-50% Intro price for the next 72 hours only!. Buy now →

Kambi stories

രണ്ടാമൂഴം 2 [Jomon]

രണ്ടാമൂഴം 2 Randamoozham Part 2 | Author : Jomon [ Previous Part ] [ www.kkstories.com]   രാത്രി രണ്ടു മണി   വെറും തറയിൽ കിടക്കുക ആയിരുന്നു ഒരു ചെറുപ്പക്കാരൻ   ഒരു കീറി പറഞ്ഞു ഒരു പാന്റും ഷർട്ടും ആയിരുന്നു അയാളുടെ വേഷം   അവനരികിലായി ഒരു ഇരുമ്പ് കട്ടിലും ഒരു പ്ലാസ്റ്റിക് കസേരയും പിന്നെ അരണ്ട വെളിച്ചത്തിൽ പ്രകാശിക്കുന്ന ഒരു സീറോ ബൾബും മാത്രം ആയിരുന്നു റൂമിൽ ഉണ്ടായിരുന്നത് […]

0
3

രണ്ടാമൂഴം 2

Randamoozham Part 2 | Author : Jomon

[ Previous Part ] [ www.kkstories.com]


 

രാത്രി രണ്ടു മണി

 

വെറും തറയിൽ കിടക്കുക ആയിരുന്നു ഒരു ചെറുപ്പക്കാരൻ

 

ഒരു കീറി പറഞ്ഞു ഒരു പാന്റും ഷർട്ടും ആയിരുന്നു അയാളുടെ വേഷം

 

അവനരികിലായി ഒരു ഇരുമ്പ് കട്ടിലും ഒരു പ്ലാസ്റ്റിക് കസേരയും പിന്നെ അരണ്ട വെളിച്ചത്തിൽ പ്രകാശിക്കുന്ന ഒരു സീറോ ബൾബും മാത്രം ആയിരുന്നു റൂമിൽ ഉണ്ടായിരുന്നത്

 

കാലുമായി ബന്ധിപ്പിച്ച ചങ്ങലയും നോക്കി അവൻ കിടന്നു

 

ഇടയ്ക്കിടെ അതിൽ പിടിച്ചു വലിക്കാനൊക്കെ ശ്രമിക്കുന്നുണ്ടായിരുന്നു

 

ഏറിയാൽ ഇരുപത്തിമൂന്ന് വയസ്സ് മാത്രം പ്രായം തോന്നിക്കും അവന്

 

വെളുത്ത മുഖം…ചെറുതായി വളർന്നു തുടങ്ങിയ കുറ്റിതാടിയും മീശയും…നെറ്റിയിലേക്ക് വീണു കിടക്കുന്ന കോലൻ മുടി… അത് തുറന്നിട്ട ജനിലിലൂടെ കടന്നു വരുന്ന പാലക്കാടൻ കാറ്റിൽ ഇളകികൊണ്ടിരുന്നു

 

കാപ്പി നിറത്തിലുള്ള അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു

 

പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞുകൊണ്ടിരുന്നു

 

“””അമ്മ………അച്ഛൻ……!!

 

പെട്ടെന്ന് ഇടി വെട്ടി മഴ പെയ്യാൻ തുടങ്ങി

 

നല്ലൊരു വേനൽക്കാലം ആയിരുന്നിട്ട് പോലും ആ വീടിനെയും ചുറ്റുപാടിനെയും മഴ തുള്ളിക്കൾ നനച്ചുകൊണ്ടിരുന്നു

 

ഇടിയുടെ ശബ്ദം കേട്ട അയാൾ വേഗം തന്നെ പേടിച്ചു നിലത്തു ചുരുണ്ടു കൂടി

 

ഇതെല്ലാം മറുവശത്ത അടഞ്ഞ ജനൽ പാളികൾക്ക് ഇടയിലൂടെ ഒരാൾ കാണുന്നുണ്ടായിരുന്നു

 

നനഞ്ഞു തുടങ്ങിയ ഓടുകൾക്ക് മുകളിലൂടെ പതിയെ കൈകൾ കുത്തി അയാൾ സസൂഷമം ചലിച്ചു

 

നിലത്തു കിടക്കുന്ന ആൾക്ക് മുൻപിലെ ജനലിൽ അയാൾ കൈ എത്തിച്ചു പിടിച്ചു

 

പേടിച്ചരണ്ടു നിലത്തു കിടക്കുന്ന അവൻ ജനൽ കമ്പികളിൽ മുറുക്കെ പിടിച്ച ആ കൈ കണ്ടു

 

മനസ്സിന്റെ സമനില തെറ്റിയ അവൻ ആകാംഷയോടെ ആ കൈകളിലേക്ക് നോക്കി കിടന്നു

 

ഇടതു കൈതണ്ടക്ക് മുകളിൽ പച്ചകുത്തിയ ഒരു കുരിശു രൂപത്തിൽ അവന്റെ ശ്രദ്ധ പതിഞ്ഞു

 

പൊടുന്നനെ അവന്റെ ബോധം മറയാൻ തുടങ്ങി

 

കണ്ണുകൾ അടഞ്ഞു തുടങ്ങി

 

മഴയുടെ ശക്തി കൂടി തുടങ്ങി

 

അവസാനമായി കണ്ണുകൾ അടയുമ്പോഴേക്കും അവൻ കണ്ടു തന്റെ നേരെ പാഞ്ഞടുക്കുന്ന ഒരു തിളങ്ങുന്ന രൂപത്തെ

 

ശക്തിയിൽ അവൻ നിലവിളിച്ചു

 

പക്ഷെ നിമിഷങ്ങൾ കൊണ്ട് അവന്റെ ബോധം പൂർണ്ണമായും നഷ്ടമായി

 

****************************

 

പാലക്കാട്‌ ജില്ലയിലെ പേര് കേൾക്കാത്ത ഒരു ഗ്രാമം

 

നിറയെ പടശേഖരങ്ങളും തെങ്ങുകളുമായി ഒരു ഭൂപ്രദേശം

 

ചെറിയ ചെറിയ കടകൾ നിറഞ്ഞ ഒരു കൊച്ചു കവല

 

അത് കാണുമ്പോഴേ അറിയാൻ കഴിയും പുരോഗമനവാദികൾ അതികം കൈ വെക്കാത്ത ഒരു സ്ഥലമാണ് അതെന്ന്

 

ആ കവല താണ്ടി ഒരു കാർ ആലിക്കൽ തറവാട് ലക്ഷ്യമാക്കി പാഞ്ഞു

 

കൊയ്യാറായ പാടവരമ്പിലെ മണ്ണിട്ട വഴിയിലൂടെ ആ കാർ സഞ്ചാരിച്ചു

 

അതികം വൈകാതെ തന്നെ ആലിക്കൽ തറവാടിന്റെ ഗേറ്റ് കടന്നു വണ്ടി ആ വലിയ മുറ്റത്തു പ്രവേശിച്ചു

 

കാറിൽ നിന്ന് മാന്യമായി വേഷം ധരിച്ച ഒരാൾ വെളിയിലിറങ്ങി

 

ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു കണ്ണട എടുത്തു മുഖത്തു വച്ചു

 

ശേഷം കാറിൽ നിന്ന് ഒരു പെട്ടിയും എടുത്തു ആ വലിയ വീടിനകത്തേക്ക് കയറി

 

ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം ആ വീടിനകത്തു ഒരു വൃദ്ധനും അയാളുടെ ഭാര്യയും ഇരിപ്പുണ്ടായിരുന്നു

 

ആകെ അവശരായിരുന്നു അവർ

 

അതികം പ്രായം തോന്നിക്കാത്ത ഒരു സ്ത്രീ അവർക്കരികിൽ നിന്ന് അവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു

 

വെളിയിൽ നിന്ന് അയാൾ കയറി വരുന്നത് കണ്ടപ്പോഴേ തളർന്നിരുന്ന അവർ വേഗം എണീറ്റു അയാൾക്കരികിലേക്ക് നടന്നു

 

“””വിഷ്ണു.. ജോമോന് വീണ്ടും സുഖമില്ലാതായി…”””

 

ആ വൃദ്ധ അയാളുടെ കൈകളിൽ പിടിച്ചുകൊണ്ടു പറഞ്ഞു

 

“””പേടിക്കാൻ ഒന്നുമില്ല ഞാനൊന്ന് നോക്കട്ടെ… അവനെവിടെയാ..?

 

അയാൾ ജോയെ അന്വേഷിച്ചു

 

“””അവൻ ട്രീറ്റ്മെന്റ് റൂമിൽ തന്നെ ഉണ്ട് വിഷ്ണു…”””

 

അത് വരെ മിണ്ടാതിരുന്ന ആ വൃദ്ധൻ പറഞ്ഞു

 

“””ഓക്കേ.. ഞാനൊന്ന് നോക്കട്ടെ അമ്മാവാ…”””

 

അതും പറഞ്ഞു കയ്യിലെ പെട്ടിയും എടുത്തു അയാൾ മുകളിലത്തെ നിലയിലേക്ക് ഉള്ള പടിക്കെട്ടുകൾ കയറി

 

മുകളിൽ ചെന്നപ്പോ കസേരയിൽ ഇരുന്നൊരാൾ സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു

 

വിഷ്ണു കയറി വരുന്നത് കണ്ട അയാൾ ചാടി എണീറ്റു ജനലിലൂടെ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കളഞ്ഞു

 

“””ഇത് നിർത്താനായില്ലേ ഏട്ടാ…?

 

വിഷ്ണു അയാളോട് ചോദിച്ചു

 

“””അത് പിന്നെ വിഷ്ണു ടെൻഷൻ കൊണ്ട…”””

 

അയാൾ പറഞ്ഞു

 

ഒരു കൈലി മുണ്ടും ഷർട്ടും ആയിരുന്നു അയാളുടെ വേഷം

 

“””അമ്മാവൻ വിളിച്ചു പറഞ്ഞപ്പോ ഞാൻ ശെരിക്കും ഭയന്നു… എന്താ ഇവിടെ ഉണ്ടായത്..?

 

തന്നെ വിളിച്ചു വരുത്തിയത് എന്തിനാണെന്ന് അയാൾ അശോകനോട് ചോദിച്ചു

 

ആലിക്കൽ കുടുംബത്തിലെ ഗ്രഹനാഥൻ ആണ് താഴെ ഇരുന്ന രാഘവൻ

അയാൾക്ക് രണ്ടു മക്കൾ ആണ് അതിൽ ഇളയവൻ ആണ് അശോകൻ

 

“””അത് പിന്നെ…ഇന്നലെ രാത്രി ഒരു മൂന്നുമണി കഴിഞ്ഞു കാണും… രാത്രിക്കത്ത മരുന്നും ഭക്ഷണവുമൊക്കെ കൊടുത്തു റൂമിൽ കിടത്തിയത് ആയിരുന്നു ജോമോനെ..””

 

“””പിന്നെന്തു പറ്റി…?

 

“””എന്ത് സംഭവിച്ചെന്ന് അറിയില്ല.. പക്ഷെ റൂമിൽ നിന്ന് അവന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട ഞങ്ങൾ അങ്ങോട്ട്‌ കയറി ചെന്നത്… പക്ഷെ റൂമിൽ പ്രത്യേകിച്ച് ഒന്നും തന്നെ ഇല്ലായിരുന്നു…”””

 

കസേരയിലേക്ക് ഇരുന്നുകൊണ്ട് അശോകൻ വിശദീകരിച്ചു

 

“””അവൻ പിന്നെ എന്തിനാ നിലവിളിച്ചത്…?

 

വിഷ്ണു സംശയത്തോടെ ചോദിച്ചു

 

“””അറിയില്ല വിഷ്ണു.. ഞങ്ങൾ ചെല്ലുമ്പോൾ കണ്ടത് ബോധം കെട്ടു കിടക്കുന്ന ജോയെ ആണ്…. പിന്നെ വെള്ളം ഒക്കെ തളിച്ച് എഴുന്നേപ്പിച്ചു…ഞങ്ങളൊക്കെ പരിജയം ഇല്ലാത്തവരെ പോലെയാ അവൻ അപ്പോ കണ്ടത്… ആകെ ഒച്ചപ്പാടും ബഹളവും… പിന്നെ ഹോം നേഴ്സ് വന്നു മരുന്നു കൊടുത്തുറക്കി…”””

 

തലേന്നത്തെ വിശേഷം മുഴുവൻ പറഞ്ഞയാൾ നിരാശനായി ഇരുന്നു

 

അപ്പോളേക്കും താഴെനിന്ന് അശോകന്റെ ഭാര്യ സുമിത്ര കയറി വന്നു…

 

താഴെ മറ്റുള്ളവരെ ആശ്വസിപ്പിച്ചു നിന്ന അവർ മുകളിൽ എത്തിയപ്പോഴേക്കും വിങ്ങി പൊട്ടിയിരുന്നു

 

“””വിഷ്ണു.. നമ്മടെ ജോ… അവന് തീരെ സുഖമില്ലാതായി വരുവാ…. ഇത്രയും നാളും എന്നേം അശോകേട്ടനേയും ഒക്കെ തിരിച്ചറിയുമായിരുന്നു.. ഇന്നിപ്പോ അതിനും കൂടി എന്റെ കുട്ടിക്ക് പറ്റണില്ല….”””

 

സാരിത്തലപ്പ് കൊണ്ട് മുഖമമർത്തി കരച്ചിലടക്കാൻ പാടുപെടുന്ന അവരെ വളരെ വിഷമത്തോടെ തന്നെ വിഷ്ണുവും അശോകനും നോക്കികണ്ടു

 

വിഷ്ണു അശോകനെ നോക്കി… ആ നോട്ടം മനസിലാക്കിയെന്നവണ്ണം അയാൾ സുമിത്രയേ വിളിച്ചുകൊണ്ട് മറ്റൊരു മുറിയിലേക്ക് പോയി

 

വിഷ്ണു ആ വീടിന്റെ ഏറ്റവും അവസാനമുള്ള ഒരു മുറിയിലേക്ക് ചെന്നു

 

വളരെ ഉറപ്പുള്ള മരം കൊണ്ട് നിർമ്മിച്ച ഒരു വാതിൽ ആയിരുന്നു അത്

 

അത് തുറന്നയാൾ അകത്തു പ്രവേശിച്ചു

 

അവിടെ കണ്ട ഇരുമ്പു കട്ടിലിൽ തളർന്നു കിടന്നു മയങ്ങുക ആയിരുന്നു ജോ

 

അയാൾ അവനുരുകിൽ വന്നു നിന്നു

 

അവന്റെ നിഷ്കളങ്കമായ മുഖം കണ്ടപ്പോ അഞ്ജനയെ അയാൾ ഓർത്തു

 

ഓർമ്മകൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പഴേക്കും അയാളുടെ കണ്ണുകളും ഈറനണിഞ്ഞു

 

അയാൾ കണ്ണ് തുടച്ചു

 

പിന്നെ മയങ്ങി കിടന്ന ജോയെ അയാൾ തട്ടി വിളിച്ചു

 

കൊറച്ചു നേരത്തെ ശ്രമത്തിനൊടുവിൽ അവൻ കണ്ണുകൾ തുറന്നു

 

ഒരുനിമിഷം വിഷ്ണു അത്ഭുതപെട്ടു

 

ജോയുടെ മുഖഭംഗി എന്ന് പറയുന്നത് അവന്റെ കണ്ണുകൾ ആയിരുന്നു വർഷങ്ങൾക്ക് മുൻപ് വരെ

 

ആ കാപ്പി കണ്ണുകളിൽ ഒരു പ്രാവശ്യം നോക്കിയവർ ആരും പിന്നെ അത് മറക്കില്ലായിരുന്നു

 

ഇന്നലെവരെ ആ കണ്ണുകൾ കലങ്ങിയത് ആയിരുന്നു

 

പക്ഷെ ഇന്നിപ്പോ അവക്ക് ജന്മനാ ഉള്ള ആ കാന്തിക ശക്തി തിരികെ വന്നതായി അയാൾക്ക് തോന്നി

 

അയാൾ കയ്യിലെ ചെറിയ ടോർച് എടുത്തു അവന്റെ കണ്ണുകളും അവക്കും ചുറ്റും വീക്ഷിച്ചു

 

പക്ഷെ അപ്രതീക്ഷിതമായി ജോ അയാളുടെ കൈകൾ തട്ടി മാറ്റി

 

കണ്ണിലേക്കടിച്ചു പ്രകാശം കാരണം ജോ കണ്ണുകൾ കൈ കൊണ്ട് മറച്ചു തല ചെരിച്ചിരുന്നു

 

“””ഹാ.. എന്താ വിഷ്ണുച്ചേട്ടാ ഇത്… കണ്ണടിച്ചു പോകുവല്ലോ…”””

 

കണ്ണിലേക്കടിച്ച പ്രകാശം ഓർത്തു ജോ പറഞ്ഞു

 

പക്ഷെ ജോ കണ്ടത് അവനെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന വിഷ്ണുവിനെ ആണ്

 

അയാൾ നിന്ന അതേ നിൽപ്പ് തന്നെ തുടർന്നു

 

മനസ്സിലൂടെ ഒരായിരം ചോദ്യങ്ങൾ മിന്നി മറഞ്ഞു

 

“”””ജോ….?

 

അയാൾ ഒരു മിനിഷത്തെ പകപ്പ് മാറ്റി വെച്ചുകൊണ്ട് വിളിച്ചു

 

പക്ഷെ പൂർണ്ണമായും ശബ്ദം വെളിയിൽ വന്നില്ല

 

“””എന്താ…?

 

ജോ തലയുയർത്തി അയാളെ നോക്കി

 

അയാളുടെ കണ്ണുകളിൽ ഒരുപാട് ഭാവങ്ങൾ ഓടി മറയുന്നതായി ജോയ്ക്ക് തോന്നി

 

ഒരുനിമിഷം കൊണ്ട് തന്നെ കയ്യിലെ പെട്ടിയൊക്കെ താഴെ ഇട്ടു അയാൾ റൂമിൽ നിന്നിറങ്ങി ഓടി

 

അശോകനെയും സുമിത്രയെയും വിളിച്ചു കൊണ്ട് ഓടി മറയുന്ന വിഷ്ണുവിനെ ജോ നോക്കി ഇരുന്നു

 

അവൻ ഒരു നിമിഷം തന്റെ കയ്യും കാലും ദേഹവുമെല്ലാം പരിശോദിച്ചു

 

പിന്നെ പതിയെ കട്ടിലിൽ നിന്ന് എണീറ്റു

 

രണ്ടടി തലങ്ങും വിലങ്ങും നടന്നു നോക്കി

 

കാലുകൾക്കൊക്കെ വേദന അനുഭവപ്പെട്ടെങ്കിലും കൊറച്ചു നേരത്തിനു ശേഷം അവ മാറി

 

അവൻ തന്റെ റൂം നോക്കി

 

കട്ടിലും കസേരയും താഴെ പൊട്ടി വീണു കിടക്കുന്ന ഒരു തുരുമ്പ് പിടിച്ച ചങ്ങലയും അല്ലാതെ അവിടെ മറ്റൊന്നും തന്നെ അവിടെ ഒണ്ടായിരുന്നില്ല

 

അവൻ അവനെ കുറിച്ചാലോചിച്ചു

 

കണ്ണുകൾ അടച്ചു കൊറേ നേരം കട്ടിലിൽ ഇരുന്നു

 

എന്തൊക്കെയോ ഓർമ്മകൾ അവന്റെ മനസ്സിലേക്ക് കടന്നു വന്നു

 

പക്ഷെ ഒന്നും തന്നെ വക്തമായിരുന്നില്ല

 

ആകെ ഒരു മങ്ങൽ മാത്രം

 

പക്ഷെ തന്റെ ഇന്നലെ വരെ ഉള്ള അവസ്ഥ അവന് ഓർമ വന്നു

 

താനൊരു മാനസികവിഭ്രാന്തി ഉള്ള ഒരാൾ ആയിരുന്നെന്ന് അവന് മനസിലായി

 

തറയിൽ കിടന്ന ചങ്ങല അവൻ എടുത്തു

 

അതിലേക്കവൻ നോക്കി ഇരുന്നു

 

എന്തെന്ന് അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു

 

ഇടതുകൈയിൽ പിടിച്ച ചങ്ങല വിറക്കാൻ തുടങ്ങി

 

ചങ്ങലകളുടെ അഴികൾക്ക് ഭാരം കൂടി വരുന്നതായി അവന് തോന്നി

 

അവന്റെ കയ്യിൽ നിന്നും താനേ ചങ്ങല നിലത്തു വീണു

 

എങ്കിലും അവന്റെ ഇടതു കയ്യുടെ വിറയൽ മാറിയില്ല

 

ആ കൈക്ക് മുകളിലെ ഞരമ്പുകൾ കടും നീല നിറത്തിൽ തെളിഞ്ഞു നിൽക്കാൻ തുടങ്ങി

 

കൈകൾക്ക് അസ്സഹനീയമായ വേദന അനുഭവപ്പെട്ടു

 

അവൻ തന്റെ രണ്ടു കൈകളും ഉയർത്തി നോക്കി

 

പക്ഷെ ഇടതു കയ്യിൽ മാത്രമേ അത് കാണാൻ കഴിഞ്ഞുള്ളു

 

പതിയെ വേദന അവന്റെ കൈകളിൽ നിന്ന് മുകളിലേക്ക് കയറിവരാൻ തുടങ്ങി

 

ഹൃദയത്തിന്റെ ഭാഗത്ത് എത്തിയപ്പോഴേക്കും അവൻ നിലത്തു വീണു

 

കൈകൾ കൊണ്ട് നെഞ്ചിന്റെ ഭാഗം പൊത്തി പിടിച്ചുകൊണ്ടു ജോ നിലത്തു കിടന്നുരുണ്ടു

 

കണ്ണുകൾ അടച്ചുപിടിച്ചുകൊണ്ട് അവൻ വേദന സഹിച്ചു പിടിക്കാൻ ശ്രമിച്ചു

 

പതിയെ അവന്റെ ശരീരം തളരുന്നതായി അവന് തോന്നി

 

കണ്ണുകൾ അടഞ്ഞു തുടങ്ങി

 

പക്ഷെ കാഴ്ച പൂർണ്ണമായും മറഞ്ഞില്ല

 

ആ കിടപ്പിൽ തന്നെ അവന് ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി

 

ആരൊക്കെയോ അവനെ വിളിക്കുന്നത് പോലെ

 

കൂടെ കൊറേ നിലവിളികൾ… മന്ത്രങ്ങൾ…. കണ്ണുകൾക്ക് മുൻപിൽ തെളിഞ്ഞു നിൽക്കുന്ന ചുവന്ന ദീപം

 

അവയുടെ തീക്ഷ്‌ഷ്ണമായ പ്രകാശത്തിൽ അവന്റെ കണ്ണുകൾ അടഞ്ഞു

 

എങ്കിലും അവൻ വീണ്ടും കണ്ണു തുറക്കാൻ ശ്രമിച്ചു

 

വെട്ടി തിളങ്ങുന്ന ഒരു വാളുമായി ഒരു ജീവി അവന്റെ നേരെ പാഞടുത്തു

 

ഇത്തവണ അവൻ തന്നെ കണ്ണുകൾ ഇറുക്കി അടച്ചു

 

“””ജോ….!!!

 

വീണ്ടുമൊരു സ്ത്രീശബ്ദം അവന്റെ ചെവികളിൽ അലയടിച്ചു

 

“””ജോ.. കണ്ണ് തുറക്ക്…!!!

 

വീണ്ടും അതേ ശബ്ദം…കേട്ട് പരിചിതമായ ആ ശബ്ദം കേട്ടവൻ കണ്ണു തുറന്നു…

 

അവന് അവനെ തന്നെ വിശ്വസിക്കാൻ ആയില്ല… ഉയരം കൂടി കാട് മൂടിയ ഒരു മലമുകളിൽ ആയിരുന്നു അപ്പോൾ അവൻ

 

പെട്ടെന്ന് തന്നെ ചാടി എണീറ്റ അവൻ ചുറ്റിനും നോക്കി

 

ഇരുവശവും കുത്തനയുള്ള പാറകെട്ടുകൾക്ക് മുകളിൽ ആയിരുന്നു അവൻ

 

വീണ്ടും തന്റെ പേര് ആരോ വിളിക്കുന്നതായി കേട്ടു

 

മുൻപിലുള്ള പാറകെട്ടുകൾക്ക് മുൻപിൽ നിന്ന് അവനെ മാടി വിളിക്കുന്ന അഞ്ജനയെ

 

…..അവന്റെ അമ്മയെ

 

തന്റെ അമ്മയെ ജീവനോടെ ഒരിക്കൽ കൂടെ കണ്ട അവൻ ഞെട്ടി പോയിരുന്നു

 

പക്ഷെ ചുറ്റിനും ഉള്ള അന്തരീക്ഷത്തിന്റെ സ്വഭാവം മാറി

 

ആകെ ഇരുട്ടു പടർന്നു

 

ഇടിവെട്ടി മഴ പെയ്യാൻ തുടങ്ങി

 

ശക്തിയായി കാറ്റടിക്കാൻ തുടങ്ങി

 

എങ്ങുനിന്നോ പൊടിയും കരിയിലകളും കാറ്റിൽ പാറി വീഴാൻ തുടങ്ങി

 

താൻ ആ കാറ്റിൽ പറന്നു പോകുമെന്ന് ജോയ്ക്ക് തോന്നി

 

അവൻ പിടിച്ചു നിൽക്കാനായി എന്തെങ്കിലും കിട്ടുമോന്നു ചുറ്റിനും നോക്കി

 

പെട്ടെന്ന് ആയിരുന്നു അവന് അവന്റെ അമ്മയുടെ കാര്യം ഓർമ്മ വന്നത്

 

മുൻപ് അഞ്ജലി നിന്നിടത്തേക്ക് അവൻ നോക്കി

 

പക്ഷെ അവിടെ സംഭവിക്കുന്നത് കണ്ടവന്റെ സകല നിയന്ത്രണങ്ങളും നക്ഷ്ടമായി

 

രണ്ടു കറുത്ത രൂപങ്ങൾ ചേർന്ന് അഞ്ജലിയെ തുറന്നിട്ട ഒരു ഗുഹയിലേക്ക് വലിച്ചു കൊണ്ട് പോകാൻ ശ്രമിക്കുന്നു

 

അവൻ തന്റെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ സൂക്ഷിച്ചു നോക്കി

 

അവർക്ക് മനുഷ്യരൂപം ആയിരുന്നില്ല

 

അവരുടെ കാലുകൾ തറയിൽ മുട്ടുന്നുണ്ടായിരുന്നില്ല

 

ആ കറുത്ത രൂപങ്ങൾക്ക് ചുറ്റും നൂലു പോലെ കറുത്ത പുക കൊണ്ട് മൂടിയിരുന്നു

 

മുഖം വക്തമായി കാണുന്നില്ല പക്ഷെ കത്തി ജ്വലിച്ചു നിൽക്കുന്ന രണ്ടു ചുവന്ന കണ്ണുകൾ മാത്രം കണ്ടു

 

ആ കണ്ണുകൾ ആർത്തിയോടെ അഞ്ജലിയെ നോക്കി

 

അത് കണ്ട ജോ തനിക്കെതിരെ വീശുന്ന കാറ്റിനെയും പൊടിപടലങ്ങളെയും വക വക്കാതെ അവർക്ക് നേരെ ഓടിയടുത്തു

 

അവൻ എങ്ങുനിന്നോ കിട്ടിയ ബലത്തിൽ അവർക്ക് നേരെ ചാടി

 

പക്ഷെ അവനു മുന്നേ അവർ അപ്രതീക്ഷിതമായി

 

ചാടിയ അവൻ നേരെ വീണത് ആ പാറകെട്ടുകൾക്ക് ഇടയിലുള്ള ഒരു കുഴിയിലേക്ക് ആയിരുന്നു

 

തട്ടി തടഞ്ഞവൻ അതിനകത്തു വീണു

 

കൊറച്ചു നേരത്തിനു ശേഷം അവൻ കണ്ണുതുറന്നു നോക്കാൻ ശ്രമിച്ചു…

 

അപ്പോഴേക്കും അവന്റെ ബോധം പോയി

 

മുറിയിലേക്ക് ഓടി വന്ന വിഷ്ണുവും അശോകനും സുമിത്രയും കാണുന്നത് നിലത്തു കിടക്കുന്ന ജോയെ ആയിരുന്നു

 

അത് കണ്ടു സുമിത്ര നിലവിളിച്ചുകൊണ്ട് അവനരികിലേക്ക് ഓടി… കൂടെ ബാക്കി ഉള്ളവരും

 

മുഖത്തു വെള്ളം തളിച്ചിട്ടും തട്ടി വിളിച്ചിട്ടും ജോ ഉണർന്നില്ല

 

അത് എല്ലാവരിലും പേടി ഉളവാക്കി

 

വിഷ്ണു അവന്റ കൈ പിടിച്ചു പൾസ് നോക്കി

 

പക്ഷെ ഒന്നും അറിഞ്ഞില്ല

 

വേഗം തതന്നെ അവന്റെ ഹൃദയമിടിപ്പ് നോക്കി

 

കുറഞ്ഞു കുറഞ്ഞു വരുന്ന ഹൃദയമിടിപ്പ് കേട്ട അയാൾ അപ്പോൾ തന്നെ ബാക്കി ഉള്ളവരോട് പറഞ്ഞു

 

വേഗം തന്നെ അശോകനും വിഷ്‌ണുവും കൂടെ ജോയെ താങ്ങി എടുത്തു വിഷ്ണു വന്ന കാറിൽ കയറ്റി

 

വേഗം തന്നെ അടുത്തുള്ള പ്രധാനആശുപത്രിയിലേക്ക് പോകാൻ ഡ്രൈവറോടയാൾ പറഞ്ഞു

 

ജോയെയും വഹിച്ചുകൊണ്ട് ആ കാർ വയൽ കടന്നു പോയി

 

********************************

 

ഹോളിക്രോസ്സ് ഹോസ്പിറ്റൽ

 

പകൽ സമയം ആയതിനാൽ ഒരുപാട് ആൾക്കാർ ആശുപത്രി സന്ദർശിച്ചു കൊണ്ടിരുന്നു

 

ഏക്കറുകൾ നീളമുള്ള ആ കണ്ണായപ്രദേശത്ത് വളരെ വിസ്തീർണ്ണമായി ആ ആറുനില കെട്ടിടം സ്ഥിതി കൊണ്ടു

 

“””മീരഡോക്ടറെ…”””

 

ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഇറങ്ങി വന്ന മീര തിരിഞ്ഞു നോക്കി

 

റൂം പൂട്ടി താക്കോലുമായി ഗായത്രി അങ്ങോട്ട് ഓടി വന്നു

 

“””എടി പെണ്ണെ… നിന്നോട് വന്ന അന്നുമുതൽക്കേ ഞാൻ പറയണതാ ചേച്ചി എന്ന് വിളിച്ചാൽ മതിയെന്ന്…”””

 

മീര അവളോട് ദേഷ്യപ്പെട്ടു

 

“””ഹാ.. ചൂടാവല്ലേ ഡോക്ടർ ചേച്ചി….”””

 

“””ദേ… പിന്നേം.. ഇത് ശെരിയാവൂല….”””

 

അതും പറഞ്ഞു മീര വേഗത്തിൽ നടന്നു

 

മുപ്പത്തിനടുത്ത് പ്രായം ചെന്ന ഒരു ലേഡി ഡോക്ടർ ആയിരുന്നു അവർ

 

ഹോളിക്രോസ്സിലെ പ്രധാന സർജൻമാരിൽ ഒരാൾ

 

ഗായത്രി പിറകെ ഓടി

 

“””ഹ.. പിണങ്ങല്ലേ മീരേച്ചി…ഞാൻ ഒന്ന് പറഞ്ഞോട്ടെ..”””

 

മീരക്കൊപ്പം ഓടി എത്താൻ അവൾ പരിശ്രമിച്ചു

 

“””ദേ ഗായത്രി നിന്നോട് ഞാൻ പറഞ്ഞതല്ലേ… കാര്യം നീ എന്റെ ജൂനിയർ ആണ്.. പക്ഷെ അത് പോലെ ആണോ നിങ്ങളോട് ഞാൻ പെരുമാറുന്നെ…”””

 

“””ചേച്ചി സീരിയസ് ആയിട്ടാണോ..?

 

“””ഒന്ന് പോടീ പെണ്ണെ…. അങ്ങനൊന്നുമില്ല… നീയൊക്കെ ഈ ബഹുമാനം തരുമ്പോൾ എനിക്ക് ഒരുമാതിരി അലർജി പോലെയാ…”””

 

മീര പറഞ്ഞു

 

“””വോ അങ്ങനെ…. അതാണ് പ്രശ്നം..ഓക്കെ മീരേച്ചി ഇനി ഞാൻ കാരണം അലർജി കൂടി ഇവിടാരും ചാവണ്ട…”””

 

“””ഓഹ് ഈ പെണ്ണ്… നീ എന്റെ പൊക കാണാൻ ആണോടി അവിടുന്ന് കുറ്റീം പറച്ചു ഇങ്ങട് വന്നത്…?

 

മീര കളിയായി ചോദിച്ചു

 

“””ഹാ.. അങ്ങനെയും പറയാം…”””

 

അവർ സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ ആയിരുന്നു പിറകിൽ നിന്നൊരു നേഴ്‌സ് ഓടി വന്നവരെ വിളിച്ചത്

 

വിഷ്ണു വിളിച്ചറിയിച്ചത് പ്രകാരം ജോയുടെ ട്രീറ്റ്മെന്റിനായുള്ള സജ്ജീകരണങ്ങൾ അവർ അവിടെ ഒരുക്കി

 

അയാൾ അവിടെ തന്നെ ജോലി ചെയ്യുന്ന ഒരു ഡോക്ടർ ആയിരുന്നു

 

“””ആരാ ചേച്ചി വരുന്നേ.. വല്ല VIP യും ആണോ…?

 

ആർക്കോ വേണ്ടിയുള്ള ഒരുക്കങ്ങൾ കണ്ടു ഗായത്രി ചോദിച്ചു

 

“””അത്രവല്യ VIP ഒന്നുമല്ല…. എങ്കിലും ചെറിയൊരു VIP തന്നെ ആണ്…”””

 

അപ്പോഴേക്കും ജോയെ അവർ അവിടെ എത്തിച്ചിരുന്നു

 

ഒട്ടും വൈകാതെ തന്നെ അവർ ചികിത്സ ആരംഭിച്ചു

 

ഗായത്രിക്ക് അവിടെ പ്രത്യേകിച്ച് പണി ഒണ്ടായിരുന്നില്ല

 

എങ്കിലും ഒക്സിജൻ മാസ്ക് വച്ചു കിടക്കുന്ന ജോയെ അവൾ ശ്രദ്ധിച്ചു

 

ഒരു നിമിഷം അവന്റെ കണ്ണുകളിൽ തന്നെ ശ്രദ്ധിച്ചു പോയ അവൾക്ക് അതിൽ തന്നെ നോക്കി നിൽക്കുമ്പോൾ എന്തൊക്കെയോ നഷ്ടമാവുന്നത് പോലെ തോന്നി

 

ഇനിയും അവിടെ നിന്നാൽ ശെരിയാകില്ലെന്ന് കരുതിയ അവൾ പെട്ടെന്ന് തന്നെ റൂമിൽ നിന്ന് പുറത്തു വന്നു

 

തനിക് എന്ത പറ്റിയതെന്ന് അവൾ ഓർത്തു

 

കൊറച്ചു നേരം അവൾ അവിടെ തന്നെ ഇരുന്നു ആലോചിച്ചു

 

അപ്പോഴേക്കും മീര വെളിയിലേക്ക് വന്നു

 

അപ്പോഴാണ് ആലോചനയിൽ മുഴുകിയിരിക്കുന്ന ഗായത്രിയെ അവൾ കണ്ടത്

 

“””നീയെന്താടി ഇത്ര ആലോചിക്കുന്നേ…?

 

പെട്ടെന്ന് എന്തോ ഓർമ്മയിൽ നിന്ന് അവൾ ഞെട്ടി എണീറ്റു

 

“””ഹാ.. ചേച്ചിയോ.. എപ്പോ വന്നു…?

 

“””എപ്പോ വന്നെന്നോ.. അതിന് ഞാൻ എവിടെയും പോയില്ലല്ലോ…”””

 

“””ഹാ… അല്ല അവിടുത്തെ കഴിഞ്ഞോ..?

 

“””ഓ അത് വിഷ്‌ണു തന്നെ നോക്കിക്കൊള്ളും..”””

 

മീര അത് പറഞ്ഞു അവളുടെ കാബിനിലേക്ക് നടന്നു.. കൂടെ ഗായത്രിയും

 

ജോയെകുറിച്ച് അറിയണമെന്ന് അവൾക് തോന്നി

 

“””മേരിച്ചി.. ഇപ്പൊ വന്ന പേഷ്യന്റ് വിഷ്ണു സാറിന്റെ ആരെങ്കിലും ആണോ..?

 

“””ഹാ അതേ… വിഷ്ണുവിന്റെ ഒരു അടുത്ത ബന്ധത്തിൽ ഉള്ളതാ..”””

 

“””അപ്പൊ ചേച്ചി അല്ലെ പറഞ്ഞെ ഏതോ VIP ആണ് വരുന്നതെന്ന്..?

 

ഗായത്രി വീണ്ടും ചോദിച്ചു.. ജോയെകുറിച്ചറിയാൻ അവള്ക്ക് അതിയായ ആഗ്രഹം തോന്നി

 

“””ആ ഒരു കൊച്ചു VIP തന്നെ…ആലക്കൽ എന്ന് കേട്ടിട്ടുണ്ടോ…?

 

മീര ചോദിച്ചു

 

ഗായത്രി ആ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു

 

“””ഇല്ല… അത് ആരാ.?

 

“””അത് ആരുമല്ല… ആലക്കൽ ഫാമിലിയിലെ ആണ് ആ പയ്യൻ… അതായത് നമ്മടെ അശോകൻ സാറില്ലേ.. സാറിന്റെ അച്ഛന്റെ മൂത്ത മകളുടെ ഒരേയൊരു മകൻ..”””

 

“””ആര് നമ്മുടെ എംഡിയുടെ ഹസ്ബൻഡിന്റെയോ…?

 

ഗായത്രി അതിശയത്തോടെ ചോദിച്ചു

 

“””ആ അത് തന്നെ… സുമിത്രേടേ ഭർത്താവിന്റെ തന്നെ…”””

 

അപ്പോഴേക്കും മീരയുടെ പോക്കറ്റിൽ നിന്ന് ഫോൺ ബെല്ലടിച്ചു

 

കോട്ടിന്റെ പോക്കറ്റിൽ നിന്ന് അവൾ ഫോണെടുത്തു

 

“””നൂറായുസ്സാ സുമിത്രക്ക്…”””

 

ഫോണിൽ തെളിഞ്ഞു വന്ന സുമിത്രയുടെ പേര് കാണിച്ചുകൊണ്ട് അവൾ പറഞ്ഞു

 

“””ഹെലോ… മീര..””

 

മറുവശത്തു നിന്ന് ആദിപിടിച്ചുള്ള അവരുടെ ശബ്ദം കേട്ട് മീര ചിരിച്ചു

 

“””ദേ സുമിത്രെ കാറി കൂവി ബിപി കൂട്ടാൻ നിൽക്കണ്ടാട്ടോ… ജോമോന് ഇപ്പൊ ഒരു കുഴപവുമില്ല… എന്തോ കണ്ടു പേടിച്ചത് ആണ്… കൊറച്ചു നേരം ഒബ്സെർവേഷന് വച്ചിട്ട് പ്രശ്നം ഒന്നും ഇല്ലേൽ ഉച്ച തിരിഞ്ഞു അവനെ പറഞു വിട്ടേക്കാം…”””

 

സുമിത്രയേ സമാധാനിപ്പിച്ചുകൊണ്ട് മീര പറഞ്ഞു

 

അപ്പോഴാണ് ജോയുടെ പേര് ഗായത്രി കേട്ടത്

 

“””ജോ.. ജോമോൻ…”””

 

അവൾ ആ പേര് മനസ്സിൽ ഉരുവിട്ടു

 

കൊറച്ചു നേരത്തിനു ശേഷം മീര അവളുടെ അടുത്തേക്ക് വന്നു…

 

“””നീ വരുന്നില്ലേ…?

 

“””ഹ വരുന്നു..”””

 

മീരക്ക് പിറകെ ഗായത്രി നടന്നു

 

“””ജോമോനെന്ന് പറഞ്ഞാൽ സുമിത്രക്കും അശോകനും ജീവനാ… അതാ അവൾ ഇപ്പൊ വിളിച്ചത്. ഇനി നീ നോക്കിക്കോ ഡിസ്ചാർജ് വാങ്ങി അവൻ പോണത് വരെ ഈ ഫോണിന് ഇനി വിശ്രമം കാണില്ല…മിനിറ്റിന് മിനിറ്റിന് വിളിച്ചോണ്ടിരിക്കും..”””

 

മീര സുമിത്രയുടെ സ്വഭാവം ഓർത്തു പറഞ്ഞു

 

ഗായത്രി അത് ചിരിച്ചുകൊണ്ട് കേട്ടു

 

അവൾക്കപ്പോഴും അവനെക്കുറിച്ചറിയാൻ ആഗ്രഹം കൂടി കൂടി വന്നു

 

“””ഭാഗ്യം ചെയ്ത ജന്മം തന്നെ അല്ലെ അയാളുടേത്… ഇത്രക്ക് സ്നേഹമുള്ള ബന്ധങ്ങൾ ലഭിക്കാൻ..”””

 

തന്റെ കാര്യം ഓർത്തു ഗായത്രി പറഞ്ഞു

 

“””ഭാഗ്യം ചെയ്തതോ… ഞാൻ കണ്ടതിൽ വച്ചു ഏറ്റവും ഭാഗ്യം കെട്ട ജീവിതം അവന്റെ ആയിരുന്നു..”””

 

മീരയുടെ മുഖത്തെ ചിരി മാഞ്ഞു… അവളാകെ വിഷമത്തിൽ ആയി

 

“””അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്…?

 

“””അത് അങ്ങനെയാ ഗായത്രി… പറയുമ്പോൾ എന്താ… ഇത്രയും സ്നേഹമുള്ള കുടുംബം.. കുടുംബക്കാർ.. ബന്ധുക്കൾ…. കോടി കണക്കിന് സ്വത്തുക്കൾക്കും സ്ഥാപങ്ങൾക്കും അവന്റെ മുത്തച്ഛന്റെയും മുത്തശിയുടെയും കാലശേഷം ഒരേയൊരു അവകാശി…”””

 

“””അത്രെയും പോരെ ചേച്ചി അവനെ ഭാഗ്യവാൻ എന്ന് വിളിക്കാൻ…”””

 

ഗായത്രി പറഞ്ഞു… മീര അവളെ ഒന്ന് നോക്കി

 

“””പോരാ… അവന് അച്ഛനില്ല.. അമ്മയില്ല… അവന്റെ ഇപ്പോഴത്തെ ഓർമ്മയിൽ അച്ഛന്റെയും അമ്മയുടെയും പഴകിയ കൊറച്ചു ഓർമ്മകൾ മാത്രം… പിന്നെ വർഷങ്ങളായി കൂട്ടിനു ഭ്രാന്തും…”””

 

മീര അത് പറഞ്ഞു നടന്നു

 

അതെല്ലാം കേട്ട ഗായത്രി അവിടെ തന്നെ നിന്നു

 

അങ്ങനെയല്ലാം കേട്ടപ്പോ അവളുടെ മനസ്സിൽ എവിടെയോ ഒരു വേദന അനുഭവപ്പെട്ടു

 

“””ഭ്രാന്തോ…?

 

അവൾ ചോദിച്ചു

 

“””ഹ്മ്മ്.. ഭ്രാന്ത്‌ തന്നെ…. കഴിഞ്ഞ ആറ് കൊല്ലമായി അവനൊരു മാനസികരോഗി ആണ്…മാതാപിതാക്കളുടെ മരണം നേരിൽ കണ്ടതിന്റെ ഷോക്ക്…”””

 

മീര പറഞ്ഞു

 

“””എന്റെ ഓർമ ശെരിയാണെങ്കിൽ അവന് പതിനേഴോ പതിനെട്ടോ വയസ്സുള്ളപ്പോ ആണ് അവർ മരിക്കുന്നത്…കൊലപാതകം ആയിരുന്നു…. ആരോ..എന്തിനോ വേണ്ടി…”””

 

അഞ്ജനയെക്കുറിച്ചൊർത്തവൾ പറഞ്ഞു

 

“””അന്വേഷണം ഒന്നും ഒണ്ടായില്ലേ ചേച്ചി..?

 

“””ഒരുപാട് തവണ… പക്ഷെ എന്തോ… ഇതുവരെ ആ കേസിനെകുറിച്ച് ആർക്കും തന്നെ വക്തമായി അറിയില്ല… ജോയുടെ മുൻപിൽ വച്ചായിരുന്നു എല്ലാം… അതിന് ശേഷം ആ പയ്യൻ ആരോടും സംസാരിച്ചിട്ടില്ല.. എന്തിന് പറയുന്നു അവനെ ഒന്ന് ചിരിച്ചു കൂടെ ആരും കണ്ടില്ല… ഒറ്റക്ക് ഒരു മുറിയിൽ തന്നെ…ആദ്യമൊക്കെ വയലന്റ് ആകുമായിരുന്നു… പിന്നെ പിന്നെ അതും ഇല്ലാതായി.. “””

 

അവനെ കുറിച്ച് അവൾക്കറിയാവുന്നതൊക്കെ മീരപറഞ്ഞു

 

ശേഷം അവൾ സ്വന്തം റൂമിലേക്ക് പോയി

 

ഗായത്രി അവിടെ തന്നെ നിന്നു

 

“””ചിരിച്ചിട്ടില്ലെന്നോ.. കൊറച്ചു മുൻപേ കൂടെ കണ്ടതാണല്ലോ അവന്റെ ചുണ്ടിലൊരു ചിരി…”””

 

ഗായത്രി മനസ്സിലോർത്തു

 

“””ശ്ശേ.. ഞാനിതെന്തൊക്കെയാ ഓർത്തു കൂട്ടണേ…”””

 

സ്വന്തം തലക്ക് തന്നെ അടിച്ചുകൊണ്ട് അവൾ പറഞ്ഞു… പിന്നെ അവളും നടന്നു

 

ഒരിക്കൽ കൂടെ ജോയെ കാണണമെന്ന് അവൾ ഓർത്തു

 

ഈ സമയം ജോയുടെ ഡോക്ടർ വാസുധേവിന്റെ മുൻപിലിരിക്കുക ആയിരുന്നു വിഷ്ണു

 

“””വസു… ജോയ്ക്കു എന്താടാ പറ്റിയെത്..?

 

അവൻ ചോദിച്ചു

 

കസേരയിൽ ഇരുന്നു കാര്യമായി ആലോചനയിൽ ആയിരുന്നു വാസുധേവ്

 

“””ഒന്നും പറയറായിട്ടില്ലെടാ… കൊറച്ചു ടെസ്റ്റുകൾ കൂടെ നടത്താൻ ഞാൻ പറഞ്ഞിട്ടുണ്ട്.. അത് കൂടെ വന്നാലേ പറയാൻ സാധിക്കു… നീ പറഞ്ഞ കാര്യങ്ങൾ ഒക്കെ വച്ചു നോക്കുമ്പോൾ അവനെന്തോ കണ്ടു പേടിച്ചിരിക്കാനാണ് സാധ്യത…”””

 

“””അത് ഇന്നലെ അല്ലെ വസു…. ഞാൻ പറഞ്ഞത് ഇന്നു രാവിലത്തെ സംഭവമാ..”””

 

ജോ തന്നെ തിരിച്ചറിഞ്ഞ വിഷയമോർത്തയാൾ പറഞ്ഞു

 

“””അത് തന്നെ ആണ് വിഷ്ണു എന്നേ കുഴപ്പിക്കുന്നത്…. അവന്റെ ഇപ്പോഴത്തെ കണ്ടീഷനിൽ ഇത്ര പെട്ടെന്ന് അതൊന്നും സാധ്യമല്ല…എന്തായാലും ടെസ്റ്റ്‌ റിപ്പോർട്ട് വരട്ടെ… അതിന് ശേഷം പറയാം…”””

 

അയാൾ അത് പറഞ്ഞു റൂം വിട്ട് വെളിയിൽ പോയി

 

എന്നാലും വിഷ്ണു അവിടെ ഇരുന്നുകൊണ്ട് ആലോചിച്ചു

 

**************************

 

മീരയുമായുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ചു സുമത്ര താഴേക്ക് ഇറങ്ങി

 

അവൾ അവിടെയെല്ലാം രാഗവനെ തിരഞ്ഞു

 

ഒടുവിൽ ലാൻഡ് ഫോണിൽ ആരോടോ സംസാരിച്ചു നിൽക്കുന്ന അയാളെ കണ്ട് സുമിത്ര അവിടേക്ക് വന്നു

 

സുമിത്ര വരുന്നത് കണ്ട രാഘവൻ കാൾ നിർത്തിയ ശേഷം അരികിലുള്ള കസേരയിൽ ഇരുന്നു

 

“”””വിഷ്ണു വിളിച്ചായിരുന്നോ മോളെ…?

 

അയാൾ ചോദിച്ചു

 

“”””അത് പറയാനാ അച്ഛാ വന്നത്… ജോയ്ക്ക് നമ്മൾ കരുതിയത് പോലെ പ്രശ്നങ്ങൾ ഒന്നുമില്ല.. ഇന്നലെ എന്തോ കണ്ട് പേടിച്ചു അതിന്റെയ…”””

 

മീരയിൽ നിന്ന് അറിഞ്ഞ വിവരങ്ങൾ അവൾ അയാളോട് പറഞ്ഞു

 

അയാൾ അത് പ്രതീക്ഷിച്ചെന്നവണ്ണം ചിരിച്ചു

 

“””ഞാനിപ്പോ മേപ്പാട്ടിലേക്ക് ഒന്ന് വിളിച്ചിരുന്നു… തിരുമേനിയും ഏതാണ്ട് ഇതിപ്പോലെ തന്നെയാ പറഞ്ഞത്…”””

 

“””ആണോ.. എന്താ അദ്ദേഹം പറഞ്ഞത്…?

 

അറിയാനുള്ള ആഗ്രഹം കൊണ്ട് സുമിത്ര ചോദിച്ചു

 

“””പേടിക്കേണ്ട കാര്യമൊന്നുമില്ലന്നെ…ജോയുടെ ജനനസമയം കൊറച്ചു മോശം ആയിരുന്നു അതിന്റെ ലക്ഷണമായിട്ടാണ് അവന്റെ ജന്മസമയത്ത് തന്നെ ഒരു മരണം സംഭവിച്ചത്….”””

 

“””ഇതൊക്കെ അറിയാവുന്നത് അല്ലെ അച്ഛ.. ഇപ്പൊ അതൊക്കെ എന്തിനാ ഓർക്കുന്നത്…”””

 

“””ഓർത്തതല്ല.. അദ്ദേഹം തന്നെ പറഞ്ഞതാണ്… അന്ന് ജോയുടെ ജാതകത്തിൽ ഒരുപാട് പ്രശ്നങ്ങളും ദോഷങ്ങളും ഉണ്ടായിരുന്നു… പക്ഷെ പെട്ടെന്ന് തന്നെ അവയെല്ലാം മാറിപോവുകയും ചെയ്തു… അങ്ങനൊരു ജാതകം തിരുമേനി ആദ്യമായിട്ടാണ് കാണുന്നത്…. പക്ഷെ അദ്ദേഹത്തിന് ഇപ്പോഴും പല കാര്യങ്ങൾക്ക് വ്യക്തത വന്നിട്ടില്ല എന്നാണ് ഇപ്പൊ പറയുന്നത്…”””

 

അയാൾ പറഞ്ഞു നിർത്തി… അത് കേട്ട സുമിത്രക്ക് അല്പം ഭയമായി.. തികഞ്ഞ ദൈവവിശ്വാസികൾ ആയിരുന്നു അവർക്ക് ഇതെല്ലാം വലിയ കാര്യം ആയിരുന്നു

 

“””എന്താ അച്ഛ… ഇനി ഇതും എന്തിന്റെയെങ്കിലും ആരംഭം ആവുമോ…?

 

“””അതേ…. പക്ഷെ അതൊന്നും നമ്മുടെ ജോയെ ബാധിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്..അവൻറെ നല്ല സമയം ആരംഭിച്ചു…എല്ലാത്തിനും അവന്റെ ജനനസമയമാണ് കാരണം.. മാറിക്കൊണ്ടിരിക്കുന്ന ജാതകം ആണ് അവന്റേത്.. അതുകൊണ്ട് ഇപ്പൊ പ്രവചിക്കുന്നത് ഒന്നും തന്നെ ഒറപ്പിച്ചു പറയാൻ സാധിക്കില്ല എന്നാണ് പറഞ്ഞത്…”””

 

അതും പറഞ്ഞയാൾ എഴുന്നേറ്റു നടന്നു

 

അയാൾ ചെന്നത് അയാളുടെ റൂമിലേക്ക് ആയിരുന്നു

 

തികച്ചും വൃത്തിയായി തന്നെ സൂക്ഷിച്ച ഒരു മുറി

 

കട്ടിലിൽ ഒരു സ്ത്രീ കിടക്കുന്നുണ്ടായിരുന്നു

 

അയാളുടെ ഭാര്യ ലതിക ആയിരുന്നു അത്

 

ഇന്നത്തെ സംഭവങ്ങൾ അവരിൽ ഒരുപാട് സമ്മർദ്ദം ചെലുത്തിയിരുന്നു..വാർദ്ധക്യപരമായ ഒരുപാട് രോഗങ്ങൾ അവരെ വേട്ടയാടിയിരുന്നു

 

“”ലതികെ.. നീ പറഞ്ഞത് കെട്ടില്ലേ… അവന് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല… പെട്ടെന്ന് തന്നെ തിരികെ വരും…”””

 

അതിനവർ മറുപടി ഒന്നും തന്നെ കൊടുത്തില്ല

 

അയാൾ ഭിത്തിയിൽ തൂക്കിയിരുന്ന ഒരു പഴകിയ ചിത്രത്തിലേക്ക് നോക്കി

 

ഒരു വിവാഹഫോട്ടോ ആയിരുന്നു അത്… പഴക്കം ഏറെ തോന്നിക്കും വിധം നിറം മങ്ങി അരികുകൾ ദ്രവിച്ചു തുടങ്ങിയിരുന്നു

 

അയാൾ അതിലേക്ക് തന്നെ നോക്കി ഇരുന്നു

 

“”””ജോമോനെ എപ്പോ കാണുമ്പഴും അഞ്ജലിയെയും ഡാനിയെയും എനിക്ക് ഓർമ വരും..അവനോട് സംസാരിക്കുമ്പോൾ എനിക്ക് അഞ്ജലിയോട് മിണ്ടുന്നതു പോലെ ആയിരുന്നു… സംസാരവും സ്വഭാവവും എല്ലാം അവളെ പോലെ തന്നെ… പിന്നെ ഓരോ നോട്ടത്തിലും ഡാനിയെ ഓർമ വരും… അല്ലെ ലതികെ..”””

 

പഴയതെല്ലാം ഓർത്തുകൊണ്ട് അയാൾ പറഞ്ഞു

 

അതിന് അവർ ഒന്നും മൂളുക മാത്രം ചെയ്തു

 

“””അവൻ അവന്റെ അച്ഛനെപ്പോലെ അല്ലായിരുന്നോ..”””

 

ലതിക അയാളോട് ചോദിച്ചു

 

“””നേരാ…ജോയുടെ ഓരോ നോട്ടത്തിലും വളർച്ചയിലും എനിക്ക് ഡാനിയെ കാണാൻ കഴിഞ്ഞു… എന്റെ കുഞ്ഞിനേ ധീനം വന്നതിന് ശേഷം അഞ്ജലിയെ അവനിൽ നിന്ന് നഷ്ടമായത് പോലെ തോന്നിയിട്ടുണ്ട്… അപ്പോഴേല്ലാം ഡാനിയെ തന്നെ അവനിൽ കണ്ടു…”””

 

“””ഒന്നോർത്താൽ അയാൾ തന്നെ അല്ലെ ഏട്ടാ എന്റെ മോളുടെയും ജോയുടെയും ജീവിതം നശിപ്പിച്ചത്…”””

 

ഡാനിയെകുറിച്ചോർത്ത് ലതിക പറഞ്ഞു

 

“””ഒരിക്കലുമല്ല ലതികെ…അഞ്ജലിയെകുറിച്ചൊരുകുമ്പോൾ നീ പറയുന്നത് തന്നെ ആണ് ശെരി..പക്ഷെ ജോ… അവൻ ജീവിച്ചിരിക്കുന്നത് തന്നെ ഡാനി കാരണമല്ലേ…””””

 

“””അതെന്താ ഏട്ടൻ അങ്ങനെ പറഞ്ഞത്…?

 

അരുതാത്തത് എന്തോ കേട്ടെന്നവണ്ണം അവർ എഴുന്നേറ്റിരുന്നുകൊണ്ട് അയാളോട് ചോദിച്ചു

 

“””അത് പിന്നെ.. അവൻ കാരണമല്ലേ ജോ ജനിച്ചത്…””

 

എന്തോ മറക്കാൻ ശ്രമിക്കുന്നത് പോലെ അയാൾ പറഞ്ഞു.. പിന്നെ അവർക്ക് മുഖം കൊടുക്കാതെ അയാൾ എഴുന്നേറ്റു പോയി

 

അയാളുടെ മറുപടിയിൽ സംതൃപ്ത ആവാതെ ലതിക അവിടെ തന്നെ ഇരുന്നു

 

പിന്നെ ഭിത്തിയിലെ ചിത്രത്തിലേക്ക് നോക്കി

 

***************************

 

“”””ഹേയ് വിഷ്ണു…!

 

വരാന്തയിൽ ഇരുന്നിരുന്ന വിഷ്ണുവിനെ നോക്കി വാസുധേവ് വിളിച്ചു

 

കയ്യിൽ കൊറച്ചു റിപ്പോർട്ടുകൾ പിടിച്ചുകൊണ്ടു ആയിരുന്നു അയാളുടെ വരവ്

 

വിഷ്ണുവിനരികിൽ എത്തിയതേ അയാളെയും കൂട്ടി തന്റെ മുറിയിലേക്ക് കയറി വാസുധേവ്

 

“””റിപ്പോർട്ട് എല്ലാം വന്നു.. കൊറച്ചൊക്കെ ഞാൻ നോക്കി… പിന്നെ റൂമിൽ പോയി അവനെ ഞാൻ നോക്കുകയും ചെയ്തു…””””

 

“””എന്താടാ അവന് ബോധം വന്നോ…?

 

വിഷ്ണു ചോദിച്ചു

 

“””Yes..തലേന്ന് ഒന്നും കഴിച്ചില്ലെന്ന് തോന്നുന്നു… So ട്രിപ്പ് ഇട്ടിട്ടുണ്ട്.. അത് കൂടെ കഴിഞ്ഞാൽ അവനെയും കൊണ്ട് നിനക്ക് പോകാം…”””

 

വാസുധേവ് പറഞ്ഞു

 

“””വേറെ കൊഴപ്പം ഒന്നുമില്ലല്ലോ അല്ലെ…?

 

വിഷ്ണു ചോദിച്ചു

 

“””ഹാ.. അത് പറയാനാ ഞാൻ നിന്നെ വിളിച്ചത്… അവനെ സ്ഥിരമായി കാണിച്ചിരുന്ന സൈക്കാട്രിസ്റ്റിനെ ഞാൻ വിളിച്ചിരുന്നു… എനിക്ക് തോന്നിയ കൊറച്ചു സംശയങ്ങൾ.. Just ഒന്ന് കൺഫോം ചെയ്തേക്കാം എന്ന് കരുതി ആണ് ബാലുവിനെ വിളിച്ചത്…”””

 

“””എന്നിട്ട് അയാൾ എന്ത് പറഞ്ഞു..?

 

“””എന്റെയും നിന്റെയും സംശയങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു….നമ്മൾ കണക്ക് കൂടിയതിൽ ഒരുപാട് കാര്യങ്ങൾ ശെരിയാണ്…”””

 

“””എന്താണത്…?

 

കസേരയിലേക്ക് ചാരി ഇരുന്നുകൊണ്ട് വാസുധേവ് വിഷ്ണുവിനെ നോക്കി

 

“””ജോ ഇപ്പോൾ നോർമൽ ആണ്…..”

 

************************

 

പഴയ കോഫി ഷോപ്പിൽ തന്നെ ഇരിക്കുക ആയിരുന്നു ക്രിസ്റ്റി

 

തലേന്ന് രാത്രി മുതൽ അവനെ എന്തോ അലട്ടുന്നുണ്ടായിരുന്നു

 

പക്ഷെ എന്താണെന്ന് അത് അവന് മനസിലായില്ല

 

ലാപ്ടോപ്പിലേക്ക് തന്നെ നോക്കികൊണ്ട് ഇരിക്കുക ആയിരുന്നു അവൻ

 

പെട്ടെന്ന് ആയിരുന്നു പരിചിതമായ ഒരു സ്പ്രെയുടെ മണം അവന് അനുഭവപ്പെട്ടത്

 

പതിയെ കണ്ണുകൾ ഉയർത്തി അവൻ ചുറ്റിനും നോക്കി

 

അപ്പോഴാണ് കണ്ടത് ഇന്നലെ ലിഫ്റ്റ് തന്നെ പെൺകുട്ടി കാറിൽ നിന്നിറങ്ങി അവന് നേരെ നടന്നു വരുന്നത്

 

“””ഹലോ… ക്രിസ്റ്റി…”””

 

അവൾ വന്നതേ അവന് നേരെ ഷേക്ക്‌ഹാൻഡ് നൽകി

 

തിരിച്ചവനും

 

“””ഹലോ ദർഷ…”””

 

അവനരികിലായി ഒഴിഞ്ഞ കസേരയിൽ അവളുയിരുന്നു

 

“””അപ്പോ എന്റെ പേര് മറന്നിട്ടില്ലല്ലേ…?

 

കയ്യിലെ ഹാൻഡ് ബാഗ് മടിയിൽ വച്ചുകൊണ്ടവൾ ചോദിച്ചു

 

ഒരു ചുവപ്പും കറുപ്പും ചേർന്ന ഷർട്ടും കറുത്ത ജീൻസും ആയിരുന്നു അവളുടെ വേഷം

 

അഴിച്ചിട്ട നീളൻ മുടി പിറകിലായി കെട്ടി വച്ചിരുന്നു

 

കുതിരവാല് പോലെ അത് തൂങ്ങി നിന്നു

 

വാലിട്ടെഴുതിയ കണ്ണുകൾക്ക് വളരെ ആകർഷണീയത ആയിരുന്നു

 

ഇതെല്ലാം വന്നപ്പോഴേ ക്രിസ്റ്റി ശ്രദ്ധിച്ചു

 

“””താനെന്റെയും പേര് മറന്നില്ലല്ലോ..”””

 

ദർഷ ചോദിച്ചത് പോലെ തന്നെ ക്രിസ്റ്റിയും ചോദിച്ചു

 

ലാപ്ടോപ്പിൽ നിന്ന് മുഖമുയർത്തി അവളെ നോക്കി അവൻ ചിരിച്ചു കാണിച്ചു

 

പക്ഷെ ആ ചിരി അവള്ക്കത്ര ഇഷ്ടപ്പെട്ടില്ല

 

അത് കണ്ട ക്രിസ്റ്റി പറഞ്ഞു

 

“””ഹേയ്.. ഞാൻ വെറുതെ പറഞ്ഞതാ… ഇന്നലെ പരിചയപ്പെട്ടത് അല്ലെ ഉള്ളു… അപ്പോഴേക്കും ഒരാളുടെ പേര് മറന്ന് പോകാൻ എനിക്ക് മറവി രോഗമൊന്നുമില്ല… പിന്നെ എനിക്ക് ഓർത്തിരിക്കാൻ അങ്ങനെ ആരുടേയും പേരുകളുമില്ല..”””

 

ക്രിസ്റ്റി പറഞ്ഞു…

 

“””ഓ… അപ്പൊ ക്രിസ്റ്റിക്ക് ഇവിടെ ഫ്രണ്ട്സ് ഒന്നുമില്ലേ…?

 

അവൾ ചോദിച്ചു

 

“””ഇല്ലെടോ….ഞാനങ്ങനെ ആരോടും അത്ര ഫ്രണ്ട്‌ലി അല്ല.. അതാണ് മെയിൻ റീസൺ..”””

 

“””അങ്ങനെ പറയല്ലെടോ… ഇനിയിപ്പോ ഞാനില്ലേ…. ഫ്രണ്ട്സ് ആരുമില്ലേ എന്ന് ചോദിച്ചാൽ എന്റെ പേര് പറഞ്ഞാൽ മതിയന്നെ..”””

 

അവൾ അവനോട് പറഞ്ഞു ചിരിച്ചു

 

അവളുടെ സംസാരം ക്രിസ്റ്റിക്കും വളരെയധികം ഇഷ്ടപ്പെട്ടു

 

“””അപ്പൊ ഫ്രണ്ടിന് എന്താ കുടിക്കാൻ പറയേണ്ടേ….?

 

ക്രിസ്റ്റി ചോദിച്ചു

 

“””ഏയ്‌.. എനിക്കിപ്പോ ഒന്നും വേണ്ട..അല്ല നീ രാവിലെ വന്നതാണോ..?

 

അവൾ സമയം നോക്കികൊണ്ട് ചോദിച്ചു

 

“””അതേ… എന്ത് പറ്റി..”””

 

“””അല്ല… അപ്പോ ക്രിസ്റ്റിക്ക് ജോബ് ഒന്നുമില്ലേ…”””

 

“””ഏയ്യ്… മുൻപ് ഉണ്ടായിരുന്നു… പക്ഷെ എനിക്ക് അതുമായി അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റിയില്ല…അതുകൊണ്ട് അത് വിട്ടു…”””

 

ക്രിസ്റ്റി ലാപ്പ് ഷട്ട്ഡൌൺ ചെയ്തുകൊണ്ട് പറഞ്ഞു

 

“””ഇപ്പൊ എന്താ പരുപാടി…?

 

“””അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല… കൊറച്ചു നാളായി ട്രാവലിംഗ് ആണ്.. അങ്ങനെ കറങ്ങി തിരിഞ്ഞു ഇപ്പൊ ദാ ഇവിടെ ഇരിക്കുന്നു… അല്ല തന്നെക്കുറിച്ചൊന്നും പറഞ്ഞില്ല..”””

 

“””പറയാൻ മാത്രമൊന്നുമില്ല ക്രിസ്റ്റി…. ഞാൻ ഫാഷൻ ഡിസൈനിങ് കഴിഞ്ഞു…. ഇപ്പൊ ഇതിലെയും അതിലെയും ചുമ്മാ കറങ്ങി നടക്കുന്നു…”””

 

അവൾ സ്വന്തം കാര്യം പറഞ്ഞു

 

“””ആഹാ… ജോലിക്ക് ഒന്നും ട്രൈ ചെയ്തില്ലേ… എവിടെ നിന്ന പഠിച്ചത്..?

 

“””ഏയ്‌.. ഇപ്പൊ ജോബ് നോക്കാനൊന്നും ഇന്ട്രെസ്റ് ഇല്ല…കൊറച്ചു നാൾ ഇതുപോലെ ഒക്കെ നടന്നിട്ട് എവിടേലും കയറിക്കൂടാമെന്ന് കരുതി… പിന്നെ പൊറത്തു നിന്ന ഞാൻ പഠിച്ചതെല്ലാം… ജെർമനി..”””

 

അവൾ പറഞ്ഞു

 

“””അതെയോ…”””

 

എന്തോ ഓർത്തുകൊണ്ട് അവൻ ചോദിച്ചു

 

“””Yes…. അല്ല ക്രിസ്റ്റി ജർമനിയിൽ വർക്ക്‌ ചെയ്തിട്ടുണ്ടോ….മുൻപ് കണ്ട് നല്ല പരിജയം…”””

 

“””Ey No.. ഇല്ല…”””

 

പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൻ പറഞ്ഞു

 

“””പിന്നെ തന്റെ വീട്ടിൽ ആരൊക്കെ ഒണ്ട്..?

 

പെട്ടെന്ന് വിഷയം മാറ്റാനായി അവൻ ചോദിച്ചു

 

“””എന്റെ വീട്ടിൽ പപ്പ അമ്മ പിന്നെ ഒരു ഏട്ടൻ കൂടെ ഒണ്ട്.. അവനും ജെർമനിയിൽ ആണ്.. പപ്പ ഇവിടെ തന്നെ ചെറിയ ബിസിനസ് ഒക്കെ ആയി ഒണ്ട്…. ക്രിസ്റ്റിയുടെ വീട്ടിലോ…”””

 

അവൾ ചോദിച്ചു

 

അതിന് ആദ്യം ക്രിസ്റ്റി ഒന്നും പറഞ്ഞില്ല.. കൊറച്ചു നേരം പുറത്തേക്ക് നോക്കി ഇരുന്നു

 

“””അത് പിന്നെ ഞാൻ ഓർഫൻ ആണ് ദർഷ..”””

 

“””ഓഹ് സോറി…”””

 

അവൾ അവന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു

 

പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിൽ ഒരാളാണ് ദർഷ എന്ന് അവന് മനസിലായി

 

“””It’s ok ദർഷ… എന്തായാലും താനറിയണമല്ലോ..”””

 

അവൻ പറഞ്ഞു

 

“””ഹാ അത് ശെരിയാ… Ok leave it…ഇനി എത്രനാൾ കൂടെ കാണും ബാംഗ്ലൂർ..?

 

“””പറയാറായിട്ടില്ല… ഇവിടം മടുക്കുന്നത് വരെ…”””

 

“””ഓ അങ്ങനെ…ഇപ്പോ എങ്ങനെ ആണ് ഞങ്ങടെ ബാംഗ്ലൂരിനെകുറിച്ച് തന്റെ അഭിപ്രായം..?

 

“””അഭിപ്രായം പറയറൊന്നും ആയിട്ടില്ലെടോ…. ഞാൻ ആകെ വന്നിട്ട് കൊറച്ചു ദിവസം ആയതേ ഉള്ളു.. അതിനുള്ളിൽ വിസിറ്റ് ചെയ്തത് ഈ ഷോപ്പ് മാത്രം ആണ്…””””

 

ക്രിസ്റ്റി താൻ വന്നത് ദിവസം മുതൽ ഉള്ള കാര്യം ഓർത്തു പറഞ്ഞു

 

“””ശ്ശേ… മോശം ആയിപോയി.. സാരമില്ല..ഇനിയിപ്പോ ബാംഗ്ലൂർ മുഴുവൻ ക്രിസ്റ്റി കണ്ടിട്ടേ ഇവിടെ നിന്ന് പോകൂ… എങ്കിലേ ഞാൻ വിടു…”””

 

“””അത്രക്കൊക്കെ വേണോ…?

 

“””പിന്നെ വേണ്ടേ….ക്രിസ്റ്റിക്ക് അറിയാഞ്ഞിട്ട… ബാംഗ്ലൂർ ഒരു കടലാണ്…ഗൂഗിൾ മാപ്പിൽ പോലും ഇവിടുത്തെ പകുതി സ്ഥലങ്ങളും മാർക്ക് ചെയ്തിട്ടില്ല.. അതെല്ലാം നിന്നെ ഞാൻ കാണിച്ചു തരും..”””

 

അവൾ വളരെ ഉത്സാഹത്തോടെ പറഞ്ഞു

 

ക്രിസ്റ്റി അതെല്ലാം ഒരു കൗതുകത്തോടെ നോക്കി നിന്നു…ആദ്യമായിട്ടാണ് അവൻ ഇങ്ങനെ ഒരു കൂട്ടുകാരിയെ കിട്ടുന്നതും ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉണ്ടാവുന്നതും… അവനും അത് ആസ്വദിച്ചു

 

“”””നമുക്ക് നാളെ തന്നെ തുടങ്ങാമല്ലേ…?

 

ക്രിസ്റ്റീയോട് അവൾ ചോദിച്ചു

 

“”””Sure…””””

 

പിന്നെയും കൊറച്ചു നേരം കൂടെ അവർ അവിടെ സംസാരിച്ചിരുന്നു

 

ഇതെല്ലാം ഒരാൾ മാറി നിന്ന് നോക്കികൊണ്ടിരുന്നു

 

കൊറച്ചു നേരം കൂടെ അവരെ നോക്കിയ ശേഷം അയാൾ അവിടെ നിന്ന് അവരുടെ ശ്രദ്ധയിൽ പെടാതെ മാറി നടന്നകന്നു

 

പക്ഷെ ക്രിസ്റ്റി ഇതെല്ലാം അറിഞ്ഞു തന്നെ ഇരുന്നു

 

********************************

തുടരും..

ചാരുവിനും ആദിക്കും വേണ്ടി കാത്തിരിക്കുന്നവരെ മറന്നിട്ടില്ല അതികം വൈകാതെ തന്നെ അതിന്റെ അടുത്ത ഭാഗങ്ങൾ ഇടുന്നതാണ്

a
WRITTEN BY

admin

Responses (0 )