പ്രണയം പൂക്കുന്ന നഗരം
Pranayam Pookkunna Nagaram | Author : M.Kannan
നമസ്കാരം
ഞാൻ അഭിനവ് രാജഗോപാൽ, 24 വയസ്സ്. വീട് കോട്ടയം അച്ഛൻ രാജഗോപാൽ, അമ്മ മായ. ഞാൻ ഇളയ മകൻ ആണ്. എനിക്ക് ഒരു ചേച്ചി കൂടി ഉണ്ട് അഞ്ജലി അവൾക്കിപ്പോൾ 26 വയസ്സ് എറണാകുളത്തു ഒരു പ്രമുഖ ഹോസ്പിറ്റലിൽ ഡോക്ടർ ആണ് കക്ഷി . അവൾ പഠിച്ചതും കോട്ടയത്ത് മെഡിക്കൽ കോളേജിൽ തന്നെ. ചേച്ചിയുടെ അത്രേം പഠിക്കാൻ മിടുക്കൻ അല്ലെങ്കിലും ഞാനും നല്ല മാർക്ക് വാങ്ങിയാണ് പാസ്സ് ആയതു. പിന്നീട് എഞ്ചിനീയറിംഗ് കോട്ടയത്ത് ഒരു കോളേജിൽ .
അതും നല്ല രീതിയിൽ തന്നെ കഴിഞ്ഞതിനു ശേഷം അച്ഛന്റെ കൂടെ കൺസ്ട്രക്ഷൻ ആൻഡ് ബിസിനസ്സ് എല്ലാം നോക്കി രണ്ടു വർഷം പിന്നെ കുറച്ചു നാൾ വീട്ടിൽ നിന്ന് മാറി നിൽക്കാൻ ഒരു തോന്നൽ. എം ടെക്ക് ചെയ്താലോ എന്നും ആലോചന വന്നുതുടങ്ങി അതിനിടക്ക് ഗേറ്റും ഞാൻ പാസ്സ് ആയിരുന്നു.ഏതായാലും ഒരു വർഷം വീട്ടിൽ നിന്ന് ഒന്ന് മാറിനിൽക്കാം എന്ന് തന്നെ തീരുമാനം ആയി.
ഇതെല്ലാം വീട്ടിൽ പറഞ്ഞപ്പോൾ അവർക്കും എതിർപ്പ് ഉണ്ടായില്ല. പക്ഷെ ഒരു കണ്ടീഷൻ അവരും പറഞ്ഞൂ. എന്നോട് എറണാകുളത്തു പോയി അവിടെ നിൽക്കാമല്ലോ എന്ന്. അവിടെ അച്ഛന്റെ സുഹൃത്ത് പണിയുന്ന പുതിയ കൺസ്ട്രക്ഷൻ വർക്കിൽ പോയി ഇടക്കൊക്കെ എല്ലാം നോക്കിനടത്തുന്നതും നല്ലതായിരിക്കും എന്നും അവർക്കു തോന്നി . അച്ഛനും ആ കമ്പനിയിൽ ഇൻവെസ്റ്റ്മെന്റ് ഉള്ളതാണ് ചേച്ചി വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിന്റെ തന്നെ എക്സ്റ്റൻഷൻ വർക്കുകൾ ആണ്. വലിയ 9 നില കെട്ടിടം.
അങ്ങനെ അതിനു തീരുമാനം ആയി.
താമസം ചേച്ചിയുടെ ഫ്ലാറ്റിൽ. അച്ഛൻ 4 മാസം മുൻപ് ചേച്ചി ഹോസ്പിറ്റലിൽ ജോയിൻ ചെയ്തപ്പോൾ വാങ്ങിയത് ആണ് അത്. അതിപ്പോൾ എനിക്ക് പണി ആകുമോ എന്നൊരു ഭയവും എനിക്ക് ഉണ്ട് , കാരണം അച്ഛനേം അമ്മയേം പോലെ അല്ല, ചേച്ചിയുടെ അടുത്ത എന്റെ ഒരു അഭ്യാസവും നടക്കില്ല. കുഞ്ഞിലേ മുതൽ എന്റെ കാര്യത്തിൽ അവൾക്കു അത്രയേറെ സ്നേഹവും ശ്രെദ്ധയും ആണ്.
അങ്ങനെ ഞാൻ എറണാകുളത്തേക്ക് യാത്ര ആയി. എന്റെ ബൈക്കിൽ ആണ് വന്നത്. അവിടെ ഒരു കാർ ചേച്ചിയുടെ കയ്യിൽ ഉണ്ടല്ലോ.
അത്യാവശ്യം എനിക്ക് വേണ്ട സാധനങ്ങൾ എല്ലാം എടുത്തു ബൈക്കിന്റെ ബാക്കിൽ കെട്ടി. എന്റെ ഹിമാലയൻ ബൈക്കിൽ ഞാൻ ഇറങ്ങി..
—-എറണാകുളം നഗരം ഇനി എനിക്ക് എന്തൊക്കെ ആണോ കാത്തു വച്ചിരിക്കുന്നത്.—
രാവിലെ 7 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ഞാൻ. എറണാകുളത്തു ഇടക്കൊക്കെ വന്നു പോകുന്നതിനാൽ അത്യാവശ്യം വഴികൾ എല്ലാം എനിക്ക് പരിചിതമാണ്.
ഇൻസ്റ്റാഗ്രാം റീൽ ഇൽ ഞാൻ രാവിലെ ബ്രേക്ഫാസ്റ് കഴിക്കാൻ പറ്റിയ ഒരു കട കുറച്ചു ദിവസം മുൻപ് കണ്ടപ്പോൾ സേവ് ചെയ്തു വച്ചിരുന്നു. എന്റെ ആദ്യ ലക്ഷ്യം അത് തന്നെ. 8.30 ഞാൻ അവിടെ എത്തി.
പൊറോട്ടയും, ബീഫും കണ്ടപ്പോൾ കഴിക്കാൻ വന്ന വേറെ ഐറ്റം എല്ലം മറന്നു. അത്രയും അടിപൊളി ആയിരുന്നു. കൂടെ നല്ല ചൂട് ചായയും. ചെറിയ കട ആണെങ്കിലും സംഭവം കിടു. ഇനി ഇടക്കൊക്കെ രാവിലെ ഇവിടെ നിന്ന് തന്നെ എന്നും ഉറപ്പിച്ചു.
അപ്പോഴാണ് ചേച്ചിയുടെ കാൾ വന്നത്.
“ഡാ നി ഇതെവിടെയാ.. നി വന്നിട്ട് വേണം എനിക്ക് ഇറങ്ങാൻ. ഇപ്പോൾ തന്നെ വൈകി”
“ചേച്ചി ഞാൻ കഴിക്കാൻ കയറിയതാ. ഞാൻ ഇന്നലെ പറഞ്ഞില്ലേ ഒരു കട കണ്ടു എന്ന്. അവിടെ. ചേച്ചിക്ക് വാങ്ങാം . നല്ല അടിപൊളി പൊറോട്ടയും ബീഫും.”
“എനിക്കിപ്പോൾ വേണ്ടടാ. നി എത്തുമ്പോഴേക്കും വൈകും,ഇന്ന് രാവിലെ തിരക്കുണ്ട്. ഞാൻ നമ്മുടെ ഓപ്പോസിറ്റ് ഫ്ലാറ്റിലെ മെറിൻ ചേച്ചിയോട് നീ വരുന്ന കാര്യം പറഞ്ഞിട്ടുണ്ട്. നി വേഗം എത്തിയാൽ ചേച്ചി ഉണ്ടാകും ഇവിടെ. താമസിച്ചാൽ ചേച്ചിയും മോളും ഇറങ്ങും. ഞാൻ കീ മെറിൻ ചേച്ചിയുടെ ഫ്ലാറ്റിൽ ഏൽപ്പിക്കാം ചേച്ചി പോയാലും അവിടെ പണിക്കു വരുന്ന ഗീതേച്ചി ഉണ്ടാകും.”
“ഒക്കെ, ഞാൻ എന്തായാലും ഇരുപതു മിനിറ്റ് കൂടി എടുക്കും എത്താൻ, ചേച്ചി ഇറങ്ങിക്കോ, നമുക്ക് വൈകിട്ട് കാണാം”
“ഞാൻ 6 മണിക്ക് എത്തും എന്നിട്ട് നമുക്ക് പുറത്ത് പോകാം. നി ഉച്ചക്ക് അവിടെ ആ റോഡിലേക്ക് കേറുമ്പോൾ ഉള്ള മന്തി കടയിൽ കേറി കഴിക്കു. നല്ലതാണ് ”
“അത് ഞാൻ നോക്കിക്കോളാം, അപ്പോ ഒക്കെ”
ചേച്ചി ഫോൺ കട്ട് ചെയ്തു ഞാൻ കയ്യും കഴുകി ക്യാഷ് കൊടുത്തു ഇറങ്ങി. ലൊക്കേഷൻ നോക്കിയപ്പോൾ ഇനി 6 കിലോമീറ്റർ കൂടിയേ അവിടേക്കു ദൂരമുള്ളൂ. പക്ഷെ നല്ല ട്രാഫിക് ഉണ്ട്.
ഫ്ലാറ്റ് വാങ്ങിയിട്ട് ഇപ്പോൾ 4 മാസം ആകുന്നതേ ഉള്ളു. വാങ്ങിയ ടൈം ഇൽ ഞാൻ ഒരു തവണ വന്നിട്ടുണ്ട്. പക്ഷെ അന്ന് ഇവിടെ ഫ്രണ്ട്‌സ് ഒക്കെ ഉണ്ടായൊരുന്നതിനാൽ പെട്ടെന്ന് പോയി. 7 നിലകളുണ്ട് ഇവിടെ. ഏറ്റവും മുകളിലത്തെ നിലയാണ് നമ്മുടെ ഫ്ലാറ്റ്. ഒരു ഫ്ലോറിൽ 2 ഫ്ലാറ്റ് എന്നപോലെ ആണ് മുകളിൽ,താഴെ 4 നിലകളിൽ 3 എണ്ണം വച്ചും. അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ലക്ഷ്വറി ഫ്ലാറ്റ് തന്നെ.
അച്ഛന്റെ സുഹൃത്ത് ബെന്നി അങ്കിളും അദ്ദേഹത്തിന്റെ പാർട്ണർ മാത്യു തരകനും ചേർന്ന് നിർമിച്ച ഫ്ലാറ്റ്. ബെന്നി അങ്കിളിന്റെ കമ്പനിയാണ് ഹോസ്പിറ്റൽ വർക്ക് ചെയ്യുന്നത്. അച്ഛന്റെയും ബെന്നി അങ്കിളിന്റെയും ഒരുമിച്ചുള്ള തീരുമാനം ആണ് ഞാൻ അവിടുത്തെ വർക് കൂടി പോയി നോക്കണം എന്നുള്ളത്. എല്ലാം പഠിക്കാനും പറ്റുമല്ലോ.. അവർ തമ്മിൽ കോളേജ് മുതലുള്ള പരിചയം ആണ്.
അച്ഛൻ നാട്ടിൽ കോട്ടയം ബേസ് ചെയ്തു കൺസ്ട്രക്ഷൻ ആൻഡ് ബിസിനസ്സ് ചെയ്തപ്പോൾ ബെന്നി അങ്കിൾ എറണാകുളത്തും ചെയ്തു തുടങ്ങി. എന്നായാലും ഞാൻ തന്നെ നോക്കി നടത്തേണ്ട എന്റെ സ്വന്തം കമ്പനിയിൽ ഇപ്പോൾ പണികൾ നടക്കുമ്പോൾ അവിടെ നിൽക്കാതെ, എനിക്ക് ഒന്ന് മാറി ഒരു ചേഞ്ച് വേണം എന്നാ എന്റെ ഒരു തോന്നൽ കൊണ്ടാണ് അടുത്ത ആണെങ്കിലും ഇങ്ങോട്ടേക്കു വന്നത്. പിന്നെ എറണാകുളത്തും അവർ പുതിയ പ്രൊജക്ടസ് പ്ലാൻ ചെയ്യുന്നുണ്ട്.
റോയൽ ഓർക്കിഡ് എന്ന ഫ്ലാറ്റിനു മുൻപിൽ ഞാൻ കുറച്ചു കഴിഞ്ഞ് എത്തി. സെക്യൂരിറ്റിയോട് ചേച്ചി ഞാൻ വരുന്ന കാര്യം പറഞ്ഞു ഏൽപ്പിച്ചിരുന്നത് പോലെ ആണ് അയാൾ എന്നോട് പെരുമാറിയത്. പാർക്കിങ്ങും, അവിടെയുള്ള ലിഫ്റ്റും എല്ലാം അയാൾ എനിക്ക് കൂടെ വന്നു കാണിച്ചു തന്നു. അങ്ങനെ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടു. കാദർ എന്നാണ് ആളുടെ പേര്. ഒരു 60 വയസ്സ് ഉണ്ടാകും.
ഇവിടെ അടുത്ത്, കുറച്ചു അകത്തേക്ക് കേറി അണ് വീട്. രാത്രി കാദർ ഇക്കയാണ് സെക്യൂരിറ്റി. പകൽ മനോജ് എന്നൊരു ചേട്ടനും. 9-9 ആണ് ഡ്യൂട്ടി ടൈം. ഇപ്പോൾ സമയം 9.30 ആയി. പക്ഷെ മനോജ് ചേട്ടൻ ഇന്ന് ഇളയ മോളുടെ സ്കൂളിൽ പോയേക്കുകയാണ്. അത് കേട്ടപ്പോൾ പ്രായം കുറഞ്ഞ ഒരു ആൾ ആകും മനോജ് എന്ന് എനിക്ക് തോന്നി.
“നമുക്ക് പിന്നീട് കൂടുതൽ പരിചയപ്പെടാം ഇക്കാ “അതും പറഞ്ഞ് ഞാൻ ലിഫ്റ്റിൽ കേറി. രണ്ടു കാറിനുള്ള സ്പേസ് ആണ് ഓരോ ഫ്ലാറ്റിനും ഉള്ളത്. ചേച്ചി കാർ കൊണ്ടുപോയതിനാൽ നമ്മുടെ സ്പേസ് വേക്കന്റ് ആണ്. പക്ഷെ അതിന്റെ അടുത്ത് തന്നെ. മൂടി ഇട്ടിരിക്കുന്ന ഒരു വണ്ടി എന്റെ ശ്രെദ്ധയിൽ പെട്ടിരുന്നു. പക്ഷെ അതൊരു മഹീന്ദ്ര താർ ആണെന്ന് വ്യക്തമാണ്.
അതും കുറച്ചു മോഡിഫൈക്കേഷൻസും ചെയ്തിട്ടുണ്ടെന്നു ഉറപ്പാ. കാദർ ഇക്ക പോയത് കൊണ്ട് കൂടുതൽ ചോദിക്കാനും പറ്റിയില്ല. പൊതുവെ ഒരു വണ്ടി ഭ്രാന്തൻ ആയ എനിക്ക് വെറുതെ അതൊന്നു തുറന്നു കാണാൻ ഒരു ആഗ്രഹം. എനിക്കും വീട്ടിൽ ഇങ്ങനെ കുറെ വണ്ടികൾ ഉണ്ട്. എന്റെ വീടും നാടും വണ്ടികളും എല്ലാം നമുക്ക് പിന്നെ പരിചയപ്പെടാം.
ലിഫ്റ്റ് കേറി 7ആം നിലയിലേക്ക്. 6ആം നിലയിൽ എത്തിയപ്പോൾ ലിഫ്റ്റ് തുറന്നു. അവിടെ നിന്ന് അകത്തേക്ക് കേറിയ ആളെ കണ്ട ഞാൻ ആദ്യം ഒന്ന് ഞെട്ടി.കയ്യിൽ ഒരു ബാഗും തുറന്നു പിടിച്ചു അതിൽ എന്തോ നോക്കി വരുന്ന ഒരു സുന്ദരി പെണ്ണ്. ഒറ്റ നോട്ടത്തിൽ നമ്മുടെ പയ്യ മൂവിയിലെ തമന്നയെ പോലെ ഉണ്ട്.
അവൾ എന്നെ മൈൻഡ് ചെയ്യുന്നില്ല. ബാങ്കിൽ എന്തൊക്കെയോ തിരഞ്ഞുകൊണ്ട് തന്നെയാണ് അകത്തേക്ക് കേറുന്നത്.
നോട്ടം മാറ്റണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും എനിക്കതിനു കഴിഞ്ഞില്ല. അവൾ അത് ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടതും എനിക്ക് കൂടുതൽ സൗകര്യം ആയി. പക്ഷെ 1 നില മുകളിലേക്കു കേറാൻ അധികം സമയം വേണ്ടല്ലോ. ഞാൻ അങ്ങനെ 7ആം നിലയിൽ ഇറങ്ങി.
ഡോർ തുറന്നു ഇറങ്ങിയപ്പോൾ എങ്കിലും അവൾ നോക്കുമെന്നു തോന്നി ഞാൻ ഒന്നു തിരിഞ്ഞു . പക്ഷെ കുറച്ചു പേപ്പേഴ്സ് അടുക്കി ബുക്കിൽ വയ്ക്കുന്നതിൽ ആണ് അവളുടെ ശ്രദ്ധ.
അങ്ങനെ വന്നു കേറിയപ്പോൾ ആദ്യം കണ്ട ഫ്ലാറ്റിലെ കുട്ടി കൊള്ളാം .. വഴിയേ പരിചയപ്പെടാം. പക്ഷെ ചേച്ചി ഉള്ളത് കൊണ്ട് ഒരു പരിപാടിയും നടക്കില്ല. അവൾ എല്ലാം പോക്കും.
ലിഫ്റ്റ് തുറന്നാൽ നേരെ കാണുന്നത് രണ്ടു സൈഡിൽ ഉള്ള ഫ്ലാറ്റികൾ ആണ്. 7എ എന്റെ . അതിനു എതിരെ 7 ബി.. ബി ഇൽ മെറിൻ എന്നൊരു ചേച്ചി ആണ് എന്നാ ചേച്ചി പറഞ്ഞത് . അവർ ഇല്ലെങ്കിൽ അവിടെ ഗീത എന്ന ചേച്ചിയുടെ കൈയ്യിൽ കീ ഉണ്ടാകും. ഞാൻ നേരെ അവിടെ ചെന്നു . കാളിങ് ബെൽ അടിച്ചു. വാതിൽ തുറന്ന ആളെ കണ്ടപ്പോൾ തന്നെ ഗീത ചേച്ചി ആയിരിക്കും എന്ന് എനിക്ക് തോന്നിയിരുന്നു.
“മോൻ അഞ്ജലിയുടെ അനിയൻ അല്ലേ?”
അവർ സ്നേഹത്തോടെ ചോദിച്ചു..
“അതെ അഭിനവ്. ഇവിടെ കീ തന്നിട്ടില്ലേ?”
“ഉണ്ട്.മെറിൻ ഇവിടെ നിന്ന് 10 മിനിറ്റ് മുൻപ് ആണ് പോയത്. മോളെ സ്കൂളിൽ വിട്ടിട്ടു വേണം ഇന്ന് ഓഫീസിൽ പോകാൻ.മോൻ കേറി വാ. ഞാൻ ചായ എടുക്കാം.” അവർ ഡോർ മുഴുവനായി തുറന്നു അകത്തേക്ക് ക്ഷണിച്ചു.
“ചായ പിന്നെ ആകാം ചേച്ചി. ഞാൻ ആദ്യം ഒന്ന് ഫ്രഷ് ആകട്ടെ” വഴിയിൽ റോഡ് പണി ഉണ്ടായിരുന്നു. മുഴുവനും പൊടി അടിച്ചു കേറി ഇരിക്കുവാണ് “ ആ വീട്ടിലെ മെറിൻ എന്ന ചേച്ചി കൂടി ഉള്ളപ്പോൾ എല്ലാവരെയും പരിചയപ്പെടാം എന്ന് ഞാൻ വിചാരിച്ചു.
പിന്നെ പൊടി അടിച്ചു അത്യാവശ്യം ഡ്രെസ്സും കയ്യും എല്ലാം മുഷിഞ്ഞിട്ടും ഉണ്ട്.
“ദാ.. മോനെ കീ.” ഡോറിന് പുറകിലെ കീ ഹോൾഡർ ഇൽ നിന്ന് ഒരു കീ എടുത്ത് അവർ അവനു നൽകി.
“പിന്നെ മോൻ ഫ്രഷ് ആയിട്ട് വരണം. ചായ കുടിക്കാൻ. മെറിൻ മോളു പ്രേത്യേകം പറഞ്ഞത് ആണ്. അഭി വരും ചായ ഇട്ടു കൊടുക്കണം എന്ന്.”
എനിക്ക് ആകെ ഒരു അത്ഭുതം ആയി. ചേച്ചി പറഞ്ഞു ഏൽപ്പിച്ചിട്ടു പോയതാകും. പക്ഷെ ചായ ഇട്ടു തരാൻ ഒന്നും ചേച്ചി പറയില്ല. കാരണം,എനിക്ക് അങ്ങനെ ഫോർമാലിറ്റി ഒന്നും ഇല്ലെന്നു അവൾക്കു അറിയാം. എനിക്ക് കുടിക്കാൻ തോന്നിയാൽ ഞാൻ പോയി കുടിക്കും അല്ലേൽ തനിയെ ഇട്ട് കുടിക്കും അത് വീട്ടിൽ ആണെങ്കിലും അങ്ങനെ തന്നെ. അപ്പോൾ ഇത് മെറിൻ ചേച്ചി തനിയെ പറഞ്ഞ് ഏൽപ്പിച്ചത് ആണ്. ഏതായാലും എനിക്ക് അതിനു തടസം പറയാൻ തോന്നിയില്ല.
“ചേച്ചി, ചായ ഇട്ടോ. ഒരു 10 മിനിറ്റ്.” അതും പറഞ്ഞ് ഞാൻ ഫ്ലാറ്റിലേക്കു പോയി.
തുറന്നു അകത്തു കേറിയതും ഞാൻ ഒന്ന് ഞെട്ടി. ഞാൻ ലാസ്റ്റ് വന്നപ്പോൾ കണ്ടതിലും കൂടുതൽ സൗകര്യങ്ങൾ കൂടിയിട്ടുണ്ട്. അവൾക്കു ആവശ്യം ഉള്ളതൊന്നും ഇവിടെ ഇല്ലാത്തതായി ഇല്ലാ .
അച്ഛനും അമ്മയും ഇടയ്ക്കു ഇവിടെ വന്നു നിൽക്കാറുണ്ട്. അച്ഛൻ അല്ലെങ്കിലും അങ്ങനെ ആണ്. എന്റെയും ചേച്ചിയുടെയും ഇഷ്ടങ്ങൾ പറയാതെ തന്നെ അറിഞ്ഞു ചെയ്തു തരും. അതും ആവശ്യം ഉള്ളതിനേക്കാൾ കൂടുതൽ.
ചേച്ചിക്ക് എം ബി ബി എസ് പഠിക്കുമ്പോൾ ഒരു സീനിയർ ചേട്ടനും ആയി ഇഷ്ടം ആയിരുന്നു. പക്ഷെ കാര്യം സീരിയസ് ആണെന്ന് തോന്നിയപ്പോൾ അവൾ വീട്ടിൽ പറഞ്ഞു. അച്ഛനും ആ ചേട്ടന്റെ വീട്ടുകാരും സംസാരിച്ചു. കുട്ടികൾക്ക് ഇഷ്ടം ഉള്ളപ്പോൾ നടത്താം എന്ന തീരുമാനത്തിൽ അത് ഉറപ്പിക്കുകയും ചെയ്തു. ചേട്ടന്റെ പേര് ജീവൻ, ഇപ്പോൾ ഡൽഹിയിൽ ഐയിംസ് ഇൽ ആണ്.
ചേച്ചിയും അങ്ങോട്ടേക്ക് ശ്രെമിക്കുന്നുണ്ട്. കിട്ടിയാൽ ഉടനെ പോകും.അപ്പൊ പിന്നെ ഞാൻ ഒറ്റക്ക്..
മൂന്നു ബെഡ്‌റൂമുകൾ ഉണ്ട് ഫ്ലാറ്റിൽ. അതിൽ എനിക്ക് ഏതായിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ വേഗം ഫ്രഷ് ആയി വന്നു .
പിന്നെ മെറിൻ ചേച്ചിയുടെ ഫ്ലാറ്റിലേക്കു പോയി. ഗീത ചേച്ചി ഡോർ തുറന്നു. കയ്യിൽ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് ആണ് തുറന്നത്.
എന്നിട്ട് എനിക്ക് നേരെ ഫോൺ നീട്ടി .
“മോനെ മെറിൻ ആണ്”
പെട്ടെന്ന് എന്ത് സംസാരിക്കാൻ ആണ് എന്ന് അറിയാതെ ഞാൻ ഹലോ പറഞ്ഞു
“അഭി. ഞാൻ മെറിൻ. ഇന്ന് മോളെ സ്കൂളിൽ നേരത്തെ കൊണ്ട്പോകേണ്ടി വന്നു. ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.അതാണ് അതികം വെയിറ്റ് ചെയ്യാതെ ഇറങ്ങിയത്. ഗീതേച്ചി ചായ ഒക്കെ ഇട്ടു തരും എന്നിട്ട് ബ്രേക്ക്‌ഫാസ്റ്റും കഴിച്ചിട്ട് പോയാൽ മതി.”
“ചേച്ചി ഞാൻ രാവിലെ കഴിച്ചിരുന്നു” എന്നോട് വളരെ പരിചയം ഉള്ള ഒരാൾ സംസാരിക്കുന്നത് പോലെ ആണ് മെറിൻ ചേച്ചി സംസാരിച്ചത്.
അതുകൊണ്ട് ഞാനും പരിചയമുള്ള ആളോട് സംസാരിക്കുന്നതുപോലെ ആണ് പറഞ്ഞത്.
“നിന്നോടാരാ രാവിലെ പുറത്തുനിന്നു കഴിക്കാൻ പറഞ്ഞെ?., അവൾ നി വന്നിട്ട് കഴിക്കാം എന്ന് പറഞ്ഞ് കാത്തു നിന്നതാ. പിന്നെ നീ വൈകും എന്ന് പറഞ്ഞതുകൊണ്ട് പോയതാണ്.
അതുപോലെ തന്നെ ഞാനും. ഹ്മ്മ് ഏതായാലും നമുക്ക് രാത്രി കാണാം.”
ഇപ്പോൾ പറഞ്ഞതിൽ ചെറിയൊരു വഴക്ക് പറച്ചിൽ ഇല്ലേ. അതും എന്റെ ചേച്ചി ഒക്കെ എന്നോട് പറയുന്നത് പോലെ തന്നെ.
ഞാൻ ഫോൺ ഗീതേച്ചിക്ക് കൊടുത്തിട്ടു അകത്തേക്ക് കേറി. സോഫയിൽ ഇരുന്നു. മുഴുവനും ഒരു സ്റ്റാൻഡേർഡ് ആൻഡ് സിമ്പിൾ തീംഇൽ ആണ് ഈ ഫ്ലാറ്റ് ഡിസൈൻ. പെയിന്റ് മുതൽ ഫർണിചർ വരെ ഒരു പ്രേത്യേക ഭംഗി. എല്ലാം നോക്കി ഇങ്ങനെ കണ്ണോടിച്ചപ്പോൾ ആണ്.
അവിടെ വാളിൽ ഒരു വലിയ ഫോട്ടോ ഫ്രെയിം ഞാൻ കണ്ടത്. അതിൽ അതിസുന്ദരി ആയ ഒരു പെൺകുട്ടി ഒരു കൊച്ചു കുട്ടിയെ പിടിച്ചു ചിരിച്ചുകൊണ്ട് കൊണ്ട് ഇരിക്കുന്നതാണ്. “ഇനി ഇതാണോ മെറിൻ “ ഞാൻ വെറുതെ ആലോചിച്ചു. ഒരു ഇരുപതു വയസ്സ് പറയാമേ ആ പെൺകുട്ടിക്ക് തോന്നിക്കു. മടിയിൽ ഇരിക്കുന്നകുട്ടി ആണെങ്കിലും ഒരു വയസ്സ് മാത്രം. അതും നമ്മൾ ടീവി ആഡ്സിൽ ഒക്കെ കാണുന്ന പോലെ.
“അത് മെറിനും, സാറ മോളും ആണ്.
ഞാൻനോക്കി ഇരിക്കുന്നത് കണ്ടു ചായയും ആയി വന്ന ഗീതേച്ചി പറഞ്ഞു.
“സാറ മോൾടെ അച്ഛൻ എടുത്ത പടം ആണ്. ഇപ്പൊ മോളു രണ്ടാം ക്ലാസ്സിൽ ആയി.”
കാര്യം മെറിൻ ചേച്ചിയുടെ ഫോട്ടോ കണ്ടു കണ്ണ് എടുക്കാൻ തോന്നിയില്ലെങ്കിലും, ഒരു അമ്മ കൊച്ചിനേം പിടിച്ചു ഇരിക്കുന്നത് അവരുടെ അച്ഛൻ എടുത്ത ഫോട്ടോ വായിനോക്കാൻ പിന്നെ എനിക്ക് തോന്നിയില്ല. പക്ഷെ മെറിൻ എന്ന കഥാപാത്രം എനിക്ക് എത്രയും വേഗം പരിചയപ്പെടണം എന്ന് വല്ലാത്തൊരു ആഗ്രഹം.
പിന്നെ കൂടുതൽ വിശേഷം ഒന്നും ഞാൻ ചോദിച്ചില്ല. ഗീതേച്ചി എന്തൊക്കെയോ എന്റെ കാര്യങ്ങൾ അഞ്ജലി ചേച്ചി പറഞ്ഞു അറിഞ്ഞത് വെച്ചു ചോദിക്കുന്നുണ്ടായിരുന്നു.ഞാനും ചായ കുടിച്ചു തീരുന്നതു വരെ അതിനൊക്കെ മറുപടി പറഞ്ഞു.
പിന്നെ അവിടെനിന്നു പിന്നീട് കാണാം എന്ന് പറഞ്ഞു ചായക്ക് ഒരു താങ്ക്സും പറഞ്ഞു ഇറങ്ങി.
“എന്തിനാ മോനെ താങ്ക്സ് ഒക്കെ, അഞ്ജലി ഇവിടെ ഉണ്ടാകും മിക്കപ്പോഴും, സാറയുടെ ഫേവറേറ്റ് ആണ്. പിന്നെ ഇവിടെ മെറിനും ആകെ ഒരു അടുപ്പം എന്ന് പറയുന്നത് അഞ്ജലി മാത്രം ആണ്. ചേച്ചി പറഞ്ഞു അനിയന്റെ വിശേഷങ്ങൾ എല്ലാം ഞങ്ങൾക്ക് അറിയാം “
ഒന്ന് ചിരിച്ചിട്ട് ഞാൻ ഇറങ്ങി. തിരികെ ഫ്ലാറ്റിൽ വന്നു കട്ടിലിൽ കിടന്നപ്പോൾ എനിക്ക് വല്ലാതെ ഒരു അടുപ്പം ഈ നഗരത്തോട് തോന്നി തുടങ്ങിയിരുന്നു. എന്നെ അറിയാവുന്ന ആളുകൾ ഇവിടെയും ഉള്ളതുപോലെ. ഇവിടെ കണ്ടുമുട്ടുന്ന പല ആളുകളും എന്റെ പ്രിയപ്പെട്ടവർ ആകും എന്നൊരു തോന്നൽ..\
പിന്നെ അച്ഛനെയും അമ്മയെയും വിളിച്ചു.
നല്ല ഒരു പാട്ടും ഹെഡ്സെറ്റിൽ വെച്ചു ഞാൻ ബെഡിൽ കിടന്നു.
എപ്പോഴോ പതുക്കെ ഉറങ്ങി പോയി.
..
ഫോൺ ബെൽ അടിച്ചപ്പോൾ ആണ് പിന്നെ ഞാൻ എഴുന്നേറ്റത്. ചേച്ചി ആണ്. അവൾ 6 മണിക്ക് വരും എന്നും. ഉച്ചക്ക് കഴിക്കുന്നത് മെറിൻ ചേച്ചിയുടെ വീട്ടിൽ നിന്ന് മതിയെന്നും, ചേച്ചി വിളിച്ചു നിർബന്ധം പറഞ്ഞു എന്നും ഒക്കെ പറഞ്ഞ് ഫോൺ വെച്ചു.
“വീണ്ടും മെറിൻ എന്റെ കാര്യത്തിൽ എന്താണ് ഇത്ര ശ്രദ്ധ. ഏതായാലും ഈവെനിംഗ് കാണാമല്ലോ”
കഴിക്കാൻ പക്ഷെ ഞാൻ ഉച്ചക്ക് അവിടെ പോകുന്നില്ല എന്ന് തന്നെ തീരുമാനിച്ചു. ഇനി അവരെ ഒക്കെ നേരിട്ട് പരിചയപ്പെട്ടിട്ടു മതി ബാക്കി എല്ലാം.
എന്റെ കുറെ ഫ്രണ്ട്‌സ് ഉണ്ട് ഇവിടെ. അവരെ ആരെയൊക്കെ അറിയിക്കണം ഞാൻ ഇവിടെ ഉണ്ടെന്ന്. അടുത്ത കുറച്ചു സുഹൃത്തുക്കളെ വിളിക്കാം. ഞാൻ ഫോൺ എടുത്തു. പക്ഷെ പിന്നെ ആലോചിച്ചു, രണ്ടു ദിവസം കഴിയട്ടെ.
സമയം ഉച്ചക്ക് ഒരുമണി ആയിട്ടുണ്ട് . ”ഞാൻ അപ്പോൾ നല്ല ഉറക്കം തന്നെ ആയിരുന്നു ഇതുവരെ.” മുഖം കഴുകി ഫ്രഷ് ആയി ഞാൻ ഹെൽമെറ്റും എടുത്ത് പുറത്തേക്ക് ഇറങ്ങി. റൂം ലോക്ക് ചെയ്തു കീ പോക്കറ്റിൽ ഇട്ടു.
കഴിക്കാൻ ഉണ്ടാവില്ല എന്ന് പറഞ്ഞിട്ട് പോകുന്നതാണ് മരിയാത. ഞാൻ ചെന്ന് മെറിൻ ചേച്ചിയുടെ ഫ്ലാറ്റ് ഇൽ ബെൽ അടിച്ചു.
“മോനെ കേറി വാ. ഒരു 5 മിനിറ്റ്. എല്ലാം റെഡി ആണ്.”
ഗീതേച്ചി അതും പറഞ്ഞു വേഗം കിച്ചണിലേക്ക് പോയി.
“ചേച്ചി.. ഞാൻ കഴിക്കുന്നില്ല ചേച്ചി . എന്റെ ഫ്രണ്ട്‌സ് വന്നിട്ടുണ്ട്. ഞങ്ങൾ പുറത്തുപോയി ഒരുമിച്ചു കഴിക്കാൻ ഉള്ള പ്ലാൻ ആണ്”
ഞാൻ പറഞ്ഞത് കേട്ട് ഗീതേച്ചി പോയ വഴി അവിടെ നിന്നു
“മോനെ നി കഴിക്കാതെ പോകുവാണോ, മെറിൻ ഇപ്പോൾ കൂടി വിളിച്ചു വച്ചതെ ഉള്ളു. നി വന്നില്ലേ എന്ന് ചോദിച്ചു.”
“സോറി ചേച്ചി, ഞാൻ ഇപ്പോഴാണ് അറിഞ്ഞത് ഇത്. ഞങ്ങൾ രാവിലെ തന്നെ പ്ലാൻ ഇട്ടതായിരുന്നു. അവരൊക്കെ ഇവിടെ എറണാകുളം തന്നെ ഉള്ളവർ ആണ്. പിന്നെ വർക്ക് ചെയ്യുന്ന രണ്ടു പേർ ബ്രേക്കിൽ ഇറങ്ങുന്നതാണ്. എല്ലാവരും ഇപ്പോൾ എനിക്ക് വേണ്ടി വെയ്റ്റിംഗ് ആണ്. വൈകിട്ട് കാണാം “
ഗീതേച്ചിയുടെ മറുപടി കേൾക്കാൻ നിൽക്കാതെ ഞാൻ പുറത്തേക്കു ഇറങ്ങി.
“ചെയ്തത് മോശം ആയോ” എന്റെ മനസ്സിൽ ആ ചോദ്യം പല തവണ വന്നു.
“ഏയ് പരിചയം ഇല്ലാത്ത ഒരാളുടെ അടുത്ത് നിന്ന് എങ്ങനെയാ”
“അതിനു അവർക്ക് എന്നെ നല്ലപോലെ അറിയാവുന്ന പോലെ ആണ് സംസാരം”
“എന്നാലും വേണ്ട. നേരിട്ട് പരിചയപ്പെട്ടിട്ടു ആകാം.”
ബൈക്ക് എടുത്ത് പുറത്തേക്കു ഇറങ്ങി, അപ്പോൾ അവിടെ സെക്യൂരിറ്റിയുടെ ക്യാബിനിൽ പുതിയ ആൾ ആണ്. അയാൾ എന്നെ കണ്ടു ചിരിച്ചു.തിരികെ ഞാനും.
ഇത് മനോജ് ചേട്ടൻ ആയിരിക്കും. തിരികെ വന്നിട്ടു പരിചയപ്പെടാം.
ഉച്ചക്ക് നല്ല ഫിഷ് ഫ്രൈ, സീ ഫുഡ് എല്ലാം കിട്ടുന്ന ഒരു കടയിലേക്ക് ആണ് പോയത്. ഇതും നല്ല ഫേമസ് ആണ്. അവിടെ ഞാൻ ഒരു തവണ പോയിട്ടുണ്ട് ഫ്രിണ്ട്സിന്റെ കൂടെ.
അത്യാവശ്യം ദൂരം ഉണ്ടായിരുന്നെങ്കിലും അവിടെ നിന്ന് തന്നെ ഇന്നത്തെ ഊണ് എന്നൊരു മൈൻഡിൽ ഞാൻ അങ്ങോട്ടേക്ക് വിട്ടു. 20 മിനിറ്റ് എടുത്തു അവിടെ എത്താൻ.
കഴിക്കാൻ നല്ല തിരക്ക് ആണ്. ബൈക്ക് ആയതുകൊണ്ട് പാർക്കിംഗ് ബുദ്ധിമുട്ട് ആയില്ല.
സീറ്റ് എല്ലാം ഫിൽ ആണ്.പിന്നെ ഒരാൾ മാറിയാൽ ഉടനെ കെറുവാൻ ആളുകൾ വെയിറ്റിങ്ങും.
എന്ത് ചെയ്യാൻ. ഞാനും വെയിറ്റ് ചെയ്യുക തന്നെ. ഒറ്റക്കായത് കൊണ്ട് സീറ്റ് പെട്ടെന്ന് കിട്ടുമായിരിക്കും. ഫോണും നോക്കി പുറത്തെ മരത്തിനു ചുവട്ടിലെ ബെഞ്ചിൽ ഇരുന്നു.
⚪⚪⚪⚪⚪
“അഭി ചേട്ടാ…”
എവിടെ നിന്നോ ഒരു പെൺകുട്ടിയുടെ വിളി.
ഞാൻ ചുറ്റും നോക്കി.
“ഇവിടെ. ലെഫ്റ്റ് സൈഡിൽ.”വീണ്ടും അവളുടെ ശബ്ദം.
നോക്കിയപ്പോൾ അകത്തെ ടേബിളിൽ നിന്ന് എഴുന്നേറ്റു നിന്ന് കൈ വീശി വിളിക്കുന്ന ഒരു പെൺകുട്ടി.
അവളെ കണ്ടതും എനിക്ക് പെട്ടെന്ന് ആളെ മനസിലായില്ല. അത് എന്റെ മുഖത്തും വ്യക്തമായിരുന്നു.
“ഞാൻ ഇപ്പൊ വരാം”അവൾ കൈ കൊണ്ട് ആക്ഷൻ കാണിച്ചിട്ട് എന്റെ അടുത്തേക്ക് ഓടി വന്നു.
ഫ്രിണ്ടിലെ റീസെപ്ഷനിലൂടെ കറങ്ങിയാണ് അവൾ ഓടി എന്റെ അടുത്തേക്ക് വന്നത്.അടുത്ത് എത്താറായപ്പോൾ എനിക്ക് ആളെ ഏകദേശം മനസ്സിലായി.
പെട്ടെന്ന് എനിക്കുണ്ടായ അത്ഭുതം പിന്നെ ഒരു ചിരി ആയി മാറി.
“സുഹാന ബഷീർ”
എന്റെ ജൂനിയർ ആയിരുന്നു സ്കൂളിൽ.
“എന്നെ മനസ്സിലായില്ലേ?”
അവൾ അടുത്തേക്ക് വന്നു ചോദിച്ചു.
“ഞാനാ സു..” അവൾ പറയുവാൻ തുടങ്ങിയപ്പോൾ ഞാൻ ഇടക് കേറി പറഞ്ഞു.
“സുഹാന ബഷീർ” ഞാൻ അവൾക്കു നേരെ കൈ നീട്ടി.
അവളും തിരികെ ചിരിച്ചുകൊണ്ട് കൈ തന്നു..
“ഞാൻ വിചാരിച്ചു എന്നെ മനസ്സിലായില്ല എന്ന്”
“നിന്നെ ആദ്യം കണ്ടപ്പോൾ മനസ്സിലായില്ല. എന്തൊരു ചേഞ്ച് ആണ് നിനക്ക്.” ഞാൻ അവളെ അടിമുടി നോക്കി കൊണ്ട് പറഞ്ഞത് അല്പം ഓവർ ആയോ എന്ന് പിന്നെയാണ് ഞാൻ ഓർത്തത്.
പെട്ടെന്ന് അവളെ നോക്കിയപ്പോൾ അവൾ എന്റെ നോട്ടം കണ്ടു ചിരിച്ചോണ്ട് നാണം വന്ന പോലെ നിൽക്കുകയാണ്.
ഞങ്ങൾ കൈ വിട്ടു.
“അത് നമ്മൾ കണ്ടിട്ട് ഇപ്പോൾ 5 വർഷം ആയില്ലേ.അതുകൊണ്ടാ.ആദ്യം ഒക്കെ മെസ്സേജ് അയക്കുമായിരുന്നു.പിന്നെ ഞാനും കോളേജിൽ എത്തിയപ്പോൾ എല്ലാം പതുക്കെ ഗ്യാപ് ആയി, ലാസ്റ്റ് കണ്ടത് സ്കൂളിലെ റീ യൂണിയൻ 5 വർഷം മുൻപ് നടന്നപ്പോൾ ആണ്. “
“നി ഇപ്പൊ ഇവിടെ ആണോ പഠിക്കുന്നത്.”ഞാൻ അവളോട് ചോദിച്ചു.
“പടുത്തം ഒക്കെ കഴിഞ്ഞു, ഇപ്പൊ ഇവിടെ 6 മാസം മുൻപ് ജോബ് കിട്ടി ഇങ്ങോട്ടേക്കു മാറി. ഇൻഫോ പാർക്കിൽ ആണ്.”
“ചേട്ടന്റെ ഇൻസ്റ്റാ പോസ്റ്റും സ്റ്റാറ്റസ് ഉം എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു.നമ്മളെ തിരിച്ചു ഇങ്ങോട്ടേക്കു ഫോളോ ചെയ്യുന്നില്ലല്ലോ” അവൾ ഒരു പരിഭവത്തോടെ പറഞ്ഞു.
“ഡി മിസ്സ് ആയി പോയതാണ്.നീ ഫ്രണ്ട്‌സ് ആയിട്ട് വന്നതാണോ”
“അതെ ഒരുമിച്ചു വർക്ക് ചെയ്യുന്നവർ ആണ്.ഇന്നലെ എന്റെ ബര്ത്ഡേ ആയിരുന്നു. ഇന്നലെ സൺഡേ ആയതിനാൽ എല്ലാരും വീട്ടിൽ ആയിരുന്നു. അപ്പോൾ ഇന്നത്തേക്ക് ആയി ട്രീറ്റ്.”
“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ മൈ ഡിയർ”
ഞാൻ അവൾക്കു ഒന്ന് കൂടി കൈ കൊടുത്തുകൊണ്ട് പറഞ്ഞു.
“താങ്ക്യൂ…..പണ്ട് എനിക്ക് ചേട്ടൻ ബർത്ത്ഡക്കു തന്ന ഗിഫ്റ്റ് ഓർമ ഉണ്ടോ.”
അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു
“മറക്കാൻ പറ്റുമോ..”ഞാനും പറഞ്ഞു
അവളും ഞാനും ഒരുമിച്ചു സ്കൂളിൽ ആർട്സിന് ഒരു ഗ്രൂപ്പ് ആയിരുന്നു. അങ്ങനെ ഞങ്ങളുടെ ഒരുമിച്ചു മത്സരിച്ച പാട്ടിനു ഫസ്റ്റ് കിട്ടിയത്തിന്റെ സന്തോഷത്തിനു ഞാൻ അവൾക്കു രണ്ടു ദിവസം കഴിഞ്ഞുള്ള അവളുടെ ബർത്ത്ഡേക്കു ഒരു ഗിഫ്റ്റ് കൊടുത്തു. അവളുടെ തട്ടമിട്ടു ചിരിച്ചു നിൽക്കുന്ന നല്ലൊരു പടം ഞാൻ വരച്ചത്.
ഒരുമിച്ചു മത്സരിച്ചു കൂടെ നിന്ന് സമ്മാനം വാങ്ങിയ ഒരു പാവം ജൂനിയർ കൊച്ചിനു വെറുതെ അന്നത്തെ സന്തോഷത്തിനു കൊടുത്ത സമ്മാനം.
“നി അതൊക്കെ ഓർക്കുന്നുണ്ടല്ലേ.” ഞാൻ കൗതുകത്തോടെ ചോദിച്ചു.
“അതെങ്ങനെയാ ഞാൻ മറക്കണേ” എനിക്ക് ബർത്ത് ഡേയ്ക്ക് ആ സ്കൂളിൽ നിന്ന് ഒരു സമ്മാനമേ കിട്ടിയിട്ടുള്ളു, അത് ചേട്ടൻ തന്നതാ.
“ചേട്ടൻ ഒറ്റക്കാണോ. വാ. നമുക്ക് ഒരുമിച്ചു ഫുഡ് കഴിക്കാം, ഇന്നെന്റെ ചെലവ്”.അവൾ സ്നേഹത്തോടെ ക്ഷെണിച്ചു.
“ഞാനില്ലടാ, നിങ്ങൾ ഫ്രിണ്ട്സ് ഒക്കെ ആയിട്ട് വന്നതല്ലേ. പിന്നെ എന്റെ ഫ്രണ്ട് ഒരാൾ ഇപ്പൊ വരും,, അവനും കൂടി വന്നിട്ട് വേണം കേറാൻ.” വെറുതെ അവരുടെ ഇടയിൽ കെറുവാൻ എനിക്ക് തോന്നിയില്ല.
“എന്നാ ചേട്ടൻ വാ ഞാൻ എല്ലാവരെയും പരിചയപെടുത്താം “
അവൾ എന്റെ മറുപടിക്ക് വെയിറ്റ് ചെയ്യാതെ എന്റെ കയ്യും വിലിച്ചുകൊണ്ടു പോയി.
“എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന അധികാര ഭാവത്തോടെ ആണ് അവളുടെ പോക്ക്… ഇവൾക്ക് ഇത് എന്തൊരു മാറ്റം ആണ്.ആ പാവം പെൺകുട്ടി തന്നെ ആണോ ഇവൾ ഇപ്പോൾ. രൂപത്തിലും ഭാവത്തിലും എല്ലാം മാറ്റം. തട്ടം ഇല്ല, പഴയപോലെ മൂടി പൊതിഞ്ഞ ഡ്രസ്സ് ഇല്ല. ആളുകളോട് മിണ്ടാൻ പേടി ഇല്ല. പിന്നെ 5 വർഷം കൊണ്ട് ഒരാൾ ഇത്രയും ഗ്ലാമർ ആകുമോ.”
ഇങ്ങനെ ഓരോന്നും എന്റെ മനസ്സിൽ വന്നുകൊണ്ടേ ഇരുന്നു.
“ഗയ്‌സ്, ഇത് അഭിനവ് ചേട്ടൻ. സ്കൂളിലെ എന്റെ ഫേവറേറ്റ് സീനിയർ.” അവൾ എല്ലാവർക്കും എന്നെ പരിചയപ്പെടുത്തി.
3 പെൺകുട്ടികളും 2 ആണുങ്ങളും ആണ് അവളെ കൂടാതെ ഉണ്ടായിരുന്നത്.
അവരെല്ലാം എനിക്കും കൈ തന്നു പരിചയപ്പെട്ടു.
നിമ്മി,സാന്ദ്ര, അജിത്, അഞ്ചു ആൻഡ് ഫർഹാൻ
എല്ലാവരും വളരെ സന്തോഷത്തോടെ ആണ് എനിക്കു കൈ തന്നത്.
“ബ്രോ എറണാകുളത്തു ആണോ വർക്ക് ചെയ്യുന്നത്”
ഫർഹാൻ ആണ് ചോദിച്ചത്.
“ശെരിക്കും ഞാൻ ഇന്ന് ആണ് ഇവിടേയ്ക്ക് വന്നത്. ഇവിടെ നമ്മുടെ ഒരു വർക്ക് നടക്കുന്നുണ്ട്, GRM ഹോസ്പിറ്റലിൽ. “
“ആഹാ. അപ്പൊ വലിയ പുള്ളി ആണ് “
അഞ്ചു പറഞ്ഞു.
“പിന്നെ കുറെ ഹൌസ് ബോട്ട് ഒക്കെ ഉണ്ട്, നമുക്ക് പോകാം ഒരു ദിവസം” സുഹാന അവൾക്കു മറുപടി കൊടുത്തു.
ഞാൻ അവളെ നോക്കി ചിരിച്ചു. അവൾ പറഞ്ഞതും ശരിയാണ്. നമുക്ക് റിസോർട്ടും ഹൌസ് ബോട്ട് എല്ലാം ഉണ്ട്. കുമരകത്തു തന്നെ.
അജിത്ത് എനിക്ക് ഇരിക്കുവാനുള്ള ചെയർ എടുക്കുവാൻ തുടങ്ങുന്നത് കണ്ടപ്പോൾ ഞാൻ അവനെ തടഞ്ഞു.
“വേണ്ട ബ്രോ ഞാൻ ഇരിക്കുന്നില്ല, ഫ്രണ്ട് ഓൺ ദി വേ ആണ്.അവൻ വന്നിട്ട് വേണം കഴിക്കാൻ, ഇല്ലെങ്കിൽ അത് മതി ഉടക്കാൻ. നമുക്ക് പിന്നീട് ഒരിക്കൽ കാണാം. ഇവള് പറഞ്ഞപോലെ നിങ്ങൾ കോട്ടയത്തേക്ക് വാ ഒരു ദിവസം അവിടെ നമുക്ക് ഹൌസ് ബോട്ട് ഒക്കെ സ്റ്റേ അടിച്ചു അടിപൊളി ആക്കാം.”
ഞാൻ പറഞ്ഞത് കെട്ട് അവർക്കും സന്തോഷം. എല്ലാവരും ഏകദേശം എന്റെ പ്രായം തന്നെ. അഞ്ചു മാത്രം കുറച്ചുകൂടി പ്രായം കുറവ് ആണെന്ന് തോന്നുന്നു .
“ഞാൻ അവരോടു ബൈ പറഞ്ഞു പതുക്കെ ഇറങ്ങി. സുഹാനയുടെ മുഖത്തു ചെറിയ വിഷമം ഉണ്ട്. ഞാൻ അവൾ പറഞ്ഞിട്ടും കഴിക്കാതെ ഇരിക്കുന്നതിൽ” അവൾ എന്റെ പുറകെ വരാൻ തുടങ്ങിയപ്പോൾ ഞാൻ അവളെയും പിടിച്ചു അവർക്കരുകിൽ ഇരുത്തി.
“നീ ഇവിടെ ഇരിക്ക്. ഇവർക്ക് ട്രീറ്റ് ചെയ്യാൻ വന്നിട്ട് എന്റെ കൂടെ ഇപ്പോൾ വരണ്ടാ, അവരെ കെയർ ചെയ്യ്”
അതും പറഞ്ഞു അവൾക്ക് തലയിൽ ഒരു കോട്ടും കൊടുത്തു ഞാൻ പുറത്തേക്കു നടന്നു.
“ഡി.. ചേട്ടൻ അടിപൊളി ആണല്ലോ, ഇനി നിങ്ങൾ തമ്മിൽ പണ്ട് ഇഷ്ടത്തിൽ ആയിരുന്നോ”.
“ഒന്ന് പതുക്കെ പറയടി. ഞങ്ങൾ തമ്മിൽ ഒന്നും ഇല്ലായിരുന്നു”
ഞാൻ നടന്നപ്പോൾ അവളെ അവർ ഓരോന്ന് പറഞ്ഞ് കളിയാക്കുന്നത് കേട്ടിരുന്നെങ്കിലും ഞാൻ തീറിഞ്ഞു നോക്കാതെ നടന്നു. ഒരു ചെറിയ ചിരിയും എനിക്ക് വരാതെ ഇരുന്നില്ല .
പുറത്ത് വന്നു വീണ്ടും ഞാൻ പഴയ സ്ഥലത്തേക്ക് പോയി. അവിടെ ഇപ്പോൾ വേറെ ആൾ വന്നു ഇരിക്കുന്നുണ്ട്. പിന്നെ ഉള്ളതിൽ എല്ലാം ഫാമിലി ആണ്. എനിക്ക് ആണേൽ നല്ലപോലെ വിശക്കുന്നുണ്ട്. “പൊറോട്ട എല്ലാം ഇത്ര പെട്ടെന്ന് ദഹിച്ചോ അങ്ങനെ വരാൻ വഴി ഇല്ലല്ലോ”
ഞാൻ കുറച്ചു ദൂരേക്ക് മാറി ഒരു ബൈക്കിന് മുകളിൽ ഇരുന്നു.
ഇവിടെ നിന്നാൽ എനിക്ക് സുഹാനയെ കാണാം, അവൾ ഇടക്കൊക്കെ എന്നെ നോക്കുന്നുണ്ട്. അവർക്കുള്ള ഫുഡ് വന്നു. ഇതിനിടക്ക് അവൾ രണ്ടു തവണ എന്നെ കൈ കാണിച്ചു വിളിച്ചു.
ഇനിയും വെയിറ്റ് ചെയ്താൽ വിശന്നു ചാവും എന്ന് തോന്നിയ ഞാൻ അവളോട് പോകുവാ ഫ്രണ്ട് വരും എന്നൊക്കെ ആക്ഷൻ കാണിച്ചു ബൈക്ക് എടുത്ത് പുറത്തേക്കു ഇറങ്ങി.
അവളുടെ മുഖം പെട്ടെന്ന് ഞാൻ പോയത് കണ്ടപ്പോൾ മാറിയതും ഞാൻ കണ്ടിരുന്നു.
കുറച്ചു മാറിയപ്പോൾ തന്നെ അധികം തിരക്ക് ഇല്ലാത്ത ഒരു കട കണ്ടു. അവിടെയും സീ ഫുഡ് ഐറ്റംസ് തന്നെ. വളരെ കുറച്ചു പേരെ അവളുടെ ഉള്ളു. പക്ഷെ സമയം 2. 30ആയിരുന്നു. അപ്പോൾ തിരക്ക് കുറഞ്ഞ കാരണം അതും ആകാം. അകത്തു കെയറി കൈ കഴുകി ഞാൻ ഇരുന്നു.
മീൻ വിഭവങ്ങൾ എല്ലാം തന്നെ തീർന്നിട്ടുണ്ടായിരുന്നു.
പക്ഷെ എന്റെ ഫേവറേറ്റ് സാധനങ്ങൾ കണ്ട സന്തോഷത്തിൽ ഞാൻ അതെല്ലാം പറഞ്ഞ് കഴിക്കുവാൻ തുടങ്ങി.
ചെമ്മീൻ റോസ്സ്റ്റും , കൊഴുവ ഫ്രൈയും, പിന്നെ ബീഫും.കോട്ടയം കുമാരകത്തു നിന്ന് വരുന്ന എനിക്ക് കരിമീനും ഞണ്ടും ഒന്നും ഇവിടെ നിന്ന് വാങ്ങാൻ തോന്നിയില്ല. പിന്നെ ബീഫ് എവിടെ കണ്ടാലും അപ്പോൾ കഴിക്കാൻ തോന്നും. പക്ഷെ ബീഫ് ചതിച്ചു . അത് അത്ര ശെരിയായില്ല. ചെമ്മീൻ അടിപൊളി ആയിരുന്നു. കൊഴുവ പിന്നെ ഓക്കേ. പക്ഷെ ഊണ് ടോട്ടലി നോക്കുമ്പോൾ ഒക്കെ ആണ്.
കഴിച്ചു ബില്ലും കൊടുത്തു ഞാൻ ഇറങ്ങി.
സുഹാനയെ രാത്രി ഇൻസ്റ്റ ഇൽ മെസ്സേജ് അയക്കാം .. ഫ്രണ്ട് അടുത്തുള്ള സ്പോട് ആണ് പറഞ്ഞിരുന്നത് ഞാൻ വന്നത് മാറി പോയി എന്നൊക്കെ പറയാം എന്ന് വിചാരിച്ചു.
പക്ഷെ ഉച്ചക്ക് ഇവിടെ വന്നത് നന്നായി. അവളെ വീണ്ടും കാണാൻ പറ്റി. ഞാൻ പ്ലസ്സ് ടു പഠിക്കുമ്പോൾ ആണ് അവൾ അവിടെ പ്ലസ് വണ്ണിന് ചേരുന്നത്. ഞങ്ങളുടെ ഒരേ ഗ്രൂപ്പ്. ഇടക്കൊക്കെ കണ്ടിട്ടുണ്ടെങ്കിലും പൊതുവെ പെൺകുട്ടികളോട് ഗ്യാപ് ഇടുന്ന ഞാനും പഞ്ചപാവം ആയിരുന്ന അവളും മിണ്ടിയിരുന്നില്ല.
അങ്ങനെ ആണ് ഞങ്ങളുടെ ആർട്സ് വരുന്നത്. അവിടെ ഏറ്റവും നന്നായി പാട്ട് പാടുന്നത് അവൾ ആണെന്ന് അവളുടെ സുഹൃത്ത് പറഞ്ഞറിഞ്ഞപ്പോൾ എല്ലാവരും നിർബന്ധിച്ചു. പക്ഷെ അവൾക്കു പേടി. അങ്ങനെ ഞാൻ അവളെ കണ്ടു സംസാരിക്കാൻ തീരുമാനിച്ചു. ഗ്രൂപ്പ് നമുക്ക് ഫസ്റ്റ് അടിക്കണം എന്നാ തീരുമാനത്തിൽ ഞാൻ അവളെ ഒരുവിധം സമ്മതിപ്പിച്ചു.
അങ്ങനെ ഞാൻ കൊടുത്ത ധൈര്യത്തിൽ അവൾ പാടാൻ കേറി. ഞങ്ങൾക്ക് ഒന്നാം സമ്മാനവും. ആ സന്തോഷത്തിൽ ആണ് ഞാൻ അന്ന് അവൾക്കു സമ്മാനമായി ബെർത്ഡേക്കു പടം വരച്ചു നൽകിയത്. പിന്നെ അവൾ എന്നോട് മാത്രം നല്ല കമ്പനി ആയിരുന്നു. പോകുന്നത് വരെ. പിന്നെ ഇടക്കൊക്കെ അന്ന് മെസ്സേജ് അയക്കുമായിരുന്നു. പിന്നെ അക്കൗണ്ട് മാറിയപ്പോൾ അതും നിന്ന്.
പിന്നെയും ഒന്ന് രണ്ടു ഇടങ്ങളിൽ കറങ്ങി ഒരു 5 മണിയോടെ ആണ് ഞാൻ ഫ്ലാറ്റിൽ എത്തിയത്. എത്തിയപ്പോൾ താഴെ പാർക്കിങ്ങിൽ നമ്മുടെ പാർക്കിങ്ങിന്റെ തൊട്ടടുത്ത് ഒരു ബ്ലൂ മിനി കൂപ്പർ വന്നു കിടക്കുന്നുണ്ട്. പക്ഷെ അപ്പോഴും എന്റെ കണ്ണ് പോയത് മൂടി ഇട്ടിരിക്കുന്ന ആ താറിലേക്ക് ആണ്.
മനോജ് ചേട്ടനെ നോക്കിയെങ്കിലും അപ്പോൾ അവിടെ കണ്ടില്ല.
ഞാൻ ലിഫ്റ്റ് കേറി മുകളിലേക്കു പോയി.
മെറിൻ ചേച്ചിയുടെ ഫ്ലാറ്റ് ഡോർ പകുതി തുറന്നു ആണ് കിടക്കുന്നത്. പക്ഷെ ഞാൻ നേരെ നമ്മുടെ ഫ്ലാറ്റിൽ കേറി ഒന്ന് ഫ്രഷ് ആയി വന്നു.
“ഈ ബൈക്കിന് പോയാൽ ഉള്ള പ്രശ്നം ഇതാണ്. പൊടിയും വെയിലും അടിച്ചു ആകെ നാശം ആകും.”
കുളിച്ചു പുറത്തു ഇറങ്ങിയപ്പോൾ എന്റെ ചേച്ചി അവിടെ നിൽക്കുന്നു.
ഞാൻ ഓടി ചെന്ന് അവളെ എടുത്തു പൊക്കി.
“താഴെ ഇറക്കടാ… നീ അടി വാങ്ങും”
ഞാൻ അവളെ എടുത്തുകൊണ്ടു ഹാളിലേക്ക് പോയി.
“ ചേച്ചിയെ കണ്ട സന്തോഷത്തിൽ എടുത്തുകൊണ്ടു നടക്കുവാണോ അനിയൻ “
പെട്ടെന്ന് ഒരു പെൺ സ്വരം കേട്ടപ്പോൾ ഞാൻ അവളെ താഴേക്കു ഇട്ടു.
നോക്കിയപ്പോൾ മെറിൻ ചേച്ചി അവിടെ ഇരിക്കുന്നു.
എന്റെ മോനെ ആ ഫോട്ടോയിൽ കണ്ടതൊന്നും അല്ല. ശെരിക്കും ഒരു മാലാഖ പോലെ. ഞാൻ ആ ഞെട്ടലിലും മെറിൻ ചേച്ചിയെ തന്നെ നോക്കി നിന്ന്.
“ഹോ എന്റെ നടുവ്” താഴെ നിന്ന് ചേച്ചി എന്റെ കാലിൽ ഒരു അടിയും തന്നു പതുകെ എഴുന്നേറ്റു. അപ്പോഴാണ് ഞാൻ ഒരു ടവൽ മാത്രം ഉടുത്തു ആണ് നിൽപ്പ് എന്ന് മനസ്സിലാക്കിയത്.
“ഞാൻ ഒറ്റ ഓട്ടം” റൂമിൽ കേറി വാതിൽ അടച്ചു.
“കാണാൻ ആഗ്രഹിച്ച ആൾ മുൻപിൽ വന്നു നിന്നപ്പോൾ കണ്ടത് ഇങ്ങനെയും”
ഞാൻ ഡ്രസ്സ് മാറി ഒരു വൈറ്റ് ടി ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ടു മുടിയും ഒന്നൊതുക്കി പുറത്തേക്കു ഇറങ്ങി.
ചേച്ചി ഫ്രഷ് ആവൻ കേറിയിരുന്നു.
ഹാളിൽ എത്തിയപ്പോൾ മെറിൻ ചേച്ചി എന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്.
പിന്നെ എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു കൈകൾ നീട്ടി.
“ഹലോ അഭി. ഞാൻ മെറിൻ”
“ഹലോ ചേച്ചി ഞാൻ അഭി”
തിരികെ ഞാനും പറഞ്ഞു…എനിക്ക് ബോധം ഒന്നും ശെരിക്കും അപ്പോൾ ഇല്ലായിരുന്നു.
പക്ഷെ ചേച്ചിയുടെ കൈ അപ്പോൾ എന്തുകൊണ്ടോ ഞാൻ വിട്ടില്ല. അത്രയ്ക്ക് സോഫ്റ്റ് ആയിരുന്നു അത്.
“പരിചയപ്പെട്ട സ്ഥിതിക്ക് ഇനി ഞാൻ കൈ എടുത്തോട്ടെ”
ചേച്ചി തമാശക്ക് കളിയാക്കുന്ന രീതിയിൽ ആണ് അത് ചോദിച്ചത്
പെട്ടെന്ന് അബദ്ധം മനസ്സിലാക്കിയ ഞാൻ കൈകൾ വിട്ടു .
അപ്പോൾ ആണ് ആ കൈ ഞാൻ ശ്രെദ്ധിക്കുന്നത്.
നല്ല നീണ്ടു മെലിഞ്ഞ വിരലുകൾ അതിൽ ഭംഗിയിൽവെട്ടി ഷേപ്പ് ആക്കിയ നഖങ്ങൾ, ഒരു ലൈറ്റ് ഗ്രെ കളർ നെയിൽ പോളിഷ് ആണ് ഇട്ടിരിക്കുന്നത്. ഒരു ചെറിയ ഡയമണ്ട് കല്ല് പതിച്ച പ്രേത്യേക ഡിസൈൻ ഉള്ള മോതിരവും ഉണ്ട്.
“ദൈവമേ ഞാൻ എന്നാണ് ഇതക്കെ ശ്രെദ്ധിച്ചു തുടങ്ങിയത്”
കൈ വിട്ടുകൊണ്ട് ഞാൻ പെട്ടെന്നു ടെൻഷൻ അടിച്ചു.
“ഡാ. നീ ഇതൊന്നും കാര്യം ആക്കണ്ട.ഇതൊക്കെ എല്ലായിടത്തും ഇങ്ങനെയാ. പിന്നെ നിങ്ങൾ നല്ല ക്ലോസ് അല്ലെ.”
ചേച്ചി പറഞ്ഞുകൊണ്ട് ഇരുന്നു.
എന്നെക്കുറിച്ചു അപ്പോൾ ചേച്ചി പറഞ്ഞ് മെറിൻ ചേച്ചിക്ക് കുറെ ഒക്കെ കാര്യങ്ങൾ അറിയാം.
ഞാനും അവിടെ ഇരുന്നു.
“ചേച്ചി എപ്പോഴാണ് എത്തിയത് ഓഫീസിൽ നിന്ന്.” എന്തെങ്കിലും ചോദിക്കാൻ വേണ്ടി ഞാൻ പറഞ്ഞു.
“ഞാൻ 5 മണി ആയപ്പോൾ. നമ്മൾ ഒരേ ടൈം ഇൽ ആകും വന്നത്. . ഞാൻ വന്നപ്പോൾ ഫ്ലാറ്റിന്റെ ഡോർ തുറന്നു കിടക്കുന്നത് കണ്ടിരുന്നു.”
“എന്നിട്ട് നീ എന്താ അകത്തേക്ക് വരാഞ്ഞേ”
അതുകേട്ടു ചേച്ചി ചോദിച്ചു.
“നമ്മൾ ഇപ്പോൾ അല്ലെ പരിചയപ്പെട്ടതു. ഇനി വരാം ഇടക്കൊക്കെ”
ഞാൻ സത്യം തന്നെ പറഞ്ഞു.
ചേച്ചി മറുപടി എന്തോ പറയാൻ വന്നപ്പോൾ ആണ് മെയിൻ ഡോർ തുറന്നു ഒരു കുഞ്ഞു സുന്ദരി കുട്ടി അകത്തേക്ക് വന്നത്.
“മമ്മാ.. അവൾ ഓടി വന്നു മെറിൻ ചേച്ചിയുടെ മടിയിൽ കേറി ഇരുന്നു”
അവൾ അപ്പോൾ ആണ് എന്നെ ശ്രെദ്ധിക്കുന്നത്.
എന്നെ കണ്ടപ്പോൾ അവൾക്കു പ്രേത്യേകിച്ചു മാറ്റം ഒന്നും ഉണ്ടായില്ല. പിന്നെ അവൾ ചേച്ചിയോട് ചോദിച്ചു
“ ഇതാണോ അഭി “
“അഭി അല്ല അഭി അങ്കിൾ.അഞ്ജലി ആന്റി യുടെ അനിയൻ”
എനിക്ക് ആ വിളിയിൽ പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല കസിൻസിന്റെ പിള്ളേർ എല്ലാം എന്നെ മാമൻ, കൊച്ചച്ഛൻ എന്നൊക്കെ വിളിക്കുന്നതാണ്.
“ഹായ്.. ഐആം സാറ എലിസബേത് മെൽവിൻ”.
അവൾ കുഞ്ഞു കൈകൾ വീശി മടിയിൽ ഇരുന്നുകൊണ്ട് തന്നെ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“വലിയ പേരാണല്ലോ”
“യെസ്. സാറ ഞാൻ, എലിസബേത് എന്റെ അമ്മ, മെൽവിൻ എന്റെ അച്ഛൻ. “
അവൾ അതുപറഞ്ഞപ്പോൾ. എനിക്ക് എന്തോ ഒന്ന് മനസ്സിൽ പെട്ടെന്ന് തോന്നി. പക്ഷെ മെറിൻ ചേച്ചിക്കും പ്രേത്യേകിച്ചു ഭാവമാറ്റം ഒന്നും ഇല്ലാ. മോൾക്കും.
അപ്പോഴേക്കും അഞ്ജലി ഫ്രഷ് ആയി ഡ്രസ്സ് മാറി വന്നു.
“ചേച്ചി നിങ്ങള് റെഡി ആയി വാ. ഞാൻ ഇവന് ഇവിടെ ഒക്കെ ഒന്ന് കാണിച്ചു കൊടുക്കട്ടേ “അഞ്ജലി അത് പറഞ്ഞപ്പോൾ മെറിൻ ചേച്ചിയും സാറ മോളും എഴുന്നേറ്റു.
“ഒക്കെ ഡി ഒരു 20 മിനിറ്റ്സ്”
എന്നെയും ഒന്നും നോക്കി ചിരിച്ചിട്ട് അവർ ഇറങ്ങി.
“ഡി. അത് മെറിൻ ചേച്ചിയുടെ മോൾ ആണോ?”
അവർ ഇറങ്ങിയതും എന്റെ ആദ്യത്തെ ചോദ്യം.
“അല്ല.”
അവൾ കൂൾ ആയി പറഞ്ഞുകൊണ്ട് ബൾക്കണിയുടെ ഗ്ലാസ് ഡോർ തുറന്നു.
“പിന്നെ.. അത് ചേച്ചിയുടെ ബ്രദറിന്റെ മോൾ ആണ്.അവർ മരിച്ചു പോയി. 3 വർഷമായി. അന്ന് മുതൽ സാറ ചേച്ചിയുടെ കൂടെയാ”
അവൾ ഇതൊന്നും ഒരു കാര്യവും അല്ല എന്നുള്ള രീതിയിൽ ആണ് പറഞ്ഞത്.
എന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ അവൾ പറഞ്ഞു.
“ഡാ ഇതൊന്നും അവർക്കു പ്രശ്നം അല്ല. ആദ്യം കേട്ടപ്പോൾ എനിക്കും ഒരു വിഷമം ഒക്കെ ഉണ്ടായിരുന്നു പക്ഷെ, അവർ ഉള്ളതിനേക്കാൾ സ്നേഹത്തോടെയാ ചേച്ചി മോളെ നോക്കുന്നെ. മോൾക്കും ഇതെല്ലാം ഇപ്പോൾ അറിയാം, അവർ രണ്ടുപേരും കാണിക്കാത്ത വിഷമം നമ്മൾ കാണിക്കണ്ടല്ലോ?
അവൾ പിന്നെ ഓരോന്ന് എനിക്ക് കാണിച്ചു തരാൻ തുടങ്ങി.
അവിടെ നിന്ന് കാണുന്ന സ്ഥലങ്ങൾ, പിന്നെ ഫ്ലാറ്റിനെ കുറിച്ചുള്ള വിശേഷങ്ങൾ, അങ്ങനെ എല്ലാം. പിന്നെ ഉച്ചക്കും രാവിലെയും ഗീതേച്ചി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാതെ പോയത് എനിക്ക് തന്നെ ആണ് നഷ്ടം എന്നും പറഞ്ഞു. അത്രയും അടിപൊളി കുക്ക് ആണ് ഗീതേച്ചി.ഇന്ന് ഞാൻ ഉച്ചക്ക് കഴിക്കാതെ പോയത് ചേച്ചിക്കും സങ്കടം ആയി എന്ന് പറഞ്ഞപ്പോൾ എനിക്കും ഒരു വെല്ലായ്മ.
“ഡി അത് എനിക്ക് ഇവരെ ഒന്നും അറിയില്ലല്ലോ. ഇനി ആകട്ടെ.”
“ഡാ മെറിൻചേച്ചി സാറ ഗീതേച്ചി ഒക്കെ ഇവിടെ എനിക്ക് എന്റെ ഇവിടുത്തെ വീട്ടുകാരെ പോലെ ആണ്. കാര്യം മെറിൻചേച്ചിക്ക് ഇപ്പോൾ 28 വയസ്സ് ഉള്ളു. എന്നേക്കാൾ ഒരു വയസ്സ് മാത്രം കൂടുതൽ, പക്ഷെ ഒരു ചേച്ചിയോട് തോന്നുന്ന സ്നേഹവും ബഹുമാനവും എല്ലാം എനിക്കു അവരോടു ഉണ്ട്.. അത് നിനക്ക് എന്നോട് ഉള്ള പോലെ ഉടായിപ്പ് ബഹുമാനം അല്ല. ശെരിക്കും അവർ അത് അർഹിക്കുന്നുണ്ട്. നിനക്ക് ഇനി കൂടുതൽ പരിചയപെടുമ്പോൾ മനസ്സിലാകും”
അതും പറഞ്ഞു ചേച്ചി കിച്ചണിലേക്ക് പോയി.
“അതിനു നിന്നോട് എനിക്കു ഉടായിപ്പ് ബഹുമാനം ആണോ. ഇല്ലാത്ത സാധനം എങ്ങനെ ആണ് ഉടായിപ്പ് ആകുന്നേ.”
ഞാൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു.
“ഡാ ഒന്നാമത് നനഞ്ഞു ഇരിക്കുവാ. നീ വിട്ടേ.”
“ഇവിടെ കുക്കിംഗ് ഒക്കെ ഉണ്ടോ?.ഡോക്ടർ ആയതിന്റെ അഹങ്കാരം ആണോ?. ഞാൻ ഉണ്ടാക്കിയത് കഴിച്ചു പണി ആയി മരുന്ന് തരാൻ എനിക്കു ഒരു പട്ടിയുടെയും സഹായം വേണ്ടെന്നാ.. “
“ഡാ…” അവള് കയ്യിൽ ഇരുന്ന ഗ്ലാസ് എടുത്ത് എറിയാൻ തുടങ്ങിയപ്പോൾ ഞാൻ പുറത്തേക്കു ഓടി.
അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ അവൾ എനിക്ക് ചായയും ആയി വന്നു. കാട്ടൻ ചായ ആണ്. കൂടെ ഒരു പാക്കറ്റ് ബിസ്‌ക്കറ്റും.
“നീ ഇത് കുടിക്ക്. ഞാൻ റെഡി ആയി വരാം നമുക്ക് ലുലു പോകാം.ചേച്ചിക്കും എന്തൊക്കെയോ പർച്ചയ്‌സ് ഉണ്ട്. നമ്മൾ ഒരുമിച്ചാ പോകുന്നെ” അവൾ റൂമിലേക്ക് കേറി.
“ഡി അപ്പോൾ മെറിൻ ചേച്ചി മാരീഡ് അല്ലേ”
ഞാൻ ചാടി കേറി ചോദിച്ചു.
“അല്ലാ. വേണേൽ നിനക്ക് ആലോചിക്കാം. ഇപ്പോൾ തന്നെ ആയിക്കോട്ടെ. അങ്ങോട്ടേക്ക് ചെന്നാൽ മതി.”
അവൾ എന്തൊക്കെയോ പറഞ്ഞൂ ഡോർ അടച്ചു.
അതൊന്നും ഞാനും കാര്യം ആക്കിയില്ല. അങ്ങനെ 5 മിനിറ്റിൽ അവളും വന്നു. പിന്നെ വേറെ ഒന്നും സംസാരിച്ചില്ല. ഞങ്ങൾ മെറിൻ ചേച്ചിയുടെ ഫ്ലാറ്റിലേക്കു പോയി.
അവിടെ ആദ്യം തന്നെ സാറ മോളെ റെഡി ആക്കി ഇരുത്തിയിട്ടുണ്ട്. ടീവി ൽ കാർട്ടൂണും കണ്ടാണ് ഇരിപ്പ്. അവൾ എന്നെ കണ്ടതും
“അങ്കിൾ വാ. ഇവിടെ ഇരിക്ക്… ഇത് കാണാം “
അവൾ എന്നെ അടുത്തേക്ക് വിളിച്ചു.
“കറക്റ്റ് ആളാ. അവൻ ഇപ്പോഴും ഇതെല്ലാം കാണും”
ചേച്ചിയും വിട്ടു കൊടുത്തില്ല. അല്ലേങ്കിലും നമ്മുടെ കുഞ്ഞിലേ ഇഷ്ടം ഒക്കെ അത്ര പെട്ടെന്ന് മാറുമോ..
അപ്പൊഴേക്കും മെറിൻ ചേച്ചി വന്നിരുന്നു.
“സത്യം പറഞ്ഞാൽ ചേച്ചി നേരത്തെ പറഞ്ഞ കാര്യം ഇപ്പോൾ ആണ് എനിക്ക് മനസ്സിൽ തട്ടിയത്. ഡാ കെട്ടിയിട്ടില്ല വേണേൽ നിനക്ക് ആലോചിക്കാം എന്ന്….. ഞാൻ നോക്കി ഇരുന്ന് പോയി. ക്രഷ് അടിച്ചു.അമ്മാതിരി ലുക്ക്. സിംഗിൾ ആണെന്ന് അറിഞ്ഞപ്പോൾ ഇനി ഭംഗി നോക്കാമല്ലോ “
ഒരു ഓഫ് വൈറ്റ് സ്ലീവ് ലെസ്സ് കുർത്തിയും, വൈറ്റ് ഷോളും, ലെഗ്ഗിൻസും. പിന്നെ മുൻപിലേക്ക് ഷേപ്പിൽ വയറിനു മുകളിൽ വരെ വെട്ടി ഇട്ടിരിക്കുന്ന കളർ ചെയ്ത മുടിയും മുന്നിലേക്ക് ഇട്ടിരിക്കുന്നു.
ഞാൻ എല്ലാം നോക്കി ഇരുന്നു.എന്റെ നോട്ടം ആരേലും കണ്ടോ എന്ന് പെട്ടെന്ന് ഞാൻ പേടിച്ചു. പക്ഷെ അവർ രണ്ടും പരസ്പരം എന്തോ പ്ലാനിങ് ആയിരുന്നു.
“നമുക്ക് ഇറങ്ങാം..മെറിൻ ചേച്ചി പറഞ്ഞു.”
ഞാനും സാറ മോളും എഴുന്നേറ്റു… ഡോർ പൂട്ടി ലിഫ്റ്റിൽ കേറി.
താഴെ ലിഫ്റ്റിന്റെ ഡോർ തുറന്നപ്പോൾ . ദേ മുൻപിൽ നിക്കുന്നു രാവിലെ കണ്ട തമന്നയെ പോലെ ലുക്ക് തോന്നിക്കുന്ന കുട്ടി.
“മെറിൻ അക്കാ.. ഹലോ അഞ്ജലി അക്കാ.. എന്ന ഷോപ്പിംഗ് ആ..”
“ഇവള് തമിഴ് ആയിരുന്നോ?” ഞാൻ ആലോചിച്ചു
“ഹലോ സാറ “
“ ഹലോ പ്രിയ അക്കാ”സാറ മോളും അവളോട് തിരിച്ചു പറഞ്ഞു.
“ഒരു ചിന്ന ഔട്ടിങ് “ മെറിൻ ചേച്ചി അവളോട് പറഞ്ഞു.
“ഇത് എന്നോട ബ്രദർ, അഭിനവ്.” ചേച്ചി എന്നെ പരിചയപ്പെടുത്തി.
“ഹലോ ഐ ആം പ്രിയ “ അവളും എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാനും അവൾക്കു തിരികെ ഒന്ന് ചിരിച്ചു പുറത്തേക്കു ഇറങ്ങി.
“ഡാ അവളെ കാണാൻ തമന്നയെ പോലെ ഇല്ലേ”
ചേച്ചി അവൾ പോയതും എന്നെ നോക്കി പറഞ്ഞു.
“അതെ. ശെരിക്കും അതുപോലെ തന്നെ.”
പെട്ടെന്ന് ഞാനും പറഞ്ഞു.
“മ്.”. അതുകേട്ടു മെറിൻ ചേച്ചി നീട്ടി ഒന്ന് മൂളി.
അവിടെയുള്ള മിനി കൂപ്പർ മെറിൻ ചേച്ചിയുടെ ആണ് . ആൾ അപ്പോൾ ഞാൻ വിചാരിച്ചതിലും റേഞ്ച് ആണ്.
“അഞ്ജലി ചേച്ചിയുടെ പോളോയിലാണ് ഞങ്ങളുടെ പോകുന്നത്. താഴെ ഇറങ്ങിയപ്പോൾ ചേച്ചി എനിക്ക് കീ തന്നു.”
എന്റെ കയ്യിൽ കീ തന്നപ്പോൾ മെറിൻ ചേച്ചി എന്നെ ഒന്ന് നോക്കി. പിന്നെ അഞ്ജലി ചേച്ചിയെയും.
“ചേച്ചി പേടിക്കണ്ട. അവൻ ഓടിക്കുന്നത് ആണ് എനിക്ക് ഏറ്റവും ധൈര്യം.. എന്നെ പഠിപ്പിച്ചത് തന്നെഅവനാ.”
ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ മെറിൻ ചേച്ചി പിന്നെ ബാക്കിൽ കേറി ഇരുന്നു.
മുൻപിൽ അഞ്ജലി ചേച്ചിയും.
അവിടെ പാർക്കിങ്ങിൽ ഞങ്ങളുടെ പുറകിലെ സ്പോട്ടിൽ ഒരു വണ്ടി കുറച്ചു പുറത്തേക്കു ഇറങ്ങി ആണ് കിടക്കുന്നത്. വെളിയിലേക്ക് ഇറക്കുന്നതിനു ഇടയിൽ എന്തോ ആവശ്യത്തിന് അതിന്റെ ഓണർ എവിടേക്കോ ജസ്റ്റ് പോയത് പോലെ ഡോറും തുറന്നു കിടക്കുന്നുണ്ട്.
“അഞ്ജലി പുറകിൽ കാർ ഉണ്ട്.നീ ഇറങ്ങി സൈഡ് പറഞ്ഞു കൊടുക്ക്.” മെറിൻ ചേച്ചി പറഞ്ഞു.
“ഏയ് അതൊന്നും വേണ്ട. അവൻ നോക്കിക്കൊളും”
പിന്നെ മെറിൻ ചേച്ചി ഒന്നും പറഞ്ഞില്ല. പകരം ഗ്ലാസ് താഴ്ത്തി പുറകിലേക്ക് നോക്കി ഇരിക്കുകയാണ്. എനിക്ക് പറഞ്ഞു തരാൻ.
അപ്പോഴേക്കും സെക്യൂരിറ്റി മനോജ് ചേട്ടൻ ഓടി വന്നു
“മോനെ ബാക്കിലെ കാർ ഞാൻ കേറ്റി ഇടാം ഒരു മിനിറ്റ് “
“വേണ്ട ചേട്ടാ.” അതും പറഞ്ഞ് ഞാൻ കാർ പുറകിലേക്ക് എടുത്ത്. ആദ്യം കേറുന്നതിനു മുൻപ് തന്നെ ഞാൻ ഇതെല്ലാം ഒറ്റ നോട്ടത്തിൽ കണക്കു കൂട്ടിയിരുന്നു. പിന്നെ നമുക്ക് എന്ത് നോക്കാനാണ്.
ഒന്ന് ബാക്കിലേക്ക് എടുത്ത് പിന്നെ മുൻപോട്ടേക്ക് തിരിച്ചു എടുത്തു.അതും പതിയെ കൂൾ ആയിട്ട്. പിന്നെ ഒന്നുകൂടി പുറകിലേക്ക്. മെറിൻ ചേച്ചി എല്ലാം നോക്കി പുറകിലേക്ക് തലയും ഇട്ടാണ് ഇരിക്കുന്നത്. സെക്യൂരിറ്റി ചേട്ടൻ ഞാൻ ചെയ്യുന്നത് കണ്ടപ്പോൾ തന്നെ എല്ലാം ഓക്കെ ആണെന്ന് മനസ്സിലായി മാറി നോക്കി നിൽക്കുന്നുണ്ട്. പിന്നെ മുന്നിലേക്ക് തിരിച്ചു ഞാൻ കാർ പുറത്തേക്കു എടുത്തു.
മനോജ് ചേട്ടൻ അടിപൊളി എന്ന് പറഞ്ഞ് എനിക്കു കൈ കൊണ്ട് ഒരു തമ്പ്സ് അപ്പ് തന്നു.
ചേച്ചി ഇതെല്ലാം ഞാൻ എത്ര കണ്ടതാ എന്നാ ഭാവത്തിൽ ഫോണിൽ നോക്കി ഇരിപ്പ് ആണ്.
മെറിൻ ചേച്ചി അത് കണ്ടു എന്നെ നോക്കി ഇരിക്കുന്നത് എനിക്ക് കാണാം. പക്ഷെ ഞാൻ അത് മൈൻഡ് ചെയ്തില്ല. കാരണം മില്ലി മീറ്റർ കണക്കിൽ ആണ് പില്ലറിനും മറ്റേ കാറിനും ഇടയിൽ ഞാൻ തിരിച്ചു ഇറക്കിയത്.
അങ്ങനെ ഞങ്ങൾ ഒരുമിച്ചുള്ള ആദ്യ യാത്ര അവിടെ തുടങ്ങി…
തുടരും……..
Responses (0 )