പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5
Perillatha Swapnangalil Layichu 5 | Author : Malini Krishnan
[ Previous Part ] [ www.kkstories.com ]
(കഥയിൽ ‘അവൾ/*a**i*a’ എന്ന് പറയുമ്പോ ഉദേശിക്കുന്നത് കഥാനായികയേ ആയിരിക്കും)
മൂന്നുനാല് ദിവസങ്ങൾക്കു മുമ്പ്, അവളും അവളുടെ ആത്മാർത്ഥ കൂട്ടുകാരും കോളേജ് ടൈം കഴിഞ് ക്ലാസ്സിൽ ഇരുന്ന് സംസാരിക്കുമ്പോ
“നീ ഇങ്ങനെ നിനക്ക് ഒരുപാട് സ്ട്രെസ്സ് കൊടുക്കല്ലേ, ഒന്നാമതേ നീ പ്രോജക്ടിന്റെ കാര്യത്തിൽ ഭയങ്കര ടെൻഷനിൽ ആണ്.” മീര പറഞ്ഞു.
“നീ ഞങ്ങൾ പറഞ്ഞ കാര്യത്തിന് പറ്റി ശെരിക്കും ഒന്നുടെ ആലോചിച് നോക്ക്, അതാവുമ്പോ എല്ലാ ദിവസവും ഇത്ര പെട്ടന് വീട്ടിൽ പോവേണ്ടിവരൂല.” രമ്യ പറഞ്ഞു.
“അത് ഒന്നും എന്ന് കൊണ്ട് പറ്റില്ലെടി, അങ്ങനെ ഒക്കെ ഞാൻ നടക്കുന്നത് തന്നെ എനിക്ക് ആലോചിക്കാൻ വയ്യ, അപ്പോഴാണ് വെറുതെ തമാശക്ക് വേണ്ടി. എന്തിനാ വെറുതെ…” അവൾ പറഞ്ഞു.
“അത് തന്നെയാടി, നിനക് എന്തായാലും ആരെയും പ്രേമിക്കാൻ ഒന്നും താല്പര്യം ഇല്ല, അപ്പൊ പിന്നെ വെറുതെ ടൈംപാസിന് ഒരുത്തനെ നോക്ക്, പിന്നെ ഭാവിയിൽ ഇതൊന്നും എക്സ്പീരിയൻസ് ചെയ്തില്ലലോ എന്ന് ചിന്തിക്കരുത്.” രമ്യ പറഞ്ഞു.
“ഒരാളെ പറ്റിക്കുന്നത് മോശം അല്ലെ” അവൾ സംശയ ഭാവത്തിൽ ചോദിച്ചു.
“നീ നിന്ടെ കാര്യം മാത്രം നോക്കിയാ മതി, ഇപ്പൊ സീരിയസ് ആയിട്ട് ഒരു റിലേഷന്ഷിപ് ആണെകിൽ തന്നെ എല്ലാരും ഒരുമിച്ചിരിക്കുമോ, ഒന്നും പറയാൻ പറ്റില്ല. അപ്പൊ തത്കാലത്തേക്ക് കോളേജ് കഴിയുന്നത് വരെ നീ ഒരാളെ നോക്ക്.” പ്രിയാ പറഞ്ഞു.
“എടി, നിങ്ങൾ മൂന്നാളും ഇങ്ങനെ എപ്പോഴും ക്ലാസ് കഴിഞ്ഞിട്ട് ഇങ്ങനെ ഇരുന്ന മതി അതാവുമ്പോ എനിക്ക് വേറെ ഒന്നും പ്ലാൻ ചെയ്യണ്ടി വരില്ലലോ.” അവൾ ചോദിച്ചു.
ഒരുപാട് നേരം കോളേജിൽ ഇരിക്കാൻ രമ്യയുടെ വീട്ടിൽ നിന്നും സമ്മതിക്കില്ല, അവളുടെ വീട്ടുകാർ കുറച് സ്ട്രിക്ട് ആണ്. പിന്നെ ഉള്ളത് പ്രിയയും മീരയും ആണ്, അവർ രണ്ട് പേര്ക്കും ബോയ്‌ഫ്രണ്ട് ഉണ്ട്, അപ്പൊ ക്ലാസ് കഴിഞ്ഞാ മിക്കദിവസങ്ങളിലും അവരോടൊപ്പം ആയിരിക്കും. അതുകൊണ്ട് വല്ലപ്പോഴും മാത്രമേ കോളേജ് കഴിഞ്ഞാലും ഞങ്ങൾ ക്യാമ്പസ്സിൽ തന്നെ ഇരികാർ ഉള്ളു. എനിക്ക് (*a**i*a) ആണെകിൽ ഇത്രയും നേരത്തെ വീട്ടിൽ പോവാൻ വല്യ താല്പര്യം ഇല്ല, എത്ര ലേറ്റ് ആവുന്നുവോ അത്രെയും സന്തോഷം.
“പക്ഷെ ഇവളുടെ ഈ ബലംപിടിച് നടക്കുന്ന സ്വഭാവം ഉള്ള ഇവളെ ഒക്കെ ആരെങ്കിലും നോക്കുമോ, അങ്ങനെ ഒരാളെ കണ്ടുപിടിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും.” പ്രിയാ ചോദിച്ചു.
🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘🏠🏘
(അവളുടെ വണ്ടിയിൽ ഗിഫ്റ് വെച്ച ദിവസം രാത്രി ഹൃതികിന്ടെ വീട്ടിൽ)
“…പക്ഷെ അതൊന്നും അവൾ ശ്രേധികാതെ അങ്ങോട്ട് പോയെടാ, അവൾ അത് കണ്ടിട്ട് ഉണ്ടാവുമോ ഇല്ലയോ എന്ന് അറിയാൻ ആണെകിൽ വേറെ വഴി ഒന്നും ഇല്ലാതെയും പോയി.” ഹൃതിക് ഫോണിലൂടെ കിച്ചുനോട് പറഞ്ഞു.
“നീ അങ്ങനെ എന്തെകിലും ഒക്കെ ചെയ്താലോ, നിന്നോട് എനിക്ക് ഇപ്പൊ ഒരു അഭിമാനം ഒക്കെ തോന്നുന്നു. അല്ല എന്താണ് പിങ്കും മഞ്ഞ റോസും വെച്ചത്, വേറെ കളർ ഒന്നും കിട്ടിയിലെ നിനക് !?” ഒരു സംശയം എന്ന പോലെ കിച്ചു ചോദിച്ചു.
“എടാ ഓരോ കളർ റോസിന് ഓരോ അർത്ഥങ്ങൾ ആണ്. ഞാൻ കോളേജ് പഠിക്കുമ്പോ ഉണ്ടായിരുന്ന അവസാനത്തെ വാലെന്റൈൻസ് ഡേയുടെ അന്ന് ആണ് ഞാൻ ഈ കാര്യം അരിഞ്ഞത്, അത് ഇപ്പൊ ഉപകാരം ആയി. ഫ്രണ്ട്ഷിപ്പിനെ വേണ്ടിയും സോറി പറയാനും ആണ് മഞ്ഞ റോസ്, നന്ദിയും ആരാധനയും അറിയിക്കാൻ ആണ് പിങ്ക് റോസ്.”
“അപ്പൊ ചുവപ്പ് റോസ് ഇഷ്ട്ടം പറയാനും, എന്നാ പിന്നെ അത് കൊടുക്കണ്ടായിരുന്നോ, അല്ലാതെ ഇഷ്ടം ഉണ്ട് എന്ന് അവൾക് എങ്ങനെ മനസിലാവും ??”
“അത് ഞാൻ മനഃപൂർവം വെക്കാതെ ഇരുന്നതാ, നേരിട്ട് കാര്യം പറയുമ്പോ കൊടുക്കാം”
“ഡാ നിനക് കോൺഫിഡൻസ് അങ്ങോട്ട് ആകാശം വരെ എത്തിയാലോ, ഹൃതിക് 2.0 ആയോ നീ.” കിച്ചു ചിരിച്ചു കൊണ്ട് ചോദിച്ചു
“അങ്ങനെ ഒരു പെണ്ണിനെ കിട്ടാൻ വേണ്ടി സ്വഭാവം ഒന്നും ഞാൻ മാറില്ല, എന്തായാലും MBA എടുക്കുമ്പോ ഇന്റർവ്യൂവിൽ ഒക്കെ നന്നായി സംസാരിക്കണം, നന്നായി സംസാരിക്കണം എന്ന് പറയുമ്പോ കോൺഫിഡന്റ് ആയിട്ട്, പിന്നെ എല്ലാ കാര്യങ്ങളും അറിയണം, അപ്പൊ പിന്നെ ഈ കാര്യത്തിനും കൂടി അത് ഉപയോഗിക്കുന്നു.”
“ഹോ ഹോ, ശെരി തമ്പ്രാ. അപ്പൊ കാര്യങ്ങൾ ഒക്കെ നന്നായി നടക്കട്ടെ, ഇനിയും പ്രോഗ്രസ്സ് ഉണ്ടായാൽ വിളിച് അറിയിക്കുക. അപ്പൊ ശെരി എന്നാ.”
“ഓ.കെ ഡാ ഞാൻ വിളിക്കാം.” എന്നും പറഞ്ഞ് ഞാൻ ഫോൺ വെച്ചു.
ഞാൻ ബാൽക്കണിയിൽ പോയി ഇരുന്നു. അവൾ എന്റെ ഗിഫ്റ് തുറന്ന് നോക്കിട്ട് ഉണ്ടാവുമോ, ഉണ്ടെകിൽ അത് കണ്ടിട്ട് ഇഷ്ടപെട്ടിട്ട് ഉണ്ടാവുമോ അതോ ദേഷ്യം പിടിക്കുക ആണോ ചെയ്തിട്ട് ഉണ്ടാവുക. നിലാവും നോക്കി ഞാൻ സ്വപ്നം കാണാൻ തുടങ്ങി.
📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱
അതെ നിലാവിന്റെ താഴെ അവൾ ഫോൺ ചെയ്ത് കൊണ്ടിരിക്കുക ആയിരുന്നു.
“എനിക്ക് തോന്നുന്നത് ഇത് വെച്ച ആൾക്ക് വണ്ടി മാറി പോയിട്ട് ഉണ്ടാവും എന്നാണ്, അല്ലാതെ നീ ആരായിപ്പോയി പെണ്ണെ.” പ്രിയാ പറഞ്ഞു
“പൊടി നിനക് എന്നോട് നല്ല അസൂയ ഉണ്ട്, എന്നെ കാണാൻ അത്യാവശ്യം നല്ല രസം ഉണ്ട്, അതൊക്കെ ഇപ്പോഴാണാലോ പയ്യന്മാർ ശ്രേധികുനത്.” കുറച് അഹങ്കാരത്തോട് കൂടി അവൾ പറഞ്ഞു.
“ഓ പിന്നെ, നിന്നെ കാണാൻ വല്യ കുഴപ്പം ഒന്നുമില്ല, പക്ഷെ നിന്ടെ സ്വഭാവം അറിയുന്നത് കൊണ്ടാണ് ആരും നിന്ടെ അടുത്തേക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞ് വരാത്തത്. എനിക്ക് തോന്നുന്നത് നിന്നെ കണ്ടമാത്രം പരിചയം ഉള്ള ആരോ ആണ് ഇത് ചെയ്‌തത് എന്ന് എനിക്ക് തോന്നുന്നത്. എന്റെ അറിവിൽ നമ്മുടെ ക്ലാസ്സിൽ നിന്നോട് ഇങ്ങനെ ഒരു താല്പര്യം ഉള്ളത് ആയിട്ട് അറിയില്ല.” പ്രിയാ പറഞ്ഞു.
“ഡി ഞാൻ വിളിക്കാം, ഇല്ലെങ്കിൽ തിങ്കളാഴ്ച കാണാം.” എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
കാര്യം പ്രിയ പറഞ്ഞത് സത്യമായ ഒരു കാര്യമായിരുന്നു എങ്കിലും അവൾക്ക് അത് വളരെ വിഷമം ഉണ്ടാക്കി. ഇവളുടെ ഈ സ്വഭാവത്തിന് ഒരു പരിധി വരെ ഉത്തരവാദി ഇവളുടെ വീട്ടുകാർ തന്നെയാണ് അതുകാരണം തന്നെയാണ് അവൾ പിന്നീട് വീട്ടുകാരോട് അധികം മിണ്ടാതെ ആയതും വീട്ടിൽ പോവാൻ ഇവൾക്ക് താല്പര്യം ഇല്ലാതെ ആയതും. ഒരു കൊല്ലവും കൂടി കഴിഞ്ഞാൽ കോളേജ് ജീവിതം അവസാനിക്കും, അത് കഴിഞ്ഞാൽ കേരളത്തിന്റെ പുറത്ത് എവിടെയെങ്കിലും പോയി ബാക്കി പഠനം. പഠിക്കുക എന്നതിനും ഉപരി വീട്ടിൽ നിന്നും അകന്ന് നിൽക്കുക എന്നത് തന്നെ ലക്ഷ്യം.
അടുത്ത ദിവസം രാവിലെ ലാപ്ടോപ് തുറന്ന് മോക്ക് എക്സാം എഴുതി കൊണ്ടിരിക്കുക ആയിരുന്നു ഹൃതിക്. എക്സാം എഴുതി കഴിഞ്ഞപ്പോ തന്നെ മാർക്ക് വരും, സാധാരണ എഴുതുന്നതിലും മാർക്ക് ഉണ്ടായിരുന്നു. കുറച്ച് ഒക്കെ വേറെയും കാര്യങ്ങൾ ആയി നടന്നിട്ടും മാർക്ക് കുറയാത്തതിന്റെ ഒരു സന്തോഷം എന്നിൽ വന്നു. പക്ഷെ ഇത്രയും ദിവസമായിട്ടും അവളുടെ കാര്യത്തിൽ ഞാൻ അങ്ങനെ വല്യ കാര്യം ചെയ്തു എന്ന് പറയാൻ മാത്രം ഒന്നും ഇല്ല. ആകെ ഒരു ഗിഫ്റ്റ് അവളുടെ വണ്ടിയിൽ വെച്ചു, അതാണെങ്കിൽ അവൾ കണ്ടിട്ട് ഉണ്ടോ ഇല്ലയോ എന്ന് പോലും അറിയില്ല. ഒരു പ്രാവിശ്യം കൂടി അവളുടെ വണ്ടിയിൽ സമ്മാനം കൊണ്ടുവെക്കണം അതും അവൾ കാണും എന്ന് ഉറപ്പ് ഉള്ള രീതിയിൽ, അതിന് ഉള്ള അവളുടെ പ്രതികരണം പോലെ ചെയാം ബാക്കി എലാം.
അവളോട് അടങ്ങാത്ത പ്രേമം ആണ് എനിക്ക് എന്ന് അവൾക് തോന്നാത്ത വിധത്തിൽ ഉള്ള ഒരു സമ്മാനം വെക്കണം എന്നാണ് എന്റെ ആഗ്രഹം, ഇങ്ങനെ ഒരു അപരിചിതൻ വന്നു ഇത് പോലെ ഓരോ ഭ്രാന്ത കാണിക്കുമ്പോ തന്നെ പ്രേമം ആയിരിക്കും അസുഖം എന്ന് അല്ലാതെ വേറെ ഒന്നും അവൾ ചിന്തിക്കില്ല. ഈ പ്രാവിശ്യം ഗിഫ്റ്റ് ആയിട്ട് വെക്കാൻ പോവുന്നത് ഒരു ബുക്ക് ആണ്, കുറച്ച് ദിവസമായിട്ട് ഓൺലൈൻ തപ്പിയിട്ട് ആണ് ഞാൻ ഈ ബുക്ക് കണ്ടുപിടിച്ചത് “Secretly Yours”
രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ്, അതിലെ പയ്യനെ കൂടെ ഉണ്ടായിരുന്നു പെൺകുട്ടോയോട് തോന്നുന്ന ഒരു ആരാധനയും, പിന്നീട് നാട് മാറിപോയിട്ട് വർഷങ്ങൾക്ക് ശേഷം ഇരുവർ വീണ്ടും കാണും പക്ഷെ പരസ്പരം തിരിച്ചറിയുന്നില്ല, പിന്നെ തിരിച്ച അറിയുന്നതും ആരാധന പ്രണയം ആക്കി എടുക്കുന്നതും ആണ് കഥ.
അവളോട് എനിക്ക് പ്രേമം ആണ് എന്ന് അവളുടെ സമ്മതം ഇല്ലാതെ പറയണ്ടാലോ എന്ന് കരുതി അതിന് പകരം ഞാൻ കണ്ടുപിടിച്ച ഒരു വാക്ക് ആയിരുന്നു ‘രഹസ്യ ആരാധന’. അതു കൊണ്ട് ഇത് പോലെ ഉള്ള കഥകൾ വരുന്ന പുസ്തകങ്ങൾ ഞാൻ തപ്പി, അങ്ങനെ കിട്ടിയത് ആണ് ‘Secretly Yours’. ഈ പുസ്തകം വായിക്കുമ്പോ അവളുടെ ഉള്ളിൽ പ്രണയിക്കാൻ ഒരു താല്പര്യവും വരണം, എനിക്ക് അവളോട് ഇങ്ങനെ ഒക്കെ ആണ് തോന്നുന്നത് എന്നും അവൾ മനസിലാക്കണം എന്നായിരുന്നു എന്റെ ലക്ഷ്യം.
ഈ പുസ്തകം ഒന്നു കണ്ടുപിടിക്കാൻ ഞാൻ കിച്ചുവിന് ഇന്നലെ രാത്രി തന്നെ ഏൽപിച്ചിരുന്നു. വൈകുനേരം ആയപ്പോഴേക്കും അവൻ എനിക്ക് വേണ്ടി അത് കണ്ടുപിടിച്ച എന്നെ ഏല്പിച്ചിരുന്നു. അവളുടെ വീടിന്ടെ അടുത്ത് ഇനി പോവില്ല എന്ന് തീരുമാനിച്ചത് കൊണ്ട് തിങ്കളാഴ്ച ആവണം അവളെ കാണാൻ, അവളുടെ മുഖം മനസ്സിൽ നിന്നും പോവുന്നിലെലും അതൊന്നും ആലോചിക്കാതെ 2 ദിവസം പഠിക്കാൻ തീരുമാനിച്ചു ഞാൻ, ഇനി തിങ്കളാഴ്ച ആവാൻ ഉള്ള കാത്തിരിപ്പിൽ ആയിരുന്നു ഞാൻ.
അവളും കത്ത് എഴുതിയ മുഖമില്ലാത്ത രഹസ്യ ആരാധകനെ മനസ്സിൽ ഓർത്തു കിടക്കുക ആയിരുന്നു, പക്ഷെ തിങ്കളാഴ്ച ആവാതെ അവൾക്കും ഒന്നും അറിയാൻ കഴിയില്ല. അതുകൊണ്ട് അതൊന്നും ആലോചിക്കാതെ 2 ദിവസം പ്രൊജക്റ്റ് ചെയാൻ തീരുമാനിച്ചു അവൾ. ഇനി തിങ്കളാഴ്ച ആവാൻ ഉള്ള കാത്തിരിപ്പിൽ ആയിരുന്നു അവൾ.
രണ്ട് പേരുടെയും മനസ്സ് ഒരുപോലെ മന്ത്രിച്ചു.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ഞാനും കിച്ചുവും കൂടി ആണ് ഈ പ്രാവിശ്യം അവളുടെ കോളേജിൽ പോയത്.
“അപ്പൊ ഇതാണ് ചേട്ടത്തി പഠിക്കുന്ന കോളേജ്.” കിച്ചു ഇടങ്കന്നിട്ട് എന്നെ നോക്കി ചോദിച്ചു.
“ചേട്ടത്തിയോ, ഞാൻ നിന്നെ കാലും ആകെ 1 മാസത്തിന്റെ മൂപ് അല്ലെ ഉള്ളു, അല്ലെങ്കിലും ചേട്ടത്തി എന്നൊന്നും വിളിക്കണ്ട ആവിശ്യം ഇല്ല.”
“അപ്പൊ നീ ആണ് അവളെ കെട്ടാൻ പോവുന്നത് എന്ന് ഉറപ്പിച്ചു ലെ, അയ്യടാ ചേട്ടത്തി എന്ന് വിളിക്കണ്ടാന്നൊക്കെ.” കിച്ചു എന്റെ തോളിൽ തള്ളി കൊണ്ട് പറഞ്ഞു.
അത് കേട്ടപ്പോ ഉള്ളിൽ ഒരു സന്തോഷം വന്നെങ്കിലും പുറത്തേക് കാണിക്കാതെ ഇരിക്കാൻ ഞാൻ പരമാവധി ശ്രെമിച്ചു, പക്ഷെ എപ്പഴോ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരുന്നു.
“എന്താടാ കൂറേ പിള്ളേർ ഉണ്ടാലോ ക്ലാസ്സിന്റെ പുറത്ത്, ഇന്ന് ക്ലാസ്സ് നേരത്തെ വിട്ടോ??” കിച്ചു ചോദിച്ചു. അപ്പോഴാണ് അവിടെ ഒരു പോസ്റ്റർ ശ്രേദ്ധിച്ചത്, “FAREWELL SENIORS”.
“അയ്യോ… അവളുടെ ക്ലാസ്സ് കഴിഞ്ഞോ, ഇനി ഞാൻ എന്താ ചെയ്യാ !!” ഞാൻ പറഞ്ഞു
“ഡാ, നീ ടെൻഷൻ ആവല്ലേ നീ. എന്ന ഫെർവെൽ എന്നൊന്ന് ഞാൻ ചോദിച്ചു നോക്കട്ടെ.” അങ്ങോട്ട് ഇങ്ങോട്ടും നോക്കി കിച്ചു പറഞ്ഞു.
എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു, എനിക്ക് ചുറ്റുമുള്ള മറ്റേതൊരു ശബ്ദത്തേക്കാളും കൂടുതൽ എൻ്റെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവിടെ കിച്ചു വരുന്നതും കാത് നിന്നും.
“ഡാ ഞാൻ ചോദിച്ചു, നാളെ ആണ് ഫെർവെൽ, അളിയാ നിനക്ക് ഒരു ദിവസം കൂടിയേ സമയം ഉള്ളു. അതുകൊണ്ട് പറയാൻ ഉള്ളത് ഒക്കെ ഇപ്പൊ തന്നെ പറയണം.”
“ഇപ്പൊ തന്നെയോ, അല്ല എന്താ പറയാ.”
“എന്താടാ ഇതിൽ ഒക്കെ ഇത്ര കൺഫ്യൂഷൻ, ഉള്ളിൽ പോവുന്നു കണ്ടുപിടിക്കുന്നു, നിനക്ക് അവളെ ഇഷ്ടം ആണ് എന്ന് പറയുന്നു. പിന്നെ ആ ഗിഫ്റ്റ് വെച്ചത് നീ ആണ് എന്ന് പറയുന്നു. പിന്നെയാ അങ്ങോട്ട് ഉള്ളത് അവളുടെ മറുപടി പോലെ ഇരിക്കും.”
“പറഞ്ഞപ്പോ എല്ലാം പെട്ടന് കഴിഞ്ഞല്ലേ.”
“നീ ഇങ്ങോട്ട് നടന്നേ” കിച്ചു എന്റെ കൈവലിച്ചു കൊണ്ട് പറഞ്ഞു
“ഡാ എനിക്ക് ആകെ എന്റെ ഉള്ളിൽ ആരോ തീ ഇട്ട പോലെ ഒക്കെ തോന്നുന്നു.”
“നീ കൂറേ കോൺഫിഡൻസ് പുല്ലുതി, അവളോട് അത് പറയും ഇത് പറയും എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ ഒരുമാതിരി മറ്റേടത്തെ പണി കാണിച്ചാൽ ഉണ്ടാലോ ഇവിടെ ഇട്ട് നിന്നെ ഞാൻ തല്ലും.”
അവന്ടെ കണ്ണും എന്റെ കൈയിൽ ഉള്ള പിടിത്തവും ഒക്കെ ആയപ്പോ അവൻ എന്നെ ശെരിക്കും തല്ലും എന്ന് തോന്നി, കൂടുതൽ ഒന്നും പറയാതെയും അവനെ എതിര്കാതെയും ഞാൻ അവന്ടെ ഒപ്പം ചെന്നു. പാർക്കിംഗ് ഏരിയായിൽ എത്തിയപ്പോ അവളുടെ സ്കൂട്ടർ കാണുന്നില്ല. എനിക്ക് സന്തോഷവും സങ്കടവും ഒരുമിച്ച് വന്നു. ഞാൻ അവനോട് കാര്യം പറഞ്ഞു.
സ്വിച്ച് ഇട്ട പോലെ അടുത്ത ദിവസമായി… കോളേജിൽ ഇന്നലെ ഉണ്ടായിരുന്ന പോലെ എല്ലാവരും പുറത്തു അല്ല ഉള്ളത് ഓഡിറ്റോറിയത്തിൽ പരിപാടി നടക്കുന്ന സ്ഥലത് ആണ്, അവളുടെ സ്കൂട്ടർ കോളേജിൽ ഉണ്ടായിരുന്നു ഞാനും കിച്ചുവും അതിന്ടെ അടുത്തും. ഒരു വൈറ്റ് ഷർട്ടും നീല ജീൻസുമായിരുന്നു ഇന്ന് എന്റെ വേഷം. കൈയിൽ ഒരു കൂളിംഗ് ഗ്ലാസ് ഉണ്ടായിരുനെകിലും അത് വെക്കണ്ട എന്നായിരുന്നു കിച്ചു സാറിന്റെ ഉപദേശം. നല്ല ലക്ഷണം എന്ന പോലെ രണ്ട് മൈനകൾ ഞങ്ങളുടെ മുൻപിൽ വന്ന് ഇരുന്നു. പെട്ടന് ഓഡിറ്റോറിയൽത്തിൽ ഉള്ള കൈയടിയുടെയും ആർപവിളികളും കേട്ടിട്ടാണ് രണ്ട് മൈനാക്കളും പറന്ന് പോയത്. കോളേജിൽ ഉള്ള എല്ലാ വർഷത്തിലേയിലും കുട്ടികൾ ഉണ്ടായിരുന്നു, ഒച്ചയും ബഹവുമായി അവർ പരസ്പരം കളർ എറിയാൻ തുടങ്ങി.
വെള്ള ഷർട്ട് ഇട്ട് വരാൻ എന്നോട് വാശി പിടിച്ച കിച്ചുവിനെ ഞാൻ നോക്കി ഇളിച്ചു. അതിന്ടെ ഇടയിൽ ആ ആൾ കൂട്ടത്തിന്റെ ഇടയിൽ ഞാൻ അവളെ കണ്ടു, കിച്ചുവിന് അവളെ കാണിച്ചു കൊടുക്കാൻ വേണ്ടി ഞങ്ങൾ ആ ആൾക്കൂട്ടത്തിന്റെ അങ്ങോട്ടെ മെല്ലെ നടന്നു. അവളെ കണ്ട ആഹ്ളാദത്തിലും ഇവന് അവളെ കാണിച്ചുകൊടുക്കാൻ ഉള്ള ദൃതിയിലും അവളുടെ വണ്ടിയിൽ ഞാൻ ഗിഫ്റ് വെക്കാൻ മറന്നു.
“ഡാ അതാ ആ നീല കളർ സൽവാർ ഇട്ടതാണ് അവൾ” ഞാൻ കൈ ചൂണ്ടി അവളെ കാണിച്ചു കൊടുത്തു.
“എല്ലാരേയും കാണാൻ ഒരേ പോലെ ഉണ്ടാലോ ഡാ, നമുക് കുറച്ച അടുത്തേക്ക് ചെല്ലാം.” കിച്ചു ആ ബഹളത്തിനിടെ ഇടയിൽ ഉറക്കണേ പറഞ്ഞു.
ദേഹത് ഒക്കെ കളർ ആയിക്കഴിഞ്ഞിരിന്നു, ഞാൻ അവനെയും കൂട്ടി അതിന്ടെ ഇടയിലേക്ക് കേറി ചെന്നു. തിരക്കിനിടെ ഇടയിൽ എനിക്ക് അവനെ നഷ്ട്ടപെട്ടു, തിരക്കും പറന്ന് നടക്കുന്ന കളറുകളുടെ ഇടയിൽ എനിക്കും എങ്ങോട്ടാ പോവേണ്ടത് എന്ന് മനസിലാവുണ്ടായിരുന്നില്ല. ഞാൻ തിരിഞ്ഞ നടന്നതും ആരുടെയോ തോളിൽ പോയി തട്ടി, മുഖം മുഴുവൻ നിറങ്ങളാൽ പൊതിഞ്ഞ ഒരു പെൺകുട്ടി, അവളുടെ കണ്ണുകളും ചിരിയും കണ്ടപ്പോ തന്നെ എനിക്ക് ആൾ ആരാണ് എന്ന് മനസ്സിലായി. ഞാൻ സോറി പറയാൻ തുടങ്ങാതിന് മുന്നേ തന്നെ മുഷ്ടികുളിൽ ചുരുട്ടി പിടിച്ച നിറങ്ങളാൽ അവൾ എന്റെ കവിളിൽ തലോടി, അവളുടെ ആദ്യ സ്പർശനം. എപ്പോഴും അവളെ കുറിച് ഓർത്ത് സ്വപ്നലോകത് കഴിയുന്ന എനിക്ക് ഇപ്പൊ നടന്നത് യാഥാർഥ്യം ആണോ അതോ വെറും മായ ആണോ എന്ന് തിരിച്ചറിയാൻ പറ്റാതെ ആയി. എന്റെ കൈകൾ കുഴഞ്ഞു, കാലുകൾ ഇടറി തുടങ്ങി, ഞാൻ വീഴുന്നത് ഞാൻ അറിഞ്ഞു. കിച്ചു എന്നെ പുറകിൽ നിന്നും പിടിച്ചു, അവൻ എന്തക്കയോ ചോദിക്കുന്നുണ്ടായിരുന്നു ഒന്നും കേൾക്കാൻ പറ്റാതെ ഞാൻ അവനെ തന്നെ നോക്കി നിന്നു. മറുപടി ഒന്നും കിട്ടാതെ ആയപ്പോ അവൻ എന്നെയും വലിച്ചുകൊണ്ട് ആ തിരക്കിനിടെ പുറത്തേക്ക് ഇറങ്ങി.
“ഡാ ഒന്ന് നിർത്തിയെ നീ, നാണിച് നാണിച് ഇത് എങ്ങോട്ടാണ്.” കിച്ചു ചോദിച്ചു
“നാ… നാനാണമോ, പോടാ ഞാൻ ഓ.കെ ആണ്”
“അവിടെ നടന്നതൊന്നും കണ്ടിട്ടില്ലായിരുങ്കിൽ നീ ഈ പറഞ്ഞത് ഞാൻ തൊണ്ട തൊടാതെ വിഴുങ്ങിയേനെ. അതാണോ കക്ഷി” കിച്ചു തല ആട്ടി കൊണ്ട് പറഞ്ഞു.
“ഡാ അവൾ എന്നെ.. ഹോ… എന്താ ഇപ്പൊ പറയാ. ജീവനോടെ ഇരിക്കുമ്പോ തന്നെ സ്വർഗ്ഗം കിട്ടിയത് പോലെ.”
“ഇവൻ പിന്നെയും തുടങ്ങി, ഇത്രെയും നല്ല ഒരു അവസരം കിട്ടിയിട്ടും കമ ഒരു അക്ഷരം മിണ്ടാതെ വന്നിരിക്കുന്നു. ഇനി ഈ സാമാനം കൊണ്ടുപോയി അവളുടെ വണ്ടിയിൽ വെക്ക്, എന്നിട്ട് മിണ്ടാതെ അവിടെ അവളെയും കാത് നിന്നോണം.” കിച്ചു പറഞ്ഞു
ഞാൻ ഒരു അബോധാവസ്ഥയിൽ അവളുടെ വണ്ടിയുടെ അടുത്തേക്ക് നടന്നു ചെന്നു, ഈ പ്രാവിശ്യം ഗിഫ്റ് വെച്ച കവർ വണ്ടിയുടെ കണ്ണാടിയിൽ ഞാൻ തൂക്കി ഇട്ടു. അതെ സമയം ആയിരുന്നു പാർക്കിങ്ങിന്റെ അടുത്തുള്ള ടോയ്‌ലെറ്റിൽ നിന്നും പ്രിയാ ഇറങ്ങി വന്നത്, അവൾ ഞാൻ വണ്ടിയിൽ കവർ വെക്കുന്നത് കണ്ടു. അപ്പൊ തന്നെ പ്രിയാ അവളോട് പോയി കാര്യം പറഞ്ഞു. രണ്ട് പേരും കൂടി പെട്ടന് തന്നെ എന്റെ അടുത്തേക്ക് വേഗം നടന്ന് വന്നു. എന്തോ ആലോചനയിൽ ഉള്ള ഞാൻ ഇതൊന്നും അറിയാതെ അവിടെ നിന്നു.
“ഡാ…” കുറച് ദൂരത്ത് നിന്നും അവൾ എന്നെ നോക്കി വിളിച്ചു.
അവളുടെ വണ്ടിയിൽ ചാരി നിന്ന ഞാൻ ഞെട്ടി. പെട്ടന് ഉള്ള ആ വിളി കേട്ടപ്പോ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന ഞാൻ ഓട്ടോട്ടം ഓടി.
“ഡാ, അവിടെ നികടാ.” അവൾ പിന്നെയും പറഞ്ഞു
ഓടുന്നതിന്ടെ ഇടക് മുന്നിൽ ഉണ്ടായിരുന്ന ചങ്ങല ഞാൻ ശ്രേധിച്ചില്ല. കാൽ അതിൽ കുടുങ്ങി ഞാൻ വീണു, എന്റെ തല താഴെ ഉണ്ടായിരുന്ന ഇഷ്ടികയിൽ പോയി ഇടിച്ചു. എന്റെ ചെവിയിൽ കൂടി കിളികൾ പറക്കുന്നത് ഞാൻ കണ്ടു, അതിനെ ശേഷം എലാം ഒരു മങ്ങിയ ആയിരുന്നു. പ്രിയയും അവളും എന്റെ അടുത്ത് വന്ന് എന്തക്കയോ ചോദിക്കുന്നുണ്ടായിരുന്നു. പിന്നെ കിച്ചുവും വാച്ച്മാനും കൂടി വന്നിട്ട് ആണ് എന്നെ എടുത്തോണ്ട് പോയത്, അവർ എന്നെ കൊണ്ടുപോയത് കോളേജിലെ സിക്ക് റൂമിലേക്ക് ആയിരുന്നു. സ്നേഹിക്കുന്ന പെണ്ണിന്റെ മുൻപിൽ വെച്ചു നാണംകെടുന്നതിനെ കാലും വല്യ ഒരു നാണക്കേട് വേറെ ഇല്ല എന്ന് എനിക്ക് തോന്നി. അവളുടെ മുന്നിൽ തലയും കുത്തി വീഴുകയും ചെയ്തു, എന്ന പിന്നെ തല പൊട്ടി ചോര വന്നോ അതും ഇല്ല, അതിനെ പകരം ‘ടോം ആൻഡ് ജെറി’യിൽ ടോമിന്റെ തലക്ക് അടി കിട്ടുമ്പോ മുഴച്ചു വരുന്ന പോലെ എന്റെ നെറ്റിയും മുഴച്ചു വന്നു. ഇപ്പൊ നെറ്റിയിൽ ഐസ് പിടിച്ചിരിക്കുക ആണ് ഞാൻ. എന്നെ തന്നെ നോക്കി എന്റെ മുൻപിൽ മൂന്ന് പേർ ഇരിപ്പുണ്ടായിരുന്നു. പ്രിയയുടെയും കിച്ചുവിന്റെയും മുഖത് ഒരു ടെൻഷൻ ഉണ്ടായിരുന്നു, പക്ഷെ അവളുടെ മുഖത് നിഗുഢമായ എന്തോ കണ്ടുപിടിച്ച പോലെ ഒരു ഭാവവും ആയിരുന്നു. അവൾ പ്രിയേനെ നോക്കി ഒന്നു പുറത്തേക്ക് നികുമോ എന്ന് ചോദിച്ചു. കിച്ചു എന്നെ നോക്കി, അവനോടും കൂടെ പോവാൻ ഞാൻ കൈ കൊണ്ട് കാണിച്ചു. രണ്ട് പേരും പുറത്തേക്ക് നടന്നു, അവൾ വളരെ സീരിയസ് ആയിട്ട് തന്നെ എന്നെ നോക്കി ഇരുന്നു.
“ഇങ്ങനെ ഒരു അവസ്ഥ ആയത് കൊണ്ട് കൂടുതൽ ഒന്നും ഞാൻ ചോദിക്കുന്നില്ല, പക്ഷെ നാളെ ഈ സമയത് നീ ഇങ്ങോട്ട് വരണം.” അവൾ പറഞ്ഞു.
ഞാൻ കരുതിയത് പോലെ അവൾക്ക് കിളിനാഥം അല്ലായിരുന്നു, കുറച് ബാസ്സ് ഉള്ള ശബ്ദം ആയിരുന്നു… “അല്ല അത് ഞാൻ…” ഞാൻ പറഞ്ഞ് തുടങ്ങിയപ്പോഴേക്കും അവൾ ഇടക്ക് കേറി പറഞ്ഞു
“വരണം, ബാക്കി അപ്പൊ പറയാം.” എന്നും പറഞ്ഞ് അവൾ എഴുന്നേറ്റ് പുറത്തേക്ക് പോയി
അവളെയും നോക്കി ചിരിച്ചിട്ട് കിച്ചു എന്റെ അടുത്തേക്ക് വന്നു.
“ഇന്ന് ഇവിടെ തന്നെ കിടക്കാൻ ആണോ പരുപാടി പോണ്ടേ.”
ഞാൻ എണീറ്റ് അവന്ടെ കൂടെ പുറത്തേക്ക് പോയി, അവൻ ആണ് ബൈക്ക് എടുത്തത്. വണ്ടി അവൻ ഒരു കടയിലേക്ക് എടുത്തു. “വാ ഒരു ചായ കുടിക്കാം, നല്ല ക്ഷീണം ഉണ്ടാവുമാലോ.” അവൻ ഒരു ആക്കിയ ചിരിയുമായി എന്നോട് പറഞ്ഞു.
ഇരിക്കാൻ ഉള്ള സെറ്റപ്പ് ഒന്നും ഇല്ലാത്ത ഒരു കട ആയിരുന്നു. രണ്ട് ചായയും പറഞ്ഞ് ഞങ്ങൾ റോഡിലേക്ക് നോക്കി നിന്നു.
“എന്ത് പണി ആണെടാ അലവലാതി നീ കാണിച്ചത്, നീ എന്തിനാ അവരെ കണ്ടപ്പോ ഓടിയത്.” അവൻ ചെറിയ ഒരു ചിരിയോട് കൂടി ചോദിച്ചു.
“എടാ ഞാൻ അത് പെട്ടന് അവൾ എന്നെ വിളിച്ചപ്പോ ഞാൻ ചെയാൻ വന്ന കാര്യങ്ങൾ ഒക്കെ മറന്ന് പോയി. എങ്ങനെ രക്ഷപ്പെടാം എന്ന് ആയിപോയി പിന്നെ ചിന്തിച്ചത്.”
“എന്തായാലും നിങ്ങളുടേ ആദ്യത്തെ കണ്ടുമുട്ടൽ കൊള്ളാം, അവളെ നീ ശെരിക്കും ഞെട്ടിച്ചു. അപ്പൊ ഇന്നത്തോട് കൂടി ആ ചാപ്റ്റർ അവസാനിച്ചു ലെ, അല്ല തുടങ്ങിട്ട് പോലും ഇല്ല അപ്പഴാ.”
“ഓഹ്, ഒക്കെ അങ്ങോട്ട് നീ ഊഹിച്. നാളെ അവൾ എന്നെ ഒന്ന് കാണണം എന്ന് പറയാൻ വേണ്ടി ആണ് നിങ്ങളോട് പുറത്തേക്ക് പോവാൻ പറഞ്ഞത്, ഇതിൽ ഞാൻ പിടിച്ചു കയറും.” ഞാൻ അവന്ടെ തോളിൽ കൈ വെച്ച പറഞ്ഞു
“ഡാ അപ്പൊ നിന്നെ തെറി വിളിക്കാൻ വേണ്ടി അല്ലലെ ഞങ്ങളെ പുറത്ത് ആക്കിയത്, ഞാൻ നിന്നെ അവൾ എന്തേലും ചെയ്യോ എന്ന് മറ്റേ കുട്ടിയോട് ചോദിക്കായിരുന്നു.”
“ഓ നീ അതിന്ടെ ഇടയിൽ കൂടെ വേറെ കളി തുടങ്ങിയോ.”
“ചെ പോടാ നായെ, ഞാൻ അവളോട് ഇങ്ങനെ പേരും കാര്യങ്ങളും ഒക്കെ ചോദിക്കായിരുന്നു.”
“നീ അവളുടെ പേര് കണ്ടുപിടിച്ചോ, എന്ന ആദ്യം അത് പറയെടാ.”
“അല്ല ചോദിച്ചു എന്നെ ഉള്ളു, അവൾ സ്വന്തം പേര് പോലും പറഞ്ഞില്ല പിന്നെയല്ലേ നിന്ടെ കുട്ടീടെ പേര്. അവൾ നിന്നെ വലതും ചെയ്യുമോ എന്ന് ഞാൻ ഇവളോട് ചോദിച്ചു. ഒന്നും പറയാൻ പറ്റില്ല എന്നായിരുന്നു മറുപടി. അത് വിട് നാളെ നീ എന്താ ചെയാൻ പോവുന്നെ, ഇന്ന് കാണിച്ചത് പോലെ ഉള്ള എന്തെകിലും നാളെയും കാണിക്കണം കേട്ടോ.”
“പോടാ ഇന്ന് ഒരു അബദ്ധം പറ്റിയത് അല്ലെ, ഇതിനെ ഞാൻ ഒരു ട്രയൽ ബോൾ ആയിട്ടേ കാണുന്നുള്ളൂ, നാളെ തൊട്ട് ശെരിക്കുതെ കളി തുടങ്ങുന്നേ.” അവന്ടെ തലേക്ക് ഇട്ട് ഒരെണ്ണം കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
“ആദ്യത്തെ ബോളിൽ തന്നെ ഔട്ട് ആവാതെ ഇരുന്ന മതിയാരുന്നു. മതി ഇവിടെ കത്തി അടിച്ചിരുന്നത് നമുക്ക് പോവണ്ടേ.”
“ഇത് ഒന്ന് തീർക്കട്ടെ, ഭയങ്കര ചൂട്, കുടിക്കാൻ പറ്റുന്നില്ല.”
“നേരത്തെ നിന്ടെ തലയിൽ വെച്ച ഐസ് കൈയിൽ ഉണ്ടെകിൽ എടുത്ത് ഇട്ടോ എന്നാ.” കിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.
എനിക്കും ചിരി വന്നെകിലും ഞാൻ മേലോട്ടും സൈഡിലൊട്ടും ഒക്കെ നോക്കി നിന്നു. അതിന് ശേഷം ഞങ്ങൾ വീടുകളിലേക്കു തിരിച്ച പോയി. വീട്ടിലേക് കേറിയതും അമ്മ എന്റെ അടുത്തേക് ഓടി വന്നു
“മോനെ തലക്ക് എന്ത് പറ്റി, ഇവിടെ വീഞ്ഞിട്ട് ഉണ്ടാലോ.” എന്നും പറഞ്ഞ് അമ്മ അവിടെ തൊട്ടു.
“ആഹ്… എന്താ അമ്മെ, ഞാൻ ചെറുതായിട്ട് ഒന്ന് വീണു അത്രേ ഉള്ളു.”
“നിന്നോട് ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ട് ഉണ്ട് വണ്ടി മെല്ലെ ഓടിക്കണം എന്ന്, ഇനി നീ വണ്ടി എടുത്തു എങ്ങാനും ഞാൻ അറിഞ്ഞ…”
“എന്റെ അമ്മെ വണ്ടിന് ഒന്നും അല്ല, നടക്കും വീണ് പോയതാ.”
ഇതെലാം കേട്ട് എന്റെ ചേട്ടൻ അവിടെ ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. “എന്നാ പറ നീ എവിടെയാ വീണത്” ചേട്ടൻ ചോദിച്ചു.
“ക്ലാസ് കഴിഞ്ഞ വരുമ്പോ, ബൈക്കിന്റെ അടുത്തേക്ക് നടക്കുമ്പോ ഒന്ന് സ്ലിപ് ആയി.”
“ഓഹോ അങ്ങനെ, ഇത് കണ്ടാൽ അറിയിലെ അമ്മെ ഏതോ പെണ്ണിനെ വായുംനോക്കി പോയപ്പോ അവൾടെ കൈയിൻ ഒരെണ്ണം കിട്ടിയതാ.” എരിതീയിലേക് പെട്രോൾ എന്ന പോലെ ചേട്ടൻ പറഞ്ഞു.
അത് കേട്ടപ്പോ ഞാൻ ഒന്ന് പതറിയെങ്കിലും, അവനോട് കൈ കൊണ്ട് പോടാ എന്ന് ആംഗ്യം കാണിച്ച ഞാൻ നടന്നു. അപ്പോഴേക്കും അമ്മ കിച്ചണിൽ നിന്നും ഐസ് ആയിട്ട് വന്നു, എന്നിട്ട് എന്റെ നെറ്റിയിൽ വെച്ചുതന്നു. അതുമായിട്ട് ഞാൻ റൂമിലേക്ക് പോയി, അവിടെ എത്തിയതും ഐസ് എടുത്തു കളഞ്ഞു ഞാൻ. എന്റെ നെറ്റി എങ്ങനെ ഉണ്ട് എന്ന് അറിയാൻ കണ്ണാടിക്ക് മുന്നിൽ പോയി നോക്കി. മുഴച് വന്നത് ഉച്ചക് ഉള്ളതിനെ കാലും കൂറേ കുറഞ്ഞു. പക്ഷെ നോക്കിയപ്പോ മുഖത് കുറച്ച മാറ്റങ്ങൾ വരുത്തണം എന്ന് തോന്നി.
ആ രാത്രി നാളത്തെ കാര്യത്തിന് വേണ്ടി ഉള്ള കൂറേ തയ്യാറെടുപ്പുകളും കുറച്ച പഠനവും ആയിരുന്നു എനിക്ക്. അവളും നാളത്തേക്ക് വേണ്ടി ഉള്ള കൂറേ തെയ്യാറെടുപ്പുകളും പിന്നെ കുറച്ച പ്രോജക്ടിന്റെ പണിയിലും ആയിരുന്നു ആ രാത്രിയിൽ.
അടുത്ത ദിവസം രാവിലെ കുളിച്ചൊരുങ്ങി ബാഗ് എല്ലാം ഇട്ട് ഞാൻ താഴേക്ക് ചെന്ന്.
“കുട്ടാ ഭക്ഷണം ഇവിടെ വന്ന് എടുക്കണേ.” അമ്മ അടുക്കളയിൽ നിന്നും പറഞ്ഞു
ഞാൻ അടുക്കളയിൽ പോയി ഭക്ഷണം എടുക്കാൻ നിന്നപ്പോ അമ്മ പറഞ്ഞു “നിന്നോട് അല്ലേടാ പറഞ്ഞത്, നിന്ടെ ചേട്ടനെയാ വിളിച്ചത്”
“ഓ പൊട്ടനെ ആണോ കുട്ടാ എന്ന് വിളിച്ചത്.”
“നിന്ടെ മുഖത് എന്താടാ ഒരു മാറ്റം. നീ താടിയും മീശയും വടിച്ചോ ?” അമ്മ ഒരു സംശയത്തോടെ ചോദിച്ചു, ഞാൻ ചരിച്ച കൊണ്ട് തലയാട്ടി. അപ്പൊ തന്നെ ആയിരുന്നു ചേട്ടനും കേറി വന്നത്.
“അഹ്, അമ്മ പറഞ്ഞത് കൊണ്ട് വടിച്ചിട്ട് ഉണ്ട് എന്ന് മനസ്സിലായി.” ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു, ഇതും കേട്ട് അമ്മയും ചിരിച്ചു. കൂടുതൽ ഒന്നും കേൾക്കാൻ ഉള്ള താല്പര്യം ഇല്ലാത്തത് കൊണ്ടേ മിണ്ടാതെ കഴിച്ചിട്ട് ഞാൻ ക്ലാസ്സിലേക്ക് പോയി. എത്രയും പെട്ടന് വൈകുനേരം ആവണേ എന്നൊരു ആഗ്രഹം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു… അങ്ങനെ സമയം ആയപ്പോ ഞാൻ അവളുടെ കോളേജിലേക്ക് പോയി. അവൾടെ സ്കൂട്ടർ അവിടെ ഉണ്ട് പക്ഷെ അവളെ അവിടെ കണ്ടില്ല, ഞാൻ കുറച്ച ദൂരത്ത് ഉള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു. ഫോൺ എടുത്ത് വെറുതെ ഓരോന്ന് നോക്കാൻ തുടങ്ങി, അതികം വൈകാതെ തന്നെ അവൾ വണ്ടിയുടെ അടുത്തേക്ക് നടന്ന് പോവുണ്ടായിരുന്നു, ഒരു കറുപ്പ് ടി-ഷർട്ടും അതിന്ടെ പുറത്ത് കൂടി ഒരു ഷർട്ട് പിന്നെ ജീൻസും ആയിരുന്നു അവളുടെ വേഷം. വണ്ടിയുടെ അടുത്ത് എത്തിയതും അവൾ ചുറ്റും നോക്കുണ്ടായിരുന്നു, എന്നെ അന്വേഷിക്കുക ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി. അവൾ എന്നെ തേടുന്നത് ആസ്വദിക്കേ ഞാൻ അവളുടെ അടുത്തേക്ക് പോയി. ഞങ്ങൾ പരസ്പരം കൈ വീശി കാണിച്ചു, എന്റെ മുഘത്ത് ഒരു ചിരി ഉണ്ടായിരുന്നു പക്ഷെ അവൾ കുറച്ച സീരിയസ് മുഖഭാവത്തോടെ ആയിരുന്നു.
“ഹായ്, കാണാതെ ആയപ്പോ ഞാൻ കരുതി ഇനി വരിലായിരിക്കും എന്ന്.” അവൾ എന്നോട് പറഞ്ഞു.
“അല്ല ഞാൻ അവിടെ ഇരിക്കാലോ എന്ന് വിചാരിച്ചിട്ട്…” aa ബെഞ്ച് ചൂണ്ടി കാണിച്ച കൊണ്ട് ഞാൻ പറഞ്ഞു
“ഇവിടെ പുറത്ത് ഒരു കഫേ ഉണ്ട്, നമുക് അവിടെ പോയി സംസാരിച്ചാലോ.” അവൾ ചോദിച്ചു
ഞാൻ ശെരിയെന്ന രീതിയിൽ തല ആട്ടി. അവൾ മുന്നിൽ പോയി, അവളുടെ ഒപ്പം നടക്കണം എന്ന് കരുതിയെങ്കിലും അവൾക് ഭയങ്കര സ്പീഡ്, കൂടെ നടന്ന് ഏതാണ് സാധിച്ചില്ല. അവിടെ എത്തുന്നത് വരെ ഏതെങ്കിലും ഒക്കെ പറയണം എന്ന് ഉണ്ടായിരുനെകിലും എന്റെ ഒച്ച പുറത്തേക്ക് വരാത്തത് പോലെ തോന്നി. കാണാൻ നല്ല രസമുള്ള ഒരു കഫേ, ഫുൾ വെള്ള കളർ ആയിരുന്നു… വെള്ള ചെയർ, വെള്ള ടേബിൾ അങ്ങനെ അങ്ങനെ… അവൾ എന്തോ ഓർഡർ കൊടുത്തു, എങ്ങനെ തുടങ്ങണം എന്ന ആലോചനയിൽ ഞാൻ ടേബിളിൽ താളം പിടിച് കഫെയുടെ ചുറ്റും നോക്കി നിന്നു.
“ഒന്നും പറയാൻ ഇല്ലേ, എന്താണ് ഇയാളുടെ ഉദ്ദേശം” അവൾ ചോദിച്ചു
“ഉണ്ട്, ഞാൻ ജസ്റ്റ് ഒന്ന് പരിചയ പെടാൻ വേണ്ടി ഇങ്ങനെ”
“പരിചയ പെടാൻ വേണ്ടി മാത്രം ആണോ പൂവ് ഒക്കെ തന്നതും പുറക്കെ നടന്നതും, പിന്നെ ആ കത്ത് കുറച്ചധികം പൈങ്കിളി ആയിരുന്നു കേട്ടോ.”
“അല്ല അത് ഒരു വെറൈറ്റി ആയിക്കോട്ട് എന്ന് വെച്ചിട്ട് ചെയ്തപ്പോ… നിന്ടെ ക്ലാസ് മൊത്തത്തിൽ കഴിഞ്ഞോ.”
“ഇല്ല ഞാൻ ഇപ്പൊ ഫൈനൽ ഇയർ ആണ് B.A. ഹിസ്റ്ററി.”
“ഓഹ് ഞാൻ ഇന്നലെ ഫെർവെൽ കണ്ടപ്പോ നിന്ടെ ക്ലാസ് കഴിഞ്ഞു എന്ന് വെച്ചിട്ട് ആണ് ഇന്നലെ…” എന്നും പറഞ്ഞ് ഞാൻ കൈ കൊണ്ട് എന്തക്കയോ ആംഗ്യം കാണിച്ചു. ഇത്രെയും നേരത്തിന് ഇടയിൽ അവളെ ഒന്ന് ചിരിച്ചു കണ്ടു.
“നീ… നിന്ടെ പേര് എന്താ.” ഞാൻ ചോദിച്ചു.
“ഓഹ് അതുകൊണ്ടാണലെ കത്തിൽ അങ്ങനെ എഴുതിയത്. ഞാൻ വിചാരിച്ചത് ആ സ്വപനത്തിന് പേര് ഇല്ലാത്തത് കൊണ്ടാണ് എന്നായിരുന്നു.” എന്നും പറഞ്ഞ് അവളുടെ ചിരി പിന്നെയും വിടർന്നു.
“അല്ല പേര് പറഞ്ഞില്ല.”
“അപ്പൊ ഈ കോളേജ് അല്ലലെ ഹ്മ്മ്, എന്റെ പേര് തത്കാലം ഞാൻ പറയുന്നില്ല. അല്ല, പിന്നെ എന്നെ എവിടുന്ന് ആണ് കണ്ടത്.”
“കഴിഞ്ഞ മാസം ഇണങ്ങാനും ഒരു കല്യാണം ഉണ്ടായിരുന്നിലെ, അപ്പൊ കണ്ടതാ.”
“എന്നിട്ട് ഇവിടെ വരെ എങ്ങനെ എത്തി.” അവൾ ചോദിച്ചു, ഒപ്പം അവളുടെ മുഖത് ഉണ്ടായിരുന്ന ചിരി മാഞ്ഞു.
“അയ്യോ ഫോളോ ചെയ്ത് വന്നത് ഒന്നും അല്ല, ഒരു ദിവസം കോളേജിന്റെ മുന്നിൽ കൂടി പോയപ്പോ നീ സ്കൂട്ടറിൽ വരുന്നത് കണ്ടു. അപ്പൊ ജസ്റ്റ് ഒന്ന് പരിചയപ്പെടാം എന്ന് കരുതി.”
“കല്യാണത്തിന് കണ്ടു പിന്നെ ഇവിടുന്ന് അറിയാതെ കണ്ടു പിന്നെ പൂവ് ഗിഫ്റ് ആയിട്ട് തരുന്നു അതും റോസാപ്പൂ, അതും വെറുതെ ഒന്ന് പരിചയ പെടാൻ വേണ്ടി മാത്രം. എന്തോ ഒരു പ്രെശ്നം തോന്നുന്നിലെ രഹസ്യ ആരാധക നിനക്.” അവൾ പറഞ്ഞു. ആ വിളി കേട്ടപ്പോ എനിക്ക് ചിരി വന്നു.
“ചെയ്തത് ഒക്കെ കുറച് ഓവർ ആയിപോയി എന്ന് അറിയാം, അതിനാണ് ഇതിന്ടെ കൂടെ ഒരു മഞ്ഞ റോസും കൂടി അയച്ചത്, ഒരു സോറി എന്നത് പോലെ.”
“ഇപ്പോഴും ഇങ്ങനെ തന്നെ ആണോ, ഓപ്പൺ ആയിട്ട് അങ്ങോട്ട് കാര്യങ്ങൾ എല്ലാരോടും പറയോ.”അവൾ ചിരിച്ച കൊണ്ട് ചോദിച്ചു. അതിന് മറുപടി ആയി ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അവൾ ഓർഡർ ചെയ്ത ചായ വന്നു കൂടെ സാൻഡ്വിച്ചും. പിന്നെ കുറച്ച നേരം നിശബ്ദത ആയിരുന്നു, ഞാൻ അവളുടെ സൗന്ദര്യം ആസ്വദിച് അവിടെ ഇരുന്നു.മിണ്ടാതെ ഇരുന്നും അവൾ ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞ് ഇരുന്ന ശെരി ആവില്ല എന്ന് തോന്നി എനിക്ക്.
“നിന്ടെ കല്യാണം കഴിഞ്ഞതാണോ ?” ഞാൻ ചോദിച്ചതും കുടിച്ചോണ്ട് ഇരുന്ന ചായ അവളുടെ തരിപ്പിൽ കേറി അവൾ ചുമക്കാൻ തുടങ്ങി. ഞാൻ പെട്ടന് ഒരു ടിഷ്യു എടുത്ത് അവൾക് കൊടുത്തു, എന്റെ ഓപ്പോസിറ്റ് ആണ് അവൾ ഇരിക്കുന്നത് അതുകൊണ്ട് വേറെ ഒന്നും ചെയാൻ സാധിച്ചില്ല. അത് കഴിഞ്ഞിട്ട് അവൾ എന്നെ കുറച് ദേഷ്യത്തിൽ നോക്കി.
“അല്ല സോറി ഞാൻ നീ സിംഗിൾ ആണോ അല്ലയോ എന്ന് അറിയാൻ വേണ്ടി ചോദിച്ചപ്പോ ഇങ്ങനെ ആയിപോയതാ, സോറി.”
“ഓഹ് വല്ലാത്തൊരു ചോദ്യം തന്നെ ആയിപോയി, അല്ല വെറുതെ പരിചയ പെടാൻ വന്ന ആൾ എന്തിനാ ഇതൊക്കെ അറിയുന്നേ.”
“അല്ല എന്തായാലും പേര് നീ പറയുന്നില്ല എന്ന ബാക്കി ഡീറ്റെയിൽസ് അറിയാലോ എന്ന് കരുതി ചോദിച്ചതാ, അല്ലാതെ വേറെ ഒന്നും ഇല്ല.”
അവൾ താടിയിൽ കൈ വെച്ചുകൊണ്ട് ഇരുന്നു “വേറെ ഒന്നും ഇല്ലേ.” അവൾ എന്റെ കണ്ണിൽ നോക്കി ചോദിച്ചു. ഞാൻ eye കോൺടാക്ട് കൊടുക്കാതെ ഇരിക്കാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും നോക്കി.
“അതെ എനിക്ക് ലേറ്റ് ആവുന്നു ഞാൻ പോട്ടെ.” അവൾ ചോദിച്ചു, വീട്ടിൽ പോവണം എന്ന് അവൾക് ഇല്ല അവനോട് സംസരിച് ഇരിക്കണം എന്നും ഉണ്ട്, പക്ഷെ പക്ഷെ ഫ്രണ്ട്സിന്റെ ഉപദേശ പ്രകാരം അവൾ കുറച്ച ജാഡ ഇറക്കി.
“അല്ല നമ്മൾ വന്നിട്ട് കുറച്ച നേരമായിട്ടാലേ ഉള്ളു. ഇപ്പഴേ പോവാനോ.” ഞാൻ ചോദിച്ചു. നേരെ ഒന്നു സംസരിച് തുടങ്ങിയത് പോലും ഇല്ല അപ്പോഴേക്കും…
“ഇവിടെ ഇരുന്നിട്ട്, എന്തേലും പറയാൻ ഉണ്ടോ.” അവൾ കണ്ണുകളിൽ നിഷ്കളങ്കത അഭിനയിച് ചോദിച്ചു. എന്റെ കണ്ണുകൾ അവളെ കണ്ട് മയങ്ങിരുന്നെങ്കിലും അത് അവളോട് പറയാൻ ഞാൻ വിയർപ്പമുട്ടി.
“അല്ല ബാക്കി നാളെ പറയാലോ ലെ.” ഞാൻ പറഞ്ഞു.
“നമ്മൾ നാളെ കാണും എന്ന് ആരാ പറഞ്ഞത്.”
“അല്ല ഇവിടുത്തെ ഫ്രൂട്ട് ഷേക്ക് നല്ലതാ എന്ന് കേട്ടിട്ടുണ്ട്, നമ്മൾ ആണെകിൽ ഇവിടെ വന്നിട്ട് ചായ മാത്രമല്ലേ കുടിച്ചുള്ളു. അപ്പൊ നാളെ വന്ന് അത് ഒന്ന് ട്രൈ ചെയ്യണമാലോ.”
മനസിലാക്കാൻ അക്ഷരങ്ങളോ കേൾക്കാൻ ശബ്ദമോ ഇല്ലാതെ അവളുടെ കണ്ണിൽനിന്നും ചിരിയിൽനിന്നും എനിക്ക് സമ്മതം കിട്ടി.
“പൈസ ഞാൻ കൊടുക്കാം.” അവൾ പറഞ്ഞു
“വേണ്ട വേണ്ട ഞാൻ കൊടുക്കാം.” എന്നും പറഞ്ഞ് ഞാൻ പേഴ്സ്സിൽ നിന്നും പൈസ എടുത്ത് കൊടുത്തു. എന്നിട്ട് ഞങ്ങൾ വെളിയിലേക്ക് ഇറങ്ങി എന്നിട്ട് അവളുടെ കോളേജിലെക് തിരിച്ച നടന്നു. ഈ പ്രാവിശ്യം ഞങ്ങൾ ഒരുമിച്ച് ആണ് നടന്നത്.
“നീ ഇന്നലെ തന്ന ബുക്ക് നല്ലതായിരുന്നു കേട്ടോ, പക്ഷെ ഞാൻ അത് പണ്ടേ വായിച്ചത് ആണ്.” അവൾ പറഞ്ഞു.
“ഓഹ് സോറി, ഞാൻ അത് മറ്റേ ഗിഫ്റ് കിട്ടിയോ ഇല്ലയോ എന്ന് അറിയാത്തത് കൊണ്ട് ഒന്നുടെ വേറെ തരാം എന്ന്…”
“ഇയാൾ എന്താണ് പഠിക്കാനോ അതോ ജോലി ചെയണോ, അതോ ഇത്പോലെ വെറുതെ ഇങ്ങനെ ഗിഫ്റ് വെച് നടക്കാർ ആണോ പണി.”
“ഏയ് ഞാൻ ആദ്യായിട്ടാ ഇങ്ങനെ ഒക്കെ. ഞാൻ എഞ്ചിനീയറിംഗ് കഴിഞ്ഞു, ഇപ്പൊ MBA എടുക്കാൻ വേണ്ടി കോച്ചിങ്ങിന് പോവുന്നു.” അത് കേട്ട് അവൾ തലയാട്ടി
“നീ എവിടെയാ വണ്ടി വെച്ചത്.” അവൾ ചോദിച്ചു. ഞാൻ കൈ ചൂണ്ടി കാണിച് കൊടുത്തു, കോളേജിന്റെ പുറത്ത് ആയിരുന്നു നിർത്തിയിരുന്നത്.
“എന്നാ നീ പോയിക്കോ, ഞാനും ഉള്ളിൽ പോയി വണ്ടി എടുത്തിട്ട് പോവാ.” അവൾ പറഞ്ഞു.
“അല്ല ഞാനും വരാം അവിടെ വരെ.”
“അതിന്ടെ ആവിശ്യം ഇല്ല, ഞാൻ പോയ്കോലാം. അപ്പൊ ശെരി എന്ന.”
“ഓ.ക്കേ താങ്ക് യു.” ഞാൻ പറഞ്ഞു
“അത് എന്തിനാ.”
“അല്ല നീ ആണലോ ഇന്ന് കാണാം എന്ന് പറഞ്ഞതും കഫെയിൽ കൊണ്ടുപോയതും, അതിന് വേണ്ടി.”
“ഓഹ് എന്ന വെൽക്കം, ബൈ…” അവൾ ചിരിച് കൊണ്ട് പറഞ്ഞു. ഞാനും ബൈ പറഞ്ഞു. ഷേക്ക്ഹാൻഡ് കൊടുക്കാൻ വേണ്ടി ഞാൻ കൈ നീട്ടി, അപ്പോഴേക്കും അവൾ തിരിഞ്ഞ പോയിരുന്നു. നീട്ടിയ കൈ ഞാൻ പോക്കറ്റിലേക് ഇട്ടു എന്നിട്ട് വണ്ടിയിൽ കേറി ഇരുന്നു, കുറച്ച ദൂരം പോയതിന് ശേഷം അവൾ പെട്ടന് തിരിഞ്ഞു എന്നിട്ട് പറഞ്ഞു
“അതെ ഞാൻ പറയാൻ മറന്നു ഞാൻ സിംഗിൾ ആണ് കേട്ടോ.”
ഞാൻ വണ്ടിയിൽ തന്നെ ഇരുന്നെങ്കിലും എന്റെ മനസ്സിൽ ബൈക്കിൽ നിന്നും ഇറങ്ങി തുള്ളി-ചാടി ഡാൻസ് കളിക്കുക ആയിരുന്നു. ഇവളെ ഞാൻ എന്നും കാണും എന്ന് ഞാൻ ഉറപ്പിച്ചു അവൾ വണ്ടിയുമായി പോവുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു. അവൾ എന്നെ മൈൻഡ് ചെയ്യാതെ വണ്ടിയുമായി പോയി, ആരോടും പരാതി പറയാതെ ഞാനും പോയി.
വീട്ടിൽ എത്തി രാത്രി ആയതിന് ശേഷം ഞാൻ കിച്ചു’നെ വിളിച് കാര്യങ്ങൾ ഒക്കെ പറഞ്ഞു, ഇടയിൽ സംഭവിച്ച മണ്ടത്തരങ്ങൾ ഒന്നും പറഞ്ഞില്ല, മൊത്തത്തിൽ നല്ല രീതിയിൽ ആയിരുന്നു എന്ന് പറഞ്ഞു. സാധാരണ അവളെ പറ്റി ഓർക്കുമ്പോൾ എനിക്ക് ഓരോ നടക്കാത്ത കാര്യങ്ങൾ വെച് അവളെ സ്വപ്നം കാണണമായിരുന്നു, എന്നാൽ ഇനി അത് ആവിശ്യം ഇല്ല, കഴിഞ്ഞ രണ്ട് ദിവസം ആയിട്ട് നടന്ന യാഥാർഥ്യങ്ങൾ ആലോചിച്ച ഇരിക്കാം. ഇത് പോലെ ഒരു അനുഭവം ജീവിതത്തിൽ ആദ്യമായിട്ടാണ്, ഇത്രെയും സ്നേഹം ഉള്ളിൽ ഉണ്ടായിട്ടും അവളോട് പറയാൻ പറ്റുന്നില്ല. അവൾക്കും ചെറിയ രീതിയിൽ സ്നേഹം ഉള്ളത് പോലെ തോന്നി പക്ഷെ… കടലിലെ തിരമാലകൾ പോലെ, തിരയടിക്കുമ്പോ അത് നമ്മളെ തോടും എന്ന് തോന്നും, പക്ഷെ നമ്മളെ തൊടാതെ തിരിച്ച കടലിലേക് പോകും.
അവിടെ അവൾ പ്രിയയെ വിളിച്ച കാര്യങ്ങൾ പറഞ്ഞു.
അവൾ : അങ്ങനെ ഒന്നും ഇല്ലെടി, സംസാരിച്ചപ്പോ തോന്നിയത് ടൈം-പാസ്സിന് വേണ്ടി തന്നെയാണ് ആളും നടക്കുന്നത് എന്ന്.
പ്രിയാ : അത് ഏതായാലും നന്നായി, പറഞ്ഞ തന്ന പോലെ ജാഡ ഒക്കെ ഇട്ട് ഇരുന്നിലെ
അവൾ : ഓ ഓ
പ്രിയാ : ആദ്യം ആദ്യം കുറച്ച നേരം കൂടെ ഇരുന്ന മതി, വേണെമെങ്കിൽ മെല്ലെ കൂടെ സ്പെൻഡ് ചെയുന്ന സമയം കൂട്ടാം. അറ-മൂകമണിക്കൂർ ആവുമ്പോളേക്കും തിരക് ഉണ്ട് പോണം എന്നൊക്കെ പറഞ്ഞില്ലെ.
അവൾ : പറഞെടി, എല്ലാം അത് പോലെ ചെയ്തു
പ്രിയാ : ഹാ, പിന്നെ ഇന്നത്തെ ചിലവ് ഒക്കെ ആരാ എടുത്തത്.
അവൾ : അവൻ തന്നെ. ഞാൻ കൊടുക്കാം എന്ന് പറഞ്ഞു എന്നിട്ട് അവനെ കൊണ്ട് കൊടുപ്പിച്ചു.
പ്രിയാ : ഗുഡ് girl, അപ്പൊ കാര്യങ്ങൾ ഒക്കെ വിചാരിച്ചത് പോലെ തന്നെ, എന്നാ ശെരി ഡി ബാക്കി നാളെ കോളേജിന് പറയാ എന്നെ അമ്മ വിളിക്കുന്നു, ഗുഡ് നൈറ്റ്.
അവൾ : ഗുഡ് നൈറ്റ്.
(തുടരും)
Responses (0 )