രണ്ടാമൂഴം 1
Randamoozham Part 1 | Author : JK
ആദ്യം തന്നെ തണൽ(S1)ന് തന്ന എല്ലാ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി അറിയിക്കുന്നു.
മറ്റൊരു കാര്യം പറയാനുള്ളത്. തണൽ S1ൽ നിന്നും തീർത്തും വ്യത്യസ്തമാണ് S2. അതുകൊണ്ട് തന്നെ തണൽ S2 വിന്റെ കാര്യത്തിൽ നിങ്ങൾ ഒരൽപം കൂടി സംയമനം പാലിക്കണം.
S2വിൽ ഏട്ടത്തിയായിരിക്കും നായിക എന്ന് മാത്രം ഇപ്പോൾ മനസ്സിലാക്കിയാൽ മതി. അത് ഇപ്പോൾ പറയാൻ കാരണം അല്ലങ്കിൽ നിങ്ങൾ വീണ്ടും കിച്ചുവിനെയും അഭിയേയും പ്രതീക്ഷിച്ചിരിക്കും എന്നത് കൊണ്ടാണ്.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
എനി നമ്മുക്ക് രണ്ടാമൂഴത്തിലേക്ക് വരാം.
“വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കു ഒരുവട്ടം ” ഷാഫിയുടെ ആൽബത്തിലെ എത്ര അർത്ഥവത്തായ വരികളാണല്ലേ..
പ്രണയം എന്ന് പറഞ്ഞാൽ ചിലപ്പോൾ അങ്ങനെയാണ്. അതിന് വേദനിപ്പിക്കാനും നല്ല കഴിവാണ്. ആ വേദന തരണം ചെയ്യാൻ കഴിയാതെ നമ്മൾക്കിടയിൽ നിന്നും അപ്രത്യക്ഷമായതും എത്രപേർ ആണല്ലേ..🥀
ഈ കഥ നടക്കുന്നത് മലപ്പുറം ജില്ലയുടെ സൗന്ദര്യവും ചരിത്രവും ഇഴ കലർന്നു കിടക്കുന്ന പ്രശസ്തമായ തിരുനാവായയിലാണ്.
ചരിത്രത്തെ പറ്റി വിവരിക്കാൻ ഇത് ഒരു ഹിസ്റ്ററി ക്ലാസ്സ് അല്ലാത്തത് കൊണ്ട് ഞാൻ അതിലേക്ക് കടക്കുന്നില്ല. എങ്കിലും ഒരു കാര്യം ഓർമ്മിപ്പിക്കാതിരിക്കാൻ കഴിയില്ല.
കേരള ചരിത്രത്തിലെ അതി പ്രാധാന്യമുള്ള മാമാങ്കം എന്ന കല രൂപം അല്ലങ്കിൽ ഉത്സവം നടന്നു എന്ന് പറയപെടുന്ന സ്ഥലമാണ് തിരുനാവായ. അവിടെയാണ് നമ്മുടെ ഈ കഥയും നടക്കുന്നത്.
മാമാങ്കം പോലെ ഇത് രാജാക്കൻമാരുടെയോ അവരുടെ അധികാര മോഹം മൂലം മരണത്തിന് കീഴടങ്ങിയ പടയാളികളുടെയോ കഥയല്ല. സ്വന്തം പ്രണയം കൊണ്ട് ഹൃദയം മുറിഞ്ഞ ഒരു പാവം പയ്യന്റെ കഥയാണ്.
എല്ലാവരും സ്നേഹത്തോടെ ശ്രീകുട്ടൻ എന്ന് വിളിക്കുന്ന ശ്രീജിത്തിന്റെയും അവന്റെ ജീവന്റെ ജീവനായ അനു എന്ന അനുശ്രീയുടെയും കഥ 🥀.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ചന്ദ്രന്റെയും ഹേമയുടെയും രണ്ട് മക്കളിൽ മൂത്തവനാണ് ശ്രീജിത്ത്. രണ്ടാമത് ശ്രീലക്ഷ്മി.
ശ്രീജിത്തിന്റെ അമ്മ ഹേമയുടെ ജേഷ്ഠനാണ് ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ ഭാര്യ സുമ. ഇരുവരുടെയും ഏക മകളാണ് അനുശ്രീ.
ഗോവിന്ദൻ നായരുടെയും അനിയത്തി ഹേമയുടെയും വിവാഹം വീട്ടുകാർ നിശ്ചയിച്ച പ്രകാരം ഒരേ ദിവസം ഒരേ മുഹൂർത്തത്തിൽ തന്നെയാണ് നടന്നത്.
കല്യാണത്തിന് ശേഷം ഹേമയുടെ അച്ഛന്റെയും അമ്മയുടെയും നിർബന്ധം മൂലം ഹേമയും ഭർത്താവ് ചന്ദ്രനും ഹേമയുടെ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. 90 കാലഘട്ടം വരെ നായർ സമുദായത്തിൽ അതൊരു പതിവുള്ള കാര്യവുമാണ്.
ചന്ദ്രൻ ഹേമയുടെ അച്ഛന്റെ കൂടെ ചേർന്ന് തറവാട് വക ഭൂമിയിൽ കൃഷി പണിയായി മുൻപോട്ടു പോയപ്പോൾ ഗോവിന്ദൻ നായർ തിരുനാവായ ടൗണിൽ ഒരു പലചരക്ക് കടയിട്ട് വ്യാപാരവും ആരാഭിച്ച് മുൻപോട്ടു പോയി.
കല്യാണം കഴിഞ്ഞ് ഏകദേശം മൂന്ന് മാസം കഴിഞ്ഞതും ഹേമ ഗർഭിണിയായി. അത് കഴിഞ്ഞ് പിന്നെയും ഒരു മാസം കൂടി കഴിഞ്ഞാണ് ഗോവിന്ദൻ നായരുടെ ഭാര്യ സുമ ഗർഭിണിയാവുന്നത്.
പിന്നീട് അങ്ങോട്ട് ആ വീട്ടിൽ കാത്തിരിപ്പിന്റെ നാളുകളായിരുന്നു. രണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.
ഹേമയെക്കാൾ ഒരു മാസം കുറവായിരുന്നിട്ടും സുമകയിരുന്നു വയറിന് വലുപ്പകൂടുതൽ.
സുമയുടെ വയറിന്റെ വലുപ്പം കണ്ട് ആ നാട്ടിലെ പഴമക്കാർ ഓണാടങ്ങാം പറഞ്ഞു. ഇത് ആൺകുട്ടി തന്നെ. അങ്ങനെയെങ്കിൽ ഹേമക്ക് പെൺകുഞ്ഞും എന്നായിരിക്കുമല്ലോ പ്രവചനം.
അങ്ങനെയിരിക്കെ ഹേമക്ക് പത്താം മാസത്തോട് അടുക്കുനത്തിനോട് കൂടി ഡേറ്റ് ആയതിനാൽ ഹേമയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
ഹോസ്പിറ്റലിൽ എത്താൻ കാത്തിരുന്നത് പോലെ അവിടെ എത്തിയതും ഹേമക്ക് പ്രസവവേദന അനുഭവപ്പെടാൻ തുടങ്ങി.
ഉച്ചയോട് കൂടി തന്നെ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറതികൊണ്ട് ഹേമ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
ഹേമ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി എന്ന സന്തോഷവാർത്ത വീട്ടിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഒൻപതാം മാസത്തിലേക്ക് അടുക്കുകയായിരുന്ന സുമക്കും ഒട്ടും പ്രദീക്ഷിക്കാതെ പ്രസവവേദന അനുഭവപ്പെടുകയുണ്ടായി.
സുമ ഹോസ്പിറ്റലിലേക്ക് എത്തേണ്ട താമസം അവളും ഒരു പെൺ കുഞ്ഞിനു ജന്മം നൽകി. അവിടെയും പ്രവചനങ്ങൾക്ക് പുല്ല് വിലയാണ് കിട്ടിയത്.
പിന്നീട് അങ്ങോട്ട് ആഘോഷങ്ങളുടെ ദിവസങ്ങളായിരുന്നു. ഇരു കുഞ്ഞുങ്ങളുടെയും ഇരുപതിയെട്ടും തോണുറും മുതൽ പിറന്നാള് വരെ അവർ ഒരുമിച്ചാഘോഷിച്ചു.
കുഞ്ഞുങ്ങളുടെ മുത്തശ്ശിയുടെ ആഗ്രഹപ്രകാരം രണ്ടുപേർക്കും മുത്തശ്ശി തന്നെയാണ് പേരിട്ടത്.
ആൺ കുഞ്ഞിന് ശ്രീജിത്ത് എന്നും പെൺകുഞ്ഞിന് അനുശ്രീയെന്നും അവർ പേരിട്ടു. അവരെ സ്നേഹത്തോടെ ശ്രീകുട്ടനെന്നും അനു എന്നും വിളിച്ചു തുടങ്ങി. ഇവരാണ് നമ്മുടെ കഥയിലെ “നായകനും” “നായികയും”.
ഗോവിന്ദൻ നായരുടെ അച്ഛൻ ജീവിച്ചിരിക്കുബോൾ തന്നെ അദ്ദേഹം തന്റെ രണ്ട് മകളുടെയും പേരിൽ തുല്യമായി തന്റെ സ്വത്തുവകകൾ എഴുതിവച്ചു.
വില്പത്ര പ്രകാരം വീട് ശ്രീകുട്ടന്റെ അമ്മ ഹേമയുടെ പേരിലായിരുന്നു. എന്നാൽ ആ തീരുമാനങ്ങളിലോനും ഗോവിന്ദൻ നായർക്ക് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. കാരണം അയൾക്ക് അനിയത്തി ഹേമയോട് തികഞ്ഞ സഹോദരി സ്നേഹവും അളിയൻനായ ചന്ദ്രനോട് നല്ല ബഹുമാനവും ഉണ്ടായിരുന്നു.
ശ്രീകുട്ടനും അനുവിനും പത്ത് വയസുള്ളപ്പോഴാണ് ഗോവിന്ദൻ നായരുടെ അച്ഛൻ മരിക്കുന്നത്. അച്ഛന്റെ മരണശേഷം അവരുടെ അമ്മക്ക് വല്ലാത്തൊരു ഏകാന്തതയായിരുന്നു. ചെറിയ രീതിയിൽ മനോനില തെറ്റിയതു പോലെ ഒരു അവസ്ഥ. അതികം വൈകാതെത്താനെ അവരും വിഷ്ണുലോകം പൂഗി.
അച്ഛന്റെയും അമ്മയുടെയും മരണശേഷം ഗോവിന്ദൻ നായർ പുതിയ വീട് വച്ച് മാറി താമസം ആരംഭിച്ചു. അതും തറവാട് വീട്ടിൽ നിന്നും കഷ്ട്ടി നൂറ് മീറ്ററ് മാത്രം അപ്പുറത്.
ശ്രീകുട്ടനും അനുവും അംഗനവാടി പഠനവും തുടർന്ന് സ്കൂൾ പഠനവും ആരംഭിക്കുന്നതും ഒരുമിച്ചാണ്. അവിടെനിന്നുമാണ് ഇരുവർക്കും മനുവിനെ സുഹൃത്തായി കിട്ടുന്നത്.
അഞ്ചം ക്ലാസ്സ് മുതൽ മൂവരും പഠിച്ചത് തിരുനാവായ നവാമുകുന്ദ സ്കൂളിലാണ്.
സ്കൂളിൽ നിന്ന് വരുന്നതും മൂവരും ഒരുമിച്ച് തന്നെ. അര കിലോമീറ്റർ വരെ മനു ഉണ്ടാവുമെങ്കിലും അത് കഴിഞ്ഞാൽ പിന്നെ അനുവും ശ്രീകുട്ടനും മാത്രമാകും.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
അങ്ങനെ വർഷങ്ങൾ കടന്നുപോയി ഇരുവരും ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കടന്ന സമയം.
ഇരുവരും എട്ടാം ക്ലാസ്സിൽ പഠിക്കുബോഴാണ് ശ്രീക്കുട്ടന് അനുവിനോടുള്ള വികാരം പ്രണയമാണെന്ന് തിരിച്ചറിയുന്നത്.
അന്ന് : ( എനി അങ്ങോട്ട് കഥ നീങ്ങുന്നത് ശ്രീകുട്ടണിലൂടെയാണ് )
ടാ ശ്രീകുട്ടാ.. ആ സഞ്ജയ് ഇല്ലേ.. ലഞ്ച് കഴിച്ചുകഴിഞ്ഞ് ഇരിക്കുബോഴാണ് മനു എന്റെ അടുത്ത് വന്ന് പറഞ്ഞത്.
ഏത് സഞ്ജയ്..
ടാ.. ആ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മുടിയൻ സഞ്ജയ്.
മ്മ്. അവനെന്താ..
ടാ അവൻ അനു കൈ കഴുകാൻ പോയപ്പോ അവളോട് എന്തോ പറഞ്ഞു എന്ന് പറഞ്ഞ് അവള് ആ പൈപ്പിന്റെ അടുത്ത് നിന്ന് കരയുന്നുണ്ട്.
മനു അത് പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുൻപുതന്നെ എന്റെ ഉള്ളൊന്ന് കാളി.
ഞാൻ ഇരുന്നിടത്തു നിന്നും ചാടി എഴുനേറ്റ് മനുവിനെയും കൂട്ടി അവൻ പറഞ്ഞ പൈപ്പിന്റെ അടുത്തേക്കൊടി.
ഞങ്ങൾ ചെല്ലുമ്പോൾ അനുവും ഞങ്ങളുടെ ക്ലാസ്സിലെ മറ്റു പെൺകുട്ടികളും കൂടി കൂട്ടംകൂടി നിൽക്കുന്നത് കണ്ടു.
അനു എന്നെ കണ്ടതും അവളുടെ നിറഞ്ഞ കണ്ണുകൾ ഒന്നുടെ തുളുമ്പി.
ആ കാഴ്ച കണ്ട് ഒരു എട്ടാം ക്ലാസ്സുകാരൻ ആയിട്ടുള്ളങ്കിൽ പോലും എന്റെ ഉള്ളൊന് പിടഞ്ഞു.
എന്തുപറ്റി അനു… ഞാൻ അവളുടെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു.
ആ.. സഞ്ജയ് എന്റെ കയ്യിൽ കയറിപിടിച്ചു. അവൾ അതും പറഞ്ഞ് തേങ്ങി കരഞ്ഞുകൊണ്ടിരുന്നു.
കരയല്ലേ അനു.. വാ.. ക്ലാസ്സിൽ പോവാം. ഞാൻ അവളുടെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് നടന്നു.
ഞാൻ ചോദിക്കാം അവനോട്. നീ കരയാതെയിരിക്ക്. ഞാൻ അവളെ ആശ്വസിപ്പിച്ച് ബഞ്ചിൽ കൊണ്ടിരുത്തി.
ഗ്രീഷ്മേ.. എന്താ ഉണ്ടായത്.. (JK: ബാഹുബലി ദേവസേനയോട് ചോദിക്കും പോലെയല്ല. ഗ്രീഷ്മക്ക് മുന്നിൽ ശ്രീകുട്ടൻ കണ്ഠമിടറി പോകാതിരിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു)
ഞങ്ങള് ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകാൻ വേണ്ടി പോയതാ അപ്പോ ആ ചേട്ടൻ ഇല്ലേ.. ആ മുടി വളർത്തിയ ചേട്ടൻ. ആ ചേട്ടൻ അനുശ്രീയോട് ഇഷ്ടാണ്ന്ന് പറഞ്ഞു.
ഗ്രീഷ്മ അത് പറഞ്ഞതും എന്റെ കാലിൽ നിന്നും ഒരു വിറയൽ എന്റെ ശരീരത്തിലൂടെ കടന്നുപോയി.
എന്നിട്ട് അവളെന്തുപറഞ്ഞു.. ഞാൻ എടുത്തടിച്ചപോലെ ഗ്രീഷ്മയോട് തിരിച്ച് ചോദിച്ചു.
അവൾക്ക് ഇഷ്ട്ടല്ല എന്ന് പറഞ്ഞ് ക്ലാസ്സിലേക്ക് തിരിച്ച് പോരാൻ നോക്കിയപ്പോ ആ ചേട്ടൻ അനുശ്രീടെ കയ്യിൽ കയറി പിടിച്ചു. അവള് വിടാൻ പറഞ്ഞിട്ടും വിട്ടില്ല. പിന്നെ അവള് കരയുന്നത് കണ്ടപ്പോ അവര് കൈവിട്ട് എങ്ങോട്ടോ ഓടിപോയി.
മ്മ്.. നീ പോയി അവളോട് കരയണ്ടന്ന് പറ. ഞാൻ ഗ്രീഷ്മയോട് പറഞ്ഞു.
സിനിമയിൽ പലപ്പോഴും നായകൻ നായികയോട് ഇഷ്ടമാണ് എന്ന് പറയുന്നത് കെട്ടിട്ടുണ്ടെങ്കിലും ജീവിതത്തിൽ ആദ്യമായിട്ടാണ് ശ്രീക്കുട്ടന് ഇങ്ങനൊരു കാര്യം അഭിമുഖീകരിക്കേണ്ടി വരുന്നത്. അതും അനുവിനോട് മറ്റൊരാൾ ഇഷ്ടമാണ് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ അതുവരെ ഉണ്ടായിരുന്ന ശ്രീക്കുട്ടൻ അല്ലായിരുന്നു പിന്നീട് അങ്ങോട്ട്.
മനു.. അവന്മാർക്ക് രണ്ടെണം കൊടുക്കണടാ. ഗ്രീഷ്മ പോയതും ഞാൻ മനുവിനോട് പറഞ്ഞു.
ടാ.. വേണോ. അവന്മാര് ലോക അലമ്പാണ്. നിനക്കറിയാലോ രണ്ടാഴ്ച മുൻപാണ് അവന്മാര് പത്തിലെ ചേട്ടന്മാരെ തല്ലിയത്. നമ്മള് വെറുതെ പ്രശ്നത്തിന് നിൽക്കണോ.. അത് പറയുബോൾ അവന്റെ വാക്കുകളിൽ ചെറിയ ഭയമുണ്ടായിരുന്നു.
വേണം. എനിക്ക് ആ സഞ്ജയ്‌നെ മാത്രം മതി. ഒരു കാര്യം ചെയ്യാം സ്കൂള് വിട്ടുപോവുബോ അവൻ മാത്രേ ഉണ്ടാവു. അപ്പോ മതി. ഞാൻ എന്റെ പ്ലാൻ മനുവിനോട് പറഞ്ഞു.
മ്മ്.. ഒരു ബലമില്ലാത്ത മൂളലായിരുന്നു മനുവിന്റെ മറുപടി.
അന്ന് സ്കൂൾ വിട്ട് പോകാൻ നേരം ഞങ്ങൾ അനുവിനെ പറഞ്ഞു വിട്ട് സഞ്ജയ്‌യുടെ പുറകെ ചെന്നു. ആരും ഇല്ലാത്ത ഒഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ അവനെ ഞങ്ങൾ രണ്ടുപേരും ചേർന്ന് ചവിട്ടികൂട്ടി.
അതിന് ശേഷം ഒരു ഓട്ടമായിരുന്നു. വീട് എത്തുന്നത് വരെ തിരിഞ്ഞുപോലും നോക്കാതെ ഞാനും മനുവും ഓടി.
എന്നാൽ ആ പ്രശ്നം അവിടം കൊണ്ട് ഒന്നും തീർന്നില്ല. പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ പലിശയടകം ഞങ്ങൾക്ക് തിരിച്ച് കിട്ടി.
മുടിയൻ സഞ്ജയ്‌യെ ഞങ്ങൾ തല്ലിയത് സ്കൂളിന് പുറത്ത് വച്ച് ആയതുകൊണ്ട് അത് പ്രശ്നമായില്ല. എന്നാൽ അവർ ഞങ്ങളെ തിരിച്ച് തല്ലിയത് സ്കൂളിൽ വച്ചായതുകൊണ്ട് അത് സ്കൂൾ തലത്തിൽ പ്രശ്നമായിമാറി.
വീട്ടിൽ നിന്നും ആളെ കൊണ്ടുവന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി എന്ന് പറഞ്ഞപ്പോൾ ചെറിയ ഭയം തോന്നിയെങ്കിലും വീട്ടുകാർ കാര്യമറിഞ്ഞപ്പോൾ കൂടുതൽ പ്രശ്നമൊന്നും ഉണ്ടായില്ല.
അതും പോരാഞ്ഞ് പിന്നിടങ്ങോട്ട് അനുവിന്റെ ബോഡിഗാർഡ് സ്ഥാനവും എനിക്ക് കല്പിച്ചു കിട്ടി.
എന്നാൽ ആ ഒരു പ്രശ്നത്തിന് ശേഷം എനിക്ക് അനുവിനോടുള്ള വികാരം എന്താണെന്ന് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞു.
പ്രശ്നങ്ങൾ എല്ലാം ഒതുങ്ങിയതിന് ശേഷമുള്ള ഒരു ദിവസം:
അല്ലടാ ശ്രീക്കുട്ട നീ അന്ന് സഞ്ജയ്‌നെ തല്ലുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നല്ലോ എന്റെ പെണ്ണ് എന്റെ പെണ്ണ്ന്ന്.
സത്യം പറയടാ.. എന്താ നിന്റെ മനസ്സില്.
ടാ മനു. അത്…
മ്മ്.. പോരട്ടെ..
അതേയ്…
നീ കാര്യം പറയടാ.
എനിക്ക് അവളെ ഇഷ്ടാണ്.
ആരെ..
അനുനെ.. വല്ല പ്രശ്നവും ആവോ..
എന്ത് പ്രശ്നം. അവള് നിന്റെ മുറപ്പെണ്ണല്ലേ.. അവൻ എനിക്ക് ധൈര്യം തന്നു.
അത് ശരിയാണ് പക്ഷേ അവൾക്ക് എന്നോട് അങ്ങനെ ഒന്നും ഇല്ലങ്കി.
ടാ പൊട്ടാ അത് അവളോട് ചോദിച്ചാൽ അല്ലെ അറിയു.. നീ ആദ്യം അവളോട് ഇഷ്ടന്ന് പറ.
മ്മ് പറയണം നാളെ തന്നെ പറയാം. ഞാൻ ഉറച്ച ശബ്ദത്തോടെ മനുവിനോട് പറഞ്ഞു.
എന്നാൽ നാളെ എന്നത് നീളെ നീളെ ആഴ്ചകളും മാസങ്ങളും നീണ്ടുപോയി. അതിനിടയിൽ ഒൻപതാം ക്ലാസ്സ് തീർന്നത് പോലും അറിഞ്ഞില്ല.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
പത്താം ക്ലാസ്സിലേക്ക് പ്രവേശിക്കുന്നതിന്ന് മുമ്പുള്ള വേനൽ അവധിയിലെ അവസാന ദിനം.
ടാ ശ്രീകുട്ടാ.. നീ എഴുനേൽക്കുന്നില്ലേ. നാളെ മുതല് സ്കൂളി പോവണ്ട ചെക്കനാണ്. സമയം എത്രമണിയായിന്ന് കരുതിയിട്ട.
ഈശ്വരാ.. ഈ ചെറുക്കൻ എങ്ങനെങ്കിലും ആ SSLC ഒന്ന് കയറി കിട്ടിയ മതിയായിരുന്നു. അമ്മ രാവിലെതന്നെ ദൈവത്തെ വിളിച്ച് കഷ്ടപ്പെടുത്തുനത് കേട്ടു .
എന്താ അമ്മേ.. ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ..
മര്യാദക്ക് എഴുനേറ്റ് പൊക്കോ. ഇല്ലക്കിൽ എന്റെ കയ്യിന് വാങ്ങിക്കും നീ. അമ്മ ക്ഷമ നശിച്ച് അവസാനം ഭീഷണിയുടെ സ്വരം പുറത്തെടുക്കാൻ തുടങ്ങി.
രണ്ട് മാസത്തെ വേനൽ അവധി കഴിഞ്ഞ് നാളെ സ്കൂൾ തുറക്കുകയാണ്. എന്നാൽ അതിന്റെ യാതൊരു ചിന്തയും എനിക്കില്ല എന്നതാണ് സത്യം.
ഈ അമ്മക്ക് വേറെ പണിയൊന്നുല്ല. അമ്മയുടെ ഭീഷണി വകവയ്ക്കാതെ ഞാൻ പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി ചുരുണ്ട് കൂടി കിടന്നു.
ആ ഇതാര്.. അനു മോളോ.. നിങ്ങള് എപ്പോഴാ എത്തിയത്. ഒന്നുടെ ഉറക്കം പിടിച്ച് വരുന്നതിനിടയിലാണ് പുറത്ത് നിന്നും അമ്മ അനു എന്ന് പറയുന്നത് കേട്ടത്.
ങേ.. അനു.. അമ്മ അനു എന്ന് പറഞ്ഞ് കേട്ടതും അത് വരെ എഴുനേൽക്കാൻ മടിച്ച് കിടന്നിരുന്ന ഞാൻ കുപ്പി പൊട്ടിച്ച മണം കേട്ട് ഉറക്കമുണർന്ന പോഞ്ഞിക്കരയെ പോലെ പായിൽ നിന്നും ചാടി എഴുനേറ്റു.
ഞാൻ ഇപ്പോ എത്തിയാതെയൊള്ളു അമ്മായി. രണ്ട് മാസങ്ങൾക്ക് ശേഷം ഞാൻ ഏറെ ഇഷ്ട്ടപെടുന്ന ആ മനോഹര ശബ്ദം എന്റെ കാതുകളിൽ ഒരു കുളിർത്ത മഴയായി പെയ്തിറങ്ങി.
അവിടെ അമ്മുമ്മക്ക് ഒക്കെ സുഖലെ മോളെ. അവളോട് അമ്മയുടെ അടുത്ത ചോദ്യം കേട്ടു.
അവിടെ എല്ലാരും സുഖയിരുന്നമ്മായി. ശ്രീക്കുട്ടൻ എവിടെ അമ്മായി..
അവൻ ഇതുവരെ എഴുന്നേറ്റിട്ടില്ല മോളെ എന്ന് അമ്മ മറുപടി കൊടുത്തതും പിന്നെ പുറത്ത് നിന്നും കേൾക്കുന്ന അവരുടെ സംസാരത്തിന് കാതുകൊടുക്കാതെ ഞാൻ നേരെ കണ്ണാടിയുടെ മുന്നിലേക്ക് ഓടി.
മുഖത്തുള്ള അലമ്പ് എല്ലാം തുടച്ച് മുടി കൈകൊണ്ട് തന്നെ ഒന്ന് ഒതുക്കി വച്ച ശേഷം ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ പുറത്തേക്ക് നടന്നു.
ഞാൻ ചെല്ലുബോൾ അനു അമ്മയോട് കത്തിവച്ച് നിൽക്കുകയാണ്.
ആഹാ ഇതാര്.. നീ ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ.. അത് ചോദിക്കുന്നതിനിടയിൽ ഞാൻ അവളെ ആകെമൊത്തം ഒന്ന് വീക്ഷികാൻ മറന്നില്ല.
പച്ച ചുരിദാറാണ് അവളുടെ വേഷം. രണ്ട് മാസം മുൻപ് കണ്ടതിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു അവൾ.
ഓ.. എങ്ങിനെ മറക്കാൻ പറ്റും എന്റെ കളിക്കുട്ടുകാരൻ ശ്രീകുട്ടൻ നായരുടെ വീട്ടിലേക്കുള്ള വഴിയല്ലേ ഇത്.
ടാ എനിക്ക് യൂണിഫോം വാങ്ങാനുണ്ട് നീ എന്റെ കൂടെ ഒന്ന് വാ..
ആഹാ അപ്പോ അതാണ് രാവിലെ തന്നെ സോപ്പും കൊണ്ട് പതപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഞാനൊന്നും വരില്ല. ഞാൻ അവളെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു.
എന്റെ പൊന്ന് ശ്രീ കുട്ടൻ അല്ലെ.. ഒന്ന് വാട. അവൾ ചൂണ്ട് മലർത്തി കൊണ്ട് എന്നോട് കൊഞ്ചി പറഞ്ഞു .
അനേരത്തെ അവളുടെ മുഖം കാണാൻ നല്ല ചന്തമുണ്ടായിരുന്നു.
എവിടെയാണ്.. ആ മുഖം നോക്കി അവളെ കൂടുതൽ കളിപ്പിക്കാൻ മനസ്സില്ലാതെ ഞാൻ അവളോട് ചോദിച്ചു.
സ്കൂളിന്റെ അടുത്തുള്ള സൗമ്യ ചേച്ചിടെ കയ്യിലാണ്.
അപ്പോ മാമനോട് പറഞ്ഞാൽ വാങ്ങിക്കില്ലേ.. പിന്നെ എന്തിനാ നീ പോവുന്നത്.
ഞാൻ പോയ അവിടന്ന് തന്നെ ഇട്ടുനോക്കാം വല്ല പ്രശ്നവും ഉണ്ടക്കിൽ അപ്പോത്തനെ ചേച്ചിയോട് പറഞ്ഞ് ശരിയാകാല്ലോ.
മ്മ്.. നീ വെയിറ്റ് ചെയ്യ് ഞാൻ ആദ്യം ഒന്ന് കുളിക്കട്ടെ.
നിനക്കൊന്ന് നേരത്തെ കുളിച്ചൂടെ ചെക്കാ.
നിന്റെ പറച്ചിൽ കേട്ടാൽ തോന്നും നീ ഇത് പറഞ്ഞേൽപ്പിച്ചു പോയതാണെന്ന്.
നീ വർത്താനം പറയാതെ വേഗം ചെല്ലടാ.. അവൾ ഒര് അപേക്ഷ പോലെ പറഞ്ഞു.
ഞാൻ പിന്നെ സമയം കളയാതെ എന്റെ മറ്റു കർമങ്ങളിലേക്ക് കടന്നു.
കുറച്ച് നാളുകൾക്ക് ശേഷം അനുവിനെ തനിച്ച് കിട്ടാൻ പോകുന്ന സന്തോഷത്തിലാണ് ഞാൻ.
പല്ലു തേച്ചതും എണ്ണ തേച്ചതും എല്ലാം സ്വപ്നം കാണുന്നതിനിടയിൽ കഴിഞ്ഞുപോയത് ഞാനറിഞ്ഞില്ല.
കുളിക്കാൻ നേരം തലയിലൂടെ ഒഴിച്ച തണുത്ത വെള്ളം ശരീരം മൊത്തം നനച്ച് ഇറങ്ങിപോകുബോൾ മനസ്സിൽ മുഴുവൻ അവളായിരുന്നു “എന്റെ അനു”.
സ്കൂള് പൂട്ടിയത്തിന്റെ പിറ്റേന്ന് അവളുടെ അമ്മവീട്ടിൽ പോയതാണ്. രണ്ട് മാസത്തോളം ആയിരിക്കുന്നു ഞാൻ അവളെ നേരിൽ കണ്ടിട്ട്.
എന്തോരു സുന്ദരിയാണ് പെണ്ണ്. കുളിക്കുന്നതിനിടയിൽ എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.
ഞാൻ എന്റെ ശരീരത്തിലേക്ക് നോക്കി. ഞാൻ കുറച്ചതികം ഇരുണ്ടു പോയിരിക്കുന്നു.
ഹും.. നെടുവീർപ്പോടെ സോപ്പ് എടുത്ത് പതപ്പിച്ച് വിസ്‌തരിച്ചൊന്ന് കുളിച്ചു. കാക്ക കുളിച്ചാൽ കൊക്കാവില്ല എന്നറിയാം എങ്കിലും ഒരു ശ്രമം നടത്തിനോക്കി.
കുളി കഴിഞ്ഞ് ഡ്രസ്സ് മാറി ചെല്ലുബോൾ അനുവും എന്റെ അനിയത്തി ലച്ചുവും കൂടി അമ്മയുണ്ടാക്കിയ പച്ചമുളകും തേങ്ങയും ചേർത്തരച്ച ചമന്തിയും കൂട്ടി ദോശ കഴിക്കുന്നത് കണ്ടു.
ഞാനും അവർക്കൊപ്പം ചെന്നിരുന്ന് കഴിക്കാൻ തുടങ്ങി. കഴിക്കുന്നതിനിടയിൽ ഇടം കണ്ണിട്ട് ഞാൻ അനുവിന്റെ സൗന്ദര്യം ആസ്വദിക്കാനും മറന്നില്ല.
അമ്മായി എന്ന ഞങ്ങള് പോയിവരാം. കഴിച്ച് കഴിഞ്ഞ് ഇറങ്ങാൻ നേരം അവൾ അമ്മയോട് വിളിച്ചുപറഞ്ഞു.
നീ നല്ല ആളാ. രണ്ട് മാസമയില്ലേ പോയിട്ട്. കുറച്ച് ദൂരം നടന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു.
അവിടെ ഭയങ്കര രസായിരുന്നു. മേമയുടെ മക്കളും മാമന്റെ മക്കളും എല്ലാരും ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഇങ്ങട്ട് വരണം എന്നുതന്നെ ഉണ്ടായിരുന്നില്ല എനിക്ക്. അനു അവളുടെ അമ്മവീട്ടിലെ വിശേഷങ്ങളിൽ വാജലയായി.
എന്നെ കാണാതെയിരുന്നിട്ടും അവൾ ഹാപ്പിയാണ് എന്നറിഞ്ഞപ്പോൾ ചെറിയ ഒരു സങ്കടം വരാതിരുന്നില്ല.
ടാ.. നീയാകെ കറുത്തു പോയല്ലോ.. പെട്ടന്നുള്ള അനുവിന്റെ ആ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.
മ്മ്.. ശരിയാണ് പാടത്തും കണ്ട കുളത്തിലും മീൻപിടുത്തവുമായി നടന്നിട്ട് ഈ കഴിഞ്ഞ രണ്ട് മാസത്തെ വെയില് ഞാൻ ഒഴുവാക്കിയിട്ടില്ല. ഞാനവൾക്ക് മറുപടികൊണ്ടുത്തു.
നീ കുറച്ച് വെള്ളുത്തു പിന്നെ കുറച്ച് തടിയും വച്ചു. അവളുടെ ശരീരത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ഞാൻ അവളോട് പറഞ്ഞു.
അയ്യേ.. ഞാൻ നല്ലം തടിവച്ചോ.. അവൾ എന്റെ വാക്ക് കേട്ട് നിരാശയുള്ള ആകാംശയോടെ തിരിഞ്ഞു നിന്ന് എന്നോട് ചോദിച്ചു.
ഹേയ് തടിച്ചു എന്ന് പറഞ്ഞത് ഓവറായി എന്നല്ല. ഇപ്പോഴാ പാകം. പിന്നെ ഇപ്പോ നിന്നെ കാണാൻ നിവേദ്യം സിനിമയിലെ നായികയെപോലുണ്ട്. (നിവേദ്യം സിനിമയിലെ സോങ് ട്രെൻഡിങ്ങായി ഓടികൊണ്ടിരിക്കുന്ന സമയമായിരുന്നു)
എന്റെ ആ കമന്റ് കേട്ടതും അനുവിന്റെ മുഖം തിരുനാവായ പാടത്തെ ചെന്താമര പോലെ വിടർന്നു. (JK: നിങ്ങള് കണ്ടിട്ടുണ്ടോ തിരുനാവായയിലെ താമരകൃഷി. സൂപ്പറാണ് )
മ്മ്.. അമ്മായിയും പറഞ്ഞു ഒന്ന് നന്നായിട്ടുണ്ടെന്ന്.
ഞങ്ങൾ ഓരോരോ വിശേഷങ്ങളും പറഞ്ഞ് സൗമ്യ ചേച്ചിയുടെ വീട്ടിലെത്തി.
അനു യൂണിഫോം ഇട്ടുനോക്കി. ചേച്ചിയുടെ കഴിവ് കൊണ്ടാണോ അതോ അനു അളവ് കൊടുത്തതിന് ശേഷം അല്പം തടിച്ചതുകൊണ്ടാണോ എന്നറിയില്ല എല്ലാം കിറുകൃത്യമായിരുന്നു.
ചേച്ചിയുടെ കയ്യിൽ നിന്നും തയ്ച്ച യൂണിഫോമും വാങ്ങി ചേച്ചിക്കുള്ള തയ്യൽ കൂലിയും കൊടുത്ത് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചുപോന്നു.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
സ്കൂൾ തുറന്ന ആദ്യ ദിവസം:
ഞാനും അനുവും കൂടി ഓരോ വിശേഷങ്ങളും പറഞ്ഞ് സ്കൂളിലേക്ക് നടന്നു. നടക്കുന്നതിനിടയിലും എന്റെ കണ്ണുകൾ അവളെറിയാതെ തന്നെ അവളുടെ സൗന്ദര്യത്തെ നുകർന്നു കൊണ്ടിരുന്നു.
മനുവിന്റെ വീടിനടുത്ത് എത്തിയപ്പോൾ അവൻ ഞങ്ങളെയും കാത്ത് വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു. പിന്നെ ഞങ്ങൾ മൂവരും ചേർന്ന് ഓരോ തമാശയും പറഞ്ഞ് സ്കൂളിലേക്ക് നടന്നു.
സ്കൂളിൽ എത്തിയതും അനു അവളുടെ കൂട്ടുകാരികളെ കണ്ടപ്പോൾ അവർക്കൊപ്പം പോയി. ഞാനും മനുവും ചേർന്ന് ക്ലാസ്സിലേക്ക് നടന്നു.
ടാ.. ശ്രീക്കുട്ട നിന്റെ അനു ഒന്നുടെ ഗ്ലാമർ വച്ചല്ലോടാ. അവന്റെ ആ കമന്റ് കേട്ട് ഞാൻ ചിരിക്കുക മാത്രം ചെയ്തു.
മോനെ അവളോട് വേഗം പറയാൻ നോക്കിക്കോ. ഇല്ലങ്കി നിനക്ക് പണിയാകും. മനു എനിക്ക് താക്കിത് തന്നു.
അതല്ല എനി നിനക്ക് പറയാൻ പേടിയാണെങ്കിൽ ഞാൻ പറയാം അവളോട്.
ഹേയ് അത് വേണ്ടടാ . എനിക്ക് നേരിട്ട് പറയണം. രണ്ട് മാസം കൂടി കഴിഞ്ഞ ഞങ്ങളുടെ ബർത്ഡേയാണ്. അന്ന് പറയാം. ഞാൻ മനുവിനോട് പറഞ്ഞു.
ഓ.. നീ പറയും പറയും എന്ന് പറയാൻ തുടങ്ങിട്ട് രണ്ട് കൊല്ലം ആവാനാ പോകുന്നത്. മനു എന്നെ കളിയാകും പോലെ പറഞ്ഞു.
അല്ലടാ. ഇപ്രാവശ്യം ഞാൻ എന്തായാലും പറയും. ഞാൻ മനുവിന് ഉറപ്പ് നൽകി.
ഞങ്ങൾ ക്ലാസ്സിൽ ചെന്ന് കയറുബോൾ പ്രത്യകിച്ച് പുതുമയൊന്നും ഉണ്ടായിരുന്നില്ല. പഴയ കുട്ടികൾ തന്നെയെ ഒള്ളു. ഒന്ന് രണ്ട് ടീച്ചർമാരെ ഒഴിച്ചാൽ മറ്റുള്ളവർ പഴയത് തന്നെ.
അങ്ങനെ പിന്നെയും ദിവസങ്ങൾ കടന്നുപോയി.
സ്കൂൾ തുറന്ന് മൂന്ന് ആഴ്ച കഴിഞ്ഞുള്ള ഒരു ബുധനാഴ്ച:
ടാ ആ ഷഫീഖ് CD കൊണ്ടുവന്നിട്ടുണ്ട്. മനു എന്റെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു.
എടാ അതിന് നമ്മുക്ക് ഞാറാഴ്ചയല്ലേ വേണ്ടത്. ഞാൻ മനുവിനോട് തിരിച്ച് ചോദിച്ചു.
മ്മ്.. അവന്റെ വീട്ടില് വച്ച സീനവുംന് പേടിച്ചിട്ടാണ് തെണ്ടി. എന്തായാലും ആവശ്യം നമ്മുടെതായിപോയില്ലേ.
നമ്മുടേതോ… നമ്മുടെയല്ല നിന്റെ. നിനക്കാണ് ഇപ്പോ അത് കാണാത്തതിന്റെ ഒടുക്കത്തെ കുത്തികഴപ്പ്. ഞാൻ പറഞ്ഞപ്പോൾ ഒരല്പം ശബ്ദം ഉയർന്നുപോയി.
ഒന്ന് പതുക്കെ പറയടാ. അവൻ എന്റെ വാ പോത്തൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. അപ്പോ നിനക്ക് കാണണ്ടേ.. എടുത്ത വഴിക്ക് അവന്റെ ചോദ്യമെത്തി.
കാണണ്ടന്ന് ഞാൻ പറഞ്ഞില്ലല്ലോ.
എന്ന പിന്നെ നീ മിണ്ടാതെ എന്റെ കൂടെ നിന്നാമതി. അവൻ താക്കിത് തരും പോലെ എന്നോട് പറഞ്ഞു.
എന്ന അവന്റെ കയ്യിന്ന് പോകാൻ നോരം വാങ്ങിയ മതി. ഞാൻ ഒരഭിപ്രായം മനുവിനോട് പറഞ്ഞു. അത്ര നേരമെങ്കിലും ഞങ്ങൾ റിസ്ക് എടുക്കണ്ട എന്നുകരുതി.
എടാ അതിന് ഞാനപ്പോതന്നെ അത് വാങ്ങി നിന്റെ ബാഗില് വച്ചു.
ന്റെ.. ബാഗിലോ… അതെന്താടാ പട്ടി നിനക്ക് നിന്റെ ബാഗില് വച്ചുടെ..
ടാ അതിന് നിന്റെ വീട്ടില് വച്ചിട്ടാലെ കാണുന്നത്. നീ സാധനം കൊണ്ടോയിട്ട് നിന്റെ റൂമില് എവിടേലും ഒളിപ്പിക്ക്. എനിപ്പോ ഞാൻ കൊണ്ടോയാൽ ഞാറാഴ്ച അതും താങ്ങി പിടിച്ച് നിന്റെ വീട്ടിലേക്ക് വരുന്നതൊക്കെ കുറച്ച് റിസ്കാണ്.
ആഹാ.. നിനക്ക് അത്രക്ക് റിസ്ക്കാണെങ്കിലെയ് നീ അവന് സാധനം തിരിച്ച് കൊടുത്തേക്ക്. ഈശ്വര ഇതെങ്ങാനും എന്റെ അമ്മയറിഞ്ഞാൽ എന്നെ കൊല്ലും അതുറപ്പ. ഞാൻ സ്വയം പറഞ്ഞു.
നീ ഒന്ന് പേടിക്കാതിരിക്കട. അവൻ എന്റെ പുറത്ത് തട്ടികൊണ്ട് എനിക്ക് ധൈര്യംതന്നു.
ഒരുപാട് ദിവസമായുള്ള ഒരാഗ്രഹമാണ് ഒരു പോൺ മൂവി കാണണം എന്നത്. ക്ലാസ്സിലുള്ള ഒട്ടുമിക്കപെരും ഇതിനോടകം ആ CD കണ്ടു കഴിഞ്ഞു.
എനി ആ കുട്ടത്തിൽ കാണാൻ ബാക്കിയുള്ളത് ഞാനും പിന്നെ കുറച്ച് പഠിപ്പിസ്റ്റ് പടുകളും മാത്രമാണ്.
മനു ഒരിക്കൽ എവിടെനിന്നോ കണ്ടത്തിന്റെ പേരിൽ അവന്റെ കഥപറച്ചിലാണ് എന്നെയും ഇപ്പോൾ അത് കാണാൻ പ്രേരിപ്പിക്കുന്നത്.
വരുന്ന ഞാറാഴ്ച അച്ഛന്റെ കുടുബത്തിൽ ഒരു കല്യാണമുണ്ട്. അമ്മയും അച്ഛനും അനിയത്തിയും അടങ്ങുന്ന എല്ലാരും അതിന് പോകുന്നുണ്ട്. ഞാൻ വരുന്നില്ല എന്ന് മുൻകൂട്ടി പറഞ്ഞുവച്ചിട്ടുണ്ട്. ഉദ്ദേശം CD തന്നെ. കുറച്ച് നാളുകളായി ഞാനും മനുവും ആ ഒരു ദിവസത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതും.
ടാ.. ഒരു ബുക്കിന്റെ ഇടയിലാണ് വച്ചിരിക്കുന്നത്. മനു എനിക്ക് മുന്നറിയിപ്പ് തന്നു.
മ്മ്.. ടാ.. എനിക്കെന്തോ ഒരു പേടിപോലെ. ഞാൻ ഒരിക്കൽ കൂടി എന്റെ ഭയം മനുവിനോട് പറഞ്ഞു.
നീ ഒന്ന് പോയെടാ. ഇതിന് പേടിക്കാനൊന്നുമില്ല.
ഞാൻ എന്റെ ബാഗ് തുറന്ന് ഏത് ബുക്കിന്റെ ഇടയിലാണ് അവൻ വച്ചിരിക്കുന്നത് എന്നുനോക്കുന്നതിന്റെ ഇടയിലാണ് കണക്ക് ടീച്ചറ് ക്ലാസ്സിലേക്ക് കയറിവന്നത്.
ഹോം വർക്ക്… എല്ലാരും വേഗം ബുക്കെടുക്ക്. ടീച്ചർ കയറിവരുന്നതിനിടയിൽ തന്നെ എല്ലാവരോടുമായി വിളിച്ചുപറഞ്ഞു. ഒരു വെറുപ്പി ടീച്ചറാണ്. പക്ഷേ കാണാൻ കൊള്ളാം ഞങ്ങളുടെയെല്ലാം ഒരു സ്വപ്നസുന്ദരിയാണ് കണക്ക് ടീച്ചർ എന്ന് പറയാതിരിക്കാൻ വയ്യ.
ഞങ്ങള് പഠിക്കുന്ന കാലത്തുള്ള ഒരു മെനകേട്ട പണിയാണ് ഡെയ്‌ലി ബെഞ്ച് റൊട്ടേഷൻ (ഇപ്പോൾ ഉണ്ടോ എന്നറിഞ്ഞൂട). അതായത് സ്ഥിരമായി ഒരു ബഞ്ചിൽ തന്നെ ഇരിക്കാൻ പറ്റില്ല. ഡെയ്‌ലി നമ്മൾ ബെഞ്ച് മാറണം.
എന്റെ കഷ്ടകാലത്തിന് ഞാൻ അന്ന് മുന്നിലെ ബഞ്ചിൽ തന്നെയാണ് ഇരുന്നിരുന്നത്.
കണക്ക് ടീച്ചർ പറഞ്ഞ സമയത്ത് ഞാൻ പെട്ടെന്നുള്ള ആവേശത്തിൽ ബാഗിൽ നിന്നും ബുക്ക് എടുത് ഡസ്കിന്റെ മുകളിലേക്ക് വച്ചു.
വച്ചതിന്റെ ഊക്കിലാണോ അതോ ആ നേരത്തെ എന്റെ കഷ്ടകാലത്തിനാണോ എന്നറിഞ്ഞുട ബുക്കിനുള്ളിൽ നിന്നും ഒരു പറക്കും തളിക പോലെ ഒരു സാദനം ടീച്ചറുടെ നേർക്ക് പറന്ന് ചെല്ലുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു. അത് കൃത്യം ചെന്ന് വീണത് ടീച്ചറുടെ കാൽ ചുവട്ടിലും.
സംഭവം എന്താണെന് അറിയുവാൻ വേണ്ടി ഞാൻ അതിൻ മേലേക്ക് ഒന്ന് ഏന്തിവലിഞ്ഞ് സുക്ഷിച്ചു നോക്കി. ഞാൻ നോക്കിയ കൃത്യ സമയത്ത് തന്നെയാണ് ടീച്ചറും അതിലേക്ക് നോക്കിയത്.
ടീച്ചറുടെ കാൽച്ചുവട്ടിൽ കിടക്കുന്ന സാധനം കണ്ട് എന്റെ കണ്ണിൽ നിമിഷ നേരം കൊണ്ട് ഇരുട്ട് വ്യാപിച്ചു.
CD യുടെ മുകളിലെ കവർ ഫോട്ടോയിൽ ഒരു മദാലസയായ സ്ത്രീ തന്റെ രണ്ട് കൈകൾ കൊണ്ടും നഗ്നമായ മാറിലെ വലിയ മാറിടങ്ങൾ മറച്ച് പിടിച്ചിരിക്കുന്നു. എത്രയൊക്കെ മറയ്ക്കാൻ ശ്രമിച്ചിട്ടും അവരുടെ മുലയുടെ കൊഴുത്ത മാംസത്തിന്റെ 90 ശദമാനവും പുറത്താണ്.
ആ സ്ത്രീയുടെ പുറകിലായി വേറെയും മൂന്നു നാല് സ്ത്രീകളും പുരുഷൻമാരും നിരന്ന് നിൽക്കുന്നു. പൂരങ്ങൾക്ക് ആനയെ നിരത്തി നിർത്തിയതുപോലെ. അവരുടെ ശരീരത്തിലും നാമമാത്രാമായ വസ്ത്രങ്ങൾ മാത്രമാണുള്ളത്.
ഒറ്റ നോട്ടത്തിൽ തന്നെ അത് എന്ത് തരാം CD യാണ് എന്ന് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.
ടീച്ചർ കുമ്പിട്ട് കയ്യെത്തിച്ച് ആ CD എടുത്ത് എന്നെ ഒരു നോട്ടം നോക്കി.
ജൂണിലെ മഴ പെയ്ത് കുളിർത്ത ആദരീക്ഷത്തിൽ പോലും ഞാൻ നിന്ന് വിയർത്തു.
എന്താടാ ഇത്… ടീച്ചർ എനിക്ക് നേരെ ഒച്ചയെടുത്തു.
അത് കേട്ടാണ് ക്ലാസ്സിലെ അനു ഉൽപടെ പലരും അത് ശ്രദ്ധിക്കുന്നത്.
ടീച്ചറെ അത്.. ഞാൻ നിന്ന് വിക്കി.
മോട്ടെന്ന് വിരിയാണത്തിന് മുൻപ് ഇതാണ് ചിന്ത. ഇങ്ങനെയാണെങ്കിൽ നിന്റെ മുന്നിലൊക്കെ എങ്ങനാടാ ധൈര്യത്തില് നിൽക്ക.
ആ ക്ലാസ്സിലെ നാൽപതിനോട് അടുത്തുവരുന്ന കുട്ടികൾക്ക് മുന്നിൽ വച്ച് കൊണ്ട് എന്നെ ടീച്ചർ തേജോവധം ചെയ്തുകൊണ്ടിരുന്നു.
ഇതെല്ലാം കേട്ട് തലയും കുമ്പിട്ട് ഒരു കുറ്റവാളിയെപ്പോലെ നിൽക്കാനേ എനിക്ക് കഴിഞ്ഞോളു.
നീ ഒരു കാര്യം ചെയ്യ് ഓഫീസിലേക്ക് നടക്ക്.
ടീച്ചർ CD യും എടുത്ത് കൊണ്ട് ഓഫീസിലേക്ക് നടന്നു. ഞാൻ ടീച്ചർക്ക് പുറക്കെ അനുസരണയുള്ള പട്ടിയെ പോലെ ചെന്നു. (2010 കാലഘട്ടത്തിനുമുൻപ് ഒരു പത്താം ക്ലാസുകാരന്റെ കയ്യിൽ നിന്നും ഒരു പോൺ CD പിടിക്കുക എന്ന് പറഞ്ഞാൽ അത് വലിയ തെറ്റായിട്ടാണ് അന്നത്തെ സമൂഹം കണ്ടിരുന്നത്. കാരണം ആ കാലഘട്ടത്തിലെ sex എന്ന ചിന്താഗതി അങ്ങനെയായിരുന്നു. ഒരുപക്ഷേ ഈ 2020 കാലഘട്ടത്തിൽ നമ്മുക്കിടയിൽ sex എന്നത് ഒരു സാദാരണ വിഷയമായി മാറാൻ കാരണം തന്നെ ഈ പോൺ മൂവീസ് അല്ലെ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സോറി എന്റെ ഒരു അഭിപ്രായം മാത്രം )
മേ ഐ കമിംഗ് സാർ.. ഓഫീസിന് പുറത്ത് നിന്നും ടീച്ചർ ഹെഡ് മാഷിനോട് വിളിച്ച് ചോദിച്ചു.
യെസ്..
ടീച്ചർ എന്നെയും കൊണ്ട് ഓഫീസിലേക്ക് കയറി.
എന്താ ടീച്ചറെ…
സാർ ഇത് ഇവന്റെ കയ്യിന്ന് കിട്ടിയതാണ്. ടീച്ചർ ആ CD മാഷിന് നേരെ നീട്ടികൊണ്ട് പറഞ്ഞു.
സാർ അത് വാങ്ങി ഒരു നോട്ടം അതിലേക്ക് നോക്കി. അതിന് ശേഷം ടീച്ചറുടെ മുഖത്തെക്കും ആ നോട്ടത്തിൽ അല്പം ശൃംഗാരം ഒളിഞ്ഞിരിപ്പില്ലേ എന്നെനിക്ക് സംശയം തോന്നാതിരുന്നില്ല.
രണ്ട് സെക്കൻഡിന് ശേഷം ടീച്ചറിൽ നിന്നും കണ്ണെടുത്ത് അയാൾ എന്റെ മുഖത്തേക്ക് നോക്കി.
സാർ എന്ന ഞാൻ പോട്ടെ.. ടീച്ചർ അവിടെ നിൽക്കുന്നത് അപകടമാണ് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കണം മാഷിനോട് പോകാനുള്ള അനുവാദം ചോദിച്ചു.
മ്മ്… ഒരു താല്പര്യം കുറഞ്ഞ മൂളലായിരുന്നു അയാളുടെ മറുപടി.
ടീച്ചർ പോയതും അയാൾ എന്നെ പോലീസ് ചോദ്യം ചെയുന്നത് പോലെ ചോദ്യം ചെയ്യാൻ തുടങ്ങി.
ഇത് എവിടന്നാടാ കിട്ടിയത്.. ഇത് ആരാടാ തന്നത്… ക്ലാസ്സിലെ ആർക്കൊക്കെയടാ ഇതുമായിട്ട് ബന്ധം തുടങ്ങിയ കുറച്ച് ചോദ്യങ്ങൾ.
മാഷ് കണ്ണും തുറിച്ച് എന്നെ ഒരുപാട് മേരട്ടിയെങ്കിലും ഞാൻ ക്ലാസ്സിലെ ആരുടേയും പേര് പറഞ്ഞില്ല.
മ്മ്.. നീ ഇപ്പോ ക്ലാസ്സിൽ പൊക്കോ പക്ഷേ നാളെ വീട്ടീന്ന് ആരെയെങ്കിലും വിളിച്ചു കൊണ്ടുവന്നിട്ട് ക്ലാസ്സിൽ കയറിയ മതി. അര മണിക്കൂറ് നേരത്തെ ചോദ്യം ചെയ്യലിന് ശേഷം ഹെഡ് മാഷ് എന്നോട് ക്ലാസ്സിൽ പോയ്കൊള്ളാൻ പറഞ്ഞു.
ഞാൻ തലയും താഴ്ത്തി ക്ലാസ്സിലേക്ക് നടന്നു.
ക്ലാസ്സിലേക്ക് കയറുബോൾ ക്ലാസ്സിലുള്ള എല്ലാവരും എന്നെ ഒരു നോട്ടപ്പുള്ളിയെ നോക്കുംപോലെ നോക്കുന്നുണ്ട്.
ഞാൻ ചെലുബോൾ കണക്ക് പിരീഡ് കഴിഞ്ഞ്. സോഷ്യൽ സയൻസിന്റെ ടീച്ചർ വന്നിരുന്നു.
may i കമിങ്.. ടീച്ചർ.
മ്മ്… കയറിയിരിക്ക്. ടീച്ചർ അർത്ഥം വച്ചപോലെ ഒന്ന് മൂളി കൊണ്ട് എന്നോട് കയറിയിരിക്കാൻ പറഞ്ഞു. അതിൽനിന്നും എനി സ്കൂളിൽ ഇത് അറിയാൻ ആരും ബാക്കിയില്ല എന്നെനിക്ക് മനസ്സിലായി.
ഞാൻ ക്ലാസ്സിലേക്ക് കയറുബോൾ പലയിടത്തുനിന്നും മുറുമുറുക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്.
ഞാൻ അതൊന്നും മൈഡ് ചെയ്യാതെ എന്റെ ബെഞ്ചിനടുത്തേക്ക് നടന്നു.
നടത്താതിനിടയിൽ ഞാൻ തലഉയർത്തി അനുവിനെ ഒന്ന് നോക്കി. ഒരു ദഹിപ്പിക്കുന്ന നോട്ടത്തോടെയാണ് അവൾ എന്നെ വരവേറ്റത്.
ഞാൻ മനുവിന്റെ അടുത്തുപോയി ഇരുന്നു.
ക്ലാസ്സിൽ ടീച്ചർ ഉള്ളതുകൊണ്ടോ എന്തോ അവൻ എന്നോട് ഒരക്ഷരം മിണ്ടിയില്ല. ഞാൻ അങ്ങോട്ടും ഒന്നും മിണ്ടാൻ പോയില്ല.
ക്ലാസ്സിലെ പെൺ കുട്ടികൾക്ക് എന്നോട് എന്തോ വിദോഷം ഉള്ളതുപോലെ നോക്കുന്നുണ്ട് എന്നാൽ ക്ലാസ്സിലെ ഭൂരിഭാഗം ആൺ കുട്ടികളും എന്നെ ദയയോടെയാണ് നോക്കിയത് കാരണം ആ ക്ലാസ്സിലെ ഒട്ടുമിക്ക ആൺകുട്ടികളും ആ CD കണ്ടവരാണ്.
അവരുടെ കയ്യിൽ നിന്നും CD പിടിക്ക പെടാത്തത്തിലുള്ള ആശ്വാസവും ചിലരുടെ മുഖത് പ്രകടമാണ്.
ആ പിരീഡ് കഴിഞ്ഞ് ടീച്ചർ പോയപ്പോൾ ചിലർ വന്നേനെ ആശ്വസിപ്പിച്ചു. ആ കൂട്ടത്തിൽ മനുവും ഉണ്ടായിരുന്നു.
എന്നാൽ ഞാൻ അവനോട് ഒന്നും എതിർത്ത് പറയാൻ പോയില്ല. കാരണം ഞാൻ അന്നേരം വല്ലാത്ത ഒരു ഷോക്കിലായിരുന്നു.
വീട്ടിൽ നിന്നും ആരെ കൊണ്ടുവരും, വീട്ടിൽ പറഞ്ഞാൽ എന്തുണ്ടാവും തുടങ്ങിയ ആവലാതികൾ എന്റെ ഉള്ളിൽ കിടന്ന് ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി മാറി.
നേരം മുൻപോട്ട് നീങ്ങും തോറും എനിക്ക് അനുവിനെ ഫേസ്ചെയ്യാനുള്ള ബുധിമുട്ട് കൂടി വരാൻ തുടങ്ങി.
അന്ന് സ്കൂൾ വിട്ട് പോവാൻ നേരം അനു എന്നെ കാത്ത് നിൽക്കാതെ എനിക്ക് മുന്നേ പോയി. എനിക്ക് അനുവിനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഞാനും അത് ആഗ്രഹിച്ചിരുന്നു എന്ന് വേണം പറയാൻ.
അന്ന് വീട്ടിൽ ചെന്ന് കയറുബോൾ അമ്മയുടെ മുഖത്ത് നോക്കാൻ ഞാൻ നന്നേ പാടുപെട്ടു. വൈകിട്ട് അച്ഛൻ വന്നപ്പോൾ അച്ഛനോട് പറയാനുള്ള ധൈര്യവും എനിക്കുണ്ടായിരുന്നില്ല.
അമ്മയോട് നാളെ സ്കൂളിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഞാൻ അച്ഛൻ കേൾക്കാതെ അടുക്കളയിൽ ചെന്ന് അമ്മയോട് പറഞ്ഞു.
എന്നോടോ… എന്തിന്ന്..
ആ എനിക്കറിയില്ല. ഞാൻ മറുപടി കൊടുത്തു.
എന്താടാ അന്നത്തെപോലെ വല്ല അടിയും ഉണ്ടാക്കിയോ..
ഹേയ്.. ഇല്ല.
മ്മ്… അമ്മ അർത്ഥം വച്ചപോലെ ഒന്ന് മൂളി.
എപ്പോഴാ വരേണ്ടത്.
രാവിലെ വരണം. ഞാൻ മറുപടി കൊടുത്തു.
ഹും ശരി. അമ്മ കൂടുതലായി ഒന്നും എന്നോട് ചോദിച്ചില്ല.
പിറ്റേന്ന് ഞാനും അമ്മയും കൂടി ഒരുമിച്ചാണ് സ്കൂളിലേക്ക് പോയത്.
പോകുന്ന വഴി അനുവിന്റെ വീടിന് മുന്നിൽ എത്തിയപ്പോൾ അമ്മായിയെ കണ്ടു.
സ്കൂളിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്ന് അമ്മ പറഞ്ഞപ്പോൾ അനു അമ്മായിയോട് അങ്ങനെ ഒരു കാര്യമേ പറഞ്ഞിട്ടില്ല എന്ന് അമ്മായി പറഞ്ഞു. അത് കേട്ട് അമ്മ സംശയത്തോടെ എന്നെ ഒന്ന് നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല.
ഒരേ ക്ലാസ്സിൽ പഠിക്കുന്ന അനുവിന് ഇല്ലാത്ത എന്താണ് എനിക്ക് മാത്രം സ്പെഷ്യൽ ആയി എന്ന് അമ്മ ചിന്തിച്ചു കാണണം.
ഞാൻ അമ്മയെയും കൂട്ടി സ്കൂളിലേക്ക് ചെല്ലുബോൾ സ്കൂളിൽ അസംബ്ലി നടക്കുകയായിരുന്നു. ഞങ്ങൾ കുറച്ച് നേരം കാത്ത് നിന്നു.
അസംബ്ലിക്ക് ശേഷം ഞാൻ അമ്മയെയും കൊണ്ട് ഓഫീസിലേക്ക് ചെന്നു.
അവിടെ പ്രിൻസിപ്പൽ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു എന്ന് പറയുന്നതാണ് ശരി.
അമ്മയോട് ഇരിക്കാൻ പറഞ്ഞതിന് ശേഷം അദ്ദേഹം ഇന്നലെ എന്റെ കയ്യിൽ നിന്നും കിട്ടിയ CD മേശപ്പുറത്തേക്ക് ഇട്ടു.
ഇത് ഇന്നലെ നിങ്ങടെ മകന്റെ ബാഗിൽ നിന്നും കിട്ടിയതാണ്.
അമ്മ അത് കേട്ടതും ഒരു ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കി.
ആ നിമിഷ നേരം കൊണ്ട് തന്നെ അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
ഇതിനാണോ ഇവൻ സ്കൂളിലേക്ക് വരുന്നത്. ഇവന് എനി പഠിക്കണം എന്നൊന്നും ഉണ്ടാവില്ല. പെണ്ണ് കെട്ടണം എന്നാവും പൂതി.
ഇങ്ങനെയാണെങ്കിൽ ഇവൻ ആ ക്ലാസ്സിലെ കുട്ടികളെ മുഴുവൻ കേടുവരുത്തും.
അയാൾ ഒരു ഇരയെ കിട്ടിയ സിംഹത്തെപോലെ അമ്മയെ നാവാൽ വേട്ടയാടികൊണ്ടിരുന്നു. അമ്മ അയാളുടെ പരിഹാസം കലർന്ന സംസാരവും കേട്ട് തലയും കുമ്പിട്ടിരുന്നു. ഇടക്ക് അമ്മ കണ്ണ് തുടക്കുന്നതും ഞാൻ കണ്ടു.
തൽകാലം ഇതിന്റെ പേരിൽ വേറെ ആക്ഷൻ ഒന്നും എടുക്കുന്നില്ല. കുറച്ച് നേരത്തിന് ശേഷം അയാൾ അത് പറഞ്ഞപ്പോഴാണ് അമ്മ ഒന്ന് തല ഉയർത്തിയത്.
അയക്ക് നേരെ കൈ കൂപ്പി കാണിച്ച ശേഷം അമ്മ ഒന്നും പറയാതെ ഓഫീസിൽ നിന്നും ഇറങ്ങി പോയി. ഞാൻ നേരെ ക്ലാസ്സിലേക്കും.
അന്ന് ക്ലാസ്സിൽ ഇരിക്കുബോൾ മുഴുവൻ എന്റെ മനസ്സിൽ തലയും കുമ്പിട്ട് ഇരിക്കുന്ന അമ്മയുടെ ആ ചിത്രമായിരുന്നു.
നാല് മണിക്ക് സ്കൂള് വിട്ട് വീട്ടിലേക്ക് പോകുബോൾ അമ്മയോട് എന്തുപറയും എന്ന ഭയത്തോടെയാണ് ഞാൻ വീട്ടിലേക്കുള്ള ഓരോ അടിയും വച്ചത്.
വീട്ടിൽ എത്തിയിട്ടും അമ്മ എന്നോട് ഒന്നും മിണ്ടിയില്ല. അത് കുറച്ച് നേരം തുടർന്നപ്പോൾ എനിക്ക് വല്ലാത്ത ഒരു വീർപ്പുമുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. അമ്മ.. ഞാൻ എനി ചെയ്യില്ലമ്മ. വൈകിട്ട് അമ്മ തനിയെ ഇരിക്കുബോൾ ഞാൻ അമ്മയുടെ കാലിൽ പിടിച്ച് കരഞ്ഞുപറഞ്ഞു.
അതിന് ശേഷം ചെയ്യില്ല എന്ന് അമ്മയുടെ നെറുകിൽ തോട്ട് സത്യവും ചെയ്തു. അങ്ങനെ തൽകാലത്തിന് ആ പ്രശ്നം ഒതുക്കി തീർത്തു.
പിറ്റേന്ന് സ്കൂളിൽ പോകാൻ വേണ്ടി വീട്ടിൽ നിന്നും ഇറങ്ങി. അനുവിനെ കണ്ട് എന്തെങ്കിലും നുണ പറഞ്ഞിട്ടായാലും വേണ്ടില്ല അവളോട് മിണ്ടണം എന്ന ഒറ്റ ഉദ്ദേശം വച്ചാണ് ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നത്.
ഞാൻ അവളുടെ വീട്ടിലേക്ക് ചെല്ലുബോൾ അമ്മായി മുറ്റമടിക്കുന്ന തിരക്കിലാണ്.
ഈശ്വര.. അവളെങ്ങാനും എനി CD ടെ കാര്യം അമ്മായിയോട് പറഞ്ഞുകാണുമോ..
എന്താടാ ശ്രീകുട്ടാ.. അടിച്ചുവാരുന്നതിനിടയിൽ എന്നെ കണ്ടതും അമ്മായി തലഉയർത്തി നോക്കികൊണ്ട് ചോദിച്ചു.
അമ്മായി അനു എവിടെ..
അവള് ആ സുമതിടെ മകളുടെ ഒപ്പം പോയല്ലോ. എന്തുപറ്റി.. അവള് നിന്നോട് പിണങ്ങിയോ.. ഇല്ലങ്കിൽ രണ്ടാളും ഒറ്റക്കെട്ടാണല്ലോ.. രണ്ട് ദിവസായിട്ട് എന്തുപറ്റി.
ഹേയ് അത് ഒന്നുല്ലമ്മായി. എന്ന ഞാൻ ചെല്ലട്ടെ. എനിയും അവിടെ നിന്നാൽ അമ്മായിയുടെ മറ്റ് ചോദ്യങ്ങൾക്ക് കൂടി മറുപടി കൊടുക്കേണ്ടിവരും എന്നത്കൊണ്ട് ഞാൻ നൈസായിട്ട് അവിടെന്ന് വലിഞ്ഞു.
അമ്മായി പറഞ്ഞത് ശരിയാണ് ചെറുപ്പം തൊട്ട് എല്ലാ കാര്യങ്ങൾക്കും ഞങ്ങളൊരുമിച്ചാണ് പക്ഷേ രണ്ട് ദിവസമായി അവൾ എന്നോട് മിണ്ടിയിട്ട്.
അവളെനിക്ക് വെറും കളികൂട്ടുകാരി മാത്രമാണോ.. അല്ല.. അവളോട് എനിക്കുള്ളത് വെറും ഇഷ്ടം മാത്രമാണോ.. അല്ല.. അല്ല എന്നുള്ളത് ഞാൻ ഈ.. രണ്ട് ദിവസങ്ങളിൽ നിന്നും ഏറെ മനസ്സിലാക്കി കഴിഞ്ഞു.
അവളെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. അവൾ എന്നോട് മിണ്ടാത്ത ഓരോ നിമിഷവും എനിക്ക് യുഗങ്ങൾ പോലെയാകുന്നു. അവളെ കുറിച്ച് ഓർക്കുമ്പോഴെല്ലാം എന്റെ കണ്ണുകൾ അനുസരണയില്ലാതെ ഈറനണിഞ്ഞു കൊണ്ടിരുന്നു.
ഞാൻ നടന്ന് ചെല്ലുമ്പോൾ മനു എന്നെയും കാത്ത് വഴിയരികിൽ നിൽക്കുന്നുണ്ടായിരുന്നു.
നിന്റെ അനു പോവുന്നത് കണ്ടല്ലോ. നീ എവിടെ എന്ന് ചോദിച്ചപ്പോ അവള് എന്റെ നേരെ ഒരു ചട്ടം. പ്രശ്നം ഇത്തിരി സീരിയസ്ആണല്ലേ.. അവൻ ഒരു മൂഞ്ചിയ ചിരിയോടെ എന്നോട് ചോദിച്ചു.
ഞാൻ അവനെ നോക്കി ഒന്ന് പല്ലിറുമി.
ടാ നീ വിഷമിക്കല്ലേ. നമ്മുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം. അവൻ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.
ക്ലാസ്സിൽ എത്തിയപ്പോഴും അവൾക്ക് എന്നോടുള്ള സമീപനത്തിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.
വൈകിട്ട് നാല് മണിക്ക് സ്കൂൾ വിടുന്നത് വരെയും അവൾ എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല.
സ്കൂൾ വിട്ട ശേഷം അവൾ എന്നെ കാത്തുനിൽക്കാതെ മറ്റു കുട്ടികളുടെ കൂടെ പോയി.
ഞാൻ ഒരു പട്ടിയെ പോലെ പുറകെ ചെന്നെങ്കിലും അവളെന്നെ ഒന്ന് ഗവനിക്കുക പോലും ചെയ്യാതെ വീട്ടിലേക്ക് നടന്നു.
മറ്റ് കുട്ടികൾ ഉള്ളത് മൂലം ഒരല്പം അകലം പാലിച്ച് നടക്കാൻ മാത്രമേ എനിക്കും കഴിഞ്ഞോളു.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഇന്ന് ഞാനും മനുവും ഏറെ കാത്തിരുന്ന ആ ഞായറാഴ്ചയാണ്. പക്ഷേ ഇന്ന് അതിന് ഒരു മരണ മൂകതയാണ്. കാരണം എന്താണെന്ന് ഞാൻ പറയണ്ടല്ലോ..
വേണ്ടായിരുന്നു ഒന്നും വേണ്ടായിരുന്നു. ഞാൻ ആ CD കാണാൻ ആഗ്രഹിക്കേണ്ടയിരുന്നു എങ്കിൽ ആ CD എന്റെ കയ്യിൽ നിന്നും പിടിക്കിലായിരുന്നു. അനു എന്നോട് പിണങ്ങില്ലായിരുന്നു. ഞാൻ അനുവിന്റെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി.
എന്റെ വീട്ടിലുള്ള എല്ലാവരും രാവിലെ നേരത്തെ തന്നെ കല്യാണത്തിന് പോയതിന്നാൽ എനിക്കുള്ള ഉച്ചതെ ഫുഡ് മാമന്റെ വീട്ടിൽ നിന്നും കഴിക്കാനാണ് അമ്മ പറഞ്ഞിരിക്കുന്നത്.
ഞാൻ അനുവിന്റെ വീട്ടിലേക്കുള്ള ഗെയ്റ്റ് കടക്കുബോൾ അമ്മായി തൊടിയിൽ ഓമക്കായ പൊട്ടിക്കുന്നത് കണ്ടു.
അമ്മായി.. മാമൻ കല്യാണത്തിന് പോയോ.. ഇന്നലെ വീട്ടിൽ പറഞ്ഞുകെട്ടിരുന്നു അനുവിന്റെ വീട്ടിൽ നിന്നും മാമനാണ് കല്യാണത്തിന് പോകുന്നതേന്ന്.
ആ.. നിയോ. മാമൻ പോയി. നീ പോയില്ലേ കല്യാണത്തിന്.
ഇല്ലമ്മായി ഞാൻ പോയില്ല.
അല്ലമ്മായി… അനു എവിടെ..
അവള് റൂമിൽ കാണും. അമ്മായി തോട്ടി കൊണ്ട് ഓമക്കായ പൊട്ടിക്കുന്നതിനിടയിൽ എനിക്ക് മറുപടി തന്നു.
ഞാൻ പിന്നെ അവിടെ നിന്ന് തിരിയാതെ നേരെ അനുവിന്റെ റൂമിലേക്ക് ചെന്നു.
റൂമിന്റെ ഉള്ളിൽ കയറിയതും ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്. കൂടെ ചെറിയ ഒരു മൂളിപ്പാട്ടും.
അനുവിന്റെ ആ മൂളിപ്പാട്ട് കേട്ട് എന്റെ മനസ്സിൽ ചെറിയ ഒരു കുളിര് അനുഭവപ്പെട്ടു.
ഞാൻ ആ മൂളിപ്പാട്ടും ആസ്വദിച്ചുകൊണ്ട് ആ റൂമിൽ മുഴുവൻ കണ്ണോടിച്ചു.
നല്ല വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന റൂമാണ്.
ആ റൂമിനുള്ളിൽ അവൾ സ്ഥിരം ഉഭയോഗിക്കുന്ന ക്യൂട്ടികൂറ പൗഡറിന്റെ ഊഷ്മളമായ സുഗന്ധം തങ്ങി നിന്നിരുന്നുണ്ട്.
സ്റ്റഡി ടേബിളിൻമേൽ വൃത്തിയായി അടുക്കി വച്ചിരിക്കുന്ന ബുക്കുകൾ കാണാം.
റൂമിന്റെ ഒത്ത നടുക്കായാണ് കട്ടിൽ ഇട്ടിരിക്കുന്നത് . അതിൽ വിരിച്ചിരിക്കുന്ന ലൈറ്റ് പിങ്ക് വിരി(ബെഡ്ഷീറ്റ് ) അതിന് ഒരു ചുളിവ് പോലും വരാതെ കുടഞ്ഞു വിരിച്ചിരിക്കുന്നു. അത്രത്തോളമുണ്ട് അനുവിന്റെ ശ്രദ്ധ.
ഞാൻ അതിലൂടെ എന്റെ കൈയ്യടിച്ചു. അവസാനം എന്റെ കൈ ചെന്ന് നിന്നത് കൊഴിഞ്ഞുവീണുകിടന്ന ഒരു മുടിയിലാണ്.
ഞാൻ അത് സൂക്ഷ്‌മതൊയോടെ കയ്യിലെടുത്തു. ഒറ്റ നോട്ടത്തിൽ തന്നെ അത് അനുവിന്റെ മുടിയാണെന് മനസ്സിലായി.
നല്ല കറുപ്പുള്ള നേർത്ത മുടിയാണ് അവൾക്ക് . ഞാൻ അതിലേക്ക് തന്നെ നോക്കി നിൽക്കുബോഴാണ് പെട്ടൊന്ന് ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.
ഞാൻ ബാത്റൂമിന് നേരെ തിരിഞ്ഞതും എനിക്ക് മുന്നിലേക്ക് അനു ഇറങ്ങി വന്നു.
അരക്ക് മുകളിലേക്ക് നേർത്ത ക്രീം കളർ കമിസും അരക്ക് കിഴ്പോട്ട് ഈറനാർന്ന തോർത്ത് മുണ്ടും ഉടുത്തിരിക്കുന്നു. അത് കഷ്ടി കാൽ മുട്ടിന് അടുത്ത് വരെ മാത്രമാണ് ഇറക്കമുള്ളത്.
അതിനടിയിൽ പാൽനിറമുള്ള വെള്ളുത്ത കാലുകൾ കാണാം. ആ കാഴ്ചയും കണ്ട് കണ്ണും തള്ളി ഞാൻ അവളുടെ ദേഹം മുഴുവൻ ഒന്നൂടി എന്റെ കണ്ണുകൊണ്ട് ഉഴിയുബോഴാണ് പെട്ടെന്ന് അനു എന്നെ കണ്ടത്.
എന്നെ കണ്ടതും ആ കണ്ണുകൾ മിഴിച്ചു. ഒരു സെക്കന്റ് എന്ത് ചെയ്യണം എന്നറിയാതെ അവൾ കണ്ണുമിഴിക്കുന്നത് ഞാൻ ശരിക്ക് കണ്ടു.
ആ നിമിഷം തന്നെയാണ് എന്റെ കണ്ണുകൾ അനുസരണയില്ലാതെ അവളുടെ മാറിലേക്ക് നീങ്ങിയതും.
എന്റെ ആ നോട്ടം കണ്ടപ്പോഴാണ് അവൾ തന്റെ ശരീരത്തെക്കുറിച്ച് ബോധം വരുന്നത്.
ആാാാ…….. എന്ന ഒരലർച്ചയോടു കൂടി അവൾ അവളുടെ രണ്ട് കൈകൊണ്ടും അവളുടെ മാറ് മറച്ചുപിടിച്ചു.
ആ ഒരു നിമിഷം ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അമ്പരന് ചുറ്റും നോക്കി.
ഇറങ്ങി പോടാ വൃത്തികെട്ടവനെ.. അവൾ എനിക്ക് നേരെ നിന്ന് ചീറി.
ആദ്യമായാണ് അനു എന്നോട് ഇത്രയും പരുക്കനായ ഭാഷയിൽ സംസാരിക്കുന്നത്. അതിന്റെ ഞെട്ടലിലും സങ്കടത്തിലും ഞാൻ ഒരു ശിലപോലെ അവളെത്തനെ നോക്കി നിന്നു.
നിന്നോട പറഞ്ഞത് ഇറങ്ങി പോകാൻ.
അനു.. ഞാൻ.
നിന്റെ ഉദ്ദേശമൊക്കെ എനിക്ക് നന്നായിട്ടറിയാം. മര്യാദക്ക് ഇറങ്ങിക്കോ ഇല്ലക്കിൽ ഞാൻ എന്റെ അമ്മയെ വിളിക്കും.
അത് പറഞ്ഞിട്ടും ഞാൻ ഇറങ്ങാത്തത് കൊണ്ട് അവൾ എന്റെ അടുത്ത് വന്ന് എന്നെ പിടിച്ച് പുറത്തേക്ക് തള്ളി.
ഞാൻ പുറത്തെത്തിയതും എനിക്ക് പിന്നിൽ ഉഗ്രമായ ശബ്ദത്തോടെ ആ റൂമിന്റെ വാതിൽ അടയുന്ന ശബ്ദം ഞാൻ കേട്ടു .
ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ അനുവിന്റെ വായിൽ നിന്നും കുറച്ച് മുൻപ് കേട്ട ആ വാക്കുകൾ ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കി.
നെഞ്ചിനുള്ളിൽ അനേകം കാരമുള്ളുകൾ ഒന്നിച്ച് കുത്തിയിറക്കുന്ന വേദനയാൽ ഞാൻ അവിടെത്തന്നെ നിന്ന് കണ്ണുനീർ വാർത്തു.
അല്പം സമയം കഴിഞ്ഞപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ എന്റെ കണ്ണുകൾ തുടച്ചു.
നീ പോയില്ലേ ഇതുവരെ.. വാതിൽ തുറന്നതും റൂമിന് മുന്നിൽ നിൽക്കുന്ന എന്റെ നേരെ അവൾ കണ്ണുതുറിച്ചു കൊണ്ട് പാഞ്ഞുവന്നു.
അനു ഞാൻ…
നീയെനി നിന്നെ ന്യായികരിക്കാനൊന്നും നോക്കണ്ട എനിക്കത് കേൾക്കുകയും വേണ്ട. എനി മേലാൽ ഇങ്ങോട്ട് വന്നുപോകരുത്. പ്രത്യകിച്ച് എന്റെ റൂമിൽ. കേട്ടോ…. അവൾ വിരൽ ചൂണ്ടികൊണ്ട് ഭദ്രകാളിയെപ്പോലെ എനിക്ക് നേരെ ഉറഞ്ഞാടി.
അനുവിന്റെ വായിൽ നിന്നും അതുകൂടി കേട്ടപ്പോൾ പിന്നെ അവിടെ നിൽക്കാനുള്ള ത്രാണി എനിക്കുണ്ടായില്ല.
ഞാൻ നിറഞ്ഞ കണ്ണുമായി എന്റെ വീട്ടിലേക്ക് നടന്നു. വീട്ടിൽ ചെന്ന് കുറെ നേരം ഇരുന്ന് കരഞ്ഞു.
തനിയെ ഇരിക്കുന്ന ഓരോ നിമിഷവും മനസ്സിലേക്ക് ഒറ്റപെടലിന്റെ വേദന വന്ന് നിറയാൻ തുടങ്ങി. മനസിലിരുന്ന് ആരോ പറയും പോലെ ഈ ജീവിതം അവസാനിപ്പികം “മരിക്കാം”
മ്മ്.. മരിക്കാം. എന്റെ ചുണ്ടുകൾ മന്ത്രിച്ചു.
ഞാൻ വീടിനുള്ളിൽ കയറി ജീവിതം അവസാനിപ്പിക്കാനുള്ള ഉപാധി തേടി നടന്നു.
പെട്ടെന്നാണ് ചുവരിൽ തൂക്കിയിരിക്കുന്ന എന്റെയും അനുവിന്റെയും ഫോട്ടോ എന്റെ കണ്ണിൽ പെട്ടത്. ഞാനത് കയ്യെത്തിച്ച് എടുത്തു നോക്കി.
ഞങ്ങളുടെ ഒന്നാം പിറന്നാളിന് എടുത്ത ഫോട്ടോയാണ്. ഞാൻ ഒരു ട്രൗസർ മാത്രമേ ഇട്ടിട്ടുള്ളത് അനുവാണെങ്കിൽ ഒരു ജട്ടി മാത്രവും. എന്റെ തോളിലൂടെ കയ്യിട്ട് എന്നോട് ചേർന്നിരിക്കുകയാണ് അനു. രണ്ടുപേരും പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നത് കാണാം .
ആ ഫോട്ടോയിലേക്ക് എന്റെ ചൂടുള്ള കണ്ണുനീർ ഇറ്റിറ്റു വീണുകൊണ്ടിരുന്നു.
വേണ്ട എനിക്ക് മരിക്കണ്ട. എനിക്ക് ജീവിക്കണം എന്റെ അനുവിന്റെ കൂടെ എനിക്ക് ജീവിക്കണം. ഞാൻ ആ ഫോട്ടോയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
അനു എന്നോട് എനി അങ്ങോട്ട് ചെല്ലണ്ട എന്ന് പറഞ്ഞതിന്റെ ചെറിയ ദേഷ്യം കൊണ്ട് ഞാൻ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ അനുവിന്റെ വീട്ടിലേക്ക് പോയില്ല. പക്ഷേ പിന്നീട് അതൊരു പതിവായി മാറുകയും ചെയ്തു.
എങ്കിലും ഇടക്കൊക്കെ ഞാൻ അവളുടെ വീട്ടിൽ പോകും. പക്ഷേ അവൾ ഞാൻ ചെന്നാൽ മിണ്ടാത്തതിനാലും സ്കൂളിൽ നിന്നും കാണുന്നുണ്ടെന്നതിനാലും ഞാൻ അവളുടെ വീട്ടിലേക്ക് പോകുന്നത് കുറച്ചു.
പിന്നെയും ദിവസങ്ങൾ കടന്നുപോയി. SSLC എക്സാം കഴിഞ്ഞ് റിസൾട് വന്നപ്പോൾ അനുവിന് ഫുൾ A+ കിട്ടി എനിക്കും മനുവിനും തരക്കേടില്ലാത്ത മാർക്കൊടെയും പാസ്സായി.
തുടർന്ന് +2 വിനും ഞങ്ങൾ നവാമുകുന്ദയിൽ തന്നെയാണ് പഠിച്ചത്. എന്നാൽ അനു സയൻസും ഞാനും മനുവും ഹ്യുമാനിറ്റീസും.
എനിക്ക് ഏറെ പ്രിയപെട്ടവൾ ഒരു അന്യയെ പോലെ എന്റെ മുന്നിലൂടെ കടന്നുപോയ രണ്ട് വർഷങ്ങളായിരുന്നു അത്.
ഞങ്ങൾ +1 ൽ പഠിക്കുബോഴാണ് എന്റെ അനിയത്തി ലച്ചുവിന് ഞങ്ങളുടെ ഒപ്പം സ്കൂളിൽ പോകാൻ പറ്റുന്നത്.
അതുവരെ ഒരു മണിക്കൂർ വ്യത്യാസത്തിൽ ആയിരുന്നു അവൾക്ക് ക്ലാസ്സ് തുടങ്ങിയിരുന്നതും അവസാനിച്ചിരുന്നതും.
അങ്ങനെയിരിക്കെ ഒരു ദിവസം ലച്ചു എന്നോട് പറഞ്ഞു. ഏട്ടാ.. ഇന്നലെ ഞാനും അനുചേച്ചിയും കൂടി സ്കൂള് വിട്ടുവരുബോ ചേച്ചിടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു ചേട്ടൻ ഞങ്ങളുടെ പുറക്കെ കുറച്ച് ദൂരം വന്നു.
എന്നിട്ട് അവളെന്തുപറഞ്ഞു…
ചേച്ചി ഒന്നും പറഞ്ഞില്ല.
നീ ഇത് എന്നോട് പറഞ്ഞു എന്ന് അവളോട് പറയണ്ട. ഞാൻ ലച്ചുവിനോട് പറഞ്ഞു.
പിറ്റേന്ന് മുടിയൻ സഞ്ജയുടെ അവസ്ഥയായിരുന്നു അവനും. പക്ഷേ ഇന്ന് ഒരു എട്ടാം ക്ലാസുകാരന്റെ ദേഷ്യം ആയിരുന്നില്ല എനിക്ക്. ഒരു +1 കാരന്റെ കൈകരുത്തും അനു എന്നോട് മിണ്ടാത്തതിന്റെ ദേഷ്യം കൂടി ഞാൻ അവന്റെ ശരീരത്തിൽ തീർത്തു.
പക്ഷേ പിറ്റേന്ന് മുതൽ അതൊരു രണ്ട് ക്ലാസ്സുകൾ തമ്മിലുള്ള ബലപരീക്ഷണമായി മാറി. അതിന്റെ പേരിൽ രണ്ട് ക്ലാസ്സിലുള്ളവർക്കും സസ്പെൻഷൻ കിട്ടിയ കൂട്ടത്തിൽ ഞാനും മനുവുമുണ്ടായിരുന്നു.
ആദ്യമായി ഞാൻ ഒരു സസ്പെൻഷനും വാങ്ങി വീട്ടിലേക്ക് ചെന്നപ്പോൾ ആനയും അംബാരിയും കൊണ്ട് വരവേൽക്കേണ്ട എന്നെ അമ്മ നല്ല പുളി വടികൊണ്ടാണ് എതിരേറ്റത്.
പക്ഷേ എന്നെ സങ്കടപെടുത്തിയത് സസ്പെൻഷൻ കിട്ടിയ ഈ 10 ദിവസം എനിക്ക് അനുവിനെ കാണണമെങ്കിൽ ഒന്നുകിൽ അവളുടെ വീട്ടിൽ പോണം അല്ലങ്കിൽ വഴിയരികിൽ കാത്ത് നിൽക്കണം എന്നതായിരുന്നു.
എന്തായാലും രണ്ടും റിസ്കാണ് കാരണം അവളുടെ ക്ലാസ്സുമായിട്ടാണ് ഞങ്ങൾ തല്ലുണ്ടാക്കിയത്. അതും അതിന്റെ തുടക്കം അനു മൂലവും. പുറത്ത് അങ്ങനെ ഒരു കാര്യം വന്നില്ലങ്കിലും സ്കൂളിലെ കുട്ടികൾക്കിടയിൽ അതൊരു പരസ്യമായ രഹസ്യമായി നിലനിന്നു.
അനുവിന് ആ കാര്യത്തിൽ എന്നോട് നല്ല ദേഷ്യം ഉണ്ടാവും എന്നെനിക്ക് ഊഹികവുന്നതേയുള്ളു. അതുകൊണ്ട് തന്നെ അവളെ വീട്ടിൽ ചെന്ന് കാണാനോ വഴിയരികിൽ വച്ച് കാണാനോ ഞാൻ ശ്രമിച്ചില്ല.
പക്ഷേ രണ്ട് ദിവസത്തിന് ശേഷം എനിക്കൊരു വിസിറ്റർ ഉണ്ടായിരുന്നു. അനുശ്രീ D/O ഗോവിന്ദൻ നായർ.
അവൾ എന്റെ വീട്ടിൽ വന്ന് അവളുടെ അമർഷം മുഴുവൻ എന്നോട് പറഞ്ഞുതീർത്തു.
നീ ആരാട എന്റെ കാര്യത്തിൽ ഇടപെടാൻ.. നീ ആരാ എന്റെ ബോഡിഗഡോ..
ആ.. അതെ നിന്റെ കാര്യങ്ങളൊക്കെ എന്നെതന്നെയാ ഏൽപ്പിച്ചിട്ടുള്ളത്. എട്ടാം ക്ലാസ്സിൽ എനിക്ക് ചാർത്ഥിക്കിട്ടിയ ആ അധികാരത്തിന്റെ പേരിൽ ഞാൻ അവളോട് പറഞ്ഞു.
അത് കേട്ട് ചവിട്ടി പൊളിച്ചുകൊണ്ട് അവൾ എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോയി. നീ എന്റെ കാര്യത്തിൽ ഇടപെടേണ്ട അതെനിക്ക് ഇഷ്ട്ടല്ല. അവൾ പോകാൻ നേരം തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.
അവളെന്നോട് അങ്ങനെയെല്ലാം പറഞ്ഞെങ്കിലും ഞാൻ അവളോടുള്ള സ്നേഹം എന്റെ നെഞ്ചിലിട്ട് കൊണ്ടുനടന്നു.
ഞാൻ അവളെ എത്രത്തോളം ഇഷ്ട്ടപെടുന്നോ അത്രത്തോളം അവളെന്നെ വെറുക്കുന്നതും പിന്നീട് ഞാൻ സങ്കടത്തോടെ നോക്കി നിന്നു.
അനുന്റെ പുറകെ ആരെങ്കിലും നടക്കുന്നുണ്ട് എന്നറിഞ്ഞാൽ അവനെ ഞാൻ കായികമായി നേരിടുവാൻ തയ്യാറായി നടന്നു. എങ്കിലും പിന്നീടാത്തിന്റെ ആവശ്യം വന്നില്ല.
അങ്ങനെ ആ രണ്ട് വർഷവും കടന്നുപോയി. +2 റിസൾട്ട് വന്നപ്പോൾ അനു എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസ്സായി.
ഞാനും മനുവും പേപ്പറ് നോക്കിയവരുടെ ദയകൊണ്ടാണെന്നു തോന്നുന്നു ജസ്റ്റ് പാസ്സ്. പിന്നെ ആ കാലഘട്ടത്തിൽ അത് തന്നെ വലിയ കാര്യം ആയോണ്ട് വീട്ടുകാരും ഏറെ കുറെ ഹാപ്പിയാണ്.
അനു അവളുടെ ഉയർന്ന മാർക്ക് വച്ചുകൊണ്ട് എല്ലാ പ്രദനപ്പെട്ട കോളേജുകളിലും അഡ്മിഷനുവേണ്ടി ശ്രമിച്ചു.
ഞാനും മനുവും ഞങ്ങൾക്ക് കിട്ടിയ മാർക്ക് വച്ച് ഡിഗ്രിക്ക് നല്ല ട്യൂട്ടോറിയൽ കോളേജ് തപ്പിയിറങ്ങി.
അനുവിന് എറണാംകുളം മഹാരാജാസിൽ അഡ്മിഷൻ കിട്ടി. ഞാനും മനുവും തിരൂരുള്ള ഒരു പ്രൈവറ്റ് കോളേജിലും ചേർന്നു.
അനു അവിടെത്തന്നെ കോളേജ് ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ തീരുമാനിച്ചു. മാമനും അമ്മായിക്കും ആദ്യം എതിർപ്പ് ഉണ്ടായിരുനെങ്കിലും അനുവിന്റെ നിർബന്ധം മൂലം അവർക്കും അത് വഴങ്ങേണ്ടിവന്നു.
ഈശ്വര മാമനും അമ്മായിയും സമ്മതിക്കല്ലേ എന്ന് പ്രാർത്ഥിച്ചതും വഴുപാടുകൾ നേർന്നതും എല്ലാം വെറുതെയായി. ആദ്യ മാദ്യമെല്ലാം അനു എല്ലാ ഞായറാഴ്ചകളിലും ഹോസ്റ്റലിൽ നിന്നും അവളുടെ വീട്ടിലേക്ക് വരുമായിരുന്നു.
എന്നാൽ പിന്നീടത് പോകപ്പോകെ മാസത്തിൽ രണ്ട് തവണയായി അത് കുറഞ്ഞു. അത് പിന്നെ മാസത്തിൽ ഒരു തവണ വന്നലായി എന്നായി മാറി.
എന്നെ കാണുന്നത് ഇഷ്ട്ടമല്ലെങ്കിലും കൂടെ അവൾ വന്നു എന്നറിയുബോൾ ഞാൻ ഓടിചെല്ലും. അവളെ ഒരു നോക്ക് കാണാൻ വേണ്ടി.
അങ്ങനെ എന്റെയും അനുവിന്റെയും ജീവിതം രണ്ട് വള്ളത്തിൽ എന്നപോലെ മുൻപോട്ട് പോയികൊണ്ടിരുന്നു.
അനുവിന് പഠിക്കാൻ നല്ല താല്പര്യം ഉള്ളോണ്ട് പ്രണയത്തിൽ ഒന്നും ചാടത്തെ മുന്നോട്ട് പോയി. ആ വിവരങ്ങളെല്ലാം അനു നാട്ടിൽ വരുബോൾ ലച്ചു വഴി ഞാൻ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
അവസാന വർഷ ഡിഗ്രിക്ക് പഠിക്കുന്ന സമയം.
ഞാൻ വൈകിട്ട് വീട്ടിലേക്ക് കയറി ചെല്ലുബോഴാണ് ലച്ചു നിലവിളക്കുമായി പുറത്തേക്ക് ഇറങ്ങി വന്നത്.
ഏട്ടൻ അനുചേച്ചിയെ കണ്ടില്ലേ..
ഇല്ല..
ചേച്ചിയും അമ്മായിയും ഇത്രയും നേരം ഇവിടുണ്ടായിരുന്നു. ഇപ്പോ പോയതേയുള്ളു. അവൾ എന്നോട് പറഞ്ഞു.
അവൾ തുളസി തറയിൽ വിളക്ക് വച്ച് ഉള്ളിലേക്ക് കയറി പോകുന്നത് വരെ ഞാൻ പുറത്ത് തിണ്ണയിൽ തന്നെയിരുന്നു.
അവൾ ഉള്ളിലേക്ക് പോയതും ഞാൻ ശബ്ദം ഉണ്ടാക്കാതെ ഇറങ്ങി അനുവിന്റെ വീട്ടിലേക്കോടി.
ഞാൻ അവളുടെ വീടിന് മുന്നിൽ ചെന്ന് മതിലിന് പുറത്തുനിന്നും എത്തി നോക്കി.
അമ്മായി വിളക്ക് വച്ച് ഉള്ളിലേക്ക് പോവുന്നത് കണ്ടു.
മാമൻ വരാൻ സമയമാകുന്നതേയുള്ളു. അനുവിനെയാണെങ്കിൽ പുറത്തൊന്നും കാണുന്നുമില്ല.
ഞാൻ എനിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു. പ്രകൃതി സൂര്യ രസ്മികളോട് പോലും വിടപറഞ്ഞ് അന്ധകാരതാൽ മൂടിയിരിക്കുന്നു.
ഞാൻ തുറന്ന് കിടക്കുന്ന ഗേയിറ്റിനടുത്തേക്ക് നടന്ന് പതിയെ ഉള്ളിൽ കയറി.
ഹാളിൽ നിന്നും ടീവിയുടെ സൗണ്ട് കേൾക്കുന്നുണ്ട്. ഞാൻ ഇരുട്ടിന്റെ മറ പറ്റി തുറന്ന് കിടക്കുന്ന ഹാളിലെ ജനലിനടുത്തേക് നടന്നു.
അവര് നാളെ എപ്പോഴ വരുന്നത് എന്ന പറഞ്ഞത്. അമ്മായി ചോദിക്കുന്നത് കേട്ടു.
ആ എനിക്കറിയില്ല. ആ ശബ്ദത്തിന്റെ ഉടമയെ കാണാതെ തന്നെ ഞാൻ തിരിച്ചറിഞ്ഞു.
ഞാൻ ജനലിലൂടെ ഉള്ളിലേക്ക് നോക്കി.
സോഫയിൽ കാലിന്മേൽ കാലും കയറ്റി വച്ച് ഇരിക്കുകയാണ് കക്ഷി. ഒരു ചുവപ്പ് ചുരിദാറാണ് വേഷം. ഷോൾ ഒന്നും ഇട്ടിട്ടില്ല. കൗമാരം യുവത്വത്തിലേക്ക് വഴിമാറുന്നതിന്റെ മേനിയഴകിലാണ് പെണ്ണ്.
എന്നാലും വേറെ എന്തോ കാര്യമായ ഒരു മാറ്റം അവളിൽ എനിക്ക് തോന്നുന്നുണ്ട്. പക്ഷേ അത് എന്താണെന് എനിക്ക് പിടികിട്ടിയില്ല.
ഞാൻ ഒന്നുടെ സൂക്ഷിച്ചു നോക്കി. അയ്യോ… മുടി വെട്ടിയോ.. പെട്ടെന്ന് പറഞ്ഞത് അല്പം സൗണ്ട് കൂടിപ്പോയി.
എന്റെ ഭാഗ്യത്തിന് അവളത് കേട്ടില്ല.
മ്മ്… എന്നാലും കൊള്ളാം. ഞാൻ ഒരു ചിരിയോടെ സ്വയം പറഞ്ഞു.
ഞാൻ കുറച്ച് നേരം കൂടി അവിടെ നിന്ന് അനുവിന്റെ ചോര കുടിച്ചു.
പെട്ടെന്നാണ് ഗേറ്റിനടുത്ത് മാമന്റെ ബൈക്കിന്റെ സൗണ്ട് കേട്ടത്. ഞാൻ വേഗം അടുത്തുള്ള ഒരു വാഴയുടെ മറവിലേക്ക് ഒളിച്ചു.
മാമൻ ബൈക്ക് ഉമ്മറത്ത് നിർത്തിയ ശേഷം തിരിച്ച് പോയി ഗേറ്റ് അടച്ചുവന്ന് വീടിനുള്ളിലേക്ക് കയറി പോയി.
മാമൻ ഉള്ളിൽ കയറിയതും പിന്നെ അവിടെ നിന്ന് സമയം കളയാതെ ഞാൻ മതില് ചാടി വീട്ടിലേക്ക് നടന്നു. വീട്ടിലേക്ക് നടക്കുന്നതിനിടയിലും മനസ്സിൽ മുഴുവൻ കുറച്ച് മുൻപ് കണ്ട അനുവിന്റെ ആ രൂപമായിരുന്നു.
ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അച്ഛൻ ടീവി കാണുന്നത് കണ്ടു. ലച്ചുവിന്റെ റൂമിൽ നിന്നും അവൾ പഠിക്കുന്നതിന്റെ സൗണ്ട് കേൾക്കുന്നുണ്ട്. പെൺകുട്ടികൾ പൊതുവെ അങ്ങനെയാണല്ലോ വീട്ടിലുള്ള ആങ്ങളമാർക്ക് പണിയുണ്ടാക്കുക അതുതന്നെ അവരുടെ ലക്ഷ്യം.
ഞാൻ അടുക്കളയിലേക്ക് ചെന്നു. അമ്മേ ചായ.
ആ നീ വന്നോ.. അമ്മയുടെ മറുചോദ്യം.
അമ്മ എനിക്കുള്ള ചായ എടുത്ത് തന്നു. ഞാൻ അടുക്കളയിൽ തന്നെ ഇരുന്നുകൊണ്ട് ചായകുടിക്കാൻ തുടങ്ങി.
അനു വന്നിട്ടുണ്ട്. നീ കണ്ടോ.. പെട്ടെന്നാണ് അമ്മയുടെ ആ ചോദ്യം എനിക്ക് നേരെ വന്നത്.
ങേ.. ഇല്ല.. ഞാൻ പെട്ടൊന്ന് തപ്പി തടഞ്ഞ് പറഞ്ഞു.
മ്മ്.. അവൾക്കൊരു കല്യാണലോചന വന്നിട്ടുണ്ട്. അവളുടെ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ചെക്കൻ.
അമ്മയുടെ ആ വാക്കുകൾ ഒരു വെള്ളിടി പോലെ എന്റെ ചെവിയിൽ വന്നുപതിച്ചു.
നാളെ അവര് അനുനെ കാണാൻ വരും. അവര് വരുബോ നമ്മളെല്ലാരും അവിടെ ഉണ്ടാവണമെന്ന് മാമൻ പറഞ്ഞിട്ടുണ്ട്.
തുടരും… 🌺. Dear. JK
Responses (0 )