പ്രണയം പൂക്കുന്ന നഗരം 2
Pranayam Pookkunna Nagaram Part 2 | Author : M.Kannan
[ Previous Part ] [ www.kkstories.com]
വണ്ടിയിൽ സാറ എല്ലാവരോടും ഇന്ന് അവൾക്കു വേണ്ടുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞ് ഇരിക്കുകയായിരുന്നു. വാങ്ങിക്കേണ്ട ഡ്രസ്സ്, സ്വീറ്റ്‌സ്, പിന്നെ ഗെയിംസ് അങ്ങനെ എല്ലാം.
അവളുടെ സംസാരം കെട്ടിരിക്കാൻ തന്നെ രസമാണ്.
ഇടയ്ക്കു മെറിൻ ചേച്ചി എന്നോടും കുറെ കാര്യങ്ങൾ ചോദിച്ചു. പക്ഷെ അഞ്ജലി ചേച്ചി ആണ് എന്റെ കാര്യങ്ങൾ കൂടുതലും പറയുന്നത്.
അവൾ എന്നെ ഒന്നും പറയാനും സമ്മതിക്കുന്നില്ല. അതും ഒരു ബോധവും ഇല്ലാതെ എല്ലാം ഉള്ളതുപോലെ തന്നെ പറഞ്ഞുകൊണ്ട് ഇരിക്കുന്നു. വേറെ ഒരു ദുരുദ്ദേശവും ഇല്ലെങ്കിലും മെറിൻ ചേച്ചിയെ ഇമ്പ്രെസ്സ് ചെയ്യണം എന്നൊരു ആഗ്രഹം എന്റെ മനസ്സിൽ കേറി കൂടിയോ എന്നൊരു സംശയം എനിക്കിപ്പോ ഉണ്ട്.
പക്ഷെ ഇവൾ ഇങ്ങനെ പോയാൽ ഇതെല്ലാം പൊളിക്കും. അതും എന്നെ കുറിച്ച് എന്തൊക്കെയാണ് ഇതിനു മുൻപ് പറഞ്ഞതെന്ന് ആർക്കറിയാം.
ഏതായാലും നിലവിൽ മെറിൻ ചേച്ചി എന്നോടുള്ള കമ്പനി കണ്ടിട്ട് അവൾ നല്ലത് മാത്രമേ പറയാൻ സാധ്യതയുള്ളൂ…
ഫ്ലാറ്റിൽ നിന്നും 5 കിലോമീറ്റർ മാത്രമേ ലുലു മാളിലേക്ക് ഉണ്ടായിരുന്നുള്ളു.
വണ്ടി താഴെ പാർക്കിങ്ങിൽ ഇട്ടു ഞങ്ങൾ മുകളിലേക്കു കേറി.
മോൾക്ക് ഡ്രസ്സ് എടുക്കുവാൻ ആണ് ആദ്യം പോയത്.കിഡ്സ് നു വേണ്ടി പ്രേത്യകമുള്ളൊരു ഡിസൈനർ ഷോപ്പ്.
അവൾക്കുള്ളതു തിരഞ്ഞെടുക്കാൻ കേറിയപ്പോൾ തന്നെ ആളുടെ സ്വഭാവം ഏറെക്കുറെ എനിക്ക് മനസ്സിലായി.കുഞ്ഞാണെങ്കിലും എല്ലാം ഒന്ന് ശ്രദ്ധയോടെ മുഴുവനും നോക്കി എന്നിട്ട് അതിൽ നിന്ന് ഇഷ്ടപ്പെട്ട ഒരെണ്ണം തിരഞ്ഞെടുത്തു.
ആൾക്ക് ഇനി അത് തന്നെ മതി എന്നപോലെ ആണ് നിൽപ്പ് ഇട്ടു നോക്കിയപ്പോൾ എല്ലാം പെർഫെക്ട് ആയിരുന്നു.നല്ല ഒരു പിങ്ക് ഫ്രോക്ക് അതും നല്ല ഡിസൈൻ വർക്കുകളും പൂക്കളും എല്ലാം ആയിട്ട്.
പിന്നെ ചേച്ചി എന്നെ വിളിച്ചുകൊണ്ടു നേരെ പോയത് ജന്റ്സിന്റെ സെക്ഷനിലേക്കാണ്. എനിക്ക് ഡ്രസ്സ് എടുക്കാൻ ആണെന്ന് ഉറപ്പാണ്.
പിന്നെ ഞാനും ഒന്നും പറഞ്ഞില്ല. അവൾക്കു ഇത് പണ്ടുമുതലേ പതിവാണ്. എല്ലാവരും കൂടി ഞങ്ങൾ നേരെ ഒരു ബ്രാൻഡ് ഷോപ്പിലേക്കു കേറി . ചേച്ചിയുടെ ഇഷ്ടത്തിന് എടുക്കുവാൻ വിട്ടുകൊടുത്തുകൊണ്ട് ഞാൻ വെറുതെ നോക്കി നിന്നു. മെറിൻ ചേച്ചിയും അവളുടെ കൂടെ കൂടി നോക്കുന്നുണ്ട് . ആൾക്ക് എന്റെ ഡ്രസ്സ് സെലക്ട് ചെയ്യാൻ നല്ല ഇൻട്രസ്റ്റ് ആയിരുന്നു അപ്പോൾ . ആദ്യം അത് കണ്ടു ചെറിയ സന്തോഷം വന്നെങ്കിലും പിന്നെ ഒരു കാര്യം ഓർത്തപ്പോൾ അത് പെട്ടെന്ന് മാറി.
“ദൈവമേ.. ഇനി മരിച്ചുപോയ സഹോദരന്റെ സ്ഥാനത്തു ആണോ എന്നെ കാണുന്നത്”
വന്നത് മുതൽ മെറിൻ എന്റെ മനസ്സിന്റെ ഏതോ ഒരു കോണിൽ കേറി ഇരിക്കുന്നുണ്ട് അത് പക്ഷെ ഒരു പ്രണയം ഒന്നും അല്ല.ചിലപ്പോൾ എന്നോടുള്ള പെരുമാറ്റം കൊണ്ടാകാം. അല്ലെങ്കിൽ ആ ലൂക്ക് കണ്ടു വീണതാകാം.
അങ്ങനെ ഓരോന്നും ആലോചിച്ചു ഞാൻ നിന്നു
.
“ഡാ.നീ ഇത് ഇട്ടു നോക്കിക്കേ”
അഞ്ജലി ചേച്ചി ഒരു ഷർട്ട് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു.
ഞാൻ നോക്കിയപ്പോൾ മെറിൻ ചേച്ചിയും ഒരെണ്ണം സെലക്ട് ചെയ്ത് വച്ചിട്ടുണ്ട്. ഞാൻ അതിലേക്കു നോക്കി.
“നീ ആദ്യം അതുപോയി ഇട്ടു വാ. എന്നിട്ട് ഇതുകൂടി ഇടണം”മെറിൻ പറഞ്ഞു.
ഞാൻ ആദ്യം ചേച്ചി തന്നത് ഇട്ടു. ഇത് കറക്റ്റ് ആയിരിക്കുമെന്ന് എനിക്കു ഉറപ്പായിരുന്നു. ചേഞ്ച് ചെയ്തു പുറത്തേക്കു വന്നപ്പോൾ ചേച്ചി സൂപ്പർ എന്ന് കാണിച്ചു. അപ്പോൾ മെറിൻ ചേച്ചി അടുത്ത് വന്നിട്ട് എന്റെ കയ്യിൽ ചേച്ചി സെലക്ട് ചെയ്ത ഡ്രസ്സ് കൂടി തന്നു. എന്നിട്ട് അതിട്ടു വരുവാൻ പറഞ്ഞൂ..
ചേഞ്ച് ചെയ്യാൻ പോയ എന്നെ വിളിച്ചിട്ടു ഞാൻ തിരിഞ്ഞപ്പോൾ ഒരു ഫോട്ടോ കൂടി എടുത്ത്.
“ ഇനി നീ ചേഞ്ച് ചെയ്തു വാ എന്നും പറഞ്ഞൂ . പിന്നെ തിരികെ മോൾടെ അടുത്തേക്ക് പോയി.
“ഒരു ബ്ലൂ ഷയ്ഡ് ഉള്ള ഫോർമൽ ഷർട്ട് ആണ് മെറിൻ ചേച്ചി എടുത്തിരുന്നത്.”
കണ്ടപ്പോൾ തന്നെ എനിക്ക് അതും ഇഷ്ടപ്പെട്ടു.
ഞാൻ വേഗം അതും മാറി വന്നു.
ഇറങ്ങി വന്ന എന്നെ കണ്ടതും
“ഡാ ഇത് ശെരിക്കും നിനക്ക് നല്ലപോലെ ചേരുന്നുണ്ട്.”
അഞ്ജലി ചേച്ചി പറഞ്ഞത്കേട്ടതും മോളോട് സംസാരിച്ചുകൊണ്ടിരുന്ന ചേച്ചി എന്നെ തല ഉയർത്തി നോക്കി.
പെട്ടന്ന് തന്നെ ആ മുഖത്തു നല്ലൊരു ചിരി തെളിഞ്ഞു. എന്റെ അടുത്തേക്ക് വന്നു ഷർട്ടിന്റെ കോളർ എല്ലാം പിടിച്ചു നേരെ ആക്കി വെച്ചു. എന്നിട്ട് എന്നെ നിറുത്തി വീണ്ടും ഒരു ഫോട്ടോ എടുത്ത്..
എന്നിട്ട് ഒന്നും മിണ്ടാതെ നേരെ സെയിൽസിൽ നിൽക്കുന്ന പയ്യന്റെ അടുത്ത് ചെന്ന്. രണ്ടും പാക്ക് ചെയ്തോ എന്ന് പറഞ്ഞു.
പിന്നെ എന്റെ അടുത്ത് വന്നു. ഇതെന്റെ വക എന്ന് പറഞ്ഞു ഷോൾഡരിൽ ൽ ഒരു തട്ടും തന്നു.
അഞ്ജലി ചേച്ചി ഇതൊക്കെ കണ്ടു ചിരിച്ചത് അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.
“ചേച്ചി. എന്തിനാ വെറുതെ എനിക്ക് എടുത്ത് തന്നത്”
ഞാൻ എന്റെ ചേച്ചിയോട് പതുക്കെ അവർ കേൾക്കാതെ ചോദിച്ചു.
“ഡാ അത് സാരമില്ല. നീ വേണമെങ്കിൽ പിന്നെ ചേച്ചിക്കും എടുത്തു കൊടുക്ക് ” അവൾ പറഞ്ഞു.
“ഇന്ന് എന്തായാലും വേണ്ട. അപ്പോ പകരത്തിനു പകരം പോലെ ചേച്ചിക്ക് ഫീൽ ചെയ്യില്ലേ” സമയം വരും സഹോദരാ. വെയിറ്റ് ചെയ്യ്..
പിന്നെ ഞങ്ങൾ അവിടെ എല്ലാം ഒന്ന് കറങ്ങി നടന്നു.
സാറയും ചേച്ചിയും ഒരുമിച്ചു മുൻപിൽ നടന്നു. ഞാനും മെറിൻ ചേച്ചിയും കുറച്ചു ബാക്കിൽ ആയും. എല്ലാവരും രണ്ടു പേരെയും നോക്കുന്നുണ്ട്. പക്ഷെ മെറിൻ ചേച്ചിയെ നോക്കുമ്പോൾ ആളുകളുടെ കണ്ണ് കൂടെയുള്ള എന്റെ മേലേക്കും വരുന്നുണ്ട്.
“ഇനി ഞാൻ ഹസ്ബന്റ് ആണെന്ന് വിചാരിക്കുമോ”
അത് ആലോചിച്ചപ്പോൾ എനിക്ക് തന്നെ നാണം വന്നു.
“ എന്താടാ നീ തന്നെ ചിരിക്കൂന്നേ”
എസ്‌കലേറ്റൽ കേറാൻ തുടങ്ങിയപ്പോൾ ചേച്ചി അതും പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു.കാലിൽ നല്ല പോയിന്റെഡ് ഹീൽസ് ഉള്ളത് കൊണ്ട് കേറിയപ്പോൾ ഒരു സപ്പോർട്ടിനു പിടിച്ചതാണ്. ചേച്ചി കാൽ വയ്ക്കാൻ നേരം താഴേക്കു നോക്കിയപ്പോൾ ഞാനും അങ്ങോട്ടേക്ക് നോക്കി.
“ അവയുടെ ഭംഗി വർണ്ണിക്കാൻ പറ്റാത്ത അത്രയും ആയിരുന്നു. ഇടതു കാലിൽ ഒരു തിൻ ആയിട്ടുള്ള ഗോൾഡ് കൊലുസ്സും. അതിന്റെ അറ്റത്തു ഡയമണ്ട് പോലെ ഒരു നീല കല്ലും.”
“വീഴാതെ ഒരു സപ്പോർട്ടിനു പിടിച്ചതാടാ” എന്റെ നോട്ടം കണ്ടു ചേച്ചി പറഞ്ഞു
“നല്ല ഭംഗി ഉണ്ടല്ലോ” പറഞ്ഞു കഴിഞ്ഞാണ് എനിക്ക് അബദ്ധം മനസ്സിലായത്.
“എന്തിനു. എന്റെ കാലിനോ” ചേച്ചി അത്ഭുതത്തോടെ ചോദിച്ചു..
“അല്ല. ആ ഡയമണ്ട് പോലത്തെ കല്ല് “ഞാൻ ഒരുവിധം പറഞ്ഞു ഒപ്പിച്ചു.
എന്റെ വെപ്രാളം കണ്ടെങ്കിലും ചേച്ചി ഒന്നു ചിരിച്ചതേ ഉള്ളു
“അത് ഈ റിങ്ങിനു മാച്ചിങ് കളർ ആയി വാങ്ങിയതാണ്” എന്ന് പറന്നു കയ്യിലെ ആ റിങ് കാണിച്ചു തന്നു.
വൈകുന്നേരം ഷേക്ക് ഹാൻഡ് തന്നപ്പോൾ ഞാൻ ഇത് ശ്രെദ്ധിച്ചതാണ്.
പിന്നെ റിങ്ങിലേക്കും കലിലേക്കും മാറി മാറി നോക്കി.
പിന്നെ ചേച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നോട് കണ്ടുകഴിഞ്ഞോ എന്നുള്ള ഭാവത്തിൽ ചെറിയ ചിരിയോടു കൂടി നോക്കി നിൽക്കുന്നുണ്ട്.
അപ്പോഴേക്കും മുകളിൽ എത്തിയിരുന്നു. അവരു രണ്ടുപേരും അപ്പോൾ ലിഫ്റ്റിൽ നിന്ന് ഞങ്ങൾക്ക് മുകളിലേക്കു പോകുന്ന വഴിക്കു ടാറ്റാ തരുന്നുണ്ട്.. എന്നിട്ട് മുകളിലേക്കു വാ എന്ന് ആക്ഷനും കാണിച്ചു..
ലിഫ്റ്റ് കേറാൻ നിന്നപ്പോൾ അവിടെ നല്ല തിരക്ക്. പിന്നെയും ഞങ്ങൾ എസ്‌കലേറ്ററിൽ കേറാൻ തന്നെ തീരുമാനിച്ചു.
ഈ തവണ ചേച്ചി കൈ തരുന്നതിനു മുൻപ് തന്നെ ഞാൻ കൈനീട്ടി.. അപ്പോൾ തന്നെ ചേച്ചിയും എന്റെ കയ്യിൽ പിടിച്ചു കേറിനിന്നു. എങ്കിലും ഞാൻ കൈ വിട്ടില്ല. മുകളിലേക്കു എത്തിയിട്ട് ആണ് വിട്ടത്. പിന്നീട് ഒരു നില കൂടി ഉണ്ട്. ഫുഡ് കോർട്ട് ആൻഡ് പ്ലേ ഏരിയ എത്താൻ വീണ്ടും ഇങ്ങനെ തന്നെ.
പക്ഷെ ഈ പ്രാവശ്യം കൈ നീട്ടാതെ തന്നെ ഞാൻ ചേച്ചിയുടെ ഇടം കൈ താഴെ നിന്ന് തന്നെ എന്റെ വലം കയ്യാൽ പിടിച്ചു.
“ അപ്പൊ എന്നെ ഒന്ന് നോക്കിയെങ്കിലും ചിരിച്ചുകൊണ്ട് ചേച്ചി കൈ പിടിച്ചു കേറി നിന്നു.”
മുകളിൽ എത്തിയപ്പോൾ കൈ വിട്ടു ഞങ്ങൾ അവരെ നോക്കി നടന്നു.
അവിടെയും എല്ലാവരുടെയും ശ്രദ്ധ മെറിൻ ചേച്ചിയിൽ തന്നെ ആണ്. ഒരു പ്രേത്യേക ഭംഗി ആണ് അവർക്കു. വളരെ ഇലഗൻറ് ആയ ഒരു റോയൽ ലൂക്കും.
ഫോൺ എടുത്ത് എന്റെ ചേച്ചിയെ വിളിക്കാൻ തുടങ്ങിയപ്പോൾ മെറിൻ ചേച്ചി എന്നെ വിളിച്ചു.
“ഡാ അവർ അവിടെ ഉണ്ടാകും. ഞങ്ങൾ ഇടയ്ക്കു വരുന്നതാണ്”
ഗെയിംസ് സെക്ഷനിലേക്ക് നടന്നുകൊണ്ട് ചേച്ചി എന്നെ വിളിച്ചു.
ഞങ്ങൾ അവിടെ എത്തിയപ്പോൾ രണ്ടുപേരും നല്ല എൻജോയ് ചെയ്തു കാർ ഓടിക്കുന്നുണ്ട്.
ഞാൻ കുറച്ചു നേരം മാറിനിന്നു എല്ലാം കണ്ടു.
അവർ മൂന്നു പേരും നല്ല സന്തോഷത്തിൽ ആണ്.
ഞാൻ ഫോൺ എടുത്ത് അവരുടെ കുറച്ചു ഫോട്ടോസ് എടുത്ത്.പിന്നെ അവരെ വിളിച്ചു പോസ് ചെയ്യാനും പറഞ്ഞുകൊണ്ട് വേറെയും എടുത്തു.
പിന്നെയും ഫോൺ നോക്കി അവിടെ ഇരുന്നു.
സമയം ഇപ്പോൾ 8.45 ആയിട്ടുണ്ട്.
അപ്പോഴാണ് ഇൻസ്റ്റയിൽ ഒരു “ഹായ്” വന്നത്
നോക്കിയപ്പോൾ സുഹാന ആണ്.
ഞാൻ അവൾക്കു തിരിച്ചൊരു ഹായ് കൊടുത്തു.
നോക്കിയപ്പോൾ ഞാൻ അവളെ ഫോളോ ചെയ്യുന്നില്ല. പ്രൈവറ്റ് അക്കൗണ്ട് ആണ്. ഞാൻ ഒരു ഫോളോ റിക്വസ്റ്റ് അയച്ചു. അപ്പോൾ തന്നെ അവൾ അത് അക്‌സെപ്റ്റും ചെയ്തു.
“ചേട്ടാ. ഇന്ന് ശെരിക്കും ഫ്രണ്ട് വന്നിട്ട് തന്നെ ആണോ പോയത്, ഞങ്ങളുടെ കൂടെ ഇരിക്കാൻ മടി ആയതുകൊണ്ട് അല്ലെ?”
അവൾ ആദ്യം തന്നെ കാര്യം ചോദിച്ചു.
“അതെ. ഫ്രണ്ട് വന്നത് കൊണ്ട് അല്ല.” സത്യം പറയാൻ തന്നെ ആണ് എനിക്ക് തോന്നിയത് .
“എനിക്ക് അറിയാമായിരുന്നു.. അത് തന്നെ ആണെന്ന്. കാരണം”
അവൾ ഒരു സാഡ് സ്മൈലി അയച്ചു.
“നീ, നിന്റെ ഫ്രണ്ട്സിനു ചെലവ് ചെയ്യാൻ കൊണ്ട് വന്നപ്പോൾ ഞാൻ എങ്ങനെയാ ഇടയ്ക്കു കേറുന്നത്. അത് ശെരിയാവില്ല”
ഞാനും കാര്യം പറഞ്ഞു.
“അതൊന്നും കുഴപ്പം ഇല്ലായിരുന്നു.എന്റെ കൂടെ ഉള്ളവരിൽ ഏറ്റവും നല്ല ഫ്രണ്ട്‌സ് ആണ് അവർ.” ചേട്ടനും കൂടി ഉണ്ടായിരുന്നേൽ അവർക്കു ഒരു പ്രശ്നവും ഇല്ലായിരുന്നു.
“ആ. അത് സാരമില്ല. നീ ഇനി നമ്മൾ കാണുമ്പോൾ ട്രീറ്റ് തന്നാൽ മതി.” തമാശ പോലെ ഞാനും പറഞ്ഞു.
“എന്നാൽ നാളെ ട്രീറ്റ് തരട്ടെ?” അവളുടെ അടുത്ത ചോദ്യം.
“ചേട്ടാ ഞാൻ ചുമ്മാ പറഞ്ഞതല്ലാ. എന്റെ സ്റ്റേജ് ഫിയറും ആവശ്യം ഇല്ലാത്ത പാടാൻ പറഞ്ഞാൽ ഉള്ള മടിയും പേടിയും എല്ലാം മാറ്റിയത് ചേട്ടൻ അന്ന് തന്ന സപ്പോർട്ട് ആണ്. പിന്നെ കോളേജിൽ ഒക്കെ ഞാൻ കേറാത്ത പ്രോഗ്രാംസ് ഇല്ലാ. എല്ലാവരോടും ഞാൻ എന്റെ സീനിയർ ചേട്ടന്റെ കഥയും പറഞ്ഞിട്ടുണ്ട്” അവൾ വലിയ കാര്യം പോലെ ഞാൻ അന്ന് ചെയ്തതൊക്കെ ഓർത്തു പറഞ്ഞു.
“അതൊക്കെ നിന്റെ കഴിവല്ലേ. ഏതായാലും ഇപ്പോൾ ട്രീറ്റ് ഒന്നും വേണ്ട, ഇനി എന്നെങ്കിലും കാണുമ്പോൾ ആകാം” ഞാൻ വെറുതെ അവളെകൊണ്ട് ട്രീറ്റ് ചെയ്യിപ്പിക്കണ്ട എന്ന തോന്നലിൽ പറഞ്ഞു.
“ട്രീറ്റ് വേണ്ടെങ്കിൽ വേണ്ട.. പക്ഷെ നാളെ ഒന്ന് കാണാൻ പറ്റുമോ” അവൾ വിടുന്ന ലക്ഷണം ഇല്ലാ.
പക്ഷെ അവളുടെ കമ്പനി എനിക്ക് അവോയ്ഡ് ചെയ്യുവാനും തോന്നിയില്ല.
“നാളെ എപ്പോഴാകാണേണ്ടത്.” എന്റെ ഈ ചോദ്യം കാത്തിരുന്നത് പോലെ അവളുടെ അടുത്ത ഉത്തരം വേഗം തന്നെ വന്നു.
“ഞാൻ 7 മണി മുതൽ ഈവെനിംഗ് ഫ്രീ ആണ്. നമുക്ക് അപ്പോൾ കണ്ടാലോ?” അവൾ ആവേശത്തോടെ ഒരു വോയിസ് അയച്ചു.
“ഒക്കെ. കാണാം.ഞാൻ എവിടെ വരണം.” അവളെ അങ്ങോട്ട് പോയി കാണാം എന്നുള്ള പ്ലാൻ ആണ് എനിക്ക് തോന്നിയത്.
“എന്റെ സ്റ്റേ കാക്കനാട് തന്നെ ആണ്. ഞാൻ ലൊക്കേഷൻ അയക്കാം. അങ്ങോട്ടേക്ക് വരാമോ. എന്നിട്ട് നമുക്ക് എവിടെയെങ്കിലും പോയി ഫുഡും അടിച്ചു നയിറ്റ് എന്നെ തിരികെ ഡ്രോപ്പ് ചെയ്താൽ മതി.” അവളുടെ മറുപടി കണ്ട് ഞാൻ ആദ്യം ഒന്ന് ഞെട്ടി.
ഇവളിത് എന്ത് ഭവിച്ചാണ് ഭഗവാനെ. ഞാൻ മനസ്സിൽ ആലോചിച്ചു
“ചേട്ടന്റെ നമ്പർ അയക്ക്” ഞാൻ ലൊക്കേഷൻ അയക്കാം .
ഞാൻ അവൾക്കു നമ്പർ കൊടുത്തു.
അപ്പോൾ തന്നെ അവൾ വാട്സാപ്പിൽ മെസ്സേജും അയച്ചു.
“ഹലോ. ഞാൻ ആണേ.”അവളുടെ മെസ്സേജ്
“ഡി. എന്റെ കയ്യിൽ ബൈക്ക് ആണ് ഉള്ളത്. കാർ കൊണ്ടുവന്നില്ല. ചേച്ചിയുടെ വണ്ടി ചേച്ചി ഈവെനിംഗ് വരാനും താമസിച്ചാൽ പണി ആകില്ലേ.”
“അത് കുഴപ്പം ഇല്ല ചേട്ടാ. ബൈക്ക് ഒക്കെ ആണ്”
എന്നിട്ട് ഒരു കണ്ണടച്ച സ്മൈലിയും.
അപ്പോഴേക്കും അവരെല്ലാം എന്റെ അടുത്തേക്ക് വന്നു. നമുക്ക് ഇനി എന്തെങ്കിലും കഴിച്ചിട്ട് പോകാം.. ഞങ്ങൾ നേരെ ഫുഡ് കോർട്ടിൽ പോയി.
കുറെ ഐറ്റംസ് വാങ്ങിച്ചു. പക്ഷെ മെറിൻ ചേച്ചി എല്ലാം ലിമിറ്റ് ഇട്ടാണ് കഴിക്കുന്നത്. ഈ ബോഡി ഇങ്ങനെ മെയ്ന്റെയ്ൻ ചെയ്യുന്നതും ഇങ്ങനെ ആകും. ഞാൻ ഓർത്തു.
എന്റെ ചേച്ചി പിന്നെ എത്ര കഴിച്ചാലും തടി ഓവർ ആവില്ല. അവൾ നല്ലപോലെ കഴിക്കുകയും ചെയ്യും പിന്നെ ജിമ്മിലും പോകും . കൂടാതെ ഡോക്ടർ ആയതിന്റെ ഒരു കെയർ ഉം ഉണ്ട്.
സാറ മോൾക്കും വേണ്ടത് എല്ലാം വാങ്ങി ഞങ്ങൾ കഴിച്ചു ഇറങ്ങി. ഇപ്പോഴും ഫുഡ് എല്ലാം വാങ്ങിയത് മെറിൻ ചേച്ചി തന്നെ ആണ്. ഇതിനൊക്കെ ഇരട്ടി ചേച്ചിക്ക് തിരികെ ചെലവ് ചെയ്യണം എന്ന് ഞാൻ ആലോചിച്ചു. സമയം ഉണ്ടല്ലോ.
തിരികെ ഇറങ്ങാൻ നേരം ആ കൈയ്യും പിടിച്ചു പോകാൻ നോക്കി നിന്ന എന്റെ എല്ലാം പ്രതീക്ഷകളും ആളൊഴിഞ്ഞ ആ ലിഫ്റ്റ് തകർത്തു.
പിന്നെ ലിഫ്റ്റ് ഇറങ്ങി നേരെ കുറെ ഐറ്റംസ് വാങ്ങാൻ ഹൈപ്പർ മാർക്കറ്റിലേക്കു ചെന്നു.
ഈ സമയം എല്ലാം ഞാനും സാറ മോളും ട്രോളിയും പിടിച്ചു അവരുടെ പുറകെ നടന്നു.ഒരു മണിക്കൂർ എടുത്തു പിന്നെയും എല്ലാം വാങ്ങി ഇറങ്ങാൻ .
അങ്ങനെ താഴെ പാർക്കിങ്ങിലേക്ക് ഇറങ്ങി.
പിന്നെ നേരെ അവിടെ നിന്ന് എല്ലാം കാറിൽ എടുത്തു വച്ചിട്ട് ഫ്ലാറ്റിലേക്കു.
⚪⚪⚪⚪⚪
ഇന്ന് പോയത്തിന്റെ വിശേഷങ്ങൾ എല്ലാം പറഞ്ഞുകൊണ്ട് ആണ് സാറ മോൾ പുറകിൽ ഇരിക്കുന്നത്.
അങ്ങനെ ഞങ്ങൾ ഫ്ലാറ്റിൽ എത്തി.
എല്ലാവരും നല്ലപോലെ മടുത്തിരുന്നു.
എല്ലാവരും ബൈ പറഞ്ഞു പിരിഞ്ഞു. ഞാൻ ഫ്ലാറ്റിൽ കേറാൻ തുടങ്ങിയപ്പോൾ ആണ് മെറിൻ ചേച്ചി എന്നെ അങ്ങോട്ടേക്ക് വിളിച്ചത്.
“നിന്റെ നമ്പർ പറഞ്ഞെ.”
ഞാൻ എന്റെ നമ്പർ കൊടുത്തു.
“ചേച്ചി എന്റെ ഫോണിലേക്കു കാൾ ചെയ്തു”.
“ ഇതാണ് എന്റെ നമ്പർ. പിന്നെ നാളെ രാവിലെ കഴിക്കാൻ ഇവിടെ വരണം. കൂടുതൽ ഫോർമാലിറ്റി ഒന്നും വേണ്ട. കേട്ടല്ലോ”
എന്റെ തോളിൽ ചെറിയ ഒരു തട്ടും തന്നു ചേച്ചി അകത്തേക്ക് കേറി.
“ഗുഡ് നൈറ്റ് “ ചേച്ചി അതും പറഞ്ഞു ഡോർ അടച്ചു.
തിരിച്ചു ഗുഡ് നൈറ്റും പറഞ്ഞു ഞാൻ തിരികെ ഫ്ലാറ്റിൽ വന്നു.
⚪⚪⚪⚪
എന്റെ ചേച്ചി അപ്പോൾ അവിടെ എന്റെ അളിയനെയും വിളിച്ചുകൊണ്ടു ഇരുപ്പ് ആണ്. ഞാൻ അൽപ്പം നേരം ബാൽക്കണിയിൽ ചെന്ന് പുറത്തേക്കു നോക്കി നിന്ന്.
6 മണിക്കൂർ മുൻപ് കണ്ടവർ എല്ലാം എനിക്ക് കുറെ വർഷങ്ങൾ ആയിട്ട് അറിയാവുന്നവർ പോലെ ആണ് ഇപ്പോൾ . ഈ നഗരം എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു തുടങ്ങുന്നുണ്ട്.
അങ്ങനെ ഓരോന്നും ആലോചിച്ചു നിന്നപ്പോൾ ആണ് സുഹാനയുടെ കാൾ.
“ഹലോ ചേട്ടാ. ഉറങ്ങിയോ”
“ഇല്ല നിന്റെ കാൾ വെയിറ്റ് ചെയ്തു ഇരിക്കുവായിരുന്നു ” ഞാൻ വെറുതെ പറഞ്ഞു.പിന്നെ ചിരിച്ചപ്പോൾ അവൾക്കു ഞാൻ ചുമ്മാ പറഞ്ഞത് മനസ്സിലായി
“അതല്ലാ.. ലൊക്കേഷൻ ഞാൻ ഇപ്പോൾ അയച്ചിട്ടുണ്ട്. നാളെ അവിടെ വന്നാൽ മതിട്ടോ.. വേറെ തിരക്ക് ഒന്നും നാളെ ഇല്ലല്ലോ അല്ലെ.?”
അപ്പോഴേക്കും അവളുടെ മെസ്സേജ് വന്നു. ലൊക്കേഷൻ തന്നതാണ്. അവൾ.
“ഇല്ലാ. നാളെ കാണാം. നിനക്ക് എപ്പോഴാണ് തിരികെ പോകേണ്ടത്. വേഗം ചെല്ലണോ?”
“ഏയ് എനിക്ക് ഇവിടെ അങ്ങനെ പ്രശ്നം ഒന്നും ഇല്ലാ. ചേട്ടന് തിരക്ക് ഇല്ലെങ്കിൽ നമുക്ക് കുറച്ചു ഫുഡ് സ്പോട്ടുകളിൽ എല്ലാം പോകാം. ഞാൻ ട്രൈ ചെയ്തു അടിപൊളി എന്ന് തോന്നിയ സ്ഥലങ്ങൾ ആണ് എല്ലാം .”
അവൾ അത് പറഞ്ഞതും എന്നെ ചേച്ചി അകത്തേക്ക് വിളിച്ചു.
“ഒക്കെ പോയേക്കാം. ഞാൻ നാളെ ഈവെനിംഗ് വിളിക്കാം. എന്റെ ചേച്ചി വിളിക്കുന്നുണ്ട്. ഗുഡ് നൈറ്റ്” ഇനിയും സംസാരിച്ചു ഓവർ ആക്കണ്ട എന്ന് എനിക്ക് തോന്നി.
“ഗുഡ് നൈറ്റ് ചേട്ടാ. നാളെ കാണാം”
ഫോൺ വച്ചതിനു ശേഷം ഞാൻ അകത്തേക്ക് പോയി.
“ഡാ എങ്ങനെയുണ്ട് മെറിൻ ചേച്ചി”
“നല്ല ലുക്ക് അല്ലേ” പിന്നെയും പ്രതീക്ഷിക്കാതെ എന്റെ വായിൽ നിന്ന് ചാടി.
“ഡാ.. നീ കൊള്ളാലോ.” അവൾ എന്നെ അടിക്കാൻ വന്നു.
“ഞാൻ ഒരു തമാശ പറഞ്ഞതല്ലേ… ചേച്ചിയും സാറ മോളും എല്ലാം നല്ല കമ്പനി ആണ്. ഇന്ന് വൈകുന്നേരം പരിചയപ്പെട്ട ആളുകൾ ആണെന്ന് പറയില്ല.അത്രയും അടുപ്പം എന്നോട് കാണിക്കുന്നുണ്ട്”
ഞാൻ മനസ്സിൽ ഉള്ളത് അതെ പോലെ തന്നെ പറഞ്ഞു.
“ഇതിപ്പോ എന്റെ അനിയൻ ആയത് കൊണ്ട് ആണ്. ഞാൻ അങ്ങനെ ഒരു നല്ല ഇമേജ് ആണ് നിനക്ക് എല്ലായിടത്തും ഉണ്ടാക്കി വച്ചിരിക്കുന്നത്. അല്ലാതെ ഇവിടെ ആരും ആയി ആ ചേച്ചിക്ക് ഓവർ കമ്പനി ഇല്ലാ.”
അവൾ വലിയ കാര്യം പോലെ പറഞ്ഞു.
“ ഇനി എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ തന്നെ കള്ളം ഒന്നും അല്ലല്ലോ.. എല്ലാം സത്യം തന്നെ അല്ലേ. ഡീസന്റ് പയ്യൻ അല്ലേ ഞാൻ” ടീവി ഓൺ ചെയ്തുകൊണ്ട് അതും പറഞ്ഞു ഞാൻ അവിടെ ഇരുന്നു.
“ നിലവിൽ എന്റെ അനിയൻ ഒക്കെ ആണ്. എന്തെങ്കിലും കുരുത്തക്കേട് വന്നാൽ അപ്പൊ നിന്റെ തല ഞാൻ വെട്ടും”അവൾ റൂമിലേക്ക് കേറിക്കൊണ്ട് പറഞ്ഞു.
“ ടീവി ൽ കുറച്ചു നേരം ന്യൂസ് കണ്ടുകൊണ്ടു കിടന്നപ്പോൾ എനിക്ക് ഉറക്കം വന്നു. പിന്നെ ഓഫ് ചെയ്തു റൂമിൽ പോയി കിടന്നു.
പക്ഷെ കിടന്നപ്പോൾ ഉറക്കവും പോയി.
വെറുതെ ഫോൺ എടുത്ത് പാട്ടും കേട്ടു കിടന്നു.
അപ്പോഴാണ് ഇന്ന് എടുത്ത ഫോട്ടോ കണ്ടത്. പിന്നെ അതെല്ലാം നോക്കി കിടന്നു .
എനിക്ക് മെറിൻ എന്ന ആ മാലാഖയോട് ഒരു വല്ലാത്ത അടുപ്പം മനസ്സിൽ തോന്നി തുടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പ് അണ്. അവരുടെ പ്രെസെൻസ് ഇന്ന് അത്രത്തോളം എന്നെ ഹാപ്പി ആക്കിയിരുന്നു.
പിന്നെ ആ ഫോട്ടോ എല്ലാം മെറിൻ ചേച്ചിക്ക് അയച്ചു.
5 മിനിട്ട് കഴിഞ്ഞപ്പോൾ തിരികെ മെസ്സേജ് വന്നു.
“നീ ഉറങ്ങിയില്ലേ..”
“ഇല്ല. ഉറങ്ങുന്ന ടൈം ആയിട്ടില്ല.” ഞാൻ പറഞ്ഞു.
“എന്നാൽ വേഗം ഉറങ്ങാൻ നോക്ക്”
ചേച്ചി അതുപറഞ്ഞു 2 മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്കു ഞാൻ ഇന്നു വാങ്ങിയ രണ്ടു ഷർട്ടും ഇട്ടു നിൽക്കുന്ന ഫോട്ടോ അയച്ചു.
“ഇതിൽ നിനക്ക് കൂടുതൽ മാച്ച് ഏതാ എന്ന് നീ പറയണ്ട. പക്ഷെ രണ്ടും നല്ലതല്ലേ?” ചേച്ചി ചോദിച്ചു.
“അത് പറയാൻ എനിക്ക്മടി ഒന്നും ഇല്ല. എന്റെ ചേച്ചി സെലക്ട് ചെയ്തത് എനിക്ക് നല്ല മാച്ച് ആണ്. എന്റെ മോസ്റ്റ്ലി എല്ലാ ഷർട്ടും ആ ഒരു ഡിസൈൻ ആണ്. പക്ഷെ മെറിൻ ചേച്ചി എടുത്തത് നൈസ് ആയിട്ടുണ്ട്. ഞാൻ ഇടുന്ന ടൈപ്പ് അല്ലെങ്കിലും എനിക്ക് ഇന്ന് കുറച്ചു കൂടി ഇട്ടപ്പോൾ കൊള്ളാം എന്ന് തോന്നിയത് അത് തന്നെ ആണ്. ഏതായാലും തേങ്ക്സ്സ്” ഒരു ചിരിക്കുന്ന സ്മൈലി കൂടി ഇട്ട് ഞാൻ അയച്ചു
ഞാൻ ഇത്ര തുറന്നു സംസാരിക്കുന്ന ടൈപ്പ് ആണെന്ന് ചേച്ചി വിചാരിച്ചു കാണില്ല.
“മ്മ് . അപ്പൊ ഒക്കെ ബൈ”
ചേച്ചി കൂടുതൽ ഒന്നും പിന്നീട് പറയാതെ പോയി.
ഞാനും ഒരു സ്മൈലി ഇട്ടു ബൈ പറഞ്ഞൂ..
അപ്പോൾ ആണ് സുഹാനയുടെ ഡിപി മാറിയത് ശ്രദ്ധിച്ചത്.
ഇപ്പോൾ ഉള്ള ഫോട്ടോയിൽ ഇവൾ ഒരു തട്ടം ആണ് ഇട്ടിരിക്കുന്നത്.
ഇവളുടെ ഒക്കെ ലൂക്ക് കൂടി കൂടി വരുവാണോ?
“ഇവളിത് എന്ത് ഭവിച്ചാ.. ഇത്രേം അടുപ്പം അവൾക്കു എന്നോട് ഉണ്ടായിരുന്നോ?” അങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ കിടന്നു.
⚪⚪⚪⚪⚪⚪⚪
രാവിലെ 5.30 ആയപ്പോൾ ചേച്ചി എന്നെ കുത്തി പൊക്കി
“ഡാ.ഞാൻ ജിമ്മിൽ പോകുവാ. 7.30 ആകും വരാൻ.നാളെ മുതൽ നീയും വാ” അവൾ എന്റെ റൂമിൽ തന്നെ നിന്നും പറഞ്ഞു.
“ഞാൻ ആലോചിക്കട്ടെ. വൈകിട്ട് പോകുന്നതാ എനിക്ക് ഇഷ്ടം”
ഞാൻ കണ്ണുപോലും തുറക്കാതെ പറഞ്ഞൂ.
“ഞങ്ങൾ പോയിട്ട് വരാം.”. അവൾ പുറത്തേക്കു ഇറങ്ങി.
“അതാര ഞങ്ങൾ, ഞാൻ പെട്ടെന്ന് എഴുന്നേറ്റു പക്ഷെ അവൾ ഉറങ്ങിയിരുന്നു. ഇനി മെറിൻ ചേച്ചി ആണോ?”
ഞാൻ ഒന്ന് പോയി നോക്കിയാലോ എന്ന് ആലോചിച്ചു. പിന്നെ ഓർത്തു വേണ്ട. നാളെ ആകട്ടെ എന്ന്. അങ്ങനെ പിന്നേം കിടന്നു.
ചേച്ചി തിരികെ വന്നു കഴിഞ്ഞു വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്.
ചേച്ചിയോട് നിങ്ങൾ ആരൊക്കെ ആണ് ജിമ്മിൽ പോകുന്നത് എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും പിന്നെ വേണ്ട എന്ന് വെച്ചു. ഇനി മെറിൻ ചേച്ചി ഉണ്ടെന്നു അറിഞ്ഞു ഞാൻ വന്നാൽ അത് വെറുതെ ചേച്ചിക്ക് ഒരു തോന്നൽ ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചു.
ഇന്ന് സൈറ്റ് ഒക്കെ ഒന്ന് പോയി നോക്കണം എന്ന് പ്ലാൻ ഉണ്ടായിരുന്നു.
ഞാൻ അങ്ങനെ രാവിലെ ഫ്രഷ് ആയി വന്നു 8.30 ക്ക്.
“ഡാ നമുക്ക് പോയി ബ്രേക്ക് ഫാസ്റ്റ് കഴിക്കാം,ചേച്ചി അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്”
ഞങ്ങൾ ചെന്നപ്പോൾ എല്ലാം റെഡി ആക്കി അവർ വെയ്റ്റിംഗ് ആണ്. സാറ മോൾ വരെ എന്നെ കാത്തു ഇരിപ്പാണ്.
മെറിൻ ചേച്ചി, പക്ഷെ ഇന്ന് എന്തോ ടെൻഷൻ ഉള്ളതുപോലെ ആണ് മുഖത്തു. ചിരിച്ചു എല്ലാം എടുത്ത് തന്നെങ്കിലും ഇന്നലെ കണ്ട ആ സന്തോഷം ഒന്നും ഇന്ന് ആ മുഖത്തു ഇല്ല. ഞാൻ അത് ശ്രെദ്ധിച്ചു എന്ന് എല്ലാർക്കും മനസ്സിലായെങ്കിലും ചേച്ചിക്ക് ആ മുഖത്തെ ടെൻഷൻ മറക്കാൻ കഴിഞ്ഞില്ല.
വേഗം കഴിച്ചു കഴിഞ്ഞു മോൾക്ക് ഒരു ഉമ്മയും കൊടുത്തു ചേച്ചി ഇറങ്ങി. വൈകിട്ട് കാണാം എന്നും എന്നോട് പറഞ്ഞു.
എനിക്ക് എന്തോ നല്ല വിഷമം ആയി. എന്ത് ടെൻഷൻ ആയാലും ചേച്ചി എന്നോട് ഇന്നലെ മിണ്ടിയ പോലെ മിണ്ടും എന്ന് വിചാരിച്ചു തന്നെ ആണ് ഞാൻ ഇരുന്നത് തന്നെ.
“ഇന്ന് മോൾടെ കമ്പനിയിലെ ഒരു വർക്കിന്റെ എന്തോ ഒരു പ്രോബ്ലം ഉണ്ട്. അതാണ് പെട്ടെന്നൊരു ടെൻഷൻ. ഇനി അവിടെ ചെന്ന് അതൊക്കെ റെഡി ആക്കിയാലേ സമാധാനം ആകു.”
ഗീതേച്ചി പറഞ്ഞു.
എന്തോ അത് കേട്ടിട്ടും എനിക്ക് ഒരു സന്തോഷം ആയില്ല.
പക്ഷെ ഗീതേച്ചി ഉണ്ടാക്കിയ ഫുഡ് അടിപൊളി ആയിരുന്നു.
ഞാൻ അത് പറയുകയും ചെയ്തു.
ഹോസ്പിറ്റലിൽ നിന്ന് ഫോൺ വന്നപ്പോൾ ചേച്ചി വേഗം എഴുന്നേറ്റു. ഫ്ലാറ്റിലേക്കു പോയി.
“മോൻ ഉച്ചക്ക് ഉണ്ടാവില്ലേ.?” ഗീതേച്ചി ചോദിച്ചു.
“ഇല്ല ഞാൻ ഇന്ന് സൈറ്റ് കാണാൻ പോകും” ഉച്ചക്ക് പുറത്ത് നിന്ന് കഴിക്കും. പിന്നെ ഈവെനിംഗ് വന്നാലും എനിക്ക് ഒരു ഫ്രണ്ടിനെ കാണാൻ പോകണം. അതുകൊണ്ട് രാത്രിയും പുറത്തുനിന്നു കഴിച്ചിട്ടേ വരു.” ചേച്ചി പിന്നെ ഒന്നും പറഞ്ഞില്ല.
സാറ മോൾ അവിടെ ഇരുന്ന് കഴിക്കുന്നുണ്ടായിരുന്നു.
സാറ കുട്ടി എങ്ങനെയാ സ്കൂളിൽ പോകുന്നത്. ഞാൻ ചോദിച്ചു.
“സ്കൂൾ ബസ്സിന്” അവൾ എനിക്ക് മറുപടി തന്നു
“മോൾടെ സ്കൂളിലെ ബസ് താഴെ വരും. ഇവിടെ അടുത്ത് നിന്ന് കുറെ കുട്ടികൾ ഉണ്ട്. പിന്നെ വൈകിട്ട് മോൾടെ ഓഫീസിൽ ആണ് ഇറക്കുന്നത്. എന്നിട്ട് അവർ ഒരുമിച്ചു വരും. അതാണ് പതിവ്”
ഗീതേച്ചി അകത്തു നിന്ന് പറഞ്ഞൂ.
പിന്നെ ഞാൻ അവിടെ നിന്ന് എന്റെ റൂമിൽ വന്നിരുന്നു.
5 മിനിറ്റ് കഴിഞ്ഞു ചേച്ചി ഹോസ്പിറ്റലിലേക്ക് ഇറങ്ങി.
വൈകിട്ട് ഞാൻ ഫ്രണ്ടിന്റെ അടുത്ത് പോകും എന്നും വരാൻ താമസിക്കും എന്നും ഞാൻ പറഞ്ഞിരുന്നു.
ഹോസ്പിറ്റലിൽ വർക്ക് സൈറ്റിൽ വരുമ്പോ വിളിക്കാനും അവൾ പറഞ്ഞിട്ടുണ്ട്.
11 മണിയോടെ ആണ് ഞാൻ സൈറ്റിൽ എത്തിയത്. രണ്ടു നിലകളുടെ സ്ട്രക്ചർ വർക്ക് കഴിഞ്ഞു.ഇപ്പോൾ മൂന്നാം നിലയുടെ പണി ആണ്.
എക്സ്പീരിയൻസ് കൊണ്ട് എനിക്ക് പരിചയം ആയി വരുന്നതേ ഉണ്ടായിരുന്നെങ്കിലും ഒരു സീനിയർ എഞ്ചിനീർക്കു കൊടുക്കുന്ന ബഹുമാനം തന്നാണ് എന്നെ എല്ലാവരും അവിടെ സ്വീകരിച്ചത്. സോമൻ സർ ആണ് അവിടുത്തെ മെയിൻ സൂപ്പർവൈസർ. ബെന്നി അങ്കിളിന്റെ കൂടെ ഇപ്പോൾ 15 വർഷം ആയിട്ടു ഉണ്ട് അദ്ദേഹം. അച്ഛനോടും ബെന്നി അങ്കിളി നോടും ഉള്ള ബഹുമാനവും സ്നേഹവും ആണ്. ഇപ്പോൾ എനിക്കും ഇവിടെ കിട്ടുന്നത്.
എല്ലാം നോക്കി കണ്ടു രണ്ടു മണി വരെ ഞാൻ അവിടെ നിന്നു.ലഞ്ച് ബ്രേക്ക് ആയെങ്കിലും ചേച്ചി വിളിക്കട്ടെ എന്നോർത്തു ഞാൻ ഇരുന്നു. അവൾക്കു മെസ്സേജും ഇട്ടിരുന്നു.
പിന്നെ ചേച്ചിയെ വിളിച്ചു.
പക്ഷെ ഫോൺ എടുത്തത് വേറെ ഒരു പെൺകുട്ടി ആണ്.
അവൾ ഓപ്പറേഷൻ തിയേറ്ററിൽ ആണെന്നും ഞാൻ വിളിക്കുമ്പോൾ ഫോൺ എടുത്ത് 3 മണി ആകും ഇറങ്ങാൻ എന്നും അതുപോലെ ഞാൻ വരുമ്പോൾ എന്നെ ഇവിടെയെല്ലാം കാണിച്ചു കൊടുക്കണം എന്നും എല്ലാം പറഞ്ഞു ഏൽപ്പിച്ച ഒരു ഫ്രണ്ട് ആണ് ഇപ്പോൾ എടുത്തു സംസാരിക്കുന്നത്.
“അത് സാരമില്ല. ഞാൻ പുറത്തുനിന്നു കഴിച്ചോളാം. ചേച്ചിയെ ഇവിടെ വന്നപ്പോൾ കണ്ടിട്ട് പോകാം എന്ന് വിചാരിച്ചു വിളിച്ചതാ.” ഞാൻ അവളോട് പറഞ്ഞൂ.
“അഭിനവ് എന്നാൽ ഒന്ന് ബി ബ്ലോക്കിലേക്ക് വരുമോ. എന്റെ ഡ്യൂട്ടി കഴിഞ്ഞത് ആണ്. ഞാൻ താൻ വരാൻ വേണ്ടി വെയിറ്റ് ചെയ്തതാണ്.ചേച്ചി പറഞ്ഞു ആളെ എനിക്ക് അറിയാം .പിന്നെ അപ്പോൾ നേരിട്ടും പരിചയപെട്ടേക്കാം ഇപ്പോൾ.” അവൾ പറഞ്ഞു
ഇവൾക്ക് ഇവിടെ ഇത് തന്നെ ആണോ പണി. എന്നെ കുറിച്ച് എന്താ അവൾക്കു ഇത്ര മാത്രം എല്ലാരോടും പറയാൻ.
“ഞാൻ വരാം” ഞാൻ അവളോട് വരാമെന്നു പറഞ്ഞൂ ഫോൺ വെച്ചു.
ഒരു 200 മീറ്റർ ദൂരം ഉണ്ട് ബി ബ്ലോക്കിൽ എത്തുവാൻ. അവിടെ എത്തിയപ്പോൾ ഞാൻ വീണ്ടും ഫോൺ വിളിച്ചു.
ഫോൺ എടുത്തുകൊണ്ടു ഒരു പെൺകുട്ടി എന്നെ വിളിക്കുവാൻ പുറത്തേക്കു വന്നു.
“ഹലോ അഭിനവ് അല്ലേ. ഐ ആം നവ്യ”
അവൾ എനിക്ക് കൈ തന്നു.
എന്റെ പ്രായം തന്നെ ആയിരിക്കണം അവളും . ഞാൻ എന്തായാലും നവ്യ എന്ന് തന്നെ വിളിച്ചു.
“ചേച്ചി കോട്ടയത്ത് എന്റെ സീനിയർ ആയിരുന്നു. ഞാൻ ഇപ്പോൾ ഇവിടെ ഒരു മാസം ആയതേ ഉള്ളു”
എന്റെ ഡ്യൂട്ടി കഴിഞ്ഞ താണ് നമുക്ക് ഫുഡ് കോർട്ടിലേക്കു പോകാം.
ഞാൻ അവളുടെ കൂടെ നടന്നു.
“ഞാൻ ഒരു മാസം മുൻപ്പ് വീട്ടിൽ വന്നിട്ടുണ്ട്. അപ്പോൾ അഭിനവ് അവിടെ ഉണ്ടായിരുന്നില്ല. ബാംഗ്ലൂരിൽ ആണെന്ന് പറഞ്ഞിരുന്നു.” അവൾ നടക്കുന്നതിനിടയിൽ പറഞ്ഞൂ.
“ഞാൻ ഓർക്കുന്നുണ്ട്. ചേച്ചിയുടെ കൂടെ വർക് ചെയ്യുന്ന ഡോക്ടർസ് കുറച്ചു പേർ ഒരു ദിവസം വീട്ടിൽ വന്നിരുന്നു എന്ന് അമ്മ പറഞ്ഞിരുന്നു. അപ്പോൾ ഞാൻ ഒരാഴ്ച ബാംഗ്ലൂർ പോയത് ആയിരുന്നു. ഒരു കല്യാണത്തിന്” ഞാൻ അവളോട് അതെല്ലാം ഓർത്തു പറഞ്ഞൂ.
“ നവ്യ കോട്ടയം ആണോ വീട്”
“അല്ല എന്റെ വീട് തൃശൂർ ആണ്. പഠിച്ചത് കോട്ടയത്തു ആണ്”
ഞങ്ങൾ അങ്ങനെ നടന്നു ഫുഡ് കോർട്ടിൽ എത്തി..അവിടുത്തെ ഡോക്ടർസ് ആൻഡ് സ്റ്റാഫ്സ്സിന് വേണ്ടി പ്രേത്യേകം ഉള്ള ഫുഡ് കോർട്ടിൽ ആണ് ഞങ്ങൾ പോയിരുന്നത്. വളരെ നീറ്റ് ആൻഡ് സ്റ്റാൻഡേർഡ് ആയിട്ടുള്ള സ്പേസ്.
അവിടെ ഒരു കോർണരിൽ ഞങ്ങൾ ഇരുന്നു.
“അഭിനവിന് എന്താണ് കഴിക്കാൻ വേണ്ടത്.” അവൾ ചോദിച്ചു.
“ഇവിടെ എന്താണ് നല്ലത്” ഞാനും അവിടെ എല്ലാം നോക്കി ചോദിച്ചു.
“ഇവിടെ ബിരിയാണി ആണ് ബെസ്റ്റ്, പിന്നെ മീൽസ് അത് വലിയ കുഴപ്പം ഇല്ലാ. നമുക്ക് ബിരിയാണി പറയാം അല്ലേ.?.
“എന്നാൽ അത് മതി”
അവൾ വെയ്റ്റെർ നെ വിളിച്ചു ബിരിയാണിയും ഫ്രഷ് ലൈമും പറഞ്ഞു.
3 മിനിറ്റിൽ സാധനവും എത്തി.
ഞങ്ങൾ വേഗം കമ്പനി ആയി.അങ്ങനെ പലതും സംസാരിച്ചു. അവൾ നല്ലപോലെ സംസാരിക്കുന്ന കൂട്ടത്തിൽ ആണ്. അവളുടെ അച്ഛനും അമ്മയും ഡോക്ടർ ആണ് പിന്നെ ഒറ്റ മോളും. അത് കഴിഞ്ഞു നാടിനെ കുറിച്ചും വീടിന്റെ കാര്യങ്ങളും പഠിക്കുന്ന സമയത്തെ കാര്യങ്ങളും അങ്ങനെ ഒരു 30 മിനിറ്റ് ഞങ്ങൾ സംസാരിച്ചു ഇരിന്നു.
കഴിച്ചു കഴിഞ്ഞു ഇറങ്ങാൻ നേരം ബില്ല് കൊടുക്കാൻ തുടങ്ങിയ അവളുടെ കയ്യിൽ പെട്ടെന്ന് ഞാൻ പിടിച്ചു.
ഞാൻ കൊടുക്കാം എന്ന രീതിയിൽ ചെയ്തതാണ്. എന്തായാലും പെട്ടെന്ന് തന്നെ ഞാൻ കൈ വിട്ടു. എന്നിട്ട്. ഞാൻ തന്നെ ക്യാഷ് എടുത്ത് കൊടുത്തു.
എന്നിട്ട് അവളെയും വിളിച്ചു പുറത്തേക്കു നടന്നു.
“ഇനി കഴിക്കുമ്പോൾ ഞാൻ കൊടുക്കും” അവൾ പറഞ്ഞു.
“ഇനിയും നമ്മൾ ഇതുപോലെ കഴിക്കുന്നുണ്ടോ?” ഞാനും ചുമ്മാ ചോദിച്ചു.
“താല്പര്യം ഇല്ലെങ്കിൽ വേണ്ട” അവൾ പെട്ടെന്ന് മുഖം തിരിച്ചു.
“താല്പര്യം ഒന്നും കുഴപ്പം ഇല്ലാ, ഏതായാലും പരിചയത്തിൽ ഒരു ഡോക്ടർ കൂടി ഉള്ളത് നല്ലതല്ലേ”
ഞങ്ങളുടെ അങ്ങനെ സംസാരിച്ചുകൊണ്ട് ബി ബ്ലോക്കിൽ എത്തി.
ചേച്ചി അപ്പോഴും ഇറങ്ങിയിട്ടില്ല എന്ന് അറിഞ്ഞപ്പോൾ ഇന്നിനി വെയിറ്റ് ചെയ്യണ്ട എന്ന് ഞാനും തീരുമാനിച്ചു. പക്ഷെ നവ്യയോട് സംസാരിച്ചു ഇരുന്നപ്പോൾ കുറച്ചു നേരം കൂടി ഇരിക്കാം എന്നും ഒരു തോന്നൽ.
അവൾ പിന്നീട് എന്നെ കുറിച്ച് ഓരോന്ന് ചോദിച്ചു. അങ്ങനെ അങ്ങനെ ഗേൾ ഫ്രിണ്ട് ഉണ്ടോ എന്ന് വരെ എത്തി
“ഇതുവരെ ഇല്ലാ” ഞാൻ അവളുടെ ആ ചോദ്യത്തിന് മറുപടി പറഞ്ഞു.
“കള്ളം പറയല്ലേ. നിനക്ക് ഇതുവരെ ഇല്ലാതെ ഇരിക്കില്ലല്ലോ. ആരോടും നിനക്കും തോന്നിയിട്ടില്ലേ”
അത് കേട്ടപ്പോൾ പെട്ടെന്ന് മെറിൻ ചേച്ചിയുടെ മുഖം ആണ് എനിക്ക് ഓർമ വന്നത്.
“ഇല്ല. പിന്നെ നിന്നെ ഇപ്പോൾ അല്ലേ കണ്ടത്. ഇനി നോക്കാം”ഞാൻ വെറുതെ ഒരു ഡയലോഗ് അങ്ങ് ഇട്ടു.
“എന്നാ വാ. ഇപ്പൊ തന്നെ കറങ്ങാനും പോയേക്കാം”
അവൾ ചാടി എഴുന്നേറ്റു.
ദൈവമേ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്.
“ഞാൻ നെഞ്ചത്ത് കൈ വെച്ചു പറഞ്ഞു”
“നിനക്ക് പ്രണയം ഒന്നും ഇല്ലേ” എനിക്കും അത് അവളോട് ചോദിക്കണം എന്ന് തോന്നി.
“ഇല്ലെടാ. നീയും ഇപ്പോൾ അല്ലേ വന്നേ” അവളും അതെപോലെ തിരിച്ചു എനിക്കിട്ടും കൊട്ടി.
“ഒക്കെ എന്നാൽ വാ വണ്ടിയിൽ കേറിക്കോ ഇപ്പോൾ തന്നെ പോയേക്കാം” അവൾ പറഞ്ഞ പോലെ ഞാനും പറഞ്ഞു.
“പോയെടാ. നിന്റെ ചേച്ചി അറിഞ്ഞാൽ കൊല്ലും”അവളുടെ മറുപടി കേട്ടു ഞാൻ ഒന്ന് ഞെട്ടി.
“അപ്പൊ ചേച്ചി അറിഞ്ഞില്ലെങ്കിൽ കുഴപ്പം ഇല്ലല്ലേ”
ഇവളെ അങ്ങനെ വിടാൻ എനിക്കു തോന്നിയില്ല. ഞാനവളെ മുഴുവനായും ഒന്ന് അടിമുടി നോക്കി. മെലിഞ്ഞ ശരീര പ്രകൃതം ആണ്. സായി പല്ലവി ഒക്കെ പോലെ തനി നാടൻ ഭംഗി. സൗണ്ടും അതുപോലെ തന്നെ ആണ് ഏകദേശം. എന്റെ നോട്ടം കണ്ടു അവൾ ചാടി എഴുന്നേറ്റു നിന്നു.
നീ ഫുൾ നോക്കിക്കോ, എന്ന് പറയുന്നപോലെ കൈ വിടർത്തി പിടിച്ചു.
“ഇരിക്കടി അവിടെ” ഞാൻ അവളെ ബലമായി പിടിച്ചു ഇരുത്തി.
“നിനക്ക് എന്നെ ഫുൾ നോക്കാൻ സൗകര്യത്തിന് നിന്നതാ”
നീ ശെരിക്കും ലൂസ് ആണോ. ഇനി ഇവിടെ മെന്റൽ വാർഡിൽ നിന്ന് ചാടി വന്നതാണോ.
“ഡാ. നിനക്ക് ഒരു ഉപകാരം ചെയ്തപ്പോൾ നീ എന്നെ വട്ടു കേസ് ആകുന്നോ? ഞാൻ പോകുവാ”അവൾ എഴുന്നേറ്റു നടന്നു.
“നീ പോകല്ലേ. ഞാൻ കണ്ടു തീർന്നില്ല”
അവളെ ഞാൻ വീണ്ടും പിടിച്ചു ഇരുത്തി.
“ഡാ മതി നോക്കിയത് ഞാൻ ഒരു തമാശക്ക് ചെയ്തതാ.” എന്റെ നോട്ടം സഹിക്കാൻ വയ്യാതെ അവൾ ഷാൾ അൽപ്പം ഇറക്കി ഇട്ടു.
“നശിപ്പിച്ചു” അത് കണ്ടു ഞാൻ പറഞ്ഞു.
“നിനക്ക് നല്ല ധൈര്യം ആണല്ലോ” എന്നെ ഒരു മാതിരി നോട്ടം നോക്കി ആണ് അവൾ പറഞ്ഞത്.
“നിന്റെ ചേച്ചി പറഞ്ഞത് പോലെ അത്ര പാവം അല്ല നീ”
“ഞാൻ പാവം ഒക്കെ തന്നെ ആണേ. പക്ഷെ നിന്നോട് ഇപ്പോൾ കുറച്ചു നേരം കൊണ്ട് ഒരു പ്രത്യേക അടുപ്പം.”
തമാശ പോലെ ആണെങ്കിലും എനിക്കും ഇതിൽ രസം പിടിച്ചു തുടങ്ങിയിരുന്നു..
പിന്നെ ഞാൻ പതുക്കെ ചിരിച്ചു അപ്പോൾ ആണ് ഞാൻ പറഞ്ഞത് തമാശ ആണെന്ന് അവൾക്കു മനസ്സിലായത്.
“വേണ്ട മോനെ നിന്റെ അടവൊക്കെ മനസ്സിൽ ഇരുന്നാൽ മതി, ചേച്ചിയെ ഞാൻ ഇന്ന് കാണട്ടെ”
അവൾ എന്നെ ഒന്ന് ആക്കി പറഞ്ഞു.
“നീ ഒന്നും പറയില്ല” നമുക്ക് ഇങ്ങനെ തമാശ ഒക്കെ പറഞ്ഞു പോകാം.
എന്തോ ഇവളുടെ അടുത്ത് എനിക്ക് ഇങ്ങനെ പറയാൻ ആണ് തോന്നുന്നത്.
അപ്പോഴേക്കും ചേച്ചി പുറത്തേക്കു വന്നു.
പിന്നെ അവൾ ഞങ്ങളോട് സംസാരിച്ചു കുറിച്ചു നേരം ഇരുന്നിട്ട് വീണ്ടും അകത്തേക്ക് പോയി.
അപ്പോൾ ശെരിക്കും ഇവൾ എനിക്ക് കമ്പനി തരാൻ വേണ്ടി ഇരുന്നത് തന്നെ ആണ്. അതും ചേച്ചി പറഞ്ഞിരുന്നു ഞാൻ ഫോൺ വിളിച്ചാൽ പറയണം എന്നും ഫുഡ് കോർട്ട് ഒക്കെ കൊണ്ടുപോയി കാണിക്കണം എന്നും. പക്ഷെ ഇത്രേം നേരം ഇവൾ ഇരുന്നത് ഇവൾക്ക് ഇരിക്കാൻ താല്പര്യംഉള്ളത് കൊണ്ട് തന്നെ ആണ്.
“നിന്റെ നമ്പർ പറ” ഞാൻ അവളോട് ചോദിച്ചു
“എന്തിനാടാ രാത്രി വിളിക്കാനാണോ.?”
തമാശ ആണെങ്കിലും ഈ സംസാരം ഞങ്ങൾ രണ്ടു പേരും ആസ്വദിക്കുന്നുണ്ട്.
“അതെ വീഡിയോ കാൾ”
ഞങ്ങളുടെ ഈ സംസാരം എല്ലാം ഇപ്പോൾ സീരിയസ് ആണോ വെറും ഡയലോഗ് ആണോ എന്ന് മനസ്സിലാക്കാൻ പറ്റാത്ത പോലെ ആയിരുന്നു രണ്ടുപേരും..
അവൾ എനിക്ക് നമ്പർ തന്നു. ഞാൻ അവളെ പക്ഷെ അപ്പോൾ വിളിച്ചില്ല ഫോൺ ഇപ്പോൾ ചേച്ചിയുടെ കയ്യിലും ആണ്.
എന്നിട്ട് പിന്നെ കാണാം എന്ന് പറഞ്ഞു വേഗം അവിടെ നിന്ന് ഞാൻ പൊന്നു. അത് അവൾക്കും ഒരു സർപ്രൈസ് ആയി കാണും.
കുറെ ദൂരം പോയി തതിരിഞ്ഞു നോക്കിയപ്പോൾ ഞാൻ പോകുന്നതും നോക്കി അവിടെ തന്നെ നിൽക്കുന്നുണ്ട്. പിന്നെ ഞാൻ തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോ ദേഷ്യം കാണിച്ചു അവൾ അകത്തേക്ക് പോയി.
ഞാൻ നേരെ ഫ്ലാറ്റിലേക്കു ആണ് പോയത്.
കുളിച്ചു വന്നു അൽപ്പം നേരം കിടന്നു.
പക്ഷെ കണ്ണ് തുറക്കുന്നത് പിന്നെ സുഹാനയുടെ കാൾ കേട്ടിട്ട് ആണ്.
സമയം 6 മണി കഴിഞ്ഞിരുന്നു.
ഞാൻ വേഗം കാൾ എടുത്തൂ.
“ ചേട്ടാ 7 മണിക്ക് വരില്ലേ?”അവൾ ആകാംഷയോടെ ചോദിചൂ.
“വരും. നീ ഒരു ഹെൽമെറ്റ് കൂടി എടുത്തോ. അല്ലെങ്കിൽ ഞാൻ വരുന്ന വഴിക്കു വാങ്ങിക്കാം”
ഞാൻ രണ്ടു ഹെൽമെറ്റ് ഇല്ലാലോ എന്ന് അപ്പോൾ ആണ് ഓർത്തത്.
“ഹെൽമെറ്റ് ഇവിടെ ഉണ്ട്” ഞാൻ എടുക്കാംഅവൾ പറഞ്ഞു.
“വേറെ ഒന്നും ഇല്ലാലോ?അപ്പൊ കാണാം” ഞാൻ ഫോൺ വെച്ചു ഒന്ന് മുഖം കഴുകി ഡ്രസ്സ് മാറി വന്നു.
6.30 ആയപ്പോൾ ഇറങ്ങി. മെറിൻ ചേച്ചിയുടെ ഫ്ലാറ്റ് തുറന്നു കിടക്കുന്നുണ്ട്. അപ്പോൾ ചേച്ചി വന്നിട്ടുണ്ട്. ഞാൻ അകത്തേക്ക് നോക്കിയപ്പോൾ അവടെ നിന്ന് ഫോൺ ചെയ്യുന്നുണ്ട്.
പെട്ടെന്ന് നിഴൽ കണ്ടത് കൊണ്ട് ആണെന്ന് തോന്നുന്നു എന്നെയും ചേച്ചി കണ്ടു.
പെട്ടെന്ന് എന്നെ നോക്കി എങ്ങോട്ടാ എന്ന് കൈ വെച്ചു ചോദിച്ചെങ്കിലും, ഞാൻ ഒന്ന് ചെറുതായ് ചിരിച്ചിട്ട് ലിഫ്റ്റിൽ കേറി.ചേച്ചി വന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ലിഫ്റ്റ് മുകളിൽ തന്നെ ഉണ്ടായിരുന്നു. എന്നെ വിളിക്കാൻ ചേച്ചി പുറത്തേക്കു വന്നപ്പോൾ ഞാൻ കേറി ലിഫ്റ്റ് അടഞ്ഞു.
രാവിലെ ടെൻഷൻ ആണെങ്കിലും എന്നോട് മിണ്ടാതെ ഇരുന്നത് എനിക്ക് അത്ര പിടിച്ചിട്ടില്ല. അത്രേം അടുപ്പം കാണിച്ചിട്ട് വേഗം അതൊക്കെ ഇല്ലാണ്ട് അയപ്പോൾ ഒരു വിഷമം, ഇപ്പൊ ചേച്ചിക്കും അത് തോന്നി കാണും ഞാൻ മിണ്ടാതെ പോയപ്പോൾ .
എന്റെ ചിന്തകൾ ഒന്നും ഇന്നലെ മുതൽ ശരിയല്ല. ഞാൻ സ്വയം ചിന്തിച്ചു.ബൈക്ക് എടുത്തു പുറത്തേക്കു ഇറങ്ങി.
⚪⚪⚪⚪⚪⚪⚪
തുടരും……
Responses (0 )