന് ആ പത്രം അയാളുടെ കൈയ്യിലേക്ക് കൊടുത്തു.
റഫീഖ് പത്രം വിടര്‍ത്തി.
“ഇതാണ് അയാള്‍,”
അലക്സാണ്ടര്‍ ഒരു ചിത്രത്തിലേക്ക് വിരല്‍ ചൂണ്ടി.
റഫീഖും നിഷയും ആവേശത്തോടെ അതിലേക്ക് നോക്കി.
**************************************
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ഏതാനും നിമിഷങ്ങളെയുള്ളൂ.
ആകെയുള്ള ഒന്‍പത് മേജര്‍ സ്ഥാനങ്ങളാണ് യൂണിയന്‍ ഭരണം ആര്‍ക്കാണ് എന്ന്‍ നിശ്ചയിക്കുന്നത്.
സാവധാനം മൈക്കിലൂടെ ആദ്യത്തെ എട്ടു സ്ഥാനങ്ങളുടെ ഫലമെത്തി. വിദ്യാര്‍ഥികള്‍ ആകാംക്ഷാഭരിതരായി. നാല് സ്ഥാനങ്ങള്‍ എന്‍ എസ് യുവും . നാല് സ്ഥാനങ്ങള്‍ എസ് എഫ് കേയും വിജയിച്ചു.
മാഗസിന്‍ എഡിറ്റര്‍, ജോയിന്‍ന്‍റ്റ് സെക്രട്ടറി, സ്പോര്‍ട്സ് സെക്രട്ടറി, ഒരു യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ സ്ഥാനങ്ങളില്‍ എന്‍ എസ് യുവും ജനറല്‍ സെക്രട്ടറി, ഒരു യൂണിയന്‍ കൌണ്‍സിലര്‍, ആര്‍ട്ട്സ് സെക്രട്ടറി, വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ എസ് എഫ് കെയും.
അറിയാനുള്ള ഫലം ചെയര്‍മാന്‍ സ്ഥാനത്തിന്‍റെയാണ്.
ശ്രീധര്‍ പ്രസാദായിരിക്കുമോ ഷെല്ലി അലക്സായിരിക്കുമോ യൂണിയന്‍ ചെയര്‍മാന്‍ എന്ന ചോദ്യം ഓരോ വിദ്യാര്‍ഥിയും സ്വയം ചോദിച്ചു.
“ചേച്ചീ…”
അടുത്ത് നിന്ന ഷാരോണിനെ ചേര്‍ത്ത് പിടിച്ച് മിനി മന്ത്രിച്ചു.
“ടെന്‍ഷന്‍ പിടിച്ച് ഞാന്‍ ചത്ത് പോകും…ഇതെന്താ ഷെല്ലീടെ റിസല്‍റ്റ് മാത്രം അനൌണ്സ് ചെയ്യാത്തെ?”
ഉദ്യാനത്തിന് മുമ്പിലെ കാറ്റാടി മരങ്ങള്‍ക്ക് താഴെ അനവധി വിദ്യാര്‍ഥികള്‍ തടിച്ച് കൂടിയിരുന്നു. മൈക്കിലൂടെ വരുന്ന അറിയിപ്പിന് കാതോര്‍ത്ത്.
“വരും മോളെ ചെലപ്പം ചെയര്‍മാന്‍റെ ലാസ്റ്റ് ആരിക്കും കൌണ്ട് ചെയ്യുന്നേ,”
അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഷാരോണ്‍ പറഞ്ഞു.
“ഈശോയേ ഷെല്ലിയെക്കെങ്ങാനും ജയിക്കാന്‍ പറ്റീല്ലേ അത് ഞാന്‍ കാരണവാരിക്കും….എന്‍റെ ആ ഇഷ്യു കാരണം. അല്ലേല്‍ എന്തോരം എഫര്‍ട്ട്ലെസ്സ് ആയി ജയിക്കേണ്ട ആളാ….ചേച്ചി ഞാന്‍ ചത്ത് പോകും പറഞ്ഞേക്കാം…”
പരിഭ്രമം കലര്‍ന്ന ശബ്ദത്തില്‍ മിനി തുടര്‍ന്നു.
“അറിയിപ്പ്,”
ഹിന്ദി ഡിപ്പാര്‍ട്ട്മെന്‍റ്റിലെ പ്രോഫസ്സര്‍ സുധാകരന്‍റെ ഘനഗംഭീരമായ ശബ്ദം മൈക്കിലൂടെ മുഴങ്ങി.
എല്ലാവരും കാതുകള്‍ തീവ്രതരമാക്കി.
മിനിയുടെ മിഴികള്‍ പിരിമുറുക്കത്താല്‍ വിടര്‍ന്നുലഞ്ഞു.
തന്‍റെ ഹൃദയമിടിപ്പ് അവള്‍ കേട്ടു.
“ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍…”
മിനി ഇരുകൈകളും നെഞ്ചോട് ചേര്‍ത്തു.
“ഈശോയേ…”
അവള്‍ കണ്ണുകളടച്ച് കാതോര്‍ത്തു.
“ഷെല്ലി അലക്സ് എതിര്‍ സ്ഥാനാര്‍ഥി ശ്രീധര്‍ പ്രസാദിനേക്കാള്‍ നാനൂറ്റിപ്പത്ത് വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപിക്കുന്നു.
തന്‍റെ ഹൃദയം നിശ്ചലമായത് പോലെ മിനിയ്ക്ക് തോന്നി.
അവള്‍ അവിശ്വസനീയതയോടെ മിഴികള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്തു.
തന്‍റെ ഷാരോണ്‍ ചേര്‍ത്ത് നിര്‍ത്തി ആശ്ലേഷിക്കുന്നത് അവള്‍ അറിഞ്ഞു.
താന്‍ ഉയരത്തിലേക്ക് പറക്കുകയാണ്.
അപ്പൂപ്പന്‍താടി പോലെ…
മേഘച്ചീന്ത് പോലെ….
കാറ്റിലൂടെ നദിയുടെ നീലനിശ്ചല സ്ഫടികപ്പരപ്പിന് മുകളിലൂടെ ഒഴുകിപ്പറക്കുന്ന പനിനീര്‍ ദലം പോലെ…..
ഭാരമില്ലാതെ….
“ഹോ …എന്‍റെ ..എന്‍റെ ചേച്ചീ….”
അവള്‍ ഷാരോണിനെ ഇറുകെപ്പുണര്‍ന്നു.
ഷാരോണ്‍ അവളുടെ കവിളില്‍ അരുമയോടെ ഉമ്മ വെച്ചു.
“ന്താ മോളെ നീ കരയുന്നെ?”
ഷാരോണ്‍ ചോദിച്ചു.
“സന്തോഷം കൊണ്ട്,”
കണ്ണുകള്‍ തുടച്ച് അവള്‍ പറഞ്ഞു.
“നിന്‍റെ വര്‍ക്കാണ്..ഓടിനടന്ന് ..റസ്റ്റ് ഒന്നും ഇല്ലാണ്ട്…അതാണ് ഇത്രേം മാര്‍ജിന്‍ കിട്ടാന്‍…”
ഷാരോണ്‍ പറഞ്ഞു.
അടുത്ത അദ്ഭുതം അവര്‍ക്ക് മുമ്പില്‍ ദൃശ്യമായി. ഷെല്ലിയെ തോളില്‍ ചേര്‍ത്ത് പിടിച്ച് ശ്രീധര്‍ പ്രസാദ് മറ്റുള്ളവരുടെയിടയിലൂടെ ഇറങ്ങിവരുന്നു.
“അയ്യോ…”
അത് കണ്ട് മിനി പറഞ്ഞു.
“അവര്‍ക്ക് വേറെ വേറെ പൊസിഷനില്‍ മത്സരിച്ചാ എന്നാരുന്നു…?കഷ്ടം ശ്രീധര്‍ തോറ്റുപോയല്ലോ….”
“അത് ശരി!”
അവിടെ കൂടിയിരുന്നവര്‍ ഷെല്ലിയുടെ നേരെ ആര്‍ത്തിരമ്പിചെല്ലുന്നത് കണ്ട് ഷാരോണ്‍ മിനിയുടെ നേരെ ശബ്ദമുയര്‍ത്തി.
“അയ്യോ ചേച്ചി ഞാനിപ്പം ചാകും ചേച്ചി എന്നൊക്കെപ്പറഞ്ഞു നിലവിളിച്ചിട്ടിപ്പം ശ്രീധര്‍ തോറ്റതിനാനോ വെഷമം?”
“എന്താ ഷാരോണ്‍?”
അവരുടെ നേരെ വന്നുകൊണ്ട് ശ്രീധര്‍ ചോദിച്ചു.
“മിനിക്ക് സങ്കടം നീ തോറ്റത്കൊണ്ട്…”
“സാരമില്ല…”
ശ്രീധര്‍ ചിരിച്ചുകൊണ്ട് മിനിയുടെ തോളില്‍ അമര്‍ത്തി.
“ഞാന്‍ തോറ്റത് മിനീടെ ഷെല്ലിയുടെ മുമ്പിലല്ലേ….അതൊരു സുഖമാ,”
മിനിയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.
ശ്രീധര്‍ ചിരിച്ചു.
കൂട്ടുകാരുടെ ആഹ്ലാദാരവം ഏറ്റുവാങ്ങിക്കഴിഞ്ഞ് ഷെല്ലി അവരുടെ നേരെ വന്നു.
“എടാ ഷെല്ലി…”
ശ്രീധര്‍ അവനോടു പറഞ്ഞു.
“നിന്‍റെ മിനി സന്തോഷത്തിലും സങ്കടത്തിലുവാ ഇപ്പം. നീ ജയിച്ചേന് സന്തോഷം. ഞാന്‍ തോറ്റ് പോയതിനു സങ്കടം…”
“അതിപ്പം ആര്‍ക്കാ ഇല്ലാത്തെ എന്‍റെ ശ്രീധര്‍?”
ഒരു കൈകൊണ്ട് മിനിയേയും മറ്റേക്കൈകൊണ്ട് ഷാരോണിനേയും ചേര്‍ത്ത് നിര്‍ത്തി ഷെല്ലി പറഞ്ഞു.
“എല്ലാര്‍ക്കും ഉണ്ട് ആ വിഷമം. എനിക്കും. ഒരു പക്ഷെ ഏറ്റവുമേറെ…”
********************************************************
എഡിറ്റോറിയല്‍ സെന്‍ഡ് ചെയ്തതിനു ശേഷം റഫീഖ് ആശ്വാസത്തോടെ കസേരയിലേക്ക് ചാഞ്ഞു.
നിഷ അപ്പോഴേക്കും രണ്ട് ഗ്ലാസ്സുകളില്‍ പഴച്ചാറുമായി വന്നു.
“താങ്ക്യൂ മാഡം,”
അവളുടെ കൈയ്യില്‍ നിന്ന്‍ ഗ്ലാസ് വാങ്ങിക്കൊണ്ട് റഫീഖ് പറഞ്ഞു. അവനടുത്ത് സോഫയില്‍ അവള്‍ ഇരുന്നു.
ജ്യൂസ് അല്‍പ്പം കുടിച്ചതിന് ശേഷം അവന്‍ അവളെ ആകെയൊന്ന് നോക്കി.
പച്ച സ്ലീവ് ലെസ്സ് ടോപ്. കറുത്ത മിനി സ്കര്‍ട്ട്. പകുതിയും നഗ്നമായ തുടകളുടെ മാദകത്വത്തിലേക്ക് മൃദുലതയിലേക്ക് അവന്‍റെ കണ്ണുകള്‍ മേഞ്ഞിറങ്ങി. പിന്നെ നിറസമൃദ്ധമായ മാറിടത്തിന്‍റെ ഭംഗിയില്‍.
നിഷ അവനെ ദേഷ്യത്തോടെ നോക്കി.
“എന്തിനാ ഇങ്ങനെ നോക്കുന്നെ?”
അവള്‍ ചൊടിപ്പോടെ ചോദിച്ചു.
“പകല് മുഴുവന്‍ എന്നെ നോക്കീം അവിടേം ഇവിടേം തൊട്ടും തലോടീം ഭ്രാന്ത് കേറ്റും. മേല് മൊത്തം ചൂട് പിടിപ്പിക്കും. എന്നിട്ട് കൊതിച്ച് രാത്രീല്‍ കാത്തിരിക്കുമ്പം ആരുടേലും ഫോണ്‍ വരും. പിന്നെ ഓട്ടമാ….അത് കൊണ്ട് എന്‍റെ പൊന്നുമോന്‍ എന്‍റെ തൊടേലും മാമത്തേലും ഒന്നും ഇപ്പം അങ്ങനെ നോക്കണ്ട…”
“ഒന്ന്‍ പോ പെണ്ണേ,”
റഫീഖ് പകുതി കുടിച്ചതിന് ശേഷം ഗ്ലാസ് മേശപ്പുറത്ത് വെച്ച്കൊണ്ട് പറഞ്ഞു. പിന്നെ സോഫയിലേക്ക് ചെന്ന്‍ നിഷയെ കെട്ടിപ്പിടിക്കാന്‍ തുടങ്ങി. നിഷ അവനെ സോഫയിലേക്ക് തള്ളിയിട്ടു. സോഫയില്‍ നിന്ന്‍ എഴുന്നേറ്റ് മാറാന്‍ തുടങ്ങിയ അവളെ അവന്‍ തുടയുടെ മേല്‍ വട്ടമിട്ടുപിടിച്ചു.
“ഛീ…നാണമില്ല …എവിടെയാ പിടിക്കുന്നെ…?”
തുടയില്‍ ചുറ്റിപ്പിടിച്ച അവന്‍റെ കൈവിടുവിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
പെട്ടെന്ന് റഫീഖ് അവളുടെ തുടയില്‍ ചുണ്ടുകള്‍ അമര്‍ത്തി.
കാല്‍ കുടഞ്ഞ് കുതറിമാറാന്‍ ശ്രമിച്ച നിഷ അവന്‍റെ ചൂടുള്ള ചുണ്ടുകള്‍ നല്‍കിയ അനുഭൂതിയില്‍ മയങ്ങി നിന്നു.
“ഓ…എന്‍റെ…”
അവള്‍ വികാരലോലയായി അധരം അമര്‍ത്തിക്കടിച്ചു.
അടുത്ത നിമിഷം അവള്‍ അവനോടൊപ്പം സോഫയില്‍ ഇരുന്നു.
അവന്‍റെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.
“മോളെ…”
അവളുടെ ചുണ്ടുകളില്‍ നിന്നും പല്ലുകളില്‍ നിന്നും നാവില്‍ നിന്നും അധരം സ്വതന്ത്രമായപ്പോള്‍ റഫീഖ് വിളിച്ചു.
“മുത്തേ…”
അവള്‍ വിളികേട്ടു.
“നീ തന്നെയാണ് എനിക്കെല്ലാം…ബട്ട്…ഡ്യൂട്ടി….യൂ നോ…”
“അറിയാം എനിക്ക്”
മാറിടത്തിന്‍റെ മൃദുവസന്തം അവന്‍റെ വിതുമ്പുന്ന വിരലുകളുടെ സുഖ സ്പര്‍ശനത്തിന് വിട്ടുകൊടുക്കവേ അവള്‍ പറഞ്ഞു.
“നിന്നെക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ ഡ്യൂട്ടിയുടെ പേരില്‍ നിന്‍റെ ചുണ്ടും കൈകളും ഈ നെഞ്ചും തരുന്ന സുഖമുപേക്ഷിച്ച് പോയത് ഞാന്‍ തന്നെയാരിക്കും മുത്തേ…”
പിന്നെ അവള്‍ വീണ്ടും അവന്‍റെ അധരം കടിച്ചെടുത്തു.
“നിന്നെ ചൊടിപ്പിച്ച് എന്നെ ആക്രമിക്കാന്‍ നിന്നെ പ്രേരിപ്പിച്ച് ….അങ്ങനെ നിന്‍റെ കരുത്തിന് മുമ്പില്‍ കീഴടങ്ങാന്‍… അതിന്‍റെ സുഖം ഒന്നും നിനക്കറിയില്ല….മണ്ടൂ…”
അവള്‍ വീണ്ടും പറഞ്ഞു. റഫീഖിന്‍റെ ചുണ്ടുകള്‍ ടോപ്പിന് മുകളിലൂടെ അവളുടെ മാറിടത്തിലൂടെ അമര്‍ന്ന്‍ നീങ്ങി.
“അത് കൊണ്ടല്ലേ മുത്തേ..ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞെ…”
അവന്‍റെ ശിരസ്സിന് പിമ്പില്‍ കൈകള്‍ ചേര്‍ത്ത് അവന്‍റെ മുഖം കൂടുതല്‍ ശക്തിയോടെ തന്‍റെ മാറില്‍ അമര്‍ത്തിക്കൊണ്ട് അവള്‍ പറഞ്ഞു.
റഫീഖിന്‍റെ കൈകള്‍ അവളുടെ തുടകളുടെ ചൂടുള്ള മൃദുലതയിലൂടെ മുകളിലേക്ക് അരിച്ചുകയറി. വികാരത്തിന്‍റെ നനവ് പടര്‍ന്നിരുന്ന പാന്റിയില്‍ അവന്‍റെ കൈത്തലം അമര്‍ന്നപ്പോള്‍ അവള്‍ തുടകള്‍ അകത്തി.
“ഇപ്പൊ..ഇപ്പോള്‍ വേണ്ട മുത്തേ…ആരേലും…വരും…വിന്‍ഡോ നോക്ക്…അടച്ചിട്ടില്ല…”
റഫീഖിന്‍റെ വിരലുകള്‍ കൊഴുപ്പുള്ള നനവിലൂടെ മുന്നേറവേ അവള്‍ പറഞ്ഞു.
രസച്ചരട് മുറിച്ച് റഫീക്ക് ജാലകത്തിലേക്ക് നോക്കി.
ശരിയാണ്. തുറന്ന്‍ മലര്‍ന്ന് കിടക്കുന്നു.
“നീയിരിക്ക്..ഞാന്‍ പോയി അടച്ചിട്ട് വരാം,”
റഫീഖ് എഴുന്നേല്‍ക്കുന്നതിനു മുമ്പ് നിഷ പറഞ്ഞു. അവള്‍ ജാലകത്തിന്‍റെ സമീപം ചെന്നു. അടയ്ക്കുന്നതിന് മുമ്പ് ഒരു നിമിഷം പുറത്തേക്ക് നോക്കി.
അവളുടെ മുഖത്ത് നിരാശ പടര്‍ന്നു.
“എന്താടീ?”
അയാള്‍ ചോദിച്ചു.
പെട്ടന്നവള്‍ മുഖത്ത് പ്രകാശം വരുത്തി.
“ഒരു കാര്‍ വരുന്നുണ്ട്,”
“ആണോ?”
റഫീഖ് പെട്ടെന്ന് സോഫയില്‍ നിന്ന്‍ എഴുന്നേറ്റു.
“ഷര്‍ട്ട് താഴ്ത്തിയിട്,”
അവന്‍റെ അരകെട്ടിലേക്ക് നോക്കി ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“വരുന്നവര്‍ അങ്ങോട്ട് നോക്കിയാലോ? വെറുതെയെന്തിനാ അവരെ പേടിപ്പിക്കുന്നെ?”
റഫീഖ് കുനിഞ്ഞ് നോക്കിയിട്ട് വസ്ത്രങ്ങള്‍ യഥാസ്ഥാനത്ത് ഉണ്ടെന്ന്‍ ഉറപ്പ് വരുത്തി.
“ഇനി മോന്‍ പോയി ആ കയ്യൊക്കെ ശരിക്ക് കഴുക്,”
അവള്‍ വീണ്ടും ചിരിച്ചു.
“അവര്‍ക്കെന്തിനാ മണം കൊടുക്കുന്നെ,”
റഫീഖ് വിരലുകള്‍ മൂക്കിലേക്കടുപ്പിച്ച് മണത്ത് നോക്കി.
“ആഹാ…”
അവന്‍ മൂക്ക് വിടര്‍ത്തി ശ്വസിച്ചു.
“ഹാ സുഗന്ധമേ…എനിക്ക് നിന്നെ ആവോളം നുകരുവാന്‍ ഭാഗ്യം കിട്ടിയില്ലല്ലോ,”
“അയ്യേ…”
നിഷ അതുകണ്ട് ലജ്ജിച്ച് ചിരിച്ചു. മനോഹരമായ ആ ഭാവത്തിലേക്ക് കണ്ണിമയ്ക്കാതെ നോക്കി അവന്‍ വീണ്ടും വിരല്‍ത്തുമ്പുകള്‍ ശ്വസിച്ചു.
“ഇത് പോലെ ഒരു സാധനം! ഒര് നാണോമില്ല,”
അപ്പോഴേക്കും അകലെ നിന്നുവന്ന കാര്‍ മുറ്റത്ത് നിര്‍ത്തി.
“ഇങ്ങ് വാ,”
അവള്‍ അവനെ ഉന്തിത്തള്ളി അകത്തേക്ക് കൊണ്ടുപോയി. വാഷ്ബേസിന് മുമ്പില്‍ നിര്‍ത്തി ഹാന്‍ഡ് വാഷില്‍ കൈകള്‍ കഴുകിച്ചു.
“അങ്ങനെ ഇപ്പം മണമടിച്ച് സുഖിക്കണ്ട,”
അവന്‍റെ വിരലുകള്‍ ടവ്വല്‍ ഉപയോഗിച്ച് തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു.
അപ്പോഴേക്കും കാളിംഗ് ബെല്‍ ശബ്ദിച്ചു.
അവരിരുവരും വാതില്‍ക്കലേക്ക് ചെന്നു. കതക് തുറന്നു.
മുമ്പില്‍ കണ്ണടധാരിയായ ഒരു യുവാവും മധ്യപ്രായമുള്ള സ്ത്രീയും. ഇരുപത് വയസ്സിനടുത്ത് വരും അയാളുടെ പ്രായം എന്ന് റഫീഖിന് തോന്നി. വെളുത്ത ഷര്‍ട്ടും നീല ജീന്‍സും ധരിച്ചിരിക്കുന്നു. സ്ത്രീയുടെ വെഷം വെളുത്ത സാരിയാണ്.
“ഗുഡ് ആഫ്റ്റര്‍നൂണ്‍ സാര്‍,”
ആ യുവാവ് റഫീഖിനെ അഭിവാദ്യം ചെയ്തു.
“ഗുഡ് ആഫ്റ്റര്‍നൂണ്‍, ആരാ?”
റഫീഖ് ചോദിച്ചു.
“സാര്‍ ഞാന്‍ ശ്രീധര്‍. ശ്രീധര്‍ പ്രസാദ്. ഷെല്ലി അലക്സിന്‍റെ അടുത്ത സുഹൃത്താണ്,”
യുവാവ് പറഞ്ഞു.
“ഓ…ആണോ വരൂ വരൂ…എനിക്കറിയാം ഷെല്ലിയും ശ്രീധറും ആയിരുന്നു ചെയര്‍മാന്‍ പോസ്റ്റില്‍ മത്സരിച്ചത് അല്ലേ?”
അവര്‍ അകത്തേക്ക് കയറിയപ്പോള്‍ റഫീഖ് ചോദിച്ചു.
“ഇരിക്കൂ,”
മുമ്പിലെ സോഫയില്‍ ചൂണ്ടിക്കൊണ്ട് റഫീഖ് പറഞ്ഞു.
“ഇത് അമ്മ; അല്ലേ?”
റഫീഖ് കൂടെവന്ന സ്ത്രീയെ നോക്കി.
അവര്‍ പുഞ്ചിരിയോടെ തലകുലുക്കി.
നല്ല തേജസ്സുള്ള മുഖം.
“അതെ സാര്‍, ഇതെന്‍റെ അമ്മ പത്മാവതി,”
അതിനിടയില്‍ നിഷ അകത്ത്പോയി ഇരുവര്‍ക്കും ജ്യൂസ് കൊണ്ടുവന്ന് വെച്ച് ഓരോരുത്തര്‍ക്കും നല്‍കി.
പത്മാവതി നിഷയെ വാത്സല്യത്തോടെ നോക്കി. നിഷ അവരുടെ നേരെ നോക്കി ഹൃദ്യമായി ചിരിച്ചു.
“ശ്രീധര്‍ വന്നത്?”
റഫീഖ് പ്രസന്നത വിടാതെ ചോദിച്ചു.
“ഒരു പ്രധാന കാര്യം എനിക്കും അമ്മയ്ക്കും പറയാനാണ്,”
ശബ്ദം താഴ്ത്തി ശ്രീധര്‍ പറഞ്ഞു.
റഫീഖും നിഷയും പരസ്പ്പരം നോക്കി.
“ഞാന്‍ റെക്കോഡ് ചെയ്തോട്ടെ?”
റഫീഖ് ചോദിച്ചു.
“ഷുവര്‍, സര്‍,”
അവന്‍ പെട്ടെന്ന് പറഞ്ഞു.
“ഇന്ന്‍ രാവിലെ അലക്സാണ്ടര്‍ അങ്കിള്‍ വീട്ടില്‍ വന്നിരുന്നു,”
ശ്രീധര്‍ പറഞ്ഞു.
“സര്‍ ഏതോ ഒരു ഹിന്ദിക്കാരന്‍റെ പിന്നാലെയാണ്. കൊടും കുറ്റവാളിയാണയാള്‍ എന്നൊക്കെ അങ്കിള്‍ പറഞ്ഞു…സാര്‍ അയാളെ നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് എങ്കില്‍….”
ഒന്ന്‍ നിര്‍ത്തി അവന്‍ റഫീഖിനെ നോക്കി.
“എങ്കില്‍?”
റഫീഖ് ചോദിച്ചു.
“എങ്കില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനായിരിക്കും….”
“കാരണം?”
“എനിക്ക് അച്ഛനെയില്ലാതെയാക്കിയത് അയാളാണ്?”
“മൈ ഗോഡ്!”
നിഷ മന്ത്രിച്ചു.
“അതെ മാഡം!”
ശ്രീധര്‍ വികാരാവേശത്തോടെ പറഞ്ഞു.
“എന്‍റെ അമ്മയെ വിധവയാക്കിയത് അയാളാണ്. അയാളെ ഭയന്ന്‍ അമ്മയോ ഞാനോ ഇതുവരെ ഒന്നും മിണ്ടിയില്ല. എന്നാല്‍ സാറിനെപ്പോലെ രാജ്യം ബഹുമാനിക്കുന്ന ഒരു ജേണലിസ്റ്റ് അയാളുടെ പിന്നാലെയുണ്ടെങ്കില്‍ എനിക്ക് ഭയമില്ല…”
റഫീക്ക് മുമ്പോട്ട് ആഞ്ഞിരുന്നു.
“ശ്രീധറും അമ്മയും അറിയാവുന്ന കാര്യങ്ങള്‍ പറയൂ,”
“അന്ന്‍ സിസിലി ബാങ്കീന്ന്‍ എറങ്ങി വരുമ്പം തൊട്ടുമുമ്പിലെ ഒരു പെട്ടിക്കടേല്‍ മോന്‍റെ അച്ചന്‍ നിപ്പുണ്ടാരുന്നു….”
പത്മാവതി പറഞ്ഞു.
“അന്ന്‍ കൊല്ലാന്‍ കാറുവായി വന്നവര്‍ സിസിലീടെ അടുത്ത് നിന്ന ഹിന്ദിക്കാരനെ കണ്ട് കാറ് നിര്‍ത്തി. ഒരാള് തോക്കുവായി വന്ന്‍ ഹിന്ദിക്കാരന്റെ നേരെ തോക്ക് ചൂണ്ടി. ഹിന്ദിക്കാരന്‍ പെട്ടെന്ന് അയാളെ കണ്ടു. പേടിച്ചരണ്ട് അയാള്‍ അടുത്ത് നിന്ന സിസിലീനെ പിടിച്ചു മുമ്പിലേക്ക് ഇട്ടുകൊടുത്തു…സിസിലിക്ക് വെടിയേറ്റു…”
പത്മാവതി ഒന്ന്‍ നിര്‍ത്തി.
“അച്ചന്‍ അത് കണ്ട് ആകെ പേടിച്ചുപോയി…”
ശ്രീധര്‍ പറഞ്ഞു.
“ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു കണ്ടീഷനാരുന്നു…പെട്ടെന്നുള്ള കാറിന്‍റെ വരവും വെടീം സിസിലി ആന്‍റിമരിച്ചതും….എന്തായാലും അച്ചന്‍ പെട്ടെന്ന് ആന്‍റ്റീനെ ഹോസ്പിറ്റലില്‍ എത്തിച്ചു…സിസിലി ആന്‍റി പക്ഷെ…”
ശ്രീധര്‍ ഒരു നിമിഷം വികാരാര്‍ദ്രനായി.
“പിന്നെ അന്വേഷണോം കേസും ഒക്കെ വന്നപ്പോള്‍ അച്ചന്‍ സാക്ഷിപറയാന്‍ ഒരുങ്ങി. കോടതീല്‍ താന്‍ കണ്ട കാര്യങ്ങള്‍ ഒക്കെ പറയാം എന്ന് അച്ചന്‍ പോലീസിനോട് പറഞ്ഞു. അന്ന് രാത്രി ഒരു തടിയന്‍ വന്നിട്ട് അച്ഛനോടു സാക്ഷി പറയുന്നതില്‍ നിന്ന്‍ പിന്മാറണം എന്ന്‍ പറഞ്ഞു…”
“മലയാളി?”
റഫീഖ് ചോദിച്ചു.
“അതെ മലയാളി…”
ശ്രീധര്‍ പറഞ്ഞു.
“അച്ചന്‍ സമ്മതിച്ചില്ല. പോലീസ് പറഞ്ഞതനുസരിച്ച് സിസിലി ആന്‍റിയെ തള്ളിയിട്ടവന്‍റെ രേഖാചിത്രം വരയ്ക്കാന്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പം അച്ഛന്റെ സ്കൂട്ടറിന്‍റെ നേരെ ഒരു ട്രക്ക് വന്നിടിച്ചു. അച്ഛനെ താഴേക്ക് തെറുപ്പിച്ചു. അച്ചന്‍ മരിച്ചു….”
പത്മാവതി വേദനയോടെ റഫീഖിനെ നോക്കി.
“ദഹനം ഒക്കെക്കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ആ തടിയന്റെ കൂടെ വേറെ ഒരാള്‍ വീട്ടില്‍ വന്നു. ഇന്ന്‍ ആള്‍ കേരള രാഷ്ട്രീയത്തില്‍ പ്രശസ്തനാണ്. അന്ന്‍ പക്ഷെ അറിയപ്പെട്ടു വരുന്നതേയുള്ളൂ…”
റഫീഖിന്‍റെ നെറ്റിയില്‍ ചുളിവുകള്‍ വീണു.
അയാള്‍ ശ്രീധറിന്‍റെ അടുത്ത വാക്കുകള്‍ക്ക് കാതോര്‍ത്തു.
“അച്ഛന് സംഭവിച്ചത് മകനും ഭാര്യക്കും സംഭവിക്കേണ്ടെങ്കില്‍ അടങ്ങിയൊതുങ്ങി ക്കഴിഞ്ഞോളാന്‍ എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടു അവര്‍ പോയി. ഞങ്ങള്‍ വല്ലാതെ ഭയപ്പെട്ടു പോയി സാര്‍. ആരുണ്ട് ഞങ്ങള്‍ക്ക്? ഞങ്ങള്‍ എല്ലാം ദൈവത്തിനു വിട്ടുകൊടുത്ത്….”
“ആരാരുന്നു അന്ന്‍ ആ തടിയന്റെ കൂടെ വന്നത്?”
റഫീഖ് ചോദിച്ചു.
“സാറിനറിയാം അയാളെ,”
ശ്രീധര്‍ പറഞ്ഞു.
Responses (0 )