-50% Intro price for the next 72 hours only!. Buy now →

Kambi stories

❤️സഖി 112❤️ [സാത്താൻ?]

♥സഖി 12♥ Sakhi Part 12 | Author : Sathan [ Previous Part ] [ www.kkstories.com ]   ഒരുപാട് വൈകിയതിൽ സോറി കേട്ടോ. എഴുതാനുള്ള ഒരു മൈൻഡ് അങ്ങ് സെറ്റ് ആവുന്നില്ലായിരുന്നു അതുകൊണ്ടാണ് വൈകിയത്. ഇനി ബാക്കിയുള്ള ഭാഗങ്ങൾ ഓരോ ആഴ്ചയിലും ഒന്ന് വീതം അപ്‌ലോഡ് ചെയ്യുന്നതാണ് കേട്ടോ. എന്നാ പിന്നെ പോയി വായിച്ചോ 🙂   ❤️സഖി ❤️12 by സാത്താൻ😈 (UNIVERSE of LOVE)       […]

0
1

♥സഖി 12♥

Sakhi Part 12 | Author : Sathan

[ Previous Part ] [ www.kkstories.com ]


 

ഒരുപാട് വൈകിയതിൽ സോറി കേട്ടോ. എഴുതാനുള്ള ഒരു മൈൻഡ് അങ്ങ് സെറ്റ് ആവുന്നില്ലായിരുന്നു അതുകൊണ്ടാണ് വൈകിയത്. ഇനി ബാക്കിയുള്ള ഭാഗങ്ങൾ ഓരോ ആഴ്ചയിലും ഒന്ന് വീതം അപ്‌ലോഡ് ചെയ്യുന്നതാണ് കേട്ടോ. എന്നാ പിന്നെ പോയി വായിച്ചോ 🙂

 

❤️സഖി ❤️12 by സാത്താൻ😈 (UNIVERSE of LOVE)

 

 

 

“നീയൊക്കെ പിന്നെ എന്തുണ്ടാക്കാൻ ആട മൈരുകളെ കാശും വാങ്ങി അങ്ങോട്ടേക്ക് എഴുന്നള്ളിയത്? അവന്റെയൊക്കെ അമ്മേടെ കോത്താഴത്തെ ഒരു യൂണിയൻ നേതാക്കന്മാർ 🤬 ഒരു പീറ ചെക്കൻ ബിസ്സിനെസ്സ് എന്താണന്നു പോലും അറിയാത്ത അവനെ പോലും പിൻതിരിപ്പിക്കാൻ കഴിയാത്ത നീയൊക്കെ ആണോ നേതാക്കന്മാർ

തുഫ് 🤬”

 

ടോർച്ചർ ചെയ്ത് വിഷ്ണുവിനെ കമ്പനി ഏറ്റെടുക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കാൻ പോയവരൊക്കെ തോറ്റു തുന്നമ്പാടി വന്നതുകണ്ട് ദേഷ്യം അടക്കാൻ കഴിയാതെ അതിൽ ഒരുത്തന്റെ കോളറിൽ കുത്തി പിടിച്ചുകൊണ്ടു ജോൺ അലറി.

 

” സാർ അത്… അത് പിന്നെ ഞങ്ങൾ പറഞ്ഞില്ലേ ആ ചെക്കൻ അവൻ എല്ലാം പ്ലാൻ ചെയ്ത് വന്നതായിരുന്നു. ആദ്യം തന്നെ ഞങ്ങൾക്ക് ഒന്നും മിണ്ടാൻ കഴിയാത്ത വിധം എല്ലാവരെയും അവൻ കയ്യിലെടുത്തു കഴിഞ്ഞിരുന്നു. എന്തിന് അധികം നമ്മുടെ കൂടെ നിൽക്കാം എന്ന് പറഞ്ഞ തൊഴിലാളികൾ യൂണിയനുകളിൽ ഉണ്ടായിരുന്നവർ എന്നിങ്ങനെ എല്ലാവരെയും ഒരു സങ്കടനാ ശക്തിയും ഇല്ലാതെ ഒരുമിച്ചു ജോലിചെയ്യാൻ സമ്മതിപ്പിക്കും വിധമായിരുന്നു അവന്റെ സംസാരം അതാണ് ഞങ്ങൾ പറഞ്ഞത് നടക്കാതെ പോയത്. ഒരു അവസരം കൂടി ഞങ്ങൾക്ക് തരണം. സാർ പറഞ്ഞപോലെ അവൻ എല്ലാം ഉപേക്ഷിച്ചു പോവുന്നത് ഞങ്ങൾ കാണിച്ചുതരാം”

 

ജോണിനെ ഒന്ന് തണുപ്പിക്കാൻ എന്നപോലെ നടന്ന സംഭവവും അതുപോലെ വേറെ എന്തൊക്കെയോ ചെയ്യാൻ പ്ലാൻ ചെയ്തതുപോലെ ഒക്കെ എക്സ്പ്രഷൻ ഇട്ടുകൊണ്ട് അതിൽ ഒരാൾ അങ്ങ് തള്ളി മറിച്ചു

 

“വേണ്ട നീയൊന്നും ഇനി ഒന്നും ചെയ്ത് തരണം എന്നില്ല 🤬 എനിക്കറിയാം എങ്ങനെ ഇത് തീർക്കണം എന്ന് നിന്നെയൊന്നും കൊണ്ട് ഒന്നും നടക്കത്തില്ല പൈസ മൂഞ്ചാൻ മാത്രം അറിയാവുന്ന വെറും കഴിവേറികൾ, ഇനി മേലാൽ ഇതുപോലെ എന്നല്ല സ്ഥിരം നീയൊക്കെ വന്ന് ഊമ്പിക്കൊണ്ട് പോവുന്ന നക്കാപിച്ച വാങ്ങാൻ പോലും വന്ന് പോവരുത്, ഇപ്പൊ ജീവനോടെ വിടുന്നതുതന്നെ എന്റെ ഭിക്ഷ ആയി കരുതിയാൽ മതി.”

 

അവസാന താക്കീത് എന്നപോലെ എല്ലാവരുടെ നേരെയും വിരൽചൂണ്ടി അത് പറഞ്ഞ ശേഷം അയാൾ അവിടെ നിന്നും ഇറങ്ങി പോയി. താൻ നേടാൻ ആഗ്രഹിച്ചതിൽ ഇത് മാത്രമാണ് ഇത്രയും കാലതാമസമെടുക്കുന്നത്, ആ കാരണം തന്നെ അയാളിൽ വിഷ്ണുവിനെ എങ്ങനെയും ഈ ഭൂമിയിൽ നിന്നും തന്നെ തുടച്ചു നീക്കണം എന്നൊരു വാശി എങ്ങനെയും ആ സ്വത്തുക്കൾ എല്ലാം തന്റെ കൈപ്പിടിയിൽ കൊണ്ടുവരണം എന്നൊരു ധാർഷ്ട്യം ഉടലെടുക്കുന്നതിന് തന്നെ കാരണമായിരുന്നു. നരഭിജിയായ മൃഗത്തിന് ഭ്രാന്തിളകിയ അവസ്ഥയിൽ എങ്ങനെയും അവനെ കൊല്ലാൻ നടക്കുന്ന ജോണും സഹോദരന്മാരും അപ്പോഴും അറിഞ്ഞിരുന്നില്ല എല്ലാം നിരീക്ഷിച്ചുകൊണ്ട് തന്നെ ഏതൊരു മൃഗത്തെയും വേട്ടയാടുന്ന ഒരു വേട്ടക്കാരൻ ഉണ്ടെന്ന്.

 

*********************************

ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന്നു…..

തനിക്ക് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഒരുപാട് ഉള്ളതുകൊണ്ടാവാം വിഷ്ണു പൂർണമായും അവന്റെ ശ്രദ്ധ കമ്പനി കാര്യങ്ങളിലേക്ക് മാത്രമായി മാറ്റി വെച്ചത്. ആദ്യം ഈ ഉത്തരവാദിത്താങ്ങളൊക്കെ തന്റെ കൈകളിൽ വന്നു ചേർന്നപ്പോൾ എന്ത് എങ്ങനെ ചെയ്യണം എന്നൊരു പേടിയായിരുന്നു അവനിൽ ഉണ്ടായിരുന്നത് എങ്കിലും നഷ്ടം ഒന്നും സംഭവിക്കാതെ ഇതൊക്കെ മുന്നോട്ട് കൊണ്ടുപോകണം എന്നൊരു ചിന്തയിൽ നിന്നും തന്നെ വിശ്വസിച്ച അച്ഛനും അമ്മയ്ക്കും അവരുടെ ആജീവനാന്ത സമ്പാദ്യമായ ഈ കാണുന്നതൊക്കെ ഇനിയും ഉയരണം വിജയ് മെമ്മോറിയൽ ഗ്രൂപ്പിന്റെ പേര് ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കണം എന്നായിരുന്നു അവന്റെ ചിന്ത മുഴുവനും. ഒരു പരിധിവരെ അതൊക്കെ യഥാർഥ്യമാക്കുവാൻ അവന് സാധിക്കുന്നുണ്ട് എന്ന് വേണം പറയാൻ. ആകെ താളം തെറ്റി നിന്നിരുന്ന ഓരോ സ്ഥാപനങ്ങളും അവന്റെ മേൽനോട്ടത്തിനോടൊപ്പം ആത്മാർത്ഥമായ ജോലിക്കാരുടെ കൂടെ അധ്വാനത്തിന്റെ ഫലമായി ലാഭത്തിൽ തന്നെ മുന്നേറാൻ തുടങ്ങി കഴിഞ്ഞിരുന്നു. എല്ലായിടത്തും ഒരേ സമയം ഓടിയെത്താൻ സാധിക്കാത്തതിനാൽ ആയിരിക്കണം എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷൻ പൂർണമായും അവൻ ഐഷുവിനെയും കേരളത്തിന്‌ പുറത്തേക്കുള്ളവ ആഷിക്കിനെയും ഹബീബിനെയും എല്പിച്ചത്. ഇതിന്റെയൊക്കെ തിരക്കുകൾക്ക് ഇടയിലും ഓസഫ് അച്ഛൻ പോയപ്പോൾ ആരുമില്ലാതായ ഒരുകൂട്ടം കുട്ടികളുടെയും അനാഥാലയത്തിന്റെയും കാര്യങ്ങളും അവൻ കൃത്യമായി തന്നെ ചെയ്തു പോന്നു. അവരുടെ വിദ്യാഭ്യാസത്തിനായാലും ശെരി മറ്റു ജീവിത സൗകര്യങ്ങൾക്കായാലും അവൻ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ളവ തന്നെ ആയിരുന്നു ചെയ്തു പോന്നത്. ഒരു വിധത്തിൽ തന്നെ വളർത്തിയതിനും ഇന്ന് ഈ കാണുന്ന എല്ലാം നൽകിയതിനും ഉള്ള ഒരു കടപ്പാട് തന്നെ ആയി സ്വന്തം ജീവിതത്തെ അവൻ മാറ്റി കഴിഞ്ഞിരിക്കണം. ഇതിനിടയിൽ പല ചതികളും അവനെതിരെ ഓരോരുത്തരായി കൊണ്ടുവന്നിരുന്നു എങ്കിലും ഒന്നിലും അകപ്പെടാതെ തന്നെ വളരെ സമർദ്ധമായി ഒഴിഞ്ഞു മറുവാനും അവന് സാധിച്ചിരുന്നു അല്ലങ്കിൽ അവനെ സഹായിച്ചിരുന്നു എന്ന് തന്നെ പറയാം.

 

*****************************

 

“കമ്പനി ഏറ്റെടുത്തു നടത്തുവാൻ തുടങ്ങിയിട്ട് ഇന്നേക്ക് 1 വർഷം പൂതിയാവുന്നു. നിങ്ങൾ എന്നെ വിശ്വസിച്ചേൽപ്പിച്ചതൊക്കെ അതിൽ നിന്നും ഒരു തരിപോലും നഷ്ടം വരാതെ കുറച്ചു ലാഭത്തോടെ സംരക്ഷിക്കുവാനും മറ്റു കാര്യങ്ങളും ഒരു മുടക്കം വരാതെ നിറവേറ്റാനും എനിക്ക് പറ്റിയിട്ടുണ്ട് കേട്ടോ. രണ്ടാൾക്കും സന്തോഷം ആയിക്കാണും എന്ന് എനിക്ക് അറിയാം. 🙂 ഞാൻ ഇന്ന് വരുന്നുണ്ട് രണ്ടാളെയും കാണാൻ നിങ്ങൾ എന്റെ ഇഷ്ടത്തിന് വേണ്ടി മറച്ചുവെച്ച ഒരു ആഗ്രഹം ഇല്ലേ അത് ഞാൻ ഇന്ന് സാധിച്ചു തരാൻ പോവാ 🥹രണ്ടാളും ഉറങ്ങുന്ന ആ മണ്ണിൽ തന്നെ അത് ഞാൻ ഇന്ന് എല്ലാവരുടെയും മുന്നിൽ വെളിപ്പെടുത്തും. കൂടെ ഉണ്ടാവണം കേട്ടോ 🙂”

 

തന്റെ മുറിയിലായി ഒരുക്കിയിരുന്ന അച്ഛന്റെയും അമ്മയുടെയും വലിയ ചിത്രത്തിൽ നോക്കി അവരോടെന്നപോലെ സംസാരിക്കുകയായിരുന്നു വിഷ്ണു. കമ്പനിയിൽ കയറിയ കഴിഞ്ഞ ഒരു വർഷകാലം സംഭവിച്ചതൊക്കെ അതാത് ദിവസം തന്റെ അച്ഛനെയും അമ്മയെയും അറിയിക്കാൻ അവൻ കണ്ടുപിടിച്ച ഒരു മാർഗം കൂടെ ആയിരുന്നു ഈ ചിത്രം. ഇടക്ക് ഉള്ളിലുള്ള സങ്കടങ്ങൾ തുറന്ന് പറഞ്ഞു കരയാനും ചില സന്തോഷങ്ങൾ പങ്കുവെക്കാനും ഇനിയും ചെയ്യേണ്ടതൊക്കെ പ്ലാൻ ചെയ്യുന്നതും ഒക്കെ അവർ രണ്ടാളുടെയും മുന്നിലായിരിക്കണം എന്ന് അവന് നിർബന്ധം ഉണ്ടായിരുന്നു.

 

 

 

അച്ഛനോടും അമ്മയോടും തനിക്ക് പറയാൻ ഉള്ളതൊക്കെ പറഞ്ഞതിന് ശേഷം അവൻ താഴെ ഹാളിലേക്കായി പടികൾ ഇറങ്ങി ചെന്നു. ഹാളിൽ സോഫയിൽ പത്രം വായിച്ചുകൊണ്ട് ചെറിയച്ഛനും എല്ലാവർക്കും കഴിക്കാൻ ഉള്ള പ്രഭാത ഭക്ഷണം തയ്യാറാക്കി അത് ഡെയിനിങ് ടേബിളിൽ ഒരുക്കുന്ന തിരക്കിൽ മാലത്തി ആന്റിയും ഉണ്ടായിരുന്നു.പക്ഷെ തന്റെ കണ്ണുകൾ തിരഞ്ഞ ആളെ മാത്രം അവിടെയൊന്നും കാണുവാൻ ഇല്ലായിരുന്നു. ആ ചിലപ്പോൾ എഴുന്നേറ്റ് കാണില്ല എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ പടികൾ ഇറങ്ങി താഴേക്ക് ചെന്നു. ചെറിയച്ഛന്റെ അടുത്തായി തന്നെ പോയിരുന്നുകൊണ്ട് അവനും അടുത്തുള്ള പത്രം എടുത്തു വായിക്കാൻ തുടങ്ങി.

 

 

 

“പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ മാനേജർ ജിബിൻ ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ ”

 

ദിന പത്രത്തിന്റെ ആദ്യ പേജിൽ തന്നെയുള്ള വാർത്ത അവൻ അല്പം ഉറക്കെ തന്നെ വായിച്ചു.

 

“കൊച്ചി : കേരളത്തിലെ തന്നെ പ്രമുഖ വ്യവസായിക ഗ്രൂപ്പിന്റെ മാനേജർ ആയ ജിബിൻ പൗലോസ് മരിച്ച നിലയിൽ. രണ്ടു ദിവസമായി മിസ്സിങ്ങായിരുന്ന ജിബിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെയാണ് ജില്ലാ അതിർത്തിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും കണ്ടെടുത്തത്.

പ്രഥമ ദൃഷ്ടിയാൽ തന്നെ ഇതൊരു കൊലപാതകം ആണെന്നും ഒരു മനുഷ്യൻ അനുഭവിക്കാവുന്നതിന്റെ പരമാവതി അനുഭവിച്ചാണ് അദ്ദേഹം മരിച്ചിരിക്കുന്നത് എന്നും അന്വേക്ഷണ ഉദ്യോഗസ്ഥൻ acp അശോക് മാധ്യമങ്ങളോട് പറഞ്ഞു. കണ്ണുകൾ രണ്ടും ചൂഴ്ന്നെടുത്ത നിലയിൽ കണ്ടെത്തിയ ജിബിന്റെ മൃതദേഹം പോസ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും എന്നും ഇത് ചെയ്ത കുറ്റവാളിയെ എത്രയും വേഗം തന്നെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ”

 

ന്യൂസ്‌ വായിച്ച വിഷ്ണുവിന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ചിരി വിരിയുന്നത് മറ്റാരും കണ്ടിരുന്നില്ല. താൻ കാണാൻ കാത്തിരുന്ന വാർത്ത കണ്ടതുകൊണ്ടാവണം അവൻ പത്രം മാറ്റി വെച്ച ശേഷം ചെറിയച്ഛനോടായി സംസാരിച്ചു തുടങ്ങിയത്.

 

 

 

വിഷ്ണു : ചെറിയച്ച എന്തായി അവിടുത്തെ ഒരുക്കങ്ങളൊക്കെ?

 

ചെറിയച്ഛൻ : അതൊക്കെ എല്ലാം സെറ്റ് ആണ്. പിന്നെ നമ്മൾ കുറച്ചുപേർ അല്ലെ ഉള്ളു അതോണ്ട് ഭക്ഷണം ഒക്കെ ഞാൻ പുറത്ത് പറഞ്ഞിട്ടുണ്ട്.

 

വിഷ്ണു : അപ്പോൾ ഓർഫെനേജിലെ കുട്ടികളുടെ കാര്യമോ?

 

ചെറിയച്ഛൻ : വിച്ചു നീ അതൊന്നും ഇപ്പോൾ ആലോചിക്കേണ്ട എന്തോ പ്രധാന പെട്ട കാര്യം അച്ഛന്റെയും അമ്മയുടെയും മുന്നിൽ വെച്ച് എല്ലാവരോടും പറയണം എന്നല്ലേ നീ പറഞ്ഞത്. അത് മാത്രം നോക്കിയാൽ മതി. പിന്നെ കുട്ടികൾക്ക് വേണ്ട വസ്ത്രങ്ങളും ഭക്ഷണവും വേറെ എന്തൊക്കെ വേണമോ അതൊക്കെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. നീ പറഞ്ഞപോലെ ചേട്ടന്റെയും ചേച്ചിയുടെയും ഓർമ ദിവസം ആരും ഒരുനേരത്തെ ഭക്ഷണത്തിനു വേണ്ടിയോ വസ്ത്രത്തിനു വേണ്ടിയോ കരയില്ല പോരെ 😊.

 

വിഷ്ണു : അത് മതി. 🥹 പിന്നെ ഐഷു എന്തെ രാവിലെ മുതൽ നോക്കുന്നു കണ്ടില്ലല്ലോ.

 

ചെറിയച്ഛൻ : ആ അത് പറയാൻ മറന്നു. അവൾ അമ്പലത്തിലെ പൂജാരിയെ കാണാൻ പോയതാണ്. ബലിക്കുള്ള കർമങ്ങൾ പറഞ്ഞുതരാൻ ഒരാൾ വേണ്ടേ?

 

വിഷ്ണു : ആ ശെരി. ചെറിയച്ഛൻ കഴിച്ചോ?

 

ചെറിയച്ഛൻ : എനിക്ക് ഇപ്പോൾ വേണമെന്നില്ല. മരുന്നൊക്കെ ഉള്ളതല്ലേ കുറച്ചു കഴിഞ്ഞ ശേഷം കഴിച്ചോളാം. അല്ല ഞാൻ ഒരു കാര്യം ചോദിക്കട്ടെ?

 

വിഷ്ണു : എന്താ?

 

ചെറിയച്ഛൻ : അല്ല എന്താണ് എല്ലാവരോടുമായി പങ്കുവെക്കേണ്ട ഇത്ര പ്രധാന പെട്ട കാര്യം. അതും അച്ഛന്റെയും അമ്മയുടെയും മുന്നിൽ വെച്ച് തന്നെ?എന്തായാലും ഓഫീസ് കാര്യമൊന്നും അല്ലെന്ന് അറിയാം

 

വിഷ്ണു : അതൊക്കെ ഉണ്ട്. നിങ്ങളോട് പറയാൻ ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല ഇനി ഞാൻ പറയാൻ പോവുന്നതിനോട് നിങ്ങൾക്ക് എതിർപ്പുണ്ടേൽ അതും എല്ലാവരും അറിഞ്ഞു തന്നെ പറയാല്ലോ 🙂 അതാണ്.

 

അത്രയും പറഞ്ഞ ശേഷം അവൻ ഭക്ഷണം കഴിക്കാനുള്ള ടേബിളിന്റെ അടുത്തേക്ക് പോയി. അവന് കഴിക്കാനുള്ളതൊക്കെ എടുത്തു കൊടുത്ത ശേഷം മാലതി മഹാദേവന്റെ അടുത്തേക്ക് ചെന്ന് അയാളോടായി സംസാരിക്കാൻ തുടങ്ങി.

 

മാലതി : മനുഷ്യ കൊച്ച് എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട് ഒന്നിനും എതിര് പറയാൻ നിൽക്കണ്ട കേട്ടോ?

 

 

 

മഹാദേവൻ : ഞാൻ എന്ത് എതിര് പറയാൻ. അവൻ പറയുന്നതൊക്കെ എന്തായാലും ഒന്നും ആലോചിക്കാതെ ആവില്ല.

 

മാലതി : ആ പിന്നെ പറ്റുവാണേൽ ഇന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് അവരുടെ രണ്ടുപേരുടെയും കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം. ഒരു വർഷമായി അവനോട് ഇഷ്ടം പറഞ്ഞിട്ട് എന്നിട്ട് ഇതുവരെ ഒന്നും മറുപടി കിട്ടിയില്ലെന്നും അവന് ഇഷ്ടമല്ലായിരിക്കും എന്നൊക്കെ പറഞ്ഞു കരയാൻ മാത്രേ അവൾക്ക് എപ്പോഴും സമയമുള്ളൂ.

 

മഹാദേവൻ : ആ നമുക്ക് സംസാരിക്കാം . താൻ എന്തായാലും അവന് വേണ്ടതൊക്കെ കൊടുക്ക്. എന്നിട്ട് നമുക്കുള്ളതും എടുത്തോ കുറച്ചു കഴിയുമ്പോൾ തന്നെ പോകേണ്ടതല്ലേ?

 

മാലതി : ആ ശെരി.

 

 

 

തന്റെ രണ്ടു മക്കളും ഒരുമിച്ചു ജീവിക്കുന്നത് കാണുവാനുള്ള ആഗ്രഹം ആ അമ്മയിൽ കാണുവാൻ സാധിക്കുന്നുണ്ടായിരുന്നു. ഇരുവരും സംസാരിച്ചതൊക്കെ ചെറുതായി കേട്ട വിഷ്ണുവിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിലും ഒരു പുഞ്ചിരി വിരിയുന്നത് ആരും കണ്ടിരുന്നില്ല.

 

അവൻ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും അവിടേക്ക് താൻ പോയ കാര്യങ്ങളൊക്കെ സെറ്റ് ആക്കിയിട്ട് ഐശ്വര്യയും വന്നിരുന്നു. വന്ന ഉടനെ തന്നെ ഒരു നിറഞ്ഞ പുഞ്ചിരി അവന് സമ്മാനിച്ചുകൊണ്ട് അവൾ സംസാരിക്കാൻ തുടങ്ങി.

 

ഐഷു : ആ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞോ? എന്ന നമുക്ക് ഇറങ്ങിയാലോ?

 

വിഷ്ണു : അപ്പോൾ നീ കഴിക്കുന്നില്ലേ?

 

ഐഷു : ഞാൻ നേരത്തെ കഴിച്ചു. നീ റെഡി ആണേൽ വാ നമുക്ക് ഇറങ്ങാം. ബലി തർപ്പണം ഒക്കെ കഴിഞ്ഞു ഇവരൊക്കെ എത്തുമ്പോൾ നമുക്ക് അവിടേക്ക് എത്താം.

 

വിഷ്ണു : ആ എന്നാ പിന്നെ പോയേക്കാം. അല്ല ചെറിയച്ഛനും ചെറിയമ്മയും ഒന്നും വരുന്നില്ലേ?

 

ചെറിയച്ഛൻ : ഞങ്ങൾ വീട്ടിലേക്ക് എത്തിക്കോളാം നിങ്ങൾ പോയി ചടങ്ങുകളൊക്കെ കഴിഞ്ഞു അങ്ങോട്ട് വാ.

 

വിഷ്ണു : എന്നാ ശെരി ഞാൻ ഒന്ന് വസ്ത്രം മാറി വരാം.

 

അതും പറഞ്ഞുകൊണ്ട് അവൻ മുകളിലേക്ക് നടന്നു. ക്രീം കളർ സാരിയിൽ ഒരു നവ വധുവിനെ പോലെ നിൽക്കുന്ന ഐഷുവിനെ താൻ കൂടുതൽ ശ്രദ്ധിച്ചില്ല എന്ന് കാണിക്കാൻ ശ്രമിച്ചുകൊണ്ട് വസ്ത്രം മാറാൻ അവൻ മുകളിലേക്ക് കയറി.

“ആ എന്തായാലും എന്റെ വധുവല്ലേ അത് പറയുന്നവരെ അവൾ ഞാൻ ശ്രധിക്കുന്നില്ല എന്ന് തന്നെ കരുതിക്കോട്ടെ ” പടികൾ കയറി മുകളിലേക്ക് പോകുന്നതിന്റെ ഇടയിൽ അവളെ ഒന്ന് കൂടി നോക്കിയ ശേഷം അവൻ ആത്മാഗതം പറഞ്ഞു.

 

 

 

തന്നെ വലുതായി ശ്രദ്ധിക്കാതെ പോവുന്ന വിഷ്ണുവിന്റെ പ്രവർത്തിയിൽ അവൾക്ക് അല്പം സങ്കടം തോന്നുന്നുണ്ടായിരുന്നു എങ്കിലും അതൊന്നും പുറമെ കാണിക്കാതെ അവൾ അവന് വേണ്ടി അവിടെ തന്നെ കാത്തുനിന്നു. “അല്ല എന്റെ ഇഷ്ടമല്ലേ പറഞ്ഞുള്ളു അവന് ആ ഇഷ്ടം ഇല്ലങ്കിൽ പിന്നെ എന്താ ചെയ്യാ. കാത്തിരിക്കാം എന്നെങ്കിലും അവൻ എന്നെ മനസ്സിലാക്കും എന്ന് കരുതി” തന്റെ ഉള്ളിലുള്ള പ്രണയമെന്ന നോവിനെ അടക്കുവാനായി അവൾ പറഞ്ഞു.

 

അൽപ സമയത്തിന് ശേഷം പടികൾ ഇറങ്ങി താഴേക്ക് വരുന്ന വിഷ്ണുവിന്റെ രൂപം കണ്ട് അവളുടെ കണ്ണുകൾ ഒന്ന് വികസിച്ചോ?

അതെ ശെരിക്കും കല്യാണ പന്തലിലേക്ക് കയറി വരുന്ന ഒരു വരനെ പോലെ വെട്ടിയൊതുക്കിയ താടിയും അല്പമൊന്ന് പിരിച്ചു വെച്ച മീശയും അവന്റെ ഭംഗി കൂട്ടുന്നതായി അവൾക്ക് അപ്പോൾ തോന്നി. താൻ ധരിച്ചിരിക്കുന്ന സാരിയുടെ അതെ നിറത്തിലുള്ള ഷർട്ടും അതിനു ചേരുന്ന ഒരു മുണ്ടുമായിരുന്നു അവന്റെ വേഷം. “ആ മനസ്സിൽ ഒന്നുമില്ല എങ്കിലും ഇപ്പോൾ ഞങ്ങൾ രണ്ടാളെയും കണ്ടാൽ വധു വരുന്മാരെ പോലെ ഉണ്ടാവും ” അവൾ മനസ്സിൽ പറഞ്ഞു.

 

തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ഐഷുവിന്റെ മുഖം കണ്ട് ഒരു ചിരി അവനിൽ നിറഞ്ഞു.

 

“ഹലോ….. എന്താടി പകലും നിന്നുകൊണ്ട് സ്വപ്നം കാണുവാണോ? പോവണ്ടേ 😂”

 

തന്നെ നോക്കി വായും പൊളിച്ചു നിൽക്കുന്ന ഐഷുവിനെ ഒന്ന് കളിയാക്കികൊണ്ട് അവൻ ചോദിച്ചു.

 

“അഹ്… അഹ് പോവാം.. ഞ ഞാൻ ചുമ്മാ ഓരോന്ന് ആലോചിച് അങ്ങനെ നിന്നുപോയി 🥴🙂”

 

തപ്പിയും തടഞ്ഞും അവന് മറുപടിയെന്നപോലെ പറഞ്ഞൊപ്പിച്ച ശേഷം നാണം കലർന്ന ഒരു ചിരിയും അവളിൽ നിറഞ്ഞു.

 

“ദൈവമേ ഈ കുരുപ്പിന്റെ ചിരി കാണാൻ എന്നാ ഭംഗിയാ. എന്റെ കൺട്രോൾ കളയല്ലേ പ്ലാൻ ചെയ്തപോലെ തന്നെ പറയാൻ പറ്റണെ പ്ലീസ് ”

 

അവളുടെ ആ പുഞ്ചിരി പോലും താങ്ങാൻ കഴിയാത്ത വിധം പ്രണയ പരവശനായ അവൻ മനസ്സാൽ ദൈവത്തോട് പ്രാർത്ഥിച്ചു. ശേഷം ഇരുവരും അമ്പലത്തിലേക്ക് പോവാനായി ഇറങ്ങി. കാറിലേക്ക് കയറാനായി പോയ ഐഷുവിനെ അവൻ തടഞ്ഞുകൊണ്ട് കാർ വേണ്ട എന്ന് പറഞ്ഞു.

അവൻ നേരെ പോയി തന്റെ ബൈക്കിൽ കയറുന്നത് കണ്ട് ചെറുതല്ലാത്ത ഒരു സന്തോഷം അവൾക്കും ഉണ്ടായിരുന്നു. ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു അവനോട് ചേർന്നിരുന്ന് ഒരു ബൈക്ക് യാത്ര അത് സാധിക്കാൻ പോവുന്നു എന്നൊരു സന്തോഷം അവളിൽ അലതള്ളുന്നത് അവളുടെ മുഖത്ത് തന്നെ വ്യക്തമായിരുന്നു.

 

“മോളെ മതി സ്വപ്നം കണ്ടത് വന്ന് കേറാൻ നോക്ക് 😂 രാവിലെ തന്നെ എന്തോ എന്റെ കുട്ടിക്ക് പറ്റിയല്ലോ 😂”

 

അത്ഭുതപ്പെട്ടു നിൽക്കുന്ന അവളെ കളിയാക്കികൊണ്ട് അവൻ അത് പറഞ്ഞപ്പോൾ ആണ് സത്യത്തിൽ അവൾ സ്വയബോധത്തിലേക്ക് തിരികെ വന്നത്. എങ്കിലും എന്റെ കുട്ടി എന്നുള്ള അവന്റെ ആ വാക്ക് അവളിൽ സന്തോഷത്തിന്റെ ഒരു കണ്ണുനീർ പൊഴിക്കുന്നത് ആരും ശ്രദ്ധിച്ചില്ല അല്ല ശ്രദ്ധിച്ചതായി അവൻ ഭവിച്ചില്ല.

 

അവന് പുറകിലായി ബൈക്കിൽ കയറി അവന്റെ തോളിൽ പിടിച്ചുകൊണ്ടവൾ ഇരുന്നു. താൻ സ്നേഹിക്കുന്നവളുടെ കരങ്ങൾ സ്വന്തം തോളിൽ അമർന്നത് കണ്ട് ഒരു പുഞ്ചിരി തൂകി അവൻ വണ്ടി മുന്നോട്ട് എടുത്തു. ഇരുവരും പോവുന്നത് നോക്കി ഒരു പുഞ്ചിരിയോടെ തന്നെ മഹാദേവനും മാലതിയും നോക്കി നിന്നു.

 

“അവര് രണ്ടാളും ഒന്നിക്കുന്നത് കണ്ടിട്ട് കണ്ണടക്കണം എന്നാണ് എന്റെ ആഗ്രഹം നടക്കുവായിരിക്കും അല്ലെ ചേട്ടാ 🥹”

 

ബൈക്കിൽ പോവുന്ന വിഷ്ണുവിനെയും ഐശ്വര്യയെയും നോക്കികൊണ്ട് മാലതി മഹാദേവനോട് പറഞ്ഞു.

 

“താൻ വിഷമിക്കണ്ടടോ അവരുടെ പോക്ക് കാണുമ്പോൾ തന്നെ അറിയില്ലേ രണ്ടാളുടെയും മനസ്സിൽ ഇഷ്ടമുണ്ട് പിന്നെ സമയമാവുമ്പോൾ പറയാം എന്ന് കരുതിയിട്ടാവും. അവനും എല്ലാത്തിലും നിന്നും ഒന്ന് റിക്കവർ ആവുന്നേയുള്ളു ആ പിള്ളേർ ഇഷ്ടം പോലെ തീരുമാനിക്കട്ടെ 😊… പിന്നെ സങ്കടം പറയാൻ ഒന്നും സമയമില്ല അച്ഛന്റെയും അമ്മയുടെയും ആണ്ട് ആയത്കൊണ്ട് കുറെ ജോലി മോന് എല്പിച്ചിട്ടുണ്ട് എല്ലാം ചെയ്യണം താൻ കഴിച്ചിട്ട് റെഡി ആവാൻ നോക്ക് അവർ എത്തുമ്പോഴേക്കും നമുക്കും അങ്ങ് എത്തണം “

 

മാലതിയെ ആശ്വസിപ്പിക്കുന്നതിനോടൊപ്പം അയാൾ കൂട്ടിച്ചേർത്തു. ഇരുവരും അകത്തേക്കു പോയി.

 

 

 

ബൈകുമായി ഇറങ്ങിയ വിഷ്ണുവും ഐഷുവും നേരെ പോയത് ആലുവ മണപ്പുറത്തേക്ക് ആയിരുന്നു. പരേതരായ ആത്മക്കൾക്ക് അവിടെ ആണ്ടുബലി തർപ്പണം ചെയ്‌താൽ മോക്ഷം ലഭിക്കുമെന്ന് വിശ്വാസം ഉള്ളത് കൊണ്ടാവാം അവിടം തന്നെ അവൻ തിരഞ്ഞെടുത്തത്.ചടങ്ങുകളെല്ലാം പൂർത്തിയാക്കിയ ശേഷം ഇരുവരും വീട്ടിലേക്ക് പോവാനായി തങ്ങളുടെ വണ്ടി പാർക്ക്‌ ചെയ്തിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നപ്പോഴാണ് ഐഷുവിന്റെ ഫോണിലേക്ക് ഒരു unknown നമ്പറിൽ നിന്നും ആ മെസ്സേജ് വന്നത്.

 

 

 

“REVENGE JUST STARTED AND WE WILL WIN THIS BATTLE”

 

ആ മെസ്സേജ് കണ്ടതും അവളിൽ അതുവരെ നിറഞ്ഞുനിന്നിരുന്ന പ്രണയത്താലുള്ള ഒരു വികാരത്തിനു പുറമെ ആരോടൊക്കെയോ എന്തിനോ വേണ്ടിയുള്ള ഒരു പ്രതികാരത്തിന്റെ തുടക്കം കുറിച്ചത്തിലുള്ള ഒരു ചിരി കൂടി നിറഞ്ഞിരുന്നു. ഒന്നും അറിയാത്തത് പോലെ ബൈക്ക് എടുക്കാനായി പോയ വിഷ്ണുവിനോടായി അവൾ അത് ചോദിക്കുകയും ചെയ്തു…

 

 

 

“അവൻ വന്നു അല്ലെ വിച്ചു 😈”

 

 

 

“ഹ്മ്മ് ഈ ദിവസം തന്നെ ആ വാർത്ത കാണണം എന്ന് ഒരു ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു അത്കൊണ്ട് ഇത്രയും നാൾ അവനും ക്ഷമിച്ചു. പിന്നെ നീ പറയാറുള്ളപോലെ എപ്പോഴും ക്ഷമിച്ചും സഹിച്ചും ഒന്നും ജീവിക്കാൻ പറ്റില്ലല്ലോ ഐഷു, ഒരുപാട് ക്ഷമിച്ചു അതിലേറെ ഞാനും നമ്മൾ എല്ലാവരും സഹിച്ചു, അനുഭവിച്ചു ഇനി അതൊക്കെ അവർ അറിയും പ്രിയപ്പെട്ടവർ നഷ്ടപ്പെടുന്നതിന്റെ ആരും ഇല്ലാതാവുന്നതിന്റെ ഒക്കെ വേദന ആ ഏകാന്തത അനുഭവിപ്പിച്ചിരിക്കും ഞങ്ങൾ 😈😡”

 

അവൾക്ക് മറുപടിയെന്നവണ്ണം അവൻ അത് പറയുമ്പോൾ രണ്ടുപേരുടെയും മുഖത്ത് അതുവരെ ഉണ്ടായിരുന്ന വികാരങ്ങൾക്ക് പുറമെ പക എന്നൊരു വികാരം കൂടെ ഉണ്ടായിരുന്നു.

 

**************************************

 

 

 

 

“ഡാ വേഗം എല്ലാം റെഡി ആക്കണം അവൻ ഇപ്പോൾ ഇങ്ങ് വരും ”

 

അച്ഛനെയും അമ്മയെയും അടക്കിയ അസ്ഥി തറക്ക് മുന്നിൽ ഒരുക്കിയിട്ടുള്ള പന്തലിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്ന ഹബീബിനോടായി ആഷിക് പറഞ്ഞു .

 

“ഇവിടെ എല്ലാം സെറ്റ് ആണ്, പിന്നെ ഇപ്പോഴെങ്കിലും അവന് ഇത് തോന്നിയത് നന്നായി എത്ര നാൾ എന്ന് വെച്ചാ ഇങ്ങനെ ഒറ്റക്ക് ”

 

 

 

“ആ അത് തന്നാ പറഞ്ഞെ ഇനി ഇവിടെ വരുമ്പോൾ ആ പുല്ലന്റെ മൂഡ് മാറാതെ ഇരുന്ന മതിയായിരുന്നു. പിന്നെ നമ്മുടെ സീനിയർ ആയിട്ട് പഠിച്ച ജിബിനെ നിനക്ക് ഓർമയില്ലേ?”

 

 

 

“ആ മറ്റേ നരമ്പ് രോഗി അല്ലെ? ”

 

 

 

“ആ അവൻ തന്നെ കുറച്ചു ദിവസമായിട്ടു മിസ്സിംഗ്‌ ആയിരുന്നു, ഇന്നലെ എവിടെയോ ഒഴിഞ്ഞ സ്ഥലത്ത് നിന്നും ബോഡി കിട്ടി എന്നൊക്കെ ന്യൂസ്‌ കണ്ടിരുന്നു ”

 

 

 

“വല്ല ഉഡായിപ്പിലും പോയി പെട്ടുകാണും ആ എന്തെങ്കിലും ഒക്കെ ആവട്ടെ അവന്റെ ഒന്നും ഒരു കാര്യവും കേൾക്കാൻ പോലും സത്യം പറഞ്ഞാൽ എനിക്ക് താല്പര്യമില്ല ”

 

 

 

“ഞാൻ പറഞ്ഞു എന്നെ ഉള്ളു… അല്ല ഓർഫെജിലേക്ക് ഭക്ഷണം ഒക്കെ ആരാ ഏർപ്പാട് ചെയ്തിരിക്കുന്നത്?”

 

 

 

“അതൊക്കെ മഹാദേവൻ സാർ ആണെന്നാ പറഞ്ഞെ എല്ലാം സെറ്റ് ആക്കി കഴിഞ്ഞിട്ട് ഇങ്ങോട്ട് വരുമെന്നാ പറഞ്ഞെ “

 

 

 

“ആ വിച്ചു കുറെയൊക്കെ റിക്കവർ ആയി അല്ലെ?”

 

 

 

“റിക്കവർ ആയി വരുന്നുണ്ട് എല്ലാത്തിനോടും ഒന്ന് പൊരുത്തപ്പെട്ടു വരാൻ ഇത്ര സമയം എടുത്തു പാവം ”

 

 

 

“സത്യം എല്ലാവരും കയ്യൊഴിഞ്ഞപ്പോ ശെരിക്കും അവൻ അനുഭവിച്ചിട്ടുണ്ടാവും. ”

 

 

 

ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് അവിടെയുള്ള കാര്യങ്ങളൊക്കെ ഒരുക്കികൊണ്ടിരുന്ന ആഷിക്കിന്റെയും ഹബീബിന്റെയും സംസാരം നിന്നത് മതിൽ കടന്ന് ഒരു കാർ അകത്തേക്ക് കയറിയപ്പോൾ ആയിരുന്നു. കാറിൽ നിന്നും മഹാദേവനും മാലതിയും കൂടെ അവരുടെ കൂടെ കൂടി. അധികം ആരെയും അറിയിക്കാതെ ഇവർ നാലുപേരും പിന്നെ കുറുപ്പ് സാറും കമ്പനിയിലെ വിശ്വസ്ഥരായ കുറച്ചു ജോലിക്കാരെയും മാത്രമായിരുന്നു ഇങ്ങനൊരു ചടങ്ങിലേക്ക് വിഷ്ണു ആകെ ക്ഷെണിച്ചിരുന്നത്.

 

 

 

വിഷ്ണു പറഞ്ഞ സർപ്രൈസ്‌ എന്താണന്നു പലതവണ മഹാദേവനും മാലതിയും ആഷിക്കിനോടും ഹബീബിനോടും ചോദിച്ചു എങ്കിലും രണ്ടുപേരും തങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു കയ്യൊഴിയുകയാണ് ഉണ്ടായത്.

എന്തോ കാര്യമായി തന്നെ അവൻ പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് മാത്രമേ തല്ക്കാലം അവർ പറഞ്ഞുള്ളു.

 

 

 

ഏകദേശം 11 മണിയോടെ വിഷ്ണുവും ഐഷുവും തങ്ങൾ പോയ കാര്യങ്ങളൊക്കെ കഴിഞ്ഞു അവിടേക്ക് എത്തി അൽപ സമയം എല്ലാവരോടും ഒന്ന് സംസാരിച്ചതിന് ശേഷം വിഷ്ണു നേരെ അച്ഛന്റെയും അമ്മയുടെയും അസ്ഥിതറയുടെ അടുത്തേക്ക് നടന്നു.

 

ഇരുവരുടെയും തറയ്ക്ക് മുന്നിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ചു നിൽക്കുന്ന അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു. എത്രയൊക്കെ താൻ ok ആണെന്ന് പറഞ്ഞാലും തന്റെ വാക്ക് പാലിക്കാൻ കഴിയാത്തത്തിലുള്ള കുറ്റബോധമാണ് ആ കണ്ണുനീർ എന്ന് അവനുൾപ്പടെ അവിടെയുള്ള എല്ലാവർക്കും തന്നെ മനസ്സിലായിരുന്നു. അവന്റെ അരികിലായി തന്നെ നിൽക്കുന്ന ഐഷുവിനും അത് മനസ്സിലായിരുന്നു.

 

അൽപ സമയം കൂടെ ആ രണ്ടു തറകൾക്ക് മുന്നിൽ പ്രാർത്ഥിച്ച ശേഷം വിഷ്ണു ബാക്കിയുള്ളവരോടായി സംസാരിച്ചു തുടങ്ങി.

 

“അപ്പോൾ എല്ലാവർക്കും എന്തിനാണ് ഇന്നിപ്പോൾ ഇവിടെ വിളിച്ചു വരുത്തിയത് എന്ന് മനസ്സിലായി കാണില്ല അല്ലെ? ”

 

ഒരു ചിരിയോടെ തന്നെ അവൻ എല്ലാവരോടുമായി ചോദിച്ചു.

 

“ഇല്ല” എന്നുള്ള ഒരു ഭാവം അവരിൽ നിന്നൊക്കെ അവന് മറുപടി പോലെ ലഭിക്കുന്നുണ്ടായിരുന്നു. അത് കൊണ്ടുതന്നെ അവൻ തന്നെ പറഞ്ഞു തുടങ്ങി.

 

 

 

“രണ്ട് മൂന്ന് കാര്യങ്ങൾ എനിക്ക് പറയാൻ ഉണ്ട്. ഓഫീസിൽ ഉള്ള എല്ലാവരും അറിയേണ്ടതില്ല എന്നുള്ളത് കൊണ്ടാണ് എനിക്ക് വിശ്വാസമുള്ള നിങ്ങൾ കുറച്ചുപേരെ മാത്രം ഞാൻ ക്ഷണിച്ചത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞാൻ അവസാനം പറയാം ആദ്യം നമുക്ക് കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെ പറയാം.

 

നമ്മുടെ സ്കൂൾ കോളേജ് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അതുപോലെ തന്നെ ഹോസ്പിറ്റലുകളും ഇനി മുതൽ ചാരിറ്റിക്ക് ആയിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഒരാളോടും തന്നെ വിദ്യാഭ്യാസത്തിനായാലും ഹോസ്പിറ്റൽ സംബന്ധമായ കാര്യങ്ങൾക്ക് ആയാലും ശെരി ഇനി ഒരു രൂപ പോലും ഈടാക്കുവാൻ പാടില്ല. അടുത്ത മാനേജ്മെന്റ് യോഗത്തിൽ നിങ്ങൾ എല്ലാവരും അത് അനുകൂലിക്കും എന്നാണ് എന്റെ ഒരു വിശ്വാസം.”

 

 

 

 

“അല്ല മോനെ പെട്ടന്ന് ഇങ്ങനൊക്കെ ആക്കിയാൽ എങ്ങനെ ആണ്?”

 

വിഷ്ണു എന്തിനാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് മനസ്സിലാവാത്തത് കൊണ്ട് കുറുപ്പ് സാർ അവനോടായി എന്തോ ചോദിക്കാൻ വന്നതും ചോദ്യം പൂർത്തിയാക്കും മുന്നേ തന്നെ അവൻ അതിനുള്ള മറുപടി കൊടുത്തു കഴിഞ്ഞിരുന്നു.

 

 

 

“ഇത് ഇപ്പോൾ എടുത്ത തീരുമാനം അല്ല സാർ 😊 അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും നല്ല ചികിത്സയും വിദ്യാഭ്യാസവും ഒക്കെ ലഭിക്കുന്ന ഒരു ട്രസ്റ്റ്‌ സൊ ഞാൻ അത് നടത്തുന്നു. മകൻ ആവുമ്പോൾ അതെങ്കിലും ചെയ്യണ്ടേ? പിന്നെ നമുക്ക് ബാക്കിയുള്ള സ്ഥാപനങ്ങൾ ഒക്കെ ഉണ്ടല്ലോ വിദ്യയും മരുന്നും ഒരിക്കലും ഒരു ബിസ്സിനെസ്സ് ആയി കാണണ്ട 😊”

 

 

 

വിഷ്ണുവിന്റെ ആ അഭിപ്രായത്തോട് അവിടെ കൂടിയുട്ടുള്ള എല്ലാവർക്കും സമ്മതമായിരുന്നു. എല്ലാവരും അവൻ പറഞ്ഞത് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചതിനോടൊപ്പം ഇനി എന്താണ് പറയാനുള്ളത് എന്നറിയാനുള്ള ഒരു അകംഷയോടെ തന്നെ അവനെ നോക്കി.

 

 

 

“പിന്നെ ഇനി പറയാനുള്ളത് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഒന്ന് എനിക്ക് സ്വന്തമാക്കണം അതിനുള്ള ഒരു സമ്മതം ചോദിക്കലാണ് എന്ന് തന്നെ കൂട്ടിക്കോണം കേട്ടോ 😊അപ്പോൾ അതിനിപ്പോൾ അനുവാദം ചോദിക്കാൻ എനിക്ക് നിങ്ങളൊക്കെയേ ഉള്ളു സൊ ഈ ദിവസം തന്നെ അതങ്ങു ചോദിച്ചേക്കാം എന്ന് കരുതി. അപ്പോൾ ഇന്ന് എന്റെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തുള്ള ചെറിയച്ഛനും ചെറിയമ്മയും ആണ്. അതുകൊണ്ട് തന്നെ എനിക്ക് അറിയേണ്ടത് നിങ്ങളുടെ രണ്ടാളുടെയും സമ്മതം തന്നെയാണ്. ”

 

 

 

 

മഹാദേവനെയും മാലതിയെയും നോക്കി അവൻ അത് പറഞ്ഞു. അവന് മറുപടി എന്നപോലെ അയാൾ അവനോട് കാര്യം പറയാൻ ഒരു പുഞ്ചിരിയോടെ അനുവാദവും നൽകി.

 

 

 

“കാര്യം വേറെ ഒന്നുമല്ല എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് 😊 ഇഷ്ടമാണെന്ന് മാത്രം പറഞ്ഞാൽ പോരാ ഇന്ന് ഞാൻ എന്റെ ജീവനേക്കാൾ കൂടുതൽ അവളെ സ്നേഹിക്കുന്നുണ്ട് നിങ്ങൾ രണ്ടാളും ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കണം. ”

 

വിഷ്ണുവിന്റെ ആ വാക്കുകൾ മഹാദേവന്റെയും മാലിനിയുടെയും ചെവികളിൽ അസ്ത്രം കണക്കെ തുളഞ്ഞു കയറി. അത്രത്തോളം അവരുടെ സ്വപ്നങ്ങളെ എല്ലാം തകർക്കുവാൻ പോന്നതായിരുന്നു അവന്റെ ആവശ്യം. പക്ഷെ അവരെ കാളൊക്കെ കൂടുതൽ എന്തിനുവേണ്ടി താൻ ഇനി ജീവിക്കണം എന്ന് പോലും അറിയാൻ പാടില്ലാത്ത അവസ്ഥയിൽ ആയിരുന്നു ഐഷു അപ്പോൾ. മുന്നിൽ നിൽക്കുന്നത് കൊണ്ട് അവളുടെ മുഖത്ത് മിന്നി മറയുന്ന വികാരങ്ങളും അലയടിച്ചു ഒഴുകാൻ കാത്തിരിക്കുന്ന അവളുടെ നിറഞ്ഞ മിഴികളിൽ വിഷ്ണു അല്ലാതെ

മറ്റൊരാളും അവിടെ കാണുന്നുണ്ടായിരുന്നില്ല എന്നതും ഒരു വാസ്തവം തന്നെ ആയിരുന്നു. തന്റെ അവസ്ഥ കണ്ടിട്ടും തനിക്ക് പറയുവാനുള്ളതൊക്കെ ഇതേ സ്ഥലത്തുവെച്ചു തന്നെ അവന്റെ അച്ഛനെയും അമ്മയെയും സാക്ഷിയാക്കി പറഞ്ഞിട്ട് പോലും ഉൾകൊള്ളാൻ അവന് കഴിയാത്തത് ഓർത്തിട്ടാവണം സഹിക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞൊഴുകിയത്. എന്നാലും ഇത്രത്തോളം തന്നെ വേദനിപ്പിക്കാൻ അവന് എങ്ങനെ കഴിയുന്നു എന്ന് പോലും അവൾ ആ സമയം ചിന്ദിക്കുന്നുണ്ടായിരുന്നു.

 

“അല്ല ഞാൻ ചോദിച്ചതിന് ആരും ഒന്നും പറയാത്തത് എന്താ. എന്റെ ഏതൊരു ആവശ്യവും നടത്തി തരുന്നത് ചെറിയച്ഛനും ചെറിയമ്മയും അല്ലെ അതാ നിങ്ങളോട് തന്നെ ഇതും ചോദിക്കാം എന്ന് കരുതിയത്. ഇനി നിങ്ങൾക്ക് ഇഷ്ടം അല്ലങ്കിൽ എനിക്കും ആ ബന്ധം വേണ്ട. എന്താണെങ്കിലും അരഞ്ഞോ 🙂”

 

താൻ പറഞ്ഞത് കേട്ട് സ്ഥബ്ദരായിരിക്കുന്ന ചെറിയച്ഛനെയും ചെറിയമ്മയെയും നോക്കി അവൻ അത് പറഞ്ഞപ്പോൾ ആണ് അവരൊക്കെ സ്ഥല കാല ബോധത്തിലേക്ക് തിരികെ എത്തിയത് എന്ന് വേണമെങ്കിൽ പറയാം.

 

“അത്… അതുപിന്നെ മോന് അത്രക്ക് ഇഷ്ടം ആണേൽ ഞങ്ങൾക്ക് എന്ത് എതിർപ്പ് മോന്റെ ഇഷ്ടമല്ലേ ഞങ്ങളുടെയും ഇഷ്ടം 😊 ഞങ്ങൾക്ക് സമ്മതം ആണ് 😊🥹 അല്ലെടോ?”

 

അവന് മറുപടിയായി അല്പം ഒരു പതർച്ചയോടെ തന്നെ മഹാദേവൻ പറഞ്ഞു ഒപ്പം തന്നെ മാലതിയോട് ചോദിക്കുകയും ചെയ്തു.

 

“അ…. അതെ മോന്റെ ഇഷ്ടം എന്തായലും ഞങ്ങൾക്ക് സമ്മതം ”

 

സ്വന്തം വയറ്റിൽ ജനിച്ചതല്ല എങ്കിലും സ്വന്തം മോനായി തന്നെ കാണുന്ന അവന്റെ ഇഷ്ടത്തേക്കാൾ വലുതല്ലായിരുന്നു ആ അച്ഛനും അമ്മയ്ക്കും അവരുടെയും അവരുടെ മോളുടെയും ഇഷ്ടം അത്കൊണ്ട് അവൻ പറഞ്ഞതിന് മനസ്സാൽ ഇഷ്ടം തോന്നുന്നില്ല എങ്കിൽ കൂടെ അവർ സമ്മതം പറഞ്ഞത്.

 

ആ സമയത്തും ഇരുകണ്ണുകളും നിറഞ്ഞൊഴുകി എന്താ ചെയ്യേണ്ടത് എന്ന് പോലും അറിയാതെ നിൽക്കുന്ന ഐഷുവിനെ നോക്കി അവൻ ചിരിക്കുന്നത് അവളെ കൂടുതൽ വേദനിപ്പിക്കുന്നതായി തോന്നി.

 

“ആ അപ്പോൾ എനിക്ക് സമ്മതം വേണ്ട രണ്ടുപേരും തന്നു കഴിഞ്ഞു ദേ ഇനി അച്ഛനും അമ്മയും വന്ന് പെൺകുട്ടിയെ ഒന്ന് കാണ്. അത് കൂടി കഴിഞ്ഞു നിങ്ങളുടെ ഇഷ്ടം നമുക്ക് അറിയണമല്ലോ 🙂 വാ ”

 

ഒരു ചിരിയോടു കൂടെ തന്നെ അവൻ അവരെ രണ്ടാളെയും അടുത്തേക്ക് വിളിച്ചു. അല്പം മടിയുണ്ട് എങ്കിലും അവന്റെ സന്തോഷത്തിനു വേണ്ടി അല്ലങ്കിൽ കുറച്ചുനാൾ മുന്നേ അവനെ തങ്ങൾ ഒരുപാട് സങ്കടപ്പെടുത്തിയതിനു പരിഹാരമായി അവന് ഇഷ്ടമുള്ള പെൺകുട്ടിയെ എങ്കിലും അവന് നേടി കൊടുക്കണം എന്നൊരു ചിന്ത ആ മാതാ പിതാക്കളിൽ ഉണ്ടായിരുന്നത് കൊണ്ട് രണ്ടുപേരും അവന്റെ അടുത്തേക്ക് ചെന്നു. അപ്പോഴേക്കും ആഷിക് ഒരു ഫോൺ കൊണ്ടുചെന്ന് അവന്റെ കയ്യിൽ കൊടുത്തിരുന്നു.

 

“ദേ ഇതാണ് ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണ്. ആൾക്കും എന്നെ വലിയ ഇഷ്ടം ആണ് ഇനി നിങ്ങൾ കണ്ട് ഇഷ്ടപ്പെട്ടാൽ പിന്നെ ഒന്നും നോക്കാനില്ല.”

തന്റെ അടുത്തായി നിൽക്കുന്ന ചെറിയച്ഛനെയും ചെറിയമ്മയെയും തന്റെ കയ്യിലിരിക്കുന്ന ഫോൺ കാണിച്ചുകൊണ്ട് അവൻ പറഞ്ഞു.

 

ഫോണിലേക്ക് നോക്കിയ മഹാദേവന്റെയും മാലതിയുടെയും കണ്ണുകൾ വിടരുന്നതും ഒരു ആശ്ചര്യത്തോടെയും സന്തോഷത്തോടെയും അവനെ അവർ നോക്കുന്നതും കണ്ട് ആഷിക്കിനും ഹബീബിനും ഒരു പുഞ്ചിരി ചുണ്ടിൽ വിരിയുന്നുണ്ടായിരുന്നു. അപ്പോഴും ചുറ്റും നടക്കുന്നതൊന്നും സത്യം ആവരുതേ എന്ന് അറിയാതെ തന്നെ പ്രാർത്ഥിച്ചുകൊണ്ട് കണ്ണുനീർ ഒഴുക്കി ഇരിക്കുകയായിരുന്നു ഐഷു.

 

“ഡീ പൊട്ടി നീ മാത്രം എന്താ അവിടെ ഇരിക്കുന്നത് എന്റെ കുടുംബം നിങ്ങൾ മൂന്നുപേരും അല്ലെ അപ്പോൾ നീയും കാണണ്ടേ ഇവളെ വാ ”

 

പെട്ടന്നുള്ള വിഷ്ണുവിന്റെ പറച്ചിലിൽ അവൾ ഒന്ന് ഞെട്ടിയെങ്കിലും മറ്റുള്ളവർ ഒന്നും കാണണ്ട എന്ന് കരുതിയാവണം ഒഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് ഒരു കപട സന്തോഷം അഭിനയിച്ചു അവളും അവർക്കരികിലേക്ക് ചെന്നത്. പക്ഷെ അവൻ ഫോണിൽ കാണിച്ച ഫോട്ടോ കണ്ട് അവൾ ഒന്നുകൂടെ ഞെട്ടി.

 

ഇന്ന് ഇവിടേക്ക് വന്നപ്പോൾ രണ്ടാളും വണ്ടി പാർക്ക്‌ ചെയ്ത് വരുന്ന ഫോട്ടോ ആയിരുന്നു അത്. ഫോട്ടോയിൽ ഉള്ളത് താൻ തന്നെയാണെന്ന് മനസ്സിലാക്കിയതും സന്തോഷം കൊണ്ടായിരിക്കണം പിടിച്ചു നിറുത്താൻ കഴിയാത്ത വിധം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത്.

 

“അപ്പോൾ എങ്ങനെ ആണ് ചെറിയച്ച കാര്യങ്ങൾ ദേ ഈ കുരുപ്പിനെ എനിക്ക് തരുവോ 🙂”

 

സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞുനിൽക്കുന്ന ചെറിയച്ഛനോടായി അവൻ ചോദിച്ചു.

 

“🥹മോനെ ഈ ഒരു കാര്യം കേൾക്കാൻ ഞങ്ങൾ രണ്ടാളും എത്ര കൊതിച്ചതാണ് എന്ന് അറിയോ ഇന്ന് രാവിലെ കൂടി ഞങ്ങൾ അതാ സംസാരിച്ചത്. ശെരിക്കും നിന്റെയല്ല ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം ആണ് നീ സാധിച്ചുതന്നത്.

അപ്പോൾ പിന്നെ എന്തിനാ ചോതിക്കുന്നെ ദേ ഇപ്പോൾ ഈ ദിവസം കല്യാണം നടത്താനും ഞാൻ റെഡി ആണ് ”

 

ചെറിയച്ഛന്റെ വാക്കുകൾ അവനിൽ മാത്രമല്ല അവിടെ നിന്നിരുന്ന എല്ലാവരിലും ഒരു പുഞ്ചിരി പടരുന്നതിനു സഹായിച്ചു എന്ന് തന്നെ പറയാം.

 

“അങ്ങനെ ഇപ്പോൾ കല്യാണം ഒന്നും പറ്റത്തില്ല ദേ ഇവൻ ഒന്ന് റിപ്ലൈ തരാൻ ഇപ്പൊ ഒരു വർഷം എടുത്തു. ഞങ്ങൾ ഒന്ന് പ്രേമിച്ചു നടന്നിട്ടൊക്കെ പോരെ അച്ഛാ കല്യാണം 🥹😊 ”

 

മഹാദേവൻ പറഞ്ഞതിന്റെ ഇടയ്ക്കുകേറി ഐഷു അത് പറയുമ്പോഴും സന്തോഷത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

 

“അതാണ് ഇപ്പൊ ഞങ്ങൾ ഒന്ന് പ്രേമിച്ചു നടക്കട്ടെ എന്നെ ❤️

ഒന്നുമില്ലേലും ഞാനും കുറെ കാലമായി കൊണ്ടുനടക്കുന്ന ഇഷ്ടം അല്ലെ ചെറിയച്ച 🙂 എന്താ ചെറിയമ്മേ ”

 

അവൾ പറഞ്ഞതിനെ അനുകൂലിച്ചു എന്നപോലെ അവനും പറഞ്ഞു

 

“എന്തായാലും കുഴപ്പമില്ല ഞങ്ങൾക്ക് രണ്ടാളുടെയും കല്യാണം കാണണം അത്രേയുള്ളൂ നിങ്ങൾ പ്രേമിക്കുവോ കറങ്ങി നടക്കുവോ എന്താ എന്ന് വെച്ചാ ആയിക്കോ ”

 

അവൻ പറഞ്ഞതിന് മാലത്തിയും പച്ച കോടി കാണിച്ചു എന്ന് പറയാം.

 

അപ്പോഴേക്കും അവിടേക്ക് ഒരു ചുവന്ന റോസാ പൂക്കൾ നിറച്ച ബോക്കെയും ആയി ഹബീബ് എത്തിയിരുന്നു. അവന്റെ കയ്യിൽ നിന്നും അത് വാങ്ങി ഐഷുവിനു മുന്നിൽ ഒരു കാൽ നിലത്തു കുത്തി നിന്നുകൊണ്ട് അവൻ ചോദിച്ചു.

 

“Will you marry me ❤️”

 

“Yes i will ❤️”

 

അവന് മറുപടിയും നൽകി അവൾ അവന്റെ നെറ്റിയിൽ എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ ഒരു ചുംബനവും നൽകി.

 

അപ്പോൾ ബാക്കി ഉടനെ തരാട്ടോ 🙂

ഒരുപാട് മിസ്റ്റേക്കുകൾ ഉണ്ടെന്ന് അറിയാം സത്യം പറയാമല്ലോ ഇവിടെ കുറച്ചുപേർ എന്റെ കഥ ഇഷ്ടപ്പെടുന്നു എന്നുള്ള ഒറ്റ കാരണം കൊണ്ടാണ് എഴുതാൻ തന്നെ തീരുമാനിച്ചത്. കുറെ എല്ലാവരെയും വെയിറ്റ് ചെയ്യിച്ചത് കൊണ്ട് എഴുതിയത്രയും ഭാഗം എഡിറ്റ്‌ പോലും ചെയ്യാതെ പോസ്റ്റ്‌ ചെയ്തതാണ് sorry 🙂

ഇനി എന്തായാലും ഒരുപാട് വൈകിക്കാതെ തന്നെ ബാക്കി ഭാഗങ്ങൾ അയക്കുന്നതാണ്

Weakly one part

a
WRITTEN BY

admin

Responses (0 )



















Related posts