-50% Intro price for the next 72 hours only!. Buy now →

Kambi stories

രണ്ടാമൂഴം [Jomon]

രണ്ടാമൂഴം Randamoozham | Author : Jomon 4 വർഷം മുൻപേ സൈറ്റിൽ ഇട്ടിരുന്നൊരു കഥയാണ്…വീണ്ടും ഇവിടേക്ക് മാറ്റുന്നു.. വായനക്കാരോട് ആദ്യമേ കമ്പി പ്രതീക്ഷിക്കരുത് അതുപോലെ തന്നെ ഫിക്ഷൻ ആക്ഷൻ ത്രില്ലെർ എന്നിവ ഇഷ്ടപ്പെടുന്നവർ വായിക്കുന്നത് ആവും നല്ലത് അല്ലാത്തവർ ചാടി കേറി വായിച്ചു കമ്പിയില്ല സിമന്റില്ല എന്ന് തെറി പറയാതിരിക്കാൻ വേണ്ടി ആദ്യമേ പറയുകയാണ്…കമ്പി ഉണ്ട് പക്ഷെ അത് കഥയുടെ സന്ദർബങ്ങൾക്കനുസരിച്ചാണ് എഴുതിയിരിക്കുന്നത്     “””””അയാൾ തിന്മക്ക് വേണ്ടി ആണ് പ്രവർത്തിച്ചത്…. പക്ഷെ…പക്ഷെ…””””   […]

0
2

രണ്ടാമൂഴം

Randamoozham | Author : Jomon


4 വർഷം മുൻപേ സൈറ്റിൽ ഇട്ടിരുന്നൊരു കഥയാണ്…വീണ്ടും ഇവിടേക്ക് മാറ്റുന്നു..

വായനക്കാരോട് ആദ്യമേ കമ്പി പ്രതീക്ഷിക്കരുത് അതുപോലെ തന്നെ ഫിക്ഷൻ ആക്ഷൻ ത്രില്ലെർ എന്നിവ ഇഷ്ടപ്പെടുന്നവർ വായിക്കുന്നത് ആവും നല്ലത് അല്ലാത്തവർ ചാടി കേറി വായിച്ചു കമ്പിയില്ല സിമന്റില്ല എന്ന് തെറി പറയാതിരിക്കാൻ വേണ്ടി ആദ്യമേ പറയുകയാണ്…കമ്പി ഉണ്ട് പക്ഷെ അത് കഥയുടെ സന്ദർബങ്ങൾക്കനുസരിച്ചാണ് എഴുതിയിരിക്കുന്നത്

 

 

“””””അയാൾ തിന്മക്ക് വേണ്ടി ആണ് പ്രവർത്തിച്ചത്…. പക്ഷെ…പക്ഷെ…””””

 

“””പക്ഷെ എന്താണ്…..?

 

ആ ഇരുട്ടു മുറിയിൽ നിലത്തു കിടന്നുകൊണ്ട് അവൻ അലറി വിളിച്ചു……

 

ശബ്ദം കേട്ട് ഓടി വന്ന രണ്ടു മൂന്നു നിഴലുകളിൽ ഒരാൾ ഒരു സിറിഞ്ചെടുത്തവന്റെ കഴുത്തിൽ കുത്തി ഇറക്കി

 

മെല്ലെ മെല്ലെ അവൻ തറയിൽ തളർന്നു വീണു

 

*************************

 

ഗോവയുടെ നാഗരികതയിലൂടെ ഒരു കാർ അതിവേഗം പാഞ്ഞു

 

ഒന്നനങ്ങാൻ പോലും സ്ഥലമില്ലാത്ത ആ പട്ടണത്തിൽ നിന്നും അരണ്ട വെളിച്ചം മാത്രം ഉള്ള ഓൾഡ് ചർച്ച് റോഡിലേക്ക് ആ കാർ കടന്നു

 

കാറിനുമുന്നിൽ വിറക്കുന്ന കൈകളോടെ ഒരാൾ സ്റ്റിയറിങ്ങ് നിയന്ധ്രിച്ചുകൊണ്ടിരുന്നു

 

ഇടക്കിടെ ശ്രദ്ധ തെറ്റി അയാളുടെ കണ്ണുകൾ മുൻപിലെ കണ്ണാടിയിലേക്ക് വീഴുന്നുണ്ടായിരുന്നു

 

അല്പം ശ്രെധിച്ചു നോക്കിയാലും പിൻ സീറ്റിലെ ഇരുട്ടിൽ നിന്നും തിളങ്ങുന്ന രണ്ട് കണ്ണുകളല്ലാതെ മറ്റൊന്നും തന്നെ കാണുന്നുണ്ടായിരുന്നില്ല

 

ആ കണ്ണുകൾക്ക് മൂർച്ച കൂട്ടാൻ എന്നവണ്ണം ഒരു നീളൻ കത്തി വണ്ടി ഓടിക്കുന്നവന്റെ കഴുത്തിനു പിറകിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു

 

തെരുവുവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ കത്തി വെട്ടി തിളങ്ങി കൊണ്ടിരുന്നു

 

അത് മാത്രം മതിയാരുന്നു അയാൾക് തന്റെ കഥകഴിക്കാൻ പോകുന്ന ആയുധത്തിന്റെ മൂർച്ച അറിയാൻ

 

എന്നാൽ പിൻ സീറ്റിൽ ഇരുന്നവൻ വളരെ ശാന്തൻ ആയിരുന്നു

 

പതിഞ്ഞ സ്വരത്തിൽ കാറിന്റെ സ്റ്റീരിയോയിലൂടെ വെളിയിൽ വന്നിരുന്ന സംഗീതത്തിന് അവൻ ഇടം കൈ കൊണ്ട് താളം പിടിക്കുന്നുണ്ടായിരുന്നു

 

ഇതെല്ലാം വണ്ടി ഓടിച്ചിരുന്ന ആദാമിനെ ഭയപ്പെടുത്തി.. എന്നാൽ അവന്റെ ഏക ആശ്വാസം തങ്ങൾ കയറി ചെല്ലാൻ പോകുന്ന ഇടത്തെ കുറിച്ചും അവിടുത്തെ ആളുകളെ കുറിച്ചും ഓർത്തു മാത്രം ആയിരുന്നു

 

ഏത് വിധേനയും അവിടെ നിന്ന് രക്ഷപ്പെടാൻ സാധിക്കുമെന്ന പ്രതീക്ഷ അവനെ സന്തോഷപ്പെടുത്തി

 

ലക്ഷ്യ സ്ഥാനത്തേക്ക് എത്താനായി അവൻ വണ്ടിയുടെ വേഗത കൂട്ടി

 

********************

 

രണ്ട് ദിവസങ്ങൾക്ക് ശേഷം

 

ഗോവ കമ്മീഷ്ണർ ഓഫീസ്

 

മെയിൻ കെട്ടിടത്തിന് എൻട്രൻസിലൂടെ ഡാനിയേൽ അതി വേഗം നടന്നു

 

മെയിൻ ഗേറ്റിന് മുന്നിൽ പത്രക്കാരും ന്യൂസ്‌ ചാനൽകാരും തിക്കിതിരക്കുന്നുണ്ടായിരുന്നു

 

അവിടെ നിന്നിരുന്ന പോലീസ്കാരും പാറാവ്കാരും അവരെ നിയന്ധ്രിക്കാൻ നന്നായി തന്നെ പാട് പെട്ടു

 

വേഗത്തിൽ നടന്നു പോകുന്ന ഡാനിയേലിനെയും അവരുടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു

 

കമ്മീഷണറുടെ കാബിനിലേക്ക് കയറിച്ചെന്ന ഡാനിയേൽ അസിസ്റ്റന്റ് കമ്മീഷ്ണറായ യാദവ് ഗുപ്തക്ക് മുന്നിൽ സല്യൂട്ട് അടിച്ചു

 

പക്ഷെ തിരക്കിട്ട് ഫയലുകൾ മറിച്ചു നോക്കികൊണ്ടിരുന്ന യാദവ് അയാളെ ശ്രദ്ധിച്ചില്ല പകരം കിട്ടിയ രണ്ട് മൂന്നു ഫയലുകൾ ഇരുവർക്കും മുൻപിലുള്ള ടേബിളിലേക്ക് എറിഞ്ഞു

 

അയാൾ പതിവിലധികം ദേഷ്യത്തിൽ ആയിരുന്നു

 

“””മിസ്റ്റർ ഡാനിയേൽ..മുകളിൽ നിന്ന് സ്പെഷ്യൽ ഓർഡർ വന്നത് കൊണ്ട് മാത്രം ആണ് അന്വേഷണത്തിൽ സഹായത്തിനായിട്ട് നിങ്ങളെയും നിങ്ങടെ ആ മണ്ടൻ ടീമിനെയും ഇവിടെ അപോയിന്റ് ചെയ്തത്… പക്ഷെ നിങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നത്…രണ്ടാമത്തെ ഗാങ് വാർ ആണിപ്പോ നടന്നിരിക്കുന്നത്…ഇനിയും ഇതിന്റെ വാല് പിടിച്ചു അടുത്തത് ഉണ്ടാകുമെന്നാണ് ഇന്റലിജെൻസ് റിപ്പോർട്ട്‌ അതിന് എന്തെങ്കിലും പറയാൻ ഒണ്ടോ..””

 

വളരെ ദേഷ്യത്തിൽ തന്നെ അയാൾ ഡാനിയേലിന് നേരെ കയർത്തു

 

ഇതെല്ലാം കേട്ട് തന്റെ ഊഴത്തിനായി ഡാനിയേൽ അക്ഷമാനായി നിന്നു

 

“””സർ ഇതൊരു ഗാങ് വാർ അല്ല..”””

 

“”What… തനിക്കെന്താ കേസ് ഫയൽ എല്ലാം പഠിച്ചു ഭ്രാന്ത്‌ ആയോ..?

 

റൂമിലേക്ക് കയറി വന്ന മന്ത്രി ബെന്നി ചാക്കോ ഡാനിയേലിനെ കളിയാക്കികൊണ്ട് പറഞ്ഞു

 

“””ഭ്രാന്ത് അല്ല സർ… സത്യം ഇതാണ്… ഇതുവരെ നമ്മൾ കേട്ടതും അറിഞ്ഞതുമല്ല സത്യം…”””

 

“””പിന്നെ…?

 

യാദവ് ചോദിച്ചു.

 

“””സർ.. ഞങ്ങളുടെ ടീമിനെ ഇവിടെ നിയമിച്ചത് ഒരു മാസം മുൻപ് ഈ നഗരത്തിൽ നടന്ന ഒരു ഗാങ് വാറിനെക്കുറിച്ചു അന്വേഷിക്കാനും അതിന് ശേഷം ഉണ്ടാവാൻ സാധ്യത ഉള്ള ആക്രമണത്തെ തടയാനും ആയിരുന്നു…I’m a right..?

 

ഡാനിയേൽ ബെന്നിയോട് ചോദിച്ചു.. ഒരു നിമിഷം ആലോചിച്ച ശേഷം അയാൾ പറഞ്ഞു

 

“””അതെ.. പക്ഷെ നിങ്ങളിപ്പോ ഇത്രയും ദിവസം പറഞ്ഞതെല്ലാം ഒരു നിമിഷം കൊണ്ട് തള്ളിപറയുന്നത് എന്താണ്…?

 

“”അതിലേക്കാണ് സർ ഞാൻ വരുന്നത്… ഇതിന് മുൻപ് നടന്ന ആക്രമണത്തിന് മറുപടി എന്നോണം ആയിരുന്നു രണ്ട് ദിവസം മുൻപത്തെ ആക്രമണം എന്നായിരുന്നു ഞങ്ങള്ക്ക് കിട്ടിയ അറിവ്.. പക്ഷെ റീസെന്റ് ആയിട്ട് നടന്ന ആക്രമണത്തിൽ ആരും തന്നെ ജീവനോടെ ഇല്ല… അതിൽ നമ്മുടെ മിനിസ്റ്റർ ലത്തീഫ്ഖാന്റെ മകൻ സമീർഖാനും ഉൾപ്പെടുന്നു…””

 

ഡാനിയേൽ പറഞ്ഞു നിർത്തി.. ശേഷം കയ്യിൽ നിന്നൊരു പെൻഡ്രൈവ് എടുത്തു യാദവിനു നൽകി

 

“”എന്താണിത്…?

 

പെൻഡ്രൈവ് നോക്കിക്കൊണ്ട് അയാൾ ചോദിച്ചു

 

“”എവിഡൻസ്…കഴിഞ്ഞു ഒരു മാസത്തെ അന്വേഷണത്തിന് ഒടുവിൽ കിട്ടിയ ഏക തെളിവ്…””

 

“”എന്താണത്…?

 

ഒരു മാസം നീണ്ട അലച്ചിലിന് ശേഷം കിട്ടിയ ഏക തെളിവ് എന്താണെന്നു അറിയാൻ അയാളിൽ ആകാംഷ ഉയർന്നു

 

എന്നാൽ ചെറു ചിരിയോടെ ഡാനിയേൽ പറഞ്ഞു തുടങ്ങി

 

“”ഇതൊരു ഗാങ് വാർ അല്ല…ആരും ക്വട്ടേഷൻ കൊടുത്തു ചെയ്യിച്ചതുമല്ല… ഇതിന് മുൻപ് ആക്രമിക്കപ്പെട്ടവരുടെ ടീമും ഇപ്പൊ ആക്രമിക്കപ്പെട്ടവരുടെ ടീമും അങ്ങനൊരു ആക്രമണം നടത്താൻ പ്ലാനും ചെയ്തിരുന്നില്ല…””

 

“”പിന്നെ ആരാണ്… ആർക്കാണ് ഈ ചാവാലി പട്ടികളോട് ഇത്രയും വൈരാഗ്യം… താൻ കണ്ടതല്ലേ യാദവ്.. കീറി മുറിച്ചു ഇറച്ചി മാർക്കറ്റ് പോലെ ആക്കിയിട്ട് പോയത്..””

 

ബെന്നി യാദവിനോദ് പറഞ്ഞു… അയാളും അന്നത്തെ ആ ക്ലബ്ബിന്റെ അവസ്ഥ ഒരു നിമിഷം ഓർത്തു പോയി

 

“”ആർക്കാണ് എന്ന് അറിയില്ല സർ.. പക്ഷെ രണ്ടു ആക്രമണം ചെയ്തതും ഒരാൾ ആണ്… ഒരേ ഒരാൾ…””

 

“”ആര്…?

 

“”അത് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു സർ..””

 

“”അപ്പൊ ഈ പെൻഡ്രൈവിൽ…?

 

“”നമ്മൾ തേടുന്നവൻ… ഒരിടത്തും പോലും തെളിവുകൾ അവശേഷിപ്പിക്കാതെ ഗോവയുടെ ശാപങ്ങൾ ആയ രണ്ടു ഗാങ്ങുകളെ നാമാവശേഷം ആക്കിയവൻ ഒറ്റ ഒരാൾ മാത്രം ആണ്..””

 

ഡാനിയേൽ പറഞ്ഞു

 

“”It’s impossible ഡാനിയേൽ… അത്രയും പേരെ ഒരാൾ നിഷ്കരുണം കൊന്ന് തള്ളുക എന്ന് പറഞ്ഞാൽ…എന്താണ് ഇതിനൊക്കെ അർഥം…ഇതെല്ലാം വല്ല സിനിമായോ കഥയോ ആണോ…””

 

യാദവ് വിശ്വസിക്കാനാവാതെ പറഞ്ഞു

 

“”സിനിമയും കഥയുമൊന്നുമല്ല സർ… സത്യം ആണ്.. പകൽ പോലെ സത്യം.. അതിനെ സാദൂകരിക്കുന്ന ഒരു ക്ലിപ്പ് ആണ് ആ പെൻഡ്രൈവിൽ…””

 

പെട്ടെന്ന് തന്നെ അയാൾ പെൻഡ്രൈവ് എടുത്തു തന്റെ കമ്പ്യൂട്ടറിൽ കണക്റ്റ് ചെയ്തു

 

നിമിഷങ്ങൾ കൊണ്ട് അതിൽ ഒരു important എന്ന് ഫീഡ് ചെയ്ത ഒരു ഫയൽ പ്രത്യക്ഷമായി…. അയാൾ അത് ഓപ്പൺ ചെയ്തു

 

അകത്തു ഒരു video ഫയൽ ആയിരുന്നു

 

ഡാനിയേൽ നോക്കി നിൽക്കേ ബെന്നിയും യാദവും കൂടെ അത് പ്ലേ ചെയ്തു

 

—സമയം 8 മണിയോട് അടുപ്പിച്ചു ബ്ലാക്ക് മൂൺ ബാറിന് പിറകു വശത്തായി ഒരു റെനോൾട്ട് കാർ വന്നു നിൽക്കുന്നു

 

അഞ്ചു മിനിറ്റോളം സമയത്തിന് ശേഷം കാറിന്റെ പിറകു ഡോർ തുറന്നു കറുത്ത വസ്ത്രം ധരിച്ച ഒരാൾ വെളിയിലിറങ്ങുന്നു

 

മഴക്കോട്ട് പോലെ തോന്നിച്ചെങ്കിലും അതൊരു ലോങ്ങ്‌ ജാക്കറ്റ് ആയിരുന്നു

 

അഞ്ചര-ആറ് അടി ഉയരമുള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു അത്

 

പിറകിൽ ചെറിയൊരു ബാഗും തലയിൽ നിയോൺ ഗ്രീൻ കളർ തൊപ്പിയും ധരിച്ചിരുന്നു

 

ഇരുട്ട് ആയതു കൊണ്ടും തൊപ്പിയുടെ കളർ നിയോൺ ആയതു കൊണ്ടും ക്യാമറയിൽ തലയുടെ ഭാഗം ബ്ലർഡ് ആയിരുന്നു

 

മങ്ങിയ ഒരു പ്രകാശം മാത്രമേ തലയുടെ സ്ഥാനത്ത് കണ്ടുള്ളു.. അതുകൊണ്ട് തന്നെ മുഖം വ്യക്തമായില്ല

 

കാറിന്റെ ടിക്കി തുറന്നു മറ്റൊരു ബാഗ് കൂടെ എടുത്ത ശേഷം അയാൾ തന്നെക്കാൾ ഉയരമുള്ള ആ മതിൽ നിഷ്പ്രയാസം ചാടി കടന്നു ബാറിനുള്ളിലേക്ക് പോയി—-

 

ഇത്രയും ആയിരുന്നു ആ വിഡിയോയിൽ

 

“”സർ ഏകദേശം ഈ വീഡിയോ റെക്കോർഡ് ആയ സമയത്തിന് 5-10 മിനിറ്റിന് ശേഷം ബാറിൽ നിന്ന് വെടി ശബ്ദവും നിലവിളികളും കേട്ടു എന്നാണ് കുറച്ചകലം മാറിയുള്ള വീട്ടുകാരിൽ നിന്ന് കേൾക്കാൻ സാധിച്ചത്

 

അതിൽ നിന്ന് മനസിലാക്കാവുന്നത് ഇതെല്ലാം ചെയ്തത് ഈ കാറിൽ വന്നവൻ ആണെന്ന് ആണ്..മെയിൽ ഗേറ്റ് അടഞ്ഞു തന്നെ ആയിരുന്നു സംഭവസ്ഥലത്ത് കണ്ടത്””

 

“”ഈ കാറിനെകുറച്ചു അന്വേഷിച്ചില്ലേ..””

 

“”Yes സർ… ഇവരുടെ ഗാങിൽ ഉള്ള ഒരുത്തന്റെ തന്നെ വണ്ടിയാണിത്… മുംബൈ രെജിസ്ട്രേഷൻ റെനോൾഡ് ക്വിഡ്…മുൻപ് പലപ്പോഴും ഡ്രഗ്സുമായി ഈ കാറിനെയും അത് ഓടിച്ചിരുന്ന ആദമിനെയും ട്രാഫിക് പോലീസ് പിടിച്ചിരുന്നു…സംഭവസ്ഥലത്ത് കണ്ടത് കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കഴുത്തിനു വെട്ട് കൊണ്ട് മരിച്ചു കിടക്കുന്ന ആദമിനെ ആണ്””

 

“”ബാക്കി വിഷ്വൽസ് ഒന്നും തന്നെ കിട്ടിയില്ലേ ഡാനിയേൽ..?

 

ബെന്നി ചോദിച്ചു

 

“”ഇല്ല സർ… സംഭവത്തിന്‌ ശേഷം അവിടൊ വലിയൊരു സ്ഫോടനം തന്നെ നടന്നിരുന്നതായി സംശയിക്കുന്നു.. ഈ ക്യാമറയുടെ കണക്ഷനും അതിൽ പെട്ട് തകർന്ന് പോയി… നമ്മുടെ ടീമിന് ഇത് മാത്രമേ ഇപ്പൊ റിക്കവർ ചെയ്തെടുക്കാൻ സാധിച്ചുള്ളൂ..””

 

“”Ok ഡാനിയേൽ… എങ്കിലും പുറത്തു നിന്ന് ആളെ വരുത്തി ഒന്നു കൂടെ ശ്രമിച്ചു നോക്കു… ചെലപ്പോ വേറെ വല്ല തുമ്പും കിട്ടിയാൽ ഇപ്പൊ ഒള്ള അന്വേഷണം കൊറച്ചു കൂടെ സ്‌ട്രോങ് ആകാൻ സാധിക്കും…. പിന്നെ ഈ വീഡിയോയിടെ കാര്യം വളരെ രഹസ്യം ആയി തന്നെ ഇരിക്കട്ടെ..””

 

അത് ശെരിവച്ചു കയ്യിലെ ഫയലുകൾ യാദവിനു കൈമാറിയ ശേഷം ഡാനിയേൽ ക്യാബിൻ വിട്ടിറങ്ങി

 

******************

 

ബാംഗ്ലൂർ ആസ്ഥാനമാക്കിയുള്ള ലത്തീഫ്ഖാന്റെ secret place…

 

ഇരുവശം കാടുകളാലും മറുവശങ്ങൾ പാറക്കെട്ടുകൾ കൊണ്ടും നിറഞ്ഞ പ്രാദേശം

 

പുറത്തു നിന്ന് ആളുകൾക്കു പ്രവേശനം നിരോധിച്ചിരിക്കുന്നു… എന്നാൽ അനുവാദമില്ലാതെ അത് വഴി ഒരുപാട് മൃഗങ്ങൾ കടന്നു പോയികൊണ്ടിരുന്നു

 

കാടിന് ഒത്ത നടുക്കായി ബ്രിട്ടീഷുകാർ പണിത പഴക്കം ചെന്നു ജീർണ്ണിച്ചു തുടങ്ങിയ ബംഗ്ലാവ്

 

മുറ്റത്തായി രണ്ടു മൂന്ന് ഓഫ്‌ റോഡ് ജീപ്പുകളും ആഡംബര കാറുകളും

 

ബംഗ്ലാവിനകത്തേക്ക് ഓട്ടോമാറ്റിക് ഗണ്ണുകൾ പിടിച്ചു രണ്ടു മൂന്നു പേർ കയറി ചെന്നു

 

സ്വീകരണ മുറിയിലെ പഴക്കം ചെന്ന സോഫയിൽ ലത്തീഫ്ഖാന്റെ പേർസണൽ സെക്രട്ടറി കുര്യൻ ഇരിക്കുന്നുണ്ടായിരുന്നു

 

തുറന്നു വച്ച ലാപ്ടോപ്പിന് മുന്നിൽ തിരക്കിട്ടു എന്തൊക്കെയോ നോക്കി കാണുകയായിരുന്നു അയാൾ

 

പെട്ടെന്ന് ആണ് പോക്കറ്റിൽ കിടന്ന ഫോണിൽ ഒരു മെസ്സേജ് വന്നത്

 

വാട്സ്ആപ്പ് തുറന്നു നോക്കിയ അയാൾക്ക് ലഭിച്ചത് വിദേശ നമ്പറിൽ നിന്നുള്ള ഒരു മെസ്സേജ് ആയിരുന്നു കൂടെ ഒരു ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസും

 

വീണ്ടും ലാപ്ടോപ്പിലേക്ക് തിരിഞ്ഞ അയാൾ ഇമെയിൽ തുറന്നു ഇൻബൊക്സ് പരിശോധിച്ചു

 

അതിൽ ഒരു കൊറച്ചു photos ആയിരുന്നു

 

ബ്ലാക്ക് മൂൺ ബാറും…അതിന് പിറകു വശത്തായി നിർത്തിയ ആദാമിന്റെ കാറും.. അടുത്ത ഫോട്ടോ കണ്ട അയാളുടെ കണ്ണുകൾ തിളങ്ങി

 

തുറന്നു കിടക്കുന്ന കാറിന്റെ ഡോർ ആയിരുന്നു അത്

 

പെട്ടെന്ന് തന്നെ ഫോൺ എടുത്തു മെസ്സേജിൽ വന്ന അക്കൗണ്ട് നമ്പറിലേക്ക് രണ്ടു ലക്ഷം ഇന്ത്യൻ മണി ട്രാൻസ്ഫർ ചെയ്തു

 

ശേഷം അക്ഷമനായി അയാൾ ലാപ്ടോപ്പിൽ നോക്കി ഇരുന്നു

 

കൃത്യം രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ വീണ്ടും അതേ ഐഡിയിൽ നിന്ന് മെയിൽ വന്നു

 

ഇപ്രാവശ്യം അത് ഡാനിയേൽ യാദവിനു കൈമാറിയ വീഡിയോ ആയിരുന്നു

 

ഇരയെ കണ്ട വേട്ടക്കാരനെപോലെ അയാൾ ലാപ്ടോപ്പും എടുത്തു ബംഗാവിനകത്തേക്ക് ഓടി

 

സ്റ്റെപ്പുകൾ ഓടി കയറിച്ചെന്ന അയാൾ വലതു വശത്തെ ഹാളിലേക്ക് പ്രവേശിച്ചു

 

അവിടെ ഒരു മൂലയിൽ ഒരു വാതിൽ ഉണ്ടായിരുന്നു.. അതിന് മുന്നിൽ തോക്കുകൾ പിടിച്ചു രണ്ടു ആജനബാഹുകളും

 

കയറി ചെന്ന കുര്യനെ അവർ തടഞ്ഞു… ലത്തീഫ്ഖാനെ കാണണമെന്ന് അയാൾ അറിയിച്ചു

 

കാവൽകാരിൽ ഒരുവൻ ഡോർ തുറന്നു അകത്തേക്ക് ചെന്നു

 

റൂമിനുള്ളിൽ ആകെ ഇരുട്ടായിരുന്നു

 

മറുതലക്കൽ തുറന്നിട്ട ജനലിലൂടെ കടന്നു വരുന്ന സൂര്യപ്രകാശം മാത്രം ആയിരുന്നു അവിടുത്തെ പ്രകാശ സ്രോധസ്

 

ഇടതു വശത്തു പുറം തിരിച്ചു വച്ച ചാരുകസേരയിൽ ആരുടെയോ കൈ പിടിച്ചു നിലത്തു മുട്ടുകുത്തി കരയുകയായിരുന്നു ലത്തീഫ്

 

കാവൽക്കരൻ അറിയിച്ചതറിഞ്ഞു അയാൾ വെളിയിലേക്ക് വന്നു

 

തുറന്നു പിടിച്ച ലാപ്ടോപ്പിലെ ചിത്രങ്ങളും വിഡിയോയും അയാളുടെ കഴുകൻ കണ്ണുകൾ വീക്ഷിച്ചു കൊണ്ടിരിന്നു

 

മകന്റെ ഘാതകന്റെ രൂപം കണ്ടയാൾ ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി

 

“”ആസിഫിനെ വിളി… ഇവനെ എങ്ങനേലും നമ്മക്ക് കണ്ടു പിടിക്കണം…ഓന്റെ മയ്യത്ത് എന്റെ കൈ കൊണ്ട് തന്നെ ആണ്…””

 

ആസിഫിനോട് വണ്ടി തയ്യാറാക്കിക്കൊള്ളാൻ നിർദേശം കൊടുത്തുകൊണ്ട് അയാൾ റൂമിലേക്ക് തന്നെ തിരിഞ്ഞു നടന്നു

 

റൂമിലേക്ക് കയറിചെന്ന അയാൾ വിളിച്ചു കൂവി…

 

“”കണ്ടു പിടിച്ചു ഇക്ക…തെളിവ് കിട്ടിയിട്ടുണ്ട്… അത് മതി… പിള്ളേര് പൊക്കും അവനെ.. ദാ നോക്ക്..””

 

ലാപ്ടോപ്പിലെ ദൃശ്യങ്ങൾ മുൻപിലെ കസ്സേരയിൽ ഇരുന്ന ആൾക്ക് അയാൾ കാണിച്ചു കൊടുത്തു

 

ഇരുട്ട് നിറഞ്ഞ ആ മുറിയിൽ ലാപ്ടോപ്പിന്റെ വെളിച്ചത്തിൽ മുൻപിലിരുന്ന ആ രൂപത്തിന്റെ കണ്ണുകൾ തിളങ്ങി

 

ലാപ്ടോപ്പിലേക്ക് മാത്രം നോക്കി ഇരിക്കുന്ന അയാളെ ലത്തീഫ് നോക്കി

 

തുറിച്ചു നോക്കുന്ന ആ കണ്ണുകളിൽ ഒരുപാട് ഭാവങ്ങൾ മാറി മറിയുന്നത് പോലെ അയാൾക്ക് അനുഭവപ്പെട്ടു

 

പക്ഷെ സെക്കന്റുകൾ മാത്രം ധൈർഗ്യമുള്ള ആ വിഡിയോയിൽ മറ്റൊന്നും അയാൾക്ക് തോന്നിയില്ല

 

തിരിച്ചു പോകുവാനുള്ള അനുവാദം വാങ്ങി ലത്തീഫ് പുറത്തേക്ക് പോയി

 

വാതിൽ അടഞ്ഞ ശേഷം കസേരയിൽ നിന്ന് എഴുന്നേക്കാൻ ആ രൂപം ശ്രമിച്ചു….പക്ഷെ വിറക്കുന്ന കൈകൾ അയാളെ അതിന് അനുവദിച്ചില്ല

 

അരികിൽ ചാരി വച്ച സ്റ്റിക്ക് എടുത്തു തപ്പി പിടിച്ചു അയാൾ എണീറ്റു

 

കലുഷിതമായ മനസ്സുമായി അയാൾ അരികിലെ ടേബിളിന് അടുത്തേക്ക് വന്നു

 

മൂടി വച്ച ഗ്ലാസ്സിൽ നിന്ന് അയാൾ വെള്ളമെടുത്തു കുടിച്ചു

 

പെട്ടെന്ന് അടുത്തിരുന്ന ഐഫോൺ ശബ്ദിച്ചു

 

പതിവില്ലാത്ത ഒരു നമ്പർ തെളിഞ്ഞു കണ്ട അയാൾ പെട്ടെന്ന് തന്നെ ഫോണെടുത്തു കാതോരം വച്ചു

 

“”ലക്ഷദീപിൽ നിന്നാണ്…””

 

മറുവശത്തു നിന്ന് ഒരു സ്ത്രീശബ്ദം മുഴങ്ങി

 

“”Hmm…എന്താണ് വിശേഷിച്ചു…””

 

അയാൾ പതിയെ സംസാരിച്ചു തുടങ്ങി

 

“”സാബ് വിളിച്ചറിയിക്കാൻ പറഞ്ഞതിനാൽ ആണ് വിളിക്കുന്നത്….പഴയ സാറ്റ്ഫോണുകളിൽ ഒന്ന് വീണ്ടും ഓണായി…””

 

“”പഴയത് എന്ന് പറയുമ്പോൾ ഏത്…?

 

മനസിലാവാതെ അയാൾ വീണ്ടും ചോദിച്ചു

 

മറുപടി പറയാൻ മറുവശത്തു നിന്ന് ആ സ്ത്രീ അല്പം മടിച്ചു

 

മറുപടി വൈകിയതും അയാളുടെ മനസ്സിൽ സംശയങ്ങളുടെ വലിയൊരു കാർമേഘം തന്നെ ഇരുണ്ടു കൂടി

 

“”666….!!!

 

മറുപടി വന്നതും കാൾ കട്ടായി

 

അത് കേട്ട അയാളുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി… നെറ്റിയിലൂടെ വിയർപ്പ് തുള്ളികൾ ഒഴുകിയിറങ്ങി

 

ഒരു സഹായമെന്നോണം കൈയിലെ വടിയിൽ ശക്തിയിൽ പിടിച്ചു

 

എന്നിട്ടും പറ്റില്ലെന്ന് മനസിലായ ആയാൾ ടേബിളിന്റെ അടിയിലെ അറ തുറന്നു

 

അതിൽ രണ്ടു തോക്കുകളും അവയുടെ കുറച്ചു ബുള്ളറ്റുകളും ആയിരുന്നു

 

ദിർതിയിൽ അവയെല്ലാം തട്ടി മാറ്റി ഒരു ഗുളികയുടെ പാക്കറ്റ് എടുത്തു

 

അതിൽ നിന്നോരെണ്ണം വിഴുങ്ങി അയാൾ കസേരയിൽ ഇരുന്നു

 

മുൻപിലെ കണ്ണാടിയിൽ അയാൾ തന്റെ മുഖം നോക്കി

 

പാതി കത്തി കരിഞ്ഞ രൂപവും ബാക്കി തുന്നിക്കൂട്ടി വികൃതമായ ആ രൂപം കണ്ടു അയാൾ തന്നെ മുഖം തിരിച്ചു

 

കൊറച്ചു നേരം പലതും ഓർത്തു മനസ്സിൽ കണക്ക് കൂട്ടി അയാൾ വീണ്ടും ഫോൺ എടുത്തു

 

കൊറച്ചു നേരം അതിൽ പരതി… പക്ഷെ അന്വേഷിച്ചത് ലഭിക്കാത്ത അയാൾ ഷെൽഫിൽ നിന്ന് ഒരു ചെറിയ കവർ എടുത്തു

 

അത് ചെറിയൊരു കീപാട് ഫോൺ ഉണ്ടായിരുന്നു

 

മുകളിൽ നിന്ന് ചെറിയൊരു ആന്റിന വലിച്ചു പൊക്കി വച്ച ശേഷം അയാൾ അതിൽ ഒരു നമ്പർ ഞെക്കി വിളിച്ചു

 

കൊറച്ചു നേരത്തിനു ശേഷം മറുവശത്ത് കാൾ എടുക്കപ്പെട്ടു

 

“”ഹലോ… ആൽഫ്രഡ്‌…””

 

അയാൾ തന്നെ ആദ്യമേ സംസാരിച്ചു തുടങ്ങി

 

“”പറയു…. സുൽത്താൻ ശേഖർ ഭായ്…””

 

 

 

************************

 

നേരം പുലർന്നു

 

ബാംഗ്ലൂർ നഗരം പതിയെ ചൂടുപിടിച്ചു തുടങ്ങി

 

സ്കൈലാൻഡ് അപ്പാർട്ട്മെന്റിൽ നിന്നും ആളുകൾ ജോലിക്കായി ഇറങ്ങി തിരിച്ചു

 

112B റൂമിലെ സോഫയിൽ മയങ്ങി കിടക്കുവായിരുന്നു ക്രിസ്റ്റി

 

അരികിലെ ടീപ്പോയിലിരുന്ന ഫോൺ റിങ് ചെയ്യാൻ തുടങ്ങി

 

നല്ലൊരു ഉറക്കത്തിൽ നിന്നും അവൻ ഞെട്ടി ഉണർന്നു ചുറ്റിനും നോക്കി

 

പിന്നെ ആണ് കണ്ടത് റിങ് ചെയ്യുന്ന ഫോൺ

 

ബാബ എന്ന് എഴുതിയ ആ കാൾ അവൻ എടുത്തു കാതോരം ചേർത്തു

 

“””ഗുഡ് മോർണിംഗ് ബാബ…”””

 

അവൻ അയാളോട് പറഞ്ഞു

 

“””ഗുഡ് മോർണിംഗ് ക്രിസ്റ്റി…അവിടുത്തെ താമസമൊക്കെ എങ്ങനെ ഒണ്ട്..?

 

“””വലിയ കുഴപ്പങ്ങൾ ഒന്നുമില്ലായിരുന്നു..”””

 

അവൻ സോഫയിൽ നിന്ന് എണീറ്റുകൊണ്ട് പറഞ്ഞു

 

പിന്നെ അടുക്കളയിലേക്ക് പോയി ഫ്രിഡ്ജ് തുറന്നു നോക്കി

 

“””ഹ്മ്മ്….കഴിഞ്ഞ ദിവസത്തെ പണി എങ്ങനെ ഉണ്ടായിരുന്നു… ന്യൂസ്‌ കണ്ടിരുന്നു.. എത്രപേർ..?

 

ബാബ ചോദിച്ചു

 

“””കൃത്യമായി അറിയില്ല… ഏകദേശം മുപ്പതിന് അടുത്ത് കാണും…”””

 

“””സമീർ ഇല്ലായിരുന്നോ..”””

 

“””ഉണ്ടായിരുന്നു…”””

 

ബാബ ഒരുനിമിഷം ആലോചിച്ചു… ശേഷം ചോദിച്ചു

 

“””ബോക്സ്‌ അയച്ചു കൊടുത്തില്ലേ..”””

 

“””അത് ഇന്നലെ തന്നെ അയച്ചു…”””

 

“””ഇനിയെന്താ അടുത്ത പദ്ധതി..?

 

ബാബ ചോദിച്ചു

 

ക്രിസ്റ്റി ഒരുനിമിഷം ആലോചിച്ചു

 

“””ഇനി എട്ടോളം പേര് കൂടെ ഒണ്ട്… അവർ ഈ നഗരത്തിൽ തന്നെ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്…അടുത്ത മെസ്സേജ് വരുന്നത് വരെ എനിക്ക് ഇവിടെ നിന്നെ പറ്റു…”””

 

“””ഓക്കേ… സാറ്റ്ഫോൺ കയ്യിൽ ഇല്ലേ..”””

 

“””ഒണ്ട്…”””

 

“””അത് ഒരിക്കലും നഷ്ടപ്പെടുത്തരുത്..”””

 

അതും പറഞ്ഞു കാൾ കട്ടായി

 

ബാൽക്കണിയിലേക്ക് ഇറങ്ങി ക്രിസ്റ്റി ചുറ്റിനും നോക്കി

 

തണുത്ത കാറ്റ് മെല്ലെ വീശുന്നത് ആസ്വദിച്ചുകൊണ്ടവൻ അവിടെ നിന്നു

 

കുറച്ചു നേരം അവിടെ ചിലവഴിച്ച ശേഷം അവൻ റൂമിലേക്ക് കയറി ബാഗ് എടുത്തു തുറന്നു

 

അതിൽ നിന്നൊരു ലാപ്ടോപ് എടുത്തു ബെഡിൽ വച്ചു പിന്നെ ശേഖർ ഭായുടെ കയ്യിൽ കണ്ടത് പോലൊരു സാറ്റ്ഫോണും

 

അത് എടുത്തു റൂമിൽ തന്നെ ചാർജിന് ഇട്ട ശേഷം ഡ്രസ്സ്‌ മാറി വേറൊരു ബാഗിലെക്ക് ലാപ്ടോപ് ഇട്ടു ഫ്ലാറ്റ് പൂട്ടി പുറത്തേക്ക് ഇറങ്ങി

 

ഫ്ലാറ്റിലെ താമസക്കാരായ ചിലർ ക്രിസ്റ്റിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

 

ഇരുപത്തിമൂന്നിനടുത്ത് മാത്രം പ്രായമുള്ള ഒരു സുമുഖനായ ചെറുപ്പക്കാരനെ ആദ്യമായി കാണുന്ന നോട്ടം ആയിരുന്നു എല്ലാവർക്കും

 

കറുത്ത ജീൻസ് പാന്റും വെളുത്ത ബനിയനും അതിന് മുകളിലെ കറുത്ത ജാക്കറ്റും ചീകി ഒതുക്കിയ നീളൻ മുടിയും ഡ്രിം ചെയ്തു നന്നാക്കിയ ചെറിയ താടിയും മീശയും അവന്റെ ഭംഗി കൂട്ടി

 

ചില പെൺകുട്ടികൾ അവനെ ഭവ്യതായോടെയും ചില ആൺകുട്ടികൾ അസൂയയോടെയും അവനെ നോക്കി വിലയിരുത്തി

 

മുഖത്തെ മായാത്ത ചെറു പുഞ്ചിരി അവന്റെ ഭംഗി കൂട്ടികൊണ്ടിരുന്നു

 

പലരുടെയും നോട്ടം അവൻ ശ്രദ്ധിച്ചു

 

അതെല്ലാം കണ്ടുകൊണ്ട് അവൻ ലിഫ്റ്റിനടുത്തേക്ക് നടന്നു

 

താഴെ ഗേറ്റിൽ വന്ന ശേഷം സെക്യൂരിറ്റിക്കാരനോട് പറഞ്ഞൊരു ഒരു ഊബർ ബുക്ക്‌ ചെയ്തു

 

വണ്ടി വരാനായി അവൻ കാത്തു നിന്നു

 

*******************************

 

കാൾ കട്ട്‌ ചെയ്ത ബാബ റൂം വിട്ടു പുറത്തിറങ്ങി

 

എഴുപതിനടുത്ത് പ്രായം ചെന്ന ഒരു വൃദ്ധൻ ആയിരുന്നു അയാൾ

 

തണുപ്പിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഒരു പ്രത്യേകതരം മൃഗത്തിന്റെ തോലുകൊണ്ടുണ്ടാക്കിയ കുപ്പായം ആയിരുന്നു അയാളുടേത്

 

വാർദ്ധക്യം എടുത്തു കാണിക്കുന്ന മുഖം… കുഴിഞ്ഞ ചെമ്പൻ കണ്ണുകൾ

 

നെറ്റിയിൽ വെള്ളയും മഞ്ഞയും കലർന്ന നിറങ്ങളിൽ ഭസ്മം കൊണ്ട് കുറി വരച്ചിരുന്നു

 

മുറ്റത്തു ഇറങ്ങി നോക്കിയ അയാൾക്ക് മേഘങ്ങൾ കാരണം ചുറ്റുപാടും ഒന്നും തന്നെ വ്യക്തമായില്ല

 

ഹിമാലയൻ മലനിരകളുടെ ശാഖകൾ ആയി സ്ഥാനം കൊണ്ടിരുന്ന ആ മലനിരകൾക്ക് മുകളിലുള്ള കെട്ടിടത്തിൽ നിന്ന് അയാൾ ചുറ്റിനും വീക്ഷിച്ചു

 

“””ദയാ…. ദയാ….?

 

അയാൾ ആരെയോ പേര് ചൊല്ലി വിളിച്ചു

 

പക്ഷെ പ്രതികരണം ഒന്നും തന്നെ ഒണ്ടായിരുന്നില്ല

 

വീടിനകത്തേക്ക് കയറി അയാൾ വീണ്ടും ആവർത്തിച്ചു

 

നിരാശ ആയിരുന്നു ഫലം

 

വീണ്ടും പിറകുവശത്തു വന്നു ഉറക്കെ വിളിച്ചു

 

“””ദയാ…? നീ എവിടെയാണ്…?

 

ആ മലനിരകളിൽ ആ പേര് മുഴങ്ങി കേട്ടു

 

അല്പം ഭയത്തോടെ അയാൾ ചുറ്റിനും നോക്കി

 

പിന്നെ എന്തോ ഓർത്തെണ്ണവണ്ണം മണ്ണിൽ മുട്ടുകുത്തി ഇരുന്നു തറയിൽ കൈകൾ പരാതി

 

അല്പം നേരത്തിനു ശേഷം അയാൾ കണ്ണുകൾ അടച്ചു മനസ്സിനെ ഏകാകൃതമാക്കി

 

ചെവികൾ കൂർമ്പിച്ചു…പതിയെ താഴവരത്തു നിന്ന് ഒരു പെൺകുട്ടിയുടെ ശബ്ദം അയാളുടെ കർണ്ണപാടങ്ങളിൽ അലയടിച്ചു

 

വിരലുകൾ ആ നനുത്ത മണ്ണിൽ അനക്കാതെ വച്ചു

 

ആരുടെയോ കാലടികളുടെ അനക്കം ആ പ്രായം ചെന്നു ചുക്കി ചുളിഞ്ഞ വിരലുകളിൽ അറിഞ്ഞു

 

അല്പം നേരം കഴിഞ്ഞു കയ്യിൽ രണ്ടു മൂന്ന് പത്രങ്ങളുമായി ഒരു പെൺകുട്ടി കയറി വന്നു

 

കാണാൻ അതീവ സുന്ദരി ആയിരുന്നു അവൾ… ആ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നത് ആയിരുന്നു അവളുടെ കാപ്പി നിറത്തിലുള്ള കണ്ണുകൾ

 

അത് തന്നെ ആയിരുന്നു അവളുടെ ആകർഷണത

 

ഒരു ഷർട്ടും പാന്റും ആയിരുന്നു അവളുടെ വേഷം അതിന് മുകളിൽ തണുപ്പിനെ ചെറുക്കാൻ വില കൂടിയ ഒരു ജാക്കറ്റും അവൾ ധരിച്ചിരുന്നു

 

“”””എന്താ ബാബ വെളിയിൽ നിൽക്കുന്നത്…?

 

അവൾ ചോദിച്ചു

 

അവളെ കണ്ടപ്പോ ആണ് അയാൾക്ക് ഒരു മനസമാധാനം ആയതു

 

“”””മോളെ ഞാൻ പറഞ്ഞിട്ടുള്ളത് അല്ലെ.. എവിടെയെങ്കിലും പോകുവാണേൽ പറഞ്ഞിട്ടിരു പോണമെന്നു…”””

 

അയാൾ അവളെ സ്നേഹത്തോടെ ശാസിച്ചു

 

“””എന്താ ബാബ ഇത്…ഞാനെന്താ കുട്ടിയ…ഇവിടെ നമ്മൾ ആരെ പേടിക്കാനാ…””

 

പത്രക്കെട്ട് അയാൾക്ക് കൈമാറിക്കൊണ്ട് അവൾ പറഞ്ഞു

 

“””പേടി അല്ല മോളെ… സമയം മോശമാണ്… ദൃഷ്ടിയാൽ എല്ലാം നല്ലരീതിയിൽ തന്നെ ആണ് നടക്കുന്നത്.. പക്ഷെ ഉള്ളുകൊണ്ട് അറിയാൻ സാധിക്കും ഒന്നും നല്ലതിനല്ല…”””

 

“””എന്താ ബാബ ഇങ്ങനെ ഒക്കെ പറയുന്നത്…”””

 

ആശങ്കയോടെ അവൾ ചോദിച്ചു

 

“””അറിയില്ല മോളെ…നടക്കുന്നത് ഒന്നും ശെരിയല്ല… അവൻ എല്ലാം ഒരിക്കൽ അറിയും… അല്ല.. കണ്ടു പിടിക്കും… അത് ഉറപ്പാണ്…പക്ഷെ അവനെക്കാൾ മുന്നേ മറ്റാരെങ്കിലും അത് കണ്ടു പിടിച്ചാൽ നമ്മുടെ എല്ലാം മരണം സമയത്തിന് മുൻപേ തേടി വരും…”””

 

അയാൾ വിറക്കുന്ന കൈകൾ കൊണ്ട് കയ്യിലെ വടി കൂട്ടിപിടിച്ചു

 

“””ആര് തേടി വരാനാ ബാബ…മറ്റാരു തേടി വരുന്ന കാര്യമാ ബാബ പറയുന്നേ…”””

 

അവൾ അയാളോട് ചോദിച്ചു

 

“””ഒരു നന്മ ഒണ്ടെങ്കിൽ അതിന് എതിരായി തിന്മയും കാണും… അതുപോലെ തന്നെ ആണ് തിന്മക്ക് എതിരായി നന്മയും..”””

 

“””ബാബ എന്തൊക്കെയാ പറയുന്നേ.. ക്രിസ്റ്റി വിളിച്ചിരുന്നോ…?

 

“””മ്മ്…”””

 

അതിനയാൾ മൂളുക മാത്രം ചെയ്തു

 

“””എന്നിട്ട് എന്ത് പറഞ്ഞു…”””

 

“””അവനവന്റെ ലക്ഷ്യം കാണുന്നു… തടയാൻ നമുക്ക് ആവില്ല…. നമ്മുടെ കാത്തിരിപ്പ് വെറുതെ ആകുമല്ലോ മോളെ….”””

 

ആ വൃദ്ധന്റെ കണ്ണുകൾ കലങ്ങി.. അത് കണ്ടു ഒരുനിമിഷം ദയയുടെ മനസ്സും പിടഞ്ഞു

 

“””വിഷമിക്കല്ലേ ബാബ… അവൻ വരും….അലോഷി അവനെ കണ്ടു പിടിച്ചു കൊണ്ട് വരും..”””

 

അവൾ ആ കിഴവന് ആദ്മധൈര്യം നൽകി

 

“””മരിക്കുന്നതിൽ എനിക്ക് ഭയമില്ല മോളെ… അല്ലേലും ഇനി എത്രനാൾ… പക്ഷെ നിങ്ങടെ കാര്യം അങ്ങനല്ല….. ജീവിതം കണ്ടു തുടങ്ങിയതേ ഉള്ളു.. അതിന് മുന്നേ ഒരു കാലന് ബലിയാടാവുക എന്ന് പറയുമ്പോൾ…”””

 

“””ബാബ പേടിക്കേണ്ട…. ഇത്രയും കാലം ആ അനിഴം നക്ഷത്രത്തെ തേടി നമ്മൾ നടന്നു.. എന്റെ മനസ്സ് പറയുന്നു.. അത് നമുക്ക് അടുത്ത് തന്നെ ഉണ്ടെന്നു…”””

 

“””പ്രതീക്ഷ ആണ് മോളെ എന്നെ ഇപ്പോഴും ഇതുപോലെ ഇരുത്തുന്നത്… തീർച്ചയായും അവൻ വരും.. ലക്ഷ്യം കാണും..”””

 

ആ മലമുകളിൽ അവർ ഒരു അനിഴം നക്ഷത്രത്തിന്റെ തിരിച്ചറിവിനായി കാത്തിരുന്നു…

 

*********************

 

ഒരു കോഫി ഷോപ്പിൽ ഇരിക്കുക ആയിരുന്നു ക്രിസ്റ്റി

 

മുൻപിലെ ടേബിളിൽ ഇരിക്കുന്നു ലാപ്ടോപ്പിൽ അവൻ നോക്കികൊണ്ട് ഇരിക്കുക ആയിരുന്നു

 

ഷോപ്പിൽ അതികം തന്നെ ആളുകൾ ഒന്നും ഇല്ലായിരുന്നു അതുകൊണ്ട് തന്നെ വളരെ മനസമാധാനത്തോടെ ആണ് അവൻ അവിടെ ഇരുന്നത്

 

സമയം വൈകി തുടങ്ങിയത് കൊണ്ട് രാത്രിക്കത്തേക്ക് ഉള്ള ഭക്ഷണം പാർസൽ വാങ്ങി അവൻ പുറത്തേക്ക് ഇറങ്ങി നടന്നു

 

വഴിയിലാകെ ജോലി കഴിഞ്ഞു മടങ്ങുന്ന ആളുകളുടെ വണ്ടികൾ കാരണം തിക്കും തിരക്കും തന്നെ ആയിരുന്നു

 

ബീച്ച് സൈഡിലൂടെ നടന്നപ്പോ കൊറച്ചു നേരം കൂടെ അവിടെ നിന്നിട്ട് പോകാമെന്നു അവൻ കരുതി

 

ഫോണിൽ സമയം നോക്കിയ ശേഷം അരികിലുള്ള ബെഞ്ചിൽ ഇരുന്നു

 

ദൂരെ അസ്തമിച്ചു തുടങ്ങിയ സൂര്യനെ അവൻ നോക്കി ഇരുന്നു

 

അസ്തമയസൂര്യനിലേക്ക് തന്നെ നോക്കി ഇരിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നതായി തോന്നി അവന്

 

തലക്കൊക്കെ ആകെ ഒരു പെരുപ്പ് പോലെ

 

തലക്ക് പിറകിൽ മരവിക്കുന്നത് പോലെ തോന്നിയ അവൻ രണ്ടു കൈകൾ കൊണ്ടും ചെവി പൊത്തി പിടിച്ചു കൊണ്ട് ആ ബെഞ്ചിൽ കുനിഞ്ഞിരുന്നു

 

കാഴ്ച്ചകൾ കണ്ണുനീർ കൊണ്ട് മങ്ങി

 

കണ്ണുകൾ തുടച്ചു കൊറച്ചു നേരം കുനിഞ്ഞിരുന്നു

 

പെട്ടെന്ന് അവൻ തലയുയർത്തി നോക്കി

 

മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ

 

ഹൃദയത്തിലൂടെ ഒരു വൈദ്യുതിപ്രവാഹം കടന്നു പോയി

 

പെട്ടെന്ന് തിരിഞ്ഞു ബെഞ്ചിൽ വച്ച ബാഗിലേക്ക് നോക്കി

 

പക്ഷെ അവിടെ ബാഗ് ഒണ്ടായിരുന്നില്ല

 

പെട്ടെന്ന് എണീറ്റവൻ ചുറ്റിനും നോക്കി

 

തനിക് പിറകിലൂടെ തിരക്കിട്ട് പായുന്ന ഒരു ജനക്കൂട്ടത്തെ ആണ് അവൻ കണ്ടത്

 

വലത്തോട്ടും ഇടത്തോട്ടും പലവിധ ആവശ്യങ്ങൾക്ക് ആയി പായുന്ന മനുഷ്യർ

 

ക്രിസ്റ്റിക്ക് എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല

 

പക്ഷെ മനസിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ….

 

അത് കേട്ടെന്നവണ്ണം അവൻ വലത്തോട്ട് നടന്നു

 

വന്ന വഴിയേ അവൻ തിരിഞ്ഞു നടന്നു

 

ആളുകളെ തട്ടി മാറ്റി തന്റെ ഉള്ളിൽ നിന്ന് വരുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചു അവൻ പ്രവർത്തിച്ചു

 

കൊറച്ചു നടന്നു കഴിഞ്ഞപ്പോ താനിറങ്ങി വന്ന കോഫി ഷോപ്പ് കണ്ടു അതും പിന്നിട്ടുകൊണ്ട് അവന്റെ കാലുകൾ ചലിച്ചു

 

പെട്ടെന്ന് ഒരു ഇടവഴിക്ക് എതിരായി അവൻ നിന്നു

 

അപ്പോഴാണ് അവന് താൻ എവിടെ ആണെന്ന സ്വബോധം ഉണ്ടായത്

 

ദീർഘമായി ഒന്നു ശ്വാസമെടുത്തുകൊണ്ട് അവൻ ചുറ്റിനും നോക്കി

 

രണ്ടു വലിയ കെട്ടിടങ്ങൾക്ക് ഇടയിലൂടെ ഒരുത്തൻ വേഗത്തിൽ നടന്നു പോകുന്നത് അവൻ ശ്രദ്ധിച്ചു

 

നിറയെ പഴയതുണികളും ചാക്ക് കെട്ടുകളും വേസ്റ്റ്കളും കൊണ്ട് നിറഞ്ഞ ആ വഴിയിലൂടെ ഒരുത്തൻ വേഗത്തിൽ നടന്നു

 

ഇടയ്ക്കിടെ പരിഭ്രമിച്ചുകൊണ്ട് ചുറ്റിനും നോക്കുന്നുണ്ടായിരുന്നു

 

അങ്ങനെ പിറകിലോട്ട് തിരിഞ്ഞു നോക്കിയപ്പോ ആണ് അവനെ തന്നെ നോക്കി നിൽക്കുന്ന ക്രിസ്റ്റിയെ അവൻ കണ്ടത്

 

പെട്ടെന്ന് തന്നെ ക്രിസ്റ്റിയിൽ നിന്ന് ഒളിച്ചു നിൽക്കാനായി മറ്റൊരു ഇടവഴിയിലേക്ക് കേറി അവൻ ഓടി

 

ഇതെല്ലാം കണ്ടുകൊണ്ട് തന്നെ ക്രിസ്റ്റി അവിടെ നിന്നു

 

പിന്നെ പതിയെ അയാൾ പോയ വഴിയേ അവൻ നടന്നു

 

മറ്റവൻ ഒളിച്ചു നിന്ന ഇടവഴിയിലേക്ക് അവൻ കയറി

 

കൊറച്ചു മുൻപോട്ട് പോയപ്പോ ക്രിസ്റ്റിയുടെ മുഖത്തൊരു ചിരി ഉണ്ടായി

 

മുൻപിലെ അടച്ചിട്ട ഒരു ഗേറ്റ് ആയിരുന്നു ക്രിസ്റ്റിയുടെ ചിരിക്ക് കാരണം

 

രണ്ടു സൈഡിൽ കൂട്ടി ഇട്ട ചാക്കുകൾക്ക് മറവിൽ ലാപ്ടോപ്പടങ്ങിയ ബാഗുമായി അയാൾ പതുങ്ങി നിന്നു

 

പക്ഷെ ക്രിസ്റ്റിക്ക് അവനെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല

 

പതിയെ നടന്നു വന്ന ക്രിസ്റ്റി കണ്ണുകൾ അടച്ചു

 

രണ്ടു പേർക്ക് മാത്രം നടന്നു പോകാൻ പറ്റുന്ന ആ കെട്ടിടങ്ങൾക്ക് നടുവിലൂടെ ക്രിസ്റ്റി നടന്നു

 

ഒപ്പം ഒരു കൈ ഉയർത്തി ഇടതു വശത്തെ കെട്ടിടത്തിന്റെ കരിയും പൊടിയും പിടിച്ചു തുടങ്ങിയ ഭിത്തിയിലൂടെ വിരലോടിച്ചു

 

അവന് തന്റെ വിരലുകളിൽ പരിഭ്രാന്തി കൊണ്ട് വേഗത്തിൽ ഇടിക്കുന്ന ഒരാളുടെ ഹൃദയതാളം അനുഭവപ്പെട്ടു

 

തന്റെ മുന്നിൽ നിൽക്കുന്നവന്റെ പേടി മനസിലാക്കിയ ക്രിസ്റ്റി മനസ്സിൽ ചിരിച്ചു

 

അവനരികിൽ എത്താനായപ്പോ തന്നെ മറവിൽ നിന്ന് ഒരു പിച്ചാത്തിയുമായി അയാൾ ക്രിസ്റ്റിക്ക് മുന്നിലേക്ക് ചാടി വീണു

 

ഒരു തമിഴൻ ആയിരുന്നു അത്.. കറത്തു ആ രൂപത്തിൽ കണ്ണുകൾ മാത്രം തിളങ്ങി നിന്നു

 

പഴകി പിഞ്ചി തുടങ്ങിയ ഒരു ഷർട്ടും പാതി മടക്കി വച്ച ഒരു ക്രീം കളർ പാന്റ്സും ആയിരുന്നു ആയാളുടെ വേഷം

 

വള്ളിച്ചെരുപ്പുകൾ ധരിച്ച അയാളുടെ കാലുകൾ നിലത്ത് ഉറക്കുന്നുണ്ടായിരുന്നില്ല

 

പേടി കാരണമോ അല്ലെങ്കിൽ മറ്റെന്തോ കാരണം അയാൾ കയ്യിലെ കത്തി മുറുകെ പിടിച്ചു ആടി ആടി നിന്നു

 

ഇതെല്ലാം കണ്ട ക്രിസ്റ്റി ചിരിച്ചു കൊണ്ട് നിന്നു

 

മെല്ലെ അവൻ പറഞ്ഞു

 

“”ഇങ്ങനെ മുൻപിൽ ചാടി വീഴാൻ ആണേൽ നീയെന്തിനാടാ ഇവിടെ വന്നു ഒളിച്ചു നിന്നത്…?

 

കത്തിയുമായി നിൽക്കുന്നവനെ ക്രിസ്റ്റി കളിയാക്കി

 

“””അത് എന്റെ ഇഷ്ടം… നീ ആരാടാ എന്നോട് ചോദിക്കാൻ…”””

 

അയാൾ കത്തിയിൽ ബലമായി പിടിച്ചു കൊണ്ട് മുരണ്ടു

 

“””ഓ നിന്റെ ഇഷ്ടം…നിന്റെ കയ്യിൽ ഉള്ള ബാഗും അതിലുള്ള ലാപ്പ്ടോപ്പും എന്റെയാ… അത് എടുത്തോണ്ട് പോകാൻ നീ ഏതാടാ…””

 

ക്രിസ്റ്റി ചോദിച്ചു

 

“””എനിക്ക് തോന്നുന്നത് ഞാനെടുക്കും.. നിന്ന് ചെലക്കാതെ ഒള്ള ജീവനും കൊണ്ട് പോകാൻ നോക്കെടാ ചെക്കാ…”””

 

അയാൾ അലറി പറഞ്ഞു

 

പക്ഷെ മറുപടി ആയി കൈ മടക്കി ഒറ്റ അടിയായിരുന്നു തമിഴന്റെ ചെകിടു നോക്കി

 

കയ്യിലെ കത്തിയും ബാഗും താഴെ ഇട്ടു വലതു കവിൾ പൊത്തി പിടിച്ചുകൊണ്ടയാൾ നിലത്തിരുന്നു

 

“””കഴുവേർട മോനെ…വേണ്ട വേണ്ടാന്ന് വെച്ചപ്പോ നിന്ന് കുരക്കുന്നോ…”””

 

മുഖം പൊത്തി നിലത്തിരിക്കുന്ന തമിഴനെ നോക്കി ക്രിസ്റ്റി പറഞ്ഞു

 

പിന്നെ നിലത്തു നിന്ന് ബാഗ് എടുത്തു തോളിലിട്ടു

 

“””നിന്റെ പേരെന്താടാ…?

 

ക്രിസ്റ്റി ചോദിച്ചു

 

“””ര… രഘു…”””

 

കവിളിലേ വേദന കടിച്ചമർത്തി അയാൾ മറുപടി പറഞ്ഞു

 

നിലത്തു വീണ കത്തി എടുത്തു തിരിച്ചും മറച്ചും നോക്കി കൊണ്ട് ക്രിസ്റ്റി പറഞ്ഞു

 

“””മോനെ രഘു…. ഈ സാധനം അരയിൽ തൂക്കി നടന്നാൽ പോരാ…. ആവശ്യം ഉള്ളപ്പോ എടുത്തു വച്ചു ഒണ്ടാക്കാനും പഠിക്ക്… എന്നിട്ട് നീ വാ എന്നെ കൊല്ലാൻ..”””

 

അതും പറഞ്ഞു ക്രിസ്റ്റി തിരിച്ചു നടന്നു

 

രഘു അവിടെ തന്നെ ഇരുന്നു

 

പുറത്തു എത്തിയ ക്രിസ്റ്റിക്ക് മുന്നിൽ ഒരു ഷിഫ്റ്റ്‌ കാർ വന്നു നിന്നു

 

അപ്രതീക്ഷിതമായി വന്നത് കൊണ്ട് ക്രിസ്റ്റി പെട്ടെന്ന് പിറകോട്ടു മാറി

 

കണ്ടു പരിജയം ഇല്ലാത്ത വണ്ടി ആയതോണ്ട് അവൻ സംശയത്തോടെ കാറിനുള്ളിലേക്ക് നോക്കി

 

അകത്തു ഡ്രൈവിംഗ് സീറ്റിൽ ഒരു പെണ്ണ് ആയിരുന്നു

 

“””ടോ താൻ സ്കൈലൈനിൽ ഉള്ളത് അല്ലെ..?

 

ക്രിസ്റ്റിക്ക് മുഖം കൊടുത്തുകൊണ്ട് അവൾ ചോദിച്ചു

 

“””Yes… എന്താ…?

 

“””പ്രത്യേകിച്ച് ഒന്നുമില്ല… ഞാനും അവിടെ ഉള്ളതാ…ഇപ്പൊ എങ്ങോട്ടാ…?

 

“””ഞാൻ ഫ്ലാറ്റിലേക്ക.. “””

 

അത് കേട്ടപ്പോ അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു

 

“””എന്നാ കേറിക്കോ.. ഞാൻ ഡ്രോപ്പ് ചെയ്യാം…”””

 

അവന് വേണ്ടി അവളൊരു ഓഫർ നീട്ടി

 

ക്രിസ്റ്റി ഒരുനിമിഷം ആലോചിച്ചു

 

“””ഏയ്യ്.. തനിക്ക് അത് ബുദ്ധിമുട്ട് ആകില്ലേ..?

 

“””It’s ok yaar… Just come..”””

 

അവൾ തന്നെ അവന് വേണ്ടി ഡോർ തുറന്നു കൊടുത്തു

 

പിന്നെ ഒന്നും ചിന്തിക്കാതെ അവൻ കാറിൽ കയറി

 

പിറകിലായി കൊറച്ചു വണ്ടികൾ വന്നു ഹോൺ അടിച്ചപ്പോ ഒന്നും പറയാതെ തന്നെ അവൾ കാർ മുന്നോട്ട് എടുത്തു

 

കൊറച്ചു ദൂരം പിന്നിട്ടപ്പോ അവൾ ക്രിസ്റ്റീയോട് പറഞ്ഞു

 

“”” I’m ദർഷ…. ദർഷാ മധു… “””

 

അവൾ സ്വയം പരിചയപ്പെടുത്തി

 

“””നൈസ് നെയിം… ഞാൻ ക്രിസ്റ്റഫർ…. അടുപ്പം ഉള്ളവർ ക്രിസ്റ്റി എന്ന് വിളിക്കും..”””

 

തിരിച്ചു ക്രിസ്റ്റിയും പരിചയപ്പെടുത്തി

 

“””അഹ്…കേരളത്തിൽ എവിടെയാ…”””

 

അവൾ ഡ്രൈവിംഗിന് ശ്രദ്ധ കൊടുത്തുകൊണ്ട് ചോദിച്ചു

 

“”””ആക്ച്വലി എനിക്ക് കേരളവുമായി കണക്ഷൻ ഒന്നുമില്ല ദർഷ…”””

 

“””അപ്പൊ മലയാളം എങ്ങനെ അറിയാം…?

 

അവൾ അത്ഭുതപ്പെട്ടുകൊണ്ട് ചോദിച്ചു

 

അതിന് ഒരു ചിരി മാത്രം ആയിരുന്നു അവന്റെ മറുപടി… അപ്പോഴേക്കും വണ്ടി ഫ്ലാറ്റിന്റെ ഗേറ്റ് കടന്നിരുന്നു

 

അതേ ചിരിയോടെ തന്നെ അവൻ കാറിൽ നിന്നിറങ്ങി തന്റെ റൂം ലക്ഷ്യമാക്കി നടന്നു

 

ഒന്നും മനസിലാവാതെ ദർഷ അവൻ നടന്നു പോകുന്നത് തന്നെ നോക്കി ഇരുന്നു കാറിൽ .

 

തിരിഞ്ഞു നടന്ന ക്രിസ്റ്റിയുടെ ചുണ്ടിലൊരു ചെകുത്താjന്റെ ചിരി ഉണ്ടായിരുന്നു

 

 

 

(ഇത് മുഴുവൻ ഒരു സാങ്കൽപ്പികമായൊരു സ്റ്റോറി ആണ്.. പ്രത്യേകിച്ച് characters, place ഓക്കേ… പിന്നെ വിജിത്രമായ കൊറേ ആചാരങ്ങളും..! )

അഭിപ്രായങ്ങൾ പറയാൻ മടിക്കരുത്.. വീണ്ടുമൊരു തിരിച്ചു വരവിനൊരുങ്ങുകയാണ്… നിന്നുപോയത് പലതും പൂർത്തിയാക്കാൻ

-തുടരും

 

a
WRITTEN BY

admin

Responses (0 )