-50% Intro price for the next 72 hours only!. Buy now →

Kambi stories

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 Perillatha Swapnangalil Layichu 7 | Author : Malini Krishnan [ Previous Part ] [ www.kkstories.com ] മറഞ്ഞ് പോയ സ്വപ്നം   കഥ എഴുതി 3 മാസം കഴിഞ്ഞ് ബാക്കി സുബ്മിറ്റ് ചെയുന്നത് തൊട്ടിത്തരം ആണ് എന്നും ന്യായികരിക്കാൻ കഴിയില്ല എന്നും അറിയാം, ക്ഷെമിക്കണം. എനിക്ക് MBA അഡ്മിഷൻ കിട്ടി അതിന്ടെ തിരക്കിൽ ആയിരുന്നു ഞാൻ. പിന്നെ ഈ പാർട്ട് കുറച്ച് നീളവും ഉണ്ട്. ഇതോടെ കൂടി ഈ കഥ […]

0
1

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7

Perillatha Swapnangalil Layichu 7 | Author : Malini Krishnan

Previous Part ] [ www.kkstories.com ]


മറഞ്ഞ് പോയ സ്വപ്നം


 

കഥ എഴുതി 3 മാസം കഴിഞ്ഞ് ബാക്കി സുബ്മിറ്റ് ചെയുന്നത് തൊട്ടിത്തരം ആണ് എന്നും ന്യായികരിക്കാൻ കഴിയില്ല എന്നും അറിയാം, ക്ഷെമിക്കണം. എനിക്ക് MBA അഡ്മിഷൻ കിട്ടി അതിന്ടെ തിരക്കിൽ ആയിരുന്നു ഞാൻ. പിന്നെ ഈ പാർട്ട് കുറച്ച് നീളവും ഉണ്ട്. ഇതോടെ കൂടി ഈ കഥ അവസാനിക്കുക ആണ്.

എല്ലാവരും വായിച്ച് നല്ലതും മോശവുമായ എല്ലാ മന്റും ഇടണം. കൂറേ കാലം ആയിട്ട് ഉള്ള ആഗ്രഹം ആയിരുന്നു ഒരു കഥ എഴുതുക എന്നുള്ളത്, അത് ഇതോടെ കൂടി പൂർത്തി ആയി. ഇതുവരെ സപ്പോർട്ട് തന്ന എല്ലാ സുഹൃത്തുകൾക്കും നന്ദി.

കഥ എല്ലാരും അമ്രാനിട്ട ഉണ്ടാവും, ഇത് വായിക്കുന്നതിന് മുന്നേ എല്ലാരും ബാക്കി ഭാഗങ്ങൾ വായിക്കുക, എന്നാലേ കഥ ക്ലിക്ക് ആവുള്ളു. വീണ്ടും ക്ഷേമ ചോദിക്കുന്നു…

…വണ്ടിയുടെ അടുത്തേക്ക് നടന്നു, സ്വപ്നം കണ്ടു നടക്കുന്ന ഞാൻ ചുറ്റും നടക്കുന്നത് ഒന്നും അറിഞ്ഞില്ല. ഒന്നും അറിയാതെ നടക്കുമ്പോ റോഡിലൂടെ എനിക്ക് നേരെ വന്നുകൊണ്ടിരുന്ന സ്കൂട്ടറും ഞാൻ ശ്രേധിച്ചില്ല…

എന്റെ അടുത്ത് എത്താറായപ്പോ വണ്ടി ബ്രേക്ക് പിടിച്ചു, സ്കിഡ് ചെയുന്ന ഒച്ച കേട്ടപ്പോ മാത്രമാണ് ഞാൻ റോഡ് ക്രോസ്സ് ചെയുക ആണ് എന്ന ബോധം എനിക്ക് വന്നത്. എല്ലാം പെട്ടന് ആയത് കൊണ്ട് ഒന്ന് മാറി നില്കുന്നത് പോയിട്ട് അനങ്ങാൻ പോലും എനിക്ക് സാധിച്ചില്ല. സ്കിഡ് ആയി വരുന്ന വണ്ടി എന്നെ തട്ടാതെ എന്നെയും താണ്ടി പോയി, പക്ഷെ ആ വണ്ടി നിലത്തു വീഴുകയും ചെയ്തു വണ്ടി ഓടിച്ച ആൾ ഒരു പോസ്റ്റിലും പോയി ഇടിച്ചു. എല്ലാം വെറും നിമിഷങ്ങൾക് ഉള്ളിൽ സംഭവിച്ചു,

ഒച്ച കേട്ട് ആൾകാർ ഒക്കെ കൂടി തുടങ്ങി. അപ്പോഴാണ് ഞാൻ ഓടിച്ച ആളെ നോക്കുന്നത്,ഒരു പെണ്ണ് ആയിരുന്നു, നിലത്തു തന്നെ ഇരിക്കുക ആണ് എതിർ വശത്തേക്ക് നോക്കി, അതുകൊണ്ട് മുഖം കാണുന്നില്ല. എന്തിരുന്നാലും എനിക്ക് അവളെ നല്ല പരിചയം ഉള്ളത് പോലെ തോന്നി, ഞാൻ വേഗം തന്നെ അങ്ങോട്ട് ചെന്നു. വണ്ടി ഇപ്പോഴും റോഡിൽ തന്നെ ഉണ്ടായിരുന്നു, ആ വണ്ടി കണ്ടപ്പോ അതും എനിക്ക് പരിചയം ഉള്ള വണ്ടി പോലെ തോന്നി. അതെ ഇത് അവളുടെ വണ്ടി തന്നെ ആയിരുന്നു ആ വണ്ടി നമ്പർ എനിക്ക് ഇപ്പോഴും ഓർമയുണ്ട്. എനിക്ക് ആകെ നെഞ്ഞ് വേദന വന്ന് തുടങ്ങി,

ഞാൻ കാരണം അവൾക് ഇപ്പൊ അപകടം സംഭവിച്ചു. ഞാൻ വേഗം തന്നെ ആൾക്കാരെ എല്ലാം തട്ടി മാറ്റി അവളുടെ മുന്നിലേക്കു പോയി. അവൾ കാലിൽ പിടിച്ചു കൊണ്ട് കരയുക ആയിരുന്നു, അവളെ അങ്ങനെ കാണുന്നത് എന്നെ കൂടുതൽ അസ്വസ്ഥൻ ആക്കി, അതുകൊണ്ട് അവളെ കൂടുതൽ നോക്കി നിലക്കാതെ ഞാൻ വേഗം തന്നെ ഒരു ഓട്ടോ വിളിച്ചു വന്നു.

വണ്ടിയിൽ നിന്നും വീണത് ഒരു പെൺകുട്ടി ആയത് കൊണ്ടുതന്നെ ഉപദേശത്തിന് പകരം റോഡിന്റെ പ്രെശ്നം ആണ് എന്നാണ് അവിടെ കൂടിച്ചേർന്ന വിദഗ്ദ്ധർ പറഞ്ഞത്. ഞാൻ അവളുടെ അടുത്ത് ചെന്നിട്ട് ഹോസ്പിറ്റലിൽ പോവാം എന്ന് പറഞ്ഞു, അവളുടെ അടുത്ത് നിന്നും വല്യ പ്രതികരണം ഒന്നും ഉണ്ടായില്ല, അവൾ ഇപ്പോഴും അവളുടെ കാലിൽ പിടിച്ച ഇരിക്കുക ആണ് അതുകൊണ്ട് അവൾക്ക് എണീക്കാൻ ബുദ്ധിമുട്ട് ആണ് എന്ന് ഞാൻ മനസ്സിലാക്കി.

വേഗം തന്നെ ഞാൻ അവളെ എടുക്കാൻ തീരുമാനിച്ചു, അവളുടെ അടുത്ത് എത്തിയപ്പോ പിന്നെയും പഴയത് പോലെ അവളോട് സംസാരിക്കാൻ ഒരു പേടി ഉള്ളിൽ നിന്നും വന്നു. ഒന്നും മിണ്ടാതെ ഞാൻ എന്റെ ഒരു കൈ ഞാൻ അവളുടെ പുറത്ത് വെച്ച് എന്നിട്ട് അവളോട് എന്റെ കഴുത്തിൽ കൂടി കൈ ഇടാൻ പറഞ്ഞു.

പുറത്ത് കൈ വെച്ചപ്പോ അവളുടെ മുടി ഞാൻ ശ്രേധിച്ചത്, സാധാരണ ഉള്ള അത്ര നീളം ഇല്ല എന്ന്, അവൾ അത് വെട്ടി ചെറുതാക്കി. അവളെ ഞാൻ വാരി എടുത്ത് ഓട്ടോയിലേക്ക് കൊണ്ട് പോയി, ഞങ്ങളുടെ കൂടെ അവിടെ ഉണ്ടായിരുന്ന വേറെ ഒരാളും കൂടി കേറി.

“ഡി കരയല്ലേ ഇപ്പൊ എത്തും ഹോസ്പിറ്റലിൽ” ഞാൻ ചെറിയ വെപ്രാളത്തോട് കൂടി പറഞ്ഞു. ഞങ്ങളുടെ കൂടെ വേറെ ഒരാളും കൂടി ഉണ്ടായിരുന്നത് എനിക്ക് ഒരു ശല്യമായിട്ട് തോന്നി. വേഗം തന്നെ ആശുപത്രിയിൽ എത്തി, അവളെ കൊണ്ടുപോകാൻ ഒരു വീൽചെയറും വന്നു.

എമർജൻസി വാർഡിലേക്ക് അവളെ കൊണ്ടുപോയി, ഒപ്പം ഞാനും പോയി. രണ്ട് മൂന്ന് നഴ്‌സ്‌മാർ അവളുടെ കാലിൽ പറ്റിയ മുറിവ് ഡ്രസ്സ് ചെയുക്ക ആയിരുന്നു, എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവളെയും നോക്കി അവിടെ നിന്നു. മുറിവ് ക്ലീൻ ചെയ്യുമ്പോ അവൾക് നന്നായി നീറുന്നുണ്ടായിരുന്നു, അവൾ പെട്ടന് എന്റെ കൈ വളരെ മുറുകെ പിടിച്ചു. അവളെ നോക്കി ഒന്നും ഇല്ല എന്ന രീതിയിൽ ഞാൻ കണ്ണ് അടച്ച് കാണിച്ചു.

“എടൊ, താൻ റിസെപ്ഷനിലേക്ക് പോയിട്ട് പേഷൻറ്റ്ന്ടെ ഡീറ്റെയിൽസ് ഒക്കെ ഒന്ന് ഫിൽ ചെയ്തേ” ഒരു നേഴ്സ് എന്നോട് വന്ന് പറഞ്ഞിട്ട് പോയി. ശെരി എന്ന് തലയാട്ടി ഞാൻ അവരുടെ കൂടെ പോയി, പെട്ടന് എനിക്ക് അത് ഓർമ വന്നു… അവളുടെ പേര്. ഞാൻ അവളെ നോക്കി…

“റാഷിക” അവൾ പറഞ്ഞു. അപ്പൊ അതാണല്ലേ പെണ്ണെ നിന്ടെ പേര്, മുഖത്ത് ഒരു ചെറുപുഞ്ചിരിയോട് കൂടി ഞാൻ റിസെപ്ഷനിലേക്ക് പോയി.

(ഈ കഥയുടെ തുടക്കം ഇവിടെ നിന്നുമായിരുന്നു… കഥ തിരിച്ച അവിടെ എത്തിയിരിക്കുന്നു)

“M.R.I. സ്കാൻ എടുക്കാതെ സർജറി വേണോ വേണ്ടയോ എന്നെ ഉറപ്പിക്കാൻ പറ്റില്ല ഡോക്ടർ.” നേഴ്സ് പറഞ്ഞു.

“സർജറിയോ! അത്ര വല്യ ആക്‌സിഡന്റ് ഒന്നും സംഭവിച്ചില്ലലോ” അവൻ ഒരു പേടിയോട് കൂടി പറഞ്ഞു.

“നീ ആണോ ഇവിടുത്തെ ഡോക്ടർ, നീ പറയുന്ന പോലെ വേണോ ഇവിടെ കാര്യങ്ങൾ നടത്താൻ” നേഴ്സ് കുറച്ച് ദേഷ്യത്തോടെ മറുപടി പറഞ്ഞു. അതിന് അവൻ മറുപടി ഒന്നും പറയാതെ കേട്ട് നിന്നും.

“See Mr…” ഡോക്ടർ എന്റെ പേര് അറിയാത്തത് കൊണ്ട് എന്നെ നോക്കി നിന്നും.

“ഹൃതിക്” അവൻ പറഞ്ഞു.

“ഹൃതിക്, സ്കാൻ നടത്തിയാൽ മാത്രമേ ലിഖമെന്റ് ഡാമേജ് സംഭവിച്ചിറ്റ് ഉണ്ടോ ഇല്ലയോ എന്നെ മനസ്സിലാവുകയുള്ളു. അങ്ങനെ ഉണ്ടെകിൽ ഒരു ചെറിയ സർജറി വേണ്ടി വരും അല്ലെങ്കിൽ knee brace ഇട്ടാലും മതിയാവും, അതായത് മുട്ടിന്റെ അവിടെ ഒരു ബെൽറ്റ്‌ പോലെ.” ഡോക്ടർ പറഞ്ഞു.

“നിങ്ങൾ ഈ കുട്ടിയുടെ ആരാണ്?” ഡോക്ടർ ചോദിച്ചു.

“അത് പിന്നെ ഫ്ര.. ഫ്രണ്ട് ആണ്” ഞാൻ നിർത്തി നിർത്തി പറഞ്ഞു. ശെരിക്കും ആരാണ് എന്ന് പറയണം എന്നെ ഉണ്ടായിരുന്നു പക്ഷെ പറ്റിയില്ല.

“എങ്കിൽ പെട്ടന് തന്നെ ഈ കുട്ടിയുടെ വീട്ടിൽ വിളിച്ച കാര്യം പറയണം, ഫാമിലി ആരെങ്കിലും ഉണ്ടെങ്കിലേ സർജറി നടത്താൻ പറ്റുള്ളൂ”

“ഞാൻ ഇപ്പോൾ തന്നെ വിളികാം ഡോക്ടർ”

ഞാൻ അവളുടെ അടുത്തേക്ക് നടന്നു, വേദന കാരണം അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു, മുഖം ചുവന്നിരുന്നു, എന്നിട്ട് ഞാൻ അവളുടെ ഫോൺ എടുത്തിട്ട് അവളോട് പാസ്സ്‌വേർഡ്‌ അടിക്കാൻ പറഞ്ഞു. അവൾ അതെ പറഞ്ഞ തന്നു, അവളുടെ ഫോണും ആയി ഞാൻ ഒന്നു പുറത്തേക്ക് ഇറങ്ങി കോൺടാക്ട് എടുത്തു അവളുടെ അമ്മയുടെ നമ്പർ ഡയൽ ചെയ്തു.

“ഹാലോ മോളെ, അമ്മ ഒരു മീറ്റിംഗിൽ ആണ്, അത് കഴിഞ്ഞിട്ട് ഞാൻ വിളിക്കാൻ പറയാം.” ഒരു സ്ത്രീ എന്നോട് പറഞ്ഞു.

“ഞാൻ റാഷിക അല്ല, അവളുടെ ഫ്രണ്ട് ആണ്. ഒരു ചെറിയ ആക്സിഡന്റ്… അവൾ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്, ഒന്ന് ഇങ്ങോട്ടെ വരാൻ പറ്റുമോ” ഞാൻ ചോദിച്ചു. അവർ എന്നോട് ഹോസ്പിറ്റൽ ഏതാണ് എന്ന് ചോദിക്കുകയും ചെയ്തു, എത്രയും പെട്ടന് ഇങ്ങോട്ട് വരാം എന്നും പറഞ്ഞു.

ഇത് സമയം അവളെ സ്കാനിംഗ് വേണ്ടി കൊണ്ട് പോവുകയും ചെയ്തു. അവളുടെ ഒരു ബാഗ് എന്റെ കയ്യിൽ അവർ തന്നു, അതിൽ ഒരു കോളേജ് ഐ. ടി. കാർഡും പിന്നെ പേഴ്സ്, മേക്കപ്പ് സാധനങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്. ഫോൺ അതിലേക്ക് തിരിച്ച വെക്കുന്നതിന് മുന്നേ അതിൽ നിന്നും എന്റെ ഫോണിലേക് ഞാൻ ഒരു മിസ് കാൾ ഇട്ടു അവളുടെ നമ്പർ സേവ് ചെയ്തു.

ഇനി അവൾ a*i*a അല്ല RaSHiKa ആണ്. അവളുടെ പേര് കിട്ടിയതോട് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു എനിക്ക്, അവൾക് അപകടം പറ്റിയപ്പോ ഉള്ള സങ്കടം എല്ലാം ഞാൻ മറന്ന് പോയി. സ്കാനിംഗ് റൂമിന്റെ പുറത്ത് ഞാൻ ഇരിക്കുക ആയിരുന്നു, അപ്പോഴാണ് കോറിഡോറിലൂടെ കുറച്ച് പേർ നടന്ന് വരുന്നത് കണ്ടത്,

കോട്ടും സ്യൂട്ടും ധരിച്ച ഒരു സ്ത്രീയും അവരുടെ റൈറ്റും ലെഫ്റ്റും ആയിട്ട് ഈരണ്ട് പേർ ഉണ്ടായിരുന്നു, കണ്ടാൽ അറിയാം എന്തോ വല്യ മീറ്റിംഗ് കഴിഞ്ഞിട്ട് നേരിട്ട് ഇങ്ങോട്ട് വന്നത് ആണ് എന്ന്. ആ കൂട്ടത്തിൽ ഉണ്ടായിരുന്നു ഒരാൾ ഡോക്ടറുടെ റൂമിലേക് കേറി പോയി… കുറച്ച് സമയം കഴിഞ്ഞപ്പോ കേറി പോയ ആളും ഡോക്ടറും ഇറങ്ങി വന്നു

“എന്ന പിന്നെ സർജറി ചെയാൻ ഉള്ളത് എല്ലാം പെട്ടന് റെഡി ആകാം, കുട്ടിയുടെ അമ്മ വന്നിട്ട് ഉണ്ട് എന്നല്ലേ പറഞ്ഞത്, അവർ കുറച്ച പേപ്പർ ഒക്കെ സൈൻ ചെയാൻ ഉണ്ട്” ഡോക്ടർ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന ആൾ അപ്പൊ തന്നെ ആ കോട്ടും സ്യൂട്ടും ഇട്ട പെണ്ണിനോട് വന്ന പറഞ്ഞു

“മാഡം, മോൾടെ കാൽമുട്ട് ഡീസലൊക്കേറ് ആയി, ലിഗ്മെന്റും ചെറിയ ഡാമേജ് ഉണ്ട് അതുകൊണ്ട് ചെറിയ ഒരു സർജറി വേണം. അപ്പൊ മാഡം ഒന്ന് വന്ന് സൈൻ ചെയ്ത…”

“സർജറി ഇവിടുന്ന് തന്നെ വേണോ രാജീവ്, വേറെ ബെറ്റർ ഹോസ്പിറ്റൽസ് ഏതെങ്കിലും നോക്കണോ” കോട്ടും സ്യൂട്ടും ഇട്ട സ്ത്രീ ചോദിച്ചു. അപ്പൊ ഇതാണ് അവളുടെ അമ്മ. അത്യാവശ്യം സെറ്റപ്പ് ടീം ആണലോ, ഇപ്പൊ തന്നെ ഒന്ന് പരിചയപ്പെട്ടേക്കാം.

“ആന്റി ഞാൻ ആണ് റാഷികയെ ഇവിടെ എത്തിച്ചത്, ഫോൺ വിളിച്ച് പറഞ്ഞതും ഞാൻ തന്നെ ആണ്.” ഞാൻ മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്ത് കൊണ്ട് പറഞ്ഞു.

“ഓ താങ്ക്സ്, രാജീവ്… ഇയാൾക്ക് എന്താണ് എന്ന് വെച്ച കൊടുത്ത് സെറ്റൽ ചെയ്ത് വിട്ടേക്” അവളുടെ അമ്മ പറഞ്ഞു എന്നിട്ട് നടന്ന് പോയി. ഞാൻ എന്താ തള്ളെ വല്ല പിച്ചക്കാരനും ആണോ. പിന്നെ അയാളുടെ അടുത്ത് പോയി ഞാൻ കാര്യങ്ങൾ പറഞ്ഞു: ഫ്രണ്ട് ആണ് എന്നും ആക്സിഡന്റ് പറ്റുന്ന സമയത് ഞാൻ അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ് ഇവളെ ഹോസ്പിറ്റലിൽ എത്തിച്ചത് എന്നും.

“അപ്പൊ മോൾടെ വണ്ടി അവിടെ തന്നെ അല്ലെ ഉള്ളത്. നമക്ക് പോയി ഒന്ന് എടുത്താലോ ?” അയാൾ എന്നോട് ചോദിച്ചു. ശെരി എന്ന് ഞാൻ പറഞ്ഞു, എന്തായാലും എന്റെ ബൈക്ക് അവിടെ ആണ് ഉള്ളത്. അവൾക് കൊടുക്കാൻ വേണ്ടി ഞാൻ ഒരു ഗിഫ്റ്റും വാങ്ങിച്ചിരുന്നു അതൊക്കെ എവിടെ ആണോ എന്തോ. ഞങ്ങൾ രണ്ടാളും കൂടി താഴത്തേക്ക് പോയി, അവിടെ ഒരു ബെൻസ് കാർ ഞങ്ങൾക്ക് വേണ്ടി കാത് നിൽക്കുന്നുണ്ടായിരുന്നു. ആദ്യമായിട്ടാണ് ഞാൻ ഇതുപോലൊരു വണ്ടിയിൽ കേറുന്നത്. അങ്ങനെ ഞങ്ങൾ ആക്സിഡന്റ് നടന്ന സ്ഥലത്തേക്ക് ചെന്നു, കുറച്ച് പെയിന്റ് പോയി എന്ന് അല്ലാതെ വേറെ പ്രെശ്നം ഒന്നുമില്ല.

അയാൾ സ്കൂട്ടർ എടുത്തു പോയി ഞാൻ എന്റെ ബൈക്കും എടുത്തു. തിരിച്ച് ഹോസ്പിറ്റലിലേക് ഞാൻ പോയി, അവിടെ എത്തിയപ്പോഴേക്കും അവളെ സർജറി ചെയാൻ വേണ്ടി കൊണ്ടുപോയിരുന്നു. ചെറിയ ഒരു സർജറി ആണ് എന്നും പക്ഷെ ഇന്ന് ഫുൾ സെഡേഷൻ കാരണം മയക്കിതിലും ആയിരിക്കും എന്നാണ് അവിടെ ഉള്ള നേഴ്സ് എന്നോട് പറഞ്ഞത്. ഞാൻ പിന്നീട് ഹോസ്പിറ്റലിലേക് വരാം എന്നും പറഞ്ഞ് എന്റെ ബൈക്ക് എടുത്ത് വീട്ടിലേക് പോയി.

രാത്രി ഡിന്നർ സമയം ആയപ്പോ ആണ് ഞാൻ വീട്ടിൽ എത്തിയത്, അമ്മയോട് ഫ്രണ്ടിന് ആക്സിഡന്റ് പറ്റിയെന്നും അതുകൊണ്ട് അവിടെ ആയിരുന്നു എന്നും ഇനി കുറച്ച കഴിഞ്ഞ ഒന്നുടെ അങ്ങോട്ട് പോണം എന്നും ഞാൻ പറഞ്ഞു. അച്ഛൻ തിരിച്ച് ഗൾഫിലേക്ക് പോയി ചേട്ടൻ ജോലിക്കും,

ഞാനും അമ്മയും മാത്രമേ ഉള്ളു വീട്ടിൽ, ഒറ്റക് ഇവിടെ ആകാൻ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിലും പോകാതെ ഇരിക്കാനും പറ്റില്ല. അമ്മയോട് ഞാൻ വല്യമ്മേടെ അടുത്ത് ആകാൻ തീരുമാനിച്ചു. പിന്നെ രാത്രി അവിടുന്ന് കിച്ചുവിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോവാലോ എന്നും കരുതി…

ഞങ്ങൾ ബൈക്കിൽ ഹോസ്പിറ്റലിലേക്ക് പോയികൊണ്ടിരുന്നപ്പോ…

“അപ്പൊ നീ ആണ് അവളെ ഈ അവസ്ഥയിൽ കൊണ്ട് എത്തിച്ചത് ലെ” കിച്ചു എന്നോട് ചോദിച്ചു.

“നീ വെറുതെ ഓരോന്ന് പറഞ്ഞ് പിന്നെയും എന്നെ തളർത്താതെ, ഒന്നു നോക്കി നടന്ന മതിയാരുന്നു ഞാൻ. ഇന്ന് പോയി അവളെ കണ്ടിട്ട് കാര്യങ്ങൾ ഒക്കെ പറയണം.” അങ്ങനെ ഞങ്ങൾ അവിടെ എത്തി, സമയം രാത്രി 11 മണി… അതുകൊണ്ട് തന്നെ വല്യ തിരക്ക് ഒന്നും അവിടെ ഇല്ലായിരുന്നു. വൈകുനേരം കണ്ട നഴ്‌സിനെ ഞാൻ പിന്നെയും കണ്ടു, അപ്പൊ അവർ അവളുടെ സർജറി കഴിഞ്ഞു എന്ന് പറഞ്ഞു. വല്യ സർജറി ഒന്നും അല്ലായിരുന്നു അതുകൊണ്ട് വേഗം കഴിഞ്ഞു. അങ്ങനെ അവളുടെ റൂമിലേക്ക് ഞാനും കിച്ചുവും പോയി

“ആരാ എങ്ങോട്ടാ” റൂമിന്റെ പുറത്ത് ഉണ്ടായിരുന്ന ഒരു സ്ത്രീ ചോദിച്ചു, രാവിലെ അവളുടെ അമ്മയുടെ കൂടെ ഉണ്ടായിരുന്നു ഇവർ.

“ഞാൻ റാഷികയുടെ ഫ്രണ്ട് ആണ് ഒന്ന് കാണാൻ വന്നതാണ്.”

“അവൾ ഉറങ്ങാൻ , പോയിട്ട് നാളെ വരൂ”

“അല്ല ജസ്റ്റ് ഒന്ന് കാണാൻ…”

“എടൊ പറഞ്ഞില്ലെ, അവൾ ഉറങ്ങാൻ, നാളെ വരൂ, പാട്ടുവാണെകിൽ നാളെ കാണാം” അവർ കുറച്ച് ശബ്ദം കടുപ്പിച്ച് പറഞ്ഞു. കിച്ചു എന്തോ തിരിച്ച പറയാൻ പോയപ്പോഴേക്ക് ഞാൻ അവനെയും വിളിച്ച് തിരിച്ച് നടന്നു.

“ഡാ ആരാ, ഇവൾക്ക് എന്താ ഇത്ര ഷോ” കിച്ചു നടക്കുന്ന വഴിക്ക് എന്നോട് ചോദിച്ചു

“അവളുടെ അമ്മേടെ കമ്പനിയിൽ ജോലി ചെയുന്ന ആരോ ആണ്”

“അല്ലാതെ അവളടെ അമ്മ ഒന്നും അല്ലാലോ… ഇത്രെയും ആയ സ്ഥിതിക്ക് നീ ഇന്ന് അവളെ കാണണം”

“അതിപ്പോ എങ്ങനെയാടാ, എനിക്ക് അവളോട് കുറച്ച് സംസാരിക്കാനും ഉണ്ടായിരുന്നു”

“എന്താ മക്കളെ പോവാനോ” താഴത് വെച് കണ്ട നേഴ്സ് ഞങ്ങളോട് ചോദിച്ചു.

“അതെ ചേച്ചി ഞങ്ങൾക്ക് ഒരു സഹായം ചെയ്ത് തരുമോ” കിച്ചു നഴ്സിനോട് ചോദിച്ചു.

“എന്ത് പറ്റി, കാര്യം പറ നിങ്ങൾ”

“അത് ചേച്ചി 307 കുട്ടിനെ ഒന്ന് കാണാൻ വന്നപ്പോ പുറത്തു ഇരിക്കുന്ന ആ ത… അല്ല ആ സ്ത്രീ ഞങ്ങളെ ഉള്ളിലേക്ക് വിടുന്നില്ല” കിച്ചു പറഞ്ഞു

“അവളെ സെഡേഷനിൽ ആണ് മക്കളെ, സംസാരിക്കാൻ ഒന്നും പറ്റില്ല.”

“സംസാരിക്കണ്ട, ഒരു 5 മിനിറ്റ് ഇവൻ അവളെ ഒന്നു കണ്ട മാത്രം മതി” കിച്ചു എന്നെ ചൂണ്ടി കാണിച്ച് പറഞ്ഞു. ഞാൻ ഒരു പാവം പോലെ നഴ്‌സിനെ നോക്കി നിന്നു.

“ഇപ്പൊ തന്നെ വേണോ, നാളെ പോരെ”

“ചേച്ചി പ്ലീസ്, ഇവന്ടെ കാമുകി ആണ് അവൾ, അവളെ കണ്ടില്ലെങ്കിൽ ഇവൻ ഇന്ന് ഇനി ഉറങ്ങില്ല” പറഞ്ഞിട്ട് കിച്ചു എന്നെ നോക്കി ചിരിച്ചു, നഴ്സും എന്നെ നോക്കി ചിരിച്ചു. ഞാൻ എനിക്ക് മുഖത്ത് വരുത്താൻ പറ്റുന്ന എല്ലാ എക്സ്പ്രഷനും ഇട്ട് അവിടെ നിന്നു

“ഹമ്, ഞാൻ എന്താ കാമുകനും കാമുകിക്കും വേണ്ടി ചെയ്യണ്ടത്” ഒരു ആക്കിയ ചിരിയോട് കൂടി നേഴ്സ് ചേച്ചി ചോദിച്ചു.

“ആ റൂമിന്റെ പുറത്ത് ഇരിക്കുന്ന അവരെ ഒന്നു മാറ്റി തന്ന മതി, കുറച്ച നേരത്തേക്ക്”

“ഹ്മ്മ് ഹ്മ്മ് വാ” നേഴ്സ് പറഞ്ഞു. നേഴ്സ് പോയിട്ട് അവിടെ ഇരിക്കുന്ന ചേച്ചിയോട് എന്തോ മരുന്ന് വാങ്ങിച്ചിട്ട് വരാൻ പറഞ്ഞു, പോയിട്ട് വരുന്ന വരെ നേഴ്സ് അവിടെ ഇരുന്നോളാം എന്നും പറഞ്ഞു. ഞങ്ങൾ ഇതെലാം കുറച്ച ദൂരത്ത് നിന്നും കേൾക്കുന്നുണ്ടായിരുന്നു. അവർ പോയി കഴിഞ്ഞപ്പോ ഞങ്ങൾ അങ്ങോട്ട് ചെന്ന്.

“താങ്ക് യു ചേച്ചി , ചേച്ചിടെ പേര് എന്താ?” ഞാൻ ചോദിച്ചു

“ഗ്രീഷ്‌മ…, വേഗം കണ്ടിട്ട് വാ…”

റൂമിലേക് ഞാൻ കേറി, അവിടെ ഉണ്ടായിരുന്ന ഡിം ലൈറ്റ് വെട്ടത്തിൽ ഞാൻ അവളെ കണ്ടു. ഉറക്കത്തിൽ ഇവരെ കാണാൻ അന്യായ ഫീൽ ആണ്. അവളുടെ കാൽ ബാൻഡേജുകളാൽ മൂടി വെച്ചിരുന്നു, ഓടിയാത്തത് കൊണ്ട് പ്ലാസ്റ്റർ ഇട്ടിട്ടില്ല. അവളുടെ കൈയിൽ ഡ്രിപ് ഇട്ടിട്ടുണ്ട്. ഞാൻ അവളുടെ അടുത്തേക്ക് മെല്ലെ നടന്നു…

“ഹലോ, ഇന്ന് തന്നെ നിന്നെ ഒന്ന് കാണാം സംസാരിക്കണം എന്ന് തോന്നി അതാണ് ഈ പാതിരാത്രി തന്നെ വന്നത്. കൂറേ കാലത്തിന് ശേഷം ഇന്നാണാലോ കാണാം എന്ന് പറഞ്ഞത് അതാണെകിൽ ഇങ്ങനെയും ആയി പോയി…

എന്താണ് എന്ന് അറിയില്ല കണ്ടിട്ട് ഒരു മാസം ആയാലോ, അതുകൊണ്ട് പിന്നെയും ഞാൻ പഴയത് പോലെ ആയിപോയി എനി… എനിക്ക് നിന്നെ കാണുമ്പോ സംസാരിക്കാൻ പറ്റുന്നില്ല, അതുകൊണ്ടാണ് നിനക് ബോധം ഉള്ളപ്പോ പറയാൻ പറ്റാത്ത കാര്യങ്ങൾ ഇപ്പൊ പറയാം എന്ന് വിചാരിച്ചത്.” ഞാൻ അവളുടെ ബെഡിന്റെ അടുത്ത് ഉള്ള സ്റ്റൂളിൽ ഇരുന്നു. എന്റെ വിറക്കുന്ന കൈകൾ എടുത്ത് അവളുടെ കൈയിൽ വെച്ചു.

“എടി സോറി, ഞാൻ നടുറോഡിൽ സ്വപ്നം കണ്ട് നടന്നത് കൊണ്ടാണാലോ നിനക് ഇപ്പൊ ഇങ്ങനെ ഒക്കെ ഉണ്ടായത്… നിന്ടെ പേര് കിട്ടി, എന്റെ പേര് ഞാൻ പറഞ്ഞില്ല… ഞാൻ ഹൃതിക്, ബാക്കി ഒക്കെ അറിയാലോ. നിനക് ബോധം ഉള്ളപ്പോ പറയാൻ ധൈര്യം ഇല്ലാത്തോണ്ട് ഒന്നും അല്ല, ടെൻഷൻ കാരണം ഞാൻ പറയുന്നത് ഫുൾ തെറ്റും… പക്ഷെ പറയും ഞാൻ നിന്നോട് ഇതൊക്കെ ഒന്നും കൂടി പറയും കാരണം ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ എന്റെ ജീവിതത്തിൽ നടക്കുന്നത്…

എനിക്ക് പണ്ട് തൊട്ടേ ഉള്ള സംശയം ആയിരുന്നു വലുതാവുമ്പോ ഞാൻ ആരാവും, എന്ത് ചെയ്യും, എന്തൊക്കെ എന്റെ കയ്യിൽ ഉണ്ടാവും… അതിന് ഉള്ള ഉത്തരം എനിക്ക് ഇപ്പോഴും അറിയില്ല. എന്റെ കൈയിൽ ഇപ്പൊ സ്വന്തമായിട്ട് ഒരു ബൈക്ക് ഉണ്ട്, സ്വന്തമായി ഒരു മുറി ഉണ്ട് പക്ഷെ…

ഇതേവരെ ഒരു പെൺകുട്ടി കൂടെ ഉണ്ടായിട്ട് ഇല്ല, അല്ല വേണം എന്ന് തോന്നിട്ടില്ല, പക്ഷെ നിന്നെ കണ്ടതിന് ശേഷം, ഒരുമിച്ച് കറങ്ങാൻ പോയതിന് ശേഷം, വൈകുനേരം ചായ കുടിക്കാൻ പോയപ്പോ ഉള്ളിൽ എവിടെയോ ഒരു അങ്ങനെ ഒരു ആഗ്രഹം വന്നു.

നിനക്ക് Love at first sightഇൽ വിശ്വാസം ഉണ്ടോ ? ഏയ്യ്, നിന്നെ ഇത്രയൊക്കെ അറിഞ്ഞടത്തോളം നിനക്ക് അങ്ങനെ ഒന്നും തോന്നാൻ സാധ്യത ഇല്ല…

അല്ലെങ്കിൽ ആരെയെങ്കിലും കണ്ടതിന് ശേഷം അല്ലെങ്കിൽ നന്നായി പരിചയപ്പെട്ടതിന് ശേഷം ഇവരുടെ കൂടെ വയസ്സ് ആവുന്നത് ജീവിക്കാൻ പട്ടനെ എന്ന് ആഗ്രഹിച്ചിട്ട് ഉണ്ടോ…

പേര് പോലും അറിയാതെ ആരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ…

പാതിരാത്രി ബോധം ഇല്ലാത്ത ആരോടെങ്കിലും സംസാരിച്ച് ഇരുന്നിട്ട് ഉണ്ടോ…

ഇതൊക്കെ ഞാൻ ചെയ്തിട്ട് ഉണ്ട്.

അങ്ങനെ ജീവിക്കാൻ പട്ടനെ എന്നെ തോന്നി കഴിഞ്ഞ അടുത്ത ആഗ്രഹം ഉണ്ടാവുക അത് എത്രയും പെട്ടന് തുടങ്ങനെ എന്നായിരിക്കും.” ഞാൻ താടിയിൽ കൈ വെച്ച് അവളെ നോക്കി ഇരുന്നു.

“പിന്നെ അന്ന് കഫെയിൽ സംഭവിച്ചതിന് സോറി, നിന്ടെ സമ്മതം ഇല്ലാതെ ഞാൻ നിന്നെ… പെട്ടന് എന്താ സംഭവിച്ചത് എന്ന് അറിയില്ല എന്റെ കൈയിൻ പോയി. ആ സമയത് നിന്ടെ കണ്ണുകളോട് ഉള്ള ആരാധനാ കാരണം ഒരു മായാലോകത്ത് എത്തിയത് പോലെ തോന്നി പിന്നെ നടക്കുന്നത് സ്വപ്നം ആണോ യാഥാർഥ്യം ആണോ എന്ന് മനസ്സിലായില്ല. നിന്ടെ കണ്ണ് ആണോ മുഖം ആണോ സ്വഭാവം ആണോ, എന്ത് ആണ് എന്നെ കൊണ്ട് നിന്നെ കൂടുതൽ ഇഷ്ടപെടുത്തിയത് എന്ന് എനിക്ക് അറിയില്ല പക്ഷെ… ഇഷ്ടം ആണ് എനിക്ക്…”

മരുന്ന് വാങ്ങിക്കാൻ പോയിട്ട് അവർ തിരിച്ച് വന്നിരുന്നു, പക്ഷെ ഉള്ളിൽ കേറി സമയം പോയത് ഞാൻ അറിഞ്ഞില്ല. അവർ ആ മരുന്ന് നഴ്സിനെ കൊടുത്തു.

“എന്തിനാ സിസ്റ്ററെ ഇപ്പൊ മരുന്ന്” അവർ ചോദിച്ചു

“രാത്രി ഒരു പ്രാവിശ്യം ഡ്രിപ് ഇട്ട് സൊല്യൂഷൻ മാറ്റണം, ഞാൻ കേറി ഒന്ന് ചെയ്തിട്ട് വരാം” നേഴ്സ് പറഞ്ഞു

“ഞാനും വരാം”

“വേണ്ട ഇയാൾ ഇവിടെ ഇരുന്ന മതി” എന്നും പറഞ്ഞ് നേഴ്സ് മുറിയിലേക്ക് കേറി. പെട്ടന് ഡോർ തുറക്കുന്ന ശബ്ദം കേട്ട ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ അവളുടെ ബെഡിന്റെ അടിയിൽ ഒളിച്ച് ഇരുന്നു.

“ഇവൻ ഇത് എവിടെ പോയി, ഡാ മോനെ…” നേഴ്സ് ചെറിയ ശബ്ദത്തിൽ വിളിച്ചു. അപ്പൊ തന്നെ ബെഡിന്റെ അടിയിൽ നിന്നും മെല്ലെ തല പുറത്ത് ഇട്ട് ഞാൻ നോക്കി.

“ആ ഗ്രീഷ്മ ചേച്ചി ആയിരുന്ന, ഞാൻ ആകെ പേടിച്ച് പോയി”

“അത് ശെരി, കണ്ടിട്ട് അപ്പൊ തന്നെ ഇറങ്ങാം എന്ന് പറഞ്ഞിട്ട്… കട്ടിലിന്റെ അടിയിൽ ആണോ നിനക്ക് കാണാൻ ഉള്ള ആൾ ഉള്ളത്… എന്റെ ജോലി കളയാൻ ആയിട്ട് !! ഈ സൂചി വെച്ച് ഒരു കുത് അങ്ങോട്ട് തന്നാൽ ഉണ്ടാലോ” സൂചി എനിക്ക് നേരെ നീട്ടിട്ട് ചേച്ചി പറഞ്ഞു

“ആയോ, സോറി ചേച്ചി… ഇപ്പൊ തന്നെ ഇറങ്ങാം ഞാൻ”

“ഇപ്പൊ അല്ല ഞാൻ പറയാം അപ്പൊ തന്നെ ഇറങ്ങണം, സിഗ്നൽ കിട്ടിയ ഉടനെ ഉറങ്ങിക്കോണം.” അതിന് ഞാൻ തലയാട്ടി ശെരി എന്ന് പറഞ്ഞു. ഡ്രിപ് ഇട്ട കൈയിലേക്ക് ഒരു ഇൻജെക്ഷൻ കൊടുത്തതിന് ശേഷം ചേച്ചി പുറത്തേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോ കിച്ചു എന്നെ ഫോൺ വിളിച്ച് വേഗം ഇറങ്ങാൻ പറഞ്ഞ്. ബോധം ഇല്ലാതെ കിടക്കുന്ന അവളെ നോക്കി കൈ കാണിച്ച് ഞാൻ ഇറങ്ങി. ഗ്രീഷ്മ ചേച്ചി മറ്റവളെ കുറച്ച് നേരത്തേക്ക് എങ്ങോട്ടോ മാറ്റിയ ഗ്യാപ്പിൽ ഞാനും കിച്ചുവും സ്ഥലം വിട്ടു.

അടുത്ത ദിവസവും ഞാൻ അവളെ കാണാൻ പോയി, അവൾ ഇവിടെ നിന്ന് ഇറങ്ങുന്ന ദിവസം വരെ ഞാൻ എന്നും വെറും എന്ന് എനിക്ക് അറിയാമായിരുന്നു. രാവിലെ ഒരു 10 മണി കഴിഞ്ഞാണ് ഞാൻ അങ്ങോട്ട് ചെന്നത്, വെറും കൈയോടെ അല്ല കുറച്ച് ഓറഞ്ചും ആയിട്ടാണ് പോയത്. ഞാൻ റൂമിലേക്ക് കേറി, അവൾ ഉണർന്നിട്ട് ഉണ്ടായിരുന്നു, അവളുടെ അടുത്ത് തന്നെ അമ്മ ഇരിക്കുന്നുണ്ടായിരുന്നു. അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് കൈ കാണിച്ചു ഞാൻ അവൾ തിരിച്ചും. അമ്മ പെട്ടന് എന്നിട്ട് എന്റെ അടുത്തേക്ക് വന്നു.

“മോനെ… മോൾ പറഞ്ഞപ്പോഴാണ് ഞാൻ നിങ്ങളുടെ കാര്യം അരിഞ്ഞത്” അമ്മ പറഞ്ഞു. ഞാൻ ഒന്ന് ഞെട്ടി, ഇവൾ ഇനി എന്താണാവോ പറഞ്ഞത്. എന്ത് മറുപടി പറയണം എന്ന് അറിയാതെ ഞാൻ അവളെ നോക്കി, അവൾ ചിരിച്ച് ഇരിക്ക എന്നല്ലാതെ ഒന്നും ചെയ്തില്ല.

“മോൻ ഇന്നലെ സംസാരിക്കാൻ വന്നപ്പോ ഇവളെ ഹോസ്പിറ്റലിൽ എത്തിച്ച ആരോ ആണ് എന്നെ ഞാൻ വിചാരിച്ചുള്ളു. രാവിലെ ആണ് നിങ്ങൾ ഫ്രണ്ട്‌സ് ആണ് എന്ന് ഇവൾ പറഞ്ഞത്”.

ഓഹ് അതായിരുന്നു കാര്യം വെറുതെ ടെൻഷൻ അടിച്ചു എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ഇപ്പോഴും ഞാൻ ഒന്നും പറയാതെ അവരെ നോക്കി ചിരിച്ച് ഇരിക്കുവായിരുന്നു.

“നിങ്ങൾ എങ്ങനെയാ പരിചയം, മോൻ ഇവളുടെ ക്ലാസ്സിൽ ആണ് ലെ” അമ്മ ചോദിച്ചു. പതിവ് പോലെ എന്ത് പറയണം എന്ന് അറിയാതെ ഞാൻ അവിടെ നിന്നു.

“അമ്മെ, ഹൃതികിനെ നമ്മളെ ലക്ഷ്മി ചേച്ചിടെ കല്യണത്തിന് വെച്ചാണ് പരിചയ പെട്ടത്. പിന്നെ ഇന്നലെ വണ്ടിന് വീണപ്പോ ഇവൻ അവിടെ ഉണ്ടായിരുന്നു അതുകൊണ്ട് വേഗം ഹോസ്പിറ്റലിൽ എത്തിച്ചു” അവൾ പറഞ്ഞു. പിന്നെ പെട്ടന് കുറച്ച് നേരം നിശബ്ദം ആയപ്പോ ഞാൻ സംസാരിച്ചു

“ഞാൻ കുറച്ച് ഓറഞ്ച് വാങ്ങിട്ട് ഉണ്ടായിരുന്നു, ആപ്പിൾ വാങ്ങാൻ എന്നാണ് കരുതിയത് പിന്നെ അതിന്ടെ വില കണ്ടപ്പോ ഓറഞ്ച് തന്നെയാ നല്ലത് എന്ന് തോന്നി” എല്ലാരും ഒന്ന് പുഞ്ചിരിച്ചു. ഞാൻ ബെഡിന്റെ അടുത്തുള്ള ടേബിളിൽ കൊണ്ടുപോയി സാധങ്ങൾ വെച്ചു, അപ്പൊ അവൾ എന്നെ അവളുടെ അടുത്തേക്ക് വിളിച്ചു

“അതെ അമ്മ ഒന്നും അറിയണ്ട, ഒന്നും… കേട്ടാലോ” അവൾ എന്റെ ചെവിയിൽ പറഞ്ഞു. ഞാൻ ശെരി എന്ന രീതിയിൽ തലയാട്ടി. പിന്നെ ഞാൻ അവിടെ ഉണ്ടായിരുന്ന സോഫയിൽ പോയിരുന്നു, അമ്മയും എന്റെ കൂടെ വന്ന ഇരുന്നു

“എന്താ ആന്റിടെ പേര്”

“പദ്‌മിനി” അമ്മ പറഞ്ഞു. ഞാൻ ഒരു ഞെട്ടലോട് കൂടി നോക്കി, ഇന്നലത്തെ കോട്ടും സ്യൂട്ടും കണ്ടപ്പോ ഇങ്ങനെ ഒരു പേര് ആയിരിക്കും എന്ന് വിചാരിച്ചില്ല. പിന്നെ അമ്മ അമ്മയെ പറ്റി കൂറേ പറഞ്ഞു, ഞാനും ഒരു ഫ്ലോവിൽ എന്നെ കുറിച്ചുള്ള സകല ഡീറ്റൈൽസും പറഞ്ഞു, റാഷികയെ കാണുന്നത് വരെ ഉള്ള എല്ലാം. അവൾ മുമ്പ് അമ്മയെ പറ്റി പറഞ്ഞപ്പോ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ആളെ അല്ല ശെരിക്കും അവളുടെ അമ്മ. അവളോടും അത്യാവശ്യം സ്നേഹത്തിൽ തന്നെ ആണ് പെരുമാറുന്നതും,

ചിലപ്പോ പണ്ട് അവൾ പറഞ്ഞത് പോലെ സ്നേഹം കാണിക്കാൻ ഇതുപോലെ എന്തെക്കിലും സംഭവിക്കണം എന്ന് മാത്രം. വന്ന സമയം മുഴവും അവളോട് ഒന്നും സംസാരിച്ചില്ല, മുഴവനും അവളുടെ അമ്മയോട് ആയിരു. അവളുടെ കണ്ണുകൾ ഇടക് ഇടക് അടഞ്ഞ വീഴുന്നത് ഞാൻ ശ്രേധിച്ചു, ഇന്നലത്തെ സെഡേഷൻഡ് ക്ഷീണം ഇപ്പോഴും അവൾക് ഉണ്ട് എനിക്ക് മനസിലായി. ഏകദേശം ഉച്ചഭക്ഷണത്തിന്റെ സമയം ആയപ്പോ ഞാൻ അവിടെ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു.

“എന്നാ ആന്റി ഞാൻ പോട്ടെ”

“ഇപ്പോഴെ പോവാനോ, ഞാൻ വേണമെങ്കിൽ ക്യാന്റീനിൽ പറഞ്ഞ് ഫുഡ് ഇവിടെ എത്തിക്കാം”

“വേണ്ടാ ആന്റി, അമ്മ വീട്ടിൽ ഒറ്റക് ആണ്. ഞാൻ അവിടെ പോയി കഴിച്ചോളാം”

“അപ്പൊ നാളെ വരില്ലെ” റാഷിക എന്നോട് ചോദിച്ചു

“ഹാ വരും, അപ്പൊ ശെരി എന്ന, ബൈ”

“Thou might not but beest gone, cupid, thou might not but beest gone” അവൾ പറഞ്ഞു. ഇവൾ എന്തൊക്കെ ആണ് ദൈവമേ ഈ പറയുന്നേ, ക്ലാസ്സിൽ ചോദ്യം ചോദിക്കുമ്പോ ഉത്തരം അറിയാതെ ചിരിച്ച് നിക്കുന്ന പോലെ ഞാനും അവിടെ നിന്നു.

“കാര്യം ആകണ്ട മോനെ, ഇവൾക് ചിലപ്പോ ഉള്ളത് ആണ് ഈ ഭ്രാന്ത !” അമ്മ പറഞ്ഞു. രണ്ട് പേരെയും നോക്കി ചിരിച്ച് ഞാൻ ഇറങ്ങി.

“ഓ ഇന്ന് രാവിലെ വന്നോ, ഞാൻ നീ രാത്രി വരും എന്നാണ് വിചാരിച്ചത്. ഇന്ന് എങ്ങാനും രാത്രി ആയിരുന്നു വന്നത് എങ്കിൽ നീ പെട്ടേനെ, നൈറ്റ് ഡ്യൂട്ടി വേറെ ആൾക്ക് ആണ് ഇന്ന്” വരാന്തയിൽ വെച്ച് എന്നെ കണ്ട ഗ്രീഷ്മ ചേച്ചി പറഞ്ഞു.

“ഒന്ന് പതുക്കെ പറ ചേച്ചി, ഇന്നലെ പെട്ടന് അങ്ങനെ ഒക്കെ സംഭവിച്ച് പോയി. പിന്നെ ഉള്ളിൽ കിടക്കുന്നത് നമ്മക്ക് വേണ്ടപ്പെട്ട ആൾ ആണ് കേട്ടോ നന്നായി നോക്കിക്കോണം” എന്നും പറഞ്ഞ് കൊണ്ട് ഞാൻ നടന്നു.

“ഡാ നീ എന്നെ പണി പഠിപ്പികളെ” ചേച്ചി ചിരിച്ച് കൊണ്ട് പറഞ്ഞു. ഞാനും ചിരിച്ച് കൊണ്ട് നടന്ന് പോയി…

എല്ലാ ദിവസവും ഞാൻ അവിടെ പോവുമായിരുന്നു, റാഷികയുമായി ഞാൻ കൂടുതൽ കമ്പനി ആയി, കൂടെ എല്ലാവരും ഉള്ളത് കൊണ്ടാണ് എന്ന് തോന്നുന്നു കോളേജിൽ വെച്ച് പരിചയപെട്ടതിൽ നിന്നും വളരെ വ്യത്യാസം തോന്നി, കുറച്ചും കൂടി പക്വതയുള്ള പോലെ തോന്നി. അവിടുത്തെ നേഴ്സ് ഗ്രീഷ്മ ചേച്ചിയുമായി ഞാൻ നല്ല കമ്പനി ആയി, അവളുടെ അമ്മയും ആയിട്ടും.

അവളുടെ അച്ഛൻ സ്ഥലത് ഇല്ല, പക്ഷെ സ്ഥിരമായി വീഡിയോ കാൾ ചെയ്യും അവളെ, അങ്ങനെ ഒരു തവണ വീഡിയോ കാൾ ചെയ്തപ്പോ ഞാനും സംസാരിച്ചിരുന്നു. വീട്ടുകാർക് സ്നേഹം ഇല്ല എന്നൊക്കെ അവളുടെ വെറും തോന്നൽ മാത്രമായിരുന്നു, ചിലപ്പോ അവരുടെ ഈ സ്നേഹം കാരണം ആയിരിക്കും ഇവളിൽ ഈ വ്യതാസത്തിന് കാരണം. ഇവർക്ക് സമയ കുറവ് കാരണം കൂടുതൽ സംസാരിക്കാൻ പറ്റുന്നില്ല, ഇനി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയാലും ഇങ്ങനെ തന്നെ ആയ മതി ഇവർ.

അങ്ങനെ 4-5 ദിവസത്തിന് ശേഷം ഞാൻ ഒരു വൈകുനേരം ഹോസ്പിറ്റലിലേക് പോയി, റൂമിന്റെ അടുത്ത് എത്തിയതും ഞാൻ ഉള്ളിൽ നിന്നും ഒരു കരച്ചിൽ കേട്ടു…

“സാരമില്ല മോളെ, ഇത്ര ചെറിയ കാരണം കൊണ്ടൊക്കെ ഇങ്ങനെ കരയാൻ പാടുന്നുണ്ടോ” അവളുടെ അമ്മ പറയുന്നത് ഞാൻ കേട്ടു.

“അവൾ ആരാണ് എന്നെ ഇരുന്ന് പഠിപ്പിക്കാൻ, പോട്ടെ പോട്ടെ എന്ന് വെക്കുമ്പോ… അവളുടെ ഒടുക്കത്തെ അഹങ്കാരം കണ്ടില്ലേ” തേങ്ങലും ദേഷ്യവും കലർന്ന സ്വരത്തിൽ റാഷിക മറുപടി കൊടുത്തു.

“നീ വെറുതെ കിടന്ന കരഞ്ഞ് വേറെ അസുഖങ്ങൾ ഉണ്ടാകാൻ നിക്കണ്ട, മോൾ കിടന്നോ”

ഇപ്പൊ ഉള്ളിലേക്ക് കേറിയ ശെരിയാവില്ല എന്ന് എനിക്ക് തോന്നി, പക്ഷെ പോകാനും തോന്നുന്നില്ല. ഞാൻ പിന്നെ ഗ്രീഷ്മ ചേച്ചിയെ തപ്പി ഇറങ്ങി, ചേച്ചിക്ക് എന്തെങ്കിലും അറിയാം എങ്കിൽ വെറുതെ റാഷികയോട് ചോദിച്ച് അവളെ വിഷമിപ്പികണ്ടാലോ…

“ഗ്രീഷ്‌മ ചേച്ചി…” കുറച്ച് ദൂരത്ത് ഉണ്ടായിരുന്ന ചേച്ചിയെ ഞാൻ കുറച്ച് ഉറക്കനെ വിളിച്ചു. അവിടെ ഇരിക്കുന്നവർ എല്ലാം എന്നെ നോക്കി കണ്ണുരുട്ടി, പെട്ടന് ചുറ്റും നോക്കിയപ്പോഴാണ് ‘Silence Please’ എന്ന ബോർഡിന്റെ മുമ്പിൽ നിന്നാണ് ഞാൻ ഈ പരുപാടി ഒപ്പിച്ചത് എന്ന് മനസ്സിലായത്. പിന്നെ അവിടെ നിന്നില്ല, ഞാൻ ചേച്ചിടെ അടുത്തേക്ക് പോയി. എന്നെ പുച്ഛത്തോടെ നോക്കി ആണ് ചേച്ചി അവിടെ നികുനുണ്ടായിരുന്നത്, ഇപ്പോഴും ഉള്ള പോലെ ചമ്മിയ ചിരിയുമായി ഞാനും. ഞാൻ കാര്യങ്ങൾ ചേച്ചിയോട് ചോദിച്ചു…

“അത് അവളുടെ ചേച്ചി എന്തോ വന്നത് ആയിരുന്നു. ആ റൂമിന് ഭയങ്കര ഒച്ചയും ബഹളവും കേട്ടപ്പോ ആണ് ഞാൻ അങ്ങോട്ട് പോയത്, അപ്പോഴേക്കും എല്ലാം കഴിഞ്ഞു മറ്റവളും പോയി”

“ഓഹോ, അവൾ വന്നു ലെ… ഒന്ന് കണ്ട രണ്ട് വർത്തമാനം പറയാൻ ഉണ്ടായിരുന്നു… അല്ല എന്താ പ്രെശ്നം എന്ന് വലതും അറിയോ?”

“അതാണോ, മുഴുവനും ഒന്നും അറിയുള്ള കേട്ടത് ഒക്കെ പറയാം, അവരുടെ ഒരു അസിസ്റ്റന്റ് ഉണ്ടാലോ, അന്ന് രാത്രി കണ്ട ആ കുട്ടി…”

“മനസ്സിലായി മനസ്സിലായി…”

“ഇവിടെ ഒച്ചയും ബഹളവും ഒക്കെ ഉണ്ടായപ്പോ അവർ ആണ് ഡോക്ടറിന്റെ റൂമിലേക്ക് വന്ന് കാര്യങ്ങൾ ഒക്കെ പറഞ്ഞത്… ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല എന്നൊക്കെ”

“ലാഗ് ആകാതെ കാര്യം പറ ചേച്ചി”

“സ്ഥിരം കേൾക്കുന്നത് ഒക്കെ തന്നെ, പക്ഷബേധം. ഒരാളുടെ കഴിവുകളെ മാത്രമേ വീട്ടിൽ നിന്നും അംഗീകരവും പ്രോത്സാഹനവും ഒക്കെ കിട്ടിയുള്ളൂ, അപ്പൊ മറ്റേ ആളെ ഒഴിവാകുന്നതോ വേണ്ടാതെ ആയ പോലെ ഒക്കെ തോന്നി തുടങ്ങി. ചെറുപ്പത്തിലേ മനസ്സിൽ കൊണ്ട് നടന്ന നടന്ന അവൾ വലുതായപ്പോ ആ സങ്കടവും വിഷമവും ദേഷ്യവും വെറുപ്പുമായി മാറി. അതിന്ടെ ഒരു ഭാഗം ആണ് ഇപ്പൊ ഇവിടെ നടന്നത്”

“അതിന് ഇപ്പൊ മറ്റവൾ വന്ന് എന്തിനാ ഇവിടെ അടി ഉണ്ടാക്കിയത്… അവൾ കാരണം ആണ് ഇതൊക്കെ ഇങ്ങനെ ആയത്”

“ഓ പിന്നെ, അവൾ കാരണം എങ്ങനെയാടാ… അമ്മയുടെയും അച്ഛന്റെയും കഴിവ്‌കേട് കൊണ്ട് തന്നെയാ ഇങ്ങനെ ഒക്കെ ആയത്. പിന്നെ… റാഷിക അല്ലെ എല്ലാർക്കും ഇഷ്ടം ഉള്ള ആ കുട്ടി” ചേച്ചി ഒരു സംശയത്തോട് കൂടി എന്നോട് ചോദിച്ചു.

“അല്ല, മറ്റവൾ ആണ്. എനിക്ക് മനസിലാവാത്തത് അവൾ എന്തിനാ ഇപ്പൊ വന്ന് ഇങ്ങനെ ഒക്കെ പറഞ്ഞത് എന്നാണ്”

“അതിന് ആരാണ് അടി തുടങ്ങിയത് എന്ന് നമുക്ക് അറിയില്ലലോ, ഇവൾ ആയിരിക്കും ചിലപ്പോ അടി ഉണ്ടാക്കിയത് എങ്കിലോ”

“അത് ശെരിയാണ്, വീട്ടിൽ ഉള്ള കാര്യങ്ങൾ പറയുമ്പോഴേക്കും ഇവൾ ദേഷ്യം ആണ്”

“അല്ലെങ്കിൽ വേറെ ഒരു സാധ്യത ഉണ്ട്, പെട്ടന് ഇവളോട് സ്നേഹം കാണിച്ചപ്പോ അവൾ അസൂയ ആയിട്ട് ഉണ്ടാവും, അല്ലെങ്കിൽ പിന്നെയും ഒരാളെ നോക്കുമ്പോ മറ്റെയാളെ മറന്നിട്ട് ഉണ്ടാവും” ചേച്ചി പറഞ്ഞു

“അതും ശെരിയനാലോ”

“നിനക് പിന്നെ എല്ലാം ശെരി തന്നെ, ഏതായാലും മാതാപിതാക്കൾ കൊള്ളാം, പിള്ളേരെ നോക്കാൻ അറിയില്ല… ഞാൻ പോട്ടെ ഡ്യൂട്ടി ഉണ്ട്, നിന്നോട് ഡയലോഗ് അടിച്ച് ഇരുന്നിട്ട് സമയം പോയത് അറിഞ്ഞില്ല” എന്നും പറഞ്ഞ് ചേച്ചി പോയി. ഞാനും കാരണം എന്തായിരിക്കും എന്ന് ആലോചിച്ച് കൊണ്ട് അവളുടെ റൂമിന്റെ അങ്ങോട്ടേക്ക് നടന്നു. റൂമിൽ നിന്നും ഒന്നും കേൾക്കുന്നില്ല, ചെറുതായി ഡോർ തുറന്നു തലയിട്ട് നോക്കി, വേറെ ആരും ഇല്ല റൂമിൽ അവൾ മാത്രം. കൈയിൽ ഒരു ബുകും പിടിച്ച് അവൾ മയങ്ങി കിടക്കുക ആയിരുന്നു. ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്ന് ആ ബുക്ക് എടുത്ത്…

നടുക്ക് ഒരു ബുക്കിന്റെ ഇടയിൽ പെന വെച്ചിട്ട് ഉണ്ട്, ആദ്യം തുറന്നപ്പോ തന്നെ ആ പേജ് ആയിരുന്നു

‘So we hath grown togeth’r liketh to a doubleth ch’rry, seeming did part, but yet an union in partition, two lovely b’rries mold’d on one stem’.

ഇവൾ നമ്മൾ സംസാരിക്കുന്ന ഭാഷ ഒന്നും അല്ലെ പറയുന്നതും എഴുതുന്നതും. ഞാൻ ബുക്ക് ഒന്ന് മുഴവൻ ഓടിച്ച് നോക്കിയപ്പോഴും എല്ലാ ഇങ്ങനെ ഒക്കെ എന്തേലും ആയിരുന്നു. പിന്നെ ആദ്യത്തെ പേജ് നോക്കിയപ്പോ ആണ് എനിക്ക് കാര്യം മനസ്സിലായത്…

‘Shakespeare’s ഉദ്ധരണികൾ’ എന്നായിരുന്നു. ഉദ്ധരണികൾ എന്താണാവോ ദൈവമേ !!

“നീ എപ്പോ എത്തി” റാഷിക ചോദിച്ചു. പെട്ടന് അവളുടെ ശബ്ദം കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി അപ്പൊ തന്നെ ബുക്കും പൂട്ടി.

“ഞ..ഞാൻ കുറച്ച് നേരമായി, എണീപ്പികണ്ടാലോ എന്ന് വിചാരിച്ചിട്ടാ വെറുതെ ഈ ബൂ.. ബുക്ക് എടുത്തേ” എന്നും പറഞ്ഞ് ഞാൻ ബുക്ക് അവൾക്ക് നേരെ നീട്ടി.

“ഓ അത് സാരമില്ല, പെട്ടന് അവൾ വന്നപ്പോ ഇതിലെ എഴുതി വെച്ച ഒരു കാര്യം ഓർമ വന്നു അതാണ്… അല്ല അവൾ എന്ന് പറഞ്ഞ…”

“മനസ്സിലായി, പറഞ്ഞു എന്നോട്” ഞാൻ പറഞ്ഞതിന് മറുപടി ആയി അവൾ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്. മുഖം കണ്ടപ്പോ ഒരു വിഷമം ഉള്ളത് പോലെ തോന്നി

“സാരില്ലെടോ പോട്ടെ, വേണം എന്ന് വെച്ച് ചെയ്തത് ആയിരിക്കില്ല, അറിയാതെ…”

“നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം” aval കുറച്ച് ഗൗരവത്തിൽ പറഞ്ഞു.

“അല്ലെങ്കിൽ വേണ്ടാ സംസാരിക്കാൻ നിക്കണ്ട, പാട്ട് കേൾക്കാം”

അവൾ അടുത്ത് ഉണ്ടായിരുന്ന ടേബിളിലേക് കൈ നീട്ടി ഒരു ബാഗ് എടുക്കാൻ ശ്രേമിച്ചു പക്ഷെ അവൾക് എത്തുന്നില്ല. ഞാൻ എടുത്ത് തരാം എന്ന് പറഞ്ഞ് എഴുന്നേറ്റു, ബെഡിന്റെ ഇപ്പുറത് ഞാനും അപ്പുറത്തും ആണ് ടേബിൾ. ഒരു കൈ ബെഡിൽ കുത്തി മറ്റേ കൈ കൊണ്ട് ബാഗ് എടുക്കാൻ നോക്കി,

ബാഗ് കിട്ടാൻ വേണ്ടി ഞാൻ പിന്നെയും എന്തി, ഞാൻ അറിയാതെ എന്റെ ശരീരം അവളുടെ അടുത്തേക്ക് നീങ്ങി തുടങ്ങി, എന്റെ കഴുത്ത് അവളുടെ മുഖത്തിന്റെ അടുത്ത് എത്തി, എന്റെ കഴുത്തിൽ അവളുടെ ചുടുനിശ്വാസം അനുഭവപെട്ടു… ഞാൻ കുറച്ച് പിന്നിലേക്ക് നീങ്ങി അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി, നേരത്തെ കരഞ്ഞതിൻടെ നനവ് ഇപ്പോഴും ഉണ്ട്, അതിന്ടെ ഭംഗി ഒന്ന് വേറെ തന്നെ ആയിരുന്നു, അവൾ പെട്ടന് കണ്ണുരുട്ടി എന്നെ നോക്കി… ഇവൾക്ക് ഇത്രെയും വല്യ കണ്ണ് ഉണ്ടായിരുന്നോ.

“ബാഗ്…” അവളുടെ കണ്ണുരുട്ടലിന് മറുപടി ആയി ഞാൻ പറഞ്ഞു. അവൾ അതിന്ടെ ഉള്ളിൽ നിന്നും അവളുടെ ഫോണും ഒരു ഇയർഫോണും എടുത്തു.

“നിനക് ആരെയാ ഇഷ്ടം” അവൾ ചോദിച്ചു. പെട്ടന് എന്താ ഇവൾ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ, പറഞ്ഞിട്ടില്ലെങ്കിലും അറിയുന്ന കാര്യം അല്ലെ ഇവൾക്. എന്റെ മുഖത്ത് ആകെ ഒരു വെപ്രാളം വന്ന് തുടങ്ങി, എനിക്ക് ഇത് എന്ത് പറ്റി എന്ന് അവളും അവിടെ ചിന്തിച്ചിരുന്നു

“ഹലോ, ഇവിടെ ഒന്നും അല്ലെ”

“അല്ല… അങ്ങനെ അല്ല, ഇവിടെ ഉണ്ട്”

“നീ തമിഴ് പാട്ട് ഒക്കെ കേൾകാർ ഉണ്ടോ ?” അവൾ ചോദിച്ചു. ഉണ്ട് എന്ന രീതിയിൽ തലയാട്ടി

“ആരുടെ പാട്ട് ആണ് ഇഷ്ടം എന്നാണ് ചോദിച്ചത്.” അതായിരുന്നോ, എന്നാ പിന്നെ അത് നേരെ ചോദിച്ചിട്ടുണ്ടായിരുന്നു എങ്കിൽ ഇത്രയും ടെൻഷൻ അടിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.

“അങ്ങനെ ഒക്കെ ചോദിച്ച, ലേറ്റസ്റ്റ് ആയിട്ട് ഇറങ്ങിയതിന് കാലും കൂടുതൽ കേൾക്കാർ ഉള്ളത് 2000 ശേഷം ഇറങ്ങിയ പാട്ടുകൾ ആണ്”.

“ഞാൻ A R Rahman ഫാൻ ആണ്, അതുകൊണ്ട് പഴയ പാട്ടും കേൾക്കും പുതിയത് ആണെകിലും കേൾക്കും” അവൾ പറഞ്ഞു.

“ഓഹ് റഹ്മാൻ ഫാൻസിന് പിന്നെ എന്തും ആവാലോ, ഞാൻ Harris Jayaraj ഫാൻ ആണ്, ഇപ്പൊ അധികം ഒന്നും ചെയ്യാത്തത് കൊണ്ട് പണ്ട് ചെയ്തത് ഒക്കെ കേൾക്കും”

“എന്റെ ഒരു ഭാഗ്യം, പഴയത് കേൾക്കണം എങ്കിലും പുതിയത് കേൾക്കണം എങ്കിലും എന്റെ ഇഷ്ടപെട്ട ആർട്ടിസ്റ്റിന്റെ പാട്ട് കേൾക്കാലോ”

“ഓ ശെരി… ഞാൻ അങ്ങനെ ഒരാളുടെ പാട്ട് മാത്രം കേൾക്കുന്ന ആളൊന്നുമല്ല ഇയാളോട് ഒരു ഇഷ്ടക്കൂടുതൽ ഉള്ളതുകൊണ്ട് കൂടുതൽ കേൾക്കാർ ഉള്ളത് ഇയാളുടെ പാട്ട് ആണ് എന്ന് മാത്രം”

“അങ്ങനെ എങ്കിൽ അങ്ങനെ, ഇപ്പൊ ഏത്‌ പാട്ട് ആണ് കേൾക്കുക, ആദ്യം നീ പറ അത് കേൾക്കാം എന്നിട്ട് ഞാൻ പറയാം, ഓക്കെ!” അവൾ ചോദിച്ചു. ഇനി ഇപ്പൊ ഞാൻ ഏതാ പറയാ, നല്ല വല്ല പാട്ടും പറഞ്ഞ് ഇവളെ ഇമ്പ്രെസ്സ് ചെയ്യിപ്പിക്കണം.

“വിഴി മൂടി യോസി‌താൽ കേൾക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം” ഞാൻ ചോദിച്ചു.

“ഓഹ് റൊമാന്റിക് ട്രാക്ക് ആണലോ, അത് വേണമെങ്കിൽ കേൾക്കാം”

“വേണമെകിലോ, ഈ പാട്ട് ഒക്കെ വെച്ച റഹ്മാൻ വരെ കേട്ട് ഇരിക്കും” ഞാൻ പറഞ്ഞത് കേട്ട് അവൾ ചിരിച്ചു. ഇവളെ ഇങ്ങനെ ഒക്കെ ഒന്ന് ചിരിച് കണ്ടിട്ട് എത്രയായി…

“ഈ പാട്ട് വേണ്ടകിൽ നമുക്ക് മുൻദിനം പാർത്തെന്നെ കേൾക്കാം” ഞാൻ ഒന്നുടെ ചോദിച്ചു

“വേണ്ട വേണ്ടാ, അത് അടുത്തതിന്റെ അടുത് കേൾക്കാം, ഇപ്പൊ നീ നേരത്തെ പറഞ്ഞത് തന്നെ മതി”

“നീ ഏത് പാട്ട് ആണ് അടുത്തത് വെക്കാൻ പോവുന്നത് ?”

“ആദ്യം എന്തേലും ശോകഗാനം കേൾക്കാം എന്നായിരുന്നു വിചാരിച്ചത്, നീ വേറെ ട്രാക്ക് ആണലോ പിടിച്ചത് അതുകൊണ്ട് ഞാനും ആ ട്രാക്കിൽ തന്നെ, ‘നല്ലയ്യ് അല്ലയ്യ്’ കേൾക്കാം എന്നാണ് ആണ് വിചാരിക്കുന്നത്”

“അതൊക്കെ ഏതാ പാട്ട്”

“കേൾക്ക് നീ, അങ്ങനെ എങ്കിലും കുറച്ച് വറൈറ്റിയും നല്ലതുമായ പാട്ട് ഒക്കെ നീ കേൾക്… അത്ര പുതിയതും പഴയതും അല്ലാത്ത ഒരു പാട്ട് ആണ്, കാർത്തിയുടെ ഒരു സിനിമ.”

“ആ പാട്ട് ആണെകിൽ വേണമെങ്കിൽ കേൾക്കാം” എന്നും പറഞ്ഞ് ഞാൻ അവളെ നോക്കി ചിരിച്ചു, അവൾ എന്നോടും. അവൾ ഒരു എയർഫോൺ എനിക്കും തന്നു ഒരെണ്ണം അവളും എടുത്തു…

 

പാട്ട് ശ്രേധിക്കുന്നതിനെ കാലും കൂടുതൽ ഞാൻ അവളെ ശ്രേധിച്ചിരുന്നു. കണ്ണ് ഒക്കെ പൂട്ടി തല ചെറുതായി ആട്ടി നന്നായി പാട്ട് എല്ലാം അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു. ഈ സമയത് അവളുടെ അമ്മയും കേറി വന്നു, അവൾ അരിഞ്ഞതും ഇല്ല അമ്മ എന്നോട് പറയണ്ട എന്ന രീതിയിൽ ചുണ്ടിൽ വിരൽ വെച്ച് കാണിച്ചു.

അതികം നേരം ഒന്നും പാട്ട് കേൾക്കാൻ നിക്കാതെ ഞാൻ യാത്ര പറഞ്ഞ് ഇറങ്ങി. വീട്ടിൽ എത്തിയതിന് ശേഷം റൂമിൽ പോവുന്നതിന് പകരം അമ്മയുടെ കൂടെ കുറച്ച് സമയം അടുക്കളയിലും ഡൈനിങ്ങ് ടേബിളിലുമായി ഞാൻ ചിലവിട്ടു, അമ്മ ഉറങ്ങാൻ പോയപ്പോ ആണ് ഞാൻ എന്റെ റൂമിലോട്ട് പോയത്. പതിവിലും സന്തോഷം ഉള്ളിൽ ഉണ്ടായിരുന്നെകിലും, എന്തോ എന്നെ അലട്ടുന്നുണ്ടായിരുന്നു, അപ്പൊ തന്നെ ഞാൻ കിച്ചുവിനെ വിളിച്ച് കാര്യം പറഞ്ഞു…

കിച്ചു: എന്റെ പൊന്ന് മോനെ നിനക് വെറുതെ ഓരോന്ന് തോന്നുന്നത് ആവും.

ഹൃതിക്: എന്നാലും ഒരു കാരണം ഉണ്ടാവുമാലോ, അത് ഞാൻ ആണോ എന്നൊരു സംശയം… പണ്ട് ഉണ്ടാക്കി എടുത്ത ഒരു ബോണ്ട് ഞങ്ങൾക്ക് കുറഞ്ഞത് പോലെ, ഉള്ളിൽ എവിടെയോ ഞാൻ കാരണം ഉണ്ടായത് ആണലോ ആക്സിഡന്റ് അതുകൊണ്ട് അവൾക്ക് എന്നോട് ദേഷ്യം ഉണ്ടോ എന്ന് ഒരു തോന്നൽ. കൂറേ നാളും കൂടി ഇന്നാണ് അവൾ പിന്നെയും പഴയത് പോലെ ഒക്കെ ഒന്ന് മിണ്ടിയത്.

കിച്ചു: ഒരു മാസം ഗാപ് വന്നപ്പോ ഉള്ള സ്റ്റാർട്ടിങ് ട്രബിൾ ആയിരിക്കും ഇപ്പൊ റെഡി ആയിലെ ഇനി എന്താ പ്രെശ്നം.

ഹൃതിക്: ഞാൻ പോയി സോറി പറയാനോ വേണ്ടേ…

കിച്ചു: ഇവനെ ഞാൻ… നീ ഒന്നും മൊഴിയണ്ട, ഇന്ന് സംസാരിച്ചലോ ഇനിയും സംസാരിച്ചോളും… ഇന്ന് പ്രേതേകിച് എന്തേലും പറഞ്ഞോ ആ പ്രെശ്നം അല്ലാതെ.

ഹൃതിക്: അതിന് പറ്റി ഒന്നും പറഞ്ഞും ഇല്ല ഞാൻ ചോദിച്ചും ഇല്ല, അവൾടെ അമ്മ വരുന്നത് വരെ പാട്ട് കേട്ട് ഇരുന്ന്.

കിച്ചു: നീ പോവുമ്പോ അവൾടെ അമ്മ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവുമോ

ഹൃതിക്: ആ പിന്നിലാതെ…

കിച്ചു: എടാ നായെ, അമ്മ ഉള്ളപ്പോ പിന്നെ അവൾ നിന്നോട് കൊഞ്ചി കുഴഞ്ഞ് ഉരിയാടാനോ… ആ തലച്ചോർ വല്ലപ്പോഴും ഒന്ന് ഉപയോഗിക്കിക്, ഇനി ഇത് പോലത്തെ ഓരോ ലോട്ട് ലൊടക്ക് കാര്യങ്ങൾ പറഞ്ഞ് എന്നെ വിളിച്ച… മോനെ ഹൃതിക്കെ…

ഇതും പറഞ്ഞ് അവൻ ഫോൺ വെച്ചു. എന്റെ ഭാഗത്തും തെറ്റ് ഉണ്ട്, ഞാൻ കാര്യങ്ങൾ കൂടുതൽ വ്യതിയായി മനസിലാക്കണമായിരുന്നു. അവന്ടെ വായേൽ ഇരിക്കുന്നത് കേട്ടാൽ എന്താ ഇപ്പൊ ചെറിയ ഒരു ആശ്വാസം തോണുന്നുണ്ട്. അങ്ങനെ പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു.

⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩

ഒരു മാസത്തിനു മുമ്പ്…

അവൾ പാക്ക് ചെയ്ത് വെച്ച ബാഗും എടുത്ത് വീട്ടിൽ നിന്നും ഇറങ്ങി. ഒരു കറുത്ത ടി-ഷർട്ടും അതിന്ടെ പുറത്ത് കൂടി വേറെ ഒരു വെളുത്ത ഷർട്ടും ജീൻസും ആണ് അവളുടെ വേഷം. മുറ്റത് നിർത്തി ഇട്ട കാറിൽ നിന്നും ഡ്രൈവർ ഇറങ്ങി വന്ന് ഇവളെ കൊണ്ടാകാം എന്ന് പറഞ്ഞെങ്കിലും ഓട്ടോയിൽ തന്നെ പോവാം എന്ന് അവൾ ആദ്യമേ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവൾ റെയിൽവേ സ്റ്റേഷനിൽ എത്തിയപോഴേക്ക് അവളുടെ കൂട്ടുകാരികൾ എല്ലാരും കാലിൻ മേൽ കാലും കെട്ടി വെച്ച് അവളെ കാത്തിരുപുണ്ടായിരുന്നു. ഏകദേശം ഒരു 10 മിനുറ്റിന് ഉള്ളിൽ ട്രെയിൻ വരും, അവസാനം ആയിട്ട് എല്ലാം എടുത്തില്ലേ എന്ന് എല്ലാരും നോക്കി.

ടിക്കറ്റ് എല്ലാം ആഴ്ചകൾ മുന്നേ ബുക്ക്‌ ചെയ്തിരുന്നു, അങ്ങനെ അവർ ട്രെയിനിൽ ബാഗും പെട്ടിയും എല്ലാം എടുത്ത് വെച്ച് ഇരുന്നു, തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല, ടിക്കറ്റ് ഒന്നും ബുക്ക്‌ ചെയ്തില്ലെങ്കിലും സ്ലീപ്പറിൽ സീറ്റ്‌ ഒപ്പിക്കാം ആയിരുന്നു. കൂറേ കാലത്തെ ആഗ്രഹം ആയിരുന്നു ഒരു ട്രിപ്പ്‌ പോണം എന്ന് ഉള്ളത്, പ്രോജെക്ടിന് വേണ്ടി ആണ് പോവുന്നത് എങ്കിലും, അങ്ങനെങ്കിലും ഒന്ന് കറങ്ങാൻ പോവാൻ പറ്റിയല്ലോ…

യാത്ര തുടങ്ങിയതും എല്ലാവരും സംസാരത്തിൽ, പക്ഷെ കുറച്ച് കഴിഞ്ഞപ്പോ അവൾ പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കാൻ തുടങ്ങി ഒപ്പം മുഖത്ത് ഒരു ചെറുപുഞ്ചിരിയും ഉണ്ട്. അവളുടെ കൂട്ടുകാരികളും അത് ശ്രേധിച്ചു…

“ഹ്മ്മ്മ്മ്മ്മ്മ്…” മൂന്ന് പേരും കൂടി അവളെ നോക്കി മൂളി. പെട്ടന് അത് കേട്ട് അവൾ എല്ലാവരെയും നോക്കി എന്തേയ് എന്ന രീതിയിൽ പുരികം പൊക്കി ചോദിച്ചു.

“അല്ല പുറത്ത് നോക്കി എന്താണ് ഇതിനും മാത്രം ചിരിക്കാൻ ഉള്ളത്… ഞങ്ങൾക്കും കൂടി കാണിച്ച് താ, ഞങ്ങളും ചിരിക്കട്ടെ” പ്രിയാ പറഞ്ഞു. ഇതും പറഞ്ഞ് പ്രിയാ അവളെ വയറിൽ കുത്തി ഇക്കിളി ആകുന്നുണ്ടായിരുന്നു. വിൻഡോ സീറ്റിൽ ഉണ്ടായിരുന്നു അവളെ പിടിച്ച് നടുക്ക് ഇരിത്തുകയും ചെയ്തു.

“ഡി, ഡി, വിട് എന്നെ, എന്താടി നിങ്ങളെ ഒക്കെ പ്രശ്നം, വെറുതെ ഇരിക്കാനും സമ്മതിക്കില്ലേ”

“ആരെ സ്വപ്നം കണ്ടിരിക്കാൻ എന്റെ മോൾ ഇവിടെ” തൊലിൽ കൂടി കൈ ഇട്ടുകൊണ്ട് അവളുടെ കഴുത്തിൽ പിടിച്ച് രമ്യ ചോദിച്ചു.

“ഞാൻ അടുത്ത പ്രോജെക്ടിന് പറ്റി ഒക്കെ ആലോചിച്ച് ഇരിക്കുവായിരുന്നു… മുഗൾ സാമ്രാജ്യത്തെ പറ്റി കൂടുതൽ അറിയാൻ ഉർദു പഠിച്ചാലോ എന്ന് ഉണ്ട്… ഇത്രെയും സ്ഥലം ഉണ്ടാലോ, കുറച്ച് ഒന്ന് മാറി ഇരുന്ന മനുഷ്യൻ ശ്വാസം വിടായിരുന്നു” എന്നും പറഞ്ഞ് അവൾ കുറച്ച് ആറ്റിട്യൂട് ഇട്ട് ഇരുന്നു.

“ശെരിയാണ് ഞാനും വീട്ടിൽ ഇരിക്കുമ്പോ ഇടക് പ്രോജെക്ടിന് പറ്റി ആലോചിച്ച് ജനലിൽ കൂടി പുറത്തേക്ക് നോക്കി ചിരിക്കാർ ഉണ്ട്” പ്രിയാ പറഞ്ഞു. അത് കേട്ടപ്പോ എല്ലാരും ചിരിച്ചു, പക്ഷെ അവളുടെ ചിരിയിൽ ചെറിയ ഒരു നാണവും ചമ്മളും ഉണ്ടായിരുന്നു.

“എന്റെ കുട്ടിക്ക് നാണം ഒക്കെ വന്ന് തുടങ്ങിയോ” മീര ചോദിച്ചു.

“സന്തോഷമായി മക്കളെ, അങ്ങനെ നമ്മുടെ കൂട്ടത്തിൽ എയറിൽ തീരെ കേറാത്ത നമ്മളുടെ സുന്ദരി കുട്ടി ഇപ്പൊ എല്ലാരും കൂടി എയറിൽ ആക്കി ഇരിക്കുന്നു” പ്രിയാ പറഞ്ഞു എന്നിട്ട് കൈ അടിച്ചു, ഒപ്പം ബാക്കി രണ്ട് പേരും എട്ടിപിടിച്ചു. ഒന്ന് മതിയാക്കാൻ പറഞ്ഞ് അവൾ കൈ കാണിച്ചെങ്കിലും ആരും തന്നെ അത് മൈൻഡ് ആക്കിയില്ല, പിന്നെ അവൾ മുഖം താഴ്ത്തി അവിടെ ഇരുന്നു.

“അങ്ങനെ നിങ്ങൾക് എല്ലാർക്കും ചെക്കന്മാരെ കിട്ടി, കൂടെ ഉണ്ടായിരുന്ന നീയും പോയതോട് കൂടി ഞാൻ ഒറ്റക് ആയി” രമ്യ അവളെ നോക്കി പറഞ്ഞു

“ഡി ഞാൻ ഇപ്പോഴും നിന്റെ ടീം തന്നെ ആണ്, എനിക്ക് ആരാടി ഉള്ളത്” അവൾ പറഞ്ഞു.

“മുട്ട് മടക്കി ഒരെണ്ണം തന്നാൽ ഉണ്ടാലോ… എന്തായിരുന്നു രണ്ടാളും കൂടി കുളത്തിന്റെ നടുക്ക് പോയിട്ട് പരുപാടി, അതിന് ശേഷം പെണ്ണ് ചിരി നിർത്തിട്ട് ഇല്ല, എന്നിട്ട് അവള്ടെ കൊന്ന കെട്ടിലെ” രമ്യ പറഞ്ഞു.

“നിങ്ങൾ ഇതൊക്കെ ശ്രദ്ധിച്ചോ”

“ഇല്ലടി ഞങ്ങൾക്ക് ഇതൊന്നും കാണാൻ പറ്റില്ലാലോ… സത്യം പറ നീ എന്താണ് നിങ്ങൾ തമ്മിൽ ഉള്ള റിലേഷൻ, ആരെങ്കിലും വന്ന് ചോദിച്ച അവൻ നിന്ടെ ആരാണ് എന്നാണ് നീ പറയാ?” പ്രിയാ അവളോട് ചോദിച്ചു. കുറച്ച് നേരത്തെ നിശബ്ദത ബന്ധിച്ച് കൊണ്ടവൾ മറുപടി കൊടുത്തു.

“ഫ്രണ്ട് ആണ് എന്ന് പറയും, ഇതിൽ ഇപ്പൊ എന്ത് ഇത്ര ആലോചിക്കാൻ ഇരിക്കുന്നു” അവൾ എല്ലാരുടെയും കണ്ണിൽ നോക്കി പറഞ്ഞു.

“ഹാ… ഞങ്ങൾക്ക് ആർക്കും ഇങ്ങനെ ഒരു ഫ്രണ്ട് ഇല്ലാതെ പോയേലോ” മീര പറഞ്ഞു.

“നിങ്ങൾ രണ്ടാൾക്കും ഉണ്ട് കേട്ടോ… നിങ്ങൾ അവരെ കാമുകൻ എന്ന് വിളിക്കും, ഇവൾ ‘ഫ്രണ്ട്’ എന്ന് വിളിക്കും” രമ്യ പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു.

“ഹി ഹി ഹി… എന്തൊരു തമാശ” അവൾ പറഞ്ഞു.

“നിന്നെ കളിയാക്കിയപ്പോ നിനക്ക് പറ്റുനിലാലെ, ഓരോന്ന് ഒപ്പിക്കുമ്പോ ആലോചിക്കണമായിരുന്നു”

“ഹായ്… ഏതോ സ്റ്റേഷൻ എത്തി, ഞാൻ പോയി ചായ വാങ്ങിക്കട്ടെ” എന്നും പറഞ്ഞ് അവൾ അവിടെ ഇറങ്ങി. അങ്ങനെ അവൾ പോയി ഒരു ചായ വാങ്ങി. ഏതായാലും ഒരെണ്ണം ആയിട്ട് വാങ്ങിയ സ്വസ്ഥമായി കുടിക്കാൻ പറ്റില്ല എന്ന് അറിയുന്നത് കൊണ്ടവൾ എല്ലാർക്കും ചായ വാങ്ങിച്ചു.

“ഇത് കൈകൂലി ആയി സ്വികരിച്ചിട്ട് മക്കൾ ഇരുന്ന് കുടിച്ചേ…” എന്നും പറഞ്ഞ് അവൾ എല്ലാർക്കും ചായ കൊടുത്തു.

സംസാരിച്ചും കുറച്ച് ഉറങ്ങിയും ഏകദേശം അര ദിവസത്തെ യാത്രക്ക് ശേഷം രാത്രി അവർ താമസസ്ഥലത് എത്തി. ഒരു 10-12 ദിവസത്തേക്ക് അവിടെ ഒരു ഹോസ്റ്റൽ അവർ ശെരിയാകിയിരുന്നു.

അടുത്ത ദിവസം രാവിലെ തന്നെ അവർക്ക് ആർക്കിയോളജി ഡിപ്പാർട്മെന്റിലേക് യാത്ര തിരിച്ചു. ഒരു സാധാ പഴയ ഗവണ്മെന്റ് ഓഫീസ് തന്നെ, പക്ഷെ തൊട്ട് അടുത്ത് തന്നെ മ്യൂസിയം ഉണ്ടായിരുന്നു. ഓഫീസിൽ കേറി ഡോക്യൂമെന്റസ് നോക്കാൻ ഉള്ള പെർമിഷൻ പേപ്പർ എല്ലാം കൊടുത്തു… എങ്ങനെ പോയാലും പേപ്പർ എല്ലാം ശെരി ആയി വരാൻ ഏകദേശം രണ്ട് ദിവസം പിടിക്കും.

ഈ രണ്ട് ദിവസം അവർ അവിടെ കഴിയുന്ന അത്രെയും കറങ്ങി നടക്കാൻ എന്ന് തീരുമാനിച്ചു. ഇതിന്ടെ ഇടയിൽ ഹോസ്റ്റലിൽ തൊട്ട് അടുത്ത റൂമിൽ ഉണ്ടായിരുന്ന +1ഇലെ ഒരു പടയെയും ആയിട്ട് അവർ നല്ല പരിചയം ആയി. അങ്ങനെ പേപ്പർ എല്ലാം റെഡി ആയ ദിവസം അവർ ഓഫീസിലേക്ക് ചെന്നു…

“ഇതിന്ടെ ഒക്കെ വല്ല ആവിശ്യവും ഉണ്ടോ പിള്ളേരെ, ഈ വക ഡോക്യൂമെന്റസ് എല്ലാം സൈറ്റിൽ കേറിയാ കിട്ടുമല്ലോ… വെറുതെ ഇവിടെ വരെ വന്നു.” ഓഫീസർ കുറച്ച് പുച്ഛത്തോടെ എല്ലാരോടും കൂടി ആയി ചോദിച്ചു.

“അങ്ങനെ കിട്ടാത്തോണ്ട് ആയിരിക്കുമെലോ ഇവിടെ വരെ വന്നത്” അവൾ അതെ താളത്തിൽ മറുപടി കൊടുത്തു. ഓഫീസറുടെ മുഖം മാറി വന്നു.

“അതെ, അങ്ങനെ ആണെകിൽ കിട്ടിയ വിവരം ഒക്കെ വെച്ച് തന്നെ അങ്ങോട്ട് പ്രൊജക്റ്റ്‌ ചെയ്യണമായിരുന്നു. വെറുതെ പ്രൊജക്റ്റ്‌ ആണ് മറ്റേത് ആണ് എന്നും പറഞ്ഞ് വന്ന കാണിക്കാൻ ഒന്നും പറ്റില്ല”

“തന്ടെ പേരിൽ ഉള്ളത് ഒന്നും അല്ലാലോ, ഗവണ്മെന്റിന്റെ അല്ലെ, ആര് വന്നാലും അറിയാനും കാണിക്കാനും ഉള്ള നിയമം ഇവിടെ ഉണ്ടലോ” അവൾ പറഞ്ഞു. അപ്പോഴേക്കും അവളെ കൂട്ടുകാരികൾ എല്ലാം പുറകിലോട്ട് നിർത്തി.

“എന്താ മോളെ എന്നെ നിയമം പഠിപ്പിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ!?”

“ആടാ… ഇനി നിന്നെ ഞാൻ അതും പഠിപ്പിക്കാം” അതും പറഞ്ഞ് അവളും ഓഫീസറും ചെറിയ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. പുറകിലോട്ട് ആക്കിയതോണ്ട് കാര്യമില്ല റൂമിൽ നിന്നും തന്നെ അവളെ മാറ്റണം എന്ന് അവർക്ക് മനസ്സിലായി. പിന്നീട് വേറെ ആ ഓഫീസിൽ ഉണ്ടായിരുന്ന വേറെ ഒരാൾ ആണ് രംഗം ശാന്തം ആക്കിയത്. ഡോക്യൂമെന്റസ് ഒക്കെ വെച്ച റൂമിൽ കേറി നോക്കാൻ എന്തെങ്കിലും ഒരു ഓഫീസറോ അതോ ഓഫീസ് അസിസ്റ്റന്റോ മതിയാരുന്നു.

അവൾ പറഞ്ഞത് പോലെ സാധാരകാരക്ക് എല്ലാം കാണാനും അറിയാനും ഉള്ള നിയമം ഉള്ളത് കൊണ്ട് ആ ഓഫീസർക്ക് അവരെ തടയാൻ പറ്റില്ല.

“ഇതാണ് റെക്കോർഡ് റൂം, കൂറേ അധികം ഫയൽ ഉണ്ട്, 1300കലിൽ നടന്ന സംഭവത്തിന് അങ്ങനെ ഫയൽ ചെയ്ത് വെയ്കാൻ ഒന്നും ഇല്ല, എന്നാലും ഒന്ന് നോക്കി നോക്ക്. വേറെ എന്തേലും ആവിശ്യം ഉണ്ടെകിൽ വിളിച്ച മതി…” എന്നും പറഞ്ഞ് ഓഫീസ് അസിസ്റ്റന്റ് അവരെ അവിടെ ആക്കിട്ട് പോയി.

ഒരു പബ്ലിക് ലൈബ്രറിയുടെ അത്ര തന്നെ വലിപ്പം ഉണ്ട്, 4 ആളെ കൊണ്ട് കൂട്ടിയ കൂടാത്ത അത്രെയും ഷെൾഫുകളും ഉണ്ട്. ഉണ്ടാവാൻ സാധ്യത ഉള്ള ഓരോ ഷെൾഫുകളിൽ ആയിട്ട് ഓരോരുത്തർ കേറി അന്വേഷണം ആരംഭിച്ചു. ആകെ പൊടിയും മാരാളെയും തുരുമ്പും പിടിച്ച ആ അന്തകാരം നിറഞ്ഞ മൂറിയിൽ മണിക്കൂറുകൾ തിരഞ്ഞിട്ടും ഒരെഒരു ഫയൽ മാത്രമേ കിട്ടിയുള്ളൂ. പക്ഷെ ആ ഒരെണ്ണം തന്നെ കിട്ടിയത് എന്തോ വല്യ കാര്യം പോലെ ആയിരുന്നു ആ ഓഫീസ് ജീവനക്കാർക്ക് വരെ. അത്യാവിശ്യം കൂറേ പേജ് ഉള്ള ഒരു ഫയൽ ആയിരുന്നു അത്, സർക്കാർ രേഖകൾ കൊണ്ടുപോകാൻ പറ്റാത്തത് കൊണ്ട് എല്ലാം അവർ ഫോട്ടോകോപ്പി എടുത്തു. അവൾ ഒഴികെ ബാകി മൂന്ന് പേരും ഓഫീസറോട് യാത്ര പറഞ്ഞ് അവർ ഹോസ്റ്റലിലേക്ക് പോയി.

“നീ എന്തിനാടി വെറുതെ ആയാളുടെ മെക്കിട്ട് കേറാൻ പോയത് ഏഹ്… അയാൾ എന്തേലും പറഞ്ഞോ, അപ്പോഴേക്ക് അങ്ങോട്ട് ചൂട് ആയിക്കോണം” മീര പറഞ്ഞു. മുഖത്ത് പ്രേതേകിച് ഒരു എക്സ്പ്രഷനും ഇടാതെ മീരയെ തന്നെ നോക്കി അവൾ ഇരുന്നു.

“ശെരി ആണ് ഇവളുടെ ഈ സ്വഭാവം കാരണം ഒരു പ്രാവിശ്യം ഇവൾ തന്നെ കുറച്ച് പേരുടെ കൈയിൻ നിന്നും കഷ്ടിക്ക് രക്ഷപെട്ട വന്നിട്ട് ഉണ്ട് എന്ന കരുതി… എപ്പോഴും ഇങ്ങനെ ആവിശ്യം ഉള്ളതിനും ഇല്ലാത്തതിനും എല്ലാം അങ്ങോട്ട് ആദ്യം തന്നെ ചൂട് ആയിക്കോളും… ഒക്കെ കഴിഞ്ഞാലേ അവൾ പിന്നെ അതിനെ പറ്റി ആലോചിക്ക ഉള്ളു.” മീര തുടർന്നു. ഇതിനെ തുടർന്ന് എല്ലാരുടെയും മൂഡ് പോയി ഇരിക്കുക ആയിരുന്നു. എന്ത് സംസാരിക്കണം എന്ന് അറിയാതെ എല്ലാരും ഇരിക്കുമ്പോ…

“എടി പ്രിയേ, നീ ഇന്ന് ഫയൽ നോക്കുന്നതിന്റെ ഇടയിൽ വേറെ വല്ല ഫയൽ നോക്കിട്ട് ഉണ്ടായിരുന്നോ” രമ്യ ചോദിച്ചു.

“വേണ്ട ഫയൽ പോലും ഞാൻ നോക്കിയിട്ട് കിട്ടിയില്ല, അതിന്ടെ ഇടയിൽ ഞാൻ ഇനി വേറെ ഫയൽ തപ്പാൻ പോവല്ലേ” പ്രിയ മറുപടി കൊടുത്തു.

“ഈ ഫയൽ കിട്ടിയ കിട്ടി എന്നല്ലേ പറഞ്ഞത്, അപ്പൊ ഞാൻ നമക്ക് വേണ്ട ഫയലിന്റെ കൂടെ വേറെ ഒരു ഫയൽ കൂടി നോക്കി…” ഏത്‌ ഫയൽ എന്ന അർത്ഥത്തിൽ എല്ലാരും അവളെ ആകാംഷയോട് കൂടി നോക്കി.

“അല്ല ഞാൻ ഈ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വല്ലതും ഉണ്ടോ എന്ന് നോക്കി, നിധിയിലേക്കു വല്ല മാപ്പും കിട്ടിയ നമക്ക് എടുക്കലോ… ഹി ഹി”

“എന്റെ പൊന്നെടാ ഉവ്വേ ഹി ഹി…” എന്നും പറഞ്ഞ് അവൾ രമ്യയുടെ മെല്ലെലോട്ട് ചാടി.

“എന്തൊരു തമാശ ആടി മോളെ, ഞങ്ങൾക്ക് ആർക്കും ചിരി പിടിച്ച് നോക്കാൻ പറ്റുന്നില്ല” പ്രിയയും അവളുടെ കൂടെ കൂടി രമ്യയെ ഇക്കിളി ആകാൻ തുടങ്ങി, വൈകാതെ മീരയും ഇവരുടെ മേല്ലോട്ട് ചാടി വീണു, എല്ലാരും കിടന്ന് ചിരിച്ചു.

“അതെ, എന്തായാലും ഇങ്ങനെ ഒക്കെ ആയത് കൊണ്ട് ഇന്ന് ഇനി വേറെ ഒന്നും ചെയുന്നില്ലാലോ… എന്ന പിന്നെ ഓരോ ബിയർ വെച്ച് അങ്ങ് കാച്ചിയാലോ?” മീര ചോദിച്ചു. വേറെ ആരുടേയും മുഖത്ത് എതിർപ്പ് ഒന്നും പ്രേകടം ആകാത്തത് കൊണ്ട് ആ പ്ലാൻ പാസ്സ് ആയി. ആര് വാങ്ങിക്കാൻ പോവും എന്ന സംശയം ഒഴിവാക്കാൻ വേണ്ടി എല്ലാരും കൂടി ഒരുമിച്ച് വാങ്ങിക്കാൻ പോയി…

“ഒരാൾക്ക് 2 ബിയർ മതിയോ, ഞാൻ നല്ല ഫോമിൽ ആണ് എനിക്ക് 3 എണ്ണം വേണ്ടി വരും എന്നാണ് തോന്നുന്നത്” പ്രിയ പറഞ്ഞു.

“ഒന്ന് പൊടി, നീ എന്താ ബിയർ വെച്ച് കുളിക്കാൻ പോവുന്നോ… 2 എണ്ണം മതി” അവൾ പറഞ്ഞു. അതിന്ടെ ഒപ്പം ടച്ചിങ്‌സും വാങ്ങിയത്തിന് ശേഷം അവർ റൂമിലേക്ക് പോയി.

“പൂയ്… എന്താ ചേച്ചിമാരെ ഷോലിന്റെ ഇടയിൽ ഒരു കവർ ഒക്കെ ഉണ്ടാലോ…” തൊട്ട് അടുത്ത റൂമിൽ ഉണ്ടായിരുന്ന കുറച്ച് കുട്ടികൾ ചോദിച്ചു.

“പ്രോജെക്ടിന്റെ കുറച്ച് കാര്യങ്ങൾ ആടി, അല്ലാതെ വേറെ എന്ത്” പ്രിയ പറഞ്ഞു.

“ഓ അതെല്ലേ… എന്തായിരിക്കും അല്ലേടി ഇങ്ങനെ കവർ കുലുങ്ങുമ്പോ ‘ക്ലിങ്-ക്ലിഗ്’ എന്നൊരു ഒച്ച ഒക്കെ കേൾക്കുന്നെ”

“നിനക്ക് മനസ്സിലായില്ലേ, ഇവരുടെ കോളേജ് പ്രൊജക്റ്റ്‌ ചെയാൻ ഉപയോഗിക്കുന്ന പ്രധാന ഉപകരണം അല്ലെ അത്” അവരെ കളിയാക്കി ചിരിച് കൊണ്ട് എതിർ റൂമിലെ കുട്ടികൾ പറഞ്ഞു.

“ഡി ഡി, നിനക്ക് ഒന്നും പഠിക്കാൻ ഒന്നും ഇല്ലേ… ആ ആ ചെല്ലാൻ നോക്ക്” അവൾ മറുപടി കൊടുത്തു

“ചേച്ചി… ഞങ്ങൾക്കും കൂടി തരുഒ”

“എന്ത് തെരാൻ…”

“കവറിൽ ഉള്ള… പ്രൊജക്റ്റ്‌… പ്ലീസ്”

“അയ്യടാ… ഇത് ചെറിയ കുട്ടികൾക്ക് ഉള്ള പ്രൊജക്റ്റ്‌ ഒന്നും അല്ല… മിണ്ടാതെ റൂമിൽ കേറി പൊക്കോണം കേട്ടോടി” അവൾ കുറച്ച് ഒച്ച എടുത്ത് പറഞ്ഞു. കൂടുതൽ ഒന്നും പറയാൻ നിക്കാതെ രണ്ട് കൂട്ടരും റൂമിലേക്ക് കേറി പോയി.

“ഇപ്പൊതീരുമാനം ആയേനെ, എന്റെ സമയോജിതമായ ഇടപെടൽ കാരണം അവർക്ക് ഒന്നും മനസിലായില്ല” അവൾ പറഞ്ഞു.

“ഹ്മ്മ്, അവർക്ക് മനസിലായതേ ഇല്ല. നിന്ന് കൊന്ന അടിക്കാതെ ടേബിളിൽ ഉള്ള പ്രൊജക്റ്റ് റിപ്പോർട്ട് എടുത്ത് മാറ്റി വെക്കടി, എന്നിട്ട് ടേബിളും കൂടി മാറ്റി വെക്ക്” പ്രിയാ പറഞ്ഞു.

പ്രൊജക്റ്റ് റിപ്പോർട്ട് മാറ്റി വെക്കാൻ വേണ്ടി അവൾ പോയി. അത് കൈയിൽ എടുത്ത് പേജുകൾ തിരിച്ച് നോക്കിയപ്പോ അവനെ ഓര്മ വന്നു, അവൾ പറഞ്ഞിട്ട് അവൻ ചെയ്ത കൊടുത്ത റിപ്പോർട്ടിന്റെ ചെറിയ ഒരു ഭാഗം. അവൾ ഒരു പുഞ്ചിരിയോട് കൂടി അതും നോക്കി അവിടെ നിന്നു. റിപ്പോർട്ടിന്റെ താഴെ ‘Done by ???’ എന്നും കൂടി കണ്ടപ്പോ അവളുടെ ചിരി ഒന്നും കൂടി വിരിഞ്ഞു. അവൾ അതും നോക്കി ചിരിച്ച് നിൽക്കുന്നത് കണ്ടിട്ട് രമ്യ എല്ലാരേയും വിളിച്ച് അത് കാണിച്ചു.

“ഇനി ട്രെയിനിന് ഇവൾ പറഞ്ഞത് സത്യം ആണോ… പ്രോജെക്ടിനെ പറ്റി ആലോചിച്ച് തന്നെ ആണോ അവൾ ചിരിച്ച് ഇരുന്നിട്ട് ഉണ്ടാവാ” എല്ലാരും ഇതും പറഞ്ഞ് ചിരിച്ചു. ഇവരുടെ ചിരി കേട്ടപ്പോ സ്വബോധം വന്ന അവൾ റിപ്പോർട്ട് മാറ്റി വെച്ചു… ഒരു രണ്ടാളും കൂടി ടേബിൾ മാറ്റി വെച്ചിട്ട് അവർ നിലത്ത് ഇരുന്നു.

“അപ്പൊ തുടങ്ങുവല്ലേ പിള്ളേരെ” മീരാ പറഞ്ഞു.

“Cheers…”

പാട്ടും വെച്ച് അവർ പരുപാടി തുടങ്ങി… ബിയർ അടിക്കലും ഡാൻസ് കളിയും ആയി അവർ തുടർന്നു…

“ഡി, എന്നെ കൊണ്ട് പറ്റും എന്ന് തോന്നുനില്ല… മതിയായി” പ്രിയ പറഞ്ഞു.

“ഡി ആകെ പകുതി കുപ്പി അല്ലെ ആയിട്ടുള്ളു” അവൾ ചോദിച്ചു.

“പറ്റണില്ല മോളെ”

“മൂന്ന് ബിയർ വേണം എന്നാല്ലെ ശെരിയാവുള്ളൂ, എന്തൊക്കെ ആയിരുന്നു”

“എനിക്കും രണ്ടെണ്ണം ഒന്നും തീർക്കാൻ പറ്റും എന്ന് തോന്നുന്നില്ല” രമ്യ പറഞ്ഞു.

“ഇവൾമാർ ഇത്… ഇനി ഈ ബാക്കി വന്നത് എന്തോ ചെയ്യും” അവൾ ചോദിച്ചു.

“ഒരു കാര്യം ചെയ്യ്, അപ്പുറത്തെ റൂമിൽ ഉള്ള അവൾമാരെയും കൂടി വിളിക്ക്, എന്തായാലും നേരത്തെ ചോദിച്ചതല്ലെ…” പ്രിയാ പറഞ്ഞു.

“ആ ആ വിളിക്ക്, അല്ലാതെ ഇത് എടുത്ത് കളയാൻ പറ്റില്ലാലോ… സ്കൂൾ പഠിക്കണ പിള്ളേരെ ആണലോ എന്ന് ഓർക്കുമ്പോഴാ…” അവൾ പറഞ്ഞു, കേട്ട് തീരും മുന്നേ അവരെ വിളിക്കാൻ രണ്ട് ആൾ പോയി കഴിഞ്ഞു. വല്യ സതോഷത്തോട് കൂടി ഒരു 5 ആൾകാർ അവരുടെ കൂടെ കൂടി നിലത്ത് ഇരുന്നു. അവിടെ ഉണ്ടായിരുന്നത് വെച്ച് അഡ്ജസ്റ്റ് ചെയ്യാനും പിന്നെ ടേസ്റ്റ് അറിയുക ഫിറ്റ് ആവാതെ ഇരിക്കുക, ഇതൊക്കെ ആയിരുന്നു അവൾ ആ പിള്ളേർക്ക് കൊടുത്ത നിർദേശം. തുടക്കത്തിൽ പൂച്ച കുട്ടികളെ പോലെ ഇരുന്ന പിള്ളേർ ഓരോ സിപ് എടുക്കും തോറും ഇവരോട് കൂടുതൽ സ്വാതന്ത്ര്യം ആയി തുടങ്ങി. അതിൽ ഒരു കുട്ടി കുറച്ച് കഴിഞ്ഞപ്പോ ഇവളുടെ മടിയിൽ കിടന്ന് വിശേഷങ്ങൾ പറയാൻ തുടങ്ങി.

“ചേച്ചിക്ക് ഒരു കാര്യം അറിയോ..?”

“ഇല്ല, ചേച്ചിക്ക് ഒരു കാര്യം അറിയില്ല”

“ഞങ്ങൾ ആദ്യമായിട്ടാണ് മദ്യപാനം ഒകെ… വീട്ടിൽ ഇരുന്ന എൻട്രൻസിന് പഠിക്കില്ലാ എന്നും പറഞ്ഞ് ആണ് ഞങ്ങൾ എല്ലാരും ഇവിടെ ഹോസ്റ്റലിൽ എത്തിയത്… എന്നിട്ട് എന്തായി, വീട്ടിൽ ഉള്ളതിനെ കാലും മോശം ആയി. അതാ ജനലിന്റെ അടുത്ത് ഒരുത്തി ഇരുന്ന് സൊള്ളുന്നത് കണ്ടിലെ, ഈ ശീലം ഇവിടെ വന്നതിന് ശേഷം ഉണ്ടായത് ആണ്, എനിക്കും അങ്ങനെ തന്നെ.” അവർ പറയുന്നത് എല്ലാം അവൾ കേട്ട് അവിടെ ഇരുന്നു. ആരും ഒരു അളവിന് അപ്പുറത്തേക്ക് ഫിറ്റ് ആയില്ലെങ്കിലും എല്ലാരും ഒരു ചെറിയ അബോധാവസ്ഥയിൽ ആയിരുന്നു. എല്ലാരും ഓരോ കഥകൾ പറഞ്ഞ് ഇരിക്കുക ആയിരുന്നു, പെട്ടന് മറ്റവരുടെ കൂട്ടത്തിൽ ഒരുത്തി ചോദിച്ചു

“എനിക്ക് എല്ലാരോടും ഒരു കാര്യം ചോദിക്കണം, ഒരു നാണക്കേടും കൂടാതെ സത്യസന്ധമായി എല്ലാരും ഉത്തരം പറയണം” ഇത് കേട്ട് എല്ലാരും ശെരി എന്നാ രീതിയിൽ തലയും ആട്ടി ഒരു തംബ്സ് അപ്പും കൊടുത്തു.

“നിങ്ങൾ ഫസ്റ്റ് കിസ്സ് അടിക്കുന്നതിന് മുന്നേ പരസ്പരം പറഞ്ഞ ഡയലോഗ് എന്താണ്…” പെട്ടന്ന് അങ്ങനെ ഒരു ചോദ്യം കേട്ടപ്പോ എല്ലാരും ഒരു ഞെട്ടി, ഇത് കണ്ട ഇവൾ പിന്നെയും തുടർന്നു…

“എന്ന ഞാൻ തന്നെ തുടങ്ങാം, അവൻ എന്നോട് പറഞ്ഞു ഞാൻ നിന്നെ ഉമ്മ വെക്കാൻ പോവാൻ പേടിക്കരുത് എന്ന് ” അത് പറഞ്ഞപ്പോ എല്ലാരുടെയും മുഖത്ത് ഒരു ചിരിയും വന്നു അവരും പറയാൻ തുടങ്ങി…

“എന്നോട് പറഞ്ഞത് നീ എന്തേലും തരും എന്നും കരുതി കാത്ത് നിന്ന ഇങ്ങനെ ഇരിക്കെ ഉള്ളു… ഇതും പറഞ്ഞ് അവൻ… ഹ്മ്മ് ഹ്മ്മ് ഹ്മ്മ് ” മീര പറഞ്ഞു. അതും കേട്ട് എല്ലാരും ചിരിച്ചു.

“കൂടുതൽ ഒന്നും എന്നോട് പറഞ്ഞില്ല, കണ്ണ് അടക്കാൻ പറഞ്ഞു…” മറ്റേ കൂട്ടത്തിലെ വേറെ ഒരുത്തി പറഞ്ഞു.

“എന്റെതിൽ ഞാനും അവനും ചെയാം എന്ന് തീരുമാനിക്കുന്നു, ഞാൻ അവനോട് റെഡി ആണോ എന്ന് ചോദിച്ചു, അവൻ തലയാട്ടി എന്നിട്ട് അവൻ 3,2,1 എന്ന് എണ്ണി” മറ്റവരുടെ കൂട്ടത്തിൽ ഒരുത്തി പറഞ്ഞു, ഇത് കേട്ടപ്പോ എല്ലാരും കൂടി ഒരുമിച്ച് പൊട്ടി ചിരിച്ച്.

“അയ്യോ ചിരിച്ച് കവിൾ ഒക്കെ വേദനിക്കുന്നു, നിങ്ങൾക്ക് ഒക്കെ ഡയലോഗ് ഉണ്ടായിരുന്നു ലെ എനിക്ക് അത് ഇല്ല” അവൾ പാതി ബോധത്തിൽ പറഞ്ഞു. ഒരു ഞെട്ടളോട് കൂടി പ്രിയയും മീരയും രമ്യയും അവളെ നോക്കി. എന്തിനാ എല്ലാരും ഇങ്ങനെ തന്നെ നോക്കുന്നത് എന്ന് അവളും ചിന്തിച്ചു. അവൾക്ക് കാര്യം മനസ്സിലാക്കാൻ കുറച്ച് സമയം എടുത്തു,

ഇനി എല്ലാ കാര്യങ്ങളും പറയാ എന്ന് അല്ലാതെ ജീവിനോട് ഇരിക്കാൻ അവൾക്ക് മറ്റൊരു മാർഗം ഇല്ല. അവൾ കാര്യങ്ങൾ എല്ലാം പറഞ്ഞ് തുടങ്ങാൻ അവരുടെ നോട്ടം തന്നെ ധാരാളം ആയിരുന്നു. അവൾ കുളത്തിൽ വെച്ച് സംസാരിച്ചതും അടുത്ത ദിവസം കാഫെയിൽ നടന്നതും എല്ലാം അവൾ പറഞ്ഞു കൊടുത്തു. ഇതെല്ലാം കേട്ട് എന്താ ഇവിടെ നടക്കുന്നത് എന്ന് അറിയാതെ ഒരു കൂട്ടം അവിടെ ഇരുന്ന് ഇവരെ നോക്കി ഇരുന്നു. അവർക്കും കൂടി മനസ്സിലാവാൻ വേണ്ടി രമ്യ അവർക്ക് ചെറിയ രീതിയിൽ കാര്യങ്ങൾ എല്ലാം പറഞ്ഞ് കൊടുത്തു…

“ഓ പിന്നെ… പേര് പറയാതെ അങ്ങോട്ടും ഇങ്ങോട്ടും ഇത്ര കമ്പനി ആവണോ??? എനിക്ക് ഈ കഥ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്”

“നീ വിശ്വസിക്കണ്ടെടി, നിന്നെ ബോധിപ്പിച്ചിട്ട് വേണ്ടലോ ഞാൻ ഓരോന്ന് ചെയ്യാൻ” അവൾ പറഞ്ഞു. അവൾ എഴുനേറ്റ് മറ്റവളുടെ അടുത്തേക്ക് പോകാൻ പോയപ്പോഴേക്കും അവളെ എല്ലാരും പിടിച്ച് അവിടെ തന്നെ ഇരുത്തി.

“കണ്ട ലോജിക് ഇല്ലാത്ത പടം കാണുമ്പോ ഇവൾ ഇങ്ങനെ ഒന്നും ചോദിക്കില്ലാലോ, ഞാൻ ഒരു കാര്യം പറഞ്ഞപ്പോ നിനക്ക് വിശ്വസിക്കാൻ വയ്യാ ലെ… ഓരോ പൊട്ടാ കളി കളിക്കാം എന്ന് പറഞ്ഞ് എന്നെ പെടുത്തിയപ്പോ സന്തോഷമായില്ലേ നിനക്ക്” അവൾ തുടർന്നു. അപ്പോഴും അവളുടെ കൂട്ടുകാരികൾ എല്ലാം അവൾ തുറിച്ച് നോക്കി കൊണ്ടിരിക്കുക ആയിരുന്നു.

“ശെരിയാണ് നിങ്ങളോട് പറയാതെ ഇരുന്നത് വല്യ തെറ്റ് ആയിപോയി എന്നോട് ഒന്ന് ക്ഷേമിക്ക് നിങ്ങൾ…” അവൾ ശബ്ദം വളരെ താഴ്ത്തിട്ട് പറഞ്ഞു, എന്നിട്ടും അവരുടെ മുഖത്ത് ബാവവെത്യാസം ഒന്നും തന്നെ ഉണ്ടായില്ല.

“നിങ്ങൾ ഇങ്ങനെ മിണ്ടാതെ ഇരിക്കലെ, എന്നെ ഒന്ന് ചീത്ത വിളിക്ക എങ്കിലും ചെയ്യ്”

“വേണ്ടടി, നീയും നിന്റെ ചെക്കനും കൂടി എന്താ എന്ന് വെച്ച ചെയ്തോ… ഇത് ഇപ്പൊ കുറച്ച് ബിയർ കുടിച്ചതോണ്ട് അറിയാതെ വായെന്ന് വീണു പോയി, ഇനി ഇവർ ഇത് അല്ലാതെ വേറെ എന്തൊക്കെ ഒപ്പിച്ചിട്ട് ഉണ്ട് എന്ന് ദൈവത്തിന് അറിയാം” മീര പറഞ്ഞു.

“ഡി… എല്ലാം സെറ്റ് ആയിട്ട് പറയാം എന്ന് വെച്ചിട്ട. അല്ലാതെ ഞങ്ങൾ വേറെ ഒന്നും ഒപ്പിച്ചിട്ട് ഇല്ല, അവൻ ഡീസന്റ് ആണ്”

“ഓ അവനെ പറഞ്ഞപ്പോ അവൾക്ക് കൊണ്ടു” രമ്യ പറഞ്ഞു.

“എടി എനിക്ക് അവനെ ഇഷ്ടമാണ്, അവനും. കാരണം ഒന്നും എന്നോട് ചോദിക്കരുത്, എന്തോ കുറച്ച് കാലം കൂടെ പോയപ്പോഴും അവന്ടെ ഓരോ കളികളും സ്വഭാവും ഒക്കെ കണ്ടപ്പോ എനിക്ക്…

ഇനി ഇതൊക്കെ കഴിഞ്ഞ് കോളേജിലേക്ക് തിരിച്ച് പോവുമ്പോ ഒരു രണ്ട് ദിവസം ഞാൻ അവൻ പറയുമോ ഇല്ലേ എന്ന് നോക്കും. അവൻ ഇഷ്ടമാണ് എന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ അവനെ ഒന്ന് വട്ടം കറക്കും, എന്നിട്ട് ഞാൻ പറയും” ഇപ്പൊ തുറിച്ച് നോട്ടം മാറി എല്ലാരും ഒരു ഞെട്ടലോടെ അവളെ നോക്കി ഇരുന്നു.

“അത് ഇപ്പൊ എന്തിനാ, ചേച്ചിക്ക് ആദ്ധ്യേ അങ്ങോട്ട് പോയി പറഞ്ഞ പോരെ… സമയം കളയണ്ടേലോ”

“എന്നോട് ഇങ്ങോട്ട് പറയണം, എനിക്ക് ഓരോ ആഗ്രഹങ്ങൾ ഉണ്ടാവിലെ… അല്ലെങ്കിലേ അവൻ കുറച്ച് ചമ്മൽ ആണ്, അതൊക്കെ മാറ്റിക്കണം”

“ഓ അവൾ അപ്പോഴേക്കും ഭരണം എട്ട് എടുത്തു… ഇങ്ങനെ ആണെകിൽ സെറ്റ് ആവുന്നതും പൊട്ടുന്നതും ഒരുമിച്ച് ആയിരിക്കും” രമ്യ പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു.

“ഇവള്ടെ സ്വഭാവത്തിന് പറ്റിയത് നല്ല ഒരു കലിപ്പൻ ആയിരുന്നു… ഇവൾ ആ പാവത്തിനെ എന്തൊക്കെ ചെയ്യും എന്ന് കണ്ടറിയണം” പ്രിയയും കൂടി ചേർന്ന് അവളെ കളിയാക്കാൻ തുടങ്ങി.

“എല്ലാർക്കും എന്റെ മെല്ലെ കുതിര കേറാൻ കിട്ടിയ ഒരു അവസരം അല്ലെ, ആയിക്കോട്ടെ…”

“ഇല്ലെടി മോളെ, ഞങ്ങൾ നിനക്ക് ഫുൾ സപ്പോർട്ട്. നിനക്ക് അവനോട് കാര്യം പറയുമ്പോ എങ്ങനെ പറയണം എന്ത് പറയണം എന്ന് വല്ല കൺഫ്യൂഷനും ഉണ്ടെകിൽ ടിപ്സ് ഞാൻ പറഞ്ഞ് തരും” മീര പറഞ്ഞു.

“അതിന്ടെ ഒന്നും ആവിശ്യം ഇല്ല, സിമ്പിൾ ആയിട്ട് ഞാൻ തന്നെ പറയും… ഞാൻ എന്റെ പേര് പറയുമ്പോ ആദ്യം, അപ്പൊ തന്നെ അവന്ന് കാര്യം മനസ്സിലാവും, പിന്നെ അങ്ങോട്ട് പറയും ഞാൻ…”

⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩

ഞാൻ വൈകിട്ട് ഹോസ്പിറ്റലിൽ എത്തിയപ്പോ വോക്കിങ് സ്റ്റിക്കിന്ടെ സഹായത്തോടെ അവൾ നടക്കാൻ ശ്രേമിക്കുന്നുണ്ടായിരുന്നു, കൂടെ ഗ്രീഷ്മ ചേച്ചിയും ഉണ്ട്.

“ഓ ഇവിടെ ഒക്കെ ഉണ്ടോ, കുറച്ച് ആയാലോ കണ്ടിട്ട്” ഞാൻ ചേച്ചിയോട് ചോദിച്ചു.

“ഞാൻ നിന്നെ പോലെ പണി ഇല്ലാതെ നടക്കുവാലെലോ, എനിക്ക് വേറെ രോഗികളെയും നോക്കണ്ടേ, ഇവിടെ മാത്രം നിന്ന മതിയോ…” ചേച്ചി മറുപടി തന്നു, ആഹ് എനിക്ക് അത് കിട്ടണം

“നീ വന്നത് ഏതായാലും നന്നായി, നീ ഇവളെ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നടത്തിച്ചേ, എനിക്ക് വേറെ ഒരു കാര്യത്തിന് പോവാൻ ഉണ്ട്” ചേച്ചി പറഞ്ഞു. ചേച്ചി എനിക്ക് അവളുടെ കൂടെ നിൽക്കാൻ ഒരു അവസരം തന്നത് പോലെ എനിക്ക് തോന്നി, ഒരു താങ്ക്സ് പറയാൻ പോലും എനിക്ക് പറ്റിയില്ല. അവൾക്ക് നടക്കാൻ കുറച്ച് അധികം ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് തന്നെ ഒരു കൈ എന്റെ തോളിൽ കൂടെ ഇട്ടിട്ട് ആണ് ഇപ്പൊ നടക്കുന്നത്.

“ഇന്ന് രാവിലെ കാണാത്തത് കൊണ്ട് നീ ഇനി വരുന്നുണ്ടാവില്ല എന്ന ഞാൻ വിചാരിച്ചത്” റാഷിക എന്നോട് പറഞ്ഞു.

“രാവിലെ എണീക്കാൻ ഒക്കെ ലേറ്റ് ആവും, അങ്ങനെ വന്ന പിന്നെ അപ്പൊ തന്നെ ലഞ്ചിന്റെ ടൈം ആവും, അപ്പൊ തന്നെ പോണ്ടി വരും. ഇതാവുമ്പോ കുറച്ച് നേരം ഇവിടെ ഇരിക്കാലോ.” ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു.

“എന്തായി പ്രൊജക്റ്റ്‌ ഒക്കെ… അതിന് പറ്റി ഒന്നും ചോദിക്കാൻ പറ്റിയില്ല”

“ഞാൻ അതിന് വേണ്ടി കുറച്ച് ഷേക്ക്‌സ്പിയർ നോവൽ ഒക്കെ വായിക്കുന്നുണ്ട്, ഇനി അതിന്ടെ കുറച്ച് ഫിലിം വേർഷൻ ഉണ്ടലോ അതും കൂടി കാണാം. അത് കഴിഞ്ഞാ…”

“അതല്ല മറ്റേ… ഇതിന് മുന്നേ ഉള്ള പ്രൊജക്റ്റ്‌ ഇല്ലേ, ഞാനും കുറച്ച് സഹായിച്ചത്”

“മുന്നത്തെ പ്രൊജക്റ്റ്‌ ഒക്കെ എപ്പഴെ കഴിഞ്ഞു… അല്ല നീ എന്ത് സഹായിച്ച് എന്ന ഈ ഉദേശിച്ചത്‌” അവൾ പുരികം പൊക്കി എന്നോട് ചോദിച്ചു.

ഓഹ് ചെയ്ത് കൊടുത്തതും പോരാ അതിന്ടെ നന്ദിയും ഇല്ല, ഞാൻ അവളെ നോക്കി ഒന്ന് ആക്കി ചിരിച്ചു അവൾ തിരിച്ചും.

“ഡാ, ഒരു കാര്യം പറഞ്ഞ ചെയ്ത് തരോ?” അവൾ ചോദിച്ചു. തിരിച്ചിയയും എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചു.

“ഞാൻ ഒരു 1-2 ദിവസം കഴിഞ്ഞാ കുറച്ചും കൂടി നന്നായി നടക്കും, അപ്പൊ എന്നെ ഒന്ന് പുറത്ത് എന്തേലും കഴിക്കാൻ കൊണ്ടുപോവോ, ഇപ്പൊ കഴിക്കുന്നത് ഒക്കെ എനിക്ക് മതിയായി. പിന്നെ… അമ്മ അറിയരുത് കേട്ടോ” അവൾ എന്നോട് ചോദിച്ചു. കാര്യം പറഞ്ഞ് തീരുന്നതിനു മുന്നേ തന്നെ എനിക്ക് സമ്മതമാണെങ്കിലും അത് ഞാൻ പുറത്തേക്ക് അധികം കാണിക്കാൻ നിന്നില്ല.

“അല്ല അമ്മയോട് പറയാതെ പോവുന്നത് ശെരി ആണോ” ഞാൻ അവളോട് ചോദിച്ചു.

“ഓ… പറ്റില്ലെങ്കിൽ വേണ്ടന്നെ, ഞാൻ പിന്നെ എപ്പോഴെങ്കിലും പോയിക്കോളാം”

“എന്താടോ, കുറച്ച് നിർബന്ധിച്ച ഞാൻ തന്നെ വരിലെ” അവളും ഞാനും ചിരിച്ചു.

“അല്ല കാര്യം പറ, അമ്മ അറിയാതെ എങ്ങനെ പോകും”

“അത് എനിക്ക് അറിയാത്തത് കൊണ്ടാണല്ലോ നിന്നോട് കാര്യം പറഞ്ഞത്. നീ ആ നേഴ്സ് ആയിട്ട് നല്ല കമ്പനി അല്ലെ, എന്തേലും ഒരു പ്ലാൻ സെറ്റപ്പ് ആകെ” എന്നും പറഞ്ഞ് അവൾ എന്റെ തൊലിൽ തട്ടി.

“അങ്ങനെ ചെയ്ത നിനക്ക് എന്റെ വക്കാ ഒരു സമ്മാനം ഉണ്ട്” അവൾ എടക്കണ്ണ് ഇട്ട് എന്നെ നോക്കി പറഞ്ഞു.

“പ്ലീസ് ഡീ… ഇനിയും സസ്പെൻസ് ഇടല്ലേ, എനിക്ക് വയ്യ ടെൻഷൻ അടിച്ച് നടക്കാൻ, കാര്യം പറ നീ”

“കഴിക്കാൻ പോവുമ്പോ ഫുൾ ചിലവ് എന്റെ വക്കാ…” അവൾ വല്യ സർപ്രൈസ് എന്ന പോലെ പറഞ്ഞു. ഇവൾ ഇവിടെ അങ്ങ് ഇട്ടിട്ട് പോയാലോ, വെറുതെ ആളെ വടിയാക്കാൻ. ഞാൻ അവളെ നോക്കിയപ്പോ എന്നെ നോക്കി ചിരിച്ച് നടപ്പുണ്ട്, ഇവൾ ഇനി എന്നെ കളിയാക്കാൻ വേണ്ടി ചെയുന്നത് ആണോ…

“എന്താടാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നെ, എന്നോടും കൂടി പറ” എന്റെ മുഖത്ത് മിന്നി മറയുന്ന എക്സ്പ്രഷൻ കണ്ടിട്ട് അവൾ ചോദിച്ചു.

“അല്ല ഹോസ്പിറ്റൽ ചാടാൻ ഉള്ള പ്ലാൻ നടത്തി കൊണ്ടിരിക്കാ ആയിരുന്നു” എന്നും പറഞ്ഞ് ഞാൻ അവൾ ആ ഫ്ലോർ മൊത്തം 2-3 വട്ടം നടത്തിച്ചു. നടത്തവും സംസാരവും ഒക്കെ ആയിട്ട് സമയം പോയത് ഞങ്ങൾ രണ്ടാളും അറിഞ്ഞില്ല… അങ്ങനെ ഞങ്ങൾ തിരിച്ച് റൂമിലേക്ക് പോയി, അവളെ ബെഡിൽ കിടക്കാൻ സഹായിച്ചിട്ട് ഞാനും ഇറങ്ങാൻ തീരുമാനിച്ചു. അവളോട് യാത്ര പറഞ്ഞിട്ട് പോവാൻ നേരത്ത് അവൾ എന്റെ കയ്യിൽ പിടിച്ചു…

“ഇപ്പൊ തന്നെ പോവണോ, അമ്മ വരുന്നത് വേറെ എങ്കിലും…” ശബ്ദം വളരെ താഴ്ത്തി അവൾ ചോദിച്ചു. അവളുടെ പതിവില്ലാത്ത ആ ടോൺ കേട്ടപ്പോ എനിക്ക് ചിരി വന്നു. ഞാൻ അവളുടെ കവിളിൽ വേദനിക്കാത്ത രീതിയിൽ നുള്ളി, അപ്പൊ തന്നെ ആയിരുന്നു അവളുടെ അമ്മ വന്നതും…

“ഹാ ഹൃതിക് ഇവിടെ ഉണ്ടായിരുന്നോ, എപ്പോ എത്തി” അമ്മ ചോദിച്ചു. പെട്ടന് തന്നെ ഞാൻ കയ്യും വലിച്ചു.

“ഞ..ഞാൻ കുറച്ച് നേരം ആയി ആന്റി, ഇറങ്ങാൻ നിൽക്കുക ആയിരുന്നു, എന്ന പോട്ടേ നാളെ വരാം” അത്യാവിശ്യം വിറച്ച് വിറച്ച് കൊണ്ട് പറഞ്ഞു. എന്നെ കണ്ടിട്ട് അവൾ മുഖം പൊതി ചിരികുനുണ്ടായിരുന്നു. അവളെ ഒരു ദയനീയം ആയ നോട്ടം നോക്കിട്ട് ഞാൻ നടന്ന് തുടങ്ങി.

“പോവാണോ, കുറച്ച് കഴിഞ്ഞിട്ട് പോവാം മോനെ”

“അല്ല അത്… ഞാൻ നാളെ വരാലോ” ഞാൻ പറഞ്ഞു.

“അമ്മേ, കൊണ്ടുവന്നിലെ??” റാഷിക അവളുടെ അമ്മയോട് ചോദിച്ചു

“കുറച്ച് കഴിഞ്ഞാ സ്റ്റാഫ്‌ കൊണ്ടുവരും…”

“ഹാ, വരുമ്പോ ഇവനെ വിട്ട മതി”

“ഡി എനിക്ക്…”

“നീ കുറച്ച് കഴിഞ്ഞിട്ട് പോയ മതി. വെറുതെ ഇരിക്കുന്ന ഇവൻ എന്താണ് ഇത്ര തിരക്ക്”

“റാഷി… ഇങ്ങനെ ആണോ ഇവനോട് സംസാരിക്കുന്നത്” അവളുടെ അമ്മ അവളോട് പറഞ്ഞു. അവൾ തല താഴ്ത്തി അവിടെ തന്നെ ഇരുന്നു എന്നെ കുറച്ച് വിഷമത്തോടെ നോക്കി, എന്തോ അത് കണ്ടപ്പോ എനിക്കും വിഷമം ആയി, അതുകൊണ്ട് കുറച്ച് കഴിഞ്ഞിട്ട് പോവാം എന്നെ കരുതി. അവരുടെ സ്റ്റാഫ്‌ വന്നപ്പോ ഞാനും അമ്മയും കൂടി ആയിരുന്നു താഴത്തേക്ക് പോയത്, അപ്പൊ റൂമിലേക്ക് വേറെ ഒരു സ്ത്രീയും അവൾക്ക് കുട്ടിന് കേറി പോയി. അമ്മക്ക് എന്തോ മീറ്റിംഗിന് പോവാൻ ഉണ്ട് അതുകൊണ്ട് ആ പാർസൽ ഞാൻ മേല്ലോട്ട് കൊണ്ടുപോയി, അത് ഒരു ചെറിയ പ്രൊജക്ടർ ആയിരുന്നു. അതും ആയി ഞാൻ റൂമിലേക്ക് പോയി പ്രൊജക്ടർ ഒക്കെ സെറ്റ് ചെയ്ത് വെച്ച് കൊടുത്തു.

“ഡാ, സോറി… ഞാൻ വെറുതെ ഒരു തമാശ ആയിട്ട് പറഞ്ഞു എന്നെ ഉള്ളു അല്ലാതെ…” അവൾ എന്നോട് പറഞ്ഞു

“അതിന് ഞാൻ ഒന്നും പറഞ്ഞില്ലാലോ, ഞാൻ അതൊക്കെ ആ സെൻസിലെ എടുത്തിട്ട് ഉള്ളു” ഞാൻ പറഞ്ഞ് അവളെ നോക്കി രണ്ട് കണ്ണും അടച്ച് കാണിച്ചു.

“പ്രൊജക്ടറിൽ ഒക്കെ ഇട്ട് സിനിമ കണ്ട എല്ലാവർക്കും ഡിസ്റ്റർബ്ൻസ് ആവിലെ”

“ഹെഡ്സെറ്റ് വെക്കും, വല്യ സ്‌ക്രീനിൽ കാണുന്നു എന്നെ ഉള്ളു… നീ ഇങ്ങനെ ഒരു മണ്ടൻ ആയിപോയല്ലോ” എന്നും പറഞ്ഞ് അവൾ ഫോണിൽ എന്തോ നോക്കി ഇരുന്നു. മണ്ടൻ നിന്റെ… ഒക്കെ ചെയ്തും കൊടുക്കണം ഇതൊക്കെ കേൾക്കുകയും വേണോ

“കാലിൽ ഒരു തട്ടും കൂടി തന്നാൽ ഉണ്ടലോ ഒരു മാസം കൂടി ഇവിടെ കിടക്കും നീ കിടക്കും, കേട്ടാലോ”

“എനിക്ക് കുഴപ്പം ഇല്ല, നിന്നെ ഇടിക്കാതെ ഇരിക്കാൻ വേണ്ടി വണ്ടി വെട്ടിച്ച ഞാൻ ഇത്രെയും കാലം ഇവിടെ കിടന്നില്ലേ… ഇനി പിന്നെയും നീ കാരണം കുറച്ച് കാലം കൂടി കിടക്കേണ്ടി വന്ന പോട്ടേ എന്ന് വെക്കും” അവളുടെ ആ മറുപടിക്ക് മുന്നിൽ നെഞ്ച് പിടഞ്ഞ് നിൽക്കുക എന്ന് അല്ലാതെ ഒന്നും ചെയ്യാൻ എനിക്ക് തോന്നിയില്ല, ഒരു സോറി പറയാനോ അറിയാതെ പറ്റിയത് ആണ് എന്ന് പറയാനോ ഒന്നും തോന്നിയില്ല…

“ആ പോട്ടേ ഇനി ഇപ്പൊ എന്ത് ചെയ്യാൻ പറ്റും… ഞാൻ സിനിമ വെക്കാൻ പോവാൻ നീ ഉണ്ടോ കാണാൻ?? രണ്ട് ഹെഡ്സെറ്റ് ഉണ്ട്” ഞാൻ അവളുടെ കൂടെ കാണും എന്നെ ഉറപ്പിച്ച് കൊണ്ട് തന്നെ അവൾ ചോദിച്ചു, ഒരു കോൺഫിഡൻസ് അവളുടെ ടോണിൽ ഉണ്ടായിരുന്നു. രാത്രി ആയത് കൊണ്ട് പോകണം എന്ന് ഉണ്ടായിരുനെകിലും അവൾ നേരത്തെ പറഞ്ഞ കാര്യം എന്നെ പോകാൻ അനുവദിച്ചില്ല. അമ്മയെ വിളിച്ച് ലേറ്റ് ആവും എന്ന് ഞാൻ അറിയിച്ചു.

ഒരു ഇംഗ്ലീഷ് പടം ആയിരുന്നു അവൾ വെച്ചത്, കണ്ട തുടങ്ങിയതും ബോറടിച്ചു തുടങ്ങി. കുറച്ച് സീൻ ഉള്ള പടം ആയത് കൊണ്ട് മാത്രം ഞാൻ ഉറങ്ങിയില്ല. അവൾ ശ്രെദ്ധിച്ച് ഇരുന്ന് കാണുന്നും ഉണ്ട്, അതിന് കുറിച് എന്തകയോ ബുക്കിൽ എഴുതുന്നും ഉണ്ട്.

“അത് ശെരിയായില്ല, സ്നേഹം കാണികുമ്പോ അതിന്ടെ ഇന്റന്സിറ്റിയിൽ കാണിക്കണം, അല്ലാതെ വെറുതെ കവിളിൽ ഒരു ഉമ്മ കൊടുത്തത് കൊണ്ട് എന്ത് ആവാൻ ആണ്…” കുറച്ച് നേരം സിനിമയിൽ മാത്രം ആണ് ശ്രെദ്ധ എന്ന് തോന്നിയപ്പോ ഞാൻ പറഞ്ഞു.

“അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലേടാ… ഇപ്പൊ നീ പറഞ്ഞ പോലെ ഫുൾ ഇന്റന്സിറ്റിയിലും കാണിച്ചിട്ടും അവർക്ക് അത് മനസിലായില്ലെങ്കിലോ, മറ്റേ ആൾ വിചാരിച്ചുന്ന പോലെ തിരിച്ച് ഒരു മറുപടി കിട്ടിയില്ലെങ്കിലോ…”

അവൾ മറുപടി തന്നു. ഇവൾക്ക് ഒന്ന് നേരെ കാര്യം പറഞ്ഞ സിനിമയാണോ അതോ എന്റെ കാര്യം ആണോ എന്ന് മനസിലാക്കാമായിരുന്നു. ഞാൻ കാര്യങ്ങൾ വല്ലാതെ നീട്ടി വെളിച്ച് കൊണ്ടുപോവുന്നത് പോലെ ഇപ്പൊ ഒരു തോന്നൽ, പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ അവളോട് കാര്യങ്ങൾ പറയാനും എനിക്ക് തോന്നുന്നില്ല, പരസ്പരം ഇഷ്ടം ഉണ്ടെകിലും തുറന്ന് പറഞ്ഞ് അത് ഉറപ്പിക്കണ്ട ഒരു അവസാന പരിപാടി കൂടി ബാകി ഉണ്ടലോ…

സിനിമ കഴിഞ്ഞതും ഞാൻ പോകാൻ തീരുമാനിച്ചു, കാര്യമായ സംസാരം ഒന്നും അതിന്ടെ ഇടയിൽ സംഭവിച്ചില്ല. അതിന്ടെ ഇടയിൽ ഗ്രീഷ്മ ചേച്ചിയെ കണ്ട് സംഭവങ്ങൾ ഒക്കെ ഒന്ന് സൂചിപ്പിക്കുകയും ചെയ്ത്, രാത്രി പെട്ടന് പോയി വരണം എന്ന് ആയിരുന്നു കിട്ടിയ നിർദേശം.

അടുത്ത രണ്ട് ദിവസമാവും ഞാൻ അവളെ വന്ന് കണ്ടു, മൂന്നാം ദിവസം ആയപ്പോഴേക്കും അവൾ കുറച്ചും കൂടി നന്നായി നടക്കാൻ തുടങ്ങി, അന്ന് രാത്രി തന്നെ കറങ്ങാൻ പോവാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ. ഞങ്ങൾ ഇപ്പൊ ഉള്ളത് 3rd ഫ്ലോറിൽ ആണ്, 4ത്തിൽ ചെറിയ പണി നടക്കുന്നത് കൊണ്ട് പണിക്കർക്ക് സെപറേറ്റ് ആയിട്ട് ഒരു ലിഫ്റ്റ് ഉണ്ട്, ഡയറക്റ്റ് പാർക്കിങ്ങിലും പിന്നെ ഈ ഫ്‌ളൂരിലും മാത്രമേ ആ ലിഫ്റ്റ് നിർത്തുള്ളു. അതിൽ കേറി താഴത്തേക്ക് പോയ അതികം ആരും ശ്രേധികില്ല എന്നാണ് ഗ്രീഷ്മ ചേച്ചി പറഞ്ഞത്, പക്ഷെ ഇവളെയും കൂട്ടി മേലോട്ട് എത്തുന്നത് ആണ് ആകെ ഉള്ള ഒരു പണി.

ആ രാത്രി പതിവ് പോലെ അവളുടെ അമ്മ മീറ്റിംഗിന്റെ തിരക്കിൽ ആയിരുന്നു, വേറെ ആരെയും പുറത്ത് നിർത്തണ്ട ഒറ്റക് ഇരുന്നോളാം എന്നും നേഴ്സ് ഉണ്ടാലോ എന്നും അവൾ അമ്മയെ പറഞ്ഞ് സമ്മതിപ്പിച്ചു. തലയിൽ ഒരു ഷോളും ചുറ്റി അവൾ എന്റെ ഒപ്പം രാത്രി വന്നു. മുകളിൽ നിലയിൽ പോകാൻ സ്റ്റെപ് കേറാൻ അവൾ കുറച്ച് പണി പെട്ടു, അങ്ങനെ ഞങ്ങൾ ലിഫ്റ്റിൽ താഴത്തേക്ക് പോയി. അവിടെ പാർക്കിങ്ങിൽ കൂറേ പണിക്കാർ ഉറങ്ങി കിടക്കുന്നുണ്ടായിരുന്നു, ഞങ്ങൾ ബൈക്കിൽ കേറി പാതിരാ തട്ടുകട തേടി ഉള്ള യാത്ര തുടങ്ങി…

“നീ ശെരിക്കും എങ്ങോട്ടാ എന്നെ കൊണ്ടുപോവുന്നെ !!! വഴിയിൽ ആണെകിൽ ഒരു പൂച്ച കുട്ടി പോലും ഇല്ല” റാഷി പറഞ്ഞു. ഞാൻ കേട്ട ഭാവം നടിക്കാതെ വണ്ടി ഓടിച്ചു. അവളെ കുറ്റം പറയാനും പറ്റില്ല, കുറച്ച് നേരം വണ്ടി ഓടിച്ചിട്ടും ഒന്നും കാണാൻ ഇല്ല.

“രാത്രി ഞാൻ ഒറ്റക് ഏതോ ഒരുത്തന്റെ കൂടെ ഇങ്ങനെ കറങ്ങി നടക്ക എന്ന് ഒക്കെ പറഞ്ഞ… ഓഹ് ടൂ മച്ച്.”

“പേടി ആണെകിൽ പറഞ്ഞ മതി, നിന്റെ അമ്മയെ വിളിച്ച് കാര്യം പറയാം…” എന്നും പറഞ്ഞ് ഞാൻ വണ്ടി സൈഡ് ആക്കി. പ്രത്യേകിച്ച് ബാവാവ്യതാസം ഒന്നും അവളിൽ ഉണ്ടായില്ല, അങ്ങനെ ഒന്നും ഞാൻ ചെയ്യില്ല എന്ന കോൺഫിഡൻസ് അവൾക് ഉണ്ടായിരുന്നു.

“എന്ന പിന്നെ ഹോസ്പിറ്റലിലേക്ക് തിരിക്കാം… അതാവുമ്പോ…” ഞാൻ പറഞ്ഞ് തീരും മുന്നേ അവൾ എന്റെ കൈകൾക്ക് ഇടയിലൂടെ എന്നെ പുറകിൽ നിന്നും കെട്ടിപിടിച്ചു, അവളുടെ മുഖം എന്റെ പുറത്ത് വെച്ചു. ഹാൻഡ്‌ലിൽ നിന്നും എന്റെ കൈ താഴത്തേക്ക് വീണു. അപ്രതീക്ഷിതമായ ആ കെട്ടിപിടിത്തം എന്നെ ഏതോ സ്വപ്നത്തിൽ ലയിപ്പിച്ചു.

“എന്താടാ വണ്ടി തിരിക്കാൻ തോന്നുന്നിലെ? അല്ലെങ്കിൽ ഒരു കാര്യം ചെയ്യ് അമ്മയെ വിളിച്ച് പറഞ്ഞോ നീ…” അവൾ പറഞ്ഞു. തോൽക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് അവൾ എന്റെ അടുത്ത് നടത്തിയ വെല്ലുവിളി.

“എന്റെ അമ്മ പണ്ട് പറഞ്ഞിട്ട് ഉണ്ട്, പെൺകുട്ടികളുടെ കൂടെ പോകുമ്പോൾ സൂക്ഷിക്കണം എന്ന്, ഇപ്പൊ തന്നെ കണ്ടിലെ ഒരു അവസരം കിട്ടിയപ്പോ എന്റെ സമ്മതം ഇല്ലാതെ നീ എന്നെ എന്തൊക്കെ ആണ് ചെയ്തത്” ഞാൻ പറഞ്ഞത് കേട്ട് അവൾ ആദ്യം അവൾ ചിരിച്ച് എന്നിട്ട് എന്റെ തൊലിൽ അടിച്ചു.

“മിണ്ടാതെ വണ്ടി എടുക്കട, അവൻ പറഞ്ഞ് പറഞ്ഞ് ഇത് എങ്ങോട്ടാ” അവൾ പറഞ്ഞത് കേട്ട് ഞാൻ വണ്ടി എടുത്തു. കുറച്ച് മുൻപോട്ട് പോയപ്പോ ഒരു തട്ടുകട കിട്ടി. അവൾക്ക് ദോശയും പൊറോട്ടയും വേണം എന്നായിരുന്നു പറഞ്ഞത്, ഞാനും അത് തന്നെ തിന്നു…

“നീ എന്തിനാ മുടി ഇത്ര വെട്ടിയത് മറ്റേത് ആയിരുന്നു നല്ലത്” ഞാൻ അവളോട് പറഞ്ഞു.

“അത്ര ഒന്നും വെട്ടിയില്ല, അറ്റത് മാത്രം കുറച്ച്”

അവൾ പറഞ്ഞു. ഇത് ആണോടി നിന്റെ കുറച്ച്… ഏകദേശം അരക്കെട്ട് വേറെ ഉണ്ടായിരുന്നു മുടി ഇപ്പൊ കഴുത്തിന്റെ ജസ്റ്റ്‌ താഴെ വരെ ആയി.

“ഓഹ് അങ്ങനെ എങ്കിൽ അങ്ങനെ…” ഞാൻ അവളുടെ മുടി തലോടി കൊണ്ട് പറഞ്ഞു. ഭക്ഷണം കഴിക്കലും സംസാരവും ഒക്കെ ആയി ഞങ്ങൾ അവിടെ കൂറേ നേരം ഇരുന്നു. അവളുടെ ചെറിയ ചെറിയ ആഗ്രഹങ്ങളും എന്റെ ആഗ്രഹങ്ങളും ഞാൻ പറഞ്ഞു, പിന്നെ ഞങ്ങൾ ഇറങ്ങി

“എന്താടി നടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ” അവളുടെ നടത്താതിലെ ചെറിയ ഞൊണ്ടൽ കണ്ടിട്ട് ഞാൻ ചോദിച്ചു. ഒന്നും ഇല്ല എന്നുള്ള രീതിയിൽ അവൾ തലയാട്ടി, പക്ഷെ മുഖം കണ്ടപ്പോ ഒരു ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി, അവൾ സമ്മതിച്ചില്ല എന്ന് മാത്രം.

അങ്ങനെ പാതിരാത്രി ഞങ്ങൾ തിരിച്ച് ഹോസ്പിറ്റലിൽ എത്തി. ബൈക്കിൽ നിന്നും ഇറങ്ങി ഞങ്ങൾ ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു. നടക്കാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നിയപ്പോ ഞാൻ സഹായിക്കാൻ പോയി.

“എനിക്ക് കുഴപ്പം ഒന്നും ഇല്ലടാ”

“ഹ്മ്മ്, കണ്ടാലും പറയും”

“സംശയം ഉണ്ടോ…” എന്നും ചോദിച്ച് അവൾ അവൾ ചുറ്റും നോക്കിയാ ശേഷം ലിഫ്റ്റ് ചൂണ്ടി കാണിച്ചു.

“അവിടെ ആരാണ് ആദ്യം ഓടി ഏതാ എന്ന് നോക്കാം”

“ശെരി സമ്മതിച്ചു നീ ഓ.കെ ആണ് പോരെ, ഇതിന്ടെ ഒന്നും ആവിശ്യം ഇല്ല”

“എന്താടാ പേടി ആയിപോയോ” വീണ്ടും അവളുടെ വെല്ലുവിളി ടോണിൽ അവൾ ചോദിച്ചു. തർക്കിച്ച് ഇരുന്നിട്ട് കാര്യം ഇല്ല എന്ന് മനസിലാക്കിയ ഞാൻ ഓടാൻ റെഡി ആയി. ഓടുമ്പോൾ ഞാൻ വല്യ സ്പീഡിൽ ഒന്നും ആദ്യം ഓടിയില്ല, പക്ഷെ പെട്ടന് എവിടുന്നോ കിട്ടിയ ആവേശത്തിൽ ഞാൻ ഒറ്റത്തിന്റെ സ്പീഡ് കൂട്ടി, നീന്തലിലും തൊട്ടു, ഇതിൽ തോൽക്കരുത് എന്ന് ഒരു തോന്നൽ.

അവളെ പിന്നിലാക്കി ഞാൻ ലിഫ്റ്റിലേക്ക് ചാടി കേറി അതിന്ടെ ഉള്ളിൽ ഉണ്ടായിരുന്ന ഒരെഒരു സ്വിച്ച് അമർത്തി. ആഹ്ലാദത്തിൽ കൈ ഉയർത്തി തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് കാലും പിടിച്ച് അവിടെ ചാരി നിൽക്കുന്ന അവളെ ആണ്. അപ്പോഴേക്കും ലിഫ്റ്റിന്റെ ഡോർ അടഞ്ഞ് തുടങ്ങി ഇരുന്നു, സാധാരണ ലിഫ്റ്റ് പോലെ അടയാത്തെ ഇരിക്കാൻ വേറെ സ്വിച്ച് ഒന്നും ഇല്ല, ഡോറിൽ അടിച്ച് നോക്കി എന്ന് അല്ലാതെ വേറെ ഒന്നും ചെയാൻ എനിക്ക് പറ്റിയില്ല.

അവൾ അവിടെ ഒറ്റക് ഒരു ട്യൂബ് ലൈറ്റ് വെട്ടത്തിൽ നിന്നു. ഞാൻ ലിഫ്റ്റിൽ അടിച്ച ഒച്ച കേട്ടിട്ട് അവിടെ ഉണ്ടായിരുന്ന രണ്ട് മൂന്ന് പണിക്കാർ എന്നിട്ടു. അവർ ആദ്യം കണ്ട കാഴ്ച തന്നെ മുന്നിൽ ഒരു സുന്ദരി ഒറ്റക്ക് നില്കുന്നത് ആയിരുന്നു.

“ഡേയ് മച്ചാ, അംഗേ പാരട… എന്ന ഇന്ത നേരത്തിലെ ഇന്ത ഇടത്തിൽ ഒരു പൊന്ന്”

“കണ്ടിപ്പാ മാറ്റർ താൻടാ, പാത്താലേ തെറിയത് ഇല്ലേ”

“ആമാട, ഇല്ലെന ഇന്ത നേരത്തിലെ ഇങ്കെ യാറാവുത് തനിയെ വരുമാ” അയാൾ ചൂണ്ട് നനച്ച് കൊണ്ട് പറഞ്ഞു.

“നീ പോയി റേറ്റ് എവ്വലോ എന്ന് കേട്ട് സോലിട്ട് വാ” അവിടെ ഉണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ അവളുടെ അടുത്തേക്ക് നടന്ന തുടങ്ങി. അവൾ ഇതൊന്നും കേൾക്കാതെ ചെറുതായി അവിടെ പേടിച്ച് നിൽക്കുക ആയിരുന്നു. പെട്ടന് ഇരുട്ടിൽ നിന്നും ആരോ അടുത്തേക്ക് വരുന്നത് അവൾ കണ്ടു. അവിടെ ഉണ്ടായിരുന്ന സ്റ്റെപ്പിനിടെ അടുത്തേക്ക് അവൾ മെല്ലെ നടക്കാൻ ശ്രേമിച്ചു…

“എങ്കെ പോരേ… നാൻ സുമ്മ പെസാരഥിക് താൻ വന്ദേ” എന്നും പറഞ്ഞ് അയാൾ അവളുടെ അടുത്തേക്ക് ചെന്നു.

“ഇങ്കെ പക്കത്തിലെ താൻ ടെന്റ് ഇരുക്ക് അങ്കെ പോലാമ” അവൾ സങ്കടവും ദേഷ്യവും കലർന്ന ഒരു നോട്ടം അയാളെ നോക്കി, പേടിച്ചിട്ട് അവൾക്ക് ഒച്ച പുറത്തേക്ക് വന്നില്ല. ശ്വാസം വിടുന്ന വേഗത കൂടി, മുഖം എല്ലാം വിയർത്ത് ഒഴുകി. കൂടെ കൊണ്ടുപോവാൻ വേണ്ടി അയാൾ അവളുടെ കൈ പിടിക്കാൻ വേണ്ടി കൈ നീട്ടി. അപ്പൊ തന്നെ സ്റ്റെപ്പിൽ നിന്നും ആരോ ഇറങ്ങി വരുന്ന ഒരു ഒച്ച രണ്ടാളും കേട്ടത്. അയാൾ കൈ പിൻവലിച്ച് കുറച്ച് പുറകിലോട്ട് നീങ്ങി, അവൾ ആകാംഷയോട് കൂടി ആ സ്റ്റെപ്പിലേക്ക് നോക്കി നിന്നു… അവിടെ നിന്നും ഇറങ്ങി വന്നത് ഹൃതിക് തന്നെ ആയിരുന്നു എന്ന് കണ്ടപ്പോ അവൾക്ക് ജീവൻ തിരിച് കിട്ടിയത്, അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

“സീക്ക്രം വാടി, യാരോ വന്ത്കിട്ടേ ഇരുക്ക്…” അയാൾ പറഞ്ഞു. അപ്പോഴേക്ക് അവളുടെ കണ്ണുകൾ ചുവന്നിരുന്നു, അവൾ ദേഷ്യത്തോടെ പിന്നെയും അയാളെ നോക്കി.

“മെല്ലെ എത്തിയിട്ട് ലിഫ്റ്റ് പിന്നെ താഴത്തേക്ക് വരാൻ കുറച്ച് കഴിയും എന്ന് തോന്നി, അതുകൊണ്ടാ പെട്ടന് സ്റ്റെപ് ഇറങ്ങി വന്നത്” അവളുടെ അടുത്ത് എത്തി കിതച്ച് കൊണ്ട് ഒരു ചിരിയുമായി ഞാൻ പറഞ്ഞു. പുറകിൽ നിൽക്കുന്ന ആളെ ഞാൻ അപ്പോഴാണ് കണ്ടത്, അവളുടെ മുഖവും ഇയാളുടെ പതറലും കണ്ട് ഞാൻ അയാളുടെ അടുത്തേക്ക് പോയി…

“എന്താ ചേട്ടാ” ഞാൻ ശബ്ദത്തിന് അല്പം കട്ടി വരുത്തി ചോദിച്ചു.

‘ഒന്നുമേ ഇല്ലേ തമ്പി, നാൻ പൊട്ടുമാ…” എന്നും പറഞ്ഞ് അയാൾ പോയി. ഞാനും അവിടുന്ന് തിരിഞ്ഞ് ലിഫ്റ്റിന്റെ അടുത്തേക്ക് നടക്കാൻ സഹായിച്ചു.

“എന്തായിരുന്നു അവളുടെ വെല്ലുവിളി, എന്നെ ഓടി തോൽപിക്കും പോലും” എന്നും പറഞ്ഞ് ഞാൻ തന്നെ പൊട്ടി ചിരിച്ചു. അവൾ ആദ്യം വെറുതെ നിന്ന് എങ്കിലും പിന്നെ പിന്നെ അവൾ ചിരിച്ച് തുടങ്ങി. ലിഫ്റ്റ് വരാൻ വേണ്ടി കുറച്ച് നേരം കാത്ത് നിൽക്കേണ്ടി വന്നു.

ഇന്ന് നൈറ്റ് ഡ്യൂട്ടിയിൽ ഗ്രീഷ്‌മ ചേച്ചി ഉണ്ടായിരുന്നില്ല, റൂമിലേക്ക് പോവുമ്പോ അവിടെ ഉണ്ടായിരുന്ന നേഴ്സ് ഞങ്ങൾ തന്നെ നോക്കി ഇരുപ്പ് ഉണ്ടായിരുന്നു, പക്ഷെ ഒന്നും ചോദിച്ചില്ല. റൂമിൽ കേറി ഞാൻ അവളെ ബെഡിൽ കിടക്കാൻ സഹായിച്ചു.

“എങ്ങനെ ഉണ്ടായിരുന്നു… ഫുഡ് ഒക്കെ ഇഷ്ടപ്പെട്ടോ” ഞാൻ അവളോട് ചോദിച്ചു.

“ഓ, കഞ്ഞിയും ഓറ്റ്സും കഴിച്ച് മടുത്തു. കാലിൻ പരിക്ക് പറ്റിയ എനിക്ക് ഇവർ എന്താ വേറെ ഫുഡ്‌ ഒന്നും തരാത്തത് ആവോ, പക്ഷെ ഇപ്പൊ ഇപ്പൊ ഒരു സുഖം ഉണ്ട്” അവൾ വയറിൽ തട്ടി കൊണ്ട് പറഞ്ഞു. ഒരു ഡിം ലൈറ്റ് വെട്ടത്തിൽ ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു.

“നിനക്ക് പിന്നെ അങ്ങനെ ഫുഡിന്റെ പ്രശ്നം ഒന്നും ഇല്ലാത്തത് കൊണ്ട് അങ്ങനെ ഭയങ്കരമായി ഇഷ്ടപ്പെട്ടിട്ട് ഉണ്ടാവില്ലലെ” അവൾ തുടർന്നു.

“കുറച്ച് ആയി ഹോട്ടലിൽ ഒക്കെ പോയിട്ട്… ഫുഡ്‌ ഒക്കെ ഇഷ്ടപ്പെട്ടു, അതിനെ കാലും കൂടുതൽ വേറെ ചിലത്തും ഇഷ്ടപ്പെട്ടു” ഞാൻ പറഞ്ഞതും അവിടെ ആകെ നിശബ്ദമായി. പറഞ്ഞത് കുറച്ച് കൂടി പോയോ എന്നൊരു തോന്നൽ എന്റെ ഉള്ളിൽ വന്നു.

“ഡീ ഞാൻ എന്ന പോട്ടേ, കുറച്ചും കൂടി കഴിഞ്ഞാ രാവിലെ ആവും”

“സംസാരിച്ച് തുടങ്ങുമ്പോഴേക്ക് നിനക്ക് പോകണം അല്ലെ… നിനക്ക് എന്താ കുറച്ച് നേരം കൂടി എന്റെ കൂടെ ഇരുന്നാൽ എന്താ” അവൾ എന്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു. പിന്നെ അവൾ കൈ കൊണ്ട് അവളുടേത്തേക്ക് എന്നെ മാടി വിളിച്ചു, ഞാൻ അവളുടെ അടുത്തേക്ക് താഴ്ന്നു, കഴുത്തിൽ കൂടി കൈ ഇട്ട് എന്റെ തൊലിൽ തല വെച്ച് അവൾ എന്നെ കെട്ടിപിടിച്ചു. ഞാൻ അവളെ തിരിച്ച് കെട്ടിപിടിച്ചു.

“ഇന്ന് ചെയ്ത് തന്നതിന് എല്ലാം താങ്ക്സ്” അവൾ പെട്ടന് തല തിരിച്ച് എന്റെ ചെവിയിൽ പറഞ്ഞു. അവളുടെ തല പിന്നെയും താഴത്തേക്ക് പോയി, അവളുടെ ചുണ്ടുകൾ ഒരു തൂവൽ സ്പർശം എന്ന പോലെ എന്റെ കവിളിൽ മെല്ലെ പതിഞ്ഞു. ഞാൻ അത് ആസ്വദിച്ച് അവിടെ തന്നെ നിന്നു.

“നീ അല്ലേടാ പറഞ്ഞത് ഇന്റന്സിറ്റി ഇല്ലാതെ ചെയ്ത ഒരു സുഖം ഉണ്ടാവില്ല എന്ന്” നെറ്റിയും നെറ്റിയും മുട്ടിച്ച് അവൾ എന്നോട് ചോദിച്ചു.

“ഹ്മ്മ്, സുഖക്കുറവ് ഒന്നുമില്ല പക്ഷെ ഇന്റന്സിറ്റിയോട് കൂടി ചെയ്യുമ്പോ ഉള്ള ഫീൽ കിട്ടില്ലലോ” തല ചെറുതായി പൊക്കി ഞാൻ അവളോട് പറഞ്ഞു. അവൾ വിയർത്തു തുടങ്ങി, നെറ്റിയിൽ നിന്നും ഒളിച്ച് ഇറങ്ങിയ വിയർപ്പ് തുള്ളികൾ അവളുടെ കവിളിൽ കൂടി ഒളിച്ച് ഇറങ്ങി ചുണ്ടുകളിൽ എത്തി, എന്റെ വിരലുകളാൽ അവളുടെ ചുണ്ട് തുടച്ചു.

അവളുടെ വിരലുകൾ എന്റെ കഴുത്തിന്റെ പിന്നീലൂടെ കേറി, അവൾ എന്റെ മുടിഴിക്കൽ തലോടാൻ തുടങ്ങി. അവളുടെ കണ്ണുകളിൽ ഞാൻ എന്നെ നോക്കി… അവൾ അല്പം ബലം ഉപയോഗിച്ച് എന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു. പരസ്പരം ചുണ്ടുകൾ മുട്ടി, കുറച്ച് നേരം ഒന്നും ചെയ്യാതെ ഇരുന്നു. ആദ്യനീകം അവളുടെ ഭാഗത് നിന്ന് തന്നെ വന്നു… എന്റെ കിഴച്ചുണ്ട് അവൾ എന്നെ വേദനിപ്പിക്കാതെ കടിച്ച് വലിച്ചു. എന്റെ ഹൃദയമിടുപ്പിന് അപ്പുറം ഒന്നും എനിക്ക് ചലിപ്പിക്കാൻ ആയില്ല…

എന്റെ ചുണ്ടുകളെ ചലിപ്പിക്കാൻ എനിക്ക് ആയില്ല. എന്റെ വിരലുകൾ അവളുടെ കഴുത്തിലേക്ക് ഞാൻ ഒടിച്ച് മെല്ലെ തലോടി…

എന്റെ കൈക്കൽ അവളുടെ നെഞ്ചിലൂടെ പരതി വയറിൽ വെച്ചു ഞാൻ… ചുണ്ടുകൾ പരസ്പരം അടർത്തി അവളുടെ കഴുത്തിൽ ഞാൻ ചുംബിച്ചു. അവൾ ഇപ്പോഴും എന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു… അവളിൽ നിന്നും ഞാൻ മൂലളുകൾ കേൾക്കാൻ തുടങ്ങി.

അവൾ വലത്തേ കൈ കൊണ്ട് എന്റെ ഇടുപ്പിൽ പിടിക്കുകയും ചെയ്തു… പതിയെ എന്റെ ഷർട്ടിന്റെ ഉള്ളിലേക്ക് കൈ ഇട്ട് അവൾ എന്റെ അരക്കെട്ടീലൂടെ ഒരു കൈ ചുറ്റി. അതിന്ടെ സുഖം പിടിച്ച് ഞാനും അവളുടെ ടോപിന്റെ ഉള്ളിലേക്ക് കൈ കടത്തി. പഞ്ഞിമെത്ത പോലെ ഉള്ള അവളുടെ ഉദരത്തിലൂടെ ഞാൻ കൈ ഓടിച്ചു, ഒപ്പം കഴുത്തിലും ഉമ്മ വെച്ചു…

“ഹ്മ്മ്മ്മ്…” അവൾ പുളഞ്ഞു. അവളുടെ വയറിൽ ഞാൻ അമർത്തി, എന്റെ വിരലുകൾ അവളുടെ പൊക്കിളിൻ ചുറ്റും ഞാൻ കറക്കി.

“ഹ്മ്മ്, ഡാ… വേണ്ടാ…” എന്നും പറഞ്ഞ് വയറിൽ ഉണ്ടായിരുന്ന കൈ അവൾ പിടിച്ചു. ഞാൻ തലയുയർത്തി അവളെ നോക്കി, വേണ്ട എന്ന രീതിയിൽ അവൾ തലയാട്ടി, എന്റെ കൈക്കൽ ഞാൻ പിൻവലിച്ചു. ഞങ്ങൾ ഭയങ്കരമായി ശ്വാസം വലിച്ചു, കണ്ണുകൾ നോക്കി ഞങ്ങൾ ഇരുന്നു

“എന്താടാ നോക്കുനെ… അതൊക്കെ കുറച്ച് കഴിഞ്ഞിട്ട് മതി, കേട്ടാലോ മോനെ” അവൾ എന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.

“ഓഹ് ശെരി… നിനക്ക് എന്തും ആവാം ലെ”

“ഞാൻ അറിയാതെ… നീ അല്ലെ അപ്പൊ എന്നോട് പറയേണ്ടത്” അവൾ ചെറിയ രീതിയിൽ കൊഞ്ചി കൊണ്ട് പറഞ്ഞു. എന്റെ മുഖം മുഴുവൻ അവൾ തലോടാൻ തുടങ്ങി.

” ഇനി കുറച്ച് ദിവസം കൂടി കഴിഞ്ഞാ എനിക്ക് ഡിസ്ചാർജ് കിട്ടും, വീട്ടിലേക്ക് പോവാം. അപ്പൊ നീ വരിലെ, നിനക്ക് ഞാൻ എന്റെ വീട് ഒക്കെ കാണിച്ച് തരാം” അവൾ പറഞ്ഞതും പെട്ടന് ഞെട്ടി ഞാൻ കുറച്ച് പുറകിലേക്ക് നീങ്ങി. ഇവൾ എന്ത് പറഞ്ഞാലും വേറെ രീതിയിൽ ആണലോ കൊള്ളുന്നത്.

“ഏയ്യ്, കണ്ടിട്ടില്ല… കാണണം. ഞ… ഞാൻ എന്തായാലും വരാം” അവളെ നോക്കി ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു.

“നിനക്ക് ഒന്നും പറയാൻ ഇല്ലേ” അവൾ ചെറിയ ദേഷ്യത്തിൽ ചോദിച്ചു. ഇവൾക്ക് ഇപ്പൊ എന്തിനാ ദേഷ്യം എന്ന് മനസിലാവാതെ ഞാൻ അവളെ നോക്കി

“എന്താടി, ഞാൻ വരാം എന്ന് പറഞ്ഞാലോ നിന്റെ വീട്ടിലേക്ക്”

“അത്രേ ഉള്ളു… നിന്റെ വീട്ടിലേക്ക് എന്നെ ക്ഷേനിക്കുനിലെ?? നിന്റെ വീട്ടിൽ എന്നെ കൊണ്ടുപോയി എല്ലാരേയും പരിചയ പെടുത്തുന്നിലെ… അതോ നിനക്ക് അങ്ങനെ ഒരു ഉദ്ദേശം ഇല്ലേ” അവൾ ചോദിച്ചു. പെട്ടന് അവളുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒക്കെ കേട്ടപ്പോ എന്ത് പറയണം എന്ന് അറിയാതെ ഞാൻ അവിടെ നിന്നു. സന്തോഷം കാരണം ശ്വാസം കിട്ടാത്തത് പോലെ ഒക്കെ എനിക്ക് തോന്നി.

“കൊണ്ടുപോവാടി. തിരക്ക് പീടികളെ… നീ വീട്ടിൽ പോയി റെസ്റ്റ് ഒക്കെ എടുക്ക്. എല്ലാം ശെരിയായിട്ട് പോവാം”

“വീട്ടിലും റെസ്‌റ്റോ… ഇവിടെ റെസ്റ്റ് എടുത്ത് മതിയായിട്ട് ആണ് വീട്ടിലേക്ക് പോവുന്നത്” എന്നും പറഞ്ഞ് അവളെ എന്നെ നോക്കി ചിരിച്ചു. ഇനിയും അവിടെ നിന്ന സന്തോഷം കൊണ്ട് ഞാൻ കരയും എന്ന് എനിക്ക് തോന്നി. അവൾ എന്നെ വീട്ടിലെങ്കിലും, ഒരു വിധം പറഞ്ഞ് മനസ്സിലാക്കി ഞാൻ അവിടെ നിന്നും ഇറങ്ങി… ഡോറിന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ അവളെ തിരിഞ്ഞു നോക്കി.

“Well enow, seeth thee ladybird” അവൾ പറയാർ ഉള്ളത് പോലെ ഷേക്സ്പിയർ സ്റ്റൈലിൽ ഞാൻ അവളോട് യാത്ര പറഞ്ഞു. ചിരി കൊണ്ട് അവളുടെ മുഖം മിന്നി തിളങ്ങി.

“ഹാ… നീ ഇതൊക്കെ എപ്പോ പഠിച്ചു” അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു. മറുപടി ഒന്നും കൊടുക്കാതെ കണ്ണ് ഇറുക്കി കൈ വീശി ഞാൻ പുറത്തേക്ക് പോയി. ഹോസ്പിറ്റൽ വരാന്തയിലൂടെ ചെറിയ ഡാൻസ് എല്ലാം കളിച്ച് നടന്ന പോയാ ഞാൻ പെട്ടന് നേഴ്സ് ഒക്കെ നോക്കുന്നു എന്ന് മനസ്സിലാക്കി നേരെ നടന്ന പോയി… പാതിരാത്രി ഒച്ചയും ബഹളവും ഉണ്ടാകാതെ ഇരിക്കാൻ വീട്ടിൽ എത്തുന്നതിന് കുറച്ച് ദൂരം മുന്നേ വണ്ടി ഓഫ്‌ ആക്കി, വണ്ടി തള്ളി കൊണ്ട് വീട്ടിലേക്ക് പോയി…

അടുത്ത നാല്-അഞ്ച് ദിവസവും ഞാൻ അവളുടെ അടുത്തേക്ക് പോയി, കൂറേ അവളോടും അവളുടെ അമ്മയോടും സംസാരിച്ചു, അവരുടെ കൂടെ ഒരേനേരം ഭക്ഷണം കഴിച്ചു, ഞാൻ ആണെകിൽ വീട്ടിൽ ഉള്ള സമയങ്ങളിൽ വെറുതെ ഇരിക്കണ്ട എന്നും കരുതി അമ്മയെ സഹായിക്കും, ഞാനും അമ്മയും മാത്രമേ വീട്ടിൽ ഉണ്ടാവാറുള്ളു, ഞങ്ങൾ പല പല അന്താരാഷ്ട്ര വിഷയങ്ങളും ഇരുന്ന് ചർച്ച ചെയ്യും…

“നിന്റെ കൂട്ടുകാരനെ എങ്ങനെ ഉണ്ടടാ? എന്നും പോവും എന്ന് അല്ലാതെ എങ്ങനെ ഉണ്ട് എന്ന് ഒന്നും പറഞ്ഞില്ലാലോ നീ” എന്റെ അമ്മ ചോദിച്ചു.

“ഏകദേശം ശെരിയായി. ഈ അടുത്ത് തന്നെ ഡിസ്ചാർജ് ഉണ്ടാവും” എന്നും പറഞ്ഞ് ഞാൻ പുഞ്ചിരിച്ചു. അമ്മ ഇവൻ ഇത് എന്ത് പറ്റി എന്ന രീതിയിൽ എന്നെ നോക്കി.

“എന്താടാ ഇതിൽ ഇത്ര ചിരിക്കാൻ ഉള്ളത്, എന്നോടും കൂടി നീ പറ”

“ഏയ്യ് ഒന്നുമില്ല… ഞാൻ ഒരു ദിവസം ഇങ്ങോട്ട് കൊണ്ട് വരുന്നുണ്ട് ആളെ, കുഴപ്പമൊന്നുമില്ലലോ അമ്മെക്ക്”

“നീ ആരെ വേണേലും കൊണ്ട് വാ… അല്ല നിന്റെ റിസൾട്ട്‌ വരാൻ ആയിലെ” ഇതാണ് അമ്മയുടെ പ്രശ്നം, ഒന്ന് സംസാരിച്ച് സെറ്റ് ആയിവരുമ്പോഴേക്കും ഇത് പോലെ എന്തേലും അങ്ങോട്ട് ചോദിച്ചോളും.

“ഈ മാസം തന്നെ ഉണ്ടാവും. അത് കഴിഞ്ഞാ അടുത്ത മാസം ഇന്റർവ്യു ഉണ്ടാവും. സംശയം ഒക്കെ തീർന്നില്ലേ… എന്ന ഞാൻ ഒന്ന് ഹോസ്പിറ്റൽ വരെ പോയിട്ട് വരാം”

“പാതിരാത്രി ഒന്നും ആവാൻ നിക്കണ്ട ഇനി ഇങ്ങോട്ട് വരാൻ…” അമ്മയുടെ താകിത്തും കേട്ട് ഞാൻ ഹോസ്പിറ്റലിലേക്ക് പോയി. അവിടെ ചെറിയ രീതിയിൽ പാക്കിങ് നടന്ന് കൊണ്ടിരിക്കാ ആയിരുന്നു, ഞാനും കൂടെ കൂടി. ഇവൾ അത്ര വലിയ പഠിപ്പി അല്ല എന്ന് പറഞ്ഞിട്ട് ഇവിടെ ബുക്കിന്റെ കുറവ് ഒന്നും ഇല്ലാലോ, ഇംഗ്ലീഷ് literature, ക്രീയേറ്റീവ് റൈറ്റ്റിംഗ്, വിക്ടോറിയ literature…

“നീ അത്ര നന്നായി ഒന്നും പഠിക്കില്ലലെ… അതുകൊണ്ട് ആയിരിക്കും ഇത്ര കുറച്ച് ബുക്ക്‌” ഞാൻ അവളെ നോക്കി ഇളിച്ച് കൊണ്ട് പറഞ്ഞു.

“അത്രക്ക് ഒന്നും ഇല്ല കേട്ടോ, ഇങ്ങനെ കുറച്ച് കുറച്ച് ഒക്കെ” അവൾ ചെറുതായി വെപ്രാളം പിടിച്ച്, കറുത്ത കണ്ണുകൾ ഉരുട്ടി എന്നോട് പറഞ്ഞു.

“ഡി, ടെൻഷൻ ആവല്ലേ. ഞാൻ നല്ല കാര്യം അല്ലെ പറഞ്ഞത്… അതിന് ഇങ്ങനെ ഒക്കെ എന്നെ നോക്കിയ എങ്ങനെയാ” എന്റെ കണ്ണുക്കൾ ഉരുട്ടാൻ ശ്രേമിച്ച് കൊണ്ട് ഞാൻ അവളോട് ചോദിച്ചു, പക്ഷെ നടന്നില്ല.

“ആ മോനെ, അത്ര പഠിക്ക ഒന്നും ഇല്ല പക്ഷെ മാർക്ക്‌ കുറച്ച് കുറഞ്ഞ ഇങ്ങനെ മുഖം വീർപ്പിച്ച് നടക്കുന്നത് കാണാ” അവളുടെ അമ്മ എന്നോട് പറഞ്ഞു, എന്നിട്ട് ഞങ്ങൾ രണ്ടാളും കൂടി ഇരുന്ന് ചിരിച്ചു, അത് കണ്ടിട്ട് അവൾ മുഖം വീർപ്പിച്ച് ബെഡിൽ ഇരുന്നു.

“ഇങ്ങനെ ആണോ ആന്റി ഉദേശിച്ചത്” അവളെ ചൂണ്ടി കാണിച്ച് കൊണ്ട് അവളുടെ അമ്മയോട് ഞാൻ ചോദിച്ചു. അത് കണ്ടപ്പോ അമ്മയുടെ ചിരിയുടെ ഒച്ച കൂടി, എന്റെയും. അവൾ ചെവി പൊതി അവിടെ ഇരുന്നു.

കുറച്ച് സമയം കഴിഞ്ഞ് സംസാരിക്കുമ്പോഴും അവളുടെ പിണക്കം മാറിട്ട് ഉണ്ടായിരുന്നില്ല… അന്ന് മുഴുവൻ സംസാരിച്ചത് അവളുടെ പിണക്കം മാറ്റാൻ ആയിരുന്നു. ഈ ദിവസം എനിക്ക് അവളുടെ കൂടെ ഒറ്റക് സമയമേ കിട്ടിയില്ല. അവളുടെ ബുക്കും മറ്റു സാധങ്ങളാലും കൊണ്ടുപോവാൻ ഒരു രണ്ട് പേര് അവിടെ ഇണ്ടായിരുന്നു, അവർ ഇറങ്ങിയപ്പോ ഞാനും അവരുടെ കൂടെ ഇറങ്ങി. ആ രണ്ട് പേരെയും സഹായം എന്നോളം ഞാനും കുറച്ച് സാധങ്ങൾ പിടിച്ച് ഞാനും കൂടെ നടന്നു.

“ഡാ… വല്ലപ്പോഴും നമ്മളെ ഒന്ന് മൈൻഡ് ആക്കട” പുറകിൽ നിന്നും ആരോ പറഞ്ഞു. ഗ്രീഷ്മ ചേച്ചി ആയിരുന്നു.

“ആ ചേച്ചി, ഞാൻ ഇങ്ങനെ അന്വേശിക്കുന്നുണ്ടായിരുന്നു, പക്ഷെ കണ്ടില്ല”

“ആരെയാ നീ അന്വേഷിച്ചത്… എന്നെ ആയിരിക്കില്ല കാരണം ഞാൻ അവിടെ ഒക്കെ തന്നെ ഉണ്ടലോ…” എന്നും പറഞ്ഞ് ഗ്രീഷ്മ ചേച്ചി എന്നെ നോക്കി ചിരിച്ചു. ഞാനും ഒരു ചമ്മിയ ചിരി തിരിച്ച് ചിരിച്ച്.

“അപ്പൊ നാളെ പോവാൻ അല്ലെ നിങ്ങൾ” ചേച്ചി ചോദിച്ചു.

“ആ… അങ്ങനെ കൂറേ കാലത്തെ ചികത്സക്ക് ശേഷം നാളത്തോടെ എല്ലാം കഴിയും, ഇനി നമ്മൾ ഒകെ കാണുമോ ആവോ” ഞാൻ മറുപടി കൊടുത്തോ.

“പുറത്തിന് ഇവിടുനിലും കാണുമായിരിക്കും, അല്ലാതെ നിന്നോട് പോയിട്ട് തിരിച്ച് വരാൻ ഒന്നും പറയാൻ പറ്റില്ലാലോ, അങ്ങനെ ഒരു സ്ഥലം അല്ലാലോ” ഞങ്ങൾ രണ്ടാളും ചിരിച്ചു.

“ഞാൻ നോക്കട്ടെ, ചിലപ്പോ ഇതുപോലെ എന്തേലും ഞാൻ ഇനിയും ഒപ്പിച്ച് എന്ന് വരാം”. പിന്നെയും കുറച്ച് നേരം സംസാരിച്ചതിന് ശേഷം ഞാൻ പോയി. കൈയിൽ ഉണ്ടായിരുന്ന കുറച്ച് സാധനങ്ങൾ ഞാൻ കൊണ്ടുപോയി കാറിൽ വെച്ചു, അവളുടെ കുറച്ച് ബുക്കുകൾ ആയിരുന്നു, സ്കൂൾ പിള്ളേരെ പോലെ നോട്ട് ബുക്ക്‌ എല്ലാം പൊതിഞ്ഞ് നെയിം സ്ലിപ് എല്ലാം ഒട്ടിച്ച് ഇരുന്നു.

Name : Rashika Year : 3 Course : B. A.

തിരിച്ച് ബൈക്കിന്റെ അടുത്തേക്ക് പോയപ്പോ അവിടെ കിച്ചു എന്നെ കാത്ത് നില്കുന്നുണ്ടായിരുന്നു.

“നീ എന്താടാ ഇവിടെ” ഞാൻ അവനോട് ചോദിച്ചു.

“വീട്ടിൽ വെറുതെ പോയപ്പോ നീ ഇല്ല, പിന്നെ നീ ഇവിടെ അല്ലെ ഉണ്ടാവുള്ളു…” എന്നും പറഞ്ഞ് അവൻ എന്റെ തൊലിൽ നല്ല ഒരു തട്ട് തട്ടി.

“എന്ന പിന്നെ ഇവിടെ വന്ന് നിന്നെയും കണ്ട്, പിന്നെ വേറെ ആരെങ്കിലും ഉണ്ടെകിൽ അവരെയും കണ്ട് അങ്ങോട്ട് പോവാം എന്ന് വെച്ചു…” കിച്ചു തുടർന്നു

“അങ്ങനെ പുറത്ത് ഇറങ്ങി നടക്കാൻ ഒന്നും സമ്മതിക്കില്ല അവളെ”

“അവളെ കണ്ടിട്ട് എനിക്ക് എന്തിനാ. അവളെ കാണാൻ അവളുടെ കൂട്ടുകാരികൾ ആരെങ്കിലും വരുമല്ലോ അപ്പൊ അവരെ കാണാലോ എന്ന് ആയിരുന്നു എന്റെ ഒരു ഇത്” കിച്ചു അവന്ടെ കഴുത്തിലെ ബട്ടനിൽ പിടിച്ച് കൊണ്ട് പറഞ്ഞു. അവൻ ആ കാര്യം പറഞ്ഞപ്പോ ആണ് ഞാനും ഓർത്തത് അവളെ കാണാൻ അവളുടെ കൂട്ടുകാരികൾ ആരും വന്നില്ലാലോ എന്ന്… ഇനി ഇവളുമാർ ഒക്കെ തെറ്റിയോ, അതോ ഞാൻ ഇല്ലാത്ത സമയത്ത് ഒക്കെ വന്ന് പോയോ ആവോ… ഞാൻ തലയും ചൊറിഞ്ഞ് കുറച്ച് നേരം അവിടെ തന്നെ നിന്നു. കിച്ചുവും എന്നോട് കാര്യം തിരക്കി, ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു. പിന്നെ അവനെയും കൂട്ടി ഞാൻ അവിടുന്ന് പോയി.

തിരിച്ച് വീട്ടിലേക്ക് തന്നെ ഞങ്ങൾ പോയി, ഒരു ചായയും കുടിച്ച് ഞങ്ങൾ നേരെ എന്റെ റൂമിലേക്ക് പോയി.

“നാളെ പിന്നെയും അവൾക്ക് എന്ത് സമ്മാനം കൊടുക്കണം എന്ന് ആലോചിക്കുക ആയിരിക്കും” എന്റെ ചിന്തിച് ഉള്ള ഇരുപ്പ് കണ്ടിട്ട് കിച്ചു ചോദിച്ചു.

“സമ്മാനവും കുമ്മനവും ഒന്നും ഇല്ല, എന്നിട്ട് വേണം ഇനി അടുത്ത വല്ലിക്കെട്ട് വരാൻ. എന്നാലും അവളുടെ ഫ്രണ്ട്‌സ് ഇത് എവിടെ പോയി, ഞാൻ ആ കാര്യം ഓർത്തതും ഇല്ല ഇത്രയും ദിവസം”

“ഇതിനൊക്കെ ഇത്ര ടെൻഷൻ അടിക്കാൻ ഉണ്ടോ, ആദ്യം അവളോട് അധികം സംസാരിക്കാൻ പറ്റുന്നില്ല എന്നായിരുന്നു ഇപ്പൊ ഇതും. അല്ല ആ പ്രശ്നം തീർന്നോ?”

” അതൊക്കെ ഇപ്പൊ റെഡി” ഞാൻ പറഞ്ഞു. ഞാൻ അറിയാതെ എന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

“എന്തിനാടാ സംസാരിച്ചതിന് നിനക്ക് ഇത്ര ഇല്ലി… അതോ എമാണ് വേറെ വല്ലതും ഒപ്പിച്ചോ ആവോ” കിച്ചു കൈ തൊഴുത്ത് കൊണ്ട് ചോദിച്ചു

“ഞങ്ങൾ തമ്മിൽ പലതും ഉണ്ടാവും എല്ലാം നിന്നോട് പറയണോ” എന്നും പറഞ്ഞ് ഞാൻ കിടന്ന്

“കൊള്ളാം മോനെ, ഓരോ ആവിശ്യത്തിന് വിളിച്ച് അവൻ ടിപ്സ് കൊടുത്ത ഞാൻ ഇപ്പൊ ആരായി. എല്ലാം കഴിഞ്ഞപ്പോ എന്നെ വേണ്ട, നിങ്ങൾ തമ്മിൽ ഇപ്പൊ എന്താ അവസ്ഥ എന്ന് എങ്കിലും പറ”

“ചെലക്കാതെ കിടന്ന് ഉറങ്ങടാ, നാളെ അവൾ ഡിസ്ചാർജ് ആവും പോവാൻ ഉള്ളതാ”

“ഡാ നാറി, ഫോൺ വിളിച്ച് മോങ്ങിയ എന്നോട് വേണ്ട നിന്റെ അഹങ്കാരം. സെറ്റ് ആയോ ഇല്ലേ എന്ന് പറ”

“നാളെ കൂടി ഒന്ന് വെയിറ്റ് ചെയ്യ്… കറക്റ്റ് പറഞ്ഞ് തരാം”

“അളിയാ… നീ വല്ലാണ്ട് അങ്ങ് വളർന്നു” എന്നും പറഞ്ഞ് കിച്ചു എന്നെ നോക്കി ഒരു സല്യൂട്ട് അടിച്ചു. ഞങ്ങൾ പിന്നെയും വേറെ ഓരോ കഥകൾ പറഞ്ഞ് എപ്പഴോ ഉറങ്ങി പോയി.

അടുത്ത ദിവസം ഇന്നേ വരെ ഇല്ലാത്ത ഉത്സാഹത്തിൽ ആണ് ഞാൻ എണീറ്റത്, അപ്പോഴും എന്റെ കൂടെ കിടന്ന ഈ തെണ്ടി എണീറ്റിട്ടില്ല. ഞാൻ കുളിച്ച് ഒരു തോർത്തും ഉടുത്ത് കണ്ണാടിയുടെ മുന്നിൽ നിന്ന് പാടികൊണ്ട് മുടി ചീകി…

“മുന്ദിനം പാർത്തേനെ… പാർത്തതും തോട്ടരേനെ… സല്ലാടൈ കണ്ണക്കാ നെഞ്ചമും പുന്നാണത്തെ…”

“ഒന്ന് നിർത്തട, ഉറങ്ങാനും സമ്മതിക്കില്ല നേരെ പാടാനും അറിയില്ല” കിച്ചു ബെഡിൽ കിടന്ന് കൂവി.

“ഡാ, വാ വാ… ടൈം ആയി. അവൾ അവിടുന്ന് ഇറങ്ങുന്നതിന് മുന്നേ അവിടെ എത്താൻ ഉള്ളതാണ്.” ഇത് പറഞ്ഞിട്ടും എനിക്കാതെ കിടന്ന അവനെ പിടിച്ച് വലിച്ചുകൊണ്ട് ഞാൻ താഴത്തേക്ക് പോയി. പല്ല് തെക്കാൻ ഉള്ള ഉപകരണം ഒന്നും ഇല്ലാത്ത അവന്ടെ കൈയിൽ ഒരു പെയ്സ്റ്റും കൊടുത്ത് താഴെ ഉള്ള ബാത്‌റൂമിലേക്ക് വിട്ടു. കഴിക്കാൻ വേണ്ടി ഞാൻ ടേബില്ലും ഇരുന്നു, അമ്മയും കൂടെ ഉണ്ടായിരുന്നു. വളരെ നേരത്തേ എണീക്കുന്നത് കൊണ്ട് അമ്മ ആദ്യമേ കഴിച്ച് കഴിഞ്ഞിരുന്നു.

“മെല്ലെ മെല്ലെ കഴിക്കടാ, ആരും എടുത്തോണ്ട് പോവാൻ ഒന്നും പോവുന്നില്ല” എന്റെ ദിർത്തി വെച്ച് ഉള്ള തീറ്റ കണ്ടിട്ട് അമ്മ പറഞ്ഞു.

“എന്താണ് സർ ഇന്ന് വല്ലാത്ത സന്തോഷത്തിൽ ആണലോ” അമ്മ തുടർന്നു. അമ്മയെ നോക്കി ഒന്നുടെ ചിരിച്ചു എന്ന് അല്ലാതെ മറുപടി ഒന്നും കൊടുക്കാൻ എനിക്ക് ഉണ്ടായിരുന്നില്ല.

“വല്യ വല്യ കാര്യങ്ങൾ നടക്കാൻ പോകുന്ന ദിവസം അല്ലെ ചെറിയമ്മേ, അവൻ സന്തോഷിക്കട്ടെ. ഇന്ന് റിസൾട്ട്‌ അറിയാലോ” ഒരു കൊനഷ്ട്ട് ടോണിൽ കിച്ചു വന്ന് പറഞ്ഞു.

“അടുത്ത ആഴ്ച്ച വരും എന്ന് ആണലോ പത്രത്തിൽ കണ്ടത്” അമ്മ പറഞ്ഞു. അടുത്ത ആഴ്ച ഇതൊക്കെ എന്തിനാ പത്രത്തിൽ വരുന്നേ… കാര്യം മനസ്സിലാവാതെ ഞങ്ങൾ രണ്ടാളും അമ്മയെ നോക്കി ഇരുന്നു.

“CAT എക്സാം എഴുതിയത് ഒക്കെ എന്റെ മോൻ ഓർമ്മയുണ്ടോ എന്തോ… പിന്നെ എന്തിനെ പറ്റിയാണ് നിങ്ങൾ പറഞ്ഞത്”

“അതല്ല ചെറിയമ്മക്ക് ഇങ്ങനെ ഇവനോട് മാത്രം സംസാരിച്ച് ഇരുന്ന മതിയോ വീട്ടിൽ, ഒരു ആളും കൂടി ആയാലോ വീട്ടിൽ” കിച്ചു എന്തോ വല്യ ക്ലൂ കൊടുത്ത പോലെ പറഞ്ഞു.

“സംസാരിക്കാൻ അപ്പുറത്തും ഇപ്പുറത്തും വീട്ടിൽ ആൾകാർ ഉണ്ടലോ, അല്ലെങ്കിൽ ഫോൺ വിളിച്ചും സംസാരിക്കാമലോ, അതിന് ഇപ്പൊ വീട്ടിലേക്ക് എന്തിനാ വീട്ടിലേക്ക് പുറത്തിന് ആളെ കൊണ്ട് വരുന്നത്” അമ്മ പറഞ്ഞു. ആ ഇവൻ തേഞ്ഞു, ഈ എക്സ്പ്രഷനിൽ ഇവനെ കാണാൻ ബ്യൂട്ടിഫുൾ ആയിട്ട് ഉണ്ട്.

“അങ്ങനെ അല്ല ചെറിയമ്മേ…” അവൻ സംസാരിച്ച് തുടങ്ങിയപ്പോ തന്നെ ഒരു കഷ്ണം ദോശ എടുത്ത് അവന്ടെ അണ്ണാക്കിലേക്ക് ഞാൻ വെച്ച് കൊടുത്തു. ഇന്ന് അമ്മ നല്ല മുല്ലക്ക് ചമ്മന്തി ഉണ്ടാകാത്തത് എനിക്ക് ഇപ്പൊ ഒരു നഷ്ടം ആയി തോന്നി. ഇവിടെ കൊണ അടിച്ച് ഇരുന്ന് ലേറ്റ് ആവും എന്ന് മനസ്സിലായപ്പോ ഞാൻ അവനോട് വേഗം വരാൻ പറഞ്ഞു. പുറത്തേക്ക് ഇറങ്ങി ഞാൻ ബൈക്കിൽ ഇരുന്നു, സൈഡ് മിററിൽ നോക്കി ഞാൻ മുഖത്ത് കുഴപ്പങ്ങൾ ഒന്നും ഇല്ലാലോ എന്ന് നോക്കി. പെട്ടന്ന് ഹാൻഡ്‌ലിൽ രണ്ട് മൈനകൾ പറന്ന് വന്ന് ഇരുന്നു. ഇരട്ട മൈനകളെ കാണുന്നത് നല്ല ലക്ഷണം ആണലോ, അപ്പൊ ഇന്ന് എന്തെങ്കിലും ഒകെ നടക്കും. അങ്ങനെ ഓരോന്ന് ആലോചിച്ച് അവിടെ ഇരിക്കുമ്പോ തന്നെ കിച്ചു വന്ന്, നേരത്തേ എത്താൻ അമ്മയും പറഞ്ഞു, അങ്ങനെ ഞങ്ങൾ യാത്രയായി. പോകുന്ന വഴിക്ക് കിച്ചുനെ ഞാൻ ബസ്സ് സ്റ്റോപ്പിൽ ഇറക്കി, കൂടെ വരാൻ ഞാൻ പറഞ്ഞെങ്കിലും അവൻ എന്തോ അത്യാവിശ്യം ഉണ്ട് സീരിയസ് ആണ് എന്നൊക്കെ പറഞ്ഞപ്പോ പിന്നെ ഞാൻ അധികം നിർബന്ധിക്കാൻ നിന്നില്ല.

ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും റൂമിൽ നിന്ന് ഇറങ്ങാൻ റാഷിക റെഡി ആയി കഴിഞ്ഞ് ഇരുന്നു.

“ഓഹ് നീ വന്നോ, ഞാൻ കരുതി ഞങ്ങൾ ഇറങ്ങി കഴിഞ്ഞിട്ടേ ഇനി നീ വരുള്ളൂ എന്ന്” എന്നെ വാതിലിന്റെ അടുത്ത് കണ്ടതും അവൾ പറഞ്ഞു. ഞാൻ ചിരിച് കൊണ്ട് അങ്ങോട്ട്‌ പോണോ അതോ എക്സ്പ്രഷൻ ഒന്നും ഇടാതെ നിക്കണോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു. ഒരു വളിച്ച ചിരിയുമായി ഞാൻ അങ്ങോട്ട് പോയി. അവിടെ റൂമിൽ അവള്ടെ അമ്മയും ഗ്രീഷ്മ ചേച്ചിയും ഒക്കെ ഉണ്ടായിരുന്നു. അവർ രണ്ടാളും അവിടെ എന്തോ സംസാരിച്ച് കൊണ്ട് ഇരുന്നപ്പോ ഞാൻ അവളുടെ അടുത്തേക്ക് പോയി നിന്നു.

“നിന്നോട് ഞാൻ പറഞ്ഞതല്ലെ നേരത്തേ വരണം എന്ന്, ഏഹ്” എന്നും പറഞ്ഞ് അവൾ എന്റെ കൈയിൽ നുള്ളി. ഒരു മയത്തിൽ ഒക്കെ നുല്ലിക്കൂടെ, ഉണ്ടക്കണ്ണി. എനിക്ക് ആണെകിൽ അവൾക്ക് കൊടുക്കാൻ പ്രേതേകിച് മറുപടിയും ഉണ്ടായിരുന്നില്ല. അവൾ പിന്നെ എന്റെ കൈ ഉഴിയാണ് തുടങ്ങി.

“വേദനിച്ചോടാ നിനക്ക്…” ഇവൾ ഇത്… എല്ലാം ചെയ്യുന്നതും പറയുന്നതും ഇവൾ തന്നെ. പെട്ടന്ന് എന്തോ ഓർമ വന്ന് ഞാൻ അവളോട് ചോദിച്ച്

“ഡി അതെ…”

“ഹൃതികെ… കാര്യങ്ങൾ ഒക്കെ ഇവൾ പറഞ്ഞില്ലെ” ഞാൻ സംസാരിച്ച് തുടങ്ങുന്നതിന്റെ ഇടയിൽ അവളുടെ അമ്മ വന്ന എന്നോട് ചോദിച്ചു. ഞാൻ ഇല്ല എന്ന രീതിയിൽ തലയാട്ടി. ഞങ്ങൾ സംസാരിച്ചോട്ടെ എന്ന രീതിയിൽ

“മോനെ, ഒരു അമ്മ എന്ന നിലയിൽ എനിക്ക് കുറച്ച് അതികം തെറ്റുകൾ പറ്റി. ന്യായികരണം ഒന്നും ഇല്ല, ഈ ഗ്രീഷ്മ കാര്യം പറഞ്ഞപ്പോ ആണ് ഞാനും അവളുടെ ഭാഗത്തിന് ചി… ചിന്തിച്ചത്” പറഞ്ഞ് അവസാനത്തേക്ക് അമ്മയുടെ തൊണ്ട ഇടറാണ് തുടങ്ങി, കണ്ണുകൾ ചെറുതായി നനഞ്ഞു. എന്താണ് കാര്യം എന്ന മനസിലാവാതെ ഞാനും അവിടെ നിന്നു.

“എന്റെ മോളും ആയിട്ട് ഉള്ള പ്രേശ്നങ്ങൾ ഇപ്പോഴാണ് ഒന്ന് ശെരി ആയി വരുന്നത്, ഇനി ഇവളും അവളും ആയിട്ട് ഉള്ളത് ഉള്ള പ്രേശ്നങ്ങൾ തീർക്കണം” രാശികയെ ചൂണ്ടി കാണിച്ച് കൊണ്ട് അമ്മ പറഞ്ഞു. ഓഹ്, ഇപ്പോഴെങ്കിലും ബോധം വന്നാലോ, സന്തോഷം. ഞാൻ അവളെ നോക്കി ചിരിച്ചു, എന്നിട്ട് അവിടെ നിന്ന് അവൾക്ക് തംബ്സ് അപ്പ് കാണിച്ചു.

അവർക്ക് പോകാൻ ഉള്ള വണ്ടി എല്ലാം പുറത്ത് റെഡി ആയി നിൽക്കുന്ന ഉണ്ടായിരുന്നു, റൂമിൽ നിന്ന് ഞാൻ ഉൾപ്പെടെ എല്ലാരും ഇറങ്ങി. അവളെ ഗ്രീഷ്മ ചേച്ചി വീൽച്ചെയറിൽ ആണ് താഴത്തേക്ക് കൊണ്ടുപോവുണ്ടായിരുന്നു, ഞാൻ അവളുടെ അമ്മയുടെ കൂടെയും വന്നു.

“ഇന്നത്തേക്ക് ശെരിക്കും റെഡി ആവേണ്ടത് ആയിരുന്നു ഇവൾക്ക്, വെറുതെ റൂമിൽ ചാടി കളിച്ച് സ്‌ട്രെയിൻ കൊടുത്തിട്ട് ഉണ്ടാവും” അമ്മ എന്നോട് പറഞ്ഞു. അമ്മ എന്താണ് ഇങ്ങനെ, ഒരു മാതിരി എല്ലാം അറിഞ്ഞ് അർഥം വെച്ച് സംസാരിക്കുന്ന പോലെ. അമ്മ പറഞ്ഞത് ഒക്കെ ശെരിയാണ് എന്ന പോലെ ഞാൻ തലയാട്ടി. പുറത്തു കൊണ്ടുപോയതും അവളെ ബേസ്‌മെന്റിൽ കൂടി ഓടിപ്പിച്ചതും ഒരു മിന്നൽ പോലെ എന്റെ മനസ്സിൽ വന്ന പോയി. വേറെ എന്തേലും സംസാരിച്ചേക്കാം എന്ന എനിക്ക് തോന്നി.

“നിങ്ങളും ഇനി നേരെ വീട്ടിലേക്ക് ആയിരിക്കും അല്ലെ”

“ആ, നീയും വരുണിലെ അങ്ങോട്ട്. ഇവൾ ഒന്നും കൂടി നടക്കാൻ സ്റ്റഡി ആവുമ്പൊ എല്ലാരേയും അറിയിക്കാം, അപ്പൊ വന്നോട്ടെ വരാൻ ഉള്ളവർ ഒക്കെ, ഏതായാലും എനിക്ക് ഇതൊന്നും നോക്കി ഇരിക്കാൻ സമായം ഇല്ല”

“അല്ല അപ്പൊ ഇവളുടെ ഫ്രണ്ട്‌സ് ഒക്കെ ഇന്ന് തന്നെ വരുമായിരിക്കും ലെ” ഞാൻ പറഞ്ഞതും അമ്മ ചെറുതായി ഒന്ന് ചിരിച്ചു. ഇതിൽ ഇപ്പൊ എന്താണ് ഇത്ര ചിരിക്കാൻ മാത്രം ഉള്ളത് എന്ന് മനസിലാകാതെ ഞാൻ അമ്മയെ തന്നെ നോക്കി ഇരുന്നു.

“ഇവൾക്ക് ഫ്രണ്ട്‌സ് എന്നൊക്കെ പറയാൻ ആരെങ്കിലും ഉണ്ടോ? അവൾ അങ്ങനെ അധികം ആരോടും സംസാരിക്കാർ ഇല്ലാലോ. നിന്നോട് ഒക്കെ അല്ലാതെ എന്റെ അറിവിൽ ഇവൾ ആരോടെങ്കിലും ഭയങ്കര കമ്പനി ഉണ്ടോ എന്ന് എനിക്ക് അറിയില്ല” അമ്മ പറഞ്ഞു. ഞാൻ അത്യാവിശ്യം നല്ല രീതിയിൽ ഞെട്ടി ഒരു അത്ഭുതത്തോടെ അവരെ നോക്കി നടന്നു.

“ആന്റിക്ക് അറിയാത്തത് കൊണ്ട് ആണ്, അവൾക്ക് ഫ്രണ്ട്‌സ് ഒക്കെ ഉണ്ട്. ചിലപ്പോ ഈ തിരക്കിന്ടെ ഇടയിൽ ആന്റി…” കുറച്ച് എന്തെകിലും ഒക്കെ പറയണം എന്ന് ഉണ്ടായിരുന്നു എങ്കിലും എങ്ങനെ പറയണം എന്ന് അറിയാതെ ഇങ്ങനെ അങ്ങ് ഞാൻ പറഞ്ഞു.

“നിനക്ക് ഇപ്പൊ അവളെ എത്ര കാലം ആയിട്ട് അറിയാം, എനിക്ക് എത്ര കാലം ആയിട്ട് അറിയാം. ഈ അടുത്ത കാലത്ത് ആയി നിന്നെ പോലെ ആരെങ്കിലും ഒക്കെ ഫ്രണ്ട്‌സ് ആയിട്ട് ഉണ്ടോ എന്നെ അറിയാത്തത് ഉള്ളു, ഞാൻ അവളുടെ പൊതുവെ ഉള്ള ഒരു ഇത് പറഞ്ഞു എന്നെ ഉള്ളു” നേരത്തേ പറഞ്ഞതിന് ഒരു ന്യായീകരണം എന്ന പോലെ അവളുടെ അമ്മ എന്നോട് പറഞ്ഞു. സ്വന്തം മക്കളുടെ കാര്യത്തിൽ ഓഫീസിൽ കാണിക്കുന്നതിന്റെ ചെറിയ ഒരു ശതമാനം ആത്മാർത്ഥത എങ്കിലും കാണിച്ചൂടെ. ഞാൻ പിന്നെ അതിന് മറുപടി ഒന്നും കൊടുക്കാൻ നിന്നില്ല, ഇനി എന്തേലും ഒക്കെ പറഞ്ഞ് തുടങ്ങിയ കച്ചറ ആവും. ഹോസ്പിറ്റലിന്റെ പുറത്ത് ഞങ്ങൾ എത്തി, എൻട്രൻസ് മുതൽ വണ്ടി വരെ അവൾ നടനൊള്ളാം എന്ന് പറഞ്ഞു. ഞാൻ ഗ്രീഷ്മ ചേച്ചിയോട് യാത്ര പറഞ്ഞ് ഇറങ്ങി.

“അമ്മേ ഞാൻ ഇവന്റെ കൂടെ വീട് വേറെ ബൈക്കിൽ വരട്ടെ” റാഷിക ചോദിച്ചു.

“ഈ കാലും വെച്ചിട്ടോ… അതൊക്കെ പിന്നെ പോവാമേ” അവളുടെ മുടിയിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു.

“എടാ നീയും ഇതിൽ കേറിക്കോ” അമ്മ തുടർന്നു, പക്ഷെ ബൈക്ക് ഞാൻ പിന്നെ വന്ന് വേറെ എടുക്കേണ്ടി വരും എന്ന് ഉള്ളത് കൊണ്ട് ഞാൻ ബൈക്കിൽ വന്നോളാം എന്ന് പറഞ്ഞു. അവരെ കാറിൽ കേട്ടിട്ട് ഞാൻ തിരിച്ച് എന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു, അപ്പോഴും എന്റെ ഉള്ളിൽ ചെറിയ ദേഷ്യം ഉണ്ടായിരുന്നു.

ഞാൻ വേഗം വണ്ടി എടുത്ത് അവരുടെ ഒപ്പം എത്താൻ ശ്രെമിച്ചു, അങ്ങോട്ടേക്ക് ഉള്ള വഴി അറിയാം എങ്കിലും അറിയാതെ പോലും അവരെ കാലും മുന്നേ ഞാൻ അവിടെ എത്താൻ പാടില്ലലോ. അവരുടെ വണ്ടിയുടെ പുറക്കെ മെല്ലെ ഞാൻ അവളുടെ വീട്ടിലേക്ക് പോയി. ഇനി ഇതുവഴി വരാതെ കാര്യങ്ങൾ മുമ്പോട്ട് കൊണ്ട് പോവണം എന്ന് ഞാൻ എടുത്ത തീരുമാനം ഇവിടെ കഴിയുന്നു, ഇനി അങ്ങനെ ദൂരത്ത് നിന്ന് നോക്കണ്ട ആവിശ്യം ഒന്നും ഇല്ല. വീടിന്ടെ പേര് ഞാൻ ഇപ്പോഴാണ് ശ്രേധിച്ചത് ‘പാറക്കൽ’. എന്റെ ബൈക്ക് ഞാൻ പോർച്ചിൻടെ അടുത്ത് നിർത്തി, അവരുടെ കാർ വീടിന്ടെ മുന്നിലും. കൂറേ ആൾകാർ പണിക്ക് ഉണ്ടായിരുന്നു അവിടെ.

പുറത്ത് നിന്ന് കണ്ടപ്പോ പ്രതീക്ഷിച്ച അതെ രീതിയിൽ ഉള്ള ആഡംബരം തന്നെ ആയിരുന്നു ഉള്ളിലും, കൂറേ പെയിന്റിംഗ്സ് ഉള്ള ചുമരുക്കൾ, വളഞ്ഞ് തിരിഞ്ഞ് ഉള്ള കോണി പടികൾ, ഇഷ്ടം പോലെ സ്ഥലം…

“ഡാ എന്റെ മുറി മോളിൽ ആണ്. എങ്ങനെ ഉണ്ട് വീട് ഒക്കെ ഇഷ്ടപ്പെട്ടോ” അവൾ എന്നോട് ചോദിച്ചു. ഇതിനൊക്കെ ഞാൻ ഇനി എന്ത് പറയാൻ ആണ് എന്ന രീതിയിൽ ഞാൻ ഒരു എക്സ്പ്രഷൻ ഞാൻ ഇട്ടു.

“ഇരിക്കട ഇങ്ങനെ നിക്കാതെ” പുറകിൽ നിന്നും അമ്മ വന്ന് പറഞ്ഞു. അവിടെ ഉണ്ടായിരുന്ന സോഫയിൽ ഞാൻ ഇരുന്നു. ഞങ്ങൾ മൂന്ന് പേരും പരസ്പരം ഓരോന്ന് പറഞ്ഞ് അവിടെ ഇരുന്നതും ചായയുമായി ഒരു ചേച്ചി വന്നു. അത് കുടിച് കഴിഞ്ഞതും അവൾ എന്നെ മോളിൽ അവളുടെ റൂമിലേക്ക് വിളിച്ചു.

“നിന്റെ അമ്മക്ക് നിന്നെ പറ്റി വല്യ ഐഡിയ ഒന്നും ഇല്ല ലെ” സ്റ്റെപ് കേറികൊണ്ടിരുന്നപ്പോ ഞാൻ അവളോട് ചോദിച്ചു.

“എന്താടാ പെട്ടന് അങ്ങനെ തോന്നിയത്”

” ഞാൻ നിന്റെ ഫ്രണ്ട്‌സ് വരുന്ന കാര്യം ചോദിച്ചപ്പോ ഉള്ള മറുപടി കേട്ടപ്പോ അങ്ങനെ തോന്നി”

“എന്തേയ്… എനിക്ക് അധികം ഫ്രണ്ട്‌സ് ഒന്നും ഇല്ല എന്ന് പറഞ്ഞോ. അതൊരു സത്യം അല്ലെ” ഞാൻ അവിടെ തന്നെ നിന്നു, എന്നിട്ട് ഇവളെ നോക്കി.

“എന്തൊക്കെയാടി നീ ഈ പറയുന്നത്, ഇതിന്ടെ ഇടയിൽ ഇപ്പൊ വേറെ എന്താ സംഭവിച്ചത്… എന്നോട് നീ ഒന്നും പറഞ്ഞില്ലാലോ” ഒരു ഞെട്ടളോട് കൂടി അവളോട് ഞാൻ ചോദിച്ചു.

“എന്റെ കൂടെ വല്ലപ്പോഴും നടക്കുന്ന ആൾക്കാരെ ആണ് നീ എന്റെ ഫ്രണ്ട്‌സ് ഉദേശിച്ചത് എങ്കിൽ അങ്ങനെ അല്ല, അവർ ഒക്കെ ക്ലാസ്സ്‌മേറ്റ്സ്… അത്രേ ഉള്ളു” അവൾ പറഞ്ഞു. ഇത് ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ ഞാൻ അവിടെ നിന്നു. എന്നിട്ട് ആണോ ഇവൾ അവരെയും കൂട്ടി എന്റെ കൂടെ ഒക്കെ വന്നിട്ട് ഉണ്ടായത്, പക്ഷെ എനിക്ക് ഇവൾ പറഞ്ഞത് പോലെ ഒന്നും അല്ലാലോ തോന്നിയത്.

“മോളെ… ഒന്ന് താഴത്തേക്ക് വന്നേ. ഇത് ആരാ വന്നത് എന്ന് കണ്ടോ” താഴത്ത് നിന്ന് അമ്മ അവളെ വിളിച്ചു. ഞാനും താഴത്തേക്ക് നോക്കി, എവിടെയോ കണ്ട് പരിചയം ഉണ്ടലോ ഇയാളെ. അവളുടെ മാമൻ ആണ് എന്ന് അവൾ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോ എനിക്ക് ആളെ പിടികിട്ടി, ഇവളെ അന്ന് പ്രോജെക്ടിന് പോവുന്നതിന് മുന്നേ കണ്ടപ്പോ കാഫെയിൽ വന്ന മാമൻ. ഇയാളെ കാണാതെ ഇരിക്കാൻ ആണലോ ഞങ്ങൾ അന്ന് അവിടെ ഒളിച്ച് ഇരുന്നത്. ചെറുതായി എന്റെ ഉള്ളിൽ ഒരു ടെൻഷൻ വന്നു. ഞാൻ അവളെ നോക്കിയപ്പോ അവൾ ഇപ്പൊ വരാം എന്നും എന്നോട് റൂമിലേക്ക് പോകളാണ് പറഞ്ഞു.

ഞാൻ അവിടെ കണ്ട് ആദ്യത്തെ മുറിയിൽ തന്നെ കേറി. വിർത്തി ആക്കി വെച്ചിട്ട് ഉള്ള ബെഡും സ്റ്റഡി ടേബിളും ആണെകിലും അലമാരിയുടെ അവിടെ തുന്നി എല്ലാം വെളിച്ച് വാരി ഇട്ടിട്ട് ഉണ്ട്. ടേബിളിൽ വെച്ചിട്ട് ഉള്ള ഒരു ബുക്കിന്റെ പുറത്തേക്ക് ഒരു പേപ്പർ ഞാൻ കണ്ടു, നല്ല പരിചയം ഉള്ള ഒരു കൈയക്ഷരം… വേറെ ആരും അല്ല എന്റെ കൈ അക്ഷരം. ഞാൻ അവളുടെ വണ്ടിയിൽ പണ്ട് വെച്ചിട്ട് പോയ കത്ത്, ഇതൊക്കെ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ട് ഉണ്ട് അല്ലെ. ഞാൻ വെറുതെ അത് എടുത്ത് വായിച്ചു… ഇത്ര അങ്ങോട്ട് ഒളിപ്പിക്കേണ്ടായിരുന്നു. അത് തിരിച്ച് നോക്കിയപ്പോ എന്തോ എഴുതി വെച്ചിട്ട് ഉണ്ടായിരുന്നു.

میں تم سے کیا مانگوں، تم خود سمجھو۔

میری آنکھیں، انہیں مت چھونا۔

الفاظ میں بیان نہیں کیا جا سکتا

جو بھی دل سے ہے

ദൈവമേ ഇവൾ അറബിയിൽ ഇത് എന്ത് തേങ്ങയാണ് എഴുതി വെച്ചേക്കുന്നത്. ഞാൻ വേഗം തന്നെ ഒരു ഫോട്ടോ എടുത്ത് ഗൂഗിളിൽ ട്രാൻസ്ലേറ്റ് ചെയ്യാൻ കൊടുത്തു. അത് അറബി അല്ല ഉർദു ആണ് എന്ന് എനിക്ക് അപ്പൊ മനസ്സിലായി. അതിന്ടെ മലയാളം അർത്ഥം ഞാൻ വായിച്ചു.

“ഞാൻ നിന്നോട് എന്താണ് ചോദിക്കേണ്ടത്, നിങ്ങൾ സ്വയം മനസ്സിലാക്കുന്നു.

എൻ്റെ കണ്ണുകളേ, അവയെ തൊടരുത്.

വാക്കുകളിൽ വിശദീകരിക്കാനാവില്ല,

ഹൃദയത്തിൽ നിന്നുള്ളത് എല്ലാം”

എന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ഞാൻ അത് തിരിച്ച് ആ ബുക്കിന്റെ ഉള്ളിൽ തന്നെ വെച്ചു. അത് അവിടെ വെച്ച് തല ഉയർത്തിയതും ഞാൻ ചുമരിൽ അവളും അവളുടെ മൂന്ന് കൂട്ടുകാരികളും കൂടി ഉള്ള ഒരു ഫോട്ടോ കണ്ടു. ഞാൻ തല ചൊറിഞ്ഞ് അവിടെ കുറച്ച് നേരം ഇരുന്നു. ഏതായാലും അവൾ വരട്ടെ എന്നിട്ട് ചോദിക്കാം. അവളെ നോക്കാം വേണ്ടി ഞാൻ റൂമിന്റെ പുറത്ത് ഇറങ്ങി സ്റെപിന്റെ അവിടുന്ന് തലയിട്ട് ഞാൻ നോക്കി. അവിടെ തന്നെ ഉണ്ട്, കാര്യമായിട്ടുള്ള എന്തോ വാർത്തമാനത്തിൽ ആണ്.

ഞാൻ തിരിച്ച് റൂമിലേക്ക് പോകുമ്പോ ഹാളിൽ കുറച്ച് ഫോട്ടോസും പെയിന്റിംഗും തൂക്കി ഇട്ടത് കണ്ടു. ഈ വീട്ടിൽ ഉള്ള എല്ലാരുടെയും ഫോട്ടോ ആണ് എന്നെ തോന്നുന്നു, പക്ഷെ ഒരെണ്ണം മാത്രം ആയിരുന്നു പെയിന്റിംഗ് ആയിട്ട് ഉള്ളത്. എന്റെ നെഞ്ച് പെട്ടന്ന് പട പട അടിക്കാൻ തുടങ്ങി, കാലുകൾക്ക് ബലം ഇല്ലാതെ ആവുന്നത് പോലെ തോന്നി. ഞാൻ ചുറ്റും നോക്കിയപ്പോ നേരത്തേ ചായ തന്ന ചേച്ചി സ്റ്റെപ് കേറി വരുന്നത് കണ്ടു. ഞാൻ ചേച്ചിയോട് ഇങ്ങോട്ട് ഒന്ന് വരുമോ എന്ന് ചോദിച്ചു…

(15 മിനിറ്റിന് ശേഷം)

സിഗ്നൽ പച്ച ആയിട്ടും വണ്ടികൾ വേഗം നീങ്ങാത്തത് കണ്ടപ്പോ നിർത്താതെ ഹോൺ അടിച്ച് കൊണ്ട് ഇരുന്നു ഞാൻ 🔊🔊🔊🔊🔊

സാധാരണ പോകുന്നതിനെ കാലും സ്പീഡിൽ ഞാൻ വണ്ടി ഓടിച്ചു, എന്റെ ഡ്രൈവിംഗ് എന്റെ മനസ്സിന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു. ഞാൻ വണ്ടിയും എടുത്ത് നേരെ അവളുടെ കോളേജിലേക്ക് പോയി. അത്യാവശ്യം സ്പീഡിൽ വന്നത് കൊണ്ട് തന്നെ ബ്രേക്ക് ഇട്ടപ്പോ പാർക്കിംഗ് ഏരിയ ഫുൾ പൊടി പാറിച്ച് കൊണ്ട് ആണ് വണ്ടി നിന്നത്, പാർക്കിംഗ് അറയിൽ അവളുടെ സ്കൂട്ടർ നിർത്തി വെച്ചിട്ട് ഉണ്ട്. വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ ക്യാമ്പസ്സിലേക്ക് ഓടി ചെന്നു. നേരെ മുന്നിൽ കാണുന്നത് അല്ലാതെ വേറെ ഒന്നും എന്റെ ശ്രേദ്ധയിൽ പെടുന്നുണ്ടായിരുന്നില്ല. ഹിസ്റ്ററി സെക്ഷന്റെ സ്റ്റാഫ്‌റൂം തപ്പി ഞാൻ വരാന്തയിലൂടെ നടന്നു. ഉച്ചക്ക് തൊട്ട് മുമ്ബ് ഉള്ള ക്ലാസ് നടന്ന കൊണ്ടിരിക്കുക ആയിരുന്നു, അതുകൊണ്ട് സ്റ്റാഫ്‌റൂമിൽ ടീചെര്സ് കുറവ് ആയിരുന്നു. അവിടെ ഉണ്ടായിരുന്ന പ്യുണിനോട് ചോദിച്ച് ഫൈനൽ ഇയർ ക്ലാസ് ടീച്ചറിന്റെ ഡെസ്ക് ഞാൻ തപ്പി പിടിച്ചു… മേശപ്പുറത് വെച്ചിരുന്ന രജിസ്റ്റർ ഞാൻ തുറന്നു…

⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩

“എന്നാലും അവൻ എന്ത് മാജിക്‌ കാണിച്ചിട്ട് ആവും ഇവൾ ഇങ്ങനെ ആയത്, ഇവൾ ഇങ്ങനെ ഒക്കെ പറയുന്നത് കേൾക്കുമ്പോ എന്തോ പോലെ” രമ്യ പറഞ്ഞു.

“ഡീ, നീ ഇതുവരെ നീല കളർ ശ്രേദ്ധിച്ചിട്ട് ഉണ്ടോ?”

“ഡീ അവളുടെ കയ്യിന് ആ സാധനം ഇങ്ങോട്ടെ വാങ്ങിച്ചേ, നല്ല ഫിറ്റ് ആയിട്ട് ഉണ്ട്…” പ്രിയാ പറഞ്ഞു.

“പറയട്ടെ ഡി മുഴുവൻ… ഞാൻ അവനോട് ഒരു ദിവസം ഇഷ്ടപെട്ട കളർ ഏതാണ് എന്ന് ഞാൻ ചോദിച്ചു, അവൻ ചുവപ്പ് പറഞ്ഞു. അപ്പൊ സ്വഭാവികമായും അവൻ തിരിച്ച് ചോദിച്ചു… എനിക്ക് അങ്ങനെ ഇഷ്ടപെട്ട കളർ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ അവനോട് ഊഹിച്ച് കണ്ടുപിടിക്കാൻ പറഞ്ഞു. അവൻ നീല ആണോ എന്ന് ചോദിച്ചു, ഞാൻ അവൻ കാര്യമായി പറഞ്ഞത് കൊണ്ട് നീല ആണ് ഇഷ്ടം എന്ന രീതിയിൽ നിന്നു… അതിന് ശേഷം എനിക്ക് നീല ഭയങ്കര സ്പെഷ്യൽ ആവാൻ തുടങ്ങി, എവിടെ പോയാലും കൂടുതൽ കാണാനും ശ്രേധിക്കാനും തുടങ്ങി, മെല്ലെ മെല്ലെ എനിക്ക് അത് ശെരിക്കും ഇഷ്ടമായി. അവൻ വെറുതെ ഒരു കളർ പറഞ്ഞപ്പോ തന്നെ എനിക്ക് ഇങ്ങനെ എങ്ങനെ ആയി എന്ന് ഞാൻ ആലോചിച്ചു… അവൻ എന്നെ മുഴുവനായി അങ്ങോട്ട് വീഴ്ത്തി കളഞ്ഞടി, ജീവിതത്തിൽ മിസ്സ് ചെയ്ത എന്തക്കയോ കിട്ടിയത് പോലെ…” കണ്ണുകൾ ചെറുതായി നനഞ്ഞ കൊണ്ട് അവൾ പറഞ്ഞു. അവളുടെ കൂട്ടുകാരികൾ അവളെ സമാധാനിപ്പിക്കാൻ വേണ്ടി അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. അവൾ സങ്കടത്തോട് കൂടി അവളുടെ കൂട്ടുകാരികളുടെ കൈയിൽ പിടിച്ച് വീണ്ടും ക്ഷേമ ചോദിച്ചു.

“എന്താടി ഇങ്ങനെ, ഞങ്ങൾ വെറുതെ… അപ്പോഴേക്കും ഇത് നല്ല ഒരു ദിവസം ആയിട്ട് അവൾ.” രമ്യ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു.

“ഡി നീ പറയുന്നത് ഒക്കെ ശെരി തന്നെ, എന്നാലും ഒന്നുടെ ഒന്ന് ആലോചിക്ക് നീ. ഓ.കെ. അല്ലെ അവൻ തന്നെ മതിയോ” പ്രിയ ചോദിച്ചു.

“നീ പറഞ്ഞ് വരുന്നത് എനിക്ക് മനസ്സിലായി… അവൻ ഈ ഇൻസ്റ്റയിൽ ഒക്കെ ഉള്ളത് പോലെ കാണുമ്പോ തന്നെ കണ്ണ് തള്ളി പോവുന്ന മോഡൽക്കളെ പോലെ അല്ല, പക്ഷെ അവൻ എനിക്ക് അടിപൊളി ആണ്. മുഖസൗന്ദര്യം പോലെ താത്ക്കാലികമായ ഒന്നല്ല ഞാൻ നോക്കാർ. ഇനി എന്റെ ഈ തീരുമാനത്തിന് ഒരു മാറ്റം ഇല്ല” അവൾ പറഞ്ഞു. അവളും അവളുടെ ഫ്രണ്ട്സും അവിടെ ഇരുന്ന് പിന്നെയും ഓരോന്ന് പറഞ്ഞു. ഇവർ എന്തൊക്കെയാ ഈ ഇരുന്ന് പിറുപിറുകുന്നെ എന്നും ആലോചിച്ച് അവിടെ വേറെ ഒരു കൂട്ടം ഇവരെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

“ഞാനും ചേച്ചിക്ക് ഫുൾ സപ്പോർട്ട്” ഇവരുടെ സംസാരത്തിന്റെ കൂടെ ചേരാൻ വേണ്ടി ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുത്തി പറഞ്ഞു.

“എനിക്ക് ഒരു ആഗ്രഹം ഉണ്ട്…” ആ കൂട്ടത്തിൽ ഉണ്ടായിരുന്ന വേറെ ഒരുത്തി പറഞ്ഞു. എല്ലാരും വല്യ ആകാംഷയോടെ എന്താണ് പറയാൻ പോവുന്നത് എന്ന് കാത്ത് നിന്നു.

“ചേച്ചി അവനോട് എന്താണ് പറയാൻ പോവുന്നത് എന്ന് ഇവിടെ ഞങ്ങൾക്ക് ഒരു റിഹേഴ്സൽ പോലെ കാണിച്ച് തരണം”

“ഞാൻ റിഹേഴ്സൽ നടത്തി അത് കാണാതെ പഠിച്ച് അത് പോലെ പറയാൻ പോവാ ഒന്നും അല്ല… അവിടുന്ന് വായേൽ എന്ത് വരുന്നോ അത് പറയും” അവൾ പറഞ്ഞു. നല്ല ഒരു തീരുമാനം ആയിട്ട് എല്ലാരും അതിനെ സ്വീകരിച്ചു.

“ഓഹ്…. എന്ന പിന്നെ പേര് എങ്ങനെയാ പറയാൻ പോവുന്നെ എന്ന് എങ്കിലും ഒന്ന്…” മറ്റേ കുട്ടി അപേക്ഷിച്ചു. അത് കണ്ടിട്ട് അവൾ ഇവരെയും നോക്കി ചിരിച്ച് ഇരുന്നു.

“എന്താ ചേച്ചി ഞങ്ങളോടും പേര് പറയില്ലേ”

“ഞാൻ നിങ്ങളുടെ ഓരോ കാര്യങ്ങളും ചോദ്യങ്ങളും കേട്ട് ചിരിച്ച് ഇരുന്ന് പോയതാ…

എന്റെ പേര് ആഷിക”

⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩

രജിസ്റ്റർ തുറന്നതും ഞാൻ ആദ്യം കണ്ട പേര് Aashika.

അന്ന് കുളത്തിൽ പോയപ്പോ അവളുടെ ഫ്രണ്ട് പറഞ്ഞത് ഞാൻ ഓർത്ത് എടുത്തു…

{“ഇവൾ പഠിത്തത്തിൽ ഒഴിക്കെ എല്ലാത്തിലും ഫസ്റ്റ് ആണ്. ക്ലാസ്സിലെ റോൾ നമ്പർ, ടെന്നീസ്, ബാഡ്മിന്റൺ, അങ്ങനെ എല്ലാത്തിലും ഇവൾ തന്നെ ഫസ്റ്റ്.” എല്ലാരും ചിരിച്ചു. അങ്ങനെ എല്ലാരും കൂടി കുറച്ച നേരം അവിടെ സംസാരിച്ച ഇരുന്നു.}

“എടൊ, ആരാണ്… ഇയാൾ എന്തിനാ ടീച്ചേഴ്സിന്റെ രജിസ്റ്റർ ഒക്കെ എടുത്ത് തുറന്ന് നോക്കുന്നെ” പ്യുണെന്ന് തോന്നുന്ന ഒരാളെ വന്ന് എന്നോട് ചോദിച്ചു.

“ഞാ… ഞാൻ ഒരു നോട്ട്… വെക്കാൻ വേ… വേണ്ടി വന്നപ്പോ” ഞാൻ മറുപടി. അവിടെ നിന്ന് ഇറങ്ങി പോവാൻ അയാൾ കൈ കൊണ്ട് അംഗ്യം കാണിച്ചു. ഇടറുന്ന കാൽ അടികളുമായി ഞാൻ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി. ഞാൻ എന്റെ നിയന്ത്രണത്തിൽ അല്ലാതെ ആയി, യാന്ത്രികമായി ഞാൻ വണ്ടിയുടെ അടുത്തേക്ക് എത്തി. ഞാൻ നടക്കുമ്പോൾ ചുറ്റുമുള്ള ലോകം മങ്ങുന്നു. കടന്നുപോകുന്ന ആളുകളെയോ, കാറുകളുടെ ഹോൺ മുഴക്കുന്നതോ, പക്ഷികളുടെ ചിലമ്പുകളോ എന്റെ ശ്രേധേയിൽ പെട്ടില്ല. കണ്ണുകൾ നിലത്ത് ഉറപ്പിച്ചിരിക്കുന്നു, എന്റെ ചിന്തകൾ ഞെട്ടലും ഹൃദയവേദനയും കൊണ്ട് ദഹിപ്പിച്ചിരിക്കുന്നു. ഈ നിമിഷത്തിൽ, എന്റെ വികാരങ്ങൾ എങ്ങനെ എടുക്കണം എന്നോ ഇവിടെ നിന്ന് എവിടേക്ക് പോകണം എന്നറിയാതെ നഷ്ടപ്പെട്ടു. ഹൃദയം തകർന്നിരിക്കുകയാണെന്ന് മാത്രമേ എന്റെ മനസ്സിന് മനസിലാക്കാൻ സാധിച്ചുള്ളൂ.

*********************************************************************************************************

പാറക്കൽ വീട്ടിലെ കാളിദാസനും പദ്മിനിക്കും ഉണ്ടായ ഇരട്ട പെൺകുട്ടിക്കൽ ആൺ രാഷികയും ആഷിക്കയും. വീട്ടുകാർക്ക് പോലും കണ്ട തിരിച്ച് അറിയാൻ പറ്റാത്ത അത്രെയും സമയം ഉള്ള രണ്ട് കുട്ടികൾ. പ്രായം കൂടുന്നതിന് അനുസരിച്ച് ഡ്രസ്സിങ്ങിലും ഒരുങ്ങാതിലും വരുത്തിയ മാറ്റം അല്ലാതെ മുഖം ഒരു പോലെ തന്നെ.

റാഷിക പഠിക്കാൻ മിടുക്കിയും വീട്ടുകാരുടെ ഓമന കുട്ടിയും ആണ്. ഡാൻസിലും എഴുത്തിലും ഇവൾ സമ്മർത്തയാണ്, ഇത് ചെയാൻ വീട്ടിൽ നിന്നും നല്ല പ്രോത്സാഹനവും അവൾക്ക് ലഭിച്ചിരുന്നു. അതികം ആരോടും സംസാരിക്കാത്ത കൂട്ടത്തിൽ ഉള്ള ആൾ ആണ് ഇവൾ. ആഷിക അങ്ങനെ അല്ല, സംസാരിച്ച് തുടങ്ങുന്ന ടോൺ കേൾക്കുമ്പോ അടി ഉണ്ടാകുക ആണ് എന്ന് തോന്നുമെങ്കിലും അങ്ങനെ ഒരു ഉദ്ദേശം അവൾക്ക് ഇല്ല. അവൾ കൂടുതലും സ്പോർട്സിനോട് താല്പര്യം ഉള്ള കൂട്ടത്തിൽ ആയിരുന്നു. പഠിക്കാൻ വല്യ മോശം ഇല്ല എന്നല്ലാതെ ഒന്നും ഇല്ല.

പൊതുവെ ഭയങ്കര ധൈര്യശാലിയും ആൺകുട്ടികളുടെ സ്വഭാവവും ആണ്. സ്പോർട്സിൽ ആയത് കൊണ്ട് തന്നെ ആൺകുട്ടികളുമായി ഇപ്പോഴും വഴക്ക് ഇടാനും അടികൂടാനുമെ ഇവൾക്ക് സമയം ഉണ്ടായിരുന്നുള്ളു, അങ്ങനെ ആയതിനാൽ വീട്ടുകാർക്ക് ഇവൾ സ്പോർട്സിന് പോവുന്നത് വല്യ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. ചെറിയ പ്രായത്തിൽ എപ്പഴോ ഇവളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കാതെ ഒഴിവാക്കിയാൽ ആഷിക ഇതൊക്കെ നിർത്തി വരും എന്ന് കരുതിയ ഇവളുടെ വീട്ടുകാർക്ക് തെറ്റി. അവരും അവൾ അകന്ന് പോയതും മിണ്ടാതെ ആയതും മിച്ചം.

റാഷികയോട് വീട്ടുകാർ കാണിക്കുന്ന സ്നേഹവും അടുപ്പവും ഒന്നും തനിക്ക് കിട്ടാത്തതിന്റെ കാരണം റാഷിക തന്നെ ആണ് എന്നും അവൾ കരുതി. മോശം ഇല്ലാത്ത ഒരു ബന്ധം ഉണ്ടായിരുന്ന രണ്ട് സഹോദരിക്കലും പത്താം ക്ലാസ്സിന്റെ സമയം മുതൽ മിണ്ടാതെ ആയി. ആഷിക വീട്ടുകാരോടും ഒറ്റ വാക്കിൽ ഉത്തരം പറയുക എന്ന് അല്ലാതെ വേറെ യാതൊരു സംസാരവും ഇല്ലാതെ ആയി…

അതുകൊണ്ട് ഫാമിലി ഫോട്ടോ എടുക്കുമ്പോഴും ആഷിക ഇല്ലാതെ ആയി, ആ ഫോട്ടോ മാത്രം ഇവർ വരപ്പിച്ചു. മാതാപിതാക്കളുടെ പ്രധാന ലക്ഷ്യം ഇപ്പോഴും പണം ആയത് കൊണ്ട് സ്വന്തം മക്കൾക്ക് വന്ന മാറ്റം ഒന്നും അത്ര കാര്യം ആകാൻ നിന്നില്ല, അവളെ അഹങ്കാരി എന്നും മുദ്ര കുത്തി. കൂടെ ചിലവാക്കാൻ പറ്റുന്ന സമയം എല്ലാം രാശികയുടെ ഒപ്പം മാത്രമായി ഒതുങ്ങി.

രണ്ട് പേരെയും ഒരേ കോളേജിലും ചേർത്തി, നല്ല മാർക്ക് ഉണ്ടായിരുനെകിലും, വീട് വിട്ട് പോവാൻ മടി ആയത് കൊണ്ട് വേറെ വല്യ കോളേജിലേക്ക് ഒന്നും പോവാതെ റാഷിക ആ കോളേജിൽ തന്നെ B.A. English അഡ്മിഷൻ എടുത്തു. മാർക്ക് തീരെ കുറവ് ആയത് കൊണ്ട് പൈസ കൊടുത്ത് വീട്ടുകാർ പറയുന്ന കോളേജിൽ ചെറുക്കാ എന്ന് അല്ലാതെ ആഷികക്ക് മറ്റൊരു വഴിയും ഇല്ല. അവൾ അവിടെ B.A. History ചേർന്നു. ഇതിൽ എങ്ങനെ എങ്കിലും നല്ല അമ്രക് വാങ്ങി വീടിന് ദൂരത്തേക്ക് പോകണം എന്ന ലക്ഷ്യം മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളു.

*********************************************************************************************************

“ഡാ…” വീട്ടിൽ എത്തി ഉള്ളിലേക്ക് കേറിപോവുമ്പോ അമ്മ വിളിച്ചു. ഞാൻ അമ്മേനെ നോക്കി.

“എത്ര നേരമായട നിന്നെ വിളിക്കുന്നു, മിണ്ടാതെ അങ്ങോട്ട് കേറി പോവാനോ” അപ്പോഴാണ് അമ്മ കൂറേ നേരമായി അമ്മ വിളിക്കുന്നു എന്ന് എനിക്ക് മനസ്സിലായത്. ഞാൻ അമ്മയുടെ അടുത്തേക്ക് പോയി അമ്മേനെ കെട്ടിപിടിച്ചു

“കേട്ടില്ല… ഞാൻ എന്തോ ഓർത്ത് ഇങ്ങനെ നടന്ന പോയതാ”

“എന്ത് പറ്റിയെടാ മോനെ” അമ്മയുടെ ആ ചോദ്യത്തിന് ഒന്നും ഇല്ല എന്ന് മറുപടി കൊടുത്ത് ഞാൻ മുകളിലേക്ക് കേറി പോയി.

“നിന്ടെ ഫ്രണ്ട് ഡിസ്ചാർജ് ആയോ… എപ്പോഴാ ഇങ്ങോട്ട് വരുന്നത്” അമ്മ എന്നോട് ചോദിച്ചു. അത് കേട്ട് ഞാൻ സ്റെപിൽ തന്നെ നിന്ന് പോയി.

“ഇനി ഇങ്ങോട്ട് വരുന്നുണ്ടാവില്ല, കുറച്ച് തിരക്കിൽ ആണ് എന്ന് പറഞ്ഞു” എന്ന മറുപടി കൊടുത്ത് ഞാൻ നടന്ന് പോയി. കഴിച്ചിട്ട് പോവാൻ അമ്മ പറഞ്ഞേകിലും പിന്നെ വരാം എന്നും പറഞ്ഞ് ഞാൻ നടത്തം തുടർന്നു. റൂമിൽ എത്തിയ ഞാൻ നേരെ ബെഡിലേക്ക് വീണു, ഇതുവരെ സംഭവിച്ചതെല്ലാം ഞാൻ ഓർത്ത് എടുത്തു…

കല്യാണത്തിന് പോയപ്പോ ഞാൻ ആദ്യം കണ്ടത് ആഷിക’നെ ആയിരുന്നു, പക്ഷെ റിസപ്ഷൻ ആയപ്പോ കണ്ടത്ത് റാഷിക’നെയും ആയിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന സ്കൂട്ടറുമായിട്ട് ആണ് ആഷിക കോളേജിലേക്ക് വരാറ് ഉള്ളത്, റാഷിക ബസ്സിലും. റാഷിക’കെ ലൈസൻസ് ഉണ്ടായിരുനെകിലും വണ്ടി ഓടിക്കാൻ പേടി ആയത് കൊണ്ട് വല്ലപ്പോഴും മാത്രേ വണ്ടി എടുകാർ ഉള്ളു. പണ്ടേ അവളുടെ വീട്ടിലേക്ക് പോവുമ്പോ സ്കൂട്ടറിൽ കണ്ടത് ആഷിക’നെയും ബസിൽ കണ്ടത് റാഷിക’യെയും ആയിരുന്നു.

(ഈ കഥയിൽ എപ്പോഴെലാം ഹൃതിക് ഇരട്ട മൈനകളെ കണ്ടിട്ട് ഉണ്ടോ അപ്പൊഴെലാം രണ്ടാളെയും കണ്ടിട്ട് ഉണ്ട്, ഒറ്റ മൈന ആണെകിൽ എതെകിലും ഒരാളേയും)

ഞാൻ പോലും അറിയാതെ ഞാൻ രണ്ടാളെയും പ്രേമിച്ച് പോയി. ആഷിക നല്ല നീളൻ മുടിയും അറ്റത് ചെറിയ രീതിയിൽ ചുരുണ്ടും കിടക്കും, ചെറിയ ചോക്ലേറ്റ് നിറം ഉള്ള കണ്ണുകൾ. റാഷിക മുടിയുടെ നീളം കുറവായിരുന്നു, വല്യ കറുത്ത ഉണ്ട കണ്ണുകളുമായിരുന്നു അവൾക്ക്. കോളേജിൽ സ്കൂട്ടറിൽ കത്ത് കൊടുത്തതും ഒരുമിച്ച് കറങ്ങാൻ പോയതും കുളത്തിൽ പോയതും ആദ്യമായി ഒരു പെൺകുട്ടിയെ ചുംബിച്ചതും എന്റെ ആഷികയെ ആണെകിൽ, പരീക്ഷ എല്ലാം കഴിഞ്ഞ് അവൾ വീണ്ടും കാണാൻ വേണ്ടി പോയപ്പോ ആക്‌സിഡന്റിൽ പറ്റി ഹോസ്പിറ്റലിൽ ആക്കിയതും എല്ലാം റാഷികയെ ആയിരുന്നു. അവളെയും ഞാൻ…

ബെഡിൽ കിടന്ന് എനിക്ക് പെട്ടന് ഒരു കാൾ വന്നു, ഫോൺ എടുത്ത് നോക്കിയപ്പോ റാഷിക ആയിരുന്നു. നിറകണ്ണുമായി ഞാൻ ഫോൺ നോക്കി നിന്നു, അത് കട്ട് ആവുന്നത് വരെ കാത്ത് നിന്നു. കട്ട് ആയതും ഞാൻ പിജോൺ ഓഫ് ആക്കി സിം കാർഡ് ഊറി കളഞ്ഞു.

(അവരുടെ വീട്ടിൽ പോയപ്പോ സംഭവിച്ചതിന്റെ ബാക്കി)

ആ ചേച്ചി എന്റെ അടുത്തേക്ക് വന്നതും ഞാൻ ആ പൈന്റിങ്ങിൽ ഉള്ളത് ആരാണ് എന്ന് ചോദിച്ചു. അപ്പോഴാണ് അവിടെ ഉള്ളത് ഇരട്ട കുട്ടികൾ ആണ് എന്നും അവർ തമ്മിൽ ഉള്ള പ്രേശ്നനങ്ങൾ എല്ലാം എന്നോട് ആ ചേച്ചി എന്നോട് പറഞ്ഞു. അത് കേട്ടതും ഞാൻ വേഗം തന്നെ താഴത്തേക്ക് ഓടി പോയി.

“ആന്റി ഞാൻ ഇപ്പൊ വരാം, വീട്ടിൽ നിന്ന് എന്നെ വിളിച്ചു… അത്യാവശ്യം ആയിട്ട് അങ്ങോട്ട് ഒന്ന് ചേലാണ് പറഞ്ഞു”

“എന്താ മോനെ എന്തെകിലും പ്രെശ്നം ഉണ്ടോ, നീ ആകെ വിയർത്ത് പോയല്ലോ” അവളുടെ അമ്മ എന്നോട് ചോദിച്ചു. ഒന്നും ഇല്ല എന്ന് പറഞ്ഞു ഞാൻ വേഗം ഇറങ്ങി.

“എങ്ങോട്ടാടാ…” വണ്ടിയിൽ കേറാൻ പോയ എന്നെ പിന്നിൽ നിന്ന് അവൾ വിളിച്ചു.

“എന്നോട് ഒന്നും പറയാതെ അങ്ങോട്ട് ഒരു പോക്ക്” എന്റെ തോളിൽ കൈ വെച്ച് കൊണ്ട് അവൾ തുടർന്നു. അവളുടെ കൈ ഞാൻ മെല്ലെ തട്ടി മാറ്റി.

“ഇപ്പൊ തന്നെ തിരിച്ച് വരാം ചെറിയ ഒരു പണി” എന്നും പറഞ്ഞ് ഞാൻ പെട്ടന്ന് തന്നെ വണ്ടി എടുത്തു.

“ഇവൻ ഇത് എന്ത് പറ്റി ആവോ…” അവൾ സ്വയം പറഞ്ഞ് കൊണ്ട് വീട്ടിലേക്ക് നടന്നു, അവിടെ നിന്ന് പിന്നെയും അവൾ സംസാരം തുടർന്നു.

“അവൻ ഇനി എപ്പോഴാണ് മോളെ വരുന്നേ” അമ്മ അവളോട് ചോദിച്ചു. അറിയില്ല എന്ന രീതിയിൽ അവൾ കൈ കൊണ്ട് കാണിച്ചു.

“പിന്നെ മോളെ, ആഷിക വന്ന് കഴിഞ്ഞ നേരെ ഒക്കെ സംസാരിക്കണം കേട്ടോ”

“അവളോട് നേരെ സംസാരിക്കാനോ, അതിനും നല്ലത്… ആഹ്, എന്നെ കൊണ്ട് അമ്മ വെറുതെ കൂടുതൽ ഒന്നും പറയിപ്പിക്കരുത്. അവൾ അന്ന് ഹോസ്പിറ്റലിൽ വന്ന് എന്തൊക്കെ ആയിരുന്നു പറഞ്ഞത്, ഞാൻ വേണം എന്ന് വെച്ച് വണ്ടി കൊണ്ടുപോയി മറച്ച് ഇട്ടത് ആണ് പോലും, ഞാൻ ഒന്നും സംസാരിക്കില്ല” റാഷിക പറഞ്ഞു. ദേഷ്യം കാരണം അവളുടെ മുഖം എല്ലാം ചുവന്ന് തുടങ്ങി.

“നിന്നോട് ഞാൻ സംസാരിക്കുമോ എന്ന് ഒന്നും ചോദിച്ചില്ല, നീ അവൾ വന്ന സംസാരിക്കും അത്ര തന്നെ” അമ്മയും അവളോട് ദേഷ്യത്തിൽ പറഞ്ഞ് നടന്ന പോയി. ഇനി അങ്ങോട്ട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല…

(ഉച്ച കഴിഞ്ഞ് കോളേജിൽ)

“നീ എന്തിനാ മോളെ ഇപ്പോഴും ഇവിടെ ഇങ്ങനെ ഇരിക്കുന്നേ” മീര ആഷികയോട് ചോദിച്ചു.

“ഇന്ന് എങ്ങാനും അവൻ വന്നാലോ”

“രണ്ട് മൂന്ന് ആഴ്ച ആയില്ലെടി… നിനക് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്…” രമ്യ പറഞ്ഞ് തീരും മുന്നേ ആഷിക അവളെ തടങ്ങു.

“പ്രിയേ… നീ പറഞ്ഞത് ശെരി ആയിരുനേടി. ശേ… ഞാൻ വെറുതെ ഇതൊക്കെ സീരിയസ് ആയിട്ട് എടുത്തു ലെ” ആഷിക പറഞ്ഞു.

“ഡി ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞത് അല്ല”

“അവന് കുറച്ച് ഉദ്ദേശിങ്ങൾ ഉണ്ടായിരുന്നു, അതിന് വേണ്ടി എന്നെ ഉപയോഗിച്ചു, ഭാഗ്യത്തിന് വേറെ ഒന്നും സംഭവിച്ചില്ലലോ ലെ” കൈ കൊണ്ട് മുഖം മറച്ച് അവൾ പറഞ്ഞു.

അവളെ ഇനി എന്ത് പറഞ്ഞ് സമാധാനിപ്പികണം എന്ന് അറിയാതെ അവളുടെ കൂട്ടുകാരികൾ അവൾക്ക് ചുറ്റും ഇരുന്നു.

“അന്ന് അവന്ടെ കൂടെ നിങ്ങൾ ഒരു വീട്ടിലേക്ക് പോയിലെ, ഒരു കുളത്തിലോ എന്തോ പോവാൻ, അവിടെ പോയ എന്തേലും അറിയാൻ പറ്റൂലെ” രമ്യ ചോദിച്ചു. എല്ലാരും ചെറിയ പ്രതീക്ഷയോടെ അവളെ നോക്കി.

“എനിക്ക് അങ്ങോട്ട് ഉള്ള വഴിയൊന്നും ഓർമയില്ല… എനിക്ക് ഇനി അവനെ കാണുകയും വേണ്ട… ഞാൻ പോവാൻ അമ്മ വരാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നു”

“അത് ഏതായാലും നന്നായി ഇപ്പൊ അമ്മ ആയിട്ട് ഉള്ള പ്രേശ്നങ്ങൾ ഒക്കെ തീർന്ന് തുടങ്ങിയലോ” പ്രിയ പറഞ്ഞു

“അമ്മ അന്ന് എന്റെ മുൻപിൽ കരഞ്ഞപ്പോ എന്റെ ദേഷ്യം ഒക്കെ എവിടെ പോയി എന്ന് അറിയില്ല, അത്രയൊക്കെ ഉണ്ടായിരുന്നുള്ളു” ആഷിക വിതുമമ്പി കൊണ്ട് പറഞ്ഞു.

“എനിക്ക് പിന്നെ അങ്ങനെ ആണലോ, എന്തെക്കിലും നല്ലത് കിട്ടണമെങ്കിൽ ഒരെണ്ണം നഷ്ടപെടണമെല്ലോ. അവന്ടെ ഉദ്ദേശം വെറും ടൈം പാസ്സ് ആയിരുനെകിൽ എന്തിനാടി എന്റെ അടുത്തേക്ക് വന്നേ എത്ര ആൾകാർ വേറെ ഉണ്ട്” തല താഴ്ത്തി അവൾ കരയാൻ തുടങ്ങി. അവളെ ഒരു വിതം പറഞ്ഞ് സമാധാനിപ്പിച്ച് അവർ വീട്ടിലേക്ക് പറഞ്ഞ് വിട്ടു. സമയം ഏകദേശം മൂന്ന് അവാർ ആയിട്ട് ഉണ്ടായിരുന്നു, വീട്ടിൽ എത്തിയതും അവളെ അവിടെ റാഷികയും അമ്മയും കാത്ത് നില്കുന്നുണ്ടായിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങി ആഷിക അവരെ നോക്കി ചിരിച്ചു.

“വേഗം വാ, ഫുഡ്‌ ഒക്കെ എടുത്ത് വെച്ചിട്ട് ഉണ്ട് ഞാൻ… കണ്ടിലെ ഇവൾ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി, രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് കൈ കൊടുത്തേ” അമ്മ പറഞ്ഞു. ഇത് കേട്ടതും രണ്ടാൾക്കും എന്ത് ചെയ്യണം എന്ന് അറിയാതെ പരസ്പരം നോക്കി. നല്ല മടി ഉണ്ടായിരുനെകിലും അവർ കൈ കൊടുത്തു. കഴിക്കുന്നതിന് മുന്നേ കൈ കഴുകാൻ വേണ്ടി അവർ രണ്ട് പേരും കൂടി വാഷ് ബേസിൻ’ന്ടെ അടുത്തേക്ക് പോയി. എന്ത് സംസാരിക്കണം എന്ന് അറിയാതെ വല്ലാത്ത ഒരു ഏകസ്ഥയിൽ ആയിരുന്നു അവർ.

“നി… നിന്ടെ കാലിന് എങ്ങനെ ഉണ്ട്” മൗനം ബേധിച്ഛ് കൊണ്ട് ആഷിക ചോദിച്ചു. പറയാൻ ഒന്നും കിട്ടാത്തത് കൊണ്ട് തലയാട്ടി സുഖം എന്ന രീതിയിൽ മറുപടി കൊടുത്തു. അവർ ഇങ്ങോട്ടും പോവാതെ അവിടെ തന്നെ നിന്നു, പിന്നെയും നിശബ്ദത. മിണ്ടനും എന്നും മിണ്ടണ്ടാ എന്നും ഉള്ള ഒരു മനസ്സിൽ ആയിരുന്നു രണ്ട് പേരും.

“ഡി … ഹോസ്പിറ്റലിൽ വന്നപ്പോ അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ അറിയാതെ പറഞ്ഞ് പോയതാ” ആഷിക പറഞ്ഞു. റാഷിക അവളെ കെട്ടിപിടിച്ചു, പെട്ടന് ഉള്ള ആ പ്രവർത്തിയിൽ എന്ത് ചെയ്യണം എന്ന അറിയാതെ ആഷിക അവിടെ നിന്നു, അവളെ തിരിച്ച് കെട്ടിപിടിച്ചില്ല. റാഷിക അവളുടെ കൈയിൽ പിടിച്ച് ഡൈനിങ്ങ് ടേബിളിലേക്ക് കൊണ്ടുപോയി. അവിടെ ഇരുന്ന് റാഷിക ഹോസ്പിറ്റലിൽ ആയ സമയത് കോളേജിൽ എന്തൊക്കെ നടന്നു എന്ന് ചോദിച്ചു, പിന്നെ ഓരോ വിശേഷങ്ങളും ചോദിച്ചു.

“ഹ്മ്മ്, നിനക്ക് ഞാൻ കുറച്ച് കഴിഞ്ഞിട്ട് ഒരാളെ പരിചയപ്പെടുത്തി തരാം” റാഷിക പറഞ്ഞു. വല്യ താല്പര്യം ഒന്നും ഇല്ലായിരുനെകിലും അവൾ പറയുന്നത് എല്ലാം ആഷിക കേട്ടിരുന്നു.

“മോളെ നീ അവനെ ഒന്ന് വിളിച്ച് നോക്ക്, അവനും കൂടി ഉള്ള ഫുഡ് പറഞ്ഞിട്ട് ഉണ്ടായിരുന്നു” അമ്മ ചോദിച്ചു. അവൾ നമ്പർ ഇല്ല എന്ന് പറഞ്ഞു. അപ്പൊ തന്നെ അമ്മ ഫോൺ എടുത്ത് നമ്പർ എടുത്തിട്ട് ഫോൺ അവൾക്ക് നേരെ നീട്ടി.

“അമ്മ വിചാരിച്ചത് അവൻ എന്റെ ഫ്രണ്ട് ആണ് എന്നാണ്, നിന്നോട് ആണ് ഞാൻ ഈ കാര്യം ആദ്യമായിട്ട് പറയുന്നത്… ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. ഇപ്പൊ വിളിക്കാം ഞാൻ അവനെ” എന്നും രാശിക ഫോൺ സ്‌പീക്കറിൽ ഇട്ട്. അവൾ പറയുന്നതിനെ എല്ലാം ആഷിക’ക് ഒരു പുഞ്ചിരി മാത്രം ആയിരുന്നു മറുപടി, ചുണ്ടുകൾ വിരിഞ്ഞെങ്കിലും അവളുടെ കണ്ണുകളിൽ ഒരു വികാരവും ഉണ്ടായിരുന്നില്ല. ഫോൺ ഫുൾ റിങ് ചെയ്തിട്ടും അവൻ ഫോൺ എടുത്തില്ല, രണ്ടാമത് വിളിച്ചപ്പോ സ്വിച്ചഡ് ഓഫും ആയിരുന്നു.

“ഇവൻ ഇത് എവിടെ പോയി… നമ്മൾ അന്ന് ഒരു കല്യാണത്തിന്റെ റിസപ്ഷൻ പോയിലെ, അന്ന് ആണ് ഞങ്ങൾ ആദ്യമായി കണ്ടത്. പിന്നെ അവനെ ഞാൻ ഒരു രണ്ട് മൂന്ന് പ്രാവിശ്യം കോളേജിന്റെ പുറത്ത് ഒക്കെ ആയിട്ട് കണ്ടിരുന്നു, എന്നെ അന്വേഷിച്ച് വന്നതാണ് എന്ന് തോന്നുന്നു പക്ഷെ കണ്ട് പിടിച്ചില്ല അവൻ” റാഷിക അവളൂടെ പറഞ്ഞു. അതിനും ചിരി മാത്രം ആയിരുന്നു രാശികയുടെ മറുപടി.

(ഹൃതികിന്റെ വീട്ടിൽ)

“അമ്മെ… റിസൾട്ട് വന്നു. അത്യാവിശ്യം നല്ല മാർക്ക് ഉണ്ട്, അപ്പൊ… അടുത്ത ആഴ്ച മുതൽ ഇന്റർവ്യൂ തുടങ്ങും” ഞാൻ താഴ്ത്തേക്ക് ഇറങ്ങിയതും അമ്മയോട് പറഞ്ഞു.

“ഹാ… കൊട് മോനെ കൈ…” “എന്താടാ ഇന്നിട്ടും നിന്ടെ മുഖത്ത് ഒരു സന്തോഷം ഇല്ലാത്തത്” പറയുന്ന കാര്യത്തിന് ഉള്ള ഒരു സ്പ്രെഷൻ എന്റെ മുഖത്ത് വരാത്തത് കൊണ്ട് അമ്മ എന്നോട് ചോദിച്ചു.

“അടുത്ത ആഴ്ച തന്നെ ഉണ്ടാവുമാലോ ഇന്റർവ്യൂ അതുകൊണ്ടാണ്… അതിന് വേണ്ടി പഠിക്കാൻ അധികം സമയം ഇല്ല… അമ്മെ പിന്നെ എന്റെ സിം ഒന്ന് മാറ്റണം റേഞ്ച് കിട്ടുന്നില്ല” ഞാൻ അമ്മയോട് പറഞ്ഞു. അമ്മയും സമ്മതം മൂളി. ഞാൻ ഒരു മാസ്കും എടുത്ത് ഇട്ട് വണ്ടിയിൽ കേറി പുറത്തേക്ക് പോയി.

ഞാൻ ആരോടും എന്റെ ഈ സങ്കടം പറയില്ല, കിച്ചു ചോദിച്ചാലും എന്തേലും പറഞ്ഞ് ഞാൻ ഒഴിഞ്ഞ് മാറും. വിഷമം വന്ന കരയാൻ പട്ടത്തിന്റെ വിഷമം എനിക്ക് ഇല്ല, ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുക്കി. സ്വ-വൈരുദ്ധ്യം, ചിന്തിക്കുന്നതും ചെയാൻ ആഗ്രഹിക്കുന്നതും ഒരു കാര്യം ആണെകിൽ, ശെരിക്കും ചെയ്യുന്നതും വേറെ ഒരു കാര്യം ആണ്. ആ രണ്ട് പേരിൽ ഒരാൾ എന്റെ ഒപ്പം ഉണ്ടായിരുനെകിൽ എന്ന് എനിക്ക് ഉണ്ട്, പക്ഷെ മറ്റവളെ നല്ല വിര്ത്തിക്ക് പറ്റിക്കേണ്ടി വരും,

അവർ തമ്മിൽ ഉള്ള പ്രേശ്നങ്ങൾ ഇനിയും ആഴം കൂട്ടാൻ ഞാൻ ഒരു കാരണക്കാരൻ ആവരുത്. എന്റെ കാര്യങ്ങൾ മാത്രം നോക്കി പോകണം എന്ന് ഉണ്ട് എനിക്ക്, എന്റെ മാത്രം സന്തോഷവും സമാധാനവും പക്ഷെ ഞാൻ അവരുടെ ഭാഗത്തിനും ചിന്തിക്കും, അവർക്ക് ഒരു കുഴപ്പവും ഉണ്ടാവരുത് എന്ന് ഉറപ്പ് വരുത്തും, അതിന് വേണ്ടി ഇപ്പൊ എനിക്ക് എന്ത് സംഭവിച്ചാലും ഞാൻ സഹിക്കും. ഇനി ഞാൻ ഈ നാട്ടിൽ നിൽക്കുന്നത് അവരുടെ മുന്നിൽ എന്നെ എത്തിക്കാൻ ഉള്ള സാധ്യത കൂട്ടും…

അടുത്ത ആഴ്ച തൊട്ടുള്ള ഇന്റർവ്യൂ , അത് കഴിഞ്ഞ് അടുത്തതിന്റെ അടുത്ത മാസം തൊട്ട് MBA ക്ലാസ്സുകളും തുടങ്ങും, നോർത്തിൽ ഉള്ള ഇതെല്ലം നല്ല ഒരു IIM തന്നെ അഡ്മിഷൻ വേണ്ടി ഞാൻ കഷ്ടപ്പെടും. രണ്ട് പേരോടും ഞാൻ ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ് ആണ് ചെയാൻ പോവുന്നത്, അവർ എന്നെ ഓർത്ത് ദേഷ്യ പെട്ടാലും സാറില്ല, ഒരിക്കലും എന്നെ പറ്റി ഓർത്ത് വിഷമിച്ച് ഇരിക്കരുത്.

(ഒരാഴ്ചക്ക് ശേഷം)

ആഷിക ഓരോ ദിവസം കഴിയും തോറും അവനോട് ദേഷ്യം കൂടി കൂടി വന്നു, റാഷിക എന്നും മുണ്ടേങ്ങാതെ അവനെ ഫോൺ വിളിക്കും, പക്ഷെ കിട്ടില്ല. അവൻ എന്തെകിലും സംഭവിച്ച് കാണുമോ എന്ന പേടിയായിരുന്നു അവൾക്ക്.

“എന്ന ഞാൻ ഇറങ്ങട്ടെ അമ്മെ” ഞാൻ ബാംഗ്ലൂരിലേക്ക് പോകാൻ വേണ്ടി വീട്ടിൽ നിന്നും ഇറങ്ങാൻ നേരം അമ്മയോട് യാത്ര പറഞ്ഞു. കിച്ചുവും അവിടെ തന്നെ ഉണ്ടായിരുന്നു, അവന് ഞാൻ കൈ കൊടുത്ത് യാത്ര ചോദിച്ച്. ഞാൻ ഇതിൽ നിന്നും പിന്മാറിയതിനെ പല കള്ളങ്ങൾ പറഞ്ഞകിലും ഒന്നും അവന് വിശ്വാസം വന്നിട്ടില്ല.

എന്നെ യാത്ര ആകാൻ അവരും വരാം എന്ന് പറഞ്ഞേക്കിലും ആരോടും അവരണ്ട എന്ന് ഞാൻ പറഞ്ഞു. വീടിന്റെ അടുത്ത് ഉള്ള ഒരു ഓട്ടോ ഓടിക്കുന്ന ചേട്ടൻ ആണ് എന്നെ കൊണ്ടാകാൻ വരുന്നത്. ആരോടും വരണ്ട എന്ന് പറഞ്ഞത് പോവുന്നതിന് മുന്നേ എനിക്ക് അവരുടെ കോളേജിന്റെ മുന്നണിൽ കൂടി പോയി അവസാനമായി അവരെ ഒന്ന് കാണണം, രണ്ട് പേരെയും. ഇപ്പൊ ഞാൻ എന്നെ പോലെ അല്ല എന്നാണ് അമ്മ കഴിഞ്ഞ ഒന്ന് രണ്ട ദിവസമായി പറഞ്ഞത്ത്, എല്ലാം മറക്കാനും ഇതിൽ നിന്നും ഓടിയൊളിക്കാനും ആരും ഒന്നും അറിയാതെ ഇരിക്കാനും എനിക്ക് കൂറേ കാലം ഞാൻ അല്ലാതെ ആയെ പട്ടു. അങ്ങനെ റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ള എന്റെ യാത്ര ഞാൻ തുടങ്ങി…

“ചേട്ടാ… ഇവിടെ കുറച്ച് നേരം ഒന്ന് വെയിറ്റ് ചെയ്യണേ, ഒരു ഫ്രണ്ടിനെ കാണാൻ ആണ്” കോളേജിന്റെ മുന്നിൽ എത്തിയതും ഞാൻ അയാളോട് പറഞ്ഞു. റാഷിക ഏകദേശം ബസിൽ വരേണ്ട സമയം ആയിട്ട് ഉണ്ടായിരുന്നു, ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞ ആഷികയും വരും. ഞങ്ങൾ അവിടെ ഒരു കുറച്ച് നേരം കാത്ത് നിന്നു. വാച്ചിലേക്ക് ഞാൻ സമയം നോക്കി തല ഉയർത്തിയതും കണ്ട കാഴ്ച എന്നിൽ ഞെട്ടലും സന്തോഷവും സങ്കടവും എല്ലാം തന്നു.

അവർ രണ്ട് പേരും ഒരുമിച്ച് കോളേജിലേക്ക് വരുന്ന കാഴ്ച്ച ആയിരുന്നു ഞാൻ കണ്ടത്. പ്രേശ്നങ്ങൾ എല്ലാം തീർത്ത് അവർ ഒന്നിച്ചത് ഏതായാലും നന്നായി, ഇനി ആഷിക’ക് ഒറ്റപ്പെട്ട പോലൊരു തോന്നൽ വരില്ലലോ.

അവർ കോളേജിലേക്ക് ഒരുമിച്ച് പോവുന്നത് നിറകണ്ണുകളോടെ ഞാൻ നോക്കി നിന്നു. ഒന്നും എനിക്ക് ജീവൻ ഉള്ളടത്തോളം കാലം ഞാൻ മറക്കില്ല എന്ന് അറിയാം എങ്കിലും, ഇതിനെ കുറിച്ച് ഓർക്കാതെ ഇരിക്കാൻ ഞാൻ ശ്രേമിക്കും. എന്റെ പുതിയ ജീവിതത്തിലേക്ക് ഉള്ള യാത്ര ഞാൻ ഇപ്പൊ ഇവിടുന്ന് തുടങ്ങുന്നു.

(The endeth, thanketh thee)

ഈ കഥ തുടരുന്നത് ആയിരിക്കില്ല.

ഈ ക്ലൈമാക്സ് എത്ര പേർക്കും ഇഷ്ടമാവും എന്ന് ഒന്നും എനിക്ക് അറിയില്ല, (മിക്ക ആൾക്കാർക്കും പാട്ടും എന്ന് തോന്നുന്നില്ല) പക്ഷെ എഴുതാൻ തിരുമാനിക്കുമ്പോ തൊട്ട് ക്ലൈമാക്സ് ഇങ്ങനെ തന്നെ ആണ്. നിങ്ങയുടെ അഭിപ്രായം എന്ത് തന്നെയായാലും കമന്റ് ചെയ്യുക.

a
WRITTEN BY

admin

Responses (0 )



















Related posts