സാംസങിന്റെ മരണം
*കട്ടിലിൽ നിന്ന് തലയിടിച്ച് വീണ മൊബൈൽ*
*മരിച്ചു*
കോട്ടയം:കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തലയിടിച്ചു വീണ മൊബൈൽ ഫോൺ മരിച്ചു. പാലാ സ്വദേശി സാംസങ് ഗാലക്സി എസ്- 4 (മൂന്ന്) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം.
കോട്ടയത്തുനിന്ന് നിന്ന് വീട്ടിലെത്തിയ സാംസങ്, കാഞ്ഞിരപ്പള്ളിയിലെ യിലെ സുഹൃത്തിൻറ്റെ മരണവിവരം അറിയിക്കാൻ കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ അബദ്ധത്തിൽ തലയിടിച്ച വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തൽക്ഷണം ബോധം നഷ്ടപ്പെട്ടു. 24 മണിക്കൂറിലേറെ അബോധാവസ്ഥയിൽ കിടന്ന സാംസങ്ങിനെ തിങ്കളാഴ്ച പാലാ കുരിശുപള്ളി കവലയിലെ മെബെയിൽ വേൾഡിലും തുടർന്ന് സാംസങ് കസ്റ്റമർ ഹോസ്പ്പിറ്റലിലും എത്തിച്ചു. 6000 രൂപയോളം ചെലവഴിച്ച് ഡിസ്പ്ലേ മാറ്റിയാൽ ജീവൻ തിരിച്ച കിട്ടുമെന്നാണ് മെബെയിൽ വേൾഡിലെ വിദഗ്ധ ഡോക്ടർ പറഞ്ഞത്. സാംസങ് കസ്റ്റമർ ഹോസ്പ്പിറ്റലിൽ 8000 രൂപയാണ് ആവശ്യപ്പെട്ടത്.
സങ്കീർണ ശസ്ത്രക്രയക്ക് പണമില്ലാത്തതിനാൽ കോൺടാക്ട്സ് എടുത്തു തരാൻ ബന്ധുക്കൾ ഡോക്ടർമാരോട് പറഞ്ഞെങ്കിലും ലോക്കു ള്ളതിനാൽ സാധ്യമല്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് സാംസങ്ങിന്റെ മരണം ഉറപ്പായത്. സംസ്കാരം വൈകീട്ട് നാട്ടുകാരുടെ സാന്നിധ്യത്തിൽ നടന്നു. വളരെ കഷ്ടപ്പെട്ട് നാട്ടിലെ 100 ഓളം പേരുടെ വാട്ട്സ് ആപ്പ് നമ്പറുകൾ സംഘടിപ്പിച്ച് ഗ്രൂപുണ്ടാക്കി ഒരു മാസം തികയുമ്പോഴേക്കുമുണ്ടായ ദുരന്തം ഞങ്ങളെ ഏറെ വേദനിപ്പിച്ചെന്ന് നാട്ടുകാർ കണ്ണീരോടെ പറഞ്ഞു.
മാതാവ്: പരേതയായ ഇ71.
ഏക സഹോദരൻ: വേണ്ട രീതിയിൽ പ്രവർത്തിക്കാത്ത പഴയ ബ്ലാക്ക്ബെറി
Responses (0 )