ശംഭുവിന്റെ ഒളിയമ്പുകൾ 51
Shambuvinte Oliyambukal Part 51 | Author : Alby | Previous Parts
തോട്ടത്തിന്റെ മേൽനോട്ടക്കാരൻ ആ കാഴ്ച്ച കണ്ട് ഞെട്ടിത്തരിച്ചു നിക്കുകയായിരുന്നു.അയാളുടെ അലർച്ചകേട്ട് ഓടിയെത്തിയ സാവിത്രിയും മാധവനും പോലും ആ കാഴ്ച്ച കണ്ട് കുടുങ്ങിവിറച്ചു.
പൂർണ്ണനഗ്നരായി കെട്ടിപ്പുണർന്നു കിടക്കുന്ന രണ്ട് ശരീരങ്ങൾ. പെണ്ണുടൽ ആണിന്റെ മേലെയായി കാണപ്പെട്ടു.ചോര ചുറ്റിലും ഒഴുകിപ്പടർന്ന് മണ്ണിനെ ചുവപ്പിച്ചിരിക്കുന്നു.ചുവന്നു കുതിർന്ന മണ്ണിൽ വെട്ടിമാറ്റപ്പെട്ട രണ്ട് ശിരസ്സുകൾ.ഒറ്റ നോട്ടത്തിൽ തന്നെ മരണപ്പെട്ടവരെ മാധവൻ തിരിച്ചറിഞ്ഞു.തനിക്ക് സഹായം ലഭിച്ചേക്കാവുന്ന അവസാന വഴി, “ബെഞ്ചമിൻ ഡേവിഡ്”ഒപ്പം അന്ന് രാത്രി തങ്ങളുടെയൊപ്പം മാധനോത്സവമാടിയവൾ”ചിത്ര”
തലയില്ലാത്തയാ ഉടലുകൾ ആലിംഗനബദ്ധമായിരുന്നു.മുല രണ്ടും നെഞ്ചിൽ അമർന്നിരുന്നു. അവളുടെയാ പിന്നഴക് വിടർത്തി ബെഞ്ചമിന്റെ മേൽ സവാരി നടത്തുകയായിരുന്നു എന്ന് വ്യക്തം.നിതംബങ്ങൾ രണ്ടും ചുവന്നുതുടുത്ത് ഉയർന്നു നിൽക്കുകയായിരുന്നു.യോനിയിൽ തുളഞ്ഞുകയറിയിരിക്കുന്ന സ്ഥിതിയിലായിരുന്നു ലിംഗം.
കുറച്ചുമാത്രം ദൂരം മാറി പരിചയം ഇല്ലാത്ത,പോലീസ് യൂണിഫോം അണിഞ്ഞ ഒരാളുടെ തണുത്തു തുടങ്ങിയ ശരീരം കിടന്നിരുന്നു.
വാർത്ത കാട്ടുതീ പോലെ പടർന്നു .നാട്ടുകാർ കൂടി.പോലീസ് എത്തി പ്രാഥമീകനടപടികൾ തുടങ്ങി, പക്ഷെ ജനങ്ങളെ നിയന്ത്രിക്കാൻ അവർ നന്നേ പാടുപെട്ടു.വിരലിൽ എണ്ണാൻ മാത്രം പോലീസുകാരും മണൽ തരിപോലെ കൂട്ടമായി ജനങ്ങളും.
പെട്ടന്ന് തന്നെ ബോഡി കിടന്നിടം കെട്ടി തിരിക്കപ്പെട്ടു.ഫോറൻസിക് വിദഗ്ദ്ധരടക്കം പല ഉന്നതരും അവിടെ സന്നിഹിതരായി. ജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് ക്യാമ്പിൽ നിന്നും മൂന് വണ്ടി നിറയെ പോലീസിനെയും ഇറക്കേണ്ടിവന്നു.സ്ഥലം എസ് പി മേൽനോട്ടത്തിന്റെ ചുമതലകൾ ഏറ്റെടുത്തു.
പോലീസ്,ഫോറൻസിക്,ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ, ഈ മൂന് വിഭാഗക്കാർ മൂന് ഗ്രൂപ്പ് ആയി തന്നെ ആ വീടും പരിസരവും അരിച്ചുപെറുക്കി.
തെളിവ് ഒരു തരിയാണെങ്കിലും അത് കണ്ടെത്തണം എന്ന വാശി എല്ലാവരിലും ഉള്ളത് പോലെ.
ഇടക്ക് ഗ്രൂപ്പ് ലീഡേഴ്‌സ് പരസ്പരം തമ്മിൽ സംസാരിക്കുന്നുണ്ട്.കൂടെയുള്ള മറ്റുള്ളവരോട് അഭിപ്രായം തേടുന്നുമുണ്ട്. അവരുടെ ഓരോരുത്തരുടെയും വിലയിരുത്തലുകൾ എഫ് ഐ ആറിൽ കുറിക്കപ്പെട്ടു.
അതോടൊപ്പം തന്നെ ആൾക്കൂട്ടത്തിനിടയിലും പോലീസിന്റെ കണ്ണുകൾ തിരയുന്നുണ്ടായിരുന്നു,സംശയം തോന്നുന്ന ഒരു വ്യക്തിയെ,ഈ സമസ്യക്ക് തുമ്പ് തരാൻ കഴിയുന്നവനെ.പക്ഷെ അങ്ങനെ ഒരു മുഖം ആരുടെയും കണ്ണിൽ പെട്ടില്ല,എല്ലാവരിലും ചൂട് വർത്ത കിട്ടിയതിന്റെ തിളക്കം മാത്രമായിരുന്നു.ചായക്കടയിലും കവലയിലും നിന്ന് പറയാൻ എരിവും പുളിയും നിറഞ്ഞ ചില എലമെന്റ്സ് അതിലുള്ളത് കൊണ്ടും ബോഡി കിടക്കുന്ന രീതിയും കൊണ്ട് അതൊന്ന് നേരിൽ കാണണം എന്ന് കരുതി വന്ന ജനക്കൂട്ടം മാത്രമായിരുന്നു അത്.
കിള്ളിമംഗലം മാധവൻ എന്ന വടവൃക്ഷം സംരക്ഷിച്ചുപിടിച്ചിരുന്ന സൽപ്പേര് മുഴുവൻ ബെഞ്ചമിന്റെ ജീവനോടൊപ്പം നഷ്ട്ടപ്പെട്ടിരുന്നു.
എസ് പി മാധവനെയും സാവിത്രിയെയും തോട്ടത്തിന്റെ കാര്യസ്ഥനെയും മുറിക്കുള്ളിൽ വ്യക്തിപരമായി ചോദ്യം ചെയ്തു തലേന്ന് രാത്രി നടന്നിരിക്കാവുന്ന സെക്സ് പാർട്ടിയെക്കുറിച്ച് അവർ പറയാതെ തന്നെ എസ് പി ഊഹിച്ചിരുന്നു.എന്തിന് എന്ന് മാത്രം ആയിരുന്നു അയാളുടെ ചോദ്യം.തലേന്ന് സംഭവിച്ചത് ഏതാണ്ട് അതേപടി എസ് പി ഊഹിച്ചു പറഞ്ഞപ്പോൾ മാധവൻ പതറി.അയാളത് തിരിച്ചറിയുകയും ചെയ്തു. പക്ഷെ മാധവൻ ഒന്നും വിട്ടു പറയാൻ തയ്യാറായില്ല, മറ്റുള്ളവരും.
“സ്വന്തം പുരയിടത്തിൽ എന്ത് നടക്കണം എന്നത് നിങ്ങളുടെ ഇഷ്ട്ടം.പക്ഷെ ഇപ്പോൾ സീൻ മാറി മിസ്റ്റർ മാധവൻ.ഞാൻ ഇനിയും വരും,അന്ന് നിങ്ങൾ ഈ ഉരുണ്ട് കളിച്ചതിനൊക്കെ ചേർത്ത് സമ്മാനം തരുന്നുണ്ട് ഞാൻ.”അത്രയും പറഞ്ഞശേഷം അയാൾ ഇറങ്ങി.ഇപ്പൊൾ ഇനി ഏത്ര ചോദിച്ചാലും പറഞ്ഞത് തന്നെ പാടിക്കൊണ്ടിരിക്കും എന്ന് മനസ്സിലായപ്പോൾ കിട്ടിയ മൊഴി രേഖപ്പെടുത്തി അവിടുന്നിറങ്ങുകയായിരുന്നു എസ് പി.അപ്പോഴേക്കും ബോഡി മൂനും പോസ്റ്റ് മോർട്ടത്തിനായി ആംബുലൻസിൽ കയറ്റിയിരുന്നു.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്ന ശേഷം,ഫോറൻസിക് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനങ്ങളും ലഭിക്കുന്ന മുറക്ക് ഒരു മീറ്റങ് നടത്തണം എന്നും.ആ മീറ്റിങിൽ വച്ച് ഈ കേസിന്റെ അന്വേഷണത്തിനായി ഒരു സംഘത്തെ രൂപിക്കണമെന്നും തീരുമാനിച്ചാണ് പോലീസ് ഉദ്യോഗസ്‌ഥർ അവിടെനിന്നും പിരിഞ്ഞത്.
സാവിത്രി അപ്പോഴും പേടിച്ചു വിറങ്ങലിച്ച് അതെ ഇരുപ്പാണ്. ശരീരം മരവിച്ചയവസ്‌ഥ. “എന്നാലും സുനന്ദയെവിടെ?” എന്നതായിരുന്നു ഒന്ന് പതറി എങ്കിലും സംയമനം വീണ്ടെടുത്ത മാധവന് തോന്നിയ ആദ്യ സംശയം.അവളെ കണ്ടെത്തണം,ഈ പ്രശ്നത്തിന് പരിഹാരം അവളിലൂടെ മാത്രം എന്ന് അയാൾക്ക് മനസ്സിലായി.
പോസ്റ്റ് മോർട്ടം ടേബിളിൽ കീറി മുറിക്കപ്പെടുന്നതും കാത്ത് കിടന്ന ബെഞ്ചമിന്റെയും ചിത്രയുടെയും ശരീരത്തിലെ ചൂട് അപ്പോഴും ആറിയിരുന്നില്ല. ********** ബെഞ്ചമിന്റെ മരണം വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. ആദ്യം രാജീവ് ശേഷം ബെഞ്ചമിൻ, ഈ രണ്ട് മരണവും പോലീസ് ഡിപ്പാർട്മെന്റിനെ നാണക്കേടിന്റെ പടുകുഴിയിൽ താഴ്ത്തിക്കളഞ്ഞു.
ആ സ്റ്റേഷനിൽ ചാർജെടുക്കാൻ ഡിപ്പാർട്മെന്റിലെ പുലികൾ എന്ന് പറയപ്പെടുന്ന പലരും മടിച്ചു ചിലർ അവധിയിൽ പ്രവേശിച്ചു. അവിടെ ചാർജെടുക്കുന്നത് ആരായാലും പെടുമരണമാണ് വിധി എന്ന് ചിലരെങ്കിലും പറയാതെ പറഞ്ഞു.വെറുതെ വയ്യാവേലിയെടുത്ത് തലയിൽ വക്കുവാൻ പലർക്കും മടി.അത് എസ് പിക്കും മനസ്സിലായി. അതിന്റെ ബാക്കി പത്രമായിരുന്നു അതുവരെ കാണാത്ത വിധം അയാൾ സമീപിക്കുന്നവരെല്ലാം മെഡിക്കൽ ലീവിലോ മറ്റു കാരണങ്ങൾ കണ്ടെത്തിയോ അവധിയിൽ പ്രവേശിക്കുന്നത്.
ഒരു അന്വേഷണസംഘം രൂപീകരിക്കാൻ എസ് പി കിടന്ന് പാടുപെടുമ്പോൾ സുനന്ദയെ തിരഞ്ഞുള്ള പരക്കംപാച്ചിലിലാണ് മാധവൻ. താനിനി ഒറ്റക്കാണെന്നുള്ള ബോധ്യം അയാളെ കുലുക്കിയില്ല. എല്ലാം വെട്ടിപ്പിടിക്കുകയെന്ന ലക്ഷ്യവുമായി നടന്ന,പഴയ മാധവനിലെക്കുള്ള പരകായ പ്രവേശം അയാൾ നടത്തിക്കഴിഞ്ഞിരുന്നു.എങ്കിലും സാവിത്രിയുടെ സമാധാനത്തിന് വേണ്ടി അയാൾ അവളുടെ തറവാട് പടിക്കലെത്തി.
കാര്യങ്ങൾ സാവിത്രിയിൽ നിന്ന് അറിഞ്ഞിരുന്ന അവളുടെ സഹോദരങ്ങൾ അയാളെ സർവ്വ ബഹുമാനങ്ങളും കൊടുത്തു സ്വീകരിച്ചു.അവർക്കും ചിലരോട് കണക്കുതീർക്കാനുണ്ടായിരുന്നു.
ഒടുവിൽ വില്ല്യം മർഡർ കേസ് തെളിയിച്ച വിക്രമന് തന്നെ ബെഞ്ചമിൻ മർഡർ കേസ് അന്വേഷിക്കാനുള്ള നറുക്ക് വീണു.വിക്രമനത് സധൈര്യം ഏറ്റെടുത്തു.ആ കേസിന്റെ ചുമതലയും സ്റ്റേഷന്റെ സർവ്വ അധികാരവും എസ് പി നേരിട്ട് തന്നെ അയാൾക്ക് കൈമാറി, ഒപ്പം ആരും അയാളുടെ വഴിയിൽ കുറുകെ വരില്ല എന്നയുറപ്പും. വിക്രമൻ പുറത്തേക്ക് ഇറങ്ങിയ നേരം എസ് പിയിൽ തെല്ലൊരു ആശ്വാസം കാണാൻ കഴിഞ്ഞു. ഒപ്പം ഒരു റിസൾട്ട് ഉണ്ടാകും എന്ന തോന്നലും.
മറുഭാഗത്ത് ജീപ്പ് സ്റ്റാർട്ട് ചെയ്യുന്ന നേരവും സുരയുമായുള്ള ഏറ്റു മുട്ടലും ഒടുവിൽ അവർ തമ്മിൽ എത്തിച്ചേർന്ന ഉടമ്പടിയുമായിരുന്നു വിക്രമന്റെ മനസ്സിൽ.
സുരക്ക് പിന്നാലെ എറാടി പാലത്തിൽ എത്തിയ വിക്രമന് താൻ മുട്ടുന്നത് ചില്ലറക്കാരനോട് അല്ല എന്ന് മനസ്സിലാക്കാൻ കുറച്ചു സമയം വേണ്ടിവന്നു.ഒരു നല്ല സംഘടനം തന്നെ അവിടെ നടന്നു.പരസ്പരം തോറ്റു കൊടുക്കാൻ മടി കാണിച്ച ആ പോരാളികൾ കൈ മെയ് മറന്നു പോരാടി.കയ്യിൽ പിസ്റ്റൾ ഉണ്ടായിട്ട് പോലും വിക്രമന് സുരയെ കീഴടക്കാൻ കഴിഞ്ഞില്ല. ഇരുമ്പിന്റെ സ്ഥിതിയും മറിച്ച് ആയിരുന്നില്ല.നല്ല ഒത്ത എതിരാളി തന്നെയെന്ന് ഇരുവരും മനസ്സിൽ പറഞ്ഞു.ഒടുവിൽ ആരും ജയിക്കാതെ ക്ഷീണിച്ച് രണ്ട് വശങ്ങളിലിരിക്കുമ്പോൾ അവർ സംസാരിച്ചു.
വല്ലവരും അടി കണ്ടിരുന്നെങ്കിൽ ഈ സംസാരം ആദ്യമെയങ്ങു നടത്തിയിരുന്നെൽ ഈ അടി ഉണ്ടാക്കേണ്ട കാര്യം വല്ലതും ഉണ്ടായിരുന്നോ എന്ന് തോന്നും.
അടിച്ചു ക്ഷീണിച്ച അവർ സന്ധി സംഭാഷണത്തിൽ ഏർപ്പെട്ടു. വിക്രം ഇനി അവരുടെ പിന്നാലെ വരില്ലെന്നും നിലനിൽപ്പിനല്ലാതെ നിയമം കയ്യിലെടുക്കരുത് എന്നും നിബന്ധന വച്ചു.
നിലവിൽ കഴുത്തറ്റം പ്രശ്നങ്ങൾ കൊണ്ട് മൂടിയ സുരക്ക് ആദ്യം സ്വീകാര്യമായിരുന്നില്ല എങ്കിലും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വിക്രമൻ സഹായിക്കാം എന്നയുറപ്പും നിലവിൽ അവരുടെ പ്രശ്നങ്ങൾ കേസുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥിതിക്ക് കൂടുതൽ നിയമക്കുരുക്കുകളിലേക്ക് പോകാതെ സഹായിക്കാം എന്ന് കൂടി വിക്രമൻ പറഞ്ഞപ്പോൾ സുര വിക്രമന് കൈ കൊടുത്തു.
കൂടെയുള്ളവരെ പറഞ്ഞുമനസ്സിലാക്കാൻ കുറച്ചു സാവകാശം മാത്രം അയാൾ വിക്രമനോട് ആവശ്യപ്പെട്ടു.അത് വിക്രമനും സ്വീകാര്യമായിരുന്നു.
ഒരു സ്വര്യ ജീവിതം ഇരുമ്പൻ ആഗ്രഹിച്ചുതുടങ്ങിയിരുന്നു.ആ ആഗ്രഹത്തിന് പിന്നിൽ ഇരുമ്പൻ ആരോടും പറയാതിരുന്ന, എന്നാൽ ആഗ്രഹിച്ച പ്രണയം അവനെ തേടിയെത്തിയപ്പോൾ മുതൽ ഇരുമ്പനും മാറ്റം ആഗ്രഹിച്ചുതുടങ്ങുകയായിരുന്നു
ഓർമ്മകളിൽ നിന്നുണർന്നപ്പോൾ വിക്രമൻ വേപ്പിൻപാടം പോലീസ് സ്റ്റേഷന് മുന്നിലെത്തിയിരുന്നു. ഒന്ന് ശ്വാസം വലിച്ചു വിട്ട് അയാൾ അവിടെ കാല് കുത്തി.
‘അവിടെയുള്ള പ്രശ്നങ്ങൾക്ക് എങ്ങനെയും പരിഹാരം കാണും എന്നയുറപ്പോടെ. നാട്ടിലെ സാദാരണക്കാർക്കും സ്വസ്ഥതയും സുരക്ഷയും താൻ ഉറപ്പുവരുത്തും എന്ന ദൃഢനിശ്ച യത്തോടെ.’
സഹപ്രവർത്തകർ അയാൾക്ക് സ്വീകരണം നൽകി.വിക്രമൻ അവിടെ ഇൻസ്‌പെക്ടർ ആയി ചാർജ് എടുത്തു,തന്നെയും കാത്തിരിക്കുന്ന പ്രശ്നങ്ങളുടെ വ്യാപ്‌തിയറിയാതെ. ******** ശംഭുവിപ്പോൾ വീണയുടെ തറവാട്ടിലാണ് താമസം. കിള്ളിമംഗലത്തുനിന്നും ഇറങ്ങി നേരെ പോയത് അങ്ങോട്ടേക്ക് ആയിരുന്നു.വിനോദ് അവരെ അവിടേക്ക് കൂട്ടിക്കൊണ്ട് വന്നു എന്ന് പറയുന്നതാവും ശരി.
ഒരു ഫ്ലാറ്റിലേക്ക് മാറാനായിരുന്നു ഉദ്ദേശമെങ്കിലും വിനോദിന്റെ സ്നേഹപൂർവ്വമുള്ള വാശിയും ഏഴാം മാസത്തിൽ എത്തിയ വീണയുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ശംഭുവും സമ്മതം മൂളി.കൂടാതെ രുദ്രയുടെ അഭിപ്രായവും അതുതന്നെ ആയിരുന്നു.തന്റെ കൂടപ്പിറപ്പിന്റെ വാക്കുകളും അവന് തട്ടാൻ കഴിഞ്ഞില്ല.
ഹോസ്പിറ്റലിൽ നിന്ന് പേര് വെട്ടി ഒരാഴ്ച്ച രുദ്ര വീണയുടെ തറവാട് വീട്ടിലായിരുന്നു.പൂർണ്ണമായും ഭേദമായപ്പോൾ അവൾ അവരോട് യാത്രപറഞ്ഞിറങ്ങി.
സ്വന്തം കൂടപ്പിറപ്പിന്റെ ജീവൻ അപകടത്തിലാണെന്നറിയാവുന്നശംഭു കൂടെ നിക്കാൻ പറ്റും വിധം പറഞ്ഞു നോക്കിയെങ്കിലും രുദ്രയത് ചെവിക്കൊണ്ടില്ല.
“ഇപ്പോൾ നീ ഭാര്യയുടെയും വരാനിരിക്കുന്ന കുഞ്ഞിന്റെയും കാര്യം മാത്രം നോക്ക്.പുറത്തെ കാര്യങ്ങൾ അത്ര വെടിപ്പല്ല, ഞാനും കൂടി ഇവിടെനിന്നാൽ അപകടസാധ്യത കൂടുകയെയുള്ളൂ.”എന്നായിരുന്നു രുദ്രയുടെ നിലപാട്. അത് മറ്റുള്ളവർക്കും ശരിയായി തോന്നി.
“പുറത്ത് ഞാനുണ്ടായെ മതിയാകൂ.എന്നെ സഹായിക്കാൻ ഇരുമ്പൻ സുരയും കമാലുമുണ്ട്. എനിക്ക് പൊരുതിയെ പറ്റൂ.ഇപ്പൊ നിങ്ങൾക്ക് വേണ്ടിക്കൂടിയാണ് എന്റെ പോരാട്ടം.” അത്രയും പറഞ്ഞിട്ട് രുദ്ര അവിടെനിന്നിറങ്ങി.കമാലാണ് കൂട്ടാൻ എത്തിയത്.അവർ പോയ നേരം തന്നെ ഒരു ഓട്ടോ ആ മതിൽകെട്ടിനുള്ളിലേക്ക് വന്നു.
ഗായത്രിയായിരുന്നു അതിൽ.വീട് വിട്ടിറങ്ങിവന്നതാണെന്ന് വ്യക്തം. “എന്താ കിള്ളിമംഗലത്തെ കുട്ടി ഇതുവഴി?”ചോദ്യം വീണയുടെ അമ്മയുടെ വകയായിരുന്നു. വീണ്ടും എന്തോ ചോദിക്കാൻ വന്ന അമ്മയെ വീണ കണ്ണുകൾ കൊണ്ട് വിലക്കി.
“സഹായിക്കണം.ഞാൻ അവിടം വിട്ടിറങ്ങി.മാനം കെട്ടവരുടെ ഇടയിൽ എനിക്ക് വയ്യ.അല്ലെൽ നാളെ ഞാനും ചിലപ്പോൾ തുണി ഊരിയെണ്ടിവരും അല്ലെങ്കിൽ അവർ ഉരിയിപ്പിക്കും.എനിക്ക് വിശ്വസിച്ചു പോകാൻ മറ്റൊരിടം ഇന്നില്ല.എന്റെ ഏട്ടത്തിയുടെ ചാരെയല്ലാതെ ഭയം മറന്ന് ജീവിക്കാൻ എനിക്ക് കഴിയില്ല. എന്നെ കൈവിട്ടു കളയല്ലേ…..” കരഞ്ഞുകൊണ്ടവൾ പറഞ്ഞു.
അച്ഛന്റെ നിർദേശപ്രകാരം വീണ ഗായത്രിയെ അകത്തേക്ക് കൂട്ടി. കിള്ളിമംഗലത്തെ വിശേഷങ്ങൾ ഇപ്പോൾ നാട്ടിൽ പാട്ടാണ്. സ്കൂളിലേക്ക് തന്നെ പിള്ളേരെ അയക്കാതായി.മാനാഭിമാനം ഉള്ളതുകൊണ്ട് പലരും അവരുടെ കുട്ടികളെ മറ്റു സ്കൂളുകളിലേക്ക് മാറ്റി.തന്റെ കുട്ടി രക്ഷപെട്ടല്ലോ എന്ന് അദ്ദേഹം ആശ്വസിച്ചു.ഒപ്പം കിള്ളിമംഗലത്തെയാണെങ്കിലും ഗായത്രിയും അയാൾക്ക് മോള് തന്നെയായിരുന്നു.ഒരേയൊരു ദുഃഖം ഇപ്പോൾ ദിവ്യയുടെ കാര്യത്തിൽ മാത്രമാണ്.വിനോദ് അതിന് പരിഹാരം തേടിയുള്ള ഓട്ടത്തിലുമാണ്.
ഈ പ്രശ്നങ്ങളുടെ നടുവിലും വീണയുടെ അച്ഛനും അമ്മക്കും ഏറെ സന്തോഷം നൽകിയത് തങ്ങളുടെ പേരക്കുട്ടി വരാൻ പോകുന്നു എന്നതാണ്.അതിനെ ഏറ്റുവാങ്ങാൻ അവർ തയ്യാറെടുക്കുകയാണ്.
അവരുടെ ഒരുപാട് കാലത്തെ സ്വപ്നമാണ് വീണയുടെയുള്ളിൽ ഉരുവായിരിക്കുന്നത്.പ്രശ്നങ്ങൾ ചുറ്റുമുണ്ടെന്ന് കാരണവർക്ക് അറിയാം.അതിനാൽ വടക്കുള്ള തന്റെ ഉറ്റ ചങ്ങാതിയുടെ സഹായം തന്നെ അദ്ദേഹം തേടി.
പയറ്റിത്തെളിഞ്ഞ 50 അഭ്യാസികളും,സുഹൃത്തിന്റെ പുത്രനും നിലവിൽ കളരിയുടെ ചുമതലക്കാരനുമായ ഭാർഗവനും ചേർന്നാണ് ആ തറവാടിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
വന്നുചേർന്നേക്കാവുന്ന വലിയ പ്രശ്നങ്ങളിൽ നിന്ന് തന്റെ ചുറ്റും ഉള്ളവർക്കെല്ലാം സംരക്ഷണം ഉറപ്പിക്കുകയായിരുന്നു അദ്ദേഹം. ******** കമാലിന്റെ കൂട്ടാളി ജയിലിൽ തന്റെ ചാരപ്രവൃത്തനം നടത്താൻ കിണഞ്ഞു പരിശ്രമിച്ചു.
ദിവ്യയെ ഒന്ന് പ്രത്യേകം ശ്രദ്ധിക്കാൻ വനിതാ സെല്ലിലെ സ്ഥിരസാന്നിധ്യമായി മാറിയ സാറാമ്മയെ അയാൾ ഏൽപ്പിച്ചു.
‘കീരിയെന്ന്’ വിളിപ്പേരുള്ള അയാൾ പണ്ട് സാറാമ്മയുടെ പതിവുകാരനായിരുന്നു.നല്ല സൊയമ്പൻ വാറ്റിനൊപ്പം നയനസുഖവും അവൾക്ക് ബോധിച്ചാൽ മാത്രം,പ്രതേകിച്ച് കിളുന്ത് പയ്യന്മാർക്ക് ഭോഗ സുഖവും നൽകിപ്പോന്ന അവളെ വാറ്റ് കൊടുത്തു പതിനേഴ്കാരനെ പീഡിപ്പിച്ചു എന്ന കുറ്റം ചുമത്തി ജയിലിൽ പിടിച്ചിട്ടിട്ട് വർഷം മൂന് കഴിഞ്ഞു.
അതിൽ കുറച്ച് വാസ്ഥവവുമുണ്ട്. കണ്ടാൽ പ്രായം തോന്നുമെങ്കിലും വന്നവന് പതിനേഴു നടപ്പാണെന്ന് പാവം അറിയാതെപോയി.ഈ പരിപാടിക്ക് വരുമ്പോൾ ജനന സർട്ടിഫിക്കറ്റ് കൊണ്ട് വരണം എന്ന് പറഞ്ഞാൽ കച്ചോടം പൂട്ടി കെട്ടേണ്ടിയും വരും
ഇപ്പൊൾ ചില ഏമാൻമാർ അവളുടെ ചൂടറിയാനെത്താറുണ്ട്.അതൊരു പിടിവള്ളിയായിരുന്നു കീരിക്ക്. ആരൊക്കെ അവളെക്കാണാൻ വന്നുപോകുന്നു എന്ന് സഹദേവനെന്ന പോലീസിൽ നിന്നും സാറാമ്മ വിദഗ്ദ്ധമായി ചോർത്തി.
ജയിലിൽ ആരോടും വലിയ സഹകരണമില്ലായിരുന്നു ദിവ്യക്ക്. വന്നത് മുതൽ ഒരു പ്രത്യേക പരിഗണന അവൾക്ക് ലഭിക്കുന്നുണ്ടായിരുന്നു.വിനോദ് എന്നും അവളെ കാണാനെത്തും, സംസാരിക്കും.പക്ഷെ അവൾ ഇടം തിരിഞ്ഞുനിക്കുകയാണ്. സ്വല്പമെങ്കിലും അവൾ അയഞ്ഞു കൊടുത്തത് അവളുടെ അമ്മാവൻ അവളെ കാണാൻ എത്തിയപ്പോഴാണ്.അവരന്ന് പതിവിൽ കൂടുതൽ സംസാരിച്ചു, അതും രഹസ്യമായിട്ട്.അതെന്ത് എന്ന് അവർക്കും ദൈവത്തിനും മാത്രം അറിയുന്ന രഹസ്യം.
ഈ കഴിഞ്ഞ 10 ദിവസത്തിന് ഉള്ളിൽ അവരെക്കൂടാതെ ദിവ്യ മുഖം കൊടുത്തത് ഒരു ഗോവൻ ടീമിനും ഏറ്റവും ഒടുവിൽ നാണം കെട്ട് നാണക്കേടിന്റെ പടുകുഴിയിൽ വീണ മാധവനും. പക്ഷെ അയാളെ അവൾ ആട്ടിപ്പായിച്ചു.ജയിലിൽ കിടന്ന അവൾ അയാളുടെ തറവാട്ടിൽ നടന്നത് വള്ളിപുള്ളി തെറ്റാതെ അറിഞ്ഞിരുന്നു.അതിന് ശേഷം ആരെയും കാണാൻ അവൾ കൂട്ടാക്കിയില്ല,എന്തിന് വിനോദിന് പോലുമവൾ മുഖം കൊടുത്തില്ല.
പക്ഷെ അവളെ പുറത്തിറങ്ങാൻ സഹായിക്കുന്നതാര്.അവൾ പല രാത്രിയിലും പുറത്തുപോയിരുന്നു പക്ഷെ കൂട്ടുന്നതും,കൊണ്ട് വിടുന്നതും,കൂട്ടുനിക്കുന്നതും ആര് എന്ന് മാത്രം സഹദേവന് പറയാൻ കഴിഞ്ഞില്ല.
ജയിലിനുള്ളിൽ അവൾ ഒറ്റപ്പെട്ട് നടന്നു.അവളോട് സംസാരിക്കാൻ ശ്രമിച്ച സാറാമ്മയെ അവൾ ആട്ടിപ്പായിക്കുകയായിരുന്നു. അവളെപ്പോഴും ഒറ്റക്കിരിക്കാൻ ഇഷ്ട്ടപ്പെട്ടു.ജയിലിൽ അവൾക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാവാതെ നോക്കാൻ തടവുപുള്ളികളിൽ പ്രമുഖർക്ക് ചുമതല കിട്ടിയിരുന്നു
തന്നെക്കൊണ്ട് കഴിയുന്ന വിവരം മുഴുവൻ സാറാമ്മവഴി ശേഖരിച്ച് കീരി കമാലിനെ അറിയിച്ചു.ഒപ്പം കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്ന രണ്ട് പേരുകളും,ഒന്ന് ജയിലിലെ പാറാവുകാരിൽ ഒരാളായ കോൺസ്റ്റബിൾ ഭരതൻ പിള്ളയും ഉടനെ തന്നെ പരോളിൽ ഇറങ്ങാൻ സാധ്യതയുള്ള ഉടുമ്പ് സുരേന്ദ്രനുമായിരുന്നു അവർ.
കൃത്യം ഏഴാം ദിവസം ജാമ്യം കിട്ടി പുറത്തിറങ്ങുമ്പോൾ അന്നെ ദിവസം കീരിക്കൊപ്പം ദിവ്യയും പുറത്തിറങ്ങി.
ശക്തമായ തെളിവുകൾ ഉണ്ടായിട്ടും റിമാൻഡ് പോലും പൂർത്തിയാക്കാതെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയയാവാതെ ജയിലിന് പുറത്തുള്ളത് പോലെ സുഖവും സൗകര്യവും അനുഭവിച്ച് അവൾ ജാമ്യത്തിൽ പുറത്തിറങ്ങി.
ഗർഭിണിയാണെന്ന പരിഗണയും ചില ഉന്നതരുടെ ഇടപെടലും കൂടിയായപ്പോൾ ജാമ്യാപേക്ഷ കോടതിയിലെത്തിയപ്പോൾ പ്രോസിക്യുഷനങ്ങ് കണ്ണടച്ചുകൊടുത്തു.ജയിലിനു പുറത്തു പോയ രാത്രികളിൽ അവൾ ചെയ്യേണ്ടിയിരുന്നത് പലതും നിയമത്തിന്റെ മറവിൽ നിന്നുകൊണ്ട് ചെയ്തു തീർത്തു. പക്ഷെ അവളിലേക്ക് എത്താനുള്ള വഴി അവളറിയതെ ചോരുകയും ചെയ്തിരുന്നു.
അവളെ കൂട്ടാൻ വിനോദ് കാത്തു നിന്നിരുന്നു.പക്ഷെ ദിവ്യ വിനോദിനൊപ്പം പോകാൻ കൂട്ടാക്കിയില്ല.അതിനായി അവൾ പല തടസവാദങ്ങളും നിരത്തി. ഗായത്രിയുടെ വരവ് പോലും അവൾ കാരണമായി പറഞ്ഞു. ഒടുവിൽ അവളുടെ ഭാഗം വിജയിച്ചു.സ്വന്തം തറവാട്ടിൽ നിന്ന് കാർ വരുത്തി അവിടെനിന്ന് പോയ അവൾ വിനോദിനെ ഒന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല.അവളുടെ അമ്മാവൻ വിനോദിനോട് എന്തിക്കെയോ സംസാരിക്കുന്നതും കീരി കണ്ടു.
അവൾ പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനെ വിനോദിനപ്പോൾ കഴിഞ്ഞുള്ളു.ഒടുവിൽ വിനോദും പോയിക്കഴിഞ്ഞാണ് കീരി ജയിൽ പരിസരം വിട്ടത്. ******** ദിവ്യ തന്നെ കൂസാതെ സ്വന്തം വീട്ടിലേക്ക് പോയതിൽ മനസ്സ് വിഷമിച്ചിരിക്കുകയായിരുന്നു വിനോദ്.രണ്ട് മൂന് ദിവസമായിട്ട് ആള് വീട്ടിൽ തന്നെയുണ്ട്.ആ ഒരു മൂഡ് മാറ്റാനും മുന്നോട്ടുള്ള കാര്യങ്ങൾക്ക് ഒരു വ്യക്തത വരുത്തണം എന്ന ഉദ്ദേശത്തോടും കൂടിയാണ് ശംഭു വിനോദിനെയും കൂട്ടി പുറത്തെക്കിറങ്ങിയത്.
അമ്പലനടയിൽ നിന്ന് പ്രാർത്ഥിച്ച ശേഷം അവർ ആൽത്തറയിൽ ചെന്നിരുന്നു.
“ഏട്ടൻ ഇങ്ങനെ ചടഞ്ഞിരുന്നിട്ട് എന്ത് പ്രയോചനം.കൂടുതൽ പ്രവർത്തിക്കേണ്ട സമയമാണ്. ഓഫിസിൽ ആകെ താളം തെറ്റി. മാനേജർ ഒരുവിധം മുന്നോട്ട് കൊണ്ടുപോകുവാ എന്ന് അച്ഛൻ പറയുന്നത് കേട്ടു.ഇങ്ങനെ ഏത്ര നാളെന്നു വച്ചാ ഓഫിസിൽ നിന്ന് മാറിനിക്കുന്നത് പോലും.”
“ഒരു പരിഹാരം കാണാതെ ഇനി ഞാൻ എങ്ങോട്ടുമില്ല ശംഭു. ബാംഗ്ലൂരെ അവസ്ഥയും മറിച്ചല്ല. അവൾ ഇല്ലാത്തതിന്റെ എല്ലാം അവിടെ കാണാനുണ്ട്.ഇനി ഒന്ന് കുതിച്ചുകയറണേൽ നമ്മുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണം.അല്ലാതെ ഞാൻ ഓഫിസിലേക്കില്ല.ഉത്തരം കൊടുത്തു മടുത്തെടാ……കിട്ടില്ല എന്നറിഞ്ഞുകൊണ്ടും ചിലർ ഓരോന്ന് ചോദിക്കും.ചിന്തകൾ ആകെ കാട് കയറുകയാ.ഒന്നിലും ശ്രദ്ധചെലുത്താൻ കഴിയുന്നില്ല.” വിനോദ് തന്റെ വിഷമം പറഞ്ഞു.
“അതിന് വീട്ടിൽ ചടഞ്ഞിരുന്നിട്ട് എന്ത് കാര്യം.കളത്തിലിറങ്ങിയെ പറ്റൂ.ഏട്ടന്റെ ബുദ്ധികൂർമ്മതയാ ഇവിടെ വേണ്ടത്,കൈക്കരുത്ത് കൊണ്ട് കൂടെ നിൽക്കാനുമുണ്ട് ആളുകൾ.ഏട്ടൻ കൂടെ നിന്ന് തന്നാൽ മതി,ഇതിനൊരവസാനം കണ്ടേ പറ്റൂ.”
“എന്താ നിന്റെ മനസ്സിൽ?”വിനോദ് ചോദിച്ചു.
“ഇരുമ്പ് കാണണം എന്ന് പറഞ്ഞിരുന്നു.നമ്മളിപ്പോൾ അങ്ങോട്ട് പോകുവാ.എന്നിട്ടാവാം ഭാവി തീരുമാനങ്ങൾ.”ശംഭു പറഞ്ഞു. ********** ഇരുമ്പിന്റെ താവളത്തിലാണ് അവരിപ്പോൾ.ആകെ കലുഷിതമായ അന്തരീക്ഷം. ആരും ഒന്നും മിണ്ടുന്നില്ല.മുന്നോട്ട് ഇനിയെങ്ങനെയെന്ന് ആർക്കും ഒരെത്തുംപിടിയുമില്ല.ഓരോ ചുവടിലും അപകടം പതിയിരിക്കുന്നുണ്ടെന്നുമറിയാം.
അവരുടെ മൗനത്തിന് വിരാമമിട്ടത് വിനോദായിരുന്നു.
“ഇരുമ്പേ…..”വിനോദ് വിളിച്ചു.
“പറയ് അണ്ണാ….”എന്ന് സുരയും.
“നമുക്ക് മുന്നോട്ട് പോകാൻ ഒരേ ഒരു വഴിയേയുള്ളൂ.’….സുനന്ദ….’ അവൾ എവിടെയുണ്ടെങ്കിലും നമുക്ക് കിട്ടിയിരിക്കണം,മറ്റാരും അവളിലെക്കെത്തുന്നതിന് മുന്നേ തന്നെ.”
“എന്തിനാ അണ്ണാ അവളെക്കൊണ്ട്.മാധവൻ ഇപ്പൊ അവളെ തിരഞ്ഞു നടക്കുകയാ. കിട്ടിയോ ഇല്ലയോ എന്നറിയില്ല.”
“കിട്ടരുത്.അവളെയിപ്പോൾ നമുക്കാണ് ആവശ്യം.അവളുടെ നാവിനിപ്പോൾ സ്വർണ്ണത്തെക്കാൾ വിലയുണ്ട്.
നമ്മൾ അറിഞ്ഞതൊന്നുമല്ലവൾ, രഹസ്യങ്ങളുടെ അക്ഷയഖനിയാണ് സുനന്ദ. അതാ മാധവൻ അവൾക്ക് വേണ്ടിയിത്ര അന്വേഷണം നടത്തുന്നത്.
അല്ലാതെ ഒരു ഹോട്ടൽ റിസപ്‌ഷനിസ്റ്റിനെ ഇത്രയേറെ പ്രശ്നങ്ങൾക്കിടയിലും അയാൾ തിരഞ്ഞുനടക്കേണ്ട കാര്യമെന്ത്?
ഒരു കാര്യം തീർച്ചയാണ്,അന്ന് രാത്രി,ബെഞ്ചമിൻ കൊല്ലപ്പെട്ട രാത്രി,അവളവിടെയുണ്ടായിരുന്നു.ബെഞ്ചമിൻ മരണപ്പെടുമ്പോൾ പുറത്തുനിന്നുള്ളവരുടെ സഹായി അവളായിരുന്നിരിക്കണം.അതാ അവൾ പൊടുന്നനെ വാനിഷായത്.അന്ന് രാത്രി എന്ത് നടന്നു എന്നവൾക്കറിയാം, മറഞ്ഞിരിക്കുന്ന ശത്രുവിനെയും.
അവൾ നമ്മോട് സഹകരിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ എന്നേക്കുമായി അവസാനിക്കും.” വിനോദ് പറഞ്ഞുനിർത്തി.
അത് ശരിയാണെന്ന് അവർക്കും തോന്നി.താനുള്ളപ്പോൾ തന്നെ മാധവന് സുനന്ദയോട് പ്രത്യേക ഇഷ്ട്ടമുണ്ടായിരുന്നു എന്നത് ശംഭു ഓർത്തെടുത്തു.
തന്നെ ഒഴിവാക്കി മാധവൻ സുനന്ദയെയും കൂട്ടി ചില പ്രധാന മീറ്റിങ്ങുകളിൽ പങ്കെടുത്തതും, പലപ്പോഴും തനിച്ചുള്ള അവരുടെ സംസാരങ്ങളും മറ്റും അവന്റെ ഓർമ്മയിൽ വന്നു.അതവൻ മറ്റുള്ളവരോടും പങ്കുവച്ചു.
അതോടെ വിനോദിന്റെ സംശയം കൂടുതൽ ബലപ്പെട്ടു. മാധവനും സുനന്ദയും ഒന്നിച്ചു നടത്തിയ യാത്രകളുടെ വിവരങ്ങൾ അന്വേഷിച്ചറിയാൻ വിനോദ് ശംഭുവിനെ ചുമതലപ്പെടുത്തി.
റപ്പായി ചേട്ടൻ വിചാരിച്ചാൽ കാര്യം നടക്കുമെന്ന് ശംഭു കണക്കുകൂട്ടി.റപ്പായിയുടെ മകൾ ഇപ്പോഴും മാധവന്റെ വിശ്വസ്ഥ ജീവനക്കാരിയാണ്.അവൾ പറയുന്ന കണക്കുകളാണ് മാധവന് ഇപ്പോഴും വിശ്വാസം. ശംഭു അപ്പോൾ തന്നെ റപ്പായി മാപ്പിളയെ വിളിച്ച് ഒന്ന് കാണണം എന്നറിയിച്ചു.പതിവ് പോലെ സ്ഥിരം സ്ഥലത്തുവച്ച് കാണാം എന്ന് റപ്പായിയും പറഞ്ഞു.
ഈ കണ്ട പ്രശ്നങ്ങൾക്കിടയിലും അവർ തമ്മിൽ കാണാറുണ്ട്. റപ്പായിക്കിപ്പോഴും ശംഭുവിനെ ഇഷ്ട്ടമാണ്,അത്രക്ക് വിശ്വാസവു മാണ്.
തന്നെയൊന്നും ഏൽപ്പിക്കുന്നില്ല എന്ന് കരുതി പല്ലും കടിച്ചു നിന്ന നേരത്താണ് കമാലിനുള്ള ഊഴം വന്നത്.വിനോദിന്റെ വിളികേട്ട് കമാൽ അടുത്തേക്ക് നിന്നു.
“കമാലെ …… കീരി പറഞ്ഞ രണ്ട് പേരുടെയും ഡീറ്റെയിൽസ് ഉടൻ എനിക്ക് കിട്ടണം.ഒരു ദൂരമിട്ട് നിന്നാൽ മതി.ഞാൻ പറയാം അപ്പോൾ മതി പ്രവൃത്തി.രണ്ട് പേരും നമ്മുടെ പരിധിയിൽ തന്നെയുണ്ടാവണം.” വിനോദ് പറഞ്ഞു.
“ഭാരതനൊരു വിഷയമേയല്ല. ഉടുമ്പിനെയെങ്ങനെ……..?”പക്ഷെ മുഴുവിപ്പിക്കാൻ കമാലിന് കഴിഞ്ഞില്ല,വിനോദ് സമ്മതിച്ചില്ല. അതിന് മുന്നേ വിനോദ് അയാളെ തടഞ്ഞുകഴിഞ്ഞിരുന്നു.
“കമാലിന്റെ വല പൊട്ടിക്കാൻ ആമ്പിയറുള്ള ഉടുമ്പുകളുണ്ടൊ ശംഭുവെ…?” എന്ന ചോദ്യവും കമാലിന്റെ തോളിൽ രണ്ട് തട്ടും കൂടിയായപ്പോൾ കമാൽ സ്വയം ആവേശത്തിലായി.
വിനോദ് ട്രാക്കിലായെന്ന് അതോടെ അവർ മനസ്സിലാക്കി. ഒപ്പം അവരും ചാർജ് ആയി.
രുദ്ര അവളുടെതായ രീതിയിൽ മുന്നോട്ട് പോകുന്നു. അത്യാവശ്യഘട്ടങ്ങളിലെ സഹായം ആവശ്യപ്പെടൂ എന്നാണ് അവളുടെ നിലപാട്. അവളുടെ ഗ്യാങ് ഇപ്പൊൾ അവൾക്കൊപ്പം ഉണ്ട്.മാധവനെ വേരോടെ പിഴുത് കളയുക എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ രുദ്രക്കുള്ളത്,അതിന് ശ്രമിക്കുകയാണവൾ.വീണയുടെ പ്രസവത്തിന് മുന്നേ എല്ലാത്തിനും ഒരറുതിവരുത്തണമെന്നാണ് രുദ്ര പറയുന്നത്.അതിനുള്ള പെടപ്പാട് പെടുകയാണ് അവൾ.
ഇതിനിടയിലും വിക്രമൻ പറഞ്ഞ കാര്യങ്ങൾ എങ്ങനെ മറ്റുള്ളവരെ ധരിപ്പിക്കും എന്ന ചിന്തയിലാണ് ഇരുമ്പൻ.ഇക്കാര്യത്തിൽ ശംഭുവിന് മാത്രമേ തന്നെ സഹായിക്കാനാകൂ എന്ന് ഇരുമ്പ് മനസ്സിലാക്കി.തന്റെ പ്രണയത്തിന് വേണ്ടി എന്തും ചെയ്യാൻ ഇരുമ്പ് തയ്യാറായിരുന്നു.ശംഭുവിനെ ഒന്ന് ഒറ്റക്ക് കിട്ടാൻ അയാളാഗ്രഹിച്ചു.
അവരുടെ ചർച്ചക്കിടയിൽ ദിവ്യ ഒരു വിഷയമായി.കീരിയറിയിച്ച കാര്യങ്ങളാണ് തമ്മിൽ ചർച്ച ചെയ്തത്.കീരി പറഞ്ഞ രണ്ടു പേരുകാർ, അവരുടെ ചിട്ടവട്ടങ്ങൾ,പ്രാഥമിക വിവരങ്ങൾ എന്നിവ ജോലി ഏറ്റെടുത്തു കുറച്ചു സമയത്തിനുള്ളിൽതന്നെ കമാൽ കണ്ടെത്തി വിനോദിനെയറിയിച്ചു. അത്രക്കുമുണ്ട് കമാലിന്റെ വ്യക്തിബന്ധങ്ങൾ.ഉടുമ്പ് എന്ന് പരോളിൽ ഇറങ്ങുമെന്ന് വരെ കമാൽ അറിഞ്ഞുകഴിഞ്ഞിരുന്നു.
അപ്പോഴും ദിവ്യയുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നു.ഒന്നും വിട്ടുപറയാത്തതും വിനോദിനോട് അകലം പാലിക്കുന്നതും പ്രശ്നം തന്നെയായിരുന്നു.ഗർഭം ധരിച്ചത് മുതൽ അവളിൽ മാറ്റം കണ്ട് തുടങ്ങിയതായി വിനോദ് ഓർത്തു
കുഞ്ഞ് മറ്റാരുടെതായിരുന്നുവെ ങ്കിൽ പോലും വിനോദിന് ഇത്രയും നീറില്ലായിരുന്നു.തന്റെ കുറവും അവളുടെ ആഗ്രഹവും അയാൾ അംഗീകരിച്ചിരുന്നു,മാനിച്ചിരുന്നു. വില്ല്യം അവളെ പ്രാപിച്ചിട്ട് പോലും വിനോദ് അവളെ വെറുത്തില്ല. പക്ഷെ വെറുക്കപ്പെട്ടവന്റെ സന്തതിയെ അംഗീകരിക്കാൻ അവന് സാധിക്കില്ലായിരുന്നു. കളയാനവൾക്കും മനസ്സില്ലായി രുന്നു.
അവളോടു താൻ തന്നെ നേരിൽ സംസാരിക്കാം എന്നായിരുന്നു ശംഭുവിന്റെ അഭിപ്രായം.വീണ കുറച്ചു ദിവസമായിട്ട് അവനോട് പറയുന്നതാണ് ജയിലിൽ ചെന്ന് ദിവ്യയെ കണ്ട് സംസാരിക്കാൻ. അപ്പോഴെല്ലാം വിനോദ് തടഞ്ഞു. കാരണം ദിവ്യ എങ്ങനെ പെരുമാറുമെന്ന് അയാൾക്ക് ഒരു ഊഹവുമില്ലായിരുന്നു.പക്ഷെ ഇപ്പോൾ ശംഭു ഉറച്ചുതന്നെയാണ്. വിനോദ് തടസ്സം പറഞ്ഞുനോക്കി. പക്ഷെ ശംഭുവിന് ദിവ്യയെ കണ്ടേ പറ്റൂ എന്നായിരുന്നു നിലപാട്.
അവരുടെ സംസാരം അതിരുവിട്ടു ഒടുവിൽ ശംഭുവിന്റെ വാശി വിജയിച്ചു.അവൻ ദിവ്യയെ തേടിയിറങ്ങി.
“ആരും കൂടെ വരരുത്.എനിക്ക് അറിയണം,ഏട്ടത്തിയിൽ നിന്ന് തന്നെ.” കൂടെ ചെല്ലാൻ തുനിഞ്ഞ വിനോദിനെയവൻ തടഞ്ഞു. പിന്നെ ഒറ്റ പാച്ചിലായിരുന്നു ദിവ്യ എവിടെയുണ്ടെന്നറിയാൻ. അവളെ കണ്ട് സംസാരിക്കാൻ.
അവനെ തടയാൻ കഴിയില്ല എന്ന് വിനോദിനറിയാമായിരുന്നു. അവൻ പോയ വഴിയേ ഒരു കാവലായിട്ട് ഇരുമ്പിനെയും വിട്ടു. ശംഭുവിനെ ഒറ്റക്ക് കിട്ടാൻ ഇത് ഒരവസരമായി ഇരുമ്പ് കരുതി. *******
ദിവ്യയെ തേടിയിറങ്ങിയതാണ് ശംഭു.അവളുടെ തറവാട്ടിലാണ് ആദ്യം അന്വേഷിച്ചത്.പക്ഷെ രണ്ടു ദിവസം അവിടെ തങ്ങിയ ശേഷം മറ്റൊരിടത്തേക്ക് അവൾ താമസം മാറിയിരുന്നു.
എവിടെയാണ്, എങ്ങനെയാണ് എന്ന് അവളുടെ അച്ഛനോട് തിരക്കിയെങ്കിലും അവളെന്തെങ്കിലുമാവശ്യത്തിന് വിളിക്കുമെന്നല്ലാതെ യാതൊരു അറിവുമില്ലെന്നയാൾ ആണയിട്ട് പറഞ്ഞു.ഒരുപക്ഷെ ദിവ്യയുടെ അമ്മാവന് കൂടുതൽ അറിയാൻ കഴിയും എന്നയാൾ പറഞ്ഞു.
“ശംഭുമോൻ ആണല്ലേ ഇത്?” അവിടത്തെയമ്മ ചോദിച്ചു.
“അതെ……….”എന്ന് മറുപടി നൽകിയപ്പോൾ ഒരൊറ്റ കരച്ചിലായിരുന്നു പിന്നെയവർ.
ദിവ്യയുടെ കാര്യത്തിൽ അവരും ദുഖിതരാണെന്ന് അതിൽനിന്ന് അവൻ മനസ്സിലാക്കി.പക്ഷെ അവളിലെ മാറ്റത്തിന്റെ കാരണം എന്താണെന്ന് അവർക്ക് പോലും പറയാൻ കഴിഞ്ഞില്ല.
അവിടെനിന്നിറങ്ങുമ്പോൾ അമ്മാവന്റെ നമ്പർ വാങ്ങാൻ ശംഭു മറന്നില്ല.
ഡ്രൈവിനിടെ ദിവ്യയുടെ അമ്മാവനെ ഫോണിൽ കിട്ടാൻ ശ്രമിച്ചുവെങ്കിലും ആദ്യത്തെ തവണ ഫോൺ എടുത്തപ്പോൾ ആളെ തിരിച്ചറിഞ്ഞ അയാൾ ഉടനെതന്നെ കാൾ കട്ട് ചെയ്തു. പിന്നീടുള്ള ശംഭുവിന്റെ കാളുകൾ അയാൾ എടുക്കാതെ വിട്ടു.
തുടരെ വിളിച്ചുകൊണ്ടിരുന്നപ്പോൾ, ഒടുവിൽ അയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ് എന്ന സന്ദേശം ശംഭുവിന്റെ കാതിൽ കേട്ടു.
സഹികെട്ട ശംഭു ദേഷ്യത്തിൽ ഫോൺ കോ ഡ്രൈവർ സീറ്റിലേക്കെറിഞ്ഞു.അവന്റെ മുഖം നിരാശകൊണ്ട് നിറഞ്ഞു. വാശിക്ക് പോന്നതാണ്,ഒന്നും നടന്നതുമില്ല.അവൻ സ്വയം പഴിച്ചു.
പക്ഷെ ദിവ്യയെ തേടിയിറങ്ങിയ അവനെ ദിവ്യ തേടിയെത്തി. അവന്റെ വഴിയിൽ അവൾ അവനായി കാത്തുനിന്നു.
ആൾത്തിരക്കില്ലാത്ത റോഡ് സൈഡിൽ ആരെയോ പ്രതീക്ഷിച്ചെന്നപോലെ നിന്നിരുന്ന ദിവ്യയെ അവൻ കണ്ടിരുന്നില്ല എങ്കിലും അവളെ കടന്നു മുന്നോട്ട് പോയ അവന് ലഭിച്ച ഫോൺ കാൾ മാത്രം മതിയായിരുന്നു അവന്റെ നിരാശ നിറഞ്ഞ മുഖത്ത് സന്തോഷം നിറയാൻ.
കുറച്ചു സമയം അവർ സംസാരിച്ചതെയില്ല.ഇരുവരും വിദൂരതയിലേക്ക് നോക്കിനിന്നു. “ഏട്ടത്തിയെന്താ ഇങ്ങനെ? എന്ത് ഭാവിച്ചാ ഈ കാണിച്ചുകൂട്ടുന്നത് മുഴുവൻ?”
“എന്റെ കയ്യിൽ ഇപ്പോൾ നിനക്ക് മറുപടി തരാനില്ല ശംഭു.എന്നെ തേടിയിറങ്ങിയ നിന്നെ നിരാശപ്പെടുത്തി വിടേണ്ട എന്ന് കരുതിമാത്രമാണ് ഇപ്പോൾ ഇങ്ങനെയൊരു കൂടിക്കാഴ്ച്ച.”
“പരിചയപ്പെട്ട നാൾ മുതൽ വല്യ ബഹുമാനമായിരുന്നു, ഏട്ടത്തിയെന്നെ വിളിച്ചിട്ടുള്ളൂ. എന്നിട്ടും എന്തിന്?
“ഞാൻ പറഞ്ഞല്ലോ,ഇപ്പോൾ ഒന്നിനും മറുപടിയില്ല എനിക്ക്. പക്ഷെ എല്ലാത്തിനും ഉത്തരം നൽകുന്ന ഒരു ‘നാളെ’ എന്റെ മുന്നിലുണ്ട്.എല്ലാവരും കാത്തിരുന്നേ മതിയാകൂ.”അവൾ തീർത്തുപറഞ്ഞു.
“ചെയ്യാൻ പാടില്ലാത്തതല്ലെ അന്ന് എന്നോടാവശ്യപ്പെട്ടത്, എന്നെക്കൊണ്ട് പറ്റാത്ത കാര്യം. ആ കുടുംബത്തെ വഞ്ചിക്കാൻ, എന്റെ വീണയെ ചതിക്കാൻ എനിക്ക് കഴിയില്ല എന്നറിഞ്ഞിട്ടും എന്തിനായിരുന്നു?എന്നിട്ടതിന്റെ ദേഷ്യം മുഴുവൻ മനസ്സിൽ സൂക്ഷിച്ചുവച്ചു.
പിന്നീട് അവസരം വരുമ്പോൾ എല്ലാരേം വേദനിപ്പിക്കാമല്ലോ അല്ലെ? ഏട്ടന്റെ അവസ്ഥയൊന്ന് ആലോചിച്ചു നോക്ക് ഏട്ടത്തി.” അവൻ പറഞ്ഞു.
“ഞാൻ വയറ്റിൽ ചുമക്കുന്നതും നിങ്ങളെ സഹായിച്ചതിന്റെ ഫലമാണ്.എന്റെയാഗ്രഹം സാധിച്ചുതരാൻ ആരുമുണ്ടായില്ല. സഹായത്തിനു ലഭിച്ച പ്രതിഫലം പാപത്തിന്റെ ഫലമാണെങ്കിൽ പോലും എനിക്ക് പരാതിയില്ല.ഇത് വേണ്ടാന്ന് വച്ചുകൊണ്ടുള്ള ഒരു ജീവിതം എനിക്കില്ല.അത് ആരെ വേണ്ടെന്നുവച്ചിട്ടാണെങ്കിലും ശരി ” “ശരി ഞാൻ ഇനി ബുദ്ധിമുട്ടിക്കുന്നില്ല.”അവൻ പറഞ്ഞു.അവളോട് തർക്കിച്ചു ജയിക്കാൻ കഴിയില്ല എന്നവന് ബോധ്യമായി.എങ്കിലും അവൻ ഒരു കാര്യം ചോദിച്ചു, “തന്റെ കൂടപ്പിറപ്പിനെ എന്തിണെന്ന്?”
ദിവ്യക്ക് അതൊരു ഞെട്ടൽ സമ്മാനിച്ചു.അവളുടെ മുഖം മാറി. ആദ്യമുണ്ടായ അമ്പരപ്പിൽ നിന്ന് രൗദ്രതക്ക് വഴിമാറി.അങ്ങനെ രൗദ്രത നിറഞ്ഞ ഭാവത്തിൽ അവൻ ആദ്യമായാണ് ദിവ്യയെ കാണുന്നത്.”നിനക്കറിയണമല്ലെ…….?”ദിവ്യ ഒട്ടും പതറാതെ,ഒന്ന് ചെറുതായി നിഷേധിക്കുക പോലും ചെയ്യാതെ അവൾ ചോദിച്ചു.എന്തിന് താൻ ഉള്ളത് സമ്മതിക്കാതിരിക്കണം എന്നും, ഒന്നുമറിയാതെ ശംഭുവങ്ങനെ ചോദിക്കില്ല എന്നറിയാവുന്നത് കൊണ്ടും കൂടുതൽ എതിർപ്പ് അവൾ കാട്ടിയില്ല എന്നതാണ് ശരി.
“എനിക്കറിഞ്ഞേ പറ്റൂ.അല്ലാതെ നിങ്ങളിവിടുന്ന് പോകില്ല.ഇത് ശംഭുവിന്റെ വാക്കാ,പിറക്കാൻ പോകുന്ന എന്റെ കുഞ്ഞ് സത്യം, നിങ്ങൾ ഇനിയുണ്ടാവില്ല.”
“ഞാൻ വന്നത് പോലെ പോകും. കാരണം രുദ്രയെന്ന സത്യത്തെ നിനക്ക് അറിയേണ്ടിടത്തോളം നീ എന്നെയൊന്നും ചെയ്യില്ല.എനിക്ക് കാവലിന് നീയുണ്ടാവുകയും ചെയ്യും.”ഉറച്ച ശബ്ദത്തോടെ അവൾ പറഞ്ഞു.അവനെങ്ങനെ അറിഞ്ഞു എന്നത് ചിന്തിക്കാനൊ ചോദിക്കാനോ സാധിക്കാത്ത സന്ദർഭത്തിൽ അവൾ ഒട്ടും വിട്ടു കൊടുക്കാതെ മറുപടി പറഞ്ഞു.
“ആഗ്രഹമൊക്കെ കൊള്ളാം, പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട് ഏട്ടത്തീ……….അത് നടക്കില്ല.” ശംഭുവും കലിപ്പിലാണ്.
“രുദ്ര പറഞ്ഞ കഥകളൊക്കെ നീ വിശ്വസിച്ചു എന്നെനിക്കറിയാം. എനിക്കും വിശ്വാസമാണ്.പക്ഷെ ഈ വന്നത് രുദ്രയാണെന്ന് എന്താ നിനക്കിത്ര ഉറപ്പ്…….അതറിയണം എങ്കിൽ നീ എനിക്കൊപ്പം നിക്ക്, അല്ലെങ്കിൽ അവളെക്കൊണ്ട് പറയിക്ക്.”
ദിവ്യ അവന്റെ തോളിൽ പിടിച്ചു പിന്നിലേക്ക് തള്ളിമാറ്റിയശേഷം അവിടെനിന്നും നടന്നകന്നു. അവൻ പിറകോട്ട് വേച്ചുപോയി. അവൾ പോകുന്നത് നോക്കിനിക്കാനെ അപ്പോൾ അവന് കഴിഞ്ഞുള്ളു.അവസാനം അവൾ പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
ശംഭു വീട്ടിലെത്തിയപ്പോഴേക്കും മനസ്സിൽ വീണ കരട് അവനിൽ പൊട്ടിമുളക്കാൻ തുടങ്ങിയിരുന്നു.
*****************
തുടരും
ആൽബി
Responses (0 )