പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4
Perillatha Swapnangalil Layichu 4 | Author : Malini Krishnan
[ Previous Part ] [ www.kkstories.com ]
അക്ഷരതെറ്റുകൾ ഉണ്ടെകിൽ ക്ഷേമിക്കുക, എനിക്ക് മലയാളം നേരെ എഴുതാനും പറയാനും ബുദ്ധിമുട്ട് ആണ്. ഒരു മലയാളി ആണെകിലും പഠിച്ചതും വളർന്നതും ഒക്കെ പുറത്തു ആണ്. മനഃപൂർവം തെറ്റുകൾ ഒന്നും ഉണ്ടാകുന്നില്ല, അറിയാതെ സംഭവിച്ച പോവുന്നത് ആണ്.
മംഗ്ലീഷ് കീബോർഡിൽ ടൈപ്പ് ചെയ്യുമ്പോ എന്താണോ വരുന്നത് അത് തന്നെ അങ്ങോട്ട് ഇടുന്നത് ആണ് ഞാൻ. കഥയെ പറ്റി ഉള്ള നല്ലതും മോശമായ അഭിപ്രായങ്ങൾ ഇനിയും കമന്റ് ചെയുക, ഇതിലും സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെകിൽ പറയുക, ഒരു കഥ എഴുതാൻ ഉള്ള ആഗ്രഹം കൊണ്ട് എഴുതുന്നത് ആണ്.
അച്ചാച്ഛന്ടെ പഴയ ലവ് സ്റ്റോറിയും ഉപദേശവും മോട്ടിവേഷണൽ സ്പീച്ചും കേട്ട് ഞങ്ങൾ ഇരുവരും ധൃതങ്ങപുളകിതർ ആയിരുന്നു.
“ജോലി ചെയാൻ കേറിയ സമയത് തന്നെ ഇങ്ങനെ ഒരു കഥ ഉണ്ടെകിൽ പിന്നെ കുറച്ച കഴിഞ്ഞ എന്തൊക്കെ ചെയ്തിട്ട് ഇണ്ടാവും, കോളേജിൽ ഒക്കെ എങ്ങനെ വെളസി നടന്നിട്ട് ഇണ്ടാവും !!” ഞാൻ പറഞ്ഞു.
“ഇറങ്ങടാ രണ്ടും എന്റെ മുറിയിൽ നിന്ന്.” എന്നും പറഞ്ഞ അച്ചാച്ചനും കിച്ചുവും കൂറേ ചിരിച്ചു. ചിരിച്ച ചിരിച്ച അവസാനം അച്ഛാച്ചൻ ചുമക്കാൻ തുടങ്ങി, പിന്നെ ഒരു ഗ്ലാസ് വെള്ളം കൊടുത്തിട്ട് ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി.
രാത്രി ഇരുട്ടി, എല്ലാവരും ഉറങ്ങാൻ കിടന്നു, ഞാനും കിച്ചുവും ഒരേ മുറിയിൽ ആയിരുന്നു. ഫാനിന്റെ കാറ്റും ജനൽ തുറന്നപ്പോ ഉള്ള കുളിരും എന്റെ മനസ്സിനെ കൂടുതൽ സന്തോഷവാൻ ആക്കി. എന്റെ ചിന്തകൾ മുഴുവൻ ഇന്ന് ബസിൽ നിന്നും ഇറങ്ങി നടന്ന് വന്ന അവളുടെ രൂപം ആയിരുന്നു, ഇത്രെയും കാലത്തിന്റെ ഇടയിൽ എങ്ങനെ ഇവൾ മാത്രം എന്റെ മനസ്സിനെ കിഴടക്കി, അവളുടെ കണ്ണുകൾ രണ്ടും ഒരു വിലങ് പോലെ എന്നെ ബന്ധിച്ചിരുന്നു.
“എന്താണ് മോനെ, എന്നും രാത്രി ഇങ്ങനെ ചിരിച്ച സ്വപ്‍നം കണ്ടാണോ നീ കിടക്കാർ ഉള്ളത്.” കിച്ചു ഒരു കളിയാക്കുന്ന റ്റോണിൽ ചോദിച്ചു.
“ഏയ്, ഞാൻ ഇങ്ങനെ വെറുതെ തണുപ് ഒക്കെ ആയപ്പോ…” ഞാൻ പറഞ്ഞു.
“നിനക്കു നാണം ഒക്കെ വരാൻ തുടങ്ങിയോ, അയ്യയോ എന്തൊക്കെ കാണാം ഞാൻ.”കിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു, ഞാനും ചിരിച്ചു.
“അല്ല എന്താ ഇനി ഇപ്പൊ പ്ലാൻ, അവളെ വേറെ എവിടുന്നാ നീ ഇനി കാണാൻ പോവുന്നെ, നിനക് ആണെകിൽ അവളുടെ എന്തെകിലും ഡീറ്റെയിൽസ് പോയിട്ട് അവളുടെ പേര് പോലും അറിയില്ലലോ.”
“അത് ഒക്കെ എവിടെ നിന്നും കാണണം എന്നുള്ള ഐഡിയ ഒക്കെ കിട്ടി, പക്ഷെ അവളോട് എന്താ ഇപ്പൊ ഒന്ന് സംസാരിച്ച തുടങ്ങുക എന്നാണ് ഞാൻ ആലോചിക്കുന്നേ.” ചിന്താവിഷ്ടൻ ആയി ഞാൻ പറഞ്ഞു.
“അതിപ്പോ എന്താണ് ഇത്ര ആലോചിക്കാൻ ഉള്ളത്, പേടി ഒക്കെ മാറ്റി നിർത്തി ഡയറക്റ്റ് ആയിട്ട് അങ്ങോട്ട് സംസാരിച്ച തുടങ്ങണം.”
“അതൊന്നും എന്നെ കൊണ്ട് പറ്റും എന്നും തോന്നുനില്ല, രണ്ട് പ്രാവിശ്യം ഫ്ലോപ്പ് ആയി, അവളെ ഇങ്ങോട്ട് എന്തേലും ഒക്കെ ഒന്ന് സംസാരിച്ചു തുടങ്ങിയ പിന്നെ ഞാൻ എന്തേലും ഒക്കെ ഒന്ന് ശ്രെമിക്കാം… നീ ഒന്നു എന്നെ സഹായിക്കുമോ.” ഞാൻ ചോദിച്ചു.
“എങ്ങനെ ഉള്ള സഹായം ആണ് ഞാൻ ചെയ്യണ്ടത്.” ഒരു സംശയ ഭാവത്തിൽ കിച്ചു പറഞ്ഞു.
“അല്ല എന്തൊക്കെ ആണ് സംസാരിക്കേണ്ടത് എന്നും എന്തൊക്കെ പറയാൻ പാടില്ല എന്നും. പിന്നെ എന്റെ ഈ ഡ്രെസ്സിൽ സ്റ്റൈൽ ഒന്ന് മാറ്റണം എന്ന് ഉണ്ട്. ഇതിനൊക്കെ അങ്ങയുടെ മഹത്തായ അഭിപ്രായം കിട്ടിയ കൊള്ളാം എന്ന് ഉണ്ട്.”
“നീ കൂടുതൽ ഓവർ ആകാൻ ഒന്നും നിക്കണ്ട, ഡ്രസിങ് ഒക്കെ ഇങ്ങനെ തന്നെ മതി, പിന്നെ എന്ത് പറയണം എന്നുള്ളത്, ഡാ മോനെ ഇത് പരീക്ഷ ഒന്നും അല്ലാലോ കാണാതെ പഠിച്ച പോയി കാര്യങ്ങൾ പറയാൻ, നാച്ചുറൽ ആയിട്ട് സംസാരിക്കണം അല്ലാതെ ടോപ്പിക്ക് ഒക്കെ ആലോചിച്ച പോയ ഒക്കെ കയ്യിന് പോവും.” കിച്ചു പറഞ്ഞു.
ആ രാത്രി എന്റെ ഐഡിയകളും അതിനെ കുറിച്ചുള്ള അവന്ടെ അഭിപ്രായങ്ങളും ആയിരുന്നു. എത്രയും പെട്ടന് ഒരു 2 ദിവസം കഴിഞ്ഞിരുന്നെകിൽ അവൾ എനിക്ക് സന്തോഷം തരുമോ അതോ എന്റെ ഹൃദയം തകർക്കുമോ എന്ന് അറിയാമായിരുന്നു. തറവാട്ടിൽ ഇതിന്ടെ ഇടയിൽ എന്റെ ചേട്ടനും വന്നിട്ട് ഉണ്ടായിരുന്നു. കിച്ചു ഓൺലൈൻ ആയിട്ട് കൂറേ കോഴ്സ് ചെയുണ്ടായിരുന്നു, രണ്ട് ദിവസം ഞാൻ കിച്ചുവിന്റെയും അച്ഛാച്ഛന്ടെയും കൂടെ തകർത്തു.
പഠനവും ചെറിയ രീതിയിൽ നടക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ തിരിച്ച പോവുന്ന ദിവസം വന്നെത്തി. ഞങ്ങൾ പോവുന്നതിൽ അച്ചാച്ചനെ നല്ല സങ്കടം ഉണ്ടായിരുനെകിലും പോവാതെ ഇരിക്കാൻ ഞങ്ങൾക്ക് സാധികിലായിരുന്നു. കിച്ചുവിനോടും യാത്ര പറഞ്ഞ ഞങ്ങൾ ആ രാത്രി വീട്ടിലേക് പോയി. വീട്ടിൽ എത്തി ഞങ്ങൾ എല്ലാരും ഉറങ്ങാൻ കിടന്നു.
നാളെ അവളെ കാണാൻ പറ്റുമായിരിക്കും എന്ന പ്രതീക്ഷയിൽ ഞാനും രാവിലെ 7:30ക് അലാറം വെച്ചിട്ട് ഉറങ്ങി.
വൈകുനേരം അവളുടെ വീടിന്ടെ മുൻപിലും സൈഡിലും ആയി നിന്നിട്ട് കാര്യം ഇല്ല, രാവിലെ അങ്ങോട്ട് പോയിട്ട് അവളുടെ കോളേജ് കണ്ടുപിടിക്കാം എന്ന് ഞാൻ കരുതി. കോളേജിൽ വെച്ചിട്ട് എങ്ങനെയെങ്കിലും ഒക്കെ അവളെ പരിചയപ്പെടാം എന്നായിരുന്നു ഇനി എന്റെ ലക്ഷ്യം.
ഞാൻ ഒന്ന് ഫ്രഷ് ആയി താഴത്തേക് പോയി, അമ്മ ബ്രേക്‌ഫാസ്റ് ഉണ്ടാകുന്നെ ഉള്ളായിരുന്നു. അമ്മയോട് ഞാൻ കോളേജ് പഠിച്ച ഒരു കൂട്ടുകാരൻ നാട്ടിൽ വരുന്നുണ്ട് അവനെ കാണാൻ പോവാൻ എന്നാണ് ഞാൻ പറഞ്ഞത്. ഫുഡ് ഒക്കെ കഴിച്ചു അവളുടെ വീടിന്ടെ അടുത്തേക്ക് ഞാൻ ബൈക്കിൽ പോയി.
അവളുടെ വീടിന്ടെ ഏരിയയിൽ എത്തി വണ്ടി നിർത്തിയപ്പോ തന്നെ എന്റെ മുൻപിൽ ഒരു ഒറ്റ മൈനയെ ഞാൻ കണ്ടു . “എന്റെ ദൈവമേ ദൂശകുനം ആണലോ, ഇന്ന് ഇനി അവളെ കാണാൻ പറ്റിലെ. ഇനി ഞാൻ ഇങ്ങോട്ട് ഇവളെ ഫോള്ളോ ചെയ്ത വരാൻ പാടില്ല, അതുകൊണ്ട് ഇന്ന് തന്നെ അവളുടെ കോളേജ് കണ്ടുപിടിക്കാൻ എന്നെ സഹായിക്കണേ!?” എന്ന് ഞാൻ മനസ്സിൽ ഓർത്തു…
ഇത്രയും പെട്ടന് എന്റെ ആഗ്രഹം സഫലം ആവും എന്ന് ഞാൻ വിചാരിച്ചില്ല. ഒരു പച്ച ടോപ്പും ജീൻസും ആണ് അവളുടെ വേഷം, ഹെൽമെറ്റിൽ പൊതിഞ്ഞ അവളുടെ സൗന്ദര്യം ആസ്വദിച്ച ഞാൻ അവളെ പിന്തുടരാൻ ഒരു നിമിഷം മറന്നു. പെട്ടന് തന്നെ ഞാൻ വണ്ടിയും എടുത്തു അവളുടെ പിന്നാലെ പോയി. അവൾ കോളേജിന്റെ ഉള്ളിലേക്ക് വണ്ടി എടുത്തു പോയി, ഞാൻ പുറത്തു തന്നെ വണ്ടി വെച്ചു. പ്രഫഷണൽ കോളേജ് ഒന്നുമല്ലായിരുന്നു,
അപ്പൊ സാധാ ഡിഗ്രി ആണ് അവൾ പഠിക്കുന്നത്. കോളേജ് കണ്ട തന്നെ അറിയാം ഇവിടെ പഠിക്കാൻ നല്ല ഫീസ് ആവും എന്ന്. നല്ല സുന്ദരമായ വല്യ ഒരു ക്യാമ്പസ്, ഒരു സിനിമ ഷൂട്ടിംഗ് ഒക്കെ നടത്താൻ വന്നാൽ വേറെ സെറ്റ് ഇടേണ്ട ആവിശ്യം ഇല്ല. പ്രണയിനിയുടെ കൈ കോർത്തു നടക്കുമ്പോഴും അവളുടെ കണ്ണുകൾ ഓർത്തു സ്വപ്നം കാണുമ്പോഴും,
ആ നിമിഷങ്ങളുടെ മനോഹാരിത കൂട്ടാനും ഈ ക്യാമ്പസ്സിന് സാധിക്കും. എനിക്ക് അവളോട് ഇഷ്ടം പറയാനും പ്രേമിച്ചു നടക്കാനും വേണ്ടി മാത്രം ആണ് ഈ സ്ഥലം എനിക്ക് കാണിച്ചു തന്നത് എന്ന് തോന്നി പോയി. ഈ ആഗ്രഹങ്ങൾ എല്ലാം ഇവിടെ വെച്ചു എങ്ങനെ നടത്തണം എന്ന് മാത്രം എനിക്ക് അറിയില്ലായിരുന്നു.
പക്ഷെ ഇനി ഒരു ചെറിയ പ്രെശ്നം ഉള്ളത് എന്റെ ക്ലാസ്സിന്റെ സമയം ആണ്. വൈകുനേരം ക്ലാസ് കഴിഞ്ഞ ഞാൻ ഇറങ്ങുമ്പോഴേക്കും അവൾ കോളേജിൽ നിന്നും പോയിട്ട് ഉണ്ടാവും, പിന്നെ അവളെ കിട്ടില്ല.
അതുകൊണ്ട് അവളുടെ ക്ലാസ് കഴിയുമ്പോഴേക്കും ഞാൻ ആ കോളേജിന്റെ പരിസരത് ഉണ്ടാവനം. മോർണിംഗ് ക്ലാസ്സിന് ചേരാൻ അവർ കൂറേ പറഞ്ഞെങ്കിലും, നേരത്തെ എണീക്കണ്ട കാര്യം ഓർത്തപ്പോ ഉച്ചക് മതി എന്ന് ഞാൻ പറഞ്ഞു.
ഇനി പോയി പിന്നെയും അവരുടെ കാൽ പിടിച്ചു രാവിലത്തെ ബാച്ചിൽ കേറണം, അല്ലെങ്കിൽ പഠിത്തം നടക്കില്ല. അവളുടെ ക്ലാസ് കണ്ടുപിടിക്കണം എന്നെനിക് ഉണ്ടായിരുനെകിലും അത്ര ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല, പാർക്കിങ്ങിൽ വെച്ചു തന്നെ അവളെ കാണാം.
ഉച്ചക് ഫുഡ് കഴിക്കാനും ക്ലാസ്സിലേക് ഉള്ള ബുക്ക് എടുക്കാനും എന്തായാലും വീട്ടിൽ പോയെ പറ്റൂ. അല്ലെങ്കിൽ ഇന്ന് ഒരു ദിവസം പുറത്തിന് കഴിക്കാം, ക്ലാസ്സിന് ആരോടെങ്കിലും ബുക്ക് കടം ചോദിക്കാം, പിന്നെ ഇന്ന് തന്നെ ക്ലാസ് മാറുന്ന കാര്യം പറയാം.
അങ്ങനെ കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കരഞ്ഞി പിന്നെ ഇന്സ്ടിട്യൂട്ടിലോട്ട് പോയി കാര്യം പറഞ്ഞു. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ നോട്ടത്തിൽ നിന്നും എനിക്ക് കാര്യം മനസ്സിലായി
‘നിന്നോട് ഞങ്ങൾ മലയാളത്തിൽ തന്നെ അല്ലേടാ പറഞ്ഞത് മോർണിംഗ് ബാച്ചിൽ ചേരാൻ.’ കൂടുതൽ നിർബന്ധിക്കേണ്ടി വന്നില്ല, ക്ലാസ് മാറാൻ സാധിച്ചു, നാളെ തൊട്ട് അപ്പൊ രാവിലെ എണീറ്റ് ക്ലാസ്സിൽ വരണം.
പിന്നെ ഫുഡ് ഒക്കെ കഴിച്ചു ക്ലാസ്സിൽ കേറി, ഈ ക്ലാസ്സിൽ കുറച്ച പെരുമായിട്ട് കുറച്ചു കമ്പനി ആയതായിരുന്നു മോർണിംഗ് ബാച്ച് ഇനി എങ്ങനെ ആണാവോ. ക്ലാസും കഴിഞ്ഞ നേരെ വീട്ടിലേക്ക് പോയി എന്നിട്ട് അമ്മയോട് ക്ലാസ് രാവിലെ ആക്കിയ കാര്യം പറഞ്ഞു.
“പിന്നെ അമ്മ, ഞാൻ ക്ലാസും കഴിഞ്ഞിട്ട് അവിടെ ഇരുന്ന് പഠിച്ചിട്ട് വൈകുനേരം തിരിച്ചു വരുള്ളൂ.”
ഒരു ഞെട്ടലോടെ അമ്മ എന്നെ നോക്കി എന്നിട്ട് ചോദിച്ചു “അല്ല അപ്പൊ ഉച്ചക് കഴിക്കാൻ ഉള്ളത് നീ എന്ത് ചെയ്യും, നീ വീട്ടിൽ ഇരുന്ന് പഠിച്ചോ ഇവിടെ നിന്നെ ആരും ശല്യം ഒന്നും ചെയുനില്ലലോ.”
“അവിടെ ആവുമ്പൊ ഡൌട്ട് ഒക്കെ അപ്പൊ അപ്പൊ തന്നെ ക്ലിയർ ചെയ്ത പോവാം. വീട്ടിൽ ഇരുന്ന് പഠിച്ച ഡൌട്ട് വന്ന് കഴിഞ്ഞാൽ, പിന്നെ ഗ്രൂപ്പിൽ ചോദിച്ചു ഉത്തരം കിട്ടാൻ ഒക്കെ ലേറ്റ് ആവും. പിന്നെ ഫുഡ് അത് ഞാൻ പുറത്തിന് കഴിചോലാം.”
“എന്നും പുറത്തിന് കഴിക്കാനോ, പിന്നെ ഇതിന് ഒക്കെ ഉള്ള പൈസയോ.”
“അതൊക്കെ എന്റെ കൈയിൽ ഉണ്ട്, പിന്നെ അമ്മയും എന്തേലും ഒക്കെ തന്നാൽ മതി.” ഞാൻ അമ്മയുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
“നിന്ടെ കൈയിൽ പൈസ ഉണ്ട് എന്ന് പറയുന്ന കേട്ടാ തോന്നും പണി എടുത്ത് ഉണ്ടാക്കിയത് ആണ് എന്ന്. നിനക്ക് അയാളുടെ പൈസയും വേണം അയാളോട് സംസാരിക്കാനും വയ്യാ’ലെ. അയാൾ വന്നിട്ട് നീ എന്തേലും സംസാരിച്ചോ, അത് പോട്ടെ ചോദിച്ച എന്തിനെങ്കിലും നീ നേരെ ഉത്തരം എങ്കിലും പറഞ്ഞോ” അമ്മ കുറച് ദേഷ്യത്തോടെ ചോദിച്ചു.
ആ ഒരു ചോദ്യത്തിന് എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല, എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. ഒന്നും മിണ്ടാതെ ഞാൻ എന്റെ റൂമിലോട്ട് പോയി, സാധാരണ റൂമിൽ എത്തിയ അവളെ പറ്റിയുള്ള ചിന്തകൾ ആയിരിക്കും ഉണ്ടാവുക ഇന്ന് അങ്ങനെ അല്ലായിരുന്നു. എനിക്ക് ഓർമ വെച്ച കാലം തൊട്ടേ ഞങ്ങൾ ഇങ്ങനെ ആണ്,
പക്ഷെ ഇതിപ്പോ എന്നെ മാത്രം കുറ്റപ്പെടുത്തുന്നത് ആണ് എനിക്ക് പറ്റാത്തത്, അച്ഛൻ ആയിപ്പോയിലെ ഒന്നും പറയാനും തോന്നുനില്ല. ഞാൻ ബൈക്ക് വേണം ഒരു ആഗ്രഹം അമ്മയോട് ആണ് പറഞ്ഞെതെങ്കിലും, അച്ഛന്റെ സമ്മതം ഇല്ലാതെയും പൈസ താരത്തെയും അത് എനിക്ക് കിട്ടില്ല. ബൈക്ക് മാത്രം അല്ല,
എന്റെ ഏത് ആഗ്രഹം ആയാലും അങ്ങനെ തന്നെ. പിന്നീട് രാത്രി ഫുഡ് കഴിക്കാൻ ആണ് ഞാൻ താഴത്തേക് പോവുന്നത്, അപ്പൊ ഞാൻ അമ്മയോട് ഉച്ചക് ഉള്ള ഭക്ഷണം ലഞ്ച് ബോക്സിൽ കൊണ്ടുപോയിക്കോളാം എന്ന് പറഞ്ഞു. അതാവുമ്പോ അമ്മയുടെ പ്രേശ്നവും തീരും എന്റെ കാര്യങ്ങൾ ഒക്കെ നടക്കുകയും ചെയ്യും.
അടുത്ത ദിവസം രാവിലെ അലാറം വെച്ചു നേരത്തെ എണീറ്റു ഞാൻ, നേരെ ക്ലാസ്സിലേക്ക് പോവുന്നതിനെ മുന്നേ അവളുടെ കോളേജിന്റെ അങ്ങോട്ട് ഒന്നു ചെല്ലണം എന്ന് എനിക്ക് ഉണ്ടായിരുന്നു, അവളെ ഒന്ന് കാണാൻ, അവളെ കാണുന്നത് എനിക്ക് ഒരു പോസിറ്റീവ് വൈബ് ആയിരുന്നു. പിന്നീട് ഒരു 3-4 ദിവസം, ശനി ഞായർ ദിവസങ്ങൾ ഒഴിച്,
ഇത് തന്നെ ആയിരുന്നു എന്റെ പരുപാടി, രാവിലെ അവളെ കാണുന്നു, ചില ദിവസം അവൾ സ്കൂട്ടറിൽ വരും ചില ദിവസം അവൾ ബസിലും. അവളെ കണ്ടുകഴിഞ് ഞാൻ ക്ലാസ്സിൽ പോവും, ഉച്ചക് വീട്ടിൽ നിന്നും കൊണ്ടുവന്ന ഫുഡ് കഴിക്കും , വൈകുനേരം കോളേജ് വിടുന്ന ടൈമിന്റെ ഒരു അരമണിക്കൂർ മുന്നേ വരെ ഞാൻ അവിടെ ഇരുന്ന് പഠിക്കും,
അമ്മയോട് ഒരു കള്ളം പറഞ്ഞത് പോലെ ആകരുത് എന്ന് വിചാരിച്ചാണ് ഞാൻ അവിടെ ഇരുന്ന് പഠിക്കുന്നത്. വൈകുനേരം അവളെ കാണാൻ വീണ്ടും അവളുടെ കോളേജിലേക്ക്, രാവിലെ അവൾ സ്കൂട്ടറുമായിട്ടാണ് വന്നത് എങ്കിലേ ഞാൻ അങ്ങോട്ട് ചെല്ലാർ ഉള്ളു. പക്ഷെ പോയി കഴിഞ്ഞാലും ക്ലാസ് വിടുന്ന ടൈം ആയത് കൊണ്ട് ഭയങ്കര തിരക്ക് ആയിരിക്കും, അവളുടെ കൂടെ കൂട്ടുകാരികാരികളും ഉണ്ടാവും, അതിന്ടെ ഇടയിൽ പോയി സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു.
“എടാ മോനെ കിച്ചു, നീ എവിടെ ആട കുട്ടാ, ടൗണിൽ എങ്ങാനും ഉണ്ടോ ? ”
“ഓ ടൗണിൽ ഉണ്ടാലോ, എന്താടാ.”
“നീ കറക്റ്റ് എവിടെയാ, എനിക്ക് നിന്നെ ഒന്ന് നേരിട്ട് കണ്ടിട്ട് കുറച്ചു പറയാൻ ഉണ്ട്.”
“ആണോ, നീ എവിടെയാ ഉള്ളത് എന്ന് പറ ഞാൻ അങ്ങോട്ട് വരാം, ഞാൻ ഇവിടെ പോസ്റ്റ് ഓഫീസിൽ ആണ് ഉള്ളത്.”
“ഞാൻ അവളുടെ കോളേജിന്റെ അടുത്ത് ഉള്ള ഒരു ചായ കടയിൽ ആണ്, ലൊക്കേഷൻ ഞാൻ വാട്ട്സാപ്പിൽ ഇടാം.” എന്നും പറഞ്ഞ ഞാൻ ഫോൺ വെച്ചു, എന്നിട്ട് ലൊക്കേഷൻ അയച്ചു.
അപ്പൊ തന്നെ അവൻ എന്നെ തിരിച്ചു വിളിച്ചു “ഡാ ഹൃതിക്ക്, നീ പോസ്റ്റ് ഓഫീസ് വരെ ഒന്നു വരുമോ?”
“എന്താടാ എന്ത്പറ്റി !?”
“അല്ല എന്റെ അടുത്ത വണ്ടി ഇല്ല, നീ അയച്ച സ്ഥലത്തേക്ക് വരാൻ ദൂരം ഇല്ലെങ്കിലും രണ്ട് ബസ് മാറി കേറി വരണം.”
“ഡാ ഡാ, വിളിച്ചപ്പോ തന്നെ ഞാൻ അങ്ങോട്ട് വരാം എന്നല്ലെടാ പൂ… മോനെ പറഞ്ഞത്, കളിയാകുന്നോടാ.”
“ഇവിടെ പോസ്റ്റ് ഓഫീസിൽ വന്നിട്ട് എന്ത് കാര്യം എന്ന് കരുതി പറഞ്ഞതാ, പിന്നെയാണ് ബുദ്ധി ഉണർന്നത്. ഒന്നു ഇങ്ങോട്ട് വാടാ മോനെ.”
“ആ ആ, അവിടെ തന്നെ നിക്ക് നീ.”
ഞാൻ പിന്നെ അങ്ങോട്ട് പോയി അവനെയും കൊണ്ട് അടുത്തുള്ള ബേക്കറിയിൽ കയറി.
“ചേട്ടാ 2 ലൈമ്.” ഞാൻ ഓർഡർ കൊടുത്തു.
“നീ എന്തായാലും എന്നെ വിളിച്ചത് നന്നായി, ഞാൻ ഇനി ബസിൽ തൂങ്ങി പിടിച് പോണ്ടേ എന്ന് ആലോചിച്ചു വിഷമിച് ഇരിക്കയായിരുന്നു അപ്പോഴാണ് നീ…” എന്നും പറഞ്ഞ് അവൻ എന്നെ നോക്കി ഇളിച്ചു.
“അയ്യടാ ഞാൻ ആരാ നിന്ടെ ഡ്രൈവറോ.”
“അല്ല ഇത് പറഞ്ഞ് ഇരിക്കാൻ അല്ലാലോ , നിനക് വേറെ എന്തോ പറയാൻ ഇല്ലേ” കിച്ചു പറഞ്ഞു.
“എടാ അതെ, ഞാൻ അവളുടെ കോളേജ് കണ്ടുപിടിച്ചു എന്നല്ലാതെ പിന്നെ ഒന്നും സംഭവിച്ചിട്ടില്ല. സംസാരിക്കാൻ എനിക്ക് അവളെ കിട്ടുന്നില്ല. നീ എന്തെക്കിലും ഒരു വഴി പറഞ്ഞ് തരണം എനിക്ക്.”
“നിനക് സംസാരിക്കാൻ പേടി ആണ് എന്നാണോ അവളെ കിട്ടുനെ ഇല്ല എന്നാണോ.”
“കോളേജ് കഴിഞ്‍ വരുമ്പോ കൂറേ ആൾകാർ ഉണ്ടാവും കൂടെ, അതിന്ടെ ഇടയിൽ കേറി ഇവളോട് മാത്രം ഒറ്റക് സംസാരിക്കണം എന്ന് ഏതോ ഒരുത്തൻ വന്ന് പറഞ്ഞ ആരും വരാൻ ഒന്നും പോവുന്നില്ല. അപ്പൊ അവൾ ഇങ്ങോട്ട് എന്തെകിലും ഒന്ന് സംസാരിച് തുടങ്ങിയ പിന്നെ കുഴപ്പം ഇല്ല.”
“ഒരു ഐഡിയ ഉണ്ട്, അവൾ വണ്ടി എടുത്ത് പുറത്തേക് വരുമ്പോ അവളെ ചെറുതായിട്ട് നിന്ടെ വണ്ടി കൊണ്ട് തട്ടിക്കണം, വളരെ ചെറുതായിട്ട്, അത് എങ്ങാനും പാളിപ്പോയ എല്ലാരും കൂടി വന്ന് നിന്നെ പൊതിയും.”
“അതൊന്നും വേണ്ടാ, എന്നെ കൊല്ലാൻ ഐഡിയ തരാൻ അല്ല നിന്നോട് ഞാൻ പറഞ്ഞത്.”
“എടാ ഒന്ന് ഫുൾ കേൾക്ക് നീ, അങ്ങനെ ചെറുതായിട്ട് ഒരു ദിവസം അവളെ തട്ടി, അടുത്ത ദിവസം നീ അവളുടെ വണ്ടിയുടെ അടുത്ത കാത് നിൽക്കണം, എന്നിട്ട് അവളോട് സോറി പറഞ്ഞ് നീ തുടങ്ങണം. ബാക്കി ഒക്കെ നിന്ടെ സംസാരം പോലെ ഇരിക്കും.”
“ഫുൾ കേട്ടപ്പോ വല്യ മോശം ഒന്നും തോന്നുന്നില്ല, പക്ഷെ ടെൻഷൻ കാരണം ഞാൻ അവളെ വണ്ടി അടിച്ചു തെരുപ്പിക്കും എന്നാണ് എനിക്ക് തോന്നുന്നത്.”
അവന്ടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. “എന്താടാ മോനെ, സംസാരിക്കാൻ പേടി, എന്തെകിലും ചെയാൻ ടെൻഷൻ, ഇതൊക്കെ പെട്ടന് മാറ്റി എടുക്കണം. നീ ഇപ്പൊ അവളോട് എങ്ങനെങ്കിലും സംസാരിച് തുടങ്ങി എന്ന് തന്നെ വെച്ചോ, നിന്നോട് കൂറേ നേരം സംസാരിച്ചു കഴിഞ്ഞ അവൾക് മനസ്സിലാവും നിനക് കോൺഫിഡൻസും ധൈര്യവും കുറവാണ് എന്ന്, അത് നിനക് നല്ലത് ആയിരിക്കില്ല. ചേട്ടാ 2 പഫ്സ്…”
അവൻ എനിക്ക് പകർന്ന് തന്ന അറിവ് കേട്ടപ്പോ ശെരിക്കും ഞാൻ ഞെട്ടി, ഇവനെ ഇത്രയൊക്കെ ഇതിന് പറ്റി അറിയാം എന്ന് ഞാൻ കരുതിയില്ല.
“ഡാ എന്നാലും വേറെ എന്തേലും ഐഡിയ ഉണ്ടോ, ഇത് തത്കാലം ‘പ്ലാൻ ബി’ ആയിട്ട് അവിടെ നിന്നോട്ടെ. ഐഡിയ എന്ന് പറയുമ്പോ കുറച്ച് റിസ്ക് കുറഞ്ഞ വല പരിപാടിയും.”
“ഞാൻ ഇനിയും ആലോചിച്ച ഇത് പോലെ എന്തെങ്കിലും കൊനഷ്ട് ഐഡിയ അല്ലാതെ വേറെ ഒന്നും കിട്ടും എന്ന് തോന്നുന്നില്ല അളിയാ. അല്ലെങ്കിൽ ഞാൻ ഒന്നു നോക്കട്ടെ, നീ ഒരു 1-2 ദിവസം സമയം താ എനിക്ക്. ഐഡിയ പറഞ്ഞ് തന്ന ഗിഫ്റ്റ് വേണം കേട്ടോ.” കിച്ചു പറഞ്ഞു.
“ഓ സമയം എടുത്ത് പറഞ്ഞ തന്ന മതി, അല്ലേടാ ഞാൻ ഗൂഗിൾ എടുത്തു ഒന്നു നോക്കിയാലോ എന്താ ചെയ്യണ്ടത് എന്ന്, അവരുടെ കൈയിൽ എന്തെകിലും ഒരു സ്കീം ഉണ്ടാവാതെ ഇരിക്കില്ല.”
അവൻ എന്നെ ഒന്നു നോക്കി, അവൻ ഒന്നും പറയാതെ തന്നെ എനിക്ക് മനസിലായി അവന്ടെ മനസ്സിൽ എന്താണ് എന്ന്… ‘പോയി ചത്തൂടെടാ നിനക്ക് ഒക്കെ.’
“എന്ന പിന്നെ പോയാലോ ഡാ, നിന്നെ വീട്ടിൽ ആക്കി തരാം ഞാൻ.” ഞാൻ കിച്ചുവിനോട് പറഞ്ഞു.
ഞാൻ വീട്ടിൽ എത്തിയതും അമ്മ അപ്പുറത്തെ വീട്ടിലെ ചേച്ചിയുമായി സംസാരിച്ച നികുവായിരുന്നു, ഞാൻ അവരെ നോക്കി ചിരിച്ചിട്ട് ഉള്ളിലേക്കു കേറാൻ പോയപ്പോഴേക്കും അമ്മ എന്നെ വിളിച്ചു.
“ഡാ മോനെ നമ്മളുടെ ടി വി അടിച്ചു പോയെടാ, ഏട്ടൻ അതിൽ ന്യൂസ് കണ്ടോണ്ട് ഇരുന്നപ്പോ പെട്ടന് ഒരു സൈഡ് ഫുൾ കറുപ്പ് ആയിപോയി, അപ്പൊ ഞാൻ വിമലേച്ചിയോട് പുതിയ ടി വി വാങ്ങിക്കുന്നതിനെ പറ്റി ചോദിക്കുവായിരുന്നു.”
“ശെരിയാ കുറച്ചും കൂടി വല്യ ടി വി വാങ്ങിക്കാം നമുക്ക്, ഏതാ വിമലേച്ചി ഇവിടെ അടുത്തുള്ള ഇലക്ട്രോണിക്സ് ഷോപ്.” ഞാൻ ചോദിച്ചു
“എന്തിനാടാ പുതിയത് വാങ്ങിക്കുന്നത്, നീ എഞ്ചിനീയർ അല്ലെ നന്നാക്കി കൊടുക്കട.” വിമലേച്ചി കളിയാക്കി കൊണ്ട് പറഞ്ഞു. മിണ്ടാതെ അമ്മ പറഞ്ഞതിന് തലയാട്ടി പോയ മതിയാരുന്നു ഞാൻ ചിന്തിച്ചു.
“അത് ശെരിയനാലോ, ഒന്ന് ശെരിയാകാൻ നോക്കടാ എന്ന, നീ ആണ് ശെരിയാക്കിയത് എന്ന് അറിഞ്ഞ നിന്ടെ അച്ഛനെ വല്യ സന്തോഷം ആവും.”
“ഓ പിന്നെ, പൈസ കുറച് ലാഭം ആയാലോ എന്ന് ഓർത്തിട്ട് ആയിരിക്കും സന്തോഷം ആവ.”
“എന്തായാലും നീ അയാളോട് ഒന്നും സംസാരിക്കില്ല, എന്ന പിന്നെ ഇങ്ങനെയൊക്കെ ഒരു സർപ്രൈസ് കൊടുക്ക്.” അമ്മ പറഞ്ഞു.
അമ്മ പറഞ്ഞത് എന്റെ മനസ്സിൽ എക്കോ അടിച്ചു ഞാൻ കേട്ടു, ‘എന്തായാലും നീ ഒന്നും സംസാരിക്കില്ല, എന്ന പിന്നെ ഇങ്ങനെയൊക്കെ ഒരു സർപ്രൈസ് കൊടുക്ക്.’
ഞാൻ അഭിമാനത്തോടെ അമ്മയെ നോക്കിട്ട് പറഞ്ഞു “അമ്മ ഒരു ജീനിയസ് തന്നെ.” ഞാൻ വേഗം റൂമിലോട്ട് പോയി പണി ആയുധങ്ങളുമായി താഴത്തേക്ക് വന്നു. എല്ലാം അഴിച് എടുത്ത് കഴിഞ്ഞപ്പോ ആണ് എനിക്ക് പണി പാളി എന്ന് മനസിലായത്, ഇനി എന്ത് ചെയ്‌താൽ ആണ് ഇത് ശെരിയാവുക എന്ന് എനിക്ക് അറിയില്ല. അമ്മ ഞാൻ ഈ ചെയുന്നത് ഒക്കെ നോക്കി നിൽക്കുന്നുണ്ടായിരുന്നു, മുഖം കണ്ടാലറിയാം നല്ല പ്രതീക്ഷ ഉണ്ട് എന്ന്.
യൂട്യൂബ് നോക്കിയാ ചിലപ്പോ ഐഡിയ കിട്ടും എന്ന് മനസിലായി എനിക്ക്, പക്ഷെ അമ്മയുടെ മുന്നിൽ നിന്ന് നോക്കിയാ അത് എന്റെ അഭിമാനത്തിന്റെയും കഴിവിനെയും ബാധിക്കും, അതുകൊണ്ട് റൂമിലെ പോയി കുറച്ചും കൂടി ടൂൾസ് എടുക്കാൻ ഉണ്ട് എന്ന് പറഞ്ഞ് അവിടെ പോയി കുറച്ച യൂട്യൂബ് നോക്കും. തികച്ചും ഭാഗ്യം കൊണ്ട് മാത്രം ടി വി ഞാൻ ശെരിയാക്കി.
സലാം കശ്മീരിലെ ജയറാമിനെ പോലെ ഞാൻ അഭിമാനം കൊണ്ട് പുളകിതൻ ആയി ഞാൻ അവിടെ നിന്നു. പിന്നീട് അച്ഛനോടും അമ്മ വല്യ കാര്യത്തിൽ ഞാൻ ആണ് ഇതൊക്കെ ശെരിയാക്കിയത് എന്ന് പറയുന്നത് ഞാൻ കേട്ടു.
രാത്രി ഉറങ്ങാൻ കടക്കുമ്പോഴും ഞാൻ അമ്മ പറഞ്ഞ കാര്യം തന്നെ ഒന്നുടെ ആലോചിച്ചു, ‘എന്തായാലും നീ ഒന്നും സംസാരിക്കില്ല, എന്ന പിന്നെ ഇങ്ങനെയൊക്കെ ഒരു സർപ്രൈസ് കൊടുക്ക്.’ പക്ഷെ അവൾക് അങ്ങനെ എന്താണ് ഞാൻ കൊടുക്കുക എന്നത് ആയിരുന്നു എന്റെ സംശയം.
ഇതിനെ ഇനിയും കാഴ്ചയിൽ മറഞ്ഞ ഇഷ്ടമായിട്ട് കൊണ്ടുനടക്കാൻ സാധിക്കില്ല, അവളെ അറിയിക്കണം. ഒരാളോട് സംസാരിക്കാതെ കാര്യങ്ങൾ പറയാൻ ഏറ്റവും നല്ല രീതി സമ്മാനങ്ങൾ കൊടുക്കുന്നത് ആണ് എന്ന് എനിക്ക് തോന്നി, പക്ഷെ അത് കറക്റ്റ് ആയിട്ട് ചെയ്തില്ലെങ്കിൽ നമ്മൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യം ചിലപ്പോ മനസിലാവില്ല അല്ലെങ്കിൽ വേറെ എന്തെകിലും ആണ് എന്ന് തെറ്റിധരിക്കും.
അതികം സമയം കളയാൻ ഇല്ലാത്തത് കൊണ്ട് അടുത്ത ദിവസം തന്നെ ഞാൻ അവൾക് ഒരു സമ്മാനം കൊടുക്കാം എന്ന് ഞാൻ കരുതി വീട്ടിൽ നിന്നും ഇറങ്ങി. ഈപ്രാവിശ്യവും ദൂഷഗുണം എന്ന പോലെ ഞാൻ ഒരു ഒറ്റമൈനയെ കണ്ടു,
ഇതെലാം അന്ധവിശ്വാസം ആണ് എന്നും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ വണ്ടി എടുത്തു. ഉച്ചക്ക് എന്റെ ക്ലാസും കഴിഞ് അവളുടെ കോളേജ് കഴിയാറാവുമ്പോ ആണ് ഞാൻ അങ്ങോട്ട് പോകാറ് ഉള്ളത്, ഇന്ന് കുറച്ചു നേരത്തെ ഞാൻ പോയി, അവളുടെ സ്കൂട്ടറിന്റെ മുൻപിൽ കാൽ ഒക്കെ വെക്കുന്ന സ്ഥലത്ത് ഞാൻ ഒരു കവർ വെച്ചു, അതിന്ടെ ഉള്ളിലെ മനോഹരമായി പൊതിഞ്ഞ ഒരു സമ്മാനവും കൂടെ ചെറിയ ഒരു കത്തും ഉണ്ടായിരുന്നു.
കത്ത് എന്ന് പറയുമ്പോ വളരെ ചെറുത്, പരീക്ഷക്ക് തുണ്ട് വെക്കുന്ന പോലത്തെ ഒരു പേപ്പർ. ഗിഫ്റ് കണ്ടുകഴിഞ്ഞ എന്തായിരിക്കും അവളുടെ എന്ന് അറിയാൻ വേണ്ടി ഞാൻ കുറച് അങ്ങോട്ട് മാറി നിന്നു.
ചെറിയ രീതിയിൽ കാറ്റ് അടിച്ച അവിടെ ഉള്ള ചെടികൾ എലാം ചലിക്കുന്നുണ്ടായിരുന്നു, ഇലകൾ വീഴുന്നു, സദ്യ സമയത് ഉള്ള വെളിച്ചവും ആ കോളേജ് ഇടവഴികൾ സുന്ദരമാക്കി. എന്റെ കണ്ണുകൾ പരിചിതമായ രണ്ട് കണ്ണുകൾ കണ്ടു,
കൂട്ടുകാർക്കൊപ്പം നടന്ന വരുന്ന എന്റെ പേരില്ലാത്ത സുന്ദരിയെ. മറ്റുള്ളവരുടെ തമാശക്ക് മറുപടി ആയി അവളുടെ അവളുടെ തല പുറകോട്ട് ചരിഞ്ഞു, ചുണ്ടിൽ ചിരി വിരിഞ്ഞു. ചുറ്റുപാട് മുഴുവനും മങ്ങിതുടങ്ങിയത് പോലെ എനിക്ക് തോന്നി. അവൾ സ്കൂട്ടർ എടുത്ത് കൂട്ടുകാരോട് യാത്ര പറഞ്ഞിട്ട് പോയി , വണ്ടിയിൽ ഉണ്ടായിരുന്ന കവർ അവൾ ശ്രെദ്ധിച്ചില്ല. അവൾ ഗിഫ്റ് ശ്രേധിക്കാത്ത പോയ കാര്യം ഞാൻ കുറച്ച കഴിഞ്ഞാണ് ശ്രേധിച്ചത്. ഞാൻ തലയിൽ കൈയും വെച്ച അവിടെ തന്നെ നിന്ന് പോയി. വീട്ടിൽ എത്തുമ്പോ എങ്കിലും അവൾ കാണുമായിരിക്കും എന്ന് വിചാരിക്കാം, അല്ലാതെ ഇപ്പൊ എന്താണ് ഞാൻ ചെയ്യാ.
*a**i*a യുടെ വീട്ടിൽ അവൾ സ്കൂട്ടർ പാർക്ക് ചെയ്ത് വീട്ടിലേക് നടന്ന് കയറാൻ തുടങ്ങുമ്പോ ആണ് പുറകിൽ നിന്നും ഒരു വിളി
“മോളെ വണ്ടിയിൽ ഉള്ള കവർ വേണ്ടേ.” ഒരു സ്ത്രീ ചോദിച്ചു.
അപ്പോഴാണ് അവൾ വണ്ടിയിൽ ഉള്ള കവർ ശ്രേധിച്ചത്. അവൾ വണ്ടിയിൽ നിന്നും കവർ എടുത്തു, ഈ കാര്യം പറഞ്ഞു തന്ന സ്ത്രീ അവിടെ ചെടിക്ക് വെള്ളം ഒഴിക്കുക ആയിരുന്നു. അവരെ നോക്കി കൈ കാണിച്ചിട്ട് അവൾ വീട്ടിലേക് കേറി. ടേബിളിൽ രണ്ട് ചായ കപ്പും കുറച്ചു സ്‌നാക്‌സും ഉണ്ട്. അവൾ ഒരു കപ്പ് എടുത്തു ചായയും കുടിച് കുറച് സ്‌നാക്‌സും കഴിച് മുകളിൽ അവളുടെ റൂമിലേക്ക് പോയി. കുളിച്ചു ഫ്രഷ് ആയിട്ട് വന്നതിനെ ശേഷം അവൾ ലാപ്ടോപ്പ് എടുത്തിട്ട് ടൈപ്പ് ചെയാൻ തുടങ്ങി.
രാത്രി ആണ് പിന്നെ അവൾ ലാപിന്റെ മുൻപിൽ നിന്നും എണീറ്റത്, അവൾ ഒറ്റക് ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിച്ചു, ലിവിങ് റൂമിൽ ടി വി യുടെ ഒച്ച കേൾക്കുന്നുണ്ടായിരുന്നു. കഴിച്ച കഴിഞ്ഞതിന് ശേഷം ലിവിങ് റൂമിൽ ഇരുന്ന ആൾക്കാരുടെ അടുത്ത് അവൾ ഉറങ്ങാൻ പോവാൻ എന്നും പറഞ്ഞ് അവൾ റൂമിലേക്ക് പോയി.
പിന്നെയും ലാപ്ടോപ്പ് എടുക്കാൻ പോയപ്പോഴാണ് അവൾ ആ കവർ കാണുന്നത്. അതിന്ടെ അകത്തു ഒരു ഗിഫ്റ് പേപ്പർ വെച്ചു പൊതിഞ്ഞ ഒരു പെട്ടി. അത് തുറന്ന് നോക്കിയപ്പോ ഒരു പിങ്ക് നിറം ഉള്ള റോസാപ്പൂവും മഞ്ഞ നിറമുള്ള റോസാപ്പൂവും. രണ്ട് പൂവിന്റെയും അറ്റത് ഒരു നൂലിൽ ചെറിയ ഒരു പേപ്പർ കഷ്ണവും ഉണ്ടായിരുന്നു.
പിങ്ക് റോസാപൂവിൽ ഉണ്ടായിരുന്ന കത്ത് എടുത്ത് നിലാവെളിച്ചം വരുന്ന ജനലിന് അരിക്ക് ഇരുന്ന് അവൾ വായിച്ചു… “പേരില്ലാതെ എന്റെ സ്വപ്നങ്ങളിൽ ലയിച്ച ഞാൻ രഹസ്യമായി ആരാധിക്കുന്ന പെണ്ണിന് ഞാൻ നൽകുന്ന സ്നേഹ സമ്മാനം. എന്ന് സ്വന്തം രഹസ്യ ആരാധകൻ.” ഇത് വായിച്ചപ്പോ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
അടുത്ത മഞ്ഞ റോസാപ്പൂവിലെ കത്ത് എടുത്ത് അവൾ വായിച്ചു “ആ കണ്ണുകളോട് തോന്നിയ ആരാധന കാരണം അത് വീണ്ടും വീണ്ടും കാണണം എന്ന് തോന്നി, അനുവാദം ഇല്ലാതെ പുറക്കെ നടന്നതിന് ക്ഷേമികണം” നേരത്തെ ഉണ്ടായിരുന്ന ചിരി ഒന്നുടെ വിരിഞ്ഞു. നിലാവാത്ത ആ ചിരിക്കുന്ന മുഖം കൂടുതൽ സുന്ദരമായി.
പെട്ടന് ആ മുഖത് ഉള്ള ചിരി മഞ്ഞു, അവൾ ഫോൺ എടുത്തിട്ട് പ്രിയാ എന്ന കോണ്ടാക്ടിലേക്ക് ഫോൺ വിളിച്ചു
“എന്താടി മോളെ” പ്രിയാ ചോദിച്ചു
“നീ തന്ന ഗിഫ്റ് എനിക്ക് കിട്ടി, താങ്ക്സ് പറയാൻ വിളിച്ചതാണ്, ഉംമ്മാ” അവൾ പറഞ്ഞു
“ഗിഫ്റ്റോ ഏത് ഗിഫ്റ്” പ്രിയാ ഒരു സംശയത്തിൽ ചോദിച്ചു
“അപ്പൊ നീ അല്ലെ എന്റെ വണ്ടിയിൽ അത് വെച്ചത്, അപ്പൊ ചിലപ്പോ രേമ്യയോ മീരയോ ആയിരിക്കും.”
“മോളെ കാര്യം പറ എന്താണ് സംഭവം, നിനക് മാത്രം ഒരു സമ്മാനം ഒക്കെ. അവർ ഏതായാലും എന്നോട് പറയാതെ നിനക്കു വെറുതെ സമ്മനം തരാൻ പോവല്ലേ. എന്താ കിട്ടിയത് എന്ന് പറ.” പ്രിയാ ആകാംക്ഷയിൽ ചോദിച്ചു.
“പിന്നെ ആരാ എനിക്ക് ഇത് തന്നത്.”
“സമ്മാനം എന്താണ് എന്ന് പറയടി പെട്ടന്.” പ്രിയാ പിന്നെയും ചോദിച്ചു
“അത് ഉണ്ടാലോ ഡി, രണ്ട് റോസാപ്പൂ ആണ്, ആരാ തന്നത് എന്ന് പേരും ഇല്ല.” കുറച്ചു നാണത്തോടെ അവൾ പറഞ്ഞു.
“എന്റെ ദൈവമേ റോസാപ്പൂവോ, അത് വരെ ആയി അല്ലെടി കള്ളിപ്പെണ്ണേ കാര്യങ്ങൾ ഒക്കെ, ഞങ്ങളോട് ഒന്നും പറയരുത് കേട്ടോ. നീ കോളേജിൽ വരുമ്പോ തരാം ബാക്കി.” പ്രിയാ ഒരു തമാശ കലർന്ന ദേഷ്യത്തിൽ പറഞ്ഞു.
“ഡി എനിക്ക് അറിയിലാടി ഇത് ആരാണ് വെച്ചത് എന്ന്, ഞാൻ നിങ്ങൾ ആവും എന്നാണ് കരുതിയത്. ഇത് ഇപ്പൊ ആരാണ് എനിക്ക് ഇങ്ങനെ ഒക്കെ പൂവ് തരുക, അതും ഒരു കത്ത് ഒക്കെ വെച്ചിട്ട്.”
“ഹമ്പടി കത്തോ, എന്താടി എഴുതിയത് എന്ന് പറ” പ്രിയ നെഞ്ചിൽ കൈയും വെച് ചോദിച്ചു
“ഒന്നുല്ലെടി അത് വെറുതെ എന്തക്കയോ ആണ്” അവൾ ഒരു കള്ളചിരിയോട് പറഞ്ഞു
“കളിക്കാതെ പറയടി”
“അത്…അതെ, തത്കാലം ആരും ഇപ്പൊ അറിയണ്ട, തിങ്കളാഴ്ച ഞാൻ നേരിട്ട് എല്ലാരോടും പറയാം.”
“ഓ ശെരി, നീ എന്റെ ടെൻഷൻ കൂട്ടാതെ പെട്ടന് പറയടി മോളെ.” പ്രിയാ പറഞ്ഞു
“രഹസ്യമായി ആരാധിക്കുന്ന, പേരില്ലാതെ സ്വപനത്തിൽ ലയിച്ച നിനക്കുവേണ്ടി എന്ന്.”
(തുടരും)
Responses (0 )