രതി ശലഭങ്ങൾ 28
Rathi Shalabhangal Part 28 | Author : Sagar Kottappuram
Previous Parts
ബാക് ടു മഞ്ജുസ് ! കളിയില്ല ..സ്വല്പം കാര്യം !
വൈകീട്ട് ആറുമണി ഒക്കെ ആകാറായപ്പോൾ ആണ് ഞാൻ മഞ്ജുവിന്റെ വീട്ടിൽ എത്തുന്നത് . മുൻപ് വന്നപ്പോൾ കണ്ട തള്ള അവിടെ ഉണ്ടോ എന്ന് ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി. അന്ന് അനിയൻ ആണെന്നൊക്കെ ആണ് മഞ്ജു തട്ടിവിട്ടത് ! ഭാഗ്യത്തിന് അവരെ ആ പരിസരത്തൊന്നും കണ്ടില്ല .
വീടിനു മുൻവശം ഉണങ്ങിയ ഇലകൾ അല്പം നിറഞ്ഞു കിടപ്പുണ്ട് . രണ്ടു ദിവസം ആയി മുറ്റം അടിച്ചു വാരിയ ലക്ഷണം ഇല്ല.. ഉമ്മറ വാതിൽ ലോക് ആണെന്ന് തോന്നി . ഞാൻ ബൈക്ക് മഞ്ജുവിന്റെ വീടിന്റെ മുറ്റത്തേക്ക് ഓടിച്ച് കയറ്റി . മഞ്ജുവിന്റെ കാറും സ്കൂട്ടറും മുറ്റത്തു കിടപ്പുണ്ട്. കാറിന്റെ മീതെയും കരിയിലകൾ കിടപ്പുണ്ട്!
ഞാൻ ബൈക്കിൽ നിന്നിറങ്ങി ചുറ്റും നോക്കി. അടുത്തൊക്കെ വീടുകൾ ഉണ്ടെങ്കിലും ആരും അങ്ങനെ ശ്രദ്ധിച്ചിട്ടൊന്നുമില്ല.പിന്നെ മഞ്ജു അവിടെ സ്ഥിര താമസക്കാരി ഒന്നുമല്ലല്ലോ ! ഞാൻ ഉമ്മറത്തേക്ക് കയറി . കാളിങ് ബെൽ അടിക്കാതെ നേരെ വാതിലിൽ തട്ടി ..
ടക്..ടക് ..
“ആരാ ..?”
ഉള്ളിൽ നിന്നും മഞ്ജുവിന്റെ ശബ്ദം കേട്ടു. അത്ര അടുത്ത് നിന്നല്ല ശബ്ദം കേൾക്കുന്നത് .
“ഞാനാ “
പെട്ടെന്ന് അവളെ ഒന്ന് പറ്റിക്കാം എന്ന് വിചാരിച്ച് ശബ്ദം ഒന്ന് മാറ്റി പിടിച്ചു ഞാൻ പറഞ്ഞു..പക്ഷെ ഏറ്റില്ല !
“നിന്നോട് ഞാൻ വരണ്ടാന്നു പറഞ്ഞതല്ലേ”
മഞ്ജുവിന്റെ ഗൗരവത്തിലുള്ള ശബ്ദം . എന്നാലും അവൾക്ക് എന്നെ എങ്ങനെ മനസിലായി എന്നെനിക്കു ഒരു പിടിയും കിട്ടിയില്ല..അത്ര മോശം സൗണ്ട് മോഡുലേഷൻ ആയിരുന്നോ ഞാൻ വരുത്തിയത് …
“ശേ…എന്തായാലും വന്നില്ലേ…വാതില് തുറക്ക് മഞ്ജുസേ”
ഞാൻ വാതിലിലേക്ക് കാതോർത്തു പിടിച്ചുകൊണ്ട് പറഞ്ഞു. അവൾ ഹാളിൽ ഇല്ലെന്നു ഞാൻ ഊഹിച്ചു ശബ്ദം അത്ര അടുത്ത് നിന്നല്ല കേൾക്കുന്നത്..
“ആഹ്..ആഹ് …അവിടെ നിക്ക്..ഇപ്പൊ വരാം “
മഞ്ജുവിന്റെ അല്പം അടഞ്ഞ ശബ്ദം ഞാൻ കേട്ടു . ഹോ..ആശ്വാസമായി ! ഞാൻ വാതിൽക്കൽ തന്നെ പുറം ചാരി നിന്ന് പുറത്തോട്ടു നോക്കി കയ്യും കെട്ടി നിന്നു. ആ സമയം നോക്കി തന്നെ മഞ്ജു വാതിലും തുറന്നു ..
“യ്യോ ..”
വാതിലിൽ ചാരി നിന്ന ഞാൻ പെട്ടെന്ന് ബാലൻസ് പോയി നേരെ വാതിൽ തുറന്ന മഞ്ജുസിന്റെ ദേഹത്തേക്ക് ചെന്നിടിച്ചു ..ഒരുവിധം ഞാൻ ബാലൻസ് ചെയ്തു അവളെ പിടിച്ചു നിന്നു .
“ആഹ്…എന്താടാ ഇത്..”
മഞ്ജു എന്നെ തള്ളി മാറ്റിക്കൊണ്ട് ചോദിച്ചു .
ഞാൻ അവളെ അടിമുടി നോക്കി . ഇതാണോ പനി പിടിച്ചു കിടന്ന പെണ്ണ് . നന്നായി ഒരുങ്ങി ഇറങ്ങിയ മട്ടുണ്ട് . ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചുരിദാർ ആണ് വേഷം, എംബ്രോയിഡറി , ലേസ് വർക്കുകൾ ഉള്ള സ്വല്പം വിലകൂടിയ ചുരിദാർ ആണെന്ന് കാഴ്ചക്ക് തോന്നുന്നുണ്ട് . ചെറിയ കോളറോട് കൂടിയ ചുരിദാർ , അതിന്റെ കോളർ മുതൽ പൊക്കിൾ വരെയുള്ള ഭാഗത്തേക്ക് സിബ്ബ് പോലെ നീളത്തിൽ ഒരു കറുത്ത കോട്ടിങ് ..അതിനു ചുറ്റും വെള്ളയിൽ തുന്നിപിടിപ്പിച്ച കറുത്ത പൂക്കൾ ! കൈമുട്ടോളം നീളമുള്ള സ്ലീവ് , അതിന്റെ അറ്റത്തും, ചുരിദാറിന്റെ കീഴ്‌വശത്തും കറുത്ത കോട്ടിങ് . അതിനു മാച്ചിങ് ആയിട്ടുള്ള കറുത്ത സ്കിൻ ഫിറ്റ് പാന്റും ഷാളും !
മുടിയൊക്കെ ചീകി ഒതുക്കി പുറകിൽ ക്ലിപ്പ് ഇട്ടു വെച്ചിട്ടുണ്ട്. നെറ്റിയിൽ ഒരു കറുത്ത കുഞ്ഞു പൊട്ട് . വേറെ മേക്കപ്പ് ഒന്നുമില്ലെങ്കിലും കാഴ്ചക്ക് അതീവ സുന്ദരി ! പനി പിടിച്ച നേരിയ ക്ഷീണം മുഖത്തുണ്ടെങ്കിൽ കൂടി മഞ്ജുവിന്റെ ഭാവത്തിൽ ആ ക്ഷീണം കാണുന്നില്ല ..
“സോറി…ഞാൻ അറിഞ്ഞില്ല..”
വാതിലിൽ ചാരി നിന്ന അബദ്ധം ഓർത്തു ഞാൻ പറഞ്ഞു.
“അവന്റെ ഒരു സോറി..ഇപ്പൊ ആളെ മറിച്ചിട്ടേനെ”
മഞ്ജു ഞാൻ വന്നിടിച്ചപ്പോൾ ഊർന്നു പോയ ഷാൾ എടുത്തു ഇടതു തോളിൽ ഒരു വശത്തേക്കാക്കി ഇട്ടു കൊണ്ട് പറഞ്ഞു .
“അല്ല..പനി ആണെന്ന് പറഞ്ഞിട്ട് ..?”
ഞാൻ സംശയത്തോടെ അവളെ നോക്കി.
“പനി ഒകെ ഇപ്പോഴും ഉണ്ട്…ഞാൻ ഡോക്ടറെ കാണാൻ ഇറങ്ങാൻ നിക്കുവാരുന്നു ..നീ തട്ടുമ്പൊ ഞാൻ ഡ്രസ്സ് മാറ്റികൊണ്ടിരിക്കുവാ “
മഞ്ജു ഗൗരവത്തിൽ പറഞ്ഞു .
“മ്മ്..എന്നിട്ട് കണ്ടാ കല്യാണത്തിന് ഇറങ്ങിയ പോലുണ്ടല്ലോ “
ഞാൻ അവളുടെ ഡ്രസിങ് കണ്ടു ചോദിച്ചു.
“മ്മ്..”
അവളൊന്നു അമർത്തി മൂളികൊണ്ട് എന്നെ മുഖം ഉയർത്തി കണ്ണുരുട്ടി നോക്കി. ഞാൻ ഒന്നും മിണ്ടാതെ അവളെ കടന്നു ഹാളിലേക്ക് നടന്നു..
“ഡാ ഡാ..നീ എങ്ങോട്ടാ ..”
അകത്തേക്ക് പോകുന്ന എന്റെ കയ്യിൽ പിടിച്ചു നിർത്തി മഞ്ജു തിരക്കി.
“അവിടെ നിക്കുന്നത് എന്തിനാ.ഇരുന്നു സംസാരിക്കാന്നെ”
ഞാൻ അവളെ നോക്കികൊണ്ട് പറഞ്ഞു..മഞ്ജു കയ്യിൽ കടന്നു പിടിച്ചപ്പോൾ അവളുടെ കയ്യിന്റെ തണുപ്പ് ഞാൻ നന്നായി അനുഭവിച്ചറിഞ്ഞു…
“എന്തോന്ന് സംസാരിക്കാൻ ..ഞാൻ പറഞ്ഞില്ലേ എനിക്ക് പോണം “
മഞ്ജു ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
“എന്ന ഞാനും വരാം “
ഞാൻ ചിരിയോടെ പറഞ്ഞു..
“ഡോക്റ്ററുടെ അടുത്തേക്കോ ?”
മഞ്ജു എന്നെ ചോദ്യ ഭാവത്തിൽ നോക്കി..
“ആഹ് …”
ഞാൻ മൂളി…
“ഏയ് അതൊന്നും ശരി ആവില്ല …”
മഞ്ജു അപ്പോഴാണ് എന്റെ കയ്യിൽ അവൾ അകയറി പിടിച്ചിരുന്നത് ശ്രദ്ധിച്ചത്. അതുവരെയും പിടി വിട്ടിട്ടില്ലെന്നു ഓർത്തപ്പോൾ അവൾ എന്നെ ചെറിയ ജാള്യതയോടെ നോക്കി കൊണ്ട് കൈ വിട്ടു .
“അതൊക്കെ ആവും…”
ഞാൻ പതിയെ പറഞ്ഞുകൊണ്ട് മഞ്ജുവിന്റെ നെറ്റിയിൽ തൊട്ടു നോക്കാനായി എന്റെ കൈ ഉയർത്തി . അത് എന്തിനാണെന്ന് മനസിലാകാത്തപോലെ മഞ്ജു പിന്നാക്കം മാറി..പിന്നെ എന്റെ കൈ അവൾ ഇടതു കൈകൊണ്ട് തടഞ്ഞു..ഞാൻ അവളെ കേറിപിടിക്കാൻ ശ്രമിച്ച പോലെ !
“മ്മ്..എന്താ ?”
അവൾ പുരികം ഉയർത്തി എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു..
“പനി ഉണ്ടോന്നു തൊട്ടു നോക്കാനാ ..അല്ലാതെ കേറി പിടിക്കാൻ ഒന്നുമല്ല “
ഞാൻ ദേഷ്യത്തോടെ പാഞ്ഞുകൊണ്ട് കൈ കുടഞ്ഞു അവളുടെ പിടുത്തം വിടുവിച്ച്.
“ഓ…അത് പറഞ്ഞ പോരെ ..ഇയാൾക്ക് ഇത്രേം സ്നേഹം ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല..ആരും പറഞ്ഞില്ല ഉണ്ണി ..”
മഞ്ജു കളിയാക്കി പറഞ്ഞുകൊണ്ട് ചിരിച്ചു .
പിന്നെ എന്റെ മുൻപിലേക്ക് നീങ്ങി കൈകെട്ടി നിന്നു..
“മ്മ്..തൊട്ടു നോക്ക്…”
അവൾ പതിയെ എന്റെ അടുത്ത് പറഞ്ഞു.
അവളുടെ വായിൽ നിന്നുള്ള ശ്വാസത്തിന് പോലും നല്ല ചൂട് ഉണ്ട് !
ഞാൻ കൈ ഉയർത്തി വിരലുകൾ ചേർത്ത് പിടിച്ചുകൊണ്ട് , അതിന്റെ പുറംഭാഗം കൊണ്ട് മഞ്ജുവിന്റെ നെറ്റിയിലേക്ക് ചേർത്തു..
“വേറെ എവിടേം തൊടാൻ നിക്കണ്ട കേട്ടല്ലോ…”
മഞ്ജു ഞാൻ കൈ ചേർക്കുമ്പോൾ ചിരിയോടെ പറഞ്ഞു.
“പക്ഷെ തൊടാൻ ആഗ്രഹം ഉള്ള പോലുണ്ടല്ലോ സംസാരം കേക്കുമ്പോ “
ഞാൻ ഒന്നു കൌണ്ടർ ചെയ്യാൻ ശ്രമിച്ചു..
“അയ്യാ …”
മഞ്ജു മുഖം കൊണ്ട് ഗോഷ്ടി കാണിച്ചുകൊണ്ട് പറഞ്ഞു..
ഞാൻ അവളുടെ നെറ്റിയിൽ തൊട്ടു നോക്കി . കൈത്തണ്ടയിലെ തണുപ്പ് പോലല്ല . നെറ്റിയിൽ അത്യാവശ്യം ചൂട് ഉണ്ട് . എന്റെ കയ്യിലേക്ക് ആ ചൂട് പടരുന്നത് ഞാൻ അറിഞ്ഞു .ഞാൻ കൈ സ്വല്പം കൂടി താഴ്ത്തി അവളുടെ നഗ്നമായ കഴുത്തിലേക്ക് ചേർത്ത്. അവിടെ നെറ്റിയിൽ ഉള്ളതിനേക്കാൾ ചൂട് ഉണ്ട്..
എന്റെ കൈ അവളിൽ പതിഞ്ഞപ്പോൾ അവളുടെ മുഖം കൂമ്പിയ താമര മൊട്ടു പോലെ ആയി..അവൾ കണ്ണടച്ച് നിന്നു .
“മ്മ്…അത്രക്കൊന്നുമില്ല “
ഞാൻ കൈ പിൻവലിച്ചുകൊണ്ട് പറഞ്ഞപ്പോഴാണ് മഞ്ജു കണ്ണ് തുറന്നത് .
“ആഹ്..ഇപ്പൊ ഭേദം ഉണ്ട്..എന്നാലും രണ്ടു ദിവസം കഴിഞ്ഞു ഒന്നുടെ ചെല്ലണമെന്ന് ഡോക്റ്റർ പറഞ്ഞതാ “
മഞ്ജു ഷാൾ നേരെ ഇട്ടുകൊണ്ട് പറഞ്ഞു..
ഞാൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നപ്പോൾ മഞ്ജു ഒന്ന് പിന്നാക്കം നീങ്ങി. സാധാരണ അവൾ അടുത്ത് നിൽക്കുമ്പോൾ ഉള്ള ഗന്ധം ഇപ്പോഴില്ല…
“മ്മ്..എന്താടാ ?”
മഞ്ജു എന്നെ സംശയ ദൃഷ്ടിയോടെ നോക്കി..
“ഒന്നുമില്ല..എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നെ , ഞാനൊന്നും ചെയ്യാൻ പോണില്ല..’
അവളുടെ നോട്ടം ഇഷ്ടപെടാത്ത പോലെ ഭാവിച്ചുകൊണ്ട് ഞാൻ പറഞ്ഞു..
“അല്ലെങ്കി നീ എന്ത് ചെയ്യാനാ ?”
മഞ്ജു എന്നെ ഒന്നാക്കിയ പോലെ നോക്കികൊണ്ട് തിരക്കി..
“ഓ…ഹ്..ഞാൻ പോവ്വാ ..”
ഞാൻ ദേഷ്യത്തോടെ അവിടെ നിന്നു മാറി പുറത്തേക്കു നടക്കാൻ തുടങ്ങിയതും മഞ്ജു എന്റെ കയ്യിൽ പിടിച്ചു ..
“നിക്ക് നിക്ക് ..ഞാൻ ചുമ്മാ പറഞ്ഞതല്ലേ..നീ ചൂടാവല്ലേ ..”
മഞ്ജു എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
ഞാൻ അവളെ നോക്കി..
അവൾ കണ്ണടച്ച് കാണിച്ചു . എല്ലാം പറഞ്ഞു കോംപ്ലിമെൻറ് ആക്കി എന്ന പോലെ.
“ഇനി പറ..എന്താ കാര്യം ?”
മഞ്ജു എൻെറ കയ്യിലെ പിടി വിട്ടുകൊണ്ട് തിരക്കി ..
“ഒന്നുമില്ല..ചുമ്മാ …ഇന്ന് സ്പ്രേ ഒന്നും അടിച്ചില്ലേ ..മഞ്ജുസ് അടുത്ത് വരുമ്പോൾ ഉള്ള മണം ഇല്ലല്ലോ “
ഞാൻ ചിരിയോടെ തിരക്കി..
അവളും അതുകേട്ട് പുഞ്ചിരിച്ചു .
“ഹ് ഹ്ഹ …ഇല്ല ..അടിച്ചില്ല ..പിന്നെ അത് സ്പ്രേ അല്ല..ലോഷൻ ആണ് “
മഞ്ജു എന്റെ അറിവിലേക്കായി പറഞ്ഞു തന്നു ..
“മ്മ്…എന്തായാലും നല്ല സ്മെൽ ആണ് “
ഞാൻ ചിരിയോടെ പറഞ്ഞു..
“മ്മ്…”
മഞ്ജു മൂളി പിന്നെ ഇടം കയ്യിൽ കെട്ടിയ ലേഡീസ് വാച്ചിലേക്ക് നോക്കി.
“അയ്യോ ..നേരം പോയി…വാ വാ പുറത്തിറങ്ങ്..”
മഞ്ജു എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..
“ഹാഹ്..എന്താ കാര്യം…”
ഞാൻ തിരക്കി..
“ഏഴുമണിക്ക് ഡോക്ടറുടെ വീട്ടിൽ എത്തണം ..നീ വിട്ടോ ഞാൻ പോവാ “
അകത്തെ ലൈറ്റ് അണച്ചുകൊണ്ട് മഞ്ജു എന്നെയും കൂട്ടി പുറത്തിറങ്ങി വാതിൽ അടച്ചു ലോക് ചെയ്തു .
“ഞാനും വരാം”
മഞ്ജു കുനിഞ്ഞു വാതിൽ ലോക് ചെയ്യുമ്പോൾ ഞാൻ അവളെ നോക്കികൊണ്ട് പറഞ്ഞു. അവൾ പൊടുന്നനെ തിരിഞ്ഞു ..
“എന്തിനു ..അതൊന്നും വേണ്ട…”
മഞ്ജു എന്നെ നിരുത്സാഹപ്പെടുത്തി.
“വേണം…അത്ര നേരം മഞ്ജുസിന്റെ കൂടെ ഇരിക്കാലോ “
ഞാൻ നമ്പർ ഇട്ടു.
“മ്മ്..മ്മ്…സോപ്പൊക്കെ കയ്യില് വെച്ച മതി ..വരുന്നേല് കുഴപ്പമില്ല ..ഇമ്മാതിരി ചീഞ്ഞ ഡയലോഗ് ഒന്നും വേണ്ട ‘
മഞ്ജു എന്നെ നോക്കി ചരിച്ചുകൊണ്ട് പറഞ്ഞു..
“അത്രക്ക് ബോറാ?”
ഞാൻ ചോദിച്ചു..
“മ്മ്…നല്ല ബോറാ ..ഞാൻ കോളേജിൽ പഠിക്കുമ്പോ ഇതിനേക്കാൾ നല്ല ഒലിപ്പിക്കൽ കേട്ടിട്ടുള്ളതാ..”
മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി. സ്റ്റെപ്പിൽ നിന്നു അവളുടെ ചപ്പൽ എടുത്തിട്ട് അവൾ കാറിനടുത്തേക്ക് നടന്നു .അത്യാവശ്യം സ്പീഡിൽ ആണ് നടത്തം .
“നടത്തം കണ്ട പനി ഉണ്ടെന്നു തോന്നില്ലല്ലോ ?”
ഞാനും പിന്നാലെ ഇറങ്ങി കൊണ്ട് ചോദിച്ചു .
“പിന്നെന്തു തോന്നും ?”
അവൾ നടക്കുന്നതിനിടെ താനെ എന്നെ നോക്കാതെ ചോദിച്ചു.
“അല്ല ഈ സ്പീഡിൽ നടക്കുവാണേൽ മഞ്ജുസിനു കാറ് വേണ്ടല്ലോ “
ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു. ആ തമാശ ഏറ്റില്ലെന്നു തോന്നുന്നു .
അവൾ ഒന്നും മിണ്ടാതെ ഡോർ ഒകെ അൺ ലോക് ചെയ്തു. കി കി കി …ശബ്ദം അവിടെ ഒന്ന് മുഴങ്ങി . പിന്നെ മുൻവശത്തെ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നുകൊണ്ട് അവളെന്നെ നോക്കി ..
“നീ വരുന്നോ ?”
അവളെന്നെ നോക്കി ചോദിച്ചു..കേൾക്കാൻ കാത്തിരുന്ന പോലെ ഞാൻ ഓടി പാഞ്ഞു കാറിനടുത്തേക്ക് എത്തി.
“പറ്റിക്കൽസ് അല്ലാലോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“അല്ല…”
അവൾ ചിരിയോടെ പറഞ്ഞു..
ഞാൻ മുൻസീറ്റിലേക്ക് കേറാൻ തുടങ്ങിയപ്പോൾ മഞ്ജു വിലക്കി..
“അതെ അതെ..പൊറകില്..ബേക്കില് ഇരുന്ന മതി ..നിന്നെ അത്ര വിശ്വാസം പോരാ “
മഞ്ജു ചിരിയോടെ പറഞ്ഞു..
“ഓ..എന്ന വരുന്നില്ല..ഇയാളൊറ്റക്ക് ഒണ്ടാക്കിക്കോ “
ഞാൻ ദേഷ്യത്തോടെ വാതിൽ വലിച്ചടച്ചുകൊണ്ട് പറഞ്ഞു..
“ഡാ ഡാ..എന്റെ വണ്ടി “
മഞ്ജു മുഖം വാടിക്കൊണ്ട് എന്നെ നോക്കി ..
“വണ്ടി അല്ല..അണ്ടി …”
ഞാൻ ദേഷ്യത്തോടെ പറഞ്ഞപ്പോൾ മഞ്ജു ചിരിച്ചു .
“ഡാ ഡാ..ഒരു പണി കഴിഞ്ഞു ഇപ്പൊ തിരിച്ചിറക്കിയതേ ഉള്ളു ..പൈസ എത്രയാ പോയെന്നു അറിയോ “
മഞ്ജു പറഞ്ഞു..
“ഓ..പൂത്ത കാശ് ഉണ്ടല്ലോ പിന്നെന്താ “
ഞാൻ ദേഷ്യം വിടാതെ പറഞ്ഞു..
“ആ അത് മാത്രേ ഉള്ളു ഇപ്പൊ “
മഞ്ജു സ്വല്പം നിരാശയോടെ പറഞ്ഞു എന്നെ നോക്കാതെ മുഖം തിരിച്ചു ഓപ്പോസിറ്റ് സൈഡിലേക്ക് നോക്കി .പിന്നെ ഷാളുകൊണ്ട് കണ്ണ് തുടക്കുന്ന പോലെ ഭാവിച്ചു. എനിക്ക് പെട്ടെന്നൊരു വല്ലായ്മ തോന്നി..മഞ്ജുസ് പാവം ആണ്..ഞാൻ ഇടകിടെക് ചൂട് ആയിട്ടും അവളെന്നോട് അങ്ങനെ ഒന്നും മറുത്തു പറഞ്ഞിട്ടില്ല. അതെന്നോട് ഇഷ്ടം ഉള്ളത് കൊണ്ടല്ലേ !
ഞാൻ പെട്ടെന്ന് അവൾക്കരികിലേക്കു നടന്നു നീങ്ങി..ഞാൻ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ അവൾ പെട്ടെന്ന് കണ്ണുതുടച്ചുകൊണ്ട് മുഖത്ത് ചിരി വരുത്തി..
“മഞ്ജുസ് കരഞ്ഞോ ?”
ഞാൻ അവളെ ഒരു വല്ലായ്മയോടെ നോക്കി ..
“ഏയ് എന്തിനു ?”
അവൾ എന്റെ മുഖത്ത് നോക്കാതെ ചോദിച്ചു..
“അല്ല…കണ്ണ് കലങ്ങിയിട്ടുണ്ടല്ലോ ..”
ഞാൻ അവളെ സൂക്ഷിച്ചു നോക്കി..മഞ്ജു പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു.
“ഏയ്..നിനക്കു തോന്നീതാവും …”
മഞ്ജു അതും പറഞ്ഞുകൊണ്ട് ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. ഞാൻ പെട്ടെന്ന് ഓടിപിടിച്ചു അപ്പുറത്തെ സൈഡിലോട്ടു ചെന്ന് വാതിൽ തുറന്നു കയറി ഇരുന്നു..മഞ്ജു ഇരു കയ്യും സ്റ്റീയറിങ്ങിലേക്കു നീട്ടി പിടിച്ചുകൊണ്ട് എന്നെ നോക്കി.
“അല്ല…ഉണ്ട്..ഞാൻ കാരണം ആണോ ?”
ഞാൻ വിഷമത്തോടെ നിർത്തിയിടത്തു നിന്നും തുടങ്ങികൊണ്ട് ചോദിച്ചു..
“ഏയ്..അല്ല…നീ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.. പക്ഷെ കുറെ സ്വത്തും പണവും ഉണ്ടായിട്ടൊന്നും കാര്യമില്ലെടാ .ലൈഫിൽ സന്തോഷം വേണം, പൈസ കൊടുത്താൽ അതൊന്നും കിട്ടില്ല .”
മഞ്ജു ചിരിയോടെ പറഞ്ഞു..
ഏതോ സിനിമയിലെ മെലോഡ്രാമ സീൻ ആണ് എനിക്ക് അപ്പോൾ ഓര്മ വന്നതെങ്കിലും മഞ്ജുസിന്റെ ലൈഫ് അകെ കൂടി കോഞ്ഞാട്ട ആയി കിടക്കുന്നതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു . പുള്ളിക്കാരി സ്വല്പം ഇമോഷണൽ ആകുന്നുണ്ടോ എന്നെനിക്കു തോന്നാതെ ഇരുന്നില്ല..
“സോറി …”
ഞാൻ പതിയെ പറഞ്ഞു അവളെ നോക്കി..
“ഏയ് നീ ഒന്നും വിചാരിക്കണ്ട ..സത്യം പറഞ്ഞ നിന്നെ കണ്ടതിൽ പിന്നെയാ ഞാൻ ഒന്ന് ചിരിച്ചു കളിയ്ക്കാൻ തുടങ്ങിയത് …അതോണ്ടല്ലേ നിന്നെ ഞാൻ ഇങ്ങനെ കൂടെ കൊണ്ട് നടക്കുന്നെ “
മഞ്ജു ചിരിയോടെ പറഞ്ഞപ്പോൾ എനിക്ക് അത്ഭുതവും സന്തോഷവുമൊക്കെ ഒപ്പം മനസ്സിൽ വിരിഞ്ഞു..ലഡ്ഡുവും ജിലേബിയുമൊക്കെ മാറി മാറി പൊട്ടി !
ജൂമ്പലക്ക ജൂമ്പലക്ക ജൂമ്പാല ജൂമ്പ ലെ…
ജൂമ്പലക്ക ജൂമ്പലക്ക ജൂമ്പാല ജൂമ്പ ലെ ..
എന്ന് മനസു കിടന്നു ചാടി തുള്ളി …
“ഇങ്ങനെ കൊണ്ട് നടപ്പു മാത്രേ ഉള്ളോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു..
“ഡാ ഡാ ..നിനക്ക് ഈ ഒറ്റ വിചാരമേ ഉള്ളോ ..ആദ്യം നന്നായി ബിഹേവ് ചെയ്യാൻ പഠിക്ക്..നിന്റെ ഐ കോൺടാക്ട് ഒക്കെ വേണ്ടാത്ത സ്ഥലത്താ..നിനക്ക് മനസിലാകാഞ്ഞിട്ട അത് ..”
മഞ്ജു എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു .
ഞാനവളെ സംശയത്തോടെ നോക്കി..
അത്രക് മോശം സ്വാഭാവം സെർട്ടിഫിക്കറ്റ് ആണോ എനിക്ക് ടീച്ചേഴ്സിന്റെ ഇടയിൽ ! സബാഷ് !
“ചുമ്മാ തള്ളാതെ മഞ്ജുസേ..”
ഞാനവളെ നോക്കി ചിരിച്ചു.
അവൾ പെട്ടെന്ന് സീറ്റ് ബെൽറ്റ് എടുത്തിട്ടുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തുകൊണ്ട് മുന്നോട്ടെടുത്തു.
“തള്ളിയതൊന്നും അല്ല ..മുഖത്ത് നോക്കി സംസാരിക്കാൻ പഠിക്ക് ആദ്യം . “
മഞ്ജു ഗൗരവത്തിൽ പറഞ്ഞു . ഞാൻ വീണ്ടും ആലോചിച്ചു നോക്കി . ചിലപ്പോ ശരി ആകും . ഒരു കിടു പീസിനെ കണ്ട ആദ്യം നോക്കുന്നത് ഡിക്കിയും ഡോറും ഒക്കെ ആണ് ! നമ്മളെ അവര് ശര്ധിക്കുന്നുണ്ടോ എന്ന് നോക്കാറുമില്ലല്ലോ . വെറുതെ അല്ല ബീനേച്ചിയും വിനീതയുമൊക്കെ എന്നെത്തന്നെ ചാക്കിട്ടു പിടിച്ചത് !
“ഡാ..ആ ഗ്ലാസ് താഴ്ത്തി വെച്ചോ…എ.സി ഇട്ട എനിക്ക് ഉള്ളു കുടയും “
മഞ്ജു പനിയുടെ ലാഞ്ചന വെച്ച് പറഞ്ഞപ്പോൾ ഞാൻ സൈഡ് ഗ്ലാസ് താഴ്ത്തി വെച്ചു.
“മിസ്സിന്റെ വീട്ടിൽ ആരൊക്കെയാ ഉള്ളെ..ഞാനിതു വരെ അത് ചോദിച്ചില്ല “
എന്തോ പെട്ടെന്ന് ഒത്ത പോലെ തിരക്കി ഞാനവളെ നോക്കി ..
“അച്ഛൻ ..അമ്മ പിന്നെ ഒരു മുത്തശ്ശി “
മഞ്ജു നിർത്തി നിർത്തി പറഞു…
“അച്ഛനെന്താ ചെയ്യുന്നേ ?”
ഞാൻ തിരക്കി
“ബിൽഡർ ആണ് ..എന്തെ ?”
മഞ്ജു എന്നെ നോക്കി..
“ഒന്നുമില്ല..ചുമ്മാ ചോദിച്ചതാ ..ബ്രദർസ് ഒന്നുമില്ലേ ?”
ഞാൻ വീണ്ടും ചോദിച്ചു.
“ഇല്ല…”
മഞ്ജു ഭാവ വ്യത്യസം ഒന്നുമില്ലാതെ പറഞ്ഞു.
“ഭാഗ്യം…”
ഞാൻ ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു.
മഞ്ജു അത് കേട്ടെന്നോണം പതിയെ ചിരിച്ചു.
മഞ്ജു നേരെ ശ്രദ്ധിച്ചു കൊണ്ട് തന്നെ ആണ് സംസാരം അത്രയും . അസ്സലായിട്ട് ഡ്രൈവ് ചെയ്യുന്നുണ്ട് . ഗിയർ ഒകെ മാറ്റി ഇടുന്നതു പോലും അറിയുന്നില്ല..അത്ര ഫ്ലോ ഉണ്ട് !
“ഡ്രൈവിംഗ് പഠിച്ചിട്ട് ഒരുപാടായോ ?”
ഞാൻ സംശയത്തോടെ തിരക്കി..
“മ്മ്…പത്താം ക്‌ളാസ്സ് ലു പഠിക്കുമ്പോ അച്ഛൻ പഠിപ്പിച്ചതാ..പുള്ളിക്കൊരു ജീപ്പ് ഉണ്ടായിരുന്നു അന്ന് “
മഞ്ജു അച്ഛനെ ഓർത്തുകൊണ്ട് പറഞ്ഞു..
“ആഹാ…അച്ഛൻ നല്ല കമ്പനി ആണോ ?”
“മ്മ്.എനിക്ക് എല്ലാ ഫ്രീഡവും തന്നിട്ടുണ്ട് ..പക്ഷെ കല്യാണ കാര്യത്തിലുമാത്രം അച്ഛന്റെ ഡിസിഷൻ ഒന്ന് തെറ്റി..ആ വിഷമം ഇപ്പോഴും ഉള്ളിലുണ്ട്..എന്റെയടുത്തു ഒന്നും കാണിക്കാറില്ലെന്നു മാത്രം, സത്യം പറഞ്ഞ ഞാനിവിടെ ഒറ്റയ്ക്ക് നിക്കുന്നത് തന്നെ മൂപ്പർക്ക് ഇഷ്ടമല്ല .. “
മഞ്ജു നേർത്ത ചിരിയോടെ പറഞ്ഞു.
“ഹസ്ബൻഡ് പിന്നെ വന്നോ ?”
ഞാൻ മടിച്ചു മടിച്ചു തിരക്കി..
“നിനക്കിപ്പോ എന്തിനാ അതൊക്കെ അറിഞ്ഞിട്ട് ?”
മഞ്ജു എന്നെ ചെരിഞ്ഞു നോക്കി .
“അല്ല..അന്ന് അടി ഒകെ ആയി പോയതല്ലേ…”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു..
അപ്പോഴേക്കും കാർ മെയിൻ റോട്ടിലേക്കു കയറി. അല്പം തിരക്കുള്ള വഴിയാണ് . മഞ്ജു ഹോൺ മുഴക്കിക്കൊണ്ട് വണ്ടി മുന്നോട്ട് നേരിയ സ്പീഡിൽ വിട്ടു..
“മ്മ്..അയാൾ ഇനി വരത്തൊന്നുമില്ല..അച്ഛൻ നേരിട്ട് പോയി ഒന്ന് പൊട്ടിച്ചെന്ന പറഞ്ഞത് ..പിന്നെ അച്ഛന് പോലീസിലോക്കെ ഒരുപാട് ഫ്രെണ്ട്സ് ഉണ്ട്…”
മഞ്ജു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
“മാര്യേജ് കഴിഞ്ഞിട് ഒരുപാടായോ ?”
“3 ഇയർ ആവുന്നു …എനിക്ക് 25 ആയപ്പോഴേക്കും മൂത്ത് നരച്ച പോലെ ആയിരുന്നു വീട്ടുകാരുടെ കാര്യം , ഇനി ഇങ്ങനെ വിടാൻ പറ്റില്ല…ഇങ്ങനെ കളിച്ചും പഠിച്ചും മാത്രം നടന്ന പോരാ ..അങ്ങനെ അങ്ങനെ ..”
മഞ്ജു ശാന്തമായി പറഞ്ഞു .
“മ്മ്…”
ഞാൻ ഒന്നമർത്തി മൂളി .
“എന്നിട്ട് ?’
ഞാൻ വീണ്ടും ചോദിച്ചപ്പോൾ മഞ്ജു വണ്ടി ഒരു പോക്കെറ്റ് റോഡിലേക്ക് ടേൺ ചെയ്തു കയറ്റിക്കൊണ്ടു ഓരം ചേർത്തു നിർത്തി .
“എന്നിട്ട് ഒന്നുമില്ല..നീ ഇറങ് “
മഞ്ജു പറഞ്ഞുകൊണ്ട് സീറ്റ് ബെൽറ്റ് ഊരി.
“എന്തിനാ ?”
ഞാൻ ചോദിച്ചു..
“അങ്ങോട്ടെറങ്ങേടാ..സ്ഥലം എത്തി “
മഞ്ജു ശുണ്ഠി എടുത്തു പറഞ്ഞു.
രത്നാകരൻ ഡോക്ട്ടർ / അയാളുടെ സ്ഥാന മാനങ്ങളൂം അടങ്ങിയ ഒരു ബോർഡ് വീടിനു മുൻപിൽ ഉണ്ട്. ടൗണിലെ സ്വകാര്യ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ പ്രധാനി ! മധ്യ വയസ്കന് ആണ് ! വീട്ടിൽ വൈകീട്ട് ആറു മാണി മുതൽ ഒൻപതു വരെ പരിശോധന ഉണ്ട്. മഞ്ജു വണ്ടിയുടെ ഡാഷ്ബോർഡ് തുറന്നു , അതിൽ വെച്ചിരുന്ന പ്രിസ്‌ക്രിപ്‌ഷൻ ലിസ്റ്റും പേഴ്‌സും എടുത്തുകൊണ്ടിറങ്ങി.
ഞാനും പിന്നാലെ ഇറങ്ങി . വലിയവീടിനു ഓരം ചേർന്ന് തന്നെ ഔട്ട് ഹൌസ് ഉണ്ടാക്കിയിട്ടുണ്ട് .അതിലാണ് പരിശോധന . അവിടെ മുൻപിലുള്ള മരത്തിന്റെ ചാരി ഇരിക്കാവുന്ന തരത്തിലുള്ള ബെഞ്ചിൽ മൂന്നു നാല് പേരുണ്ട് . അവരുടെ കൂടെ കഴിഞ്ഞു വേണം ഞങ്ങൾക്ക് കയറാൻ .
ഞാനും മഞ്ജുവും അടുത്തടുത്തായി ഇരുന്നു . അവിടെ ഇരുന്ന പ്രായം ചെന്ന ഒരു ചേട്ടനും ചേച്ചിയും ഞങ്ങളെ നോക്കി ചിരിച്ചു. ഞങ്ങളും തിരിച്ചു ചിരിച്ചു കാണിച്ചു . വേറെയും ഒന്ന് രണ്ടു പേര് കൂടി ഉണ്ട്. ഒരു ചെറിയ കുട്ടിയുമായി വന്ന ദമ്പതികളും വേറെ ഒരു ചേച്ചിയും മകനും എല്ലാം അതിൽ പെടും.
നിശബ്ദത പാലിക്കുക എന്ന് ബോർഡ് ഒകെ എഴുതി തൂക്കിയതുകൊണ്ടോ എന്തോ ആരും ഒന്നും മിണ്ടുന്നില്ല. ഞാൻ മഞ്ജുവിനോട് ചേർന്നിരുന്നു..പിന്നെ സ്വകാര്യം പറയും പോലെ പറഞ്ഞു..
“വരണ്ടായിരുന്നു “
അവളെന്നെ ചെരിഞ്ഞു നോക്കി..
“അതല്ലേ ഞാൻ നിന്നോട് മര്യാദക്കു പറഞ്ഞത് “
അവൾ അടക്കി പിടിച്ചുകൊണ്ട് പറഞ്ഞു .
“മ്മ്…ഇനി പറഞ്ഞിട്ട് കാര്യമില്ല..”
ഞാൻ പതിയെ പറഞ്ഞു.
“ഇതാരാ മോളെ ..?”
ഞങ്ങളുടെ കുശു കുശുക്കൽ കണ്ടിട്ട് അടുത്തിരുന്ന ചേച്ചി തിരക്കി.
“ഏഹ്..എന്താ ചേച്ചി “
മഞ്ജു അവരുടെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു..
“ഇതാരാ കൂടെ ..അനിയൻ ആണോ ?”
ആ ചേച്ചി എന്നെ നോക്കികൊണ്ട് തിരക്കി.
“ആഹ്…ആ ചെറിയ ബ്രദർ ആണ് “
മഞ്ജു എന്നെ നോക്കി കണ്ണടിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു. ഞാൻ അതിഷ്ടപ്പെടാത്ത പോലെ അവളുടെ കയ്യിൽ അറിയാത്ത ഭാവത്തിൽ പിച്ചി.
“ആഹ്,,”
മഞ്ജു ഒന്ന് പിടഞ്ഞുകൊണ്ട് എന്നെ തുറിച്ചു നോക്കി. നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന ഭാവത്തിൽ.
ആ ചേച്ചിക്ക് അതോടെ സമാധാനം ആയെന്നു തോന്നുന്നു .പിന്നെ ഒന്നും ചോദിച്ചില്ല. ഞങ്ങളെ കണ്ടാൽ അത്ര പ്രായ വ്യത്യാസം ഒന്നും തോന്നില്ലല്ലോ..പിന്നെന്താ ഇവർക്കൊക്കെ ഓരോ സംശയം.
പത്തിരുപതു മിനുട്ട് ഞങ്ങൾക്ക് അക്ഷമരായി കാത്തിരിക്കേണ്ടി വന്നു. അതിനു ശേഷമാണ് ഡോക്റ്ററെ കാണാൻ സാധിച്ചത് .
ഞങ്ങളുടെ ഊഴം ആയപ്പോൾ മഞ്ജുവിന് പിന്നാലെ ഞാനും അകത്തേക്ക് കയറാൻ ഭാവിച്ചു.
“വേണ്ട വേണ്ട..നീ വരണ്ട…അകത്തുള്ള ആള് എന്റെ അച്ഛന്റെ ഫ്രണ്ടാ..നീ അനിയൻ ആണെന്ന് പറഞ്ഞാൽ അങ്ങേരെന്റെ അച്ഛനെ തെറ്റിദ്ധരിക്കും “
മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് എന്നെ പുറത്തു നിർത്തികൊണ്ട് അകത്തേക്ക് കയറിപ്പോയി.
അഞ്ചു മിനുട്ട് കഴിഞ്ഞു അവൾ തിരിച്ചു വന്നു . ഞാനാ സമയം കൊണ്ട് തിരിച്ചു കാറിനടുത്ത് വന്നു നിൽപ്പുണ്ടായിരുന്നു .
“പോവാം “
മഞ്ജു കുണുങ്ങി കുണുങ്ങി നടന്നു വന്നുകൊണ്ട് എന്നോടായി പറഞ്ഞു.
“മ്മ്..”
ഞാൻ മൂളി..
മഞ്ജു ഫ്രണ്ട് ഡോർ തുറന്നു കാത്തിരി. അപ്പുറത്തെ വശത്തെ ഡോർ തുറന്നു ഞാനും കയറി.
“നിനക്കു ഡ്രൈവിംഗ് അറിയോ ?”
മഞ്ജു സീറ്റിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.
“കുറച്ചു..”
ഞാൻ പറഞ്ഞു..
“അതെന്താ കുറച്ചു…ബാക്കി എവിടെ പോയി ?”
മഞ്ജു ചിരിയോടെ തിരക്കിക്കൊണ്ട് സീറ്റ് ബെൽറ്റ് എടുത്തിട്ടു.
“അത്ര പ്രാക്ടീസ് ആയിട്ടില്ല..എന്ന് വെച്ചാ ലോങ്ങ് ഡ്രൈവ് ഒന്നും പോയിട്ടില്ലെന്ന് “
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
“മ്മ്…വണ്ടിക്കു ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞോ..ഞാൻ തരാം “
മഞ്ജു ചിരിയോടെ പറഞ്ഞു.
“മ്മ്…നേരാണോ ?”
ഞാൻ അതിശയത്തോടെ അവളെ നോക്കി.
“ആഹ്…വേണെങ്കി പറഞ്ഞ മതി.നമുക്ക് ആലോചിക്കാം..പക്ഷെ കൊണ്ട് പോണ രൂപത്തിൽ തിരിച്ചു എത്തിക്കണം “
അവൾ പറഞ്ഞു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു . വണ്ടി തിരിക്കാനുള്ള സ്ഥലം അവൾ മുൻപിൽ കണ്ടു വെച്ചിരുന്നു . അവിടെക്കെടുത്ത് വണ്ടി തിരിച്ചു വീണ്ടും വന്ന വഴിയേ തിരികെ വിട്ടു !
“ഡോക്ടർ എന്ത് പറഞ്ഞു ?”
ഞാൻ തിരക്കി..
“കുഴപ്പം ഒന്നുമില്ല..രണ്ടു ദിവസം കൂടി മെഡിസിൻ കണ്ടിന്യു ചെയ്യണമെന്ന് “
മഞ്ജു ഒന്ന് ചുമച്ചുകൊണ്ട് പറഞ്ഞു .
“മ്മ്..”
ഞാൻ മൂളി.
പോകും വഴിക്കു മഞ്ജു ടൗണിൽ ഒരു മെഡിക്കൽ സ്റൊരന് മുൻപിൽ വണ്ടി നിർത്തി. ഞായറാഴ്ച ആയതുകൊണ്ട് അധികം കടകൾ ഒന്നുമില്ല . മരുന്ന് വാങ്ങാൻ ആകുമെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ട് ഞാൻ ഇറങ്ങാമെന്നു കരുതി.
“ലിസ്റ്റ് താ..ഞാൻ പോയി വാങ്ങാം “
മഞ്ജു കാര് നിർത്തിയപ്പോൾ ഞാൻ പറഞ്ഞു..
“വേണ്ട..നീ ഇവിടിരുന്ന മതി..”
മഞ്ജു അതും പറഞ്ഞു സീറ്റ് ബെൽറ്റ് വേർപെടുത്തി. പുറത്തേക്കിറങ്ങി. ഡോറിന്റെ സൈഡിലുള്ള ഗ്യാപ്പിൽ ലിസ്റ്റും പേഴ്സും അവൾ വെച്ചത് എടുത്തുകൊണ്ട് ആണ് പോയത്.
പെട്ടെന്ന് തന്നെ എല്ലാം വാങ്ങി അവൾ തിരിച്ചെത്തി. പാഡ് ഉം കൂട്ടത്തിൽ ഉണ്ടായിരുന്നു . അത് പൊതിഞ്ഞു കെട്ടിയതു കാരണം എനിക്ക് മനസിലായില്ല .
“ഇതെന്താ ഇത്ര വല്യ മരുന്ന് “
ഞാൻ അവളുടെ കയ്യിലെ പൊതിയുടെ വലിപ്പം കണ്ടു തിരക്കി.
“ഇത് മരുന്നല്ല പൊട്ടാ ..”
അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് സീറ്റിലേക്ക് കയറി ഇരുന്നു .എന്നിട്ട് ആ പൊതിയും ലിസ്റ്റും പേഴ്‌സും എല്ലാം കൂടി ഡാഷ് ബോർഡ് തുറന്നു ഉള്ളിലേക്ക് തിരുകി വെച്ചു.
പിന്നെ സീറ്റിലേക്ക് ചാരി ഇരുന്നുകൊണ്ട് വണ്ടി മുന്നോട്ടെടുത്തുകൊണ്ട് ഇടം കൈകൊണ്ട് അടിവയറ്റിൽ അമർത്തി ..
“എന്താ മഞ്ജുസേ ?”
ഞാൻ ചോദിച്ചു..
“ഒന്നുമില്ല..ചെറിയ വയറു വേദന “
അവൾ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.പിന്നെ കൈ വയറ്റിൽ നിന്നും മാറ്റി ഗിയർ ഷിഫ്റ്റ് ചെയ്തു .
“അതൂടെ പറയാരുന്നില്ലേ?”
ഞാൻ തിരക്കി..
“ഇത് ഡോക്ടറെ കാണിക്കാനുള്ള വയറു വേദന അല്ല പൊട്ടാ ..ഇടക്കിടക്ക് ഉണ്ടാവുന്നതാ”
അവൾ എന്നെ നോക്കി കണ്ണുരുട്ടി പറഞ്ഞപ്പോഴാണ് എനിക്ക് കാര്യം കത്തിയത്.
“ഓ ഓഹോ ..അങ്ങനെ “
ഞാൻ തലയാട്ടി ചിരിച്ചു .
മഞ്ജുവും ചിരിച്ചു .
“ഈ ടൈമില് നല്ല ദേഷ്യം വരും ..നീ കൂടുതൽ ഒലിപ്പിക്കാൻ നിക്കണ്ട “
മഞ്ജു ഒരു വാണിങ് പോലെ പറഞ്ഞു .
ഞാൻ ഒന്നും മിണ്ടിയില്ല..പകരം ഒന്ന് പുഞ്ചിരിച്ചു . പത്തു മിനുട്ടിനുള്ളിൽ ഞങ്ങൾ മഞ്ജുവിന്റെ വീട്ടിൽ എത്തി . വണ്ടി നിർത്തി മഞ്ജു ആദ്യം ഇറങ്ങി പിന്നാലെ ഞാനും .
അപ്പോഴേക്കും അത്യാവശ്യം ഇരുട്ട് പരന്നിരുന്നു. സമയം ഏഴര എട്ടുമണി ഒക്കെ ആയിട്ടുണ്ടാകും .
“നീ ഇനി എങ്ങോട്ടാ..പോകാൻ നോക്കെടാ “
അവൾക്കു പിന്നാലെ ഉമ്മറത്തേക്ക് കയറാൻ തുടങ്ങിയ എന്നെ തിരിഞ്ഞു നോക്കികൊണ്ട് മഞ്ജു പറഞ്ഞു.
“ചായ കിട്ടോ ? അതൂടെ കഴിഞ്ഞിട്ട് പൊവ്വം “
ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു .
“ഇത് ഹോട്ടൽ ഒന്നുമല്ല…നീ ചോദിക്കുമ്പോ ചായ കിട്ടാൻ “
മഞ്ജു ഇടുപ്പിൽ രണ്ടു കയ്യും ചേർത്തുകൊണ്ട് പറഞ്ഞു. പിന്നെ മുഖം വീർപ്പിച്ചുകൊണ്ട് ഉമ്മറത്തെ വെളിച്ചം തെളിച്ചു.
“അപ്പൊ പോണമല്ലേ ..”
ഞാൻ തിരക്കി..
“ആഹ്…നേരം കുറെ ആയി..ചുമ്മാ ആൾക്കാരെ കൊണ്ട് അതും ഇതും പറയിപ്പിച്ചു എന്നെ നാണം കെടുത്തരുത് ..ആ തള്ള എങ്ങാനും കണ്ടു വന്ന പിന്നെ ഞാൻ നൂറു കള്ളം പറയേണ്ടി വരും “
മഞ്ജു ചുറ്റിനും നോക്കികൊണ്ട് പറഞ്ഞു..
“അനിയൻ വന്ന നാട്ടുകാർക്ക് എന്താ കുഴപ്പം”
ഞാൻ ചിരിയോടെ തിരക്കി..
“ഓ പിന്നെ ..എടാ നീ കളിക്കാതെ പോയെ..പ്ലീസ് ..”
മഞ്ജു കെഞ്ചി .
“മ്മ്..മ്മ്..ഞാൻ പൊക്കോളാം ..പിന്നെ നാളെ കോളേജിൽ വരില്ലേ ?”
ഞാൻ തിരിഞ്ഞിറങ്ങികൊണ്ട് ചോദിച്ചു.
“നോക്കട്ടെ…ചെലപ്പൊഴേ വരുള്ളൂ “
മഞ്ജു എന്നെ നോക്കി മാറിൽ കൈപിണച്ചു നിന്നുകൊണ്ട് പറഞ്ഞു.
“എന്ന ഞാനും ലീവ് ആക്കും “
ഞാനും വിട്ടില്ല..അവളതു കേട്ടു ചിരിച്ചു. ഞാൻ അപ്പോഴേക്കും ബൈക്കിൽ കയറി കഴിഞ്ഞിരുന്നു . ഞാൻ അവളെ നോക്കി ചിരിച്ചു കാണിച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങി .
മഞ്ജു ഉള്ളു തുറന്നു സംസാരിക്കാൻ ഒകെ തുടങ്ങിയിട്ടുണ്ട്. എന്തോ അടുപ്പം ഞങ്ങൾക്കിടയിൽ വളരുന്നുണ്ട് എന്നെനിക്കു തോന്നി ..മനസ് വല്ലാതെ തണുത്ത പോലെ…
ഞാൻ നേരെ വീട്ടിലേക്കാണ് പോയത് . അമ്മയും അഞ്ജുവും ടി.വി കണ്ടോണ്ട് ഇരിപ്പായിരുന്നു . ഞാൻ കയറി അകത്തേക്ക് പോകാതെ നേരെ ഉമ്മറത്ത് തന്നെ ഇരിപ്പുറപ്പിച്ചു . അത് കണ്ടെന്നോണം അമ്മ അങ്ങോട്ടേക്ക് വന്നു.
“ചായ വേണോടാ നിനക്ക് ?”
‘അമ്മ ഉമ്മറത്തു ഇരുന്നു മൊബൈലും നോക്കി ഇരിക്കുന്ന എന്റെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് തിരക്കി. ഒരു നൈറ്റി ആണ് അമ്മയുടെ വേഷം .
“വേണ്ട…”
ഞാൻ പറഞ്ഞു.
“മ്മ്…എന്താ തറവാട്ടിലെ ഒകെ പാട്..?”
അമ്മ സ്വന്തം വീട്ടിലെ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിൽ തിരക്കി.
“ആ തരക്കേടില്ല..പിന്നെ കൃഷ്ണൻ മാമ അടുത്ത ആഴ്ച ചിലപ്പോ ഇങ്ങോട്ടു വരും എന്ന് പറഞ്ഞു .”
ഞാൻ മറുപടി നൽകി.
“മ്മ്..”
അമ്മ മൂളി..
“ഇങ്ങളോട് അവിടെ ചെന്ന് ഒരീസം നിക്കാൻ അമ്മുമ്മ പറഞ്ഞു..ബിന്ദു അമ്മായിയും പരിഭവത്തിലാ .അഞ്ജു അങ്ങോട്ട് ഇപ്പൊ കടക്കുന്നില്ല എന്നാണ് പരാതി “
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആഹ്..ഇപ്പൊ പഴേ പോലെ നേരം കിട്ടണ്ടേ…അവർക്കൊക്കെ പറഞ്ഞ മതി “
അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
സ്വല്പ നേരം ഞങ്ങൾ അങ്ങനെ വർത്താനം പറഞ്ഞിരുന്ന ശേഷം ഞാൻ അകത്തേക്ക് കയറി . അഞ്ജു അവിടെ ഇരുന്നു ഏതോ ഹിന്ദി റൊമാന്റിക് പടം കാണുകയാണ് .
സോഫയിൽ ചാരി ഇരുന്നു കാലൊക്കെ സോഫയിലേക്ക് കയറ്റി വെച്ചാണ് ഇരിപ്പ്. ടി-ഷർട്ടും ട്രാക്ക് സ്യുട് ഉം ആണ് വേഷം . ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് ഇരുന്നുകൊണ്ട് ടി.വി യിലേക്ക് നോക്കി. അവനെന്നെ ചെരിഞ്ഞു പുച്ഛത്തോടെ നോക്കി..അത് പതിവ് ആണ്..
“മ്മ്..എന്താ ?”
അവൾ തിരക്കി..
“മാറ്റെടി”
ഞാൻ പതിയെ പറഞ്ഞു.
“സൗകര്യമില്ല..”
അവൾ പറഞ്ഞുകൊണ്ട് റിമോർട്ട് ചന്തിക്കു പുറകിലേക്ക് ഒളിപ്പിച്ചു .
“ഇന്ന് മാച്ച് ഉള്ളതാ..മര്യാദക്ക് അതിങ്ങു തന്നോ “
ഞാൻ ചൂടായി.
“പോയി പണി നോക്കെടോ..അല്ലെങ്കിൽ ക്ളബിൽ ഇരുന്നല്ലേ നീ കളി കാണുന്നെ ..ഇന്നെന്താ പുതുമ “
അവൾ എന്നെ നോക്കി ചോദിച്ചു.
“നീ ചെലക്കാതെ റിമോട്ട് ഇങ്ങു തന്നോ “
അതും പറഞ്ഞു ഞാൻ അവളുടെ കൈക്കു കടന്നു പിടിച്ചു . പിന്നെ അവളെ ഉന്തിത്തള്ളി നീക്കി .
“ആഹ്..അമ്മെ ..ദേ നോക്കിയേ .”
അഞ്ജു പതിവ് അടവ് എടുത്തു.
അവളുടെ ചന്തിക്കടിയിൽ ഒളിപ്പിച്ച റിമോർട്ട് ഒരു കൈ കൊണ്ട് ഞാൻ വലിച്ചെടുത്തു. അപ്പോഴേക്കും അവളെന്റെ കയ്യിലേക്ക് കടന്നു പിടിച്ചു. റീമോർട്ടിന്റെ രണ്ടു തലപ്പിലുമായി ഞങ്ങൾ പിടിച്ച് വലിച്ചു.
“വിടെടി..”
ഞാൻ ചിരിയോടെ പറഞ്ഞു.
“സൗകര്യമില്ല…”
അവൾ വിടാൻ ഭാവമില്ലെന്ന പോലെ പറഞ്ഞു.
ഞാൻ വീണ്ടും വലിച്ചപ്പോൾ അവൾ മുന്നോട്ടാഞ്ഞു കുനിഞ്ഞു കൊണ്ട് ഞാൻ പിടിച്ച കയ്യിൽ കയറി കടിച്ചു .
“ആഹ്….എടി പന്നി ..ആഹ്…”
ഞാൻ വേദനിച്ചു കൊണ്ട് അലറി..പിന്നെ അവളുടെ നടുമ്പുറം നോക്കി ഒരൊറ്റ പെട കൊടുത്തു.
“ടപ്പേ ..”
അവളുടെ പുറത്ത് എന്റെ കൈത്തലം വീണ ശബ്ദം അവിടെ മുഴങ്ങി. അത് പതിവായതുകൊണ്ട് അവൾക്കു അത്ര വേദന ഒന്നും കാണില്ലെന്ന് എനിക്കറിയാം.
“രണ്ടിനും ഞാൻ അങ്ങട്ട് വന്ന കിട്ടും ..അടങ്ങി ഇരുന്നോളുണ്ട് “
ഒച്ചയും ബഹളവും കേട്ടു അമ്മ അകത്ത് നിന്നും വിളിച്ചു പറഞ്ഞു.
“ആഹ്…”
അവൾ പുറം ഉഴിഞ്ഞുകൊണ്ട് എഴുന്നേറ്റെന്നെ നോക്കി തുപ്പുന്ന പോലെ ഭാവിച്ചു.
“ഏയ്..വേണ്ട..തുപ്പരുത് ..”
ഞാൻ കൈകൊണ്ട് കാണിച്ചുകൊണ്ട് സോഫയിൽ നിന്നും എഴുനേറ്റു..
“എന്ന ഇങ് താ “
അവൾ ആ തുപ്പൽ വിഴുങ്ങികൊണ്ട് പറഞ്ഞു.
ഞാൻ റിമോർട്ട് അവൾക്കിട്ടു കൊടുത്തുകൊണ്ട് എഴുനേറ്റു . അവൾ വിജയിയെ പോലെ ചിരിച്ചു എന്നെ കളിയാക്കി . ആ സമയം ഞാൻ ഒന്നുമറിയാത്ത പോലെ എഴുനേറ്റ് നടന്നു ചെന്ന് ടി.വി ഓഫ് ചെയ്തു..
“അമ്മെ….ഈ തെണ്ടിനെ വിളിച്ചോണ്ട് പോണുണ്ടോ “
അവൾ ദേഷ്യത്തോടെ റിമോർട്ട് എന്റെ നേരെ എറിഞ്ഞുകൊണ്ട് പറഞ്ഞു..
“കണ്ണാ…എന്താടാ അവിടെ..”
അമ്മ ഒച്ച എടുത്തുകൊണ്ട് അങ്ങോട്ടേക്ക് വന്നു..
“ഒന്നുല്ല അമ്മെ …”
ഞാൻ റിമോർട്ട് തിരിച്ചെറിഞ്ഞുകൊടുത്ത് ടി.വി യും ഓൺ ചെയ്തുകൊണ്ട് അകത്തേക്ക് ഓടി . അവളതു കണ്ടു പൊട്ടിച്ചിരിക്കുന്നുണ്ട്. ഞാൻ വാതില്ക്കല് നിന്നു അവളെ എത്തി നോക്കി..
“നിനക്കു ഞാൻ തരുന്നുണ്ട് “
അവളോടായി പറഞ്ഞുകൊണ്ട് ഞാൻ കുളിമുറിയിലേക്ക് നടന്നു.
“ഓ..പിന്നെ “
അവൾ പുച്ഛത്തോടെ തിരിഞ്ഞു ഇരുന്നു .
അന്നത്തെ ദിവസം അങ്ങനെ എല്ലാം കൊണ്ടും മികച്ചതായി എന്നെനിക്കു തോന്നി , വിനീതയുമായി രണ്ടു ദിവസമായി കളിയോട് കളി ആയിരുന്നു, നടു ഓടിഞ്ഞേനെ രണ്ടു ദിവസം കൂടി അവിടെ നിന്നിരുന്നെങ്കിൽ . പക്ഷെ അതിലേറെ മഞ്ജുവുമായി ചിലവഴിച്ച നിമിഷങ്ങളാണ് എന്നെ ആവേശം കൊള്ളിച്ചത് .
ഞാൻ അന്ന് അവളെ വിളിച്ചു ബുദ്ധിമുട്ടിക്കാൻ നിന്നില്ല. പിറ്റേന്ന് കോളേജിൽ വെച്ചു കാണാം എന്ന് കരുതി .പക്ഷെ അന്ന് മഞ്ജുസ് ലീവ് ആയിരുന്നു .അതോടെ കമ്പ്ലീറ്റ് മൂടും പോയി ! ക്ലാസ് സ്റ്റാർട്ട് ആകുന്നതിനു തൊട്ടു മുൻപുള്ള ബെൽ വരെ ഞാൻ മഞ്ജു വരുന്നതും കാത്തു പാർക്കിങ് സൈഡിൽ ഇരുന്നെങ്കിലും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല .
മനസില്ല മനസോടെ ആണ് ഞാൻ ക്‌ളാസ്സിനു കയറിയത് . പക്ഷെ അന്ന് ശ്യാമിന് ലോട്ടറി അടിച്ച ദിവസം ആയിരുന്നു .ഇന്റർവെൽ ആയപ്പോഴാണ് അവൻ ഇനി ക്‌ളാസ്സിലേക്കില്ലെന്നു പറഞ്ഞത്. ബാഗും എടുത്താണ് കക്ഷി ഇറങ്ങിയത്.
“അളിയാ നീ എങ്ങോട്ടാ ബാഗൊക്കെ ആയി “
ഞാൻ ബാഗ് എടുത്തിറങ്ങുന്ന അവനോടായി തിരക്കി.
“പൊന്നളിയാ ഒരു കോള് ഒത്തിട്ടുണ്ട് ..സരിത മിസ് ഇന്ന് ഫ്രീ ആണെന്ന് പറഞ്ഞു മെസ്സേജ് അയച്ചിരുന്നു , ചെന്ന ഒന്നുടെ ഡീറ്റൈൽ ആയിട്ട് കാണാമെന്നു “
ശ്യാം എന്റെ കാതിൽ രഹസ്യമായിട്ട് പറഞ്ഞു . അവര് തമ്മിൽ എന്തോ അവിഹിതം ഉണ്ടെന്നു ശ്യാം എന്നോട് നേരത്തെ പറഞ്ഞതാണ് .
ഞാൻ അവനെ അമ്പരപ്പോടെ നോക്കി .
“അപ്പൊ മിസ്സിന്റെ വീട്ടിൽ ആരുമില്ലേ ?”
ഞാൻ സംശയത്തോടെ തിരക്കി.
“അവിടെ വെച്ചിട്ടല്ലടാ മണ്ട..നീ കിഷോറിന്റെ അമ്മേം കൊണ്ട് പോയ എന്റെ പൂട്ടിക്കിടക്കുന്ന വീട് ഇല്ലേ..അവിടെ വെച്ചാ പരിപാടി “
ശ്യാം കള്ളച്ചിരിയോടെ പറഞ്ഞു .
“മ്മ്…കോളടിച്ചല്ലോ മോനെ ..നടക്കട്ടെ നടക്കട്ടെ “
ഞാനവന്റെ പള്ളക്ക് ഇട്ടു പതിയെ കുത്തികൊണ്ട് പറഞ്ഞു.
“അല്ല..നീ എന്ത് പറഞ്ഞു ചാടും “
ഞാൻ അവനെ നോക്കി..
“അതെന്തെലുമൊക്കെ പറയാം..ഞാൻ ചെന്ന് പ്രിൻസിയെ കാണട്ടെ “
ശ്യാം അതും പറഞ്ഞു വേഗത്തിൽ നടന്നു .
ഞാൻ അവന്റെ പിന്നാലെ ഓടി .
“അളിയാ നമുക്കൊന്ന് കാണാൻ പറ്റുമോ ? “
ഞാൻ ശ്യാമിന്റെ കാതിൽ രഹസ്യമായി ചോദിച്ചു .
“ഫ മൈരേ ..നീ കളിക്കുന്നത് കാണാൻ ഞാൻ വന്ന എങ്ങനെ ഇരിക്കും “
അവനെന്നെ ദേഷ്യത്തോടെ നോക്കി പറഞ്ഞു .
“ഹാ..എന്നാലും നീ പറഞ്ഞത് ഒന്ന് നേരിട്ട് കണ്ടാൽ അല്ലെ ഒരു വിശ്വാസം ആകത്തുള്ളൂ “
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .
“നീ വേണേൽ വിശ്വസിച്ച മതി..എന്റെ സരിത നായർ ഇപ്പൊ അവിടെ കലിതുള്ളി ഇരിപ്പാവും…ഞാൻ പോട്ടെ “
അവനെന്നെ തള്ളിമാറ്റികൊണ്ട് പിന്നെയും മുൻപോട്ടു നടന്നു.
“അളിയാ ..എന്നെ കൂടി ഒന്ന് പരിചയപെടുത്തി കൊടുക്ക് …”
ഞാൻ അവന്റെ അടുത്ത് ചെന്ന് കളി ആയി പറഞ്ഞു.
“ആഹ്..നോക്കട്ടെ..പുള്ളിക്കാരി നിന്നെ ഇടക്കു തിരക്കാറുണ്ട്…സത്യം പറയാലോ മൈരേ നിന്നെ സരിതക്കു പിടിച്ച മട്ടുണ്ട് “
ശ്യാം എന്റെ അടുത്ത് വന്നു സ്വകാര്യം പറഞ്ഞു.
ഞാൻ ചെറുതായൊന്നു ഞെട്ടി. ദൈവമേ അത്ര നല്ല പാൽക്കാരൻ പയ്യൻ ആണോ ഞാൻ !മഞ്ജുവിന്റെ തട്ട് ആര് വന്നു നിന്നാലും താണു തന്നെ ഇരിക്കും . എന്നാലും സരിത ഒരു ചരക്കാണ് . വിനീതയെ പോലെ കണ്ടാൽ തന്നെ കുണ്ണ പൊന്തുന്ന തരത്തിലുള്ള സെക്സി അപ്പീൽ ഉള്ള ഒരു തെറിച്ച സ്ത്രീ ! കഴിഞ്ഞ ഇയറിൽ ആയിരുന്നു ഞങ്ങൾക്ക് അവരുടെ സബ്ജെക്ട് . ശ്യാം എന്നാലും എങ്ങനെ ഇത് ഒപ്പിച്ചെടുത്ത് എന്നത് അജ്ഞാതം ആണ് .
“ശേ ..എനിക്ക് വയ്യ “
ഞാൻ നാണത്തോടെ പറഞ്ഞു.
“മ്മ്…ഞാൻ പോട്ടെ മൈരേ ..പോണ വഴിക്കു ഉറ ഒകെ വാങ്ങാനുള്ളതാ..കാശുണ്ടോ നിന്റെ കയ്യില്..ഞാൻ എടുക്കാൻ മറന്നു “
അവൻ പെട്ടെന്ന് ഓർത്ത പോലെ ഒന്ന് തിരിഞ്ഞു .
“മ്മ്…കാശ് ഒകെ ഉണ്ട്…”
ഞാൻ പറഞ്ഞു..
“എന്ന ചിലക്കാതെ എടുക്കെടി മൈരേ “
ശ്യാം ധൃതി കൂട്ടി.
ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന പൈസ പാന്റിന്റെ പോക്കെറ്റിൽ നിന്നുമെടുത്തു എണ്ണി നോക്കി . കഷ്ടിച്ചു ഇരുനൂറ്റമ്പത് രൂപ ഉണ്ട്.
ഞാൻ നൂറു രൂപ അവനു നീട്ടി.
“ഇത് പോരാ..എണ്ണ അടിക്കാനുള്ളതാ ..അമ്പതു കൂടെ താ “
അവൻ ഒരു ദയയുമില്ലാതെ ചോദിച്ചു വാങ്ങി. കൊടുക്കാതിരിക്കാൻ പറ്റുമോ.നമുക്കും ഒരുപാടു ഉപകാരങ്ങൾ ചെയ്തിട്ടുള്ളവനാ !
“ഇതൊക്കെ ഓര്മ ഉണ്ടായിക്കോട്ടെ ..”
ഞാൻ പറഞ്ഞുകൊണ്ട് കാശു നീട്ടി..
“ഒന്നും മറക്കില്ല രാമാ…നീ പേടിക്കണ്ട “
അവൻ ചിരിയോടെ പറഞ്ഞുകൊണ്ട് കാശും വാങ്ങി പ്രിൻസിപ്പലിനെ കാണായി പോയി. അല്പം കഴിഞ്ഞു തിരിച്ചു വന്നു .
“അളിയാ..അപ്പൊ എല്ലാം ഓക്കേ ..വിശേഷം ഒകെ നാളെ പറയാം “
അതും പറഞ്ഞു എന്നെ നോക്കി ഒരു വഷളൻ ചിരി പാസ്സാക്കി അവൻ പാർക്കിംഗ് സൈഡിലേക്ക് ഓടി . അവന്റെ ബൈക്കും എടുത്തു നീങ്ങി . ഞാനത് നോക്കി നിന്നപ്പോഴേക്കും തിരികെ കേറാനുള്ള ബെൽ മുഴങ്ങി.
അവനും കൂടി പോയതോടെ ആകെ ചടച്ചു.മഞ്ജുവും ഇല്ല .ഉച്ചക്ക് ശേഷം ക്‌ളാസ് കട്ട് ചെയ്യാമെന്ന് കരുതി . പക്ഷെ എങ്ങോട്ടു പോകുമെന്നതാണ് ചോദ്യം. മഞ്ജുസിന്റെ വീട്ടിലോട്ടു പോകണം എന്നുണ്ടെങ്കി ബസ് ഒക്കെ പിടിച്ചു പോണം. അതും രണ്ടു ബസ് മാറി കേറണം .
എന്തായാലും ക്‌ളാസ്സിനു കേറുന്നില്ലെന്നു തന്നെ തീരുമാനിച്ചു. ഉച്ചക്ക് ഭക്ഷണം കഴിച്ചു ഞാൻ നേരെ ബാഗും എടുത്തു ഇറങ്ങി . കോളേജിന് അടുത്തുള്ള പാർക്കിലേക്കാണ് നടത്തം . അവിടെ ചെന്നിരുന്നുകൊണ്ട് ബാഗിൽ ഒളിപ്പിച്ചു വെച്ച ഫോൺ എടുത്തു .
മഞ്ജുവിനെ വിളിക്കാം എന്നോർത്ത് കൊണ്ട് ഞാൻ നമ്പർ എടുത്തു ഡയല് ചെയ്തു . ഒന്ന് രണ്ടു വട്ടം റിങ് ചെയ്ത ശേഷം ആണ് മഞ്ജു ഫോൺ എടുത്തത് .
“ഹലോ..”
ഫോൺ എടുത്തിട്ടും മഞ്ജു ഒന്നും മിണ്ടാതെ നിക്കുന്നത് കൊണ്ട് ഞാൻ രണ്ടു മൂന്നു വട്ടം ഹലോ..ഹാലോ എന്നവർത്തിച്ചു !
“ആ…പറ …എന്താ “
മഞ്ജു ചോദിച്ചു .
“എവിടെയാ ഉള്ളെ ?”
ഞാൻ ചോദിച്ചു.
“ഞാൻ വീട്ടിൽ തന്നെയാ ..അല്ല നീ ഇന്ന് ക്‌ളാസ്സിനു കേറിയില്ലേ ?”
മഞ്ജു പെട്ടെന്ന് മിസ്സിന്റെ ശബ്ദ ഭാവങ്ങൾ വീണ്ടെടുത്ത് കൊണ്ട് ചോദിച്ചു.
“ഇല്ല ..ആഫ്‌റ്റർനൂൺ ക്‌ളാസ് കട്ടാക്കി ..”
ഞാൻ പതിയെ പറഞ്ഞു.
“എന്ത് കാര്യത്തിന് ? “
അവൾ ഗൗരവത്തിൽ തിരക്കി.
“ചുമ്മാ..ഒരു സുഖം ഇല്ല..മഞ്ജുസും ഇല്ല ..ശ്യാമും ഇല്ല..ആകെ ബോറടി “
ഞാൻ തമാശ പോലെ പറഞ്ഞെങ്കിലും മഞ്ജുവിന് അതത്ര പിടിച്ചില്ല .
“നീ ബോറടി മാറ്റാൻ ആണ് കോളേജിൽ വരുന്നെന്നു ഞാനറിഞ്ഞില്ല ..നോക്ക് കവിൻ ഞാൻ കോമഡി പറയാൻ വേണ്ടി ചോദിച്ചതല്ല..എപ്പോഴും ഒരുപോലെ കാണരുത് “
മഞ്ജു ചൂടായി .
“സോറി മിസ് “
ഞാൻ അറിയാതെ എരിവ് വലിച്ചുകൊണ്ട് പറഞ്ഞു പോയി. മഞ്ജുസ് വേറെ ടീച്ചർ വേറെ എന്നെനിക്കു അതോടെ മനസിലായി .
“എന്നോട് എന്തിനാ സോറി പറയുന്നേ..നിന്നെ ഒകെ പഠിക്കാൻ വിടുന്നവരോട് പറ ..നിനക്കു ഫസ്റ്റ് ഇയർ 85 പെർസെന്റജ് മാർക്ക് ഉണ്ടായിരുന്നല്ലോ ..ഇപ്പൊ കഴിഞ്ഞ സെമെസ്റ്ററിൽ എത്രയാ ?”
മഞ്ജു ഗൗരവത്തിൽ ചോദിച്ചു.
പുല്ലു ..വിളിക്കേണ്ടി ഇരുന്നില്ല .
“സെവെൻറ്റി ഫൈവ് “
ഞാൻ പതിയെ പറഞ്ഞു.
“മ്മ്…ഉഴപ്പി നടന്നിട്ടല്ലേ ..അല്ലാതെ ബുദ്ധി ഇല്ലാഞ്ഞിട്ടല്ലലോ ..”
മഞ്ജു വീണ്ടും തിരക്കി.
“മഞ്ജുസേ..അത്…”
ഞാൻ നിരാശയോടെ പറഞ്ഞു തുടങ്ങിയപ്പോൾ അവൾ ഇടയിൽ കയറി .
“മഞ്ജുസും കുഞ്ചുസും ഒന്നുമില്ല…ബെൽ അടിക്കാൻ ഇനീം ടൈം ഉണ്ട്..നീ ക്‌ളാസിൽ പോകാൻ നോക്ക് “
അവൾ ഗൗരവം വിടാതെ പറഞ്ഞു.
“എനിക്ക് വയ്യ ..അതൊന്നും ശരി ആവില്ല “
ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
“എന്ന നിന്നോട് സംസാരിക്കാൻ എനിക്കും താല്പര്യമില്ല…ഇനി വിളിച്ചാലും എടുക്കാൻ പോണില്ല “
മഞ്ജുവും തീർത്തു പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.
ശെടാ ..ആകെ കൂടി ഒരു പൂഞ്ഞാറ്റിലെ ദിവസം ആയല്ലോ കർത്താവേ ! തിരിച്ചു കയറണോ..എന്തായാലും അത് വേണ്ട. ഉറക്കം വന്നു ചാവും !ഞാൻ നേരെ ബസ് സ്റ്റോപ്പിലേക്ക് വെച്ചു പിടിച്ചു.
നേരെ വീട്ടിലേക്കു തന്നെ പോകാം. അമ്മയോട് വല്ല കള്ളവും പറഞ്ഞു സമാധാനിപ്പിക്കാം. ഞാൻ ബസ്സ് കയറി നേരെ വീട്ടിലേക്ക് വെച്ചു പിടിച്ചു . ബസ് ഇറങ്ങിയിടത്തു നിന്നും പത്തു മിനുട്ട് നടക്കാൻ ഉണ്ട് വീട്ടിലേക്ക് . വീട്ടിലേക്കു നടന്നു ഞാൻ സ്ട്രൈക്ക് ആണെന്നൊക്കെ അമ്മയെ ധരിപ്പിച്ച ശേഷം റൂമിൽ പോയി കിടന്നു അൽപ നേരം മയങ്ങി .
ഒരു മൂന്നു മൂന്നര മണി ആയപ്പോഴാണ് ശ്യാം പിന്നീട് വിളിക്കുന്നത് . ഫോൺ റിങ് ചെയ്ത ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് .
അവന്റെ നമ്പർ കണ്ടപ്പോഴാണ് സരിത മിസ്സുമായി ഇന്ന് കളിയ്ക്കാൻ പോയ കാര്യം എനിക്ക് ഓര്മ വന്നത് . ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു .
“അളിയാ എന്തായി…ഉഷാറായില്ലേ “
ഞാൻ ആവേശത്തോടെ തിരക്കി..
“മ്മ്…അതൊക്കെ ഓക്കേ…നീ എവിടെയാ ?”
ശ്യാം അവിടേം ഇവിടേം തൊടാത്ത രീതിയിൽ തിരക്കി.
“വീട്ടിലാ ..”
ഞാൻ പതിയെ പറഞ്ഞു.
“മ്മ്..എടേയ് നിന്റെ കയ്യില് കാശ് വല്ലോം ഉണ്ടോ ?”
ശ്യാം പതിയെ തിരക്കി..
“നൂറു രൂപ കാണും “
ഞാൻ ഗമയിൽ പറഞ്ഞു .
“അത് നിന്റെ കുണ്ടില് തിരുകു മൈരേ ..ഒരു പത്തു പതിനഞ്ചു രൂപ ഒപ്പിക്കാൻ ഉണ്ടോ ?”
ശ്യാം ഒരു മയവുമില്ലാതെ തിരക്കി.
“പതിനഞ്ചായിരം കുണുവാ..എന്റെല്..ഞാൻ വല്ലോം പറയും മൈരേ “
ഞാൻ എഴുനേറ്റു ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .
“അല്ല..എന്തിനാ കാശ്…നീ ഇപ്പൊ എവിടെയാ ?”
ഞാൻ അത്ഭുതത്തോടെ തിരക്കി .
“ഒന്നും പറയണ്ട മോനെ..അവളെ പൂശി വരുന്ന വഴിക്ക് ഒരു കിളവൻ വണ്ടിടെ മുൻപിൽ ചാടി ആൾക്കാരൊക്കെ കൂടി ..അയാളേം കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു..നഷ്ട പരിഹാരം കൊടുത്തില്ലെങ്കിൽ പോലീസിൽ പറയുമെന്ന് “
ശ്യാം നിർത്തി നിർത്തി കാര്യങ്ങളൊക്കെ വിശദമാക്കി പറഞ്ഞു..
“പഷ്ട്ട് …എന്നിട് നീ ആ കിളവനേം കൊണ്ട് പോയോ “
ഞാൻ തിരക്കി..
“പിന്നില്ലാതെ ..ഓട്ടോയും വിളിച്ചു എന്നേം കേറ്റി വിട്ടു..കിളവന്റെ കാലിനു പൊട്ടൽ ഉണ്ട് ..തല്ക്കാലം പത്തു പതിനഞ്ചു കൊടുത്താൽ മതിയെന്ന് പറഞ്ഞു “
അവൻ നിരാശയോടെ പറഞ്ഞു.
“മ്മ്…എടുത്തു കൊടുത്തേക്കു..നിന്റെ തന്തപ്പടി കുറെ ഉണ്ടാക്കുന്നതല്ലേ “
ഞാൻ കളിയായി പറഞ്ഞു.
“മൈരേ ..എന്ത് പറഞ്ഞിട്ട് വാങ്ങും..ഈ കാര്യം അറിഞ്ഞ പിന്നെ വണ്ടി എടുത്തു പൊറത്തു പോകാൻ സമ്മതിക്കില്ല …തല്ക്കാലം നീ ഒന്ന് ഒപ്പിച്ചു താടെ..ഞാൻ രണ്ടു ദിവസം കഴിഞ്ഞു എന്തേലും പറഞ്ഞു വീട്ടിനു പൊക്കി തരാം “
ശ്യാം എന്നെ നിർബന്ധിച്ചു.
“ഞാനെവിടെ പോയി ഉണ്ടാക്കാനാ”
ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
“നീ ആ മഞ്ജു മിസ്സിനോട് ചോദിച്ചു നോക്ക്..അവര് നല്ല കാശ് ടീം ആണെന്ന സരിത മിസ് പറഞ്ഞത് “
ശ്യാം നിസാരമായി പറഞ്ഞു തീർത്തു.
“മ്മ്…പിന്നെ എന്റെ കെട്ട്യോൾ ആണല്ലോ ചെന്ന് ചോദിക്കുമ്പോ എടുതിങ്ങു തരാൻ ..അല്ല മോനെ നിനക്ക് സരിതയോട് ചോദിച്ചൂടെ”
ഞാൻ തിരക്കി..
“ഉവ്വ..നല്ല ചേലായി..അവളെ കളിക്കുന്നതിനു ഞാൻ അങ്ങോട്ട് കാശ് കൊടുക്കണം …അങ്ങനെയുള്ള ടീമാ “
അവൻ ചിരിയോടെ പറഞ്ഞു .
“ഹ് ആഹാ…അത് കൊള്ളാം..ഹ ഹ “
ഞാൻ ചിരിച്ചു.
“അളിയാ നീ ചിരിക്കാതെ എങ്ങനേലും ഒപ്പിക്കടെ..ഞാൻ മിഷൻ ഹോസ്പിറ്റലിൽ ഉണ്ട് ..”
അവൻ കെഞ്ചിക്കൊണ്ട് പറഞ്ഞു.
“മ്മ്..മ്മ്..ഞാൻ നോക്കട്ടെ…”
ഞാൻ പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു. വീട്ടിലെ ഏ.ടി.എം കാർഡ് അമ്മയുടെ കയ്യിൽ ആണ്. അതിൽ അത്യാവശ്യം ബാലൻസ് ഒകെ ഉണ്ട്.പക്ഷെ ചോദിച്ചാൽ കിട്ടില്ലെന്നുറപ്പാണ് .
വേറെ ഏക ആശ്രയം ശ്യാം പറഞ്ഞ പോലെ മഞ്ജു ആണ് . പക്ഷെ പൈസ ഒകെ ചോദിക്കുക എന്ന് പറഞ്ഞാൽ മോശം അല്ലെ..ഞാൻ വെറുതെ ആലോചിച്ചു നോക്കി .
മോശം ഒന്നും വിചാരിക്കണ്ട..തിരിച്ചു കൊടുക്കാമല്ലോ .എന്തായാലും ചോദിച്ചു നോക്കാം. ഞാൻ ഫോൺ എടുത്തു വിളിച്ചു നോക്കി..പക്ഷെ റെസ്‌പോൺസ് ഇല്ല . നേരത്തെ ഉണ്ടായ കലിപ്പ് ആണ് കാരണം എന്ന് ഞാൻ ഊഹിച്ചു .
ഞാൻ നേരെ അമ്മയുടെ ഫോൺ എടുത്തു അതിൽ നിന്നും വിളിച്ചു നോക്കി.ഇത്തവണ അവൾ എടുത്തു.
“ഹലോ ..ആരാണ് ?”
മഞ്ജുവിന്റെ മധുര ശബ്ദം എന്റെ കാതിൽ മുഴങ്ങി.
“അതെ..കട്ട് ആക്കരുത് ,ഞാനാ കവിൻ “
ഞാൻ പതിയെ പറഞ്ഞു..
“ഹാ നീയാണോ…നീ പിന്നെ ക്‌ളാസിൽ കേറിയോ ?”
അവൾ തിരക്കി..
“ഇല്ല…”
ഞാൻ പതിയെ പറഞ്ഞു..
“മ്മ്..ഞഞ്ഞായി ..പറഞ്ഞ നല്ല അനുസരണ ആണല്ലോ “
മഞ്ജു എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു .
“അതേയ്..ഒരുപകാരം ചെയ്യുവോ “
അവൾ പറഞ്ഞു നിർത്തിയ ശേഷം ഞാൻ മടിച്ചു മടിച്ചു ചോദിച്ചു .
“എന്താ…ഇത്ര മുഖവുര …നീ കാര്യം പറ “
മഞ്ജു എന്റെ സംസാരത്തിലെ ടോൺ മാറിയപ്പോൾ ഒന്നയഞ്ഞു കൊണ്ട് തിരക്കി.
“പറ്റില്ലെന്ന് പറയരുത്..പ്ലീസ് “
ഞാൻ ആദ്യമേ മുൻകൂർ ജാമ്യം എടുപ്പിച്ചു.
“ഹാ നീ കാര്യം പറ..എന്നാലല്ലേ പറയാൻ പറ്റു”
മഞ്ജു ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു.
“കുറച്ചു പൈസ കടം ആയിട്ട് തരാൻ ഉണ്ടോ ?”
ഞാൻ മടിച്ചു മടിച്ചു ചോദിച്ചു..മറു തലക്കൽ റെസ്‌പോൺസ് ഒന്നുമില്ല.
“ഹലോ..ഹലോ “
ഞാൻ വിളിച്ചു ചോദിച്ചു..
“ആഹ്..കേൾക്കുന്നുണ്ട്…”
മഞ്ജു പറഞ്ഞു.
“ഞാൻ വിചാരിച്ചു കാശിന്റെ കാര്യം പറഞ്ഞപ്പോ വെച്ചിട്ട് പോയെന്നു “
ഞാൻ ചിരിയോടെ പറഞ്ഞു.
“മ്മ്…ഇല്ലില്ല …എത്രയാ വേണ്ടേ നിനക്ക് ..ലക്ഷങ്ങൾ ആണോ ?”
മഞ്ജു തമാശ മട്ടിൽ തിരക്കി.
“ഞാൻ സീരിയസ് ആയിട്ടാണുട്ടോ…പറ്റില്ലെങ്കി പറ്റില്ലാന്ന് പറ “
ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു.
“അല്ലേടാ ..നീ ആദ്യായിട്ട് ഒരു കാര്യം ചോദിച്ചതല്ലേ…എത്രയാ വേണ്ടേ നിനക്ക് ?’
മഞ്ജു ചിരിച്ചുകൊണ്ട് തിരക്കി.
“15 തൗസന്റ്”
ഞാൻ പയ്യെ പറഞ്ഞു.
“മ്മ്…ശരി ശരി…നീ ഇവിടെ വന്നു വാങ്ങിക്കോ..എനിക്ക് അങ്ങോട്ട് കൊണ്ട് വന്നു തരാനൊന്നും പറ്റില്ലേ “
അവൾ ചിരിയോടെ പറഞ്ഞു.
“ഓ…ദാ വന്നു ..പിന്നെ സംഗതി ഉറപ്പല്ലേ “
ഞാൻ വീണ്ടും സംശയത്തോടെ തിരക്കി.
“നീ ഇങ്ങനെ സംശയം പറഞ്ഞ ഞാൻ തരില്ലാട്ടോ”
മഞ്ജു ചൂടായി..
“ഓ സോറി..സോറി…”
ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.പിന്നെ ശ്യാമിനെ വിളിച്ചു.
“ആഹ്..പറ “
അവൻ ഫോൺ എടുത്തുകൊണ്ട് നിരാശയോടെ പറഞ്ഞു.
“മൈരേ ..കിട്ടി …ഞാൻ കുറച്ചു കഴിഞ്ഞു എത്താം “
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
“എവിടന്നു…മഞ്ജു മിസ് ആണോ ?”
അവൻ ആകാംക്ഷയോടെ തിരക്കി.
“മ്മ്…അല്ലാണ്ടെ ആരു തരാൻ “
ഞാൻ പറഞ്ഞു. പിന്നെ ഡീറ്റെയിൽസ് ഒകെ ചോദിച്ചറിഞ്ഞുകൊണ്ട് ഫോൺ വെച്ചു . നേരെ മഞ്ജുവിന്റെ വീട്ടിലേക്കാണ് പോയത് . ഞാൻ ചെല്ലുമ്പോൾ എന്നെ പ്രതീക്ഷിച്ചെന്ന പോലെ അവൾ ഉമ്മറത്ത് നിൽപ്പുണ്ട് .
ഒരു കറുത്ത ചുരിദാറും അതെ നിറത്തിലുള്ള പാന്റും ആണ് വേഷം . മുടി അലക്ഷ്യമായി ഇടതു തോളിലൂടെ മുന്നിലേക്കിട്ടിട്ടുണ്ട് .
മേക്കപ്പൊന്നുമില്ല . ദേഹത്ത് വേറെ ആഭരണങ്ങളോ മറ്റോ ഇല്ല !
ഞാൻ വണ്ടിയിൽ നിന്നിറങ്ങി നേരെ ഉമ്മറത്തേക്ക് കയറി.
“നീ കാര്യം എന്താന്ന് പറഞ്ഞില്ലല്ലോ “
അവൾ എന്നെ അകത്തേക്കു ക്ഷണിച്ചുകൊണ്ട് പറഞ്ഞു . ഞാൻ ഉണ്ടായ കാര്യമെല്ലാം വിസ്തരിച്ചു പറഞ്ഞു .
“മ്മ്…”
അവൾ എല്ലാം മൂളി കേട്ടു . പിന്നെ അകത്തേക്ക് പോയി . തിരികെ വരുമ്പോൾ ഏ.ടി.എം കാർഡ് ഉണ്ട് കയ്യിൽ, അതിട്ടു വെക്കുന്ന ഹോൾഡറും . എസ്.ബി.ഐ ബാങ്കിന്റേതാണ് . അവളതു എനിക്ക് നേരെ നീട്ടി.വേറെയും ഒന്ന് രണ്ടെണ്ണം ഉണ്ട് കയ്യിൽ…
“മ്മ്..ഇന്നാ..ഇവിടെ ഒന്നുമില്ല..നീ പോകുമ്പോ എടുത്തോ ..പിന് നമ്പർ ഹോൾഡറിനുള്ളിലെ പേപ്പറിൽ ഉണ്ട് “
മഞ്ജു മടി കൂടാതെ കാർഡ് എനിക്ക് നേരെ നീട്ടി.
“അല്ല..ഇത് ..”
ഞാൻ സംശയത്തോടെ അവളെ നോക്കി.
“എന്താ വേണ്ടേ ..”
അവൾ ചോദിച്ചു.
“അതല്ല , ഇതിനി ഞാൻ തിരിച്ചു തരാനും ഇങ്ങോട്ട് വരണ്ടേ”
ഞാൻ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
“വേണമെന്നില്ല ..നീ നാളെ തന്ന മതി..കൊണ്ട് കളയാതിരുന്ന മതി “
അവൾ ചിരിയോടെ പറഞ്ഞു..
“മ്മ്…ഓക്കേ.ഏറ്റു”
ഞാൻ തലയാട്ടികൊണ്ട് പറഞ്ഞു.
“മ്മ്..എന്ന വിട്ടോ “
അവൾ ചിരിയോടെ പറഞ്ഞു.
“മഞ്ജുസേ താങ്ക്സ് ഉണ്ട് ട്ടോ “
ഞാൻ ബൈക്കിൽ കേറാൻ നേരം പറഞ്ഞുകൊണ്ട് ചിരിച്ചു കാണിച്ചു . അവളും ചിരിച്ചു . പിന്നെ നേരെ ഏ.ടി.എം കൗണ്ടറിൽ കയറി ക്യാഷ് പിൻവലിച്ചു ! മഞ്ജുവിന്റെ അക്കൗണ്ട് ബാലൻസ് അഞ്ചു ലക്ഷത്തോളം ഉണ്ട് .ഞാൻ ചെറുതായി ഒന്ന് അമ്പരന്നു . അപ്പൊ കാശ് ഉണ്ടെന്നു വെറുതെ പറഞ്ഞതല്ല . അവൾ ഏ .ടി.എം കാർഡുകൾ ആയി വന്നപ്പോൾ വേറെയും മൂന്ന് നാലെണ്ണം കയ്യിൽ ഉണ്ടായിരുന്നത് ഞാൻ ഓർത്തു നോക്കി..
മഞ്ജുസിന്റെ ഫാദർ നല്ല പണച്ചാക്കു ആണെന്ന് ഞാൻ ഊഹിച്ചു . മകളുടെ പേരിൽ കുറെ പൈസ ഡെപ്പോസിറ്റ് ഒകെ ഇട്ടു വെച്ചിട്ടുണ്ട് മിടുക്കൻ! അതടിച്ചു മാറ്റാൻ വേണ്ടി എങ്കിലും മഞ്ജുസിനെ ഒന്ന് കെട്ടാൻ പറ്റിയിരുന്നെങ്കിൽ !
ഓരോന്നൊക്കെ ആലോചിച്ചു കൂട്ടി ഞാൻ നേരെ ഹോസ്പിറ്റലിൽ ചെന്നു. ശ്യാമിനെ കണ്ടു പൈസ കൊടുത്തു . അവനത് അടികൊണ്ട അപ്പാപ്പന്റെ കുടുംബക്കാരെ ഏല്പിച്ചുകൊണ്ട് അവിടെ നിന്നും തടി ഊരി .ഒരു പാവം പിടിച്ച ടീം ആണ് അവരെന്ന് എനിക്ക് കണ്ടപ്പോൾ തോന്നി. ഒന്നും കൊടുക്കാതെ ഊരിപ്പോയ ചിലപ്പോ പടച്ചോൻ പൊറുക്കില്ല !
അങ്ങനെ അവനുമായി ഞാൻ അവിടെ നിന്നും ഇറങ്ങി . അവന്റെ ബൈക്ക് വണ്ടി ഇടിച്ച സ്ഥലത്തു തന്നെ വെച്ചിട്ടാണ് ഇങ്ങോട്ട് പോന്നത് . ഞാനവനെയും കൂട്ടി അവിടെ പോയി ബൈക്കും എടുത്തുകൊണ്ട് നേരെ ഒരു ബാറിലേക്ക് വിട്ടു .
ഇനി ഒരു ബിയർ അടിച്ചിട്ടൊക്കെ പോയ മതി . ഒപ്പം സരിത മിസ്സിന്റെ ഡീറ്റെയിൽസ് കൂടി അറിയേണ്ടതുണ്ട് !
Responses (0 )