പ്രണയമന്താരം 9
Pranayamantharam Part 9 | Author : Pranayathinte Rajakumaran | Previous Part
അകന്നു മാറിയ തുളസിയെ കൃഷ്ണ കെട്ടിപിടിച്ചു…. ശക്തിയായി വരിഞ്ഞു ആ പിടുത്തതിൽ അവളോട് ഉള്ള സ്നേഹം ഉണ്ടായിരുന്നു…
അവൻ അവളുടെ കവിളിൽ ഉമ്മ വെച്ചു…. ഉമ്മ ഉമ്മ ഉമ്മ……
തുളസി അവൻ കെട്ടിപിടിച്ചപ്പോൾ ഞെട്ടിപോയി. നിമിഷ നേരം കൊണ്ട് ഉമ്മയും തന്നു അവൾ ആകെ ഒന്ന് പതറി…..
കൃഷ്ണ അവളെ വിട്ടു മാറി ആ മുഖത്തു നോക്കി നിന്നു.
അങ്ങോട്ടും എങ്ങോട്ടും ഇമ വെട്ടാതെ നോക്കി നിന്നു…
തുളസിയുടെ കരഞ്ഞു കലങ്ങിയ കണ്ണിൽ ആ നോട്ടം താങ്ങാൻ ആവാതെ നോട്ടം മാറ്റി..
കൃഷ്ണ രണ്ടു കൈ കൊണ്ടും തുളസിയുടെ കവിൾ കോരി എടുത്തു..
ആ നെറ്റിയിൽ ഒരു ഉമ്മ നൽകി
ആ സമയം തുളസി ഈ ലോകത്തു ഒന്നും അല്ല…
ലക്ഷ്യം തെറ്റി പാറി പറന്നോരു പട്ടം ആയിരുന്നു ഞാൻ… കാറ്റിൽ അലസമായി ഒഴുകി നടന്ന ആ പട്ടം പോലെ ആയിരുന്നു എന്റെ മനസ്. ആ മനസിനെ വഴി തെളിച്ചു തന്നത് എന്റെ ടീച്ചർ ആണ്.
അതു കേട്ടു തുളസിയുടെ കണ്ണ് നിറഞ്ഞു….
എന്റെ അച്ഛനും, അമ്മയ്ക്കും എന്നേ ഓർത്തു ഒത്തിരി വിഷമിച്ചു. പുസ്തകങ്ങൾ ആയിരുന്നു എനിക്ക് കുട്ടു. ആ മുറിയായിരുന്നു എന്റെ ലോകം. ആ എന്നേ ഇപ്പോൾ ഈ കാണുന്ന മാറ്റങ്ങൾ കൊണ്ടു വന്നത്, എന്നേ വഴിനടത്തിയതിനു എങ്ങനെ ആണ് നന്ദി പറയണ്ടേ…..
അവൻ തുളസിയെ കെട്ടിപിടിച്ചു കരഞ്ഞു… എങ്ങൽ അടിച്ചു കരഞ്ഞു.. ആ മുറിക്കുള്ളിൽ അവൻ അനുഭവിച്ച കഷ്ടപാടുകൾ ആയിരുന്നു ആ കണ്ണിർ ആയി പുറത്തു വന്നത്..
തുളസി അവന്റെ പുറത്ത് തഴുകി..
അയ്യേ കരയുക ആണോ എന്റെ ചെക്കൻ… ഇപ്പോൾ ഏല്ലാം ഓക്കേ ആണല്ലോ പിന്നെ എന്താ…… റാങ്ക് ആണ് +2 നു ആ ആള് ഇങ്ങനെ ആയാൽ എങ്ങനെ ആണ്… ടാ മതിട്ടോ…. ടാ ചെക്കാ ആരേലും കണ്ടാൽ മോശം ആണ് മാറിക്കെ…
അതു പറഞ്ഞപ്പോൾ അവൻ ഒന്നുടെ മുറുക്കി കെട്ടിപിടിച്ചു….
ഹും.. എന്താ ചൂട്……..
ആ സൗണ്ട് കേട്ടാണ് തുളസിയും കൃഷ്ണയും അകന്നു മാറിയത് ആ സൗണ്ട് കേട്ട സൈഡിലേക്ക് നോക്കി..
വാതിലിൽ ആതിര നിക്കുന്നു… ഒരു വല്ലാത്ത ചിരിയും ആയി….. എന്താണ് റൊമാൻസ് ആണോ രണ്ടും…..
അയ്യേ…. ഈ പെണ്ണ് ഇതു എന്തൊക്കെ ആണ് പറയണേ… ഒന്ന് പോയെടി പന്നി….
അവൾ കൃഷ്ണയെ നോക്കി അവന്റെ മുഖത്തു നാണം ആണ്…
രണ്ടും കൂടെ ഓപ്പൺ പ്ലെസ്സിൽ നിന്നു ശ്രീങ്കരിച്ചതും പോരാ… എന്നേ വഴക്കു പറയണോ….
നീ ഒന്നും പോയെ ആതിരെ..
ഓ എന്നേ പറഞ്ഞു വിടാൻ ദൃതി ആയി ആല്ലേ മോളെ…
ആതിര ചേച്ചി ഒന്ന് വെറുതെ ഇരുന്നേ.. അമ്മ ഉണ്ട് അകത്തു ചുമ്മാതെ നാറ്റിക്കല്ലേ…
അമ്മ ഇവിടെ ഉണ്ട് എന്ന് നേരത്തെ ആലോചിക്കണം ആയിരുന്നു..
എന്റെ പൊന്നു ആതിരെ നീ ഇങ്ങു വന്നെ ഞാൻ പറയട്ടെ..
എന്നിട്ട് കൃഷ്ണയെ ഒന്ന് സൂക്ഷിച്ചു നോക്കി… വല്ല കാര്യം ഉണ്ടായിരുന്നോ എന്ന മട്ടിൽ.
ഞാൻ എന്ത് ചെയ്തു എന്ന ഭാവത്തിൽ അവനും കൈമലത്തി കാട്ടി..
അങ്ങനെ അവർ സംസാരിച്ചിരുന്ന സമയത്ത് തന്നെ ആണ് കല്യാണി ടീച്ചറും, മാധവനും അങ്ങോട്ട് വന്നത്…
വന്ന ഉടനെ കല്യാണി ടീച്ചർ കൃഷ്ണയെ കെട്ടിപിടിച്ചു കരഞ്ഞു… അതു കണ്ടു നിന്ന എല്ലാർക്കും ഒരു നൊമ്പരം ആയിരുന്നു…
അമ്മയുക്കു സന്തോഷം ആയി.. എന്റെ കണ്ണൻ അമ്മേ ഞെട്ടിച്ചു കളഞ്ഞുട്ടോ….
ഹേയ് ഞാൻ എന്തു ചെയ്തു ചെയ്തത് മൊത്തം ഈ തുളസി ടീച്ചർ ആല്ലേ…
എല്ലാരുടേയും നോട്ടം തുളസിയിലേക്ക് നീണ്ടു..
കല്യാണി ടീച്ചർ അവളുടെ അടുത്ത് ചെന്നു കെട്ടിപിടിച്ചു…. ഇങ്ങനെയ എന്റെ മോളോട് നന്ദി പറയുക….
അതൊക്കെ പോട്ടെ ചെലവ് എന്താണ്.. അവൻ റാങ്ക് ആണ് മേടിച്ചതു.. ആതിര പറഞ്ഞു
എന്തു വേണേലും ചെയ്യാം.. പക്ഷെ മറുപടി പറഞ്ഞ ആളെ എല്ലാരും ഒന്ന് നോക്കി.. ഒരു ചെറിയ ചിരി എല്ലാരുടേയും മുഖത്തു തെളിഞ്ഞു..
അതിനു നീ എന്തിനാ തുളസി ചെലവ് ചെയ്യണേ… ആതിര ഒരു കള്ള ചിരിയോടെ ചോദിച്ചു…
ആ. അ…. തു.. പി… ന്നെ…..
അവൾ കിടന്നു വിക്കി….
അതുഇപ്പോൾ ആര് ചെയ്താൽ എന്താ.. അല്ലെ ടീച്ചറെ.. അവളുടെ പരുങ്ങൽ കണ്ടു കൃഷ്ണ പറഞ്ഞു…
ഓ അങ്ങനെ ഒക്കെ ആയോ. ആതിര ചോദിച്ചു….
ഇങ്ങനെ ഒക്കെ കൃഷ്ണ ചോദിച്ചു…
ആ ഞങ്ങൾ കണ്ടു പിടിച്ചോളാം മോനെ.. ആതിര പയ്യെ കൃഷ്ണയോട് പറഞ്ഞു…
ചിലവിന്റെ കാര്യം ഒന്നും ആരും പേടിക്കണ്ട എന്താണ് വെച്ചാൽ ചെയ്യാം.. അല്ലെ തുളസി ടീച്ചറെ.. മാധവൻ പറഞ്ഞു….
അപ്പോൾ എല്ലാരും ഉച്ചക്ക് വീട്ടിൽ നിന്നും കഴിച്ചട്ടെ പൊന്നുള്ളു അതു പോരെ കല്യാണി…
അങ്ങനെ ആട്ടെ മാധവേട്ട…
എന്നാ നമുക്ക് പോകാം സമയം ആകുമ്പോൾ എല്ലാരും പോര്…
അവിടുന്ന് മാധവനും, കല്യാണിയും യാത്ര പറഞ്ഞു ഇറങ്ങി…
ആതിര വീട് വരെ പോയിട്ട് വരാം എന്ന് പറഞ്ഞു മാർക്ക് ലിസ്റ്റ് തുളസിയെ എപ്പിച്ചു…
എല്ലാരും പോയി എന്ന് കരുതി ചെക്കനെ ഒന്നും ചെയ്യല്ലേടി… പോകാം നേരം തുളസിയുടെ കയ്യിൽ പിച്ചി ആതിര പറഞ്ഞു…
ഹാാാ… ഡീ…
അയ്യേ.. ഒന്ന് പോയെടി പട്ടി..
എന്തു പറ്റി ടീച്ചറെ…
ഹേയ് ഒന്ന് മില്ലടാ..
ഹും ഹും.. നിനക്ക് നൊന്തപ്പോൾ ചെക്കന് കൊണ്ടു…
അതു കേട്ടു തുളസി ഒന്ന് നാണിച്ചു…
അയ്യടാ അവടെ ഒരു നാണം… ഒന്ന് പോയെടി….
എന്റെ ആതിരെ നീ വീട്ടിൽ പോയിട്ട് വാ….
ഹും…..
പിന്നെ…
കൃഷ്ണയുടെ വിളികേട്ടു തുളസി നോക്കി..
നുമ്പേ കിട്ടിയപോലെ ഒന്നുടെ കിട്ടിയ കൊള്ളാം..
എന്ത്…
ഒരു ഉമ്മ…..
അതു കേട്ടു തുളസി ഒന്ന് ചിരിച്ചു.. എന്നിട്ട് നോട്ടം അവനിൽ നിന്നു മാറ്റി..
വേണോ…
കിട്ടിയ കൊള്ളാം..
ബാ അവൾ കൈ നീട്ടി വിളിച്ചു…
അവൻ ഓടി അടുത്ത് ചെന്നു..
തുളസി കൃഷ്ണയെ നോക്കി ചിരിച്ചു… എന്റെ മോൻ കണ്ണ് അടചേ..
അതു എന്തിനാ..
നിനക്ക് വേണോ..
അതു വേണം..
എന്നാൽ പറഞ്ഞ പോലെ ചെയ്യൂ..
അവൻ കണ്ണ് അടച്ചു നിന്നു..
തുളസി കൃഷ്ണയുടെ അടുത്ത് നിന്നു എന്നിട്ട് അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചു…
അയ്യോ…. ആ.. വിട് ടീച്ചറെ.. ആ..
നിനക്ക് എന്തു വേണം… പറ കേക്കകട്ടെ…
അയ്യോ…. ആ.. എനിക്ക് ഒന്നും വേണ്ട.. ആ..
അങ്ങനെ അല്ലല്ലോ പറഞ്ഞെ..
ആ.. വേണ്ട ഒന്നും വേണ്ടേ….
ആ അങ്ങനെ വഴിക്കു വാ…..
അതു പറഞ്ഞു തുളസി കൈ എടുത്തു..
എന്ത് പണിയ കാണിച്ചേ ചെവി പൊന്നായി..
എന്നാ കൊണ്ടു വിക്കടാ പൊന്നിന് നല്ല വില ഉണ്ട്….
അയ്യേ ചളി…
ആണോ…
ഞാൻ പോവാട്ടോ അങ്ങ് വരില്ലേ. കൃഷ്ണ ചോദിച്ചു..
നീ പോവാ..
ഹും. എന്തേ പോവണ്ടേ…
അല്ല ചോദിച്ചു എന്നേ ഉള്ളു..
പോയിട്ട് വരാം… അമ്മേ ഒന്ന് കാണട്ടെ..
എന്നാ പൊക്കോ…
മുൻപോട്ടു നടന്നിട്ടു. തിരിഞ്ഞു തുളസിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ഓടി കൃഷ്ണ… ഞാൻ പോവാട്ടോ എന്ന് പറഞ്ഞു ഓടി..
പെട്ടന്ന് ഞെട്ടിയ തുളസി എന്തേലും പറയുന്ന മുന്നേ അവൻ ഓടി പോയിരുന്നു… അവൾ ഒന്ന് ചിരിച്ചു..ചെക്കന്റെ ഒരു കാര്യം..
ഉണ്ണാൻ ടൈം ആയപ്പോൾ ആണ് ആതിര തുളസിയുടെ അടുത്ത് വന്നത്…
ഡീ….. കുയ്യ് ഇവിടെ ഇല്ലേ..
ആ കേറി പോര് പെണ്ണെ..
ആ ഇവിടെ ഉണ്ടോ..
തുളസിയുടെ റൂമിൽ കേറി ചെന്നുബി ആതിര
എന്താണ് മുഖത്ത് ഒക്കെ ഒരു തെളിച്ചം..
പിന്നെ സന്തോഷം ഇല്ലാതെ ഇരിക്കുമോ.. അവൻ റാങ്ക് ആണ് മേടിച്ചതു…
അതു മാത്രേ ഉള്ളോ..
പിന്നെ എന്താണ്..
അവനു നിന്നോട് ഒരു അടുപ്പം ഉണ്ട് എന്ന് തോന്നുന്നു തുളസി..
എന്താടി നിനക്കും അങ്ങനെ തോന്നിയോ..
എനിക്ക് മാത്രം അല്ല നിങ്ങളെ കാണുന്ന ആർക്കും തൊന്നും….
പോടീ..
സത്യം ആടി നിങ്ങൾ നല്ല ചേർച്ച ആണ് മോളെ.. അവൻ ആണേ പാവവും ആണ്… നിന്നെ പൊന്നു പോലെ നോക്കുകയും ചെയ്യും.. നല്ല ഒരു അമ്മായിഅമ്മയും കിട്ടും..
ഒന്ന് പോയെടി… അവനു എന്നോട് ഒരു സ്പാർക്ക് ഉണ്ട് അതു സത്യം ആണ്. എന്ന് വെച്ചു ഒരു രണ്ടാം കെട്ടു കാരിയെ കെട്ടണ്ട അവസ്ഥാ അവനു ഇല്ല… മിടുക്കൻ ആണ് എന്തു ബ്രില്യന്റെ ആണ് അവൻ. എന്റെ ഈ നശിച്ച ജീവിതത്തിലേക്ക് അവനെ കൊണ്ടുവരണ്ട ഒരു കാര്യവും ഇല്ല. ആ കുടുംബത്തിൽ കേറി ചെല്ലാൻ ഉള്ള ഒരു യോഗ്യതയും എനിക്ക് ഇല്ല… അവനെ ഡോക്ടർ ആകണം അതാണ് എന്റെ അടുത്ത ലക്ഷ്യം. അവൻ അതു ആകും അതു ഉറപ്പ് ആണ്.. പ്രായത്തിന്റെ തോന്നൽ ആണ് ഈ അടുപ്പം ഒക്കെ അതൊക്കെ പിന്നെ വല്ല്യ ബാതിത ആയി തൊന്നും. വെറുതെ എന്തിനാ അവന്റെ ജീവിതം കളയണം.. ഞാൻ അറിയുന്നുണ്ട് അല്ലെ മനസിലാക്കുന്നുണ്ട് അവന്റെ ഇഷ്ടം. അവൻ അടുത്ത് ഉള്ളപ്പോൾ ഒരു സുരക്ഷിതത്വം ആണ്, അവന്റ ചിരിയും, കളിയും ടീച്ചറെ എന്നുള്ള വിളിയും ഒക്കെ ഞാൻ എൻജോയ് ചെയുന്നുണ്ട് അതു സത്യം ആണ്. എന്നാലും വേണ്ട ഈ നശിച്ച ജന്മത്തിനു നല്ലത് ഒന്നും വിധിച്ചട്ടില്ലടി.
ഡീ… നീ കരഞ്ഞോ…..
ഹേയ്.. കണ്ണിൽ കരട് പോയത് ആണ്.. അതും പറഞ്ഞു തിരിഞ്ഞപ്പോൾ കണ്ടത് കലങ്ങിയ കണ്ണുമായി നിക്കുന്ന കൃഷ്ണയെ ആണ്… ♥️♥️♥️
Responses (0 )