രതി ശലഭങ്ങൾ 31
Rathi Shalabhangal Part 31 | Author : Sagar Kottappuram
Previous Parts
എത്ര പേർക്ക് ഇഷ്ടമാകും എന്നറിയില്ല…ട്രാക്ക് ഒന്ന് മാറ്റി പിടിക്കുക ആണ് . രതിശലഭങ്ങളുടെ അവസാന ഭാഗങ്ങളിലേക്ക് – സാഗർ !
മഞ്ജുവിന്റെ സതോഷത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ എനിക്കും കൗതുകമായി .
“പോണോ ?”
ഞാൻ സംശയം പ്രകടിപ്പിച്ചു .
“നിനക്ക് വരാൻ പറ്റോ ? വീട്ടിലെന്ത് പറയും ?”
മഞ്ജു അപ്പോഴാണ് സംശയം പ്രകടിപ്പിച്ചത് .
“വീട്ടിൽ ഒന്നും പ്രേശ്നമില്ല…പെട്ടെന്നുണ്ടായ ട്രിപ്പ് ആണ് ..ഫ്രെണ്ട്സിനെ കൂടെ ആണെന്നൊക്കെ തട്ടി വിട്ടാൽ മതി “
ഞാൻ പറഞ്ഞപ്പോൾ അവൾക്കു ആശ്വാസം ആയി .
“ആണോ..എന്ന നീ വിളിച്ചു പറഞ്ഞു എല്ലാം സെറ്റ് ആക്കിക്കോ ..ഞാനിപ്പോ വരാവേ “
എന്റെ കവിളിൽ പതിയെ തട്ടികൊണ്ട് മഞ്ജു അകത്തേക്ക് ,അവളുടെ റൂം ലക്ഷ്യമാക്കി നടന്നു . ഞാൻ പെട്ടെന്ന് തന്നെ എന്റെ ഫോണിന്റെ ഫ്‌ളൈറ്റ് മോഡ് ഓഫാക്കി.പിന്നെ ഹാളിലെ സോഫ സെറ്റിയിലേക്ക് ഇരുന്നു .
അമ്മയുടെ നമ്പർ എടുത്തു പെട്ടെന്ന് തന്നെ വിളിച്ചു. ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ തന്നെ അമ്മ ഫോൺ എടുത്തു.
“ആഹ്..അമ്മ ..ഞാൻ ഒരു ഫ്രണ്ടിന്റെ കൂടെ ഒരു സ്ഥലം വരെ പോവാണേ..ഇന്ന് വരില്ലാട്ടോ”
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
“എവിടേക്കാട ? നീ ഇന്നലെ ഒന്നും പറഞ്ഞില്ലല്ലോ എന്നിട്ട് “
അമ്മ സംശയത്തോടെ തിരക്കി..
“ഇതിപ്പോ ഉണ്ടായത അമ്മെ ..അവനു നാളെ ഒരു എക്സാം ഉണ്ട്..കൂടെ കമ്പനിക്ക് പോവുവാ “
ഞാൻ വായിൽ വന്ന കള്ളങ്ങളൊക്കെ തട്ടി വിട്ടു.
“മ്മ്….ഇനി ഞാനിപ്പോ പോണ്ടാന്നു പറഞ്ഞാലും നീ അനുസരിക്കില്ലല്ലോ “
അമ്മ ചിരിയോടെ തിരക്കി .
“അതില്ല..എന്നാലും അമ്മ സമ്മതിച്ച എനിക്ക് ഹാപ്പി ആയിട്ട് പോവാലോ “
ഞാൻ ചിരിയോടെ പറഞ്ഞു.
“മ്മ്..മ്മ്…പൊക്കോ പൊക്കോ…പിന്നെ സൂക്ഷിച്ചൊക്കെ പോണം..എങ്ങനെയാ ബൈക്കിൽ ആണോ പോണേ ?”
അമ്മ ആകുലതയോടെ തിരക്കി.
“അല്ലമ്മേ..കാറിലാ ..”
ഞാൻ പതിയെ പറഞ്ഞു.
“മ്മ്….എവിടെക്കാ പോണേ?”
അമ്മ പെട്ടെന്ന് ചോദിച്ചപ്പോൾ ഞാനൊന്നു പതറി..
“അത്…കോ..കോയമ്പത്തൂർ “
ഞാൻ ചുമ്മാ തട്ടി വിട്ടു.
“മ്മ്…സൂക്ഷിച്ചും കണ്ടൊക്കെ പൊക്കോണം…നിന്റല് പൈസ ഉണ്ടോ ?”
അമ്മ സ്നേഹത്തോടെ തിരക്കി.
“അത് വേണ്ടമ്മ ..അവന്റെ കയ്യിലുണ്ട്…എന്റെ ഫുൾ ചിലവ് അവന്റെ വകയാ”
ഞാൻ ചിരിയോടെ പറഞ്ഞു..
“മ്മ്…എന്ന പോയിട്ട് വാ..നാളെ വരുവോ ?”
അമ്മ തിരക്കി..
“അറിയില്ലമ്മ..നാളെ വന്നില്ലെങ്കിൽ മറ്റന്നാ എന്തായാലും വരും …”
ഞാൻ തട്ടി വിട്ടു.
“മ്മ്..എന്ന നീ ആ സുമേഷിനോട് ഇങ്ങോട്ടു വരാൻ പറ..ഞാനും അഞ്ജുവും കൂടി തറവാട്ടിൽ പോട്ടെ..നീ എന്തായാലും ഇവിടെ കാണില്ലല്ലോ “
അമ്മ ഒരാവശ്യം അറിയിച്ചു. ഞാൻ അത് സമ്മതിച്ചു .
“അല്ലേടാ നിന്റെ ഡ്രസ്സ് ഒകെ ?”
അമ്മ സ്നേഹപൂർവ്വം തിരക്കി..
“അതൊക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.അമ്മ ടെൻഷൻ ആവണ്ട “
ഞാൻ സമാധാനിപ്പിച്ചു .
“മ്മ്..ശരി ശരി..”
അതും പറഞ്ഞു അമ്മ ഗ്രീൻ സിഗ്നൽ തന്നു . അമ്മയെ കെട്ടിപ്പിടിച്ച ഒരുമ്മ കൊടുക്കാൻ തോന്നിയ സമയം . പണ്ടും ടൂർ ഒകെ പെട്ടെന്ന് പ്ലാൻ ആകുമ്പോ അമ്മ മുടക്കു പറയില്ല. അച്ഛൻ ഉള്ളപ്പോ ഒന്ന് ചോദിച്ചിട്ടു പൊക്കോളാൻ പറയും എന്നതൊഴിച്ചാൽ !
ഞാൻ ഫോണിൽ സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും മഞ്ജു അകത്തുനിന്നും ഒരു ചെറിയ ലഗേജ് ബാഗും കയ്യിൽ തൂക്കി പിടിച്ചുകൊണ്ട് വന്നു . അതിൽ എന്തൊക്കെയോ കുത്തിനിറച്ചിട്ടുണ്ട്.
ആ ബാഗ് അവൾ എന്റെ കയ്യിൽ തന്നു . ഞാനതു പിടിച്ചുകൊണ്ട് അവളെ നോക്കി.
“‘അമ്മ സമ്മതിച്ചോ ?”
മഞ്ജു പതിയെ ചോദിച്ചു.
ഞാൻ തലയാട്ടി സമ്മതിച്ചെന്നു ഭാവിച്ചു .
“മ്മ്…അമ്മ നമ്മുടെ കാര്യം അറിയുമ്പോ കൂടി സമ്മതിക്കുമോ ?”
മഞ്ജു സ്വല്പം നിരാശയോടെ ചോദിച്ചു .
“അറിയില്ല…അമ്മ പാവം ആണ് ഞാൻ ..ഞാൻ കാര്യം ഒകെ പറഞ്ഞാ ചിലപ്പോ ഒച്ചയും വിളിയും ഒകെ ഉണ്ടാക്കും ..എന്നാലും സമ്മതിക്കും എന്ന് എന്റെ മനസു പറയുന്നു .”
ഞാൻ എന്റെ ഒരു പ്രതീക്ഷ പങ്കു വെച്ചു.
“മ്മ്…സമ്മതിച്ചില്ലെങ്കി “
മഞ്ജു ചിരിയോടെ തിരക്കി..
“നമുക്കിത് പോലെ വേറെ എങ്ങോട്ടേലും ലോങ്ങ് ഡ്രൈവ് പോകാന്നെ . തിരിച്ചു വരാത്ത ഒരിടത്തേക്ക് “
ഞാൻ പതിയെ പറഞ്ഞപ്പോൾ മഞ്ജു ചിരിച്ചു .
“ഹ ഹ ..നീ ആള് മിടുക്കൻ ആണല്ലോ …അതൊന്നും വേണ്ടി വരില്ലെടാ ..എല്ലാം ശരി ആവും…ഉടനെ ഒന്നും പറയണ്ട ..നീ കുറച്ചൂടെ മെച്വർ ആവട്ടെ “
മഞ്ജു എന്റെ മൂക്കിൽ പിടിച്ചു ചിണുങ്ങിക്കൊണ്ട് പറഞ്ഞു..
“മ്മ്….”
ഞാൻ മൂളി..
“എന്ന പോകുവല്ലേ….എങ്ങോട്ടാ പോവാ ?”
മഞ്ജു എന്റെ തോളിൽ അവളുടെ ചുമലുകൊണ്ട് പതിയെ തട്ടി തിരക്കി .
“ആഹ്..മഞ്ജുസ് തന്നെ പറ ..ഞാൻ അമ്മയോട് പറഞ്ഞത് കോയമ്പത്തൂർ പോകുവാണെന്ന “
ഞാൻ പതിയെ പറഞ്ഞു..
“മ്മ്…എന്ന ശരി ആ വഴിക്കു തന്നെ പോയേക്കാം “
മഞ്ജു ചിരിയോടെ പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി. മൊബൈൽ ചാർജർ എടുത്തു ബാഗിൽ ഇട്ടു തന്നു .പിന്നാലെ ആ ബാഗും പിടിച്ചു ഞാൻ ഇറങ്ങി .വീട് പൂട്ടിക്കൊണ്ട് ഞങ്ങൾ പുറത്തേക്ക് ഇറങ്ങാൻ നേരത്താണ് മഞ്ജുസിന്റെ അയൽവാസി ആയ പരദൂഷണകാരി പരട്ട തള്ള കയറി വന്നത്.
“അല്ല…അനിയൻ കുട്ടൻ പിന്നേം വന്നോ?”
അവർ തിരക്കിക്കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു . എന്റെ കയ്യിലുള്ള ബാഗിലേക്കു അവരുടെ നോട്ടം പാഞ്ഞു.
ഞാൻ അവരെ നോക്കി ചിരിച്ചു കൊണ്ട് ബാഗ് കാറിന്റെ പുറകിലെ സീറ്റിലേക്ക് വെച്ചു!
“അല്ല..ഇതെങ്ങോട്ടാ ബാഗും ഒക്കെ ആയിട്ട് ..ഇവിടന്നു പോവാണോ?”
അവർ മഞ്ജുവിനോട് തിരക്കി..
“അല്ല ചേച്ചി…ഞാൻ നാട്ടിലൊന്നു പോകുവാ ..അവിടെ തറവാട്ടമ്പലത്തിൽ നാളെ പൂജയാ..ഇവനും ഉണ്ട് തുണക്ക് “
മഞ്ജു എന്നെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് വായിൽ വന്ന ഒരു നുണ തട്ടി വിട്ടു.
“മ്മ്..അത് നന്നായി…തറവാട്ടിലെ കാര്യം ആകുമ്പോ എല്ലാരും വേണം ന്ന പറയാ “
അവർ ഗൗരവത്തിൽ പറഞ്ഞു ഞങ്ങളെ ഒന്ന് മാറി മാറി നോക്കികൊണ്ട് തിരികെ പോയി .ഞങ്ങൾ ഇങ്ങോട്ട് വരുന്നത് കണ്ടു കാണും . അതാണ് ഈ പെട്ടെന്ന് വന്നുള്ള ചോദ്യവും പറച്ചിലും ഒക്കെ
“ഹോ..നാശം “
മഞ്ജു ഒന്ന് ശ്വാസം വിട്ടുകൊണ്ട് എന്നെ നോക്കി ചിരിച്ചു.പിന്നെ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു ..സീറ്റിലേക്ക് ചാരി ഇരുന്നുകൊണ്ട് മഞ്ജുസ് എന്നെ നോക്കികൊണ്ട് സീറ്റ് ബെൽറ്റ് ഇട്ടു !
“പോയാലോ സാറേ ?”
മഞ്ജു എന്നെ നോക്കികൊണ്ട് വണ്ടി സ്റ്റാർട്ടിൽ ഇട്ടു .
“ആയിക്കോട്ടെ “
ഞാനും പറഞ്ഞു..
മഞ്ജു ഒരു നിറഞ്ഞ ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു . ഞാൻ മുന്നോട്ടു നീങ്ങു എഫ് .എം പ്ലെ ചെയ്തു .
“സുന്ദരി കണ്ണാൽ ഒരു സെയ്തി
സൊല്ലടി ഇന്നാൾ നല്ല തേതി..
എന്നയെ തന്തേൻ ഉനക്കാകെ
ജന്മമേ കൊണ്ടെൻ അതുക്കാകെ “
ഞങ്ങളുടെ അപ്പോഴത്തെ മൂടിനും മനസിനും അനുസരിച്ചുള്ള പാട്ടു കൃത്യമായി സമ്മാനിച്ചപ്പോൾ ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കി പൊട്ടിച്ചിരിച്ചു ..
റേഡിയോ മംഗോ ക്കു നന്ദി …
“ഇതെങ്ങനെ ടൈമിംഗ് ഒത്തു കിട്ടുന്നു “
മഞ്ജു ചിരിയോടെ പറഞ്ഞു .
ഞാനും അതോർത്ത് ചിരിച്ചു .
“അല്ല…എവിടെക്കാ പോണെന്നു പറഞ്ഞില്ല…”
ഞാൻ പെട്ടെന്ന് ഓർത്തെടുത്തുകൊണ്ട് പറഞ്ഞു . കാര് അപ്പോഴേക്കും പ്രധാന ഹൈവയിലേക്ക് കയറിയിരുന്നു . സാമാന്യം വേഗത്തിൽ ആണ് മഞ്ജു വണ്ടി വിടുന്നത് .
“നീ കോയമ്പത്തൂർ എന്നല്ലേ വീട്ടിൽ പറഞ്ഞത്..അവിടേക്ക് തന്നെ പോകാം…”
മഞ്ജു പതിയെ പറഞ്ഞു..
“അവിടെ എന്ത് പിണ്ണാക്ക ഉള്ളത് “
ഞാൻ നിരാശയോടെ ചോദിച്ചു..
“അവിടെ ഒന്നുമില്ലെങ്കിലും ഞാനില്ലേ നിന്റെ കൂടെ ..അത് പോരെ “
മഞ്ജു വളരെ റൊമാന്റിക് ആയി പറഞ്ഞപ്പോൾ എനിക്ക് എന്തോ വല്ലാത്തൊരു അനുഭൂതി ..അതെ..ഇനി വരണ്ടുണങ്ങിയ മരുഭൂമിയിലേക്കാണ് പോകുന്നതെങ്കിലും മഞ്ജുസ് കൂടെ ഉണ്ടെങ്കിൽ അവിടെയും ജലബാഷ്പം തെളിയും !
“ഉവ്വ …”
ഞാൻ പതിയെ പറഞ്ഞു..
“ഊട്ടി പിടിച്ചാലോ ..അവിടന്ന് അധികം ദൂരമില്ലെന്ന എന്റെ ഒരു ഓര്മ ..”
മഞ്ജുസ് പെട്ടെന്ന് ഓർത്തെന്നോണം പറഞ്ഞു,,
“ആഹ്…അത് നല്ല ഐഡിയ ആണ് ..അവിടെ ആകുമ്പോ നല്ല തണുപ്പാ “
ഞാൻ പെട്ടെന്ന് ഒന്ന് മൂഡായി കൊണ്ട് പറഞ്ഞു.
“അതുകൊണ്ട് ?”
മഞ്ജു ഒന്നുമറിയാത്ത പോലെ എന്നെ നോക്കി..
“അതാവുമ്പോ നല്ല സുഖം അല്ലെ..മഞ്ജുസിനെ കെട്ടിപിടിച്ചു നടക്കാലോ”
ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു..
“അയ്യടാ …തണുപ്പടിച്ചാൽ നിന്റെ മറ്റേ അസുഖം കൂടും അങ്ങനെ പറ “
മഞ്ജു എന്നെ കളിയാക്കികൊണ്ട് വണ്ടി വിട്ടു . അതിവേഗം നിരത്തിലൂടെ അത് ഒഴുകി …
ഉച്ചയോടെ ഞങ്ങൾ പാലക്കാട് ഭാഗത്തു എത്തി . പോകും വഴി ഒറ്റപ്പാലം എത്തിയപ്പോൾ മഞ്ജു സ്വന്തം നാടിനെ കുറിച്ചും അച്ഛനെ കുറിച്ചുമൊക്കെ വാചാല ആയി . ഉച്ചക്ക് പാലക്കാടു ടൗണിൽ നിന്നും ഭക്ഷണം കഴിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടു നീങ്ങി .പോകും വഴി മഞ്ജുവും ഞാനും കലപില സംസാരിച്ചുകൊണ്ട് ഇരുന്നു ..പരസ്പരം കളിയാക്കിയും വഴക്കിട്ടും വണ്ടി നീങ്ങി…
കോയമ്പത്തൂർ- മേട്ടുപ്പാളയം -കൂനൂർ വഴി ഊട്ടി ആയിരുന്നു ഞങ്ങളുടെ പ്ലാൻ ! ഒന്നര മണിക്കൂറിനകം ഞങ്ങൾ പാലക്കാട്ടു നിന്നും കോയമ്പത്തൂർ എത്തി . കോയമ്പത്തൂർ എത്തിയപ്പോൾ മഞ്ജു കാർ നിർത്തി .
കയ്യും കാലുമൊക്കെ കഴച്ച പോലെ എന്നെ നോക്കി !
“എന്താ മഞ്ജുസേ?”
ടൗണിലെ തിരക്ക് കഴിഞ്ഞു ഒരു സൈഡിലോട്ടായി റോഡിനു ഓരം ചേർന്ന് വണ്ടി നിർത്തിയ അവളെ നോക്കി ഞാൻ ചോദിച്ചു .
“നീ വണ്ടി എടുക്കോ?”
അവളെന്നെ നോക്കികൊണ്ട് പ്രതീക്ഷയോടെ ചോദിച്ചു .
“എനിക്കത്ര പരിചയം ഇല്ല ..പിന്നേ ലൈസൻസ് വീട്ടിലാ “
ഞാൻ പതിയെ പറഞ്ഞു.
“ശോ..”
അവൾ സ്റ്റിയറിങ്ങിൽ പതിയെ കൈകൊണ്ട് ഇടിച്ചു .
“മ്മ്..ഓക്കേ ഓക്കേ ..അതുപോട്ടെ നീ ഡ്രസ്സ് ഒന്നും എടുത്തിട്ടില്ലല്ലോ ..?”
പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവളെന്നോട് ചോദിച്ചു .
“ഇല്ല “
ഞാൻ അപ്പോഴാണ് ആ കാര്യം ഓർക്കുന്നത് .
“മ്മ്…എന്ന ഇറങ്ങു..ഇവിടെ എവിടന്നേലും വാങ്ങാം “
മഞ്ജു അതും പറഞ്ഞുകൊണ്ട് വണ്ടിയിൽ നിന്നിറങ്ങി . അവളുടെ ചുരിദാറിന്റെ പുറം ഭാഗം സീറ്റിൽ ചാരി ഇരുന്നു ചുളിഞ്ഞു തുടങ്ങിയിട്ടുണ്ട്.! ഷാൾ നേരെയിട്ടു കൊണ്ട് മഞ്ജു പുറത്തിറങ്ങി .
ഞാൻ മഞ്ജുസിനു പിന്നാലെ ഇറങ്ങി . അവൾ ഒരു .ഏ.ടി.എം .കൗണ്ടറിനു മുൻപിൽ ആണ് കാർ നിർത്തിയിരുന്നത് . വണ്ടിയുടെ ഡാഷ് ബോർഡിനുള്ളിൽ നിന്നു പേഴ്സും എടുത്താണ് മഞ്ജു ഇറങ്ങിയത് . അതുമായി അവൾ കൗണ്ടറിനു ഉള്ളിലേക്ക് കയറി . ക്യാഷ് പിൻവലിച്ചു അത് പേഴ്സിൽ തന്നെ ഇട്ടുകൊണ്ട് തിരിച്ചു വന്നു .
അത്രയും നേരം പുറത്തെ വെയിലും കൊണ്ട് കാറിൽ ചാരി നിൽക്കുന്ന എന്റെ അടുത്തായി അവൾ വന്നു . സമയം മൂന്നു മണി ആകാൻ പോകുന്നതേ ഉള്ളു .
“അല്ല മോനെ..നിന്റെ റിലേറ്റീവ്സ് ഒന്നും ഈ ഭാഗത്തു ഇല്ലല്ലോ അല്ലെ “
അവളെന്റെ അടുത്ത് വന്നു രഹസ്യമായി തിരക്കി..
“ഇല്ല എന്തെ ?”
ഞാൻ അത്ഭുതത്തോടെ തിരക്കി..
“അല്ല..കഷ്ടകാലത്തിനു നമ്മളെ രണ്ടിനേം കൂടി ആരെങ്കിലും കണ്ടിട്ട് പൊല്ലാപ്പാകുമോ എന്ന് വിചാരിച്ചിട്ട് ചോദിച്ചതാ..എന്റെ ഫ്രണ്ടിന് ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ടുണ്ട് “
മഞ്ജു ചിരിയോടെ പറഞ്ഞു..
“ഏയ് അങ്ങനെ ആരുമില്ല “
ഞാൻ ചിരിയോടെ പറഞ്ഞു.
“എന്ന ബാ “
മഞ്ജു അധികാരത്തോടെ എന്റെ വലതു കയ്യിൽ അവളുടെ ഇടം കൈ ചേർത്ത് പിടിച്ചു എന്നെ നോക്കി ..
എന്റെ കൈവിരലുകൾക്കിടയിലൂടെ അവളുടെ മിനുസമാർന്ന കൈവിരലുകൾ കോർത്തുകൊണ്ട് അവൾ എന്റെ തോളിൽ ഉരുമ്മി ..ഒരു കാമുകിയെ പോലെ !
ഞങ്ങൾ ആ നാട്ടിൽ അപരിചിതർ ആയതുകൊണ്ട് ശങ്കിക്കാൻ ഒന്നുമില്ല. ഞങ്ങൾ കൈ കോർത്ത് പിടിച്ചു അടുത്ത് കണ്ട സാമാന്യം വലിയ ഒരു ടെക്സ്റ്റയിൽ ഷോപ്പിലേക്ക് കയറി . പാറാവുകാരനെ പോലുള്ള സെകുരിറ്റി ഞങ്ങൾക്കായി ചില്ലു വാതിൽ മലർക്കെ തുറന്നിട്ടു …അതിലൂടെ ഞാനും മഞ്ജുവും അകത്തേക്ക് കയറി..പുറത്തെ ചൂട് ഭസ്മം ആക്കുന്ന തരത്തിൽ ശീതികരിച്ച കെട്ടിടം …ആ തണുപ്പിലൂടെ ഞാനും മഞ്ജുവും നടന്നു മെൻസ് വെയർ സെക്ഷനിൽ എത്തി …
മഞ്ജുവിന്റെ ഇഷ്ട പ്രകാരം ആണ് ഞാൻ എനിക്കുള്ള ഷർട്ടും പാന്റും ഒകെ തിരഞ്ഞെടുത്തത് . ഞാൻ കാണിച്ചു കൊടുക്കുന്ന ടൈപ്പ് ഒന്നും അവൾക്കു പിടിക്കില്ല . ഒരു ദിവസത്തേക്ക് മാത്രം ആയിട്ടാണ് എടുക്കുന്നത് എന്നോർക്കണം ! ഓരോ ഷർട്ട് എടുത്തു എന്റെ കയ്യിൽ തന്നിട്ട് ഇട്ടു വരാൻ പറയും..ഞാൻ പോയി ഡ്രസ്സ് ചേഞ്ചിങ് റൂമിൽ പോയി അതിട്ടു വരും ..മഞ്ജുസ് ഇരുന്നു മാർക്കിടും ! സെയില്സില് നിക്കുന്ന ജീവനക്കാർ ഞങ്ങളെ ശ്രദ്ധിക്കുന്ന പോലെ തോന്നിയപ്പോൾ ഒടുക്കം എനിക്ക് ദേഷ്യം വരാൻ തുടങ്ങി..ഞാൻ മഞ്ജുസിനെ ചെഞ്ചിങ് റൂമിനടുത്തേക്ക് കൈകൊണ്ട് ആംഗ്യം കാണിച്ചു വിളിപ്പിച്ചു .മഞ്ജു വേഗത്തിൽ നടന്നു എന്റെ അടുത്തേക്ക് വന്നു..നടത്തയിൽ അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട്!
“മ്മ്..എന്താ ?”
മഞ്ജു എന്റെ അടുത്തെത്തി ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.
“ഒന്നുമില്ല..എന്താ ഉദ്ദേശം .എനിക്ക് പ്രാന്ത് വരുന്നുണ്ട്…ഏതേലും ഒന്നെടുത്തു പോകാൻ നോക്കാതെ..അവറ്റകളൊക്കെ നോക്കുന്നുണ്ട് “
ഞാൻ പല്ലിറുമ്മി സെയില്സില് നിക്കുന്നവരെ ചൂണ്ടി കാണിച്ചു.
“മ്മ്…ഇതൊന്നും കൊള്ളില്ലെടാ .നിനക്കൊരു മാച്ചും ഇല്ല..പിന്നെ അവര് നോക്കിയാ നിനക്കെന്താ “
മഞ്ജു എന്നെ അടിമുടി നോക്കികൊണ്ട് പറഞ്ഞു.
“ദേ മഞ്ജുസേ ..എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് .ഒറ്റ ദിവസത്തെ കാര്യമേ ഉള്ളു.സംഗതി എടുത്തു തരുന്നത് നീയാ ..എന്നാലും “
ഞാൻ ആദ്യമായി അവളെ നീ എന്ന് വിളിച്ചപ്പോൾ മഞ്ജു എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി, അതവൾക്കു ഇഷ്ടമായോ ഇല്ലയോ എന്നെനിക് മനസിലായില്ല .പെട്ടെന്ന് വായിൽ വന്നപ്പോ ഞാനങ്ങു പറഞ്ഞെന്നെ ഉള്ളു
“അങ്ങനെ ആണേൽ ലാസ്റ്റ് ചാൻസ് കൂടെ താ ..”
മഞ്ജുസ് എന്നെ നോക്കി കൊഞ്ചി.
ഞാൻ തലയാട്ടി. ഒടുക്കം ഒരു ബ്രാൻഡഡ് ലിനൻ വൈറ്റ് ഷർട്ടും ഒരു നല്ല ജീൻസ് പാന്റും സെലക്ട് ചെയ്തു പിന്നെ അടിയിൽ ഇടാനുള്ള മുതലും വാങ്ങി .ഒപ്പം രണ്ടു കോട്ടും വാങ്ങി. തണുപ്പിൽ ഇടുന്ന സ്വെറ്റർ ടൈപ്പ് ലെതർ ജാക്കറ്റ് ആയിരുന്നു ഒരെണ്ണം . മഞ്ജു വേറെ ടൈപ്പ് ആണ് സെലക്ട് ചെയ്തത് .
ഡിസംബർ മാസം തുടങ്ങിയതുകൊണ്ട് അത്യാവശ്യം തണുപ്പ് കാണുമെന്നു ഞങ്ങൾക്കുറപ്പായിരുന്നു !എല്ലാം കൂടി വാങ്ങി അത്യാവശ്യം കാശും പൊട്ടിച്ചാണ് അവിടെ നിന്നിറങ്ങിയത്…
“വല്ല അഞ്ഞൂറിന്റെയോ അറുനൂറിന്റെയോ എടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു “
ഞാൻ അവളുടെ ധൂർത്ത് കണ്ടു, കടയിൽ നിന്നും പുറത്തോട്ടിറങ്ങി സ്റ്റെപ്പുകൾ തിരിച്ചിറങ്ങുമ്പോൾ പറഞ്ഞു .എന്റെ കയ്യിലും അവളുടെ കയ്യിലും ഓരോ കവറുകൾ ഉണ്ട് .
“അത് സാരമില്ല ..കാശ് എന്റെ അല്ലെ ..”
മഞ്ജു നിസാര ഭാവത്തിൽ പറഞ്ഞു..
“എന്ന് വെച്ചു ആവശ്യമില്ലാതെ കളയണോ ?”
ഞാൻ ദേഷ്യപ്പെട്ടു…
“ആവശ്യം , അനാവശ്യം ഒകെ ഞാൻ നോക്കിക്കോളാം..നീ കേറി വണ്ടി എടുക്ക് “
മഞ്ജു കീ എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു..
“അയ്യോ ഞാനോ ?”
ഞാനവളെ അമ്പരപ്പോടെ നോക്കി..
“ആഹ് നീ തന്നെ..ഇങ്ങനെയൊക്കെയാ ശീലം ആവുന്നേ…ഞാനൊപ്പം ഇല്ലേ ..നീ ധൈര്യം ആയിട്ട് കേറൂ”
എന്റെ കയ്യിലെ കവർ ഒകെ മഞ്ജു വാങ്ങിക്കൊണ്ട് ഡോർ തുറന്നു അത് ബാക്ക് സീറ്റിലേക്കിട്ടു .
ഞാൻ മടിച്ചു മടിച്ചു ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. കാര് ഓടിക്കാൻ ഒകെ അറിയാം. എന്നാലും അധികം എക്സ്പീരിയൻസ് അല്ല..അതിന്റെ ഒരു ടെൻഷൻ ഉണ്ട്..
ഞാൻ സീറ്റിൽ കയറി സെറ്റ് ബെൽറ്റ് ഇട്ടു .അപ്പോഴേക്കും മഞ്ജു എന്റെ തൊട്ടടുത്ത് വന്നിരുന്നു ഡോർ പതിയെ വലിച്ചു അടച്ചു.
“മ്മ്..എടുക്ക് എടുക്ക് “
അവളെന്റെ ഇടതു തോളിൽ വലതു കൈത്തലം കൊണ്ട് തട്ടി പറഞ്ഞു.
ഞാൻ കീ തിരിച്ചുകൊണ്ടു വണ്ടി സ്റ്റാർട്ട് ചെയ്തു…ഗിയർ ഫസ്റ്റിലേക്കിട്ട് ക്ളച് താങ്ങിക്കൊണ്ട് പതിയെ വണ്ടി മുന്നോട്ടെടുത്തു…
“ആഹാ ..പോട്ടെ പോട്ടെ…”
മഞ്ജു എന്നെ പ്രോത്സാഹിപ്പിച്ചു..
“ഒന്നു മിണ്ടാണ്ടിരിക്കോ..ഇതെവിടെലും ചെന്നു ഇടിക്കും “
ഞാൻ എന്റെ ശ്രദ്ധ പോകുമോ എന്ന് പേടിച്ചുകൊണ്ട് പറഞ്ഞു..
“ഒന്നുമില്ല..നീ ഗിയർ മാറ്റി പയ്യെ ആക്സിലറേറ്റർ കൊടുത്തേ “
മഞ്ജു എന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു .പിന്നെ ഒരു ധൈര്യത്തിനെന്നോണം അവൾ ഹാൻഡ് ബ്രെക്കിലേക്കു കൈ എടുത്തു പിടിച്ചു.
ഞാൻ പതിയെ ഗിയർ ഒകെ മാറ്റി സ്പീഡ് കൂട്ടി..റോഡിൽ സ്വല്പം തിരക്കുള്ളതുകൊണ്ട് എനിക്ക് ഓടിക്കാൻ സ്വല്പം ടെൻഷൻ തോന്നി ..പക്ഷെ മഞ്ജു അങ്ങനെ ചെയ്..ഇങ്ങനെ തിരിക്ക് ..വലത്തോട്ട് ഒടിക്ക്..ബ്രെക് കൊടുക്ക് ..എന്നൊക്കെ പറഞ്ഞു ഡ്രൈവിംഗ് സ്കൂളിലെ മാഷ് ആയി…
തിരക്കൊഴിഞ്ഞപ്പോൾ പിന്നെ എന്റെ ടെൻഷൻ മാറി..നല്ല ഫ്ളോവിൽ വണ്ടി നീങ്ങി..
“ആഹ്..ഇത്രേ ഉള്ളു..ഇനി ഇങ്ങനെ അങ്ങ് വിട്ടോ “
മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് സീറ്റിലേക്ക് ചാരി കിടന്നു . അങ്ങനെ മേട്ടുപ്പാളയം എത്തും വരെ മഞ്ജു എന്നെകൊണ്ട് ഡ്രൈവ് ചെയ്യിച്ചു . പിന്നെ അവള് തന്നെ മാറി ഇരുന്നു !
ഞാൻ സ്വല്പം സ്ലോ ആണ് .
ചുരം കയറി തുടങ്ങിയതോടെ മഞ്ജു ഏ.സി ഓഫ് ചെയ്തു വിൻഡോ ഗ്ലാസ്സുകൾ താഴ്ത്തി…നല്ല തണുത്ത കുളിർ കാറ്റ് കാറിനകത്തേക്കും ഞങ്ങളുടെ ദേഹത്തിലേക്കും തണുപ്പ് പകർന്നു നൽകി..ആ കാറ്റിൽ മഞ്ജുവിന്റെ മുടിയിഴകൾ പാറി നടന്നു ..
ഞാനവളുടെ ഭംഗി ആസ്വദിച്ചെന്നോണം നോക്കി ഇരുന്നു .രണ്ടു കയ്യും സ്റ്റിയറിങ്ങിൽ പിടിച്ചു പതിയെ കാർ ബാലൻസ് ചെയ്തുകൊണ്ട് മഞ്ജു സ്വല്പം പതിയെ വിട്ടു….
“മഞ്ജുസിനെ കാണാൻ നല്ല ഭംഗിയാ ട്ടോ “
ഞാൻ അവളെ നോക്കി പറഞ്ഞു. സമയം അഞ്ചു മണി ഒക്കെ ആയി തുടങ്ങിയിരുന്നു . ഇനിയും ഒന്നര മണിക്കൂറോളം ഉണ്ട് ഊട്ടിയിലെത്താൻ ! നല്ല കുളിർ കാറ്റ് ഞങ്ങളെ തഴുകി ഉണർത്തുന്നുണ്ട്..
“ഓ..പിന്നെ ..”
അവൾ അതത്ര താല്പര്യമില്ലാത്ത പോലെ തള്ളി കളഞ്ഞു..
“അതെന്താ അത്ര പുച്ച്ചം ?”
ഞാൻ മഞ്ജുസിനെ നോക്കി.
“പുച്ഛം ഒന്നുമില്ല…പക്ഷെ അതിലൊന്നും കാര്യമില്ലെടാ ..”
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു. ഇത്ര ഭംഗി ഒകെ ഉണ്ടായിട്ടും ലൈഫ് ഇൽ അതിനു വല്യ റോൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന തോന്നൽ ആകാം !
“എന്നാലും ലുക്ക് കിടു തന്നെ .. “
ഞാൻ കൈകൊണ്ട് തംപ്സ് അപ്പ് കാണിച്ചു പറഞ്ഞപ്പോൾ അവൾ അതിഷ്ട്ടപെട്ടെന്നോണം ചിരിച്ചു . കാറിന്റെ ഡാഷ് ബോർഡിൽ ഇരുന്ന അവളുടെ മൊബൈൽ ഞാൻ ആ സമയം കയ്യെത്തിച്ചു എടുത്തു..
സ്ക്രീൻ ലോക് ആണ് ! ഞാനതു അവളുടെ നേരെ കാണിച്ചപ്പോൾ മടി കൂടാതെ മഞ്ജു ഇടം കൈകൊണ്ട് പാറ്റേൺ വരച്ചു അൺലോക്ക് ചെയ്തു..
“നിന്റെ ഫോൺ എനിയ്ക്കും ഒന്ന് നോക്കാൻ തരണം ..വല്ല ഉഡായിപ്പും ഉണ്ടോന്നു നോക്കട്ടെ “
ഞാൻ അവളുടെ ഫോണിലേക്കു കണ്ണും നട്ടു ഗാലറി ഓപ്പൺ ചെയ്യുന്നത് കണ്ടു മഞ്ജു പറഞ്ഞു.
“അയ്യോ..അത് വേണ്ട…എന്റെ കാര്യം ഒകെ ഇപ്പൊ അറിഞ്ഞില്ലേ..ഇനി എന്നാത്തിനാ”
ഞാൻ നിരാശ ഭാവത്തിൽ അവളെ നോക്കി. ബീനയും കുഞ്ഞാന്റിയുമൊക്കെ ചാറ്റ് ആയും ഫോട്ടോ ആയും അതിലുണ്ട്..എല്ലാം ഡിലീറ്റ് ആക്കി കളയണം !
ഞാൻ പറഞ്ഞത് കേട്ട് മഞ്ജു ചിരിച്ചു .
ഞാൻ അവളുടെ ഗാലറി തുറന്നു നോക്കി . ഫോട്ടോസ് ഓരോന്നായി എടുത്തു നോക്കി . ആൽബത്തിൽ നിന്നുമെടുത്ത പോലുള്ള ഫോട്ടോസ്..മഞ്ജുസിന്റെ ചെറുപ്പം ആണ്..കുഞ്ഞു കുട്ടി ആയപ്പോൾ മുതൽ ഉള്ളത് ഉണ്ട് ..അവളുടെ അച്ഛനും അമ്മക്കുമൊപ്പം നിൽക്കുന്നത്…കസേരയിൽ ഒറ്റയ്ക്ക് ഇരിക്കുന്നത്..കൈകൊട്ടി ചിരിക്കുന്നത് ..നല്ല കുഞ്ഞു വാവ !
നല്ല ഗാംഭീര്യമുള്ള , കാണാൻ സുമുഖനായ ഒരാളാണ് മഞ്ജുവിന്റെ അച്ഛൻ എന്ന് ആ ഫോട്ടോസ് കണ്ടപ്പോൾ എനിക്ക് തോന്നി..അച്ഛനൊപ്പം മടിയിൽ ജീപ്പിന്റെ ഫ്രണ്ട് സീറ്റിൽ ഇരുന്നു വളയം പിടിക്കുന്ന കൊച്ചു കുഞ്ഞു ആയിരുന്നപ്പോൾ ഉള്ള മഞ്ജുവിന്റെ പടം എല്ലാം എന്റെ മുൻപിൽ ഒന്നിന് പിറകെ ഒന്നായി തെളിഞ്ഞു …
“ഇതൊക്കെ മഞ്ജുസിന്റെ ആണോ ?”
ഞാൻ ഡിസ്പ്ലേ അവക്ക് നേരെ നീട്ടികൊണ്ട് ചോദിച്ചു .
“മ്മ്…എന്നെ എടുത്തിരിക്കുന്നത് അച്ഛൻ ..അപ്പുറത്തുള്ളത് അച്ഛന്റെ അനിയൻ ”
മഞ്ജു ആ ഫോട്ടത്തിന്റെ വിശേഷങ്ങൾ പറഞ്ഞു..
നീക്കി നീക്കി ..മഞ്ജു വലുതായി തുടങ്ങി..സ്കൂളിലെ ഫോട്ടോസ് ഒകെ വന്നു തുടങ്ങി…
“മ്മ്…പണ്ടും നല്ല ലുക്ക് ആണ് ട്ടോ “
ഞാൻ അവളുടെ ഹൈ സ്കൂൾ ലെവെലിലുള്ള ഫോട്ടോസ് നോക്കി പറഞ്ഞു..
മഞ്ജു പതിയെ ചിരിച്ചു.
ഞാൻ ഫോട്ടോസ് തോണ്ടി കൊണ്ട് ഇരുന്നു ..പെട്ടെന്നാണ് കുറച്ചൂടെ വലുതായിട്ടുള്ള മഞ്ജുസിന്റെ ഫോട്ടോസ് വന്നത്…
ഇത്തവണ ഞാൻ ഒന്ന് ഞെട്ടി…കരാട്ടെ വേഷത്തിൽ മഞ്ജു !
“മഞ്ജുസ് ഫാൻസി ഡ്രെസ്സിനു പോയോ ?”
ഞാൻ ആ ഫോട്ടോ അവൾക്കു നേരെ പിടിച്ചുകൊണ്ട് ചിരിയോടെ ചോദിച്ചു.
“കുറച്ചൂടെ തോണ്ടി നോക്ക്..അപ്പൊ മനസിലാവും “
മഞ്ജു ചിരിയോടെ പറഞ്ഞു..
ഞാൻ ഒന്നുടെ തോണ്ടി..
ഇത്തവണ കരാട്ടെ വേഷം തന്നെ ..പക്ഷെ ഒരു ഗ്രൂപ്പിന്റെ കൂടെ ആണ് . ഇടതു കാൽ മാത്രം പൊക്കി വേറൊരാളുടെ തോളിൽ വെച്ചു നിൽക്കുന്ന ഫോട്ടോ ചുറ്റിനും ഒന്ന് രണ്ടു കുട്ടികൾ വേറെ ഉണ്ട് ..കഷ്ടിച്ച് പതിനേഴ് പതിനെട്ട് വയസുള്ള ടൈമിലെ ഫോട്ടോ ആണ് അതെന്നു എനിക്ക് തോന്നി..
പിന്നെ പല തരം പോസിൽ ഉള്ളത് .കാലുയർത്തി നിൽക്കുന്നത്..മുഷ്ടി ചുരുട്ടി നില്കുന്നത് ,സമ്മാനങ്ങൾ വാങ്ങി നില്കുന്ന ഫോട്ടോകൾ , ബെൽറ്റുകൾ സമ്മാനിക്കുന്ന ചടങ്ങുകൾ…അങ്ങനെ അങ്ങനെ കുറെയുണ്ട് എല്ലാം മാറി മാറി നോക്കി ഞാൻ മഞ്ജുവിനെ അതിശയത്തോടെ നോക്കി.
“എന്താ …?”
അവൾ എന്റെ നോട്ടം കണ്ടു ചിരിച്ചു .
“ശരിക്കും ?”
ഞാൻ വിശ്വാസം വരാതെ ചോദിച്ചു .
“അതേടോ…”
മഞ്ജു പറഞ്ഞു ചിരിച്ചു .
“എന്നിട്ട് കണ്ട തോന്നില്ലല്ലോ “
ഞാൻ സംശയത്തോടെ പറഞ്ഞു.
“ഞാൻ നിന്റെ മൂക്കിനിട്ട് ഒരു കുത്ത് വെച്ചു തരം അപ്പൊ തോന്നിക്കോളും..ബ്ലാക്ക് ബെൽറ്റ് ആണെടോ മാഷെ “
അവൾ ചിരിയോടെ പറഞ്ഞു..
ഞാൻ അവൾ രാവിലെ തല്ലിയ ഇൻസിഡന്റ് ഒന്നോർത്തു നോക്കി. വെറുതെ അല്ല ..എന്നെ പിടിച്ചു വലിച്ചപ്പോൾ തന്നെ അവൾക്കു നല്ല ശക്തിയുള്ള പോലെ എനിക്ക് തോന്നിയിരുന്നു .അടിക്കും നല്ല വെയ്റ്റ് ആയിരുന്നു …
“അപ്പൊ അന്ന് ഹസ്ബൻഡ് വന്നു തല്ലിയപ്പോ ഒന്ന് കുത്തികൂടാരുന്നോ “
ഞാൻ ചോദിച്ചപ്പോൾ മഞ്ജു ചിരിച്ചു .
“അതെങ്ങനെയാടാ അവനെന്റെ കെട്ട്യോൻ ആയി പോയില്ലേ ..മോശം അല്ലെ ഞാനവനെ അടിച്ചുപോയാ..പേരിനൊരു ഭർത്താവു ആണല്ലോ അവൻ “
മഞ്ജു ചിരിയോടെ പറഞ്ഞു..
“അപ്പൊ എന്നെ തല്ലിയതോ?”
ഞാൻ കവിളിൽ തടവിക്കൊണ്ട് ചോദിച്ചു .
“അതെനിക്കു ശരിക്കും ദേഷ്യം വന്നിട്ടല്ലേ..അവന്റെ ഒരു ..എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട …പിന്നെ നീ എന്റെ കെട്ട്യോൻ ഉം ആയിട്ടില്ലലോ “
മഞ്ജു നാണത്തോടെ പറഞ്ഞു.
“അപ്പൊ ആയി കഴിഞ്ഞ പേടിക്കണ്ട അല്ലെ “
ഞാൻ തമാശ പോലെ പാഞ്ഞു..
“നിന്റെ കാര്യത്തില് എനിക്കത്ര ഉറപ്പില്ല ..മര്യാദക്ക് നിന്നില്ലെങ്കി ഇടിച്ചു ഷേപ് മാറ്റും”
മഞ്ജു എന്നെ ചെരിഞ്ഞു നോക്കി കളിയായി പറഞ്ഞു ..
ഞാനും ചിരിച്ചു . വണ്ടി വളവുകൾ തിരിഞ്ഞും മറിഞ്ഞും ചുരം കയറി കൊണ്ടിരുന്നു . കാറിനുള്ളിൽ നേർത്ത ശബ്ദത്തിൽ സംഗീതം പൊഴിയുന്നുണ്ട് . അതാസ്വദിച്ചു താളം പിടിച്ചുകൊണ്ട് മഞ്ജു വണ്ടി മുന്നോട്ടെടുത്തു …തണുപ്പും കുളിരും കൂടി വന്നതോടെ മഞ്ഞു വിൻഡോ ഉയർത്തിവെച്ചു ..കോടമഞ്ഞു വഴിയിൽ തടസമായി ഇടക്കിടെ ഉരുണ്ടു കൂടി തുടങ്ങി..മൊത്തത്തിൽ നല്ല രസമുള്ള അന്തരീക്ഷം പാതയോരങ്ങളിലെ വിളക്കുകൾ കൂടി തെളിഞ്ഞതോടെ ചക്രവാളം ചുവന്നു തുടങ്ങി….
ഏഴുമണി ഒക്കെ ആയപ്പോഴാണ് ഞങ്ങൾ ഊട്ടിയിൽ എത്തുന്നത് . അപ്പോഴേക്കും കോട മഞ്ഞു അന്തരീക്ഷത്തെ പ്രണയിച്ചു തുടങ്ങിയിരുന്നു …മൂടൽ മഞ്ഞിന്റെ തണുപ്പിലേക്ക് ഞാനും മഞ്ജുസും ചെന്നിറങ്ങി..ഇരുട്ട് വീണു തുടങ്ങിയിരുന്നു..ഊട്ടി താഴ്വാരമാകെ വിളക്കുകളുടെ പ്രകാശ വലയത്തിൽ തിളങ്ങി നിൽപ്പുണ്ട്…തിരക്ക് ഒഴിഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും …
ഞങ്ങൾ ബൊട്ടാണിക്കൽ ഗാര്ഡന് അടുത്തുള്ള ടിബറ്റൻ സൊസൈറ്റിയുടെ കടകൾക്കു മുൻപിലെ റോഡിൽ വണ്ടി നിർത്തി…
“ഹ ഹ ഹാഹ് ….എന്തൊരു മുടിഞ്ഞ തണുപ്പ് “
ഞാൻ വിറച്ചുകൊണ്ട് വണ്ടി നിർത്തിയ മഞ്ജുവിനെ നോക്കി.
അവളും ചെറുതായി വിറക്കുന്നുണ്ട്.
“മ്മ്…എവിടെയാ ഒന്ന് റൂം എടുക്ക ?”
അവൾ കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് എന്നെ നോക്കി..
“ഹാഹ് ..ആ ഹീറ്റർ ഒന്ന് ഓണാക്കി വെക്ക് മഞ്ജുസേ”
ഞാൻ തണുപ്പ് കൂടി വരുന്നത് കണ്ട് പറഞ്ഞു.
മഞ്ഞു ഹീറ്റർ ഓണാക്കിയതോടെ കാറിനുള്ളിൽ സ്വല്പം ചൂട് പരന്നു.
“ലെക് സൈഡ് വല്ല റൂമും കിട്ടുമോ എന്ന് നോക്കിയാലോട ?”
മഞ്ഞു എന്നെ നോക്കികൊണ്ട് ചോദിച്ചു.
“എവിടെ ആയാലും വേണ്ടില്ല…പെട്ടെന്ന് വേണം “
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
അപ്പോഴേക്കും അവിടത്തുകാരനായ ഒരു തമിഴൻ ഞങ്ങളുടെ കാറിനടുത്തു വന്നു നിന്നു, കോട്ടും മങ്കി ക്യാപ്പും അണിഞ്ഞു കറുത്ത് തടിച്ച ഒരാൾ , നല്ല കറുത്ത കട്ടിമീശ ഉണ്ട് അയാൾക്ക് . ഗ്ലാസിൽ മുട്ടിയപ്പോൾ മഞ്ജുസ് ഗ്ലാസ് താഴ്ത്തി .
അയാൾ എന്നെയും മഞ്ജുവിനെയും ഒന്ന് നോക്കി..കണ്ടാൽ വല്യ വ്യത്യാസം പറയില്ല എന്നതാണ് ഞങ്ങൾക്കുള്ള ഒരാശ്വാസം ! കാഴ്ചക്ക് ഏറെക്കുറെ ഒരേ പ്രായക്കാരെ പോലെ ആണ് . മഞ്ജുവിന് നന്ദി പറയണം..അത്ര സുന്ദരിയും ബോഡി കോൺഷ്യസും ആയി നടക്കുന്നതിനു …
“എന്നമ്മ റൂം വേണമാ ?”
അയാൾ ഞങ്ങളുടെ അടുത്ത് വന്നു തിരക്കി..
“എന്ത് വേണമെടാ ..ഇയാളോട് പറഞ്ഞാ മതിയോ ?”
മഞ്ജു എന്നെ നോക്കി. ഗ്ലാസ് താഴ്ത്തിയതോടെ കുളിർ കാറ്റും തണുപ്പും ഇരച്ചു കയറി.
“അണ്ണാ ..റൂം തേവ ഇല്ലൈ ..സിംഗിൾ കോട്ടജ് ഇങ്കെ ലേക്ക് പക്കത്തിലെ ഏതവത് കിടയ്ക്കുമാ ?”
ഞാൻ അത്യാവശ്യം തമിഴ് അറിയാവുന്നതുകൊണ്ട് വെച്ചു കാച്ചി ..
മഞ്ജു എന്റെ തമിഴ് കേട്ട് അമ്പരന്നു.
“ഇറുക്ക്..തമ്പി ..ആനാ റേറ്റ് കൊഞ്ചം ജാസ്തി ആകും “
അയാൾ കയ്യിലുണ്ടായിരുന്ന ബീഡി പുകച്ചുകൊണ്ട് പറഞ്ഞു.
“എന്ത് വേണം ?”
ഞാൻ അവളെ നോക്കി.. ക്യാഷെർ അവളാണല്ലോ .
“കാശ് ഒന്നും പ്രോബ്ലം ഇല്ല .വീ നീഡ് പീസ് ആൻഡ് സെക്യൂരിറ്റി “
മഞ്ജു പറഞ്ഞത് കേട്ടു അയാൾ ഒന്നും മനസിലാകാത്ത പോലെ എന്നെ നോക്കി.
“അണ്ണാ ..പണം പ്രചനയ് ഇല്ലൈ ..ഇടം അമൈതിയ പാതുകാപ്പാ ഇരിക്കണം അവളോ താൻ “
ഞാൻ തട്ടി വിട്ടു..
“അത് എല്ലാം നാൻ ഗ്യാരണ്ടീ സാർ ..നമ്മ ഏരിയ താൻ..എന്താ പ്രോബ്ളവും വരാത്”
അയാൾ ഞങ്ങൾക്ക് വാക്കു നൽകി.
ലോഡ്ജോ , റൂമോ ഒകെ ആകുമ്പോൾ അടുത്തടുത്ത വേറെയും ആൾകാർ ഉണ്ടാകും. പിന്നെ ഞങ്ങളോട് ആരേലും എന്തേലും ചോദിച്ചാൽ പ്രെശ്നം ആണ് ..മലയാളീസ് അത്യാവശ്യം വരുന്ന സ്ഥലം ആണല്ലോ..അതുകൊണ്ട് സിംഗിൾ കോട്ടേജ് മതി എന്ന് തീരുമാനിച്ചു.
അയാൾ ഞങ്ങളോടൊപ്പം വണ്ടിയിൽ കയറി . ഇതൊക്കെ അവിടത്തെ പതിവ് ആണ്. ഞാൻ മുൻപൊരിക്കൽ വന്നപ്പോഴും ഇങ്ങനെ ഒരാളാണ് റൂം എടുത്തു തന്നത് . അതിന്റെ ആവശ്യം ഒന്നുമില്ല..നേരിട്ട് ബുക്ക് ചെയ്യാം..കൗണ്ടറിൽ ചെല്ലാം…പക്ഷെ ഞങ്ങൾക്ക് സ്വല്പം സ്വസ്ഥത ഉള്ള സ്ഥലം വേണം…ശല്യക്കാർ ഒന്നും പാടില്ല…
“ഇയാള് കുഴപ്പം ആകുമൊട ?”
മഞ്ജു അയാൾ കയറി ഇരുന്നപ്പോൾ ഒരു വിശ്വാസ കുറവ് പോലെ എന്നെ നോക്കി.
“ഓ..വല്യ കരാട്ടെ ഒകെ അല്ലെ ..കുഴപ്പം ആയാൽ അടിച്ചു ചുരുട്ടിയെക്ക്”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“ഉവ്വ..അയാളെ അല്ല..നിന്നെയ ചുരുട്ടുന്നത് ..ഇത് വല്ലോം നടന്നില്ലേൽ ഞാൻ കാണിച്ചു തരാം”
മഞ്ജു വണ്ടി റൈസ് ചെയ്തുകൊണ്ട് പറഞ്ഞു..
“കാണാൻ ആണല്ലോ വന്നത് “
ഞാൻ ചിരിയോടെ അർഥം വെച്ചു പറഞ്ഞപ്പോൾ മഞ്ജു ഒന്ന് ചിരിച്ചു.
“എന്നമ്മ പേസിട്ടു ഇറുക്കെൻ ..സീക്രം വണ്ടി എട് “
അയാൾ മഞ്ജുവിനോടായി പുറകിൽ ഇരുന്നുകൊണ്ട് പറഞ്ഞു.
“ആ ആഹ് ..എടുക്കാം അണ്ണാച്ചി ..”
മഞ്ജു പതിയെ പറഞ്ഞുകൊണ്ട് കാർ മുന്നോട്ടെടുത്തു .
“എന്നമ്മ ഹണിമൂൺ ആഹ് ?”
പുറകിലിരുന്ന തമിഴൻ ഞങ്ങളോട് തിരക്കിയപ്പോൾ ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കി .
“ഇയാളോട് മിണ്ടാതിരിക്കാൻ പറയുന്നുണ്ടോ “
മഞ്ജു എന്റെ അടുത്ത് ചൂടായി…
“അയാള് പറഞ്ഞോട്ടെ ..നമ്മൾ മൈൻഡ് ചെയ്യണ്ട “
ഞാൻ പതിയെ പറഞ്ഞു..
പിന്നെ തമിഴനെ നോക്കി…
“അപ്പടി ഒന്നുമില്ലേ അണ്ണാ ..സുമ്മ ഒരു ട്രിപ്പ്…എല്ലാമേ സുത്തി പാക്കണം അവളോ താൻ”
ഞാൻ പറഞ്ഞപ്പോൾ അയാൾ തലയാട്ടി. പക്ഷെ എന്തോ പന്തികേട് അയാൾക്ക് തോന്നി കാണും .റോഡിൽ തിരക്കൊക്കെ കുറഞ്ഞു തുടങ്ങിയിരുന്നു . സാമാന്യം നല്ല തണുപ്പും മൂടൽ മഞ്ഞും ഉണ്ട് . ചാറിങ് ക്രോസ്സ് എന്ന ഊട്ടിയിലെ ലാൻഡ് മാർക്കിന് അടുത്ത് നിന്നും വലത്തോട്ട് തിരിഞ്ഞു കൊമേർഷ്യൽ റോഡിലേക്ക് ഞങ്ങളുടെ കാർ നീങ്ങി.
പതിനഞ്ചു മിനുട്ടോളം ദൈർഘ്യം ഉണ്ട് ഗാർഡനിൽ നിന്ന് ലൈക് സൈഡിലോട്ടു . കൊമേർഷ്യൽ റോഡിലൂടെ അൽപ ദൂരം മുൻപോട്ടു പോയി ഞങ്ങൾ രാജീവ് ഗാന്ധി സർക്കിളിൽ എത്തി .അവിടെ നിന്നും അയാളുടെ നിർദേശ പ്രകാരം നേരെ മുൻപോട്ടു നീങ്ങി ലൈക് റോഡിലോട്ടു കയറി…
റോഡിനു ഇടതു വശത്തു ഊട്ടി ലൈക് തെളിഞ്ഞു..ഞാൻ വിൻഡോയിലൂടെ അത് നോക്കി കാഴ്ചകൾ കണ്ടു..ക്ലോസിങ് ടൈം ഒകെ കഴിഞ്ഞത് കൊണ്ട് നിശ്ചലം ആണ് !
സ്വല്പം കൂടി മുന്നോട്ടു നീങ്ങി . വഴിമധ്യേ മലബാർ ഹോട്ടൽ , കേരളം ഫുഡ് എന്നൊക്കെ ബോർഡുകൾ വെച്ച റെസ്റ്റോറന്റുകളും ഹോട്ടലുകളും ഞാൻ ശ്രദ്ധിച്ചു…
“അണ്ണാ ഇടം വന്തുച്ച ?”
ശ്വാസം പുറത്തോട്ടു ഊതുമ്പോൾ വായിലൂടെ പുക വരുന്നുണ്ടായിരുന്നു .ഞാൻ അയാളോട് ചോദിച്ചപ്പോൾ എന്റെ വായിലൂടെ പുക പുറത്തേക്കു വന്നു..തണുപ്പ് കാലാവസ്ഥയിൽ അങ്ങനെ സംഭവിക്കാറുണ്ട് !
“ആഹ്…ഇങ്കെ താൻ….പക്കത്തിലെ താൻ “
അയാൾ പറഞ്ഞുകൊണ്ട് വണ്ടി മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടു.
“ഇത് കുറെ ആയല്ലോ “
മഞ്ജു എന്നെ നോക്കി.
“കിട്ടിക്കോളും…”
ഞാൻ അവളെ സമാധാനിപ്പിച്ചു .
ലൈക്കും പിന്നീട് കാർ നീങ്ങി. ലേക്കിനടുത്തു അപ്പോഴും കുറച്ചു കടകളും വഴിയോര കച്ചവടക്കാരും അവശേഷിച്ചിട്ടുണ്ട്. സ്വല്പം സഞ്ചാരികളും ലോക്കൽസുമെല്ലാം അങ്ങിങ്ങായി ഉണ്ട്..വഴിയോരത്തും റോഡിലൂടെയും കുതിര വണ്ടിയും കുതിരകളും നടന്നു നീങ്ങുന്നുണ്ട്..
ലേക്ക് കഴിഞ്ഞു വലത്തോട്ട് ഒരു ഡീവിയേഷൻ എടുത്തു തിരിഞ്ഞു സ്വല്പം മുന്നോട്ടു പോയ ഞങ്ങളോട് അയാൾ വണ്ടി നിർത്താൻ പറഞ്ഞു . മഞ്ജു കാർ നിർത്തി. ഞങ്ങൾ സൈഡിലോട്ടു നോക്കി..
ഒരു കൊച്ചു വീട് പോലത്തെ റെസിഡൻസി ആണ് . ഒന്നിലേറെ റൂംസ് ഉണ്ട്. സിംഗിൾ ആയി വേറിട്ട് നിൽക്കുന്ന കോട്ടേജും ഉണ്ട്.
“തമ്പി വെളിയേ വാ.ഇത് തൻ ഇടം “
അയാൾ ഞങ്ങളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു .
കാണാൻ മോശമല്ലാത്ത റെസിഡൻസി ആണ് .ലൈറ്റുകൾ എല്ലാം തെളിച്ചിട്ടുണ്ട്. അതിന്റ മുറ്റത് പരവതാനി വിരിച്ച പോലെ പുല്തകിടി ഉണ്ട്.ചെറിയൊരു ഗാർഡൻ, അതിൽ കുറച്ചു പൂക്കൾ..വെട്ടിയൊതുക്കിയ പുൽത്തകിടി…ആ പുല്തകിടിയിലേക്കു എടുത്തുവെച്ച ഒരു ടേബിൾ..അതിനു ചുറ്റും കസേരകൾ..തണുപ്പും ആസ്വദിച്ചു അവിടെ ഇരുന്നു നമുക്ക് ചായയോ ആഹാരമോ കഴിക്കാം..അതിനോടൊപ്പം തീ കായാനുള്ള സംവിധാനവും ഒരുക്കി വെച്ചിട്ടുണ്ട്.
ആ കോട്ടേജിനു മുൻപിൽ നിന്ന് നോക്കിയാൽ പരന്നു കിടക്കുന്ന ഊട്ടി ലേക്കും പരിസരവും കാണാം. ഊട്ടി ബോട്ട് ഹൌസ് എന്നെഴുതിയ കമാനം ഞാൻ അവിടെ നിന്ന് നോക്കിയപ്പോൾ തന്നെ കണ്ടിരുന്നു .
ഞാനും മഞ്ജുവും പുറത്തിറങ്ങി..മുടിഞ്ഞ തണുപ്പ് ആണ് ! താടിയെല്ല് കൂട്ടി ഇടിക്കുന്ന പോലെ എനിക്ക് തോന്നി. വെറും ഷർട്ടും പാന്റും മാത്രം ആണ് വേഷം .
“ഹോ ഹോ ..മഞ്ജുസേ ബാഗ് എടുത്തോ “
ഞാൻ അവളോടായി പറഞ്ഞു.
അവളെന്നെ ഒന്ന് തറപ്പിച്ചു നോക്കി .
“അങ്ങനെ ഒറ്റയ്ക്ക് ഉണ്ടാക്കേണ്ട ..നീയും വാ “
അവളെന്നെ പിടിച്ചു വലിച്ചു കാറിനടുത്തേക്ക് കൊണ്ടുപോയി. ഞങ്ങടെ അവിടേക്കു കൊണ്ട് വന്ന തമിഴൻ ആ കോട്ടേജിന്റെ മാനേജരുമായി സംസാരിക്കാൻ ആയി അകത്തേക്ക് കടന്നിരിക്കുക ആണ് .
മഞ്ജു പിൻസീറ്റിൽ വെച്ച ബാഗും കവറുകളും എടുത്തു ഒന്ന് രണ്ടെണ്ണം എന്റെ കയ്യിലും പിടിപ്പിച്ചു .
“നടക്ക് നടക്ക്”
അവൾ എന്നെ ഉന്തി തള്ളിക്കൊണ്ട് പറഞ്ഞു.
ഞങ്ങൾ നടന്നുകൊണ്ട് റിസപ്‌ഷനടുത്തേക്കു നടന്നു.ഞങ്ങളെ കൊണ്ട് പോയ തമിഴൻ അപ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് വന്നു .
“തമ്പി..സിംഗിൾ കോട്ടജ് ക്കു നാലായിരം കട്ടണം”
അയാൾ എന്നോടായി പറഞ്ഞു..
ഞാൻ മഞ്ജുവിനെ നോക്കി..
അവൾക്കു ഓക്കേ ആണ് ..
“ഓക്കേ…റെഡി ആണ്..”
ഞാൻ പേശാൻ ഒന്നും നിന്നില്ല..മഞ്ജുസിന്റെല് കാശ് ഇഷ്ടം പോലെ ഉണ്ടെന്നു എനിക്കറിയാം !
അയാൾക്ക് സന്തോഷമായി. അതില് പുള്ളിടെ കമ്മീഷനും കാണും എന്ന് എനിക്കറിയാം. അങ്ങനെ പുറത്തു ഒറ്റയ്ക്ക് നിൽക്കുന്ന ഒരു കെട്ടിടം ഞങ്ങൾക്കായി ആ റെസിഡെൻസിയുടെ മാങ്ങേര് തുറന്നു തന്നു.
പണം നൽകി ഞങ്ങൾ രസീത് വാങ്ങി . ഞങ്ങളെ അവിടേക്കു കൊണ്ട് വന്ന തമിഴന് ടിപ്പ് ആയി ഒരു നൂറു രൂപയും കൊടുത്തു . അയാൾ ഹാപ്പി ആയി സലാം പറഞ്ഞു ചിരിച്ചു മാനേജരുടെ അടുത്തേക്ക് തിരികെ പോയി.
മഞ്ജുസ് ബാഗും കവറുമൊക്കെ നിലത്തേക്കിട്ടുകൊണ്ട് വാതിൽ തുറന്നു. ഓട് പാകിയ കെട്ടിടം ആണ്..വാർപ്പിനു മീതെ ആണ് ഓട് ഇട്ടേക്കുന്നത്. വാതിൽ എല്ലാം വുഡ് ഉം ഗ്ലാസ്സും മിക്സഡ് ആണ്..മരത്തിന്റെ ക്രോസ്സ് ആയിട്ടുള്ള പാളികൾ ഉള്ള വാതിലിൽ ചില്ലു ഗ്ലാസ്സുകൾ പതിച്ച നിലയിൽ ആണ് . കർട്ടൻ നീക്കിയിട്ടാൽ അകത്തും പുറത്തും നടക്കുന്നത് കാണാൻ ഒക്കില്ല..അല്ലെങ്കിൽ കാഴ്ചകൽ അത്രയും കാണാം .
മഞ്ജു വാതിൽ തള്ളി തുറന്നു കത്ത് കയറി..ഒരു ഹാൾ പോലത്തെ സ്ഥലത്തേക്കാണ് കയറി ചെല്ലുന്നത്. അവിടെ ഒരു സോഫ സെറ്റിയും കസേരയും കിടപ്പുണ്ട്..മരത്തിന്റെ ഫര്ണിച്ചറിൽ മെറൂൺ നിറമുള്ള കുഷ്യൻ ആണ് രണ്ടിനും . ഹാളിന്റെ ഒരു മൂലയിൽ ആണ് ഞങ്ങളുടെ റൂമിന്റെ വാതിൽ .
വാതിൽ കുറ്റി ഇട്ടു..ഞാനും മഞ്ജുവും കൂടി റൂമിനടുത്തേക്ക് നീങ്ങി.
“ഹീറ്റർ ഉണ്ടോ ആവൊ ?”
മഞ്ജു വാതിൽ തൂറക്കാൻ നേരം എന്നോട് തിരക്കി..
“ഉണ്ടെന്ന അങ്ങേര് പറഞ്ഞത്..കുളിക്കണമെങ്കിൽ പൈപ്പിൽ ചൂടുവെള്ളവും കിട്ടും എന്ന് പറഞ്ഞു..”
ഞാൻ മഞ്ജുവിന്റെ അടുത്ത് ചുറ്റിപറ്റി നിന്ന് പറഞ്ഞു.
അവളെ ഒന്ന് കെട്ടിപിടിച്ചാൽ തണുപ്പിൽ നിന്നും ഒരു മോചനവും ഒപ്പം ഒരു സുഖവും കിട്ടുമെന്ന് എന്റെ മനസ് പറഞ്ഞു തുടങ്ങി..
“മ്മ്…നന്നായി..എനിക്കൊന്നു ഫ്രഷ് ആവണം…”
മഞ്ജു പതിയെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി..
“ഈ തണുപ്പത്തോ?”
ഞാൻ അവളെ അമ്പരപ്പോടെ നോക്കി ..
മഞ്ജു ഒന്നും മിണ്ടാതെ ബാഗും കവരുമൊക്കെ റൂമിൽ കിടന്ന കസേരയിലേക്ക് വെച്ചു . പിന്നെ ചുറ്റും നോക്കി..നല്ല ഇന്റീരിയർ ഉള്ള റൂം ആണ് .ഒത്ത മുകളിൽ ഒരു വലിയ ലാമ്പ് ..അതിനു കീഴെ ആയി ഡബിൾ കോട്ട് കട്ടിലും ബെഡ്ഡും . അത് മനോഹരമായ ബെഡ്ഷീറ്റ് കൊണ്ട് വിരിച്ചിട്ടുണ്ട് .അതിനു മീതെ ഒരു പൂക്കൾ ഉള്ള രോമ കമ്പിളി പുതപ്പും വിരിയിട്ട പോലെ കിടപ്പുണ്ട്. വെളുത്ത തലയിണകൾ !
കട്ടിലിനോട് ചേർന്ന് ഒരു കണ്ണാടി ..അതിനു താഴെ സ്വിച്ച് ബോർഡുകളും ചാർജ് ചെയ്യാനുള്ള സംവിധാനവും . ഒരു മൂലയിലായി ആയി ബാത്‌റൂം! നല്ല നീറ്റ് ആൻഡ് ക്ളീൻ ആണ് . റൂമിൽ അരണ്ട വെളിച്ചം മാത്രം ആണുള്ളത് . ചുറ്റിനും കർട്ടൻ ഇട്ടു മറച്ച മുറി..പുറത്തെ മഞ്ഞിന്റെ ഈർപ്പം കണ്ണാടി ചില്ലിൽ വന്നുപതിയുന്നുണ്ട് …കട്ടിലിന്റെ കാൽച്ചുവട്ടിൽ ഒരു വേസ്റ്റ് ബിൻ വെച്ചിട്ടുണ്ട് !
ബെഡിനു നേരെ മുൻപിൽ ചുമരിൽ ചാരി വെച്ച ഒരു എൽ.സി.ഡി. ടി.വി യും ഉണ്ട്…!
ഹ്മ്മ്മ്…
മഞ്ജു ഒന്ന് ശ്വാസം എടുത്തുകൊണ്ട് ബെഡിലേക്കു പൊടുന്നനെ മലർന്നു വീണു .
“ഹാഹ്…അമ്മെ..വയ്യ “
മഞ്ജു മാറിൽ കൈപിണച്ചു കെട്ടി കിടന്നുകൊണ്ട് ചെരിഞ്ഞെന്നെ നോക്കി..ഷാൾ അപ്പോഴും നെഞ്ചിൽ കിടപ്പുണ്ട് ..
ഞാൻ കിട്ടിയ ഒരു കസേരയിലേക്കിരുന്നുകൊണ്ട് മഞ്ജുവിന്റെ ബാഗിൽ നിന്നും ചാർജർ എടുത്തു എന്റെ ഫോൺ ചാർജ് ചെയ്യാനിട്ടു ..
പിന്നെ എഴുനേറ്റ് അവളുടെ അടുത്തേക്കായി ബെഡിലേക്കിരുന്നു..
“മ്മ്..എന്താ ഉദ്ദേശം ?”
ഞാൻ മഞ്ജുവിനെ നോക്കി..
“ഇന്ന് ഒരുദ്ദേശവും ഇല്ല..എനിക്ക് നല്ല ക്ഷീണം ഉണ്ട് “
മഞ്ജു എഴുനേറ്റിരുന്നുകൊണ്ട് പറഞ്ഞു..
റൂമിലെ ഹീറ്റർ ഒകെ ഓൺ ചെയ്തിട്ട ശേഷം ആണ് ഞാൻ അവൾക്കരികിലേക്കു വന്നത് .അതുകൊണ്ട് തണുപ്പിന് സ്വല്പം ശമനം ഉണ്ട് !
ഞാൻ അവളുടെ വലതു കയ്യിലേക്ക് എന്റെ ഇടം കൈ ചേർത്തു..തണുത്തു മരവിച്ച അവസ്ഥയിൽ ആണ് രണ്ടാളുടെയും കൈകൾ…
“മ്മ്..എന്താ ?”
മഞ്ജു ചിരിയോടെ എന്നെ നോക്കി..
“നല്ല തണുപ്പ് “
ഞാൻ അവളെ നോക്കി പറഞ്ഞു..
“ആ പുതപ്പിട്ടു കുറച്ചു നേരം കിടന്നോ “
മഞ്ജു കമ്പിളി വലിച്ചു എന്റെ അടുത്തേക്ക് നീക്കി കൊണ്ട് പറഞ്ഞു..
“എനിക്ക് ഈ പുതപ്പു മതി “
ഞാൻ മഞ്ജുവിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു..
“മണ്ണാങ്കട്ട ..ഇന്ന് ഒരു പിണ്ണാക്കും ഇല്ല ..”
മഞ്ജു എന്നെ ബെഡിലേക്കു തള്ളിയിട്ടുകൊണ്ട് പറഞ്ഞു . ഞാൻ ബെഡിലേക്കു മലർന്നു വീണു . വീണു കിടന്ന എന്റെ വയറ്റിലേക്ക് തല ചേർത്ത് വെച്ചു മഞ്ജുസ് കിടന്നു..
“എടാ…എനിക്ക് ചെറിയ പേടി ഒകെ ഉണ്ട്..”
മഞ്ജുസ് തല എന്റെ അടിവയറ്റിൽ വെച്ചു എന്നെ ചെരിഞ്ഞു നോക്കി .
ഞാൻ കയ്യെത്തിച്ചു അവളുടെ ഇടം കൈ കവർന്നു പിടിച്ചു..ഞങ്ങൾ വിരലുകൾ തമ്മിൽ ചേർത്തുകൊണ്ട് പരസ്പരം നോക്കി .
“എന്നാത്തിനാ ?”
ഞാൻ അവളെ നോക്കി..
“എടാ തെണ്ടി..പ്രേമോം മണ്ണാങ്കട്ടയും ഒകെ ആണേലും ഞാൻ നിന്റെ ടീച്ചറാ..സീനിയറും ആണ് “
മഞ്ജു പതിയെ പറഞ്ഞു..
“പ്രേമത്തിന് അങ്ങനെ മിസ്സെന്നോ സീനിയറെന്നോ ഒന്നുമില്ല മഞ്ജുസേ..”
ഞാൻ അവളുടെ കൈ എന്റെ മുഖത്തേക്ക് അടുപ്പിച്ചു.പിന്നെ ഇടതു കൈത്തണ്ടയിൽ പതിയെ ചുംബിച്ചു..എന്റെ ചുണ്ടുകൾ അവളിൽ അമര്ന്നപ്പോള് മഞ്ജു എന്നെ നോക്കി..
പിന്നെ എന്റെ വയറ്റിൽ നിന്നും തല ഉയർത്തി എഴുന്നേറ്റിരുന്നു .
ഞാൻ അവളുടെ കയ്യിലെ പിടി അയച്ചു .
മഞ്ജു ബെഡിൽ നിന്നും നിരങ്ങി നിരങ്ങി എഴുനേറ്റു നിലത്തിറക്കി. ചെരിപ്പ് ഇല്ലാതെ തറയിൽ ചവിട്ടുമ്പോൾ ഉള്ള തണുപ്പ് മാരകം ആണ് ..
മഞ്ജു തറയിൽ നിന്ന് ഡാൻസ് കളിക്കുന്ന പോലെ ആണ് നടക്കുന്നത്.
“ഹാഹ്…ഊഊ”
മഞ്ജു ചിരിച്ചുകൊണ്ട് ബാഗ് എടുത്തു തുറന്നു.പിന്നെ ഒരു ടർക്കിയും അവൾക്കു മാറ്റി ഇടാനുള്ള ഡ്രെസ്സും എടുത്തു .
“അല്ല..കുളിക്കാൻ പോവാണോ?”
ഞാനവളെ അത്ഭുതത്തോടെ നോക്കി..
“ആഹ്..ഞാൻ നിന്നെ പോലെ അല്ല…കുറച്ചു വൃത്തിയുള്ള കൂട്ടത്തിലാ “
മഞ്ജു എന്നെ ഒന്നാക്കിയ പോലെ പറഞ്ഞു..
“ഓ പിന്നെ…”
ഞാൻ അത്ര കാര്യമാക്കാതെ ഗോഷ്ടി കാണിച്ചു.
പിന്നെ നിലത്തേക്കിറങ്ങി .അവളുടെ അടുത്തേക്കായി ചെന്നു. അവളുടെ ബോഡി ലോഷൻ, സോപ്പ് അടക്കം എല്ലാം എടുത്തിട്ടാണ് കുളിക്കാൻ പോകുന്നത് .
ഞാൻ മഞ്ജുസിനെ പെട്ടെന്ന് പുറകിൽ കൂടി കെട്ടി പിടിച്ചു . ആ തണുപ്പുള്ള കാലാവസ്ഥയിൽ അവളുടെ ശരീരത്തിലെ ച്ചുടിലേക്ക് ഞാൻ ചേർന്ന് നിന്നു. കൈകൾ രണ്ടു മുന്നോട്ടു കടത്തി അവളുടെ കൈകളെ ലോക് ചെയ്തു പിടിച്ചു ഞാൻ അവളിലേക്ക് അമർന്നു നിന്നു..എന്റെ അരകെട്ടു അവളുടെ പുറകിൽ നിതംബങ്ങൾക്കു മീതെ ആയി അമർന്നു..സാധാരണ അങ്ങനെ നിൽകുമ്പോൾ കമ്പി ആകാറുണ്ടെങ്കിലും എന്തോ ..അത്രയ്ക്ക് മൂത്തില്ല …ഞാനവളുടെ തോളിൽ കീഴ്താടി കുത്തി നിന്നു …
“ഹാഹ് ..കവിൻ..വിട്”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു..
“ഇല്ല “
ഞാൻ അവളെ കൂടുതൽ അമർത്തികൊണ്ട് പറഞ്ഞു.പിന്നെ അവളുടെ കഴുത്തിലേക്ക് മുഖം ചെരിച്ചു കൊണ്ട് ചുംബിച്ചു ..കഴുത്തിലേക്ക് വീണു കിടക്കുന്ന നേർത്ത ചുരുണ്ട മുടിയിഴ തടസം ആയെങ്കിലും അതും ചേർത്ത് ഞാൻ ചുംബിച്ചു..അവളുടെ കഴുത്തിലെ ചൂടിൽ എന്റെ ചുണ്ടു അമർന്നു..മഞ്ജുവിന്റെ ശരീരത്തിന്റെ ചൂടും ഗന്ധവും എനിക്ക് നവ്യാനുഭവം ആയി..
“മ്മ്….ഡാ “
ഞാൻ ചുംബിച്ചപ്പോൾ അവൾ ഒന്ന് പുളഞ്ഞുകൊണ്ട് എന്നെ വിളിച്ചു..
ഞാൻ വീണ്ടും അവിടെ ചുണ്ടു അമർത്തി പതിപ്പിച്ചു…
“മ്മ്…”
ഞാൻ അവൾ വിളിച്ചപ്പോൾ പതിയെ മൂളി..
“വേണ്ട…പിന്നെ മതി “
മഞ്ജു എന്റെ കരവലയത്തിനുള്ളിൽ നിന്നുകൊണ്ട് പതിയെ പറഞ്ഞു..
“മതിയോ ?”
ഞാനവളുടെ കാതിൽ പതിയെ ചോദിച്ചു.
“മ്മ്…”
അവൾ മൂളി…
അതോടെ ഞാൻ അവളുടെ മീതെ ഉള്ള പിടി അയച്ചു . അവൾ കയ്യിൽ മാറ്റി ഇടാനുള്ള വസ്ത്രങ്ങളും ടർക്കിയും സോപ്പും ലോഷനും എല്ലാം എടുത്ത് എന്റെ നേരെ തിരിഞ്ഞു..അടിവസ്ത്രങ്ങളും ആ കൂട്ടത്തിൽ ഉണ്ട്..
അവളത് പെട്ടെന്ന് കസേരയിലേക്ക് സ്വല്പം കുനിഞ്ഞു ഇട്ടുകൊണ്ട് എന്റെ നേരെ തിരിഞ്ഞു . പിന്നെ പെട്ടെന്ന് തന്നെ എന്നെ കെട്ടിപിടിച്ചു . എന്റെ ഇടം തോളിലേക്ക് മുഖം ചേർത്ത് കൊണ്ട് അവളെന്നിലേക്കു ചേർന്ന് നിന്നു..ഞാനവളെ പുണർന്നു പിടിച്ചു..ആ തണുപ്പിനെ അതിജീവിക്കാനുള്ള ചൂട് ഞങ്ങളുടെ ദേഹത്ത് ഉണ്ടായിരുന്നു…ഞാനവളുടെ ഇടുപ്പിലൂടെ കൈചുറ്റി പിടിച്ചു …പിന്നെ അവളുടെ കഴുത്തിലേക്കായി വീണ്ടും മുഖം പൂഴ്ത്തി …
ഞാൻ മഞ്ജുസിനെ എന്നിലേക്ക് കൂടുതൽ ചേർത്ത് നിർത്തി..
“ഹാഹ് …കവിൻ വേണ്ട വേണ്ട…”
എന്റെ ചുണ്ടു അവളുടെ കഴുത്തിൽ അമർന്നു ഇഴയുമ്പോൾ കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…
“ഇങ്ങനെ നിക്കുമ്പോ തണുപ്പ് അറിയുന്നില്ല അല്ലേടാ “
അവൾ എന്റെ പുറത്തു കൈവിരലൊടിച്ചുകൊണ്ട് പറഞ്ഞു..
“മ്മ്…”
ഞാൻ മൂളിയപ്പോൾ അവൾ എന്റെ തോളിൽ ചായ്ച്ച മുഖം എടുത്തുയർത്തി നോക്കി..
“ഇത്രേം മതി..ഞാൻ കുളിച്ചിട്ട് വരാം…എന്നിട്ട് വല്ലോം പുറത്തു പോയി കഴിച്ചിട്ട് വരാം..മ്മ് “
അവളെന്നെ നോക്കി..
“മ്മ്…”
ഞാൻ മൂളി..
“ഓക്കേ….”
അവൾ ചിരിച്ചുകൊണ്ട് എന്റെ കവിളിൽ പെട്ടെന്ന് ഒരുമ്മ നൽകി..പിന്നെ തിരിഞ്ഞു കസേരയിൽ നിന്നു തുണി എല്ലാം എടുത്തിട്ട് ബാത്റൂമിനു അകത്തേക്ക് കയറി …
ഞാനാ സമയം ടി.വി ഓൺ ചെയ്തു ..കൂടുതലും തമിഴ് ചാനലുകൾ ആണ്..ഞാൻ സൺ മ്യൂസിക് ഇട്ടു .പിന്നെ കട്ടിലിൽ ചാരി കിടന്നു അതും കണ്ടിരുന്നു ..
പത്തു പതിനഞ്ചു മിനുട്ടോളം സമയം എടുത്താണ് മഞ്ജു കുളിച്ചിറങ്ങിയത് . ഒരു ഇളം നീല ചുരിദാറും കറുത്ത പാന്റും ആണ് വേഷം . സ്വല്പം ഇറുക്കമുള്ള ടൈപ്പ് ആണ് .എന്നാലും വല്യ ബോർ ഇല്ല. ഷാൾ ഇടാത്ത കാരണം മാറിടം തെറിച്ചുന്തി നിൽപ്പുണ്ട് ..തലയിൽ ടർക്കി കെട്ടിവെച്ചുകൊണ്ട് മഞ്ജുസ് കുളി കഴിഞ്ഞു പുറത്തിറങ്ങി..
“ഹോ…ഹു ഹു ..ചൂട് വെള്ളം ആയാലും തണുപ്പ് ഭയങ്കരം ആട “
മഞ്ജു വിറച്ചുകൊണ്ട് റൂമിന്റെ മധ്യത്തിലേക്ക് വന്നു .
അവൾ ബെഡിലേക്കിരുന്നുകൊണ്ട് തണുത്തു മരവിച്ചു നനഞ്ഞ അവളുടെ കൈ എന്റെ കവിളിൽ വെച്ചു ! ഐസ് ദേഹത്ത് വെച്ച പോലെ ഞാൻ ഒന്ന് പുളഞ്ഞു..
“ആഹ്…ഞാൻ ഒന്നങ്ങു തന്നാലുണ്ടല്ലോ “
ടി.വി നോക്കി ഇരിക്കുന്ന ഞാൻ ഒന്ന് ഞെട്ടിക്കൊണ്ട് അവളുടെ കൈപിടിച്ച് മാറ്റി ഞെരിച്ചുകൊണ്ട് പറഞ്ഞു..
“ഹ ഹ “
മഞ്ജു ചിരിച്ചു..പിന്നെ വീണ്ടും കൈ എന്റെ കവിളിലേക്ക് അടുപ്പിച്ചു..
“മഞ്ജുസേ വേണ്ട …”
ഞാനവളുടെ കൈപിടിച്ച് വെച്ചു കൊണ്ട് പറഞ്ഞു..
അവൾ ചിരിച്ചുകൊണ്ട് തന്നെ കുസൃതിയോടെ എന്നെ ചൊടിപ്പിക്കാനുള്ള ശ്രമത്തിൽ ആണ് .
ഞാൻ പെട്ടെന്നു അവളെ വട്ടം പിടിച്ചു കഴുത്തിലൂടെ കൈചുറ്റി എന്നിലേക്ക് ചേർത്തു. പിന്നെ കഴുത്തിലെ പിടുത്തം ശക്തിയിലാക്കി..
“ആഹ്..വിടെടാ “
കഴുത്തു വേദനിച്ചപ്പോൾ മഞ്ജു എന്റെ വയറ്റിൽ നുള്ളികൊണ്ട് പറഞ്ഞു..
“ഇല്ല…”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു അവളുടെ കഴുത്തു പിടിച്ചു പതിയെ ഞെരിച്ചു ..
“സോറി..സോറി…കഴുത്തു വേദനിക്കുന്നുണ്ട് ചെക്കാ..വിട്ടില്ലെങ്കി ഞാൻ ശരിക്കും ഇനി ഒന്നങ്ങു തരും “
മഞ്ജു എന്റെ കയ്യിനിടയിൽ കിടന്നു കുതറികൊണ്ട് പറഞ്ഞു. അവളുടെ കരാട്ടെയുടെ കാര്യം ഓര്മ വന്നപ്പോ
ഞാൻ പതിയെ കൈ അയച്ചു .
“ഓ…ഭീഷണി ആണല്ലേ “
ഞാൻ കൈ വിട്ടുകൊണ്ട് ചോദിച്ചു..
“ഭീഷണി ഒന്നുമല്ല ..എനിക്ക് ദേഷ്യം വന്ന ഞാൻ എന്താ ചെയ്യാന്നു എനിക്ക് തന്നെ അറിയില്ല “
മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ ദേഹത്തേക്ക് ചാഞ്ഞു .എന്റെ ഇടം കയ്യിൽ രണ്ടു കൈകൊണ്ടും കടന്നു പിടിച്ച എന്നിലേക്ക് ചേർന്ന് ഇരുന്നു..
അവളിൽ നിന്നും നല്ല സോപ്പിന്റെ, ലോഷന്റെ സുഖമുള്ള ഗന്ധം എന്നിലേക്ക് ഒഴുകി.
“എന്നിട്ട് മറ്റവൻ അടിച്ചപ്പോ ദേഷ്യം വന്നില്ലേ ?”
ഞാൻ അവളെ നോക്കി..
“അത് ദേഷ്യം അല്ല..സഹതാപം ആണ്..അവനെന്താന്നു വെച്ച ആയിക്കോട്ടെ ..ഞാൻ അത്രേം മടുത്തു “
മഞ്ജു പതിയെ പറഞ്ഞു..
“മ്മ്…പക്ഷെ ഞാൻ മഞ്ജുസിനെ മടുപ്പിക്കില്ല “
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചുംബിക്കാനായി തുനിഞ്ഞതും അവളെന്റെ വാ ഇടം കൈകൊണ്ട് പൊത്തി പിടിച്ചു .
“മതി…മതി…പോയി കുളിച്ചിട്ട് വാ ..എന്നിട്ട് എന്തേലും കഴിക്കാൻ പോണം..എനിക്ക് വിശന്നിട്ട് വയ്യ “
മഞ്ജു ഒരു കൈകൊണ്ട് ചുരിദാറിനു മീതെ കൂടി വയർ തഴുകി കാണിച്ചു .
പിന്നെ എന്റെ വാ പൊതിയ കൈ മാറ്റി പെട്ടെന്ന് എന്റെ ചുണ്ടിൽ ഒന്ന് മുത്തി . അത് ഞാനറിഞ്ഞപ്പോഴേക്കും അവൾ ചുണ്ടു പിൻവലിച്ചു അത്ര ഫാസ്റ്റ് ആണ്..
“പോയെ “
അവൾ എന്നെ ഉന്തി തള്ളി വിട്ടു.
എനിക്ക് ആണേൽ നല്ല മടി ആണ് ആ തണുപ്പത്ത് കുളിക്കാൻ ! പിന്നെ അവള് പറഞ്ഞതല്ലേ..ഞാൻ മഞ്ജുസിനെ നോക്കി…മുടിയിൽ കെട്ടിയ ടർക്കി അവൾ അഴിച്ചു എന്റെ നേർക്കെറിഞ്ഞു..
“വേറെ ഇല്ല…ഇത് എടുത്തോ “
അവൾ ആ ഈർപ്പമുള്ള ടർക്കി എറിഞ്ഞോണ്ട് പറഞ്ഞു. ഞാൻ അത് പിടിച്ചെടുത്തു .പിന്നെ ഒന്ന് സ്മെല് ചെയ്തു. മഞ്ജുവിന്റെ ഗന്ധം ..അവളുടെ തലയിലെ ഷാംപൂവിന്റെ മണം..എല്ലാം അതിൽ അടങ്ങിയിട്ടുണ്ട്..
ഞാൻ അതും തോളിലിട്ട് ബാത്‌റൂം ലക്ഷ്യമാക്കി നീങ്ങി…അപ്പോഴാണ് എന്തോ ഓര്മ വന്ന പോലെ മഞ്ജു പെട്ടെന്ന് ബെഡിൽ നിന്നും എഴുനേറ്റ് എന്റെ പുറകെ ഓടി വന്നത്..
“മാറ് മാറ് “
ബാത്റൂമിലെ വാതിൽ തുറക്കാൻ നിക്കുന്ന എന്നെ തള്ളി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു..
“എന്താ തൂറാൻ മുട്ടുന്നുണ്ടോ ..ഇത്ര ആക്രാന്തം “
ഞാൻ അവളോടായി തിരക്കി ..
“എന്റെ പ്രോപ്പർട്ടീസ് ഒകെ ഇവിടുണ്ട് “
അവൾ ചിരിയോടെ പറഞ്ഞു വാതിൽ തുറന്നു.
അകത്തെ കമ്പിയിൽ മഞ്ജു അഴിച്ചിട്ട ചുരിദാറും പാന്റും പാന്റീസും ബ്രായും എല്ലാം തൂങ്ങുന്നുണ്ട് . വാതിൽ തുറന്നപ്പോൾ തന്നെ വല്ലാത്തൊരു ഗന്ധം ! ദൈവമേ…മഞ്ജുസിന്റെ ആ വിയർപ്പു അടിഞ്ഞ തുണി ഒകെ ഒന്ന് മണത്തു നോക്കാൻ കിട്ടിയ അവസരം ആണ് ദുഷ്ടത്തി ഇല്ലാണ്ടാക്കാൻ പോണത് !
മഞ്ജു അതെല്ലാം കൂടി വാരി ചുറ്റി എടുത്തുപിടിച്ചു തിരിഞ് എന്നെ നോക്കി.
“നിന്നെ എനിക്കത്ര വിശ്വാസം പോരാ..നീ അതൊക്കെ എടുത്ത് സ്മെല് ചെയ്യും “
മഞ്ജു എന്റെ ഉള്ളിലെ കള്ളത്തരം കണ്ടുപിടിച്ച പോലെ പറഞ്ഞു.
അതും പറഞ്ഞു അവൾ അതെല്ലാം ഒരു ബക്കറ്റിൽ ഇട്ടു ..പിന്നെ പൈപ്പ് തുറന്നു അതിലേക്കു വെള്ളം നിറച്ചു . ഞാൻ അവളെ ദേഷ്യത്തോടെ നോക്കി …
“ഇനി മോൻ കുളിച്ചോ ട്ടാ ..”
എന്റെ കവിളിൽ തട്ടി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു..പിന്നെ എന്റെ ചുണ്ടിൽ പതിയെ ഒന്നുടെ ചുംബിച്ചു . ഞാൻ അവളെ എന്നിലേക്ക് പിടിച്ചു അടുപ്പിച്ചു..ഒന്ന് ചുംബിച്ചു പിന്മാറാൻ ഒരുങ്ങിയ മഞ്ജുവിനെ ഞാൻ രണ്ടു കൈകൊണ്ടും വാരിപുണർന്നുകൊണ്ട് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു..
“അങ്ങനങ്ങു പോയാലോ മഞ്ജുസേ “
“മ്മ്…മ്മ്മ്…”
അവളെന്റെ പുറത്തു പിച്ചികൊണ്ട് വിടാൻ ഉള്ള സിഗ്നൽ കാണിച്ചെങ്കിലും..ഞാൻ വിട്ടില്ല..അവളുടെ ചുണ്ടുകളെ അമർത്തി ചുംബിച്ചു..
മഞ്ജുവിന്റെ കണ്ണുകൾ ഇറുകി അടഞ്ഞു…അവളുടെ കൈകൾ എന്റെ പുറത്തു അമർന്നു …അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിനു മീതെ ഒട്ടിച്ചു വെച്ച പോലെ തമ്മിലൊന്നായി…ഞാൻ അവളുടെ ചുണ്ടുകളെ ആർത്തിയോടെ നുണഞ്ഞു ..
അവളുടെ ഗന്ധം..ദേഹത്തെ ചൂട്..അവളുടെ വായിൽ നിന്നുള്ള ഗന്ധം..ചുടു നിശ്വാസം എല്ലാം എന്നെ കൂടുതൽ പിരി കയറ്റി ..ഞാൻ അവളുടെ ചുണ്ടുകളെ ചപ്പി വലിഞ്ഞു..മഞ്ജുവിന്റെ എതിർപ്പൊക്കെ അലിഞ്ഞില്ലാതായി.അവളും ആ ചുംബനം ആസ്വദിക്കാൻ തുടങ്ങി..അവളുടെ കൈകൾ എന്റെ പുറത്തു നിന്നും അരിച്ചു തോളിലെത്തി..പിന്നെ കഴുത്തിലൂടെ വട്ടം ചുറ്റി മഞ്ജു എന്റെ ചുണ്ടുകളെ താലോലിക്കാൻ തുടങ്ങി..ഞങ്ങളുടെ ഉമിനീർ കലർന്ന് ഒന്നാകാൻ തുടങ്ങി..അത് പരസപരം നാവിൽ നിന്നും നാവിലേക്ക് ഒഴുകി ..മഞ്ജുവിന്റെ തേൻ കണം ഞാൻ ആസ്വദിച്ചു നനഞ്ഞെടുത്തു !
“മ്മ്..ച്ചും..ഞ്ഞം..മ്മ്മ്….”
ഒടുക്കം അവളുടെ കീഴ്ചുണ്ടിൽ ഞാനൊരു കടിയും വെച്ചു കൊടുത്തു സ്വല്പം കടുപ്പത്തിൽ തന്നെ..ആവേശം മൂത്ത് ചെയ്തു പോയതാണ് ! പല്ലു കോർത്ത് വലിച്ചു വിട്ടപ്പോൾ അവിടെ ചുവന്നു പൊട്ടി.! ഭേഷ് !
“ആഹ്…”
ഞാൻ പല്ലു കോർത്ത് കടിച്ചപ്പോൾ ഒന്ന് പുളഞ്ഞുകൊണ്ട് അവൾ എന്റെ കവിളിൽ ഇടം കൈകൊണ്ട് അല്പം വേദനിക്കുന്ന പോലെ അടിച്ചു..
“വിടെടാ “
അടികൊണ്ടപ്പോ ഞാനും പിടിവിട്ടു…ആഹ്…ഞാനും ഞെട്ടിക്കൊണ്ട് അവളെ നോക്കി..മഞ്ജു എന്നെ നോക്കി പല്ലിറുമ്മി…
ഉമിനീരിൽ ഉപ്പുരസം കലരുന്നത് മഞ്ജു അറിഞ്ഞു..അവൾ അത് നുണഞ്ഞുകൊണ്ട് ബാത്റൂമിലേക്ക് കടന്നു വാഷ് ബേസിനിലേക്ക് തുപ്പി..
ചോര മിക്സ് ആയിട്ടുള്ള ഉമിനീര് !
“ഞാനൊന്നങ്ങു തന്നാൽ ഉണ്ടല്ലോ “
മഞ്ജു പെട്ടെന്ന് ദേഷ്യത്തോടെ തിരിഞ്ഞു എന്നെ നോക്കി ..ഞാൻ അവളെ നോക്കി ഒന്നും ചെയ്യരുത് എന്ന ഭാവത്തിൽ കൂപ്പുകൈകളുമായി കണ്ണിറുക്കി നിന്നു…
ഒരു കൈയബദ്ധം !
പിന്നെ കീഴ്ചുണ്ട് ബാത്ത് റൂമിൽ തന്നെയുള്ള കണ്ണാടിയിലേക്ക് നോക്കി കൈകൊണ്ട് പുറത്തോട്ടു പിളർത്തി നോക്കി..എന്റെ ദന്ത ക്ഷതം ഏറ്റ പാടുണ്ട് അവിടെ …
“ശേ..ആകെ നാശമാക്കി ..ഈ മുറിവും വെച്ചു ഞാനെങ്ങനെ കോളേജിൽ പോവുമെടാ നാറി “
മഞ്ജു എന്നെ ദേഷ്യത്തോടെ നോക്കി..
“സോറി “
ഞാൻ മുഖം താഴ്ത്തികൊണ്ട് പറഞ്ഞു..
“അവന്റെ മറ്റവളുടെ ഒരു സോറി..മാറി നിക്ക് അങ്ങോട്ട് “
മഞ്ജു എന്നെ ഉന്തി തള്ളി കൊണ്ട് പറഞ്ഞു . പിന്നെ പുറത്തു കടന്നു .നല്ല ദേഷ്യത്തിൽ ആണ് കക്ഷി എന്നെനിക് തോന്നി. ഞാൻ അവളുടെ പിന്നാലെ പുറത്തേക്കു ഇറങ്ങി..
“നീ കൂടെ എഴുന്നള്ളേണ്ട ..”
മഞ്ജു പുറം തിരിഞ്ഞു എന്നെ നോക്കി പറഞ്ഞു.
അതോടെ ഞാൻ സ്വല്പം നിരാശയോടെ ബാത്റൂമിനു അകത്തേക്ക് കയറി . അഞ്ചു മിനിറ്റുകൊണ്ട് ഞാൻ കുളി കഴിഞ്ഞു വിറച്ചു തുള്ളി എത്തുമ്പോഴേക്കും മഞ്ജുസ് ഒന്ന് അലിഞ്ഞു തുടങ്ങിയിരുന്നു .
വരും വഴി വാങ്ങിച്ച ജാക്കെറ്റ് ഒകെ ചുരിദാറിനു മീതേകൂടി എടുത്തിട്ട് പുറത്തു പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു കക്ഷി..”
ഞാൻ കുളി കഴിഞ്ഞു വരുമ്പോൾ ഇട്ട ഡ്രസ്സ് തന്നെ വീണ്ടും എടുത്തിട്ടു. എന്റെ ലെതർ ജാക്കെറ്റും മഞ്ജു എടുത്തു ബെഡിലേക്കിട്ടിട്ടുണ്ട്. ഞാൻ അതെടുത്തു അണിഞ്ഞു . രാത്രി ആയതോടെ തണുപ്പ് അല്പം കൂടിയിട്ടുണ്ട് ..
റൂമിനു പുറത്തു അതിലും തണുപ്പാണ് !
ഞാൻ മഞ്ജുവിനെ പന്തികേടൊടെ നോക്കി .
“നീ നോക്കുവൊന്നും വേണ്ട ..എന്ത് ആക്രാന്തം ആണെടാ ഇത് ..”
മഞ്ജു ചുണ്ടു പിളർത്തി എന്നെ കാണിച്ചു കൊണ്ട് പറഞ്ഞു.
എന്റെ പല്ലു തട്ടി അവിടെ ചുവന്നു തിണർത്തിട്ടുണ്ട്. മുറിവായ പോലെ നേരിയ പോറലും ഉണ്ട് .
“സോറി…സോറി…”
ഞാൻ അവളെ കെട്ടിപിടിക്കാനായി കൈകൾ വിടർത്തികൊണ്ട് പറഞ്ഞു..
“മ്മ്…അതൊക്കെ ഓക്കേ..നീ നടക്ക് “
എന്റെ കൈകൾ അവൾ കടന്നു പിടിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങൾ രണ്ടാളും പുറത്തിറങ്ങി.
“ഹോ..മൈര്…മുടിഞ്ഞ തണുപ്പ് “
മഞ്ജു വാതിൽ പൂട്ടുമ്പോൾ ഞാൻ പുറത്തെ ലേക്കിന്റെ പ്രകാശ പൂരിതമായ കാഴ്ച നോക്കി പറഞ്ഞു .കൈകൾ തമ്മിലുരസി ചൂടാക്കി ഞാൻ അവൾ വാതിൽ പൂട്ടുന്നതും നോക്കി നിന്നു.
“എന്തോന്ന് ?”
മഞ്ജു തിരിഞ്ഞെന്നെ നോക്കി..
“ഒന്നുമില്ല…തണുപ്പിന്റെ കാര്യം പറഞ്ഞതാ “
ഞാൻ പതിയെ പറഞ്ഞു..
“നീ പറഞ്ഞത് ഞാൻ കേട്ടു ..കേട്ടോടാ മൈരേ “
മഞ്ജു ചിരിയോടെ ഒരു വഷളൻ ചിരി ചിരിച്ചു എന്റെ ചെവിയിൽ പറഞ്ഞു…
എനിക്ക് അതിശയം തോന്നി..മഞ്ജുസിന്റെ വായിൽ നിന്നു അങ്ങനെ ഒരു വർത്താനം കേട്ടപ്പോ..
“അയ്യേ..മഞ്ജുസേ ഇത്ര ചീപ് ആണോ ?”
ഞാൻ അവളോടൊപ്പം നടന്നുകൊണ്ട് ചോദിച്ചു.
“ആണെന്ന് കൂട്ടിക്കോ “
അവൾ ചിരിയോടെ പറഞ്ഞു.
കോട്ടേജിന്റെ മാനേജർ പുറത്തു കറങ്ങി നടപ്പുണ്ട്. ഒരു സിഗരറ്റും വലിച്ചാണ് നടപ്പു..
“എങ്കെ പോറെൻ തമ്പി ?”
അയാൾ ഞങ്ങളോടായി തിരക്കി..
“ശാപ്പാട് …”
ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു..
“ഓ..ശരി ശരി…നാളേക്ക് ടിഫ്ഫിൻ ഇങ്കെ കെടയ്ക്കും ..നൈറ്റ് ല ഏതവത് വേണം ന്ന മുതൽലെ സൊല്ലണം നാളെക്ക് റെഡി പണ്ണി തരേൻ “
അയാൾ എന്നോടായി പറഞ്ഞു.
ഞാൻ തലയാട്ടി.
“അയാളെന്താ പറയുന്നേ ?”
മഞ്ജു എന്നോടായി തിരക്കിക്കൊണ്ട് എന്റെ വലതു കയ്യിൽ അവളുടെ ഇടതു കൈത്തലം ചേർത്തു പിടിച്ചു .
“നാളത്തെ ബ്രെക് ഫാസ്റ്റ് ഇവിടെ ഉണ്ടാകും ..രാത്രി വേണ്ടത് എന്താണെന്നു പറഞ്ഞാൽ ഇവിടെ കിച്ചണിൽ ഉണ്ടാക്കി തരാമെന്നു..പൈസ കൊടുക്കേണ്ടി വരും “
ഞാൻ അവളോടായി പറഞ്ഞു..
“മ്മ്…നോക്കാം “
മഞ്ജു പതിയെ പറഞ്ഞു..
“അപ്പൊ നാളെ പോണ്ടേ ?”
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി. ക്‌ളാസ് ലീവ് ആക്കരുത്..ആനയാണ് തേങ്ങയാണ് എന്നൊക്കെ ഉപദേശിച്ചു നടന്നവള ഇപ്പൊ നാളെ പോകണ്ട കാര്യം ആലോചിക്കാം എന്ന് പറയുന്നത് ..
“പോണോ ?”
അവൾ എന്നെ കള്ളച്ചിരിയോടെ നോക്കി..
“മിസ് പറയും പോലെ ..”
ഞാൻ പതിയെ പറഞ്ഞു..
“മിസ് അല്ല..മഞ്ജുസ് “
അവൾ തിരുത്തി..
“നമ്മള് മാത്രം ഉള്ളപ്പോ നീ എന്നെ അങ്ങനെ വിളിച്ച മതി “
മഞ്ജു എന്നോടൊപ്പം ചേർന്ന് നടന്നുകൊണ്ട് പറഞ്ഞു. സംസാരിക്കുമ്പോൾ വായിലൂടെ പുക വരുന്നത് കണ്ട മഞ്ജു..ഹാഹ് ..ഹാഹ് ..എന്ന് വാ കൊണ്ട് കാണിച്ചു എന്റെ മുഖത്തേക്ക് പുക വിട്ടു ചിരിച്ചു എന്നെ ചേർത്തു പിടിച്ചു …
ഞങ്ങൾ കാറിൽ കയറി . പുറത്തു പോയി ആഹാരമൊക്കെ കഴിച്ചു സ്വല്പം നഗര പ്രദക്ഷിണം ഒക്കെ കഴിഞ്ഞു തിരികെ വന്നു .
യാത്ര ക്ഷീണവും തണുപ്പും കാരണം ആണ് കൂടുതൽ വിസ്തരിക്കാൻ ഒന്നും നിന്നില്ല ! റൂമിൽ എത്തിയ ഉടനെ മഞ്ജു കോട്ട് പോലും അഴിക്കാതെ ബെഡിലേക്കു വീണു..
പിന്നെ എന്റെ നേരെ കൈ നീട്ടി….ഞാൻ അവളുടെ കൈകൾക്കിടയിലേക്കു ജാക്കെറ്റ് ഊരി മാറ്റിക്കൊണ്ട് വീണു..അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ മാറിലേക്ക് എന്റെ മുഖം അണച്ച് പിടിച്ചു…
പിന്നെ അവൾ ഒരു കൈകൊണ്ട് കമ്പിളി പുതപ്പിട്ട് ഞങ്ങളെ മൂടി..
പുതപ്പിനിടയിലൂടെ ഞാനവളെ കെട്ടിപിടിച്ചുകൊണ്ട് പരസ്പരം ചൂട് നൽകികൊണ്ട് കിടന്നു. മഞ്ജുസിന്റെ ചുണ്ടിൽ ഞാൻ അല്പം ഉയർന്നു ചുണ്ടമർത്തി…
“കവിൻ…വേണ്ട…എനിക്ക് ഇപ്പൊ ഒരു മൂഡ് ഇല്ല…നാളെ നോക്കാം “
മഞ്ജു എന്റെ നെറുകയിൽ തഴുകികൊണ്ട് ഉറക്ക പിച്ചോടെ പറഞ്ഞു . അതും പറഞ്ഞു അവൾ ചെരിഞ്ഞു കിടന്നു. ഞാനവളുടെ ദേഹത്തേക്ക് കൈ എടുത്ത് ഇട്ടു എന്നിലേക്ക് അവളെ അടുപ്പിച്ചു കിടത്തി ! അവളുടെ മണവും ചൂടും അറിഞ്ഞു ഞാനെപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു.
രാവിലെ മൂടിപ്പുതച്ചു ഉറങ്ങുന്ന എന്നെ മഞ്ജുവാണ് വിളിച്ചു എഴുനേൽപ്പിച്ചത്…
“എണീക്ക്..കവിൻ…ഡാ “
എന്റെ ചന്തിക്കു തട്ടി മഞ്ജു വിളിച്ചു .
അവൾ കുളിയൊക്കെ കഴിഞ്ഞു ഡ്രസ്സ് ഒകെ മാറിയുള്ള നിൽപ്പാണ് . ഒരു മഞ്ഞ ചുരിദാറും കറുത്ത സ്കിൻ ഫിറ്റ് പാന്റും ആണ് വേഷം . മഞ്ഞയിൽ കറുത്ത നിമ്രോഇടറി വർക്കുകൾ ഉള്ള കാഴ്ചക്ക് മനോഹരമായ ചുരിദാർ !
അതിനു മീതെ കൂടി മഞ്ജുസ് ഇന്നലെ വാങ്ങിച്ച ജാക്കറ്റ് കൂടി അണിഞ്ഞിട്ടുണ്ട് .
“എന്താ അമ്മ ഞാൻ കുറച്ചൂടെ കിടന്നോട്ടെ “
ഞാൻ വീട്ടിൽ ആണെന്നുള്ള ഓർമയിൽ മഞ്ജുവിന്റെ കൈ തട്ടികൊണ്ട് പറഞ്ഞു.
“അച്ചോടാ…”
മഞ്ജു പറഞ്ഞു കൊണ്ട് പുതപ്പു വലിച്ചു മാറ്റി…അതോടെ ഞാൻ ഞെട്ടി എഴുനേറ്റു. ആ സമയമാണ് ഇത് ഊട്ടി ആണെന്നും ഇന്നലെ മഞ്ജുസിന്റെ കൂടെ വന്ന കാര്യവും എല്ലാം ഓർമ വന്നത്..
“നീ പെട്ടെന്ന് റെഡി ആവ് എന്തായാലും വന്നില്ലേ..ഒന്ന് ചുറ്റി അടിക്കാം “
മഞ്ജു അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്ന എന്നോടായി പറഞ്ഞു.
“മ്മ്…റെഡി ആവാൻ ഒന്നുമില്ല..ഒന്ന് കക്കൂസിൽ പോണം..പല്ലു തേക്കണം..അത്രേ ഉള്ളു “
ഞാൻ പുതപ്പു അരയിൽ നിന്നും എടുത്തു മാറ്റി എഴുനേറ്റുകൊണ്ട് പറഞ്ഞു..
“കുളിക്കുന്നില്ലേ ?”
മഞ്ജു എന്നോടായി തിരക്കി..
“എനിക്ക് വട്ടൊന്നും ഇല്ല “
രാവിലെ തന്നെ അത്യാവശ്യം കുളിരുണ്ട് ..അതോർത്തു ഞാൻ പറഞ്ഞു കൊണ്ട് ബാത്ത് റൂമിലേക്ക് കയറി.
മഞ്ജു ഞാൻ തിരിച്ചു വരുമ്പോൾ മൊബൈലും നോക്കി ഇരിപ്പാണ് ..
ഞാനവളുടെ മുൻപിൽ വെച്ചു തന്നെ മടിയൊന്നും വിചാരിക്കാതെ പാന്റും ഷർട്ടുമൊക്കെ ഊരി. ഷഡി മാത്രം ഇട്ടു നിക്കുന്ന എന്നെ മഞ്ജു കസേരയിൽ ഇരുന്നു ഒളി കണ്ണിട്ടു നോക്കി..
“ആ അടിയിലുള്ളത് കൂടി മാറ്റെട തെണ്ടി ..ഇന്നലെ രാവിലെ വലിച്ചു കയറ്റിയതല്ലേ “
മഞ്ജു മൊബൈലിൽ നോക്കികൊണ്ടാണ് പറഞ്ഞത്.
മഞ്ജുവിന്റെ ടർക്കി എടുത്തു ഉടുത്ത ശേഷം ഞാൻ ഷഡി കാലിലൂടെ ചുരുട്ടി ഊരി എടുത്തു . .പിന്നെ അതെടുത്തു ബാത്റൂമിലെ ബക്കറ്റിൽ മഞ്ജു കുതിർത്തി ഇട്ട ഡ്രെസ്സുകളുടെ കൂട്ടത്തിൽ കൊണ്ടിട്ടു .
തിരികെ വന്ന ശേഷം ഇന്നലെ വരുന്ന വഴിക്ക് വാങ്ങിയ കവറിൽ നിന്നും പുതിയ ഷെഡ്‌ഡിയും മഞ്ജു വാങ്ങിയ വൈറ്റ് ലിനൻ ഷർട്ടും നീല ജീൻസും എടുത്തു അണിഞ്ഞു . കണ്ണാടിക്കു മുൻപിൽ നിന്നു മോയ്‌സ്ചർ ക്രീം ഒകെ കയ്യിലും മുഖത്തും പുരട്ടി മഞ്ജുവിനെ നോക്കി. പിന്നെ ഇന്നലെ കിടക്കാൻ നേരത്തു ബെഡിൽ അഴിച്ചിട്ട ലെതർ ജാക്കെറ്റും ഷർട്ടിനു മീതെ എടുത്തിട്ടു.മുടി ഒക്കെ കൈകൊണ്ട് ചിക്കി പരത്തി ഇട്ടു ഞാൻ തിരിഞ്ഞു…
“മഞ്ജുസേ പോവാം “
ഞാൻ അവളോടായി പറഞ്ഞു..
“മ്മ്…ബ്രെക് ഫാസ്റ്റ് കഴിക്കണ്ടേ”
മഞ്ജു മൊബൈൽ കോട്ടിന്റെ പോക്കറ്റിൽ തിരുകി എന്നോടായി ചോദിച്ചു.
“മ്മ്…”
ഞാൻ മൂളി .ഞങ്ങൾ കോട്ടേജിന്റെ മുൻപിലെ പുൽത്തകിടിയിൽ സെറ്റ് ചെയ്ത ടേബിളിനടുത്തേക്കു നടന്നു . മാനേജർ ഞങ്ങൾക്കുള്ള ബ്രെക് ഫാസ്റ്റ് ഒരുക്കിയിട്ടുണ്ട്…ഇന്ന് ഫുൾ ഡേ കൂടി ഞങ്ങൾ അവിടെ തങ്ങും എന്ന് അയാൾ പറഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത്..രാത്രിക്കു വേണ്ട ഭക്ഷണം കൂടി മഞ്ജു രാവിലെ കണ്ടപ്പോ പറഞ്ഞത്രേ ! അപ്പൊ ഇന്ന് പോണില്ലെന്നു സാരം ! മഞ്ജുസ് എന്തോ മനസിൽ കണ്ടിട്ടുണ്ട്…!!നാളത്തെ ക്ലാസ് കല്ലത്തായി!
രാവിലത്തെ നേർത്ത കുളിർ കാറ്റും , ലെക്കിന്റെ കാഴ്ചയും ..തിരക്കും കണ്ടുകൊണ്ട് ഞങ്ങൾ നെയ് റോസ്റ്റും നല്ല ചൂട് കോഫിയും കഴിച്ചു . പതിവ് പോലെ അവൾ പാതി കുടിച്ചു കോഫീ എനിക്ക് നീട്ടി..ഞാൻ തിരിച്ചും !
ബ്രെക് ഫാസ്റ്റ് കഴിച്ചു ഞങ്ങളിറങ്ങി. നേരെ ലേക്കിലേക്ക് തന്നെയാണ് പോയത്. കപ്പിൾസ് പെഡൽ ബോട്ട് എടുത്തു ഞങ്ങൾ ലൈക്കിൽ ഒന്ന് ചുറ്റി അടിച്ചു .ആളൊഴിഞ്ഞ മൂലനോക്കി ചവിട്ടി നീങ്ങി ഞാനും മഞ്ജുസും കിതപ്പോടെ ചുംബനങ്ങളിൽ മുഴുകി …പൊതുവെ തിരക്ക് കുറവായതും അനുഗ്രഹം ആയി..
പിന്നെ നേരെ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് ! അവിടെ കുറച്ചു നേരം ചുറ്റി നടന്നു..കുറെ ഫോട്ടോസ് എടുത്ത് അങ്ങിങ്ങായി നടന്നു . മഞ്ജുസിന്റെ ലുക്ക് കണ്ട സകല അലവലാതികളും ഞങ്ങളൊന്നിച്ചു നടക്കുമ്പോൾ അവളെ ശ്രദ്ധിക്കുന്നുണ്ട് …ആ നോട്ടം കണ്ടപ്പോൾ അവന്മാർക്കെല്ലാം എന്നോട് അസൂയ തോന്നുന്നുണ്ടാവും എന്നെനിക് തോന്നി ..
“ഈ മൈരന്മാരുടെ എല്ലാം നോട്ടം കണ്ടില്ലേ “
ഞാൻ മഞ്ജുവിന്റെ കൈപിച്ചു നടക്കവേ പതിയെ പറഞ്ഞു..
“ആരുടെ ?”
മഞ്ജു ഒന്നുമറിയാത്ത ഭാവത്തിൽ തിരക്കി..
“അങ്ങനെ ഇന്ന ആള് എന്നൊന്നുമില്ല..എല്ലാവന്മാരും നോക്കുന്നുണ്ട് “
ഞാൻ പതിയെ പറഞ്ഞു..
“നിനക്കു ദേഷ്യം വരുന്നുണ്ടോ അവന്മാര് നോക്കുമ്പോ ?”
അവൾ ചിരിയോടെ തിരക്കി.
“എന്തിനു..അവര് നോക്കട്ടെ…അവർക്കു നോക്കാനല്ലേ യോഗമുള്ളു..മഞ്ജുസിനെ കിട്ടാനുള്ള യോഗം ഇല്ലാലോ “
ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ ചേർത്തു പിടിച്ചു. എല്ലാം കൊണ്ടും ഞങ്ങൾ കൗമാരത്തിലെ പ്രണയ സല്ലാപം നടത്തുന്ന പൈങ്കിളി കാമുകി കാമുകന്മാർ ആയി മാറുക ആയിരുന്നു !
പിന്നീട് ദൊഡ്ഡബേട്ട പീക്കിലേക്കും അവിടെ നിന്നു തിരിച്ചു വന്ന ശേഷം ഷൂട്ടിങ് പോയിന്റും പൈൻ ഫോറെസ്റ്റും , carn ഹിൽ ഫോറെസ്റ്റും എല്ലാം ഞങ്ങൾ ഒന്ന് ചുറ്റി കറങ്ങി .അത്യാവശ്യം ദൂരം ഉണ്ട് ഓരോ സ്ഥലവും തമ്മിൽ..ആ ദിവസം എല്ലാ അർത്ഥത്തിലും ഓർമയിൽ സൂക്ഷിക്കാൻ ഉതകുന്ന ഒന്നായി ഞങ്ങൾ മാറ്റി എടുത്തു..
വൈകീട്ട് ആറു മണി ഒക്കെ ആയതോടെ മൂടൽ മഞ്ഞു ഊട്ടി പ്രകൃതിയെയും താഴ്വാരത്തെയും പ്രണയിച്ചു തുടങ്ങി..അതോടെ കുളിരും കൂടി ..നേർത്ത ചാറ്റൽ മഴ കൂടി ആയതോടെ പുറത്തെ കറക്കം മതിയാക്കാൻ ഞാനും മഞ്ജുസും തീരുമാനിച്ചു ! ടൗണിലെ തിരക്കും പെട്ടെന്ന് തന്നെ കുറഞ്ഞു …
ഞങ്ങൾ തിരിച്ചു കോട്ടേജിലേക്ക് പോയി. ആ സമയത്താണ് ശ്യാം എന്നെ ഫോണിൽ വിളിക്കുന്നത്…ഞാൻ ഫോൺ എടുത്തു നോക്കി . ആരാണെന്നു മഞ്ജുസ് ആംഗ്യ ഭാഷയിൽ തിരക്കിയപ്പോൾ ഞാൻ ശ്യാം ആണെന്ന് പതിയെ പറഞ്ഞു…
പിന്നെ കാൾ അറ്റൻഡ് ചെയ്തു കാതോട് ചേർത്തു പിടിച്ചു !
“അളിയാ നീ എവിടെയാ ..ഇന്ന് കണ്ടില്ലല്ലോ ?”
ശ്യാം ഉടനെ ചോദിച്ചു .
“കണ്ടിട്ടിപ്പോ എന്തിനാ ? അല്ല മച്ചാനെ നീ ഇന്നലെ അവളുടെ അടുത്തു പോയോ ?”
ഞാൻ ചിരിയോടെ തിരക്കി..
“അതൊക്കെ പോയി അളിയാ..അവള് നീ വരാത്ത കലിപ്പിലാ ..എന്നെ കൊണ്ട് കിളച്ചു മറിച്ചിട്ട വിട്ടത് “
അവൻ ചിരിയോടെ പറഞ്ഞു..
“ഹ ഹ ഹ..”
ഞാനതു കേട്ട് ചിരിച്ചു..
“അതെ..നാളെ ലീവ് അല്ലെ..എന്താ പരിപാടി ?”
അവൻ പെട്ടെന്ന് ചോദിച്ചപ്പോൾ ഞാനൊന്നു അമ്പരന്നു..നാളെ ലീവോ !
“എന്ത് ലീവ് ? നാളെ തിങ്കളാഴ്ച അല്ലെ ?”
ഞാൻ സംശയത്തോടെ തിരക്കി..
“അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ മൈരേ ..ന്യൂസ് കണ്ടു നോക്ക്… സി.പി.എം ന്റെ ഏതോ പാർട്ടിക്കാരൻ കുത്തുകൊണ്ട് കാഞ്ഞു ..നാളെ നമ്മുടെ ജില്ലാ മൊത്തം ഹർത്താൽ ആണെന്ന് “
ശ്യാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
ശെടാ..ഇതിപ്പോ ലാഭം ആയല്ലോ ..നാളത്തെ ക്‌ളാസ് പോകുമെന്ന പേടിയും വേണ്ട ഒരു ദിവസം കൂടി മഞ്ജുസിനൊപ്പം കിട്ടുവേം ചെയ്യും…
“ആണോ…ഞാൻ നോക്കട്ടെ…”
ഞാൻ സന്തോഷത്തോടെ പറഞ്ഞു..
“ആഹ്..നീ എവിടെയാ..നാളെ കാണാൻ പറ്റുമോ ?”
അവൻ തിരക്കി.
“ഇല്ലെടാ…ഞാൻ ഇപ്പൊ പഴനിയിലാ…തറവാട്ടിന്ന് എല്ലാരും കൂടി വന്നതാ “
ഞാൻ പെട്ടെന്ന് വായിൽ വന്ന ഒരു കള്ളം തട്ടി വിട്ടു..
“ഓക്കേ ഓക്കേ…എന്ന ശരി…”
ശ്യാം പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.
“എന്താടാ ?”
ഫോൺ വിളി കഴിഞ്ഞ ഉടനെ മഞ്ജു എന്നെ നോക്കി ചോദിച്ചു.
“ഒന്നുമില്ല..ചുമ്മാ വിളിച്ചതാ…”
ഞാൻ പതിയെ പറഞ്ഞു.
അവളൊന്നു അമർത്തി മൂളി…ഞങ്ങൾ തിരിച്ചു കോട്ടേജിൽ എത്തി . റൂമിൽ എത്തിയ ഉടനെ മഞ്ജുസ് കുളിക്കാനായി ഡ്രസ്സ് ഒകെ എടുത്തു പോയി ! എന്നെ നോക്കി ചുംബിക്കുന്ന പോലെ കാണിച്ചു ഡ്രസ്സ് ഒകെ വാരി കെട്ടി മഞ്ജുസ് കുളിക്കാനായി പോയി..ഞാനാ സമയം അത്രയും ടി.വി കണ്ടിരുന്നു .
കുളി കഴിഞ്ഞു പുറത്തിറങ്ങി എന്റെ മുൻപിൽ വന്നു നിന്ന മഞ്ജുസിനെ കണ്ടു ഞാൻ ശരിക്കും ഞെട്ടി. വാ പൊളിച്ചു ! റിമോർട്ട് എന്റെ കയ്യിൽ നിന്നും ഞാനറിയാതെ തന്നെ ഊർന്നു വീണു ! മഞ്ജുസ് അത് കണ്ടെന്നോണം പുഞ്ചിരിച്ചു…
“ഇതെങ്ങനെ ഉണ്ടെടാ കൊള്ളാവോ ?”
അവളിട്ട ഡ്രസ്സ് പിടിച്ചു കാണിച്ചുകൊണ്ട് മഞ്ജു അന്തം വിട്ടിരിക്കുന്ന എന്നെ നോക്കി.
“ഹാ..പറയെടാ “
അവൾ ചിണുങ്ങി..!
എന്റെ സർവ നിയന്ത്രണവും നഷ്ടപെടുന്ന പോലെ എനിക്ക് തോന്നി….ആ തണുപ്പിലും എന്റെ സിരകളെ ചൂട് പിടിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു മഞ്ജുസ് എന്നെനിക് തോന്നി !
Responses (0 )