ശംഭുവിന്റെ ഒളിയമ്പുകൾ 48
Shambuvinte Oliyambukal Part 48 | Author : Alby | Previous Parts
തിരികെപ്പോകുന്ന വഴിയിലും ആകെ ചിന്തയിലായിരുന്നു ശംഭു.
ഒന്ന് രണ്ടുവട്ടം വണ്ടിയൊന്ന് പാളുകയും ചെയ്തു.
“വണ്ടിയൊതുക്ക് ശംഭുസെ.ഇനി ഞാൻ എടുത്തോളാം.”വീണ പറഞ്ഞു.
“ഇപ്പൊ വയറു സ്റ്റിയറിങിൽ താങ്ങിനിക്കുന്ന അവസ്ഥയിലാ. വേണ്ട.”
“എന്നാൽ എവിടെയെങ്കിലും ഒന്ന് ഒതുക്ക് ചെക്കാ.വണ്ടി കയ്യീന്ന് പോകുന്നു.അല്ലെപ്പിന്നെ എന്നെ ഓടിക്കാൻ സമ്മതിക്കണം.”
വീണ കട്ടായം പറഞ്ഞു.
അവന്റെ മനസ്സ് കലുഷിതമാണ്.
അതവൾക്ക് നന്നായറിയാം. അവൻ വളർന്ന അന്തരീക്ഷം, അവന്റെ ജീവിതത്തിലേക്ക് താൻ കടന്നുചെന്നത്,അവന്റെ പാസ്റ്റ്,
ഇതിനിടയിൽ അവനറിഞ്ഞ സത്യങ്ങളഗീകരിക്കാൻ പ്രയാസം നേരിടും.തന്റെ ധാരണകൾ തെറ്റി എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ സമയം വേണ്ടിവരും.
എല്ലാം കൊണ്ടും അവന്റെ മനസ്സ് പ്രക്ഷുബ്ധമാണ്.അവന്റെ മനസ്സ് അവളെക്കാൾ നന്നായി ആർക്കും മനസ്സിലാവുകയുമില്ല.
വഴിയോരത്ത് മരത്തണലിൽ വണ്ടിയൊതുക്കി കണ്ണടച്ചു കിടക്കുന്നതിനിടയിൽ പലതും ശംഭുവിന്റെ മനസ്സിലൂടെ കടന്നു പോയി.”തോറ്റുപോയല്ലോ പെണ്ണെ ഞാൻ”അവൻ അറിയാതെ പറഞ്ഞു.
“എന്റെ ശംഭു തോൽക്കാൻ ഞാൻ സമ്മതിക്കില്ല.അത് ആരുടെ മുന്നിലായാലും.ഇനി ഈശ്വരൻ തന്നെയാണ് എതിരെ എങ്കിലും.”
“വിശ്വസിച്ചവർ പലരും ചതിക്കുകയായിരുന്നു എന്നൊരു തോന്നൽ.എന്നാലും മാഷിന് ഇങ്ങനെയൊരു മുഖമുണ്ടെന്ന് കരുതിയതല്ല.”
“ചിലതങ്ങനെയാണ് ചെക്കാ.
കണ്ണിൽ കാണുന്നതായിരിക്കില്ല സത്യം.ഇവിടെയും അങ്ങനെ തന്നെ.”
“ഇപ്പൊ ഈ പെണ്ണ് മാത്രേ സമ്പാദ്യമായുള്ളൂ.എന്തോ ഒരു പേടിപോലെ.ഇനിയതും…..”
അവൻ മുഴുവിക്കുന്നതിന് മുന്നേ അവൾ വായ പൊത്തി.
അവനെ മുഴുവനാക്കാൻ അവൾ സമ്മതിച്ചില്ല.അവന്റെയാ സംശയം സ്വാഭാവികമായിരുന്നു. മറ്റൊരവസരത്തിലായിരുന്നു എങ്കിൽ അവളുടെ കൈ അവന്റെ കവിളിലാണ് പതിയുക.
അവന്റെ കൈപിടിച്ചു തന്റെ ഉദരത്തിൽ വച്ചുകൊണ്ടായിരുന്നു അവളവന് ഉത്തരം കൊടുത്തത്.
“മുന്നോട്ടൊരു രൂപവും ഇല്ലല്ലോ പെണ്ണെ?”ശംഭു ചോദിച്ചു.
“ഒരു കൺഫ്യൂഷനും വേണ്ട, തറവാട്ടിൽ നിന്നിറങ്ങാൻ മനസ്സ് പാകപ്പെടുത്തുക.അതിന്ന് തന്നെ വേണം.ഇനിയുമവിടെ തുടർന്നാൽ അത് ശരിയാവില്ല.”
“ടീച്ചറെയും ചേച്ചിയെയും കുറിച്ചാ എന്റെ ചിന്ത മുഴുവൻ.”
“നോക്ക് ശംഭു……. ഞാൻ മനസ്സിലാക്കിയതിൽ നിന്നും ഒന്ന് ഞാൻ പറയാം.നിന്റെ ടീച്ചറെ നീ മറക്കുക,എന്നും അവർക്ക് കൂറ് ഭർത്താവിനോടാ.അയാളെ സാവിത്രി മറികടക്കില്ല.ഗായത്രി ചിലപ്പോൾ കൂടപ്പിറപ്പിനോട് സഹാനുഭൂതി കാണിച്ചേക്കാം.”
“മനസ്സിലാകുന്നുണ്ട് പെണ്ണെ. ചന്ദ്രചൂഡന്റെ ജീവനറ്റ ശരീരം വഴിയരികിൽ കണ്ടിട്ടും ഒരു കൂസലും ആ മുഖത്ത് ഞാൻ കണ്ടില്ല.എന്തോ വല്ലാത്ത ഭാവമായിരുന്നു ടീച്ചർക്കപ്പോൾ.”
“അപ്പൊ എന്റെ ചെക്കന് കാര്യം മനസ്സിലാവുന്നുണ്ട്.മാധവന്റെ ഈ ഇടപാടുകൾ സാവിത്രിക്കറിയുമോ എന്നൊന്ന് ഉറപ്പിക്കണം.പ്രത്യേകിച്ചും നീയുമായി ബന്ധം പുലർത്തിയ സ്ഥിതിക്ക്.ഒന്നും തോന്നല്ലേ ചെക്കാ……ആ വീഡിയോ ടോപ്പ് സെല്ലിങ് ലിസ്റ്റിൽ വരെ ഇടം പിടിച്ചിരുന്നു.ഇൻസെസ്റ്റ് ചുവയുള്ളവക്ക് പുറത്ത് നല്ല മാർക്കറ്റ് ആണ്.മാധവന്റെ വീഡിയോ സെല്ലിങ് ഒന്ന് പിന്നോട്ടായ സമയമാണ് നീയും സാവിത്രിയും തമ്മിലുള്ളത് മാർക്കറ്റ് കീഴടക്കുന്നതും,ഒരു കുതിപ്പ് ലഭിക്കുന്നതും.അതിന് മുന്നേ ഇറങ്ങിയ രഘുവുമായി മാധവന്റെ മുന്നിലുള്ളത്,നിന്റെ വീഡിയോയുടെ ചുവട് പിടിച്ചു മുന്നേറി.പിന്നെയാണവർ നിന്നെ ചിത്രയിലെത്തിച്ചത്.ഇതിനിടയിൽ സുനന്ദ നിന്നെ അവളുടെ വലയിൽ കുരുക്കുകയും ചെയ്തു
മാധവനും ചിത്രക്കുമിടയിൽ സുനന്ദ വന്നുചേർന്നതാണ്. മാധവനാണ് അവളെ ഇതിലേക്ക് ക്ഷണിച്ചതും.എല്ലാം കണക്ടഡാണ് മോനെ.പക്ഷെ സാവിത്രിക്ക് ഇതറിയുമോ എന്ന് ഇപ്പോഴും എനിക്ക് ഡൌട്ട് ആണ്”
വീണ പറഞ്ഞുനിർത്തി.
“എന്നാലും എന്നെയെന്തിന് പെണ്ണെ? ഞാൻ എങ്ങനെ അവരുടെ ശ്രദ്ധയിലേക്ക് വന്നു?”
“സിംപിൾ.നീയന്ന് രഘു തെങ്ങിൽ തോപ്പിൽ തങ്ങിയ രാത്രിയിൽ അവരുടെ സമാഗമം നേരിൽ കണ്ടത് തന്നെ കാരണം.അന്ന് റേറ്റിംഗ് തിരികെപ്പിടിക്കാൻ ഒരു എസ്ക്ലൂസിവ് തയ്യാറാക്കാനുള്ള ശ്രമത്തിലായിരുന്നു മാധവൻ. ചിത്രയും അയാളും ചേർന്ന് ടീച്ചറെയും അതിലേക്കെത്തിച്ചു.
സ്കൂളിന് വേണ്ടിയെന്ന പേരിൽ അവരത് സാധിച്ചു.സാവിത്രിയുടെ സംതൃപ്തിക്ക് വേണ്ടിയെന്ന പേരിൽ നിന്നിലുമെത്തിച്ചു. പക്ഷെ മാന്യയെന്ന് പേരെടുത്ത സാവിത്രി,ആഡ്യയായ സാവിത്രി എല്ലാം അറിഞ്ഞുകൊണ്ട് മൗനസമ്മതത്തോടെ മാധവന്റെ വാക്കുകളനുസരിക്കുകയായിരുന്നൊ എന്ന ചോദ്യം ഇനിയും ബാക്കി.”
“എങ്ങനെ ഉറപ്പിക്കും പെണ്ണെ?”
“വഴിയുണ്ട്…….നമ്മൾ വീട് വിട്ടിറങ്ങും മുൻപ് ഞാൻ അതുറപ്പിച്ചിരിക്കും.ഇപ്പൊ എന്റെ ചെക്കൻ വണ്ടിയെടുക്ക്. ഇനിയും വൈകണ്ട.”വീണ പറഞ്ഞു.
“മ്മ്മ്മ്…… പോകുന്നവഴി റപ്പായി ചേട്ടനെ ഒന്ന് കാണണം,ഒരഞ്ചു മിനിറ്റ്.”ശംഭു അതും പറഞ്ഞു വണ്ടി മുന്നോട്ടെടുത്തു.
അതിന് വീണയൊന്നു മൂളുക മാത്രം ചെയ്തു.അതിനിടയിൽ ഫോണിൽ വിനോദിനെ കണക്ട് ചെയ്യാനുള്ള ശ്രമത്തിലുമായിരുന്നു വീണ.
വണ്ടി മുന്നോട്ട് പോകുന്തോറും മറുവശത്ത് കാൾ പിക് ചെയ്യുന്നതും കാത്ത് അക്ഷമയോടെ അവൾ ഫോൺ നോക്കിയിരിക്കുന്നു. ഒടുവിൽ അത് കണക്ട് ആയ നേരം തിരക്ക് പിടിച്ച് എന്തോ പറഞ്ഞുതീർത്ത വീണ ശേഷം ശംഭുവിന്റെ തോളിലേക്ക് ചാഞ്ഞു
********
ദിവ്യക്കുള്ള അറെസ്റ്റ് വാറന്റും കയ്യിൽ കരുതിയാണ് വിക്രമൻ എംപയർ ഗ്രൂപ്പിന്റെ ഹെഡ് ഓഫിസിലെത്തിയത്.അത്ര പെട്ടെന്ന് വിനോദ് പ്രതീക്ഷിച്ചതുമല്ല.മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ദിവ്യയെ എങ്ങോട്ടെങ്കിലും മാറ്റാമായിരുന്നു എന്ന് വിനോദിന് തോന്നി.അത് മനസ്സിലാക്കിയായിരുന്നു വിക്രം കളിച്ചതും.
തെളിവുകൾ പ്രതികൂലമാകും എന്ന് വിനോദ് കരുതിയതേയില്ല. തന്റെ കോൺഫിഡൻസ് ഓവർ കോൺഫിഡൻസ് ആയിരുന്നു എന്ന് വിനോദ് മനസ്സിലാക്കി. വിക്രമനെ ഒന്ന് കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു എന്നയാൾ സ്വയം ചിന്തിച്ച സമയം.
“എന്റെ കെട്ടിയോളെ പൊക്കാൻ നിങ്ങൾ മതിയാകുമോ സാറെ?”
വിനോദ് കലിപ്പിൽ തന്നെയാണ്.
“മതിയല്ലോ സാറെ……അതല്ലേ ഈ കിടുതാപ്പും കൊണ്ട് ഞാൻ തന്നെ വന്നത്.” അതിനേക്കാൾ കലിപ്പിലായിരുന്നു വിക്രമൻ.
വിനോദിന് നേരെ നിന്ന് തലയുയർത്തി കണ്ണിൽ തന്നെ നോക്കിനിന്നു വിക്രമൻ.ആർക്ക് മുന്നിലും വിട്ടുകൊടുക്കില്ലെന്ന ഭാവത്തോടെ.
“ഒരു സീൻ ഉണ്ടാക്കാനാണ് ഭാവം എങ്കിൽ നാട്ടുകാരറിയും.
എംപയർ ഗ്രൂപ്പിൽ കയറി എം ഡി യുടെ ഭാര്യയെ കൊലക്കുറ്റത്തിന് പൊക്കിയെന്ന് പുറം ലോകം അറിഞ്ഞാൽ മുന്നോട്ട് എന്ത് സംഭവിക്കും എന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ?”വിക്രമൻ പറഞ്ഞു.
“ഒരു വാറന്റ് കാണിച്ചു പേടിപ്പിക്കല്ലേ സാറെ.കുറച്ചധികം കണ്ടതാ ഞാൻ.കോർട്ടിൽ ഊശി ആകേണ്ടങ്കിൽ ഇവിടെവച്ച് വിട്ടോ സാറെ വിക്രമാ.”വിനോദ് പറഞ്ഞു
“നേരെ കോർട്ടിലേക്ക് തന്നെയാ സാറേ.പതിനാല് ദിവസത്തെ റിമാൻഡ് ഉറപ്പ്.ഇല്ലേല് ഞാൻ ഈ പണിയങ്ങു നിർത്തും.”
“അത്ര കോൺഫിഡൻസ് വേണോ സാറെ?”
വിക്രമൻ വിനോദിന്റെ ചെവിക്ക് അരികിലേക്ക് വന്നു.
അതിനിടയിൽ വനിതാ പോലീസ് വിലങ്ങുവച്ച ദിവ്യയെ ചൂണ്ടിയിട്ട് പറഞ്ഞു.”ഒരുത്തനെ വളച്ചു ഫ്ലാറ്റിൽ കേറി,അവനൊപ്പം കാമം ശമിപ്പിച്ചശേഷം അവൻ തൃപ്തി അടയുന്നതിനിടയിൽ ഞരമ്പ് മുറിച്ചു കടന്നുകളഞ്ഞ തന്റെ ഭാര്യയുടെ വെടിപ്പുള്ള ദൃശ്യങ്ങൾ കയ്യിലുണ്ടെടോ.അത് ഭദ്രമായി കോടതിയിൽ എത്തിച്ചിട്ടുമുണ്ട്.
തെളിവായിപ്പോയി,അല്ലെങ്കിൽ വൈറൽ കട്ട് ആണത്.”വിക്രം മർമ്മത്തു തന്നെ കൊട്ടി.
സ്ഥപ്ദ്ധനായി നിക്കുന്ന വിനോദിന് മുന്നിലൂടെ ദിവ്യയെ അവർ കൊണ്ട് പോയി. ഒന്ന് പ്രതികരിക്കാൻ കഴിയാതെ വിനോദ് നിക്കുമ്പോൾ ദിവ്യയുടെ മുഖം കുനിഞ്ഞിരുന്നു. അവളെ ജീപ്പിൽ കയറ്റുമ്പോൾ ഔദ്യോഗിക വേഷത്തിൽ പത്രോസ് വാഹനത്തിലുണ്ട്. ഒരു വഷളൻ ചിരിയോടെ അയാൾ അവളെയൊന്ന് നോക്കി. ഒരു സദ്യയാണ് മുന്നിൽ.കയ്യിൽ ഒത്തു കിട്ടും എന്ന് മനസ്സിൽ പറഞ്ഞ് വിക്രമൻ കയറിയ ഉടനെ പത്രോസ് വണ്ടി കോർട്ടിലേക്ക് പായിച്ചു.
കാര്യങ്ങളറിയാതെ നിക്കുന്ന ജീവനക്കാർക്ക് മുന്നിലൂടെ ധൃതി പിടിച്ചോടുന്ന വിനോദിനെയും അവിടെ കാണാമായിരുന്നു.
************
കാര്യങ്ങൾ കൈവിട്ടുപോയത് അറിയാതെയാണ് അവർ തറവാട്ടിൽ ചെന്നുകയറുന്നത്.
“എന്ത് ധൈര്യത്തിലാ വീണ്ടും ഇങ്ങോട്ട്?”ഉറച്ച ശബ്ദം കേട്ടാണ് അവർ തിരിഞ്ഞുനോക്കിയത്.
തങ്ങളുടെ മുറിയിലേക്ക് പോകുകയായിരുന്നു ശംഭുവും വീണയും.
“ഒടുക്കത്തെ വരവാണിത്.ഉടനെ ഇറങ്ങുകയും ചെയ്യും.നിങ്ങൾ കൂടുതൽ ദണ്ണപ്പെടണ്ട.”
വീണയാണ് അതിനുള്ള മറുപടി നൽകിയത്.
“എന്തായാലും ശരി.ഇപ്പൊ ഇറങ്ങണം രണ്ടും ഇവിടുന്ന്.മാഷ് വരാറായി.”
“അതിന്………ഇറങ്ങാൻ തീരുമാനിച്ചു വന്നതാണെങ്കിൽ അത് അറിയാം.”ശംഭു പറഞ്ഞു.
“നിന്റെ നാവ് എനിക്കെതിരെ പൊങ്ങിത്തുടങ്ങി അല്ലേടാ?”
“ഉയരെണ്ടിടത്ത് ശബ്ദം ഉയരുക തന്നെ ചെയ്യും ടീച്ചറെ.”
“അവന്റെയൊരു ടീച്ചർ………………
മാഷിനെതിരെ നിക്കുന്ന നിനക്ക് അങ്ങനെ വിളിക്കാനുള്ള യോഗ്യത പോലുമില്ല.ഇറങ്ങെടാ
നായെ ഇവിടുന്ന്.”സാവിത്രി ആക്രോശിച്ചു.
“അമ്മാ……ഇത് നമ്മുടെ ശംഭുവാ.
നമ്മുടെ ചോരയാ.ഒന്ന് അടങ്ങി നിന്നെ.നമുക്കവനെ മനസിലാക്കാം.”ഗായത്രി അവളെ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.
“സ്വന്തം ചോര……..അങ്ങനെ ഒരു വിചാരം ഇവനുണ്ടെങ്കിൽ ഇവൻ തിരിയില്ല.എനിക്ക് വലുത് എന്റെ ഭർത്താവാണ്.നിനക്ക് വലുത് നിന്റെ മാതാപിതാക്കളുമാവണം.
നിന്റെ അച്ഛന് എതിരാണിവർ. അവിടെ മറ്റൊന്നിനും സ്ഥാനമില്ല.”
സാവിത്രി അറുത്തുമുറിച്ചു പറഞ്ഞു.
“നിങ്ങളെ കച്ചവടവസ്തുവാക്കിയ വ്യക്തിയാണ് നിങ്ങളുടെ ഭർത്താവ്.നാളെ എനിക്കോ ഗായത്രിക്കൊ അങ്ങനെ വരില്ല എന്നുണ്ടോ?”വീണ മർമ്മത്തു തന്നെയടിച്ചു.
“ഞാൻ എനിക്ക് ഇഷ്ട്ടമുള്ളവന്റെ കൂടെ കിടക്കും,കിടന്നിട്ടുമുണ്ട്. അത് ചിലപ്പോൾ പലരും കണ്ടും കാണും.എന്റെ ഭർത്താവിനില്ലാത്ത പ്രശ്നം നിനക്കെന്തിനാ? സാവിത്രി ആ ചോദ്യത്തിന്റെ മുനയങ്ങൊടിച്ചു.
“പിന്നെ നിന്റെ കാര്യം മാത്രം നീ നോക്കിയാൽ മതി.ഗായത്രിയുടെ ക്ഷേമം തിരക്കണ്ട.അതിന് ഞങ്ങളുണ്ട്.
“നിന്റെ കാര്യമാലോചിച്ചിട്ട് സഹതാപം തോന്നുന്നു ചേച്ചി.
നിന്റെ അമ്മയിന്ന് പുറം നാട്ടിൽ താരമാണ്.എന്നെപ്പോലും കെണിയിൽ പെടുത്തി.എന്റെ ഭാര്യ ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടുനിക്കുന്നു.നിന്നെ സൂക്ഷിക്കാൻ നീ മാത്രമേയുള്ളൂ.”
ശംഭു ഗായത്രിയോട് പറഞ്ഞു. അതിൽ അവന്റെ സ്നേഹം നിറഞ്ഞുനിന്നിരുന്നു.
“നിങ്ങളുടെ ഭർത്താവ് എന്നെ കെണിയിൽപ്പെടുത്താൻ ശ്രമിച്ചു. എന്റെ ഭാഗ്യം കൊണ്ടിന്ന് ഞാൻ വെബ് സീരിസിലും മറ്റും സ്റ്റാറല്ല, അല്ലെങ്കിൽ ദൈവമായിട്ട് എന്നെ ശംഭുവിനോട് അടുക്കാൻ തോന്നിച്ചത്.
ഇനിയൊരവസരത്തിൽ ഗായത്രിയെപ്പോലും അയാൾ പെടുത്തി എന്നറിയുമ്പോഴും നിങ്ങൾ ഇതുപോലെ തന്നെ നിക്കണം.”വീണയും തന്റെ പരിധി വിട്ടു.
“നിന്റെ കുടുംബം കളിച്ച നാറിയ ഏർപ്പാടിന് എന്റെ ഭർത്താവിനെ പഴിചാരുന്നൊ?എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാനും.നിന്റെ കൂട്ടിന് ഞാൻ വളർത്തി വലുതാക്കിയ ഒരുത്തനും.
ഇപ്പോൾ എനിക്ക് മനസ്സിലാവും അവള് നസ്രാണിയുടെ കൂടെപ്പോയത് എന്തിനെന്ന്.കെട്ട് കഴിയാതെ നിന്നപ്പോൾ കഴപ്പ് കയറി കിടന്നു കൊടുത്തതിന്റെയാവും രുദ്ര എന്നവളുടെ ജനനം.പിന്നെ ഒളിച്ചോട്ടമായി.കുടുംബത്തിന്റെ മാനം കളഞ്ഞവളെ തിരഞ്ഞു പിടിച്ചു കൊന്നത് തെറ്റായിട്ട് ഇപ്പോൾ തോന്നുന്നില്ല.അങ്ങനെ കരുതിയാണ് ഒരുത്തനെ ഞാൻ
വളർത്തിയത്. പക്ഷെ ഇപ്പോൾ അവനും………”സാവിത്രി മുഴുവൻ ആക്കാതെ നിർത്തി.
“ഇനി വായ തുറന്നാൽ ആ പിഴച്ച നാവ് ഞാനരിയും.എന്റെ മാനം പോയതിന് നിങ്ങൾക്ക് പ്രശ്നം ഇല്ല.ഈ വീട്ടിൽ വച്ച് ഒരു ഗുണ്ട എന്നെയും നിങ്ങളുടെ മകളെയും റേപ്പ് ചെയ്യാൻ വരെ തുണിഞ്ഞത് നിങ്ങളുടെ വിഷയമല്ല.മറിച്ച് എന്റെ മാനത്തിന്റെ കണക്ക് ചോദിക്കാൻ എന്റെ കുടുംബം പ്രതികരിച്ചത് നിങ്ങൾക്ക് വിഷയം ആണ് അല്ലെ.നന്നായിട്ടുണ്ട്……”
“എനിക്ക് എന്റെ ഭർത്താവ് മാത്രം ആണ് വിഷയം.എന്റെ മോളെ ഓർത്ത് സഹതപിക്കുകയും വേണ്ട.ഇവിടുത്തെ പൊറുതി മതിയാക്കുക അത്രതന്നെ.”
സാവിത്രിയും വാശിയിലായിരുന്നു
“ഇനി എന്ത് നോക്കി നിക്കുവാ ശംഭുസെ…..ഇറങ്ങാനുള്ള പണി നോക്ക്.”വീണയതും പറഞ്ഞു മുറിയിലേക്ക് നടന്നു.പിന്നാലെ ശംഭുവും.ദയനീയമായി അവരെ നോക്കിനിക്കാൻ മാത്രമേ ഗായത്രിക്ക് കഴിഞ്ഞുള്ളൂ.
************
സുരയും കമാലും മറ്റു സംഘ അംഗങ്ങളും ആകെ പെട്ടുപോയ അവസ്ഥയിലായിരുന്നു. ആരുടെ ഒപ്പം നിക്കും എന്ന വലിയ ചോദ്യം സുരക്ക് മുന്നിൽ നിക്കുന്നു.ശംഭു, അവന്റെ പക്ഷത്താണ് ന്യായം. കൂട്ടുകാരെപ്പോലെ തോളോട് തോൾ ചേർന്നു നടന്നവർ.മറു വശത്ത് മാധവൻ,തന്നെ ഒരുപാട് സംരക്ഷിച്ചയാൾ.പക്ഷെ മാധവൻ എന്ന വ്യക്തിത്വത്തിനുള്ളിൽ ഒളിച്ചിരുന്ന വില്ലൻ അങ്ങേയറ്റം അധപ്പധിച്ച മനുഷ്യനാണെന്നുള്ള തിരിച്ചറിവ് അവർക്ക് ദഹിക്കാൻ ബുദ്ധിമുട്ടുള്ളതായിരുന്നു.
സംഘാങ്ങൾക്കിടയിൽ രണ്ടു ചേരി തന്നെ രൂപപ്പെടുന്ന സ്ഥിതി. കമാലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടർ ശംഭുവിന്റെ പക്ഷം പറഞ്ഞുകൊണ്ടിരുന്നു.എങ്കിലും അവസാനവാക്ക് സുരയുടെതാണ്.
“എന്തൊക്കെ പറഞ്ഞാലും അണ്ണാ മാഷിനൊപ്പം നിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. നമ്മൾ ചെയ്യുന്നത് ഗുണ്ടാപ്പണിയാ. അടിയും വെട്ടും കുത്തും ഒക്കെ നിത്യവുമാണ്.അതിനൊന്നും ഒരു ന്യായീകരണവുമില്ല.പക്ഷെ ഇന്ന് വരെ സ്ത്രീകൾ ഉൾപ്പെടുന്ന ഒരു വിഷയത്തിൽ നമ്മൾ തല വച്ചിട്ടില്ല.സ്ത്രീകൾക്കെതിരെ ഒന്നും ചെയ്തിട്ടുമില്ല.പക്ഷെ ഇവിടെ മാഷ് പെണ്ണിനെ വെറും വില്പനച്ചരക്കാക്കിയിരിക്കുന്നു. അയാൾ ഇത്രയും അധപ്പതിച്ചു എന്ന് വിശ്വസിക്കാൻ കൂടി കഴിയുന്നില്ല.യോചിച്ചു പോകാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.”
വിയോജനയുടെ ആദ്യ സ്വരം കമാലിൽ നിന്നുതന്നെയെത്തി.
“ശംഭു നമ്മുടെ മിത്രമാണ്.മാഷ് ഇത്രയും നാൾ നമ്മെ സംരക്ഷിച്ചു പിടിച്ചയാളും.ഞാനിപ്പോൾ ത്രിശങ്കുവിലാണ് കമാലെ.ആരെ തള്ളും ആരെ കൊള്ളും എന്ന് ഒരു പിടിയും തരുന്നില്ല.ശംഭുവിന് ഒപ്പം നിന്നാൽ മാധവനിടയും. തിരിച്ചായാലും സ്ഥിതി വ്യത്യസ്തമല്ല.”സുര പറഞ്ഞു.
“അണ്ണാ……..ശംഭുവിനൊപ്പം നിക്കണം എന്നാണ് ചെക്കന്മാർ പറയുന്നത്.ജീവിച്ചുപോണേൽ മാധവന്റെ പക്ഷം പിടിക്കണം എന്നും ചിലർ പറയുന്നുണ്ട്. അകത്താകുമോ എന്നുള്ള പേടി ആണ് പലർക്കും.”
“അതെ കമാലെ…….അകത്തു പോകാതെ നോക്കാൻ മാഷുണ്ട്. തിരിഞ്ഞാൽ ശംഭുവിന് അങ്ങനെ ഒരു ഉറപ്പ് നൽകാൻ കഴിയുമോ എന്നവർ ചിന്തിച്ചുകാണും.
അതിൽ തെറ്റുപറയാനും കഴിയില്ല.”സുര പറഞ്ഞു.
ഒരു തീരുമാനമെടുക്കാൻ കഴിയാതെ നിക്കുന്ന അവർക്കിടയിലേക്കാണ് റപ്പായി എത്തിയത്.ഒട്ടും പ്രതീക്ഷിക്കാത്തയാളെ താവളത്തിൽ കണ്ടപ്പോൾ അവർ പരസ്പരം നോക്കി.അവരുടെ കണ്ണുകളിൽ പലതും മിന്നിമറഞ്ഞു.
“എന്താ മക്കളെ…… ആരുടെ പക്ഷം പിടിക്കും എന്നതാണോ വിഷയം?”അവർക്കിടയിലേക്ക് നിന്നുകൊണ്ട് റപ്പായി ചോദിച്ചു.
“പതിവില്ലാത്തയാളെ കണ്ടു കാര്യം എന്തെന്ന് ആലോചിച്ചേ ഉള്ളൂ.”കമാൽ പറഞ്ഞു.
“ആരുടെ പക്ഷം നിക്കണം എന്നത് നിങ്ങളുടെ കാര്യം.ഞാൻ വന്നത് ഒരു വിവരം ധരിപ്പിക്കാനാ.
ശംഭു അവന്റെ പെണ്ണിനെയും കൊണ്ട് തറവാട്ടിൽ നിന്നിറങ്ങി.”
“അത് പ്രതീക്ഷിച്ചതാ.”സുര പറഞ്ഞു.”ഇതറിയിക്കാൻ നിങ്ങൾ മിനക്കെടേണ്ടിയിരുന്നില്ല.”എന്നും സുര കൂട്ടിച്ചേർത്തു.
“എന്നാൽ കാര്യമുണ്ട് ഇരുമ്പേ. ഇറങ്ങും മുൻപ് അവനെന്നെ വന്നുകണ്ടിരുന്നു.നിങ്ങളുടെ കാര്യമാണ് സംസാരിച്ചത്.മാഷിന് എതിരെ നിക്കുമ്പോൾ കൂട്ടുകാരെ മറക്കേണ്ടിവരും. അവന്റെ പെണ്ണിനുവേണ്ടിയാണ് ഇതെല്ലാം എന്ന് നിങ്ങളെയൊന്ന് അറിയിക്കണം എന്ന് പറഞ്ഞു.
അവന് വരാൻ ഒരു മടി.അതാ ഞാൻ നേരിട്ട്………”
“അവൻ മാന്യത കാണിച്ചു.നമ്മൾ എതിരെന്ന് ഉറപ്പിച്ചും കഴിഞ്ഞു. ഇനി എന്താ നിങ്ങളുടെ തീരുമാനം കമാലെ?”സുര ചോദിച്ചു.
“അണ്ണൻ പറയും പോലെ.”
“എടൊ റപ്പായി മാപ്പിളെ.താൻ ഒന്ന് അവളെ കാണണം,രുദ്രയെ.
ഒന്ന് കാണാനുള്ള അവസരം ഉണ്ടാക്കിത്തരണം.”സുര റപ്പായി മാപ്പിളയോട് പറഞ്ഞു.
ഒരു ചിരിയോടെ റപ്പായി പുറത്തേക്ക് നടന്നു.സുരയുടെ മനസ്സിലെന്തെന്ന് ചിന്തിച്ചുകൊണ്ട് കമാൽ അവർ ഇരുവരെയും മാറിമാറി നോക്കുകയായിരുന്നു അപ്പോൾ.
************
സാഹിലയും സലിമും രുദ്രയുടെ മുന്നിലായിരുന്നു.അവർക്ക് മുന്നിലേക്ക് മുദ്രക്കടലാസുകൾ വച്ചുകൊടുത്തു രുദ്ര.”ഇനി നിങ്ങളുടെ ഊഴം.മരണത്തിനും ജീവിതത്തിനുമിടയിൽ ഒരൊപ്പിന്റെ ദൂരം മാത്രം.ഏത് തിരഞ്ഞെടുക്കണം എന്നതും നിങ്ങളുടെ ചോയ്സ്.”രുദ്ര പറഞ്ഞു.
“അത്ര ആഗ്രഹിച്ചു സ്വന്തമാക്കാൻ ശ്രമിച്ചത് ഞാൻ കൈവിട്ടുകളയും എന്ന് തോന്നുന്നുണ്ടോ രുദ്ര നിനക്ക്. ഞാൻ സഹിച്ചത് സ്വത്ത് മുന്നിൽ കണ്ടു തന്നെയാ.എന്റെ ശരീരം കൊടുത്തുണ്ടാക്കിയതാ രാജീവ് എല്ലാം.പ്രതികരിക്കാതിരുന്നത് ഒരിക്കൽ എന്റെ കൈപ്പിടിയിൽ എല്ലാം ഒതുങ്ങും എന്ന് കരുതി തന്നെയാ. അതിനിടയിലേക്ക് നീ വന്നുകയറി.അങ് ചോദിച്ചാൽ ഉടനെ നൽകാൻ എന്തവകാശമുണ്ട് നിനക്ക്…….”
“രാജീവ് എന്റെ ബിനാമിയാണ് എന്നത് തന്നെ.അവനുണ്ടാക്കിയ സ്വത്തിന്റെയെല്ലാം മൂലധനം ഈ ഞാൻ നൽകിയതും. അവകാശം ഉന്നയിക്കാൻ ധാരാളമാണത്.”
രുദ്ര പറഞ്ഞു.
“എങ്കിൽ കേട്ടൊ……തരാൻ എനിക്ക് മനസ്സില്ല.എന്നെ കൊന്നാൽ നിനക്കിത് കിട്ടില്ല രുദ്ര. എന്നെക്കാൾ നന്നായി നിനക്ക് അറിയാമത്.”
“നീ ചത്താൽ അവകാശം കുഞ്ഞിന് അല്ലെ.അതിന്റെ നടത്തിപ്പ് മാധവനും.അങ്ങനെ തന്നെയല്ലേ നീ രജിസ്റ്റർ ചെയ്തിരിക്കുന്നത്.”രുദ്ര ചോദിച്ചു
“അപ്പൊ അറിയാം നിനക്ക്.പിന്നെ എന്തിന് നീ എന്നിക്ക് പിന്നാലെ വന്നു.”
“രുദ്ര കണ്ണുവച്ചതോന്നും നേടാതെ പോയിട്ടില്ല.അതുപോലെ ഇതും.”
“ആഗ്രഹം കൊള്ളാം.പക്ഷെ നടക്കില്ല രുദ്ര.ഏതാഗ്രഹവും എളുപ്പത്തിൽ നടക്കുമെന്ന് കരുതിയത് നിന്റെ ഒന്നാമത്തെ തെറ്റ്.എന്റെ പിന്നാലെ വന്നത് അതിലും വലുത്.ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങളുമുണ്ട് എന്ന് നീ മറന്നു.”അപ്പോൾ സാഹിലയുടെ മുഖത്ത് പരിഹാസം നിറഞ്ഞ ഒരു ചിരി ഉണ്ടായിരുന്നു.
“ഞാൻ പറഞ്ഞില്ലേ രുദ്ര.ഞാൻ ആഗ്രഹിച്ചു സ്വന്തമാക്കിയത് കൈവിട്ടുകളയാൻ എനിക്ക് കഴിയില്ല എന്ന്.ഒന്ന് പ്രതികരിക്കുകയെങ്കിലും ചെയ്യും എന്ന് നീ കരുതിയില്ലെ.
എതിരെയുള്ളത് നീയാകുമ്പോൾ അതറിഞ്ഞു പ്രതിരോധം തീർക്കേണ്ടതും എന്റെയാവശ്യം. നിന്റെ സമയം കഴിഞ്ഞു, ഇനി എന്റെ സമയം.”
അപ്പോൾ പുറത്ത് ഏതാനും ചില വാഹനങ്ങൾ വന്നുനിക്കുന്ന ശബ്ദം രുദ്ര കേട്ടു.അവളും കൂടെ വന്നവരും ഒന്ന് പകച്ചു.എല്ലാം മുറികെപ്പിടിച്ച് ഓടാൻ ശ്രമിച്ച സാഹിലയുടെ മൂർച്ചയുള്ള വാക്കുകൾ രുദ്രയുടെ മനസ്സിൽ വന്നു.അപ്പോൾ സാഹിലയിൽ ചിരി മാത്രമായിരുന്നു.
*************
ഇനിയൊരു തിരിച്ചുവരവില്ല എന്ന് മനസ്സിൽ ഊട്ടിയുറപ്പിച്ചുകൊണ്ട് അവരിറങ്ങി.സാവിത്രി മുഖം കൊടുക്കാൻ പോലും കൂട്ടാക്കിയില്ല.ഗായത്രിയുടെ മുഖത്ത് നിസ്സഹായത മാത്രം. പടി ഇറങ്ങുന്ന സമയം എതിരെ മാധവന്റെ കാർ വന്നു നിന്നു.
“ഞാൻ കരുതിത്തന്നെയാ വന്നത്. എന്തായാലും കൃത്യസമയത്ത് വരാൻ പറ്റി.ഞാൻ ചെയ്യേണ്ടത് ഒരു ബുദ്ധിമുട്ടുമില്ലാതെ നടന്നു കിട്ടി.”ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങിക്കൊണ്ട് മാധവൻ പറഞ്ഞു.
“ഇറക്കിവിടുന്നതിനെക്കാൾ നല്ലത് സ്വയം ഇറങ്ങുന്നതാണെന്ന് തോന്നി.”ശംഭു പറഞ്ഞു.
“എന്നാലും നിങ്ങൾ ഇത്രയും അധപ്പധിച്ചു എന്ന് ഞാനറിഞ്ഞില്ല സ്വന്തം ഭാര്യയെപ്പോലും വില്പനക്ക് വച്ച തനിക്ക് നാളെ മറ്റുപലതും തോന്നും.ഒരുപക്ഷെ ഗായത്രിയെ പോലും താൻ……”
“ച്ചീ……….നിർത്തെടി.പറഞ്ഞു പറഞ്ഞു നീയെങ്ങോട്ടാ ഇത്……
ആ നാവ് പിഴുതെടുക്കും ഞാൻ.”
മാധവന്റെ ടെമ്പർ തെറ്റി.
“ഓഹ്……. അപ്പൊ അത് തന്നെ കാര്യം.സ്വന്തം രക്തത്തിൽ തൊട്ടാൽ മാധവന് പൊള്ളും.”
“അതേടി…….എല്ലാം കൂട്ടിക്കിഴിച്ചു തന്നെയാ ഞാൻ ജീവിച്ചത്.നീ ഈ തറവാട്ടിൽ വന്നുകയറിയതും ഇവനെ തീറ്റിപ്പോറ്റിയതും പലതും മുന്നിൽ കണ്ടുതന്നെയാ.പക്ഷെ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് നീയാ.ഗോവിന്ദ് ഒരു ഗേ ആണെന്നെനിക്കറിയമായിരുന്നു.
നിന്നെ ട്രാപ് ചെയ്യാനുള്ള വഴി തേടുമ്പോഴാ നിനക്കിവനോട് പ്രണയം,രഹസ്യമായി കല്യാണം ഒക്കെ.കോടികളുടെ കച്ചവടമാ എനിക്ക് നഷ്ട്ടമായത്.
കണ്മുന്നിലുണ്ടല്ലോ,അവസരം വരും എന്ന് കരുതിയിരിക്കുമ്പോൾ നിങ്ങൾ എല്ലാം മനസ്സിലാക്കി.ഇനി നേർക്ക് നേരെയുള്ള കളികൾ മാത്രം.
ഒന്ന് തീർത്തു പറയാം ഞാൻ ആഗ്രഹിച്ചത് ഞാൻ നേടുക തന്നെ ചെയ്യും.”മാധവൻ പറഞ്ഞു
“തനിക്ക് തെറ്റി മാധവാ……….. ചിത്രയല്ല ഈ വീണ.”
“ചിത്ര…….അവളൊരു മുതൽ മുടക്ക് മാത്രമായിരുന്നു. എന്റെ ഒരു സാമ്പത്തിക സ്രോതസ് മാത്രം.”
“സ്വന്തം ഭാര്യയെപ്പോലും താൻ ചതിക്കുവല്ലായിരുന്നൊ?”ഇടക്ക് കയറി ശംഭു ചോദിച്ചു.
“സാവിത്രി…….അവളെ നിനക്ക് ഇനിയും മനസ്സിലായില്ലെ ശംഭു. എന്റെ നേട്ടങ്ങൾക്ക് വേണ്ടി എന്നും എന്റെകൂടെ നിക്കുന്നവൾ
പലതും നേടിയപ്പോൾ എന്റെ തുറുപ്പ് ചീട്ട്.അവൾ നിന്നെ കൂട്ട് കിടത്തിയതും എനിക്ക് വേണ്ടി, പൂർണ്ണമനസ്സോടെ.”
അത് അവർക്കൊരു ഞെട്ടലായിരുന്നു.ഭർത്താവിനെ മറികടക്കാത്തവൾ,പക്ഷെ………
സാവിത്രിയും…….അവർക്ക് ഒന്നും പറയാൻ പറ്റാതെപോയി.
“കാര്യങ്ങൾ വ്യക്തമായ സ്ഥിതിക്ക് ഇനിയധികം സംസാരം വേണ്ട.ഒരു യാത്ര കഴിഞ്ഞുള്ള വരവാ,ഒന്ന് വിശ്രമിക്കണം.”
മാധവൻ പറഞ്ഞു.
“നിക്കുന്നില്ല.എന്റെ പെണ്ണിനെയും കൂട്ടി ഇവിടം വിടുന്നു.ഞാനായിട്ട് തന്നെ കൊല്ലില്ല.പക്ഷെ തന്നെ സ്വയമില്ലാതാകുന്ന
അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കും.അത് എന്റെ വാക്ക്.”
“നിന്റെ ഔദാര്യം………”
“എന്നെ പോറ്റിയതിനുള്ള നന്ദി ആയിട്ട് കണ്ടാൽ മതി.ഔദാര്യം കാട്ടാനുള്ള യോഗ്യതപോലും ഇപ്പൊ മാഷിനില്ല.”
“ഇപ്പോഴും നീയെന്നെ മാഷെന്നാ വിളിച്ചത് പോലും.”
“ശീലിച്ചുപോയത് അങ്ങനെയാ. പക്ഷെ ഇനി ശീലങ്ങൾ പലതും മാറും.”
“നന്നായി കളിച്ചുതന്നെയാ മാധവൻ ഇത്രയും വളർന്നത്.
എന്റെ നിഴലിൽ നിന്നാണ് നീ കളം പഠിച്ചതും.എന്റെ മേലേക്ക് വളരാൻ ശംഭു……നീയായിട്ടില്ല.”
“അതെ…….മാധവന്റെ കൂടെ നിന്നാണ് കളം പഠിച്ചത്.മാധവന്റെ നിഴലിൽ നിന്ന് വളർച്ച കണ്ടവനുമാണ് ഞാൻ.ചിലത് അറിയാൻ വൈകി.പക്ഷെ കുറച്ചധികം എനിക്കറിയുകയും ചെയ്യാമെന്ന് നിങ്ങളോർത്താൽ നല്ലത്.”
“അതെ……..നീയറിഞ്ഞത് വെറും ബാലപാഠങ്ങൾ മാത്രം.അതിന്റെ പ്രയോഗം ഒരു കുടക്കീഴിൽ നിന്നുകൊണ്ട് വേണ്ടെന്ന് മാത്രം.”
“യാത്ര പറയാൻ ഇവിടാരുമില്ല. ഇനിയൊരു മടങ്ങിവരവുമില്ല.
പക്ഷെ തന്റെ വീഴ്ച്ച ഞാൻ ഉറപ്പ് വരുത്തിയിരിക്കും.”ശംഭുവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു.
അവൻ വീണയെയും കൂട്ടി അവിടം വിട്ടു.സാവിത്രി പതറിയില്ല.അവളെന്നും ഭർത്താവിനൊപ്പമായിരുന്നു.
അവിടെയവൾ രക്തബന്ധം മറന്നു.അവിടെ വേദനിച്ചത് ഗായത്രി മാത്രം,ഒരു കൂടപ്പിറപ്പിനെ നഷ്ട്ടമായതിന്റെ സങ്കടം.
പടിപ്പുരക്ക് പുറത്ത് അവരെയും കാത്ത് വിനോദുണ്ടായിരുന്നു.
ദിവ്യയെ പോലീസ് കസ്റ്റടിയിൽ വിട്ട വിവരം എങ്ങനെയറിയിക്കും എന്നും ഓർത്തുകൊണ്ട്.
അവരെയും കൂട്ടി മുന്നോട്ട് പോകുമ്പോൾ എതിരെ ഒരു പോലീസ് വാഹനം വരുന്നുണ്ടായിരുന്നു.അത് മാധവന്റെ പടിപ്പുരക്ക് മുന്നിൽ വന്നുനിന്നു.
***********
തുടരും
ആൽബി
Responses (0 )