പ്രണയമന്താരം 16
Pranayamantharam Part 16 | Author : Pranayathinte Rajakumaran | Previous Part
കൃഷ്ണയുടെ നെഞ്ചിൽ അള്ളി പിടിച്ചു പൊട്ടി കരഞ്ഞു അവൾ.. ഒറ്റയ്ക്ക് ആയി പോയി എന്ന തോന്നൽ അവളെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചിരുന്നു.
അവളുടെ അവസ്ഥ മനസിലാക്കി അവളെ നെഞ്ചോട് അടിപ്പിച്ചു ആ മുടി ഇഴകളിൽ തഴുകി അവൻ. അവനും വല്ലാതെ തകർന്നിരുന്നു.
മുറിയിൽ നിന്നും പോയ കല്യാണി അമ്മ തുളസിയുടെ അമ്മയെ കണ്ടു. ശരിരം വല്ലാതെ തണുത്തിരുന്നു. മരിച്ചു കുറച്ചു ആയി എന്ന് മനസിലായി. മാധവനെ വിളിച്ചു കാര്യം പറഞ്ഞു. ആതിരേയെ കുടി വിളിച്ചു അതു തുളസിക്കു ഒരു ആശ്വാസം ആകും. അവിടുന്ന് തുളസിയുടെ അടുത്ത് പോയി.
അവിടെ കൃഷ്ണയുടെ നെഞ്ചു പറ്റികിടന്നു കരയുന്ന തുളസി കല്യാണിക്കും ഒരു നൊമ്പരം ആയി.
കണ്ണാ എനിക്ക് ഇനി ആരുണ്ട് കണ്ണാ… എന്റെ അമ്മ എന്നേ തനിച്ചു ആക്കി പോയില്ലേ… അവൾ എങ്ങൽ അടിച്ചു കരഞ്ഞു.
അച്ഛൻ ഞങ്ങളെ വിട്ടു പോയപ്പോൾ എനിക്ക് അമ്മ ഉണ്ടായിരുന്നു. ഇനി……. അയ്യോ….
എനിക്ക് വേണ്ടിയാ ആ പാവം ജീവിതം കളഞ്ഞതു. നല്ല പ്രായത്തിൽ അമ്മ വിദവയായി പിന്നെ എന്നേ ഒരു കരക്ക് അടിപ്പിക്കാൻ ഉള്ള ഓട്ടം ആയിരുന്നു. എനിക്ക് വേണ്ടി ഏല്ലാം സഹിച്ചു ജീവിച്ചു. എന്നിട്ടും എനിക്ക് എന്റെ അമ്മയെ രക്ഷിക്കാൻ ആയില്ലല്ലോ കണ്ണാ.. ഞാൻ തോറ്റു പോയല്ലോ…
അവളുടെ വാക്കുകൾ അവരുടെ ഹൃദയത്തിൽ ആണ് കൊണ്ടത്.
മരണം ഉണ്ടാക്കുന്ന മുറുവു എന്താണ് എന്ന് അവർക്ക് നന്നായി അറിയാം.
തളർന്നു മയങ്ങിയ തുളസിയെ കൃഷ്ണ കൈയിൽ കോരി എടുത്തു കട്ടിലിൽ കിടത്തി.
അവൻ മാറിയപ്പോൾ അവളുടെ കൈ അവനെ മുറുകെ പിടിച്ചിരുന്നു. ഒറ്റയ്ക്ക് ആക്കല്ലേ എന്നേ ഒരു അപേക്ഷ പോലെ..
ഇതു കണ്ടു കല്യാണി അവളുടെ അരികിൽ ഇരുന്നു. അവളുടെ നെറ്റിൽ തഴുകി.
എന്റെ മോളാ നീ എന്റെ പൊന്നു മോള്. ആർക്കും കൊടുക്കില്ല എന്റെ കുട്ടിയെ, എന്റെ ലെച്ചുനു പകരം ദേവി തന്നതാ നിന്നെ… അതും പറഞ്ഞു കെട്ടിപിടിച്ചു കല്യാണി അവളെ.
അപ്പോളേക്കും മാധവൻ വന്നിരുന്നു. കൃഷ്ണയെയും കുട്ടി ബാക്കി കാര്യങ്ങൾ തീരുമാനിച്ചു.
ആതിര വന്നപ്പോൾ കൂടുതൽ കാര്യങ്ങൾ തിരക്കി.
ചേച്ചി തുളസിക്കു ബന്ധുക്കൾ ആയി ആരെങ്കിലും ഉണ്ടോ. ആരേലും അറിക്കണോ..
കൃഷ്ണ അങ്ങനെ ആരും ഉള്ളതായി അറിയില്ല. അവടെ അച്ഛൻ പോയതിൽ പിന്നെ ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കിട്ടില്ല. അമ്മയും മോളും മാത്രം ആയി ഒതുങ്ങി. +2 മുതൽ അവളെയും, അമ്മയെയും അറിയാം. ആ അമ്മ ഒത്തിരി കഷ്ടപെട്ടു ആണ് അവളെ വളത്തിയത്. പഠിച്ചു നല്ല രീതിയിൽ. അവടെ കല്യാണം കഴിഞ്ഞുള്ള പ്രേശ്നങ്ങൾ ആണ് ആ അമ്മയെ തകർത്തതു. തന്റെ ഗതി മോൾക്കും വന്നല്ലോ എന്ന് ഇപ്പോഴും പറയുമായിരുന്നു. പാവം ആയിരുന്നു. കണ്ണിരോടെ ആണ് അവൾ അതു പറഞ്ഞു മുഴുവിച്ചതു.
എന്താ അച്ഛാ ഇപ്പോൾ ചെയ്യുക. കൃഷ്ണയുടെ സൗണ്ട് ഇടറിയിരുന്നു.
കരയോഗക്കാരെ അറിചു. ബാക്കി നാളെ നോക്കാം. ഇപ്പോൾ ഇത്രെയും ആയില്ലേ മൊബൈൽ മോർച്ചറിയിൽ വെക്കണം..
അന്ന് രാത്രിയിൽ അവർ ആ അമ്മക്ക് അവസാനം ആയി കാവൽ ഇരുന്നു.
മുറിയിൽ കല്യാണി അമ്മയുടെ മടിയിൽ തലവെച്ചു ഉറങ്ങി അവൾ. കരഞ്ഞു തളർന്നു.
പിറ്റേന്ന് രാവിലെ തന്നെ തൊടിയിലെ ഒരു മാവ് മുറിച്ചു വിറക് ആക്കി. തെക്കേ പറമ്പിൽ ചിത ഒരുക്കി, ചടങ്ങിന് വേണ്ടി ഉള്ള ഒരുക്കങ്ങൾ നടന്നു. ആർക്കും വേണ്ടി കാത്തിരിക്കാൻ ഇല്ലാത്തതു കൊണ്ടു 11 മണിക്ക് ചിതയിലേക്ക് എടുക്കാം എന്ന് പറഞ്ഞു.
സമയം ആയപ്പോൾ ആരാണ് കർമ്മം ചെയ്യുന്നത് എന്ന് തിരക്കി. എല്ലാരുടെയും നോട്ടം ചെന്ന് പതിഞ്ഞതു കൃഷ്ണയിൽ ആണ്.
അവൻ തുളസിയുടെ അടുത്ത് വന്നു.
ഞാൻ ചെചെയ്തോട്ടെ…
ഒരു പൊട്ടികരച്ചിൽ ആയിരുന്നു അതിനു മറുപടി. അവസാനം ആയി അമ്മയ്ക്ക് ഒരു ഉമ്മ നൽകി അവൾ.
കുളിച്ചു ഇറനണിഞ്ഞു കർമ്മം ചെയ്യാൻ വന്നു. മൃതുദേഹം എടുത്തു ചിതയിലേക്ക്.
കല്യാണി അമ്മയുടെ നെഞ്ചിലെക്കു ചാഞ്ഞു അവൾ ആ കാഴ്ചകാണാൻ വയ്യാതെ.
സ്വയം മകന്റെ സ്ഥാനത്ത് നിന്ന് ചിയിൽ അഗ്നി പകർന്നു.
അന്ന് വൈകുന്നേരം ആയപ്പോൾ തുളസിക്കു കഞ്ഞി കൊടുക്കയായിരുന്നു കല്യാണി അമ്മ. ആതിരയും ഉണ്ടായിരുന്നു അവിടെ.
ടീച്ചറെ. ഞാൻ ഇവിളെ കൊണ്ടു പോകുകയാണ്.
കല്യാണി അമ്മ തുളസിയെ ഒന്ന് നോക്കി.
അവൾ തലകുനിച്ചു.
അല്ല എന്താ ആതിര പറയുന്നത്.
ഞാൻ ആണ് അമ്മേ പറഞ്ഞത്.. തുളസി ഇടറിയ സൗണ്ട് ഓടെ പറഞ്ഞു.
കല്യാണി അമ്മയുടെ കണ്ണു നിറഞ്ഞു. അവർ കാണാതെ ഇരിക്കാൻ മുഖം തിരിച്ചു.
അമ്മേ ഞാൻ ഒന്നും ഉദേശിച്ചു പറഞ്ഞത് അല്ല.
വേണ്ട… ഒന്നും പറയണ്ട… എന്താ എടുക്കാൻ ഉള്ളത് എന്ന് വെച്ചാൽ എടുത്തോ.. എന്റെ കൂടെ വന്നേക്കണം. ഉറച്ചതു ആയിരുന്നു ആ സൗണ്ട്.
അമ്മേ……. അവൾ കരഞ്ഞു.
എന്റെ കുട്ടിയ. എന്റെ കൃഷ്ണയുടെ പെണ്ണാ… എന്റെ പൊന്നു മോള്.
തുളസി കല്യാണിയെ കെട്ടിപിടിച്ചു കരഞ്ഞു, ആതിരയും കരഞ്ഞു അവരുടെ ഏല്ലാം മുഖം സന്തോഷം കൊണ്ടു നിറഞ്ഞു.
ഇതിനു ഏല്ലാം സാക്ഷിയായി കൃഷ്ണയും വാതുക്കൽ ഉണ്ടായിരുന്നു.
5 ദിവസം നീണ്ടു നിന്ന ചടങ്ങുകൾ വരെ അവിടെ തങ്ങി.
അന്ന് തന്നെ അവിടെ നിന്ന് തുളസിയെ വീട്ടിലേക്ക് മാറ്റി.
മുറിയിൽ ഇരിക്കു ആയിരുന്നു അവൾ. കൃഷ്ണ അങ്ങോട്ട് ചെന്നു. അവൾ ഒരു മങ്ങിയ ചിരി നൽകി.
എന്ത് പറ്റി… പനി ഉണ്ടോ വാവേ.. അവളുടെ അടുത്ത് ഇരുന്നു നെറ്റിയിൽ കൈ വെച്ചു നോക്കി അവൻ തിരക്കി.
അവൾ അവന്റെ തോളിൽ തല ചായ്യ്ചു ഇരുന്നു കയ്യിൽ മുറുകെ പിടിച്ചു.
ഒന്നും പറഞ്ഞില്ല…
അവൾ അവന്റ മുഖത്തു നോക്കി ചിരിച്ചു.
അവൻ അവളെ തന്നെ നോക്കി ഇരുന്നു.
എന്താ നോക്കുന്നെ..
എന്താ നോക്കിക്കുടെ.
അയ്യോ….. അവൾ ഒന്ന് പിച്ചി.
ഇത്ര ദിവസമായി ക്ലാസ്സിനു പോയിട്ട്. ഇത്രയും ദിവസത്തേ നോട്ട് മിസ്സ് ആയില്ലേ. കണ്ണാ..
ആ അതു കൊള്ളാം. എന്റെ വാവ ഇവിടെ ഡെസ്പ് ആയി ഇരുന്നാൽ എനിക്ക് സമാധാനം കിട്ടുമോ. അതോണ്ട് പോയില്ല.
അവൻ അവളുടെ കവിളുകൾ കൈക്കുള്ളിൽ ആക്കി ആ കണ്ണുകളിലേക്ക് നോക്കി.
Are u ok.. baby……
അവന്റെ മുഖത്ത് തന്നെ നോക്കി നിന്ന് അവൾ… കണ്ണു നിറഞ്ഞു.
ഒക്കെ അട.. നീ എന്നേ സ്നേഹിച്ചു കൊല്ലുവല്ലേ…
എന്താ വേണ്ടേ..
അതിനു ഉള്ള ഉത്തരം ഒരു ചുടു ചുംബനം ആയിരുന്നു അവന്റെ നെറ്റിയിൽ.
ആകെ കോലം കെട്ടു വാവ. അവളുടെ അലസമായി കിടന്ന മുടി പിന്നിലേക്ക് ഒതുക്കി അവൻ.
ഞാൻ മടിയിൽ ഒന്ന് കിടന്നോട്ടെ. തുളസി അവനെ നോക്കി.
ബാ..
അവളെ മടിയിൽ കിടത്തി ആ മുടിയിൽ തഴുകി അവൻ.
ആകെ ഒരു മരവിപ്പ് ആയിരുന്നു അമ്മ പോയപ്പോൾ. ഓർമ്മ വെക്കുന്നതിനു മുന്നേ അച്ഛൻ പോയി പിന്നെ എല്ലാം അമ്മ ആയിരുന്നു. പിന്നെ എനിക്ക് വേണ്ടി കഷ്ടപെടുന്ന അമ്മയെ കണ്ട് ആണ് വളർന്നത്. പിന്നെ എന്റെ കല്യാണം കഴിഞ്ഞപ്പോൾ പിന്നെയും അമ്മ ഒറ്റയ്ക്ക് ആയി, ഒത്തിരി സന്തോഷത്തോടെ ആണ് അയാൾക്ക് എന്റെ കൈ പിടിച്ചു കൊടുത്തേ അതു അങ്ങനെയും ആയി.അതോടെ അമ്മ ആകെ തളർന്നു. ഞാൻ എന്റെ വിഷമം ഒതുക്കി അമ്മക്ക് വേണ്ടി ജീവിച്ചു ഒരു ജോലി വേണം അമ്മയെ നല്ലപോലെ നോക്കണം, പിന്നെ ഒരു വാശി ആയിരുന്നു അതിനു ഒക്കെ എന്റെ കൂടെ നിന്നത് അമ്മ ആയിരുന്നു. എനിക്ക് അമ്മയും, അമ്മയ്ക്ക് ഞാനും. ആ ആൾ പെട്ടന്ന് പോകുമ്പോൾ.. അതു മുഴുവിക്കാൻ പറ്റിയില്ല…
പക്ഷെ ഇപ്പോൾ ഞാൻ ഒക്കെ ആണ്. അതു കൃഷ്ണയെ നോക്കി ആ നിറ കണ്ണുകളോടെ അവൾ പറഞ്ഞു.
അതു എന്ത് പറ്റി….
അവൾ ഒന്ന് ചിരിച്ചു.
ഒരു കള്ള തെമ്മാടി എന്നേ ഇങ്ങനെ സ്നേഹിച്ചു കൊല്ലുക അല്ലെ. അവൾ ചിരിച്ചു..
ആണോ.. എനിക്ക് എന്റെ ജീവൻ ആണ് ഈ ടീച്ചർ പെണ്ണ്. എന്റെ വാവ എന്റെ മാത്രം.
അത്രയ്ക്ക് ഇഷ്ട പെടാൻ എന്താ ഉള്ളെ..
അതു പിന്നെ.. ഈ കണ്ണും ഈ മുക്കും പിന്നെ ഈ കവിളും….. ഈ സ്ട്രോബെറി ചുണ്ടും… പിന്നെ…. പിന്നെ.. അവൻ ഒന്ന് ചിരിച്ചു..
പിന്നെ.. പിന്നെ എന്താ……
എന്താ ഒരു കള്ള ലക്ഷണം..
പിന്നെ ഈ അമ്മിഞ്ഞയും, ഈ വീണ കുടവും എല്ലാം ഇഷ്ടാ…
അവളുടെ മുഖം ചുവന്നു തുടുത്തു.
അയ്യേ വഷളൻ…….
അവൾ തിരിഞ്ഞു അവന്റെ വയറ്റിൽ കടിച്ചു….
ആ……….. വാവേ നോവുന്നു….
നൊന്തോ….
ഹും…. കടിച്ചു പറിച്ചോ ഇറച്ചി..
അയ്യോ… അത്രയ്ക്ക് നൊന്തോ അവൾ ഷർട്ട് പൊക്കി നോക്കി. അവിടെ പാടു ഉണ്ട്.
അവൾ അവിടെ ഒന്ന് നക്കി. പിന്നെ ഒരു ഉമ്മ കൊടുത്തു..
കൃഷ്ണ ഒരു ചിരിയോടെ അവളെ നോക്കി.
Responses (0 )