♥സഖി 9♥
Sakhi Part 9 | Author : Sathan
[ Previous Part ] [ www.kkstories.com ]
നീണ്ട ഇടവേളക്ക് ശേഷം വീണ്ടും എത്തിയിട്ടുണ്ട് കേട്ടോ 😌 വെറുപ്പിക്കലിന്റെ 9ആം ഭാഗത്തിലേക്ക് സ്വാഗതം 😌ബാക്കി കഥയിൽ
❤️സഖി❤️9 by സാത്താൻ😈
ഏകദേശം നേരം വെളുക്കാറായപ്പോൾ ഞങ്ങൾ ഹോട്ടലിൽ എത്തി ചേർന്നിരുന്നു. എല്ലാവരും അവരവർക്ക് അനുവദിച്ചിട്ടുള്ള മുറികളിലേക്കും പോയി. ഞാനും ആഷിക്കും ഹബീബും പിന്നെ ജിബിനും ആയിരുന്നു ഒരു മുറിയിൽ. അതുപോലെ തന്നെ എല്ലാ മുറികളിലും നാലുപേർ വീതം തന്നെയായിരുന്നു സ്റ്റേ അറേൻജ് ചെയ്തിരുന്നത്.
ഇത്രയും ദൂരം ബസിൽ യാത്രചെയ്ത ക്ഷീണം കൊണ്ടാവാം ആഷിക്കും ഹബീബും റൂമിൽ എത്തിയപാടെ തന്നെ കിടന്ന് പോത്തുപോലെ ഉറങ്ങുവാനും തുടങ്ങി.
കുറച്ചു നേരം എന്തോക്കെയോ സംസാരിച്ചിരുന്ന ശേഷം ഞാനും ജിബിനും കൂടി ഉറങ്ങുവാനായി കിടന്നു. അപ്പോൾ സമയം ഏതാണ്ട് വെളുപ്പിനെ 5 മണിയോട് അടുത്തിരുന്നു.
കിടന്ന് ഒന്ന് മയങ്ങി വന്നപ്പോൾ ആണ് എന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റത്. ഉറക്കം നഷ്ടമായതിന്റെ ഒരു ഇഷ്ടക്കുറവ് ഉണ്ടെങ്കിലും മടിച്ചുകൊണ്ട് തന്നെ ഞാൻ ഫോൺ എടുത്തു നോക്കി.
ജൂലി ആയിരുന്നു വിളിച്ചത്.
ഇവളെന്തിനാ ഈ സമയത്ത് വിളിക്കുന്നതെന്ന് എനിക്ക് തോന്നി എങ്കിലും ഞാൻ call ആൻസർ ചെയ്തു.
ഞാൻ : ഹലോ ജൂലി നീ എന്താ ഈ നേരത്ത്?
ജൂലി : വിച്ചു… വിച്ചു നീ എവിടാ
അവളുടെ ശബ്ദത്തിൽ എന്തോ ഒരു പന്തികേട് തോന്നിയതുകൊണ്ട് ഞാൻ അവളോടായി ചോദിച്ചു.
ഞാൻ : ഞാൻ ഹോട്ടലിൽ… എന്താടി എന്തേലും പ്രശ്നമുണ്ടോ?
ജൂലി :അതൊക്കെ ഞാൻ നേരിട്ട് പറയാം ഇപ്പോൾ എത്രയും പെട്ടന്ന് നീ ഞാൻ അയക്കുന്ന ലക്കേഷനിൽ എത്തണം. ഇവിടെ… ഇവിടെ എന്തൊക്കെയോ പന്തികേട് ഉള്ളതുപോലെ എനിക്കൊരു തോന്നൽ. ആരൊക്കെയോ ഞങ്ങളെ വളഞ്ഞിട്ടുള്ളതുപോലെ.
നീ വേഗം വ….
അവൾ പറഞ്ഞു പൂർത്തിയാവും മുൻപ് തന്നെ ഫോൺ കട്ട് ആയി കഴിഞ്ഞിരുന്നു. അവളുടെ സംസാരത്തിൽ എന്തോ ഒരു ഭയം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു.
അച്ഛനും അമ്മയ്ക്കും എന്തേലും അപകടം സംഭവിച്ചിരിക്കുവോ എന്ന് ഞാൻ വല്ലാതെ ഭയപ്പെടുവാനും തുടങ്ങി.
പെട്ടന്ന് തന്നെ ഞാൻ അച്ഛന്റെ ഫോണിലേക്ക് വിളിച്ചു, പക്ഷെ അത് സ്വിച്ച് ഓഫ് ആയിരുന്നു അമ്മയുടെയും ഔസപ്പ് അച്ഛന്റെയും ഫോണുകളിൽ കൂടി വിളിച്ചുനോക്കി എങ്കിലും അവർ മൂന്നുപേരുടെയും ഫോൺ ഓഫ് ആയിരുന്നു ജൂലിയുടേത് ഓൺ ആണെങ്കിലും ആൻസർ ചെയ്യുന്നുണ്ടായിരുന്നില്ല. ഇതിൽ നിന്നെല്ലാം സംഭവിക്കാൻ പാടില്ലാത്ത എന്തോ ഒരു കാര്യം നടന്നിട്ടുണ്ടെന്ന് അല്പം പ്രയാസത്തോടെ ആണെങ്കിലും ഞാൻ മനസ്സിലാക്കിയിരുന്നു.
എങ്ങനെ എങ്കിലും എത്രയും വേഗം അവർക്കരികിൽ എത്തണം എന്നത് മാത്രമായിരുന്നു അപ്പോഴത്തെ എന്റെ ഏക ചിന്ത.
എന്താ ചെയ്യേണ്ടതെന്ന് അറിയാതെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന എന്റെ അവസ്ഥ കണ്ടിട്ടാവണം ഉറങ്ങാൻ കിടന്ന ജിബിൻ എന്നോടായി ചോദിച്ചത്.
“ഡാ എന്താ ഇങ്ങനെ നടക്കുന്നത് നിനക്ക് ഉറക്കമൊന്നുമില്ലേ?”
അവന്റെ ചോദ്യത്തിന് മറുപടി എന്നവണ്ണം എന്താണ് എന്റെ അപ്പോഴത്തെ അവസ്ഥക്ക് കാരണം എന്ന് ഞാൻ അവനോട് പറഞ്ഞു.
“അപ്പോൾ നിനക്ക് എങ്ങനെ എങ്കിലും അവർക്കരികിലേക്ക് പോണം അല്ലെ? ”
എന്റെ അപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കിയത് പോലെ അവനെന്നോട് ചോദിച്ചു.
“എനിക്ക് പോണം പക്ഷെ എങ്ങനെ എന്നാണ് അറിയില്ലാത്തത്. എന്തേലും ഒരു വഴി ഉണ്ടായിരുന്നേൽ……”
“വഴിയുണ്ട് ഇങ്ങനെ ഒരവസ്ഥയിൽ ഉറപ്പായും നീ അവർക്കരികിൽ എത്തണം. ഇവിടെ അടുത്ത് എന്റെ ഒരു ഡിസ്റ്റന്റ് റിലേറ്റീവിന്റെ ഒരു ഹോം സ്റ്റേ ഉണ്ട് ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ അയാളുടെ വണ്ടി കിട്ടുവോ എന്ന്.”
ജിബിനിൽ നിന്നും അത് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം എന്നിൽ നിറയുന്നത് പോലെ എനിക്ക് തോന്നി. അപ്പോഴേക്കും ഫോണിൽ ജൂലിയുടെ നമ്പറിൽ നിന്നും ഒരു ലൊക്കേഷനും ഒരു വോയിസ് മെസ്സേജും വന്നിരുന്നു.
“വിഷ്ണു കം ഫാസ്റ്റ്…… ഹിയർ is സം problems പ്ലീസ് കം ഫാസ്റ്റ് ”
അതായിരുന്നു ആ വോയ്‌സിൽ ഉള്ളത്.
ഭയന്ന് വിറച്ചുള്ള ജൂലിയുടെ ശബ്ദം കൂടിയായപ്പോൾ എനിക്ക് വല്ലാതെ ഭയം നിറയുവാൻ തുടങ്ങി കഴിഞ്ഞിരുന്നു.
എന്താണ് ചെയ്യേണ്ടത് എന്നോ എങ്ങനെ അവിടെ എത്രയും വേഗം എത്തുമെന്നോ മനസിലാവാതെ ഞാൻ ഭ്രാന്തു പിടിച്ചതുപോലെ ആ മുറിക്കകത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാൻ തുടങ്ങി.
അപ്പോഴേക്കും സുഹൃത്തിനെ വിളിക്കാൻ ആയി പുറത്തേക്കിറങ്ങിയ ജിബിൻ തിരിച്ചെത്തി കഴിഞ്ഞിരുന്നു.
അവനെ കണ്ട ഉടനെ തന്നെ ഞാൻ അവനരികിലേക്ക് നടനനടുത്തു.
“ജിബി എന്തായി എനിക്ക് എത്രയും വേഗം തന്നെ അവിടെ എത്തണം ”
വെപ്രാളത്തോടെയുള്ള എന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാവാം എന്നെ ചേർത്തു പിടിച്ചുകൊണ്ടു തന്നെ അവൻ പറഞ്ഞു.
“ഏയ് വിഷ്ണു താൻ ടെൻഷൻ ആവണ്ട വണ്ടി ഇപ്പോൾ കൊണ്ടുവരും. താൻ പോയേച്ചും വാ കേട്ടോ.
പേടിക്കണ്ടടോ ഒന്നും സംഭവിക്കില്ല ”
അവന്റെ സംസാരത്തിൽ നിന്നും എനിക്ക് കുറച്ചു ആശ്വാസം കിട്ടിയിരുന്നു എങ്കിലും സംഭവിക്കാൻ പാടില്ലാത്ത എന്തോ ഒന്ന് സംഭവിച്ചിരിക്കുന്നു എന്ന് ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ.
പത്തു മിനിറ്റിനകം ഒരു ചെറുപ്പക്കാരൻ കാറുമായി ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എത്തി. അവന്റെ കയ്യിൽ നിന്നും ജിബിൻ ചാവി വാങ്ങി എനിക്ക് തന്നുകൊണ്ട് പറഞ്ഞു.
“ദാ നീ പോയിട്ട് വാ 😊. തിരക്കൊന്നും കൂട്ടണ്ട ഒരു പ്രേശ്നവും ഉണ്ടാവില്ല കേട്ടോ.സമയം വൈകിക്കേണ്ട നീ ഇറങ്ങിക്കോ ”
അവന്റെ കയ്യിൽ നിന്നും ചാവിയും വാങ്ങി ആഷികിനോടും ഹബീബിനോടും കൂടെ പറഞ്ഞിട്ട് ഇറങ്ങാം എന്ന് കരുതി ഞാൻ മുറിയിലേക്ക് നടന്നു.
“നീ ഇതെങ്ങോട്ടേക്ക് ആണ് പോവുന്നെ?”
ഞാൻ തിരികെ നടക്കുന്നത് കണ്ട് ജിബിൻ എന്നോട് ചോദിച്ചു.
“അല്ല അവരോടു കൂടെ പറഞ്ഞിട്ട് പോവാം എന്ന് കരുതി ”
“വിഷ്ണു ഇപ്പോൾ നീ ആദ്യം പോവാൻ നോക്ക് അവന്മാരോട് കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞോളാം നീ പൊയ്ക്കോളൂ വെറുതെ സമയം കളയണ്ട ”
ഞാൻ പറഞ്ഞ മറുപടി എന്തോ അവന് ഇഷ്ടപെടാത്തത് പോലെ അവൻ അത് എന്നോടുപറഞ്ഞപ്പോൾ ചിലപ്പോൾ സമയം പോവുന്നത് കൊണ്ടാവാം അങ്ങനെ പറഞ്ഞതെന്ന് കരുതി ഞാൻ തിരിച്ചു നടന്നു. വണ്ടിയുമെടുത്തു പോവുന്ന എന്നെ നോക്കി ഒന്നും ഉണ്ടാവില്ല എന്ന് കൂടി പറഞ്ഞ ശേഷമാണ് അവൻ അകത്തേക്ക് പോയത്.
വണ്ടി ഓടിക്കുമ്പോഴും മനസ്സ് മുഴുവൻ ഒരു ചിന്ത മാത്രമായിരുന്നു എങ്ങനെയും എത്രയും പെട്ടന്ന് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് എത്തണം. എന്ത് പ്രശ്നം തന്നെ ഉണ്ടായാലും എന്റെ ജീവൻ കളഞ്ഞിട്ടായാലും അവരെ രക്ഷപ്പെടുത്തണം അത് മാത്രമായിരുന്നു എന്റെ ഏക ലക്ഷ്യം. ഉദ്ദേശം വളരെ ശക്തമായത് കൊണ്ടാവാം ലക്ഷത്തിന്റെ തീവ്രതയെ പോലെ തന്നെ കാറിന്റെ വേഗതയും വർധിച്ചുകൊണ്ടിരുന്നത്. സിഗ്നൽ ലൈറ്റ്സ് പോലും വകവെക്കാതെ തമിഴ്നാട് ബോര്ഡറിലൂടെ ജൂലി അയച്ചുതന്ന ലൊക്കേഷൻ നോക്കി വണ്ടി പാഞ്ഞു.
***********************************
*ഇതേ സമയം ഹോട്ടലിൽ…..
📲
ജിബിൻ :ഹലോ സാർ എല്ലാം പ്ലാൻ ചെയ്തത് പോലെ തന്നെ ചെയ്തിട്ടുണ്ട്. അവൻ ഇവിടുന്ന് പോയത് വേറെ ആരും അറിഞ്ഞിട്ടില്ല.
ജയദേവൻ : ഗുഡ് ജോബ് ജിബിൻ, അല്ല ആ ചെക്കന് സംശയമൊന്നും ഇല്ലല്ലോ അല്ലെ?
ജിബിൻ : ഇല്ല, ജൂലി പറഞ്ഞതൊക്കെ കണ്ണുംപൂട്ടി വിശ്വസിച്ചാണ് അവൻ വരുന്നത്.
പിന്നെ എന്നെ എല്പിച്ച പണി ഞാൻ തീർത്തിട്ടുണ്ട് ഇനി ബാക്കി ഒക്കെ നിങ്ങളുടെ കയ്യിലാണ്.
ജയദേവൻ : അതോർത്തു നീ പേടിക്കണ്ട, നാളെ മുതൽ നമുക്ക് ഒരു എതിരാളി പോലും ഉണ്ടാവില്ല. ആഗ്രഹിച്ചതൊക്കെ അല്ല അതിലും ഉപരി നമ്മുടെ മാത്രം കൈകളിലായി കഴിയും.
ജിബിൻ : ശെരി സാർ ഞാൻ എന്റെ ബാക്കി പണികൾ തുടങ്ങട്ടെ.
ജയദേവൻ : ശെരി…. ആർക്കും ഒരു സംശയവും ഉണ്ടാവരുത് ആ രീതിയിൽ തന്നെ എല്ലാം വിഷ്ണുവിന്റെ തലയിൽ ആയിരിക്കണം. ഓർമയുണ്ടല്ലോ അവന്റെ കൂട്ടുകാർ പോലും അവനെ തള്ളി പറഞ്ഞിരിക്കണം.
ജിബിൻ : ആ കാര്യം ഞാൻ ഏറ്റു സാർ.
ജയദേവൻ : ഓക്കേ എന്നാൽ ശെരി ഞങ്ങൾക്ക് കുറച്ചു പണി കൂടിയുണ്ട് ബാക്കി.
ജിബിൻ : ശെരി സാർ.
Call end…
തങ്ങളുടെ പദ്ധതികളെല്ലാം പ്ലാൻ ചെയ്തതുപോലെ തന്നെ നടന്നതിന്റെ സന്തോഷം ജിബിനിലും ജയദേവനിലും പ്രകടമായിരുന്നു. ഇനി എങ്ങനെ വിഷ്ണുവിന്റെ കൂട്ടുകാരെയും ബാക്കി എല്ലാവരെയും തന്റെ ഭാഗത്താക്കാം എന്നുള്ള ഒരു പ്ലാൻ കണ്ടെത്തുകയായിരുന്നു ജിബിൻ.
***************************************
ഏകദേശം ഒരു രണ്ട് മണിക്കൂർ നീണ്ട ഡ്രൈവിങ്ങിന് ശേഷമായിരിക്കണം വണ്ടി മെയിൻ റോഡിൽ നിന്നും കുറച്ചു കാടുപിടിച്ച ഒരു വഴിയിലേക്ക് കയറിയത്.
ജൂലി അയച്ചു തന്ന ലൊക്കേഷനിൽ തന്നെയാണോ പോവുന്നെ എന്ന് ഇടക്ക് ഞാൻ നോക്കുന്നുണ്ടായിരുന്നു.
വേറെ ഒന്നും കൊണ്ടല്ല ഈ വന പ്രദേശത്തേക്ക് എന്തിനാണ് അവർ വന്നതെന്ന് ആലോചിച്ചു തന്നെയായിരുന്നു അത്.
“സംഭവിക്കാൻ പാടില്ലാത്തത് എന്തോ സംഭവിച്ചിരിക്കുന്നു.”
എന്നോട് എന്റെ മനസ്സ് പറഞ്ഞുകൊണ്ട് ഇരുന്നു പക്ഷെ അതൊന്നും ചെവിക്കൊള്ളാൻ പറ്റിയ ഒരു മനസ്സികാവസ്ഥയിൽ നിന്നും എപ്പോഴേ ഞാൻ വ്യതിചലിച്ചിരുന്നു. എങ്ങനെയും അച്ഛനെയും അമ്മയെയും ഔസപ്പ് അച്ഛനെയും കണ്ടെത്തണം അത് മാത്രമായിരുന്നു ഏക ലക്ഷ്യം അതിപ്പോൾ എന്ത് പ്രതിസന്ധി നേരിടേണ്ടി വന്നാലും അതിന് തയ്യാറായി തന്നെയാണ് ഞാൻ ഇറങ്ങിയതും. യാത്രയുടെ ഇടക്ക് അഞ്ജലി വിളിച്ചപ്പോൾ എല്ലാ കാര്യങ്ങളും അവളോട് മാത്രം ഞാൻ പറയുകയും ചെയ്തു. തല്കാലം വേറെ ആരോടും പറയണ്ട എന്ന് കൂടി ഞാൻ എന്തിനാണ് അവളോട് പറഞ്ഞത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
ആ കാട്ടുവഴിയിലൂടെ കുറച്ചു കൂടി ഉള്ളിലേക്ക് ചെന്നു കഴിഞ്ഞപ്പോൾ നെറ്റ്‌വർക്ക് കട്ട് ആയതുകൊണ്ടാവണം ലൊക്കേഷൻ സ്റ്റക്ക് ആയിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ ആ വഴിയിലൂടെ ഞാൻ വണ്ടി വീണ്ടും മുന്നോട്ട് ഓടിച്ചുകൊണ്ടിരുന്നു. കുറച്ചധികം മുന്നോട്ട് ചെന്നപ്പോൾ ഒരു കാടുപ്പിടിച്ച കെട്ടിടത്തിന്റെ മുന്നിലായി കിടക്കുന്ന അച്ഛന്റെ വണ്ടി ഞാൻ കണ്ടു.
രണ്ടാമത് ഒന്നും തന്നെ ആലോചിക്കാതെ ഞാൻ വണ്ടി ആ മതിലിനകത്തേക്ക് ഓടിച്ചു കയറ്റി.
“ഈ കാടിനകത്തെ വീട്ടിൽ അച്ഛനും അമ്മയും എങ്ങനെ എത്തി, അവർക്ക് ഇവിടെ എന്താണ് കാര്യമെന്നൊക്കെ “പല ചോദ്യങ്ങളും എന്റെ ഉള്ളിലുണ്ടായിരുന്നു എങ്കിലും അതൊന്നും ആലോചിക്കാനുള്ള സമയം എനിക്കില്ല എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു . മറിച്ചൊന്നും തന്നെ ആലോചിക്കാതെ ഞാൻ ആ വീടിനകത്തേക്ക് ഓടി കയറി.
“അച്ഛാ……….. അമ്മേ……”
ഓരോ മുറിയുടെ മുൻപിലേക്ക് ചെല്ലുമ്പോഴും രണ്ടാളെയും ഞാൻ മാറി മാറി വിളിച്ചുകൊണ്ടിരുന്നു. പക്ഷെ മറുപടി ഒന്നും ഉണ്ടായിരുന്നില്ല. ആ വലിയ വീടിന്റെ ഓരോ നിലകളിലും ഞാൻ അവരെ തേടി അലറി വിളിച്ചുകൊണ്ടു നടന്നു. ഇടക്ക് ജൂലിയെ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു എങ്കിലും ഉടനെ തന്നെ അത് സൈലന്റ് ആയി.ആ വീടിന്റെ മൂന്നാം നിലയിലേക്ക് കയറിയ ഞാൻ അവിടെ ഒരു മുറിയിൽ വെളിച്ചം കണ്ടതുകൊണ്ടാവാം അങ്ങോട്ടേക്ക് ഓടി.
മുറിക്കകത്തേക്ക് കയറിയ ഞാൻ ഒന്ന് പകച്ചു നിന്നുപോയി. എന്റെ കണ്ണുകൾ അതിനകത്തെ കാഴ്ചയിൽ ഞാൻ പോലുമറിയാതെ മിഴിക്കുന്നത് വ്യക്തമായിരുന്നു. അതിരുകവിഞ്ഞു ഒഴുകുന്ന പുഴപോലെ എന്റെ കണ്ണുകളിൽ നിന്നും കണ്ണ് നീര് ഒഴുകിയിറങ്ങാൻ തുടങ്ങി.എന്റെ കണ്ണുകൾ കാണുന്നതൊരു സ്വപ്നം മാത്രമായിരിക്കും എന്ന് ആ സമയത്തും മനസ്സ് പറഞ്ഞുകൊണ്ട് ഇരുന്നു.
രക്തം തളം കെട്ടി കിടക്കുന്ന തറയുടെ ഒരു മൂലക്കായി അനക്കമില്ലാതെ കിടക്കുന്ന അച്ഛനും അമ്മയും ഔസപ്പ് അച്ഛനും ഇന്നും ആ കാഴ്ച എന്റെ മനസ്സിൽ നിന്നും മായുന്നില്ല. ഒന്ന് തരിച്ചു നിന്നുപോയി എങ്കിലും ഒരു അലർച്ചയോടു കൂടെ ഞാൻ അവർക്കരികിലേക്ക് ഓടി പക്ഷെ അവർക്കരികിൽ എത്തുന്നതിനു മുൻപ് തന്നെ എന്റെ തലയുടെ പിണഭാഗത് എന്തോ ശക്തിയായി അടിച്ചു കഴിഞ്ഞിരുന്നു.
അടിയുടെ ശക്തിയിൽ താഴെ വീഴുമ്പോഴും മണ്ണിലേക്ക് ഇരച്ചു കയറുന്ന ഇരുട്ടിനു മുന്നിൽ എന്നെ നോക്കി ചിരിക്കുന്ന ആരെയൊക്കെയോ ഞാൻ കണ്ടിരുന്നു ഒപ്പം എനിക്ക് മുന്നിൽ ഉയരുന്ന ഒരു തീ ഗോളവും.
“അവസാനമായി ഒന്ന് തൊടാൻ പോലും കഴിയും മുൻപേ കത്തിച്ചു കളഞ്ഞിരുന്നു അവർ എന്റെ അച്ഛനെയും അമ്മയെയും 😭.”
അത്രയും പറഞ്ഞുകൊണ്ടവൻ തേങ്ങി കരയുവാൻ തുടങ്ങി. ഇത്രയും വർഷമായിട്ടും ആ പ്ര സങ്കടത്തിൽ നിന്നും വിട്ടുമാറുവാൻ അവന് കഴിഞ്ഞിട്ടില്ലായെന്ന് ഐശ്വര്യക്ക് മനസ്സിലാവുകയായിരുന്നു അപ്പോൾ.
“ഏയ് വിച്ചു എന്താ ഇത് കരയാതെടാ,, പോട്ടെ ഇനിയിപ്പോൾ വിഷമിച്ചതുകൊണ്ട് പോയവർ തിരികെ വരില്ലല്ലോ?”
അവൾ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കാണുന്നതായിരുന്നില്ല.
“ഞാൻ… ഞാൻ എങ്ങനെ ആണ് ഐഷു സമാധാനിക്കേണ്ടത്? 😭 എന്ത് തന്നെ സംഭവിച്ചാലും ഞാൻ കൂടെ ഉണ്ടാവുമെന്ന് പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാതിരുന്നതിലോ? അതോ അവരെ അങ്ങോട്ട് പോവാൻ അനുവദിച്ചതിലോ? ഞാൻ ഒന്ന് ശ്രദ്ധിച്ചിരുന്നേൽ ചിലപ്പോൾ ഇതൊന്നും സംഭവിക്കില്ലായിരുന്നു എല്ലാം എല്ലാം എന്റെ തെറ്റല്ലേ?
എനിക്ക് ഇനി ആരേലും ഉണ്ടോ? അനാഥനായി ജനിച്ച എനിക്ക് ദൈവമായി കൊണ്ടുവന്ന അച്ഛനും അമ്മയും മരിക്കുമ്പോൾ അവരെ രക്ഷിക്കാൻ പോലും കഴിയാത്ത ഞാൻ ഒരു മകൻ ആണോ? ”
അവന്റെ ഉള്ളിലുള്ള കുറ്റബോധം മുഴുവനും അവൻ അവളോട് കരഞ്ഞു പറഞ്ഞുകൊണ്ട് ഇരുന്നു.
താൻ ഏറ്റവുമധികം സ്നേഹിക്കുന്ന വിഷ്ണു കരയുന്നത് അവൾക്കും സഹിക്കാവുന്നതിലപ്പുറം ആയിരുന്നു.
അവൾ അവനെ തന്റെ മാറോടു ചേർത്തു കെട്ടിപിടിച്ചുകൊണ്ടിരുന്നു. അവന്റെ തേങ്ങിയില്ല കരച്ചിൽ താങ്ങാൻ കഴിയാത്തത് കൊണ്ടും ഈ പാവം അന്ന് അത്രയും കരഞ്ഞു പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാതിരുന്നതിലും അവളുടെ ഉള്ളൊന്ന് പിടഞ്ഞു.
തന്റെ പ്രണയത്തെ മാറോടു ചേർത്തു പിടിച്ചു കൊണ്ട് സമാധാനിപ്പിക്കുമ്പോഴും അവനോട് ചെയ്ത തെറ്റുകളോർത്തുകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു.
തന്റെയുള്ളിലുള്ള കുറ്റബോധം മുഴുവനും വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ടവൻ തേങ്ങി കരഞ്ഞുകൊണ്ട് ഇരുന്നു. അവൾ അവനെ ചേർത്തു പിടിച്ചുകൊണ്ടു സമാധാനിപ്പിക്കാൻ ശ്രമൊക്കുന്നുണ്ടായിരുന്നു എങ്കിലും അവന്റെ അവസ്ഥയിൽ അവളും കരഞ്ഞു പോയതല്ലാതെ അവനെ ആശ്വസിപ്പിക്കാൻ അവന് സാധിച്ചിരുന്നില്ല. ഇടക്കെപ്പോഴോ കരഞ്ഞു തളർന്നതുകൊണ്ടാവാം തന്നെ ചേർത്തു പിടിച്ചിരുന്ന ഐഷുവിന്റെ മടിയിൽ തന്നെ കിടന്നവൻ മയങ്ങി പോയത്. ഉറക്കത്തിലും പിച്ചും പേയും പറയുന്നതുപോലെ അവൻ അച്ഛനെയും അമ്മയെയും വിളിച്ചുകൊണ്ടിരുന്നു.
ഇത്രയും പാവമായ അവനെ മനസ്സിലാക്കാതെ അത്രയും നാൾ കഷ്ടപ്പെടുത്തിയതിൽ അവൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി. തന്റെ മടിയിൽ കിടന്നുറങ്ങുന്ന വിഷ്ണുവിന്റെ മുടിയിലൂടെ കയ്യൊടിച്ചുകൊണ്ട് അവൾ അവിടെ തന്നെ ഇരുന്നു.
“എന്നോട് നീ ക്ഷമിക്കില്ലേ വിച്ചു, ഈ ലോകത്ത് നിന്നെ ഞാൻ ആണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതെന്ന് മനസ്സിൽ പലതവണ പറഞ്ഞു നടന്നിട്ടുണ്ടെങ്കിലും എനിക്ക് പോലും നിന്നെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ലല്ലോ 😣 ” അവൾ തന്റെ മടിയിൽ കിടന്നുറങ്ങുന്ന വിഷ്ണുവിനോട് എന്നപോലെ പറഞ്ഞു.
ശേഷം അവന്റെ നെറ്റിയിൽ ഒരു ചുംബനവും നൽകി.
തന്റെയുള്ളിലുള്ള കുറ്റബോധം മുഴുവനും അവനോട് ക്ഷമാപണം കണക്കെ പറഞ്ഞുകൊണ്ട് അവളും ഇടക്കെപ്പോഴോ ആ ഇരുപ്പിൽ തന്നെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.
തുടരും……… 😈
ഒരുപാട് ഇഷ്ടപ്പെടുന്നവർ നഷ്ടപ്പെടുന്നതിന്റെ വേദന അത് പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്, ഇപ്പോൾ അത് ഒരു പരിധി വരെ ഞാനും അനുഭവിക്കുന്നുണ്ട്,കഥയിലൂടെ കുറെയൊക്കെ നിങ്ങൾക്കും അത് ഫീൽ ചെയ്യുമെന്ന് കരുതുന്നു.
ഈ ഭാഗത്തിൽ ഉണ്ടായ ലാഗിന് പകരമായി അടുത്തഭാഗത്തിൽ പൂർണമായും നിങ്ങളെ തൃപ്തിപ്പെടുത്തുവാൻ കഴിയുമെന്ന് ഉറപ്പ് നൽകുന്നു കേട്ടോ 😊😈
Responses (0 )